ദൈവത്തിലുള്ള
യഥാര്‍ത്ഥ ജീവിതം
ഈ സന്ദേശങ്ങളില്‍ ഉടനീളം യേശു ആവര്‍ത്തിച്ചിരിക്കുന്ന 'വാസുല' എന്ന എന്റെ പേരുമാറ്റി പകരം വായനക്കാരെ നിങ്ങളോരോരുത്തരുടെയും പേരുകള്‍ യഥാസ്ഥാനത്തു ചേര്‍ക്കണമെന്നു നിങ്ങളോടു പറയണമെന്ന് യേശു എന്നോടാവശ്യപ്പെട്ടിട്ടുള്ള വസ്തുത നിങ്ങളെ ഞാന്‍ അറിയിക്കുന്നു.
യേശു വസുലായ്ക്കു നല്കിയ പ്രാര്‍ത്ഥന
എന്റെ ദൈവമായ കര്‍ത്താവേ, ഈ അന്ധകാരത്തില്‍നിന്ന് അങ്ങയുടെ പ്രകാശത്തിലേക്ക് എന്നെ ഉയര്‍ത്തണമേ. അങ്ങയുടെ തിരുഹൃദയത്തില്‍ എന്നെ മറയ്ക്കണമേ. അങ്ങയുടെ തിരുവചനത്താല്‍ എന്നെ പോഷിപ്പിക്കണമെ. അങ്ങയുടെ പരിശുദ്ധനാമത്തില്‍ എന്നെ അഭിഷേകം ചെയ്യണമേ. അങ്ങയുടെ പ്രഭാഷണം ശ്രവിക്കുവാന് എന്നെ ഒരുക്കണമെ. അങ്ങയുടെ മധുരസൗരഭ്യം വീശിക്കൊണ്ട് എന്നെ പുനര്ജ്ജീവിപ്പിക്കണമെ. അങ്ങയുടെ ആത്മാവിനെ ആനന്ദിപ്പിക്കുവാന്‍ എന്നെ വശീകരിക്കണമെ. പിതാവേ, അങ്ങയുടെ പരിശുദ്ധമായ മീറാ എന്റെ മേല്‍ വീഴ്ത്തിക്കൊണ്ട് അങ്ങയുടെ പൈതലായി എന്നെ അലങ്കരിക്കണമെ.
അങ്ങയുടെ ആത്മാവ് എനിക്ക് ജീവന് നല്കി. ജീവന്റെ അപ്പമായ അങ്ങ് എന്റെ ജീവനെ പുനഃരുദ്ധരിച്ചു. അങ്ങയുടെ തിരുരക്തം പാനം ചെയ്യുവാന്‍ നല്‍കിക്കൊണ്ട്, അങ്ങയോടൊപ്പം നിത്യതയില്‍ പങ്കുചേര്‍ന്ന് അങ്ങയുടെ രാജ്യത്തില്‍ എന്നേക്കും ജീവിക്കുവാന്‍ എന്നെ പ്രാപ്തനാക്കിയിരിക്കുന്നു. ആമ്മേന്‍.
പരിശുദ്ധ മാതാവ് നല്കിയ പ്രാര്‍ത്ഥന
കരുണയുള്ള പിതാവേ, വീണ്ടും വീണ്ടും കേള്‍ക്കുകയും എന്നാല്‍ ഒരിക്കലും മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നവര്‍ ഇത്തവണ അങ്ങയുടെ സ്വരം ശ്രവിക്കുവാനും പരിശുദ്ധരില് പരിശുദ്ധനായ അങ്ങയെ മനസ്സിലാക്കുവാനും അനുവദിക്കണമെ.
കണ്ടിട്ടും ഒരിക്കലും ഗ്രഹിക്കാത്തവര് ഇത്തവണ അങ്ങയുടെ പരിശുദ്ധ മുഖവും അങ്ങയുടെ മഹത്ത്വവും ദര്‍ശിക്കുവാന്‍ അവരുടെ കണ്ണുകളെ തുറക്കണമെ.
അവരുടെ ഹൃദയം തുറന്നുകൊണ്ട് അങ്ങയുടെ വിശ്വസ്തത മനസ്സിലാക്കേണ്ടതിന് അവരുടെ ഹൃദയത്തില്‍ അങ്ങയുടെ വിരല്‍ വയ്ക്കണമേ.
നീതിമാനായ പിതാവേ, അങ്ങയുടെ പ്രിയപുത്രന് യേശുക്രിസ്തുവിന്റെ മുറിവുകളാല്‍ എല്ലാ ജനതകളും മാനസാന്തരപ്പെടുന്നതിനും സുഖപ്പെടുന്നതിനുമായി ഞാന്‍ ഇക്കാര്യങ്ങള്‍ പ്രാര്‍ത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. ആമ്മേന്‍.
യേശുവിന്റെ തിരുഹൃദയത്തില്‍ ദൃഢമായി വിശ്വസിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന
ഓ കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങയുടെ ഏറ്റം പരിശുദ്ധമായ തിരുഹൃദയത്തിലേക്ക് ഈ നിയോഗം (നിയോഗം സമര്‍പ്പിക്കുക) ഞാന്‍ വിശ്വസിച്ചര്പ്പിക്കുന്നു.
എന്റെ നേരെ ദൃഷ്ടി അയയ്ക്കുക മാത്രം ചെയ്യണമെ. അങ്ങയുടെ തിരുഹൃദയം പ്രചോദിപ്പിക്കുന്നതു ചെയ്താലും. അങ്ങയുടെ തിരുഹൃദയം തീരുമാനിക്കട്ടെ. ഞാന്‍ അതില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. ഞാന്‍ അങ്ങയുടെ തിരുഹിതത്തിന്റെ കാരുണ്യത്തില്‍ അഭയം തേടുന്നു.
കര്‍ത്താവായ യേശുവേ അങ്ങ് എന്നെ കൈവിടുകയില്ല. യേശുവിന്റെ തിരുഹൃദയമേ, ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു. യേശുവിന്റെ ഹൃദയമേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. യേശുവിന്റെ തിരുഹൃദയമേ, അങ്ങയുടെ രാജ്യം വരട്ടെ.
യേശുവിന്റെ തിരുഹൃദയമേ, ഞാന്‍ അനേകം അനുഗ്രഹങ്ങള്‍ക്കായി അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യത്തിനായി ഞാനിപ്പോള്‍ തീക്ഷ്ണമായി യാചിക്കുന്നു. ഇതു സ്വീകരിക്കണമേ. ഇത് അങ്ങയുടെ തിരുഹൃദയത്തില്‍ വയ്ക്കണമേ. അങ്ങയുടെ അമൂല്യരക്തത്താല്‍ ആവരണം ചെയ്യപ്പെട്ട് ഇതിനെ കാണുമ്പോള്‍ നിത്യപിതാവ് ഇത് നിരസിക്കുകയുല്ല. ഇനി ഒരിക്കലും ഇത് എന്റേതല്ല. യേശുവേ അങ്ങയുടെ പ്രാര്‍ത്ഥനയായിരിക്കും. യേശുവിന്റെ തിരുഹൃദയമേ ഞാന്‍ അങ്ങില്‍ വിശ്വസമര്‍പ്പിക്കുന്നു. എനിക്കൊരിക്കലും ലജ്ജിക്കുവാനിടവരാതിരിക്കട്ടെ. ആമ്മേന്‍.
മുഖ്യദൈവദൂതനായ വിശുദ്ധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന
മുഖ്യദൈവദൂതനായ വിശുദ്ധ മിഖായേലേ, പോരാട്ട സമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിന്റെ ദുഷ്ടതയിലും കെണിയിലുംനിന്ന് ഞങ്ങളെ രക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെയെന്ന് ഞങ്ങള്‍ എളിമയോടെ പ്രാര്‍ത്ഥിക്കുന്നു. മനുഷ്യരെ നശിപ്പിക്കാന്‍ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വര്‍ഗ്ഗീയ സൈന്യാധിപാ, അങ്ങ് ദൈവത്തിന്റെ ശക്തിയാല്‍ അവയെ നരഗാഗ്നിയിലേക്ക് തള്ളുകയും ചെയ്യണമേ. ആമ്മേന്‍.
എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തില്‍ ഓടി വന്ന് നിന്റെ സഹായം തേടിയവരില്‍ ഒരുവനേയും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് ഓര്‍ക്കണമെ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ശരണപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ചു കണ്ണുനീര് ചിന്തി പാപിയായ ഞാന്‍ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയില്‍ നില്ക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമെ. ആമ്മേന്‍.
കുറിപ്പ്
ഈ സന്ദേശങ്ങളില്‍ കറുത്ത അക്ഷരത്തിലുള്ള ദൈവം നല്കുന്ന സന്ദേശങ്ങളും ചുവന്ന അക്ഷരത്തിലുള്ളത് വാസുലാ സംസാരിക്കുന്നവയുമാണ്.
Notebook - 1-6
20.09.1986 I Am the Light
നിനക്ക് സമാധാനം
എനിക്ക് അങ്ങയോടുകൂടെ ആയിരിക്കുവാന്‍ കഴിയുമോ?
നിശ്ചയമായും. നീ എന്നോടുകൂടെയാണ്. ഞാനാണ് പ്രകാശം.
എനിക്ക് അങ്ങയോട് ഏറ്റം ചേര്‍ന്നിരിക്കുവാന്‍ കഴിയുമോ?
നീ എന്നോടു ചേര്‍ന്നുതന്നെയാണ്. നീ എന്നിലാണ് നിലകൊള്ളുന്നത്. ഞാനാണ് യഥാര്‍ത്ഥ പ്രകാശം.
അങ്ങ് എന്നെ കാത്തുരക്ഷിക്കുമോ?
ഞാന്‍ നിന്നെ കാത്തുരക്ഷിക്കുന്നു.
എനിക്ക് അങ്ങയെ ആശ്രയിക്കാമോ?
നിനക്ക് എന്നെ ആശ്രയിക്കാം.
എന്റെ വിശ്വാസം കാത്തുരക്ഷിക്കുവാന്‍ എനിക്ക് അങ്ങയുടെ ശക്തി ആവശ്യമാണ്.
നിനക്ക് ശക്തി നല്കപ്പെട്ടിരിക്കുന്നു.
എനിക്ക് അങ്ങയുടെ സ്നേഹം ആവശ്യമാണ്.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാനാണ് പ്രകാശം. എല്ലാവര്ക്കും കാണത്തക്കവിധം ഞാന്‍ പ്രകാശിക്കുന്നു. ഭയപ്പെടേണ്ട. എന്റെ പാത നേരെയുള്ളതാണ്. എന്റെ പാത നിന്നെ എന്നിലേക്ക് നയിക്കും. ഞാന്‍ നിന്നെ സന്ദര്‍ശിക്കുകയും നീ എന്നെ തിരിച്ചറിയുകയും ചെയ്യും. എന്തെന്നാല്‍, ഞാന്‍ സമാധാനവും സ്നേഹവും പ്രസരിപ്പിക്കുന്നു.
എന്റെ അടുക്കലേക്ക് വരിക. നിനക്ക് എന്നെ കാണാമോ? നിനക്ക് എന്നെ കേള്‍ക്കാമോ? ഭയപ്പെടേണ്ട. ഇനിയും നീ ഇരുട്ടില്‍ നില്‍ക്കരുത്. നിനക്ക് വീണ്ടും നടക്കത്തക്കവിധം നിന്റെ കാലുകള്‍ സുഖമാക്കപ്പെട്ടിരിക്കുന്നു. ഞാന്‍ നിന്നെ സൗഖ്യപ്പെടുത്തിയിരിക്കുന്നതിനാല് നിനക്ക് നിന്റെ കാഴ്ച വീണ്ടുകിട്ടിയിരിക്കുന്നു. ഞാന്‍ നിന്നെ സൗഖ്യമാക്കി. ഞാന്‍ നിന്റെ ലജ്ജ മാറ്റി, നിന്റെ പാപങ്ങള്‍ കഴുകിക്കളഞ്ഞിരിക്കുകയാല് നീ നിന്റെ കാലുകള്‍ ഉപയോഗിച്ച് എന്റെ അടുക്കലേക്കു നടന്നു വരിക. നിന്റെ കണ്ണുകള്‍ ഉപയോഗിച്ച് എന്നെ കാണുക. നിന്റെ വിശ്വാസത്താല്‍ എന്നെ ദര്‍ശിക്കുക. ഞാനാണ് നിന്റ രക്ഷകന്. ഞാനാണ് നിന്റ സമാധാനം. ഞാന്‍, യേശു, നിങ്ങളെല്ലാവരെയും സനേഹിക്കുന്നു.
എന്റെ ശുദ്ധീകരണത്തിനുശേഷം ലഭിച്ച സന്ദേശമാണിത്. ആലങ്കാരികമായ ഭാഷയാണിവിടെ ഉപയോഗിച്ചിരിക്കുന്നത്.
27.09.1986 I Am your Redeemer
നിനക്ക് സമാധാനം. വാസുലാ, നീ എന്റെ അടുക്കലേക്ക് വരിക. ഞാനാണ് നിന്റെ രക്ഷകന്; ഞാനാണ് നിന്റെ സമാധാനം. ഞാന്‍ നിങ്ങളുടെ കൂടെ ഭൂമിയില്‍ ജഢത്തില് ജീവിച്ച ദൈവത്തിന്റെ ഏകജാതനാണ്. എന്റെ അടുക്കല്‍ വന്ന്, നിന്റെ ശിരസ്സ് എന്റെ മേല്‍ ചാരി, ആശ്വസിച്ചുകൊള്ളുക. അരികെത്തന്നെയുണ്ടെന്ന് ഓര്‍ത്തുകൊള്ളുക.
എന്നോടൂകൂടെ ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലുക
പിതാവേ, എന്നെ സഹായിക്കണമേ; നിത്യമായ ശുദ്ധജലം ഒഴുകുന്ന ശാന്തിയുടെ പുല്‍ത്തകിടിയിലേക്ക് എന്നെ നയിച്ചാലും. എനിക്ക് വഴികാട്ടാനായി അവിടുന്ന് എന്റെ പ്രകാശമായിരിക്കണമെ. ഞാന്‍ അങ്ങയോട് ചേര്‍ന്നു നടക്കാം. അങ്ങയുമായി സംഭാഷിക്കുവാന്‍ എന്നെ പ്രകാശിപ്പിക്കണമെ. സ്നേഹവാനായ പിതാവേ, അങ്ങയുടെ സമാധാനവും സ്നേഹവും അനുഭവിക്കുവാന്‍ അങ്ങ് എന്നില്‍ വസിക്കണമെ. ഞാന്‍ അങ്ങയുടെ ചുവട്ടടികളെ പിന്തുടരാം; ഞാന്‍ അങ്ങില്‍ വസിക്കാം. എന്നെ പ്രകാശിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യണമെ. ഇപ്പോഴും എന്നേക്കും അങ്ങ് എന്നോടുകൂടി ഉണ്ടായിരിക്കേണമെ. ആമേന്‍.
28.09.1986 I Am the Way
ഇന്ന് ഞാന്‍ ഒരു ദര്‍ശനം കാണുന്നു. ഇത് ഇപ്രകാരമാണ്. ഞാന്‍ ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു. ഒരു ചതുപ്പുനിലത്തില്‍ ഞാന്‍ ഏകനായി ദൈവീകബന്ധം നഷ്ടപ്പെട്ടനിലയില്‍ കാണപ്പെടുന്നു. ഉണങ്ങിവരണ്ട വൃക്ഷങ്ങള്ക്കിയിലൂടെ ഞാന്‍ യേശുവിനെ കാണുന്നു. അവിടുന്ന് എന്നെ തിരയുകയായിയിരുന്നു.
ഞാന്‍ ഇവിടെയുണ്ട്. ഇത് ഞാനാണ്, യേശു. ഞാന്‍ നിന്നെ കണ്ടെത്തിയിരിക്കുന്നു.വരിക, യഥാര്‍ത്ഥവഴി നിന്നെ കാണിച്ചുതരുവാന്‍ എന്നെ അനുവദിക്കുക. എന്നെ ശ്രവിക്കുക. ഞാന്‍ യേശുവാണ്, ഞാനാണ് യഥാര്‍ത്ഥ വഴി. നിനക്ക് വഴിതെറ്റിയെന്ന് തോന്നുമ്പോഴൊക്കെ എന്നെ വിളിക്കുക. ഞാന്‍ നിന്റെ അടുക്കല്‍ വന്ന് നിനക്ക് വഴികാണിച്ചു തരാം. ഞാനാണ് വഴി.
30. 09.1986 I God Exist
മകളേ, നിനക്ക് സമാധാനം
യേശുവേ, അങ്ങയുടെ സാന്നിദ്ധ്യം അനുഭവിക്കുവാനും സന്ദേശങ്ങള്‍ എഴുതിയെടുക്കുവാനും ദയവായി എനിക്ക് വെളിച്ചം തന്നാലും.
വാസുലാ, അധരംകൊണ്ടുമാത്രം എന്നെ വിളിക്കുന്നതില്‍ അര്‍ത്ഥമില്ല.
ഞാന്‍ എന്റെ തെറ്റ് മനസ്സിലാക്കി. സ്നേഹമില്ലാതെയും ചോദിക്കുന്നതിന്റെ അര്‍ത്ഥം ശരിയായി ഉള്‍ക്കൊള്ളാതെയുമാണ് ഞാന്‍ എന്റെ യാചന സമര്‍പ്പിച്ചത്. അതുകൊണ്ട് ഓരോ വാക്കിന്റെയും അര്‍ത്ഥം ഉള്‍ക്കൊണ്ടും എന്റെ ദേഹിയെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തിയും ഞാന്‍ എന്റെ യാചന ആവര്‍ത്തിച്ചു.
ഇതുപോലെ എന്റെ സാന്നിധ്യം അനുഭവിച്ചുകൊണ്ട് എന്നെ വിളിക്കുക. ദൈവമായ ഞാന്‍ എല്ലാം അനുഭവിച്ചറിയുന്നവനാണ്.
നിങ്ങള്‍ എന്നെ വിളിക്കുമ്പോള്‍, അത് സ്നേഹത്തോടെ നിങ്ങളുടെ അന്തഃരംഗത്തില്നിന്നുയരണം; എന്നോടുള്ള ആവശ്യകതാബോധത്തോടെ, സ്നേഹപൂര്‍വം നിങ്ങള്‍ പറയുന്ന ഓരോ വാക്കും അതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടു പറയുക.
ദൈവമായ ഞാന്‍ ജീവിക്കുന്നു; എല്ലാം അനുഭവിച്ചറിയുകയും ചെയ്യുന്നു.
അധരവ്യായാമം മാത്രമായ യാചനകള്‍ കുഴിച്ചുമൂടപ്പെട്ട നിലയില്‍ സ്ഥിതി ചെയ്യും. അധരവ്യായാമം മാത്രമായ വാക്കുകള്‍ കുഴിമാടങ്ങളില്നിന്നുള്ള ശബ്ദങ്ങള്‍ക്കു തുല്യമാണ്.
എപ്പോഴും ഓര്‍ക്കുക, ഞാന്‍ ജീവിക്കുന്നവനും അനുഭവിച്ചറിയുന്നവനുമാണ്. എന്റെ മക്കളെല്ലാവരും എന്നെ സന്തോഷിപ്പിക്കുന്നവിധം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.
05.10.1986 I Am not beyond Reach
ഞാനിപ്പോള്‍ ''ദൈവവുമായിട്ടുള്ള അനുഭവങ്ങള്‍' പ്രതിപാദിക്കുന്ന ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. അനേകര്‍ ഈ പുസ്തകം ഇതിനോടകം വായിച്ചു കഴിഞ്ഞു. എന്നാല്‍, ഇതുപോലുള്ള വിഷയങ്ങളില്‍ പണ്ഡിതര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഈ പുസ്തകം വായിച്ചവരോടെല്ലാം പറയുന്നത്. ദൈവമല്ല ഈ പുസ്തകത്തിലൂടെ സംസാരിക്കുന്നത് എന്ന്. അതായത്, ആത്മീയമായി വളരെ ഉന്നതി പ്രാപിച്ചവര്‍ക്ക് മാത്രമേ ഇത്തരം ദൈവീക അനുഭവങ്ങള്‍ ഉളവാക്കാനും മനസ്സിലാക്കുവാനും കഴിയുകയുള്ളൂവെന്ന്. ഞാന്‍ ഒരു വട്ടപ്പൂജ്യമാണ് എന്നറിയാവുന്നതിനാലും യഥാര്‍ത്ഥ നന്മയില്‍നിന്ന് വളരെ ദൂരെയാണ് എന്ന് ബോധ്യമുള്ളതിനാലും ദൈവവുമായിട്ടുള്ള കൂടിക്കാഴ്ചയെല്ലാം നിര്‍ത്തുവാനും ദൈവിക സന്ദേശങ്ങള്‍ സ്വീകരിക്കുന്ന ദൗത്യമെല്ലാം എന്നേക്കുമായി അവസാനിപ്പിക്കുവാനും ഞാന്‍ തീരുമാനിച്ചു. ദൈവം വിശുദ്ധനായതുകൊണ്ട് നമ്മില്‍ നിന്നു വളരെ വിദൂരസ്ഥനാണെന്നും വിശുദ്ധര്‍ക്ക് മാത്രമേ ദൈവത്തെ സമീപിക്കുവാന്‍ കഴിയുകയുള്ളൂവെന്നും ഈ പണ്ഡിതര്‍ എന്നെ ധരിപ്പിച്ചു. അതുകൊണ്ടു ഞാന്‍ ഈ ദൗത്യത്തില്‍ നിന്നെല്ലാം പൂര്‍ണമായി വിരമിക്കുകയാണ്. അവസാനമായി ഒരിക്കല്‍ക്കൂടി മാത്രം ഇക്കഴിഞ്ഞ മാസങ്ങളിലെല്ലാം എന്നെ നിയന്ത്രിച്ച 'ശക്തിക്ക്' എന്റെ കരങ്ങള്വിട്ടുകൊടുക്കുന്നു.
വാസുലാ, എന്നെ ഉപേക്ഷിക്കരുത്. വാത്സല്യമുള്ളവളേ, എന്നെ വിളിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുക. ഞാന്‍ എപ്പോഴും നിന്റെ അരികെയുണ്ടെന്ന് ഓര്‍ത്തുകൊള്ളുക.
ദൈവമായ ഞാന്‍നിന്നില്‍ വസിക്കുന്നു. എന്നെ വിശ്വസിക്കുക, ഞാന്‍ സര്‍വ്വശക്തനും നിത്യനുമായ ദൈവമാണ്.
ഇത് ദൈവമായിരിക്കാന്‍ സാധ്യതയില്ല. ഈ വിഷയങ്ങളില്‍ അറിവുള്ളവര്‍ എന്നോട് ഇപ്രകാരം പറയുന്നു, വിശുദ്ധിയില്‍ ഉന്നതി പ്രാപിച്ചവരെ മാത്രം ദൈവം സന്ദര്‍ശിക്കുകയും കൃപകള്‍ നല്‍കുകയും ചെയ്യുന്നു.
ഞാന്‍ ഈ വിധം അപ്രാപ്യനല്ല! വാസുലാ, ഞാന്‍ ആരെയും തള്ളിക്കളയുന്നില്ല. എന്റെ അടുക്കലേക്കു വരാന്‍ ആഗ്രഹിക്കുന്ന എന്റെ മക്കളെ നിരുത്സാഹപ്പെടുത്തുന്നവരെ ഞാന്‍ കുറ്റപ്പെടുത്തുന്നു.
പൂര്‍ണവിശുദ്ധി പ്രാപിച്ചവര്‍ക്കും യോഗ്യതയുള്ളവര്‍ക്കും മാത്രമേ എന്നോടുകൂടി ആയിരിക്കുവാനും, എന്റെ പക്കല്‍ സ്വീകരിക്കപ്പെടുവാനും അര്‍ഹതയുള്ളൂവെന്ന് പഠിപ്പിക്കുന്നവര്‍ എന്റെ സഭയെ നശിപ്പിക്കുന്നവരാണ്.
എന്നെ ആരെങ്കിലും കണ്ടെത്തുമ്പോള്‍, അവനെ മറ്റുള്ളവര്‍ നിരുത്സാഹപ്പെടുത്തിയാല്‍, അനന്തശക്തിയായ ഞാന്‍ അവനെ താങ്ങുകയും ബലപ്പെടുത്തുകയും ചെയ്യും.
എന്തുകൊണ്ടാണ് എന്റേതെന്നു പറയപ്പെടുന്ന പണ്ഡിതര്‍ എന്റെ സന്ദേശങ്ങളെ അകാരണമായി വിധിക്കുകയും, എന്റെ അടുക്കലേക്കു വരുവാന്‍ ആഗ്രഹിക്കുന്ന എന്റെ മക്കളുടെ മുമ്പില്‍ എല്ലാം കൊട്ടിയടച്ചുകൊണ്ട് എന്റെ മക്കളെ ആശ്വാസമില്ലാത്തവരും, നിസ്സഹായരും, നിരാശരും ആക്കിത്തീര്‍ക്കുകയും ഞാന്‍ നല്കുവാന് ആഗ്രഹിക്കുന്ന അനുഗ്രഹങ്ങളെല്ലാം അവഗണിച്ചുകൊണ്ട്, എന്റെ മക്കളെ എന്നില്‍നിന്ന് അകറ്റുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത്? എന്തുകൊണ്ടാണ് ഞാന്‍ നല്കിയ സന്ദേശങ്ങളെല്ലാം തിരസ്കരിക്കപ്പടുന്നത്? ഞാന്‍ അനന്തമായ സമ്പത്താണ്.
അവസാനം നീ എന്നെ കണ്ടെത്തിയപ്പോള്‍, അതെനിക്ക് എത്ര വലിയ ആനന്ദം നല്കിയെന്നോ! നിനക്ക് എന്നോട് ഭയം തോന്നി എന്നില്‍ നിന്നു തിരിച്ചുപോകാന്‍ ഇടയാകാത്തവിധത്തില്, ഒരമ്മ തന്റെ കുഞ്ഞിനെയെന്നവണ്ണം ഞാന്‍ നിന്നെ വളരെ കരുതലോടെ പരിചരിച്ച് എന്റെ അടുക്കല്‍ വരുമാറാക്കി.
എന്റെ പ്രിയപ്പെട്ടവളേ, നിന്നെ പേരുചൊല്ലി വിളിക്കുന്നതും നീയുമായി കൂടിക്കാണുന്നതും നീ എന്റെ അരികില്‍ ആയിരിക്കുന്നതും എനിക്കുള്ളതെല്ലാം നീയുമായി പങ്കുവയ്ക്കുന്നതും എനിക്കു പൂര്ണസന്തോഷം നല്കി.
എന്നാല്‍, ഇപ്പോള്‍ നീ പറയുന്നു, ദൈവമായ എന്നെ സമീപിക്കാന്‍ പ്രയാസമാണ്, പ്രത്യേകം അര്ഹയതയുള്ളവര്ക്കു മാത്രമേ എന്നെ സമീപിക്കാന്‍ കഴിയുകയുള്ളൂ എന്ന് നീ കേട്ടിരിക്കുന്നു. നീ ഈ നിലവാരത്തിനു താഴെയാകയാല്‍ ദൈവമായ എന്നെ വിട്ടുപിരിയാന്‍ നീ ആഗ്രഹിക്കുന്നവെന്ന്! എന്നാല്‍, ഞാന്‍ ആരെയും തള്ളിക്കളയുന്നില്ല, ഏറ്റവും നികൃഷ്ടരായവര്ക്കും ഞാന്‍ എന്റെ കൃപകളെ പ്രദാനം ചെയ്യുന്നു.
എന്നില്‍ സന്തോഷിക്കുകയും തുടര്‍ന്നും ഈ വിധത്തില്‍ എന്നെ സമീപിക്കുകയും ചെയ്യുക. നിന്നെ ഞാന്‍ അനുഗ്രഹിക്കുന്നു. മകളേ, ഞാനാണ് നിന്നെ നയിക്കുന്നത്, നീ എന്നില്‍ നിന്നു ഭക്ഷിക്കുന്നു.
വാസുലാ, ഇന്ന് പത്രോസ് എഴുതിയ ഒന്നാംലേഖനം ഒന്നാം അധ്യായം ശ്രദ്ധാപൂര്‍വം വായിക്കുക. പിന്നീട് ഞാന്‍ നിനക്ക് അത് വ്യാഖ്യാനിച്ചു തരാം. വിശ്വാസത്തില്‍ ജീവിക്കുക. വിശ്വാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി പത്രോസ് പഠിപ്പിക്കുന്നു.
വിശ്വാസത്തെപ്പറ്റി അനേകകാര്യങ്ങള്‍ യേശു മനസ്സിലാക്കിത്തന്നു, പരിപൂര്‍ണ്ണവിശ്വാസത്താല്‍ മലകളെ നീക്കുവാന്‍ കഴിയുമെന്ന് എന്നെ പഠിപ്പിച്ചു.
10.10.1986 I AM Peace
ഞാന്‍ പ്രകാശമാകുന്നു. യേശുവായ ഞാന്‍ നിനക്ക് മുന്നറിയിപ്പു നല്കുന്നു, തിന്മ ഒരുക്കുന്ന കെണികളില്‍ ഒരിക്കലും വീണുപോകരുത്. മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന ഒരു സന്ദേശത്തിലും ഒരിക്കലും വിശ്വസിക്കരുത്, തിന്മ വളരെ ശക്തിയായി നിന്നെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുക.
മകളേ, എന്റെ നേരെയുള്ള സന്ദേശങ്ങളെ അധിക്ഷേപിക്കുന്ന ഏതൊരു സന്ദേശവും തിന്മയില്നിന്നുള്ളതാണ്. സാത്താന് ഒരിക്കല്‍ക്കൂടി നിന്നെ തടയാനും നിരുത്സാഹപ്പെടുത്താനും ശ്രമിക്കുകയാണ്.
നിന്റെ രക്ഷകനായ ഞാന്‍ ഒരിക്കല്‍ക്കൂടി നിനക്ക് ഉറപ്പു തരുന്നു, നഷ്ടപ്പെട്ടുപോയവരെ തിരികെ എന്നിലേക്ക് നയിക്കുവാനുള്ള സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങളെല്ലാം പിതാവില്‍നിന്നും എന്നില്‍നിന്നും വരുന്നതാണ്. അതിനാല്‍, നിരുത്സാഹപ്പെടാതെ എന്നില്‍ വിശ്വസിക്കുക.
ഓര്‍ക്കുക, നിന്നില്‍ അസമാധാനം ഉളവാക്കുന്ന ഒരു സന്ദേശവും വിശ്വസിക്കരുത്; ഞാന്‍ സമാധാനമാണ്. അതിനാല്‍ ആ സമാധാനമാണ് നീ അനുഭവിക്കേണ്ടത്.
16-10-1986 I AM fully aware your capacity
നിനക്കു സമാധാനം. പ്രിയപ്പെട്ടവളേ, വിശ്രമിക്കുക; നിന്നെ ഇന്നിനിയും കൂടുതല്‍ ഭാരപ്പെടുത്തായിരിക്കുക. നിന്റെ പ്രയാസം എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നു.
എനിക്ക് അങ്ങയുടെ സാന്നിധ്യം അനുഭവിക്കാന്‍ കഴിഞ്ഞു. അങ്ങയുടെ സാന്നിധ്യത്തിന് ഊന്നല്‍ നില്കുകയായിരുന്നില്ലേ അങ്ങ്?
അതെ; നീ മനസ്സിലാക്കുന്നതിനുവേണ്ടി ഞാന്‍ എന്റെ സാന്നിധ്യത്തെ ഉറപ്പിക്കുകയായിരുന്നു. വാസുലാ, നിന്റെ ശേഷിയെപ്പറ്റി ഞാന്‍ തികച്ചും ബോധവാനാണ്.
ഇന്ന് ഞാന്‍ തികച്ചും ക്ഷീണിതനാണ്. എന്നാലും, വായിക്കാതിരിക്കാനും ജോലി ചെയ്യാതിരിക്കുവാനും എനിക്കു കഴിഞ്ഞില്ല. എല്ലായിടത്തും യേശുവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ എനിക്കു കഴിഞ്ഞു. യേശു എന്നോട് എന്തോ സംസാരിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.
22.10.1986 I AM your Teacher
ദൈവമായ ഞാന്‍ നിന്റെ അരികില്‍ വരുന്നതില്‍ സന്തോഷിക്കുന്നു. മകളേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നെ വിശ്വസിക്കുക; രണ്ടു മാസത്തിനുള്ളില്‍ നീ എന്നെ വ്യക്തമായി കേള്‍ക്കും.
ഫലത്തില്‍ വന്ന പ്രവചനം. 6 ആഴ്ചകള്‍ക്കുള്ളില്‍ എനിക്ക് ദൈവത്തെ കുറേക്കൂടെ വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു.
നിനക്ക് ആവശ്യമുള്ള സഹായം ഞാന്‍ നല്‍കാം; ഈ വിധം നിന്നെ നയിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഈ വിധം നിന്നെ നയിക്കുക എന്നതാണ് എന്റെ ലക്ഷ്യം. രണ്ടു മാസത്തിനുള്ളില്‍ നീ ഗണ്യമായി പുരോഗമിക്കും; കാരണം അതെന്റെ ആഗ്രഹമാണ്.
ഞാന്‍ നിന്റെ അദ്ധ്യാപകനാണ്. എന്റെ പ്രബോധനങ്ങള്‍ നിന്റെ ആന്തരിക വ്യക്തിത്വത്തെ പ്രകാശിപ്പിക്കും.
വാസുലാ, എന്റെ അടുക്കല്‍ ആയിരിക്കുക. നിനക്ക് അരിഷ്ടത നേരിടുമ്പോഴൊക്കെ എന്റെ അടുക്കല്‍ വരിക; ഞാന്‍ നിന്നെ ആശ്വസിപ്പിക്കാം. എന്തെന്നാല്‍, നീ എന്റെ പ്രിയപ്പെട്ടവളാണ്. എന്റെ മക്കളാരും അരിഷ്ടതകളില്‍ നിലകൊള്ളുന്നതു കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ എന്റെ അടുക്കല്‍ വരട്ടെ; ഞാന്‍ അവരെ ആശ്വസിപ്പിക്കാം.
23.10.1986 Which house needs you more?
വാസുലാ, ഏതു വീടാണ് നിനക്കു കൂടുതലായി വേണ്ടത്? തിരഞ്ഞെടുക്കാനുള്ള അവകാശം ഞാന്‍ നിനക്കു നല്കുന്നു.
യേശുവേ, അങ്ങ് എന്നോടു ചോദിക്കുന്നത് എന്റെ വീടാണോ അങ്ങയുടെ വീടാണോ എനിക്ക് ഏറ്റം പ്രിയപ്പെട്ടത് എന്ന അര്‍ത്ഥത്തിലാണെങ്കില്‍, ഞാന്‍ പറയും, നിശ്ചയമായും അങ്ങയുടെ വീട്. തിരഞ്ഞെടുക്കുമ്പോള്‍, ഞാന്‍ അങ്ങയുടെ വീട് തിരഞ്ഞെടുക്കും.
ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു.
യേശു വളരെയധികം സന്തോഷവാനായി കാണപ്പെട്ടു.
കുഞ്ഞേ, ഞാന്‍ നിന്നെ നയിക്കാം. എന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കുക,
ഞാന്‍ നിന്നെ സഹായിക്കും എന്നുള്ളത് ഓര്‍ത്തുകൊള്ളുക; നീ എന്റെ ശിഷ്യയായിരിക്കും. എന്നെ വെളിപ്പെടുത്തുവാന്‍ ഞാന്‍ നിന്നെ സഹായിക്കും.
ഞാന്‍ പരിശുദ്ധനാണ്, ഞാന്‍ പരിശുദ്ധനാണ്, അതിനാല്‍ പരിശുദ്ധയായിരിക്കുക, പരിശുദ്ധിയില്‍ ജീവിക്കുക. ഞാന്‍ നിന്നെ സഹായിക്കും.
വാസുലാ, എനിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ നീ സന്നദ്ധയാണോ?
ഒരിക്കല്‍ക്കൂടി അങ്ങ് ആരാണെന്നു വെളിപ്പെടുത്തുക.
യേശുക്രിസ്തു
ശരി. ഞാന്‍ അങ്ങേക്കുവേണ്ടി പ്രവര്‍ത്തിക്കും.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ ആഗ്രഹിക്കുമ്പോള്‍ എന്നെ വിളിക്കുക.
ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നത് എന്താണെന്നു യഥാര്‍ത്ഥത്തില്‍ ഗ്രഹിക്കാതെയാണ് ഞാന്‍ സമ്മതിച്ചത്. ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നതിനാല്‍ ദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിച്ചു, എന്റെ കഴിവില്ലായ്മ ഞാന്‍ ശരിക്കും മനസ്സിലാക്കിയില്ല!
എന്നെ കേള്ക്കു. എന്റെ നിലവിളി ശ്രദ്ധിക്കുക; എന്റെ നിലവിളി ശ്രദ്ധിക്കുക. ഞാന്‍, യേശുവാണ് ഈ ദര്‍ശനം നല്‍കുന്നത്.
ഒരു മാസക്കാലം മുഴുവന്‍ യേശു തന്റെ കുരിശിന്റെ ദര്‍ശനങ്ങള്‍ എനിക്കു നല്കിക്കൊണ്ടിരുന്നു. ഞാന്‍ എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും അവടെയെല്ലാം വലിയൊരു ഇരുണ്ട ചാരനിറമുള്ള കുരിശ് എനിക്കു കാണാമായിരുന്നു. എന്റെ കൊതുകുവലയ്ക്കുള്ളില്‍ കൂടി നോക്കിയാല്‍ അവിടെയും ഈ കുരിശുണ്ട്. ഞാന്‍ ഇരിക്കുന്ന മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് പോയാല്‍ അവിടെ ഈ കുരിശു കാണാം. ഒരു മാസത്തേക്ക് ഈ കുരിശ് എന്നെ വേട്ടയാടുന്നതുപോലെയായിരുന്നു.
അതിനിടെ മറ്റൊരു ചിന്തയും എന്നിലേക്കു കടന്നു വന്നു. ഒരു പക്ഷേ, ഈ സംഭവിക്കുന്നതെല്ലാം ദൈവത്തില്‍നിന്ന് ആയിരിക്കില്ല. ഒരുവേള സാത്താനില്നിന്ന് ആണെങ്കില്‍, ഇത്ര നിശ്ശബ്ദമായി അവന് പെരുമാറുമോ? ഇതിനെക്കുറിച്ചെല്ലാം ആളുകള്‍ എന്തു പറയും? എന്തായിരിക്കും സംഭവിക്കുക? ഞാന്‍ പരിഹസിക്കപ്പെടുകയില്ലേ?''
ഞാന്‍ നിന്നെ വിളിക്കുകയാണ്. ഞാന്‍ വേദന സഹിക്കുകയാണ്. ഞാന്‍ നിന്നെ പ്രത്യേകം പരിഗണിക്കുകയാണ്. എന്റെ പ്രിയപ്പെട്ടവളേ, സാത്താന് ഒരുക്കിയിരിക്കുന്ന കെണികളെക്കുറിച്ച് അറിവില്ലാതെ ജീവിക്കുന്ന, ചിതറിക്കപ്പെട്ട എന്റെ മക്കളെയാണ് ഞാന്‍ കാണുന്നത്. നിങ്ങള്‍ എന്നില്‍നിന്നു വിദൂരമായി നിലകൊള്ളുന്നതില്‍ എന്റെ ഹൃദയം മുറിവേല്ക്കുന്നു!
മകളേ, മകളെ, നീ സമാധാനമായിരിക്കുക
(ഞാന്‍ സംശയാലുവായി)
ആരാണത്?
ഇത് ഞാന്‍, യേശുവാണ്. എന്റെ അരികില്‍ വരിക്കുക. വര്‍ഷങ്ങളായി ഞാന്‍ നിന്നെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വാസുലാ, നീ എന്നെ സ്നേഹിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു...
യേശുവേ, ആദ്യമായിട്ട് അങ്ങ് എന്നെ എപ്പോഴാണ് വിളിച്ചത്?
നീ ലെബനോനിലേക്കു പോയ സമയത്തു ഞാന്‍ നിന്റെ ഉറക്കത്തില്‍ വിളിച്ചു, ഞാന്‍ നിന്നെ വിളിച്ച് എന്റെ അരികിലേക്ക് വലിച്ചടുപ്പിച്ചത് നീ ഓര്‍ക്കുന്നുവോ?
ഉവ്വ്, ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ വളരെ ഭയപ്പെട്ടിരുന്നു. അപ്പോഴെനിക്ക് ഏതാണ്ട് പത്തുവയസ്സായിരുന്നു. എന്നെ അങ്ങിലേക്ക് വലിച്ചടുപ്പിച്ച ശക്തി നിമിത്തം ഞാന്‍ ഭയപ്പെട്ടിരുന്നു. ഒരു കാന്തം ചെറിയൊരു കാന്തത്തെ ആകര്‍ഷിക്കുന്നതുപോലെ ഞാന്‍ ചെറുത്തുനില്ക്കാന് നോക്കി. എന്നാല്‍, അങ്ങ് എന്നെ അങ്ങയിലേക്കു വലിച്ചടുപ്പിച്ചിരുന്നു. ഞാന്‍ ഉണരുകയും ചെയ്തു.
യേശു എന്നെ ഈ സ്വപ്നത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചതും എനിക്ക് അതിനും ഓര്‍മിക്കാന്‍ കഴിയുന്നതും ഓര്‍ത്തു ഞാന്‍ ആശ്ചര്യപ്പെട്ടു.
11.09.1986 The Crucifixion
നിനക്കു സമാധാനം. ഞാന്‍ ഇവിടെയുണ്ട്. ഇത് ഞാന്‍ യേശുവാണ്. ഞാന്‍ നിന്റെ മുന്നിലുണ്ട്. ഞാന്‍ നിന്റെ ഗുരുവാണ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ എന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ടു തിന്മയെ കീഴടക്കി. നിദ്രയിലാകാതിരിക്കുക, എന്തെന്നാല്‍, ഞാന്‍ വളരെ വേഗം നിങ്ങളോടൊപ്പം വന്നുചേരും. ഞാനാണ് വെളിപ്പാടുകള്‍; എനിക്ക് പല കാര്യങ്ങളും അറിയാനുണ്ട്. വാസുലാ, എന്റെ ക്രൂശീകരണത്തെക്കുറിച്ച് എന്നോടു ചോദിക്കുക.
എന്താണ് ചോദിക്കേണ്ടത്? ക്രൂശീകരണത്തിന് മുമ്പുള്ളതോ ക്രൂശീകരണസമയത്തെക്കുറിച്ചോ ഏതാണ് ചോദിക്കേണ്ടത്?
മുമ്പുള്ളത്.
യേശുവിന്റെ പീഡാനുഭവത്തിന്റെ ഒരു ദര്‍ശനം യേശു എനിക്കു നല്കി.
ചാട്ടകൊണ്ട് അടിക്കുകയും എന്റെ മേല്‍ തുപ്പുകയും ചെയ്തതിനുശേഷം, അനേകം തവണ എന്റെ തലയ്ക്ക് ആഞ്ഞടിച്ചപ്പോള്‍ എന്റെ ബോധം മറയുന്നതുപോലെ തോന്നി.
പിന്നീട് അവര്‍ എന്റെ വയറ്റത്ത് തൊഴിച്ചപ്പോള്‍ ശ്വാസം കിട്ടാതെയായി. ഞാന്‍ നിലത്തു വീഴുകയും വേദനകൊണ്ട് നിലവിളിച്ചപ്പോള്‍ അവരെന്നെ മാറിമാറി തൊഴിക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയാണ് ഉണ്ടായത്. എന്നെ തിരിച്ചറിയാന്‍ പാടില്ലാത്ത രുൂപത്തിലായി. എന്റെ ശരീരം തകര്‍ന്നു, അതുപോലെതന്നെ എന്റെ ഹൃദയവും എന്റെ ശരീരത്തില്‍നിന്ന് വേര്‍പെട്ട മാംസം അങ്ങിങ്ങായി തൂങ്ങിക്കിടന്നു.
നടക്കുവാനുള്ള ശേഷി എന്റെ കാലുകള്‍ക്ക് ഇല്ലാതായതിനാല്‍ അവരിലൊരാള്‍ എന്നെ പൊക്കിയെടുത്തു വലിച്ചിഴച്ചു. അവരുടെ ഒരു കുപ്പായം എന്നെ ധരിപ്പിച്ചതിനുശേഷം എന്നെ മുന്നോട്ടു വലിച്ചിഴച്ചു. തുടരെ അടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തതിനാല്‍ എന്റെ മൂക്കിന് പൊട്ടലുണ്ടായി.
മകളേ, പകയോടും പരിഹാസത്തോടുംകൂടി അവര്‍ ആര്‍ത്തുവിളിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: “തങ്ങളുടെ രാജാവ് ഈ നിലയില്‍ കഷ്ടപ്പെടുമ്പോള്‍, നിന്റെ സുഹൃത്തുക്കള്‍ എവിടെ? എല്ലാ യൂദന്മാരും ഇവരെപ്പോലെ വഞ്ചകരാണോ? നോക്കൂ, ഇതാ അവരുടെ രാജാവ് !’’
തുടര്‍ന്ന് അവരെന്നെ മുള്ളുകൊണ്ടുള്ള കിരീടം ധരിപ്പിച്ചുകൊണ്ട്, നിന്നെ പ്രകീര്ത്തിക്കുവാനുള്ള യൂദന്മാരെവിടെ? നീ രാജാവാണ്, അല്ല നിനക്ക് ഒരു രാജാവിനെപ്പോലെ അഭിനയിക്കാമോ കരയാതെ ചിരിക്കുക നീ രാജാവാണ്, അല്ലേ എന്നാല്‍ രാജാവിനെപ്പോലെ പെരുമാറുക. തുടര്‍ന്ന് എന്റെ പാദങ്ങള്‍ കയറുകൊണ്ടു വരിഞ്ഞുമുറുക്കി കുരിശ് ഇരിക്കുന്നിടത്തേക്കു നടക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.
മകളേ, എന്റെ പാദങ്ങള്‍ കെട്ടപ്പെട്ടതിനാല് എനിക്ക് നടക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവരെന്നെ നിലത്തിടുകയും തലമുടിയില്‍ പിടിച്ചു വലിച്ചിഴച്ചുകൊണ്ട് കുരിശിങ്കലേക്കു കൊണ്ടുപോകുകയും ചെയ്തു.
എന്റെ വേദന അസഹനീയമായിരുന്നു. അടികൊണ്ടു മുറിഞ്ഞു തുടങ്ങിയ മാംസക്കഷണങ്ങള്‍ ശരീരത്തില്‍നിന്ന് ഛേദിക്കപ്പെട്ടു.
കുരിശ് തോളില്‍ വഹിക്കുവാന്‍ വേണ്ടി അവര്‍ എന്റെ പാദങ്ങളുടെ കെട്ട് അല്പം അയയ്ക്കുകയും ഞാന്‍ എഴുന്നേല്ക്കാന് വേണ്ടി എന്നെ തൊഴിക്കുകയും ചെയ്തു.
ശിരസ്സില്‍ തറച്ചിരിക്കുന്ന മുള്ളുകൊണ്ട് രക്തം മുഖത്തുകൂടി ഒഴുകി കണ്ണുകളില്‍ നിറഞ്ഞതുകൊണ്ട് എനിക്ക് കുരിശ് എവിടെയാണെന്ന് കാണുവാന്‍ പോലും സാധിച്ചില്ല. അതിനാല്‍ അവര്‍ കുരിശ് താങ്ങി എന്റെ തോളിന്മേല് വയ്ക്കുകയും വാതില്‍ക്കലേക്ക് എന്നെ ഉന്തിനീക്കുകയും ചെയ്തു.
മകളേ, എത്രയേറെ ഭാരമുള്ള കുരിശാണ് ഞാന്‍ വഹിച്ചത് ! പുറകില്നിന്നുള്ള അടികളേറ്റു ഞാന്‍ വാതില്‍ തപ്പി, മുന്നോട്ടു നീങ്ങി. രക്തം പുരണ്ടു നീറിക്കൊണ്ടിരുന്ന കണ്ണുകളിലൂടെ ഞാന്‍ വഴി പരതി.
ആരോ എന്റെ മുഖം തുടയ്കുന്നതായി അനുഭവപ്പെട്ടു. ദുഃഖത്തിലാണ്ട സ്ത്രീകള്‍ മുന്നോട്ടു വന്ന് വിങ്ങി വീര്‍ത്തിരുന്ന എന്റെ മുഖം കഴുകിത്തുടച്ചു. അവരുടെ കരച്ചിലും നെടുവീര്‍പ്പുകളും എനിക്കു കേള്‍ക്കാമായിരുന്നു. എനിക്കവരോട് മനസ്സലിവ് തോന്നി ഇപ്രകാരം പറഞ്ഞു: “നിങ്ങള്‍ അനുഗ്രഹീതരായിരിക്കട്ടെ. എന്റെ രക്തം മനുഷ്യകുലത്തിന്റെ പാപങ്ങളെ മുഴുവന്‍ കഴുകിക്കളയും. അല്ലയോ മക്കളേ, നിങ്ങളുടെ രക്ഷയ്ക്കുള്ള നാഴിക ഇതാ വന്നു കഴിഞ്ഞിരിക്കുന്നു.”
ഞാന്‍ ഇഴഞ്ഞുമുന്നോട്ടു നീങ്ങി. പുരുഷാരം കൂടുതല്‍ ക്രുദ്ധരായി; ഒരു സ്നേഹിതനെയും എനിക്കു ചുറ്റും കാണുവാന്‍ കഴിഞ്ഞില്ല. എന്നെ ആശ്വസിപ്പിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ വേദന വര്‍ധിക്കുകയും ഞാന്‍ നിലത്തു വീഴുകയും ചെയ്തു.
ക്രൂശീകരണത്തിനുമുന്പ് ഞാന്‍ മരിച്ചുപോയേക്കും എന്ന് ശങ്കിച്ച് എന്റെ കുരിശു വഹിക്കാന്‍ ശിമയോന് എന്ന ഒരാളിനോട് പടയാളികള്‍ ആവശ്യപ്പെട്ടു. മകളേ, ഇത് ദയയുടേയോ, സഹതാപത്തിന്റെയോ പ്രവൃത്തിയായിരുന്നില്ല. പിന്നെയോ ക്രൂശീകരണംവരെ എന്റെ ജീവന് ഉറപ്പുവരുത്തുവാനുള്ള മാര്‍ഗ്ഗമായിരുന്നു.
ഗാഗുല്ത്തായില് എത്തിയതിനുശേഷം അവര്‍ എന്നെ നിലത്തേക്കു തള്ളിവീഴ്ത്തി; എന്റെ വസ്ത്രങ്ങള്‍ വലിച്ചൂരിയെടുത്തു; എന്നെ നഗ്നനായി എല്ലാവര്ക്കും കാണത്തക്കവിധം എന്നെ കിടത്തി. എന്റെ മുറിവുകള്‍ വീണ്ടും തുറക്കപ്പെടുകയും അവയില്‍നിന്ന് രക്തം മണ്ണിലക്ക് വാര്‍ന്ന് ഒഴുകുകയും ചെയ്തു.
എനിക്കു കുടിക്കുവാനായി പടയാളികള്‍ കയ്പുകലര്‍ത്തിയ വീഞ്ഞ് നീട്ടിത്തന്നു; എന്നാല്‍, എന്റെ എതിരാളികള്‍ ന്ല്കിയ കയ്പ് എന്റെ ഉള്ളില്‍ ആഴത്തില്‍ ഉണ്ടായിരുന്നതുകൊണ്ട്, ഞാനതു നിരസിച്ചു.
അവര്‍ ആദ്യം എന്റെ കരങ്ങളില്‍ ആണി തറച്ചു കുരിശിനോട് എന്നെ ചേര്‍ക്കുകയും, തകര്‍ന്ന എന്റെ ശരീരത്തെ ബലമായി കുരിശില്‍ വിരിച്ച് എന്റെ പാദങ്ങളെ ആണികൊണ്ട് കുത്തിത്തുളയ്ക്കുകയും ചെയ്തു. മകളേ, എന്തുമാത്രം വേദന, പ്രാണപ്രീഡ, എന്റെ പ്രിയപ്പെട്ടവരാല്‍ കൈവിടപ്പെട്ട്, എന്റെ സഭ ആരുടെമേല്‍ പണിയപ്പെടുമോ ആ പത്രോസിനാലും തള്ളിപ്പറയപ്പെട്ട്, എന്റെ മറ്റു സ്നേഹിതരാലും ഉപേക്ഷിക്കപ്പെട്ട്, സര്‍വ്വരാലും കൈവിടപ്പെട്ട്, ഒറ്റയ്ക്ക് ശത്രുക്കളുടെ കൈയില്‍ എല്പിക്കപ്പെട്ടവനായ ഞാന്‍ വേദനകൊണ്ടു തിങ്ങിവിങ്ങി നിറഞ്ഞു. ഞാന്‍ കരഞ്ഞു.
പടയാളികള്‍ കുരിശു നാട്ടിനിര്‍ത്തി
എനിക്കുവേണ്ടപോലെ കാണാന്‍പോലും കഴിയുമായിരുന്നില്ലെങ്കിലും ഞാന്‍ ജനക്കൂട്ടത്തെ നോക്കി; ഞാന്‍ ലോകത്തെ ഒരു നോക്കു നോക്കി. അക്കൂട്ടത്തില്‍ ഞാന്‍ ഒരു സ്നേഹിതനെയും കണ്ടില്ല. എന്നെ ആശ്വസിപ്പിക്കാന്‍ ഒരുവനും ഉണ്ടായിരുന്നില്ല. എന്നെ സ്നേഹിച്ചവരാല്‍ കൈവിടപ്പെട്ടവനായി ഞാന്‍ നിലവിളിച്ചു: “എന്റെ ദൈവമേ എന്നെ കൈവിട്ടതെന്തുകൊണ്ട്?”
എന്റെ നോട്ടം എന്റെ മാതാവില്‍ പതിച്ചു. ഞങ്ങളുടെ ഹൃദയങ്ങള്‍ സംസാരിച്ചു: “എന്റെ പ്രിയപ്പെട്ട മക്കളെ ഞാന്‍ നിനക്കു മക്കളായി തരുന്നു നീ അവരുടെ മാതാവായിരിക്കും.”
എല്ലാറ്റിന്റെയും സമാപ്തി ആയി; രക്ഷ സമീപത്തായി സ്വര്‍ഗ്ഗം; തുറന്നിരിക്കുന്നതും, എല്ലാ മാലാഖമാരും എണീറ്റ് നിശ്ശബ്ദതയില്‍ നില്ക്കുന്നതും ഞാന്‍ കണ്ടു: “ ഞാന്‍ പറഞ്ഞു പിതാവേ, നിന്റെ കൈകളിലേക്ക് ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; ഞാന്‍ ഇപ്പോള്‍ നിന്റെ കൂടെ ചേര്‍ന്നിരിക്കുന്നു.”
ഞാന്‍, യേശുക്രിസ്തു, എന്റെ പീഡാനുഭവം നിനക്കു വിവരിച്ചു തന്നിരിക്കുന്നു.
വാസുലാ, നീ എന്റെ കുരിശു വഹിക്കുക. എന്റെ കുരിശു സമാധാനത്തിനും സ്നേഹത്തിനുവേണ്ടി നിലവിളിക്കുന്നു. മകളേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ട് ഞാന്‍ നിനക്കു യഥാര്‍ത്ഥ വഴി കാണിച്ചു തരും.
04.12.1986 You are Spirit and I AM also Spirit and Holy
ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഇപ്പോഴും എനിക്ക് ആശ്ചര്യവും വളരെ സംശയവുമുണ്ട്. എന്റെ എഴുതുന്ന കൈ എന്തുകൊണ്ട് എനിക്കു നിയന്ത്രിച്ചുകൂടാ? ഞാന്‍ മറ്റൊരു ശക്തിയാല്‍ നിയന്ത്രിക്കപ്പെടുകയാണ്. ഞാന്‍ വളരെ വസ്തുനിഷ്ഠമായി ചിന്തിക്കുന്നതുകൊണ്ടാണ് സംശയം ഉണ്ടാകുന്നത്. എന്നിട്ടും ഇതെല്ലാം സംഭവിക്കുന്നു? ഞാന്‍ അവ്യക്തതയിലാണ്.
ഞാന്‍ ഇവിടെയുണ്ട്. ഇത് ഞാനാണ്, യേശു. മകളേ, ഓര്‍ക്കുക നീ ആത്മാവാണ്, ഞാനും ആത്മാവാണ്, പരിശുദ്ധനാണ്. ഞാന്‍ നിന്നിലും നീ എന്നിലും വസിക്കുന്നു.
എന്നില്‍ നിലകൊള്ളുക. ഞാന്‍, യേശു, എപ്പോഴും നിന്നോടുകൂടി ഉണ്ടെന്നുള്ളത് മനസ്സിലാക്കുക. എന്റെ പ്രകാശത്തില്‍ വസിക്കുക, എന്തെന്നാല്‍ ഞാന്‍ പ്രകാശമാകുന്നു. എന്നില്ക്കൂടിയാണ് നിനക്ക് അറിവ് ലഭിച്ചുകൊണ്ടിരിക്കുന്നത്, നീ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നത്.
ശരി അങ്ങ് തന്നെയാണ്. ഈ സന്ദേശങ്ങള്‍ നല്‍കുന്നതെന്ന് അങ്ങന്നെ ബോധ്യപ്പെടുത്തി. അങ്ങ് രണ്ടു ലക്ഷ്യങ്ങളും സാധിച്ചിരിക്കുന്നു. ഞാന്‍ അങ്ങയെ സ്നേഹിക്കണമെന്നും അങ്ങ് എന്നെ ഈ വിധത്തില്‍ സന്ദര്‍ശിക്കുന്നു എന്നതും. സ്നേഹത്താല്‍ അങ്ങ് എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഈ സന്ദേശങ്ങള്‍ പിശാചുകളില്‍ നിന്നല്ലായെന്നും ഞാന്‍ മനസ്സിലാക്കുന്നു. കാരണം, പിശാചുക്കള്‍ ആക്രമിക്കുമ്പോഴത്തെ അനുഭവം ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. (ഒരാഴ്ച മുന്‍പ് ഇപ്രകാരം സന്ദേശം സ്വീകരിക്കുന്നത് നിര്‍ത്താന്‍പോലും ഞാന്‍ ആലോചിച്ചപ്പോള്‍) ഇത് ഞാന്‍ തിരഞ്ഞെടുത്ത പാതയല്ല, കാരണം ഞാന്‍ അങ്ങില്‍നിന്ന് വളരെ അകലെയായിരുന്നു, അത് അവിടുന്ന് മാത്രം നിശ്ചയിച്ചതാണല്ലോ,. ഞാന്‍ അല്പംപോലും പരിതപിക്കുന്നില്ല. അതെങ്ങനെ സാധിക്കും, അവിടുന്ന് എന്നെ ഇപ്പോള്‍ സ്നേഹത്താല്‍ കീഴ്പ്പെടുത്തിയിരിക്കുന്നു.
മകളേ, എന്നോടുകൂടി നിലകൊള്ളുന്നതിനുവേണ്ടി ഞാനാണ് നിന്നെ ഉയര്‍ത്തിയത്. എന്നെ സ്നേഹിക്കുന്നതിനു ഞാന്‍ നിന്നെ അഭ്യസിപ്പിച്ചു. ഈ വിധത്തില്‍ എന്നോടുകൂടി ആയിരിക്കുന്നതിനാല്‍ നീ സന്തോഷിക്കുന്നുവോ?
അതേ, നിശ്ചയമായും.
ഞാന്‍ എന്റെ ഹൃദയാന്തര്‍ഭാഗത്തുനിന്ന് നിന്നെ അനുഗ്രഹിക്കുന്നു.
08.12.1986 You are in My Light
എനിക്ക് അങ്ങയുടെ പ്രകാശത്തില്‍ ജീവിക്കുവാന്‍ കഴിയുമോ?
നീ എന്റെ പ്രകാശത്തിലാണ്. ഞാന്‍, യേശു, നിന്റെ രക്ഷകനാണ്. മകളേ, എന്റെ കുരിശ് ധരിക്കുകയെന്നാല്‍ എന്നോടുകൂടി എന്റെ കഷ്ടതകളില്‍ പങ്കുകൊള്ളുകയെന്നതാണ്.
(കഴുത്തില്‍ ധരിക്കുന്ന കുരിശാണ് ഇവിടെ യേശു അര്‍ത്ഥമാക്കുന്നത്.)
10-12-1986 Be Holy
മകളേ, നീ എന്നെ അനുഗമിക്കുമോ?
യേശുവേ, ഞാന്‍ ആയിരിക്കുന്നതുപോലെ തുടരുവാന്‍ കഴിയുമോ?**** (***കാര്യമായ നിയന്ത്രണമില്ലാത്ത ജീവിതവും അതോടൊപ്പം യേശുവിന്റെ ശിഷ്യത്വവും…)
എന്നെ ശ്രദ്ധിക്കുക, എന്റെ സഭയെ പൂര്‍ണമായി പിന്തുടരാതിരുന്ന ഒരു വിശുദ്ധനെയെങ്കിലും ചൂണ്ടിക്കാണിക്കാമോ?
ഭാഗീകമായി എന്നെ പിന്തുടര്‍ന്ന ഒരാളെയെങ്കിലും ഇക്കൂട്ടത്തില്‍ പറഞ്ഞു തരിക!
ആരും തന്നെയില്ല.
ഇല്ല. ആരും തന്നെയില്ല.
(ഞാന്‍ തുടര്‍ന്ന് സംസാരിക്കുന്നതിന് യേശു കാത്തിരിക്കുന്നതുപോലെ തോന്നി.)
ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് മുഴുമിപ്പിക്കണമെന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?
അതെ. ഞാന്‍ അതാഗ്രഹിക്കുന്നു. ഭയപ്പെടേണ്ട നീ എന്താണ് ആലോചിക്കുന്നത്?
(ഞാന്‍ ഒരു ദീര്‍ഘനിശ്വാസമിട്ടു.) ഞാന്‍ പൂര്‍ണമായും അങ്ങയെ പിന്തുടരാതിരുന്നാല് എന്തുണ്ടാകും?
നീ മാറ്റമില്ലാതെ തുടര്‍ന്നാലും ഞാന്‍ നിന്നെ വിളിക്കുന്നത് ഒരിക്കലും നിര്‍ത്തുകയില്ല എന്ന് നിനക്കു മനസ്സിലാകും.
ഞാന്‍ അങ്ങയോട് ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ?
നിനക്ക് ചോദിക്കാമല്ലോ.
എന്നില്‍ സാരമായ മാറ്റങ്ങള്‍ വരുന്നത് അങ്ങ് ആഗ്രഹിക്കുന്നുവോ?
അതെ!
അങ്ങ് പറയുന്നതുപോലെയുള്ള ഒരു വിശുദ്ധമായ ജീവിതത്തിലേക്ക് ഞാന്‍ മാറുന്നതില്‍ എന്ത് വ്യത്യാസമാണുള്ളത്?
നിശ്ചയമായിട്ടും അതില്‍ വ്യത്യാസമുണ്ട്. എന്നിലേക്കു തിരിയുക; എന്നില്‍ വസിക്കുക.
ഭാവിയില്‍ വരാനിരിക്കുന്നത് ഇപ്പോള്‍ത്തന്നെ അങ്ങേയ്ക്കു കാണുവാന്‍ കഴിയുമോ?
പ്രിയപ്പെട്ടവളെ, എനിക്കു സാധിക്കും.
ഞാനൊരു കാര്യം ചോദിച്ചുകൊള്ളട്ടെ?
നിനക്കു ചോദിക്കാം.
അങ്ങേക്കു ഭാവിയെ കാണുവാന്‍ കഴിയുന്നതുകൊണ്ട് എനിക്ക് ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഇതിനു മറുപടി നല്കാന് അങ്ങ് ആഗ്രഹിക്കുന്നില്ലെങ്കില്‍ ഒരു ഹൃദയം അടയാളമായി വരച്ചാല്‍ മതി. അവസാനം ഞാന്‍ അങ്ങയെ നിരാശപ്പെടുത്തുമോ?
ഇല്ല. നീ എന്നെ നിരാശപ്പെടുത്തുകയില്ല.
(എനിക്ക് ആശ്വാസമായി.) എങ്ങനെയുള്ള അനുഭവമാണ് എന്നില്‍നിന്ന് അങ്ങേക്ക് ഉണ്ടാവുക?
ദൈവമായ ഞാന്‍ നിന്നിലൂടെ മഹത്ത്വപ്പെടും.
നിശ്ചയമായും എന്നിലൂടെ അങ്ങ് മഹത്ത്വപ്പെടുമോ?
നിശ്ചയമായും. ഭയപ്പെടാതിരിക്കുക. വിശുദ്ധിയില്‍ വളരുന്നതിന് നീ എന്തിനു ഭയപ്പെടുന്നു ഓര്‍ക്കുക, നീ എന്റെ വിളിയുടെ ആദ്യഘട്ടത്തില്‍ മാത്രമേ ആയിട്ടുള്ളൂ.
എന്നു പറഞ്ഞാല്‍ എന്താണ് അങ്ങ് അര്‍ത്ഥമാക്കുന്നത്?
അതായത് നീ എന്നില്‍നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ നിന്നെ പഠിപ്പിക്കുകയും എന്റെ പ്രവൃത്തികള്‍ നിന്നെ കാണിച്ചു തന്നുകൊണ്ടിരിക്കുകയും ചെയ്യും. ഞാന്‍ എന്റെ വിളിയുടെ പ്രാരംഭഘട്ടത്തില്‍ മാത്രമാണിപ്പോള്‍. എന്റെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമാണെന്നു നീ തുടര്‍ന്ന് മനസ്സിലാക്കും. പിന്നീട് തക്കസമയത്ത് ഞാന്‍ നിന്നെ വിളിക്കുകയും നിനക്ക് യഥാര്‍ത്ഥ സമാധാനം നല്‍കുകയും ചെയ്യും. സമാധാനം എന്താണെന്ന് ശരിക്കും നിനക്ക് അറിയാമോ?
എനിക്ക് ശരിയായി അറിയില്ല. സമാധാനമെന്നത് മരണമെന്നാകാം, സഭയെന്നാകാം. വ്യക്തമായി എനിക്കറിയില്ല.
ഞാനാണ് സമാധാനം. ഞാന്‍ ഇവിടെ നിന്റെ അരികില്‍ത്തന്നെയുണ്ട്. എന്റെ വലതുകരം നിന്റെ എഴുതുന്ന കരത്തിന്മേലും എന്റെ ഇടതുകരം നിന്റെ ഇടതുതോളിലും വെച്ചിരിക്കുന്നു. ഞാന്‍ ഇവിടെ സന്നിഹിതനാണ്. നീ എന്റെ സാന്നിധ്യം അനുഭവിച്ചറിയുകയും ചെയ്യുന്നു.
മകളേ, ഞാനാണ് നിന്റെ ഗുരു. എന്നോടൊപ്പം നടക്കുക. ഞാന്‍ നിന്നെ എന്റെ സന്ദേശവാഹകയായി നിയോഗിച്ചിരിക്കുകയാല് എന്നോടുകൂടി പ്രയത്നിക്കുക. മനുഷ്യരില്‍നിന്ന് നിന്നിലേക്ക് നിരാശ കടന്നുവരാന്‍ അനുവദിക്കരുത്.
അന്ധകാരം അവരുടെ ഹൃദയത്തില്‍ കടന്ന്, വിവേകത്തെ മുഴുവനും മായ്ചുകളഞ്ഞിരിക്കുന്നതിനാല് അനേകര്‍ക്ക് ഈ സന്ദേശം ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നില്ല. സമാധാനത്തോടെയിരിക്കുക. ദൈവമായ ഞാന്‍ നിന്നെ ഉന്മാദത്തോളം സ്നേഹിക്കുന്നു. മകളേ, ധൈര്യമായിരിക്കുക.
11.12.1986 Are you willing to be Holy?
മകളേ, വിശുദ്ധയായിരിക്കുവാന് നീ ആഗ്രഹിക്കുന്നുവോ? ഭയപ്പെടാതിരിക്കുക.
(മുമ്പത്തെ സന്ദേശത്തിന്റെ വിഷയത്തിലേക്ക് യേശു വീണ്ടും വരുന്നു.) യഥാര്‍ത്ഥത്തില്‍ വിശുദ്ധി എന്നാല്‍ എന്താണ്?
വിശുദ്ധയായിരിക്കുകയെന്നാല് നിര്മ്മലയായിരിക്കുകയും പൂര്‍ണമായി എനിക്ക് സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ്. വിശുദ്ധിയായിരിക്കുകയോന്നാല് സ്നേഹപൂര്‍വ്വം എനിക്കുവേണ്ടി പ്രയത്നിക്കുകയെന്നതാണ്. വിശുദ്ധയായിരിക്കുകയെന്നാല് എന്നെ സ്നേഹിക്കുകയും എന്നെപ്പോലെ ആയിത്തീരുകയും എന്നാണ്.
ഒരാള്‍ക്ക് ഹൃദയത്തില്‍ മാത്രമായി വിശുദ്ധിയില്‍ നിലകൊള്ളുവാന്‍ സാധിക്കുമോ?
സാധിക്കും
വിശുദ്ധ വസ്ത്രങ്ങളെക്കാള്‍ ഹൃദയമാണോ പ്രധാനപ്പെട്ടത്?
അതെ, ഹൃദയമാണ് ഏറ്റവും പ്രധാനപ്പെട്ടത്. എന്റെ അരികില്‍ നിലകൊള്ളും. ഞാന്‍ ആഗ്രഹിക്കുന്നതുപോലെ നീ എന്റെ അരികില്‍ ഇരിക്കുന്നില്ല! നീ എന്നെ ഒഴിഞ്ഞു മാറുവാന്‍ ശ്രമിക്കുന്നു എന്നു തോന്നുന്നു.
(ഞാന്‍ കര്‍ത്താവിനെ ശ്രദ്ധിക്കുന്നില്ലായിരുന്നു. അതുകൊണ്ടാണ് ആവര്‍ത്തിച്ച് കര്‍ത്താവ് ഇപ്രകാരം പറഞ്ഞത്. യേശു സന്തോഷവാനായിരുന്നില്ല….)
ഞാന്‍ പരിശുദ്ധനാണ്; അതിനാല്‍ നിങ്ങളും പരിശുദ്ധരായിരിക്കണം.
ഞാന്‍ വാസ്തവമായി അങ്ങയുടെ അരികില്‍ വസിക്കാന്‍ ഇഷ്ടപ്പെടുന്നു.
പറയുന്നതു മനസ്സിലാക്കിത്തന്നെയാണോ നീ ഇതു പറയുന്നത്? നീ യഥാര്‍ത്ഥത്തില്‍ എന്നെ അന്വേഷിക്കുന്നുവോ?
എന്നെ ഉപേക്ഷിക്കരുതേ?
ഇല്ല. ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല!
ഒരിക്കലും?
ഒരിക്കലുമില്ല. മകളേ, ഭയപ്പെടാതിരിക്കൂ! കന്യാസ്ത്രീയുടെ വസ്ത്രം നിനക്ക് ക്ലേശകരമായിരിക്കുമെന്ന് നീ ഭയപ്പെടുന്നുവോ? ധൈര്യമായി പറഞ്ഞുകൊള്ളുക!
(ഞാന്‍ എന്റെ ധൈര്യം മുഴുവനും സംഭരിച്ചുകൊണ്ട്) ഞാന്‍ തുറന്നു പറയുകയാണ്. കന്യാസ്ത്രീയുടെ വസ്ത്രം ധരിക്കാന്‍ എനിക്ക് ഇഷ്ടമില്ല. ഞാന്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.
ധൈര്യത്തോടെ നീ ഇത് പറഞ്ഞുവല്ലോ! മകളേ, നീ സത്യത്തില്‍ നിലകൊണ്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു! ദൈവമായ ഞാന്‍ നിന്നെ സനേഹിക്കുന്നു. നീ മറിച്ചൊരു മറുപടി നല്കിയിരുന്നെങ്കില് അത് എന്റെ മുഖത്തുനോക്കി കള്ളംപറയുന്നതു ആകുമായിരുന്നു.
(ദൈവം വളരെയധികം സന്തോഷവാനായിരുന്നു.) ഒരു പക്ഷേ എന്റെ മറുപടിയില്‍ അവിടുന്ന് ദുഃഖിതനും ആയിരിക്കാം…
ഞാന്‍ ദുഃഖിതനല്ല! എന്നെ കേള്‍ക്കുക, വേഷത്തിലല്ല, ഹൃദയത്തിലെ വിശുദ്ധിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
തിരുവസ്ത്രം ധരിച്ചില്ലെങ്കില്‍ ഭാഗീകമായ വിശുദ്ധിയായിത്തീരുമോ?
വിശുദ്ധിയില്‍ നിലകൊള്ളാന്‍ തിരുവസ്ത്രം ധരിക്കണമെന്നില്ല.
ഹൃദയം അശുദ്ധമായിരിക്കുമ്പോള് തിരുവസ്ത്രത്തിന് എന്ത് അര്‍ത്ഥം
ഉപ്പിന് അതിന്റെ രുചി നഷ്ടപ്പെട്ടതുപോലെയാണ്. കൂടുതലായി എന്റെ അരികില്‍ നിലകൊള്ളാന്‍ ഞാന്‍ നിന്നെ പരിശിലീപ്പിക്കാന്‍ പോകുകയാണ്.
ഞാന്‍ നിന്നെ എന്റെ അരികിലേക്ക് കൂടുതലായി അടുപ്പിക്കും.
എന്റെ സ്നേഹം അനുഭവിക്കുക. എന്നെ ഭയപ്പെടേണ്ട. ഞാന്‍ സമാധാനമാണ്.
യേശുവായ ഞാന്‍ നിന്നെ വഴി കാണിക്കുന്നു; ഞാന്‍ നിന്നെ നയിക്കുന്നു. കൂടുതലായി പ്രാര്‍ത്ഥിക്കുകയും ഈ വിധം എന്റെ സന്ദേശം സ്വീകരിക്കുകയും ചെയ്യുക. എന്നിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുക. എന്നെ ആഗ്രഹിക്കുക; സമയം അടുത്തിരിക്കുന്നതിനാല്‍ ജാഗ്രതയോടെയിരിക്കുക.
13.12.1986 Holy is to be like I AM
മകളേ, ഞാന്‍ നിന്നെ വെട്ടില്‍ വീഴ്തത്തിയതായി നിനക്കു തോന്നുന്നുണ്ടോ? ഞാന്‍ നിന്നെ സ്നേഹിക്കുന്നു പ്രിയമുള്ളവളേ, എന്നെ ഭയപ്പെടേണ്ട. ഞാന്‍ നിന്നെ വെട്ടില്‍ വീഴ്ത്തിയതായി നീ ഭയപ്പെടുന്നതുപോലെയുണ്ടല്ലോ.
ശരിയാണ്. ഞാന്‍ വെട്ടില്‍ വീഴ്ത്തപ്പെട്ടതായി തോന്നുന്നു എന്ന് എന്റെ സ്നേഹിതരോട് ഞാന്‍ സൂചിപ്പിക്കുന്നു.
എനിക്കറിയാം. നീ എന്നെ സ്നേഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അങ്ങ് ദേഷ്യപ്പെട്ടിരിക്കുകയാണോ?
ഇല്ല. എനിക്കു ദേഷ്യമില്ല.
ഞാന്‍ ഉള്ളു തുറന്നു സംസാരിക്കട്ടെ?
ആയിക്കൊള്ളട്ടെ.
ഞാന്‍ അങ്ങയെ സ്നേഹിക്കണമെന്ന് അങ്ങ് ആഗ്രഹിച്ചു?
ശരിയാണ്. ഞാന്‍ ആഗ്രഹിച്ചു.
അങ്ങയുടെ ലക്ഷ്യം സാധിച്ചുവോ?
സാധിച്ചു.
അങ്ങ് എന്നെ സ്നേഹത്താല്‍ വശീകരിച്ചു. ഇത് ഞാന്‍ ഇഷ്ടപ്പെടുന്നു!
ഈ വിധം സന്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ നീ സന്തുഷ്ടയാണോ?
വളരെയധികം. ഞാനിത്രയും തുറന്നു സംസാരിക്കുന്നതു ശരിയല്ലെന്ന് തോന്നുന്നു!
നീ എന്നില്‍നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നില്‍നിന്ന് ഭക്ഷിക്കുക. അനുഗ്രഹീതയായിരിക്കുക.
എനിക്ക് അങ്ങയെയും അനുഗ്രഹിക്കാന്‍ കഴിയുമോ?
സാധിക്കും
അങ്ങനെയെങ്കില്‍ യേശുവേ ഞാന്‍ അങ്ങയെ അനുഗ്രഹിക്കുന്നു!
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്റെ സന്ദേശവാഹകയായി ഞാനാണ് നിന്നെ വളര്‍ത്തിക്കൊണ്ടു വരുന്നത്.
നീ എന്നെ സ്നേഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. നീ എന്റെ സന്ദേശം വഹിക്കേണ്ടവളാകുകയാല് ഞാന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ നീയും പരിശുദ്ധയായിരിക്കുവാന് ഞാന്‍ ആഗ്രഹിക്കുന്നു. വിശുദ്ധിയില്‍ വളരുന്നതില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ല. നീ എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്.
അങ്ങേക്ക് കോപം വന്നോ?
ഇല്ല. എനിക്കു കോപം ഇല്ല. വിശുദ്ധിയെന്നാല്‍ നൈര്‍മല്യത്തോടെ എന്നില്‍ വസിക്കുകയെന്നതാണ്. വിശുദ്ധിയെന്നാല്‍ എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ പിന്തുടരുകയെന്നതാണ്. വിശുദ്ധിയെന്നാല്‍ ഞാന്‍ ആയിരിക്കുന്നതുപോലെ ആയിത്തീരുകയെന്നതാണ്. നീ ആഗ്രഹിക്കുന്നുവെങ്കില്‍ വിശുദ്ധയാകുവാന്‍ ഞാന്‍ നിന്നെ പഠിപ്പിക്കാം.
അങ്ങനെന്നെ സ്നേഹിക്കുന്നതിനാല്‍, അങ്ങ് ആഗ്രഹിക്കുന്നതുപോലെ പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ഒരുക്കമാണ്.
മകളേ, ഞാന്‍ നിന്നെ പരിശീലിപ്പിക്കാം. എന്റെ കൂടെ വസിക്കുമ്പോള്‍ നീ പഠിക്കും. സമാധാനത്തോടെ പോകൂ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നത് എപ്പോഴും ഓര്‍ക്കുക.
14-12-1986 I AM your Consoler
ഞാനാണ് നിന്റെ ആശ്വാസകന്‍
യേശുവേ ഈ സന്ദേശം എനിക്കുനല്കപ്പെടുന്നത് എന്തിനാണെന്നും ഇതുകൊണ്ടുള്ള പ്രയോജനം എന്താണെന്നും എനിക്കു പറഞ്ഞുതന്നാലും!
ഇതുമൂലം അനേകര്‍ എന്നിലേക്കു നയിക്കപ്പെടും. എന്റെ അനേകം മക്കളെ എന്നിലേക്കു തിരിച്ചുവരുവാനും എന്റെ തിരുവചനങ്ങള്‍ അവര്‍ ഗ്രഹിക്കുവാനും ഇതിടവരുത്തും.
നിന്നെ എന്റെ അടുക്കലേക്ക് വിളിക്കുന്ന നല്ല ഇടയനാണ് ഞാന്‍. മകളേ, എന്നെ ശ്രദ്ധിക്കുക. എന്റെ തിരുമുഖം ഞാന്‍ നിനക്ക് അനാവരണം ചെയ്തിരിക്കുന്നു. ചഞ്ചലപ്പെടാതിരിക്കുക. എന്നില്‍ വിശ്വസിക്കുക. ഞാന്‍ പ്രവര്‍ത്തിക്കുന്ന വിധം നീ മറന്നുപോയോ? എന്റെ പ്രവൃത്തികളെക്കുറിച്ചു നീ കേട്ടിട്ടില്ലേ?
നിങ്ങളുടെ ഈ കാലഘട്ടം നിന്നെ നശിപ്പിക്കാതിരിക്കട്ടെ. മകളേ, നീ ഇപ്പോള്‍ ആയിരിക്കുന്നതുപോലെ തന്നെ തുടരുക. നീ ആത്മീയമരണത്തില്‍ നിന്നുണരുകയും എന്റെ പ്രകാശത്തില്‍ വസിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ മറ്റുള്ളവര്‍ നിന്നെ വശീകരിക്കാതിരിക്കട്ടെ. എന്റെ അരികില്‍ വസിക്കുക.
യേശുവേ, അവരെന്നെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അങ്ങ് അവരെ തടയുകയില്ലേ?
നിശ്ചയമായും ഞാന്‍ അവരെ തടയും. നിന്നെ നശിപ്പിക്കാന്‍ ഞാന്‍ ആരെയുേം അനുവദിക്കില്ല. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ, സമയം അടുത്തിരിക്കുന്നതിനാല്‍ ജാഗ്രതയോടെയിരിക്കുക.
15.12.1986 All Wisdom comes from Me
മകളേ, എല്ലാ ജ്ഞാനവും എന്നില്‍നിന്നു വരുന്നു. നീ ജ്ഞാനം ആഗ്രഹിക്കുന്നുവോ?
ഉവ്വ് കര്‍ത്താവേ!
ഞാന്‍ നിനക്ക് ജ്ഞാനം നല്കുവാന് പോകുകയാണ്. എന്നെ കേള്‍ക്കുക. നീ ജ്ഞാനം നേടും. സര്‍വ്വശക്തനായ ദൈവമായ ഞാന്‍ നിന്നെ പഠിപ്പിക്കും. എന്നോട് ഒട്ടിച്ചേര്‍ന്നിരിക്കുക; നീ പഠിക്കും. എന്നില്‍ വിശ്വസിക്കുക.
മകളേ, എന്റെ മക്കളെ ഉണര്‍ത്തുക. സമാധാനത്തില്‍ വസിക്കുക; നീ എടുക്കുന്ന ഓരോ ചുവടുവയ്പിലും ദൈവമായ ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു. അനേകര്‍ പരിശുദ്ധാത്മാവിനാല്‍ നിറയും; സമാധാനത്തോടെ പോകുക.
16.12.1986 You will have to acquire Wisdom
എനിക്ക് അങ്ങ് വാഗ്ദാനം ചെയ്തത് ഒരു ദിവസംകൊണ്ടെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ. അങ്ങ് വാഗ്ദാനം ചെയ്തതിന്റെ മഹത്ത്വം വേണ്ടവണ്ണം മനസ്സിലാക്കാതെയാണ് ഞാന്‍ അത് സ്വീകരിച്ചത്. ദൈവമേ, ഞാന്‍ അങ്ങേക്ക് നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നു.
നിനക്ക് സമാധാനം. എന്റെ വാഗ്ദാനത്തിന്റെ പ്രാധാന്യം നീ മനസ്സിലാക്കുന്നുവോ
സാവധാനം. അതെ എന്നാല്‍ ഈ കൃപയ്ക്ക് എനിക്ക് യോഗ്യതയില്ല.
നീ ജ്ഞാനം സ്വീകരിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും, നീ നിരാശപ്പെടേണ്ട. ജ്ഞാനം നേടുന്നതിന് ഞാന്‍ നിന്നെ പഠിപ്പിക്കാം. നീ എന്റെ പ്രകാശത്തിലാണ്. എന്റെ പ്രകാശത്തില്‍ വസിച്ചുകൊണ്ട് ജ്ഞാനം നേടുവാന്‍ നീ പഠിക്കും.
എന്റെ സ്വരം കേട്ട് എന്നെ തിരിച്ചറിയുവാന്‍ പരിശ്രമിക്കുക. ഞാന്‍ നിന്റെ അധ്യാപകനായ യേശുക്രിസ്തുവാണ്. പരിശുദ്ധാത്മാവിലൂടെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ നിന്നെ പഠിപ്പിച്ചു. എന്നെ സ്നേഹിക്കാന്‍ ഞാന്‍ നിന്നെ പഠിപ്പിച്ചു. എന്നെ സ്നേഹിക്കാന്‍ നിന്നെ പഠിപ്പിച്ചു. എന്നെ മനസ്സിലാക്കാന്‍ തക്കവണ്ണം ഞാന്‍ എന്റെ പ്രവര്‍ത്തികളെ നിന്നെ അറിയിച്ചിരിക്കുന്നു.
ഞാനാണ് നിന്റെ ശക്തി. എന്റെ മകളേ, നിന്നെ പീഡിപ്പിക്കുന്നവരെ അതിജീവിക്കാനുള്ള ശക്തി നിനക്കു ലഭിക്കും.
(സങ്കടം വ്യക്തമായിരുന്നു)
എന്തുകൊണ്ട് പീഡകര്‍ ഉണ്ടാകും?
എന്തുകൊണ്ടെന്നോ? ഈ വിധത്തിലും ഞാന്‍ സന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് അനേകര്‍ വിശ്വസിക്കുന്നില്ല. അനേകര്‍ എന്നില്‍ ഒട്ടുംതന്നെ വിശ്വസിക്കുന്നില്ല.
മകളേ, ഞാന്‍ നിനക്ക് മുന്നറിയിപ്പ് നല്കുന്നു. അനേകര്‍ തങ്ങളുടെ കണ്ണും കാതും ഹൃദയവും കൊട്ടിയടച്ചിരിക്കുന്നതിനാല് നീ അവരെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നതിനുവേണ്ടി ഞാന്‍ നിനക്ക് മുന്നറിയിപ്പ് നല്കുന്നു. അവര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.
ഈ സന്ദേശങ്ങളൊന്നും ദൈവത്തില്‍ നിന്നുള്ളതല്ല, ഇതെല്ലാം നിന്റെ മനസ്സില്‍ ഉണ്ടാകുന്ന തോന്നലുകള്‍ മാത്രമാണെന്ന് സ്ഥാപിക്കാനുള്ള വാദമുഖങ്ങള്‍ അവര്‍ നിന്റെ മുമ്പില്‍ കൊണ്ടുവരും. നിനക്കു തെറ്റുപറ്റിയിരിക്കുന്നു എന്ന് തെളിയിക്കാനുള്ള വാദമുഖങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ അവര്‍ നിനക്ക് വായിക്കാന്‍ തരും***. ഇതു കാരണമാണ് ഞാന്‍ നിനക്ക് മുന്നറിയിപ്പ് നല്‍കുന്നത്. മകളേ, മറ്റുള്ളവര്‍ നിന്നെ നിരുത്സാഹപ്പെടുത്താന്‍ നീ അനുവദിക്കരുത്. നിന്റെ കാലഘട്ടം നിന്നെ നശിപ്പിക്കാന്‍ നീ അനുവദിക്കരുത്.
(***ഒരാഴ്ചയ്ക്കുള്ളില്‍ ഇത് വാസ്തവമായി സംഭവിച്ചു)
കര്‍ത്താവേ, എനിക്ക് എന്തു ചെയ്യുവാന്‍ കഴിയും അങ്ങയുടെ പരിശുദ്ധ കരം എന്നെ സംരക്ഷിക്കുന്നില്ലെങ്കില്‍?
എപ്പോഴും ഞാന്‍ നിന്റെ അരികെയുണ്ടായിരിക്കും. ഒരിക്കലും കൈവിടപ്പെട്ടവളായി തോന്നരുത്. ശക്തിയാര്‍ജ്ജിക്കുവാന്‍ ഞാന്‍ നിന്നെ പഠിപ്പിക്കുകയും നീ നിന്റെ എതിരാളികളെ അതിജീവിക്കുകയും ചെയ്യും. ഞാന്‍ നിന്നെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ നിന്നെ ജ്ഞാനംകൊണ്ട് നിറയ്ക്കും. എന്റെ സമാധാനം സ്വീകരിച്ചുകൊണ്ട് എന്നില്‍ വസിക്കുക. യേശുക്രിസ്തു.
1987
08.01.1987 Be My Bride
വാസുലാ, നിനക്ക് സമാധാനം. ഇതു ഞാനാണ് യേശു. വാസുലാ, എന്റെ അടുക്കലേക്ക് വരിക; വന്ന് എന്റെ ഹൃദയമധ്യേ വസിക്കുക.
യേശുവേ എന്നെ അങ്ങേയ്ക്ക് ആവശ്യമുണ്ടോ?
തീര്‍ച്ചയായും! തീക്ഷ്ണമായി ഞാന്‍ നിന്നെ ആഗ്രഹിക്കുന്നു. നിന്നെ എന്നിലേക്ക് ആകര്‍ഷിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു!
എനിക്ക് യാതൊരു യോഗ്യതയുമില്ലല്ലോ?
നീ ആയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. വാസുലാ, നീ എന്റെ മണവാട്ടിയായിത്തീരുക.
അതെങ്ങനെ എനിക്കു സാധിക്കും?
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
യേശുവേ, എങ്ങനെയാണ് എനിക്ക് അങ്ങയുടെ മണവാട്ടിയായിത്തീരുവാന് സാധിക്കുക എന്ന് എനിക്കറിയില്ല.
പ്രിയപ്പെട്ടവളേ, എന്റെ മണവാട്ടിയായിത്തീരുവാന് ഞാന്‍ നിന്നെ പഠിപ്പിക്കാം.
കര്‍ത്താവേ, ഇതിനായി എന്തെങ്കിലും അടയാളം ഞാന്‍ ധരിക്കണമോ?
എന്റെ കുരിശ് വഹിക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കാം. എന്റെ കുരിശ് സമാധാനത്തിനും സ്നേഹത്തിനുമായി നിലവിളിക്കുന്നു.
യേശുവേ, അങ്ങയെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്നെ ഒരിക്കലും വിട്ടുപിരിയാതെ എന്നെ സന്തോഷിപ്പിക്കുക; എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ സന്തോഷിപ്പിക്കുക; എന്റെ മക്കളെ ഉറക്കത്തില്‍നിന്ന് ഉണര്‍ത്തി എന്നെ സന്തോഷിപ്പിക്കുക.
ഇതിനെല്ലാം എനിക്ക് അങ്ങയുടെ ശക്തി ആവശ്യമാണ്. പ്രത്യേകിച്ച് അവസാനത്തെ ചുമതലയ്ക്ക്.
എന്നെ നോക്കുക!
(ഞാന്‍ യേശുവിനെ നോക്കി. അവിടുന്ന് ശക്തിയാല്‍ പ്രോജ്ജ്വലിച്ചുകൊണ്ടിരുന്നു.)
ഞാന്‍ ശക്തിയാണ്. ഞാന്‍ നിന്നെ സഹായിക്കും; നീ അനുഗ്രഹിക്കപ്പെടട്ടെ.
ഞാന്‍ ചെയ്യുന്ന പ്രവൃത്തികളില്‍ അങ്ങ് സന്തുഷ്ടനാണോ?
ഞാന്‍ നിന്നില്‍ സന്തുഷ്ടനാണ്. നിന്റെ സ്നേഹം ഞാന്‍ എല്ലായ്പ്പോഴും അനുഭവിക്കുന്നു.
എനിക്ക് അങ്ങയെ കാണണമെന്ന് ആഗ്രഹമുണ്ട്.
ചോദിക്കുക, അത് നിനക്ക് നല്കപ്പെടും. എന്നിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുക.
ഇവിടെയുള്ള ഒരു കത്തോലിക്കാ പുരോഹിതനെ ഞാന്‍ ഈ സന്ദേശങ്ങള്‍ കാണിച്ചു. ഇത് സാത്താനില്‍ നിന്നു വരുന്നതാണെന്നും ഞാന്‍ ഇതില്‍നിന്നും പിന്തിരിയണമെന്നും അദ്ദേഹം എന്നോടാവശ്യപ്പെട്ടു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കുരിശ് എന്നോടുകൂടി വഹിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ എന്ന് യേശു അദ്ദേഹത്തോടു ചോദിക്കാന്‍ ആവശ്യപ്പെട്ടതുപ്രകാരം ഞാന്‍ അക്കാര്യം അദ്ദേഹത്തോടു പറഞ്ഞു. ഈ സന്ദേശങ്ങള്‍ സാത്താനില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എനിക്കു ചൊല്ലുവാന്‍ വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന, വിശുദ്ധ ബെര്‍ണാര്‍ഡിന്റെ പരിശുദ്ധ മാതാവിനോടുള്ള എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന, യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പണം നടത്തുന്ന പ്രാര്‍ത്ഥന എന്നിവ എനിക്ക് നല്കി. ഈ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പണം നടത്തുന്ന പ്രാര്‍ത്ഥന എന്നിവ എനിക്ക് നല്കി. ഈ പ്രാര്‍ത്ഥനകള്‍ തുടര്‍ന്നുള്ള ദിവസങ്ങള്‍ ചൊല്ലിയിട്ട് എന്തു സംഭവിക്കുമെന്ന് ശ്രദ്ധിക്കാന്‍ പറഞ്ഞു. ഞാന്‍ അതുപോലെ ചെയ്തു. ഞാന്‍ എഴുതുവാന്‍ ആരംഭിച്ചപ്പോള്‍ ഇപ്രകാരം എഴുതിത്തുടങ്ങി: “കര്‍ത്താവായ ഞാന്‍ നിന്നെ നയിക്കുന്നു.” നാലു ദിവസം തുടര്‍ച്ചയായി ഇപ്രകാരം സംഭവിച്ചു. കര്‍ത്താവായ യേശുവേ, ഞാന്‍ ആ പുരോഹിതനെ അനുസരിച്ച്, അങ്ങില്നിന്നുള്ള സന്ദേശങ്ങള്‍ കേള്‍ക്കുന്നത് നിര്‍ത്തിയപ്പോള്‍ പ്രാര്‍ത്ഥനയ്ക്കുശേഷം ഈ അഞ്ചുവാക്കുകള്‍ മാത്രം എഴുതുവാന്‍ ലഭിച്ചു. പുരോഹിതനെ അനുസരിക്കുവാന്‍ വേണ്ടി ഞാന്‍ അങ്ങേക്കുവേണ്ടിയുള്ള എഴുത്തു നിര്‍ത്തി. കര്‍ത്താവേ, ഞാന്‍ അങ്ങയോട് ചോദിക്കുകയാണ്, ഇപ്രകാരമെല്ലാം സംഭവിക്കുമെന്ന് അവിടുന്ന് അറിഞ്ഞിട്ടും, അതുമൂലം ഞാന്‍ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങള്‍ അറിഞ്ഞിട്ടും, എന്തുകൊണ്ട് അവിടുന്ന് ആ പുരോഹിതനോട് ഇപ്രകാരം എന്നോട് പ്രവര്‍ത്തിക്കുവാന്‍ ആവശ്യപ്പെട്ടു.
മകളേ, ഞാന്‍ നിന്നോടുകൂടെയുണ്ട്. എന്റെ സമ്പത്ത് എന്താണെന്ന് അദ്ദേഹം ഗ്രഹിക്കാന്‍ തുടങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അനന്തരമായ സമ്പത്താണ് ഞാന്‍!
(*** ഈ പുരോഹിതനോട് യേശു സംസാരിക്കുന്നു സന്ദേശത്തിലൂടെ)
യേശുക്രിസ്തുവായ ഞാനാണ് എന്റെ കുഞ്ഞുങ്ങള്‍ക്ക് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും ഞാനാണ് വാസുലയെ നയിക്കുന്നതെന്നും നീ ഗ്രഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നല്കിയ സന്ദേശങ്ങള്‍ നിരസിക്കരുത്. എന്റെ സന്ദേശങ്ങള്‍ സമാധാനത്തിനും സ്നേഹത്തിനുംവേണ്ടി നിലവിളിക്കുന്നു.
എന്റെ മക്കള്‍ എന്നിലേക്ക് തിരിയണമെന്നും അവര്‍ വിശുദ്ധിയില്‍ ജീവിച്ച് എന്റെ ആലയങ്ങള്‍ നിറയ്ക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഇരുളിലാണ്ട ഈ ലോകത്തെ പ്രകാശിപ്പിക്കുവാന്‍ ഞാന്‍ വന്നിരിക്കുന്നു. ഇരുളില്‍നിന്ന് എന്റെ മക്കളെ ഉണര്‍ത്തുവാനും എന്റെ തിരുവചനം ജീവനുള്ളതാണ് എന്ന് അവരോടു പറയുവാനും ഞാന്‍ ആഗ്രഹിക്കുന്നു.
അവര്‍ തള്ളിക്കളഞ്ഞിരിക്കുന്ന തിരുവചനങ്ങളെ അവരെ വീണ്ടും ഓര്മിപ്പിക്കുവാനും, ഞാന്‍ എത്രമാത്രം അവരെ സ്നേഹിക്കുന്നുവെന്ന് അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുവാനും, അവരുടെ ഹൃദയങ്ങളെ തീക്ഷ്ണതയാല്‍ ജ്വലിപ്പിക്കുവാനും, ഞാനവരെ സ്നേഹിക്കുന്നതുപോലെ അവര്‍ പരസ്പരം സ്നേഹിക്കണമെന്ന് അവരെ ഗ്രഹിപ്പിക്കുവാനും, ഞാന്‍ ആഗ്രഹിക്കുന്നു.
മകനേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. വാസുലയെ തടയുവാന്‍ നീ ശ്രമിക്കുമ്പോള്‍ ബോധപൂര്‍വ്വമല്ലാതെ എന്റെ സഭയെ നീ നശിപ്പിക്കുകയാണ്. നീ സ്നേഹിക്കുന്ന കര്‍ത്താവായ യേശുക്രിസ്തുവാണ് ഞാന്‍.നീ ഇതെല്ലാം ഉത്തമവിശ്വാസത്താലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്കറിയാം. സാവൂളും മനസാന്തരത്തിനുമുമ്പ് ഇപ്രകാരമായിരുന്നു. താന്‍ വിശ്വസിച്ചിരുന്നത് തെറ്റാണെന്ന് ഞാന്‍ അവനെ ബോദ്ധ്യപ്പെടുത്തുന്നവരെ അവനെന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു.
യേശുവായ ഞാന്‍ എന്റെ മകള്‍ക്ക് നല്‍കിയിരിക്കുന്ന പ്രത്യേക കൃപാവരം സാത്താനില്നിന്നാണെന്ന് നീ വിശ്വസിക്കുന്നു. മകനേ, നീ എന്നില്‍ വിശ്വസിക്കുക; ഭയപ്പെടാതിരിക്കുക. ഞാന്‍ ആവര്‍ത്തിച്ച് നിന്നോടു പറയുന്നു, എന്റെ ആഗ്രഹമാണ് വാസുലാ എന്നില്‍നിന്ന് കേട്ടു പഠിക്കണമെന്ന്. എന്റെ ജ്ഞാനത്തില്‍ അവളിപ്പോള്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്നു. പിന്നീട് നഷ്ടപ്പെട്ട അനേകം മക്കള്‍ അവള് മൂലം എന്നിലേക്ക് തിരിച്ചുവരുവാന്‍ ഇടയാകും. മകനേ, നീ ഇത് ഒരു ദിവസം മനസ്സിലാക്കും. യേശുക്രിസ്തുവായ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
(പുരോഹിതന് ഇതെല്ലാം വായിച്ചതിനുശേഷം ഈ സന്ദേശങ്ങള്‍ സാത്താനില്നിന്നുള്ളതാണെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തി.)
എനിക്കറിയാം. ഞാന്‍ പറഞ്ഞു തരുന്നത് അദ്ദേഹത്തോടു പറയുക; വെളിച്ചപ്പാടുകള്‍ ഭോഷന്മാര്ക്കുള്ളതാണ്; എന്നാല്‍, ദൈവനിവേശിതങ്ങളായ വെളിപാടുകള്‍ എന്റെ അനുഗ്രഹീത മക്കള്‍ക്കുള്ളതാണ്. വെളിച്ചപ്പാടുകള്‍ യാതൊരു ഫലങ്ങളും തരുന്നില്ല; വെളിപാടുകല് ഫലങ്ങള്‍ പുറപ്പെടുവിച്ച് അനേകരെ പോഷിപ്പിക്കുന്നു. മകളേ, ധൈര്യം വീണ്ടെടുക്കുക, ജ്ഞാനം എന്റെ മകളെ ഉണര്‍ത്തുന്നു. ദൈവമായ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
21.01.1987 You are free to choose
കര്‍ത്താവ് പറഞ്ഞതുപോലെ ആ പുരോഹിതന് എന്നെ വളരെയധികം ക്ലേശിപ്പിച്ചു. ഈ സന്ദേശങ്ങള്‍ തിന്മയില്നിന്നാണെന്ന് തെളിയിക്കുവാന്‍ തക്ക വാദമുഖങ്ങളടങ്ങുന്ന ലഘുലേഖകള്‍ എനിക്ക് അയച്ചു തന്നു. ഉപബോധമനസ്സ്, മന്ത്രവാദം, സാത്താന്‍സേവ എന്നിവയെക്കുറിച്ച് വിവരിക്കുന്ന പുസത്കങ്ങള്‍ എനിക്ക് അയച്ചു തന്നു. കൂടാതെ, എന്റെയും മറ്റുള്ളവരുടെയും നന്മയ്ക്കുവേണ്ടി, ഈ സന്ദേശങ്ങളെല്ലാം നശിപ്പിക്കാനും, ഇതെല്ലാം തിന്മയില്നിന്നാണെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുവാനും എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹം എന്നോട് നിര്‍ദ്ദേശിച്ച മൂന്നു പ്രാര്‍ത്ഥനകള്‍ ഞാന്‍ പ്രാര്‍ത്ഥിച്ച കാര്യമെല്ലാം അദ്ദേഹത്തോടു പറഞ്ഞു. എന്നാല്‍, അദ്ദേഹം ഇക്കാര്യത്തില്‍ എന്നെ വിശ്വസിച്ചില്ലെന്നു മാത്രമല്ല, ഈ സന്ദേശങ്ങള്‍ ദൈവത്തില്‍ നിന്നാണെന്ന് ഉറപ്പായി വിശ്വസിച്ച മറ്റൊരു പുരോഹിതനോട് ഇതെല്ലാം സാത്താന്റെ പ്രവര്‍ത്തിയാണെന്ന് ആരോപിക്കുകയും ചെയ്തു. ഈ രണ്ടാമത്തെ പുരോഹിതന് ഇതുമൂലം അല്പം ചഞ്ചലിതനാവുകയും എന്റെ ഒടുവിലത്തെ രണ്ടു പുസ്തകങ്ങള്‍ വായിക്കുവാനായി എന്നില്‍നിന്ന് വാങ്ങുകയും ചെയ്തു. എന്നാല്‍, ഇത് വായിച്ചതിനുശേഷം തുടര്‍ന്നും സന്ദേശങ്ങള്‍ സ്വീകരിച്ചു എഴുതുവാന്‍ എന്നോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ഇതൊക്കെയാണെങ്കിലും, സഭയെ സ്നേഹിക്കുന്നതുകൊണ്ടും സഭയെ കാത്തുസൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ആദ്യത്തെ പുരോഹിതന് ഇപ്രകാരമെല്ലാം ചിന്തിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് ഇതെല്ലാം വ്യക്തമായി കാണുവാന്‍ ഇടയാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന് സത്യാവസ്ഥ ഒരു ദിവസം മനസ്സിലാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിനോട് ഞാന്‍ പ്രാര്‍ത്ഥിച്ചു. ഞാന്‍ എന്തു തെറ്റാണു ചെയ്യുന്നത്?
അല്ലയോ മകളേ, ഞാന്‍ നിനക്കുവേണ്ടി എന്തു മാത്രം വേദനിക്കുന്നെന്നോ?
ഞാന്‍ ചെയ്യുന്നത് തെറ്റാണോ? മറ്റുള്ളവര്‍ ദൈവത്തെ സ്നേഹിക്കണമെന്ന് ആഗ്രഹിക്കുന്നതും ദൈവീകസന്ദേശം അവര്‍ക്കു കാണിച്ചു കൊടുക്കുന്നതും തെറ്റാണോ?
ഇല്ല, നീ തെറ്റായതൊന്നും തന്നെ ചെയ്യുന്നില്ല. ഞാന്‍ വ്യാകുലമാതാവായ മറിയമാണ്. വാസുലാ, ഞാന്‍ നിന്നോടുകൂടി എപ്പോഴും ഉണ്ട്. ഞങ്ങളോടു കൂടി ആയിരിക്കുക.
ആശ്വാസത്തിനായി ഞങ്ങളുടെ അടുക്കല്‍ വരിക.
ഞങ്ങളുടെ സമ്പത്തിനെക്കുറിച്ച് അവര്‍ മനസ്സിലാക്കുന്നില്ല. അവര്‍ തങ്ങളുടെ ഹൃദയങ്ങളെ എന്നേക്കുമായി അടച്ചിരിക്കുകയാണ്. ഞങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള അടയാളങ്ങളില്‍ ഒന്ന് നീ തന്നെയാണ്. എന്നിട്ടും അവര്‍ ഗ്രഹിക്കുന്നില്ല. ദൈവമാണ് തന്റെ വിളികള്‍ കേള്‍ക്കുവാന്‍ നിന്നെ പ്രചോദിപ്പിച്ചിരിക്കുന്നത്.
വാസുലാ, ഓരോ തവണ നീ വ്യക്തികളെ ദൈവസന്നിധിയില്‍ കൊണ്ടുവരുമ്പോള്‍ ദൈവം നിന്നില്‍ സന്തോഷിക്കുകയാണ്.
എന്റെ പുത്രന് യേശുവും ഞാനും എപ്പോഴും നിന്റെ അരികെയുണ്ട്.
തിന്മ നിന്നോട് ഉഗ്രകോപാകുലനായിരിക്കുന്നതിനാല് ജാഗ്രതയോടെയിരിക്കുക. നിന്നെ നിരുത്സാഹപ്പെടുത്തുവാന്‍ തിന്മ ശ്രമിക്കുന്നു. തെറ്റായ വാക്കുകള്‍ സന്ദേശങ്ങളളോട് ചേര്‍ക്കുവാനുള്ള പരിശ്രമമാണ് പിശാചുക്കള്‍ നടത്തുന്നത്. ഇക്കാര്യം എപ്പോഴും നിന്റെ ഓര്മയിലിരിക്കട്ടെ; ഒരിക്കലും മറന്നു പോകരുത്. നിനക്കെതിരായിട്ടുള്ള അവരുടെ ആയുധം ഇതാണ്. നിന്നെ സംരക്ഷിച്ചുകൊണ്ട് ഞാന്‍ നിന്റെ അരികെയുണ്ട്.
തിരിച്ചറിയുവാന്‍ എനിക്കു സാധിക്കുമോ?
ഞാന്‍ നിനക്ക് എപ്പോഴും പറഞ്ഞു തരും. എന്നെ വിശ്വസിക്കുക. തന്നെ തിരിച്ചറിയുവാന്‍ യേശു നിന്നെ പരിശീലിപ്പിച്ചിട്ടുണ്ട്.
ഞാന്‍ എന്തുകൊണ്ടാണ് ആക്രമിക്കപ്പെടുന്നത്?
എന്റെ കുഞ്ഞേ, ഞാനിത് നിനക്ക് വിശദമാക്കിത്തരാം. ദൈവം നിനക്ക് ശുദ്ധീകരണസ്ഥലം പരിശീലിപ്പിച്ചിട്ടുണ്ട്.
ഞാന്‍ എന്തുകൊണ്ടാണ് ആക്രമിക്കപ്പെടുന്നത്?
എന്റെ കുഞ്ഞേ, ഞാനിത് നിനക്ക് വിശദമാക്കിത്തരാം. ദൈവം നിനക്ക് ശുദ്ധീകരണസ്ഥലം കാണിച്ചു തന്നുകൊണ്ടിരിക്കുകയാണ്.
പ്രിയപ്പെട്ടവളെ, ദൈവത്തോടുള്ള നിന്റെ സ്നേഹം വഴിതെറ്റിപ്പോയ അനേകം വ്യക്തികളെ സൗഖ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കാരണത്താലാണ് നീ ആക്രമിക്കപ്പെടുന്നത്.
നിന്നെ സംരക്ഷിച്ചുകൊണ്ട് ഞാന്‍ നിന്റെ അരികിലുണ്ട്. എന്തുകൊണ്ടാണ് നിനക്ക് തെറ്റായ വാക്കുകള്‍ ലഭിക്കുന്നതെന്ന് നീ മനസ്സിലാക്കേണ്ടതിനാണ് ഞാനിക്കാര്യം നിന്നോടു പറഞ്ഞത്. നിനക്ക് യേശുവിനോടും പരിശുദ്ധ പിതാവനോടുമുള്ള സ്നേഹത്താല്‍ നീ അനേകരെ സൗഖ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഞാനിപ്രകാരം പ്രവര്‍ത്തിക്കുന്നുണ്ടോ?
അതെ, നീ സ്നേഹത്താല്‍ അനേകരെ സൗഖ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് മനുഷ്യരുടെ വാദമുഖങ്ങള്ക്കൊണ്ട് നിന്നെ സ്വാധീനിക്കാന്‍ നീ അവരെ അനുവദിക്കരുത്.
ഇപ്രകാരമുള്ള എഴുത്തു നിര്‍ത്തുവാന്‍ മറ്റുള്ളവര്‍ നിന്നോട് ആവശ്യപ്പെടുമ്പോള്‍ അജ്ഞതയിലും ഇരുളിലും നീ എങ്ങനെ കഴിഞ്ഞിരുന്നുവെന്ന് ഓര്‍ക്കുക. ഞങ്ങളുടെ അനേകം മക്കളും ഞങ്ങള്‍ നല്കുന്ന അടയാളങ്ങള്‍ ഒട്ടും തിരിച്ചറിയുന്നില്ല. ദൈവം അവിടുത്തെ സന്ദേശവാഹകയായി നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. നീ അവിടുത്തെ പ്രസാദിപ്പിക്കുകയും അവിടുത്തെ ശ്രവിക്കുകയും ചെയ്യുക.
പരിശുദ്ധ മാതാവേ, അങ്ങേക്ക് നന്ദി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
നിനക്കു സമാധാനം.
യേശുവേ!
വാസുലാ, ഇത് ഞാനാണ്. നിനക്ക് ഗ്രഹിക്കാന്‍ കഴിയാത്തവിധം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്റെ മക്കളുടെ വരണ്ടുണങ്ങിയ അവസ്ഥകണ്ട് ഞാന്‍ വേദനിക്കുന്നു. എനിക്കവരോടുള്ള സ്നേഹം അവര്‍ക്കെങ്ങനെ വിസ്മരിക്കാന്‍ സാധിക്കും? ഞാന്‍ എന്റെ ജീവന് അവര്‍ക്കുവേണ്ടി നല്കി.
പ്രിയപ്പെട്ടവളേ, എന്റെ അരികെ വസിച്ചുകൊണ്ട് എന്റെ സാന്നിധ്യം അനുഭവിക്കുക. നിശ്ചിത സമയത്ത് നിന്നെ എന്നില്‍ ചേര്‍ത്തുകൊള്ളുവാന്‍ ഞാന്‍ നിന്റെ അടുക്കല്‍ വരും. അതിനുമുമ്പായി നിനക്കൊരു ദൗത്യം പൂര്‍ത്തിയാക്കുവാനുണ്ട്.
ദൈവമായ ഞാന്‍ മനുഷ്യവര്‍ഗത്തെ അനുഗ്രഹിക്കാന്‍ എന്റെ ജ്ഞാനം അവര്‍ക്കു നേരത്തെതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
മകളേ, ഞാന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒരു ദിവസം നീ പൂര്
ണ്ണമായി മനസ്സിലാകും. ഭയപ്പെടേണ്ട, ദൈവമായ ഞാന്‍ നിന്നെ ,സ്നേഹിക്കുന്നു.
(പിന്നീട്)
മകളേ, ഇത് ഞാന്‍ യേശുവാണ്. എന്നോടു കൂടി എഴുതുന്നതിനുമുമ്പായി ഓരോ പ്രാവശ്യവും നീ പ്രാര്‍ത്ഥനകള്‍ മൂന്നും ചൊല്ലണം; എന്തെന്നാല്‍ അവ നിന്നെ തിന്മയില്നിന്ന് രക്ഷിക്കും. അവ വളരെ ശക്തിയുള്ള പ്രാര്‍ത്ഥനകളാണ്. എന്നോടുകൂടി പ്രവര്‍ത്തിക്കാന്‍ നീ ഇപ്പോഴും ആഗ്രഹിക്കുന്നുവോ?
യേശുവേ, ആഗ്രഹിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ എന്തായിരിക്കും ഫലം?
ഭയപ്പെടേണ്ട. തീരുമാനം എടുക്കുവാനുള്ള അവകാശം നിനക്കുണ്ട്. ഞാന്‍ നിനക്ക് നല്‍കിയിരിക്കുന്ന കൃപാവരം ഞാന്‍ നിന്നില്‍നിന്ന് പിന്‍വലിക്കുകയില്ല. ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എപ്പോഴും നിന്നോടു പറയും.
ഒരിക്കലുമില്ല യേശുവേ. ഞാന്‍ അങ്ങയോടുകൂടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്തിനാ ഞാന്‍ വാക്കു മാറ്റണം?
മകളേ, നിന്റെ മറുപടിയില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്റെ അരികെ വസിക്കുക; ഞാന്‍ നിന്നെ നയിക്കാം.
യേശുവേ, ഞാന്‍ എപ്പോഴെങ്കിലും അങ്ങയെ വേദനിപ്പിച്ചിട്ടുണ്ടോ?
ഉണ്ട്. ഞാന്‍ നിന്നെ എങ്ങനെ ഇരുളില്‍നിന്ന് വിമോചിപ്പിച്ചുവെന്ന വസ്തുത നീ വിസ്മരിച്ചു കളഞ്ഞപ്പോള്‍ ഞാന്‍ മുറിവേറ്റു. എന്നാല്‍ ഞാന്‍ നിന്നോടു ക്ഷമിച്ചിരിക്കുന്നു.
നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഞാന്‍ അറിയുന്നു. ഞാന്‍ നിന്റെ മണവാളനാണ്; നീ അത് മറക്കരുത്. അതോടൊപ്പം നീ എന്റെ മണവാട്ടിയായതിനാല് നീ എനിക്കുള്ളതെല്ലാം പങ്കുവയ്ക്കുന്നുവെന്നതും മറക്കരുത്.
വാസുലാ, എന്റെ തളര്‍ന്ന തോളിന്മേല് ഞാന്‍ എന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കുരിശ് വഹിക്കുന്നു. പ്രിയമുള്ളവളേ, അല്പനേരത്തേക്ക് എനിക്ക് ആശ്വാസം ലഭിക്കുന്നതിനായി അതു നിന്റെ ചുമലില്‍ വയ്ക്കട്ടെ. എന്റെ കുരിശ് നിന്റെ ചുമലിലേക്ക് മാറ്റുവാന്‍ കഴിയുമാറ് നീ എന്റെ അരികെത്തന്നെ നിലകൊള്ളണം.
ഞാന്‍ എത്രമാത്രം കഷ്ടത അനുഭവിക്കുന്നുവെേന്ന് നീ മനസ്സിലാക്കുന്നതുകൊണ്ട് നീ എന്റെ അരികെത്തന്നെ വസിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ എന്റെ കുരിശ് ചുമക്കുമ്പോള്‍ നീയും കഷ്ടത അനുഭവിക്കും. ഞാന്‍ നിന്റെ മണവാളനായതുകൊണ്ട് ഞാന്‍ നീയുമായി ഒഴിവാക്കുമ്പോഴൊക്കെ അല്പം വിശ്രമം അനുഭവിക്കും.
പ്രിയമുള്ളവളേ, നീ എന്നെ സ്വീകരിക്കുന്നതിനുമുമ്പ് നിന്റെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ട് ഞാന്‍ നിന്റെ അരികെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ നിന്നെ അനേകം തവണ വിളിച്ചു; എന്നാല്‍, നീ എന്റെ സാന്നിധ്യം മനസ്സിലാക്കിയിരുന്നില്ല. ഇപ്പോള്‍ നീ എന്നെ കേള്‍ക്കുകയും എന്റെ അടുക്കല്‍ വരുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക്, വീണ്ടും എന്തിന് നീ സംശയിക്കുന്നു.
(പുരോഹിതനുമായി സംസാരിച്ചതിനുശേഷമുള്ള സംശയങ്ങള്‍)
ശക്തികുറഞ്ഞ്, സംശയം തോന്നുന്ന ഓരോ പ്രാവശ്യവും ഞാന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ ഓര്‍മയില്‍ കൊണ്ടുവരിക. എന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കുരിശുവഹിച്ചുകൊണ്ട് എന്നെ കൈവിടാതിരിക്കുക. വന്ന് എന്നോടു കൂടി പ്രാര്‍ത്ഥിക്കുക.
(യേശു എന്നോടുകൂടെ പ്രാര്‍ത്ഥിച്ചു. മുകളിലേക്ക് ദൃഷ്ടി ഉറപ്പിച്ച് അവിടുന്ന് പ്രാര്‍ത്ഥിച്ചു.)
യേശുവേ, ഞാന്‍ അങ്ങയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവിടുന്ന് അറിയുന്നുണ്ടല്ലോ. അവിടുത്തെ കുരിശ് വഹിച്ചുകൊണ്ട് അവിടുത്തെ ഭാരം ലഘൂകരിക്കാന്‍ ഞാന്‍ സഹായിക്കാം. നമുക്ക് ആ ഭാരം പങ്കുവയ്ക്കും.
മകളേ,. നീ ഇത് എപ്പോഴും പറയുന്നതു കേള്‍ക്കുവാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നോ. പ്രിയപ്പെട്ടവളേ വരിക; നമുക്ക് നമ്മുടെ വഴിയേ മുന്നോട്ടു പോകാം.
(യേശു വളരെയധികം സന്തോഷവാനായിരുന്നു. അടുത്തദിവസം ഞാന്‍ എന്റെ പേര് ആരോ വിളിക്കുന്നതു കേട്ടു. യേശു എന്നെ തുടര്ച്ചയടായി വിളിക്കുകയായിരുന്നു. ഞാന്‍ കിതയ്ക്കുകയായിരുന്നു. എന്റെ ബ്രഷുകള്‍ മുകളിലേക്ക് എറിഞ്ഞുകൊണ്ട് ഞാന്‍ ഓടി മേശയ്ക്കരികെ ചെന്നു.)
വാസുലാ, വാസുലാ, വാസുലാ, ഞാന്‍ യേശുവാണ് നിന്നെ വിളിച്ചത്. ഓ വാസുലാ, ഞാന്‍ നിന്നെ എത്രയധികം സ്നേഹിക്കുന്നു. എന്നെ മഹത്ത്വപ്പെടുത്തുക; എന്നോടു കൂടി എപ്പോഴും വസിക്കുക.
ഓരോ പ്രാവശ്യവും നീ എന്നെ തീവ്രമായി സ്നേഹിക്കുമ്പോള്‍ ഞാന്‍ മഹത്ത്വപ്പെടുന്നു. ഇപ്പോള്‍ എന്നെ കേട്ടതുപോലെ എല്ലായ് പ്പോഴും എന്നെ സന്തോഷിപ്പിക്കുക. വളരെവേഗം നീ എന്നോടുകൂടി ചേര്‍ക്കപ്പെടും; ഒട്ടും താമസിയാതെ ഞാന്‍ നിന്നെ എന്നോടുകൂടി ചേര്ക്കുമെന്നോര്ക്കുക.
പ്രിയമുള്ളവളെ, നീ ഒരിക്കലും ഊഹിക്കാത്ത വിധത്തില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നാല്‍, ആദ്യമായി ഇപ്പോള്‍ നീ ചെയ്യുന്നതുപോലെ എന്റെ സന്ദേശം സകലജനതകളെയും അറിയിക്കണം. അപ്പോള്‍ വേഗം തന്നെ ഞാന്‍ നിന്നെ എന്നോടുകൂടെ ചേര്‍ത്തുകൊള്ളും,. ഞാന്‍ ആയിരിക്കിന്നിടത്ത് തന്നെ കൊണ്ടുവരികയും, എന്നോടുകൂടെ നീ എന്നാളും വസിക്കുകയും ചെയ്യും. യേശുക്രിസ്തുവായ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
വാസുലാ, ഞാന്‍ നിനക്ക് ഈ കൃപാവരം തന്നിരിക്കുന്നു. ഞാന്‍ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാന്‍ നല്‍കുന്നത് ഞാന്‍ ഒരിക്കലും തിരിച്ചെടുക്കുകയില്ല.. മകളേ, നീ എന്റെ സഭയെ പുനരുദ്ധരിക്കുമോ?
ഓ എന്റെ യേശുവേ, എനിക്ക് അസാധ്യമായ കാര്യമാണ് അങ്ങ് എന്നോട് ആവശ്യപ്പെടുന്നത്.
എന്നില്‍ ആശ്രയിക്കുക!
അങ്ങ് എന്റെ ഗുരുവാണ്. ഞാന്‍ അങ്ങില്‍ പൂര്‍ണ്ണമായി ആശ്രയിക്കുകയും അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുകയും ചെയ്യുന്നു.
എന്നെ മഹത്ത്വപ്പെടുത്തുക; ഞാന്‍ നിന്നെ നയിക്കും.
23.01.1987 I have Chosen you to be My Bearer
ഓ വാസുലാ, ഞാന്‍ നിന്നെ എത്രയധികം സ്നേഹിക്കുന്നു, എന്റെ അടുക്കല്‍ വരിക; ഞാന്‍ നിന്റെ നിത്യനായ പിതാവാണ്.
എന്റെ മക്കളോടുള്ള എന്റെ സ്നേഹം നീ അനുഭവിച്ചറിയുക. എന്നെ സ്നേഹിക്കാന്‍ ഞാന്‍ നിന്നെ് പഠിപ്പിച്ചു. ഞാനാണ് നിനക്ക് ശരിയായ വഴി കാണിച്ചുതന്നത്.
ഞാന്‍ സ്നേഹിക്കുന്ന ദൈവമാണ്. ഞാന്‍ സമാധാനത്തിന്റെ ദൈവമാണ്,. ഞാന്‍ കരുണയുള്ള ദൈവമാണ്. ഞാന്‍ സൗമ്യശാലനാണ്.
ഞാന്‍ നല്ല ഇടയനാണ്. ഞാന്‍ ക്ഷമിക്കുന്ന പിതാവാണ്. നഷ്ടപ്പെട്ടവരെ എനിക്ക് എങ്ങനെ രക്ഷിക്കാതിരിക്കാന്‍ സാധിക്കും? ഞാന്‍ നിങ്ങളോരോരുത്തരെയും എണ്ണിനോക്കുന്നു. നല്ല ഇടയന് ആടുകള്‍ക്കായി തന്റെ ജീവന് നില്കുന്നു. ഞാന്‍ ക്ഷമയുടെ അഗാധഗര്‍ത്തമാണ്. ഞാന്‍ നിന്നെ ഒരിക്കലും കൈവിടില്ല.
(പിന്നീട്)
യേശുവേ, ഞാന്‍ എഴുത്തു നിര്‍ത്തിയാല്‍ എന്തു സംഭവിക്കും?
വാസുലാ, നീ എഴുത്ത് നിര്‍ത്തിയാലും ഞാന്‍ എപ്പോഴും നിന്നെ നയിക്കാനായി നിന്നോടുകൂടി ഉണ്ടാകും. ഈ വിധത്തില്‍ എന്നെ സമീപിക്കുവാനും നിന്നെ എനിക്ക് പഠിപ്പിക്കുവാനും ഞാന്‍ ഈ കൃപാവരം നിനക്ക് നല്കി.
നിനക്ക് എന്നോടുകൂടി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനു നീ നല്കിയ മറുപടി എന്നെ സന്തോേഷിപ്പിച്ചു. നീ അല്പം സങ്കോചം കാണിക്കുന്നുത് ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം, തീരുമാനം എടുക്കുന്നതിനു മുന്‍പ് ചിന്തിക്കാന്‍ നീ പഠിച്ചു തുടങ്ങിയിരിക്കുന്നു.
ഞാന്‍ നിന്റെ ഗുരുവാണ്; എന്റെ മാര്‍ഗനിര്‍ദ്ദേശം നീ സ്വീകരിക്കുക. വ്യര്‍ത്ഥാഭിമാനം നിറച്ച്, മനുഷ്യരെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തിന്മയെക്കുറിച്ച് എപ്പോഴും ജാഗ്രതയോടെയിരിക്കാന്‍. ഞാന്‍ നിന്നെ പഠിപ്പിക്കുകയാണ്.
വിനയത്തോടെ വര്‍ത്തിക്കുവാനും, നിന്നോടുതന്നെ സത്യസന്ധയായിരിക്കുവാനും, എന്നോട് വിശ്വസ്തയായിരിക്കുവാനും ഞാന്‍ നിന്നെ പരിശീലിപ്പിക്കും.
ഞാന്‍ നിന്നെ വിനയംകൊണ്ട് നിറയ്ക്കും. ഞാന്‍ നിന്നെ മറ്റുള്ളവരരക്കാള് കൂടുതലായി സ്നേഹിക്കുന്നില്ലെന്ന് ഞാന്‍ നിന്നെ ഓര്‍മിപ്പിക്കുന്നു.
നിന്റെ ആന്തരികവ്യക്തിത്വത്തെ വളര്‍ത്തുവാനും ശുദ്ധീകരിക്കുവാനും ഉള്ള മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഞാന്‍ നല്‍കുന്നത്.
ഞാന്‍ എന്റെ മറ്റു മക്കളെക്കാള്‍ നിന്നെ കൂടുതല്‍ സ്നേഹിക്കുന്നതുകൊണ്ടാണ് ഈ പ്രത്യേക കൃപാവരം നിനക്ക് നല്‍കിയിരിക്കുന്നതെന്ന് ഒരു നിമിഷംപോലും ചിന്തിക്കരുത്.
നിന്നെയും ആശയറ്റ അവസ്ഥയില്‍ കഴിയുന്ന മറ്റുള്ളവരെയും പോഷിപ്പിക്കുവാനാണ് ഞാന്‍ ഈ കൃപാവരം നിനക്ക് നല്‍കിയിരിക്കുന്നത്.
തന്റെ ആട്ടിന്‍കൂട്ടത്തെ കാത്തുപരിപാലിക്കുന്ന നല്ല ഇടയനായ കര്‍ത്താവായ യേശുക്രിസ്തുവാണ് ഞാന്‍. തിരിച്ചു വരുവാനുള്ള ശരിയായ വഴി കാണിക്കുവാന്‍ ഞാന്‍ വന്നിരിക്കുന്നു. നിങ്ങളില്‍ പ്രകാശിക്കുവാനും നിങ്ങള്‍ക്കു പ്രത്യാശ നല്കുവാനും ഞാന്‍ വന്നിരിക്കുന്നു.
വാസുലാ, വാസ്തവത്തില്‍ നീ ജനിക്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ മനസ്സിലാക്കിയിരുന്നു. മനുഷ്യവര്‍ഗ്ഗം മുഴുവന്‍ എന്റെ സന്ദേശം എത്തിക്കാന്‍ ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
നീ എന്റെ മണവാട്ടിയാകാന്‍ ഞാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണോ നിനക്കിപ്പോള്‍ സങ്കോചം തോന്നുന്നത്?
ഉവ്വ്, കര്‍ത്താവേ.
നീ നേരത്തെ സമ്മതിച്ചതാണല്ലോ, നീ ഓര്‍ക്കുന്നില്ലേ?
അതെ, യേശുവേ, എന്നാല്‍ അതിനെക്കുറിച്ച് പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങയുടെ മണവാട്ടിയാകാനുള്ള യോഗ്യത എനിക്കില്ല എന്നു മനസ്സിലായി. എനിക്ക് ആഗ്രഹമില്ലാത്തതുകൊണ്ടല്ല, പിന്നെയോ ഈ പദവിയുടെ മഹത്ത്വം വേണ്ടവണ്ണം ഉള്‍ക്കൊള്ളാതെ ഞാന്‍ എങ്ങനെ ഈ പദവി സ്വീകരിക്കും?
വാസുലാ, ഈ പദവിക്കു യോഗ്യയായിത്തീരാന് ഞാന്‍ നിന്നെ പഠിപ്പിക്കാം.
ഞാന്‍ അതിനു യോഗ്യതയുള്ളവളായി തീര്‍ന്നതുകൊണ്ട് ആയില്ല.
അതെന്താണ്?
കാരണം, യോഗ്യത നേടുന്നതിലും ഉപരിയായ പദവിയാണത്.
അതെ, യോഗ്യത നേടിയതുകൊണ്ടുമാത്രമായില്ല. എന്നാല്‍ ഞാന്‍ നിന്നെ യോഗ്യതയും വിശുദ്ധയുമായിത്തീരാന് അഭ്യസിപ്പിക്കാം. നീ ഇതിനുവേണ്ടി പരിശ്രമിക്കുകയും ഇത് നേടുകയും വേണം.
വരൂ, ഞാന്‍ നിന്നെ സഹായിക്കാം. നീ എന്റെ മണവാട്ടിയായിരിക്കാന്‍ പോകയാണ്; പരിശീലനം ആവശ്യമായ ഒരു മണവാട്ടി. ഞാന്‍ സ്നേഹിക്കുന്നതുകൊണ്ട് നീ ആയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ നിന്നെ സ്വീകരിക്കുന്നു. എന്നാല്‍, ഞാന്‍ ആഗ്രഹിക്കുന്ന പ്രകാരം നിന്നെ രൂപപ്പെടുത്തുവാന്‍ എന്നെ അനുവദിക്കണം. നിന്റെ വളര്‍ച്ചയ്ക്കുവേണ്ട പോഷണം ഞാന്‍ നിനക്കു നല്‍കും.
തിന്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞാന്‍ ഇതിനോടകം നിന്നെ അറിയിച്ചു കഴിഞ്ഞു. ഉണര്‍ന്നിരുന്ന് ശ്രദ്ധാപൂര്‍വ്വമായിരിക്കണം ഇവ വായിക്കേണ്ടത്.
(ഇത്തരം സന്ദേശങ്ങള്‍ ദൈവത്തില്‍നിന്നുള്ളതല്ല തിന്മയില് നിന്നാണെന്നു വ്യക്തമാക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും ഒരു പുരോഹിതന് എനിക്കു തന്നിട്ടുണ്ടായിരുന്നു)
എന്റെ മാര്‍ഗനിര്‍ദ്ദേശം സ്വീകരിക്കാന്‍ പരിശീലിക്കുക. നീ ക്ഷീണിതയായി കെണികളില്‍ വീഴാന്‍ സാധ്യതയുള്ളപ്പോഴെല്ലാം ഞാന്‍ നിന്റെ രക്ഷയ്ക്കായി ഓടിയെത്തും.. എന്റെ മാര്‍ഗനിര്‍ദേശത്തെ പശ്ചാത്താപത്തിന്റെ മാര്‍ഗമായിട്ടല്ല സ്വീകരിക്കേണ്ടത്; നീ വീഴാതിരിക്കാന്‍ ഞാന്‍ നിന്നെ പരിശീലിപ്പിക്കുകയാണ്. നീ നഷ്ടപ്പെടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിന്റെ പ്രാര്‍ത്ഥനകളില്‍ എന്നെ കൂടുതലായി വിളിച്ചപേക്ഷിക്കുക: വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുക.
24.01.1987 Were you Able on your own to love Me?
വാസുലാ, വാസുലാ, എന്റെ തിരുഹൃദയത്തിന്റെ പ്രിയപ്പെട്ട കുഞ്ഞേ, ഭയപ്പെടേണ്ട; ഞാന്‍ നിന്നെ സ്നേഹിക്കുന്നു. മകളേ, നിനക്കു സ്വയം എന്നെ സ്നേഹിക്കുവാന്‍ കഴിയുമായിരുന്നോ?
ഇല്ല യേശുവേ,
ഞാന്‍ നിന്നെ സമീപിച്ച്, നിന്നെ പ്രകാശിപ്പിച്ചതുകൊണ്ടാണ് നീ എന്നെ സ്നേഹിക്കുവാന്‍ പഠിച്ചത്. നിന്നെ ഉണര്‍ത്തിക്കൊണ്ട് ഞാന്‍ നിന്നെ മാനസാന്തരപ്പെടുത്തി.
വാസുലാ, എന്തുകൊണ്ടാണ് ഞാന്‍ നന്നെ സ്നേഹിക്കുന്നതെന്നു നിനക്കറിയാമോ?
ഇല്ല, എനിക്കറിയില്ല യേശുവേ.
ഞാന്‍ നിനക്കു പറഞ്ഞുതരാം. നീ നിസ്സഹായയും, നികൃഷ്ഠയും കുറ്റവാളിയും ആയിരുന്നതിനാലാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത്. കുഞ്ഞുങ്ങള്‍ എന്റെ ബലഹീനതയാണ്. അവരെ രൂപപ്പെടുത്തിയെടുക്കുവാന്‍, അവര്‍ എന്നെ അനുവദിക്കുന്നതുകൊണ്ട് ഞാന്‍ അവരെ സ്നേഹിക്കുന്നു.
വാസുലാ, വന്ന് എന്റെ തിരുഹൃദയത്തില്‍ വസിച്ചുകൊള്ളുക. അതിന്റെ അടിത്തട്ടില്‍ നിനക്ക് സമാധാനവും എനിക്ക് നിങ്ങളെല്ലാവരോടുമുള്ള ആര്‍ദ്രസ്നേഹവും അനുഭവിക്കാം. എനിക്ക് അവരോടുള്ള സ്നേഹം നിനക്ക് അവര്‍ക്കു വിവരിച്ചുകൊടുക്കുവാന്‍ സാധിക്കും. ഓരോ ദിവസവും നീ എന്നോടു കൂടുതല്‍ കൂടുതല്‍ അടുത്തടുത്ത് വരികയാണ്.
Notebook 7
30.01.1987 Children are My weakness. I have Chosen a Nothing
നിനക്ക് സമാധാനം. നിനക്ക് ശക്തി ക്ഷയിക്കുമ്പോഴെല്ലാം എന്റെ അടുക്കല്‍ വരിക; ഞാന്‍ നിന്നെ ശക്തിപ്പെടുത്താം. വാസുലാ, ഞാന്‍ നിന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നറിയാമോ?
ഇല്ല, യേശുവേ.
എന്നാല്‍ ഞാന്‍ അതു നിന്നോടു പറയാം. നീ നിസ്സഹായയും മനുഷ്യരില്‍വച്ച് ഏറ്റവും നികൃഷ്ഠയും ആയതിനാലാണ് ഞാന്‍ നിന്നെ തിരഞ്ഞെടുത്തത്. നികൃഷ്ഠത എന്നെ ആകര്‍ഷിക്കുന്നു; കാരണം എനിക്ക് നിന്നെ ആശ്വസിപ്പിക്കാന്‍ കഴിയും. നിസ്സഹായയും, അപര്യാപ്തതയും ഒരു ഭാഷയില്‍പോലും പ്രാവീണ്യം നേടുവാന്‍ കഴിവില്ലാത്തവളുമാണ്.
കര്‍ത്താവേ, ഞാന്‍ ഇത്രയ്ക്ക് മോശമാണെങ്കില്‍, ഈ ദൗത്യത്തിനായി നീ എന്തിനാണ് എന്നെ തിരഞ്ഞെടുത്തത്?
ഞാന്‍ ഇത് നേരത്തെ പറഞ്ഞിട്ടില്ലേ? കുഞ്ഞുങ്ങള്‍ എന്റെ ബലഹീനതയാണ്; കാരണം അവരെ രൂപപ്പെടുത്തിയെടുക്കുവാന്‍ അവര്‍ എന്നെ അനുവദിക്കുന്നു.
സ്വന്തമായി വളരുവാന്‍ ശക്തിയില്ലാത്ത, നിന്നിലൂടെ എന്റെ സ്നേഹം പ്രകകടമാക്കുവാന്, ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. മരുഭൂമിയില്‍ കണ്ടെത്തിയ പുഷ്പത്തെ ഞാന്‍ എടുത്ത്, എന്റെ സന്തോഷങ്ങളുടെ പറുദീസയില്‍ നടുകയും എന്റെ പ്രകാശത്തില്‍ വളരുവാന്‍ സഹായിക്കുകയുമാണ് ചെയ്തത്.
ഞാന്‍ നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. എന്നെ സ്നേഹിക്കുകയും എന്നോട് വിശ്വസ്തയായിരിക്കുകയും ചെയ്യുക. ഞാന്‍ നിന്നില്‍നിന്ന് വിശ്വസ്തത ആഗ്രഹിക്കുന്നു. നിന്റെ ഹൃദയത്തിലെ ഓരോ തുള്ളി സ്നേഹവുംകൊണ്ട് എന്റെ ഹൃദയത്തെ നിറയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സ്നേഹത്തിന്റെ നാഥനായതുകൊണ്ട് സ്നേഹത്തിനായി ദാഹിക്കുന്നു. അതുകൊണ്ട് എന്നെ സ്നേഹിക്കുക എന്നതുമാത്രമാണ് ഞാന്‍ നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത്. നീ ഒരാളിനെ സ്നേഹിക്കുമ്പോള്‍ ഓരോ നിമിഷവും ആ ആളിന്റെകൂടെ ചെലവഴിക്കുവാന്‍ നീ അത്യധികമായി ആഗ്രഹിക്കുകയില്ലേ?
ഉവ്വ്, നിശ്ചയമായും!
അപ്പോള്‍ സ്വാഭാവികമായി നിങ്ങളെത്തന്നെ മുഴുവനായി എനിക്കു നല്കുവാന് ഞാന്‍ ആഗ്രഹിക്കുകയില്ലേ? വരിക. എന്റെ അരികില്‍ വരിക; ഞാന്‍ നിന്റെ പിതാവാണ്. എന്നെ കൂടാതെ നീ നിസ്സഹായയും, നികൃഷ്ഠയും ദുര്ബലയുമാണെന്ന് എനിക്കറിയാം. അതുകൊണ്ട് എന്റെ സന്ദേശം നിന്നിലൂടെ പ്രവഹിക്കുവാനായി ഞാന്‍ നിന്നെ രൂപപ്പെടുത്തട്ടെ. മകളേ, നീ ഇനിയും എന്തുമാത്രം പഠിക്കുവാനുണ്ട്?
അതെ; എനിക്ക് യാതൊന്നും അറിയില്ല.
വാസുലാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. സംശയിക്കണ്ടാ, ഞാന്‍ നിന്റെ ചോദ്യചത്തിന് മറുപടി തരാം. സ്വയം സമര്‍പ്പിച്ചുകൊണ്ട് എന്റെ മണവാട്ടികളായിത്തീരുന്നവരെ മാത്രമല്ല ഞാന്‍ തിരഞ്ഞെടുക്കുന്നത്, എന്നെ ഇതുവരെയും അറിയാത്തവരെയും ഞാന്‍ വന്ന് എന്റെ മണവാട്ടികളായി സ്വീകരിക്കുന്നു.
ഞാന്‍ ഓരോ ഹൃദയകവാടത്തിലും വന്നു മുട്ടുന്നു. എന്നെ കേള്‍ക്കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ മുട്ടുകയും കാത്തുനില്ക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിയും എന്നെ സ്വാഗതം ചെയ്ത് സ്വീകരിക്കണമെന്ന് ഞാന്‍ അതിവേഗം ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു.
പ്രത്യേകം സമര്‍പ്പിതരായിട്ടുള്ള സഭാ ശുശ്രൂഷകരോടുകൂടെ കഴിയുന്നതാണ് അങ്ങേക്ക് ഏറ്റവും സന്തോഷം തരുന്ന അനുഭവമെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്?
വാസുലാ, ഞാന്‍ എന്റെ പുരോഹിതരെയും കന്യാസ്ത്രീകളെയും സ്നേഹിക്കുന്നതുപോലെ എന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നു. പാപികളെയും എന്നെ പീഡിപ്പിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു.
ഞാന്‍ ആരെയും അവരുടെ സ്ഥാനവും അറിവും വെച്ചുകൊണ്ടല്ല സ്നേഹിക്കുന്നത്. ഞാന്‍ ഓരോരുത്തരെയും അവര്‍ ആയിരിക്കുന്ന നിലയില്‍ സ്വീകരിക്കുന്നു.
മരിച്ചവരെ എന്റെ ശക്തിയാല്‍ ഉണര്‍ത്തുകയും എനിക്കു കഴിയും. എന്നെ ഈ വിധത്തില്‍ സമീപിക്കന്നതിനുള്ള എന്റെ ശക്തി ഞാന്‍ നിനക്ക് നല്കുന്നു. കാരണം, ഞാന്‍ കര്‍ത്താവാണ്. നീ എത്രയും ചെറുതായിരിക്കുന്നുവോ അത്രയും എളുപ്പത്തില്‍ എനിക്ക് നിന്നില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും. ഞാന്‍ എനിക്കുതന്നെ മതിയായവനാണെന്ന് നിനക്ക് അറിവുള്ളതാണല്ലോ. നിന്റെ ഇല്ലായ്മ എന്റെ സമൃദ്ധിയെ മഹത്ത്വപ്പെടുത്തും. നിന്റെ നികൃഷ്ടാവസ്ഥ എന്റെ ദൃഷ്ടിയില് അഗണ്യമാണ്. നിന്നെത്തന്നെ എനിക്കു വിട്ടുതരിക; എന്റെ കരങ്ങള്‍ നിന്നെ രൂപപ്പെടുത്തട്ടെ.
ഞാന്‍ അധികാരത്തില്‍ ഇരിക്കുന്ന ഒരാളിനെയല്ല തിരഞ്ഞെടുത്തിരിക്കുന്നത്. കാരണം, എന്റെ അധികാരം അതില്‍ത്തന്നെ മതിയായതാണ്. സമാധാനത്തിനും സ്നേഹത്തിനുമായുള്ള എന്റെ വിളി നിന്നിലൂടെ പുറപ്പെട്ട് സകലമനുഷ്യര്‍ക്കും എന്റെ കരുണയെ വെളിവാക്കും. ഞാന്‍ നിന്നിലൂടെ എന്നെ വെളിപ്പെടുത്തും.
ഞാന്‍ എന്റെ മക്കളോട് അവര്‍ക്കില്ലാത്തതൊന്നും ചോദിക്കുന്നില്ല. അവര്‍ക്ക് കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കില്‍ അവര്‍ അത് എന്റെ പക്കല്‍ വയ്ക്കട്ടെ. ഞാന്‍ അവരെ വിശുദ്ധീകരിക്കും; ഞാന്‍ അവര്‍ക്കു വിടുതല്‍ നല്‍കും; ഞാന്‍ അവരെ കുറ്റപ്പെടുത്താതെ അവരെ സ്നേഹിക്കുക മാത്രം ചെയ്യും.
എന്റെ അടുക്കല്‍ വന്നു ക്ഷമ ചോദിക്കുന്നവരെയെല്ലാം ഞാന്‍ സ്നേഹിക്കുന്നു. വീണ്ടും അധികമായി ഞാന്‍ അവരെ സ്നേഹിക്കും. ദശലക്ഷക്കണക്കിന് പ്രാവശ്യം പാപത്തില്‍ വീണുപോയാലും ഞാന്‍ അവരെ തള്ളിക്കളയുകയില്ല. അവരുടെ അകൃത്യങ്ങളെ എന്റെ രക്തത്തില്‍ കഴുകി ഞാന്‍ അവര്‍ക്കു പാപമോചനം നല്‍കും. എത്രമാത്രം ക്ഷമിക്കുന്നതിനും ഞാന്‍ തയ്യാറാണ്. കാരണം, ഞാന്‍ സ്നേഹത്തിന്റെയും കരുണയുടെയും ദൈവമാണ്. ബലഹീനരോടു ഞാന്‍ അങ്ങേയറ്റം അനുകമ്പയുള്ളവനാണ്.
എന്റെ ഹൃദയം പരിശുദ്ധവും ക്ഷമയുടെ അഗാധഗര്ത്തവുമാണ്. മകളേ, ഇപ്പോള്‍ ഇത്രയും എഴുതിയത് മതി. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. വാസുലാ, എന്നില്‍ ആശ്രയിക്കുക. എനിക്ക് പറയാനുള്ളതൊക്കെ എഴുതപ്പെടും.
(പിന്നീട്)
നീ എന്നോടൊപ്പം ആയിരിക്കുന്നതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു എന്നത് നിനക്കറിയാമോ? യേശുവായ ഞാന്‍, എന്റെ ഹൃദയത്തിന്റെ ആഴത്തില്‍നിന്ന് നിന്നെ സ്നേഹിക്കുന്നു. എനിക്കു നിന്നോടുള്ള ഈ സ്നേഹം നിമിത്തമാണ് സാത്താന് നിന്നെ വെറുക്കുന്നതും നിനക്കു കെണികള്‍ വയ്ക്കുന്നതും. എന്നാല്‍, നിനക്കും മുന്നറിയിപ്പു തരുവാന്‍ ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാവും.
വീണുപോകാന്‍ എനിക്ക് ആഗ്രഹമില്ല.
നീ വീഴാതെ ഞാന്‍ സൂക്ഷിക്കും. നിന്നെ താങ്ങി നിര്‍ത്തുവാന്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും.
എന്റെ പൂര്‍ണ്ണ രൂപാന്തരീകരണത്തിനുമുമ്പ്തന്നെ ഈ സന്ദേശങ്ങള്‍ നല്കപ്പെട്ടു തുടങ്ങിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
വാസുലാ, അനേകര്‍ക്ക് ഈ സന്ദേശങ്ങള്മൂലം പ്രയോജനം ലഭിക്കുവാനാണ് ഞാന്‍ ഇവ നല്‍കുന്നത്. ഓരോ മനുഷ്യനും എനിക്ക് വിലപ്പെട്ടവരാണ് എന്ന് നീ മനസ്സിലാക്കിയിരുന്നെങ്കില്‍! നിന്റെ മനസ്സില്‍ നീ ചിന്തിക്കുന്നത് എന്തെന്ന് എനിക്കറിയാം. നിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി തരാം.
എന്നെ ശ്രദ്ധിക്കുക. എന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നല്കുവാന് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഒരു ശിശുവിനെയാണ്. ഈ ദൗത്യത്തിന് അപര്യാപ്തതയും നിസ്സഹായയും യാതൊരു പേരും പെരുമയില്ലാത്തതുമായ ഒരു ഒന്നുമില്ലായ്മയെത്തന്നെയായാണ് ഞാന്‍ തിരഞ്ഞെടുത്തത്. ഈ ഒന്നുമല്ലാത്ത നിന്നിലൂടെ, എന്റെ തീവ്രമായ സ്നേഹം വെളിപ്പെടുത്തുവാനും, എന്റെ ഹൃദയത്തിലെ നിക്ഷേപങ്ങളെ ഇനിയും മനസ്സിലാക്കിയിട്ടില്ലാത്തവരെ അവ പഠിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.
സഭാപണ്ഡിതന്‍ സ്വര്ഗ്ഗീയമായതില്നിന്നും അകന്നുപോകുന്നതും, എന്റെ അനുഗ്രഹങ്ങളോട് നിസ്സംഗത കാണിക്കുന്നതും എന്നില്‍ വേദനയുളവാക്കുന്നു. കൃപാവരം ഒരു അനുഗ്രഹമാണ്. എന്നിട്ടും ആത്മീയ ബധിരതയിലേക്കും വരള്‍ച്ചയിലേക്കും നയിക്കുന്ന ഹൃദയകാഠിന്യം അവരില്‍ ഉണ്ടായത് എങ്ങനെയായിരിക്കും?
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അഭ്യര്‍ത്ഥനയുമായി ഒരിക്കല്‍ക്കൂടി ഞാന്‍ വന്നിരിക്കുന്നു. എന്നാല്‍ എത്ര പേര് കൂടി എന്നെ തള്ളിക്കളയും? എത്രപേര്ക്കൂടി എനിക്ക് ചെവി തരാതിരിക്കും? നിങ്ങളില്‍ എത്ര പേര്, പ്രത്യേകിച്ച് എന്റെ സഭാപണ്ഡിതര്‍, എന്നിലേക്ക് നോക്കാതെ മുഖം തിരിച്ചുകളയും?
അല്ലയോ അല്പവിശ്വാസികളേ, എത്ര കുറവായി മാത്രം നിങ്ങള്‍ എന്നെ അറിയുന്നു! ഞാന്‍ അനന്തനിക്ഷേപമാണെന്നുള്ളത് നിങ്ങള്‍ മറന്നുപോയോ? ഞാന്‍ ഉപയോഗിക്കുന്ന ബലഹീന മനുഷ്യരെപ്രതി നിങ്ങള്‍ ആശ്ചര്യപ്പെടുന്നതെന്തിന്? എന്റെ ശക്തി വലുതും അനന്തവുമാണ്. അതിനാല്‍ നികൃഷ്ടരായ വ്യക്തികളില്ക്കൂടി ഞാന്‍ എന്റെ വചനങ്ങള്‍ വെളിപ്പെടുത്തും.
വാസുലാ, ഈ സന്ദേശങ്ങളാകുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നില്‍ നിന്നാണ് വരുന്നതെന്നുള്ളത് തെളിവായി അനേകര്‍ എന്നില്‍നിന്ന് ഒരടയാളം ആവശ്യപ്പെടും? എന്നാല്‍, ആ അടയാളമായി ഞാന്‍ നല്‍കുന്നത് നിന്നെത്തന്നെയാണ്. ഞാന്‍ നിന്നെ തിന്മയില് നിന്നു വിമോചിപ്പിച്ച് ഉണര്ത്തിയെടുത്തു. ഞാന്‍ നിന്നെ എന്റെ ഹൃദയത്തിലേക്ക് ഉയര്‍ത്തി. എന്റെ അനേകം പ്രവര്‍ത്തികള്‍ നിന്നിലേക്കു പകര്‍ന്നു. ജ്ഞാനം നിന്നെ നയിക്കുന്നതിനാല്‍ ഞാന്‍ നിനക്കു നല്കുകന്നത് സ്വീകരിക്കുക.
വാസുലാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. കുഞ്ഞേ, നീ എന്റേതാണ്. മകളേ, നിന്റെ സ്നേഹത്താല്‍ എനിക്ക് ആശ്വാസം തരിക. ഞാന്‍ നി്ന്റെ ഹൃദയത്തില്‍ വിശ്രമിക്കട്ടെ. വാസുലാ, നീ എന്നെ സ്വീകരിക്കുക; എന്നെ തള്ളിക്കളയാതിരിക്കുക. വാസുലാ, എത്രയോ വര്‍ഷം നീ എന്നെ സ്വീകരിക്കുന്നതിതനായി ഞാന്‍ നിനക്കുവേണ്ടി കാത്തിരുന്നുവെന്ന് നിനക്ക് അറിയാമോ? എന്റെ ഹൃദയത്തില്‍നിന്ന് നീ എത്രയോ അകറ്റപ്പെട്ടിരുന്നുവെന്നും അപ്പോള്‍ എനിക്ക് എങ്ങനെ അനുഭവപ്പെട്ടുവെന്നും ഞാന്‍ എപ്പോഴെങ്കിലും നിന്നോടു പറഞ്ഞിട്ടുണ്ടോ?
യേശുവേ, ഞാന്‍ അത് ഇപ്പോള്‍ ഓര്‍ക്കുന്നില്ലല്ലോ?
ഞാന്‍ നിനക്കു പറഞ്ഞുതരാം. ഞാന്‍ നിനക്കുവേണ്ടി ആകാംക്ഷയോടെയിരിക്കുകയായിരുന്നു. നീ എന്നില്‍നിന്ന് അകന്നുമാറിയതിനാല് എന്റെ ഹൃദയം ദുഃഖത്താല്‍ വീണ്ടും കീറിയിരുന്നു. എന്റെ പ്രിയപ്പെട്ട വാസുലാ, ഇങ്ങനെയിരിക്കെ, നിനക്കെങ്ങനെ എന്റെ അപേക്ഷ നിരസിക്കുവാന്‍ കഴിയും? വാസുലാ, ഞാന്‍ എത്രയോ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു. വാസുലാ, എന്റെ സ്നേഹം സ്വീകരിക്കുക; എന്റെ സ്നേഹം നിന്നെ സൌഖ്യമാക്കും.
യേശുവേ, ഞാന്‍ അങ്ങനയെ നിരസിക്കുകയല്ല. പിന്നെയോ, സ്വീകരിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതിനും സ്നേഹിക്കുന്നതിനുമാണ് എനിക്ക് കുടുതല്‍ ഇഷ്ടം തോന്നുന്നത്.
(അറിയാതെതന്നെ ഞാന്‍ യേശുവിനെ വേദനിപ്പിച്ചതിനാല്‍ ഞാന്‍ ദുഃഖിക്കുന്നു. യേശു ഉടനെതന്നെ ഇത് മനസ്ലിലാക്കുന്നു.)
എന്നോടു കൂടി വരിക. എനിക്ക് നിന്നോട് ഒരു രഹസ്യം പറയാനുണ്ട്. വാസുലാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് നിനക്കറിയാമോ?
അങ്ങ് എന്നോട് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ!
ഒരു കാരണം കൂടിയുണ്ട്. നീ എന്റെ മക്കളേ സ്നേഹിക്കുന്നതുകൊണ്ട് ഞാന്‍ നിന്നെ സ്നേഹിക്കുന്നു. കുറച്ചുകൂടി എന്റെ അരികിലേക്ക് വരിക. നിന്റെ ഹൃദയത്തില്‍ പ്രവേശിക്കുവാന്‍ എന്നെ അനുവദിക്കുമോ?
യേശുവേ, തീര്‍ച്ചയായും ഞാന്‍ അനുവദിക്കും.
നീ എന്നെ എത്രമാത്രം സന്തോഷവാനാക്കിയെന്നോ? കാരണം, നിന്നില്‍ എനിക്ക് വിശ്രമിക്കുവാന്‍ കഴിയുമെന്ന് എനിക്കറിയാം. ഇനിയും എന്നെ നിരസിക്കരുത്. ഹൃദയങ്ങളില്‍ കടന്നു വരാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.
ഒരുപക്ഷേ അങ്ങ് അവിടെ കറകള്‍ കണ്ടെന്നു വരാം!
എല്ലാ തരത്തിലുമുള്ള അശുദ്ധികളും ഞാന്‍ അവിടെ കാണും. ഞാന്‍ അവയെല്ലാം കഴുകിക്കളയും. എന്റെ രക്തം നിങ്ങളെ ശുദ്ധീകരിക്കും.
01.02.1987 My Heart is an Abyss of Love
വാസുലാ, ഇത് ഞാനാണ് യേശു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. കുറ്റപ്പെടുത്തിക്കൊണ്ടോ കഠിനവാക്കുകളുള്ളതോ ആയ സന്ദേശങ്ങള്‍ ഒന്നുംതന്നെ എന്നില്‍നിന്ന് വരുന്നതല്ല. ഞാന്‍ സ്നേഹമാണ്, സ്നേഹം സ്നേഹം.
എന്റെ ഹൃദയം സ്നേഹത്തിന്റെ ഒരു അഗാധഗര്‍ത്തമാണ്. നിനക്ക് പാകത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഞാന്‍ നിനക്ക് നല്കികൊണ്ടിരിക്കുന്നത്. പിച്ചവെച്ചു നടത്താന്‍ തുടങ്ങിയ ഒരു കുട്ടിയുടെ സമാനമാണ് ഇപ്പോള്‍ നീയെന്ന് മനസ്സിലാക്കുന്നു. ഇപ്രകാരമുള്ള കുട്ടി ധൈര്യത്തോടും ആത്മവിശ്വാസത്തോടുകൂടി നടക്കണമെന്ന് ആരും പ്രതീക്ഷിക്കുകയില്ല. ഒരു തുടക്കക്കാരിക്കുള്ള പരിശീലനമാണ് ഇപ്പോള്‍ ഞാന്‍ നല്‍കുന്നത്. പടിപടിയായിട്ട് ഞാന്‍ നിന്നെ പഠിപ്പിക്കുന്നു. നീ എന്നോടൊപ്പം എടുക്കുന്ന ഓരോ കാല്‍വെയ്പിലും ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു.
എന്റെ കുഞ്ഞിനെ എന്നോടൊപ്പം നടക്കാന്‍ സഹായിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന നിന്റെ പിതാവാണ് ഞാന്‍. നീ വിചാരിച്ച കാര്യത്തിനുള്ള എന്റെ ഉത്തരമിതാ. ഞാന്‍ നിങ്ങളെല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു.
പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെക്കുറിച്ച് അങ്ങ് പറയുന്നുണ്ടല്ലോ?
നീ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഒരാളല്ലേ? ഞാന്‍ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു.
മകളേ, നീ എന്റെ അരികില്‍ ആയിരിക്കാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിച്ചു. നീ എന്നെ സ്നേഹിക്കണമെന്ന് ഞാന്‍ എത്രമാത്രം ആഗ്രഹിച്ചു. എന്റെ മറ്റെല്ലാമക്കളും എന്നെ സ്നേഹിക്കണമെന്ന് ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നു. ഞാന്‍ അവരെ വിളിക്കുന്നു. രാവും പകലും ഞാന്‍ അവരുടെ ഹൃദയവാതിലിനു പിന്നില്‍ നിന്നുകൊണ്ട് അവരുടെ മറുപടിക്കായി കാത്തിരിക്കുന്നു. എന്റെ കണ്ണുകള്‍ ഇമവെട്ടാതെ അവിരാമം അവരെ നോക്കിക്കൊണ്ടിരിക്കുന്നു. ദുഃഖത്തോടെ ഞാന്‍ അവരെ നോക്കുന്നു. തങ്ങളുടെ ദരിദ്രാവസ്ഥ അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍! തങ്ങള്‍ തങ്ങളെത്തന്നെ എത്രമാത്രം നശിപ്പിക്കുന്നുവെന്നും ദ്രോഹിക്കുന്നുവെന്നും അവര്‍ അറിഞ്ഞിരു്ന്നുവെങ്കില്!
ഞാന്‍ നിങ്ങളുടെ അരികെയുണ്ട്. എന്റെ അടുക്കല്‍ വരാന്‍ ഞാന്‍ നിങ്ങളെ വിളിക്കുന്നു. ഭയപ്പെടേണ്ട. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുകയില്ല. നിങ്ങളുടെ പാപങ്ങളെപ്രതി നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാന്‍ നിങ്ങളെ വിളിക്കുന്നത്. ഏതാനും നിമിഷനേരത്തെക്കു മാത്രമാണെങ്കില്‍ക്കൂടി എന്റെ അടുക്കലേക്ക് വരാന്‍ ഞാന്‍ നിങ്ങളെ വിളിക്കുന്നു.
എന്റെ അടുക്കല്‍ വരിക. ദരിദ്രരെ, എന്റെ അടുക്കല്‍ വന്ന് നിങ്ങളുടെ സ്നേഹവാനായ പിതാവിനെ അറിയുക. തന്റെ സ്വന്തം ശരീരംകൊണ്ട് അവിടുന്ന് നിങ്ങളെ പോഷിപ്പിക്കും. തന്റെ രക്തത്താല്‍ അവിടുന്ന് നിങ്ങളുടെ ദാഹം ശമിപ്പിക്കും. നിങ്ങള്‍ രോഗിയാണെങ്കില്‍ അവിടുന്ന് നിങ്ങളെ സുഖപ്പെടുത്തും. നിങ്ങള്‍ അസ്വസ്ഥരാകണെങ്കില് അവിടുന്ന് നിങ്ങളെ ആശ്വസിപ്പിക്കും. നിങ്ങള്‍ മരവിച്ച അവസ്ഥയിലാണെങ്കില്‍ അവിടുന്ന് തന്റെ സ്നേഹംകൊണ്ട് നിങ്ങളെ പൊതിഞ്ഞ് നിങ്ങള്‍ക്കു ചൂട് പകര്‍ന്നു തരും. നിങ്ങള്‍ എന്നെ നിരസിക്കരുത്്.
ഞാന്‍ സ്നേഹമായതുകൊണ്ട് നിങ്ങളുടെ ദുഷ്ടതയിലും ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ഞാന്‍ പറയുന്നു, നിങ്ങള്‍ എന്നെ ദ്വേഷിക്കുമ്പോഴും ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ഞാന്‍ കരുണ നിറഞ്ഞ ദൈവമാണ്.
എപ്പോഴും നിങ്ങളെ സ്വീകരിക്കുവാനും എന്റെ ഹൃദയത്തില്‍ വസിക്കാന്‍ നിങ്ങള്‍ക്ക് ഇടം നല്‍കാനും ഞാന്‍ തയ്യാറാണ്.
മകളേ, പാപത്തിന്റെ വിഷലിപ്തമായ ആഴങ്ങളിലേക്ക് മുങ്ങിത്താഴുമ്പോഴും അവര്‍ ഉറങ്ങുന്നത് കാണുമ്പോള്‍ എനിക്ക് എത്രമാത്രം വേദനയുണ്ടെന്നോ?
അവരുടെ അകൃത്യങ്ങള്‍ അവരുടെ വ്യക്തിത്വത്തെ എത്രമാത്രം മലിനമാക്കിയെന്ന് അവര്‍ മനസ്സിലാക്കിയിരുന്നെങ്കിലെന്ന് ഞാനാശിക്കുന്നു
ഈ ലോകജീവിതം കടന്നുപോകുന്ന ഒരു നിഴല്‍ മാത്രമാണ്. എന്നാല്‍, സ്വര്‍ഗ്ഗത്തിലെ നിങ്ങളുടെ ജീവിതമോ നിത്യമായിട്ടുള്ളതാണ്. അവിടെ നിങ്ങള്‍ നിങ്ങളുടെ സൃഷ്ടാവിന്റെ അരികില്‍ തന്റെ മഹത്ത്വത്തില്‍ എന്നുമെന്നേക്കും ജീവിക്കും. എന്തെന്നാല്‍, നിങ്ങള്‍ അവിടുത്തെ സ്വന്തം മക്കളാണെന്നുള്ളത് നിങ്ങളെ ഓര്മിപ്പിക്കുവാന് ഞാന്‍ ആഗ്രഹിക്കുന്നു.
വാസുലാ, തുടര്‍ന്നുള്ള സന്ദേശത്തില്‍ എന്നെ പീഡിപ്പിക്കുന്നവരെയും എന്റെ നാമം ദുഷിക്കുന്ന എല്ലാവരെയും എന്റെ അടുക്കലേക്ക് ഞാന്‍ വിളിക്കും.
അങ്ങനെയായിരിക്കട്ടെ കര്‍ത്താവേ,
02.02.1987 My Father Created you because of Love. My Law is a Law of Love
അല്ലയോ മകളേ, ഞാന്‍ നിങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. എന്റെ പിതാവ് നിങ്ങളെ സൃഷ്ടിച്ചത് സ്നേഹം നിമിത്തമാണ്. അവിടുന്ന് തന്റെ ഏകപുത്രനെ നല്‍കിയത് സ്നേഹം നിമിത്തമാണ്. ഞാന്‍ പീഡയനുഭവിക്കുകയും കുരിശില്‍ മരിക്കുകയും ചെയ്തത് സ്നേഹം നിമിത്തമാണ്. നിങ്ങളെ മരണത്തില്‍നിന്നും ഞാന്‍ രക്ഷിച്ചത് സ്നേഹം നിമിത്തമാണ്. അപ്പോള്‍ എന്തുകൊണ്ട്, എന്തുകൊണ്ട് നിങ്ങളില്‍ ചിലര്‍ എന്നെ ദ്വേഷിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു.
ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള കല്പനകള് നിമിത്തമാണോ നിങ്ങള്‍ എന്നെ ദ്വേഷിക്കുന്നത്. നിങ്ങള്‍ തന്നിഷ്ടംപോലെ ജീവിക്കുന്നതും നാശത്തില്‍ നിപതിക്കുന്നതും ഞാന്‍ തടയുകയാണ് എന്നതാണോ നിങ്ങളുടെ പരാതി ? ഒരു പക്ഷേ നിങ്ങള്‍ക്ക് പറഞ്ഞുതരാന്‍ ആരും ഇല്ലാത്തതിനാല്‍ എന്നെക്കുറിച്ചു നിങ്ങള്‍ ശരിയായി കേട്ടുകാണില്ലെ? അതുകൊണ്ട് നിങ്ങളുടേതായ സ്വന്തനിയമങ്ങള് രൂപീകരിച്ച്, നിങ്ങളുടേതായ ഇഷ്ടങ്ങള്‍ക്ക് പുറകെപോയി, ലോകത്തിലെ സമ്പത്തിലും സുഖങ്ങളിലും മുങ്ങി ജീവിക്കുകയാണോ?
പ്രിയമുള്ളവരേ, ഇതാണ് എന്നോടുള്ള നിങ്ങളുടെ വിദ്വേഷത്തിന്റെ ആരംഭം. നിങ്ങള്‍ക്ക് എന്നെ അറിയില്ല എന്നതുതന്നെ. അതുകൊണ്ട് എന്നെ വന്നു കാണുക. ഞാന്‍ സ്നേഹമാണ്; എന്നെ വിശ്വസിക്കുക.
നിങ്ങള്‍ക്ക് എന്നെ അറിയില്ല എന്നു പറയുകാണെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ ജനിക്കുന്നതിനുമുമ്പുതന്നെ ഞാന്‍ നിങ്ങളെ അറിയുകയും നിങ്ങളെ വിശുദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു.
നിങ്ങള്‍ എന്നെ വിദ്വേഷിക്കുന്നു എന്നു പറയുകയാണെങ്കില്‍ ഞാന്‍ പറയുന്നു ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങള്‍ എന്റെ നാമം അശുദ്ധമാക്കിയിട്ടുണ്ടെങ്കില്‍ ഞാന്‍ നിങ്ങളോട് കരുണകാണിച്ചിരിക്കുന്നു. നിങ്ങള്‍ എന്നെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ഞാന്‍ നിങ്ങളെ ഇപ്പോഴും സ്നേഹിക്കുകയും സ്വര്‍ഗത്തില്‍ എന്റെ രാജ്യം അനുഭവിക്കാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് തെറ്റുകളുണ്ടെങ്കിലും ഞാന്‍ അവ പരിഗണിക്കാതെതന്നെ നിങ്ങളോടു പൂര്‍ണമായി ക്ഷമിക്കുന്നു.
വാസുലാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇപ്പോള്‍ വിശ്രമിക്കുക. തുടര്‍ന്നുള്ള സന്ദേശങ്ങള്‍ പിന്നീട് നല്‍കുന്നതാണ്.
(പിന്നീട്)
ഇതാ ഞാന്‍ ഇവിടെയുണ്ട്. ഇത് ഞാന്‍ യേശു ക്രിസ്തുവാണ്. മകളേ, ഇപ്പോള്‍ ഞാന്‍ നിനക്ക് എന്റെ വചനങ്ങള്‍ പറഞ്ഞു തരട്ടെ. എന്നെ കേട്ട് വിവേചിച്ച് എഴുതുക.
എന്റെ കണ്ണുകള്‍ക്കു നിങ്ങളെ കാണാനും നിങ്ങള്‍ ചെയ്തിട്ടുള്ളതെല്ലാം മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടാണോ നിങ്ങളെന്നെ ഭയപ്പെടുകയും എന്നെ തള്ളിക്കളയുകയും ചെയ്യുന്നത്? എന്നെ ഭയപ്പെടേണ്ട. ഞാന്‍ നേരത്തെതന്നെ നിങ്ങളോട് ക്ഷമിച്ചിരിക്കുകയാണ്. നിങ്ങളുട രക്ഷയ്ക്കുവേണ്ടിയാണ് എന്റെ രക്തം ചൊരിഞ്ഞത്.
ഞാന്‍ ഭൂമിയില്‍ ശരീരത്തോടെ ജീവിച്ചു. ഞാന്‍ പാപികളുടെ ഇടയില്‍ ജീവിച്ചു. രോഗികളെ സുഖപ്പെടുത്തുകകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും ചെയ്തു.
ഞാന്‍ നിങ്ങളെ ഉപേക്ഷിച്ചിട്ടില്ല; എന്തെന്നാല്‍ നിങ്ങളെ സൌഖ്യമാക്കിക്കൊണ്ട് ഞാന്‍ ഇപ്പോഴും നിങ്ങളുടെ ഇടയിലുണ്ട്. സൗഖ്യമാക്കപ്പെടുവാന് എന്റെ അടുക്കലേക്കു വരിക. ഞാന്‍ നിങ്ങളുടെ ദേഹിയെ എന്റെ അടുക്കലേക്ക് ഉയര്‍ത്തും. എന്നെ സ്നേഹിക്കാനും നിങ്ങള്‍ അന്യോന്യം സ്നേഹിക്കാനും ഞാന്‍ നിങ്ങളെ പഠിപ്പിക്കാം. നിങ്ങള്‍ ക്ഷീണിതരെങ്കില്‍ എന്റെ ശക്തി നിങ്ങളെ താങ്ങി നിര്‍ത്തും.
നിങ്ങള്‍ക്ക് വഴി തെറ്റിയെങ്കില്‍ ഞാന്‍ വന്നു നിങ്ങളെ വഴികാണിക്കാം. എന്റെ നിയമം സ്നേഹത്തിന്റെ നിയമമാണ്. നിങ്ങള്‍ ഈ നിയമം അനുസരിക്കുക. നിങ്ങള്‍ ഈ നിയമം അനുസരിക്കുകവഴി എന്നെ സ്വീകരിക്കുവാനായി ഞാന്‍ നിങ്ങളുടെ ഹൃദയങ്ങള്‍ തുറക്കും.
ഞാന്‍ നിങ്ങളെ പ്രചോദിപ്പിക്കാം. ഞാന്‍ നിങ്ങളെ സ്നേഹിക്കാനും, ക്ഷമിക്കാനും വിശുദ്ധിയില്‍ ജീവിക്കാനും പഠിപ്പിക്കാം. അതിനാല്‍ പ്രിയപ്പെട്ടവരേ വരിക; വന്ന് എന്നില്‍നിന്നു പഠിക്കുക. ഞാന്‍ സ്നേഹമാണ്; ഞാന്‍ സമാധാനമാണ്; ഞാന്‍ കരുണയാണ്; ഞാന്‍ ശാന്തശീലനും എളിമയുള്ളവനുമാണ്; ഞാന്‍ ക്ഷമയാണ്. ഞാന്‍ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു.
03.02.1987 I Am your Devout Keeper
കര്‍ത്താവേ, എനിക്ക് മുമ്പെങ്ങും ഇല്ലാത്തതുപോലെ ശൂന്യത അനുഭവപ്പെടുന്നു. കല്ലുപോലുള്ള മരവിപ്പ്.
വാസുലാ, നിന്റെ ശാഖകളെ വെട്ടിയൊരുക്കി നിനക്ക് ശക്തി തരുന്നത് ഞാനാണ്. ഞാന്‍ നിന്റെ ഉത്തമ സൂക്ഷിപ്പുകാരനാണ്. നിന്നില്‍നിന്ന് ധാരാളം ഫലം ഉളവാകുന്നതിനുവേണ്ടി ഞാന്‍ നിന്നെ വെട്ടിയൊരുക്കി ശക്തിപ്പെടുത്തുകയാണ്.
04.02.1987 Little one, do you know why I love you?
കുഞ്ഞേ, നിന്നെ ഞാന്‍ സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ? ഇതാണ് അതിനുള്ള മറ്റൊരു കാരണം. നിന്നെ വെട്ടിയൊരുക്കുവാന്‍ എന്നെ അനുവദിക്കുന്ന, നിന്നെ പോഷിപ്പിക്കുവാന്‍ എന്നെ അനുവദിക്കുന്ന, നിന്നില്‍ പ്രശോഭിച്ചു തിളങ്ങുവാന്‍ എന്റെ പ്രകാശത്തെ അനുവദിക്കുന്ന എന്റെ പുഷ്പമാണ് നീ.
05.02.1987 Purify yourselves, for the Time is near
പ്രിയപ്പെട്ടവളേ, ഞാനാണ് യഹോവ. ഞാനാണ് നിനക്ക് സന്ദേശങ്ങള്‍ നല്‍കുന്നത്. മകളേ, ഞാന്‍ നിനക്ക് പോഷണം നല്കി നിന്നെ രൂപപ്പെടുത്തുകയാണ്.
ഞാന്‍ സര്‍വ്വശക്തനാണ്. യാതൊരു ഭയവും വേണ്ട. മകളേ, എന്നെ ശ്രവിക്കുക; എന്റെ വചനം പാലിക്കുക. നീ എന്റെ സാക്ഷിയായിരിക്കുന്നതിനുവേണ്ടി ഞാന്‍ നിന്നെ തിന്മയുടെ ഇരുളില്‍നിന്ന് എന്റെ പ്രകാശത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഞാന്‍ നിനക്ക് ശക്തി നല്‍കും. യാതൊരു സംശയവും വേണ്ട. ഞാന്‍ എപ്പോഴും നിന്നോടു കൂടെയുണ്ട്.
എന്റെ കഴിവില്ലായ്മ വളരെയാണ്. ചുറ്റുപാടുകളെ സംബന്ധിച്ചും എനിക്കു ഭയമാണ്.
നീ ഭയപ്പെടേണ്ട. എന്റെ ശത്രുക്കളെ ചവുട്ടിമെതിക്കുവാനുള്ള എന്റെ ശക്തി നിനക്ക് നല്‍കിക്കൊണ്ട് എന്റെ അധികാരം നിന്നെ വലയം ചെയ്യും. എപ്പോഴും ജാഗ്രതയോടെയിരിക്കുക. ഈ സന്ദേശങ്ങള്‍ എന്നില്‍ നിന്നല്ല വരുന്നതെന്ന് പറഞ്ഞ് നിന്നെ നിരുത്സാഹപ്പെടുത്താന്‍ അനേകര്‍ ശ്രമിക്കും.
നീ എത്രമാത്രം ചെറുതാണെന്നും നിസ്സഹായ ആണെന്നും എനിക്കറിയാം. അതുകൊണ്ട് എപ്പോഴും എന്നോടുകൂടെയായിരിക്കുക. ജ്ഞാനം നിന്നെ നയിക്കട്ടെ. എല്ലാ അധികാരവും എന്നില്‍നിന്ന് വരുന്നു. ജ്ഞാനം എന്നില്‍നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കുക.
യഹോവയായ ഞാനാണ് സംസാരിക്കുന്നതെന്ന് കണ്ണുള്ളവര്‍ കാണട്ടെ; ഹൃദയമുള്ളവര്‍ മനസ്സിലാക്കട്ടെ. ഞാന്‍ നിങ്ങളെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. എന്റെ നല്കപ്പെട്ട തിരുവചനം പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് ഞാന്‍ ജ്ഞാനം തരുന്നത്. എനിക്ക് നിങ്ങളെല്ലാവരോടുമുള്ള എന്റെ സ്നേഹം നിങ്ങളെല്ലാവരെയും ഓര്മിപ്പിക്കുവാനും നിങ്ങളെ അനുഗ്രഹിക്കുവാനുമായി ഞാന്‍ വന്നിരിക്കുന്നു. നിങ്ങള്‍ നശിച്ചുപോകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഭോഷന്മാര്ക്ക് ഹാ കഷ്ടം! ആ സമയം ആസന്നമായിരിക്കുന്നതിനാല്‍ നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. എന്റെ വചനം ശ്രവിക്കുക. ഞാന്‍ പറയുന്നത് നിങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ഞാന്‍ നിങ്ങളോട് ക്ഷമിക്കും. സമാധാനത്തിലും സ്നേഹത്തിലും ജീവിക്കുവാന്‍ തക്കവിധമാണ് ഞാന്‍ നിങ്ങളെ നയിക്കുന്നത്. എന്തെന്നാല്‍, ഞാന്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ദൈവമാണ്.
വിശുദ്ധിയില്‍ ജീവിക്കുക. പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും. സ്നേഹത്താല്‍ സൃഷ്ടിക്കപ്പെടുന്ന എന്റെ മക്കളാണ് നിങ്ങളെല്ലാവരും. വരൂ; എന്റെ വചനത്തെ നിങ്ങളുടെ ഹൃദയത്തില്‍ ചേര്‍ത്ത് ബന്ധിക്കുക. എന്തെന്നാല്‍, യഹോവയായ ഞാനാണ് നിങ്ങളെ നയിക്കുന്നത്.
കര്‍ത്താവേ, ഞാന്‍ നിസ്സഹായയാണ്. എനിക്ക് യാതൊരു അറിയില്ല. എന്റെ മുമ്പില്‍ ഒരു പര്‍വ്വതം മാത്രം ഞാന്‍ കാണുന്നു.
ഭയപ്പെടാതിരിക്കൂ വാസുലാ, എന്തെന്നാല്‍ എന്റെ വചനത്താല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ആദ്യത്തെ നിസ്സഹായയായ സന്ദേശവാഹകയല്ല നീ. എന്നില്‍ വിശ്വസിക്കുക; എന്നെ ആശ്രയിക്കുക; ഞാന്‍ നിന്നെ വഴി നടത്തുന്നു.
09.02.1987 Let them know, Tell them of My Love
നിനക്ക് സമാധാനമുണ്ടായിരിക്കട്ടെ. കുഞ്ഞേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ യഹോവയാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തത് പ്രധാനമായും ഞാന്‍ ഇപ്രകാരം ആഗ്രഹിച്ചതുകൊണ്ടാണ്. എന്നാല്‍, അതോടൊപ്പം നിന്റെ നിസ്സഹായാവസ്ഥയും അതിനു കാരണമാകുന്നു.
പിതാവേ, ഞാന്‍ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു.
എനിക്കറിയാം. ഞാനും നിന്നെ സ്നേഹിക്കുന്നു, മകളേ, എന്നെ ശ്രവിക്കുക. എന്നെ സ്നേഹിക്കുന്നതിനുമുമ്പ് നിനക്ക് ഇത്രയും സന്തോഷമുണ്ടായിരുന്നോ?
ഇല്ല. ഒരിക്കലുമില്ല.
വാസുലാ, എന്നെ സ്നേഹിക്കുക. എന്നെ സ്നേഹിക്കുവാന്‍ നിന്നെ പഠിപ്പിച്ചത് ഞാനാണ്. ഈ പാതയില്‍ വളരുവാന്‍ നീ ആഗ്രഹിക്കുന്നുവോ?
ഉവ്വ്. പിതാവേ. ഇതുമൂലം അങ്ങയെ മഹത്ത്വുപ്പെടുത്തേണ്ടതിന്, അങ്ങയുടെ നാം മഹത്ത്വപ്പെടുത്തേണ്ടതിന് അങ്ങ് ആവശ്യപ്പെടുന്നതെല്ലാം ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വാസുലാ, ഞാന്‍ നിന്നെ അഭിവൃദ്ധിപ്പെടുത്തും. പിശാചുകളെക്കുറിച്ചും ഞാന്‍ നിനക്ക് മുന്നറിയിപ്പ് നല്കുന്നു. അവര്‍ നിന്നെ വെറുക്കുകയും, നിരന്തരം നിനക്ക് കെണികള്‍ വെയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, ഞാന്‍ നിന്റെ അരികില്‍ നിന്നെ സംരക്ഷിക്കുന്നതുകൊണ്ട് നീ ഭയപ്പെടേണ്ട.
വാസുലാ, ഞാന്‍ നിന്നെയും എന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നു. നിരന്തരം കത്തിജ്വ ലിച്ചുനില്ക്കുന്ന അഗ്നിപോലെയാണ് എന്റെ സ്നേഹം. എന്റെ സ്നേഹം തീക്ഷ്ണതയുള്ളതാണ്. ഞാന്‍ സ്നേഹത്തിനായി ദാഹിക്കുന്നു.
ഭയപ്പെടേണ്ട കുഞ്ഞേ. ഞാന്‍ സ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞാന്‍ നിന്നെ താങ്ങിപ്പിടിച്ചിരിക്കുന്നു. നിന്റെ ഒന്നുമില്ലായ്മ എന്നെ സന്തോഷിപ്പിക്കുന്നു.
കുഞ്ഞേ, നിന്റെ ബലഹീനതയില്‍ കൂടി സമാധാനത്തിനും സ്നേഹത്തിനും വേണ്ടിയുള്ള എന്റെ ആഹ്വാനം ഞാന്‍ പ്രകടമാക്കും. എന്റെ വചനങ്ങള്ക്കൊണ്ട് ഞാന്‍ നിന്നെ നിറയ്ക്കും. എന്റെ വെളിപാടുകളെ ഞാന്‍ നിന്നിലേക്ക് നിശ്വസിക്കും. കുഞ്ഞേ, എന്നോട് ഒട്ടിച്ചേര്‍ന്നു നില്ക്കുക. എന്നില്‍ ആശ്രയിക്കുകയും തീക്ഷ്ണതയോടെ എന്നെ സ്നേഹിക്കുകയും ചെയ്യുക.
മറ്റുള്ളവര്‍ എന്റെ സ്നേഹത്തെക്കുറിച്ച് അറിയട്ടെ. എനിക്ക് അവരോടുള്ള സ്നേഹം നീ അവരെ അറിയിക്കുക.
10.02.1987 My Father delights in children
വാസുലാ, ഇത് ഞാന്‍ യേശുക്രിസ്തുവാണ്. പ്രിയപ്പെട്ടവളേ, ഞാന്‍ നിന്നോടൊപ്പമുണ്ട്. ഞാന്‍ നിന്നെ ശുദ്ധീകരണസ്ഥലത്തുകൂടെ നയിക്കുകയാണെന്ന് നിനക്കറിയാമോ? ഭയപ്പെടേണ്ട. തിന്മയില്പ്പെടാതെ നിന്നെ സംരക്ഷിച്ചുകൊണ്ട് എന്റെ പ്രകാശം നിന്റെ മേലുണ്ട്.
നിന്നെ ശുദ്ധീകരണസ്ഥലത്തുകൂടി നയിച്ചുകൊണ്ട് ഞാന്‍ അനേകരെ സൗഖ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
എന്നെ സ്നേഹിക്കുവാന്‍ ഞാന്‍ നിന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നെ സ്നേഹിക്കുക. എന്നോടുള്ള നിന്റെ സ്നേഹംകൊണ്ട് ഞാന്‍ അവരെ സൗഖ്യമാക്കുന്നു. അവരെ സൗഖ്യപ്പെടുത്തുന്നതിനുള്ള മരുന്നായി ഞാന്‍ നിന്റെ സ്നേഹത്തെ ഉപയോഗിക്കുന്നു. അവരെ സൗഖ്യമാക്കുക; വാസുലാ അവരെ സൗഖ്യമാക്കുക.
വാസുലാ, നീ എന്നോടുകൂടി എന്റെ കുരിശ് വഹിക്കുകയാണ്. എന്റെ പിതാവ് നിന്ക്ക വെളിപ്പെടുത്തിത്തരുന്ന സ്വര്ഗ്ഗീയപ്രവൃത്തികളാണ് നിനക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനേകം സ്വര്ഗ്ഗീയപ്രവൃത്തികള് ഇനിയും മറഞ്ഞിരിക്കുന്നു; അവ രഹസ്യങ്ങളായി നിലകൊള്ളുന്നു.
അനേകരും ഇതൊന്നുംതന്നെ അംഗീകരിക്കുന്നില്ല യേശുവേ. എന്റെ മനസ്സിലെ ചില തോന്നലുകള്‍ മാത്രമായി അവര്‍ ഇതിനെ ചിത്രീകരിക്കുന്നു.
വാസുലാ, അവരില്‍ എത്രപേര്‍ എന്റെ പിതാവിന്റെ ഈ ലോകത്തിലെ പ്രവൃത്തികള്‍ പൂര്‍ണമായി മനസ്സിലാക്കിയിട്ടുണ്ട്?
പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അവ ഇന്നും രഹസ്യങ്ങളായിത്തന്നെ നിലകൊള്ളുന്നു.
അനേകരും ഇതൊന്നും തന്നെ അംഗീകരിക്കുന്നില്ല യേശുവേ. എന്റെ മനസ്സിലെ ചില തോന്നലുകള്‍ മാത്രമായി അവര്‍ ഇതിനെ ചിത്രീകരിക്കുന്നു.
വാസുലാ, അവരില്‍ എത്രപേര്‍ എന്റെ പിതാവിന്റെ ഈ ലോകത്തിലെ പ്രവൃത്തികള്‍ പൂര്‍ണമായി മനസ്സിലാക്കിയിട്ടുണ്ട്?
പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അവ ഇന്നും രഹസ്യങ്ങളായിത്തന്നെ നിലകൊള്ളുന്നു.
അനേകരും ഇതൊന്നും തന്നെ അംഗീകരിക്കുന്നില്ല യേശുവേ, എന്റെ മനസ്സിലെ ചില തോന്നലുകള്‍ മാത്രമായി അവര്‍ ഇതിനെ ചിത്രീകരിക്കുന്നു.
വാസുലാ, അവരില്‍ എത്രപേര്‍ എന്റെ പിതാവിന്റെ ഈ ലോകത്തിലെ പ്രവൃത്തികള്‍ പൂര്‍ണമായി മനസ്സിലാക്കിയിട്ടുണ്ട്?
പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അവ ഇന്നും രഹസ്യങ്ങളായിത്തന്നെ നിലകൊള്ളുന്നു.
പിന്നെ സ്വര്‍ഗ്ഗീയമായവ അവരെങ്ങനെ മനസ്സിലാക്കും?
വാസുലാ, എല്ലാ ജ്ഞാനവും ശിശുക്കള്ക്കുമാത്രം നല്കപ്പെടുന്നു. എന്റെ പിതാവ് ശിശുക്കളില്‍ പ്രസാദിക്കുന്നു. മകളേ, എന്റെ പിതാവ് നിന്നോട് നല്ലവനായിരിക്കുന്നതിനാല് നീ സന്തോഷിക്കുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുക. മകളേ, അവിടുത്തെ സന്ദേശവാഹകയായിരിക്കുകയും അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്യുക. ആകുലപ്പെടേണ്ട, ഞാനാണ് നിന്നെ നയിക്കുന്നത്. ഈ വിധത്തില്‍ത്തന്നെ പ്രവര്‍ത്തിക്കുക. ഞാനാണ് നിന്റെ അധ്യാപകന്.
പ്രിയപ്പെട്ടവളേ, ഞാന്‍ ഇനിയും തുടര്‍ന്ന് നിന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്കും. ഞാന്‍ നിന്നെയും എന്റെ മറ്റെല്ലാ മക്കളെയും രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സമാധാനത്തില്‍ വസിക്കുക. ഞാനാണ് നിന്നെ നയിക്കുന്നതെന്ന് എപ്പോഴും ഓര്‍ക്കുക. എന്നെ ശ്രദ്ധിക്കുക. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ എപ്പോഴും എന്നോടുകൂടെ ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വാസുലാ, നീ വിശ്വാസത്തില്‍ വളര്‍ന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്നെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിലൂടെ നീ നിന്നെത്തന്നെ ശുദ്ധീകരിക്കുക.
എന്നെ ശുദ്ധീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാം.
എന്റെ അടുക്കല്‍ വരിക മകളേ, ഞാന്‍ എന്റെ സ്നേഹംകൊണ്ട് നിന്നെ പൊതിയിുന്നു.
യേശുവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. ഞാന്‍ അങ്ങേക്കുവേണ്ടി യുദ്ധം ചെയ്യും.
യുദ്ധം എനിക്ക് ആവശ്യമില്ല! എന്തെന്നാല്‍, ഞാന്‍ സമാധാനമാകുന്നു. അതിനാല്‍ നീ സമാധാനത്തിനു വേണ്ടി സമാധാനത്തോടെ പ്രവര്‍ത്തിക്കൂ. സാധിക്കുന്നിടത്തോളം എന്നോട് അടുത്ത് വസിച്ചുകൊണ്ട് എന്നെ സന്തോഷിപ്പിക്കുക. എന്റെ പാദങ്ങള്‍ നീ ചുംബിക്കുമോ?
(ഞാന്‍ യേശുവിന്റെ ഒരു ചിത്രമെടുത്ത് പാദങ്ങള്‍ ചുംബിച്ചു)
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. സമാധാനത്തോടെ പോകുക.
11.02.1987 I suffice by Myself
വാസുലാ, ഇതു ഞാനാണ്, യേശുക്രിസ്തു. മകളേ, നിന്റെ സഹനങ്ങള്‍ എന്റേതും എന്റെ സഹനങ്ങള്‍ നിന്റേതുമായിരിക്കും. എനിക്കുള്ളതെല്ലാം നീ പങ്കുവയ്ക്കും; അതെ എന്റെ കഷ്ടപ്പാടുകളും.നിനക്ക് ആവശ്യമുള്ളപ്പോള്‍ നിന്നെ ആശ്വസിപ്പിക്കുവാനായി ഞാന്‍ നിന്റെ അരികില്‍ ഉണ്ടായിരിക്കും. എന്നാല്‍ അതുപോലെ എന്റെ സഹനങ്ങളില്‍ എന്നെ ആശ്വസിപ്പിക്കുവാന്‍ നീയും എന്റെ അടുക്കല്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
യേശുവേ, അങ്ങയെ ആശ്വസിപ്പിക്കുവാന്‍ അങ്ങേക്ക് ആരെയും ആവശ്യമില്ല, പ്രത്യേകിച്ച് എന്നെ!
ഇല്ല. എനിക്ക് ആരെയും ആവശ്യമില്ല. ഞാന്‍ എനിക്കു തന്നെ മതിയായവനാണ്. എന്നാല്‍, എനിക്കുള്ളതെല്ലാം ഞാന്‍ നീയുമായി പങ്കുവയ്ക്കുന്നില്ലേ? ഞാന്‍ നിന്റെ രക്ഷകനാണ്; ഞാന്‍ നിന്റെ സൌഖ്യദായകനാണ്; ഞാന്‍ നിന്റെ പിതാവാണ്; ഞാന്‍ നിന്റെ മണവാളനാണ്. നിന്നെ ഒരിക്കലും ഉപേക്ഷിക്കാത്ത നിന്റെ ദൈവമാണ് ഞാന്‍.
വൈകുന്നേരം ഞാന്‍ താഴത്തെ നിലയിലുള്ള ഹാളില്‍നിന്ന് കൈയില്‍ നിറയെ ഗ്ലാസുകളുമായി മുകളിലേക്കുള്ള പടികള്‍ കയറുവാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്ന്, പടികളുടെ മുകളിലായിട്ട് വലിയ ഒരു ഇരുണ്ട കുരിശുരൂപം ഞാന്‍ ദര്‍ശനത്തില്‍ കാണുകയുണ്ടായി. ക്രൂശിതനായ യേശു വേദനകൊണ്ട് നിലവിളിച്ചും മുറിവുകളില്‍നിന്ന് രക്തം വാര്‍ന്നൊലിച്ചും കുരിശില്‍ കിടന്നിരുന്നു. എനിക്ക് അതിനരികിലൂടെ കടന്നുപോകേണ്ടിയിരുന്നു. എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ക്രൂശിതരൂപത്തിന് സമീപത്തെത്തിയപ്പോള്‍ യേശു എന്നെ വിളിച്ചു. “എന്നെ സഹായിക്കൂ, വാസുലാ. എന്റെ അടുക്കലേക്കു വരൂ.”
ഞാന്‍ ഗ്ലാസ്സുകള്‍ മേശപ്പുറത്ത് വച്ചതിനുശേഷം വേഗം എന്റെ നോട്ടുബുക്കെടുത്ത് എഴുതുവാന്‍ തുടങ്ങി:
“എന്റെ വേദന വളരെ വരുതാണ്. എന്റെ സഹനം വളരെയാണ്. നിനക്കുവേണ്ടി മരിച്ച എന്നെ നീ സഹായിക്കുകയില്ലേ? ഞാന്‍ കുരിശിന്മേല് തറയ്ക്കപ്പെട്ടിരിക്കുന്നതിനാല് എനിക്ക് നിന്റെയടുക്കലേക്ക് വരുവാന്‍ കഴിയില്ല. അതുകൊണ്ട് വരൂ. എനിക്ക് നിന്റെ സാമീപ്യം വേണം. വസൂലാ, ഞാന്‍ നിങ്ങളെല്ലാവരെയും എത്രമാത്രം സ്നേഹിക്കുന്നു. എന്റെ മക്കളെ സൗഖ്യമാക്കുക.
നീ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. എന്റെ അരികെ നിലകൊള്ളുക. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”
ഞാന്‍ കേട്ട് എഴുതിയെടുത്തപ്പോള്‍ ഭയചകിതയായി. നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഞാന്‍ വിയര്ത്തൊലിച്ചെന്ന കാര്യം ഞാന്‍ അറിഞ്ഞില്ല.
വാസുലാ, ഞാന്‍, യേശു പീഡയനുഭവിക്കുന്നു. ക്രൂശിതനായ എന്നെ നിനക്ക് മുഴുവനായി വിവേചിച്ചറിയുവാന്‍ കഴിഞ്ഞു.
എന്റെ വേദന നീയും അനുഭവിച്ചറിയണമെന്ന് ഞാനാഗ്രഹിക്കുന്നു. മകളേ, എന്നോടുകൂടി സഹിക്കുക. എന്നില്‍ വസിക്കുക; കുന്തംകൊണ്ട് കുത്തിത്തുളയ്ക്കപ്പെട്ടതും എന്റെ അനേകം പ്രിയപ്പെടവരാല് മുറിവേല്‍പ്പിക്കപ്പെട്ടതുമായ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചറിയുവാന്‍ അപ്പോള്‍ ഞാന്‍ നിന്നെ അനുവദിക്കും.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ എന്നെ നിഷേധിക്കുമോ? നിനക്കുവേണ്ടി പീഡയനുഭവിക്കുകയും മരിക്കുകയും ചെയ്ത എന്നെ എതിര്‍ക്കുവാന്‍ നിന്റെ ഹൃദയത്തിന് ധൈര്യം ഉണ്ടാകുമോ?
സ്നേഹത്തിനുവേണ്ടി ഞാന്‍ പീഡയനുഭവിച്ചു. സ്നേഹം നിമിത്തം ഞാന്‍ നിന്നെ വിളിച്ചു; ഞാന്‍ നിന്നെ അനുഗ്രഹിച്ചു; ഞാന്‍ നിന്നെ പോഷിപ്പിച്ചു. ഞാന്‍ നിമിത്തം ഞാന്‍ നിന്നെ വിളിച്ചു; ഞാന്‍ നിന്നെ തിരഞ്ഞെടുത്തിനാല് നീ എന്നെ സമാശ്വസിപ്പിക്കണമെന്നും എന്നെ തീക്ഷ്ണമായി സ്നേഹിക്കണമെന്നും ഞാനാഗ്രഹിക്കുന്നു. നീ എന്നോട് പ്രത്യുത്തരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
വാസുലാ, ഭയപ്പെടേണ്ട. നിന്നെത്തന്നെ പൂര്‍ണമായി എനിക്ക് വിട്ടുതരിക. അതേ നിന്നെത്തന്നെ പൂര്‍ണമായി എനിക്ക് വിട്ടുതരിക. എന്റെ ഇഷ്ടംപോലെ നിന്നില്‍ പ്രവര്‍ത്തിക്കാന്‍ മുഴുവനായി നിന്നെത്തന്നെ എനിക്കു വിട്ടുതരിക.
കര്‍ത്താവേ, ഞാന്‍ അങ്ങേക്കായി പ്രവര്‍ത്തിക്കുവാന്‍ തിരുമാനിച്ചു കഴിഞ്ഞതാണല്ലോ. അതുകൊണ്ട് കര്‍ത്താവേ, അങ്ങ് ആഗ്രഹിക്കുന്ന രീതിയില്‍ എന്നോടു പ്രവര്‍ത്തിക്കാന്‍ അങ്ങേക്ക് കഴിയുമല്ലോ?
അതേ, പൂര്‍ണമായി എനിക്ക് വിട്ടുതരിക. അതേ നിന്നെത്തന്നെ പൂര്‍ണമായി എനിക്ക് വിട്ടുതരിക. എന്റെ ഇഷ്ടംപോലെ നിന്നില്‍ പ്രവര്‍ത്തിക്കാന്‍ മുഴുവനായി നിന്നെത്തന്നെ എനിക്കു വിട്ടുതരിക.
കര്‍ത്താവേ, ഞാന്‍ അങ്ങേയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞതാണല്ലോ. അതുകൊണ്ട് കര്‍ത്താവേ, അങ്ങ് ആഗ്രഹിക്കുന്ന രീതിയില്‍ എന്നോടു പ്രവര്‍ത്തിക്കാന്‍ അങ്ങേക്ക് കഴിയുമല്ലോ?
അതേ, പൂര്‍ണമായി എനിക്കു വിട്ടുതരിക. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ സമര്‍പ്പണം എന്നെ പ്രീതിപ്പെടുത്തുന്നു. നിന്നോടുള്ള എന്റെ സ്നേഹം അനന്തമായിരിക്കുന്നതിനാല് ഇനി ഒരിക്കലും നീ എന്നെ നിഷേധിക്കരുത്.
ഒരു രഹസ്യം നിനക്ക് വെളിപ്പെടുത്തിക്കൊണ്ട് എന്റെ പ്രബോധനം ഞാന്‍ തുടരാം. വാസുലാ, നീ നിന്റെ സ്വകാര്യ നോട്ടുബുക്ക് എടുക്കുക. ഭയപ്പെടേണ്ട. എന്റെ പ്രബോധനങ്ങള്‍ ജ്ഞാനത്തില്‍നിന്ന് ഉത്ഭവിക്കുന്നു. എന്റെ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. എന്നെ എപ്രകാരമാണ് സ്നേഹിക്കേണ്ടത് എന്നറിയാവുന്നവര്‍ക്കു മാത്രമേ എന്റെ എല്ലാ പ്രവര്‍ത്തികളും വെളിപ്പെട്ടുകിട്ടുകയുള്ളൂ.
ഇതാ ഞാന്‍ എന്റെ സ്വകാര്യനോട്ടുബുക്ക് എടുക്കുന്നു… യേശു ആ രഹസ്യം എനിക്കു പറഞ്ഞു തന്നു. അതുകഴിഞ്ഞ് അവിടുന്ന് പറഞ്ഞു: ”മറഞ്ഞിരിക്കുന്ന മറ്റു പല പ്രവൃത്തികളും ഞാന്‍ നിനക്ക് വെളിപ്പെടുത്തും. ഇതു മൂന്നാമത്തെ രഹസ്യമാണ്.”
ഓരോ ദിവസം കഴിയുന്തോറും നീ കൂടുതലായി എന്റെ അടുക്കലേക്ക് വരികയാണ്.
എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?
അതായത് വേഗം ഞാന്‍ നിന്നോടു കൂടി ആയിരിക്കുന്നതാണ്.
(മരണം എന്നെ ഭയപ്പെടുത്തുന്നതേയില്ല.)
12.02.1987 I AM teaching you step by step
സര്‍വ്വശക്തനായ ദൈവമേ, വ്യര്ത്ഥാഭിമാനത്തിലോ സ്വാര്‍ത്ഥതയിലോ വീഴാതിരിക്കാന്‍ എന്നെ സഹായിക്കണമെ! ഞാന്‍ വെറും ശൂന്യമായി നിലകൊള്ളാന്‍ ഇഷ്ടപ്പെടുന്നു.യാതൊരു മറയുമില്ലാതെ നിലകൊണ്ട് എല്ലാ മഹത്വവും അങ്ങേയ്ക്ക് നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു.
വാസുലാ, ഞാന്‍ യഹോവയാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. കുഞ്ഞേ, എല്ലാ അധികാരവും എന്നില്‍നിന്നു വരുന്നു. നിന്റെ ഒന്നുമില്ലായ്മയെക്കുറിച്ച് എപ്പോഴും ഞാന്‍ നിന്നെ ഓര്‍മിപ്പിക്കും. ഞാന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ നിനക്ക് മനസ്സിലാക്കിത്തരും. സമാധാനമായിരിക്കുക; വാസുലാ, ഞാന്‍ വേഗം നിന്നോടുകൂടി ഉണ്ടാകും.
എന്റെ ഒന്നുമില്ലായ്മയെക്കുറിച്ച് ദൈവം എന്നെ എപ്പോഴും ഓര്‍മിപ്പിക്കുമെന്ന് പറഞ്ഞതുകൊണ്ട് എനിക്ക് ആശ്വാസമായി. സംശയങ്ങള്ക്കൊണ്ടു നിറഞ്ഞ ദുരിതപൂര്‍ണമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇപ്രകാരമുള്ള നടത്തിപ്പെല്ലാം അസംഭാവ്യമാണ്. ഇതെല്ലാം അസത്യമാണ്, ഇതൊന്നും ശരിക്കും സംഭവിക്കുന്നതല്ല എന്നെല്ലാം എനിക്കു തോന്നി. എന്നാല്‍ ഇതിനിടയിലും ദൈവം എന്നെ വിളിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. അപ്പോള്‍ ഇതെല്ലാം തികച്ചും യാഥാര്‍ത്ഥ്യമല്ലേ? ഞാനാണ് മനുഷ്യരില്‍ ഏറ്റവും അരിഷ്ടതയുള്ളവളെന്ന് എനിക്കു തോന്നി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്?
വാസുലാ, ഒരു വര്‍ഷം മുമ്പുവരെ നീ എങ്ങനെയുള്ളവളായിരുന്നു എന്ന കാര്യം നീ വിസ്മരിച്ചുവോ? പ്രിയപ്പെട്ടവളേ, ഞാന്‍ നിന്നെ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ: ആത്മീയമായി മരിച്ചവരുടെ ഇടയില്‍ക്കൂടി യഹോവയായ ഞാന്‍ കടന്നുപോയപ്പോള്‍ അധര്‍മ്മികളുടെ കൂട്ടത്തില്‍ നിന്നെ ഞാന്‍ കണ്ടു. അവര്‍ നിന്നെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയായിരുന്നു. നീ ഒറ്റയ്ക്ക് ഇതിനോട് ചെറുത്തുനില്ക്കുവാന് ശക്തിയില്ലാതെ, മരണത്തോട് ഏറ്റവും അടുത്ത സ്ഥിതിയില്‍ കഴിയുകയായിരുന്നു. എനിക്കു നിന്നോടു വലിയ അനുകമ്പ തോന്നി. ഞാന്‍ നിനക്കു ചെയ്തു തന്നിട്ടുള്ള നന്മകളെക്കുറിച്ച് അപ്പോള്‍ നീ ഓര്‍ത്തു. നിനക്ക് എന്നില്‍ അഭയം പ്രാപിക്കാമെന്ന കാര്യം അപ്പോള്‍ നീ തിരിച്ചറിഞ്ഞു. ഭൂമിയില്‍ നിന്നുള്ള നിന്റെ നിലവിളി ഞാന്‍ കേട്ടു.
മകളേ, ഞാന്‍ എപ്പോഴും നിന്നെ സ്നേഹിച്ചിരുന്നു. എന്നാല്‍, നീ എന്നെ മറന്നുപോയി. നീ എന്നെ സ്നേഹിക്കുകയും ‘അപ്പാ’ എന്നു നീ എന്നെ വിളിക്കുകയും ചെയ്യുന്നതു കേള്‍ക്കാന്‍ ഞാന്‍ വളരെയധികം ആഗ്രഹിച്ചു. ഒരു ദിവസം നീ എന്റെ വിളി കേള്‍ക്കും എന്നു പ്രതീക്ഷിച്ചുകൊണ്ട് എത്രയോ വര്‍ഷങ്ങള്‍ ഞാന്‍ നിന്റെ വാതില്ക്കല് കാത്തുനിന്നു… ഞാന്‍ നിന്റെ ഒരു കൈ അകലത്തുണ്ടായിരുന്നു. അതെ ഞാന്‍ നിനക്ക് അത്രയും സമീപമായിരുന്നു.
നിന്റെ യാചന തള്ളിക്കളയുവാന്‍ എന്റെ ഹൃദയത്തിന് കഴിയുമായിരുന്നില്ല. ഞാന്‍ പൂര്‍ണസന്തോഷത്തോടെ വന്നു. അവസാനം നീ എന്നെ വിളിച്ചു.
മകളേ, ഞാന്‍ നിന്നെ എന്റെ നെഞ്ചോടുചേര്‍ത്തു, നിന്റെ മുറിവുകളെ സുഖപ്പെടുത്തി. എന്നെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന് ഞാന്‍ നിന്നെ പഠിപ്പിച്ചു. നിന്നെ ഉയര്‍ത്തിക്കൊണ്ട് എന്നെ സ്വീകരിക്കുന്നതെങ്ങനെയെന്ന് ഞാന്‍ നിന്നെ പഠിപ്പിച്ചു. എന്റെ പ്രകാശം ഞാന്‍ നിന്റെ മേല്‍ പരത്തി.
എന്റെ പുഷ്പമേ, നീ നിരാശപ്പെടരുത്. നിനക്കു മനസ്സിലാകുന്ന പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഞാന്‍ നിന്നെ പടിപടിയായി പഠിപ്പിക്കുകയാണ്.
നിന്നെ ശരിയായി രൂപപ്പെടുത്തുന്നതിനുമുമ്പേ തന്നെ എന്തുകൊണ്ടാണ് ഞാന്‍ എന്റെ സന്ദേശങ്ങളില്‍ ഒരു ഭാഗം നിന്നെക്കൊണ്ട് എഴുതിച്ചതെന്ന് നീ ഇപ്പോള്‍ എന്നോടു ചോദിക്കുന്നു. എന്റെ ചോദ്യത്തിനുള്ള ഉത്തരം നീ പറഞ്ഞതിനുശേഷം നിന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ തരാം.
ഒരു വ്യക്തിഎനിക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് നിനക്കറിയാമോ?
അതെ, ഓരോ വ്യക്തിയും വിലയേറിയതാണെന്ന് എനിക്കറിയാം. എന്നാല്‍, എത്രമാത്രം വിലപ്പെട്ടതെന്ന് എനിക്കറിയില്ല ദൈവമേ.
നിന്റെ ചോദ്യത്തിനു മറുപടിയായി ഒരു വ്യക്തി എത്ര വിലപ്പെട്ടതാണെന്ന് ഞാന്‍ നിനക്കു പറഞ്ഞുതരാം. തന്റെ വേര്പാടിന് മുമ്പായി മറ്റൊരു മാര്ഗ്ഗവുമില്ലാതിരുന്ന ഒരു വ്യക്തിയുടെ രൂപാന്തരീകരണത്തിനു മുമ്പായിത്തന്നെ എന്റെ സന്ദേശങ്ങളുടെ ഒരു ഭാഗം എഴുതിപ്പിച്ചുകൊടുത്തതുപോലെ തന്നെ വിലപ്പെട്ടതാണ്, പ്രധാനപ്പെട്ടതാണ് ഓരോ വ്യക്തിയും എനിക്ക്. ഇപ്പോള്‍ നിനക്കു മനസ്സിലായോ?
ഉവ്വ്. എനിക്കു മനസ്സിലായി. അങ്ങ് ആരെക്കുറിച്ചാണ് ഇതു പറയുന്നതെന്ന് എനിക്കു ബോധ്യമായി.
മകളേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഈ സന്ദേശങ്ങള്‍ എന്നില്നിന്നാണോ എന്നു നീ ഒരിക്കലും സംശയിക്കണ്ട. നിന്നെ നിദ്രിയില് നിന്ന് ഉണര്‍ത്തിയത് ഞാനാണെന്ന് നിന്നെ ഞാന്‍ എപ്പോഴും ഓര്‍മിപ്പിക്കും. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തെക്കുറിച്ച് എപ്പോഴും ഉറപ്പുള്ളവളായിരിക്കുക. സമാധാനത്തോടെ പ്രവര്‍ത്തിക്കുകയും എന്നെ മറക്കാതിരിക്കുകയും ചെയ്യുക.
13-02.1987 All I want from you is Love
സമാധാനം നിന്നോടുകൂടെ. ഞാന്‍ ഇവിടെയുണ്ട്. യേശുവായ ഞാനാണ് നിന്നെ നയിക്കുന്നത്. യാതൊരു വിധത്തിലും ഭയപ്പെടേണ്ട. വാസുലാ, നീ എന്നില്‍ ഐക്യപ്പെട്ട് ചേരുക. ഞാന്‍ നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത് സ്നേഹംമാത്രമാണ്.
ഈ സന്ദേശങ്ങളെക്കുറിച്ച് ഞാന്‍ ആകുലപ്പെടുന്നു. ഇതു വലിയ ഉത്തരവാദിത്വമുള്ള ദൗത്യമാണ്. എന്നാല്‍, എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് എനിക്കറിയില്ല.
ഞാന്‍ എനിക്കു തന്നെ മതിയായവനാണ് എന്നതിനാല്‍ നിന്റെ സഹായം കൂടാതെതന്നെ എനിക്ക് എന്റെ എല്ലാ മക്കളെയും സഹായിക്കുവാന്‍ കഴിയും. എന്നാല്‍, മണവാളനെന്ന നിലയ്ക്ക് എനിക്കുള്ളതെല്ലാം നീയുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവളേ, നീ ആകലപ്പെടേണ്ട. എന്തെന്നാല്‍ ഞാന്‍ ശക്തിയാണ്. എന്നെ ആശ്രയിക്കുക; ഞാന്‍ നിന്നെ നയിക്കാം. ഈ വിധത്തില്‍ ഞാനുമായി സമ്പര്ക്കപ്പെടുവാനുള്ള ശക്തി നിനക്കു നല്‍കുന്നത് ഞാനാണെന്ന് ഓര്‍ക്കുക.
എന്നെ വിശ്വസ്തതയോടെ സ്നേഹിക്കുവാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നു. തീക്ഷ്ണതയോടെ എന്നെ സ്നേഹിക്കുക. എന്നെ ആശ്വസിപ്പിക്കണമെന്ന് നിന്നോട് ഞാന്‍ ആവശ്യപ്പെടുമ്പോള്‍ എന്നെ ആശ്വസിപ്പിക്കുക; എന്തെന്നാല്‍ നിങ്ങളില്‍ അനേകര്‍ എന്നെ മുറിപ്പെടുത്തുന്നു.
എന്നെ വേദനിപ്പിച്ചുകൊണ്ട്, എനിക്ക് കയ്പ് നല്‍കിക്കൊണ്ട്, എന്റെ പാനപാത്രത്തില്‍ ദുഃഖം നിറച്ചുകൊണ്ട് അസംഖ്യം പാപങ്ങള്‍ അനുദിനം ചെയ്യപ്പെടുന്നു. അവര്‍ക്ക് എങ്ങനെ എന്നെ മറക്കാന്‍ കഴിഞ്ഞു?
വാസുലാ, ഒരു മണവാളന് ദുഃഖത്താല്‍ വേദനിച്ചിരിക്കുമ്പോള് ആശ്വാസത്തിനായി തന്നെ സ്നേഹിക്കുന്ന തന്റെ വധുവിന്റെ അടുക്കലേക്കല്ലാതെ മറ്റെവെടേക്കാണ് തിരിയേണ്ടത്?
എനിക്ക് അങ്ങയെ ആശ്വസിപ്പിക്കാന്‍ കഴിയുമ്പോള്‍ ഞാന്‍ അതു ചെയ്യാം. എന്നാല്‍, യാതൊരു യോഗ്യതയുമില്ലാത്ത ഞാന്‍, അറിയാതെ പലപ്പോഴും അങ്ങയെ മുറിപ്പെടുത്തുന്ന ഞാന്‍,എങ്ങനെ അങ്ങയെ സഹായിക്കും?
നീ പറഞ്ഞതെല്ലാം ശരിയാണ്. എന്നാല്‍ നിന്റെ ബലഹീനതകള്‍ എല്ലാം അറിഞ്ഞുകൊണ്ടുതന്നെയല്ലേ ഞാന്‍ നിന്നെ തിരഞ്ഞെടുത്തത്? വാസുലാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത് എന്റെ സ്നേഹത്തിനുള്ള പ്രതികരണം മാത്രമാണ്.
ഞാന്‍ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു. നിരന്തരം അങ്ങ് എന്റെ മനസ്സിലുണ്ട്. ഞാന്‍ അങ്ങേക്കായി ജീവിക്കുന്നു. എനിക്ക് അങ്ങയോടുള്ള സ്നേഹത്തിന്റെ അളവ് എത്രയെന്ന് പറയാന്‍ എനിക്കറിയില്ല. അങ്ങേയ്ക്കതറിയാമല്ലോ. അങ്ങയോടുള്ള എന്റെ സ്നേഹം അളവില്ലാത്ത രീതിയില്‍ ആയിത്തീരുന്നതിനുവേണ്ടി അങ്ങ് എന്നെ പഠിപ്പിക്കണം എന്നുമാത്രം ഞാന്‍ അപേക്ഷിക്കുന്നു.
പ്രിയപ്പെട്ടവളേ, നിന്റെ ശിരസ്സ് എന്റെ മേല്‍ ചായ്ച്ചു വയ്ക്കുക. എന്നെ സ്വാംശീകരിച്ച എന്റെ പുഷ്പങ്ങളില്‍ ഒന്നായിത്തീരുന്നതിനുവേണ്ടി വിശുദ്ധികൊണ്ട് ഞാന്‍ നിന്നെ അഭിഷേകം ചെയ്യട്ടെ. വരിക, ഞാന്‍ നിന്നെ പോഷിപ്പിക്കാം. എന്റെ കരങ്ങളില്‍നിന്നു നീ ഭക്ഷിക്കും. എന്നെ കൂടുതലായി സ്നേഹിക്കുവാന്‍ ഞാന്‍ നിന്നെ പഠിപ്പിക്കാം.
14.02.1987 Wisdom has brought you up. I give even to the most wretched souls
(വിശുദ്ധ ബര്‍ണാര്‍ഡിന്റെ പരിശുദ്ധ മാതാവിനോടുള്ള “എത്രയും ദയയുള്ള മാതാവേ” എന്ന പ്രാര്‍ത്ഥന ചൊല്ലിയതിനുശേഷം)
ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം ദൈവത്തില്‍നിന്നുള്ളതാണ്. വാസുലാ, നിനക്ക് എന്നെ കേള്‍ക്കാമോ? വാസുലാ, വീണ്ടും ശ്രദ്ധിക്കുക, ഞാന്‍ പരിശുദ്ധ മറിയം ആണ്. എന്നെ ഭയപ്പെടേണ്ട. വാസുലാ, ഇതെല്ലാം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നു എന്നത് മനസ്സിലാക്കാനുള്ള നിന്റെ ബുദ്ധിമുട്ട് ഞാന്‍ അറിയുന്നു. എന്നാല്‍, നീ ദൈവത്തില്‍ ആശ്രയിച്ച്, വിശ്വാസത്തില്‍ വളരുവാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നു.
കുഞ്ഞേ, ദൈവം നിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവിടുത്തേക്ക് നിന്നെത്തന്നെ വിധേയപ്പെടുത്തുക. അവിടുത്തെ കരങ്ങളില്‍ നിന്നെ പൂര്‍ണമായി വിട്ടുകൊടുത്തുകൊണ്ട് അവിടുന്ന് ആവശ്യപ്പെടുന്നത് നീ നിറവേറ്റുക. നിന്നെ സഹായിച്ചുകൊണ്ട് ഞാന്‍ നിന്റെ അരികെയുണ്ട്. സമാധാനമായിരിക്കുക, എന്തെന്നാല്‍ അവിടുന്ന് നിന്നെ നയിക്കുന്നു.
വാസുലാ, പ്രലോഭനങ്ങളെ ചെറുത്തുനില്ക്കാന് പ്രാപ്തയാകുന്നതിനുവേണ്ടി യേശു നിന്നെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിനക്ക് ആവശ്യമുള്ളതെല്ലാം നല്‍കിക്കൊണ്ട് അവിടുന്ന് നിന്നെ പരിപോഷിപ്പിക്കുന്നു.
മകളേ, ജ്ഞാനം നിന്നെ വളര്‍ത്തിയെടുത്തു എന്ന് ഓര്‍മിപ്പിക്കുക. അതെന്തിനാണെന്ന് ഗ്രഹിക്കുക.
ഇത് എനിക്കുവേണ്ടി മാത്രമുള്ളതല്ല. മറ്റുള്ളവര്‍ക്കും കൂടി വേണ്ടിയുള്ളതാണല്ലോ.
അതെ. നീ ദൈവത്തിന്റെ സന്ദേശവാഹകയാകുവാനുള്ള പരിശീലനമാണ് നിനക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.
എങ്ങനെയാണ് ദൈവത്തിന്റെ സന്ദേശവാഹകയായിത്തീരുന്നതെന്ന് എനിക്കറിയില്ല.
ദൈവം നിന്നോടു സംസാരിക്കുകയും അവിടുത്തെ സ്നേഹിക്കുവാന്‍ നിന്നെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവിടുത്തെ സമ്പത്ത് അനന്തവും അവിടുത്തെ കരുണ അളവില്ലാത്തതുമാകയാല് നീ അവിടുത്തെ ആശ്രയിക്കുക. അവിടുന്ന് അവാച്യമായ ആര്‍ദ്രതയോടെ നിന്നെ സ്നേഹിക്കുകയും സ്നേഹം നിറഞ്ഞ കണ്ണുകളാല്‍ നിന്നെ കാത്തു സംരക്ഷിക്കുകകയും ചെയ്യുന്നു. സ്വര്‍ഗ്ഗീയമായ ഓരോ വചനവും നിത്യം നിലനില്ക്കുന്നു.
അങ്ങയെ കൂടുതലായി സ്നേഹിക്കുവാന്‍ എനിക്കു പഠിക്കണം.
ഞാന്‍ നിന്നെ പഠിപ്പിക്കാം. നിനക്ക് സമാധാനം ഉണ്ടായിരിക്കട്ടെ.
(പിന്നീട്)
വാസുലാ, ഇതു ഞാനാണ് യേശു. ഈ വിധത്തില്‍ എന്നോട് സംസാരിക്കാനുള്ള ശക്തി ഞാന്‍ നിനക്കു തരുന്നു.
എന്നോടൊപ്പം അഭിവൃദ്ധി പ്രാപിക്കുക. ഞാന്‍ നിനക്കു നല്കുന്ന സന്ദേശങ്ങള്‍ അനേകര്‍ക്ക് വായിക്കുവാനും അവയില്‍നിന്ന് പ്രയോജനം നേടുവാനും സാധിക്കും.
മകളേ, ഈ സന്ദേശങ്ങള്‍ ഞാന്‍ നല്കിക്കഴിയുമ്പോള്, എന്റെ പക്കല്‍ വന്നു ചേരുന്നതിനായി ഞാന്‍ നിന്നെ ഒരുക്കും. നീ എന്റെ പക്കല്‍ വന്നുചേരുന്നതിന് വളരെ ആഗ്രഹത്തോടെ ഞാന്‍ കാത്തിരിക്കുന്നു.
വാസുലാ, എന്നെ നോക്കുക*
(ഞാന്‍ യേശുവിനെ നോക്കി; അവിടുന്ന് എന്റെ മുഖത്ത് നോക്കുന്നതായി ഞാന്‍ കണ്ടു.)
ഇപ്രകാരം ഞാനുമായി കൂടിക്കാണുന്നതില്‍ നിനക്ക് ഇഷ്ടമാണോ?
ഉവ്വ്. എനിക്ക് വളരെയധികം ഇഷ്ടമാണ്. ഈ കൃപാവരം ഞാന്‍ അര്‍ഹിക്കുന്നതേയില്ല.
ഈ കൃപാവരം സ്വീകരിക്കുക. ഞാന്‍ തരുന്നത് സ്വീകരിക്കുക. ഏറ്റം നികൃഷ്ടരായവര്ക്കും ഞാന്‍ എന്റെ കൃപ കൊടുക്കുന്നു.
വാസുലാ, പണ്ഡിതന്മാര്ക്കും ബുദ്ധിമാന്മാര്ക്കും അല്ല വെറും ശിശുക്കള്‍ക്കാണ് ഞാന്‍ ജ്ഞാനം നല്‍കുന്നതെന്ന് നീ കേട്ടിട്ടില്ലേ?
ഉവ്വ്,. ഞാന്‍ കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണിത്?
കാരണം ശിശുക്കള്‍ എന്റെ ബലഹീനതയാണ്. അവരെ രൂപപ്പെടുത്തുവാന്‍ അവര്‍ എന്ന അനുവദിക്കുന്നു. വളരെ കുറച്ചുമാത്രം അറിവുള്ള, അല്ലെങ്കില്‍ യാതൊരറിവുമില്ലാത്ത അയോഗ്യരായവരെ ഞാന്‍ തിരഞ്ഞെടുത്ത് രൂപപ്പെടുത്തിയെടുക്കുന്നു.
വാസുലാ, ഞാന്‍ ധനികനായതുകൊണ്ട് ഞാന്‍ നിനക്കു ധാരാളമായി നല്‍കും. എന്റെയടുക്കല്‍ നിനക്കൊന്നിനും കുറവുണ്ടാവുകയില്ല.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഓരോ പ്രാവശ്യവും നമ്മള് കൂടിക്കാണുമ്പോള്‍ നീ എന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നുണ്ടെന്നുള്ളത് നീ അറിയുന്നുണ്ടോ? ഇപ്പോള്‍ നീ എന്റെ അരികെ ആയിരിക്കുന്നത് എനിക്ക് എത്രയധികം സന്തോഷം നല്കുന്നു. തന്റെ നഷ്ടപ്പെട്ടുപോയ കുഞ്ഞിനെ കണ്ടുകിട്ടുമ്പോള്‍ ഒരു പിതാവ് സന്തോഷിക്കുകയില്ലേ? നീ നഷ്ടപ്പെട്ടുപോയവളായിരുന്നു; അതിനാല്‍ എന്റെ ഹൃദയം ദുഃഖത്താല്‍ വീണ്ടുകീറിയിരിക്കുന്നു. എന്നെ നിരാശപ്പെടുത്തിക്കൊണ്ട് നീ അലഞ്ഞുനടന്നു. ഞാന്‍ നിന്നെ അന്വേഷിച്ചിറങ്ങുകയും നിന്നെ കണ്ടെത്തുകയും ചെയ്തു. ആ സ്ഥിതിക്ക് നീ എന്റെ കൂടെയായിരിക്കുന്നതില് എനിക്ക് സന്തോഷിക്കാതിരിക്കുവാന്‍ സാധിക്കുമോ?
വാസുലാ, എന്റെ കൂടെ വസിച്ചുകൊണ്ട് നീ പഠിക്കും. എന്നെ മഹത്ത്വപ്പെടുത്തേണ്ടതിന് ഞാന്‍ നിന്നെ എല്ലാ നന്മകളും അഭ്യസിപ്പിക്കും. എന്റെ കുഞ്ഞേ, നീതിയുടെ മഞ്ഞുതുള്ളികള്‍ സ്വാംശീകരിക്കുവാന്‍ പഠിക്കുക. എന്നെ മഹത്ത്വപ്പെടുത്തുവാന് പഠിക്കുക. ജ്ഞാനത്തില്‍നിന്നു പഠിക്കുക.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇപ്പോള്‍ സമാധാനത്തില്‍ പോവുക. ആവശ്യമുള്ളപ്പോള്‍ എന്നെ വിളിക്കുക. നമുക്ക് ഒന്നിച്ചു പ്രാര്‍ത്ഥിക്കാം.
(ഞങ്ങള്‍ ഒന്നിച്ചു പ്രാര്‍ത്ഥിച്ചു)
എന്റെ സഹചാരിയായിരിക്കുകയും എന്നെ നിന്റെ ഹൃദയത്തില്‍ പൂജിക്കുകയും ചെയ്യുക.
15.02.1987 Be Mine entirely
ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. ഒരുപക്ഷേ, തെറ്റായ രീതിയിലായിരിക്കാം ഞാന്‍ അങ്ങയെ സ്നേഹിക്കുന്നത്. ശരിയേത് തെറ്റേത് എന്ന് എനിക്കറിയില്ല. ഞാന്‍ അങ്ങയെ ആരാധിക്കുന്നു.
വാസുലാ, സ്നേഹം സ്നേഹമാണ്. തടസ്സം കൂടാതെ, നീ എന്നെ സ്നേഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിന്നെ അത്യധികമായി സ്നേഹിക്കുന്ന നിന്റെ സ്വര്‍ഗ്ഗീയ. പിതാവാണ് ഞാന്‍. എന്റെയടുക്കലേക്ക് വന്ന് എന്നെ തീക്ഷ്ണമായി സ്നേഹിക്കുക. നിന്നെ ഗാഢമായി സ്നേഹിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഭയപ്പെടേണ്ട. നിന്റെ മുഴുവന്‍ സ്നേഹവും ഞാന്‍ ആഗ്രഹിക്കുന്നു. വാസുലാ, ഇന്നു നീ നിന്റെ പാപങ്ങളെപ്രതി പശ്ചാത്തപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഇപ്പോള്‍ തന്നെ ഞാന്‍ എന്റെ പാപങ്ങള്‍ അങ്ങയോട് ഏറ്റു പറയണോ?
അതെ, പാപങ്ങള്‍ ഏറ്റുപറയുക. ഞാന്‍ ശ്രദ്ധിക്കുന്നു.
(ഞാന്‍ എന്റെ പാപങ്ങള്‍ ഏറ്റു പറഞ്ഞു.)
ഉവ്വ്. മകളേ, നിന്റെ അനവധിയായ പാപങ്ങള്‍ ഞാന്‍ ക്ഷമിച്ചിരിക്കുന്നു.
വാസുലാ, ഞാനാണ് എന്റെ ഗുരുക്കന്മാരെ പാപങ്ങള്‍ ഏറ്റുപറയുവാന്‍ പഠിപ്പിച്ചത് എന്ന കാര്യം നിനക്കറിയാമോ? അത് എന്റെ പ്രബോധനമാണ്. ഞാന്‍ എന്റെ പുരോഹിതര്‍ക്ക് നല്കിയ അധികാരത്താലാണ് എന്റെ മക്കള്‍ അവരുടെ പക്കല്‍ കുമ്പസാരിക്കുന്നത്.
മകളേ, ഞാനാണ് അതെഴുതിയത്.*
(കുമ്പസാരം എന്ന വാക്ക് മായ്ച്ചു കളയുവാന്‍ ഞാന്‍ പരിശ്രമിച്ചു. എന്നാല്‍ ദൈവം എന്റെ കൈ തടഞ്ഞു. ഞാന്‍ കുമ്പസാരത്തിന് എതിരായിരുന്നു)
വാസുലാ, യാതൊന്നും എനിക്കു നിരസിക്കരുത്. ഞാന്‍ നിന്നില്‍നിന്നും പലകാര്യങ്ങളും ആവശ്യപ്പെടും. നിന്റെ ദൈവവും രക്ഷകനുമായവനെ പിന്തുടരുവാന് നീ ഒരുക്കമാണോ?
അതെ. ഈ സന്ദേശങ്ങളെല്ലാം അങ്ങില്‍നിന്നാണ് വരുന്നതെന്ന് എനിക്ക് അംഗീകരിക്കാന്‍ പറ്റുന്നിടത്തോളം അങ്ങയെ സ്നേഹിച്ചുകൊണ്ട് ഞാന്‍ അങ്ങയെ പിന്തുടരും.
വാസുലാ, എന്നെ ഒരിക്കലും ഭയപ്പെടേണ്ട. എന്നെ ആശ്രയിക്കുക. വലിയ പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കാന്‍ ഞാന്‍ നിന്നെ തയ്യാറാക്കുകയാണ്. എന്നെ പിന്തുടരുവാന് നീ തയ്യാറാണോ?
ഉവ്വ്,. അങ്ങയുടെ സഹായത്തോടുകൂടി അങ്ങയെ പിന്തുടരുവാന് ഞാന്‍ ഒരുക്കമാണ്.
ഞാന്‍ നിന്റെ അടുത്ത് സഹായത്തിനുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ട.
മകളേ, നിന്നെ പരിപൂര്‍ണമായി എനിക്കു വിട്ടുതരിക. പ്രിയപ്പെട്ടവളേ, അനേകരെ സുഖപ്പെടുത്താന്‍ നിന്നെ ഉപയോഗിക്കുവാന്‍ എന്നെ അനുവദിക്കുക. സനേ്ഹത്തിന്റെ ചങ്ങലയുമായി ഞാന്‍ നിന്നെ ബന്ധിക്കട്ടെ. പരിപൂര്‍ണമായും നീ എന്റേതാണെന്ന് എനിക്ക് ബോധ്യപ്പെടട്ടെ. നിന്റെ സൃഷ്ടാവായ ഞാന്‍ നിന്നെ പൂര്‍ണമായും സ്വന്തമാക്കട്ടെ.
നിന്റെ സ്നേഹത്തിനായി ഇത്രനാള്‍ ഞാന്‍ അത്യധികം ആഗ്രഹിച്ചു. ഇപ്പോള്‍ എന്റെ സ്നേഹം നിന്റെ ഹൃദയത്തെ ജ്വലിപ്പിക്കട്ടെ. നീ പൂര്‍ണമായി എന്റേതായിത്തീരുക. ഞാന്‍ നിന്നെ അത്യധികം ആഗ്രഹിച്ചു; അത്യധികം ആഗ്രഹിക്കുന്നു. വാസുലാ, നീ എന്നെ ഒരിക്കലും അത്യധികം ആഗ്രഹിക്കുന്നില്ലേ?
ഞാന്‍ അങ്ങയെ അത്യധികം ആഗ്രഹിക്കുന്നു. (അതൊ ഞാന്‍ ഇപ്രകാരം ചിന്തിക്കുന്നത് മാത്രമേയുള്ളോ?)
പ്രിയപ്പെട്ട വാസുലാ, നിന്നെത്തന്നെ പൂര്‍ണമായി എനിക്ക് വിട്ടുതരുന്നതിലൂടെ നീ എന്നെ മഹത്ത്വപ്പെടുത്തുകയും നിന്നെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു.
ഞാന്‍ ഇപ്പോള്‍ നിന്നെ എന്നോടു ബന്ധിക്കുന്നു. അത്യുന്നത ദൈവമായ ഞാന്‍ അവസാനംവരെയും നിന്നോടുകൂടി ഉണ്ടായിരിക്കും.
സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ കേവലം ഒന്നുമില്ലായ്മയും നിസ്സഹായതയും നികൃഷ്ടയും പാപിയും ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ നിന്നെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍, നിനക്ക് നിന്റെ കുറവുകള്‍ ഉള്ളപ്പോള്‍ത്തന്നെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിനക്ക് നിന്റെ അകൃത്യങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
കര്‍ത്താവേ, അങ്ങ് എന്നെ ഇപ്പോള്‍ത്തന്നെ ബന്ധിച്ചു കഴിഞ്ഞോ?
അതെ. ഞാന്‍ ബന്ധിച്ചു കഴിഞ്ഞു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. സ്നേഹം നിമിത്തമാണ് നീ എപ്പോഴും എന്റെ അടുക്കലുണ്ടാകണെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രിയപ്പെട്ടവളേ, എന്നെ കേള്‍ക്കുക. എന്റെ ബന്ധനം സ്നേഹത്തിന്റെ ബന്ധനമാണ്; അത് വിശുദ്ധിയുടെ ബന്ധനമാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
എന്റെ മക്കളെ എനിക്ക് എത്രമാത്രം സ്നേഹിക്കുവാന്‍ കഴിയുമെന്ന് അവര്‍ അറിയട്ടെ. എന്റെ ക്ഷമയ്ക്ക് പരിധിയില്ല. എന്നെ സ്വീകരിക്കുന്ന ഓരോ ഹൃദയത്തെടും ജ്വലിപ്പിക്കുന്ന അഗ്നിനാളമാണ് എന്റെ സ്നേഹം.
മകളേ, ഇപ്പോള്‍ നിനക്കു പോകാം. ഞാനാണ് നിന്നെ വഴി നടത്തുന്നതെനത്ന് ഓര്‍ത്തുകൊള്ളുക. നിന്നെ ശുദ്ധീകരിച്ചത് ആരാണെന്ന് ഓര്‍ത്തുകൊള്ളുക. നീ മറന്നുപോയോ? ഞാന്‍ തന്നെയല്ലേ നിന്നെ അഭിഷേകം ചെയ്തത്?
അതെ കര്‍ത്താവേ.
വാസുലാ, ഞാന്‍ തന്നെയാണ് എന്റെ അപ്പവും വീഞ്ഞും നിനക്കു നല്‍കിയത്. കുഞ്ഞേ, നീ നിന്നെ ശുദ്ധീകരിക്കുന്നതിനുവേണ്ടി ഞാന്‍ ആ സമയം തിരഞ്ഞെടുത്തു.*
(ശരിയാണ്. അന്ന് പള്ളിയില്‍ അള്‍ത്താരയില്‍ മറ്റുള്ളവരോടൊപ്പം എനിക്ക് യേശുവിനെയും കാണാമായിരുന്നു)
എന്നെ സ്നേഹിക്കുക. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.
ആദ്യത്തെ പ്രാവശ്യം ഈ പള്ളിയില്‍വെച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ചത് എന്റെ ഓര്‍മയില്‍ വന്നു. അതും രഹസ്യാത്മകമായിട്ടായിരുന്നു. വിശുദ്ധകുര്ബന സ്വീകരിക്കുന്നതിനായി ദൈവം എന്നെ കാള്‍ (Carl)
എന്ന വൈദീകന്റെ അടുക്കലേക്ക് അയച്ചു. രഹസ്യാത്മകമായിട്ട് ഇത് ആവശ്യപ്പെട്ടതിനാല്‍ എനിക്ക് വിശുദ്ധകുര്‍ബാന തരണോ വേണ്ടയോ എന്ന് അദ്ദേഹം സന്ദേഹിച്ചു. വൈദികന് ഒരു നിര്‍ദ്ദേശം വെച്ചു. താന്‍ ദൈവത്തോട് നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നതാണ്. ഈ അവസരത്തില്‍ ഞാന്‍ ദൈവം തരുന്ന മറുപടി എഴുതിയെടുക്കണം. ദൈവം എന്നെക്കൊണ്ട് എഴുതിച്ചു: “ഞാന്‍ നിര്‍വഹിക്കുന്നതാണ്.”
അദ്ദേഹം എന്താണ് പ്രാര്‍ത്ഥിച്ചതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, എന്റെ കുമ്പസാരം കേള്‍ക്കണമോ എന്നതായിരുന്നു അദ്ദേഹം ദൈവത്തോടു ചോദിച്ചത്. അതിനുള്ള ദൈവത്തിന്റെ മറുപടിയായിരുന്നു, അവിടുന്ന് അത് നിര്വഹിച്ചുകൊള്ളുമെന്ന്. സന്ദേഹം കൂടാതെ വൈദികന് എനിക്ക് വിശുദ്ധ കുര്‍ബാന നല്‍കുകയും ചെയ്തു. തുടര്‍ന്ന് നാല് ദിവസത്തിനുള്ളില്‍ ദൈവം എന്നോട് പാപങ്ങള്‍ ഏറ്റു പറയുവാന്‍ ആവശ്യപ്പെട്ടു.എനിക്ക് കുമ്പസാരിക്കേണ്ടവിധം അറിയാന്‍ പാടില്ലാതിരുന്നതുകൊണ്ട് ദൈവം എന്നെ സഹായിച്ചു. അടുത്ത ദിവസം ഞാന്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തു.
16.02.1987 I want you to be intimate with Me
(ദൈവത്തെ കൂടാതെ എനിക്ക് ജീവിക്കാന്‍ സാധിക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കിത്തുടങ്ങി. അവിടുന്ന് എന്നെ പൂര്‍ണമായും അവിടുത്തോട് ചേര്‍ത്തുബന്ധിച്ചു കഴിഞ്ഞു.)
കുഞ്ഞേ, ഞാന്‍ കര്‍ത്താവാണ്. ഇതു ഞാന്‍ തന്നെയാണ്. എന്നിലേക്കു തിരിയുക. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എനിക്കു നിന്നോടുള്ള ഈ വലിയ സ്നേഹത്താല്‍ ഞാന്‍ നിന്നെ താങ്ങി നിര്‍ത്തുന്നു.
കുഞ്ഞേ, നീ ഭയപ്പെടേണ്ട. എന്നെ കേള്‍ക്കുക, എനിക്ക് നിന്നോടുള്ള തീവ്രമായ സ്നേഹംകൊണ്ട് ഞാന്‍ നിന്നെ എന്നോടു ബന്ധിച്ചിരിക്കുന്നു. എന്നെ ആശ്രയിച്ചുകൊള്ളുക. വാസുലാ, നീ എന്നെ എപ്പോഴും ആഗ്രഹിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.
അങ്ങ് ഞങ്ങളെ ഇത്രമാത്രം സ്നേഹിക്കുന്നവോ?
നീ എന്നെ ആശ്രയിച്ചുകൊണ്ട്, എന്നെ സ്നേഹിച്ചുകൊണ്ട്, എന്നോട് എന്നേക്കും ചേര്‍ന്നു നില്ക്കുന്നതിനും എനിക്കു നിന്നെ അളവുകളില്ലാതെ സ്നേഹിക്കുന്നതിനും നിന്റെ മേല്‍ എനിക്കു ഭരണം നടത്തുന്നതിനുമായി നമ്മള് എന്നേക്കും ഒന്നിച്ചായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.
നിന്നെ സൃഷ്ടിക്കുകയും നിന്നെ പരിപാലിക്കുകയും നിന്നെ ശുദ്ധീകരിക്കുകയും നിന്നെ ആദ്യം കാണുകയും എന്റെ ആത്മാവിനാല്‍ നിന്നെ നിറയ്ക്കുകയും ചെയ്ത ഞാന്‍ ഇപ്രകാരം ആഗ്രഹിച്ചു. എന്തെന്നാല്‍, നിന്നെ വളര്‍ത്തിയെടുത്ത കര്‍ത്താവായ ദൈവമാണ് ഞാന്‍.
നിന്നെ എന്നോടു ബന്ധിച്ചിരിക്കുന്നത് നിത്യതയിലേക്ക് ആയിരിക്കണമമെന്ന് ഞാന്‍ ഉറപ്പുവരുത്തി. ഞാന്‍ അത്യുന്നതദൈവമാകയാല് നിനക്ക് എന്നില്‍നിന്നും ഒരിക്കലും ബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കുകയില്ല.
കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നെങ്കിലും ആ യാഥാര്‍ത്ഥ്യം എന്നെ ഭയപ്പെടുത്തുന്നു. അങ്ങയുടെ ശക്തിയും ജ്ഞാനവും എത്രയോ വലുതാണ്.
വാസുലാ, എന്തുകൊണ്ട്? നിനക്കെന്താണ് ഭയപ്പെടാനുള്ളത്? ഞാന്‍ സ്നേഹത്തിന്റെ ദൈവമല്ലേ?
ഞാന്‍ നിന്നെ കരുതിക്കൊള്ളാം. നിന്റെ വേദനയില്‍ ഞാന്‍ നിന്നെ ആശ്വസിപ്പിക്കാം. എന്റെ അനുഗ്രഹങ്ങളാല്‍ ഞാന്‍ നിന്നെ നിറയ്ക്കാം. നിനക്കു കുറവുള്ളതെല്ലാം ഞാന്‍ നിനക്കു തരാം. ഞാന്‍ അളവില്ലാത്ത സമ്പത്താണ്. എന്റെ അടുക്കല്‍ നിനക്കു ഭയപ്പെടേണ്ട ആവശ്യമില്ല. ഭൂമിയുടെ അടിസ്ഥാനങ്ങള്‍ വഹിക്കുന്നവനാണ് ഞാന്‍. ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം നിന്നോടു ചെയ്യാന്‍ എന്നെ അനുവദിക്കുക. ഇത്രയും ബലഹീനതയും ദുര്‍ബലയുമായ നിന്നോടുകൂടെയായിരിക്കുന്നത് എനിക്ക് എത്രയോ സന്തോഷം നല്കുന്നു. ഞാന്‍ ആഗ്രഹിക്കുന്നതുപോലെ നിന്നോടു പ്രവര്‍ത്തിക്കാന്‍ നിന്റെ ഹൃദയം എന്നെ അനുവദിക്കുമെന്ന് എനിക്കറിയാം. ഭയപ്പെടേണ്ട, എന്തെന്നാല്‍ ഞാന്‍ നിന്റെ സ്വര്‍ഗ്ഗീയപിതാവാണ്. എല്ലാ മാനുഷികചിന്തകള്ക്കും ഉപരിയായി ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
ഞാന്‍ കര്‍ത്താവാണ്. നീ നേരത്തെ കേട്ടിട്ടില്ലെങ്കില്‍ ഇപ്പോള്‍ ഇതാ ഞാന്‍ നിന്നോടു പറയുന്നു, ഞാന്‍ വിശ്വസ്തനും എന്റെ വചനം നിലനില്ക്കുന്നതുമാണ്.
കുഞ്ഞേ, എന്റെ വചനം എഴുതപ്പെടുന്നതിനുവേണ്ടി ഞാന്‍ നിന്നെ മരണത്തില്‍നിന്ന് ഉദ്ധരിച്ചിരിക്കുന്നു. എന്റെ സന്ദേശവാഹകയായി ഞാന്‍ നിന്നെ വളര്‍ത്തിയിരിക്കുന്നു.
നീ എന്റെ സന്ദേശവാഹകയാകേണ്ടതുകൊണ്ട് നിന്നെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്., ഞാന്‍ എങ്ങനെ അനുഭവിച്ചറിയുന്നു, ഞാന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, എന്റെ സ്നേഹം എങ്ങനെ ഹൃദയങ്ങളെ ഉണര്‍ത്തുന്നു എന്നതെല്ലാം നീ പഠിക്കണം. അല്ലാതെ എങ്ങനെയാണ് നിനക്ക് എന്റെ പ്രിയപ്പെട്ട മക്കളോട് എന്നെപ്പറ്റി പറയാന്‍ കഴിയുന്നത്?
വരൂ, ഞാന്‍ നിന്നെ പഠിപ്പിച്ചതുപോലെ എന്റെ സാന്നിധ്യം അനുഭവിക്കുക. കുഞ്ഞേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നെ വിവേചിച്ചറിയുക. നീ എന്നോട് ഏറ്റം അടുിത്തിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ഇപ്പോള്‍ പോയി നിന്റെ മറ്റുള്ള ജോലികള്‍ ചെയ്യുക. സമാധാനത്തോടെ പോവുക.
യേശു കുറച്ചുകഴിഞ്ഞ് പിന്നീട് വീണ്ടും വന്നു.
വാസുലാ, എഴുതുക: നീ ഇപ്പോള്‍ എന്നോട് ഒന്നാക്കപ്പെട്ടിരിക്കുന്നു. നീ എന്നോടുകൂടെ പ്രവര്‍ത്തിക്കും. നീ എന്നോടുകൂടെ സഹിക്കും. നീ എന്നെ സഹായിക്കും. ഞാന്‍ എനിക്കുള്ളതെല്ലാം നീയുമായും നീ നിനക്കുള്ളതെല്ലാം ഞാനുമായും പങ്കുവയ്ക്കുകയും ചെയ്യും.
ഒന്നായി ഐക്യപ്പെട്ടിരിക്കുക എന്നാല്‍ എന്നേക്കും ഒന്നായിരിക്കുക എന്നതാണ്. എന്റെ ഉദാത്തമായ സ്നേഹം നിന്നെ എന്നേക്കും എന്നോടു ബന്ധിക്കുന്നു. എന്റെ സ്നേഹം ശിലാഹൃദയങ്ങളെപ്പോലും ഉണര്‍ത്തി എന്റെ സ്നേഹത്താല്‍ ഉജ്ജ്വലിപ്പിക്കുന്നു.
മകളേ, ഞാന്‍ വിജയിച്ചിരിക്കുന്നു. നീ ഭയപ്പെടേണ്ട ആവശ്യമില്ല. പ്രിയപ്പെട്ടവളേ, ഞാന്‍ നിന്റെ ഹൃദയം നേടിയിരിക്കുന്നു. നീ എന്നേക്കും എന്റേത് ആയിരിക്കുമെന്ന് ഞാന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
പ്രവേശിപ്പിച്ച്, എന്റെ സ്നേഹജ്വാലയാല്‍ നിന്നെ പൂര്‍ണമായി ജ്വലിപ്പിച്ച്, നിന്റെ ദൈവമായ കര്‍ത്താവായ എന്നോടുള്ള തീരാത്ത വാഞ്ഛ നിന്നില്‍ ഉളവാക്കണമെന്ന് ഞാന്‍ എത്രമാത്രം തീവ്രമായി ആഗ്രഹിച്ചു.
ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ അങ്ങ് എന്നെ അത്രമാത്രം സ്നേഹിക്കുന്നുവോ?
ഞാന്‍ എന്റെ ജീവിതം നിനക്കായി നല്കിയില്ലേ? സ്നേഹത്താല്‍ ഞാന്‍ എന്റെ ജീവന് നല്കി. സ്നേഹത്താല്‍ നിന്റെ രക്ഷയ്ക്കായി ഞാന്‍ എന്നെത്തന്നെ ബലിയായി നല്കി. സ്നേഹത്താല്‍ ഞാന്‍ എന്റെ രക്തം നിനക്കായി ചിന്തി. ഇപ്പോള്‍ നീ എന്നോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ ഉറപ്പു വരുത്തുകയും ചെയ്തിരിക്കുന്നു.
എന്തിനാണ് ഇപ്രകാരം ഉറപ്പുവരുത്തിയത്?
ഞാന്‍ പൂര്ണവിശ്വസ്തനാണെന്ന് കാര്യം നീ മറന്നുപോയോ? നിന്നെ എന്നോടു ബന്ധിച്ചിരിക്കുന്നതിനാല്‍ നീയും എന്നോടു വിശ്വസ്തയായിരിക്കും എന്ന് എനിക്ക് ഉറപ്പിക്കുവാന്‍ കഴിയും.
ഇപ്പോള്‍ നമ്മള് ഐക്യപ്പെട്ട് ഒന്നായിരിക്കുന്നതിനാല്‍ നമ്മള് തുടര്‍ന്ന് ഒന്നിച്ചു പ്രവര്‍ത്തിക്കും. നിനക്ക് എന്നോടുള്ള സ്നേഹം ഉപയോഗിച്ച് സാത്താന്റെ പിടിയില്പ്പെടാനിരിക്കുന്ന അനേകം വ്യക്തികളെ സുഖപ്പെടുത്തുവാന്‍ എനിക്കുകഴിയും. നീയും ഞാനും - നമ്മള് രണ്ടുപേരും ചേര്‍ന്ന് ഈ വ്യക്തികളെ സഹായിക്കാന്‍ പോകുകയാണ്. നീ ഒരു കാര്യം മാത്രം ചെയ്താല്‍ മതി. എന്നെ തീക്ഷ്ണമായി സ്നേഹിച്ചുകൊണ്ടിരിക്കുക. ഞാന്‍ എന്റെ കുരിശ് അല്പസമയത്തേക്ക് നിന്നെ ഭരമേല്പിക്കുന്ന സമയങ്ങളുമുണ്ടാകും.
പക്ഷേ, ഞാന്‍ അതിന് ഒന്നുമല്ലല്ലോ?
വാസുലാ, ഒന്നുമില്ലായ്മയായിത്തന്നെ നിലകൊള്ളുക. നിനക്ക് വേണ്ടതെല്ലാം ആയിരിക്കുവാന്‍ എന്നെ അനുവദിക്കുക. ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ നീ അനുഗമിക്കുക. നീ ഒരിക്കലും ഒറ്റയ്ക്കാരിക്കില്ല. നീ ഇപ്പോള്‍ എന്നോട് ഐക്യപ്പെട്ടിരിക്കുന്നു. വാസുലാ, ആത്മാവില്‍ വളരുക. എന്തെന്നാല്‍, എന്റെയും എന്റെ പിതാവിന്റെയും എല്ലാ സന്ദേശങ്ങളും പ്രചരിപ്പിക്കുക എന്നതാണ് നിന്റെ ദൗത്യം. ജ്ഞാനം നിന്നെ പരിശീലിപ്പിക്കും.
ഉവ്വ് പിതാവേ,
നീ എന്നെ പിതാവേ എന്നു വിളിച്ചുകേള്‍ക്കുന്നത് എത്ര മനോഹരമാണ്! നിന്റെ അധരങ്ങളില്‍നിന്ന് പിതാവേ എന്ന വിളി കേള്‍ക്കുവാന്‍ ഞാന്‍ എത്രമാത്രം കൊതിച്ചിരുന്നു.
നോട്ടു ബുക്ക് 8
17.02.1987 I AM Father of all Humanity
വാസുലാ, എന്തുകൊണ്ട് എന്നെ ‘പിതാവേ’ എന്നു വിളിക്കുന്നതില്‍ നിന്ന് നീ ഒഴിഞ്ഞുമാറി? വാസുലാ ‘പിതാവേ’ എന്ന് എന്നെ വിളിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ സകല മനുഷ്യരുടെയും പിതാവാണ്.
പിതാവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.
ഞാനും നിന്നെ സ്നേഹിക്കുന്നു.
18.02.1987 Heavenly works are from Wisdom
നിനക്ക് സമാധാനം. വാസുലാ, നീ ധൃതികൂട്ടണ്ട ആവശ്യമില്ല. ഞാന്‍ ഏറ്റം മൃദുവായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുക. എന്നോട് അടുത്തു നിലകൊള്ളുക.
നമ്മള് പാതാളത്തിലാണെന്ന കാര്യം ഓര്‍ക്കുക.***
.***യേശു എന്നെ വീണ്ടും ആത്മാവില്‍ പാതാളത്തില്‍ കൊണ്ടുപോയി പീഡിതരായിരിക്കുന്ന മൃതരെ കാണിച്ചുതന്നു.
എന്റെ പ്രകാശം നിന്നെ ആവരണം ചെയ്തിരിക്കുന്നു. നിന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നിന്നെ തൊടുവാനോ, ഉപദ്രവിക്കാനോ സാധിക്കുകയില്ല. കാരണം, എന്റെ പ്രകാശം എല്ലാ വീണ്ടെടുപ്പിന്റെയും ചിഹ്നമായി ഒരു വിശുദ്ധ പ്രകാശവലയം പോലെ നിന്റെ മേലുണ്ട്.
എന്നോടുള്ള നിന്റെ സ്നേഹം നാശത്തിലേക്കു പോയിക്കൊണ്ടിരിക്കുന്ന അനേകം വ്യക്തികളെ സൗഖ്യമാക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.
വാസുലാ, ഏതു വഴിയിലേക്കു പോകണമെന്നറിയാത്ത കൊച്ചുകുട്ടികളെപ്പോലെയാണവര്. അവര്‍ക്ക് വഴി തെറ്റിയിരിക്കുന്നു. ഞാന്‍ അവരോടുകൂടി ആയിരിക്കുമ്പോള്‍ സ്നേഹംകൊണ്ട് ഞാന്‍ അവരെ പോഷിപ്പിക്കുന്നു. അവരില്‍ ചിലര്‍ എന്നെ അനുഗമിക്കുന്നു. അവരെന്നെ സ്നേഹിക്കാനും അനുഗമിക്കാനും നീ സഹായിക്കുകയാണ് ചെയ്യുന്നത്. വാസുലാ, ഈ വിധത്തിലാണ് ഞാന്‍ നിന്നെ ഉപയോഗിക്കുന്നത്.***
*** നമ്മുടെ സ്നേഹത്താല്‍ നമുക്ക് മനുഷ്യരെ യേശുവിന്റെ അടുക്കലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ സാധിക്കും. അപ്പോള്‍ ഞാന്‍ ക്ഷമയോടുകൂടി ദിവസവും അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കണമോ?
അതെ, അവരോടു ക്ഷമയായിരിക്കുക. എന്തെന്നാല്‍ അവരെനിക്ക് പ്രിയപ്പെട്ടവരാണ്. വാസുലാ, അവരെ സ്നേഹിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുക.
ഞാന്‍ അവരോടു ക്ഷമയായിരിക്കുക. എന്തെന്നാല്‍, അവരെനിക്ക് പ്രിയപ്പെട്ടവരാണ്. വാസുലാ, അവരെ സ്നേഹിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുക.
ഞാന്‍ നിന്നെ ജ്ഞാനം അഭ്യസിപ്പിക്കുകയാണ്. സ്വര്‍ഗ്ഗീയ പ്രവൃത്തികള്‍ ജ്ഞാനത്തില്‍നിന്ന് ഉദ്ഭവിക്കുന്നു. ഞാന്‍ നിന്നെ പഠിപ്പിക്കുമ്പോള്‍ ഇക്കാര്യം ഗ്രഹിക്കുക.
വരൂ, എന്നെ ആശ്രയിച്ചുകൊള്ളുക. നിനക്ക് ഇപ്പോള്‍ പോകണമെന്നുണ്ടോ?
ഇല്ല. യേശുവേ നമുക്ക് തുടരാം.
അല്ലയോ പ്രിയപ്പെട്ട മകളെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നോടുകൂടി പ്രവര്‍ത്തിച്ച് എന്നെ മഹത്ത്വപ്പെടുത്തുക. നിന്റെ ഒന്നുമില്ലായ്മയെ ഞാന്‍ സ്നേഹിക്കുന്നു. എന്നെ പൂര്‍ണമായി ഉള്‍ക്കൊണ്ട എന്റെ പുഷ്പമാണ് നീ. കുഞ്ഞേ, എന്നെ എപ്പോഴും അന്വേഷിക്കുക. എന്നെ കൂടാതെയിരുന്നാല്‍ നീ നശിച്ചുപോകും. നിനക്കു വേണ്ടതെല്ലാം അവസാനം വരെയും ഞാന്‍ നല്കിക്കൊണ്ടിരിക്കാം. സ്വതന്ത്രമായി നിന്നോടു പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിക്കുക; എന്തെന്നാല്‍ നിന്റെ ആവശ്യങ്ങള്‍ എന്തെന്ന് എനിക്കറിയാം.
ഈ സന്ദേശങ്ങള്‍ എഴുതിയെടുക്കുന്നതിനിടെ എനിക്കു നിരന്തരം പിശാചില്നിന്ന് തടസ്സങ്ങളും ശകാരവാക്കുകളും ഉണ്ടാകുന്നതുകൊണ്ട് തുടര്‍ന്ന് സന്ദേശങ്ങള്‍ എഴുതുവാന്‍ സാധിക്കുമോ എന്ന് സംശയിച്ചുപോയി. പിശാചുക്കള്‍ക്ക് വിനോദമായിട്ട് ദൈവം എന്നെ കൈവിട്ടുവോ എന്നും തോന്നുകയുണ്ടായി. ഇത് വര്‍ദ്ധിച്ച് വരുന്നതിനനുസരിച്ച് മോശമായ ശകാരവാക്കുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ദൈവം എന്നില്‍നിന്ന് അകുന്നോപോയോ എന്നുപോലും ഞാന്‍ ചിന്തിച്ചു. എത്രയും മോശമായ വാക്കുകളാണ് പിശാചുക്കള്‍ ഉപയോഗിച്ചിരുന്നത്.
വാസുലാ, ഞാന്‍ നിന്നെ എപ്പോഴെങ്കിലും കൈവിടുമോ? ഞാന്‍ പൂര്‍ണമായും വിശ്വസ്തനാണ്. എന്റെ വാക്കുകള്‍ നീ മറന്നുപോയോ?
ഇതെന്റെ കുറ്റമാണ്. ഞാന്‍ ബലഹീനതയാണ്.
നിന്റെ ബലഹീനത ഇപ്പോള്‍ എനിക്കു തരിക. എന്റെ ശക്തി അതിനെ ഇല്ലാതാക്കും.
വരൂ, ഞാന്‍ നിന്നെ ശുദ്ധീകരിക്കാം. നിന്റെയടുക്കല്‍ ഞാന്‍ സ്വര്ഗ്ഗീയസന്തോഷം അനുഭവിക്കുന്നു. കാരണം, നിന്നില്‍ എനിക്ക് വിശ്രമിക്കാന്‍ കഴിയുന്നു.
നമ്മള് ഐക്യപ്പെട്ട് ഒന്നായിത്തീര്‍ന്നിരിക്കുന്നു എന്നതും, നമ്മുടെ ബന്ധം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ബന്ധമായിരുന്നു എന്നതും എപ്പോഴും ഓര്‍ക്കുക. നിന്റെ പാദങ്ങളെയും കരങ്ങളെയും എന്നോടു ബന്ധിച്ചിരിക്കുന്ന കെട്ടുകള്‍ നിത്യമായിട്ടുള്ളതാണ്. കാരണം, പ്രിയപ്പെട്ടവളേ, നീ എന്റേതാണ്. ഞാന്‍ തന്നെയാണ് നിന്നെ ശുദ്ധീകരിച്ച് എന്നോട് ഐക്യപ്പെടുത്തിയിരിക്കുന്നത്. ഞാന്‍ നിന്റെ മേല്‍ വിജയം വരിച്ചിരിക്കുന്നു.
നീ എന്നെ സ്നേഹിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. യാതൊരു ഭയവും വേണ്ട. എന്തെന്നാല്‍ യേശുവായ ഞാനാണ് നിന്നെ താങ്ങി നിര്‍ത്തുന്നത്. നീ എന്നോടുകൂടി ആയിരിക്കുകയും എന്റെ സാന്നിധ്യം അനുഭവിക്കുകയും ചെയ്യുക. ഞാന്‍ നിന്നില്‍ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. നീ എന്നെ സ്നേഹിക്കുന്നുവോ?
യേശുവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നുവെന്ന് അങ്ങേക്കറിയാമല്ലോ?
അളവില്ലാതെ എന്നെ സ്നേഹിക്കുക. എന്നെ നോക്കുക. എന്റെ സമാധാനം നിനക്ക് ഉണ്ടാകട്ടെ, എന്നോട് മറ്റെന്തെങ്കിലും നിനക്കു പറയാനുണ്ടോ?
ഉവ്വ് യേശുവേ, (ഇക്കാര്യം യേശുവിനോടു പറയുന്നതിന് എനിക്കു മടി തോന്നി.) യേശുവേ, അങ്ങയോടുകൂടി ആയിരുന്നുകൊണ്ട് സന്തോഷപൂര്‍വ്വം ഈ സന്ദേശങ്ങള്‍ എഴുതിയെടുക്കുന്നെങ്കിലും എന്റേതായ മറ്റു കാര്യങ്ങളും ഞാന്‍ നിര്വഹിക്കേണ്ടതല്ലേ?
വാസുലാ, തങ്ങളുടെ ജോലികളെ വിട്ട് എന്നെ അനുഗമിക്കുന്നവര്‍ ഭാഗ്യവാന്മാര്. എന്നോടുകൂടി എഴുതാന്‍വേണ്ടി നീ വളരെയധികം സമയം മാറ്റി വയ്ക്കുന്നുണ്ട്. മറ്റു ചില കാര്യങ്ങളും നിന്നോടു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിനക്ക് നിര്‍വഹിക്കാനുള്ള ചെറിയ ജോലികള്‍ സ്നേഹത്തോടെ നീ നിര്‍വഹിക്കുന്നിടത്തോളം, നീ അവ ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.
നീ ചെയ്യുന്ന ഏതു ചെറിയ ജോലിയും അവ എത്ര ചെറുതും പ്രാധാന്യം കുറഞ്ഞതുമാണെങ്കിലും, സ്നേഹത്തോടെ നീ അവ ചെയ്യുമ്പോള്‍ അവവലിയ കാര്യങ്ങളായി എന്റെ ദൃഷ്ടിയില് കാണപ്പെടുകയും എന്നെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു. എന്റെ അനുഗ്രഹം നിന്നോടുകൂടി ഉണ്ടായിരിക്കട്ടെ.
വൈകുന്നേരം വീട്ടില്‍ പല അതിഥികളും ഉണ്ടായിരുന്നു. അവര്‍ക്കുവേണ്ടി ട്രേയില്‍ പ്ലേറ്റുകളും തൂവാലകളും ഞാന്‍ എണ്ണി വയ്ക്കുകയായിരുന്നു. ട്രേയില്‍ ആവശ്യമുള്ളതെല്ലാം ഉണ്ടെന്ന് ഞാന്‍ വിചാരിച്ചു. യേശു എന്നോടുകൂടി ഉണ്ടെ്നന് അറിയാമായിരുന്നതുകൊണ്ട് നമുക്കിനിയും എന്താണ് വേണ്ടത് എന്ന് ഞാന്‍ യേശുവിനോട് ചോദിച്ചു. അവിടുന്നു മടികൂടാതെ എനിക്ക് മറുപടി നല്കി: “വാസുലാ, നമുക്ക് സ്നേഹം ആവശ്യമുണ്ട്. ”
19.02.1987 My Heaven is in you. Amend for those that embitter Him. Will I have to reveal Myself with wrath?
വാസുലാ, സഹനത്തിന് നിന്നെത്തന്നെ വിട്ടുകൊടുക്കുക. എന്റെ എല്ലാ തിരഞ്ഞെടുക്കപ്പെട്ടവരും സഹനത്തിന് വിധേയരായി. സ്വര്‍ണം അഗ്നിയിലൂടെ ശുദ്ധീകരിക്കപ്പെടുന്നതുപോലെ നീയും സഹനത്തിലൂടെ ശുദ്ധീകരിക്കപ്പെടും. ഞാന്‍ നിന്നെ വഴി നടത്തുന്നതില്‍ സഹനവും അടങ്ങിയിട്ടുണ്ട്.
യേശുവേ, അങ്ങ് എന്നെ വഴി നടത്തുന്നതില്‍ എങ്ങനെയാണ് അടങ്ങിയിട്ടുള്ളത്?
നിനക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ വിളിക്കുവാനും അപ്രകാരം നമ്മള് ഒന്നായിരിക്കുവാനും ഞാന്‍ അനുവദിക്കുന്നുണ്ടെങ്കിലും അതോടൊപ്പം തിന്മയുടെ വാതില്‍ തുറന്നിടുവാനും ഞാന്‍ അനുവദിക്കുന്നു. നിന്റെ ഈ വഴിതനടത്തിപ്പ് ആയാസരഹിതമായ ഒരു പ്രക്രിയ ആയിരിക്കില്ല. എന്തെന്നാല്‍, തിന്മ നിന്നോട് യുദ്ധം ചെയ്ത്, തെറ്റായ വാക്കുകള്‍ തന്ന്, നിന്നെ നിരുത്സാഹപ്പെടുത്തുന്നതാണ്.
പക്ഷേ, കര്‍ത്താവേ, അവിടുത്തെ വഴിനടത്തിപ്പ് എന്നെ തെറ്റായി നയിക്കുമോ?
ഇല്ല. എന്റെ വഴി നടത്തിപ്പ് നിന്നെയോ മറ്റുള്ളവരെയോ ഒരിക്കലും തെറ്റായി നയിക്കുകയില്ല. ഒരു ഭാഷയും ശരിയായി കൈകാര്യം ചെയ്യാന്‍ അറിയാത്ത ഒരാളിനെയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഞാന്‍ നല്കുന്ന വാക്കുകളെ മാത്രം ആശ്രയിക്കാന്‍ കഴിയുന്ന ഒരാളിനെത്തന്നെ. എന്നെ ശ്രവിക്കാന്‍ ഞാന്‍ നിന്നെ പഠിപ്പിച്ചു. ഞാന്‍ നിന്റെ കാതുകളില്‍ പരിശീലിപ്പിക്കുകയാണ്. വരൂ, ക്ഷമയോടെയിരിക്കുക. എന്നില്‍നിന്ന് സ്വീകരിക്കാന്‍ പഠിക്കുക; എന്നില്‍നിന്ന് പഠിക്കുക.
ഞാന്‍ വിഷമിക്കാന്‍ തുടങ്ങി.
വാസുലാ, എല്ലാം ശരിയാകും! വാസുലാ, എഴുതി എടുക്കുക. ഇതു ഞാനാണ്. യേശു.
(എനിക്കു വീണ്ടും സംശയങ്ങള്‍ ഉണ്ടായി)
വരൂ, നിന്നോട് ചിലതു പറയാന്‍ ഞാന്‍ അതീയായി ആഗ്രഹിക്കുന്നു. എന്റെ സ്വര്‍ഗ്ഗം നിന്നിലാണ്; എന്തെന്നാല്‍ എനിക്കു നിന്നില്‍ മഹത്ത്വവും വിശ്രമവും ലഭിക്കുന്നു.
യേശുവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു: വളരെയധികം സ്നേഹിക്കുന്നു. ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. രാത്രിയില്‍ ഉണരുമ്പോഴും ജോലി ചെയ്യുമ്പോഴും വണ്ടി ഓടിക്കുമ്പോഴും ടെന്നീസ് കളിക്കുമ്പോഴും അവിടുന്നാണ് എന്റെ മനസ്സില്‍. അങ്ങയോടുള്ള സ്നേഹം എന്റെ രക്തത്തില്‍ അലിഞ്ഞിരിക്കുന്നു. എന്റെ ശരീരം അങ്ങയോടുള്ള സ്നേഹത്തിനായി ദാഹിക്കുന്നു. എന്നാല്‍,എനിക്ക് അങ്ങേക്കു വിശ്രമം നല്കാന് കഴിയുമെന്നോ, അവിടുന്ന് എന്നില്‍ സ്വര്‍ഗം കണ്ടെത്തുന്നു എന്നതോ വിശ്വസിക്കുവാന്‍ കഴിയുന്നില്ല. ഞാന്‍ ഏതുമല്ലാത്തവളല്ലേ! ഞാന്‍ വെറുമൊരു പൊടിശകലം മാത്രം എന്നിരിക്കെ അവിടുന്ന് എന്നോട് ഇപ്രകാരമൊക്കെ പറയുമ്പോള്‍ ഞാന്‍ അങ്ങയുടെ സാന്നിധ്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നു.
നിന്നെക്കുറിച്ച് നീ പറഞ്ഞതൊക്കെ സത്യമാണ്. എന്നാലും ഞാന്‍ നിന്നെ സ്നേഹിക്കുകയും നിന്നില്‍ വിശ്രമം കണ്ടെത്തുകയും ചെയ്യുന്നു. ഞാന്‍ നിന്റെ ഹൃദയത്തെ എന്റെ രക്തംകൊണ്ട് നനയ്ക്കുകയും അതിനെ എന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു. പ്രിയപ്പെട്ടവളേ, ഞാന്‍ അതിനെ ശുദ്ധീകരിക്കുകയും എന്റെ സമാധാനവും സ്നേഹവും അതിനു നല്‍കുകയും ചെയ്തിരിക്കുന്നു.
വാസുലാ, നിന്റെ അടുക്കലേക്ക് വന്ന ഞാന്‍ എപ്പോഴും നിന്റെ സ്നേഹം ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ അത് നേടിയിരിക്കുന്നു. ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. ഇടതടവില്ലാതെ എന്നെ സ്നേഹിച്ചുകൊണ്ട്, എന്നെ വിസ്മരിക്കുകയും എന്റെ മുറിവുകളെ ഗുരുതരമാക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി പരിഹാരം ചെയ്യുക. വാസുലാ, എന്നെ സ്നേഹിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ടവരെ സുഖപ്പെടുത്തുക. എന്റെ സ്വര്‍ഗ്ഗമായിത്തീരുക.
(പിന്നീട്)
എന്റെ ദൈവമേ, ഇത് അങ്ങുതന്നെയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍, എനിക്കു പൂര്‍ണമായി മനസ്സിലാക്കാനും കഴിയുന്നില്ല. ഞാന്‍ അത് മനസ്സിലാക്കിയാല്‍ ഞാന്‍ മോഹാലസ്യപ്പെട്ടുപോകും.
വാസുലാ, നീ ഒരു ദിവസം മനസ്സിലാക്കും. എന്റെ വചനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ നീ മനസ്സിലാക്കും.വാസുലാ, ഞാന്‍ എപ്പോഴും എന്റെ വാക്ക് പാലിക്കുന്നവനാണ്.
കര്‍ത്താവായ ഞാന്‍ ഉന്നതത്തില്‍നിന്ന് വരുന്നു. സ്വര്‍ഗ്ഗം എന്റെ കൃപയാല്‍ സൃഷ്ടിക്കപ്പെടുന്നു. വാസുലാ, എന്നെ വിശ്വസിക്കുക; ഞാന്‍ എന്റെ വാക്ക് പൂര്‍ത്തീകരിക്കും. പ്രിയപ്പെട്ടവളേ, അധികം ആകുലപ്പെടരുത്. എന്റെ അടുിക്കല് വസിക്കുക; എന്റെ സാന്നിധ്യം അനുഭവിക്കുക; എന്നെ സ്നേഹിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുക. ബാക്കി കാര്യങ്ങള്‍ എനിക്ക് വിട്ടുതരിക; സമാധാനത്തില്‍ ജീവിക്കുക.
ഞാന്‍ ജ്ഞാനത്താല്‍ നിന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്റെ കൃപ നിനക്കുണ്ടായിരിക്കട്ടെ. മനുഷ്യരെ സൗഖ്യപ്പെടുത്തുന്നതില് മടുപ്പു തോന്നരുത്. നീ എന്നോട് ഒന്നായി ഐക്യപ്പെട്ടിരിക്കുന്നതില് നീ സന്തോഷിക്കുന്നുവോ?
അതെ, യേശുവേ. അങ്ങുമായി ഒന്നായി ഐക്യപ്പെട്ടിരിക്കുന്നതിനാല്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. എനിക്ക് ഇപ്രകാരം ചിന്തിക്കുവാന്‍ കഴിയുന്നില്ലെങ്കില്ത്തന്നെ.
വാസുലാ, എന്തുകൊണ്ടാണത്?
അങ്ങയുടെ സന്നിധിയിലുള്ള എന്റെ അയോഗ്യതകൊണ്ട്.
വാസുലാ, നിന്നോട് ഐക്യപ്പെട്ട്, നിന്നോട് എറ്റം അടുത്തായിരിക്കുവാന്‍ ഞാന്‍ പലപ്പോഴും അത്യധികമായി ആഗ്രഹിച്ചു. എന്നാല്‍ ഞാന്‍ നിന്റെ ദൈവവും പരിശുദ്ധനുമാണെന്നത് നീ ഒരിക്കലും വിസ്മരിക്കരുത്. വാസുവലാ, നീ എനിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമോ?
ഞാന്‍ അതു സമ്മതിച്ചു കഴിഞ്ഞതാണല്ലോ. കര്‍ത്താവിനുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ തയ്യാറാണ്.
ഞാന്‍ കര്‍ത്താവാണ്.. നീ അനുഗ്രഹിക്കപ്പെടട്ടെ.
(പിന്നീട്)
വിശുദ്ധ ബര്‍ണാഡിന്റെ പരിശുദ്ധ മാതാവിനോടുള്ള ‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാര്‍ത്ഥന ഞാന്‍ ചൊല്ലി.
(പരിശുദ്ധ മാതാവ് സംസാരിക്കുന്നു.)
മകളേ, യേശുവാണ് നിന്നെ നയിക്കുന്നത്. എന്റെ മകളേ വാസുലാ, നീ ഭയപ്പെടേണ്ട. നിന്റെ പരിശുദ്ധ മാതാവായ എന്നെ ശ്രദ്ധിച്ചു കേള്‍ക്കുക. ഞാന്‍ നിന്റെയടുക്കല്‍ ഇവിടെ സന്നിഹിതയാണ്. ഞാന്‍ നിന്നെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. യേശു പ്രവര്‍ത്തിക്കുന്ന രീതി ഞാന്‍ നിനക്ക് മനസ്സിലാക്കിത്തരാം. നീ ആകുലപ്പെടരുത്.
യേശു ഇപ്പോള്‍ നിന്ന്െ അവിടുത്തോട് ഐക്യപ്പെടുത്തിയിരിക്കുന്നു. വാസുലാ, അതിനാല്‍ ആനന്ദിക്കുക. ശുദ്ധീകരണസ്ഥലത്തുള്ളവരെ നീ സൗഖ്യപ്പെടുത്തുന്നുണ്ടെന്ന് ഞാന്‍ നിന്നോടു പറയുമ്പോള്‍ നീ അത് വിശ്വസിക്കണം.
വാസുലാ, യേശു നിന്നോട് ആവശ്യപ്പെടുന്നതുപോലെ ചെയ്യുക. നിന്റെ ആവശ്യങ്ങളെല്ലാം അവിടുത്തേക്കറിയാം. അവിടുന്ന് നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. അളവില്ലാതെ അവിടുത്തെ സ്നേഹിക്കുക; അവിടുത്തെ മഹത്ത്വപ്പെടുത്തുക; അവിടുത്തെ വേദനിപ്പിക്കുന്നവര്‍ക്കു വേണ്ടി പരിഹാരം ചെയ്യുക. എപ്പോഴും അവിടുത്തെ വിളിച്ച് നീ അവിടുത്തെ സ്നേഹിക്കുന്നുവെന്ന് പറയുക. അവിടുത്തെ ഉപേക്ഷിക്കാതിരിക്കുക.
നിന്റെ മറ്റു കര്‍ത്തവ്യങ്ങളെല്ലാം സ്നേഹത്തെോടെ അനുഷ്ഠിക്കുക. നിന്റെ ദൃഷ്ടിയില് ഏറ്റം ചെറുതും അപ്രധാനമാണെന്നും തോന്നിയാലും സ്നേഹത്തോടെയുള്ള പ്രവര്‍ത്തികളാണ് അവിടുന്ന് വിലമതിക്കുന്നത്. അവിടുത്തെ ദൃഷ്ടിയില് അവ വിലയേറിയതാകയാല് അവ വലിയ പ്രവര്‍ത്തികളായിരിക്കും. അവിടുത്തെ അനുഗമിക്കുക; അവിടുത്തെ അവഗണിക്കുന്നവര്ക്കുവേണ്ടി പരിഹാരം ചെയ്യുക.
മകളേ, നീ അവിടുത്തോട് ഐക്യപ്പെട്ടിരിക്കുന്നതിനാല്‍ നീ അവിടുത്തെ കുരിശ് അനുഭവിക്കും. നീ അവിടുത്തെ ഹൃദയത്തെഅനുഭവിച്ചറിയും. അവിടുത്തെ അനുഭവങ്ങള്‍ നീ പങ്കുവച്ച് എടുക്കുവാന്‍ നിന്നോട് ആവശ്യപ്പെടും.
അവിടുത്തെ സഹായിക്കുവാന്‍ അവിടുന്ന് നിന്നോട് ആവശ്യപ്പെടും. യേശുവിനോടുകൂടി സഹിക്കുക; യേശുവിനോടുകൂടി ആനന്ദിക്കുക.
നിന്റെ സഹനങ്ങള്‍ അവിടുന്ന് തന്റെ സഹനങ്ങളായി കണക്കാക്കും. അവിടുന്ന് ദൈവമാകയാല്‍ അവിടുത്തെ അഭിലാഷങ്ങളോട് യോജിക്കുക. അവിടുത്തെ അംഗീകരിക്കുവാന്‍ പഠിക്കുക. അവിടുന്ന് നിന്നെ പഠിപ്പിച്ചുള്ളതെല്ലാം ഓര്‍ക്കുക. എന്തെന്നാല്‍, അവിടുന്ന് സ്നേഹവാനും ഏറ്റം കാരുണ്യവാനുമായ ദൈവമാണ്. അവിടുന്ന് നിങ്ങളെല്ലാവരെയും അവാച്യമായ വാത്സല്യത്തോടെ സ്നേഹിക്കുന്നു. നിങ്ങള്‍ക്ക് ഉപദ്രവമായതൊന്നും അവിടുന്ന് ഒരിക്കലും നിങ്ങളില്‍നിന്ന്
ആവശ്യപ്പെടുകയില്ല. അവിടുന്ന് സൗമ്യശീലനും നല്ലവനുമാണ്. വാസുലാ, അവിടുത്തെ അംഗീകരിക്കാന്‍ പഠിക്കുക.
അവിടുന്ന് സ്നേഹം നിറഞ്ഞ ദൈവമാണ്. ഒരിക്കലും കഠിനനല്ല അവിടുന്ന്. അവിടുന്ന് എല്ലാ തിന്മകളില്‍നിന്നും നിങ്ങളെ കാത്തുസംരക്ഷിച്ചുകൊള്ളും. അവിടുന്ന് ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കുകയില്ല.
മകളേ വാസുലാ, ധൈര്യമായിരിക്കുക. ആവശ്യമുള്ളപ്പോള്‍ എന്നെ വിളിക്കുക. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
മാതാവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതലായി സ്നേഹിക്കുവാന്‍ എന്നെ പഠിപ്പിക്കണമെ. യേശുവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.
പ്രിയപ്പെട്ടവളെ, ഞാന്‍ ഇവിടെയുണ്ട്; ഇത് ഞാനാണ് യേശു.
ഞാന്‍ വീണ്ടും അങ്ങേക്ക് എന്നെ സമര്‍പ്പിക്കുന്നു.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ കുഞ്ഞു ഹൃദയം എനിക്കു തരിക; ഞാന്‍ അതില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വിത്തുകള്‍ വിതയ്ക്കും. ഞാന്‍ ആഗ്രഹിക്കുന്നതുപോലെ ഞാന്‍ നിന്നെ രൂപപ്പെടുത്തും. യാതൊന്നും വൃഥാവിലാവുകയില്ല. ഇവയെല്ലാം എന്റെ മക്കളെ രക്ഷിക്കുവാന്‍ വേണ്ടിയാണ്. ഭയപ്പെടേണ്ട; മകളേ, നിന്നെ നയിക്കുവാന്‍ എന്നെ അനുവദിക്കുക.
(എനിക്കു യേശുവിനോടുള്ള സ്നേഹം ഇന്നു രാവിലെ അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു. എന്നാല്‍, അതോടൊപ്പം തന്നെ അവിടുന്ന് എന്നെ ഉപേക്ഷിക്കുമോ എന്ന ഭയവും എനിക്കുണ്ടായി. കാരണം, ഞാന്‍ വെറും ഒന്നുമില്ലായ്കയാല്‍ യേശുവിനെ സ്നേഹിക്കുന്നത് അവിടുത്തെ പരിശുദ്ധ നാമത്തെ അവഹേളിക്കലാകുമോ എന്ന ആശങ്കയും എനിക്കുണ്ടായി.)
അല്ലയോ മകളേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നോടൊപ്പമായിരിക്കുക. ഞാന്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. എന്റെ കുഞ്ഞേ നിന്നെപ്പോലെ എന്നെ മഹത്ത്വപ്പെടുത്തുന്നവര് വളരെ വിരളമാണ്. വാസുലാ, ഞാന്‍ നിന്നെ കരുതുന്നു. എന്റെ ഈ സന്ദേശങ്ങള്‍ നല്കിക്കഴിയുമ്പോള് പിന്നെ ഞാന്‍ വൈകില്ല. എന്റെ ഹൃദയം നിന്നെ അത്യധികമായി ആഗ്രഹിക്കുന്നു. നീ ഭൂമിയില്‍ ആയിരിക്കുന്നതുമൂലം ഞാന്‍ എത്രമാത്രം സഹിക്കുന്നു. ഞാന്‍ നിന്നെ എന്റെ പക്കലേക്ക് തിരിച്ചുവിളിക്കും; നിന്നെ തിരിച്ചെത്തിച്ചുകൊണ്ട് എന്റെ ഹൃദയത്തെ ഞാന്‍ ആനന്ദിപ്പിക്കും. നീ വീണ്ടും എന്നോടൊപ്പം വസിക്കുവാന്‍ ഞാന്‍ അത്യധികം ആഗ്രഹിക്കുന്നു. എന്റെ സമാധാനം നിനക്കുണ്ടാകട്ടെ. ഞാന്‍ നിന്റെ അടുക്കല്‍ ഉടന്‍ വന്നുചേരുന്നതാണ്.
വാസുലാ, എന്റെ അടുത്ത സന്ദേശം എഴുതി എടുക്കാന്‍ നീ ആഗ്രഹിക്കുന്നുവോ?
ഉവ്വ്. കര്‍ത്താവേ.
നീ തയ്യാറായോ?
(ഏതാനും ദിവസങ്ങളായി ഈ സന്ദേശം എഴുതിയെടുക്കുന്നതില്നിന്ന് ഞാന്‍ പിന്മാറി നില്‍ക്കുകയായിരുന്നു. കുറേ നാളുകള്‍ക്ക് മുമ്പുതന്നെ യേശു ഈ സന്ദേശത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.)
ഉവ്വ്. കര്‍ത്താവേ.
നീ എന്നെ സ്നേഹിക്കുന്നുവോ?
വളരെയധികം അവിടുന്ന് അറിയുന്നുണ്ടല്ലോ കര്‍ത്താവേ,
മറ്റുള്ളവരും എന്നെ സ്നേഹിക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ?
അതെ, അതാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം.
എന്നോടൊപ്പം പ്രവര്‍ത്തിച്ച് ഞാന്‍ പറയുന്നതെല്ലാം എഴുതി എടുക്കുക. സമ്മതമാണോ വാസുലാ?
(ഇപ്രകാരം ദൈവത്താല്‍ നയിക്കപ്പെടുന്നത് ഒരു അത്ഭുതം തന്നെയാണെന്ന് പറയണമെന്ന് എനിക്കു തോന്നി.)
സമാധാനത്തിന്റെ സന്ദേശം
വാസുലാ, ഇപ്രകാരം സന്ദേശം നല്‍കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അധികാരമോ വിശുദ്ധിയോ ഇല്ലാത്തവരിലൂടെയും ഞാന്‍ പ്രവര്‍ത്തിക്കുമെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.
ബലഹീനയും പാപിയും യാതൊരു അധികാരമില്ലാത്തവളും അധികാരസ്ഥാനത്തിരിക്കുന്ന ആരെയും പരിചയമില്ലാത്തവളുമായ വെറുമൊരു കുട്ടിയെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്, ബലഹീനമായ ഈ ഉപകരണത്തില്ക്കൂടി എന്റെ കൃപയാല്‍, നിങ്ങളോടുള്ള എന്റെ സമാധാനവും സ്നേഹവും വെളിപ്പെടുത്തുവാനാണ്.
നിങ്ങളോടുള്ള എന്റെ അതിയായ സ്നേഹം വെളിപ്പെടുത്തിക്കൊണ്ട്, അന്ധകാരം നിറഞ്ഞ ഈ ലോകത്തോട് എന്റെ സന്ദേശം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, എന്റെ കരുണ അവര്‍ണനീയവും എന്റെ സ്നേഹം എല്ലാ മാനുഷികധാരണകള്ക്കും ഉപരിയുമാണ്.
ഉന്നതങ്ങളില്‍ സ്വര്‍ഗം അതിന്റെ എല്ലാ മഹത്വത്തോടുകൂടി സമാധാനത്തിലും സ്നേഹത്തിലും വാഴുന്നതുപോലെ ഭൂമിയിലും സമാധാനവും സ്നേഹവും തിന്മയുടെമേല് വിജയം വരിക്കുവാന്‍ ഞാന്‍ ഇടയാക്കും.
അവിടുത്തെ ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ.
മഞ്ഞുകൊണ്ടെന്നപോലെ എന്റെ സമാധാനം ഭൂമിയെ ആവരണം ചെയ്യും; ഉന്നതങ്ങളില്‍നിന്ന് ആഴങ്ങള്വരെയും ഭൂഗോളത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെയും എന്റെ സമാധാനം ഭൂമിയില്‍ വ്യാപിക്കും.
നിങ്ങള്‍ എല്ലാവരെയും എന്റെ സന്ദേശം അറിയിക്കുവാനും, തിന്മ പ്രവര്‍ത്തികളില്‍നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുവാനും വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്. ശിഖരങ്ങള്‍ വിടര്‍ത്തി നില്ക്കുന്ന ഒരു ദേവതാരു വൃക്ഷംപോലെയായിരിക്കും എന്റെ വചനം.
എന്റെ വചനം നിങ്ങളുടെ ദുഷ്ടതയില്‍നിന്ന് നിങ്ങളെ സൗഖ്യപ്പെടുത്തിക്കൊണ്ട്, നിങ്ങളുടെ അരിഷ്ടതയില്‍ നിങ്ങളെ പോഷിപ്പിച്ചുകൊണ്ട്, നിങ്ങളെ തിന്മയില്നിന്ന് രക്ഷിക്കും. ഈ അന്ധകാരം നിറഞ്ഞ ലോകത്തെ പ്രകാശിപ്പിക്കുവാനും, അണഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന തിരിയെ ജ്വലിപ്പിക്കുവാനും എന്റെ സമാധാനത്താല്‍ നിങ്ങളെ ആവരണം ചെയ്യുവാനും ഞാന്‍ വീണ്ടും വന്നിരിക്കുന്നു.
(എന്റെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി. ഇന്നത്തെ മനുഷ്യരോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവര്‍ ഈ സന്ദേശങ്ങള്‍ ശ്രദ്ധിക്കുകയില്ല.)
വാസുലാ, ഞാന്‍ അവരെ സ്നേഹിക്കുന്നു. എനിക്ക് അവരോടുള്ള സ്നേഹം എത്രയധികം! അവരെ തിന്മയില്നിന്ന് വിമോചിപ്പിക്കുന്നതിനുവേണ്ടി, ഒരു കുഞ്ഞാടിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ അവര്‍ക്കുവേണ്ടി ബലിയായി അര്‍പ്പിച്ചില്ലേ? ഞാന്‍ അവര്‍ക്കുവേണ്ടി പീഡയനുഭവിച്ചു.
എന്റെ പ്രിയപ്പെട്ടവരേ, എന്റെ രക്തം ചിന്തിയത് ഫലരഹിതമായിപ്പോയോ? ഞാന്‍ രക്തം ചിന്തിയത് നിങ്ങളുടെ പാപങ്ങളെ അതില്‍ മുക്കി നിങ്ങളെ കഴുകി ശുദ്ധീകരിക്കുവാനാണ്. നിങ്ങള്‍ തിന്മയെ കീഴടക്കുവാനും അതില്‍നിന്ന് നിങ്ങളെ വിമോചിപ്പിക്കാനുമാണ് എന്റെ രക്തപ്രവാഹത്താല് ഞാന്‍ നിങ്ങളെ കുളിപ്പിച്ചത്.
ഞാന്‍ നിങ്ങളെല്ലാവരുടെയും ഇടയില്‍ ഉണ്ട്. എന്നിരുന്നാലും സാത്താനാണ് നിങ്ങള്‍ക്ക് അകമ്പടി നല്കിക്കൊണ്ടിരിക്കുന്നത്; എന്തെന്നാല്‍ നിങ്ങളെ വശീകരിക്കുവാനും അവന്റെ തിന്മയുടെ വലയില്‍ നിങ്ങളെ വീഴ്ത്തുവാനും അവന് കഴിഞ്ഞിരിക്കുന്നു. ദൈവമായ എനിക്ക് നിങ്ങള്‍ നാശത്തില്‍ നിപതിക്കുന്നത് കണ്ടിരിക്കുവാന്‍ സാധിക്കുകയില്ല; അവന്റെ തിന്മയില്നിന്ന് നിങ്ങളെ മോചിപ്പിച്ചെടുക്കുവാന്‍ ഞാന്‍ ഇവിടെയുണ്ട്.
നിങ്ങളുടെ രക്ഷകന് ആരാണെന്ന് നിങ്ങള്‍ അറിയുന്നതിനുവേണ്ടി ഞാനിതാ നിങ്ങളുടെ മുമ്പില്‍ നില്ക്കുന്നു. എന്റെ ഹൃദയം എന്റെ കരങ്ങളില്‍ വച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്കത് തരുന്നു. നിങ്ങള്‍ അത് നിരസിക്കുമോ? എന്റെ സമാധാനം നിങ്ങള്‍ നിരസിക്കുമോ? എന്റെ മക്കളുടെ രക്തം ചിന്തിക്കുന്നവരെ വിളിക്കുവാന്‍ ഞാന്‍ വന്നിരിക്കുന്നു. അവര്‍ എന്റെ വിളി കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, എന്റെ വചനം പാറയെ തകര്‍ക്കുന്ന കൂടംപോലെ ഓരോ ഹൃദയത്തിലും തുളച്ചു കയറും.
(പാറ എന്നത് നമ്മുടെ ഹൃദയമാണെന്ന് ദൈവം എനിക്ക് വെളിപ്പെടുത്തിത്തന്നു.)
ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്. നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ മറന്നുപോയോ? അതോ നിങ്ങളുടെ ദൃഷ്ടിയില് നിങ്ങളുടെ ദൈവത്തിന് ഇത്രയും കുറഞ്ഞ പ്രാധാന്യമേ ഉള്ളോ? നിങ്ങള്‍ക്ക് എന്നോട് യാതൊരു ദൈവഭയവുമില്ലേ? നിങ്ങളുടെ ഉന്നതലക്ഷ്യങ്ങള്‍ കണ്ട് ഞാന്‍ മടുത്തിരിക്കുന്നു. എന്നെ സ്നേഹിക്കുന്നതോടൊപ്പം നിങ്ങള്‍ക്ക് എന്നോട് ഭയഭക്തി ഉണ്ടാകണമെന്നും ഞാന്‍ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. എന്തെന്നാല്‍, ഞാന്‍ സര്‍വ്വശക്തനാണ്.
എന്നാല്‍, നിങ്ങള്‍ എന്താണ് ചെയ്തിരിക്കുന്നത്? തിന്മയുടെ വിത്തുകള്‍ വിതച്ചുകൊണ്ട്, ലോകമെങ്ങും അവ വിതറിക്കൊണ്ട്, ഇപ്പോള്‍ അവ കൊയ്തെടുത്തുകൊണ്ട്, തിന്മയുടെ ഫലങ്ങള്ക്കൊണ്ട് ഉപജീവനം നടത്തുന്ന നിങ്ങള്‍, നിങ്ങള്‍ക്കുതന്നെ സ്വയം കുഴിമാടങ്ങള്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ രാജ്യം സമാധാനത്തില്‍ വാഴുന്നുവെന്നും എന്റെ സൃഷ്ടികള്‍ മുഴുവന്‍ സമാധാനത്തിലും സ്നേഹത്തിലുമാണ് സൃഷ്ടിക്കപ്പെട്ടതെന്നും നിങ്ങള്‍ ഗ്രഹിക്കണം. നിങ്ങള്‍ പരസ്പരം കൊലപാതകം ചെയ്യുന്നത് കണ്ടുകണ്ട് എന്റെ കണ്ണുകള്‍ തളര്‍ന്നിരിക്കുന്നു.
ഞാന്‍ നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ പിതാവാകയാല്‍, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കരുതുന്നു. നിങ്ങളുടെ ദൈവമായ ഞാന്‍, എന്റെ സര്‍വ്വശക്തിയോടുംകൂടെ നിങ്ങളുടെ പക്കല്‍ വന്നിരിക്കുന്നു. എന്റെ ഹൃദയം ഇതാ ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഇതാ അത് എടുത്തുകൊള്ളുക; അതു മുഴുവനും നിങ്ങള്‍ക്കുള്ളതാണ്. എന്റെ ഹൃദയം വിണ്ടുകീറി രക്തം വാര്‍ന്നൊലിക്കുന്നു. അതിനെ സ്പര്‍ശിച്ചു നോക്കുക; അത് വലിയൊരു മുറിവായി പരിണമിച്ചിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ദൈവത്തിന്റെ ഹൃദയം വലിച്ചു കീറിയിരിക്കുന്നു. നിങ്ങള്‍ അതിനെ വീണ്ടും വീണ്ടും കുത്തിത്തുളച്ചിരിക്കുന്നു.
യുദ്ധത്തിന്റെ തലവന്മാരേ, ഞാന്‍ വന്ന് നിങ്ങളുടെ മേല്‍ എന്റെ ശക്തി കാണിക്കേണ്ടി വരുമോ? എന്റെ ക്രോധം ഞാന്‍ വെളിപ്പെടുത്തേണ്ടി വരുമോ? എന്റെ കരുണയുടെ പാനപാത്രം നിറഞ്ഞുതുളുമ്പുകയും എന്റെ നീതിയുടെ പാനപാത്രം നിറഞ്ഞിരിക്കുകയും ചെയ്യുന്നു!
നിങ്ങളില്‍ ജീവശ്വാസം ഊതുകയും നിങ്ങളെ വിശുദ്ധീകരിക്കുകയും ചെയ്ത ഞാന്‍, എന്റെ വിശുദ്ധിയില്‍ നിങ്ങളെ സ്നാനപ്പെടുത്തിയ ഞാന്‍, സമാധാനവുമായി, നിങ്ങള്‍ മാനസാന്തരപ്പെടുവാനും എന്റെ സമാധാനത്തില്‍ ജീവിക്കാനുമുള്ള ആഹ്വാനവുമായി നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു.
എന്റെ സമാധാനം നിങ്ങളില്‍ ഭരണം നടത്തേണ്ടതിന് ഈ പ്രപഞ്ചം മുഴുവനിലും ഞാന്‍ എന്റെ സമാധാനേ നിറയ്ക്കും. എന്തെന്നാല്‍, ഞാന്‍ സമാധാനവും സ്നേഹവും സര്വ്വജ്ഞാനവുമാണ്. എന്റെ ആഹ്വാനം എല്ലാ ജനതകള്‍ക്കും വേണ്ടിയുള്ളതാണ്. എന്റെ രാജ്യത്തില്‍ സമാധാനമാണ് ഭരണം നടത്തുന്നതെന്ന് അവര്‍ അറിയണം. അവരുടെ ദുഷ്ടത നിലനില്ക്കുമ്പോള് തന്നെ അവരെ അനുഗ്രഹിക്കുവാനും അവരുടെ മേല്‍ പ്രകാശിപ്പിക്കുവാനുമായി ഞാന്‍ വന്നിരിക്കുന്നു; എന്തെന്നാല്‍, അവര്‍ എന്റെ വത്സലപുത്രന്മാരും പുത്രിമാരുമാണ്.
നിങ്ങളുടെ ദൈവം നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഈ ഹൃദയത്തെ, നിങ്ങള്‍ മറന്നു കളഞ്ഞതും നിങ്ങള്‍ക്ക് ഒട്ടും പരിചയമില്ലാത്തതുമായ ഈ ഹൃദയത്തെ നിങ്ങള്‍ ശ്രവിക്കുവിന്‍, നിങ്ങളെ സ്നേഹിക്കുകയും നിങ്ങള്‍ക്കു ജീവന് പ്രദാനം ചെയ്യുവാന്‍ നിങ്ങളെ അന്വേഷിക്കുന്നതുമായ ഒരു ഹൃദയം തന്നെ.
തിന്മ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കുവിന്‍! എന്നെ എതിര്‍ക്കുന്നത് അവസാനിപ്പിക്കുവിന്‍. എന്റെ നിയമത്തെ നിങ്ങള്‍ക്കു ഭയമാണോ? എന്റെ നിയമം എതിര്‍പ്പിന്റെ നിയമമല്ല. എന്റെ നിയമം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നിയമമാണ്. എന്റെ നിയമത്തെ അനുസരിക്കുക; അത് ശ്രവിക്കുക, അപ്പോള്‍ രക്ഷ നിങ്ങളുടേതാകും. എന്റെ നിയമം അവഗണിക്കുന്നതാണ് നിങ്ങളുടെ ബലഹീനത. നിങ്ങളുടെ ദുശ്ശാഠ്യത്തില്നിന്ന് രൂപമെടുത്ത നിങ്ങളുടെ നിയമം മനുഷ്യവംശത്തെ നാശത്തിലേക്കു നയിക്കുന്നു. നിങ്ങളുടെ നിയമം അക്രമത്തില്‍ അധിഷ്ഠിതമായതിനാല്‍ അയല്‍ക്കാരെ എതിര്‍ക്കാന്‍ അത് നിങ്ങളെ പരിശീലിപ്പിക്കുന്നു.
അല്ലയോ മക്കളേ, നിങ്ങളുടെ ഹൃദയങ്ങളില്‍ വിദ്വേഷമാണോ ഞാന്‍ നട്ടുപിടിപ്പിച്ചത്? എന്റെ വ്യക്തിത്വം സ്നേഹത്തിന്റെയും ജീവന്റെയും ഉറവിടമാണ്. അതില്‍നിന്നാണ് എല്ലാ സൃഷ്ടികളും ഉളവായിട്ടുള്ളത്.
വാസുലാ, ഇനി ഒന്നും ചെയ്യേണ്ട. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നില്‍ ആശ്രയിക്കുക. നിന്റെ സ്നേഹം എന്റെ ഹൃദയത്തെ ആവരണം ചെയ്യട്ടെ. എന്നോട് ഐക്യപ്പെടുക; എന്നെ സ്നേഹിക്കുകയും എന്നോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുക.
പിതാവേ, ഞാന്‍ അങ്ങനെ ചെയ്യാം. അങ്ങയെ മഹത്ത്വപ്പെടുത്താനുള്ള യോഗ്യത ലഭിക്കുവാന്‍ എന്നെ സഹായിക്കണമെ.
26.02.1987 Diang Village
ഞാനും എന്റെ സ്നേഹിത ബിയാട്രിസും കൂടി ഡിയാംഗ് എന്ന ഗ്രാമത്തെ ലക്ഷ്യമാക്കി ചിറ്റഗോങ്ങിനു വിമാനം കയറി. ചിറ്റഗോങ്ങില്‍നിന്ന് ഒരു നദി കടന്നുവേണം പ്രസ്തുത ഗ്രാമത്തിലെത്തുവാന്‍. ഈ ഗ്രാമത്തില്‍ റെയ്മണ്ട് ഡുയാറി എന്നൊരു ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനെ കാണുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഇദ്ദേഹം ഒരു സന്ന്യാസിയും മിസ്റ്റിക്കുമാണ്. ഹൈന്ദവ, ബുദ്ധമത, ഇസ്ലാം മതസ്വാധീനവും ഇദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തില്‍ എല്ലാ ആത്മീയ സ്വാധീനങ്ങളും ഉണ്ടായിരുന്നു. എനിക്കു ലഭിച്ച സന്ദേശങ്ങള്‍ അദ്ദേഹത്തെ കാണിച്ചപ്പോള്‍ അദ്ദേഹം അതിനെ 'തിരുഹൃദയത്തിന്റെ ദൈവിക വെളിപാടുകള്‍' എന്നു വിശേഷിപ്പിച്ചു. ഈ വെളിപാടുകള്‍ എനിക്കുവേണ്ടി മാത്രമല്ല, ഇതു മറ്റുള്ളവരുടെ പ്രയോജനത്തിനുവേണ്ടിക്കൂടിയാണ് എന്നദ്ദേഹം ഊന്നിപ്പറഞ്ഞു. യാത്ര എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയിരുന്നതുപോലെ, അത്ര അനുഗ്രഹപ്രദമായിരുന്നു.
എന്നാല്‍, യാത്രയുടെ തലേദിവസം ഞാന്‍ വളരെയേറെ ദുരിതമനുഭവിച്ചിരുന്നു എന്ന കാര്യം വ്യക്തമാക്കുവാന്‍ ഞാന്‍ മറന്നുപോയി. ഞാന്‍ എന്തിനാണ് ഡിയാംഗിലേക്ക് പോകുന്നത്? പ്രയോജനമില്ലാത്ത ഈ എഴുത്തുകള്‍ കാണിക്കാനാണോ പോകുന്നത്? പ്രയോജനമില്ലാത്ത ഈ എഴുത്തുകള്‍ കാണിക്കാനാണോ പോകുന്നത്? എന്നെല്ലാം തോന്നിപ്പോയി. ആ ദിവസം മുഴുവന്‍ ദുരിതമനുഭവിച്ചു. എന്ന കാര്യം വ്യക്തമാക്കുവാന്‍ ഞാന്‍ മറന്നുപോയി. ഞാന്‍ എന്തിനാണ് ഡിയാംഗിലേക്കു പോകുന്നത്?
പ്രയോജനമില്ലാത്ത ഈ എഴുത്തുകള്‍ കാണിക്കാനാണോ പോകുന്നത്? എന്നെല്ലാം തോന്നിപ്പോയി. ആ ദിവസം മുഴുവന്‍ ദുരിതമനുഭവിച്ചു. യാത്ര തിരിക്കുന്ന ദിവസം വെളുപ്പിന് ഒരു സന്ദേശം ലഭിച്ചു: “ഒരു നുണയനാണ് നിന്നെ നയിക്കുന്നത്, എല്ലാം കൂട്ടിയിട്ട് തീയിലിടുക.” അപ്പോള്‍ എനിക്കു മനസ്സിലായി തലേദിവസം മുതലേ തിന്മയാണ് എന്നെ നയിക്കുന്നതെന്ന്. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദൈവത്തിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടുകയും എന്നോട് ഇപ്രകാരം വെളിപ്പെടുത്തുകയും ചെയ്തു: “ഞാന്‍ അന്ത്യംവരെയും നിന്നോടുകൂടി ഉണ്ടായിരിക്കും. നമ്മള് എന്നന്നേക്കുമായി ഐക്യപ്പെട്ടിരിക്കുന്നു. കുഞ്ഞേ, എന്റെ പ്രകാശം നിന്റെ മേല്‍ പ്രകാശിക്കട്ടെ. ഞാന്‍ നിന്ന നയിക്കുന്ന കര്‍ത്താവാണ്. എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തുക.”
01.03.1987 Amend
ഇന്ന് പല പ്രാവശ്യം യേശു എന്നോടു പറഞ്ഞു:
“എഴുതുന്നതില്‍ മടുത്തു പോകരുത്.”
വാസുലാ, എന്റെ വാക്കുകള്‍ അനേകര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അധരങ്ങളില്‍നിന്ന് നേരിട്ടുവരുന്ന വാക്കുകള്‍, നിനക്കു ലഭിച്ച ഈ വെളിപാടുകള്‍ എല്ലാം എന്നില്‍നിന്നാണ് വരുന്നത്. ഞാന്‍ ഈ വിധത്തിലും പ്രവര്‍ത്തിക്കുന്നു. ഇടയ്ക്കിടെ ഞാന്‍ വന്ന് ഞാന്‍ പഠിപ്പിച്ചിട്ടുള്ളതൊക്കെ ഒരിക്കല്‍ക്കൂടി നിങ്ങളുടെ ഓര്‍മയില്‍ കൊണ്ടുവരുന്നു. ഞാന്‍ എപ്പോഴും നിങ്ങളുടെയടുക്കല്‍ വസിക്കുന്ന നിങ്ങളുടെ രക്ഷകനാണ്. തിന്മയില്നിന്നു നിങ്ങളെ പിന്തിരിപ്പിക്കാന് ഞാന്‍ എപ്പോഴും തയ്യാറായിട്ടു നില്ക്കുന്നു. എന്റെ വചനം നിങ്ങളുടെ ഹൃദയങ്ങളില്‍ തുളച്ചുകയറി അവിടെ വസിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍ വന്നിരിക്കുന്നത്.
വാസുലാ, മറ്റുള്ളവര്‍ക്കുവേണ്ടി നീ പരിഹാരം ചെയ്യുമോ?
കര്‍ത്താവേ, പരിഹാരം എന്നതുകൊണ്ട് അവിടുന്ന് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്?
പരിഹാരം ചെയ്യുക എന്നു പറഞ്ഞാല്‍ എന്റെ സ്നേഹത്തിന് യാതൊരു പ്രതികരണവും കാണാതിരിക്കുന്നവരുടെ കുറവ് പരിഹരിക്കുക. നീ ചെയ്യേണ്ടത് ഇത്രമാത്രം: പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ നീ എന്നെ സ്നേഹിക്കുക.
ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. എന്നാല്‍, മറ്റുള്ളവര്‍ക്കുവേണ്ടി പരിഹാരം ചെയ്യുവാന്‍ കഴിയത്തക്കവിധം അങ്ങയെ അളവില്ലാത്തവിധം സ്നേഹിക്കുവാന്‍ പഠിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വരൂ, ഞാന്‍ നിന്നെ പഠിപ്പിക്കാം. ഞാന്‍ എപ്പോഴെങ്കിലും എന്റെ വാക്കു പാലിക്കാതിരുന്നിട്ടുണ്ടോ? ഞാന്‍ നിന്റെ ഗുരുവാണ്. എന്നില്‍നിന്ന് നീ എല്ലാക്കാര്യങ്ങളും പഠിക്കും. ഞാന്‍ നിന്നെ അഭിവൃദ്ധിപ്പെടുത്തും.
എളിയവരും പൂര്‍ണമായി അങ്ങേക്കു വിധേയപ്പെട്ടവരുമായവരോട് എന്നെ താരതമ്യപ്പെടുത്തുമ്പോള്‍ അവിടുന്ന് എനിക്ക് നല്കുന്നതിനൊന്നും ഞാന്‍ യോഗ്യനല്ല. എന്നെ ഇപ്രകാരം തിരഞ്ഞെടുത്തതില്‍ എനിക്ക് യാതൊരു പ്രശംസിക്കപ്പെടുവാനില്ല. കാരണം, ഞാന്‍ ഏറ്റവും നികൃഷ്ടയാണ്. ഞാന്‍ ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്റെ ഗുണങ്ങള്‍ കൊണ്ടല്ല. നേരേമറിച്ച്, എന്റെ നികൃഷ്ടതകള്ക്കൊണ്ടാണെന്ന് അങ്ങുതന്നെ സ്ഥിരീകരിച്ചിട്ടുണ്ടല്ലോ?
വാസുലാ, നിനക്ക് എന്റെ സമാധാനം ഉണ്ടാകട്ടെ. നീ നികൃഷ്ടയാണെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ നികൃഷ്ടതയെല്ലാം എനിക്കു തരിക. എന്റെ കരുണ അവയെ ദഹിപ്പിച്ച് ഇല്ലാതാക്കും. എന്റെ സ്നേഹം അനുഭവിച്ചറിയുക. വന്ന്, എന്നെ ചാരിക്കൊള്ളുക. എന്നെ ശ്രവിക്കുക; എന്നോടൊപ്പമായിരിക്കുക. ഞാന്‍ നിന്റെ വിശുദ്ധ സഹചാരിയാണെന്ന് മറക്കാതിരിക്കുക.
02.03.1987 I AM all in One
നിന്നെ തിന്മയില്നിന്ന് രക്ഷിച്ചതിന് പിതാവായ ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ.
ആരാണത്?
ഇതു ഞാനാണ് യേശു. എന്താണ്?
(ഇവിടെ ഞാന്‍ വിഷമസന്ധിയിലായി. പിതാവ് ആരാണ്? പിതാവും യേശുവും തമ്മിലുള്ള വിത്യാസമെന്താണ്? യേശു പിതാവായ ദൈവത്തെ സൂചിപ്പിക്കുമ്പോള്‍ പിന്നെ എങ്ങനെയാണ് ഞാന്‍ പിതാവുമാണെന്ന് യേശുവിന് പറയുവാന്‍ കഴിയുന്നത്?)
വാസുലാ, എന്നെ ശ്രവിക്കുക. എന്നെ ശ്രദ്ധിക്കുക. ഞാനും ദൈവവും ഒന്നാണെന്ന് മനസ്സിലാക്കുക. ഞാന്‍ പിതാവും പുത്രനുമാണ്. ഇപ്പോള്‍ നിനക്ക് മനസ്സിലായോ? ഞാന്‍ ഏകനാണ്; ഞാന്‍ എല്ലാറ്റിലും ഏകനാണ്; ഞാന്‍ ഏകത്വത്തില്‍ എല്ലാമാണ്.
(എന്നെ കാണുന്നവന് പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. യോഹന്നാന് 14:9-11)
അങ്ങ് എല്ലാറ്റിലും ഏകനാണോ?
ഞാന്‍ ഏകനാണ്.
അപ്പോള്‍ പ്രകാശമോ?
ഞാന്‍ തന്നെയാണ് പ്രകാശവും. എന്നെ ശ്രവിക്കുക.
(പരിശുദ്ധാത്മാവിനെ സംബന്ധിച്ച സംശയം എന്റെ മനസ്സിലുണ്ടായിരുന്നു. ഇവിടെ സന്ദേശം എഴുതി എടുക്കുകയും അതേസമയം അക്കാര്യം മനസ്സിലാക്കുകയും കൂടി ചെയ്യുവാന്‍ പ്രയാസമാകും എന്നു ഞാന്‍ കരുതി.)
നമുക്ക് ശ്രമിച്ചു നോക്കാം. പരിശുദ്ധാത്മാവ് എന്നില്‍നിന്ന് പുറപ്പെടുന്നു. നിനക്ക് ഇപ്പോള്‍ മനസ്സിലായോ? എല്ലാം ഏകമാണ്. പരിശുദ്ധ ത്രിത്വം സത്തയില്‍ ഏകമാണ്. നിനക്ക് എന്നെ പിതാവെന്നും വിളിക്കാം. ജ്ഞാനം എന്നില്‍നിന്നു വരുന്നു. ഞാന്‍ ജ്ഞാനവുമാണ്.
ഇതു ഞാന്‍ യേശുവാണ്. നിനക്കു സംശയം വരുമ്പോഴൊക്കെ എന്റെ അടുിക്കല് വരിക.
വെളിപാടുകളുടെ 11 നോട്ടുബുക്കുകള്‍ എഴുതിക്കഴിഞ്ഞിട്ടും എനിക്കു പലപ്പോഴും സംശയം തോന്നുന്നതില്‍ എനിക്ക് അതിയായ വിഷമം അനുഭവപ്പെട്ടു. എന്റെ ഈ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ അവര്‍ ഇതിനോടകം വിശുദ്ധരായിത്തീരുമായിരുന്നു.
നിനക്ക് വിഷമം തോന്നുന്ന ഓരോ അവസരത്തിലും ഞാന്‍ നിന്നെ കൂടുതലായി സ്നേഹിക്കുന്നു. വാസുലാ, വരൂ; നീ എന്റെ പ്രിയപ്പെട്ടവളാണ്. ഞാന്‍ നിന്നില്‍ വിശ്രമിക്കുവാന്‍ ആഗ്രഹിക്കുന്നു. നീ എന്നെ സ്നേഹിക്കുന്നുവോ?
കര്‍ത്താവേ, അവിടുന്ന് അറിയുന്നുണ്ടല്ലോ. എന്നാല്‍, ഞാന്‍ ചിലപ്പോള്‍ കല്ലുപോലെ മരവിച്ച അവസ്ഥയിലായിപ്പോകുന്നു. ഞാന്‍ എത്ര നന്ദിയില്ലാത്തവളാണ്!
നിനക്ക് ഇങ്ങനെ തോന്നുമ്പോഴൊക്കെയും ഞാന്‍ നിന്റെ സ്നേഹം ഉപയോഗിച്ചുകൊണ്ട് ഊഷ്മളത അത്യാവശ്യമായിരിക്കുന്ന വ്യക്തികളെ ഉന്മേഷഭരിതമാക്കുകയാണ് ചെയ്യുന്നത്. അതായത്, എന്നോട് താത്പര്യമില്ലാതിരിക്കുന്ന വ്യക്തികളെത്തന്നെ.നിനക്ക് ഇപ്പോള്‍ മനസ്സിലായോ?
മകളേ, ഈ സന്ദേശം ഇപ്പോള്‍ എഴുതിയെടുക്കുക. എല്ലാ ജനതകള്‍ക്കുമുള്ള വചനം പ്രഖ്യാപിച്ചുകൊണ്ട്, നിങ്ങള്‍ എല്ലാവര്ക്കും എന്റെ സമാധാനം നല്‍കിക്കൊണ്ട്, ഞാന്‍ എന്റെ സ്നേഹത്താല്‍ നിന്നെ ആവരണം ചെയ്യും. എന്തെന്നാല്‍, സ്നേഹവും സമാധാനവും കാരുണ്യവും ജ്ഞാനവും എന്നില്‍ കുടികൊള്ളുന്നു. സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും എന്റെ രാജ്യം ഞാന്‍ സ്ഥാപിക്കും.
വാസുലാ, ഇത് എന്റെ സന്ദേശത്തിന്റെ ഒരു ഭാഗം മാത്രമേയുള്ളൂ. ബാക്കിയുള്ളത് പിന്നീട് എഴുതിയെടുത്തുകൊള്ളുക. വരൂ, എന്റെ അടുക്കല്‍ വസിക്കുക.
03.03.1987 Can you work with Love for Love?
ഇതു ഞാനാണ് യേശു.
എന്റെ എല്ലാ പാപങ്ങളും എന്നോടു ക്ഷമിക്കണമേ.
ഞാന്‍ നിന്നോടു ക്ഷമിക്കുന്നു. വരൂ, ഞാന്‍ നിന്നില്‍ സന്തോഷിക്കുന്നു. ഞാന്‍ എന്റെ മഹത്ത്വം നിനക്ക് വെളിപ്പെടുത്തിയ ദിവസം നീ ഓര്‍ക്കുന്നുണ്ടോ?
ഉണ്ട്.
അത് തുടര്‍ന്നും ലഭിക്കുവാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ?
(എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.) പിതാവേ, ഞാന്‍ അല്പം സമയം എടുത്തുകൊള്ളട്ടെ?)
ആയിക്കൊള്ളൂ. ഞാന്‍ ചോദിച്ച ചോദ്യം കുറച്ചു കഴിഞ്ഞ് ഞാന്‍ വീണ്ടും നിന്നോടു ചോദിക്കും. എന്റെ രാജ്യം എങ്ങനെയുള്ളതാണെന്ന് എന്റെ മക്കള്‍ക്ക് വിവരിച്ചു കൊടുക്കുവാന്‍ നിനക്കു കഴിയേണ്ടതിന് എന്റെ മഹത്ത്വം കൂടുതലായി നിനക്ക് വെളിപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ ഇതിനുമുമ്പുള്ള സന്ദേശത്തിന്റെ തുടര്‍ന്നുള്ള ഭാഗത്തെക്കുറിച്ച് ; സന്ദേശം എഴുതിയെടുക്കുവാന്‍ നീ ഒരുക്കമാണെന്ന് എനിക്കു തോന്നുമ്പോള്‍ ഞാന്‍ നിന്നെ അക്കാര്യം അറിയിക്കാം. വാസുലാ, എന്റെ സന്ദേശം നല്കുവാന് നീ ഇന്ന് എന്നെ അനുവദിക്കുമോ?
ഏതുവിധത്തിലാണ് കര്‍ത്താവേ?
നിനക്ക് എന്നോടുള്ള സ്നേഹത്തിന്റെ സത്ത ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ. വാസുലാ, എന്നെ തീക്ഷ്ണമായി സ്നേഹിക്കുക. നിന്റെ സ്നേഹം ഉപയോഗിച്ച് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിയെ വീഴ്ചയില്‍നിന്ന് രക്ഷിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവള് എന്റെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളാണ്. വാസുലാ, നമുക്ക് അവളെ ഇപ്പോഴും രക്ഷിക്കുവാന്‍ സാധിക്കും.
ഞാന്‍ എന്റെ പരിശുദ്ധമായ രണ്ടു രക്തതുള്ളികള്‍ നിന്റെ ഹൃദയത്തിന്മേല് വീഴ്ത്തും. നിന്റെ ഹൃദയത്തെ മുഴുവന്‍ ആവരണം ചെയ്യുവാനും എന്റെ വേദന നിനക്ക് അനുഭവപ്പെടുത്തുവാനും ഈ രണ്ടു രക്തത്തുള്ളികള്‍ മതിയാകുന്നതാണ്.
കര്‍ത്താവേ, ഞാന്‍ എന്താണ് ചെയ്യേണ്ടത്?
നിനക്ക് സ്നേഹത്തോടൊപ്പം സ്നേഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാമോ?
കര്‍ത്താവേ, ഞാന്‍ പരിശ്രമിക്കാം.
എന്നോട് ഐക്യപ്പെടുക. നമുക്ക് ഇന്ന് അവളെ യഥാസ്ഥിതിപ്പെടുത്താം (രക്ഷിക്കാം). നമുക്ക് അവളെ ശക്തിപ്പെടുത്താം.
ഞാന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിന്നെ പഠിപ്പിക്കാം. എന്തെന്നാല്‍, ഇവ സ്വര്ഗ്ഗീയപ്രവര്ത്തികളാണ്. എല്ലാ പരിശുദ്ധ പ്രവൃത്തികളും എന്നില്‍നിന്നാണ് ഉളവാകുന്നത്. ജ്ഞാനമാണ് നിന്നെ അഭ്യസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യം ഒരിക്കലും മറക്കരുത്. എന്റെ പ്രകാശത്തില്‍ വളരുവാന്‍ ഞാന്‍ അനുവദിച്ചിരിക്കുന്ന എന്റെ പുഷ്പമാണ് നീ.ഞാന്‍ നിന്റെ മണ്ണിനെ ശുദ്ധീകരിച്ച് നിനക്ക് ആവശ്യമായതു തരും. ഞാന്‍ തിരിച്ചുവന്ന് എന്റെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ ഹൃദയത്തെക്കുറിച്ച് നിന്നോടു പറയാം. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. വാസുലാ, എന്നെ സ്നേഹിക്കുക. എന്തെന്നാല്‍ അനേകരുടെ രക്ഷ നിന്റെ സ്നേഹത്തെ ആശ്രയിച്ചിരിക്കുന്നു.
(ഉച്ചകഴിഞ്ഞ് എന്നെ കുറ്റപ്പെടുത്തിക്കൊണ്ട് സാത്താന് എന്നെ ആക്രമിക്കുവാന്‍ തുടങ്ങി. അത് ദൈവമല്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം എന്നെ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല.)
മകളേ, ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു. കര്‍ത്താവായ ഞാന്‍ നിനക്ക് നല്‍കിയിരിക്കുന്ന ദാനങ്ങളെക്കുറിച്ചു നിന്നെ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല.
ഞാന്‍ നിന്നില്‍ സന്തോഷിക്കുന്നു. എന്നെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുവാന്‍ (എന്റെ മുഖം വെളിപ്പെടുത്തുവാന്‍) ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. എന്റെ വാസുലാ, എനിക്ക് നിന്നോടുള്ള സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക; അത് അനുഭവിച്ചറിയുക. താമസിയാതെ നീ എന്നെ നേരില്‍ കാണുന്നതാണ്. അതെ, ഞാന്‍ തീര്‍ച്ചയായും വരും.
കര്‍ത്താവേ, അങ്ങ് എന്നെ എടുക്കുമ്പോള്‍ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, ഞാന്‍ യാതൊന്നും പ്രവര്ത്തിച്ചിട്ചില്ല; എന്തെങ്കിലും സ്വയം പ്രവര്‍ത്തിക്കുവാന്‍ എനിക്ക് കഴിവില്ല. അയോഗ്യ എന്ന വാക്കില്‍ത്തന്നെ അവസാനിക്കും. എന്നിരുന്നാലും, അങ്ങയോടൊപ്പമായിരിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.
വാസുലാ, എന്റെ കരം സ്പര്‍ശിക്കുക. നിന്നെ പിടിച്ച് എന്റെ അരികെ നിര്‍ത്തുന്നതിനുവേണ്ടി എന്റെ കരങ്ങള്‍ അത്യദ്ധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. നിനക്ക് അഭയം നല്കുവാന് ഞാന്‍ അത്യധികം ആഗ്രഹിക്കുന്നു. നിന്നെ എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ മറച്ച്, നിന്നെ എന്നേക്കും എനിക്കു മാത്രമായി നിലനിറുത്തുവാന്‍ ഞാന്‍ കൊതിക്കുന്നു. നീ എന്റെ വാക്കുകള്‍ മറന്നുപോയെന്ന് തോന്നുന്നു. നിത്യതയ്ക്കുവേണ്ടി നിന്നെ ഞാന്‍ എന്നോടു ബന്ധിച്ചിരിക്കുന്നു എന്ന കാര്യം നീ മറന്നുപോയോ? സ്നേഹത്തിന്റെ ഒരു പുഷ്പചക്രം മുകളില്‍ വച്ചുകൊണ്ടല്ലേ നിന്നെ ഞാന്‍ എന്നോട് ഐക്യപ്പെടുത്തിയിരിക്കുന്നത്? എന്റെ പ്രിയപ്പെട്ടവളേ, നമ്മള് ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ നിന്റെ ദൈവവും നേതാവുമാണ്.
കര്‍ത്താവേ, ഞാന്‍ ദുര്ബലയായതുകൊണ്ട് എനിക്ക് അങ്ങയുടെ സഹായം എപ്പോഴും ആവശ്യമുണ്ട്. അങ്ങയെ മഹത്ത്വപ്പെടുത്തുവാന് എനിക്ക് കഴിയേണ്ടതിന് എല്ലാ കാര്യങ്ങളിലും ഞാന്‍ ശക്തിപ്പെടേണ്ടതുണ്ട്.
വാസുലാ, എന്റെ കരങ്ങളെ ശ്രദ്ധിച്ചുനോക്കുക. നിന്രെ വിരല്‍ത്തുമ്പുകള്‍ എന്റെ വിരലുകളെ സ്പര്ശിക്കുവാന് തക്കവിധം നിന്റെ കരങ്ങളെ എന്റെ കരങ്ങളോടു ചേര്‍ത്തുവയ്ക്കുക.
(അവിടുത്തെ വിരല്‍ത്തുമ്പുകളില്‍നിന്നും വൈദ്യുതിപോലെ മിന്നല്‍ പ്രവഹിക്കുന്നതായി ഞാന്‍ കണ്ടു. ഞാന്‍ അവിടുത്തെ വിരല്‍ത്തുമ്പുകള്‍ സ്പര്‍ശിച്ചു. ഇതെല്ലാംതന്നെ ധ്യാനത്തിലുള്ള വിവേചനത്തിലൂടെ അനുഭവപ്പെട്ടതാണ്.)
എന്റെ വിശുദ്ധി അനുഭവിച്ചറിയുക. എന്റെ ശക്തി നിന്റെ വിരല്‍ത്തുമ്പുകളിലൂടെ പ്രവഹിക്കുകയാണ്. ഇത്തരം പ്രവര്‍ത്തികള്‍ സ്വര്‍ഗ്ഗീയ പ്രവര്‍ത്തികളാണ്. ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു. എന്നെ ആശ്രയിച്ചുകൊള്ളുക; നീ ഇപ്പോള്‍ എന്നില്‍ ലയിച്ചിരിക്കുകയാണ്. നിന്റെ കരങ്ങള്‍ എന്റെ കരങ്ങളില്‍ വച്ചുകൊണ്ട് എന്റെ ഊഷ്മളത അനുഭവിച്ചറിയുക.
(പിന്നീട്, കുറച്ചു കഴിഞ്ഞ്)
വാസുലാ, ഞാന്‍ പറയുന്നത് ശ്രവിക്കുക. ഇപ്പോള്‍ നമ്മള് അവളെ വീഴ്ചയില്‍നിന്ന് രക്ഷിച്ചിരിക്കുന്നതിനാല് സന്തോഷിക്കുക, നിന്റെ സ്നേഹത്തിന്റെ സത്ത ഞാന്‍ ഇക്കാര്യത്തിനുവേണ്ടി ഉപയോഗിച്ചിരുന്നു. നമ്മള് ഒന്നിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് മനുഷ്യരെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മകളേ, അവരെ സൗഖ്യപ്പെടുത്തുന്ന ഈ പ്രക്രിയയില്‍ ഒരിക്കലും നീ ക്ഷീണിച്ചു പോകരുത്.
(വീണ്ടും തിന്മ എന്നെ ആക്രമിച്ചിട്ട് പറഞ്ഞു: ”നീ ഇവിടെനിന്ന് പോകാമോ? ”
വാസുലാ, എന്റെ അടുക്കല്‍ വന്ന് എന്റെ സ്നേഹം അനുഭവിക്കുക. അവര്‍ നിന്നെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് നിനക്കറിയാമോ? എന്റെ പ്രിയ മക്കളെ തിന്മയുടെ പിടിയില്‍നിന്ന് നീ പിടിച്ചെടുത്ത്, അവരെ നീ എന്റെ അടുിക്കല് കൊണ്ടുവരുന്നതുകൊണ്ടാണ്.
കര്‍ത്താവേ, മറ്റുള്ളവര്‍ അങ്ങേക്ക് അര്‍പ്പിക്കുന്ന സ്നേഹവും പ്രയോജനപ്പെടുന്നില്ലേ?
നിശ്ചയമായും. എല്ലാം സ്നേഹവും മനുഷ്യരെ യഥാസ്ഥാനപ്പെടുത്തുവാനും സൗഖ്യപ്പെടുത്തുവാനുമായി ഉപയോഗപ്പെടുന്നു.
(സമാധാന സന്ദേശത്തിന്റെ തുടര്‍ച്ച)
എനിക്കര്‍പ്പിക്കുന്ന സ്നേഹത്തിലൂടെ എന്റെ രാജ്യം വിസ്തൃതമാക്കുകയും വളരുകയും ചെയ്യും.
എന്റെ സഹനങ്ങള്‍ ഒന്നും വൃഥാവിലാവുകയില്ലെന്ന് ഞാന്‍ നിന്നോടു സത്യമായി പറയുന്നു. വലിയ മഹത്ത്വത്തോടെ ഞാന്‍ സര്വ്വതിന്മകളുടെമേലും വിജയം വരിക്കും. എന്റെ മക്കളെ ഐക്യപ്പെടുത്തിക്കൊണ്ട്, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും എന്റെ വിത്തുകള്‍ വിതച്ചുകൊണ്ട്, ഞാന്‍ ഓരോ ഹൃദയത്തെയും ജ്വലിപ്പിക്കും. പ്രപഞ്ചം മുഴുവനും എന്റെ പ്രകാശം പ്രസരിക്കണമെന്നതാണ് എന്റെ ഹിതം.
വാസുലാ, എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ ആദരിക്കുക. എന്റെ കരങ്ങള്‍ ചുംബിക്കുക.
(വിവേചനാപൂര്‍വം ഒരു ചിത്രത്തിലുള്ള യേശുവിന്റെ കരങ്ങള്‍ ഞാന്‍ ചുംബിച്ചു.)
എന്നെ എപ്പോഴും മഹത്ത്വപ്പെടുത്തുക. ഞാന്‍ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. പ്രിയപ്പെട്ടവരെ, എന്റെ അടുക്കല്‍ വരിക. എന്തെന്നാല്‍, എനിക്കു നിങ്ങളോടുള്ള സ്നേഹം നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ കഴിയുന്നതിലും അപ്പുറമാണ്.
(ദൈവത്തില്‍നിന്ന് വളരെയധികം സന്തോഷം എനിക്കുണ്ടായി. ദൈവം വളരെ സന്തോഷവാനായിരുന്നു.)
04.03.1987 We have Bonds together
എന്റെ വഞ്ചനാചഞ്ചലമായ സ്വഭാവംകൊണ്ട് ഒരു ദിവസം ഞാന്‍ അങ്ങയെ ഉപേക്ഷിച്ചെന്നു വരാം. ഈ ചിന്ത എന്നെ ഭയപ്പെടുത്തുന്നു. ഇപ്രകാരം സംഭവിക്കാതിരിക്കുവാനും അങ്ങ് എന്നെ കൈവിടാതിരിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.
വാസുലാ, കര്‍ത്താവായ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നെ എപ്പോഴെങ്കിലും കൈവിടുമോ? നമ്മള് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍, നിനക്ക് എന്നെ ഉപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. ശ്രദ്ധിക്കുക, നമ്മുടെ പര്സപരമുള്ള ഐക്യത്തെ ഞാന്‍ കാത്തുസംരക്ഷിക്കും. അന്ത്യം വരെയും നമ്മള് ഒന്നായി നിലകൊള്ളും; നിനക്ക് എന്നോടുള്ള ആവശ്യകതാബോധവും, എനിക്ക് നിന്റെ മേല്‍ സ്വതന്ത്രമായ അധികാരവും, അളവില്ലാതെ എനിക്ക് നിന്നെ സ്നേഹിക്കുവാനുള്ള അധികാരവും, നിന്നെ എന്നിലേക്ക് എടുത്തുകൊള്ളുവാനുള്ള എന്റെ ആഗ്രഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ.
അങ്ങ് ഇപ്രകാരം പറഞ്ഞുവോ കര്‍ത്താവേ!
അതെ, ഞാന്‍ പറഞ്ഞു. നീ എന്നോടു ചോദ്യം ചോദിക്കുവാന്‍ പോകുകയാണോ?
എനിക്കു ധൈര്യം വരുന്നില്ല!
എന്തുകൊണ്ട് നീ ഭയപ്പെടുന്നു? എന്നെ ഭയപ്പെടേണ്ട.
(എന്തുകൊണ്ടാണെന്ന് കര്‍ത്താവിനറിയാം എന്ന് എനിക്കറിയാം.അതു കടലാസ്സില്‍ എഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.)
ദയവായി ദൈവമേ!
വരൂ, നമുക്ക് പഠിക്കാം. നിനക്ക് ഏറ്റവും നല്ലത് ഏതെന്ന് സര്‍വ്വശക്തനായ എനിക്ക് അറിയാം. നിങ്ങളിലൊരാള്‍ എന്നോട് ഒരു ചോദ്യമോ ഒരു അപേക്ഷയോ ചോദിച്ചാല്‍ ഞാന്‍ കൊടുക്കുന്ന ഉത്തരം ആ വ്യക്തിയുടെ പോഷണത്തിന് ഏറ്റവും ഗുണകരമായിരിക്കുന്നതായിരിക്കും. പല പഴങ്ങളില്‍നിന്ന് ഏറ്റവും നല്ല പഴം, ആ വ്യക്തിക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന പഴം തിരഞ്ഞെടുത്ത് കൊടുക്കുന്നതുപോലെയായിരിക്കും അത്.
എനിക്ക് എത്ര തവണ ക്ഷമിക്കുവാന്‍ കഴിയുമെന്ന് നീ കേട്ടിട്ടുണ്ടോ?
ഉവ്വ്. കര്‍ത്താവേ, എന്നാല്‍ ചില പുസ്തകങ്ങളില്‍ ഞാന്‍ വായിച്ചത്, അങ്ങേക്ക് ഹിതകരമായ അപേക്ഷകള്‍ അല്ലെങ്കില്‍ത്തന്നെയും അവിടുന്ന് ഉത്തരമരുളും. എന്നാല്‍, അതൃപ്തിയോടെ കോപത്തോടെയുള്ള ഉത്തരമായിരികും അതെന്ന്.
കര്‍ത്താവായ ഞാന്‍ നിന്നോടു പറയുന്നു, ഞാന്‍ ചിന്തിക്കുന്നത് നിങ്ങള്‍ ചിന്തിക്കുന്നതുപോലെയല്ല; വാസുലാ, ഞാന്‍ നിനക്ക് ഏറ്റവും കാരുണ്യവാനും ഏറ്റവും സ്നേഹവാനുമായ ഒരു പരിശുദ്ധ ദൈവപിതാവാണ്. നിങ്ങളുടെ ആവശ്യങ്ങളും ബലഹീനതകളും എനിക്കറിയാം. എനിക്കു നിങ്ങളെല്ലാവരോടും അസൂയാവഹമായ സ്നേഹമാണുള്ളത്. എന്റെ അടുക്കലേക്ക് കൂടുതല്‍ അടുത്തു വരൂ. കര്‍ത്താവായ ഞാന്‍ നിങ്ങളുടെ അടുക്കലേക്ക് വരുന്നതിന് എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു.
എന്റെ പിതാവേ, അങ്ങയുടെ അടുക്കല്‍ ആയിരിക്കുമ്പോള്‍ ഞാന്‍ അങ്ങയുടെ സ്നേഹം വളരെയധികം അനുഭവിക്കുന്നു. എന്റെ സ്നേഹം വളരുകയും ചെയ്യുന്നു. എന്നാല്‍, എന്റെ പാപങ്ങള്‍ നിമിത്തം ഞാന്‍ അങ്ങയെ നിരാശപ്പെടുത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
വാസുലാ, ഇതെല്ലാം ഞാന്‍ അറിയുന്നതല്ലേ? ഞാന്‍ ഒന്ന് ഊതിയാല്‍ പറക്കുന്ന ഒരു പിടി പൊടിമാത്രമാണ് നീയെന്നും. നീ എത്രമാത്രം ദുര്‍ബലയാണെന്നും, ഭൂമിയില്‍ കടന്നുപോകുന്ന ഒരു നിഴല്‍ മാത്രമാണ് നീയെന്നും എനിക്കറിയാം. എന്നിരുന്നാലും, നിന്റെ ഒന്നുമില്ലായ്മയിലും നിന്റെ നികൃഷ്ടതയിലും ഒരിക്കലും എന്റെ നയനങ്ങള്‍ നിന്നെ വിട്ടുപിരിയുകിയില്ല. നിന്റെ ബലഹീനതകളെ ഞാന്‍ അനുകമ്പയോടും സ്നേഹത്തോടുമാണ് നോക്കുന്നത്. ഭയപ്പെടേണ്ട; എന്തെന്നാല്‍, ഞാന്‍ നിന്നെ ശക്തിപ്പെടുത്തും. നിന്റെ പാപങ്ങളെ ഞാന്‍ എടുത്തു മാറ്റി എന്റെ ക്ഷമ ഞാന്‍ നിനക്കു നല്‍കും. വാസുലാ, ഇന്ന് ഇത്രയും എഴുതിയെടുത്താല്‍ മതി. ഞാന്‍ നാളെ നിന്നെ വിളിക്കാം. എന്റെ സമാധാനം നിനക്ക് ഉണ്ടായിരിക്കട്ടെ.
05.3.1987 As a Spouse I will provide you
സമാധാനം നിന്നോടുകൂടെ. വാസുലാ, നീ എന്നെ സ്നേഹിക്കുന്നുവോ?
എന്റെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങയെ പൂര്‍ണഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങയുടെ അരികെ വസിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
ഞാനും നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.
വാസുലാ, ഞാന്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും രാജാവും പരമാധികാരിയുമാണ്. എന്റെ പരിശുദ്ധമായ മുഖം നിങ്ങള്‍ക്കെല്ലാവര്‍ക്കും വെളിപ്പെടുത്തിക്കൊണ്ട്, ഇതാ ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്ക്കുന്നു. സമാധാനത്തിനും സ്നേഹത്തിനുംവേണ്ടിയുള്ള എന്റെ ആഹ്വാനത്തിന്റെ തുടക്കമാണിത്.
മകളേ, ഞാന്‍ നിന്നെ കൂടുതലായി ജ്ഞാനം അഭ്യസിപ്പിക്കാം. ഞാന്‍ നിന്നില്‍ വളരെയധികം പ്രസാദിച്ചിരിക്കുന്നു. എന്റെ വിളികളെ ശ്രവിച്ചുകൊണ്ടും അവ എഴുതിയെടുത്തുകൊണ്ടും എന്നെ സന്തോഷിപ്പിക്കുക. എന്റെ സന്ദേശം എഴുതിയെടുക്കുന്നതില്‍ മടുപ്പ് തോന്നരുത്. വരൂ, എല്ലാം വൃഥാവിലായിപ്പോവുകയില്ല.
ഉവ്വ്. എന്റെ കര്‍ത്താവേ!
എന്റെ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കു തരുന്നു. വരൂ, എന്നെ ചാരി ആശ്രയിച്ചുകൊള്ളുക. മകളേ, എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തുക. എപ്പോഴും എന്നെ അന്വേഷിക്കുക. ഒരിക്കലും എന്നെ നിരസിക്കരുത്. മറ്റുള്ളവര്‍ക്കുവേണ്ടി പരിഹാരം ചെയ്യുക. എന്റെ വചനം നിറവേറ്റുക. എന്റെ നിത്യമായ സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ.
(കുറച്ചുകഴിഞ്ഞ്)
വാസുലാ, എന്റെ അടുക്കല്‍ നിലകൊള്ളുക. ഒരു ഉത്തമ ഭര്‍ത്താവെന്നനിലയില്‍ നിനക്കു കുറവുള്ളതെല്ലാം ഞാന്‍ സമൃദ്ധമായി നിനക്കു നല്‍കുമെന്ന് നിന്നെ ഞാന്‍ ഓര്‍മിപ്പിക്കുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ പറയുന്ന ഓരോ വാക്കും എഴുതി എടുക്കുക. നമ്മള് ഒന്നിച്ചു പ്രവര്‍ത്തിക്കും. സന്ദേശം എഴുതി എടുക്കുന്നതില്‍ മടുപ്പ് തോന്നരുത്.
(ഞാന്‍ വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലി. വിശുദ്ധ മിഖായേല്‍ മാലാഖ എനിക്ക് ഉത്തരം തന്നു.)
ദൈവത്തിന്റെ ശക്തിയാല്‍ വിശുദ്ധ മിഖായേല്‍ മാലാഖയായ ഞാന്‍ മനുഷ്യരെ നശിപ്പിക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും നരകത്തിലേക്ക് തള്ളിയെറിയുന്നു.
(പിന്നീട്, ഞാന്‍ വിശുദ്ധ ബര്‍ണാഡിന്റെ ‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാര്‍ത്ഥന ചൊല്ലി.)
(മാതാവ് നല്കുന്ന സന്ദേശം)
പ്രിയപ്പെട്ട മകളേ, ഞാന്‍ നിന്നെ സഹായിക്കും. എന്റെ നിത്യമായ സമാധാനം നിനക്കുണ്ടാകട്ടെ. അവസാനം വരെയും ഞാന്‍ നിന്നോടൊപ്പം ഉണ്ടായിരിക്കും. വാസുലാ, ഈ സന്ദേശം നിറവേറ്റുക. ദൈവത്തിന്റെ വചനം നിറവേറ്റുക. നിന്റെ പരിശുദ്ധ പിതാവിനെ ചാരി ആശ്രയിക്കുക; എന്തെന്നാല്‍, അവിടുന്ന് ഏറ്റവും ശക്തനാണ്. അവിടുത്തെ സ്നേഹിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുക. നീ ഇതെല്ലാം നിറവേറ്റുമോ? ഞങ്ങളുടെ അടുക്കല്‍ നിലകൊള്ളുക. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
06.03.1987 My Bread will fill you
വാസുലാ, ഇതു ഞാനാണ്, നിന്റെ രക്ഷകനായ യേശു. നിനക്ക് വിശക്കുന്നുണ്ടോ?
യേശുവേ, വാസ്തവത്തില്‍ എനിക്ക് ഇപ്പോള്‍ വിശപ്പുണ്ട്.
എപ്പോഴും വിശപ്പുണ്ടായിരിക്കട്ടെ. എന്റെ അപ്പത്തിനുവേണ്ടി വിശക്കുക. വരൂ, എന്റെ അപ്പം സൗജന്യമാണ്. നീ എന്നില്‍നിന്നും ഭക്ഷിക്കുമ്പോള്‍ നീ സംതൃപ്തയാകും.
യേശുവേ, ഞാന്‍ ഭൗതിക ആഹാരത്തെക്കുറിച്ചാണ് പറഞ്ഞത്.
വാസുലാ, അതെനിക്കറിയാം. എന്നാല്‍, നീ ഏതാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്?
യേശുവേ, രണ്ടും എനിക്ക് ഇഷ്ടമാണ്.
ഈ ലോകത്തിന്റെ അപ്പം നിനക്ക് അല്പകാലത്തേക്ക് മാത്രമേ സംതൃപ്തി നല്‍കുകയുള്ളൂ. എന്നാല്‍, നീ എന്റെ അപ്പത്തില്‍നിന്ന് ഭക്ഷിക്കുമ്പോള്‍ നിനക്ക് എന്റെ ഹൃദയത്തെ അനുഭവിച്ചറിയുവാന്‍ ആഗ്രഹമുണ്ടോ? എന്നെ നോക്കുക, ഇതാ ഞാന്‍ നിന്റെ മുമ്പില്‍ നില്ക്കുന്നു.
(ഞാന്‍ അവിടുത്തെ ഹൃദയത്തെ നോക്കി; അവിടുത്തെ മാറിടം പ്രകാശത്താല്‍ ജ്വലിച്ചിരുന്നു.)
എന്റെ ഹൃദയം തീവ്രമായ സ്നേഹത്താല്‍ ജ്വലിക്കുന്നു. എന്റെ ഹൃദയം അതിന്റെ സ്നേഹജ്വാലകൊണ്ട് നിന്നെ ദഹിപ്പിക്കുവാന്‍ അഭിലഷിക്കുന്നു. എന്റെ ഹൃദയം നിന്നെ വശീകരിച്ചെടുത്ത്, നി്ന്നെ എന്നേക്കും എന്റേതാക്കിത്തീര്ക്കുവാന് ആഗ്രഹിക്കുന്നു. മകളേ, വരൂ. സ്നേഹത്തിനായി നിലവിളിക്കുക; അവസാനംവരെ എന്നോട് ഒന്നായി ഐക്യപ്പെട്ടിരിക്കുക.വരൂ, നമുക്ക് മറ്റു മനുഷ്യരെ പുനരുദ്ധരിക്കാം. പ്രിയപ്പെട്ടവളേ, എന്നെ നിനക്ക് മഹത്ത്വപ്പെടുത്തുവാന് കഴിയുന്നതിനുവേണ്ടി നീ എന്നെ പൂര്‍ണമനസ്സോടും കൂടി സ്നേഹിക്കുക.
യേശുവേ, അങ്ങയെ സ്നേഹിക്കുന്നത് വേദനാജനകമാണ്. കാരണം, സ്നേഹിക്കുമ്പോള്‍ ശരീരം വിട്ട് അങ്ങയോടുകൂടി ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അക്കാരണത്താലാണ് സ്നേഹിക്കുന്നത് വേദനായജനകമായത്.
നിങ്ങള്‍ എല്ലാവരോടുമുള്ള എന്റെ അതിരറ്റ സ്നേഹംമൂുലം ഞാനും വേദന സഹിക്കുന്നു. സ്നേഹത്തിനുവേണ്ടി ഞാന്‍ ക്രൂരമായി പീഡ സഹിച്ചതാണ്. നിങ്ങളോടുള്ള സ്നേഹത്തിനു പ്രതികരണം ലഭിക്കാത്തപ്പോള്‍ ഞാന്‍ ഇപ്പോഴും സഹിക്കുന്നു. എന്റെ വേദന നിനക്ക് ഊഹിക്കുവാന്‍ കഴിയുമോ?
പ്രിയപ്പെട്ടവളേ, എന്നെ സത്യമായി സ്നേഹിക്കുന്നവരെ എനിക്ക് ആവശ്യമുണ്ട്. എന്ന അവഗണിക്കുന്നവര്ക്കുവേണ്ടി പരിഹാരം ചെയ്യുവാന്‍ തയ്യാറുള്ളവരെത്തന്നെ, സ്നേഹത്താല്‍ അവര്‍ക്കുവേണ്ടി എന്റെ ജീവന്‍തന്നെ ബലിയര്‍പ്പിച്ചിട്ട്, അവരില്‍നിന്ന് യാതൊരു പ്രതിസ്നേഹവും ലഭിക്കാത്തപ്പോള്‍, എന്തുനുഭവപ്പെടുമെന്ന് അവര്‍ അറിയട്ടെ.
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും എന്റെ കുരിശ് വഹിക്കുന്നതില്‍ നീ മടുത്തു പോകരുത്. അപ്രകാരം എനിക്കുവേണ്ടി നീ ആ കുരിശ് വഹിക്കുമ്പോള്‍ അവശനായ എനിക്ക് ആശ്വാസം തരുകയാണ്. പ്രിയപ്പെട്ടവളേ, എനിക്കു വിശ്രമിക്കണം.
യേശുവേ, അവിടുന്ന് ആഗ്രഹിക്കുന്നത് ഞാന്‍ ചെയ്യാം.
(വൈകുന്നേരം, എനിക്ക് ദുഃഖവും സങ്കടവും അനുഭവപ്പെട്ടു)
07.03.1987 Use the Word “us” - A Vision of Hell
വാസുലാ, യേശുവായ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. പ്രിയപ്പെട്ടവളേ, ഞാന്‍ വിശ്രമിച്ചുകഴിഞ്ഞു. വരൂ, ഞാന്‍ പ്രസാദിച്ചിരിക്കുന്നു. എനിക്ക് ആശ്വാസം ഉണ്ട്; എന്നെ വിശ്വസിക്കുക. നമുക്ക് സ്നേഹപൂര്‍വ്വം പ്രവര്‍ത്തിക്കുകയും, മറ്റുള്ളവര്‍ക്കുവേണ്ടി പരിഹാരം ചെയ്യുകയും ചെയ്യാം വരൂ. പരിഹാരം ചെയ്യചേണ്ടതെങ്ങനെയെന്ന് ഞാന്‍ നിന്നെ പഠിപ്പിക്കാം. ഞാന്‍ ജീവന്റെ അമൃതാണ്. (ഞാന്‍ നിത്യജീവനാണ്). ഞാന്‍ പുനരുത്ഥാനമാണ്.
യേശുവേ, എല്ലാവരും അങ്ങയെ സ്നേഹിച്ചിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. അങ്ങയുടെ ഇത്രയും വലിയ സ്നേഹത്തിന് പ്രതിസ്നേഹം ലഭിക്കാത്തത് എത്രയോ ഭയങ്കരമാണ്.
വാസുലാ, എന്റെ ആഗ്രഹം നിന്റെ ദേഹിയില്‍ (നിന്നില്‍) ഞാന്‍ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. മകളേ, എനിക്കു സന്തോഷം തന്നുകൊണ്ട് ഇപ്രകാരം പറയുവാന്‍ പരിശീലിപ്പിക്കുക. ''നമ്മുക്ക് ഒന്നിച്ചു പോയി പ്രവര്‍ത്തിക്കാം.'' ''നമുക്ക് ഇത് ചെയ്യാം.'' നമ്മള് എന്ന വാക്ക് ഉപയോഗിക്കുക. നമ്മള് എന്നേക്കുമായി ഐക്യപ്പെട്ട് ഒന്നാക്കപ്പെട്ടിരിക്കുകയാണ്. ''പിതാവേ, അങ്ങയുടെ ഹിതം നിറവേറട്ടെ.'' എന്നു പറഞ്ഞുകൊണ്ട് എന്നെ സന്തോഷിപ്പിക്കുക. എനിക്ക് യാതൊന്നും നിരസിക്കാതിരിക്കുക.
മകളേ, ഇന്നു നീ എന്നോടുകൂടെ, എന്റെ ശത്രുവിന്റെ അന്ധകാര സാമ്രാജ്യത്തിനുള്ളില്‍ കടന്ന്, എന്നെ തള്ളിക്കളഞ്ഞവര്‍ എപ്രകാരം യാതന സഹിക്കുന്നെന്ന്, മനസ്സിലാക്കും.
യേശുവേ, അവര്‍ നശിച്ചുപോയോ?
നരകത്തില്‍ ഉള്ളവര്‍ നശിച്ചുപോയി. എന്നാല്‍, ശുദ്ധീകരണ സ്ഥലത്തുള്ളവര്‍ എന്റെ പ്രിയപ്പെട്ടവരുടെ സ്നേഹത്താലും പ്രാര്‍ത്ഥനയാലും അവരുടെ പരിഹാര പ്രവര്‍ത്തികളാലും രക്ഷിക്കപ്പെടുന്നു. ഭയപ്പെടേണ്ടാ, എന്തെന്നാല്‍ എന്റെ പ്രകാശം നിന്നെ സംരക്ഷിക്കുന്നു. ഞാന്‍ നിന്നോടുകൂടെയുണ്ട്.
(ഞാന്‍ ഇപ്പോള്‍ പാതാളത്തിലാണ്. അതൊരു ഭൂഗര്ഭഗുഹപോലെ തോന്നി. മുഴുവന്‍ അന്ധകാരമാണ്, തീ മാത്രം കത്തുന്നുണ്ട്. അത് ഈര്‍പ്പമുള്ളതും അതിന്റെ തറ ഒട്ടിപ്പിടിക്കുന്നതുമായിരുന്നു. ഒരു നിരയില്‍ അനേകം മൃതരെ ഞാന്‍ കണ്ടു. അവര്‍ ബന്ധിക്കപ്പെട്ടിരുന്നു. അവരുടെ തല മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ.. കഠിനവേദനയാല്‍ പുളയുന്ന മുഖങ്ങളാണ് കാണുവാന്‍ സാധിച്ചത്. അവിടെ വലിയ ശബ്ദമായിരുന്നു. വലിയ ഇരുമ്പുയന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതുപോലെയുള്ള ശബ്ദം. അലമുറയിടുന്ന ശബ്ദം. വലിയ നിലവിളി ശബ്ദം. ഇവരുടെ മുമ്പില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടു. അയാളുടെ കൈകള്‍ വിരിച്ചു പിടിച്ചിരുന്നു; അയാളുടെ കൈകള്‍ക്കുള്ളില്‍ ലാവ നിറച്ചിരുന്നു. നേരത്തെ കണ്ട ആളുകളുടെ മുഖത്തേക്ക് അയാള്‍ തിളച്ച ലാവ കോരി ഒഴിച്ചു. അവരുടെ മുഖം പൊള്ളി വീര്‍ത്തിരുന്നു. ഇയാള്‍ സാത്താനാണ്; അയാള്‍ ഞങ്ങളെ കാണുകയും ഞങ്ങളുടെ നേര്‍ക്ക് തിരിയുകയും ചെയ്തു.
(സാത്താന് സംസാരിക്കുന്നു) ''അവളെ നോക്കുക.''
യേശുവിനെയും എന്നെയും കണ്ടപ്പോള്‍ സാത്താന് അരിശത്തോടെ നിലത്തു തുപ്പിയിട്ട് ഇപ്രകാരം പറഞ്ഞു.
''ദുരിതം പടിച്ച പുഴു. ഇക്കാലത്ത് നമ്മള്‍ക്ക് പുഴുക്കള്‍ ധാരാളമുണ്ട്. നമ്മുടെ രക്തം ഊറ്റിക്കുടിക്കുവാന്‍ വന്ന പുഴുക്കള്‍.
സാത്താന് അസഭ്യം പറയുന്നു.
സാത്താന് എന്നോടു പറഞ്ഞു.
''നോക്കുക.'' എന്നു പറഞ്ഞുകൊണ്ട് തിളച്ച ലാവ വീണ്ടും അവരുടെ മുഖങ്ങളില്‍ ഒഴിക്കുന്നു.
''ഓ ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍.'' എന്നു പറഞ്ഞുകൊണ്ട് ഈ മൃതര്‍ നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നു.
അപ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ കോപംകൊണ്ട് അലറിക്കൊണ്ട് സാത്താന് പറയുകയാണ്.''
''ഭൂമിയിലെ സൃഷ്ടികളേ, എന്നെ കേള്‍ക്കുക, നിങ്ങള്‍ എന്റെ അടുക്കല്‍ വരും!''
അവസാനം ഞാന്‍ വിജയിക്കും എന്നു ചിന്തിക്കുന്ന സാത്താന് എത്ര ഭോഷനാണ് എന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ചിന്ത മനസ്സിലാക്കിയിട്ടാവാം സാത്താന് അലറിക്കൊണ്ട് ഇപ്രകാരം പറഞ്ഞു:
''ഞാനൊരു ഭോഷനല്ല!''
എന്നിട്ട് ഒരു രൗദ്രഭീകരമായ ചിരിയോടുകൂടി, ആ പാവങ്ങളായ മൃതരോട് പറയുകയാണ്.
''അവള് എന്നെ ഭോഷനെന്ന് വിളിച്ചത് നിങ്ങള്‍ കേട്ടില്ലേ?''
എന്നിട്ട് തികഞ്ഞ പരിഹാസത്തോടുകൂടി സാത്താന് ഇപ്രകാരം അവരോട് പറഞ്ഞു:
''പ്രിയപ്പെട്ട മൃതരെ, അവള് ഇപ്രകാരം പറഞ്ഞതിന് ഞാന്‍ നിങ്ങളോടു പകരം വീട്ടും.''
സാത്താന് വീണ്ടും ലാവയെടുത്ത് എറിയുവാന്‍ തയ്യാറെടുക്കുകയാണ്. ഞാന്‍ യേശുവിനോട് ഇതു തടയുവാന്‍ അപേക്ഷിച്ചു.
യേശു മറുപടിയായിട്ട് പറഞ്ഞു:
''ഞാന്‍ അവനെ തടയും.''
ലാവയെടുത്ത് എറിയുവാന്‍ സാത്താന് ഒരുമ്പെട്ട ആ നിമിഷത്തില്‍ത്തന്നെ, അവന് വളരെ വേദന അനുഭവപ്പെട്ടു. അവന് വേദനകൊണ്ട് അലറുകയും യേശുവിനെ ശപിക്കുകയും ചെയ്യുന്നു. പിന്നെ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു:
''ദുര്‍മന്ത്രവാദിനി, ഞങ്ങളെ വിട്ടുപോവുക.''
നരകവാതില്‍ക്കല്‍ കാണപ്പെട്ട മൃതര്‍ നിലവിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
''ഞങ്ങളെ രക്ഷിക്കണമെ, ഞങ്ങളെ രക്ഷിക്കണമെ.''
പിന്നീട് ഒരാള്‍ മുന്നോട്ടുവരുന്നതു കണ്ടു. അയാള്‍ സാത്താന്റെ ശിങ്കിടിയാണെന്ന് എനിക്കു മനസ്സിലായി. സാത്താന് അയാളോട് കയര്‍ത്തുകൊണ്ട് പറഞ്ഞു:
''നീ നിന്റെ ജോലി ചെയ്യുന്നുണ്ടോ? ഞാന്‍ നിന്നോട് ആവശ്യപ്പെട്ടത് നീ ചെയ്യുന്നുണ്ടോ? അവളെ ഉപദ്രവിക്കുക; അവളെ നശിപ്പിക്കുക; അവളെ നിരുത്സാഹപ്പെടുത്തുക.''
സാത്താന് എന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലായി. അവന് ഈ പിശാചിനോട്, ഞാന്‍ യേശുവിനെ കാണുന്നത് നിരുത്സാഹപ്പെടുത്തുവാനും, തെറ്റായ വാക്കുകള്‍ എനിക്കു ലഭിക്കുവാനും ലഭിക്കുന്ന സന്ദേശങ്ങള്‍ നശിപ്പിക്കുവാനുമാണ് ആവശ്യപ്പെട്ടത്.
ഞാന്‍ യേശുവിനോട് പറഞ്ഞു: നമുക്ക് ഇവിടെനിന്ന് പോയാലോ?
വരൂ, നമുക്ക് പോകാം. നീ ഇതെല്ലാം എഴുതിയെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഞാന്‍ വേണ്ട തിരുത്തലുകള്‍ നല്‍കാം. പ്രിയപ്പെട്ടവളേ, എന്റെ അടുക്കല്‍ നിലകൊള്ളുക. ദേഹി ജീവിക്കുന്നെന്നും സാത്താന് ഉണ്ടെന്നും എന്റെ മക്കള്‍ എല്ലാവരും മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ തിരുവചനത്തില്‍ എഴുതപ്പെട്ടതൊന്നും കെട്ടുകഥയല്ല. സാത്താന് ഉണ്ട്; സാത്താന് നിങ്ങളെ നശിപ്പിക്കുവാന്‍ ജാഗ്രതയോടെ അന്വേഷിക്കുന്നു.
സാത്താന് ഉണ്ടെന്നുള്ള ചിന്തിയില്ലാതെ നിങ്ങള്‍ ആത്മീയമായി ഉറങ്ങുന്നതു കാണുമ്പോള്‍ എനിക്ക് വലിയ വേദനയും ദുഃഖവും ഉണ്ട്. ഞാന്‍ വന്നു നിങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്കുന്നു; നിങ്ങള്‍ക്ക് അടയാളങ്ങള്‍ തരുന്നു. എന്നാല്‍, എത്രയോ പേര് ഈ മുന്നറിയിപ്പുകളെ കെട്ടുകഥകള്‍ എന്നപോലെ കരുതുന്നുണ്ടാകും?
പ്രിയപ്പെട്ടവരേ, ഞാന്‍ നിങ്ങളുടെ രക്ഷകനാണ്. എന്റെ വചനം നിഷേധിക്കരുത്. എന്റെ അടുക്കലേക്ക് തിരിഞ്ഞ് എനിക്ക് നിങ്ങളോടുള്ള സ്നേഹത്തിന്റെ തീവ്രത അനുഭവിക്കുക. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്ര സന്തോഷത്തോടെ സാത്താന്റെ കാല്ക്കല് നിങ്ങളെത്തന്നെ സമര്‍പ്പിക്കുന്നത്?
എന്നില്‍ ഒട്ടും വിശ്വസിക്കാത്തവരെ, നിങ്ങള്‍ എന്റെ അടുക്കലേക്ക് വരിക. എന്നെ ഉപേക്ഷിച്ചവരെ, നിങ്ങള്‍ എന്റെ അടുക്കലേക്ക് വരിക. വന്ന്, എന്നെ ശ്രവിക്കുക. എന്തെന്നാല്‍ ഇതാണ് ശ്രവിക്കാനുള്ള സമയം. എന്നെ മുറിവേല്പിക്കുന്നവരെ, എഴുന്നേല്ക്കുക, ഉണരുക, സ്വയം നവീകരിച്ച് എന്റെ പ്രകാശം ദര്‍ശിക്കുക.
എന്നെ ഭയപ്പെടേണ്ട, എന്തെന്നാല്‍ ഞാന്‍ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു. ഞാന്‍ നിങ്ങളുടെ പാപങ്ങളെ എന്റെ രക്തത്താല്‍ കഴുകിയെടുക്കും. ഞാന്‍ നിങ്ങളുടെ ബലഹീനതകള്‍ക്ക് മാപ്പു നല്കി നിങ്ങളോട് ക്ഷമിക്കും.
വരൂ, നീതിയുടെ മഞ്ഞുതുള്ളികള്‍ വലിച്ചെടുത്ത് നിത്യനാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ദേഹിയെ യഥാസ്ഥാനപ്പെടുത്തും. ഞാന്‍ നിങ്ങളെ അന്വേഷിച്ചാണ് വന്നിരിക്കുന്നത്. എന്റെ നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചാണ് ഞാന്‍ വന്നിരിക്കുന്നത്. നല്ല ഇടയനായ ഞാന്‍, നഷ്ടപ്പെട്ടുപോയ നിങ്ങളെ കണ്ടിട്ട് അലസമായി ഇരിക്കുമോ?
വാസുലാ, നാശത്തില്‍ അകപ്പെട്ടിരിക്കുന്നവര്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നീ ഒരുക്കമാണോ?
ഇപ്പോള്‍ത്തന്നെയോ, യേശുവേ!
അതെ. ഇപ്പോള്‍ത്തന്നെ.
എന്താണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് എനിക്കറിയില്ല കര്‍ത്താവേ,
ഞാന്‍ നിന്നെ പഠിപ്പിക്കാം. എന്നെ ശ്രവിച്ചുകൊണ്ട്, എന്നോടൊപ്പം ഏറ്റുചൊല്ലുക:
''പരിശുദ്ധ പിതാവേ, അങ്ങയുടെ ശക്തിയാലും കൃപയാലും ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു, അങ്ങയുടെ ആടുകളെയെല്ലാം ഒന്നിച്ചുകൂട്ടി അവരോട് ക്ഷമിക്കണമെ. അങ്ങനെ അവര്‍ അങ്ങയുടെ പ്രിയപ്പെട്ട ഭവനത്തിലേക്ക് തിരിച്ചുവരാന്‍ ഇടയാക്കണമെ. അങ്ങയുടെ മക്കളായി അവരെ കടാക്ഷിച്ച്, അങ്ങയുടെ കരത്താല്‍ അവരെ അനുഗ്രഹിക്കണമെ. ആമ്മേന്‍.''
വാസുലാ, നീ എന്റെ ഹൃദയത്തില്‍ പ്രവേശിക്കുക. എന്തെന്നാല്‍, അവിടെയാണ് യഥാര്‍ത്ഥ സമാധാനം ലഭിക്കുക.
08.03.1987 Why refuse Me a place in your Heart?
വാസുലാ, പ്രിയപ്പെട്ടവളേ, എന്റെ മറ്റുള്ള മക്കളെക്കാള്‍ അധികമായി എനിക്ക് നിന്നോട് താത്പര്യമുണ്ടെന്ന് നീ കരുതരുതെന്ന് ഞാന്‍ നിന്നെ ഓര്മിപ്പിക്കുവാന് ആഗ്രഹിക്കുന്നു. എന്തെന്നാല്‍, നിനക്ക് യാതൊരു യോഗ്യതയുമില്ല; എന്റെ ദൃഷ്ടിയില് നിന്റെ യോഗ്യത അയോഗ്യതയാണ്. എന്നിരുന്നാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിനക്ക് ഈ പ്രത്യേക കൃപാവരം നല്‍കിയിരിക്കുന്നത് എന്റെ ആഗ്രഹപ്രകാരമാണ്. നീ എന്റെ സന്ദേശവാഹകയായിരിക്കുക. നിന്നിലൂടെ ഞാന്‍ എന്നെത്തന്നെ വെളിപ്പെടുത്തും.
ഞാന്‍ എനിക്കെതിരായി തന്നെ പറയുകയാണെന്ന് നീ തെറ്റിദ്ധരിക്കരുത്. എനിക്കു നിന്നോടുള്ള സ്നേഹം അതിരറ്റതാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നതിനാല്‍ നീ എനിക്കു പ്രിയപ്പെട്ടവളാണ്. ഞാന്‍ നിന്റെ ബലഹീനതകള്‍ ചൂണ്ടിക്കാട്ടുന്നതിനാല്‍ ഞാന്‍ നിന്നെ കുറച്ചേ സ്നേഹിക്കുന്നുള്ളൂ എന്ന് ഒരു നിമിഷംപോലും ചിന്തിക്കരുത്. നിന്നെ പൂര്‍ണമായി അറിയുന്ന നിന്റെ പരിശുദ്ധ പിതാവാണ് ഞാന്‍. നിന്റെ തെറ്റുകള്‍ ഞാന്‍ നിനക്ക് ചൂണ്ടിക്കാണിച്ചു തരുന്നില്ലെങ്കില്‍, മറ്റാരാണ് നിനക്ക് അവ ചൂണ്ടിക്കാണിച്ചു തരുന്നത്? വാസുലാ, ഞാന്‍ രൂപംകൊടുത്ത ബലഹീന പുഷ്പമാണ് നീ; നീ വളരേണ്ടതിന് എന്റെ ശക്തി സ്വാംശീകരിക്കുവാന്‍ ഞാന്‍ നിന്നെ അനുവദിക്കുന്നു.
ഞാന്‍ നിന്നിലൂടെ നിശ്വസിക്കുന്ന ഈ വെളിപാടുകള്‍ നിനക്കുവേണ്ടി മാത്രമുള്ളതല്ല; എന്റെ അപ്പം ഏറ്റവും അത്യാവശ്യമായിരിക്കുന്ന മറ്റുള്ളവര്‍ക്കുവേണ്ടിയും കൂടിയാണ്. വിശന്നിരിക്കുന്ന നിങ്ങള്‍ എല്ലാവരെയും പോഷിപ്പിക്കുവാന്‍ ഞാന്‍ വന്നിരിക്കുന്നു. എന്റെ സന്ദേശം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ്. നിങ്ങളുടെ അടിസ്ഥാനങ്ങളെയും നിങ്ങളുടെ സൃഷ്ടാവിനെപ്പറ്റിയും നിങ്ങളെ ഓര്‍മ്മിപ്പിക്കുവാനാണ് ഞാന്‍ വന്നിരിക്കുന്നത്.
എന്റെ സഭ എന്റെ ശരീരമാണെന്ന് നിങ്ങളോട് പറയുവാന്‍ ഞാന്‍ വന്നിരിക്കുന്നു. എന്റെ സഭ എന്റെ സൃഷ്ടികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നു. എന്റെ കരുണയെ ഈ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുവാന്‍ ഞാന്‍ വന്നിരിക്കുന്നു.
വാസുലാ, എന്നെ മുറിവേല്പ്പിച്ചിട്ടുള്ള അനേകരില്‍ ഒരാള്‍ നീയായിരുന്നു. എന്റെ സ്നേഹത്തോട് ഒരിക്കലും പ്രതിസ്നേഹം കാട്ടാതിരുന്ന നീ എനിക്കു കയ്പു നല്കിക്കൊണ്ടിരുന്നവളായിരുന്നു. ഇത്ര മഹത്തരവും തീക്ഷ്ണവുമായ എന്റെ സ്നേഹത്തിന് പ്രതിസ്നേഹം കാട്ടാതിരിക്കുന്നതിനേക്കാള് എനിക്ക് കയ്പ് നല്‍കുന്നത് മറ്റ് എന്താണുള്ളത്?
നോട്ടുബുക്ക് 9
നിന്റെ ഊഷരാവസ്ഥയില് അനുദിന ലോകസുഖങ്ങളുടെ പിന്നാലെ നീ പരക്കം പാഞ്ഞു. ഈ ലോകസുഖങ്ങളെ നീ ദൈവങ്ങളായി അംഗീകരിച്ചുകൊണ്ട്, അവയെ നിന്റെ പൂജാവിഗ്രഹങ്ങളാക്കിക്കൊണ്ട്, നീ നിന്നെത്തന്നെ എന്നില്‍നിന്ന് അകറ്റിമാറ്റി നിര്‍ത്തി. ഇതുവഴി എനിക്കു നീ കയ്പു നല്‍കിക്കൊണ്ട്, എന്റെ ഹൃദയത്തെ മുറിവേല്പിച്ചു. നീ അന്വേഷിക്കുകയോ സ്നേഹിക്കുകയോ ചെയ്യാതെ, ജീവിക്കുന്ന ദൈവത്തിന്റെ ഹൃദയത്തെ നീ മറന്നു കളഞ്ഞു. ഞാന്‍ നിന്നില്‍നിന്ന് വിദൂരത്തായിരുന്നോ?
വരൂ, എന്റെ ഹൃദയത്തെ അനുഭവിച്ചറിയുക; എന്റെ ഹൃദയം നിങ്ങള്‍ എല്ലാവര്‍ക്കുംവേണ്ടി നിലവിളിച്ചുകൊണ്ടിരിക്കുന്നു. എന്റെ പുത്രന്മാരെ, എന്റെ പുത്രിമാരെ, വരൂ. എന്റെ അടുക്കലേക്ക് അടുത്തുവരുക; എന്റെ നേര്‍ക്ക് തിരിയുക; നിങ്ങളെ പിടിച്ച്, എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് താഴുവാന്‍ എന്നെ അനുവദിക്കുക. എന്റെ ഹൃദയം നിങ്ങളെ മറച്ചുകൊണ്ട് നിങ്ങള്‍ക്ക് നിത്യസമാധാനം നല്കട്ടെ.
വരൂ, എന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആത്മീയലോകത്തിലേക്കു പ്രവേശിക്കുക.
എന്റെ അടുക്കലേക്കു വന്ന്, എന്റെ ശരീരത്തില്‍ നിന്നു ഭക്ഷിക്കുക. എന്തെന്നാല്‍, എന്റെ അപ്പം പരിശുദ്ധവും നിങ്ങളെ ശുദ്ധീകരിക്കുന്നതുമാണ്. എന്റെ ശരീരം നിങ്ങള്‍ക്കുവേണ്ടി നിലവിളിക്കുന്നു. സക്രാരിയില്‍ രാവും പകലും നിങ്ങളെ പോഷിപ്പിക്കുവാന്‍ കാത്തിരിക്കുന്ന എന്നെ വന്നു കാണുക. എന്നെ നിരസിക്കരുതേ, നിങ്ങളുടെ ഹൃദയത്തില്‍ എനിക്കുള്ള സ്ഥലം എന്തിനു നിരസിക്കുന്നു?
എന്നെ ശരിയായി അറിയുവാന്‍ ശ്രമിക്കുക. അപ്പോള്‍ നിങ്ങള്‍ എന്നെ സ്നേഹിക്കും. കാരണം, നിങ്ങള്‍ക്ക് അറിയുവാന്‍ പാടില്ലാത്ത ഒരാളിനെ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഭാഗീകമായി മാത്രം അറിയുന്ന ഒരാളിനെ, നിങ്ങള്‍ എങ്ങനെ സ്നേഹിക്കും? എന്നെ ശരിയായി അറിയുവാന്‍ പരിശ്രമിക്കുക; അപ്പോള്‍ നിങ്ങള്‍ എന്നെ തീക്ഷ്ണമായി സ്നേഹിക്കും.
വാസുലാ, നീ എന്നില്‍നിന്ന് അകന്നുമാറി, നീ നിന്നെത്തന്നെ എന്നില്‍നിന്നും അകറ്റിക്കളഞ്ഞിരുന്നു. നന്മയെ തിന്മയാക്കിക്കൊണ്ട് നീ സത്യത്തില്‍നിന്നു വ്യതിചലിച്ച്; നന്മയെക്കാള് തിന്മയോടു നീ ഒട്ടിച്ചേര്‍ന്നുനിന്നു.
അതിനാല്‍, ഇപ്പോഴും എന്നില്‍നിന്നും ഒഴിഞ്ഞുമാറി നടക്കുന്നവരേ, നിങ്ങളുടെ പാപങ്ങള്‍ ഞാന്‍ ക്ഷമിക്കണ്ടതിനായി അവയെ എന്റെ അടുക്കല്‍ കൊണ്ടുവരുക. വന്ന്, എന്നില്‍നിന്നു ഭക്ഷിക്കുക. വന്ന്, എനിക്കുവേണ്ടി നിങ്ങളുടെ ഹൃദയങ്ങളെ കാലിയാക്കി തരിക; ഞാന്‍ നിങ്ങളുടെ ഹൃദയങ്ങളെ സ്നേഹത്താല്‍ നിറയ്ക്കട്ടെ.
നിങ്ങള്‍ ബലിഹീനരാണെന്ന് എനിക്കറിയാം; എന്നാല്‍, നിങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ എന്നെ അനുവദിക്കുക. പ്രിയപ്പെട്ടവരേ, നിങ്ങളുടെ സമ്മതം എനിക്കു തരിക. നിങ്ങളുടെ എല്ലാ തിന്മകളും പിഴുതെടുത്ത്, എന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ നിങ്ങളില്‍ വിതക്കുവാന്‍ എന്നെ അനുവദിക്കുക. ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കട്ടെ.
വാസുലാ, തത്ക്കാലത്തേക്ക് എഴുത്ത് നിര്‍ത്താം. ഞാന്‍ പിന്നീട് പറഞ്ഞു തരാം. എന്റെ സാന്നിധ്യം മറക്കാതിരിക്കുക. നമ്മള്, നമുക്ക് എന്നത് എപ്പോഴും ഓര്‍ക്കുക.
ഞാന്‍ ഓര്‍ത്തുകൊള്ളാം. ഞാന്‍ പരിശ്രമിക്കാം കര്‍ത്താവേ.
നമുക്കു തുടരാം.
നമുക്കു തുടരാം.
(സന്ദേശം തുടരുന്നു)
വരൂ, എന്നെ അറിയുവാന്‍ ശ്രമിക്കുക; ഞാന്‍ അപ്രാപ്യനല്ല; നമുക്ക് ഒന്നുചേര്‍ന്ന് നടക്കാം; നീ എന്നിലും ഞാന്‍ നിന്നിലും. നമ്മള് ഒരിക്കലും വേര്‍പിരിയുകയില്ല. ഒരിക്കലും വേര്‍പിരിയുകയില്ല.
വന്ന് എന്റെ അനന്തമായ നന്മയില് നിന്നു സ്വീകരിക്കുക. നിന്റെ അശുദ്ധി എന്റെ വിശുദ്ധിയില്‍ അലിഞ്ഞ് ഇല്ലാതാകട്ടെ.
അല്ലയോ മകളേ, മാമ്മോദീസായിലൂടെ എന്റെ അനേകം വത്സലമക്കള്‍ വിശുദ്ധീകരിക്കപ്പെട്ടുവെങ്കിലും, അവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ എന്നെ ഞാന്‍ ആയിരിക്കുന്ന നിയില്‍ അറിയുന്നുള്ളൂ.
എന്നെ ഒരു സ്നേഹപിതാവായി കാണുവാന്‍ അവര്‍ക്കു കഴിയുന്നില്ല. ഞാന്‍ തങ്ങള്‍ക്ക് അപ്രാപ്യനാണെന്ന് കരുതി അവരില്‍ അനേകര്‍ എന്നെ വിട്ടുപോകുന്നു. മാറ്റമില്ലാത്ത നിന്ദ്യമായ സ്വഭാവദൂഷ്യം എന്നില്‍ ആരോപിച്ചുകൊണ്ട്, അനേകര്‍ അവരുടെ മേല്‍ ചിന്താശൈലിയില്‍ എന്നെക്കുറിച്ച് ചിന്തിക്കുന്നു. മറ്റുള്ളവര്‍ എന്റെ അനന്തസ്നേഹത്തെ സംശയിക്കത്തക്കവിധം ചിലര്‍ എന്നെ ഭയപ്പെടുന്നു.
(ഇവിടെ എനിക്ക് ഒരു തടസ്സം ഉണ്ടായി.) ഞാന്‍ ഓര്‍ഡര്‍ ചെയ്തിരുന്ന യേശുവിന്റെ തിരുമുഖചിത്രം ഒരാള്‍ ഇപ്പോള്‍ കൊണ്ടുവന്നു. ഞാന്‍ തിരുമുഖചിത്രം നോക്കി ധ്യാനിച്ച്, അതിനുശേഷം ഞാന്‍ സന്ദേശം എഴുതിയെടുക്കുവാന്‍ തിരിച്ചുവന്നു.
ഞാന്‍ ഇപ്പോഴും സഹിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓര്‍ക്കുക. വാസുലാ, ഞാന്‍ എത്രമാത്രം കയ്പ് അനുഭവിക്കുന്നു. എന്തുകൊണ്ടാണ് എന്റെ ഇത്രയധികം ആടുകള്‍ ചിതറിക്കപ്പെട്ടിരിക്കുന്നത്? അവരെ നോക്കുക; എന്റെ ക്രൂശുമരണം വൃഥാവിലായിപ്പോയോ? ഞാന്‍ എത്രയധികം വ്യസനിക്കുന്നു? ഞാന്‍ എത്രധികം തകര്‍ന്നിരിക്കുന്നു? ഞാന്‍ സഹിക്കുന്നു.
എന്റെ ആടുകളെ പരിപോഷിപ്പിക്കുക; സന്ദേശം എഴുതി എടുക്കുന്നതില്‍ മടുപ്പ് തോന്നരുത്.
ഇല്ല. കര്‍ത്താവേ, ഞന്‍ മടുത്തുപോവുകയില്ല.
നിനക്ക് ആവശ്യമുള്ള ശക്തി ഞാന്‍ നല്‍കും. വരൂ, നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം. നമുക്കു തുടരാം. ഞാനാണ് നിന്റെ ഗുരു. എനിക്കു സന്തോഷം തരിക; എന്റെ സാന്നിധ്യം വിസ്മരിക്കാതിരിക്കുക.
വാസുലാ, നിനക്ക് എന്റെ സാന്നിധ്യം അനുഭവിച്ചറിയുവാന്‍ സാധിച്ചു. ഞാന്‍ നിന്റെ കട്ടിലിന്റെ കോണില്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ നിന്നിലൂടെ എഴുതുന്ന സന്ദേശം ഞാന്‍ എഡിറ്റ് ചെയ്യട്ടെ. “ഇത് അടുത്ത നിമിഷം ഞാന്‍ ഇവിടെനിന്ന് എഴുന്നേല്ക്കും, കാരണം നീയും ഇപ്പോള്‍ത്തന്നെ എഴുന്നേല്‍ക്കുന്നതാണ്.”
(ഞാന്‍ ഇത് എഴുതിത്തീര്ന്നതോടൊപ്പംതന്നെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു, ഞാന്‍ എഴുന്നേറ്റു. ഏതോ കാര്യം പറയുവാന്‍ എന്റെ ജോലിക്കാരന് വന്നതായിരുന്നു. ഈ സന്ധ്യയ്ക്ക് യേശു അവിടുത്തെ ശക്തമായ സാന്നിധ്യം എനിക്കു നല്കുന്നുണ്ടായിരുന്നു.)
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. സന്ദേശം എഴുതി എടുക്കുന്നതില്‍ മടുപ്പുതോന്നരുത്. നിന്നെക്കൊണ്ട് സന്ദേശം എഴുതി എടുപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം എനിക്കു നല്‍കുക. അതുമാത്രമാണ് ഞാന്‍ അഭിലഷിക്കുന്നത്.
യേശുവേ, അങ്ങ് എത്ര മഹോന്നതാണ്.
ഞാന്‍ സന്തോഷിക്കുമ്പോള്‍ നീയും സന്തോഷിക്കുക. എന്നെ അനുഗമിക്കുക.
നീ എന്റെ സാന്നിധ്യം വിസ്മരിച്ചാല്‍ നീ എന്നെ ദുഃഖിപ്പിക്കും. ഒരിക്കലും എന്റെ സാന്നിധ്യം വിസ്മരിക്കരുത്.
ഒരിക്കലും!
പക്ഷേ, കര്‍ത്താവേ, ഇത് പ്രയാസമാണ്. ചിലപ്പോള്‍ എനിക്കു കാര്‍ ഓടിക്കേണ്ടി വരും. ചിലപ്പോള്‍ എനിക്കു റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ചിലപ്പോള്‍ സ്നേഹിതരുമായി ലോകകാര്യങ്ങള്‍ സംസാരിക്കുകയായിരിക്കും. ചിലപ്പോള്‍ എന്റെ മകനെ ഗ്രഹപാഠം ചെയ്യുവാന്‍ സഹായിക്കണം. പിന്നെ, എങ്ങനെ അങ്ങയുടെ സാന്നിധ്യം നിരന്തരം എന്റെ മനസ്സില്‍ സൂക്ഷിക്കുവാന്‍ പറ്റും? അത് ഏതാണ്ട് അസാധ്യമാണ്.
വാസുലാ, എന്റെ പുഷ്പമേ, വിനയമുള്ളവളായി, പ്രാര്‍ത്ഥനാ നിര്‍ഭരയായി, സൗമ്യശീലയായി, കൃപയുള്ളവളായി, സത്യസന്ധയായി, സ്നേഹനിര്ഭയായി വര്‍ത്തിച്ചുകൊണ്ട് നന്മയില് ജീവിക്കുമ്പോള്‍ നീ എന്നെത്തന്നെയാണ് ഓര്‍ക്കുന്നത്. വരൂ, നമുക്ക് പോകാം.
പ്രകൃത്യാതീതമായ വിധത്തില്‍ ഞാന്‍ നിന്നെ സമീപിച്ച്, നിനക്കു സന്ദേശങ്ങള്‍ നല്കുന്നു എന്ന കാര്യം ഒരിക്കല്‍ക്കൂടി നിനക്ക് വ്യക്തമാക്കിത്തരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ കരുണയുള്ള ദൈവമാണെന്ന് ഒരിക്കലും മറക്കരുത്; നിന്റെ നികൃഷ്ടതയും, എന്നോടു നിനക്കുണ്ടായിരുന്ന താത്പര്യമില്ലായ്മയും ക്ഷമിച്ചുകൊണ്ട് ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ എന്റെ അധരങ്ങളില്‍നിന്നു നേരിട്ടു പഠിക്കുന്നതിനായി ഞാന്‍ ഈ കൃപാവരം നിനക്കു നല്കിയിരിക്കുന്നു. വാസുലാ, നിന്റെ ഹൃദയത്തില്‍ വിശ്രമിക്കുന്നത് എനിക്ക് ആശ്വാസം നല്കുന്നു.
(പിന്നീട്)
(വീണ്ടും സംശയത്തിന്റെ തിരമാലകള്‍ എന്നെ മൂടി.)
വരൂ. കഷ്ടതകള്‍ നിന്നെ ശുദ്ധീകരിക്കുന്നു. എന്നെ ആശ്രയിക്കുക. കഷ്ടതകള്‍ സഹിക്കുവാന്‍ തയ്യാറാവുക. പരിഹാരം ചെയ്യുക. മറ്റുള്ളവര്‍ക്കുവേണ്ടി പരിഹാരം ചെയ്യുക. വരൂ, എന്റെ എല്ലാ മക്കളെയും പുനരുദ്ധരിക്കാം.
(ഇതു കേട്ടപ്പോള്‍ ഞാന്‍ പരീക്ഷീണിതയായി.) പക്ഷേ, എന്റെ ദൈവമേ, ഞാന്‍ നിസ്സഹയയാണ്. എനിക്കെന്ത് ചെയ്യുവാന്‍ കഴിയും?
(കര്‍ത്താവ് വളരെ മൃദുവായ സ്വരത്തില്‍ പറഞ്ഞു.)
ഞാന്‍ എപ്പോഴെങ്കിലും നിന്നെ കൈവിടുമോ? സമാധാനത്തിന്റെയും സ്്നേഹത്തിന്റെയും ഫലങ്ങള്‍ വിളയിക്കുന്നതിനുവേണ്ടി എന്റെ വചനമാകുന്ന ധാന്യവിത്തുകള് ഹൃദയവയലുകളില്‍ വിതയ്ക്കുക. എന്റെ വചനം എല്ലാവരും അറിയട്ടെ. ഞാന്‍ നിന്നോടുകൂടി എന്നാളും ഉണ്ടായിരി്ക്കും.
അവര്‍ സംശയിച്ചുകൊണ്ട് അങ്ങയുടെ വചനം നിരസിച്ചാലോ? ഇതിലൊന്നും കാര്യമില്ലെന്നും, ഇതൊന്നും ദൈവം പറയുന്നതല്ലെന്നും അവര്‍ ചിന്തിച്ചാലോ?
എന്റെ വാസുലാ, എന്നെ ശ്രവിക്കുക. നീ എന്തിനു ഭയപ്പെടുന്നു? ഈ സൃഷ്ടി മുഴുവന്‍ നടത്തിയത് എന്റെ കരങ്ങള്ക്കൊണ്ടാണ്. ഞാന്‍ സര്വ്വശക്തനാണെന്നുള്ള കാര്യം നീ മറന്നുപോയോ? സൃഷ്ടി മുഴുവന്‍ എന്റെ ഹിതം അനുസരിക്കുന്നു. കുഞ്ഞേ, ഞാന്‍ അത്യുന്നത ദൈവമാണ്. എന്നെ മഹത്വപ്പെടുത്തുക. ജീവിക്കുന്നതിന് പ്രകാശം ആവശ്യമായ ഒരു പുഷ്പമെന്നപോലെ എന്നെ ആശ്രയിക്കുക.
17.03.1987 Suffering purifies your soul
വാസുലാ, ഇപ്പോള്‍ നീ എന്റെ കുരിശ് വഹിക്കാമോ?
യേശുവേ, അങ്ങയുടെ ഹിതപ്രകാരം ഞാന്‍ വഹിക്കാം.
എന്റെ കുരിശ് എത്ര ഭാരമേറിയതാണെന്ന് തൊട്ട് അനുഭവിച്ചറിയുക. എനിക്ക് അല്പം വിശ്രമം ആവശ്യമാണ്. എന്നെ അനുഗമിക്കുക. എന്റെ ഏറ്റവും അടുത്തേക്കു വരിക. ഞാന്‍ എന്റെ വിലയേറിയ കുരിശ് നിന്റെ മേല്‍ വയ്ക്കാം.
(പിന്നീട് അന്നേ ദിവസം എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം വ്യഥ അനുഭവപ്പെട്ടു. വലിയ വിഷാദത്തില്‍ ഞാന്‍ ആശ്വാസം ആഗ്രഹിച്ചു; എന്നാല്‍ എനിക്ക് ആശ്വാസം ലഭിച്ചില്ല.)
എന്റെ കുരിശിന്റെ വലിയ ഭാരം നീ അനുഭവിച്ചറിഞ്ഞു. എന്റെ കുരിശിനെ നീ ഒരിക്കലും നിരസിക്കരുത്. എന്റെ കുരിശിന്റെ ഭാരം അത്യധികമാണ്.
വാസുലാ, എന്തുകൊണ്ടാണ് ഞാന്‍ നിന്നെ എന്നിലേക്ക് ഉയര്‍ത്തുന്നതെന്ന് നീ അന്വേഷിക്കേണ്ട. ഞാന്‍ വന്ന്, ഈ സഹനത്തില്‍നിന്ന്, നിനക്ക് വിടുതല്‍ തരുന്നതുവരെ, ഞാന്‍ ആഗ്രഹിക്കുന്നതുപോലെ നിന്നോട് പ്രവര്‍ത്തിക്കുവാന്‍ എന്നെ അനുവദിക്കുക.
പ്രിയപ്പെട്ടവളേ, എന്റെ ഈ നടത്തിപ്പിന് അതില്‍ത്തന്നെ ഒരു രക്തസാക്ഷിത്വവും ഉണ്ട്. അതിന്റെ കാരണം അന്വേഷിക്കുകയും എന്നാല്‍ അതു കണ്ടെത്താതിരിക്കുകയും ചെയ്യുമ്പോള്‍, അതു നിനക്ക് രക്തസാക്ഷിത്വം നല്കുന്നു. എനിക്കുവേണ്ടി സഹിക്കുക; സഹനം നിന്നെ ശുദ്ധീകരിക്കുന്നു. നിന്നെത്തന്നെ എനിക്കു ബലമായി അര്‍പ്പിക്കുക. അതിന്റെ കാരണമൊന്നും അന്വേഷിക്കണ്ട്. നീ എന്നില്‍ വിശ്വസിച്ചാല്‍ മാത്രം മതി.
നിന്നിലൂടെ എന്റെ വചനം വെളിപ്പെടുത്തിക്കൊണ്ട്, അങ്ങനെ എന്റെ മക്കളെ സുഖപ്പെടുത്തുന്നതിന്, നിന്നില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ എന്നെ അനുവദിക്കുക. എന്റെ രക്ഷാകരമായ സ്നേഹത്തില്‍ വിശ്വസിക്കുക.
എന്റെ കുരിശ് ഭാരമേറിയതാണ്. ഇനിയും അനേകം തവണ ഞാന്‍ എന്റെ കുരിശ് നിന്റെമേല്‍ ഭരമേല്പിക്കും. നീ എന്റെ മണവാട്ടിയാണ്; എന്റെ പ്രിയപ്പെട്ടവളും, എന്റെ പുഷ്പവും. എന്റെ കുരിശ് വഹിക്കുന്നതിലൂടെ നീ എനിക്ക് ആശ്വാസം നല്‍കുകയാണ്. നിന്നിലൂടെ ഞാന്‍ നിശ്വസിക്കുന്ന എന്റെ വെളിപാടുകളില്‍, എന്റെ ദേഹിയില്നിന്ന് ഒഴുകുന്ന വ്യഥകളും, വേദനകളും, സഹനങ്ങളും ഉണ്ട്. വരൂ, ഒരിക്കല്‍ക്കൂടി എന്റെ ഹൃദയത്തെ ശ്രവിക്കുക; അത് എപ്രകാരം മുറിപ്പെട്ടിരിക്കുന്നെന്ന്, തൊട്ട് അനുഭവിച്ചറിയുക. അത് എപ്രകാരം നിങ്ങളെ എല്ലാവരെയും അന്വേഷിക്കുന്നുണ്ടെന്ന് അനുഭവിച്ചറി)യുക.
(എന്നിട്ട്, ഇനിയും സങ്കടം അടക്കി നിര്‍ത്തുവാന്‍ കഴിയില്ലെന്ന് തോന്നുന്നവിധത്തില്‍, സങ്കടത്താല്‍ മരണത്തോളം അടുത്തതുപോലെ, സങ്കടം നിറഞ്ഞ അവിടുത്തെ ദേഹിയുടെ ഒരു നിലവിളിയായി അവിടുന്ന് ഇപ്രകാരം പറഞ്ഞു:)
സൃഷ്ടിയേ! എന്റെ പിതാവ് തന്റെ സ്വന്തം കരത്താല്‍ മെനഞ്ഞെടുത്ത സൃഷ്ടിയേ, എന്തുകൊണ്ടാണ് നിങ്ങളെനിക്ക് ഇത്രമാത്രം ദുഃഖം നല്‍കുന്നത്?
(അവിടുത്തെ മുഖവും സ്വരവും വളരെ ഗൗരവമുള്ളതായിരുന്നു. അവിടുന്ന് എന്റെ നേരെ തിരിഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു.)
ഞാന്‍ നിന്റെ അടുക്കല്‍ വരുന്നതിനുമുമ്പ്, നീ എന്നെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
(എനിക്കു കുറ്റബോധം തോന്നി.) ഇല്ല. ഞാനൊരിക്കലും അങ്ങയെക്കുറിച്ചു ചിന്തിച്ചിട്ടില്ല.
(അവിടുത്തെ മുഖം ഗൗരവം നിറഞ്ഞതായിരുന്നു,.)
ഞാന്‍ നിന്നെ അന്വേഷിച്ചു കണ്ടെത്തിയില്ലായിരുന്നെങ്കില്‍, നീ എന്റെ അടുക്കല്‍ വരുമായിരുന്നോ?
(ഞാന്‍ വരുമായിരുന്നില്ലെന്ന് എനിക്കു തോന്നുന്നു. (എനിക്കു കൂടുതല്‍ കുറ്റബോധം തോന്നി.)
ഇപ്പോള്‍ നീ എന്നെ സ്നേഹിക്കുന്നുവോ?
ഉവ്വ് കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.
എന്റെ മാര്‍ഗ്ഗനിര്‍ദേശം നിന്നില്‍ മാറ്റം വരുത്തിയിട്ടുണ്ട്, അല്ലേ?
അതെ, തീര്‍ച്ചയായും അത് എന്നില്‍ മാറ്റം വരുത്തിയിട്ടുണ്ട്. (ഞാന്‍ ഒന്നുമല്ലെന്നും, എന്റെ യോഗ്യതകള്ക്കൊണ്ടല്ല അവിടുന്ന് എന്നെ സമീപിച്ചതെന്നും അപ്പോള്‍ എനിക്കു ബോധ്യമായി.)
എന്റെ മക്കളെ ഒരുമിച്ചുകൂട്ടി, അവരെ നിനക്കു പോഷിപ്പിക്കാമോ?
(ഞാന്‍ നിസ്സഹായനായി) എന്റെ ദൈവമേ, എനിക്കെങ്ങനെ കഴിയും? എന്തുകൊണ്ട് ഞാന്‍ അവരെ പോഷിപ്പിക്കും? (എന്റെ കൃതജ്ഞതകൊണ്ട് എനിക്ക് അവിടുത്തെ പ്രസാദിപ്പിക്കണമെന്നുണ്ട്. പക്ഷേ, എനിക്കതിന് സാധിക്കുന്നില്ല.)
എന്നില്‍ ആശ്രയിക്കുക. വാസുലാ, ഞാന്‍ നിന്നെ നയിക്കട്ടെ. ഞാന്‍ എന്റെ മക്കളെ ഒന്നിച്ചുകൂട്ടട്ടെ. നീ നിസ്സഹായ ആണെന്ന് എനിക്കറിയാം. നീ ബലഹീനയാണെന്ന് എനിക്കറിയാം. എന്നെ കൂടാതെ നിനക്ക് യാതൊന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്ന് മനസ്സിലാക്കുക. എന്റെ സന്ദേശം ഞാന്‍ പൂര്‍ത്തിയാക്കുന്നതുവരെ, എന്റെ ഉപകരണമായി നിന്നെ ഉപയോഗിക്കുവാന്‍ നീ എന്നെ അനുവദിക്കുമോ?
ഉവ്വ. യേശുവേ, സന്ദേശം അങ്ങില്‍നിന്ന് ആയിരിക്കുന്നിടത്തോളം.
ഞാന്‍ യേശുവാണ്; ഒരിക്കലും സംശയിക്കരുത്. സന്ദേശം എഴുതി എടുക്കുന്നതില്‍ മടുപ്പു തോന്നരുത്. എന്റെ അധരങ്ങള്‍ ഉച്ചരിക്കുന്ന ഓരോ വാക്കും എന്റെ മുറിവിനെ നിനക്ക് അനുഭവമാക്കിത്തരും. ഞാന്‍ നന്നെ എന്റെ കൂടെ, എന്റെ ശത്രുവിന്റെ അന്ധകാര സാമ്രാജ്യത്തിനുള്ളില്‍ കൊണ്ടുപോയി, ദേഹികള്‍ എപ്രകാരം സഹിക്കുന്നെന്ന് കാണിച്ചു തരും. എന്നെ അത്യധികമായി മുറിപ്പെടുത്തുന്ന എന്റെ എല്ലാ സഹനങ്ങളും ഞാന്‍ നിന്റെ മേലും ചൊരിയും. എന്റെ പുരോഹിതന്! എന്തെന്നാല്‍, നീ എന്റെ പുരോഹിതനാണ്; നീ എന്നോടൊപ്പം നടക്കും. ഞാന്‍ നിന്നെ ഒരിക്കലും കൈവിടുകയില്ല. നമ്മള് ഒരുമിച്ച് എന്റെ കുരിശ് പങ്കുവയ്ക്കും. നമ്മള് ഒരുമിച്ച് സഹിക്കും; നമ്മള് ഒരുമിച്ച് പ്രവര്‍ത്തിക്കും; നീ എന്നിലും ഞാന്‍ നിന്നിലും വിശ്രമം കണ്ടെത്തും.
18.03.1987 You are My seed, You are Mine. I have come to consolidate My Church
എന്നെ സ്നേഹിക്കുവാനും എന്നെ തിരിച്ചറിയുവാനും ഞാന്‍ നിന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്റെ തിരുഹൃദയത്തിന്റെ എല്ലാ രഹസ്യങ്ങളും നിനക്കു പകര്‍ന്നുതന്നുകൊണ്ട്, എന്റെ സ്വര്ഗ്ഗീയപ്രവൃത്തികള് ഞാന്‍ നിനക്കു കാണിച്ചുതന്നിട്ടുണ്ട്. എന്റെ അവര്‍ണനീയമായ കരുണ നിന്റെമേല്‍ ചൊരിഞ്ഞ്, ഈ വെളിപാടുകള്‍ ലഭിക്കുവാന്‍ തക്കവണ്ണം നിന്നെ ശുദ്ധീകരിച്ച്, ലോകത്തിന് എന്റെ കൃപ ഞാന്‍ വെളിപ്പെടുത്തുകയും ചെയ്തു. എന്റെ അന്തമില്ലാത്ത സ്നേഹം നിങ്ങള്‍ എല്ലാവരുടെയും മേല്‍ ചൊരിഞ്ഞുകൊണ്ട്, എന്റെ മക്കളെ എനിക്ക് എത്രമാത്രം സ്നേഹിക്കുവാന്‍ സാധിക്കുമെന്ന് ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. എന്നിരുന്നാലും, എന്റെ മറ്റു മക്കളില്‍നിന്നു നീ ഒട്ടും വ്യത്യസ്തത അല്ലെന്ന് ഞാന്‍ നിന്നെ ഓര്‍മിപ്പിക്കുന്നു. ഞാന്‍ നിനക്കു നല്കുന്ന ഈ മാര്‍ഗ്ഗനിര്‍ദേശം നീ മറച്ചുവയ്ക്കാനും പാടില്ല. എന്റെ ഉത്ക്കടമായ, സ്നേഹംനിറഞ്ഞ സന്ദേശങ്ങള്‍ ഈ ലോകമെങ്ങും അറിയപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, ഇത് എന്റെ അഭീഷ്ടമാണ്. വാസുലാ, ഞാന്‍ ആഗ്രഹിക്കുന്നതുപോലെ നിന്നിലൂടെ പ്രവര്‍ത്തിക്കുവാന്‍ എന്നെ അനുവദിക്കുക.
ഇപ്പോള്‍ വരൂ, എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിക്കുക. ഞാന്‍ കര്‍ത്താവാണ്; എന്നെയാണ് നീ ആശ്രയിക്കുന്നത്; എന്റെ അടുക്കലേക്കാണ് നീ വരുന്നത്; നീ എന്നെയാണ് ധ്യാനിക്കുന്നത്. നിന്റെ പ്രാര്‍ത്ഥനകളില്‍ എന്നെയാണ് നീ വിളിച്ചപേക്ഷിക്കുന്നത്, മറ്റ് ആരെയുമല്ല, പിന്നെയോ എന്നെയാണ് നീ ആരാധിക്കുന്നത് എന്നതിനാല്‍ നീ ആകുലപ്പെടേണ്ടാ.
എന്റെ മക്കള്‍ എല്ലാവരും എന്റെ അടുക്കലേക്കു തിരിച്ചുവരണമെന്നതാണ് എന്റെ ആഗ്രഹം.
മകളേ, ഈ സന്ദേശങ്ങള്ക്കുവേണ്ടിയാണ് ഞാന്‍ നിന്നെ വളര്‍ത്തിക്കൊണ്ടുവന്നത്. വാസുലാ, നീ എന്റെ അഭിലാഷം പൂര്‍ത്തിയാക്കുമോ? എന്റെ കൂടെ തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ നിനക്കു സമ്മതമാണോ?
ഉവ്വ് കര്‍ത്താവേ, ഈ സന്ദേശങ്ങള്‍ നല്‍കുന്നത് കര്‍ത്താവായ അങ്ങാണെന്ന് എനിക്കു ബോധ്യമാകുന്നിടത്തോളം.
കുഞ്ഞേ, ഞാന്‍ കര്‍ത്താവാണ്! കുഞ്ഞേ, നിനക്ക് എന്റെ സമാധാനം ഉണ്ടാകട്ടെ; നീ എന്റെ സമാധാനത്തില്‍ വളരുക. സന്ദേശം എഴുതി എടുക്കുന്നതില്‍ നിനക്കു മടുപ്പ് തോന്നരുത്. എന്റെ സന്ദേശങ്ങളുടെ അവസാനംവരെ നിന്നെ ഉപയോഗപ്പെടുത്തുവാന്‍ എന്നെ അനുവദിക്കുക.
കുഞ്ഞേ, ആരാണ് നിന്റെ പിതാവ്?
(ഈ ചോദ്യത്തില്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി.) അങ്ങ് തന്നെയാണ് എന്റെ പിതാവ്.
(ലോകത്തിനുള്ള സന്ദേശം)
ഞാനാണ് നിന്റെ പിതാവ്. നീ എന്റെ സന്തതിയാണ്; നീ എന്റേതാണ്.
എന്റെ മക്കള്‍ എന്നില്‍നിന്ന് അകന്നുമാറി; അവരുടെ ഹൃദയങ്ങള്‍ അഹങ്കാരംകൊണ്ട് മരവിച്ചിരിക്കുന്നു. അവര്‍ എന്നെ വിസ്മരിച്ചിരിക്കുന്നു.
അവരോട് ഇപ്രകാരം ചോദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ തിരസ്കരിക്കുന്നത്? നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എന്തുകാര്യമാണ് ഞാന്‍ ചെയ്തത്? എനിക്ക് നിങ്ങളോട് കോപം ഉണ്ടെന്ന് എപ്പോഴെങ്കിലും ഞാന്‍ നിങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടോ?
എന്നെ അഭിമുഖീകരിക്കുന്നതിന് നിങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്? പ്രിയപ്പെട്ടവരേ, നിങ്ങളുടെ പാപങ്ങളെപ്രതി ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുകയില്ല. ഞാന്‍ ഇപ്പോള്‍ നിങ്ങളോടു ക്ഷമിക്കുന്നു. നിങ്ങളുടെ മുഖങ്ങള്‍ക്ക് നേരെ ഞാന്‍ എന്റെ വാതില്‍ അടയ്ക്കുകയില്ല. ദശലക്ഷക്കണക്കിന് പ്രാവശ്യം നിങ്ങളോട് എനിക്ക് ക്ഷമിക്കുവാന്‍ കഴിയുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
നിങ്ങള്‍ എന്റെ അടുക്കലേക്കു വന്ന്, എനിക്ക് നിങ്ങള്‍ക്കു തരുവാന്‍ കഴിയുന്ന എന്റെ സ്നേഹം അനുഭവിച്ചറിയുവിന്‍ എന്നു വിളിച്ചുപറഞ്ഞുകൊണ്ട്, തുറന്ന കരങ്ങളുമായി, നിങ്ങളെ സ്വീകരിക്കുവാന്‍, ഞാന്‍ നിങ്ങളുടെ മുമ്പില്‍ കാത്തുനില്‍ക്കുകയാണ്.
ഞാന്‍ നിങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കട്ടെ. വരൂ, എന്നെ അനുഭവിച്ചറിയുക. എന്നില്‍നിന്ന് മാറി നടക്കുന്നവരും, എന്നെ ഭയപ്പെടുന്നവരും, എന്നെ അറിയാത്തവരുമായ നിങ്ങള്‍ എല്ലാവരും എന്റെ അടുക്കലേക്കു വരുക. എന്റെ അടുത്തേക്ക് കൂടുതല്‍ അടുത്തുവരുക; ഞാന്‍ സ്നേഹവും അനുകമ്പയും കാരുണ്യവും നിറഞ്ഞ ഒരു ദൈവമാണെന്ന് അപ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും.
എന്നെ അറിയുന്നതിനു മുമ്പേ എന്നെ തിരസ്കരിക്കരുതേ!
നിറഞ്ഞു കവിഞ്ഞൊഴുകുന്ന എന്റെ സ്നേഹം, നന്മയും തിന്മയും തമ്മില്‍ വിവേചിച്ചറിയുവാനുള്ള കൃപ നിങ്ങള്‍ക്കു നല്കുന്നു. ഞാന്‍ നിങ്ങള്‍ക്കു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുള്ളതിനോടൊപ്പം, നിങ്ങളെ മഹോന്നത വ്യക്തികളാക്കുവാനുള്ള നല്‍വരങ്ങളും നല്‍കിയിട്ടുണ്ട്.
ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള നല്‍വരങ്ങളും ബുദ്ധിയും ഹൃദയവും ഉപയോഗിച്ച്, നിങ്ങള്‍ മുമ്പോട്ടുവന്ന്, എന്നെ അംഗീകരിച്ചുകൊണ്ട്, എന്നെ കൂടുതലായി അറിയുവാന്‍ പരിശ്രമിക്കുക.
നിങ്ങള്‍ സ്നേഹിക്കുവാന്‍ പ്രാപ്തരാകുന്നതിനുവേണ്ടി ഞാന്‍ നിങ്ങളുടെ ഹൃദയങ്ങളെ ജ്ഞാനപൂരിതമാക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഈ കൃപ നല്‍കിയിരിക്കുന്നത് ഞാനാണ്. ഈ കൃപ നിങ്ങള്‍ സ്വീകരിക്കുമോ?
(നേരത്തെയുള്ള എന്റെ അവസ്ഥയെപ്പറ്റി ഞാന്‍ ഓര്‍ത്തുപോയി.) കര്‍ത്താവേ, പക്ഷേ, ചിലര്‍ക്ക് അങ്ങയെ അറിയുവാന്‍ യാതൊരു അവസരങ്ങളുമില്ലായിരുന്നു. ആരും അങ്ങയെക്കുറിച്ച് അവരെ പഠിപ്പിച്ചിട്ടുമില്ല. ഇങ്ങനെയുള്ളവര്‍ക്ക് അങ്ങയെപ്പറ്റി ചിന്തിക്കുവാന്‍പോലും കഴിയുന്നത് എങ്ങനെയാണ്?
വാസുലാ, ഇത് എത്രയോ വാസ്തവമാണ്! മകളേ, എന്റെ സഭ നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു. എന്റെ സഭയെ ഏകീകരിക്കുവാന്‍ ഞാന്‍ വന്നിരിക്കുന്നു. അല്ലെങ്കില്‍ അനേകര്‍ നശിച്ചുപോകും.
വാസുലാ, എന്നോടു വിശ്വസ്തത പുലര്‍ത്തുന്നവര്‍ക്കുള്ള സന്ദേശം ഞാന്‍ തിരിച്ചുവന്നിട്ടു നല്‍കാം.
എന്നില്‍നിന്ന് അകന്നു മാറിയ എന്റെ മക്കള്‍ക്കുളള എന്റെ ഹിതം ഞാന്‍ ആദ്യം പൂര്‍ത്തിയാക്കട്ടെ.
ഞാന്‍ സ്നേഹത്തിന്റെ ഉറവിടമാണ്; ഈ ഉറവിടത്തില്‍നിന്നാണ് സര്‍വ്വ സൃഷ്ടികളെയും പൊതിയുന്ന എന്റെ അനന്തസ്നേഹം ഒഴുകുന്നത്.
ഞാന്‍ നിങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നത് ഒരു പ്രതിസ്നേഹം മാത്രമാണ്.
നിങ്ങളില്‍ പലരും ഞാന്‍ ക്ഷിപ്രകോപിയായ ഒരു ദൈവമാണെന്ന് ചിന്തിച്ച് എന്നെ ഭയപ്പെടുന്നു. എന്നെ സമീപിക്കുവാന്‍ നിങ്ങള്‍ക്കു ഭയമാണ്.
മറ്റു ചിലര്‍ ചിന്തിക്കുന്നത് ഞാന്‍ അപ്രാപ്യനാണെന്നും, നിങ്ങളെ കരുതാതെ സ്വന്തം മഹിമയില്‍ മാത്രം ആനന്ദിക്കുന്നവനാണെന്നും, എന്റെ ഭക്തരെ മാത്രം കടാക്ഷിക്കുന്നവനാണെന്നുമാണ്. അങ്ങനെ പ്രത്യേക താത്പര്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഒരു ദൈവത്തിന്റെ ചിത്രം അവര്‍ സൃഷ്ടിച്ചെടുക്കുന്നു.
നിങ്ങള്‍ എത്രയധികം ബലഹീനരും നികൃഷ്ടരുമാണോ അത്രയധികം കൂടുതലായി ഞാന്‍ നിങ്ങളെ അന്വേഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നെന്ന് നിങ്ങള്‍ക്ക് അറിയില്ലേ?
ഞാന്‍ പരിശുദ്ധനാണ്; എന്നാല്‍ അതോടൊപ്പം നിങ്ങളുമായി ഉറ്റബന്ധം സ്ഥാപിക്കുവാനും നിങ്ങളുടെ പരിശുദ്ധ സ്നേഹിതനായിരിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നെന്ന് നിങ്ങള്‍ മനസ്സിലാക്കണം.
വാസുലാ, നിനക്കു ധൂര്‍ത്തപുത്രന്റെ ഉപമ അറിയാമോ?
ഉവ്വ്. കുറച്ചറിയാം.
ധൂര്ത്തപുത്രന് പാപം ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍, അവന്റെ പിതാവ് അവനെ എങ്ങനെയാണ് സ്വീകരിച്ചത്?
വലിയ സന്തോഷത്തോടെ സ്വീകരിച്ചു.
അതിനേക്കാളുപരിയായി പിതാവ് അവനെ വലിയ സ്നേഹത്തോടെ സ്വീകരിച്ചു; അവന്റെ തിരിച്ചുവരവില്‍ ആഘോഷം നടത്തി.
എന്റെ പ്രിയപ്പെട്ടവരേ, എന്നെ ദുഃഖിപ്പിക്കാതെ, എന്റെ അടുക്കലേക്കു തിരിച്ചുവരുക. ഞാന്‍ നിങ്ങളെ നിരസിക്കുകയില്ല. ആലിംഗനത്തോടെ ഞാന്‍ നിങ്ങളെ സ്വീകരിക്കും. ഭയം കൂടാതെ, എന്റെ അടുക്കലേക്കു തിരിച്ചുവരിക.
19.03.1987 I want you to be perfect
ഞാനിവിടെയുണ്ട്. ഇത് ഞാനാണ് യേശു.
വാസുലാ, നിന്നെത്തന്നെ എന്നിലേക്ക് ഉയര്‍ത്തുക. നീ പരിപൂര്ണയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ സന്തോഷിപ്പിക്കുകയും പരിപൂര്ണയായിത്തീരുകയും ചെയ്യും. പരിപൂര്ണയായിത്തീരുവാന് നീ ആഗ്രഹിക്കുന്നുവോ?
(എനിക്കു വാക്കുകള്‍ ഇല്ലാതായി.)
നീ പരിപൂര്ണയായിത്തീരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വാസുലാ, ഞാന്‍ ഇതു നിന്നോട് ആവശ്യപ്പെടുന്നു.
എന്നാല്‍ കര്‍ത്താവേ, പരിപൂര്ണയായിത്തീരുക തികച്ചും അസാധ്യമാണ്. എന്നെ സംബന്ധിച്ച്, എന്റെ അവസ്ഥയില്‍, നല്ലവളായിത്തീരുക എന്നതുതന്നെ വലിയ ഒരു കാര്യമാണ്.
വാസുലാ, പരിപൂര്ണയായിത്തീരുവാന് ഞാന്‍ നിന്നെ പഠിപ്പിക്കാം. ഞാന്‍ സത്യമായി നിന്നോടു പറയുന്നു, ഇത് അസാധ്യമായ ഒരു കാര്യമല്ല. എന്നാല്‍, ഇപ്രകാരം നിന്നെ രൂപപ്പെടുത്തി എടുക്കുന്നതിനു നീ എന്നെ അനുവദിക്കണം. നിന്നെത്തന്നെ പരിപൂര്‍ണമായി നീ എനിക്കു വിട്ടുതരണം; അപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നതുപോലെ ഞാന്‍ നിന്നെ രൂപപ്പെടുത്തി എടുക്കും.
യേശുവേ, ഞാന്‍ എന്നെങ്കിലും പരിപൂര്ണയായിത്തീരുമെന്ന് എനിക്കു തോന്നുന്നില്ല. എന്നെ രൂപപ്പെടുത്തി എടുക്കുന്നത് വിഷമകരമാണ്; അത് ഒരു പാറയെ എന്തിനാണ് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നിനക്ക് അറിയമോ?
വാസുലാ, ഹാ വാസുലാ, നീ എന്നെ വിശ്വസിക്കുന്നില്ലേ? ഞാന്‍ ദൈവമാണ്;
പാറകളെപ്പോലും ഞാന്‍ ആഗ്രഹിക്കുന്നവിധം രൂപപ്പെടുത്തി എടുക്കുവാന്‍ എനിക്കു സാധിക്കും. ഞാന്‍ എന്തിനാണ് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നിനക്ക് അറിയാമോ?
അറിയാം, കര്‍ത്താവേ.
അതിനു മറ്റൊരു കാരണം കൂടിയുണ്ട്. നീ ബലഹീന ആയതുകൊണ്ടാണ് ഞാന്‍ നിന്നെ തിരഞ്ഞെടുത്തത്; നിന്റെ ബലഹീനത എന്നെ ആകര്‍ഷിക്കുന്നു. കുഞ്ഞേ, വന്ന് എന്റെ ഹൃദയത്തെത്തൊട്ട് അനുഭവിച്ചറിയുക. എന്റെ ഹൃദയം സ്നേഹിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നു. വന്ന് എന്റെ ഹൃദയത്തെ നിന്റെ മനസ്സുകൊണ്ട് അനുഭവിച്ചറിയുക. വാസുല, നീ ഇതിനു തയ്യാറാണോ? എന്നെ അനുഭവിച്ചറിയുക.
(ഞാന്‍ ഭയചകിതയായി സ്തംഭിച്ചുപോയി.)
എന്നെ ദുഃഖിപ്പിക്കാതിരിക്കുക. വന്ന്, എന്റെ ഹൃദയത്തെ തൊട്ട് അനുഭവിച്ചറിയുക. നീ എന്നെ തൊട്ട് അനുഭവിച്ചറിയുന്നില്ല.
(യേശുവിന്റെ സ്നേഹം അനുഭവിച്ചറിയുക എന്നതാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്.)
ഇല്ല. ഞാന്‍ അങ്ങയെ തൊട്ട് അനുഭവിച്ചറിഞ്ഞിട്ടില്ല. എനിക്കതിനുള്ള ധൈര്യം ഇല്ലായിരുന്നു.
എന്താണ് നിന്റെ പ്രശ്നമെന്ന് എന്നോടു പറയാമോ?
ഇപ്പോള്‍ എനിക്കതിന് ഒട്ടും കഴിയുന്നില്ല?
(എനിക്കു ലജ്ജ തോന്നി. എന്തെന്നാല്‍, യേശുവിന്റെ മുമ്പില്‍ ഞാന്‍ അയോഗ്യയാണെന്ന് എനിക്കു തോന്നി.)
എന്റെ ലജ്ജ തന്നെ. അങ്ങയെ അഭിമുഖീകരിക്കുവാനുള്ള ലജ്ജ എനിക്കുണ്ട്.
വാസുലാ, എന്തുകൊണ്ടാണത്? എന്നെ ദുഃഖിപ്പിക്കരുതേ; നിന്റെ പ്രശ്നം എന്താണെന്ന് എന്നോടു പറയൂ.
അങ്ങയുടെ ഹൃദയത്തെ തൊടുന്നതിന് എനിക്ക് ലജ്ജ തോന്നി. അതു കുഷ്ഠരോഗിയെപ്പോലെയായ ഞാന്‍ പൂര്‍ണതയുള്ള ഒരാളിനെ സ്പര്ശിക്കുവാന് വരുന്നതുപോലെയാണ്. അങ്ങയെ സമീപിക്കുവാന്‍ ഞാന്‍ ആരാണ്?
ഓരോ പ്രാവശ്യവും നിന്റെ അയോഗ്യത നിമിത്തം ലജ്ജ തോന്നുമ്പോള്‍ ഞാന്‍ നിന്നെ കൂടുതലായി സ്നേഹിക്കുന്നു.
(എന്റെ അയോഗ്യത ഞാന്‍ തിരിച്ചറിഞ്ഞതില്‍ യേശുവിന് സന്തോഷം തോന്നി)
മകളേ, നമ്മള് നിത്യതയോളം ഐക്യപ്പെട്ട് ഒന്നായിരിക്കുന്നതിനാലും, നീ എന്റേതായിരിക്കുന്നതിനാലും നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കു ഞാന്‍ കടന്നുവരും. എന്റെ മണവാട്ടിയായിരിക്കുക വഴി നീ എന്നെ മഹത്ത്വപ്പെടുത്തുന്നു; അതു നിന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. നമ്മള് ഐക്യപ്പെട്ട് ഒന്നായിത്തീര്‍ന്നിരിക്കുന്നു.
അതെ കര്‍ത്താവേ, എന്നാല്‍ നീ എന്തിനോടാണ് ഐക്യപ്പെട്ടിരിക്കുന്നതെന്ന് കാണുക.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. വരൂ, നീ ഇപ്പോള്‍ എന്നില്‍ ആശ്രയിക്കുക. വാസുലാ, എന്റെ ഹൃദയത്തെ തൊട്ട് അനുഭവിച്ചറിയുക.
(പിന്നീട്, ഞാന്‍ അവിടുത്തെ ഹൃദയത്തെ തൊട്ടുനോക്കി. അതു വളരെ ഊഷ്മളവും സ്നേഹിക്കപ്പെടുവാനുള്ള ദാഹത്താല്‍ തീക്ഷ്ണമായി സ്പന്ദിക്കുകയും ചെയ്തുകൊണ്ടിരുന്നു.)
എന്റെ ഹൃദയം തൊട്ടുനോക്കിയതില് നിനക്ക് ലജ്ജ തോന്നേണ്ടതില്ല. നിന്റെ ദൈവമായ ഞാനാണ് നിന്നോട് ഇത് ആവശ്യപ്പെടുന്നത്. ഞാന്‍ ആഗ്രഹിക്കുന്നതുപോലെ നിന്നെ ഉപയോഗപ്പെടുത്തുവാന്‍ എന്നെ അനുവദിക്കുക. നിന്നെ ചുംബിക്കുവാന്‍ എന്നെ അനുവദിക്കുക.
(എനിക്കു സംശയം തോന്നി. എന്നെ തെറ്റില്‍ വീഴിക്കുവാനുള്ള തിന്മയുടെ ശ്രമമാണിതെന്ന് എനിക്കു തോന്നി.)
ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവാണ്. ഭയപ്പെടേണ്ട.
(ഞാന്‍ വളരെ ശ്രദ്ധാലുവാണ്. തിന്മയുടെ സ്വാധീനം എനിക്കു ചുറ്റും അനുഭവപ്പെട്ടില്ലെങ്കിലും എന്റെ സംശയം തുടര്‍ന്നു.)
ഭയപ്പെടേണ്ടാ.
(എനിക്ക് എന്നെത്തന്നെ സ്വതന്ത്രമാക്കുവാന്‍ കഴിഞ്ഞില്ല. 'കുഷ്ഠരോഗി' എന്ന പോലുള്ള ചിന്ത പിന്നെയും എന്റെ മനസ്സില്‍ ഉണ്ടായി.)
ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമോ?
ഉവ്വ്. യേശുവേ.
പിന്നെ എന്തുകൊണ്ടാണ് എന്റെ ചുംബനം നീ നിരസിക്കുന്നത്.
അങ്ങയുടെ ഒരു ചുംബനത്തിന് എനിക്ക് അര്‍ഹത ഇല്ലാത്തിനാല്‍.
വാസുലാ, എനിക്കു യാതൊന്നും നിഷേധിക്കരുതെന്ന് ഞാന്‍ നിന്നോടു നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ? അതിനു നിന്റെ ഉത്തരം എന്തായിരുന്നു?
ഞാന്‍ അങ്ങേക്ക് യാതൊന്നും നിരസിക്കുകയില്ലെന്ന്.
ശരി, അപ്പോള്‍ എന്റെ ചുംബനം നീ എന്തിനു നിഷേധിക്കുന്നു? വാസുലാ, എന്നെ ഒരിക്കലും നിരസിക്കരുത്. ഞാന്‍ നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നത് സ്നേഹത്തില്‍നിന്നാണ്. നിന്നെ ചുംബിക്കുവാന്‍ എന്നെ അനുവദിക്കുക. എന്നെ അതിന് അനുവദിക്കുക. ഇപ്പോള്‍ നിന്നെ ചുംബിക്കുവാന്‍ എന്നെ അനുവദിക്കുമോ? എന്റെ അടുക്കല്‍ വന്ന്, എന്റെ ചുംബനം സ്വീകരിക്കുക; നിന്റെ നെറ്റിത്തടത്തില്‍ ഞാന്‍ നല്കുന്ന സ്വര്‍ഗ്ഗീയ ചുംബനം! നീ തയ്യാറാണോ?
(യേശു എന്റെ നെറ്റിത്തടത്തില്‍ ചുംബിച്ചു. അവിടുന്ന് എന്നെ ആനന്ദപാരവശ്യത്തിലാക്കി. എനിക്കിതു വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുകയില്ല. അടുത്ത രണ്ടു ദിവസങ്ങളില്‍ എനിക്കു ഭാരമില്ലായ്മയും കണ്ണാടിയുടേതുപോലെയുള്ള സുതാര്യതയും അനുഭവപ്പെട്ടു. എന്റെ ശ്വാസകോശം എന്റെ ശ്വാസകോശത്തില്‍നിന്ന് ശരീരം മുഴുവനും വ്യാപിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു.)
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
20.03.1987 Integrate your whole being in Me
വാസുലാ, ഞാന്‍ നിന്നോട് ഒരു കാര്യം പറയട്ടെ. അവസാനംവരെയും എന്നെ സ്നേഹിക്കുക, എന്തെന്നാല്‍ അവസാനം മാധുര്യമുള്ളതായിരിക്കും. ഞാന്‍ നിന്നോടൊപ്പം ഉണ്ടായിരിക്കും.
അങ്ങ് എത്രമാത്രം സഹിച്ചിട്ടണ്ടാകും!
എന്റെ സഹനങ്ങള്‍ വൃഥാവിലായിട്ടില്ല. ഞാന്‍ നിന്നെ തിന്മയില്‍നിന്നും വിമോചിപ്പിച്ചു.
വല്ലപ്പോഴുമൊക്കെ അങ്ങേക്ക് സന്തോഷവാനാകാമല്ലോ.
എന്റെ പ്രിയപ്പെട്ട മക്കളോടൊപ്പമായിരിക്കുവാന് ഞാന്‍ സന്തോഷവാനാണ്.
അവര്‍ അങ്ങയെ സന്തോഷിപ്പിക്കുന്നുണ്ടോ?
അതെ. അവര്‍ എന്റെ സങ്കടം എടുത്തുമാറ്റുന്നു.
2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ അങ്ങയോടൊപ്പം ഉണ്ടാകാതിരുന്നത് കഷ്ടമായിപ്പോയി.
മകളേ, ഞാന്‍ ഇപ്പോഴും നിങ്ങളോടൊപ്പമുണ്ട്.
യേശുവേ, അങ്ങ് എനിക്ക് ഇന്നലെ ചുംബനം നല്കിയതിനുശേഷം, ഇന്നുമുഴുവനും ഞാന്‍ അങ്ങയില്‍ ലയിച്ചുചേര്ന്നതുപോലെയുള്ള അനുഭവം എനിക്കുണ്ടായി. ഞാന്‍ സുതാര്യമായതുപോലെ അനുഭവപ്പെട്ടു. അത്യധികമായ ശാന്തി ഞാന്‍ അനുഭവിക്കുന്നു. ഞാന്‍ ശൂന്യമായതുപോലെ ഒരു ഭാരരഹിതാനുഭവം എനിക്കനുഭവപ്പെടുന്നു.
വാസുലാ, ഞാന്‍ സമാധാനമാണ്. എന്റെ സമാധാനം എപ്പോഴും ഞാന്‍ നിനക്കു നല്‍കുന്നതാണ്. നിന്നെ മുഴുവന്‍ എന്നോടു ചേര്‍ക്കുക; നിന്നെ ഞാന്‍ എന്നില്‍ ലയിപ്പിക്കാം. ഹാ വാസുലാ, എന്റെ ഉള്ളിലേക്കു കടന്നുവന്ന്, എന്റെ സമാധാനം അനുഭവിക്കുക.
ഞാന്‍ നിന്നെ രൂപപ്പെടുത്തുന്നതിന് നിനക്ക് ഇപ്പോഴും സമ്മതമാണോ?
അതെ. യേശുവേ, എനിക്ക് എപ്പോഴും സമ്മതമാണ്.
അതെ, എനിക്ക് ഇഷ്ടമുള്ളതെന്തും നിന്നോടു പ്രവര്‍ത്തിക്കുവാന്‍ എന്നെ അനുവദിക്കുക. ഞാന്‍ നിന്നെ എന്റെ താത്പര്യങ്ങള്‍ക്കുവേണ്ടി മാത്രം നിലകൊള്ളുന്ന, വിശുദ്ധിയും ഭക്തിയുമുള്ള, ഒരാളായി രൂപപ്പെടുത്തും. എന്റെ താത്പര്യങ്ങള്‍ക്കുവേണ്ടി, എന്റെ ശക്തിയാല്‍ നീ പരീക്ഷണങ്ങളെ നേരിടും.
ഒരു അരുവിയായി ഒഴുകിത്തുടങ്ങുന്ന എന്റെ വചനം, പിന്നീട് കുതിച്ചൊഴുകി, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഒരു സമുദ്രമായി രൂപാന്തരം പ്രാപിക്കും.
(പിന്നീട്)
വാസുലാ, നീ എന്തുകൊണ്ടാണ് എന്നെ സ്തുതിക്കാത്തത്? അന്ധകാരത്തില്‍നിന്നു നിന്നെ രക്ഷിച്ചെടുത്ത നിന്റെ കര്‍ത്താവാണ് ഞാന്‍. നീ ആരാണെന്ന് മനസ്സിലാക്കുക. ഏറ്റവും നികൃഷ്ടരായവരുടെ ഇടയില്ത്തന്ന ഏറ്റവും അധികം നികൃഷ്ടയായവളാണ് നീ.
(ഞാന്‍ നെടുവീര്‍പ്പിട്ടു)
എങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. വാസുലാ, നിന്നെ വിമോചിപ്പിച്ചതിന് എന്നെ സ്തുതിക്കുക.
(എന്താണ് പറയേണ്ടത് എന്നറിയാതെ ഞാന്‍ മടിച്ചുനിന്നു)
ഇപ്രകാരം പറയുക: എന്റെ ദൈവമേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ സമൃദ്ധമായ സ്നേഹവും കാരുണ്യവുമാണ് അങ്ങയുടെ പ്രകാശം എനിക്കു കാണിച്ചു തന്നത്. അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ. ആമ്മേന്‍.
(ഈ പ്രാര്‍ത്ഥനകള്‍ ഞാന്‍ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചു.)
21.03.1987 Let your entire being penetrate in Me
ഇതു ഞാനാണ്, യേശു. വാസുലാ, പ്രിയപ്പെട്ടവളേ, മനസ്സുകൊണ്ട് എന്നെ വിവേചിച്ചറിയുവാന്‍ നീ പരിശീലിക്കാമോ? വാസുലാ, എന്നെ നോക്കുക.
(ഞാന്‍ അവിടുത്തെ നോക്കി)
അങ്ങയുടെ കരങ്ങള്‍ മേശപ്പുറത്ത് വച്ചിരിക്കുകയാണോ?
അതെ. ശരി.
ഇപ്പോള്‍ അങ്ങ് അങ്ങയുടെ കരങ്ങള്‍ പരസ്പരം മടക്കിവച്ചിരിക്കുന്നു.
അതെ. ശരി.
ഇപ്പോള്‍ അങ്ങ് അങ്ങയുടെ ഒരു കരം ഉയര്‍ത്തി, അങ്ങയുടെ മുഖത്തേക്ക് ആ കരം അടുപ്പിച്ചിരിക്കുന്നു. അങ്ങയുടെ ചൂണ്ടുവിരല്‍ അങ്ങയുടെ കവിള്‍ത്തടത്തിലേക്ക് ചേര്‍ത്തുവച്ചിരിക്കുന്നു. അങ്ങയുടെ മറ്റെ കരം പൂര്‍വസ്ഥിതിയില്‍ത്തന്നെ വച്ചിരിക്കുന്നു. അങ്ങ് എന്തെങ്കിലും ചിന്തിക്കുകയാണോ?
അതു ശരിയാണ്. ഞാന്‍ എന്റെ സാന്നിധ്യം വെളിപ്പെടുത്തുകയായിരുന്നു. വാസുലാ, എന്നെ നോക്കുക.
അങ്ങയുടെ കൈയില്‍ ഒരു പുസ്തകമുണ്ടോ? അങ്ങയുടെ വലതുകൈകൊണ്ട് അങ്ങയുടെ മേലങ്കിയുടെ ഇടതുഭാഗത്തുനിന്ന് ആ പുസ്തകം അങ്ങ് എടുത്തു.
എന്റെ കൈയില്‍ ഒരു പുസ്തകം ഉണ്ട്.
ആ പുസ്തകം വളരെ വലുതല്ല.
വളരെ കൃത്യമാണ്. വാസുലാ, നീ എന്നെ ശരിയായി വിവേചിച്ചറിയുന്നുണ്ട്. ഈ പുസ്തകത്തിനുള്ളില്‍ നോക്കി, അതിലുള്ളത് വായിക്കുക.
(ഞാന്‍ വായിക്കുവാന്‍ ശ്രമിക്കുന്നു; പക്ഷേ, എനിക്ക് അതു വായിക്കുവാന്‍ കഴിയുന്നില്ല.) അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു:
നീയാണ് എന്റെ ബലിപീഠം.
യേശുവേ, ബാക്കിഭാഗം എനിക്കു വായിക്കുവാന്‍ കഴിയുന്നില്ല.
വീണ്ടും വായിക്കുവാന്‍ പരിശ്രമിക്കുക.
എന്റെ ബലിപീഠത്തില്‍...
എനിക്കു കാണുവാന്‍ കഴിയുന്നില്ല, ഞാന്‍ തെറ്റായി വായിക്കുന്നെന്ന് തോന്നുന്നു.
കുഞ്ഞേ, എന്നെ കൂടാതെ നിനക്ക് എന്തു ചെയ്യുവാന്‍ കഴിയും? നിന്റെ ദേഹിയെ കുറേക്കൂടി എന്നിലേക്ക് ഉയര്‍ത്തണം. വാസുലാ, ഞാന്‍ നിന്നെ സഹായിക്കാം. നിന്നെ പൂര്‍ണമായി എനിക്കു വിട്ടുതരിക. ഒരിക്കലും ആശാഭംഗപ്പെടണ്ട. പിന്നീട് എന്റെ പുസ്തകവുമായി ഞാന്‍ വരാം.
(എന്റെ ദേഹിയെ അവിടുത്തെ സന്നിധിയിലേക്കു വേണ്ടത്ര ഉയര്‍ത്തുവാന്‍ എനിക്കു കഴിയാത്തിലും, അതുവഴി അവിടുത്തെ നിരാശപ്പെടുത്തിയതിലും എനിക്ക് ആശാഭംഗം ഉണ്ടായി. എനിക്കു പകരമായി മറ്റൊരാളെ അവിടുന്ന് കണ്ടെത്തിയേക്കുമെന്ന് ഞാന്‍ ചിന്തിച്ചു. അവിടുത്തെ ക്ഷമയ്ക്ക് പരിധിയുണ്ടല്ലോ!)
വാസുലാ, ഞാന്‍ നിനക്കു പകരം വേറൊരാളെ തിരഞ്ഞെടുത്തേക്കുമെന്ന് ഒരിക്കലും ചിന്തിക്കരുത്. നീ എന്നെ വിശ്വസിക്കുമോ? വരൂ, നമുക്ക് അടുത്ത തവണ വീണ്ടും പരിശ്രമിക്കാം. നീ ഇപ്പോള്‍ ചെയ്തതുപോലെ, നിന്റെ മനസ്സുകൊണ്ട് എന്നെ കൂടുതലായി വിവേചിച്ചറിയുവാന്‍ പരിശ്രമിക്കുക. വാസുലാ, നിന്റെ സത്വം മുഴുവനും എന്നിലേക്ക് പ്രവേശിച്ച്, എന്നില്‍ ലയിച്ചു തീരട്ടെ.
എന്നെ സ്നേഹിക്കുക; മറ്റുള്ളവര്‍ക്കുവേണ്ടി പരിഹാരം ചെയ്യുക. എന്റെ സന്നിധിയിലേക്കു നിന്റെ ദേഹിയെ ഉയര്‍ത്തുക. നിന്റെ ദേഹിയെഎപ്രകാരമാണ് എന്റെ സന്നിധിയിലേക്ക് ഉയര്‍ത്തുന്നതെന്ന് ഞാന്‍ നിന്നെ പഠിപ്പിക്കാം. നമുക്കു പോകാം.
22.03.1987 I will make of you My Altar
ശാന്തതയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ധൃതിയിലല്ല, നേരെ മറിച്ച്, ശാന്തതയോടെ നീ പ്രവര്‍ത്തിക്കണം. ഞാന്‍ എന്റെ പുസ്തകവുമായി തിരിച്ചുവന്നിരിക്കുന്നു.
ഈ പുസ്തകത്തില്‍ എന്താണ് എഴുതിയിരിക്കുന്നത്?
ഞാന്‍ ഇതിനകത്ത് ഏതാനും പേരുടെ പേരുകളാണ് എഴുതിയിരിക്കുന്നത്. എന്റെ സ്നേഹത്തിന്റെ ജ്വാലയെ ഉജ്ജ്വലിപ്പിക്കാനുള്ളവരുടെ പേരുകള്‍ തന്നെ. ഞാന്‍ ചൂണ്ടിക്കാണിച്ചു തരുന്ന ഭാഗം നീ വായിക്കുമോ?
വായിക്കാം. കര്‍ത്താവേ, എന്നാല്‍, എനിക്കു വായിക്കുവാന്‍ കഴിയാതിരുന്ന ആ ചെറിയ പുസ്തകത്തെക്കുറിച്ച് ഞാന്‍ ആകുലപ്പെടുന്നു.
അതെനിക്കറിയാം.
(അതിന്റെ പുറംചട്ട നേര്‍ത്തതും സ്വര്ണനിറമുള്ളതുമാണ്.)
അതെ, അതിന്റെ പുറംചട്ട സ്വര്ണനിറത്തിലുള്ളതാണ്. പുസ്തകത്തിനുള്ളില്‍ നോക്കി വായിക്കുക: ''ഞാന്‍ നിന്നെ എന്റെ ബലിപീഠമാക്കും. ഈ ബലിപീഠത്തില്‍ എന്റെ ഹൃദയത്തിന്റെ തീക്ഷ്ണമായ ജ്വലിക്കുന്ന ആഗ്രഹങ്ങള്‍ ഞാന്‍ വയ്ക്കും. എന്റെ ജ്വാല നിന്നില്‍ വസിക്കും. എന്റെ ഹൃദയത്തില്‍നിന്നുള്ളത് സ്വീകരിച്ച്, നിന്റെ ഹൃദയത്തെ നിറയ്ക്കുക. കര്‍ത്താവായ ഞാന്‍ ഈ ജ്വാല യെ എന്നേക്കും ജ്വലിപ്പിച്ചു നിര്‍ത്തും.'' മകളേ, ഇപ്പോള്‍ നീ എന്റെ പുസ്തകം ചുംബിക്കാമോ?
(ഞാന്‍ അപ്രകാരം ചെയ്തു.)
ഞാന്‍ നിന്നോടു പറയാം.
(എനിക്കൊരു ചോദ്യം ഉണ്ടായിരുന്നു)
എന്റെ തിരഞ്ഞെടുക്കപ്പെട്ടവര്ക്കുവേണ്ടിയുള്ള ഒരു ആത്മീയ മാര്ഗ്ഗനിര്ദേശമാണിത്. ഇപ്പോള്‍ നിനക്കു മനസ്സിലായല്ലോ.
(പിന്നീട്, അനിശ്ചിതത്വത്തിന്റെയും സംശയത്തിന്റെയും ഓളങ്ങള്‍ എന്നെ മൂടിക്കളയുവാന്‍ തുടങ്ങി.)
വാസുലാ, ഭയപ്പെടേണ്ട. ഇതു ഞാന്‍ യേശുവാണ്. പ്രിയപ്പെട്ടവളേ, എന്നെ ശ്രവിക്കുക. ഓരോ മാര്‍ഗനിര്‍ദേശത്തിനും അതിന്റേതായ സഹനങ്ങളും ഉണ്ട്. എന്നാല്‍, നിനക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, അനിശ്ചിതത്വമാണ് നിനക്കു സഹനം തരുന്നത്. സഹനം നിന്റെ ദേഹിയെ ശുദ്ധീകരിക്കുമെന്ന് നിന്നോടു പറഞ്ഞിട്ടുള്ളതല്ലേ? ഈ സഹനം സ്വീകരിക്കുക. നിനക്ക് ഏറ്റവും ഉത്തമമായിട്ടുള്ളത് നിന്നോടു പ്രവര്‍ത്തിക്കുവാന്‍ എന്നെ അനുവദിക്കുക. ഞാന്‍ നിന്നില്‍ പ്രവര്‍ത്തിക്കട്ടെ. നിനക്കു സമ്മതമാണോ?
ഇത് അങ്ങാണെങ്കില്‍ എനിക്കു സമ്മതമാണ്.
നിന്റെ രക്ഷകനായ യേശുവാണ് ഞാന്‍. നമ്മള് ഒന്നിച്ചു സഹിക്കും; നമ്മള് ഒന്നിച്ചു പ്രവര്‍ത്തിക്കും. എന്നെ ആശ്രയിക്കുക. വരൂ, നമുക്കുപോയി, ഒന്നിച്ചു വായിക്കാം.
(പിന്നീട്)
ഇതാ ഞാന്‍. എനിക്കുവേണ്ടി ജീവിക്കുക. എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തുക. വരൂ, എല്ലാം എന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും താത്പര്യങ്ങള്ക്കുവേണ്ടിയുള്ളതാണ്. എന്നെ ഒരിക്കലും നിരസിക്കരുത്. എന്റെ പദ്ധതികളെ തടസ്സപ്പെടുത്തുവാന്‍ തിന്മ എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍, ഞാന്‍ തന്നെ വിജയം വരിക്കും. അതിനാല്‍ എന്നില്‍ ആശ്രയിച്ചുകൊള്ളുക.
എന്നാല്‍, കര്‍ത്താവേ, ചില കാര്യങ്ങളെ സംബന്ധിച്ചു ഞാന്‍ പരാതി പറയട്ടെ?
വാസുലാ, എന്നോടു സ്വാതന്ത്ര്യത്തോടെ ഇടപെട്ടുകൊള്ളുക.
എന്നെ അത്യധികം വിഷമിപ്പിക്കുന്ന ചില സംഗതികള്‍ അങ്ങയോടു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിലപ്പോള്‍ ഞാന്‍ പറയുന്നതും ചിന്തിക്കുന്നതുമെല്ലാം തെറ്റായിരിക്കും.
വാസ്തവത്തില്‍ എനിക്ക് ഒരു പിന്തുണ ലഭിക്കുന്നില്ല. ഞാന്‍ ഇവിടെ അങ്ങയുടെ സന്ദേശങ്ങള്‍ എഴുതിയെടുക്കുന്നു.
എന്നെപ്പോലെ അങ്ങയില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചിട്ടുള്ളവര്‍ എല്ലാവരുംതന്നെ ആശ്രമങ്ങളിലോ മഠങ്ങളിലോ അംഗങ്ങള്‍ ആയിരുന്നു. ഇപ്രകാരം പ്രകൃത്യാതീതമായ രീതിയില്‍ അവര്‍ക്കു സന്ദേശങ്ങള്‍ ലഭിച്ചിരുന്നപ്പോള്‍ അവര്‍ ആശ്രമാധികാരികളുടെ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു. ഇതുമൂലം ഈ സന്ദേശങ്ങള്‍ മേലധികാരികള്‍ക്കും, ബിഷപ്പിനും പോപ്പിനും എത്തിച്ചുകൊടുക്കുവാന്‍ അവര്‍ക്കു പ്രയാസമില്ലായിരുന്നു. ഇതെല്ലാം ദൈവീക സന്ദേശങ്ങളാണെന്ന് അംഗീകരിക്കപ്പെടുകയും ചെയ്തു. തങ്ങളുടെ സമൂഹത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കു ലഭിച്ച ഒരു സന്ദേശമെന്ന നിലയില്‍ ഈ സന്ദേശമോരോന്നും അവര്‍ക്ക് അംഗീകരിക്കുവാനും താരതമ്യേന എളുപ്പമായിരുന്നു. ഈ സന്ദേശങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടു.
എന്നാല്‍, എന്റെ കാര്യമോ? ഞാന്‍ പല പുരോഹിതന്മാരെയും ഈ സന്ദേശം കാണിച്ചു. അവര്‍ കത്തോലിക്കരായിരുന്നു. മാമ്മോദീസായിലൂടെ ഞാന്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാംഗമാണെങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം കത്തോലിക്കരാകട്ടെ, ഓര്ത്തഡോക്സുകാരാകട്ടെ പ്രൊട്ടെസ്റ്റെന്റ്കാരാകട്ടെ അവരെല്ലാം ക്രിസ്ത്യാനികള്ത്തന്നെയാണ്. പല പുരോഹിതര്‍ക്കും ഇക്കാര്യം അറിയാം.
ഞാന്‍ സന്ദേശങ്ങള്‍ കാണിച്ച പുരോഹിതന്മാര് ഓരോരുത്തരുടെയും നിലപാടുകള്‍ രാവും പകലും പോലെ വ്യത്യസ്തമായിരുന്നു.
ഒരു പുരോഹിതന് പറഞ്ഞത്; ഞാന്‍ പിശാചുബാധിത ആണെന്നായിരുന്നു. ഈ സന്ദേശങ്ങള്‍ പിശാചില്‍നിന്നു ലഭിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, എനിക്കറിയാം ഈ സന്ദേശങ്ങള്‍ സര്‍വ്വശക്തനായ ദൈവമായ അങ്ങയില്നിന്നാണ് വരുന്നതെന്ന്,
ഈ സന്ദേശത്തില്‍ കുറച്ചുഭാഗം വായിച്ചതിനുശേഷം അദ്ദേഹം ഒരു നിഗമനത്തില്‍ എത്തുകയായിരുന്നു. പിന്നീട് തന്റെ നിഗമനം തിരുത്തുവാന്‍ അദ്ദേഹത്തിന് താത്പര്യമില്ല.
ഞാന്‍ പിശാചുബാധിത അല്ലെന്ന് ബോധ്യപ്പെട്ടാല്‍ അദ്ദേഹം പറയും ഈ സന്ദേശം ഉപബോധമനസ്സിന്റെ പ്രവര്ത്തനംമൂലമാണെന്ന്. ഈ സന്ദേശം അങ്ങയില്നിന്നുള്ളതാണെന്ന കാര്യം മാത്രം വിശ്വസിക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
മറ്റൊരു പുരോഹിതന് പറഞ്ഞത്: കുഴപ്പമൊന്നുമില്ല. തുടര്‍ന്നു എഴുതിക്കൊള്ളുക. കാരണം, ഇതു ദൈവികമാണ്.'' എന്നാല്‍, അതേസമയം ഇവ കൂടുതല്‍ വായിക്കുവാനോ ഉള്‍ക്കൊള്ളുവാനോ അദ്ദേഹം തയ്യാറല്ല. ഇതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്.
മൂന്നാമത്തെ പുരോഹിതനോട് ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, അദ്ദേഹം വളരെ തിരക്കുപിടിച്ച്, കൂടെക്കൂടെ തന്റെ വാച്ചില്‍ നോക്കിക്കൊണ്ടു പറഞ്ഞു: ''കൊള്ളാം. തുടര്‍ന്ന് എഴുതുക. വളരെ അദ്ഭുതകരം തന്നെ.'' കൂടുതലായി ഇതേപ്പറ്റി സംസാരിക്കുവാന്‍ ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചുവെങ്കിലും, പിന്നീട് ഒരിക്കലും കണ്ടിട്ടില്ല.
മറ്റൊരു പുരോഹിതന് പറഞ്ഞത്. ഇക്കാര്യങ്ങള്‍ അറിയിച്ചപ്പോള്‍, ഒന്നു രണ്ടു പേജുകള്‍ വായിച്ചിട്ട് നല്കിയ മറുപടി: ''ഞാന്‍ അഭിപ്രായമൊന്നും പറയുന്നില്ല. തിന്മയ്ക്കും ഇപ്രകാരം പ്രവര്‍ത്തിക്കുവാന്‍ കഴിയും. എന്നുവച്ച് ഈ സന്ദേശങ്ങള്‍ തിന്മയില്നിന്നു വരുന്നതാണെന്ന് ഞാന്‍ പറയുന്നില്ല. ജാഗ്രതയോടെയിരിക്കുക.''
എന്നാല്‍, എന്റെ സങ്കടം എല്ലാവരും തന്നെ ഇവ പ്രകൃത്യാതീതം ആണെന്ന് പറയുന്നുണ്ടെങ്കില്‍, എന്തുകൊണ്ട് ഈ സന്ദേശങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ അവര്‍ പരിശ്രമിക്കുന്നില്ല? പ്രത്യേകിച്ച് എല്ലാവരുംതന്നെ ദൈവത്തെ അന്വേഷിക്കുന്ന ഗണത്തില്പ്പെട്ടവരായിരിക്കുമ്പോള്!
ഇവ തിന്മയില്നിന്നാണെന്ന് എന്നോട് പറഞ്ഞ ആദ്യത്തെ പുരോഹിതന് പിന്നീട് പറഞ്ഞു. ദൈവം ഇത്തരം സന്ദേശങ്ങള്‍ ധാരാളം നല്‍കുന്നുണ്ട്. ഇതു വളരെ സാധാരണമാണ്. എന്നാല്‍, ആത്മീയവൃത്തങ്ങള്ക്കുള്ളില് മാത്രമേ ഇത്തരം സന്ദേശങ്ങള്‍ ലഭിക്കാറുള്ളൂ.
വേറൊരു പുരോഹിതന് പറഞ്ഞത്, ഈ സന്ദേശങ്ങള്‍ തിരുഹൃദയത്തിന്റെ വെളിപാടുകള്‍ ആണെന്നും ഇവ ദൈവീകമാണെന്നുമാണ്. തുടര്‍ന്ന് മിസ്റ്റിക് ആയ പ്രഫസറെ കണ്ട് ആശയവിനിമയം നടത്തുന്നതി് അദ്ദേഹത്തിന്റെ മേല്‍വിലാസവും എനിക്കു തന്നു.
ഇതില്‍ നിന്നെല്ലാം ഞാന്‍ മനസ്സിലാക്കുന്നത്, ഞാന്‍ ഇവരുടെ വൃത്തത്തില്‍പ്പെട്ട ആളായിരുന്നു എങ്കില്‍ കാര്യങ്ങള്‍ എല്ലാം കുറെക്കൂടി എളുപ്പമാകുമായിരുന്നു എന്നാണ്. ഞാന്‍ അവരുടെ ഗണത്തില്‍പ്പെട്ട ആളല്ല എന്നതാണ് പ്രധാനസംഗതി.
ഞാന്‍ യേശുവാണ്. വാസുലാ, എന്നില്‍ ആശ്രയിച്ച് വിശ്രമിക്കുക. അല്ലയോ തലമുറയേ, എന്റെ വാക്കുകള്‍ വായിച്ചുപോലും നോക്കുന്നതിനുമുമ്പ് നിങ്ങള്‍ മാര്‍ക്ക് നല്‍കിക്കഴിഞ്ഞോ? എന്നെ അറിയാതെ നിന്ദിക്കുകയാണോ?
വാസുലാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. പ്രിയപ്പെട്ടവളേ, എന്നില്‍ ആശ്രയിക്കുക.
കര്‍ത്താവേ, മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഈ സന്ദേശങ്ങളെക്കുറിച്ച് ഞാന്‍ സംശയിക്കുമ്പോഴും ഞാന്‍ അങ്ങയെ മുറിവേല്പിക്കുകയാണല്ലോ ചെയ്യുന്നത്. എന്നാല്‍, ഞാന്‍ അങ്ങയെ ഒരിക്കലും മുറിവേല്പിക്കുവാന് ആഗ്രഹിക്കാത്ത ഒരാളാണു താനും. ഈ വിധത്തിലും എനിക്കു സഹനം ഉണ്ട്.
അല്ലയോ മകളേ, നീ ദുഃഖിക്കരുത്. സ്നേഹത്താല്‍ എനിക്കു മുറിവേല്ക്കുന്നെന്ന് നീ ഒരിക്കലും കരുതണ്ട. നീ എന്നില്‍നിന്നു ഭക്ഷിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ. ഞാന്‍ യേശുക്രിസ്തുവാണ്, എന്റെ അപ്പമാണ് നീ ഭക്ഷിക്കുന്നത്. പ്രിയപ്പെട്ടവളേ, നിന്നെത്തന്നെ കൂടുതല്‍ ക്ലേശിപ്പിക്കാതിരിക്കുക. പ്രിയപ്പെട്ടവളേ, എന്നെ വിശ്വസിക്കുക; എന്റെ സ്നേഹം അനുഭവിക്കുക.
ഞാന്‍ ഇത്രമാത്രം ബലഹീനയായിരിക്കുന്നതില് എന്നോടു ക്ഷമിക്കണമേ.
ഞാന്‍ നിന്നോടു പൂര്‍ണമായി ക്ഷമിക്കുന്നു. ഞാന്‍ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുവെന്ന് അനുഭവിച്ചറിയുക. നിന്റെ ബലഹീനതയാണ് എന്നെ ഏറ്റവും ആകര്‍ഷിക്കുന്നത്; വാക്കുകളില്‍ വിവരിക്കുവാന്‍ കഴിയാത്ത നിന്റെ ബലഹീനത തന്നെ! നിന്റെ നികൃഷ്ടത വാക്കുകള്‍ക്ക് അതീതമാണ്. എന്റെ ഹൃദയത്തിനുള്ളിലേക്കു കടന്നുവരിക; നിന്റെ ദേഹി എന്നില്‍ അലിഞ്ഞുചേരട്ടെ. എന്റെ സ്വര്ഗ്ഗമായിരിക്കുക. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇപ്പോള്‍ നിനക്ക് എന്റെ സമാധാനം ഉണ്ടാകട്ടെ.
23.03.1987 I have with Me two rings
ഓര്‍ക്കുക. ഞാന്‍ ഏകനാണ്. പരിശുദ്ധ ത്രീത്വവും ഏകമാണ്. നമ്മള് തമ്മിലുള്ള ഐക്യം പരിപൂര്ണമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ശ്രദ്ധാപൂര്‍വ്വം എന്നെ വിവേചിച്ചറിയുക. അതെ, നീ ശരിയായി കണ്ടിരിക്കുന്നു; എന്റെ പക്കല്‍ രണ്ടു മോതിരങ്ങള്‍ ഉണ്ട്.
അവയ്ക്ക് വെള്ളിയുടെ നിറമാണോ? അവ തിളങ്ങുന്നുണ്ട്.
അവ ശുദ്ധമായ വെള്ളനിറത്തിലുള്ള സ്വര്ണംകൊണ്ടുള്ളവയാണ്.
(തിന്മ എന്നെ വഴിതെറ്റിക്കുകയായിരുന്നു എന്ന് എനിക്കുതോന്നി. അത് എങ്ങനെ സംഭവിച്ചു?)
വാസുലാ, എന്നെ ശ്രവിക്കുക. ഇത്, ഞാനാണ്, യേശു. ഭയപ്പെടേണ്ട. പ്രിയപ്പെട്ടവളേ, വരൂ, ഇതു ഞാന്‍ നിനക്കായി കൊണ്ടുവന്ന മോതിരമാണ്. നീ ഇപ്പോള്‍ ഈ മോതിരം ധരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ വിവേചിച്ചറിയുക.
എന്നാല്‍ ഇത് സാധ്യമാണോ?
അതെ, ഞാന്‍ നമ്മുടെ ഐക്യത്തെ ആശീര്‍വദിക്കുകയാണ്.
പ്രിയപ്പെട്ടവളേ, ഈ പ്രവൃത്തി ആത്മീയവും സ്വര്‍ഗ്ഗീയവുമായ ഒരു (പ്രതീകാത്മക) പ്രവൃത്തിയാണ്. നിന്റെ ദേഹി എന്നോട് ഐക്യപ്പെട്ട് ഒന്നായിരിക്കുവെന്ന് ഞാന്‍ സത്യമായി നിന്നോടു പറയുന്നു.
എന്നെ വിശ്വസിക്കുക. ഞാന്‍ നമ്മുടെ മംഗല്യം വിശുദ്ധീകരിക്കും.
ഈ മോതിരം നിന്റെ വിരലില്‍ അണിയിക്കുവാന്‍ എന്നെ അനുവദിക്കുക. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നെ തൊട്ട് അനുഭവിച്ചറിയുക. ഞാന്‍ നിന്നെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
യേശു മറ്റെ മോതിരം അവിടുത്തെ വിരലിലും അണിഞ്ഞു.
ഇപ്പോള്‍ നീ എന്തു കാണുന്നു?
രണ്ടു വൃത്തങ്ങളെ തമ്മില്‍ യോജിപ്പിച്ചിരിക്കുന്ന ഒരു റിബണ്‍ കാണുന്നു.
ഇതു ഞാന്‍ നമ്മുടെ ശിരസ്സുകളില്‍ വയ്ക്കും. നമ്മള് ഇപ്പോള്‍ ഐക്യപ്പെട്ട് ഒന്നിച്ചിരിക്കുന്നു. നമ്മുടെ ഐക്യത്തെ ഞാന്‍ കിരീടമണിയിക്കുന്നത്.
യേശുവേ, പലരും ഇതിനെ മിഥ്യയായി കണക്കാക്കും!
എന്തുകൊണ്ട്? അനേകര്‍ എന്റെ അടുക്കല്‍വന്ന്, എന്നെ മണവാളനായി സ്വീകരിച്ച്, എന്നെ മഹത്ത്വപ്പെടുത്തുന്നു. അവരുമായി ഐക്യപ്പെട്ട് ഒന്നാകുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു!
വാസുലാ, ഞാന്‍ നിന്നെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചിരിക്കുന്നു. എന്റെ പ്രകാശം ഞാന്‍ നിന്റെമേല്‍ ചൊരിഞ്ഞു. ഞാന്‍ നിന്നെ പരിപാലിച്ചു. ഞാന്‍ വളരെയധികം സന്തോഷിക്കുന്നു!
മകളേ, എന്റെ പ്രവൃത്തികള്‍ നിന്നിലൂടെ തുടരുവാന്‍ എന്നെ അനുവദിക്കുക. ഞാന്‍ ആഗ്രഹിക്കുന്നതുപോലെ നിന്നെ രൂപപ്പെടുത്തുവാന്‍ കഴിയുന്ന കളിമണ്ണായി തീരുക. നിന്നെ സ്വതന്ത്രമായി എന്റെ കരങ്ങളില്‍ വിട്ടുതരുക; എന്നെ തടയാതിരിക്കുക.
കര്‍ത്താവേ, ഞാന്‍ വളരെ സന്തോഷവതിയാണ്. ഈ വലിയ സന്തോഷം, എനിക്കു തെറ്റുപറ്റിയതായിരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
ഇല്ല. നീ ശരിയായിത്തന്നെ വിവേചിച്ചറിഞ്ഞു. (നീ വളരെ സന്തോഷമനുഭവിക്കുന്നുണ്ട്.) ഇപ്പോള്‍ത്തന്നെ നിന്നെ സ്വീകരിക്കുവാന്‍ ഞാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നവിധം അത്രമാത്രം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ ഈ ലോകത്തില്‍നിന്നു വിടുവിച്ച്, എന്റെ അടുക്കലെത്തിക്കുവാന്‍ ഞാന്‍ അത്യധികമായി ആഗ്രഹിക്കുന്നു. എന്നാല്‍, അതേസമയം ഈ സന്ദേശങ്ങള്‍ നല്കുന്നുതിനുവേണ്ടിയാണ് ഞാന്‍ നിന്നെ സൃഷ്ടിച്ചത്.
എനിക്ക് അങ്ങ് മോതിരം തന്നു, നമ്മുടെ ഐക്യം പൂര്ത്തിയാക്കിയെന്നുള്ളത് എനിക്ക് ഉറപ്പാണെങ്കിലും, ഒരുപക്ഷേ, ഞാന്‍ ഇത് തെറ്റായി വിവേചിച്ച്, അങ്ങേ നാമത്തെ അവഹേളിക്കുകയാണോ എന്നും ഞാന്‍ സംശയിക്കുന്നു.
എന്റെ മണവാട്ടി, എന്റെ നികൃഷ്ടയായ മണവാട്ടീ, നീ എന്തിന് എന്നെ ഭയപ്പെടുന്നു. എന്നെ ദുഃഖിപ്പിക്കാതെ, എന്റെ അടുത്തേക്കു വരിക. എന്നില്‍ ആശ്രയിക്കുക. ഞാനാണ് നമ്മുടെ മംഗല്യത്തെ വിശുദ്ധീകരിച്ചിരിക്കുന്നതെന്ന് ഓര്‍ക്കുക. ആകുലപ്പെടരുത്; ഇതു ഞാന്‍ യേശുവാണ്. നിന്റെ ഭയമെല്ലാം ഉപേക്ഷിച്ച്, എന്റെ അടുക്കലേക്കു വരുക. നിന്റെ കരം എന്നെ തൊട്ടു.
(ഞാന്‍ സന്ദേശം എഴുതിക്കൊണ്ടിരുന്നപ്പോള്‍, എന്റെ മുമ്പില്‍ വച്ചിരുന്ന തിരുമുഖത്തിന്റെ വലിയ ചിത്രത്തില്‍ ഞാന്‍ നോക്കുന്നുണ്ടായിരുന്നു. ബോധപൂര്‍വ്വമല്ലാതെ, എന്റെ മനസ്സുകൊണ്ട്, ഞാന്‍ കര്‍ത്താവിന്റെ ഇടതുവശത്തെ കവിളിലേക്ക് വീണുകിടക്കുന്ന തലമുടി മെല്ലെ മാറ്റിവെച്ചു. ഉടന്‍തന്നെയാണ് കര്‍ത്താവ് ഇതു പറഞ്ഞത്.)
അങ്ങ് എന്റെ കരത്തിന്റെ സ്പര്‍ശനം യഥാര്‍ത്ഥത്തില്‍ അറിഞ്ഞോ?
ഉവ്വ്. വാസുലാ, ഞാന്‍ ദൈവമാണെന്നുള്ളത് നീ മനസ്സിലാക്കുന്നില്ലേ?
എന്നോടു ക്ഷമിക്കണമേ. ഞാന്‍ അങ്ങയെ തൊട്ടുപോയി.
വിഷമിക്കണ്ടാ. നീ ഇപ്പോള്‍ ആയിരിക്കുന്നതുപോലെതന്നെ എന്നോടു ഉറ്റബന്ധത്തില്‍ തുടരുക. വരൂ, നിന്റെ കരം എനിക്കു തരൂ; ഞാനതിനെ എന്റെ കരത്തിനുള്ളില്‍ സൂക്ഷിച്ചു കൊള്ളാം.
26.03.1987 Vision of Heaven and the Holy Battle
(ദൈവം എനിക്ക് ഒരു ദര്‍ശനം നല്കി.)
വാസുലാ, എന്നെ പ്രീതിപ്പെടുത്തുക; ഞാന്‍ ഏക ദൈവമാണെന്ന് മനസ്സിലാക്കുക. എന്റെ മഹത്ത്വത്തെ കൂടുതലായി നിന്നെ കാണിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. കുഞ്ഞേ, സ്വര്‍ഗ്ഗം എങ്ങനെയാണ് സൃഷ്ടിച്ചതെന്ന് നിനക്കറിയാമോ?
അങ്ങ് സ്വര്‍ഗ്ഗം സൃഷ്ടിച്ചു. അങ്ങിലൂടെ സ്വര്‍ഗ്ഗം സൃഷ്ടിക്കപ്പെട്ടു.
അതെ. സ്വര്‍ഗ്ഗത്തിന്റെ വീതിയും ഉയരവും ആഴവും ഞാന്‍ അളന്നിട്ടുണ്ട്. അതിന്റെ എല്ലാ അളവുകളും പരിപൂര്‍ണമാണ്. ഓരോ ചെറിയ ജീവിയും എന്നില്‍നിന്നു വരുന്നു; അവ ഓരോന്നും എന്റേതാണ്. സര്‍വജീവനും എന്നില്‍നിന്നു വരുന്നു. എന്റെ ശ്വാസമാണ് ജീവന്. എന്റെ സ്വര്‍ഗ്ഗീയ പ്രവൃത്തികളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ നീ ആഗ്രഹിക്കുന്നുവോ?
ഉവ്വ്, കര്‍ത്താവേ.
എന്നാല്‍ എന്റെ മഹത്ത്വത്തിലുടെ നമുക്കൊന്നു നടക്കാം.
(വളരെ നന്നായി പ്രകാശിതമായ, വര്ണജ്വലമായ, മനോഹരമായ ഒരു തോട്ടത്തിലൂടെ ദൈവസാന്നിധ്യത്തില്‍ ഞാന്‍ നടക്കുന്നതായി കണ്ടു. അതിലെ പ്രകാശം സൂര്യനില്‍ നിന്നായിരുന്നില്ല. തോട്ടത്തിലൂടെ നടന്നുപോകുമ്പോള്‍, ചക്രവാളത്തെ തൊട്ടിരിക്കുന്ന വളരെ വലിയ ഒരു പ്രകാശഗോളത്തെ ഞാന്‍ ശ്രദ്ധിച്ചു. അതു വലിയ ഒരു സൂര്യനെപ്പോലെ കാണപ്പെട്ടു. എന്നാല്‍, കണ്ണിനു കുഴപ്പം വരാതെതന്നെ അതിന്റെ നേര്‍ക്ക് നോക്കുവാന്‍ കഴിയുമായിരുന്നു.
മകളേ, നിനക്ക് എങ്ങനെ അനുഭവപ്പെടുന്നു?
എല്ലാം അതിമനോഹരമായിരിക്കുന്നു. എല്ലാം അസാധാരണമായിരിക്കുന്നു!
ഇപ്പോള്‍ നീ എന്തു കാണുന്നു?
സൂര്യനെപ്പോലെയുള്ള ഒരു പ്രകാശഗോളത്തെ.
അതെ. അത് എന്റെ പരിശുദ്ധ വാസസ്ഥലമാണ്. ആ പ്രകാശത്തിനു ചുറ്റും നീ എന്തു കാണുന്നു.
ആദ്യം പൊട്ടുകള്പോലെയുള്ളവ പ്രകാശഗോളത്തിനു ചുറ്റും കറങ്ങികൊണ്ടിരിക്കുന്നതായി കണ്ടു. എന്നാല്‍, പിന്നീട്, അവ മാലാഖമാരാണെന്ന് എനിക്കു മനസ്സിലായി. അവ കോടാനുകോടി എണ്ണം ഉണ്ടായിരുന്നു.
അവര്‍ എന്റെ മഹത്ത്വത്തെ വലയം ചെയ്തുകൊണ്ടിരിക്കുന്ന ക്രോവേന്മാരാണ്. വേറെ എന്തു നീ കാണുന്നു?
പ്രകാശഗോളത്തിനകത്തുള്ള ഏതാനും ചവിട്ടുപടികള്‍ കാണുന്നു.
നമുക്ക് ഈ പ്രകാശത്തിനകത്തേക്ക് പ്രവേശിക്കാം. നീ തയ്യാറാണോ? നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക; എന്തെന്നാല്‍ നാം വിശുദ്ധസ്ഥലത്തേക്കാണ് പ്രവേശിക്കുന്നത്. ഇപ്പോള്‍ നമ്മള് പ്രകാശഗോളത്തിനുള്ളിലായി.
(ഞാന്‍ കരുതിയത് അകത്തേക്കു പ്രവേശിക്കുവാന്‍ അത്യന്തം തെളിഞ്ഞ പ്രകാശമായിരിക്കും എന്നാണ്. എന്നാല്‍, അങ്ങനെയല്ല. എല്ലാം നീലനിറമായിരുന്നു. അതിനകത്തെ ശാന്തതയും അതുപോലെതന്നെ സമാധാനത്തിന്റെയും വിശുദ്ധിയുടെയും അന്തരീക്ഷവുമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. അകമെല്ലാം ഒരു വൃത്താകാരമായിരുന്നു.)
അതെ, അതൊരു വൃത്തമാണ്.
(ചുറ്റിലും 'ഭിത്തിപോലെ' തോന്നിപ്പിച്ചത് ഭിത്തിയല്ലായിരുന്നു. അവ മാലാഖമാരാകുന്ന ഒരു ഭിത്തിയായിരുന്നു. അവര്‍ക്കെല്ലാം നീലനിറമായിരുന്നു. അവര്‍ കോടാനുകോടി എണ്ണമായിരുന്നു. ഒന്നിനുമേല്‍ ഒന്നായി, അവര്‍ ഭിത്തിപോലെ പറ്റിച്ചേര്‍ന്നിരിക്കുന്നതുപോലെ കാണപ്പെട്ടു.)
ഈ പരിശുദ്ധ സ്ഥലത്തിന് എന്റെ സെറാഫുകള്‍ കാവല്നില്ക്കുന്നു. അവര്‍ അനവരതം എന്നെ ആരാധിക്കുന്നു. നിനക്ക് അവരെ കേള്‍ക്കാമോ?
''പരിശുദ്ധരില് പരിശുദ്ധന്. നമ്മുടെ അത്യുന്നതനായ ദൈവം പരിശുദ്ധന്.''
കര്‍ത്താവേ, അവരുടെ എണ്ണമെത്രയാണ്?
പതിനായിരങ്ങള്‍. എന്റെ കുഞ്ഞേ, സ്വര്‍ണവാളും പിടിച്ച് നില്ക്കുന്ന ഈ സുന്ദരന്‍ ആരാണെന്നറിയാമോ?
എനിക്കറിയില്ല.
(മറ്റു മാലാഖമാരില്നിന്നു വിത്യസ്തനായ ഒരാളിനെ ഞാന്‍ കണ്ടു. ഇയാള്‍ നീണ്ട വെള്ള വസ്ത്രം ധരിച്ചിരുന്നു. സ്വര്‍ണ്ണവര്‍ണ്ണമായ തലമുടി തോള്‍വരെ നീണ്ടുകിടന്നിരുന്നു. കൈയില്‍ മനോഹരമായ ഒരു സ്വര്‍ണ്ണവാള്‍ പിടിച്ചിരുന്നു. ഉടുപ്പിന്റെ നിറം ഏറ്റവും തൂവെള്ളയായിരുന്നു.)
വാസുലാ, ഈ വാള് എന്റെ വചനമാണ്. എന്റെ വചനം പരിശുദ്ധമാണ്. അതു തുളച്ചുകയറുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
(പെട്ടെന്ന് മേല്‍ക്കൂര പുഷ്പംപോലെ തുറക്കപ്പെട്ടു)
കുഞ്ഞേ, നോക്കുക. വിവേചിച്ചറിയുവാന്‍ പരിശ്രമിക്കുക. നിന്നെ സഹായിച്ചുകൊണ്ട് ഞാന്‍ നിന്റെ അടുക്കലുണ്ട്. വരാനിരിക്കുന്ന വിശുദ്ധ യുദ്ധം നിനക്കു മുകളില്‍ കാണുവാന്‍ സാധിക്കും. മകളേ, നിന്റെ ചുറ്റും ശ്രദ്ധാപൂര്‍വ്വം നോക്കി, തിന്മയുണ്ടെന്നുള്ള കാര്യം ഗ്രഹിക്കുന്നു. നിനക്ക് എന്തെങ്കിലും കാണുവാന്‍ കഴിയുന്നുണ്ടോ?
(പുഷ്പംപോലെ മേല്‍ക്കൂര തുറക്കപ്പെട്ടപ്പോള്‍, കറുത്ത ഭീകരമായി തിളങ്ങുന്ന കണ്ണുകളോടു കൂടിയ കുതിരകളെയും തുടര്‍ന്നുള്ള യുദ്ധവും ഞാന്‍ ദര്‍ശിച്ചു.)
എന്റെ സൈന്യം സാത്താനോടും, എന്റെ നിയമത്തെ നശിപ്പിക്കുവാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെടെയുള്ള അവന്റെ അനുയായികളോടും യുദ്ധം ചെയ്യും. ഞാന്‍ ആല്‍ഫയും ഒമേഗയും ആദ്യവും അന്ത്യവും ആണെന്ന് ഓര്‍ത്തുകൊള്ളുക. എന്റെ വചനം നിത്യമാണ്. ഇപ്പോള്‍ നീ എന്താണ് കാണുന്നത്?
ഒരു വലിയ പാമ്പിനെപ്പോലെയുള്ള ഇഴജന്തുവിനെ കുതിരപ്പുറത്തുനിന്ന് വലിച്ചെറിയുന്നു.
ഈ സര്‍പ്പം എന്റെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ കുന്തത്താല്‍ കീഴടക്കപ്പെടും. ഇതു സംഭവിച്ചു കഴിയുമ്പോള്‍ അവന്റെ എല്ലാം അനുയായികളും നിലംപതിക്കും. വാസുലാ, നീ ഇപ്പോള്‍ എന്റെ ന്യായവിധിസ്ഥലം കാണുവാന്‍ പോവുകയാണ്.
(ഞാന്‍ വലിയൊരു ഹാള്‍ കാണുന്നു. എന്നാല്‍, അതിനകത്ത് ആരെയും കാണുന്നില്ല. പെട്ടെന്ന് ഒരു മൂലയ്ക്ക്, ചങ്ങലയുടെ ശബ്ദംകേട്ട് ഞാന്‍ നോക്കിയപ്പോള്‍, ഒരു കൂട്ടം ദേഹികളെ ഞാന്‍ കണ്ടു. അവര്‍ തീര്‍ത്തും അവശരാണ്, അവരില്‍ കരിയും കറുത്ത പാടുകളും ഉണ്ടായിരുന്നു. അവര്‍ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് അവര്‍ അറിഞ്ഞില്ല. അവര്‍ ഞങ്ങളെ കണ്ടില്ല. അവര്‍ എത്തിയിരിക്കുന്ന സ്ഥലത്തെക്കുറിച്ച് അവര്‍ പരിഭ്രാന്തരായതായി കാണപ്പെട്ടു.)
കാഹളങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക. കാഹളശബ്ദത്തിലുടെ എന്റെ മാലാഖമാര്‍ എന്റെ ആഗമനം അറിയിക്കുകയാണ്. നിന്റെ കൈ എനിക്കു തരുക; എന്തെന്നാല്‍, നീ എന്റെ കൊച്ചു സന്ദര്‍ശകയാണ്. ഓരോ മാലാഖയും എന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നു. ഈ അസംഖ്യം ദേഹികളെ നീ കണ്ടോ? അവര്‍ ഇപ്പോള്‍ ശുദ്ധീകരണസ്ഥലത്തുനിന്നു വന്നെത്തിയിരിക്കുകയാണ്. ഇപ്പോള്‍ വിമോചിതരായ ഇവര്‍ പീഡിതരായ ദേഹികളാണ്. അവര്‍ സാത്താന്റെ നരകവാതിലിനടുത്തായിരുന്നു.
ആരാണ് അവരെ വിമോചിപ്പിച്ചത്?
എന്റെ സ്വര്‍ഗ്ഗീയ പ്രവര്‍ത്തികളാലും, എന്നെ സ്നേഹിക്കുന്നവരുടെ സ്നേഹത്താലും ഞാന്‍ ഇവരെ മോചിപ്പിച്ചു. നീ എന്നെ സ്നേഹിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നിനക്കു മനസ്സിലായോ? എത്ര ആഴമായി നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവോ, അത്രയധികമായി എനിക്ക് അവരെ ഉയര്‍ത്തിയെടുത്ത്, എന്റെ പക്കലേക്ക് അവരെ എത്തിക്കുവാന്‍ കഴിയും. ഈ ദേഹികള്ക്ക് എന്തു സംഭവിക്കുമെന്ന് അറിയുവാന്‍ നിനക്ക് ആഗ്രഹമുണ്ടോ?
ഉവ്വ്, കര്‍ത്താവേ, ഇനി എന്താണ് സംഭവിക്കുന്നത് ?
ഞാന്‍ നിന്നോടു പറയുന്നു, ഞാന്‍ അവരെ എന്റെ പരിശുദ്ധാത്മാവിനാല്‍ സ്നാനപ്പെടുത്തി, അവരെ പൂര്‍ണ്ണമായി സ്വതന്ത്രരാക്കും. എന്തെന്നാല്‍, പരിശുദ്ധാത്മാവിനാല്‍ സ്ഥാനപ്പെടുത്തുമ്പോള്‍ മാത്രമേ അവര്‍ എന്റെ സ്വര്‍ഗരാജ്യത്തില്‍ പങ്കുചേരുകയുള്ളൂ.
അവര്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരല്ല എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്?
അതെ, അവര്‍ സ്നാനപ്പെട്ടവരല്ല.
അവര്‍ സ്നാനം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടോ?
ഉവ്വ്. അവര്‍ സ്നാനം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നു. വരൂ, ഞാന്‍ നിനക്ക് വിശദമാക്കിത്തരാം. നമുക്ക് ഇരിക്കാം. നീ അവിടെ കണ്ടത് അവരുടെ പ്രതിബിംബം മാത്രമാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ എന്റെ ഹാളില്‍ ഉണ്ടായിരുന്നില്ല. അന്ത്യവിധി വരെ ദേഹികള്‍ വിധിക്കപ്പെടുന്നില്ല.
അവര്‍ അങ്ങയുടെ ഹാളില്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ അപ്പോള്‍ എവിടെയായിരുന്നു?
ഈ ദേഹികള്‍ ശുദ്ധീകരണസ്ഥലത്തായിരുന്നു. ശുദ്ധീകരണസ്ഥലത്തായതുകൊണ്ട് അവര്‍ നിസ്സഹായരാണ്. എന്നെ അവര്‍ അറിഞ്ഞു സ്വീകരിക്കുകയും, എന്നെ അനുഗമിക്കാവാന് അവര്‍ ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ അവര്‍ രക്ഷ പ്രാപിക്കുന്നു. എന്നാല്‍, എന്നെ തിരിച്ചറിയാത്തവര്‍ (സ്വീകരിക്കാത്തവര്‍, അംഗീകരിക്കാത്തവര്‍), അവരുടെ കഠിനഹൃദയം മൂലം നിത്യനാശത്തില്‍ പതിക്കും.
ഇവയെല്ലാം നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണെങ്കിലും നിങ്ങള്‍ എല്ലാവര്ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കണം.
ആരെങ്കിലും പരിശുദ്ധാത്മാവിനെതിരായി പാപം ചെയ്യുകയാണെങ്കില്‍, അവരുടെ പാപം ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല. ഇത് എന്റെ നിയമമാണ്.
കുഞ്ഞേ, എന്റെ മുമ്പില്‍ ശിരസ്സ് നമിച്ച്, ധ്യാനനിരതയാകുക.
(ഞാന്‍ അപ്രകാരം ചെയ്തു)
ഞാന്‍ നിന്നെ അനുഗ്രഹിക്കട്ടെ. ഞാന്‍ നിന്റെ പാപങ്ങള്‍ ക്ഷമിക്കുന്നു. ഈ പ്രാര്‍ഥന ചൊല്ലുക.
''സര്‍വ്വശക്തനായ കര്‍ത്താവായ ദൈവം വാഴ്ത്തപ്പെടട്ടെ, അങ്ങയുടെ രാജ്യം നിത്യമഹത്വത്തില്‍ വാഴുമാറാകട്ടെ. അങ്ങയുടെ പരിശുദ്ധനാമം മഹത്ത്വപ്പെടട്ടെ, അങ്ങയുടെ വചനം ഓരോ ഹൃദയത്തിലും കടന്നുചെന്ന് വസിക്കട്ടെ, ആമ്മേന്‍.''
വാസുലാ, ഇന്നിനിയും കൂടുതലായി ഒന്നും ചെയ്യേണ്ട. നാളെ ഞാന്‍ എന്റെ സന്ദേശം പറഞ്ഞുതരാം.
(പെട്ടെന്ന് ദൈവത്തിന് വിഷമം അനുഭവപ്പെടുന്നതായി എനിക്കു തോന്നി.)
മകളേ, എന്നെ പ്രതിനിധികരിക്കുകയും, അതേസമയം എന്നെ സ്നേഹിക്കാതിരിക്കുകയും, എന്റെ അനന്തസ്നേഹത്തില്നിന്ന് സ്നേഹം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് ഞാന്‍ വിഷമിക്കുന്നത്.
വരൂ. എന്നോടു ചേര്‍ന്നു നില്ക്കുക. എനിക്ക് ആശ്വാസം വേണം; എന്റെ ദുഃഖത്തില്‍ പങ്കുചേരുക.
എന്റെ ദൈവമേ, അങ്ങ് ആവശ്യപ്പെട്ടതുപോലെ ഞാന്‍ ചെയ്യാം. എന്നാല്‍, അങ്ങയെ തീക്ഷ്ണമായി സ്നേഹിക്കുന്നവരെയും ത്യാഗം അനുഷ്ഠിച്ച് തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നവരെയും മറക്കരുതേ.
അതെ, അവര്‍ എന്റെ ദുഃഖം എടുത്തുമാറ്റുകയും എന്റെ മുറിവുകളില്‍ ആശ്വാസം നല്‍കുകയും ചെയ്യുന്നു. എന്നാല്‍, മറ്റുള്ളവര്‍ക്കുവേണ്ടി പരിഹാരം ചെയ്യുവാന്‍ തയ്യാറാകുന്നവരും, എന്റെ അനന്തസ്നേഹം മഞ്ഞുപോലെ വ്യാപിപ്പിക്കുകയും ചെയ്യുന്നവരുമായ അനേകരെ എനിക്കുവേണം. അവര്‍ തങ്ങളുടെ ഹൃദയങ്ങള്‍ തുറന്ന് എന്നെ സ്വീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്റെ സ്നേഹംകൊണ്ട് അവരുടെ ഹൃദയങ്ങള്‍ നിറയ്ക്കും. എന്റെ സ്നേഹം അവരുടെ ഹൃദയങ്ങളില്‍നിന്നു കവിഞ്ഞൊഴുകുമ്പോള്, അവര്‍ക്ക് എന്റെ സ്നേഹത്തെ വ്യാപിപ്പിക്കുവാന്‍ സാധിക്കും; അങ്ങനെ എന്റെ കുഞ്ഞാടുകളെ പരിപോഷിപ്പിക്കുവാന്‍ അവര്‍ക്കു സാധിക്കും.
പ്രിയപ്പെട്ടവളേ, നിന്നില്‍ വിശ്രമിക്കുവാന്‍ എന്നെ അനുവദിക്കുമോ?
ഉവ്വ്. എന്റെ ദൈവമേ, ഞാന്‍ തീര്‍ച്ചയായും അനുവദിക്കും.
നീ എന്നില്‍ വിശ്രമിക്കുമോ?
ഉവ്വ്. എന്റെ ദൈവമേ, ഞാന്‍ അങ്ങില്‍ വിശ്രമിക്കും.
എന്നാല്‍ വരൂ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
എന്റെ ദൈവമേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു.
നോട്ടുബുക്ക് 10
27.03.1987 I want My priests to be holy
വാസുലാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
യേശുവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു.
എന്റെ എല്ലാ പുരോഹിതന്മാരും വിശുദ്ധരായിത്തീരുവാന് ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അവര്‍ എന്റെ പ്രതിനിധികളാണ്. അവര്‍ നിര്‍മ്മലരും വിശുദ്ധരും എളിമയുള്ളവരും കരുണനിറഞ്ഞവരുമായിത്തീരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സമൃദ്ധമായ സ്നേഹം, അവരുടെ ഹൃദയങ്ങളില്‍ വര്ഷിക്കുവാന്, അവര്‍ എന്നെ അനുവദിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ ഹൃദയത്തിന്റെ നിക്ഷേപത്തില്‍നിന്ന് അവര്‍ കൃപ സ്വീകരിച്ചു, അവരുടെ ഹൃദയങ്ങളെ നിറയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഹൃദയനിക്ഷേപത്താല് നിറഞ്ഞുപൂരിതമായ അവരുടെ ഹൃദയം, എന്റെ ഹൃദയനിക്ഷേപം ലോകമെങ്ങും വ്യാപിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ ആടുകളെ അവര്‍ മനസ്സിലാക്കുകയും സ്നേഹിക്കുകയും സുഖപ്പെടുത്തുകയും വേണം. എന്നാല്‍, ഇതെല്ലാം ചെയ്യുവാന്‍ എന്റെ പുരോഹിതന്മാര്ക്കു കഴിയണമെങ്കില്‍, ഞാന്‍ അവരെ സ്നേഹിച്ചതുപോലെ എന്നെ സ്നേഹിക്കുവാന്‍ അവര്‍ പഠിക്കണം. ഞാന്‍ എന്റെ മക്കളെ സ്നേഹിക്കുന്നതുപോലെ അവരെ സ്നേഹിക്കുവാന്‍ എന്റെ പുരോഹിതനത്മാര് പഠിക്കണം. അവര്‍ എന്റെ സഭയെ ആദരിക്കണം.
ഞാന്‍ ആഗ്രഹിക്കുന്നത് സ്നേഹമാണ്. വാസുലാ, അവരോടു പറയുക, എന്റെ അധരങ്ങള്‍ സ്നേഹിത്തിനുവേണ്ടി വരണ്ടു ദാഹിക്കുന്നെന്ന്. അവരുടെ ഹൃദയങ്ങള്‍ കല്ലുപോലെ കഠിനവും ഉണങ്ങിവരണ്ടുമിരിക്കുമ്പോള്, ബലികളും അനുഷ്ഠാനങ്ങളും എനിക്കെന്താണ്?
മരുപ്രദേശം പോലെയുള്ള അവരുടെ ജീവിതത്തെ സത്യസന്ധതയാല്‍ ഫലസമൃദ്ധമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കുവേണ്ടത് ഊഷ്മളതയും ജ്വലനവും നൈര്‍മല്യവും തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന സ്നേഹവുമാണ്. ഈ അനന്ത സ്നേഹത്തില്‍നിന്നു കോരിയെടുത്ത്, നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുവിന്.
ഞാന്‍ നിങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നത് വിശ്വസ്തതയും നൈര്‍മല്യവും സ്നേഹവും മാത്രമാണ്.
വരൂ, എന്റെ അടുക്കല്‍നിന്ന് തെറ്റുകളെക്കുറിച്ച് അനുതപിക്കുക. വരൂ, നിങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്തുക. ഞാന്‍ നിങ്ങളെ മഹത്ത്വപ്പെടുത്തുകയും സ്വീകരിക്കുകയും ചെയ്യും. എന്റെ വഴികളെക്കുറിച്ചു നിങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഞാന്‍ നിങ്ങള്‍ക്ക് അനേകം സന്ദേശങ്ങളും അടയാളങ്ങളും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അവഗണിക്കുന്ന അടയാളങ്ങള്‍ തന്നെ. എന്റെ വാക്കുകള്‍ നിങ്ങള്‍ മറന്നുപോയോ? എന്റെ വചനത്തെ വെളിപ്പെടുത്തുവാന്‍വേണ്ടി ഞാന്‍ ഉപയോഗിക്കുന്ന ബലഹീനങ്ങളായ ഉപകരണങ്ങളെക്കൊണ്ട് നിങ്ങള്‍ ആശ്ചര്യപ്പെടേണ്ട. എന്ത്? ഈ കല്ലുകള്‍ ഏതെങ്കിലും എടുത്ത്, അവയെ എന്റെ തീക്ഷ്ണമായ അനുയായികളാക്കി മാറ്റുവാന്‍ എനിക്കു കഴിയും.
യേശുവായ ഞാനാണ് നിനക്ക് ഈ സന്ദേശങ്ങള്‍ നല്‍കുന്നത് എന്നതിനുള്ള. തെളിവുകളാണ് നിങ്ങളില്‍ ചിലര്‍ അന്വേഷിക്കുക. എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കുമെന്നും നിങ്ങളുടെ പുത്രിമാരും പ്രവചിക്കുമെന്നും ആകാശത്തില്‍ അദ്ഭുതങ്ങളും ഭൂമിയില്‍ അടയാളങ്ങളും ഞാന്‍ കാണിക്കുമെന്നും ഞാന്‍ പറഞ്ഞിട്ടില്ലേ? എന്റെ വഴികള്‍ നിങ്ങളുടെ വഴികളല്ല; എന്റെ അടയാളങ്ങള്‍ നിങ്ങളുടെ അടയാളങ്ങളുമല്ല.
ഞാന്‍ എന്റെ മുഖം വീണ്ടും വെളിപ്പെടുത്തുകയാണ്. എന്നാല്‍, നിങ്ങളില്‍ എത്രപേര്‍ അതു വിശ്വസിക്കും? എന്റെ മക്കള്‍ ജീവനില്ലാത്ത വാക്കുകള്‍ വിശ്വസിച്ചു ജീവിക്കുന്നതു കാണുമ്പോള്‍ ഞാന്‍ വേദനകൊണ്ടു പുളയുന്നു, എനിക്കു ശ്വാസം മുട്ടുന്നു. നിങ്ങളുടെ ഹൃദയങ്ങള്‍ മരിച്ചിരിക്കുമ്പോള്‍ 'വിശ്വസ്തത' എന്ന വിശേഷണംകൊണ്ടാണോ നിങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്?
വരൂ, വന്ന് എന്റെ ഹൃദയത്തില്‍നിന്നു കൃപ സ്വീകരിക്കുക. നിങ്ങള്‍ അനുതപിക്കണമെന്നും, പരിഹാരം ചെയ്യണമെന്നും ഞാന്‍ നിങ്ങളോടു ഗൗരവമായി പറയുന്നു.
നൈര്‍മല്യത്തോടെ എന്നെ സ്നേഹിക്കുകയും, എന്റെ വിശുദ്ധ കുര്‍ബാനയെ ആദരിക്കുകയും ചെയ്യുക. സ്വയം നീതിമാന്മാരെന്നും, ഭക്തരെന്നും കരുതുന്നവരെ, വന്ന് നിങ്ങളുടെ ഹൃദയങ്ങളില്‍ മാറ്റം വരുത്തുക. നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്ന് എന്നെ സ്വീകരിക്കുക. നിങ്ങള്‍ ഇപ്രകാരം ചെയ്യുമ്പോള്‍, നിങ്ങളുടെ കണ്ണുകളെ മറച്ചിരിക്കുന്നു ആവരണം ഞാന്‍ എടുത്തുമാറ്റുകയും, നിങ്ങളുടെ ചെവികള്‍ ഞാന്‍ തുറക്കുകയും ചെയ്യും.
വാസുലാ, സന്ദേശങ്ങള്‍ നാളെ ഞാന്‍ പറഞ്ഞുതരാം. പ്രിയപ്പെട്ടവളേ, ഇപ്പോള്‍ നിനക്കു വിശ്രമിക്കാം. ഞാന്‍ നിനക്കു സന്ദേശം പറഞ്ഞുതന്നുകൊണ്ടിരുന്നപ്പോള്‍, നീ എന്നെ വിവേചിച്ചറിഞ്ഞോ?
ഉവ്വ്, കര്‍ത്താവേ, അങ്ങ് എന്റെ വലതുകൈയുടെ പുറകില്‍ ആയിരുന്നില്ലേ?
അതെ. ഞാന്‍ അവിടെയായിരുന്നു. വാസുലാ, ഇപ്പോള്‍ ഞാന്‍ നിന്റെ മുമ്പിലുണ്ട്. നീ ഇപ്പോള്‍ ചെയ്യുന്നതുപോലെ എന്റെ സാന്നിധ്യം അനുഭവിച്ചറിയുക. ഭയപ്പെടേണ്ട, ഞാന്‍ നിന്റെ അടുത്തുണ്ടായിരിക്കും.
വരൂ, നമുക്ക് ഒരുമിച്ച് വിശ്രമിക്കാം.
30.03.1987 Wretchedness attracts Me
ഇതു ഞാന്‍ യേശുക്രിസ്തുവാണ്. എല്ലാ വെളിപാടുകളും എന്നില്‍നിന്നാണ് വരുന്നത്. എന്നില്‍ നിന്നു ജീവരസം നുകര്‍ന്നുകൊണ്ട്, ഒരു പുഷ്പം എന്റെ അടുക്കല്‍ വളര്‍ന്നു വരുന്നു. എന്റെ പുഷ്പമേ, വളരുംതോറും എന്നില്‍നിന്നു ജീവരസം നുകരുക, സ്വീകരിക്കുക.
വരൂ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
യേശുവേ, ഞാന്‍ അങ്ങയോടു സംസാരിക്കുന്ന ഭാഷാശൈലി വേണ്ടത്ര ആദരവില്ലാത്തതാണെന്ന് എനിക്കു തോന്നുന്നു. ഇത് എന്റെ ദൈനംദിന ഭാഷയാണ്. ഇതല്ലാതെ മറ്റൊന്നും എനിക്ക് അറിയുകയില്ല. ആത്മീയ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍, സന്ന്യാസികളും കന്യാസ്ത്രീകളും എന്റേതില്‍നിന്നു വ്യത്യസ്തമായ ഭാഷയില്‍ സംസാരിക്കുന്നതായി ഞാന്‍ കാണുന്നു. അവര്‍ക്കു വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുണ്ടാകാം. എന്റെ വാക്കുകള്‍ മോശമാണെന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത് ഒരു പക്ഷേ, എന്റെ ഹൃദയം സംസാരിക്കുന്നതാകാം.
വാസുലാ, നിന്റെ അജ്ഞത ഞാന്‍ ക്ഷമിക്കുന്നു. ഞാന്‍ നിന്നെ പഠിപ്പിക്കാം; നീ ഇപ്പോള്‍ പഠിക്കുകയാണ്. നീ എത്രമാത്രം നികൃഷ്ടയാണെന്ന് നിനക്ക് മനസ്സിലാകുന്നുണ്ട്. എന്നിരുന്നാലും, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നികൃഷ്ടത എന്നെ ആകര്‍ഷിക്കുന്നു. കാരണം, എനിക്ക് എന്റെ കാരുണ്യം നിനക്ക് തരുവാന്‍ കഴിയുന്നു. ലോകത്തിന് എന്റെ ക്ഷമ കാണിച്ചുകൊടുക്കുന്നതിനുവേണ്ടി ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
അങ്ങ് എന്നെ തിരഞ്ഞെടുത്തതില്‍ ഞാന്‍ സ്വയം അഭിമാനിക്കാനില്ല. കാരണം, എന്റെ യോഗ്യതകള്ക്കൊണ്ടല്ല നേരെമറിച്ച് എന്റെ ബലഹീനതകള്ക്കൊണ്ടാണ് അങ്ങ് എന്നെ തിരഞ്ഞെടുത്തത്. എനിക്ക് യൂദാസിനെപ്പോലെ അനുഭവപ്പെടുന്നു.
അങ്ങനെയല്ല വാസുലാ, നീ യൂദാസിനെപ്പോലെയല്ല. നീ നിസ്സഹായായും അറിവില്ലാത്തവളും വാക്കുകള്‍ക്കൊണ്ട് വിവരിക്കാനാവാത്ത വിധം നികൃഷ്ടയുമാണ്. ഞാന്‍ വിശുദ്ധീകരിച്ച എന്റെ പ്രിയപ്പെട്ടവളാണ് നീ. നമ്മള് തമ്മില്‍ ഐക്യം സ്ഥാപിക്കുന്നതിന് നിനക്ക് കഴിവില്ലാത്തതുകൊണ്ട്, നമ്മള് തമ്മിലുള്ള ഐക്യം സ്ഥാപിച്ചത് ഞാനാണ്. നിന്നെ രൂപപ്പെടുത്തി എടുക്കുക എന്നതാണ് എന്റെ ആഗ്രഹം. എന്റെ മണവാട്ടി ആയിത്തീരുവാന്‍ നിന്നോട് ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ നിന്നെ എന്നോട് ഐക്യപ്പെടുത്തി.
യേശുവേ, കന്യകാസ്ത്രീകള്‍ അങ്ങയെ മണവാളനായി സ്വീകരിച്ച്, അങ്ങയെ വിവാഹം ചെയ്യുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ട്.
അതെ. അവര്‍ എന്റെ അടുക്കല്‍വന്ന്, എന്റെ മണവാട്ടികളായിത്തീരുന്നു. ഞാന്‍ അവരില്‍ പ്രസാദിക്കുന്നു.
എന്നോട് ഐക്യപ്പെട്ട്, എന്റെ മണവാട്ടിയാത്തീരാം എന്നുള്ളത് നിനക്ക് അറിയാത്തതുകൊണ്ട്, ഞാന്‍ തന്നെ നമ്മുടെ ഐക്യത്തിനു മുന്‍കൈയെടുത്തു എന്നതു മനസ്സിലാക്കുക. നിന്റെ വിരലില്‍ മോതിരം ഇട്ടുകൊണ്ട്, ഞാന്‍ നമ്മുടെ വിവാഹത്തെ വിശുദ്ധീകരിച്ചു.
ഞാന്‍ പരിശുദ്ധനാണെന്നത് ഓര്‍ത്തുകൊണ്ട്, എന്നോടൊപ്പം പ്രവര്‍ത്തിക്കുക. ഇതൊരിക്കലും മറക്കരുത്.
03.04.1987 I thirst for Love
ഞാന്‍ നിന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. നമ്മള് ഐക്യപ്പെട്ടിരിക്കുന്നു എന്നത് ഓര്‍ക്കുക. ഞാന്‍ കര്‍ത്താവാണ്; ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
കര്‍ത്താവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു!
എന്നില്‍നിന്നു ഭക്ഷിക്കുക. ഞാന്‍ നിങ്ങള്‍ എല്ലാവരെയും സ്നേഹിക്കുന്നു. എന്റെ രാജ്യം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമായിത്തീരുമെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
സര്‍വ്വതിന്മകളെയും ഉന്മൂലനം ചെയ്തുകൊണ്ട്, എന്റെ തീക്ഷ്ണമതികളായ അനുയായികളെ ഞാന്‍ ബലപ്പെടുത്തും.
ഞാന്‍ കര്‍ത്താവാണ്, എന്റെ വചനം നിത്യമാണ്, മാറ്റമില്ലാത്താണ്. കുഞ്ഞേ, ഭയപ്പെടേണ്ട!
എന്തെന്നാല്‍ വചനമാകുന്ന അപ്പം മനുഷ്യവര്‍ഗ്ഗം മുഴുവനും നല്‍കിക്കൊണ്ട്, ഞാന്‍ അവരുടെ വിശപ്പടക്കും. എന്നാല്‍, ഞാന്‍ അവരില്‍നിന്ന് ഒരു പ്രതിസ്നേഹം ആഗ്രഹിക്കുന്നു. സ്നേഹത്തിനുവേണ്ടി ഞാന്‍ ദാഹിക്കുന്നു. എല്ലാവരോടും പറയുക. ഈ സ്നേഹദാഹംകൊണ്ട് എന്റെ അധരങ്ങള്‍ വരണ്ടിരിക്കുന്നു എന്ന് അവര്‍ അറിയട്ടെ.
(ഒരു ദര്‍ശനത്തില്‍ യേശുവിനെ ഞാന്‍ വിവേചിച്ചറിയുന്നു. അവിടുത്തെ രൂപം വ്യക്തമായിരിക്കുന്നു. അവിടുത്തെ ചുണ്ടുകള്‍ വരണ്ടുണങ്ങി പൊട്ടിയിരിക്കുന്നു. അവിടുത്തെ വായ് ഉണങ്ങിവരണ്ടിരിക്കുന്നതിനാല്, നാവുകൊണ്ടു സംസാരിക്കുവാന്‍ തന്നെ ബുദ്ധിമുട്ടിയിരുന്നു. ദിവസങ്ങളോളം വെള്ളമില്ലാതെ മരുഭൂമിയില്‍ ജീവിച്ച ഒരാളെപ്പോലെയായിരുന്നു യേശു. അത് ഏറ്റവും ദയനീയമായ ഒരു കാഴ്ചയായിരുന്നു.)
04.04.1987 My sheep are scattered
(സ്വിറ്റ്സര്‍ലണ്ടില്‍ ഞാന്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നത് ഞാന്‍ ശ്രദ്ധിച്ചു. മറ്റെവിടെയും എന്നതുപോലെതന്നെ അവര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു; ചിലര്‍ക്കു കൂടുതല്‍ പ്രശ്നങ്ങള്‍ ഉള്ളതായും കണ്ടു. പലരും അസന്തുഷ്ടരായി കഷ്ടപ്പെടുന്നതായി തോന്നി. ദൈവം എന്നെ വിളിക്കുന്നതിനുമുമ്പ് ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല.)
അതെ, വാസുലാ, നീ ഇതെല്ലാം നോക്കിക്കാണണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. നീ ഇവയെല്ലാം ശ്രദ്ധിക്കുകയും അവര്‍ പറയുന്നത് എന്താണെന്നു കേള്‍ക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ആടുകളെ ഞാന്‍ ദുഃഖത്തോടെ കേള്‍ക്കുകയും കാണുകയും ചെയ്യുന്നു. ഞാന്‍ അവരുടെ ആശ്വാസദായകന്‍ ആയിരിക്കെ എന്തുകൊണ്ട് അവര്‍ എന്നെ മറന്നു കളഞ്ഞു? എനിക്ക് അവരെ ആശ്വസിപ്പിക്കുവാന്‍ കഴിയും; അവര്‍ക്ക് എന്റെ അടുക്കലേക്കു തിരിച്ചു വരുവാനും കഴിയും.
(ഇവിടെ പറയുന്നത് കര്‍ത്താവാണോ അഥവാ യേശുവാണോ എന്നു ഞാന്‍ ചിന്തിച്ചു.)
വാസുലാ, ഞാന്‍ ഏകനാണ്. ഞാന്‍ ഏകനാണ്! നിനക്കു ജീവന് നല്കിയ ദൈവമാണ് ഞാന്‍. ഞാന്‍ എന്റെ വചനം സ്ഥാപിച്ചു. ഞാന്‍ മനുഷ്യനായി ഭൂമിയില്‍ വന്നു. ഞാന്‍ ഏകനാണ്. വാസുലാ, ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു. പരിശുദ്ധ ത്രീത്വം ഏകമാണ്; ഞാന്‍ ഏകനാണ്.
(ഞാന്‍ ഇതേപ്പറ്റി അച്ചന്മാരോടു ചോദിച്ചു പഠിക്കുവാനിരിക്കുകയായിരുന്നു.)
നീ എന്നൊടൊപ്പം പഠിക്കും.
(പിന്നീട്)
മകളേ, ലോകം എന്നോട് എത്രമാത്രം നിസ്സംഗത കാണിക്കുന്നുവെന്ന് നീ മനസ്സിലാക്കുമ്പോള്‍ മാത്രമേ, ഞാന്‍ അനുഭവിക്കുന്ന കയ്പേറിയ ദുഃഖം നീ മനസ്സിലാക്കുകയുള്ളൂ.
എന്റെ കരുണയുടെ പാനപാത്രം നിറഞ്ഞിരിക്കുന്നു; എന്റെ നീതിയുടെ പാനപാത്രവും നിറഞ്ഞിരിക്കുന്നു.
അവര്‍ എന്നെയും എന്റെ നിയമത്തെയും എതിര്‍ത്തുകൊണ്ട്, സഭയ്ക്കുള്ളില്‍ വിമതപ്രവര്‍ത്തനം നടത്തിക്കൊണ്ട്, എന്നെ ദുഃഖിപ്പിച്ചു വിഷമിപ്പിച്ചിരിക്കുന്നു.
ഞാന്‍ മാറ്റമില്ലാത്ത ജീവിക്കുന്ന ദൈവമാണ്. എന്നാല്‍, എന്റെ ജനം ഭയമില്ലാത്തവരായിത്തീര്ന്നിരിക്കുന്നു. അവര്‍ എന്നെ വെല്ലുവിളിച്ചുകൊണ്ട് എന്നെ പ്രകോപിപ്പിക്കുന്നു!
അവരെ സൃഷ്ടിച്ചത് എനിക്ക് എത്രമാത്രം സന്തോഷകരമായിരുന്നു. എന്തുകൊണ്ടാണ് അവര്‍ എനിക്കെതിരെ പോരടിക്കുന്നത്? ആരുടെ പക്കലേക്കാണ് അവര്‍ പോയിരിക്കുന്നത്? ഞാന്‍ അത്യധികം സഹിക്കുന്നു. അവരുടെ പോക്ക് എങ്ങോട്ടാണെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ടോ? എന്റെ ശരീരം തളര്‍ന്നും വൃണിതമായിരിക്കുന്നു. എന്റെ ശരീരത്തിനു വിശ്രമവും സമാശ്വാസവും അത്യാവശ്യമാണ്.
കര്‍ത്താവേ, അങ്ങ് സഭയെയാണോ ഉദ്ദേശിക്കുന്നത്?
അതെ. സഭയാണ് എന്റെ ശരീരം. വാസുലാ, എന്റെ സഭയെ ഏകീകരിച്ച് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ എല്ലാ പുരോഹിതന്മാരെയും ഒരു സൈന്യത്തെപ്പോലെ, രക്ഷാകരമായ ഒരു സൈന്യമായി ഒന്നിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ആടുകള്‍ ചിതറിപ്പോയിരിക്കുന്നു; എന്റെ പുരോഹിതന്മാര് ഐക്യപ്പെടണം.
ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയില്‍ മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തിയാണ് ഞാന്‍. കത്തോലിക്കരെയാണോ, പ്രൊട്ടസ്റ്റന്റ്കാരെയാണോ അതോ മറ്റു മതങ്ങളില്പ്പെട്ടവരെയാണോ അങ്ങ് ഇവിടെ ഉദ്ദേശിക്കുന്നത്? ഈ വിഭാഗങ്ങളെല്ലാം ഇപ്പോള്‍ നിലനില്ക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുവാന്‍ ഞാന്‍ ധൈര്യപ്പെടുന്നത്.
അല്ലയോ വാസുലാ, ഞാന്‍ ഏകനാണ്. ദൈവമായ ഞാന്‍ ഏകനാണ്. എന്റെ കരത്താലാണ് എന്റെ മക്കളെല്ലാവരും സൃഷ്ടിക്കപ്പെട്ടത്. എന്തുകൊണ്ടാണ് എന്റെ മക്കളെല്ലാവരും ചിതറിപ്പെട്ടിരിക്കുന്നത്?
ഞാന്‍ ഐക്യം ആഗ്രഹിക്കുന്നു. എന്റെ മക്കളെല്ലാവരും ഐക്യപ്പെടണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
ഞാന്‍ ഏക ദൈവമാണ്. പരിശുദ്ധ ത്രീത്വം ഏകമാണെന്ന് എന്റെ മക്കള്‍ അറിയണം. പരിശുദ്ധാത്മാവും പരിശുദ്ധ പിതാവും പുത്രനായ യേശുക്രിസ്തുവും പരിശുദ്ധത്രിത്വത്തില്‍ ഏകമാണ്.
വാസുലാ, എന്നോടു ഒട്ടിച്ചേര്‍ന്നു നിന്നുകൊണ്ട്, എന്നില്‍നിന്നു പഠിക്കുക.
എന്റെ ദൈവമേ, അപ്പോള്‍ പ്രകാശമെന്നതോ?
ഞാനാണ് പ്രകാശം. ഞാന്‍ ഏകനാണ്.
05.04.1987 Creature, Live in My Light
വാസുലാ, ഞാന്‍ നിന്നെ അനന്തമായി സ്നേഹിക്കുന്നു. എന്റെ ഹൃദയത്തെ സ്പര്ശിക്കുവാന് നിന്നെ അനുവദിക്കുന്നതിലൂടെ ഞാന്‍ എന്റെ സ്നേഹത്തെ നിനക്ക് അനുഭവമാക്കിത്തരാം.
(ഞാന്‍ അവിടുത്തെ ഹൃദയഭാഗത്ത് കൈവച്ചുകൊണ്ട് അവിടുത്തെ ഹൃദയസ്പന്ദനങ്ങള്‍ അനുഭവിച്ചറിഞ്ഞു.)
എന്റെ ഓരോ ഹൃദയസ്പന്ദനവും ഓരോ വ്യക്തിക്കുവേണ്ടിയുള്ള ആഹ്വാനമാണ്. എന്റെ പ്രിയപ്പെട്ടവര്‍ എന്നെ ശ്രവിക്കണമെന്നും, എന്റെ അടുക്കല്‍ വരണമെന്നും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.
വാസുലാ, നിനക്ക് എന്നോടുള്ള സ്നേഹത്തിന്റെ സത്ത ഇന്ന് ഞാന്‍ എടുത്ത് ഒരു വ്യക്തിയെ സുഖപ്പെടുത്തുവാന്‍ ഉപയോഗിച്ചിരിക്കുന്നു.
അത് എനിക്ക് അനുഭവിച്ചറിയാന്‍ കഴിഞ്ഞു.
സൃഷ്ടി, എന്റെ പ്രകാശത്തില്‍ വസിക്കുക.
(കര്‍ത്താവിന്റെ സ്വരം വളരെ ഗൗരവം നിറഞ്ഞതായിരുന്നു.)
കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.
സ്ത്രീയേ, എന്നില്‍ ജീവിക്കുക.
(കര്‍ത്താവിന്റെ സ്വരം മൃദുവായിരുന്നു.)
അങ്ങയെ കൂടുതലായി സ്നേഹിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ.
പ്രിയപ്പെട്ടവളേ വരൂ. ഞാന്‍ നിന്നെ എന്റെ ഹൃദയത്തില്‍ മറച്ചുവയ്ക്കട്ടെ. എന്നോടൊപ്പം പ്രവര്‍ത്തിക്കുക. സന്ദേശം എഴുതി എടുക്കുന്നതില്‍ മടുപ്പു തോന്നരുത്. എന്റെ സാന്നിധ്യം മറക്കരുത്.
06.04.1987 Will you suffer with Me
(ഈസ്റ്ററിന് രണ്ടാഴ്ചമുമ്പ് ലഭിച്ച സന്ദേശം)
വാസുലാ, എന്റെ പീഡാനുഭവം ധ്യാനിച്ച് അനുഭവിക്കുവാന്‍ നിന്നെത്തന്നെ ഒരുക്കുക. നിന്നെത്തന്നെ എനിക്കു സമര്‍പ്പിക്കുക. എന്റെ വേദനകള്‍ നീ അനുഭവിച്ചറിയും. എന്റെ ക്രൂശീകരണത്തിനുവേണ്ടി (യേശുവിന്റെ ക്രൂശികരണം ആഴത്തില്‍ ധ്യാനിച്ച് അനുഭവിക്കുന്നതിനുവേണ്ടി) ഞാന്‍ നിന്നെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവളേ, ഞാന്‍ സഹിക്കും; നീയും എന്റെ സഹനങ്ങളില്‍ പങ്കുചേരും. എന്റെ മനോവ്യഥയും ശാരീരികവേദനകളും നീ അനുഭവിച്ചറിയും. നീ എന്റെ പീഡകളില്‍ പങ്കുചേരുമോ?
വരൂ, നമുക്ക് ഒരുമിച്ചു വിശ്രമിക്കാം.
07.04.1987 Sharing the Cross
(ദൈവം അവിടുത്തെ സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് എന്നെ വഴിനയിക്കുന്നതിന്റെ സമ്മര്‍ദ്ദം എനിക്ക് അനുഭവപ്പെട്ടു. ദൈവവചനം ഞാന്‍ വഹിക്കുന്നതായും അത് എവിടെയും ഇറക്കിവയ്ക്കുവാനിടമില്ലാതെ, എന്തു ചെയ്യണമെന്നറിയാതെ ഏകാകിയായ ഞാന്‍ വിഷമിച്ചു. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത നിസ്സഹായത എനിക്ക് അനുഭവപ്പെട്ടു. ഈ ദൗത്യത്തിന്റെ ഭാരം ഏകയായ എന്റെ മേലുള്ളതായും അനുഭവപ്പെട്ടു.)
വാസുലാ, എന്നെങ്കിലും ഞാന്‍ നിന്നെ ഉപേക്ഷിക്കുമോ? ഞാന്‍ ദൈവമാണ്. എന്നെ ആശ്രയിക്കുക; എന്നില്‍ വിശ്വാസമര്‍പ്പിക്കുക.
അതെ, ഞാന്‍ ഇപ്രകാരം ചെയ്യേണ്ടതാണ്. എന്നാല്‍, എനിക്കതിനു കഴിയാതെ വരുന്ന സമയങ്ങളുണ്ട്. എനിക്ക് എന്തു ചെയ്യുവാന്‍ പറ്റും? എനിക്ക് ഉത്തരവാദിത്വമുണ്ട്.
എന്റെ കുഞ്ഞേ, ക്ഷമയോടെയിരിക്കുക. എന്നില്‍ വിശ്വാസമര്‍പ്പിക്കുക. എന്റെ അടുക്കല്‍ വരൂ. ഞാന്‍ നിന്നെ ആശ്വസിപ്പിക്കാം.
പിതാവേ, വാക്കുകള്‍ക്ക് അതീതമായി ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.
(എന്നെ ആശ്വസിപ്പിക്കുവാന്‍ അവിടുന്ന് എപ്രകാരം ഒരുക്കമാണെന്നുള്ളത് ഞാന്‍ അനുഭവിച്ചറിഞ്ഞു.)
മകളേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
എന്റെ സഹനങ്ങള്‍ ഞാന്‍ നിനക്ക് അനുഭവമാക്കിത്തരാം. എന്റെ ക്രൂശീകരണം (ദുഃഖവെള്ളിയാഴ്ച) എന്നായിരിക്കും. അടുത്തു വരുമ്പോള്‍ എന്റെ ആണികളും മുള്‍ക്കിരീടവും ഞാന്‍ നിന്റെമേല്‍ വയ്ക്കും. എന്റെ കുരിശും ഞാന്‍ നിനക്കു നല്‍കും.
പ്രിയപ്പെട്ടവളേ, എന്റെ സഹനങ്ങളില്‍ എന്നോടൊപ്പം പങ്കുചേരുക. നിന്റെ ദേഹി എന്റെ മനോവ്യഥകള്‍ അനുഭവിച്ചറിയും. നിന്റെ പാദങ്ങളും കരങ്ങളും ഞാന്‍ അനുഭവിച്ച കഠിനവേദന അനുഭവിച്ചറിയും.
വാസുലാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ എന്റെ മണവാട്ടിയായതുകൊണ്ട് എനിക്കുള്ളതെല്ലാം നീയുമായി പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ വിശ്വസിക്കുക; നീ എന്നോടൊപ്പം ആയിരിക്കും. വാസുലാ, യാതൊരു ഭയവും വേണ്ട. എന്തെന്നാല്‍, യേശുവായ ഞാന്‍ നിന്നോടൊപ്പം ഉണ്ട്.
വരൂ, ഞാന്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നീ ഘട്ടംഘട്ടമായി മനസ്സിലാക്കും. എന്റെ സമാധാനത്തില്‍ വസിക്കുക. പ്രിയപ്പെട്ടവളേ, ഞാന്‍ നിനക്ക് ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്.
08.04.1987 Love
(ഇന്നെനിക്ക് കുറെ ജോലികള്‍ ചെയ്യുവാനുണ്ടായിരുന്നു. എന്നാലും ദൈവത്തില്‍നിന്ന് ഒരു വാക്കെങ്കിലും കേട്ട് എഴുതുവാന്‍ ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് ഞാന്‍ യേശുവിനോടു ചോദിച്ചു.)
കര്‍ത്താവേ, ഒരു വാക്ക്. ഒരു വാക്കെങ്കിലും!
വാസുലാ, ഒരു വാക്കോ? സ്നേഹം.
ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.
(ഒരു വാക്ക് എന്നു ഞാന്‍ ഉദ്ദേശിച്ചത് ഒരു ചെറിയ വാചകം എന്നായിരുന്നു.)
09.04.1987 Draw My Sign
(സ്വിറ്റ്സര്‍ലണ്ടില്‍ താമസിക്കുന്നതിന് ഞങ്ങള്‍ ഒരു വീട് അന്വേഷിച്ചു നടക്കുവായിരുന്നു.)
എന്റെ സാന്നിധ്യം അനുഭവിച്ചറിയുക.
(യേശു അവിടുത്തെ ഹൃദയത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു)
നിന്റെ വീട് ഇവിടെയാണ്. എന്റെ ഹൃദയമദ്ധ്യത്തില്ത്തന്നെ. മകളേ, എന്നിലേക്കു മനുഷ്യരെ വലിച്ചടുപ്പിച്ചുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തുക.
(എന്റെ മൂത്ത സഹോദരി ഈ സന്ദേശങ്ങളെക്കുറിച്ചു കേട്ടറിഞ്ഞു. എഴുതിക്കഴിഞ്ഞ അഞ്ചുനോട്ടുബുക്കുകളിലുള്ള സന്ദേശങ്ങള്‍ അവള് വായിച്ചു. അതിന്റെ ഫലമായി, ഒരു കസിനുമായി എട്ടുവര്‍ഷമായി നിലനിന്നിരുന്ന കുടുംബവഴക്ക് അവസാനിപ്പിക്കുവാന്‍ അവള്‍ക്കു കഴിഞ്ഞു. അവര്‍ രണ്ടുപേരും ഇപ്പോള്‍ വീണ്ടും നല്ല സ്നേഹബന്ധത്തിലാണ്. ഈ സന്ദേശങ്ങള്‍ അവള് വായിച്ചതല്ലാതെ ഞാന്‍ അവളോട് യാതൊന്നും പറഞ്ഞിരുന്നില്ല.
പിന്നീട്, അവളുടെ താമസസ്ഥലമായ റോഡോസിലേക്കു അവള് തിരിച്ചുപോയി. അവള് വീട്ടില്‍ചെന്ന് രാത്രിതന്നെ അവളുടെ ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹത്തിനും ഇക്കാര്യം വളരെ അദ്ഭുതമായി തോന്നി.
അന്ന് രാത്രി അവര്‍ രണ്ടുപേരും അഞ്ച്, ആറ് നോട്ടുബുക്കുകള്‍ വായിച്ചു. അതിനുശേഷം അവര്‍ ഉറങ്ങുവാന്‍ പോയി. പക്ഷേ, അദ്ദേഹത്തിന് ഉറങ്ങുവാന്‍ കഴിഞ്ഞില്ല. അദ്ദേഹം പ്രാര്‍ത്ഥിക്കുകയും തന്റെ പാപങ്ങള്‍ ക്ഷമിക്കണമെന്നു ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു. അപ്പോള്‍ ഒരു അദ്ഭുതം സംഭവിച്ചു, ഞാന്‍ കണ്ട അതേ ദര്‍ശനം അദ്ദേഹത്തിനും ലഭിച്ചു! മനോഹരമായ ഉദ്യാനവും ജ്വലിച്ചു നില്ക്കുന്ന സൂര്യനും കാവല്‍ നില്ക്കുന്ന അനേകലക്ഷം മാലാഖമാരും.
ആ പ്രകാശഗോളത്തിലേക്ക് ദൈവം അദ്ദേഹത്തെ പ്രവേശിപ്പിച്ചു. എന്നെ പ്രവേശിപ്പിച്ചതുപോലെ തന്നെ. ദൈവസാന്നിധ്യം അടുത്ത് അനുഭവിച്ചറിഞ്ഞപ്പോള്‍, അദ്ദേഹം വിറയ്ക്കുവാനും കരയുവാനും തുടങ്ങി. അദ്ദേഹം തന്റെ ഭാര്യയെ വിളിച്ച് ഈ അനുഭവം പങ്കുവച്ചു. അപ്പോള്‍ത്തന്നെ, അവര്‍ എന്നെ വിളിച്ച് ഈ വിവരം എന്നെ അറിയിച്ചു.
പിന്നീട്, ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്ന 'ഹേനോക്കിന്റെ പുസ്തകം' വാങ്ങിക്കുവാന്‍ സാധിച്ചു. വായിക്കുവാന്‍ ആരംഭിക്കുന്നതിനുമുമ്പ്, ഞാന്‍ ആദ്യം തുറന്ന പേജ് നൂറ്റിരണ്ടാമത്തെ പേജ് ആയിരുന്നു. അപ്പോള്‍ അദ്ഭുതമെന്നു പറയട്ടെ, ഞാന്‍ കണ്ടിട്ടുള്ള ദര്‍ശനം, മുകളില്‍ വിവരിച്ചിരിക്കുന്ന ദര്‍ശനം. ഹേനോക്കും ദര്‍ശിച്ചിട്ടുള്ളതായി വിവരിക്കുന്ന ഭാഗമാണ് ഞാന്‍ അവിടെ വായിച്ചത്. ആദ്യമായി മാര്‍ച്ച് 26 ന് ബംഗ്ലാദേശില്വച്ചാണ് എനിക്ക് ഈ ദര്‍ശനം ലഭിച്ചത്.
പിന്നീട്, ഏപ്രില്‍ 11 ന്, പാരീസില്‍ ഒരു ലൈബ്രറിയില്‍ പുസ്തകം തിരയുന്നതിനിടയില്‍ 'മെറ്റനോയിയ' എന്ന പുസ്തകത്തിന്റെ കവര്‍ പേജ് എന്റെ ശ്രദ്ധിയില്‍പ്പെട്ടു. ഹോനോക്കിനും, എനിക്കും, എന്റെ സഹോദരി ഭര്‍ത്താവിനും ലഭിച്ചിട്ടുള്ള അതേ ദര്‍ശനത്തിന്റെ ചിത്രമാണ് ആ പുസ്തകത്തിന്റെ കവര്‍ പേജിനുള്ളത്. മാലാഖമാര്‍ കാവല്‍ നില്ക്കുന്ന പ്രകാശഗോളം!
എന്റെ സഹോദരി പോയതിനുശേഷം, ദൈവം എന്നെക്കൊണ്ട് സന്ദേശം എഴുതിപ്പിച്ചു. ദൈവം സഹോദരി ഭര്‍ത്താവിനുവേണ്ടിയും ഒരു സന്ദേശം എഴുതിപ്പിച്ചു.)
ഞാന്‍ എന്റെ ആടുകളെ സ്നേഹിക്കുന്നു. എന്റെ ആടുകളെ ഐക്യപ്പെടുത്തി ഒന്നിച്ചു കൂട്ടുക. എന്റെ സന്ദേശം വായിക്കുന്നവരെല്ലാം എന്റെ അപ്പം ഭക്ഷിക്കുന്നവരാണ്. ആര്‍ക്കെല്ലാം എന്നില്‍നിന്ന് അടയാളം ലഭിക്കുന്നുവോ, അവരെയെല്ലാം ഞാന്‍ എന്റെ കൃപയാല്‍ പ്രകാശിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.
എന്റെ ചിഹ്നം വരയ്ക്കുക.
Ichthis.
Editor’s Note:
Ichthys is the Greek word for, fish” The Greek initials stands for, Jesus Christ. God’s Son, the Saviour.”
വാസുലാ, എന്റെ സന്ദേശം വേണ്ടപ്രകാരം സാരാംശപ്പെടുത്തി ചുരുക്കിയെഴുതുവാന് തുടങ്ങുക. ഞാന്‍ നിന്നെ പ്രകാശിപ്പിച്ചു നയിക്കാം. പല കാര്യങ്ങളും ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത് നിന്നെ പഠിപ്പിക്കുന്നതിനുവേണ്ടിയാണ്. നിനക്ക് അത് ആവശ്യമായിരുന്നു.
എന്റെ സന്ദേശം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം എന്നാണ് അറിയപ്പെടേണ്ടത്.
(ഇത് ആശ്ചര്യകരമാണ്! ഇതെല്ലാം നടക്കുന്നു എന്നുള്ളത് എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തുകൊണ്ടാണ് മറ്റുള്ള പലരും ഇത് സത്യമെന്ന് ഉറച്ചുവിശ്വസിക്കുമ്പോഴും ചിലപ്പോഴൊക്കെ എനിക്ക് സംശയങ്ങള്‍ ഉണ്ടാകുന്നത്? ദൈവമാണ് എന്റെ കൈ നിയന്ത്രിക്കുന്നതെന്ന് എനിക്ക് നല്ലവണ്ണം അറിയാം. ദൈവം എന്റെ കൈയുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ ഞാന്‍ ശക്തിഹീനയായിത്തീര്ന്നു. പേനയുടെമേല്‍ എന്റെ ശക്തി വേണ്ടവണ്ണം ഇല്ലാതെതന്നെ, ദൈവം എന്റെ കൈ മുന്നോട്ടു നീക്കുന്നു. അവിടുന്ന് എനിക്ക് അസംഖ്യം തെളിവുകള്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും, എനിക്ക് ഇപ്പോഴും സംശയം ഉണ്ടാക്കുന്നു.)
പ്രിയപ്പെട്ടവളേ, ഞാന്‍ കര്‍ത്താവാണ്. നിന്റെ ബലഹീനതകള്‍ എനിക്കു നല്‍കുക; എന്റെ ശക്തി അവയെ ഇല്ലാതാകട്ടെ.
(എന്റെ ബലഹീനതയെ സഹിക്കുന്ന ദൈവത്തിന്റെ ക്ഷമ എത്ര വലുതാണ്. ഞാന്‍ ആരാണെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് പ്രധാനമായും എനിക്കു സംശയങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചിട്ടുള്ള ഭക്തരായ ആളുകളോട് താരതമ്യപ്പെടുത്തുമ്പോഴാണ് ഞാനും അവരും തമ്മില്‍ രാവും പകലും പോലുള്ള വ്യത്യാസമുണ്ടെന്ന് എനിക്കു മനസ്സിലാകുന്നത്.
എന്നാല്‍, ഒരു കാര്യം വ്യക്തമായി അറിയാം. ഞാന്‍ ദൈവത്തെ ആഴമായി സ്നേഹിക്കുന്നു എന്നുള്ളത്, ഇത് വെറും തോന്നല്‍ മാത്രമാണെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുകയില്ല.
ഒരിക്കല്‍ ഒരു പുരോഹിതന് എന്നോടു പറഞ്ഞു ഇത്തരം ചിന്തകള്‍ നമ്മുടെ മനസ്സില്‍ നിക്ഷേപിക്കുവാന്‍ പിശാചിനും കഴിയുമെന്ന്.
എന്നെപ്പറ്റി മറ്റുള്ളവര്‍ പറയുന്നതെല്ലാം ഞാന്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്നു പോകുമായിരുന്നു.
ഫ്രോയിഡിന്റെ പുസ്തകം വായിക്കുവാന്‍ തുടങ്ങിയ ഒരു സ്നേഹിത പറഞ്ഞത് ദൈവത്തോടുള്ള സ്നേഹമെന്നൊക്കെ പറയുന്നത് ഉപബോധമനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചില വികല്പങ്ങള് മൂലമാണെന്നതാണ്. ഇതു പൊള്ളത്തരമാണ്. അവളെ സംബന്ധിച്ചിടത്തോളം ദൈവത്തെ സ്നേഹിക്കുക എന്നത് ഒരു തരം രോഗാവസ്ഥയാണെന്നാണ്.
അവളുടെ തത്വമോ അഥവാ ഫ്രോയ്ഡിന്റെ തത്ത്വചിന്തയോ എന്നെ തെല്ലും സ്വാധീനിക്കുന്നില്ല.
ഇത്തരം തത്ത്വങ്ങളെക്കുറിച്ച് ദൈവം എനിക്കു മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. ഫ്രോയിഡിന്റെ തത്ത്വം എനിക്കു സ്വീകാര്യമല്ല. കാരണം, അദ്ദേഹം ദൈവത്തില്‍ വിശ്വസിക്കുന്നില്ല അങ്ങുപോലും അദ്ദേഹത്തെ ഉപേക്ഷിച്ചല്ലോ. ഫ്രോയ്ഡിനെ സംബന്ധിച്ചിടത്തോളം മനുഷ്യനെല്ലാം ഭൗതികവസ്തുക്കളാണ്.)
എന്റെ കുഞ്ഞേ, മനുഷ്യര്‍ എപ്പോഴും മാനുഷികമായ രീതിയില്‍ വിധിക്കുന്നു. കരുണയും സ്നേഹവും നിറഞ്ഞ ദൈവമാണ് ഞാന്‍. എന്നാല്‍, (എന്നെക്കുറിച്ച്) തീരെ കുറച്ചു മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ.
എന്നാല്‍, അങ്ങ് യാതൊന്നിനും കൊള്ളാത്ത ഒരാളിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് എനിക്ക് സംശയങ്ങള്‍ ഉണ്ടാകുന്നത്.
നീയും എന്റെ മകളാണ്. മനുഷ്യകുലത്തിലെ ഏറ്റവും നികൃഷ്ടാവസ്ഥയില്‍ ഉള്ള വ്യക്തിയെയും ഞാന്‍ സ്നേഹിക്കുന്നു.
10.4.1987 Remember My Crucifixion
എന്റെ ക്രൂശീകരണം മണിക്കുറുകള്‍ നീണ്ടുനിന്നു എന്നോര്‍ക്കുക. മണിക്കൂറുകളോളം ഞാന്‍ പീഡയനുഭവിച്ചു. എന്റെ രക്തം മുഴുവനും ചിന്തപ്പെട്ടു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിക്കുക.
(യേശു വളരെ ദുഃഖിതനായും ആശ്വാസം ആഗ്രഹിക്കുന്നവനായും കാണപ്പെട്ടു. ഈ ദിവസങ്ങളില്‍ അവിടുത്തെ ക്രൂശീകരണത്തെക്കുറിച്ച് എന്നെ ഓര്‍മിപ്പിച്ചു. ക്രൂശീകരണദൃശ്യങ്ങള് എനിക്കു നല്കിക്കൊണ്ടിരുന്നു. ചില അവസരങ്ങളില്‍ അവിടുത്തെ സാന്നിധ്യം അത്ര ശക്തമായതിനാല്‍ എനിക്ക് അവിടുത്തെ സ്പര്ശിക്കാമെന്നുപോലും തോന്നിപ്പിക്കുന്ന ആനുഭവങ്ങളുണ്ടായി. അവിടുന്നു ചലിക്കുമ്പോള്‍ വായുവിലുണ്ടാകുന്ന ചലനംപോലും എനിക്ക് അനുഭവപ്പെട്ടു.)
16.04.1987 Holy Thursday
(പെസഹാ വ്യാഴം)
വാസുലാ, ഞാന്‍ എന്റെ ദേവാലയത്തില്‍ സന്നിഹിതനായിരുന്നു. ഞാന്‍ എന്റെ കുരിശിനു മുമ്പിലായി നടന്നിരുന്നു. ഏതാനും നിമിഷം ഞാന്‍ നിന്റെ മുമ്പില്‍ നിന്നു.
(കുരിശിന്റെ പ്രദക്ഷിണം നടക്കുമ്പോള്‍, കുരിശു വഹിച്ചുകൊണ്ടുപോകുന്ന പുരോഹിതനും മെഴുകുതിരി പിടിച്ചുകൊണ്ടുപോകുന്ന കുട്ടികള്‍ക്കും നടന്നുപോകുന്നതിന് ഞങ്ങള്‍ വഴിമാറിക്കൊടുത്തു. വളരെ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ പുരോഹിതനുവേണ്ടി നല്ലപോലെ കാണുവാന്‍ കഴിയാതെ, നേരെ എന്റെ മുമ്പില്‍ കുരിശുമായി വന്ന് ഏതാനും നിമിഷം നില്‍ക്കേണ്ടി വന്നു. എന്റെ കൂടെയുണ്ടായിരുന്ന കസില് ഇത് ഉടന്‍തന്നെ ശ്രദ്ധിച്ചു. എന്റെ ഹൃദയം സ്പന്ദിക്കുവാന്‍ തുടങ്ങി. എങ്ങോട്ടും മാറാന്‍ സ്ഥലവുമില്ല. കുരിശ് എന്റെ നേരെ മുമ്പിലും!)
എന്റെ മകളേ, ഇക്കഴിഞ്ഞ വര്‍ഷങ്ങളെല്ലാം നീ എന്റെ പ്രിയപ്പെട്ട ദേവാലയത്തില്‍ വരുന്നതിനു വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.
ഞാന്‍ എന്റെ കുരിശിന്റെ മുമ്പിലുണ്ടായിരുന്നു. എന്നെ ആരാധിക്കുവാന്‍ വന്നവരെയെല്ലാം ഞാന്‍ അനുഗ്രഹിച്ചു.
(വിശുദ്ധ കുരിശ് ദേവാലയത്തിന്റെ മദ്ധ്യഭാഗത്തായി വച്ചിരുന്നു. ഓരോരുത്തരായി പോയി വിശുദ്ധ കുരിശിനെ ചുംബിച്ചു.)
17.04.1987 Good Friday
(ദുഃഖവെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം, യേശുവിന്റെ കല്ലറയെ മൂടിയിരുന്ന പുഷ്പങ്ങള്‍ പുരോഹിതന് ജനങ്ങള്‍ക്കു വിതരണം ചെയ്യുന്നു. പൂക്കുലകളായിട്ടാണ് അദ്ദേഹം ജനങ്ങള്‍ക്ക് കൊടുക്കുന്നത്. എനിക്കു മൂന്നു പുഷ്പങ്ങള്‍ മാത്രമാണ് കിട്ടിയത്. പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കുവാന്‍ എനിക്കുണ്ടായിരുന്ന പ്രയാസം നീക്കുവാനുള്ള ദൈവത്തില്‍നിന്നുള്ള ഒരടയാളമായിട്ട് ഞാന്‍ ഇതിനെ കരുതി.
രണ്ടു ദിവസമായി ഞാന്‍ സന്ദേശങ്ങള്‍ എഴുതി എടുത്തില്ല. ഇതുമൂലം ദൈവസാന്നിധ്യം ശക്തിയായി എനിക്ക് അനുഭവിക്കുവാന്‍ കഴിഞ്ഞില്ല.)
എന്റെ ദൈവമേ, വളരെ നാളായല്ലോ!
എത്രനാളായി?
രണ്ടു ദിവസം!
വാസുലാ, രണ്ടു ദിവസമോ? അപ്പോള്‍ വര്‍ഷങ്ങളായി നിനക്കുവേണ്ടി കാത്തിരൂന്ന ഞാന്‍ എന്തുപറയണം?
യേശുവേ, എനിക്കൊന്നും പറയാനില്ല. അങ്ങയെ വേദനിപ്പിച്ചതില്‍ എനിക്കു ദുഃഖമുണ്ട്. എന്നോടു ക്ഷമിക്കണേമേ.
വരൂ ഞാന്‍ നിന്നോടു ക്ഷമിക്കുന്നു. എന്റെ പ്രിയപ്പെട്ടവരില്‍നിന്ന് ഞാന്‍ ആഗ്രഹിക്കുന്നത് ഏതാനും നിമിഷനേരത്തേക്ക് അവരുടെ ഹൃദയത്തെ സ്പര്ശിക്കുവാന് എന്നെ അനുവദിച്ചുകൊണ്ട് അവരുടെ ഹൃദയങ്ങളില്‍ എന്റെ കവിഞ്ഞൊഴുകുന്ന സ്നേഹം നിറയ്ക്കുവാനാണ്.
(യേശു അത്യധികം സ്നേഹത്തോടും ആര്‍ദ്രതയോടുമാണ് ഇക്കാര്യം പറഞ്ഞത്. ദൈവം പ്രധാനപ്പെട്ട ഒരു സന്ദേശം നല്കുവാന് തുടങ്ങുമ്പോഴെല്ലാം സാത്താനോ അവന്റെ അനുയായികളോ എന്നെ ആക്രമിക്കാറുണ്ട്. ശാരീരികമായി എന്നെ ആക്രമിക്കാറില്ലെങ്കിലും, സന്ദേശം എഴുതിയെടുക്കുമ്പോള്‍ എനിക്ക് ആശയക്കുഴപ്പം ഉണ്ടാക്കിക്കൊണ്ട് എന്നെ കുറ്റപ്പെടുത്തുവാനും ശപിക്കുവാനും അവനെ അനുവദിച്ചിരിക്കുന്നു. സാത്താന്റെ വാക്കുകളെ പൂര്ത്തിയാക്കുവാന്പോലും ഞാന്‍ സമ്മതിക്കാറുമില്ല. ഇത് സാത്താനെ കോപാകുലനാക്കാറുണ്ട്. അഥവാ, സാത്താന്റെ വാക്ക് എനിക്കു തിരിച്ചറിയുവാന്‍ സാധിച്ചില്ലെങ്കില്‍, എനിക്ക് കഴിയാത്ത രീതിയില്‍ ദൈവം എന്റെ കൈവിരലിനെ തടയാറുണ്ട്. ദൈവം പ്രത്യേകം സന്ദേശങ്ങള്‍ നല്കുവാന് തുടങ്ങുമ്പോഴാണ് സാത്താന്റെ ഇത്തരം ഉപദ്രവം ശക്തമാകുന്നത്. ഇപ്പോള്‍, എനിക്ക് സാത്താന്റെ ഉപദ്രവരീതി അറിയാം. അതുകൊണ്ട്, ചിലപ്പോള്‍ എനിക്കു നിരാശ തോന്നാറുണ്ടെങ്കിലും ദൈവത്തില്‍നിന്നുള്ള സന്ദേശം എഴുതി എടുക്കുന്നതില്‍നിന്നും ഞാന്‍ പിന്മാറാറില്ല.)
23.04.1987 I have liberated you
സ്വാതന്ത്ര്യം എന്താണെന്ന് ചിലപ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. ദൈവം എന്നെ വിളിക്കുന്നതിനുമുമ്പു ഞാന്‍ സ്വതന്ത്രയായിരുന്നു. സന്തോഷകരമായ കുടുംബജീവിതവും പ്രശ്നങ്ങളില്ലാത്ത ജീവിതവുമായിരുന്നു. ഇപ്പോള്‍ ഈ സന്ദേശം നല്കുന്ന ഭാരമൊന്നുമില്ലായിരുന്നു. എന്നാല്‍, അപ്പോള്‍ ഞാന്‍ ദൈവത്തില്‍നിന്ന് വളരെ അകലെയായിരുന്നു. അങ്ങനെയിരിക്കെ ദൈവമെന്നെ പെട്ടെന്ന് പിടിക്കുന്നു. ആദ്യമെനിക്ക് ഇത് ഇഷ്ടപ്പെട്ടില്ല. കാരണം, എനിക്ക് ദൈവത്തോട് സ്നേഹമില്ലായിരുന്നു. എന്നാല്‍, മൂന്നുമാസംകൊണ്ട്, അവിടുത്തെ സ്നേഹിക്കുവാന്‍ ദൈവം എന്നെ പഠിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ എട്ടുമാസമായിരിക്കൂന്നു. ഈ ഭാരം ഇറക്കിവയ്ക്കാന്‍ ഞാന്‍ സ്ഥലം അന്വേഷിക്കുന്നു. എങ്ങനെ ഈ ഭാരം ഇറക്കിവയ്ക്കുവാന്‍ കഴിയും? ഇതു വലിയ ഭാരമാണ്! സ്വാതന്ത്ര്യം എന്നാല്‍ എന്താണ്?
കര്‍ത്താവായ ഞാന്‍, എന്താണ് സ്വാതന്ത്ര്യമെന്നത് നിനക്കു പറഞ്ഞുതരാം. എഴുതി എടുക്കുക:
ലൗകിക വ്യഗ്രതകളില്നിന്നു നീ വിടുതല്‍ പ്രാപിച്ചുകൊണ്ട് എന്റെ അടുക്കലേക്ക്, എന്നിലേക്ക് പറന്നടുക്കുകയാണ് സ്വാതന്ത്ര്യം. ദൈവമായ ഞാന്‍ വന്ന് നിന്നെ സ്വതന്ത്രമാക്കിയിരിക്കുന്നു. ഇപ്പോള്‍ നീ സ്വതന്ത്രയാണ്.
വാസുലാ, നീ ലോകബന്ധനത്തില് കഴിഞ്ഞിരുന്നപ്പോള്‍, ലോകത്തിന്റെ പ്രലോഭനങ്ങള്‍ക്ക് നീ ഒരു തടവുകാരിയായിരുന്നു. എന്നാല്‍, ഒരു പ്രാവിനെപ്പോലെ നീ സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ടവളേ, നീ കൂട്ടില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു.
നീയെന്ന വ്യക്തി സ്വതന്ത്രമായി പറക്കട്ടെ. എന്റെ എല്ലാ മക്കള്‍ക്കും ഞാന്‍ നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം നീയും അനുഭവിച്ചറിയട്ടെ. എന്നാല്‍, ഞാന്‍ നല്‍കിയിരിക്കുന്ന ഈ കൃപ അവരില്‍ എത്രയോ പേര് നിരസിക്കുന്നു.
നീ വീണ്ടും പിടിക്കപ്പെടുന്നതിനും കൂട്ടിലടയ്ക്കപ്പെടുന്നതിനും അനുവദിക്കരുത്. ബന്ധിക്കപ്പെട്ട്, കൂട്ടിലടയ്ക്കപ്പെട്ട നിന്നെ ഞാന്‍ സ്വതന്ത്രയാക്കിയിരിക്കുന്നു.
ഞാന്‍ കടന്നുപോയപ്പോള്‍ നിന്റെ കൂട്ടില്‍, പിടഞ്ഞ് പിടഞ്ഞ് സാവധാനം മരിച്ചുകൊണ്ടിരുന്ന നിന്നെ ഞാന്‍ കണ്ടു. വാസുലാ, എന്റെ ഹൃദയം നിന്നെ ഈ അവസ്ഥയില്‍ കണ്ടിട്ട് എങ്ങനെ നിന്നെ രക്ഷിക്കാതിരിക്കും?
ഞാന്‍ വന്ന് നിന്റെ കൂടു പൊളിച്ചു. പക്ഷേ, നിന്റെ ചിറകുകള് നിനക്ക് ഉപയോഗിക്കുവാന്‍ കഴിയാത്തവണ്ണം അത്രമാത്രം നിനക്കു പരിക്കേറ്റിരുന്നു.
അതുകൊണ്ടു ഞാന്‍ എന്റെ വാസസ്ഥലത്തേക്കു നിന്നെ എടുത്തുകൊണ്ടുപോയി. വാത്സല്യത്തോട നിന്നെ സുഖപ്പെടുത്തി, വീണ്ടും പറക്കുവാന്‍ നിന്നെ പ്രാപ്തയാക്കി. എന്റെ കുഞ്ഞുപ്രാവ് പറക്കുന്നതും, അത് ആദ്യംമുതല്‍ ആയിരിക്കേണ്ടിടത്ത് ഇപ്പോള്‍ ആയിരിക്കുന്നതും കാണുമ്പോള്‍, എന്റെ ഹൃദയം അത്യധികം ആനന്ദിക്കുന്നു.
(യേശു ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് അത്യധികം സന്തോഷത്തോടെയാണ് ഇതു പറയുന്നത്)
കര്‍ത്താവായ ഞാന്‍ നിന്നെ സ്വതന്ത്രയാക്കി. ഞാന്‍ നിന്നെ യഥാസ്ഥാനപ്പെടുത്തി. നിന്റെ ദുരിതത്തില്‍നിന്നു ഞാന്‍ നിന്നെ വിമോചിപ്പിച്ചിരിക്കുന്നു. എന്റെ ദൃഷ്ടികള്‍ ഒരിക്കലും നിന്നെ വിട്ടുപിരിയുന്നില്ല. നീ എപ്പോഴും എന്നിലേക്കു തന്നെ തിരിച്ചുവരും എന്ന് അറിയാവുന്നതുകൊണ്ട്, എന്റെ പ്രാവ് പറക്കുന്നത് ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്തെന്നാല്‍, നിന്റെ രക്ഷകനും ഗുരുവുമായവനെ നീ തിരിച്ചറിയുന്നു. എന്റെ സൗഹൃദതാപം നിനക്ക് ആവശ്യമാണെന്നും, നീ എപ്പോഴും ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ ഹൃദയമധ്യത്തിലാണ് നിന്റെ വാസസ്ഥലമെന്നും നിനക്കറിയാം. നീ ഇപ്പോള്‍ എന്റേതാണ്; ഞാന്‍ നിന്നെ സ്നേഹിക്കുന്ന നിന്റെ ഗുരുവാണ്.
(സ്വിറ്റ്സര്‍ലണ്ടിലേക്ക് പോകുന്ന കാര്യം എന്റെ മനസ്സിലൂടെ കടന്നുപോയി. അവിടെവച്ച് എന്നില്‍ വീണ്ടും മാറ്റം ഉണ്ടാകുമോ എന്നു ഞാന്‍ ശങ്കിച്ചു,)
വാസുലാ നീ വീണ്ടും ചെളിയില്‍ വീഴുവാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഭയപ്പെടേണ്ട, നിന്നെ ശുദ്ധീകരിച്ചുകൊണ്ട് ഞാന്‍ എപ്പോഴും നിന്റെ സമീപത്തുണ്ടായിരിക്കും.
കാരണം, നീ സ്വിറ്റ്സര്‍ലണ്ടില്‍ താമസിക്കണമെന്നുള്ളത് എന്റെ പദ്ധതിയില്‍പ്പെട്ടതാണ്.
(ദൈവം ഇപ്രകാരം ചിന്തിക്കുവാനുള്ള കാരണങ്ങളെക്കുറിച്ച് ഞാന്‍ ആലോചിച്ചു. അതിനുശേഷം ഞാന്‍ ദൈവത്തോട് അക്കാര്യം ചോദിക്കുകയും ചെയ്തു.)
യൂറോപ്പില്‍ എന്റെ വചനവിത്ത് വിതയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വാസുലാ, എന്റെ വിതക്കാരി ആയിരിക്കുക.
വാസുലാ, എന്നെ മുറിവേല്പ്പിക്കുന്നവരുടെയിടയില് ജീവിക്കുക. നിന്റെ കണ്ണുകള്‍ എല്ലാം കാണുകയും, എന്റെ സൃഷ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നിരീക്ഷിക്കുകയും ചെയ്യട്ടെ. അവര്‍ എന്നെ എത്ര നിസ്സാരമായിട്ടാണ് പരിഗണിക്കുന്നതെന്ന് നിന്റെ ഹൃദയം ഗ്രഹിക്കട്ടെ.
അവര്‍ എന്നെ അവഹേളിക്കുന്നതും മുറിവേല്പിക്കുന്നതും നിന്റെ ചെവികള്‍ കേള്‍ക്കട്ടെ.
ഇതെല്ലാം കണ്ട് നീ എതിര്‍പ്പു പ്രകടിപ്പിക്കുകയില്ലേ? എന്റെ ജനം എന്നെ എപ്രകാരം വഷളത്തരങ്ങളുടെയും മദ്ധ്യേ ജീവിക്കുവാന്‍ ഞാന്‍ നിന്നെ ഇടയാക്കും. ഒരു പ്രാവിനെപ്പോലെ ഇവയുടെ മീതേ പറന്ന്, കയ്പുനിറഞ്ഞ സങ്കടത്തോടെ നീ ഇതെല്ലാം നിരീക്ഷിക്കും.
നീ എന്റെ സമര്പ്പണബലിയായിരിക്കും; നീ എന്റെ ലക്ഷ്യവുമായിരിക്കും. വേട്ടമൃഗത്തിന്റെ പിന്നില്‍ വേട്ടക്കാരന് എന്നപോലെ, അവര്‍ തങ്ങളുടെ ആയുധങ്ങളുമായി നിന്നെ പിന്തുടര്ന്നു വേട്ടയാടും. നിന്നെ നശിപ്പിക്കുവാന്‍ കഴിയുന്നവര്‍ക്കു വലിയ പ്രതിഫലം ലഭിക്കും.
കര്‍ത്താവേ, എനിക്കെന്തു സംഭവിക്കും?
മകളേ, ഞാന്‍ നിനക്കതു പറഞ്ഞുതരാം. യാതൊന്നും വൃഥാവിലാവുകയില്ല.
ഭൂമിയിലെ നിഴലുകള്‍ നീങ്ങിമറയും. മഴയുടെ ആദ്യതുള്ളികളില്ത്തന്നെ കളിമണ്ണ് അലിഞ്ഞ് ഇല്ലാതായിത്തീരും. പക്ഷേ, നിന്റെ ദേഹി ഒരിക്കലും ഇല്ലാതായിത്തീരുകയില്ല.
കര്‍ത്താവായ ഞാന്‍, ഒരിക്കല്‍ നിന്നോടു ചോദിച്ച ചോദ്യത്തിനു നീ നല്കിയ ഉത്തരം ഞാന്‍ നിന്നെ ഓര്‍മിപ്പിക്കുകയാണ്. ഞാന്‍ ഒരിക്കല്‍ നിന്നോട് ഇപ്രകാരം ചോദിച്ചു:
''ഏതു ഭവനമാണ് കൂടുതല്‍ പ്രധാനപ്പെട്ടത്, നിന്റെ ഭവനമോ അഥവാ എന്റെ ഭവനമോ? എന്റെ ഭവനമാണ് പ്രധാനപ്പെട്ടത് എന്ന ശരിയായ ഉത്തരം നീ നല്കുകയുണ്ടായി.
അതെ. ഞാന്‍ അങ്ങനെ പറഞ്ഞു.
ഞാന്‍ എപ്പോഴും എന്റെ ഹൃദയത്തില്‍ സൂക്ഷിക്കും. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
ഞാനും അങ്ങയെ സ്നേഹിക്കുന്നു.
നമുക്കു പോകാം. എന്റെ സാന്നിധ്യം മറക്കാതിരിക്കുക.
26.04.1987 Be Nothing and Let Me be Everything
പ്രിയപ്പെട്ടവളേ, ഞാന്‍ നിന്നോട പറയട്ടെ, നീ ജനിക്കുന്നതിനു മുമ്പുതന്നെ നിന്നെക്കുറിച്ചുള്ള എന്റെ പദ്ധതികള്‍ ഞാന്‍ രൂപീകരിച്ചു. നമ്മള് എപ്പോഴും ഒന്നിച്ചായിരിക്കും പ്രവര്‍ത്തിക്കുന്നത്. നിനക്കതിനു സമ്മതമാണോ?
എന്റെ ദൈവമേ, എനിക്കു സമ്മതമാണ്, എന്റെ കഴിവില്ലായ്മയില്‍ അങ്ങ് എന്നെ സ്വീകരിക്കുമെങ്കില്‍.
വാസുലാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നെ സഹായിക്കും.
കഴിഞ്ഞയാഴ്ചയില്‍ സാത്താന് നിന്നെ ശക്തമായി ഉപദ്രവിച്ച് ആക്രമിച്ചിരുന്നു. എന്നിരുന്നാലും, ഞാന്‍ ആഗ്രഹിച്ചതെല്ലാം നിന്നെക്കൊണ്ട് എഴുതിപ്പിച്ചു. ഞാന്‍ നിന്നെ ആവരണം ചെയ്തു സംരക്ഷിച്ചു.
സാത്താന് എന്നെ ശപിച്ചുകൊണ്ടിരുന്നപ്പോഴാണോ അങ്ങ് എന്നെ ആവരണം ചെയ്തു സംരക്ഷിച്ചത്?
അവന് നിന്നെ മ്ലേച്ഛമായി ശപിച്ചുകൊണ്ടിരുന്നപ്പോള് ഞാന്‍ നിന്നെ അനുഗ്രഹിക്കുകയായിരുന്നു. ഞാന്‍ നിന്നെ സംരക്ഷിച്ചു.
(പിന്നീട്)
വാസുലാ, ഞാന്‍ നിന്നോടു പറയുന്നു, നീ എത്രമാത്രം ചെറുതായിരിക്കുന്നുവോ അത്രമാത്രം വലുതായി ഞാന്‍ നിന്നെ സഹായിക്കുന്നതായിരിക്കും. നിന്നില്‍ പ്രവര്‍ത്തിച്ച് നിന്നില്‍ എന്റെ ഹിതം നിറവേറ്റുന്നതിന് എന്നെ അനുവദിക്കുക. നീ ഒന്നുമില്ലായ്മയാണെന്ന് ഗ്രഹിക്കുക.
എന്റെ വചനം ലോകത്തിന്റെ അതിര്‍ത്തികള്‍വരെ വ്യാപിക്കുന്നതിനും, സമാധാനത്തിന്റെയും സ്നേഹത്തിന്റെയുമായ എന്റെ പ്രവൃത്തികള്‍ ഓരോ ഹൃദയത്തെയും ആകര്‍ഷിക്കുന്നതിനുമായി, നീ ഒന്നുമില്ലായ്മയായി കഴിഞ്ഞുകൊണ്ട്, സര്വ്വവുമായിരിക്കുവാന് എന്നെ അനുവദിക്കുക.
നിന്റെ ദുരിതാവസ്ഥയെക്കുറിച്ചു നിന്നെ ഓര്‍മ്മിപ്പിക്കുവാന്‍ എന്നെ അനുവദിക്കുക. ഇതുമൂലം, ഞാന്‍ നിനക്കു നല്‍കിയിരിക്കുന്ന കൃപാവരങ്ങളാല്‍ നീ അഹങ്കരിക്കാതിരിക്കുവാന്‍ നിന്നെ സഹായിക്കും.
നീ എന്റെ നിര്‍മ്മലമായ ബലിപീഠമായിത്തീരുക.
മനുഷ്യരെ പിടിക്കുന്ന മുക്കുവത്തി, സമാധാനത്തിന്റെയും സ്നേഹത്തിന്റെയുമായ എന്റെ വല ലോകമെങ്ങും വീശുക. ആ വല വലിച്ചെടുക്കുക; ആ വലകൊണ്ട് പിടിച്ചവയെ നോക്കി ഞാന്‍ സന്തോഷിക്കട്ടെ!
ഞാന്‍ ശരീരത്തില്‍ ഭൂമിയിലായിരുന്നപ്പോള്‍ ഒരു ചെറിയ കൂട്ടം മനുഷ്യരെ പിടിക്കുന്ന മുക്കവരായിത്തീരുവാന് ഞാന്‍ പരിശീലിച്ചു.
മനുഷ്യവര്‍ഗ്ഗം മുഴുവനിലേക്കും എന്റെ വചനം പ്രഘോഷിക്കുവാന്‍ ഞാന്‍ അവരെ ഭൂമിയില്‍ നിയോഗിച്ചു. കര്‍ത്താവായ യേശുക്രിസ്തുവായ ഞാന്‍ നിന്നെ പരിശീലിപ്പിക്കുകയും, എങ്ങനെയാണ് അവര്‍ ഈ ദൗത്യം നിറവേറ്റിയതെന്ന് നിനക്കു കാണിച്ചു തരുകയും ചെയ്യും.
(ഞാന്‍ എന്തു പറയുവാനാണ്? എന്നെക്കൊണ്ട് എന്തു ചെയ്യാന്‍
കഴിയും? പിന്നെ അല്ലേ ഇത്തരമൊരു വലിയ ദൗത്യം! ദിവസം കഴിയുന്തോറും ഈ സന്ദേശങ്ങള്‍ ഭാരമേറിയതായി അനുഭവപ്പെടുന്നു. എനിക്കു ദൈവത്തെ പ്രസാദിപ്പിക്കണമെന്നുണ്ട് പക്ഷേ, ഏതു വഴിയില്‍? എന്റെ മുമ്പില്‍ ഈ വെളിപാടുകളുടെ ഭാരം ഒരു ആല്‍പ്സ് പര്‍വ്വതംപോലെ നിലകൊള്ളുന്നു.)
എന്റെ കുരിശ് ഞാന്‍ നിന്നോടൊപ്പം വഹിക്കുകയാണ്. അതേ, ശരിയാണ്, എന്റെ കുരിശ് ഭാരമുള്ളതാണ്. എന്നിരുന്നാലും തളരാതിരിക്കുക. കര്‍ത്താവായ ഞാന്‍ നിന്നെ സഹായിക്കുന്നുണ്ട്. എന്നോടൊപ്പം ചേര്‍ന്നു നില്ക്കുക, ഞാന്‍ നിന്നെ ഉപേക്ഷിക്കുകയില്ല.
എന്നാലും ഇതു വളരെ കൂടുതലാണ്.
(തുടര്‍ന്ന് എഴുതുവാന്‍ യേശു എന്നെ പ്രോത്സാഹിപ്പിക്കുന്നു)
വാസുലാ, ഇത്രത്തോളം ഞാന്‍ നിന്നെ സഹായിച്ചിട്ടില്ലേ? ഞാന്‍ പിന്നെ എന്തിന് നിന്നെ കൈവിടണം? എന്നെ പൂര്‍ണ്ണമായി ആശ്രയിക്കുക. എന്നില്‍ വിശ്വാസമര്‍പ്പിക്കുക. ഞാന്‍ ആരംഭിച്ചതും ആശീര്‍വദിച്ചതും ഞാന്‍ പൂര്‍ത്തിയാക്കും.
27.04.1987 But always return to Me
വാസുലാ, നിന്റെ മുമ്പില്‍ നില്‍ക്കുന്നത് കര്‍ത്താവായ ഞാനാണ്.
(യേശു അവിടുത്തെ സാന്നിധ്യം എനിക്ക് അനുഭവമാക്കിത്തന്നു; അവിടുന്ന് പുഞ്ചിരിക്കുകയായിരുന്നു. യേശു അവിടുത്തെ രണ്ടു കരങ്ങള്‍ക്കൊണ്ട്, അവിടുത്തെ മേലങ്കി തുറന്ന്, അവിടുത്തെ ഹൃദയം എന്നെ കാണിച്ചു. അവിടുത്തെ ഹൃദയം പ്രകാശിതമായിരുന്നു.)
എന്റെ ഹൃദയത്തില്‍ പ്രവേശിക്കുക. എന്റെ ഹൃദയത്തിന്റെ ആഴത്തിലേക്കു പ്രവേശിക്കുക; എന്റെ ഹൃദയം നിന്നെ ആവരണം ചെയ്യട്ടെ. എന്റെ ഹൃദയം നിന്റെ ഹൃദയത്തെ ആനന്ദഭരിതമാക്കട്ടെ; ജ്വലിപ്പിക്കട്ടെ; അത് നിന്റെ ഹൃദയത്തെ ജ്വലിപ്പിച്ചുകൊണ്ട് എന്റെ സമാധാനവും സ്നേഹവും പ്രസരിക്കട്ടെ.
വരൂ, നമുക്ക് ഒരുമിച്ചായിരിക്കാം. നിന്റെ പരിശുദ്ധ സഹചാരി ആയിരിക്കുവാന്‍ എന്നെ അനുവദിക്കുക. മകളേ, നിനക്കു സമ്മതമാണോ?
(കര്‍ത്താവിനെ സമീപിക്കുവാന്‍ ഞാന്‍ അയോഗ്യയാണെന്ന് എനിക്ക് അനുഭവപ്പെടുന്നു. അവിടുത്തെ സമീപിക്കുവാന്‍ ഞാന്‍ ആരാണ്? ഞാന്‍ എത്രമാത്രം അയോഗ്യയാണെന്ന് എനിക്കു ബോധ്യമായി. നന്ദികെട്ട പാപികളായ നമ്മള് എങ്ങനെ അവിടുത്തോടു സംസാരിക്കുവാന്‍ ധൈര്യപ്പെടും? പിന്നെ അല്ലേ, അവിടുത്തോട് അനുഗ്രഹം യാചിക്കുന്നതും സംഭാഷണം നടത്തുന്നതും. നമ്മള് എത്രമാത്രം ചീത്തയും അയോഗ്യരുമാണ്, ഈ അവസ്ഥ എന്നെ രോഗാതുരയാക്കുന്നു. എന്റെ അധരങ്ങള്‍ ഒരു നാടകൊണ്ട് ഒട്ടിക്കണമെന്നുപോലും എനിക്കു തോന്നി. അവിടുത്തോടുള്ള ബഹുമാനത്താല്‍, അവിടുത്തെ തിരുസന്നിധിയില്‍, എനിക്കും അവിടുത്തേക്കും ഇടയില്‍ എന്റെ മനസ്സുകൊണ്ട് ഭാവനാത്മകമായ ഒരു കര്ട്ടന് മറ ഞാന്‍ വച്ചു.)
മകളേ, നീ എന്താണ് ചെയ്തത്? എന്തുകൊണ്ടാണ് നീ അങ്ങനെ ചെയ്തത്?
(യേശുവിന് അതിശയം തോന്നുന്നതാ)
കര്‍ത്താവേ, അങ്ങയെ ബഹുമാനിക്കുവാനാണ് ഞാന്‍ ഇപ്രകാരം ചെയ്തത്.
നീ ഇതു ഭക്ഷിക്കുക.
(യേശുവിന്റെ കരങ്ങളില്‍ ഞാന്‍ അപ്പം കണ്ടു.)
കുഞ്ഞേ, എന്റെ അപ്പം സ്വീകരിക്കുക. എന്നാല്‍ എന്റെ അപ്പം സ്വീകരിക്കുന്നതിനു നമുക്കിടയില്‍ നീ തീര്‍ത്ത മറ നീ തന്നെ മാറ്റേണ്ടതാണ്. വരൂ.
ഞാന്‍ തന്നെ ഈ മറ എടുത്തുമാറ്റാം. ഇതാ, എന്റെ അപ്പം. എന്നെ സമീപിക്കുക.
(ഞാന്‍ അവിടുത്തെ കരങ്ങളില്‍നിന്ന് അപ്പം സ്വീകരിച്ചു.)
നിനക്കു ഭക്ഷണം നല്കി, നിന്നെ പോഷിപ്പിക്കുന്നതിന് എനിക്ക് എത്രമാത്രം സന്തോഷം നല്‍കുന്നുണ്ടെന്ന് നിനക്കറിയാമോ?
(യേശു സ്നേഹവും സന്തോഷവുംകൊണ്ട് നിറഞ്ഞിരുന്നു.)
വാസുലാ, എന്റെ സന്തോഷം നിനക്ക് അനുഭവിച്ചറിയുവാന്‍ സാധിക്കുന്നുണ്ടോ? നിന്റെ ബലഹീനതകളും നികൃഷ്ടാവസ്ഥയും എന്റെ അടുക്കല്‍ കൊണ്ടുവരുക; ഞാന്‍ അവയെ എന്റെ ശക്തിയിലും എന്റെ കാരുണ്യത്തിലും ഇല്ലാതാക്കാം.
എന്റെ കുഞ്ഞു പ്രാവേ, സ്വതന്ത്രമായി പറന്നുകൊള്ളുക. എന്നാല്‍, പലപ്പോഴും എന്റെ അടുക്കലേക്ക് മടങ്ങിവന്ന്, എന്റെ അപ്പം സ്വീകരിക്കണം.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
കര്‍ത്താവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു.
(ഇതിനുശേഷം, ദിവസം മുഴുവനും എനിക്ക് യേശുവിന്റെ സ്നേഹം അനുഭവിക്കാന്‍ കഴിഞ്ഞു. ഒരു സ്വര്‍ഗ്ഗീയാനുഭൂതി എനിക്കനുഭവപ്പെട്ടു. അസാധാരണമായവിധം അവിടുത്തെ സാന്നിധ്യം എനിക്കനുഭവപ്പെട്ടു.)
(പിന്നീട്)
നമ്മള് പ്രവേശിച്ചിട്ടുള്ള വിശുദ്ധ മന്ദിരം നീ കണ്ടിട്ടുണ്ട്, എപ്രകാരമാണ് എന്റെ സെറാഫുകള്‍ എന്റെ വിശുദ്ധമന്ദിരത്തിന് കാവല്‍ നില്ക്കുന്നതെന്നു കാണുവാന്‍ നിന്റെ കണ്ണുകളെ ഞാന്‍ അനുവദിച്ചു.
ഇന്ന് എന്റെ വിശുദ്ധ മന്ദിരത്തില്‍ എനിക്കുള്ളതൊക്കെ ഞാന്‍ നിന്നെ കാണിക്കും. എന്റെ വിശുദ്ധലിഖിതങ്ങളുടെമേല് പതിച്ചിരിക്കുന്ന ശക്തമായ രശ്മി നിനക്കു കാണുവാന്‍ കഴിയുന്നുണ്ടോ?
ഉവ്വ്. കര്‍ത്താവേ.
നിന്നെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ എഴുതപ്പെട്ടിട്ടുള്ള വിശുദ്ധ ലിഖിതങ്ങളാണ് അവ. സ്വര്‍ഗ്ഗത്തിന്റെയും എന്റെ സൃഷ്ടി മുഴുവന്റെയും രഹസ്യങ്ങളുടെ താക്കോല്‍ എന്റെ വിശുദ്ധഗ്രന്ഥമാണ്.
എന്റെ വിശുദ്ധ ഗ്രന്ഥത്തിനരികെ, എന്റെ വിശുദ്ധ ലിഖിതങ്ങള്‍ക്ക് ഉത്സാഹത്തോടെ കാവല്‍ നില്ക്കുന്നതിനു രണ്ടു പ്രധാന മാലാഖമാരെ ഞാന്‍ നിയോഗിച്ചിട്ടുണ്ട്.
കുഞ്ഞേ, വരൂ, എന്റെ മഹത്ത്വം ഞാന്‍ നിന്നെ കൂടുതലായി കാണിക്കാം.
(ദൈവം എന്നെ മറ്റൊരുസ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ എനിക്കു അസ്വസ്ഥതയ അനുഭവപ്പെട്ടു.)
നീ ഈ അഗ്നിപര്‍വ്വതം കാണുന്നുണ്ടോ?
(അതു മനോഹരവും എന്നാല്‍ ഭീതിജനകവുമായിരുന്നു)
ആ അഗ്നിപര്‍വ്വതത്തിന്റെ വശത്തുനിന്ന് രണ്ടു നദികള്‍ ഒഴുകുന്നുണ്ട്. അവയും അഗ്നിതന്നെ.
(അത് ഒഴുകുന്ന ലാവപോലെ തോന്നി. എന്നാല്‍ അതിനു കടുംചുവപ്പുനിറമായിരുന്നു.
കര്‍ത്താവായ ഞാന്‍ എന്റെ വിധി ദിവസം ദുഷ്ടരെ നീതിമാന്മാരില്നിന്നു വേര്‍തിരിക്കും. നീതിമാന്മാര്മാരുടെ മുമ്പില്‍വച്ചുതന്നെ സാത്താന്റെ അനുയായികള്‍ ഈ അഗ്നിപ്പുഴകളിലേക്ക് എറിയപ്പെടുകയും അങ്ങനെ ശിക്ഷിക്കപ്പെടുകയും ചെയ്യും.
വാസുലാ, ഞാന്‍ നിന്റെ സ്വര്‍ഗം കൂടുതലായി കാണിച്ചുതരും. എന്തെന്നാല്‍, എന്റെ വിശുദ്ധ മന്ദിരത്തിന് പിറകില്‍ അനേകം രഹസ്യങ്ങള്‍ ഇനിയുമുണ്ട്.
സൃഷ്ടിയേ, ഞാന്‍ സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമാകയാല്‍ എന്റെ ഹിതം നിര്‍വഹിക്കപ്പെടും. നിന്നില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ എന്നെ അനുവദിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍ നിറവേറ്റുന്നതുവരെ നമ്മള് സ്നേഹത്താല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. അതിനുശേഷം, ഞാന്‍ എന്റെ വിശുദ്ധ ഗ്രന്ഥവുമായി വീണ്ടും വന്ന് അതിലെ ഒരു ഭാഗം നിന്നെക്കൊണ്ട് വായിപ്പിക്കും. അതു നീ എഴുതി എടുക്കുന്നതോടുകൂടി എന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശത്തിനു മുദ്ര ഇടപ്പെടും.
(പാതിരാത്രിക്ക് യേശുവിന്റെ കുരിശില്നിന്നുള്ള നിലവിളികേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. അതു കഠിനദുഃഖത്തിന്റെയും സഹനത്തിന്റെയും വേദനയുടെയും കയ്പേറിയ വ്യസനത്തിന്റെയും നിലവിളിയായിരുന്നു. ഒരു വലിയ ദീനരോദനംപോലെയായിരുന്നു. യേശു വലിച്ചിഴക്കപ്പെടുന്നതുപോലെ തോന്നി.)
29.04.1987 My Last Loud Cry from My Cross
(അടുത്ത പ്രഭാതത്തില്‍ ലഭിച്ച സന്ദേശം)
ഞാന്‍ കര്‍ത്താവായ യേശുവാണ്. നീ എന്റെ നിലവിളി കേട്ടു. അതു ഞാനായിരുന്നു. ആ നിലവിളി ശബ്ദം നിന്നെ ഉണര്‍ത്തി. ഞാന്‍ എന്റെ കുരിശില്‍നിന്ന് നിലവിളിച്ചതായിരുന്നു. അതു ഞാന്‍ ജഢത്തില് ആയിരുന്നപ്പോഴുള്ള അവസാനത്തെ നിലവിളിയായിരുന്നു. എന്റെ ആഴങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന, സ്വര്ഗോന്നതങ്ങളെ ഭേദിച്ച, എന്റെ പീഡാസഹനത്തിന്റെയും കഠിനവേദനയുടെയും കയ്പേറിയ വ്യഥയുടെയും നിലവിളിയായിരുന്നു അത്.
എന്റെ ഈ നിലവിളി ഭൂമിയുടെ അടിസ്ഥാനങ്ങളെ പിടിച്ചു കുലുക്കി. ദേവാലയത്തിന്റെ തിരശ്ശീല നെടുകെ പിളര്‍ക്കപ്പെട്ടതുപോലെ എന്നെ സ്നേഹിക്കുന്നവരുടെയും ഹൃദയങ്ങളെയും അത് നെടുകെ പിളര്‍ന്നു.
എന്റെ നിലവിളി തിന്മയുടെമേല് വിജയം നേടിക്കൊണ്ട്, മണ്ണുമൂടിക്കിടന്നിരുന്ന കുഴിമാടങ്ങളില്‍നിന്ന് മരിച്ചവരെ ഉയിര്‍പ്പിച്ചുകൊണ്ട്, എന്റെ വിശ്വസ്തരായ അനുയായികളെ ഉണര്‍ത്തി.
ഭയങ്കരമായ ഇടീനാദം സ്വര്ഗോന്നതങ്ങളെ പിടിച്ചു കുലുക്കി. മാലാഖമാര്‍ വിറയലോടെ എന്റെ മുമ്പില്‍ കമിഴ്ന്ന് വീണ്, പരിപൂര്‍ണ്ണ നിശ്ശബ്ദതയില്‍ എന്നെ ആരാധിച്ചു.
എന്റെ അരികെ ഉണ്ടായിരുന്ന എന്റെ മാതാവ്, എന്റെ നിലവിളി കേട്ടു മുട്ടിന്മേല് വീണു മുഖം മറച്ചുകൊണ്ട്, തേങ്ങിക്കരഞ്ഞു. എന്റെ മാതാവിന്റെ അവസാന നിദ്രവരെ എന്റെ നിലവിളി ശബ്ദം അവളുടെ ഓര്‍മയില്‍ നിലകൊണ്ടു. അവള് സഹിച്ചു...
ഞാന്‍ കഠിന മനോവേദന അനുഭവിക്കുന്നു. ലോകത്തിന്റെ നിരവധിയായ അകൃത്യങ്ങള്‍, ദുഷ്ടത, നിയമരാഹിത്യം, അഹന്ത എന്നിവമൂലം ഞാന്‍ ഇപ്പോഴും പീഡയനുഭവിച്ചുകൊണ്ടിരിക്കുന്നു.
എന്റെ നിലവിളി ശബ്ദം ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിന്റെ പാപങ്ങള്‍ മുഴുവനും വഹിച്ചുകൊണ്ട്, പീഡ അനുഭവിച്ച്, ഏകനായി മരിക്കുന്നതിനുവേണ്ടി കുരിശില്‍ ഞാന്‍ കൈവിടപ്പെട്ടു. ഞാന്‍ ചിന്തിയ രക്തത്താല്‍ ലോകത്തെ മുഴുവനും രക്ഷിച്ച്, എന്റെ പ്രിയപ്പെട്ടവരായ നിങ്ങളെ വീണ്ടെടുക്കുന്നതിനുവേണ്ടിയായിരുന്നു അത്.
ആ നിലവിളി ഇന്നും ഭൂമിയില്‍ മാറ്റൊലികൊള്ളുന്നു. ഭൂതകാലത്തിന്റെ നിഴലിലാണോ ഞാന്‍ ജീവിക്കുന്നത്? എന്റെ ബലി വ്യര്ത്ഥമായിപ്പോയോ? എന്നാല്‍, പിന്നെ എന്തുകൊണ്ടു കുരിശില്നിന്നുള്ള എന്റെ നിലവിളി നിങ്ങള്‍ കേള്‍ക്കുന്നില്ല? എന്തുകൊണ്ട് നിങ്ങള്‍ ചെവികള്‍ കൊട്ടിയടച്ച് ആ നിലവിളിയെ തള്ളിക്കളയുന്നു.
കര്‍ത്താവേ, ഈ സന്ദേശം ആര്‍ക്കുള്ളതാണ്?
എന്റെ നിലവിളി ശബ്ദം കേള്‍ക്കുവാന്‍ ചെവികളുള്ള എല്ലാവര്ക്കും വേണ്ടിത്തന്നെ.
(കര്‍ത്താവ് ഏകനായി എത്രമാത്രം സഹിച്ചു. എത്രമാത്രം ഇപ്പോഴും സഹിച്ചുകൊണ്ടിരിക്കുന്നു എന്നോര്‍ത്ത് എനിക്ക് വലിയ സങ്കടം അനുഭവപ്പെട്ടു.)
എന്റെ ദൈവമേ, ഏപ്രില്‍ ഇരുപത്തിമൂന്നിലെ സന്ദേശത്തില്‍ പറഞ്ഞതുപോലെ അങ്ങയുടെ ബലിയായും അങ്ങയുടെ ലക്ഷ്യമായും ആയിത്തീരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ കുരിശുവഹിച്ചുകൊണ്ട് ഞാന്‍ അങ്ങേക്ക് ആശ്വാസം പകരട്ടെ. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഞാന്‍ ഏകയല്ല, അങ്ങ് എന്നോടൊപ്പം ഉണ്ട്.
കുഞ്ഞുപ്രാവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്റെ കൃപാവരങ്ങള്ക്കൊണ്ട് ഞാന്‍ നിന്നെ നിറച്ചിരിക്കുന്നു. എന്റെ താത്പര്യങ്ങള്‍ക്കും എന്റെ മഹത്ത്വത്തിനുമായി നിന്നെ ഉപയോഗിക്കുവാന്‍ എന്നെ അനുവദിക്കുക.
നിന്റെ താത്പര്യങ്ങള്‍ക്കായി യാതൊന്നും മാറ്റിവയ്ക്കാതിരിക്കുക; എന്റെ താത്പര്യങ്ങള്‍ മാത്രം അന്വേഷിക്കുക. എന്നെ മഹത്വപ്പെടുത്തുക; എനിക്കുവേണ്ടി മാത്രം പ്രയത്നിക്കുക; നിന്റെ സഹനങ്ങളോട് എന്റെ സഹനങ്ങള്‍ കൂട്ടിച്ചേര്‍ക്കുക.
എല്ലാ മനുഷ്യരും അങ്ങയുടെ നാമത്തെ സ്തുതിക്കുകയും, ഈ സ്തുതിപ്പ് അങ്ങയുടെ തിരുസന്നിധിയില്‍ എത്തുകയും ചെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
ഐക്യം എന്റെ സഭയെ ശക്തിപ്പെടുത്തും. ഐക്യം എന്നെ മഹത്ത്വപ്പെടുത്തും. വാസുലാ, എന്നെ സ്നേഹിക്കുക.
കര്‍ത്താവേ, അങ്ങ് ആഗ്രഹിക്കുന്നതുപോലെ അങ്ങയെ സ്നേഹിക്കുവാന്‍ എന്ന പഠിപ്പിക്കണമേ.
ഞാന്‍ പഠിപ്പിക്കാം. ഞാന്‍ നിന്നെ കൈവിടുകയില്ല. എന്റെ കുരിശു വഹിക്കുന്നതില്‍ മടുത്തുപോകാതിരിക്കുക. പ്രിയപ്പെട്ടവളേ, എന്റെ കുരിശു നീയുമായി പങ്കുവഹിച്ചുകൊണ്ട് ഞാന്‍ നിന്നോടൊപ്പം ഉണ്ട്.
(ഈസ്റ്റര്‍ ദിവസം ഞാന്‍ പാരീസില്‍)
(ഒരു പ്രധാന പുരോഹിതന് ഈ സന്ദേശം നോക്കിയിട്ട് ഇപ്രകാരം പറഞ്ഞു: ''ഇതൊരു അദ്ഭുതമാണ്.'' അദ്ദേഹം ഇപ്രകാരം പറഞ്ഞപ്പോള്‍ ദൈവം നമുക്ക് നല്കുന്ന ഈ സന്ദേശങ്ങള്‍ എത്ര അദ്ഭുതകരമെന്നും മനോഹരമെന്നും ഞാനും ചിന്തിച്ചു. എന്നാല്‍, ഈ സന്ദേശങ്ങള്‍ എത്ര സങ്കടകരമാണെന്നും ഞാന്‍ മനസ്സിലാക്കി. കാരണം പീഢ അനുഭവിക്കുന്ന, വേദന സഹിക്കുന്ന, ദുഃഖിതനായ, വ്യഥ അനുഭവിക്കുന്ന, അനേകരാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു ദൈവമാണ് നമുക്ക് ഈ സന്ദേശങ്ങള്‍ നല്‍കുന്നത്.)
യേശുവേ, പരിശീലനത്തില്‍ ഞാന്‍ പഠിക്കുന്നുണ്ടോ? എന്നെത്തന്നെ തൃപ്തിപ്പെടുത്തുവാനല്ല ഞാന്‍ ഇങ്ങനെ ചോദിക്കുന്നത്. പിന്നെയോ, പരിശീലനത്തില്‍ ഞാന്‍ എവിടെ നില്ക്കുന്നു എന്നത് അറിയുവാന്‍ മാത്രമാണ്.
വാസുലാ, യേശുവായ ഞാന്‍ നിന്റെ മുന്നിലുണ്ട്. നീ നിശ്ചമയായും വളരുന്നുണ്ട്, മരിച്ചവരുടെ ഇടയില്‍നിന്ന് ഞാന്‍ നിന്നെ ഉയിര്‍പ്പിച്ചു; ഞാന്‍ നിന്നെ പരിപോഷിപ്പിച്ചു. നീ എന്റെ അപ്പം ഭക്ഷിക്കുന്നു. എന്റെ പ്രകാശം നിന്റെമേല്‍ പ്രകാശിക്കുന്നു. ഞാനാണ് നിന്റെ ഗുരു; നീ ജ്ഞാനം അഭ്യസിക്കുന്നു.
യേശുവേ, എളിമയോടെ, ഒന്നുമില്ലാത്ത മനോഭാവത്തോടെ ഞാന്‍ നിലകൊള്ളണമെന്ന് അവിടുന്ന് എന്നെ എപ്പോഴും ഓര്‍മിപ്പിക്കുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ വളരുന്നുണ്ടെന്ന് അങ്ങ് പറയുകയാണോ?
അതെ, നീ ആത്മാവിലും, സ്നേഹത്തിലും, എളിമയിലും, വിനയത്തിലും, വിശ്വസ്തതയിലും വളരണം. ഈ നന്മകളെല്ലാം നിന്നില്‍ വളരട്ടെ.
എന്നാല്‍, അഹങ്കാരത്തിലും, ദുഷ്ടതയിലും എന്റെ ദൃഷ്ടിയില് വെറുപ്പ് ഉളവാക്കുന്ന എല്ലാ നികൃഷ്ടപ്രവൃത്തികളിലും നീ ഒന്നുമില്ലായ്മയായിത്തീരുക.
നീ പരിപൂര്ണ്ണയായിത്തീരുവാന് ഞാന്‍ ആഗ്രഹിക്കുന്നു.
30.04.1987 I AM the Elixir of Life. I AM the Resurrection
യേശുവേ, മരണാസന്നയായ ഒരു വ്യക്തിക്കുവേണ്ടി ഇപ്പോള്‍ അങ്ങ് ഒരു പ്രത്യേക സന്ദേശം നല്‍കാമോ?
മരണാസന്നയെന്നോ?
എന്റെ വാക്കുകേട്ട് യേശു ആശ്ചര്യപ്പെടുന്നു.
അവള് മരിക്കുകയില്ല. അവളുടെ ദേഹി സ്വതന്ത്രയാക്കപ്പെടും. അവള് സ്വതന്ത്രയാവുകയും ജീവിക്കുകയും ചെയ്യും! അവള് എന്റെ അടുക്കല്‍ വരും. അവളടെ ദേഹി സ്വതന്ത്രമാകും.
ഇപ്രകാരം എഴുതുക. ഞാന്‍ എപ്രകാരമാണ് ഓരോ വ്യക്തിയെയും തേടിക്കൊണ്ടിരിക്കുന്നതെന്നും, എപ്രകാരമാണ് വിശക്കുന്നവരെ ഞാന്‍ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും, എന്റെ അപ്പം എപ്രകാരം ജീവന് പ്രദാനം ചെയ്യുന്നുവെന്നും, ഞാന്‍ എപ്രകാരം രോഗികളെ സൗഖ്യമാക്കുന്നെന്നും അവളോടു പറയുക. ഞാന്‍ നിത്യജീവനും (ജീവന്റെ അമൃത്) പുനരുത്ഥാനവുമാണെന്ന് അവളോടു പറയുക.
(ഈ വ്യക്തിക്കുവേണ്ടിയുള്ള സന്ദേശം യേശു എനിക്ക് ഒരു പ്രത്യേക കടലാസ്സില്‍ നല്കുകയുണ്ടായി)
01.05.1987 Love will conquer evil
ദൈവമായ ഞാന്‍, എന്റെ പ്രവൃത്തികള്‍ നിറവേറ്റുന്നതിന് ആവശ്യമായ ശക്തി നിനക്കു നല്‍കും. എന്നെ ഒരിക്കലും നിഷേധിക്കരുത്. നിന്റെ താത്പര്യങ്ങള്‍ അല്ല, നേരെമറിച്ച്, എന്റെ താത്പര്യങ്ങള്‍ മാത്രം അന്വേഷിക്കുക.
ഞാന്‍ നിന്നെ എന്റെ അടുക്കലേക്ക് എടുക്കുന്നതുവരെ, എന്റെ വചനം നിന്നിലൂടെ ഈ ലോകത്തില്‍ വെളിപ്പെടുത്തുവാന്‍വേണ്ടി, നിന്നെ ഉപയോഗിക്കുവാന്‍ എന്നെ അനുവദിക്കുക.
വാസുലാ, നിന്റെ അന്ത്യം ഞാന്‍ മുന്‍കൂട്ടി പ്രവചിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ടവരാരും തങ്ങളുടെ അന്ത്യമണിക്കൂറിനെ ഭയപ്പെട്ടിരുന്നില്ല.
എന്റെ അഞ്ചു രഹസ്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തിത്തരും. ഇപ്പോള്‍ വന്ന് എന്റെ അഞ്ചു തിരിമുറിവുകളെ ചുംബിക്കുക.
(ഞാന്‍ അപ്രകാരം ചെയ്തു. ആദ്യം അവിടുത്തെ കരങ്ങള്‍. പിന്നീട് അവിടുത്തെ പാദങ്ങള്‍, തുടര്‍ന്ന് അവിടുത്തെ പാര്‍ശ്വഭാഗം. എന്നിരുന്നാലും, അവിടുത്തെ അഞ്ചു തിരുമുറിവുകളുമായി ബന്ധപ്പെട്ടുള്ള അഞ്ചു രഹസ്യങ്ങള്‍ എന്താണെന്ന് എനിക്കു മനസ്സിലായില്ല. എന്നാല്‍, ഉചിതമായ സമയത്ത് അവിടുന്ന് എന്നെ അക്കാര്യം അറിയിക്കുമെന്ന് എനിക്കറിയാം. അതിനാല്‍, ഇക്കാര്യത്തെക്കുറിച്ചു ഞാന്‍ അവിടുത്തോട് ഒന്നും ചോദിച്ചില്ല.)
വാസുലാ, നീ അല്പംകൂടി വളര്‍ച്ച പ്രാപിച്ചുകഴിയുമ്പോള് ഞാന്‍ ഈ രഹസ്യങ്ങള്‍ നിന്നോടു പറയും. എന്റെ കൃപകള്‍ക്കുവേണ്ടി കേണപേക്ഷിക്കുക; ഞാന്‍ നിനക്ക് അവ നല്‍കും.
എന്റെ പിതാവായ ദൈവമേ, അങ്ങയോടു ഞാന്‍ ഒരു കാര്യം ചോദിക്കുകയാണ്. ഞാന്‍ ചോദിക്കുന്നവ അങ്ങയുടെ താത്പര്യങ്ങള്‍ക്കും മഹത്ത്വത്തിനും ഉതകുന്നവ മാത്രമായിരിക്കും.
അങ്ങയുടെ സന്ദേശം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ വ്യാപിക്കട്ടെ. അവ വഴി അനേകരുടെ ഹൃദയങ്ങള്‍ അങ്ങിലേക്ക് ആകര്‍ഷിക്കപ്പെടട്ടെ.
അങ്ങയുടെ ഹിതം നിറവേറട്ടെ. അങ്ങയുടെ തിരുനാമം മഹത്ത്വപ്പെടട്ടെ.
ദുഷ്ടസാത്താന്റെ സ്വാധീനം നഷ്ടപ്പെടട്ടെ; അവന് എന്നേക്കുമായി തകര്‍ക്കപ്പെടട്ടെ.
ഇതാണ് എന്റെ അഭിലാഷം.
ഓരോ തവണ അങ്ങയോടുള്ള എന്റെ അപേക്ഷ അങ്ങയുടെ മഹത്ത്വത്തിന് അനുസരിച്ചുള്ളത് മാത്രമായിരിക്കാം.
എന്നില്‍നിന്നു വരുന്ന സഹായത്തിനുള്ള ഏതു യാചനപ്രാര്ത്ഥനയും അങ്ങയുടെ മഹത്ത്വത്തിന് യോജിച്ചതു മാത്രമായിരിക്കും.
എന്നില്‍ നിന്നുവരുന്ന സഹായത്തിനുള്ള ഏതു യാചനയും അങ്ങയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളവയായിരിക്കും. എനിക്കുവേണ്ടി ഞാന്‍ യാതൊന്നും അപേക്ഷിക്കുകയില്ല.
സര്‍വ്വശക്തനായ ദൈവമേ, ശക്തി ലഭിക്കുന്നതിനുള്ള എന്റെ പ്രാര്‍ത്ഥന അങ്ങയുടെ താത്പര്യങ്ങള്‍ ഞാന്‍ നിര്‍വഹിക്കുന്നതിനു വേണ്ടി മാത്രമായിരിക്കും.
കുഞ്ഞേ, നിന്റെ പാദങ്ങള്‍ എന്റെ പാദമുദ്രകളില്‍ വച്ചുകൊണ്ട് എന്നെ അനുഗമിക്കുക.
ഇതു ഞാനാണ്, യേശു.
യേശുവേ?
അതെ, ഞാനാണ്. പ്രിയപ്പെട്ടവളേ, എന്നെ മണവാളനെന്നും പിതാവെന്നും വിളിക്കുക. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. വരൂ നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം. എന്നെ തീക്ഷ്ണമായി സ്നേഹിക്കുക; എന്നെ മുറിപ്പെടുത്തുന്ന മറ്റുള്ളവര്‍ക്കുവേണ്ടി പരിഹാരം ചെയ്യുക.
എന്റെ ദൈവമേ, ഞാന്‍ ഇപ്രകാരം ചിന്തിക്കുകയായിരുന്നു: പാപം നിമിത്തം ഞാന്‍ തന്നെ ദുഷ്ടയാണെങ്കില്, മറ്റുള്ളവരുടെ അതേ അവസ്ഥയില്‍ തന്നെ ആണെങ്കില്‍, ഒരു പ്രാവിനെപ്പോലെ ദുഷ്ടതനിറഞ്ഞ ലോകത്തിനു മുകളിലൂടെ എനിക്ക് എങ്ങനെ പറക്കുവാന്‍ കഴിയും? അങ്ങനെയിരിക്കെ, അങ്ങു പറഞ്ഞതുപോലെ എല്ലാം കാണുവാനും കേള്‍ക്കുവാനും എനിക്കു കഴിയുകയില്ലല്ലോ. എന്തെന്നാല്‍, അങ്ങയെ മുറിപ്പെടുത്തുന്നവരെക്കാള് ഒട്ടും മെച്ചമല്ല ഞാനും.
വാസുലാ, എന്നില്‍ ആയിരിക്കുക. വിശുദ്ധി ആര്ജ്ജിക്കുവാന് പരിശ്രമിക്കുക. ഞാന്‍ നല്കുന്ന എന്റെ വിശുദ്ധിയില്‍നിന്നു സ്വീകരിക്കുക. എന്നില്‍നിന്നു വലിച്ചെടുക്കുക; എന്നില്‍നിന്നു പാനം ചെയ്യുക; എന്നെ ഉള്‍ക്കൊള്ളുക. ഞാന്‍ അനന്തമായ സമ്പത്താണ്, ഏതു വ്യക്തിക്കും എന്നില്‍നിന്നു കൃപ സ്വീകരിക്കുവാന്‍ കഴിയും.
ഇത്രയും കൃപാവരങ്ങള്‍ എനിക്കു നല്കിയിരിക്കുന്നതുകൊണ്ട് അഹങ്കരിച്ചു പോകുവാനും അതുവഴി സാത്താന് എന്നെ അനായാസം പ്രലോഭിപ്പിക്കുവാനും കഴിഞ്ഞേക്കാം.)
നിന്റെ നികൃഷ്ടാവസ്ഥയും നിന്റെ ഭൂതകാലത്തിന്റെ നിഴലുകളും ഞാന്‍ നിന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. ഞാന്‍ നിന്നെ സമീപിച്ചപ്പോള്‍ നീ എപ്രകാരം എന്നെ തള്ളിപ്പറഞ്ഞെന്നും, എന്റെ മഹത്തായ സ്നേഹത്തെ നീ എപ്രകാരം നിരസിച്ചുവെന്നും ഞാന്‍ നിന്നെ ഓര്‍മ്മിപ്പിക്കും. എപ്രകാരമാണ് ഞാന്‍ നിന്നെ മരിച്ചവരുടെയിടയില്‍, അന്ധകാരത്തില്‍ മൃതപ്രായമായി കണ്ടെത്തിയതെന്നു ഞാന്‍ നിന്നെ ഓര്‍മിപ്പിക്കും. എപ്രകാരമാണ് കരുണയോടും സ്നേഹത്തോടുംകൂടെ എന്റെ മാറിടത്തിലേക്കു നിന്നെ ഉയര്‍ത്തി എടുത്തു പുനുരദ്ധരിച്ചതെന്നു ഞാന്‍ നിന്നെ ഓര്‍മിപ്പിക്കും.
വരൂ, നമുക്ക് ഒന്നിച്ചു പ്രാര്‍ത്ഥിക്കാം. ഏറ്റുചൊല്ലുക:
''എന്റെ പിതാവേ, അവിടുത്തെ ഹിതംപോലെ എന്നെ നയിക്കണമേ. അങ്ങയുടെ പ്രകാശത്തില്‍ ജീവിക്കുവാനും, അതുവഴി എന്റെ ഹൃദയത്തിനു ചൂട് ലഭിക്കുവാനും എന്നെ ഇടയാക്കണമെ. അങ്ങയുടെ പ്രകാശം തെളിയിച്ചുകൊണ്ട്, എന്നെ സമീപിക്കുന്നവര്‍ക്കു ചൂടു പകര്‍ന്നുകൊടുക്കുവാനും എനിക്ക് ഇടവരുത്തണമെ.
എന്റെ ഒന്നുമില്ല്യ്മയിലും ഈ കൃപാവരങ്ങളെല്ലാം എനിക്കു നല്കിയിരിക്കുന്നതിനാല് അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ.
അവിടുന്ന് എനിക്കു ചെയ്ത നന്മയ്ക്കും, അവിടുന്ന് എന്നോടു കാണിച്ച കരുണയ്ക്കും, എന്നെ അങ്ങയുടെ ഹൃദയത്തിന് അരികിലേക്ക് ഉയര്‍ത്തിയതിനും അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ.''
നമുക്ക് ഇത് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കാം.
ഞാന്‍ നിനക്ക് നല്‍കിയിരിക്കുന്ന കൃപാവരങ്ങളെല്ലാം എന്റെ സ്വന്തം താത്പര്യങ്ങള്ക്കുവേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണം. ഒന്നുംതന്നെ നിന്റെ സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കരുത്. എന്റെ സന്തോഷം പങ്കുവച്ചുകൊണ്ട്, എന്നെ മഹത്ത്വപ്പെടുത്തുക.
എനിക്ക് അങ്ങയെ മഹത്ത്വപ്പെടുത്തുവാന് കഴിയട്ടെയെന്നും, സര്‍വ്വമനുഷ്യരും അങ്ങയുടെ നാമത്തെ സ്തുതിക്കട്ടെയെന്നും അവരുടെ പ്രാര്‍ത്ഥനകള്‍ സുഗന്ധധൂപംപോലെ അങ്ങയുടെ സന്നിധിയിലേക്ക് ഉയരട്ടെയെന്നും അവരുടെ സ്തുതികള്‍ അങ്ങയുടെ സ്വര്‍ഗ്ഗവാതിലില്‍ മുട്ടുന്നതുപോലെ പ്രതിധ്വനിക്കട്ടെയെന്നും ഞാന്‍ ആഗ്രഹിക്കുകയാണ്.
സ്നേഹം തിന്മയെ കീഴടക്കും. പൂര്ണ്ണദേഹിയോടും പൂര്‍ണ്ണ മനസ്സോടും കൂടി എന്നെ സ്നേഹിക്കുക. ഞാന്‍ നിനക്ക് എല്ലാമായിത്തീരട്ടെ. കര്‍ത്താവായ ഞാന്‍ നിനക്ക് ആവശ്യമുള്ളതെല്ലാം തന്ന് അന്ത്യംവരെ നിന്നെ പരിപാലിക്കും.
എങ്കില്‍, ഒന്നുമില്ലായ്മയായ എന്നെ എടുത്ത് അവിടുത്തെ ഹിതംപോലെ ഉപയോഗിച്ചാലും ഞാന്‍ അങ്ങയുടേതാണ്.
വരൂ, പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഈ വാക്കുകള്‍ കേട്ട് എപ്പോഴും സന്തോഷിക്കുവാന്‍ എനിക്ക് ഇടയാകട്ടെ. മകളേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
പിതാവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു.
02.05.1987 Message for those who Love Me
ഞാനാണ്, യേശു.
യേശുവേ, അവിടുന്ന് ഇപ്പോള്‍ ഒരു പ്രധാനപ്പെട്ട സന്ദേശം നല്കുവാന് പോകുകയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എഴുത്തു തടയാനായി തിന്മ ശ്രമിക്കുന്നു എന്നതും ഇതിന്റെ അടയാളമായി ഞാന്‍ കരുതുന്നു.
(കര്‍ത്താവിനെ സത്യമായി സ്നേഹിക്കുന്ന എല്ലാ പുരോഹിതന്മാര്ക്കും, കന്യകാസ്ത്രീകള്ക്കും, സന്ന്യസ്തര്‍ക്കും, അവിടുത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും വേണ്ടി നല്കുന്ന സന്ദേശം)
എന്നെ സ്നേഹിക്കുന്നവര്‍ക്കും, തങ്ങളുടെ ജീവിതത്തെ ഒരു ബലിയായി എനിക്കു സമര്‍പ്പിക്കുന്നവര്‍ക്കും വേണ്ടിയുള്ള സന്ദേശം അവര്‍ക്കു ശക്തി നല്കി അവരെ പ്രോത്സാഹിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
വചനമായ ഞാന്‍, ഈ ബലഹീനത ഉപകരണത്തില്ക്കൂടി എന്റെ വചനങ്ങള്‍ വെളിപ്പെടുത്തും. എന്റെ പ്രകാശം നിങ്ങള്‍ എല്ലാവരുടെയും മേല്‍ പ്രശോഭിക്കുവാന്‍ ഇടവരുത്തിക്കൊണ്ട് ഈ സന്ദേശത്തിലൂടെ ഞാന്‍ ഭൂമിയിലേക്ക് ഇറങ്ങുന്നു.
എന്റെ പ്രിയപ്പെട്ടവരേ, ഞാന്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു! എന്റെ ഉള്ളില്‍ ജീവനുള്ളതും ഒരിക്കലും അണഞ്ഞുപോകാത്തതുമായ ഒരു ജ്വാലയുണ്ട്.
ഞാന്‍ പരിശുദ്ധിയുടെയും, ഭക്തിയുടെയും സമ്പത്തിന്റെ ആഴക്കടലാണ്. എന്റെ പ്രിയപ്പെട്ടവരേ, വരൂ, എന്നില്‍നിന്നു സ്വീകരിക്കുക.
വരൂ, എന്റെ തുറന്നിരിക്കുന്ന മുറിവുകളിലേക്കു പ്രവേശിക്കുക. വന്ന്, നിങ്ങളുടെ ദേഹിയെ എന്റെ തിരുരക്തത്തില്‍ മുക്കുക!
ഈ മണലാരണ്യത്തെ സമൃദ്ധമായി നനച്ചുകൊണ്ട്, എന്റെ കുഞ്ഞാടുകളെ സൗഖ്യപ്പെടുത്തുവാന്‍ നിങ്ങള്‍ക്കു കഴിയേണ്ടതിന്, നിങ്ങള്‍ വന്ന് എന്റെ ജീവനുള്ള ഉറവയില്‍നിന്ന് പാനം ചെയ്യുക.
ഈ ജീവനുള്ള ജ്വാലയില്നിന്നു പ്രകാശം സ്വീകരിക്കുക; അതു നിങ്ങളുടെ ഹൃദയങ്ങളെ ആവരണം ചെയ്യട്ടെ!
നിങ്ങളുടെ മനസ്സിന് ഒരിക്കലും ഗ്രഹിക്കുവാന്‍ കഴിയാത്ത വിധത്തില്‍ ഞാന്‍ നിങ്ങളെ അത്രമാത്രം സ്നേഹിക്കുന്നു.
വരൂ, എന്റെ വിശുദ്ധ കുരിശു വഹിക്കുന്നതില്‍ ഒരിക്കലും തളരാതിരിക്കുക. എന്തെന്നാല്‍, കുരിശു വഹിച്ചുകൊണ്ട് ഞാന്‍ നിങ്ങളോടൊപ്പം ഉണ്ട്.
എന്നോടു ചേര്‍ന്ന് നടന്നുകൊണ്ട് എന്നെ അനുഗമിക്കുക. എന്റെ കാല്പ്പാടുകളില് നിങ്ങളുടെ പാദങ്ങള്‍ വയ്ക്കുക. പരിശ്രമിക്കുന്നതിലും സഹിക്കുന്നതിലും മടുപ്പു തോന്നരുത്. എന്നെ മഹത്ത്വപ്പെടുത്തുക. നിങ്ങളുടെ സ്തുതികള്‍ സുഗന്ധപൂരിതമായ ധൂപംപോലെ സ്വര്‍ഗ്ഗത്തിലേക്ക് ഉയരട്ടെ.
എന്നെ സ്തുതിക്കുക. എന്നെ ആനന്ദിപ്പിക്കുക. ഞാന്‍ നിങ്ങളില്‍ സന്തോഷിക്കട്ടെ. എന്നോടുള്ള നിങ്ങളുടെ സ്നേഹത്തില്‍ ഞാന്‍ ആനന്ദിക്കട്ടെ. ഈ അനന്തമായ സ്നേഹത്തില്‍നിന്ന് നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുക; ഈ അനന്തമായ സ്നേഹം. നിങ്ങളില്‍ കവിഞ്ഞൊഴുകിക്കൊണ്ട്, എന്റെ കുഞ്ഞുങ്ങളെ സുഖപ്പെടുത്തട്ടെ.
ഭൂമിയില്‍ സര്‍വ്വജീവികളും എന്റെ ഊഷ്മളമായ സ്നേഹം അനുഭവിച്ചറിയട്ടെ. തണുത്തു മരവിച്ചുപോയ ഓരോ ഹൃദയവും എന്റെ പരിശുദ്ധിയില്‍ ലയിച്ച് എന്നോട് ഒന്നായിത്തീരട്ടെ!
ഭൂതകാലത്തിന്റെ ഓരോ നിഴലും പൂര്‍ണ്ണമായ സത്യസന്ധതയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ജീവനുള്ള വ്യക്തിത്വമായി നിങ്ങളില്‍ രൂപാന്തരപ്പെടട്ടെ. എന്റെ സൃഷ്ടി ഒരു പറുദീസാ ആയി മാറട്ടെ!
ഐക്യപ്പെടുക! ഐക്യപ്പെട്ട് ഒന്നായിത്തീരുക. എന്തെന്നാല്‍, ദൈവമായ ഞാന്‍ ഏകനാണ്. ഐക്യം ശക്തിപ്പെടുത്തുന്നു. ഐക്യപ്പെടുക.
എന്റെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന, എന്റെ രക്തത്താല്‍ വിശുദ്ധീകരിക്കപ്പെട്ട ധാന്യവിത്തുകള് എടുത്ത് എല്ലായിടത്തും വിതയ്ക്കുക.
പ്രിയപ്പെട്ടവരേ, ഈ വിത്തുകള്‍ എന്റെ ഹൃദയത്തിലുണ്ട്. നിങ്ങള്‍ എന്റെ ഹൃദയത്തില്‍ പ്രവേശിച്ച് ഈ വിത്തുകള്‍ സ്വീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഐക്യത്തിനുവേണ്ടി പരിശ്രമിക്കുക.
നോട്ടുബുക്ക് 11
ഞാന്‍ പുഷ്പങ്ങളെ സുഖപ്പെടുത്തും. ഞാന്‍ അവയെ സുഗന്ധപൂരിതമാക്കും. ഞാന്‍ അവയെ ധാരാളമായി വര്‍ദ്ധിപ്പിക്കും. എന്റെ ഉദ്യാനത്തെ അലങ്കരിക്കും. ഞാന്‍ നിങ്ങളുടെ ഹൃദയങ്ങളെ നനയ്ക്കും; ഞാന്‍ നിങ്ങളെ പുനരുദ്ധരിക്കും.
സൃഷ്ടി! ഞാന്‍ നിന്നെ സ്നേഹിക്കുന്നു! ഞാന്‍ നിങ്ങളില്‍ പ്രകാശിക്കും. അങ്ങനെ എന്റെ ചൂടുരശ്മികള് നിങ്ങളെ വലയം ചെയ്തിരിക്കുന്ന കറുത്തിരുണ്ട് ഘനീഭവിച്ച കാര്‍മേഘങ്ങളെ ചിതറിക്കും. എന്റെ പ്രകാശം അവയില്‍ തുളച്ചുകടന്ന്, നിങ്ങളെ ഭാരപ്പെടുത്തുന്ന എല്ലാ അന്ധകാരത്തെയും നീക്കിക്കളയും. ഈ അന്ധകാരം ബലഹീനതയും നികൃഷ്ടതയും ദുഷ്ടതയും മാത്രമേ നിങ്ങള്‍ക്ക് പ്രദാനം ചെയ്തിട്ടുള്ളൂ.
എന്റെ ചൂടുരശ്മികള് എന്റെ എല്ലാ പുഷ്പങ്ങളെയും പുനരുദ്ധരിക്കും. സ്വര്‍ഗ്ഗത്തില്‍നിന്നു നീതിയുടെയും പരിശുദ്ധിയുടെയും നൈര്‍മല്യത്തിന്റെയും സത്യസന്ധതയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മഞ്ഞുതുള്ളികള്‍ നിങ്ങളുടെമേല്‍ ഞാന്‍ വര്‍ഷിക്കും.
നിങ്ങളുടെ മേല്‍ എപ്പോഴും ശ്രദ്ധയുള്ള നിങ്ങളുടെ വിശ്വസ്ത കാവല്‍ക്കാരനാണ് ഞാന്‍.
ഞാന്‍ ലോകത്തിന്റെ പ്രകാശമാണെന്ന് ഓര്‍ക്കുക. ഞാനാണ് വചനം.
സമാധാനം നിങ്ങള്‍ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. എന്നെ മഹത്ത്വപ്പെടുത്തുക. എന്നില്‍ ആശ്രയിക്കുക. എന്റെ കുരിശു വഹിക്കുന്നതില്‍ മടുപ്പുതോന്നാതെ എന്റെ മക്കളെ സുഖപ്പെടുത്തുവാന്‍ പരിശ്രമിക്കുക.
എന്റെ വാസുലാ, സന്ദേശം എഴുതി എടുക്കുന്നതില്‍ മടുപ്പു തോന്നരുത്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ജ്ഞാനം നിന്നെ അഭ്യസിപ്പിക്കും.
കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ തിരുഹിതം നിറവേറട്ടെ.