ദൈവത്തിലുള്ള യഥാർത്ഥ ജീവിതം
അറിയിപ്പ്
ഈ സന്ദേശങ്ങളിൽ ഉടനീളം യേശു ആവർത്തിച്ചിരിക്കുന്ന ‘വാസുലാ’ എന്ന എന്റെ പേരുമാറ്റി പകരം വായനക്കാരായ നിങ്ങളോരുത്തരുടെയും പേരുകൾ യഥാസ്ഥാനത്തുചേർക്കണമെന്നു നിങ്ങളോടു പറയണമെന്ന് യേശു എന്നോടാവശ്യപ്പെട്ടിട്ടുള്ള വസ്തുത നിങ്ങളെ ഞാൻ അറിയിക്കുന്നു.
യേശു വസുലായ്ക്കു നൽകിയ പ്രാർത്ഥന
എൻറെ ദൈവമായ കർത്താവേ, ഈ അന്ധകാരത്തിൽ നിന്ന് അങ്ങയുടെ പ്രകാശത്തിലേക്ക് എന്നെ ഉയർത്തണമേ. അങ്ങയുടെ തിരുഹൃദയത്തിൽ എന്നെ മറയ്ക്കണമേ. അങ്ങയുടെ തിരുവചനത്താൽ എന്നെ പോഷിപ്പിക്കണമെ. അങ്ങയുടെ പരിശുദ്ധ നാമത്തിൽ എന്നെ അഭിഷേകം ചെയ്യണമെ. അങ്ങയുടെ പ്രഭാഷണം ശ്രവിക്കുവാൻ എന്നെ ഒരുക്കണമെ. അങ്ങയുടെ മധുരസൗരഭ്യം വീശിക്കൊണ്ട് എന്നെ പുനർജ്ജ്വീപ്പിക്കണമെ. അങ്ങയുടെ ആത്മാവിനെ ആനന്ദിപ്പിക്കുവാൻ എന്നെ വശീകരിക്കണമെ. പിതാവേ, അങ്ങയുടെ പരിശുദ്ധമായ മീറാ എൻറെമേൽ വീഴ്ത്തിക്കൊണ്ട് അങ്ങയുടെ പൈതലായി എന്നെ അലങ്കരിക്കണമെ.
അങ്ങയുടെ ആത്മാവ് എനിക്ക് ജീവൻ നൽകി. ജീവൻറെ അപ്പമായ അങ്ങ് എൻറെ ജീവനെ പുനഃരുദ്ധരിച്ചു. അങ്ങയുടെ തിരുരക്തം പാനം ചെയ്യുവാൻ നൽകിക്കൊണ്ട്, അങ്ങയോടൊപ്പം നിത്യതയിൽ പങ്കുചേർന്ന് അങ്ങയുടെ രാജ്യത്തിൽ എന്നേയ്ക്കും ജീവിക്കുവാൻ എന്നെ പ്രാപ്തനാക്കിയിരിക്കുന്നു. ആമ്മേൻ
പരിശുദ്ധ മാതാവ് നൽകിയ പ്രാർത്ഥന
കരുണയുള്ള പിതാവേ, വീണ്ടും വീണ്ടും കേൾക്കുകയും എന്നാൽ ഒരിക്കലും മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നവർ ഇത്തവണ അങ്ങയുടെ സ്വരം ശ്രവിക്കുവാനും പരിശുദ്ധരിൽ പരിശുദ്ധനായ അങ്ങയെ മനസ്സിലാക്കുവാനും അനുവദിക്കണമെ.
കണ്ടിട്ടും ഒരിക്കലും ഗ്രഹിക്കാത്തവർ ഇത്തവണ അങ്ങയുടെ പരിശുദ്ധ മുഖവും അങ്ങയുടെ മഹത്ത്വവും ദർശിക്കുവാൻ അവരുടെ കണ്ണുകളെ തുറക്കണമെ.
അവരുടെ ഹൃദയം തുറന്നുകൊണ്ട് അങ്ങയുടെ വിശ്വസ്തത മനസ്സിലാക്കേണ്ടതിന് അവരുടെ ഹൃദയത്തിൽ അങ്ങയുടെ വിരൽ വയ്ക്കണമേ.
നീതിമാനായ പിതാവേ, അങ്ങയുടെ പ്രിയപുത്രൻ യേശുക്രിസ്തുവിൻറെ മുറിവുകളാൽ എല്ലാ ജനതകളും മനസാന്തരപ്പെടുന്നതിനും സുഖപ്പെടുന്നതിനുമായി ഞാൻ ഇക്കാര്യങ്ങൾ പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. ആമ്മേൻ.
യേശുവിൻറെ തിരുഹൃദയത്തിൽ ദൃഢമായി വിശ്വസിച്ചുകൊണ്ടുള്ള പ്രാർത്ഥന
ഓ കർത്താവായ യേശുക്രിസ്തുവേ,അങ്ങയുടെ ഏറ്റം പരിശുദ്ധമായ തിരുഹൃദയത്തിലേയ്ക്ക് ഈ നിയോഗം (നിയോഗം സമർപ്പിക്കുക ) ഞാൻ വിശ്വസിച്ചർപ്പിക്കുന്നു.
എൻറെ നേരെ ദൃഷ്ടി അയക്കുക മാത്രം ചെയ്യണമെ. അങ്ങയുടെ തിരുഹൃദയം പ്രോചോദിപ്പിക്കുന്നതു ചെയ്താലും. അങ്ങയുടെ തിരുഹൃദയം തീരുമാനിക്കട്ടെ. ഞാൻ അതിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. ഞാൻ അങ്ങയുടെ തിരുഹിതത്തിൻറെ കാരുണ്യത്തിൽ അഭയം തേടുന്നു.
കർത്താവായ യേശുവേ അങ്ങ് എന്നെ കൈവിടുകയില്ല.യേശുവിൻറെ തിരുഹൃദയമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു. യേശുവിൻറെ തിരുഹൃദയമേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തിൽ ഞാൻ വിശ്വസിക്കുന്നു. യേശുവിൻറെ തിരുഹൃദയമേ, അങ്ങയുടെ രാജ്യം വരട്ടെ.
യേശുവിൻറെ തിരുഹൃദയമേ, ഞാൻ അനേകം അനുഗ്രഹങ്ങൾക്കായി അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ ഈ ആവശ്യത്തിനായി ഞാനിപ്പോൾ തീക്ഷ്ണമായി യാചിക്കുന്നു. ഇതു സ്വീകരിക്കണമേ. ഇത് അങ്ങയുടെ തിരുഹൃദയത്തിൽ വയ്ക്കണമേ. അങ്ങയുടെ അമൂല്യരക്തത്താൽ ആവരണം ചെയ്യപ്പെട്ട് ഇതിനെ കാണുമ്പോൾ നിത്യപിതാവ് ഇത് നിരസിക്കുകയില്ല. ഇനി ഒരിക്കലും ഇത് എൻറെതല്ല, യേശുവേ അങ്ങയുടെ പ്രാർത്ഥനയായിരിക്കും. യേശുവിൻറെ തിരുഹൃദയമേ ഞാൻ അങ്ങിൽ വിശ്വാസമർപ്പിക്കുന്നു. എനിക്കൊരിക്കലും ലജ്ജിക്കുവാനിടവരാതിരിക്കട്ടെ. ആമ്മേൻ.
മുഖ്യദൈവദൂതനായ വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന
മുഖ്യദൈവദൂതനായ വിശുദ്ധ മിഖായേലേ, പോരാട്ട സമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിൻറെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ രക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെയെന്ന് ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. മനുഷ്യരെ നശിപ്പിക്കാൻ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗ്ഗീയ സൈന്യധിപാ, അങ്ങ് ദൈവത്തിൻറെ ശക്തിയാൽ അവയെ നരകാഗ്നിയിലേക്ക് തള്ളുകയും ചെയ്യണമേ. ആമ്മേൻ.
എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ, നിൻറെ സങ്കേതത്തിൽ ഓടിവന്ന് നിൻറെ സഹായം തേടിയവരിൽ ഒരുവനേയും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് ഓർക്കണമെ. കന്യാവ്രതക്കാരുടെ രാഞ്ജിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ശരണപ്പെട്ടു നിൻറെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ചു കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിൻറെ ദയാധിക്യത്തെ കാത്തുകൊണ്ട് നിൻറെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻറെ മാതാവേ, എൻറെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളേണമെ. ആമ്മേൻ.
കുറിപ്പ്
ഈ സന്ദേശങ്ങിൽ കറുത്ത അക്ഷരത്തിലുള്ളത് ദൈവം നല്കുന്ന സന്ദേശങ്ങളും ചുവന്ന അക്ഷരത്തിലുള്ളത് വാസുലാ സംസാരിക്കുന്നവയുമാണ്.
Notebook 11
05.05.1987 Scatter My Grains. Let Me be your Captor
ദൈവത്തിൻറെ സ്നേഹം ഞാൻ അനുഭവിച്ചറിയുമ്പോൾ എൻറെ മനസ്സ് ഏതാണ്ട് ഉന്മാദാവസ്ഥയിലായിത്തീരുന്നു. അവിടുത്തെ ശരീരത്തിൽ പൂർണ്ണമായി ഞാൻ ലയിച്ചുചേരുമ്പോൾ, വായുവിനു സമാനം, ശരീരരഹിതമായ ആത്മാവിനെപ്പോലെ ആയിത്തീരുന്നു. ഒരു സ്വർഗ്ഗീയമായ അനുഭൂതിയുടെ അവസ്ഥയിലെത്തുന്നു. അവിടുത്തെ സ്നേഹം നൽകുന്ന ഈ സ്വർഗ്ഗീയ അനുഭവസ്ഥിതിയെ വർണ്ണിക്കുവാൻ വാക്കുകൾക്കു കഴിയില്ല. അവിടുത്തെ കൃപയും നന്മയും പരിശുദ്ധിയും മഹത്ത്വവും വിവരിക്കുവാൻ വാക്കുകൾകൊണ്ട് അസാദ്ധ്യമാണ്. അവിടുന്ന് എന്നെ സമീപിക്കുന്നതിനുമുമ്പ് എങ്ങനെയാണ് ഞാൻ അവിടുത്തെ തിരസ്കരിച്ചത്?
വാസുലാ, എൻറെ അടുക്കലേക്ക് വരൂ. എൻറെ അഞ്ചു തിരുമുറിവുകളും തുറന്നിരിക്കുകയാണ്. വാസുലാ, എൻറെ മുറിവുകളിൽ പ്രവേശിച്ച്, എൻറെ വേദന അനുഭവിച്ചറിയുക.
വരൂ, എൻറെ മുറിവുകളിലെ രക്തം നിന്നെ ശുദ്ധീകരിക്കട്ടെ. എന്നെ മഹത്ത്വപ്പെടുത്തുക. മകളേ, ഞാൻ നിന്നെ നയിക്കാം. ഞാൻ സൗജന്യമായി നൽകുന്നു; അതിനാൽ നീയും സൗജന്യമായി നൽകുക. കർത്താവായ ഞാൻ എൻറെ വിശുദ്ധ ഗ്രന്ഥവുമായി മടങ്ങി വരാം.
(യേശുവിൻറെ കൈയ്യിൽ ഒരു ചെറിയ പുസ്തകം ഉണ്ടായിരുന്നു.)
ഞാൻ ചൂണ്ടിക്കാണിച്ചുതരുന്ന ഭാഗം വിവേചിച്ച് വായിക്കുക. “എൻറെ മകളേ, എൻറെ അനുഗ്രഹീതയായ മണവാട്ടി, എൻറെ കുഞ്ഞാടുകളെ പോഷിപ്പിക്കുക. എൻറെ ധാന്യവിത്തുകൾ വാരിവിതറുക; അവ സമൃദ്ധമായ വിളവ് നൽകട്ടെ; അവ കൊയ്തെടുത്ത് എൻറെ അപ്പം സൗജന്യമായി നൽകുക. ഞാനാണ് ജീവൻറെ അപ്പം. എൻറെ ആടുകളെ പോഷിപ്പിക്കുക. യുഗാന്ത്യം വരെ ഞാൻ എപ്പോഴും നിന്നോടുകൂടെ ഉണ്ടായിരിക്കും.”
എൻറെ ദൈവമേ, അങ്ങ് എനിക്കു നൽകുന്ന മാർഗദർശനത്തിന് ഞാൻ അങ്ങേയ്ക്കു നന്ദിപറയുന്നു. എൻറെ വാക്കുകൾ വരണ്ടുണങ്ങിയതാണെങ്കിലും എനിക്ക് അവ കടലാസ്സിൽ എഴുതിവെയ്ക്കണം. അങ്ങയുടെ നാമം എന്നുമെന്നേക്കും വാഴ്ത്തപ്പെട്ടതായിരിക്കട്ടെ !
ഞാൻ നിന്നെ സ്നേഹിക്കുന്നു. നമ്മൾ ഒന്നിച്ചു പ്രവർത്തിക്കും. സന്ദേശം എഴുതുന്നതിൽ മടുപ്പുതോന്നരുത്. എൻറെ സമാധാനത്തിൻറെയും സ്നേഹത്തിൻറെയും സന്ദേശത്തിന് ഞാൻ മുദ്രകുത്തിയിരിക്കുന്നു. വാസുലാ, ഞാൻ നിന്നെ നയിക്കും. എൻറെ അടുക്കലേക്ക് വരൂ.
കർത്താവേ, ഞാൻ അങ്ങയെ അനുഗമിക്കാം. ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
നിന്നിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ എന്നെ അനുഗമിക്കുക.
കർത്താവേ, അങ്ങയുടെ ഹിതം നിറവേറട്ടെ.
ഞാൻ നിന്നെ ജ്ഞാനം അഭ്യസിപ്പിക്കും.
(പിന്നീട് )
(ഇന്നലെ ദൈവത്തിൻറെ സന്ദേശം ലഭിച്ചതിനു ശേഷം, ദൈവസാന്നിദ്ധ്യം എനിക്കു ശക്തമായി അനുഭവപ്പെട്ടു; ദൈവം എന്നിലും ഞാൻ ദൈവത്തിലും. എനിക്കു ദൈവത്തിൽനിന്നു വേർപെടുവാൻ കഴിഞ്ഞില്ല.)
എൻറെ സന്തത സഹാചാരിണി, ഞാൻ നിന്നെ സ്നേഹിക്കുന്നു. വാസുലാ, സർവ്വവും എനിക്കു തരുക; നിനക്കുള്ളതെല്ലാം എനിക്കു തരുക.
എൻറെ സ്നേഹം ഞാൻ അങ്ങേയ്ക്കു നൽകി. ഞാൻ എന്നെത്തന്നെ അങ്ങേയ്ക്കു നൽകി. ലോകമോഹങ്ങളിൽനിന്നു ഞാൻ എന്നെത്തന്നെ വേർപ്പെടുത്തി, എന്നെ അങ്ങേയ്ക്കു സമർപ്പിച്ചു. ഇനിയും എന്താണ് എനിക്ക് ചെയ്യുവാൻ കഴിയുക?
മകളേ, നിൻറെ കീഴടങ്ങലിൻറെ സ്വരം കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഞാനായിരിക്കട്ടെ നിന്നെ പിടികൂടിയവൻ.
(ഇന്നു വൈകുന്നേരം എനിക്കു യേശുവിൻറെ തിരുമുഖം വളരെ വ്യക്തമായി കാണുവാൻ സാധിച്ചു. മറ്റവസരങ്ങളിൽ അവിടുത്തെ തിരുമുഖം ഇത്ര വ്യക്തമായിരുന്നില്ല. മന്ദോഷ്ണനായ ഒരാളെ ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടി തീക്ഷണതയോടെ ദൃഢനിശ്ചയത്തിൽ വരുന്ന ഒരാളിനെപ്പോലെ യേശുവും ഇന്നു വൈകുന്നേരം വളരെ തീക്ഷണനും ഉത്സാഹഭരിതനും ആയി കാണപ്പെട്ടു.)
എൻറെ മുറിവുകളെ നീ ചുംബിക്കുമോ?
(ഞാൻ യോഗാത്മകമായ വിധത്തിൽ (in a mystical way) യേശുവിൻറെ മുറിവുകളിൽ ചുംമ്പിച്ചു. പിന്നീട്, ഞാൻ യേശുവിനോട് എൻറെ അടുത്തുള്ള കസേരയിൽ ഇരിക്കുവാൻ പറഞ്ഞു. അവിടുന്ന് അപ്രകാരം ചെയ്തതായി യോഗാത്മകമായി എനിക്ക് അനുഭവപ്പെട്ടു. അവിടുന്ന് എന്നെ നോക്കിക്കൊണ്ട് അവിടുത്തെ കരം മേശപ്പുറത്ത് എൻറെ കോപ്പിബുക്കിൻറെ മുകളിൽ വെച്ചു. ഈ തോന്നലുകളെല്ലാം യേശു എൻറെ മനസ്സിൽ പതിപ്പിച്ചു നൽകുകയാണ്.)
എൻറെ പുഷ്പമേ, നിന്നെ മുഴുവനായി എനിക്കു സമർപ്പിക്കുക. എന്നെ ശ്രവിക്കുവാൻ നീ തയ്യാറാണോ?
ഉവ്വ്, യേശുവേ.
എൻറെ അനുഗ്രഹീതയായ മണവാട്ടി, ഞാൻ സൗജന്യമായി നൽകി. അതുകൊണ്ടു സൗജന്യമായിത്തന്നെ നല്കുക. എന്നോട് ഐക്യപ്പെടുക. എന്നോട് ഒന്നായിത്തീരുക. എൻറെ കണ്ണുകളിലേക്ക് നോക്കുക.
(ഞാൻ നോക്കി)
യേശുവേ, കൂടുതലായി എനിക്ക് എന്തുചെയ്യുവാൻ കഴിയും?
എന്നെ സ്നേഹിക്കുക.
ഞാൻ അങ്ങയെ സ്നേഹിക്കുന്നുണ്ടല്ലോ. ഞാൻ ഇതു പല പ്രാവശ്യം പറഞ്ഞതാണല്ലോ. ഞാൻ ആത്മാർത്ഥമായിട്ടാണ് പറഞ്ഞതെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. ഞാൻ അങ്ങേയ്ക്കായി ദാഹിക്കുന്നു. ലോകമോഹങ്ങളിൽനിന്നു ഞാൻ അകന്നിരിക്കണമെന്ന് അങ്ങ് ആഗ്രഹിച്ചു; ഞാൻ ലോകമോഹങ്ങളോട് വിട പറഞ്ഞു.
വാസുലാ, ഞാനും നിന്നെ തീക്ഷണമായി ആഗ്രഹിക്കുന്നില്ലേ?
(ദേഹി ദൈവത്തെ തീക്ഷണമായി ആഗ്രഹിക്കുന്നു; ദൈവം ദേഹിയേയും തീക്ഷണമായി ആഗ്രഹിക്കുന്നു എന്നതിൻറെ അർത്ഥം ഇപ്പോൾ എനിക്കു മനസ്സിലായി.)
നിൻറെ ദൈവമെന്ന നിലയിൽ ഞാനും സഹിക്കുന്നില്ലേ?
(ദേഹി ദൈവത്തിൽനിന്ന് അകന്നു ശരീരത്തിൽ വസിക്കുന്നതുകാരണം)
പ്രിയപ്പെട്ടവളേ, എന്നിൽ വസിക്കുക; ഞാൻ നിന്നിലും വസിക്കും. നീ എന്നിലും ഞാൻ നിന്നിലും.
നമ്മൾ.
എന്നോട് അനുരൂപപ്പെട്ട്, എന്നോട് ഐക്യപ്പെടുക.
യേശുവേ, പക്ഷേ, അങ്ങ് നമ്മളെ ഒന്നിപ്പിച്ചിട്ടുണ്ടല്ലോ. അങ്ങ് അപ്രകാരം പറഞ്ഞല്ലോ.
ഞാൻ പറഞ്ഞതാണ്.
(പെട്ടെന്ന് എനിക്കു വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. അതുകൊണ്ട്, ഞാൻ പോകട്ടെ എന്ന് യേശുവിനോട് അനുവാദം ചോദിച്ചു.)
യേശുവേ, നമുക്കു പോകാം?
മകളേ, എന്തിനാണ്?
യേശുവേ, ഞാൻ വളരെ ക്ഷീണിതയായിരിക്കുന്നു.
പ്രിയപ്പെട്ടവളേ, നീ പോകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. നീ എൻറെ കൂടെ നിൽക്കുമോ?
( ആദ്യമായിട്ടാണ് യേശു ഇപ്രകാരം നിർബന്ധിക്കുന്നത്.)
എന്നാൽ, ഞാൻ നിൽക്കാം.
എന്നെ ഏകനായി വിടുമ്പോൾ എൻറെ ഹൃദയം വീണ്ടു കീറുന്നു.
എന്നാൽ, അങ്ങ് എന്നോടൊപ്പം ഉണ്ട്; നമ്മൾ ഒന്നിച്ചാണല്ലോ.
ഇപ്പോൾ ഞാൻ നിന്നോടൊപ്പം ഉണ്ട്. എന്നാൽ, നീ പലപ്പോഴും എന്നെ മറക്കുന്നു. ഞാൻ ആഗ്രഹിക്കുന്നവിധം എൻറെ ദൈവീക കരങ്ങൾ നിന്നെ രൂപപ്പെടുത്തുവാൻ എന്നെ അനുവദിക്കുക. എൻറെ പ്രതിഛായയിൽ ഞാൻ നിന്നെ രൂപപ്പെടുത്തും. നിന്നിൽ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ എന്നെ അനുവദിക്കുക. മകളേ, ഞാൻ യേശുവാണ്; യേശു എന്നുപറഞ്ഞാൽ രക്ഷകൻ എന്നാണർത്ഥം. ഞാൻ നിന്നെ അസൂയാവഹമായി സ്നേഹിക്കുന്നു.
നീ മുഴുവനായും എൻറെതായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ ചെയ്യുന്നതെല്ലാം എനിക്കുവേണ്ടിയാകണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എൻറെ എതിരാളികളെ സഹിക്കുകയില്ല. നീ എന്നെ ആരാധിക്കണമെന്നും, എനിക്കുവേണ്ടി ജീവിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
നീ എനിക്കുവേണ്ടി ശ്വസിക്കുക; എനിക്കുവേണ്ടി സ്നേഹിക്കുക; എനിക്കുവേണ്ടി ഭക്ഷിക്കുക; എനിക്കുവേണ്ടി പുഞ്ചിരിക്കുക; എനിക്കുവേണ്ടി സ്വയം ബലിയായിത്തീരുക.
നീ ചെയ്യുന്നതെല്ലാം എനിക്കുവേണ്ടി ചെയ്യുക. നിന്നെ വശീകരിച്ചെടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെമാത്രം ആഗ്രഹിക്കുന്നവിധത്തിൽ നിന്നെ ജ്വലിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എൻറെ പുഷ്പമേ, നിൻറെ ദളങ്ങളാൽ എന്നെ അലങ്കരിക്കുക. നിൻറെ സ്നേഹത്താൽ എന്നെ കിരീടമണിയിക്കുക. എൻറെ മുൾക്കിരീടം എടുത്തുമാറ്റി തൽസ്ഥാനത്ത് നിൻറെ മൃദുവായ ദളങ്ങൾ കൊണ്ടുള്ള കിരീടം വയ്ക്കുക. നിൻറെ സുഗന്ധത്താൽ എന്നെ സുഗന്ധപൂരിതമാക്കുക. എന്നെ, എന്നെമാത്രം സ്നേഹിക്കുക.
ഉദാത്തമായ സ്നേഹത്താൽ ഞാൻ എൻറെ ജീവൻ നിനക്കു വേണ്ടി ബലിയർപ്പിച്ചു. നിൻറെ മണവാളനായ എനിക്കുവേണ്ടി നീയും ഇതുപോലെ ചെയ്യുകയില്ലേ? വിവാഹ ഉടമ്പടി ചെയ്തവളേ, നിൻറെ മണവാളനെ ആനന്ദിപ്പിക്കുക; എന്നെ സന്തോഷിപ്പിക്കുക! നിത്യമായ ബന്ധത്തിൽ നിന്നെത്തന്നെ എന്നോടു ബന്ധിക്കുക.
എനിക്കുവേണ്ടി ജീവിക്കുക; എനിക്കുവേണ്ടി മാത്രം ജീവിക്കുക. എൻറെ ബലിയായിത്തീരുക; എൻറെ ലക്ഷ്യമായിത്തീരുക; എൻറെ വലയായിത്തീരുക.
സൃഷ്ടി, നീ എന്നെ സ്നേഹിക്കുന്നുവോ?
എൻറെ ദൈവമേ, എനിക്ക് എങ്ങനെ അങ്ങയെ സ്നേഹിക്കാതിരിക്കാനാവും? ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
ഇങ്ങനെ അനേകം തവണ പറയൂ. ഞാനതുകേൾക്കട്ടെ. ഇതു കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്. ദിവസം ആയിരം തവണ ഇതു പറയൂ. ഓരോ ദിവസവും പ്രഭാതത്തിൽ ഉണർന്നതിനുശേഷം എൻറെ മുഖത്തുനോക്കി എന്നോടു പറയൂ: “ എൻറെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.”
യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്തുകൊണ്ടാണ് അങ്ങ് കൂടുതൽ കർക്കശക്കാരനാകുന്നത്?
(ഒരു പക്ഷേ, ഞാൻ വേണ്ടതുപോലെ പ്രവർത്തിക്കുന്നില്ലായിരിക്കും.)
വരൂ. എന്നെ തെറ്റിദ്ധരിക്കാതിരിക്കൂ! ഇതു സ്നേഹം സംസാരിക്കുന്നതാണ്. ഇതു സ്നേഹത്തിൻറെ ആഗ്രഹങ്ങളാണ്. ഇതു സ്നേഹത്തിൻറെ ജ്വാലയാണ്.
എനിക്കു പ്രതിയോഗികളെ സഹിക്കുവാൻ കഴിയുകയില്ല. നിൻറെ പിതാവും മണവാളനും സന്തതസഹചാരിയും ദൈവവുമായ പരിശുദ്ധനെ ആശ്രയിക്കുക.
( പ്രതിയോഗി എന്നതുകൊണ്ടു യേശു ഉദ്ദേശിക്കുന്നത് ദൈവത്തിൻറെ സ്ഥാനത്ത് ഒരു വ്യക്തി പ്രതിഷ്ഠിക്കുന്ന എന്തുമാകാം.)
വരൂ, നമുക്കു പരസ്പരം വിശ്രമിക്കാം( നമുക്കു- ഞാൻ നിന്നിലും നീ എന്നിലും വിശ്രമിക്കാം). മകളേ, എന്നെ അസൂയാവഹമായ സ്നേഹത്താൽ സ്നേഹിക്കുക.
06.05.1987 - Love will Suffer
(പൂർണ്ണമായി കീഴടങ്ങുക എന്നതുകൊണ്ടു ദൈവം എന്താണ് അർത്ഥമാക്കുന്നതെന്ന് ഞാൻ മനസ്സിലാക്കിവരുന്നു.
എല്ലാത്തിൽനിന്നും വേർപ്പെട്ട്, എല്ലാം ഉപേക്ഷിച്ച് ദൈവത്തെ അനുഗമിക്കലാണത്. അവിടുത്തെ വാക്കുകൾ പ്രതീകാത്മകമാണ്; അക്ഷരാർത്ഥത്തിലുള്ളതല്ല.
എല്ലാത്തിനും ഉപരിയായി ഞാൻ ദൈവത്തെ സ്നേഹിച്ചുകൊണ്ട്, അവിടുന്ന് എന്നെ ഉപയോഗപ്പെടുത്തണമെന്ന് ഞാൻ തീവ്രമായി ആഗ്രഹിക്കുന്നതാണ് എൻറെ കീഴടങ്ങൽ.
വേർപെട്ടിരിക്കുക; ജഢികതാത്പര്യങ്ങളിൽനിന്നു കഴിയുന്നത്ര വേർപെട്ടിരിക്കുക; അതായത് ഞാൻ- എൻറെ ദേഹി- എപ്പോഴും ശരീരത്തിൽനിന്നും വേർപെട്ടു ദൈവവുമായി സംയോജിക്കുവാൻ അഭിലഷിക്കുന്നു. ദൈവത്തെമാത്രം അനുഗമിക്കുവാൻ ആഗ്രഹിക്കുന്നു.
സഹനം: ദൈവത്തോടുകൂടി ആയിരിക്കുവാൻ കഴിയാതെ ഭൂമിയിൽ ജീവിക്കുന്നതുകൊണ്ടുള്ള സഹനം. ഒരു വിധവയെപ്പോലെ ഇവിടെ കഴിയേണ്ടിവരുന്നതിലുള്ള സഹനം. ഭൗതികജീവിതം നയിക്കേണ്ടിവരുന്നതിലുള്ള സഹനം. ശാസ്ത്രവും സാങ്കേതികത്വവുമായി എപ്പോഴും ഉരസേണ്ടിവരുന്നതിലുള്ള ഭാരം നൽകുന്ന സഹനം. അവിശ്വാസികൾ, സംശായലുക്കൾ, ലൗകീകചിന്തവെച്ചു പുലർത്തുന്നവർ എന്നിവർ തരുന്ന സഹനം. ഇത്തരക്കാരോടു സഹകരിക്കേണ്ടിവരുന്നതിലുള്ള സഹനം. ലോകചിന്തകളിൽ നിന്നു വേർപെട്ട് ഏകയായി ദൈവവുമായി മാത്രം സമ്പർക്കം ചെയ്യുവാനുള്ള ആഗ്രഹം മറച്ചുവെയ്ക്കേണ്ടിവരുന്നതിലുള്ള സഹനം. ദൈവവും ഞാനും മാത്രം, എന്നെ ദൈവത്തിൽനിന്നു പിന്തിരിപ്പിക്കുവാൻ യാതൊന്നും, യാതൊരുവനും ഉണ്ടാവരുതെന്ന ആഗ്രഹംമൂലമുണ്ടാകുന്ന സഹനം.
ഇത്രയും കാര്യം ഞാൻ എഴുതിയത്, എൻറെ വികാരം എഴുതുവാൻ എന്നെ സഹായിക്കണമെന്നു ഞാൻ ദൈവത്തോട് അപേക്ഷിക്കുകയും, അവിടുന്ന് എന്നെ എഴുതുവാൻ സഹായിക്കുകയും ചെയ്തതുകൊണ്ടാണ്. എഴുതേണ്ട കൃത്യമായ വാക്കുകൾ അവിടുന്ന് എൻറെ ചെവികളിൽ മന്ത്രിച്ചുതന്നു! മനുഷ്യരുടെയിൽ ഞാൻ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഇതും വേറൊരു കുരിശുവഹിക്കലാണ്. എൻറെ ശരീരം വേദനിക്കുന്നു.)
എൻറെ ശരീരവും വേദനിക്കുന്നു. നീ അനുഭവിക്കുന്നതെല്ലാം ഞാനും അനുഭവിക്കുന്നു. മകളേ, എന്നെ മഹത്ത്വപ്പെടുത്തുക.
എൻറെ പ്രിയപ്പെട്ട ദൈവമേ, ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു.
(പിന്നീട്, ഞാൻ ദൈവത്തിൽ ലയിച്ചുചേർന്ന അനുഭവം ലഭിക്കുന്നു.)
ഞാൻ നിന്നെ സ്നേഹിക്കുന്നു. നിനക്കത് മനസ്സിലാകുന്നില്ലേ? സ്നേഹം സഹിക്കുന്നു; സ്നേഹം സംയോജിപ്പിക്കുന്നു; സ്നേഹം സമൃദ്ധമായ വിശ്വസ്തത പ്രദാനം ചെയ്യുന്നു; ത്യാഗം അനുഷ്ഠിക്കുന്നതിനു സ്നേഹത്തിന് യാതൊരു തടസ്സവുമില്ല.
വാസുലാ, സമയം അതിവേഗം പറക്കുന്നു. നിൻറെ സമയം ആസന്നമായിരിക്കുന്നു. നിന്നെത്തന്നെ ബലിയായി സമർപ്പിക്കുക; എളിമയിൽ വളരുക; എന്നിൽനിന്നു ഭക്ഷിക്കുക. എൻറെ പ്രിയപ്പെട്ടവളെ ഞാൻ നിൻറെ ചങ്ങലകളഴിച്ചുമാററും; താമസിയാതെതന്നെ നീ എൻറെ അടുക്കൽ പറന്നെത്തും.
എൻറെ ദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
07.05.1987 - The Thorned Crown. Acts of Love
ഞാൻ നിന്നെ സ്നേഹിക്കുന്നു; ഇതു ഞാനാണ്, നിൻറെ മണവാളൻ. എൻറെ പുഷ്പമേ, ഞാൻ നിന്നെ വിശുദ്ധീകരിക്കും. എൻറെ പ്രകാശത്താൽ നിന്നെ പ്രശോഭിപ്പിച്ചുകൊണ്ട്, ഞാൻ നിന്നെ പുനരുദ്ധരിക്കും. എൻറെ ശക്തിയാൽ ഞാൻ നിന്നെ പോഷിപ്പിക്കും.
വാസുലാ, എൻറെ മുൾക്കിരീടം ധരിക്കുവാൻ നിന്നെ അനുവദിച്ചുകൊണ്ട് ഞാൻ നിന്നെ ആദരിക്കും.
യേശുവേ, അങ്ങ് എന്നെ എങ്ങനെ വിശ്വസിക്കും?
ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ മുൾക്കിരീടം ധരിക്കുന്നതോടുകൂടി ഞാൻ അനുഭവിച്ച പരിഹാസവും നിന്ദയും നീ മനസ്സിലാക്കും. എന്തെന്നാൽ, താമസിയാതെ നീയും പരിഹസിക്കപ്പെടുന്നതായിരിക്കും. ഓർക്കുക, നീ സഹിക്കുന്നത്ര ഞാനും സഹിക്കുന്നതായിരിക്കും; എന്തെന്നാൽ ഞാൻ നിന്നിലും നീ എന്നിലുമാണ്. ഞാൻ നിന്നെ എന്നോടു ഐക്യപ്പെടുത്തി ഒന്നിപ്പിച്ചിരിക്കുന്നു; നമ്മൾ ഒന്നാണ്.
എൻറെ പ്രിയപ്പെട്ടവളേ, നമുക്ക് എൻറെ പ്രവൃത്തികൾ തുടരാം. നിനക്കുവേണ്ട ശക്തി അവസാനംവരെ ഞാൻ നിനക്കു നൽകും.
(ഈ സന്ദേശത്തിലൂടെ യേശു എന്നെ ഒരുക്കുകയാണെന്ന് പിന്നീട് എനിക്കു മനസ്സിലായി. എന്നെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുമെന്ന് എനിക്കു മനസ്സിലായി. എങ്കിലും, അവിടുന്ന് എന്നോടൊപ്പം ഉണ്ടാകുമല്ലോ. ഞങ്ങൾ ഒരുമിച്ചു പരിഹാസം പങ്കിടും. യേശുവിൻറെ സുവിശേഷം പ്രഘോഷിക്കുന്നതിനായി എന്നെ ലോകമെങ്ങും അയക്കുന്നതോടൊപ്പം പരിഹാസവും പീഢനങ്ങളും ആരംഭിക്കും.)
യേശുവേ, എനിക്ക് ഇതുവരെ നൂറുപ്രാവശ്യംപോലും “യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു” എന്നു പറയുവാൻ കഴിഞ്ഞിട്ടില്ലാത്തപ്പോൾ അങ്ങ് എന്നോട് ഇപ്രകാരം ആയിരം പ്രാവശ്യം പറയുവാൻ ആവശ്യപ്പെടുന്നു!
അല്ലയോ വാസുലാ, സ്നേഹപൂർവം ചെയ്യുന്ന ഓരോ പ്രവൃത്തിയും പറയുന്നത് : “യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു” എന്നതാണെന്ന് നിനക്കറിഞ്ഞുകൂടെ. ഈ വിധത്തിലും നീ എന്നോടുള്ള സ്നേഹമാണ് പ്രകടിപ്പിക്കുന്നത്.
നിൻറെ ജീവിതത്തിൽ നീ ചെയ്യുന്ന ഓരോ പ്രവൃത്തിയും നീ എന്നോടുതന്നെയാണ് ചെയ്യുന്നത്.
വരൂ, നിന്നെ അലങ്കരിക്കുക! നീ അഭിവൃദ്ധിപ്പെടുക ! നീ പ്രകാശിക്കുക! നീ പരിമളം പരത്തുക! സ്നേഹത്തിൻറെ പൂച്ചെണ്ടുകളുമായി എന്നെ അലങ്കരിക്കുക. (സ്നേഹമാകുന്ന നിൻറെ പുഷ്പമാലയിലെ ) നിൻറെ ഓരോ ഇതളും എൻറെ മുൾക്കിരീടത്തിൽനിന്ന് ഓരോ മുള്ളും നീക്കം ചെയ്യട്ടെ. സ്നേഹമാകുന്ന ഇതളുകളുടെ എണ്ണം കൂടുന്നതനുസരിച്ച്, എന്നെ കുത്തിത്തുളയ്ക്കുന്ന മുള്ളുകൾ കുറഞ്ഞുപോകും.
ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുക. എന്നെ സ്നേഹിക്കുവാൻ മറ്റുള്ളവരെ പഠിപ്പിക്കുക. എൻറെ അഭ്യർത്ഥന അവരെ കാണിച്ചുകൊടുക്കുക.
അങ്ങയുടെ സഹായത്താൽ എനിക്ക് അങ്ങയുടെ അഭ്യർത്ഥന മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുവാൻ സാധിക്കും. കൂടുതലായി ഒന്നും എനിക്കു ചെയ്യുവാൻ സാധിക്കുകയില്ല.
എന്നെ സ്നേഹിക്കുക; എൻറെ മുറിവുകളെ സൗഖ്യമാക്കുക. എനിക്കുവേണ്ടി ഒഴുക്കുന്ന കണ്ണീർ എൻറെ മുറിവുകളിൽ പുരട്ടുവാനുള്ള തൈലം ആയിത്തീരട്ടെ.
വാസുലാ, പൂച്ചെണ്ടുകൾ ശവസംസ്കാരത്തിനുവേണ്ടി മാത്രമുള്ളതല്ല; അവ മണവാട്ടികൾക്കുവേണ്ടിയും ഉള്ളതാണ്. ആഗസ്റ്റുമാസത്തിൽ നിൻറെമേൽ ഒരു പൂച്ചെണ്ടു വയ്ക്കുവാൻ എന്നെ അനുവദിക്കുക.
08.05.1987- Love Me
യേശുവേ, ഇന്ന് എനിക്കു വീട്ടിൽ ധാരാളം ജോലികൾ ചെയ്യാനുണ്ട്. അങ്ങയുടെ രണ്ടു വാക്കുകൾ എന്നെ സന്തോഷിപ്പിക്കും.
വെറും രണ്ടു വാക്കുകളോ? എന്നെ സ്നേഹിക്കുക.
09.05.1987 - I am the Most High- I Loathe Paganism
“ഫാത്തിമായിലെ അത്ഭുതം" എന്ന ചിത്രം കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു, ഇത്ര വ്യക്തമായ ഒരു അത്ഭുതം കണ്ടിട്ടും ആളുകൾ എത്ര സംശയദൃഷ്ടിയോടെയാണ് അതിനെ വീക്ഷിച്ചതെന്ന്. പഴയ കാലങ്ങളിൽ ഇതുപോലെയുള്ള അത്ഭുതങ്ങൾ കണ്ടാൽ ജനം വിശ്വസിക്കുകയും, അവ വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്യുമായിരുന്നു. എന്നാൽ ഇക്കാലത്ത്, വളരെ വർഷങ്ങൾ കഴിഞ്ഞുമാത്രമെ സഭ പോലും ഇതിനെ ഔദ്യോഗികമായി അംഗീകരിക്കുകയുള്ളൂ.
എനിക്ക് അങ്ങു നൽകുന്ന സന്ദേശങ്ങൾക്കു വ്യക്തമായ തെളിവുകളൊന്നും ഇല്ലാത്തതിനാൽ, ഇവ ദൈവീകസന്ദേശങ്ങളായി പരിഗണിക്കപ്പെടുകയില്ലെന്ന് ഞാൻ ഭയപ്പെടുന്നു. സഭയിലെ ഉന്നത അധികാരികൾ, അങ്ങയുടെ ഈ സന്ദേശങ്ങൾ അവിടെവരെ എത്തുകയാണെങ്കിൽത്തന്നെ, ഇവയെ അവഗണിക്കുകയേയുള്ളൂ. അങ്ങയുടെ നീതിയുടെ പാനപാത്രം (cup of justice) ഇപ്പോൾ നിറഞ്ഞിരിക്കുകയുമാണ് ! ലോകം അങ്ങയെ വളരെയധികം ദ്രോഹിക്കുന്നു. അവർ ഈ സന്ദേശങ്ങൾ ശ്രവിക്കുകയില്ല.
നിൻറെ ദൈവത്തെക്കാൾ ഉപരിയായ ഒരു ഉന്നത അധികാരമുണ്ടോ?
ഇല്ല. എൻറെ ദൈവമേ ഒട്ടും ഇല്ല. പക്ഷേ, അവർ അങ്ങയുടെ സന്ദേശങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിലോ? അവരിൽ ചിലർ ഈ സന്ദേശങ്ങളെ സഭയ്ക്കുവേണ്ടിയുള്ള ഒരു പ്രചരണമായി കണക്കാക്കിയേക്കാം. ഉന്നത അധികാരികളെയും സഭയുടെ ശത്രുക്കളെയുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ സന്ദേശങ്ങൾ സഭ കെട്ടിച്ചമച്ചതാണെന്ന് കരുതിയേക്കാം.
വാസുലാ, ഞാനാണ് അത്യുന്നതൻ. എല്ലാ അധികാരവും എന്നിൽനിന്നു വരുന്നു.
അവർ വിശ്വസിക്കുന്നില്ലെങ്കിലോ?
അവരുടെ മർക്കടമുഷ്ടിമൂലം അവർ എൻറെ സന്ദേശങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു ഞാൻ ഇപ്പോൾ എഴുതുന്നില്ല. (നിന്നിലൂടെ എഴുതുന്നില്ല ). കുഞ്ഞേ, നിനക്ക് എന്നെ ഭയമുണ്ടോ?
(എനിക്ക് അനുഭവപ്പെട്ട ഭയം ദൈവം ശ്രദ്ധിച്ചുകാണും. “സംഭവിക്കും'’ എന്ന എഴുതിയപ്പോൾ ദൈവത്തിൻറെ ഹൃദയത്തിലെ സങ്കടം എനിക്കും അനുഭവപ്പെട്ടു.
അങ്ങയുടെ ക്രോധം ഓർത്ത് എനിക്കു ഭയമുണ്ട്!
ഞാൻ നിങ്ങളുടെ പാപങ്ങൾ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യും. എന്നാൽ എനിക്കെതിരെയുള്ള വിദ്വേഷം ഞാൻ സഹിക്കുകയില്ല. ഞാൻ നിങ്ങളുടെ സൃഷ്ടാവാണ്; നിങ്ങളുടെ ശ്വാസം എന്നിൽനിന്നുവരുന്നു. എൻറെ സൃഷ്ടിയെ മുഴുവനും ഞാൻ എൻറെ കരങ്ങളിൽ വഹിക്കുന്നു.
ദൈവവിശ്വാസമില്ലായ്മ ഞാൻ ദ്വേഷിക്കുന്നു.
വാസുലാ, ഞാൻ നിന്നെ നയിക്കട്ടെ. എൻറെ കുഞ്ഞേ, വരൂ, എന്നിൽ വിശ്രമിക്കൂ.
(പിന്നീട് )
മണവാട്ടി, നിൻറെ ദീർഘനിശ്വാസം ഒരു ദശലക്ഷം സ്നേഹവാക്കുകൾക്ക് തുല്യമാണ്. ഇന്നുരാവിലെ നീ എനിക്കു നൽകിയ നിൻറെ ദീർഘനിശ്വാസത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്.
( ശരിയാണ്, ഇന്നുരാവിലെ ഞാൻ സ്നേഹത്തോടെ യേശുവിനെക്കുറിച്ചു ചിന്തിച്ചു. എനിക്ക് അവിടുത്തോടു വളരെ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ശരിയായ വാക്കുകൾ എനിക്കു കിട്ടിയില്ല. അതുകൊണ്ടു ഞാൻ ഒരു ദീർഘനിശ്വാസം മാത്രം വിട്ടു. എന്നാൽ, എൻറെ ദീർഘനിശ്വാസത്തിൽനിന്നു ദൈവം വളരെയധികം മനസ്സിലാക്കിയതായി തോന്നുന്നു.)
വാസുലാ, എന്നെ അന്ധമായി സ്നേഹിക്കുക; ഞാൻ ആഗ്രഹിക്കുന്നവിധം നിന്നെ ഞാൻ ഉപയോഗിക്കട്ടെ. തികച്ചും ഒന്നുമില്ലായ്മയായി നിലകൊള്ളുക; അങ്ങനെ ഈ ഒന്നുമില്ലായ്മയിൽകൂടി എനിക്ക് എല്ലാമായിത്തീരുവാനും എൻറെ പ്രവൃത്തികൾ പൂർത്തിയാക്കുവാനും സാധിക്കും. നിന്നെ സൃഷ്ടിച്ചത് എനിക്ക് അത്യധികം സന്തോഷം നൽകിയ കാര്യമാണ്.
എൻറെ ദൈവമേ, ഞാൻ അവിശ്വസ്തത കാണിച്ച് അങ്ങയെ നിരാശപ്പെടുത്തുമോ എന്നതാണ് എൻറെ ഭയം.
നീ ബലഹീനയും നികൃഷ്ടയും ആണെന്ന് ഞാൻ അനാദികാലം മുതൽ അറിഞ്ഞിരുന്നു. എന്നാൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ വിശ്വസ്ത പുലർത്തി എൻറെതായി നിലകൊള്ളുന്നതിനുവേണ്ട നടപടികളെല്ലാം ഞാൻ എടുത്തിട്ടുണ്ട്.
എനിക്ക് ഇതെല്ലാം അറിയത്തില്ലെന്നാണോ നീ വിചാരിച്ചത്? എനിക്ക് ഇതെല്ലാം അറിയാം; അതുകൊണ്ട്തന്നെയാണ് ഞാൻ നിന്നെ തിരഞ്ഞെടുത്തത്. വാക്കുകളാൽ വിവരിക്കുവാൻ പറ്റാത്ത വിധത്തിലുള്ള നിൻറെ ബലഹീനതയും ദുരിതാവസ്ഥയും എന്നെ ആകർഷിക്കുന്നുവെന്ന് ഞാൻ നിന്നോടു പറഞ്ഞതാണ്.
വരൂ, എൻറെ ഈ മാർഗ്ഗനിർദ്ദേശം എൻറെ മഹത്വം പുന:സ്ഥാപിക്കും. നിങ്ങളുടെ അനീതികൾക്ക് അതു പരിഹാരമാകുമെന്നതിൽ ഞാൻ സന്തോഷിക്കുന്നു.
വാസുലാ, നിൻറെ സ്നേഹാർദ്രമായ വാക്കുകളാൽ എന്നെ കിരീടമണിയിക്കുക !
കർത്താവേ, എൻറെ വാക്കുകളോ? അങ്ങയുടെ മഹത്ത്വമേറിയ തിരുസന്നിധിയിൽ എൻറെ വാക്കുകൾക്ക് എന്തു വിലയാണുള്ളത്?
നിന്നിൽനിന്നു പുറപ്പെടുന്ന ഹൃദ്യവും സ്നേഹാർദ്രവുമായ വാക്കുകൾ എൻറെ സന്നിധിയിൽ ദിവ്യമായിത്തീരുന്നു. അത് എൻറെ ചെവികളിൽ ശ്രേഷ്ഠതയുള്ളതായിത്തീരുന്നു.
എൻറെ ചെറിയ ഉപകരണമേ, സന്ദേശം എഴുതി എടുക്കുന്നതിൽ ഒരിക്കലും മടുപ്പുതോന്നരുത്. നീ ചെയ്യുന്നതെല്ലാം എന്നിൽനിന്നു വരുന്നതാണ്. എൻറെ ശക്തിയാൽ നിന്നെ നിറുത്തുകയും, ഞാൻ ആഗ്രഹിക്കുമ്പോൾ നിന്നെ വിളിക്കുകയും ചെയ്യുന്നു.
ഞാൻ നിന്നെ സ്നേഹിക്കുന്നു; നീയും നിൻറെ കർത്താവിനെ സ്നേഹിക്കുക.
(വീണ്ടും ദൈവത്തിൻറെ മഹത്ത്വം എന്നെ പൂർണ്ണമായി ലയിപ്പിച്ച അനുഭൂതി എനിക്കുണ്ടായി. സമുദ്രത്തിൻറെ ആഴങ്ങളിൽ മുങ്ങിയ അനുഭവം എനിക്കുണ്ടായി. ദൈവം എന്നെ പൂർണ്ണമായും സ്വന്തമാക്കണമെന്നുള്ള തീവ്രമായ വാഞ്ഛ!
10.05.1987- Do you Believe in Miracles?
വാസുലാ, ഞാൻ എൻറെ ജനത്തെ മന്നാ നൽകി തീറ്റിപ്പോറ്റിയത് നീ ഓർക്കുന്നുണ്ടോ? ഞാൻ സ്വർഗ്ഗത്തിൽനിന്നു മന്നാ വർഷിച്ചു; എൻറെ സ്വർഗ്ഗീയകലവറയിൽനിന്നാണ് അവ വന്നത്. എൻറെ ജനം സീനായിലേക്കു കടക്കുന്നതിനുവേണ്ടി ചെങ്കടൽ വിഭജിച്ചത് ഞാനാണെന്ന് നിനക്കറിയാമോ?
കർത്താവേ, എനിക്ക് അതറിയാം.
കുഞ്ഞേ, ഞാൻ സർവ്വശക്തനാണ്. അനേകരെ പോഷിപ്പിക്കുന്നതിനുവേണ്ടി (ഈ സന്ദേശങ്ങൾ വഴിയുള്ള) മാർഗ്ഗനിർദ്ദേശം ഞാനാണ് ക്രമീകരിക്കുന്നത്. വാസുലാ, ഇക്കാലമത്രയും ഞാൻ നിന്നോട് ആശയവിനിമയം നടത്തിയിരിക്കുന്നു എന്ന കാര്യം നീ മനസ്സിലാക്കുന്നില്ലേ?
എൻറെ ദൈവമേ, ഇതെല്ലാം എൻറെ ഉപബോധ മനസ്സിൻറെ പ്രവൃത്തിയാണെന്ന് ഞാൻ ഇപ്പോഴും വിചാരിക്കാറുണ്ട്.
നീ സ്വയമായി ഇതൊന്നും എഴുതുകയില്ലെന്നു ഞാൻ നിന്നോടു പറയട്ടെ. നീ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ?
ഉവ്വ്, ഞാൻ വിശ്വസിക്കുന്നു.
എന്നാൽ, ഇതിനെ ഒരു അത്ഭുതമായി കരുതിക്കൊള്ളുക. ഞാൻ നിന്നെ സ്നേഹിക്കുന്നു.
പിതാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എപ്രകാരമാണ് ഞാൻ അങ്ങയെ ദർശിക്കുന്നതെന്ന് ഞാൻ എങ്ങനെ ആളുകളോടു പറയും? ഞാൻ അങ്ങയുടെ തിരുസാന്നിദ്ധ്യം വളരെയധികം അനുഭവിക്കുന്നു. ഇത് ഒരു ഭാവനയല്ല.
നിൻറെ ആന്തരികനേത്രങ്ങൾക്കൊണ്ട് ( ദേഹിയുടെ നേത്രങ്ങൾക്കൊണ്ട്) നീ എന്നെ ദർശിക്കുന്നു എന്ന് അവരോടു പറയുക.
യേശുവേ, അങ്ങയെ കാണുന്നുവെന്നത് വെറും ഭാവനയാണെന്ന് ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്. ദർശനത്തിൽ കാണുന്നത് അങ്ങ് അല്ല എന്ന് എന്നെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി കണ്ണുകളെ അങ്ങയിൽ നിന്ന് തിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചുപോയിട്ടുണ്ട്.
വാസുലാ, ഇങ്ങനെ പ്രവർത്തിക്കുമ്പോൾ നീ എന്നെ ദ്രോഹിക്കുകയാണ്. ദർശനത്തിൽ എന്നെ കണ്ടുകൊണ്ട് സന്ദേശങ്ങൾ കേട്ട് എഴുതിയെടുക്കുന്നതിനുള്ള കൃപാവരം ഞാൻ നിനക്കു നൽകിയിരിക്കുന്നു. എൻറെ ദാനം സ്വീകരിക്കുക; ഞാൻ നിനക്കു നൽകുന്നത് സ്വീകരിക്കുക!
കർത്താവേ, ചിലപ്പോൾ ബംഗ്ലാദേശിലെ ചൂടിൽ ഞാൻ ആകെ തളർന്നുപോകുന്നു. കൂടുതലായി പ്രവർത്തിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. ചിലപ്പോൾ, ഒരു അമീബയെപ്പോലെ പല കഷണങ്ങളായി വിഭജിക്കപ്പെട്ടിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കാറുണ്ട്!
എൻറെ പ്രവൃത്തികൾ പൂർത്തികരിക്കുവാൻ വേണ്ട ശക്തി ഞാൻ നിനക്കു നൽകുന്നു. ലൂക്കാ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “ ഞാൻ കർത്താവിനു വേണ്ടി പ്രവർത്തിക്കുന്നതിനാൽ ഞാൻ ഒരിക്കലും തളരുകയില്ല; എന്തെന്നാൽ, കർത്താവുതന്നെയാണ് എൻറെ ബലം”.
കുഞ്ഞേ, ഒരു പിതാവു തൻറെ കുഞ്ഞിനെ കൈയ്യിൽ പിടിച്ചുകൊണ്ട് സ്കൂളിൽ കൊണ്ടുപോകുന്നതുപോലെ ഞാൻ നിന്നെ നയിച്ചു. നീ എന്നിൽനിന്ന് എത്ര മാത്രം നേടിയിട്ടുണ്ടെന്ന് ചിന്തിക്കുക.
ഞാൻ വളരെയധികം നേടിയിരിക്കുന്നു. സഭാ ജീവിതവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന, സ്കൂൾ കാലഘട്ടത്തിനുശേഷം വീട്ടിൽ ബൈബിൾ പോലുമില്ലതിരുന്ന, എൻറെ ആദ്യത്തെ കുട്ടിയുടെ മാമ്മോദീസായ്ക്കുശേഷം കഴിഞ്ഞ പതിനഞ്ചുവർഷത്തോളമായി പള്ളിയിൽ പോയിട്ടില്ലാത്ത, എന്നെ അങ്ങ് വളരെയധികം പഠിപ്പിച്ചിരിക്കുന്നു. ഇപ്പോൾ ഞാൻ ഒരു പണ്ഡിതയായി എന്നുപറയുകയല്ല, നേരെമറിച് കുറഞ്ഞപക്ഷം അങ്ങ് ആരാണെന്നും, അങ്ങ് ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും, അങ്ങയെ എങ്ങനെയാണ് സ്നേഹിക്കേണ്ടതെന്നും അങ്ങ് എന്നെ പഠിപ്പിച്ചിരിക്കുന്നു.
എൻറെ സ്വന്തം തോട്ടത്തിൽനിന്നു ഞാൻ നിനക്കു പഴം നൽകിയിരിക്കുന്നു. എൻറെ പഴംകൊണ്ടു നിൻറെ കലവറ നിറയ്ക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
(ഞാൻ ദൈവത്തോട് ഒരു കാര്യം ചോദിച്ചു. അക്കാര്യം ഇവിടെ എഴുതുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.)
വാസുലാ, എനിക്ക് അതറിയാം. അതു ഞാൻ ആഗ്രഹിക്കുന്നതുപോലെ ആയിത്തീരട്ടെ.
(എനിക്കു ചിരിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. യേശുവുമായി ഈ വിവരം കൈമാറുവാൻ കഴിഞ്ഞത് നല്ലതായി തോന്നി. യേശുവുമായി സംസാരിക്കുന്നത് നല്ലൊരു സ്നേഹിതനുമായി സംസാരിക്കുന്നതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. ചിരിക്കാതിരിക്കുവാൻ എനിക്കു കഴിഞ്ഞില്ല. ഞാൻ കുലുങ്ങിച്ചിരിക്കുകയായിരുന്നു. എനിക്കു വളരെ സന്തോഷമായി.)
ഞാനും സന്തോഷവാനാണ്.
(അതെ, അവിടുന്ന് വളരെ സന്തോഷവാനായിരുന്നു.)
വാസുലാ, നീ എന്നോട് ഒരു സ്നേഹിതനോടെന്നപോലെ സംസാരിക്കുന്ന നിമിഷങ്ങളിൽ ഞാൻ എത്ര സന്തോഷമനുഭവിക്കുന്നുണ്ടെന്നു നിനക്കറിയാമോ?
വാസുലാ, നമുക്ക് ഇനിയും ജോലി ചെയ്യുവാനുണ്ട്. അനുഗ്രഹീതയായിരിക്കുക. പ്രിയപ്പെട്ടവളേ, എൻറെ തിരുസാന്നിദ്ധ്യത്തിൻറെ ഒരടയാളം ഞാൻ നിനക്കു തരും.
യേശുവേ, എന്തടയാളമായിരിക്കും അത്? എവിടെ വച്ചായിരിക്കും അതു നൽകുക?
നിൻറെ വീട്ടിൽവച്ചു ആ അടയാളം നൽകും. ഞാൻ സന്നിഹിതനാണെന്നു ഞാൻ തെളിയിക്കും.
യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ പ്രസാദിപ്പിക്കുവാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാനാശിക്കുന്നു.
ബലിപീഠമേ! എന്നിൽ നിന്നു ശക്തി സ്വീകരിച്ചുകൊണ്ട്, എൻറെ ജ്വാല നിന്നിൽ നിലനിർത്തുക.
13.05.1987 - Annihilate into My Body
(ഇന്നലെ മെയ് പന്ത്രണ്ടാം തിയതി വൈകുന്നേരം ഗോവണിപ്പടിയുടെ സമീപത്തുകൂടെ പോകുമ്പോൾ കുന്തിരിക്കത്തിൻറെ ശക്തമായ സുഗന്ധം എനിക്കനുഭവപ്പെട്ടു. രണ്ടാമത്തെ നില വരെ ഈ സുഗന്ധം വ്യാപിച്ചു. എനിക്ക് ആശ്ചര്യം തോന്നി. ഞാൻ എൻറെ മകനോടു അവൻ എന്തെങ്കിലും കൊതുകുതിരിയോ മറ്റോ കത്തിച്ചോ എന്നു ചോദിച്ചു. അവൻ യാതൊന്നും കത്തിച്ചിട്ടില്ല എന്നു പറഞ്ഞു. (ദേവാലയത്തിൽ കത്തിക്കുന്ന കുന്തിരിക്കത്തിൻറെ തന്നെ സുഗന്ധമായിരുന്നു അത്.)
ഞാൻ ഇക്കാര്യം തത്ക്കാലം മറന്നു മറ്റു കാര്യങ്ങളിൽ വ്യാപൃതയായി. ഒരു മണിക്കൂർ കഴിഞ്ഞ് ഒരു പെൻസിൽ എടുക്കുവാൻ പഠന മുറിയിൽ പോകേണ്ടിവന്നു. ഈ മുറിയിൽ പ്രവേശിച്ചപ്പോൾ കുന്തിരിക്കത്തിൻറെ ശക്തമായ സുഗന്ധം എനിക്കു വീണ്ടും അനുഭവപ്പെട്ടു. കുന്തിരക്കപരിമളത്തിൽ ഞാൻ കുളിച്ചതുപോലെയായി.
എനിക്കു സുഗന്ധം അനുഭവപ്പെട്ട ആ മുറിയിൽ നിന്നും മാറി മറ്റു സ്ഥലങ്ങളിൽ സുഗന്ധമുണ്ടോ എന്നു പരിശോധിച്ചു. എന്നാൽ, മറ്റെവിടെയും സുഗന്ധമില്ല എന്നു മനസ്സിലായി. വീണ്ടും രണ്ടാം തവണ ഈ പ്രസ്തുത മുറിയിൽ പ്രവേശിച്ചപ്പോൾ കുന്തിരിക്കത്തിൻറെ ശക്തമായ സുഗന്ധം എന്നെ പൊതിയുന്നതായി എനിക്കനുഭവപ്പെട്ടു.)
അല്ലയോ പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ എൻറെ സുഗന്ധത്താൽ പൊതിഞ്ഞപ്പോൾ, ഞാൻ നിന്നെ അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
യേശുവേ, അത് അങ്ങ് ആയിരുന്നുവോ?
അതെ, നിനക്ക് എൻറെ തിരുസാന്നിദ്ധ്യം അനുഭവപ്പെട്ടു. ഇത് എൻറെ അടയാളമായിരുന്നു. കുന്തിരിക്ക സുഗന്ധം എന്നിൽ നിന്നു വരുന്നു.
അന്നു വൈകുന്നേരം ഞാൻ ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ !
എൻറെ പുഷ്പമേ, എൻറെ തിരുസാന്നിദ്ധ്യത്തെക്കുറിച്ചുള്ള കൂടുതൽ അടയാളങ്ങൾ ഞാൻ നിനക്കു നൽകുന്നതാണ്. അതിനായി ജാകരുകയായിരിക്കുക.
യേശുവേ, എൻറ സ്നേഹമേ, എൻറെ ശ്വാസമേ, എൻറെ ജീവനേ, എൻറെ നെടുവീർപ്പേ, എൻറെ വിശ്രാന്തിയേ, എൻറെ പരിശുദ്ധ സന്തത സഹചാരിയേ, എൻറെ രക്ഷകനേ, എൻറെ കാഴ്ചയേ, എൻറെ സർവ്വവുമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു !
വാസുലാ, എന്നെ തീക്ഷ്ണമായി സ്നേഹിക്കുക. എൻറെ ശരീരവുമായി ലയിച്ചുചേരുക. സ്നേഹാർദ്രമായ വാക്കുകളാൽ എന്നെ അലങ്കരിക്കുക. എൻറെ വേദനകൾ ശമിക്കട്ടെ. സ്നേഹ വാക്കുകളാൽ എൻറെ മുറിവുകളിൽ ആശ്വാസം പകരുക.
(ഇന്നു വിശുദ്ധ തെരേസായുടെ പുസ്തകം വായിച്ചപ്പോൾ സുഗന്ധാനുഭവം എന്നത് യഥാർത്ഥമാണെന്നത് എനിക്കു മനസ്സിലായി. ഗന്ധം പിശാചിൽനിന്നുള്ളതാണെങ്കിൽ അതിന് അസഹനീയമായ ദുർഗന്ധമായിരിക്കും. ഇന്നെനിക്ക് അനുഭവപ്പെട്ട സുഗന്ധാനുഭവം യേശുവിൽ നിന്നാണെന്ന് ഉറപ്പിക്കുന്ന മറ്റൊരു തെളിവായിരുന്നു ഇത്. എനിക്കു വളരെ സന്തോഷമായി.)
14.05.1987 -Description of Hell
( ആവിലായിലെ വിശുദ്ധ തേരസയുടെ ജീവചരിത്രം വായിച്ചപ്പോൾ നരകത്തെക്കുറിച്ചുള്ള ഒരു ദർശനം വായിക്കുവാനിടയായി. ഈ ദർശനത്തിലുള്ള വിവരണവും, ദൈവം എനിക്കു നല്കിയ ദർശനത്തിലെ വിവരണവും ഒന്നുതന്നെയാണെന്ന് മനസ്സിലായപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. വിശുദ്ധ തേരസാ അത് ഇപ്രകാരം വിവരിക്കുന്നു: “ഇരുളടഞ്ഞതും, തറ മുഴുവൻ വെള്ളം നിറഞ്ഞതും, വൃത്തികെട്ട് ദുഷിച്ചുനാറുന്ന മണ്ണു മൂടിയതുമായ….”1987 മാർച്ചുമാസം ഏഴാം തിയ്യതി എനിക്കു ലഭിച്ച ദർശനത്തിലുള്ളതും ഇങ്ങനെതന്നെയായിരുന്നു.)
15.05.1987 - Temptation
വരൂ, എനിക്കു കീഴടങ്ങുക (എനിക്കു സമർപ്പിക്കുക). എനിക്കുള്ള സമർപ്പണമാകുന്ന നിൻറെ കീഴടങ്ങൽ സ്വരം കേൾക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. എന്തെന്നാൽ, നിൻറെ സമർപ്പണം എൻറെ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു. കുഞ്ഞേ, നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നോട് അപേക്ഷിക്കുക.
പിതാവേ, അങ്ങേയ്ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ എന്നെ ഉപയോഗപ്പെടുത്തിയാലും!
ഞാൻ നിന്നെ സ്നേഹിക്കുന്നു. സന്ദേശം എഴുതി എടുക്കുവാൻ നീ ആഗ്രഹിക്കുന്നുവോ?
അങ്ങ് ആഗ്രഹിക്കുന്നെങ്കിൽ ഞാൻ എഴുതാം.
എന്നാൽ, ഇപ്രകാരം എഴുതുക: നിന്നെ പ്രകാശിപ്പിക്കുക എന്നുള്ളത് കർത്താവായ എൻറെ ആഗ്രഹമാണെന്നത് എല്ലാവരും അറിയട്ടെ. നിൻറെ ഏക അഭയസ്ഥാനം ഞാനാണ്. എൻറെ ഹൃദയം ക്ഷമയുടെയും കാരുണ്യത്തിൻറെയും അഗാധ സമുദ്രമാണ്. കുഞ്ഞേ, ഞാൻ നിന്നെ പ്രകാശിപ്പിച്ചതുപോലെതന്നെ എന്നിലേക്കു തിരിയുന്ന മറ്റുള്ളവരേയും ഞാൻ പ്രകാശിപ്പിക്കും.
വാസുലാ,വരൂ, എൻറെ അടുക്കലേക്കു കൂടുതൽ അടുത്തുവരുക. നീ എന്നെ സ്വീകരിക്കുമോ?
(ഞാൻ നിശബ്ദയായി)
എന്നെ ദുഃഖിപ്പിക്കരുത്.
(ഞാൻ വീണ്ടും നിശബ്ദയായി)
പ്രിയപ്പെട്ടവളേ, എന്നെ ദുഃഖിപ്പിക്കരുത്.
(ഞാൻ വീണ്ടും നിശബ്ദയായി)
നീ എന്നെ സ്വീകരിക്കുമോ? എന്നെ സന്തോഷിപ്പിക്കുക; എന്നോടൊപ്പമായിരിക്കുക. എന്നെ സ്നേഹിക്കുക; ഞാൻ നിന്നെ സ്നേഹിക്കുന്നു. കൂടെക്കൂടെ എൻറെ അടുക്കലേക്കു വരുക. കൂടെക്കൂടെ എന്നെ സ്വീകരിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്നോടൊപ്പം പ്രാർത്ഥിക്കുമോ?
എന്നെ വൃണപ്പെടുത്തരുതേ.
ഞാൻ സമ്മതിച്ചു.
സ്നേഹ പിതാവേ, അങ്ങയുടെ പുത്രൻറെ തിരുരക്തത്താൽ എന്നെ വിശുദ്ധീകരിക്കണമെ.
അങ്ങയുടെ പുത്രൻറെ തിരുശരീരത്താൽ എന്നെ വിശുദ്ധീകരിക്കണമേ.
സ്നേഹ പിതാവേ, ഇപ്പോൾ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന ദുഷ്ടാരൂപിയെ തടയണമെ. ആമ്മേൻ.
(യേശു ഈ പ്രാർത്ഥന എഴുതിയപ്പോൾ ഞാൻ ഈ പ്രാർത്ഥന ചൊല്ലി.)
യേശു ഈ പ്രാർത്ഥന ചൊല്ലിക്കഴിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ഉറക്കത്തിൽനിന്ന് ഉണർന്നതുപോലെ തോന്നി. ഇന്നത്തെ സന്ദേശത്തിൻറെ ആരംഭം മുതൽ എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഇപ്പോൾ എനിക്കു മനസ്സിലായി.
യേശു എന്നെ വിശുദ്ധ കുർബ്ബാന സ്വീകരിക്കുവാൻ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന രീതിയിൽ ഞാൻ ഭാവിക്കുകയായിരുന്നു. ഇല്ല എന്ന ഉത്തരം പറയുവാൻവരെ എനിക്കു തോന്നി.
ഞാൻ യേശുവിനെ വൃണപ്പെടുത്തുകയാണെന്നറിഞ്ഞിട്ടും ഞാൻ മറുപടി കൊടുക്കുവാൻ വിസമ്മതിച്ചു. യേശു ഇക്കാര്യം വ്യക്തമായി പറയുവാൻ ഞാൻ ഇടവരുത്തി.
ഞാൻ വീഴാറായപ്പോൾ, യേശു എൻറെ രക്ഷയ്ക്ക് ഓടിയെത്തി.
യേശുവിൻറെ പ്രാർത്ഥനയ്ക്കുശേഷം ( യേശു എന്നോടൊപ്പം പ്രാർത്ഥിക്കുകയായിരുന്നു) ഒരു ദുഷ്ടാത്മാവ് എന്നെ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു എന്ന് എനിക്കു മനസ്സിലായി.
“സ്നേഹ പിതാവേ, എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന ദുഷ്ടാരൂപിയെ തടയണമേ” എന്ന വാക്കുകളോടെ എൻറെ മേലുള്ള ദുഷ്ടാരൂപിയുടെ പിടി വിട്ടുപോകുകയും, എനിക്ക് അതു ശരിക്കും ബോദ്ധ്യപ്പെടുകയും ചെയ്തു.
യേശു അതിശക്തമായി എൻറെ കരങ്ങളിൽ പിടിച്ചതിനാൽ, എൻറെ കരങ്ങളിൽ ഭാരം തോന്നിയെങ്കിലും, അതേസമയം അവിടുത്തെ വലിയശക്തി എന്നെ താങ്ങി നിറുത്തുന്നതായി എനിക്കനുഭവപ്പെട്ടു. ഒരു വലിയ കരുത്തൻ എന്നെ താങ്ങുന്നതുപോലെ തോന്നി. പ്രാർത്ഥനയ്ക്കുശേഷം ഉറക്കമുണർന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു.)
എൻറെ അടുത്തേക്കു കൂടുതൽ അടുത്തുവരിക. നിന്നെത്തന്നെ വിശുദ്ധീകരിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു; നിൻറെ വീഴ്ചകളിൽ ഞാൻ നിന്നെ താങ്ങിനിറുത്തും. നീ നഷ്ടപ്പെട്ടുപോകുവാൻ ഞാൻ ഇടവരുത്തുകയില്ല. ഒരു പുഷ്പത്തിന് അതിൻറെ മനോഹാരിത കാത്തുസൂക്ഷിക്കുവാൻ വെള്ളവും വളവും ആവശ്യമാണ്. ഞാൻ നിൻറെ വിശ്വസ്ത പരിരക്ഷകനാണ്.
ഞാൻ നിന്നെ സ്നേഹിക്കുന്നു.
ഞാനും അങ്ങയെ സ്നേഹിക്കുന്നു.
(ഞാൻ മനസ്സിലാക്കിയിരുന്നില്ലെങ്കിലും ദുഷ്ടാത്മാവ് എന്നെ പിടിച്ചുവലിക്കുന്നത് യേശു കാണുകയും, എന്നെ അതിൻറെ പിടിയിൽ നിന്നും മോചിപ്പിക്കുകയുമാണ് ഉണ്ടായത്. ദുഷ്ടാത്മാവിൻറെ പിടിയിൽനിന്നു മോചിതയായപ്പോൾ മാത്രമാണ് ഞാൻ എൻറെ ആസന്നമായ വീഴ്ചയെക്കുറിച്ച് ബോധവതിയായത്.)
16.05.1987- Gethsemane
(കഴിഞ്ഞ രാത്രി ഡിന്നർ കഴിഞ്ഞ് ഞാൻ വീട്ടിൽ തിരിച്ചെത്തി, ഗോവണിപ്പടിയിലൂടെ മുകളിലെത്തിയപ്പോൾ, കുന്തിരിക്കത്തിൻറെ ശക്തമായ സുഗന്ധം എനിക്കനുഭവപ്പെട്ടു. എനിക്കതു മനസ്സിലായി.)
വാസുലാ, നിനക്കു കുന്തിരിക്ക സുഗന്ധം അനുഭവപ്പെടുമ്പോൾ, അതു ഞാൻ യേശു ക്രിസ്തുവാണന്നറിയുക; നീ എൻറെ തിരുസാന്നിദ്ധ്യം അനുഭവിച്ചറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
വാസുലാ, ഞാൻ നിന്നെ ഭോഷത്തത്തോളവും അളവില്ലാത്തവിധവും സ്നേഹിക്കുന്നു.
എന്നാൽ, കഷ്ടം! എൻറെ ഹൃദയം കവിഞ്ഞൊഴുകുന്ന സ്നേഹം, കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഈ സ്നേഹം ഒട്ടുംതന്നെ മനസ്സിലാക്കപ്പെടുന്നില്ല. വളരെകുറച്ചു പേർ മാത്രമേ ഈ ഹൃദയത്തിൽനിന്നു സ്നേഹം സ്വീകരിക്കുവാൻ വരുന്നുള്ളൂ. വളരെ കുറച്ചുപേർ മാത്രം..!
യേശുവേ, അധികം ആളുകൾക്കും അങ്ങയെ എങ്ങനെ സമീപിക്കണമെന്നറിയില്ല. എനിക്കിതു നല്ലവണ്ണം ബോദ്ധ്യമുള്ളതാണ്.
അവർക്ക് എൻറെ അടുക്കൽവന്ന് എന്നോടു സംസാരിക്കാം. ഞാൻ അവരെ കേൾക്കുന്നു. എത്ര മണിക്കൂർ നേരം വേണമെങ്കിലും അവരുടെ സംഭാഷണം കേൾക്കുവാൻ എനിക്ക് ഇഷ്ടമാണ്. അവരുടെ സ്നേഹിതരിൽ ഒരാളായി എന്നെ കരുതുമ്പോൾ എനിക്ക് അത്യധികം ആനന്ദം നൽകുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒരു മനുഷ്യൻ എന്നോടു പറഞ്ഞു എല്ലാ സ്ത്രീകൾക്കും മഗ്ദലന മറിയത്തെപ്പോലെയാകുവാൻ ആഗ്രഹമുണ്ടെന്ന്.
ഇല്ല, എല്ലാവർക്കും ഈ ആഗ്രഹമില്ല.
ഒരു പക്ഷേ, അങ്ങയെ സ്നേഹിക്കുന്നവർ ഇപ്രകാരം ആഗ്രഹിക്കുമായിരിക്കും.
അവർ ഇപ്രകാരം ആഗ്രഹിക്കണമെന്ന് ഞാൻ താത്പര്യപ്പെടുന്നു.
യേശുവേ, നമുക്കു വേഗം പോകണം.
എവിടെയ്ക്ക് ?
താഴെത്തെ നിലയിൽ ചെന്ന് അടുപ്പു പരിശോധിക്കണം.
എന്നാൽ, വരൂ, നമുക്കു പോകാം.
യേശുവേ, അവിടുന്ന് എന്നെ സമീപിക്കുന്നതിനു മുമ്പ് , ഒരു കെട്ടുകഥപോലെ മാത്രമേ ഞാൻ അങ്ങയെക്കുറിച്ചു മനസ്സിലാക്കിയിരുന്നുള്ളൂ. അങ്ങ് എത്രമാത്രം യാഥാർത്ഥ്യമാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല. എൻറെ ദൃഷ്ടിയിൽ അങ്ങ് വിദൂരസ്ഥനായിരുന്നു. പുസ്തകത്തിലെ ഒരു കഥപോലെ മാത്രം !
എനിക്കറിയാം വാസുലാ. അനേകർക്ക് ഞാൻ ഇപ്പോഴും ഒരു കെട്ടുകഥ മാത്രമാണെന്ന് എനിക്കറിയാം.
അടുത്ത പ്രാവശ്യം ഗത്സമെനിൽവെച്ച് എന്നെ കാണാം. ആ രാത്രിയിൽ ഞാൻ അനുഭവിച്ച എൻറെ വ്യസനങ്ങളും സഹനങ്ങളും ഭീതിയും ഞാൻ നിനക്കു വെളിപ്പെടുത്തിത്തരാം. വരൂ, മകളേ, നിന്നിൽ വിശ്രമിക്കുവാൻ എന്നെ അനുവദിക്കുക.
(അടുത്ത ദിവസം)
വരൂ, ഞാൻ നിന്നോടു പറഞ്ഞ സ്ഥലത്തുവെച്ച് എന്നെ കണ്ടെത്തുക. ഓ ഗെത്സെമെനേ, ഭയവും വ്യസനങ്ങളും, ഒറ്റിക്കൊടുക്കലും പരിത്യജിക്കലുമല്ലാതെ നിനക്കെന്താണ് പറയുവാനുള്ളത്?
ഗെത്സെമെനേ, നീ മനുഷ്യരുടെ ധൈര്യത്തെ ചോർത്തിക്കളഞ്ഞു. എൻറെ അതിദാരുണമായ തീവ്രവേദനകൾ നിൻറെ അന്തരീക്ഷത്തിൽ നിത്യകാലത്തോളം നീ തുക്കിയിട്ടിരിക്കുന്നു.
ഗെത്സെമെനേ, മറഞ്ഞിരുന്നവ എന്തെല്ലാമാണ് നിനക്കു വെളിപ്പെടുത്താനുള്ളത്? പരിശുദ്ധിയുടെ നിശ്ശബ്ദതയിൽ നിൻറെ ദൈവത്തെ ഒറ്റിക്കൊടുക്കുന്നതിന് നീ സാക്ഷ്യം വഹിച്ചു. നീ എനിക്കു സാക്ഷ്യം വഹിച്ചു.
ആ മണിക്കൂർ വന്നെത്തിക്കഴിഞ്ഞിരുന്നു. തിരുവചനങ്ങൾ പൂർത്തിയാകേണ്ടിയിരുന്നു.
മകളേ, അനേകരും ഒരു കെട്ടുകഥയിലെന്നപോലെയാണ് എന്നിൽ വിശ്വസിക്കുന്നത്. കഴിഞ്ഞ കാലത്തു ജീവിച്ച ഒരുവനായിട്ടുമാത്രമാണ് അവർ എന്നെ കരുതുന്നത്. പലർക്കും ഞാൻ കാലത്തിൻറെ പ്രയാണത്തിൽ കടന്നുപോയ ഒരു നിഴൽപോലെയാണ്.
വളരെ കുറച്ചുപേർമാത്രമേ ഞാൻ ഭൂമിയിൽ ശരീരത്തിൽ ജീവിച്ചിരുന്നെന്നും ഇപ്പോഴും നിങ്ങളുടെ മദ്ധ്യേ ജീവിക്കുന്നെന്നും മനസ്സിലാക്കുന്നുള്ളൂ.
സംഭവിച്ചുകഴിഞ്ഞതും ഇനി സംഭവിക്കാനിരിക്കുന്നതും ഞാൻ തന്നെയാണ്.
അവരുടെ ഭയങ്ങൾ എനിക്കറിയാം.
അവരുടെ വ്യസനങ്ങൾ എനിക്കറിയാം.
അവരുടെ ബലഹീനതകൾ എനിക്കറിയാം.
ഇവയെക്കല്ലാം ഞാൻ ഗെത്സെമനിൽ സാക്ഷ്യം വഹിച്ചതല്ലേ?
മകളേ, സ്നേഹം ഗെത്സെമനിൽ പ്രാർത്ഥിച്ചപ്പോൾ ഒരായിരം പിശാചുക്കൾ ഞെട്ടിവിറച്ചു. ഭയന്നുവിറച്ച പിശാചുക്കൾ ഓടിമറഞ്ഞു.
ആ മണിക്കൂർ വന്നെത്തിക്കഴിഞ്ഞിരുന്നു. സ്നേഹം സ്നേഹത്തെ മഹത്ത്വപ്പെടുത്തുകയായിരുന്നു.
ഒറ്റിക്കൊടുക്കപ്പെട്ടവന് സാക്ഷ്യം വഹിച്ച ഗെത്സെമെനേ, പരിത്യജിക്കപ്പെട്ടവന് സാക്ഷ്യം വഹിക്കുക. ഉണർന്നെഴുന്നേറ്റ് സാക്ഷ്യം വഹിക്കുക.
മകളേ, യൂദാസ് എന്നെ ഒറ്റിക്കൊടുത്തു. എന്നാൽ അനേകം യുദാസുമാർ എന്നെ ഇപ്പോഴും ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുന്നു. അവൻറെ ചുംമ്പനം അനേകരിലേക്ക് തലമുറ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുമെന്ന് അപ്പോൾത്തന്നെ ഞാൻ അറിഞ്ഞു. എൻറെ സങ്കടം വർദ്ധിപ്പിച്ചുകൊണ്ട്, എൻറെ ഹൃദയത്തെ പിളർന്നുകൊണ്ട് വീണ്ടും വീണ്ടും ഇതേ ചുംമ്പനം എനിക്കു നൽകപ്പെടുമെന്ന് ഞാൻ അപ്പോൾത്തന്നെ അറിഞ്ഞു.
വാസുലാ, ഞാൻ സമാശ്വാസം കണ്ടെത്തട്ടെ; ഞാൻ നിൻറെ ഹൃദയത്തിൽ വിശ്രമിക്കട്ടെ.
(അടുത്ത ദിവസം)
വാസുലാ, നീ സന്ദേശം എഴുതിഎടുക്കാമോ?
യേശുവേ, ഇത് അങ്ങ് ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും ഞാൻ എഴുതാം.
മകളേ, ഗെത്സെമെനിലെ എൻറെ പീഢാസഹനങ്ങളിൽ കഴിയുന്ന എന്നെ സ്നേഹിക്കുക.
എൻറെ പ്രിയപ്പെട്ടവരിൽ ഒരുവനാൽ, എൻറെ സ്വന്തപ്പെട്ടവരിൽ ഒരുവനാൽ ഞാൻ വഞ്ചിക്കപ്പെട്ടു. അന്നു ഞാൻ അനുഭവിച്ച പീഢകളെ അനുസ്മരിപ്പിച്ചുകൊണ്ട് ഇന്നും ഞാൻ നിന്ദനങ്ങളും അപമാനങ്ങളും സഹിച്ചുകൊണ്ടിക്കുന്നു. കയ്പേറിയ ദുഃഖത്താൽ എൻറെ ഹൃദയം നിറഞ്ഞു വീർത്തിരിക്കുന്നു.
(തുടർന്ന് എഴുതുവാൻ എനിക്കു ശക്തിയില്ലാതായി)
യേശുവേ?
ഞാനാണ്.
കുഞ്ഞേ, സന്ദേശം എഴുതി എടുക്കുക. എൻറെ തീവ്രവേദനകളുടെ വിയർപ്പ് വലിയ രക്തത്തുള്ളികളായി എന്നിൽനിന്ന് ഒഴുകി.
(ദുഷ്ടാരൂപിയാൽ പരീക്ഷിക്കപ്പെട്ട ഒരു സംഭവം ഞാൻ പെട്ടെന്ന് ഓർത്തു. എനിക്കു ലജ്ജ തോന്നി.)
ബലഹീനത എന്നെ ആകർഷിക്കുന്നു; എന്തെന്നാൽ എൻറെ ശക്തി നിനക്കു പകർന്നുതരുവാൻ എനിക്കു കഴിയും. എൻറെ അടുക്കൽ വന്ന് നിൻറെ സ്നേഹം എനിക്കു നൽകുക. എന്നെ ചാരിആശ്രയിക്കുക.
(ഞാൻ യേശുവിനെ ചാരിആശ്രയിച്ചു.)
അതെ!
(യേശുവിന് സന്തോഷമായി)
ഇതാ, എന്നിൽനിന്നും ഭക്ഷിക്കുക. എൻറെ ഹൃദയത്തിൽനിന്ന് നിൻറെ ഹൃദയത്തെ നിറയ്ക്കുക. എന്നെ സ്നേഹിക്കുക; എന്നെക്കുറിച്ചു ചിന്തിക്കുക. എൻറെതായിത്തീരുക; പൂർണ്ണമായി എൻറെതായിത്തീരുക.
എന്നെ ആരാധിക്കുക; എന്നെ മാത്രം ആരാധിക്കുക.
ആ ചെറിയ വെള്ള ഓസ്തിയിൽ എന്നെ സ്വീകരിക്കുവാൻ ഞാൻ നിന്നെ ക്ഷണിക്കുന്നു. വരൂ, എന്നെ പാനം ചെയ്യുക. വിശുദ്ധീകരിക്കപ്പെടുക!
ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്നെ സ്വീകരിക്കുന്നെന്ന് ഞാൻ ഉറപ്പാക്കും. എന്നെ ഒരിക്കലും നിഷേധിക്കരുത് ! എന്നെ അഭിലഷിക്കുക; എന്നെ മാത്രം ആഗ്രഹിക്കുക.
സക്രാരിയിൽ ഞാൻ നിന്നെ കാത്തിരിക്കുന്നുണ്ടായിരിക്കും. ഞാൻ നിന്നെ പഠിപ്പിച്ചതുപോലെ നിൻറെ ആന്തരിക നയനങ്ങൾക്കൊണ്ട് നീ എന്നെ ദർശിക്കും.
യേശുവേ, എൻറെ കുറ്റംകൊണ്ടാണ് സന്ദേശം ഇടമുറിഞ്ഞുപോയത്. തുടർന്ന് സന്ദേശം എഴുതുവാൻ അങ്ങ് ആഗ്രഹിക്കുന്നുവോ?
ഉവ്വ്. എന്നെ ശ്രവിക്കുക. എൻറെ രക്തത്തുള്ളികൾ മണ്ണു വലിച്ചെടുത്തു. എന്നാൽ, ആ മണ്ണ് എന്നത്തേക്കാൾ അധികമായി വരണ്ടുണങ്ങിയിരിക്കുന്നു; അതിന് നന ആവശ്യമായിരിക്കുന്നു.അതു സമാധാനം ആഗ്രഹിക്കുന്നു; സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു.
(പെട്ടെന്ന് യേശു സംഭാഷണം നിർത്തി)
എന്നെ ദുഃഖിപ്പിക്കരുത്. എന്നോടൊപ്പം നീ പ്രാർത്ഥിക്കുമോ?വാസുലാ, എന്നെ സ്നേഹിക്കുക. വരൂ:
“ അല്ലയോ പിതാവേ, പൂർത്തീകരിക്കപ്പെടേണ്ടത് പൂർത്തികരിച്ചാലും. അങ്ങയുടെ വചനം അങ്ങയുടെ മക്കളുടെ ഹൃദയങ്ങളിലേക്കു പ്രവേശിച്ച് അവയെ അനുഗ്രഹിച്ചു ശുദ്ധീകരിക്കട്ടെ. പിതാവേ, അങ്ങയുടെ ഹൃദയത്തിൻറെ ആഗ്രഹപ്രകാരം അങ്ങയുടെ ഹിതം നിറവേറട്ടെ. ആമ്മേൻ.”
തുടർന്നും എന്നോടൊപ്പം പ്രവർത്തിക്കുവാൻ നീ തയ്യാറാണോ?
ഇത് ദൈവഹിതമാണെങ്കിൽ ദൈവത്തോടൊപ്പം തുടർന്നും പ്രവർത്തിക്കുവാൻ ഞാൻ തയ്യാറാണ്.
ഇത് എൻറെ ഹിതമാണ്.
എങ്കിൽ, ഞാൻ തുടർന്നും പ്രവർത്തിക്കും. എൻറെ കഴിവില്ലായ്മ മറക്കരുതേ!
നിൻറെ യേശുവായ എന്നെ പൂർണ്ണമായി ആശ്രയിക്കുക. നീ എത്രമാത്രം നിസ്സാഹയായണെന്ന് എനിക്കറിയാം. എന്നെ പൂർണ്ണമായി ആശ്രയിക്കുന്ന ഒരു ചെറിയ കുട്ടിയെയാണ് എനിക്കു വേണ്ടിയിരുന്നത്.
യേശുവേ?
ഇത് ഞാനാണ്.
ഗെത്സെമെനെക്കുറിച്ചുള്ള അങ്ങയുടെ സന്ദേശം പൂർത്തിയായോ?
ഇല്ല. ഞാൻ തുടരുന്നതാണ്. എൻറെ മക്കളെ പുനരുദ്ധരിക്കുകയും ഞാൻ അവരോടൊപ്പം തന്നെയുണ്ടെന്ന് അവരെ ബോദ്ധ്യപ്പെടുത്തുകയും വേണം.
ഞാൻ അനുഗ്രഹിച്ചിട്ടുള്ള എൻറെ സന്ദേശത്താൽ അവർ എന്നെ കാണുകയും എന്നെ അനുഭവിച്ചറിയുകയും ചെയ്യണം. എൻറെ പ്രിയപ്പെട്ടവരുടെ തിരിച്ചുവരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന എൻറെ അടുക്കലേക്ക് അനേകർ തിരിച്ചുവരും.
യേശുവേ, എങ്ങനെ എനിക്ക് എന്തെങ്കിലും ചെയ്യുവാൻ സാധിക്കും?
വാസുലാ, ഒരു പിതാവ് തൻറെ കുഞ്ഞിനെ റോഡ് കുറുകെ മുറിച്ചുകടക്കുവാൻ സഹായിക്കുകയില്ലേ? അതുപോലെതന്നെ ഞാൻ നിന്നെ അവസാനം വരെ സഹായിക്കും.
അങ്ങയുടെ സന്ദേശങ്ങൾ മറ്റുള്ളവർക്കു നൽകുന്നത് ശരിയല്ലേ? ഞാൻ തെറ്റാണോ ചെയ്യുന്നത്?
അല്ല. ഞാൻ എൻറെ അപ്പം നിനക്കു നൽകിയ്തുപോലെ നീ എൻറെ അപ്പം മറ്റുള്ളവർക്കു നൽകുന്നു. എൻറെ അപ്പം സൗജന്യമായി നൽകപ്പെടണം.
17.05.1987- Fear not, Child
പരിശുദ്ധ മാതാവ് വാസുലയ്ക്ക് നൽകിയ സന്ദേശം.
(ഞാൻ വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന ചൊല്ലി)
അടുത്ത പ്രാർത്ഥനയും ചൊല്ലുക.
(ഞാൻ വിശുദ്ധ ബെർണാഡിൻറെ “എത്രയും ദയയുള്ള മാതാവേ” എന്ന പ്രാർത്ഥനയും ചൊല്ലി.)
എനിക്ക് ഒരു കാര്യത്തിൽ വളരെ പ്രയാസമുണ്ട്. ഈ സന്ദേശങ്ങൾ വായിച്ച് ജീവിതത്തിൽ പ്രത്യാശ കണ്ടെത്തുന്നവർ, ഈ സന്ദേശത്തെപ്പറ്റി പുരോഹിതരോടു പറയുമ്പോൾ പലപ്പോഴും അവർ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
എൻറെ സ്വന്തം അനുഭവത്തിൽ ഞാൻ നാലു പുരോഹിതന്മാരോട് ഈ സന്ദേശത്തെപ്പറ്റി പറഞ്ഞപ്പോൾ അവരിൽ രണ്ടുപേർ എന്നെ നിരുത്സാഹപ്പെടുത്തുകയും മറ്റുരണ്ടുപേർ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നിരുത്സാഹപ്പെടുത്തുന്നവർ, സന്ദേശങ്ങൾ ആരംഭംമുതൽ അവസാനംവരെ വായിച്ചിട്ട് ഒരഭിപ്രായം പറയുകയായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ആദ്യം മുതൽ അവസാനം വരെ വായിച്ചിട്ടും ഇതു ദൈവീകസന്ദേശമാണെന്ന് അവർക്കു ബോദ്ധ്യപ്പെടുന്നില്ലെങ്കിൽ അതിൻറെ കാരണം എന്നോടു വിശദീകരിക്കണം. ശരിക്കു വായിച്ചു നോക്കാതെയും അതേപ്പറ്റി ഞാനുമായി ചർച്ചചെയ്യാതെയും ഒരഭിപ്രായം പറയുന്നത് ശരിയല്ല.
ദൈവീകജ്വാലയാൽ നിൻറെ ഹൃദയത്തെ നിറയ്ക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു.
പ്രിയപ്പെട്ട മാതാവേ, ദൈവത്തിൻറെ സന്ദേശം വായിച്ചുനോക്കുകപോലും ചെയ്യാത്തവർ അതിനെ അവഹേളിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു !
ഭയപ്പെടേണ്ട കുഞ്ഞേ.
ഞാൻ വലിയ വിഷമസ്ഥിതിയിലാണ്.
എനിക്കറിയാം. വാസുലാ, യേശുവിൻറെ പ്രവൃത്തികളെ നീ അംഗീകരിക്കുമോ?
ഞാൻ അംഗീകരിക്കുന്നു.
വാസുലാ, ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ശാന്തമായിരിക്കുക; യേശുവിൽ ആശ്രയിക്കുക.
(ഞാൻ യേശുവിനോടു പ്രാർത്ഥിച്ചു.)
എന്നിൽ ആശ്രയിക്കുക.
അങ്ങയുടെ സന്ദേശം വായിച്ചുനോക്കുകപോലും ചെയ്യാത്തവർ അതിനെ അവഹേളിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.
ഭയപ്പെടേണ്ട. എന്നെ സ്നേഹിക്കുക. നിൻറെ വിശുദ്ധീകരണം എന്നെ മഹത്ത്വപ്പെടുത്തുന്നു. വരൂ, നമുക്കു പോകാം. നമ്മൾ, നമുക്ക് എന്ന കാര്യം ഓർത്തുകൊള്ളുക. ദുഃഖിക്കാതിരിക്കുക.
(ഇന്നലെ ഞായറാഴ്ച യേശു എന്നെ വിശുദ്ധ കുർബ്ബാനയിലേയ്ക്കു നയിച്ചു. എനിക്കു വിശുദ്ധകുർബ്ബാനയെപ്പറ്റി കാര്യമായ യാതൊരു അറിവുമില്ലാത്തതിനാൽ അതിലെ പാട്ടുകളും പ്രാർത്ഥനശുശ്രൂഷകളും വേണ്ടരീതിയിൽ മനസ്സിലാക്കുവാൻ സാധിച്ചില്ല. ഇക്കാര്യത്തിൽ ഞാൻ മറ്റുള്ളവർക്കു പിന്നിലായിരുന്നു. എന്നാൽ യേശു അവിടെ സന്നിഹിതനാണെന്നും അവിടുന്ന് എന്നോടു സംസാരിക്കുന്നുണ്ടെന്നും എനിക്കറിയാം. വിശുദ്ധ കുർബ്ബാന സ്വീകരണം എനിക്കു വലിയ സമാശ്വാസം നൽകി.)
18.05.1987 - The Devil wants to Drag you back to Him
( യേശു ആവശ്യപ്പെട്ട പ്രകാരം രാവിലെ 6.30 ന് വിശുദ്ധ കർബ്ബാനയ്ക്കു ഞാൻ ചെന്നു. വിശുദ്ധ കുർബ്ബാന മദ്ധ്യേ യേശു എന്നോടു സംസാരിച്ചു. ഞാൻ വിശുദ്ധ കുർബ്ബാന സ്വീകരിച്ചപ്പോൾ അതെനിക്ക്, ശക്തിയായ ചമ്മട്ടി അടിയാൽ യേശുവിൻറെ ശരീരത്തിൽനിന്നും മുറിഞ്ഞു തെറിച്ച മാംസക്കഷണം പോലെ അനുഭവപ്പെട്ടു. ഇന്നലെയും ഇന്നും യേശു എനിക്കു വിശുദ്ധ കുർബ്ബാനയുടെ വിവിധ അനുഭവങ്ങൾ നൽകുകയാണെന്ന് മനസ്സിലായി.)
യേശുവേ?
ഞാനാണ്. എന്നെ സ്നേഹിക്കുക. എൻറെ അടുക്കലേക്ക് അടുത്തുവരുക. (വിശുദ്ധ കുർബ്ബാനയിൽ ) എന്നെ നീ സ്വീകരിക്കുന്ന ഓരോ തവണയും ഞാൻ നിനക്കു വിത്യസ്ത അനുഭവങ്ങൾ നൽകുന്നതാണ്. വാസുലാ, നീ എന്നിൽനിന്ന് അകന്നിരിക്കുമ്പോൾ ഞാൻ ദുഃഖിക്കുന്നു.
(അതു ശരിയാണ്. ചിലപ്പോൾ സംശയത്തിൻറെ തിരകൾ എൻറെ നേർക്കുവരുമ്പോൾ, യേശു അല്ല എന്നോടു സംസാരിക്കുന്നത് എന്നുപറഞ്ഞുകൊണ്ട് ഞാൻ യേശുവിനോടു സംസാരിക്കുവാനോ, യേശുവിനെ കാണുവാനോ വിസമ്മതിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ യേശുവിൻറെ രൂപത്തെ നോക്കുന്നതും യേശുവിനോടു സംസാരിക്കുന്നതും ഞാൻ ഒഴിവാക്കുന്നു; യേശു എന്നെ പഠിപ്പിച്ചതെല്ലാം ഞാൻ അവഗണിക്കും. യേശുവിനെ കാണുന്നതും കേൾക്കുന്നതുമെല്ലാം എൻറെ വെറും ഭാവന മാത്രമാണെന്ന് ഞാൻ ചിന്തിക്കും.)
പ്രിയപ്പെട്ടവളേ, നീ എന്നെ ദുഃഖിപ്പിക്കുകയാണ്. നീ എന്നെ തടയുകയും, എന്നിൽനിന്ന് അകന്നുമാറുകയും ചെയ്യുമ്പോൾ, നീ എന്നെ ദ്രോഹിക്കുകയാണ്. പിശാചാണ് ഇതിൻറെയെല്ലാം പിന്നിലുള്ളതെന്ന് മനസ്സിലാക്കുക. അവൻ നിരാശാനാണ്; ഞാൻ നിനക്കു നൽകിയിരിക്കുന്ന കൃപകളെല്ലാം നിൻറെ തോന്നലുകൾ മാത്രമാണെന്ന് നീ വിശ്വസിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. എൻറെ സ്വർഗ്ഗീയ പ്രബോധനങ്ങളെല്ലാം നീ മറക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. നിന്നെ അവൻറെ സങ്കേതത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകാനാണ് അവൻ ആഗ്രഹിക്കുന്നത്.
നീ എന്നിൽനിന്ന് അകലെയാണെന്ന് തോന്നുമ്പോൾ ഞാൻ ഭയപ്പെടുന്നു; നിന്നെപ്രതി ഞാൻ ഭയപ്പെടുന്നു.
തൻറെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട് തെറ്റിമാറി അലയുമ്പോൾ ഇടയൻ വെറുതെ ഇരിക്കുമോ? ഒരു നല്ല ഇടയൻ ഓടിച്ചെന്ന്, അതിനെ പൊക്കിയെടുത്ത് , തിരികെകൊണ്ടുവരും.
നീ അലഞ്ഞുതിരിയുന്നതായി കാണുമ്പോൾ ഞാൻ വെറുതെ കാത്തിരിക്കുകയില്ല. ഞാൻ നിൻറെ അടുക്കലേക്ക് ഓടിവന്ന് , നിന്നെ തിരികെകൊണ്ടുവരും. എൻറെ അടുത്തേക്ക് ഞാൻ നിന്നെ വലിച്ചടുപ്പിക്കും.
കുഞ്ഞേ, നിനക്കു തണുക്കുമ്പോൾ എൻറെ കുപ്പായംകൊണ്ടു ഞാൻ നിന്നെ പുതപ്പിക്കും. ഞാൻ നിനക്കു ഭക്ഷണം നൽകും. നീ വിഷമിക്കുമ്പോൾ ഞാൻ നിന്നെ എടുത്ത് ഉയർത്തി എൻറെ ഹൃദയത്തോടു ചേർത്തുനിർത്തും. നിനക്കുവേണ്ടി ഞാൻ എല്ലാം ചെയ്യും.
യേശുവേ?
ഞാനാണ്.
എന്തുകൊണ്ടാണ് ഈ കൃപാവരങ്ങളെല്ലാം എനിക്കു ലഭിക്കുന്നത്?
എനിക്ക് ഇഷ്ടമുള്ളവർക്കു ഞാൻ ഇതു നൽകട്ടെ.
എന്നാൽ, മറ്റുള്ളവരിൽനിന്നും വിത്യസ്തയാകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
വാസുലാ, നീ എന്നിൽ നിന്നും കൃപകൾ സ്വീകരിക്കും. ഞാൻ നിന്നെ ഉപയോഗപ്പെടുത്തട്ടെ.
ഞാൻ നിങ്ങളെ വിമോചിപ്പിക്കും എന്നു ഞാൻ പറഞ്ഞിട്ടില്ലേ?
എനിക്കു മനസ്സിലാകുന്നില്ല.
അനേകരെ അവരുടെ ബന്ധനങ്ങളിൽനിന്നു, തിന്മയുടെ ബന്ധനങ്ങളിൽനിന്നു വിമോചിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിന്നെ ഇതിന് ഒരു ഉപകരണമായി ഞാൻ ഉപയോഗിക്കുന്നു.
എൻറെ പ്രവൃത്തികളെ തെറ്റിദ്ധരിക്കാതിരിക്കുക. എൻറെ ആഹ്വാനം നിനക്കുവേണ്ടി മാത്രമുള്ളതല്ല. സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ ആഹ്വാനം മനുഷ്യവർഗ്ഗം മുഴുവനും വേണ്ടിയുള്ളതാണ് !
അതെ കർത്താവേ. എന്നാൽ, എൻറെ സുഹൃത്തുക്കളിൽ ചിലർ എന്നോട് “നീ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവളാണ്” എന്നുപറയുമ്പോൾ എനിക്കു പരിഭ്രമമാണ്.
മകളേ, നിൻറെ നികൃഷ്ടതമൂലം നിന്നെ തിരഞ്ഞെടുത്തതിനാൽ നീ പരിഭ്രമിക്കുക. നിൻറെ യോഗ്യതകൾകൊണ്ടല്ല ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതു ഞാൻ നേരത്തെതന്നെ നിന്നോടു പറഞ്ഞിട്ടുള്ളതാണ്. നിനക്കു യോഗ്യതകൾ യാതൊന്നുമില്ല. കർത്താവിൻറെ അധരത്തിൽനിന്നു വരുന്നത് സത്യം മാത്രമാണ്.
പതിവായി എൻറെ അടുക്കൽവന്ന് അനുതപിക്കുക. എൻറെ മറ്റുള്ള മക്കളേക്കാൾ കൂടുതലായ പരിഗണന ഞാൻ നിനക്കു നൽകുന്നില്ലെന്ന് നീ ഓർമ്മിക്കണം.
എനിക്കറിയാം യേശുവേ. അതുകൊണ്ടുതന്നെയാണ് അങ്ങയെ എപ്പോൾ വേണമെങ്കിലും വിളിക്കുവാനുള്ള കൃപാവരം എനിക്കു നൽകിയതിൽ ഞാൻ പരിഭ്രമിക്കുന്നത്.
വാസുലാ, വാസുലാ, ഏറ്റവും നികൃഷ്ടരായവർക്കും ഞാൻ എൻറെ കൃപാവരം നൽകുന്നു. എൻറെ ഹൃദയം കരുണയുടെയും പാപക്ഷമയുടെയും അഗാധ സമുദ്രമാണെന്ന് നിൻറെ സുഹൃത്തുക്കൾ അറിയട്ടെ. മരിച്ചവരെപ്പോലും ഞാൻ ഉണർത്തിയത് അവർ കാണട്ടെ. എന്നെ തള്ളിക്കളഞ്ഞവരെപ്പോലും ഞാൻ സ്നേഹിക്കുന്നത് അവർ കാണട്ടെ.’
യേശുവേ?
പ്രിയപ്പെട്ടവളേ, ഞാനാണ്.
എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല.
നീ എന്നെ സ്നേഹിക്കുന്നുവെന്ന് പറയുക.
ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങ് അക്കാര്യം അറിയുന്നു.
മകളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. അതെ, നിൻറെ നികൃഷ്ടവസ്ഥയിലും ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നോടു സംസാരിക്കുന്ന കാര്യം ഓർമ്മിക്കുക. ഞാൻ നിൻറെ മണവാളതാണ്. എന്നോടൊപ്പം പങ്കുവയ്ക്കുക. എന്നെ കാണുമ്പോൾ പുഞ്ചിരിക്കുക.
അതെ യേശുവേ. എൻറെ സാന്നിദ്ധ്യം പോലും അങ്ങയെ ദ്രോഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നു. ഞാൻ ഇക്കാര്യം ആവർത്തിക്കുകയാണ്. എങ്ങനെയാണ് അങ്ങ് എന്നെ സഹിക്കുന്നത്?
ഞാൻ നിന്നെ സ്നേഹിക്കുന്നു.
ഞാനും അങ്ങയെ സ്നേഹിക്കുന്നു.
എന്നെ അനുഭവിച്ചറിയുക. എൻറെ കണ്ണുകളിലേക്കു നോക്കുക. അതെ മകളേ, ഞാൻ നിൻറെ പരിശുദ്ധ പിതാവാണെന്ന് ഓർക്കുക. നമുക്ക് ഇപ്പോൾ പോകാം.
19.05.1987 -My Body Aches for Lack of Love
യേശുവേ ?
ഞാനാണ്. വാസുലാ, ഈ മാർഗ്ഗനിർദ്ദേശം എന്നിൽനിന്നാണെന്ന് ഓർത്തുകൊള്ളുക.
യേശുവേ, ഞാൻ എന്താണ് അഭിലഷിക്കുന്നതെന്ന് അങ്ങേയ്ക്ക് അറിയാമോ?
മകളേ, എനിക്കറിയാം.
ഞാൻ ചിലപ്പോൾ വിചാരിക്കാറുണ്ട്, അങ്ങയെ സമീപിക്കുവാനും, ആന്തരിക നേത്രങ്ങൾകൊണ്ട് അങ്ങയെ കാണുവാനുമുള്ള ഈ കൃപാവരം എനിക്കുവേണ്ടി മാത്രം ആയിരുന്നെങ്കിൽ- അങ്ങും ഞാനും, ഞാനും അങ്ങും മാത്രമായിരുന്നെങ്കിൽ- എത്ര മനോഹരമായിക്കുമായിരുന്നു. യാതൊന്നും ഭാരപ്പെടാനില്ല; നമ്മുടെ രഹസ്യങ്ങൾ നമുക്ക് മാത്രം അറിയാവുന്ന അവസ്ഥ.
(ഞാൻ ഒരു നെടുവീർപ്പു വിട്ടു.)
മകളേ, നീ എനിക്കുവേണ്ടി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവോ എന്ന എൻറെ ചോദ്യത്തിനുള്ള നിൻറെ മറുപടി എന്നെ പ്രീതിപ്പെടുത്തി. എൻറെ പ്രിയപ്പെട്ടവളേ, നിന്നിലൂടെ ഞാൻ എന്നെത്തന്നെയും എൻറെ ആഗ്രഹങ്ങളെയും വെളിപ്പെടുത്തും. ഇത് എൻറെ നിശ്ചയമാണ്.
എൻറെ ദൈവമേ, അങ്ങയുടെ വചനം ഒരു ഭാരമായി എന്നിൽ നിലകൊള്ളും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുന്നതുവരെ. എനിക്ക് എന്തുചെയ്യുവാൻ കഴിയും?
പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ സഹായിക്കാതിരിക്കുമോ? ഞാൻ കർത്താവാണ്.
“സഹോദരങ്ങളേ, എൻറെ സന്ദേശം വായിക്കുക. എന്നെ സന്തോഷിപ്പിക്കുകയും, എൻറെ പ്രവൃത്തികൾ ഓർക്കുകയും ചെയ്യുക. എൻറെ അനന്തമായ സമ്പത്തിലും കരുണയിലും വിശ്വസിക്കുക."
വാസുലാ, എന്നെ അനുഗമിക്കുക. ഞാൻ നിന്നെ നയിക്കും. കുഞ്ഞേ, ഞാൻ എൻറെ ശക്തി നിനക്കു നൽകും. ഒരിക്കലും എൻറെ കൈയ്യിൽനിന്നു പിടിവിടരുത്.
എൻറെ ദൈവമേ, .. അങ്ങ് എന്നിൽനിന്നും എന്താണ് ആഗ്രഹിക്കുന്നത് ?
വാസുലാ, എനിക്കു വേണ്ടത് സ്നേഹം, സ്നേഹം, സ്നേഹം. എൻറെ ശരീരം സ്നേഹം ലഭിക്കാത്തതിനാൽ വേദനിക്കുന്നു; എൻറെ അധരങ്ങൾ സ്നേഹത്തിനുവേണ്ടി ദാഹിച്ചു ഉണങ്ങിവരണ്ടിരിക്കുന്നു.
കുഞ്ഞേ, എൻറെ മാർഗ്ഗനിർദ്ദേശത്തിനുള്ള ഉപകരണമായി എനിക്കു നിന്നെ ഉപയോഗപ്പെടുത്തണം.
എൻറെ കർത്താവേ, അങ്ങയുടെ അഭീഷ്ഠം നിറവേറട്ടെ. അങ്ങ് അങ്ങയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കട്ടെ.
പ്രിയപ്പെട്ടവളേ, എന്നെ ആശ്രയിക്കുക. എൻറെ സ്വരം ശ്രവിക്കുക. ഒരിക്കലും നീ ഒറ്റയ്ക്കാണെന്ന് തോന്നരുത്; എന്തെന്നാൽ ദൈവമായ ഞാൻ നിന്നോടൊപ്പം ഉണ്ട്.
(എനിക്കു ഏറെക്കുറെ ആശ്വാസമായി)
കർത്താവേ, നമുക്ക് ഇന്നത്തെ ദിവസം ആരംഭിക്കാം?
വരൂ. ഞാൻ കൂടെയുണ്ട്. പൂർണ്ണമായി എന്നിൽ ആശ്രയിക്കുക. ഞാൻ നിന്നെ നയിക്കുന്നു.
(പിന്നീട്)
(ബാബെറ്റയും വന്നു. [ദൈവത്തിൽനിന്നു സന്ദേശങ്ങൾ സ്വീകരിക്കുന്ന മറ്റൊരു സ്ത്രീയാണ് ബാബെറ്റ.] അവൾ യേശുവിനോടു സംസാരിച്ചു. ഞങ്ങൾ മൂന്നുപേരും ഒന്നിച്ചിരുന്നു.
ബാബെറ്റയ്ക്ക് അവളുടെ ചോദ്യങ്ങൾ യേശുവിനോട് ഉറക്കെ ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു. അവളുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകൾക്കു കൾത്താവ് ഉടൻതന്നെ തൻറെ കൈയ്യക്ഷരത്തിലൂടെ ഉത്തരം എഴുതിക്കൊടുക്കുകയായിരുന്നു.
ഇതുവഴി യേശു അവിടുത്തെ യഥാർത്ഥ സാന്നിദ്ധ്യത്തെക്കുറിച്ചു ഞങ്ങൾക്കു ബോദ്ധ്യം തന്നു; അവിടുത്തോടു കൂടുതൽ ഗാഢബന്ധത്തിലായിത്തീരുവാൻ ഞങ്ങളെ ക്ഷണിക്കുകയും ചെയ്യുകയായിരുന്നു.
യേശു ബാബെറ്റയെ ഈവിധം സമീപിക്കുന്നത് കണ്ട് എനിക്കു വലിയ സന്തോഷമായി).
എന്നിൽ ആശ്രയിക്കുക.
യേശുവേ, ജനങ്ങളുടെ മാനസാന്തരത്തിനുവേണ്ടി അങ്ങേയ്ക്കു വീണ്ടും ശരീരത്തിൽ ഭൂമിയിൽ വരുവാൻ സാധിക്കുകയില്ലേ എന്ന് എൻറെ ഒരു സുഹൃത്ത് എന്നോടു ചോദിക്കുകയുണ്ടായി.
അല്ലയോ വാസുലാ, ഞാൻ വീണ്ടും തിരിച്ചുവരും. പൊട്ടിവിടരുന്ന ഓരോ പ്രഭാതവും നിങ്ങളുടെ അടുക്കലേക്കുള്ള എൻറെ ആഗമനത്തെ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വാസുലാ, എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് നിനക്കറിയാമോ?
കർത്താവേ, എന്നോടു പറയുക.
സ്നേഹം വീണ്ടും തിരികെ വരും. സ്നേഹം ഒരിക്കൽകൂടി നിങ്ങളുടെ മദ്ധ്യേ ഉണ്ടായിരിക്കും. സ്നേഹം നിങ്ങൾക്കു വീണ്ടും സമാധാനം നൽകും. എൻറെ രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകും. സ്നേഹം സ്നേഹത്തെ മഹത്ത്വപ്പെടുത്തും. എൻറെ പ്രിയപ്പെട്ടവളേ, ഞാൻ ഉടൻതന്നെ നിങ്ങളുടെ അടുക്കൽ വരുന്നതാണ്. പ്രാർത്ഥിക്കുക; എന്തെന്നാൽ സമയം ആസന്നമായിരിക്കുന്നു.
കുഞ്ഞേ, എന്നോടൊപ്പം പ്രവർത്തിക്കുവാൻ നീ ഇപ്പോഴും തയ്യാറാണോ?
എനിക്ക് അങ്ങയുടെ നാമം അറിയണമെന്ന് ആഗ്രഹമുണ്ട്.
ഞാൻ സ്നേഹമാണ്.
ശരി, ഞാൻ സ്നേഹത്തിനുവേണ്ടി, അങ്ങയിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് എൻറെ കഴിവനുസരിച്ചു പ്രവർത്തിക്കും.
പ്രിയപ്പെട്ടവളേ, എന്നെക്കൂടാതെ നീ നഷ്ടപ്പെട്ടുപോകും. എൻറെ പ്രകാശം ആവശ്യമുള്ള എൻറെ പുഷ്പമാണ് നീ.
എനിക്കു വളരെ സന്തോഷമുണ്ട്.
അല്ലയോ മകളേ, ഞാൻ നിന്നെ അത്യധികമായി സ്നേഹിക്കുന്നു. എന്നെ പൂർണ്ണമായി ആശ്രയിക്കുക. നിൻറെ വിവേചനാശക്തി ഞാൻ വർദ്ധിപ്പിച്ചുതരും.
എൻറെ കർത്താവേ! അങ്ങയെ അനുഭവിച്ചറിയുവാനും കാണുവാനും കേൾക്കുവാനുമുള്ള എനിക്കുള്ള വരം അങ്ങു വർദ്ധിപ്പിച്ചുതരുമെന്നാണോ?
ഞാനാണ്. നീ എന്നെ അനുഭവിച്ചറിയുകയും, കൂടുതലായി എന്നെ വിവേചിച്ചറിയുകയും ചെയ്യും.
എൻറെ ദൈവമേ, ഈ കൃപകളെല്ലാം എൻറെമേൽ വർഷിക്കപ്പെടുന്നത് എന്തിനുവേണ്ടി? ഇവയ്ക്ക് അർഹയാകുവാൻ എനിക്ക് യാതൊരു യോഗ്യതയുമില്ലല്ലോ.
എനിക്കതറിയാം. എന്നാലും ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നിരുന്നാലും, നീ ആരാണെന്നുള്ളത് നീ ഒരിക്കലും മറന്നുപോകരുത്.
കർത്താവേ, എന്നെ എപ്പോഴും അത് ഓർമ്മിപ്പിക്കണമെ.
നിൻറെ നികൃഷ്ടതയെക്കുറിച്ചു നിന്നെ കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ട്, നിനക്കു ലഭിച്ചിരിക്കുന്ന ദൈവകൃപകളെപ്രതി നീ അഹങ്കരിച്ചുപോകാതിരിക്കുവാൻ ഞാൻ നിന്നെ തടയും.
എന്നിൽനിന്നു നിനക്കു ലഭിച്ചുകൊണ്ടിരിക്കുന്ന കൃപാവരങ്ങളെല്ലാം എൻറെ സ്വന്തം മഹത്ത്വത്തിനുവേണ്ടിയുള്ളതാണെന്ന് ഞാൻ നിന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.
എന്നിൽനിന്നു നിനക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ഓരോ കൃപയും എൻറെ സ്വന്തം താത്പര്യങ്ങൾക്കുവേണ്ടിയുള്ളതാണ്; നിൻറെ താത്പര്യങ്ങൾക്കുവേണ്ടിയുള്ളതല്ല.
അതിനാൽ എൻറെ ഹൃദയത്തിൽ നിന്ന് സ്വീകരിച്ചുകൊണ്ട് നിൻറെ ഹൃദയത്തെ നിറയ്ക്കുക.
എൻറെ ബലിപീഠം എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്കുവേണ്ടി ജീവിക്കുക; എനിക്കുവേണ്ടി ശ്വസിക്കുക; മുഴുവൻ നിത്യതയോളം എൻറെതായിരിക്കുക.
(ഞാൻ ദൈവത്തിൻറെതുമാത്രമായിരിക്കും.)
എൻറെ ദൈവമേ?
ഞാനാണ്. എന്നെ സ്നേഹിക്കുകയും; എൻറെ താത്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുക.
കർത്താവേ! (ഞാൻ നെടുവീർപ്പു വിട്ടു.) ഞാൻ ഒരു വട്ടപ്പൂജ്യമാണെന്ന് അങ്ങ് അറിയുന്നുവല്ലോ. കർത്താവേ, ദയവായി എന്നെ വിശ്വസിക്കരുതേ.
ഞാൻ നിന്നിൽ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ എന്നെ അനുവദിക്കുക.
വരൂ, നിൻറെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ നല്കാം.
സ്നേഹം നിങ്ങളുടെ അടുക്കൽ സ്നേഹമായി തിരിച്ചുവരും.
നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം:
“അല്ലയോ സ്വർഗ്ഗീയ പിതാവേ, സ്നേഹപിതാവേ, ഞങ്ങളുടെ അടുക്കൽവന്ന് തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമെ.
പിതാവേ, ഞങ്ങളെ സ്നേഹിക്കുകയും അങ്ങയുടെ പ്രകാശത്തിൽ വസിക്കുവാൻ ഞങ്ങളെ അനുവദിക്കുകയും ചെയ്യണമെ.
അങ്ങയുടെ ഹൃദയത്തിൻറെ ആഗ്രഹങ്ങൾ പൂർത്തിയാക്കിയാലും. അങ്ങയുടെ തിരുനാമം മഹത്ത്വപ്പെടെട്ടെ. ആമ്മേൻ”
നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക.
അങ്ങയുടെ തിരുനാമം ഞാൻ വീണ്ടും കേൾക്കട്ടെ.
ഞാൻ ദൈവത്തിൻറെ പ്രിയപുത്രനായ യേശുക്രിസ്തുവാണ്.
വാസുലാ, ഞാൻ നിന്നിൽനിന്ന് ആവശ്യപ്പെടുന്നത് സ്നേഹവും, സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ കുരിശ് എന്നോടൊപ്പംചേർന്ന് പങ്കുവഹിക്കലുമാണ്.
അതെ കർത്താവേi
മകളേ, ഒരിക്കലും എൻറെ കൈയ്യിൽനിന്നും പിടിവിടരുത്. മകളേ, എന്നെ സ്നേഹിക്കുക.
അങ്ങ് ആഗ്രഹിക്കുന്നതുപോലെ അങ്ങയെ സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കുക. അവിടുന്ന് ആഗ്രഹിക്കുന്നെങ്കിൽ, ഏറ്റവും കൂടുതലായി ഞാൻ അങ്ങയെ സ്നേഹിക്കട്ടെ.
അങ്ങു പുഞ്ചിരിക്കുകയാണല്ലോ.
ഞാൻ അത്രമാത്രം സന്തോഷിക്കുന്നു. ഇപ്രകാരം എന്നെ സ്നേഹിക്കുവാൻ നീ ആഗ്രഹിക്കുന്നുവോ?
അതെ!
പ്രിയപ്പെട്ടവളേ, എന്നോടൊപ്പം നീ പഠിക്കും. എനിക്കുവേണ്ടി കഷ്ടതകൾ സഹിക്കുവാനും നീ തയ്യാറാണോ?
കർത്താവിനുവേണ്ടി കഷ്ടതകൾ സഹിക്കുവാൻ ഞാൻ തയ്യാറാണ്- അങ്ങ് ഈ വിധത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ.
എന്നാൽ സർവ്വവും എൻറെ ഹിതമനുസരിച്ചു നിറവേറ്റപ്പെടും.
(എനിക്കു ഏറ്റവും നല്ലതെന്തെന്ന് അങ്ങേയ്ക്കറിയാം. അതിനാൽ ഞാൻ ദൈവത്തിൽ ആശ്രയിക്കും.)
ഞാൻ ദൈവമാണ്. ഇപ്പോൾ വന്ന്, എൻറെ ഹൃദയത്തിൽ നിനക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്ന സ്ഥലത്തു വിശ്രമിക്കുക.
നോട്ടുബുക്ക് 12
20.05.1987 - I wish to Unite All My Priests
(ചിലപ്പോൾ എനിക്ക് ആശ്ചര്യം തോന്നാറുണ്ട്. യേശുവിനെ ഈ വിധത്തിൽ സമീപിക്കുന്നതിനുള്ള ഉത്സാഹം എന്തുകൊണ്ടാണ് എനിക്കുണ്ടാകുന്നത്? എന്തുകൊണ്ട്, എന്തിനാണ് അവിടുത്തെ സന്ദേശങ്ങൾ സ്വീകരിക്കുന്നതിൽ ഞാൻ ഇത്ര ബന്ധശ്രദ്ധയായിരിക്കുന്നത്? ഇക്കഴിഞ്ഞ മാസങ്ങളിലെല്ലാം സന്ദേശം സ്വീകരിക്കുന്നത് അനിവാര്യമായ കാര്യമായിത്തീർന്നിട്ടുണ്ട്.)
ഞാൻ നിന്നെ സ്നേഹിക്കുന്നു. യേശുവായ ഞാനാണ് ഈ വിധത്തിൽ എന്നെ സമീപിക്കുന്നതിനുള്ള ഉത്സാഹം നിനക്കു നൽകുന്നത്. വാസുലാ, എന്നെ എപ്പോഴും സ്നേഹിക്കുക. എൻറെ സഹോദരി, എൻറെ ആഗ്രഹങ്ങൾ ഞാൻ നിന്നോടു പറയും.
(യേശുവിൻറെ വാത്സല്യം നിറഞ്ഞ മുഖത്ത് ദുഃഖം നിഴലിച്ചിരുന്നു.)
എൻറെ പുരോഹിതൻമാരെയെല്ലാം ഐക്യപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ എന്നെ കൂടുതലയായി സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവരിൽനിന്നു വിശുദ്ധി, തീക്ഷണത, വിശ്വസ്തത എന്നിവ ആവശ്യപ്പെടുന്നു. ഐക്യം സ്നേഹത്തെ ബലപ്പെടുത്തുമെന്നും, ഐക്യം സ്നേഹത്തെ ഉറപ്പിച്ചുനിർത്തുമെന്നും പുരോഹിതൻമാർ മനസ്സിലാക്കണം.
എത്രകാലം അനൈക്യം അവരുടെയിടയിൽ ഭരണംനടത്തും? സ്നേഹമാണ് ഐക്യം. എൻറെ സ്നേഹം അവരെ എന്നോട് ഐക്യപ്പെടുത്തുന്നു. അവരുടെ അനൈക്യം നിമിത്തം എൻറെ സഭ ദുർബ്ബലമായിരിക്കുന്നു. ഐക്യം ഉണ്ടാകണം എന്നാണ് എൻറെ ആഗ്രഹം. എൻറെ സഭ ഒന്നായിത്തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
കർത്താവേ, അവരുടെയിടയിൽ അനൈക്യം ഉണ്ടെന്ന് അങ്ങു പറയുമ്പോൾ, അതിനർത്ഥം ചിലരെങ്കിലും വിട്ടുവീഴ്ച നടത്തേണ്ടതുണ്ടന്നാണല്ലോ. അവർ ഇത് എങ്ങനെ മനസ്സിലാക്കും.?
ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി അവർ പ്രാർത്ഥിക്കണം. അവർ എൻറെ അടുക്കൽവന്ന്, എൻറെ ഹൃദയത്തിൽനിന്നു കൃപ സ്വീകരിക്കണം.
യേശുവേ, ആരെ ഉദ്ദേശിച്ചാണ് അങ്ങ് ‘അവർ’ എന്നുപറയുന്നത്?
എൻറെ സഭ മുഴുവനെയുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. അവർ ഐക്യപ്പെട്ട് ഒന്നാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ഭിന്നത നിമിത്തം എൻറെ സഭ വളരെ ദുർബ്ബലമായിത്തീർന്നിരിക്കുന്നു. സഭ വളരെയധികം ദുർബ്ബലമായിക്കഴിഞ്ഞിരിക്കുന്നു.
എൻറെ കർത്താവേ, എന്നെ സംബദ്ധിച്ച് ഇത് ഒരു പുതിയ അറിവാണ്.
വാസുലാ, ഞാൻ പ്രവർത്തിക്കുന്നവിധം ഘട്ടം ഘട്ടമായി നിന്നെ കാണിച്ചുകൊണ്ട് ഞാൻ നിനക്കു ജ്ഞാനം തരും.
ആദ്യം എനിക്കുള്ള പ്രബോധനങ്ങൾ.
അതെ.
പിന്നീട് പരിശീലനം. അനന്തരം സമാധാനത്തിനും സ്നേഹത്തിനും വേണ്ടി സഭയ്ക്കുള്ള ആഹ്വാനം. തുടർന്ന്, സമാധാനത്തിൻറെയും സ്നേഹത്തിൻറെയും മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ.
അതെ വാസുലാ. ഇതാണ് എൻറെ സഭയെ ഐക്യപ്പെടുത്തുവാനുള്ള എൻറെ ആഗ്രഹങ്ങൾ. ശരീരത്തിലെ ഒന്നോ രണ്ടോ അവയവങ്ങൾക്ക് പരുക്കുപറ്റുകയോ, അംഗവൈകല്യം സംഭവിക്കുകയോ, മുറിവേൽക്കുകയോ ചെയ്താൽ ആ ശരീരത്തിന് എങ്ങനെ പ്രവർത്തിക്കുവാൻ സാധിക്കും. പൂർണ്ണമായ ഒരു ശരീരത്തിൻറെ കഴിവോ ശക്തിയോ അതിനുണ്ടാകുമോ?
എൻറെ സഭ എൻറെ ശരീരമാണ്. അവർ എൻറെ സഭയെ ദുർബ്ബലമാക്കിയാൽ അതിന് എങ്ങനെ പ്രവർത്തിക്കുവാൻ കഴിയും?
മകളേ, എൻറെ അടയാളം വരയ്ക്കുക.
ഇതായിരുന്നു ആദ്യമ ക്രിസ്ത്യാനികളുടെ അടയാളം. സ്നേഹം ഏകമായിരുന്നു. സ്നേഹം ഐക്യത്തിലുള്ളതായിരുന്നു.
യേശുവേ, ഈസ്റ്റർ വിത്യസ്ത തിയതികളിലാണല്ലോ ആചരിക്കപ്പെടുന്നത്. ഏതാണ് ശരിയെന്നു പറഞ്ഞുതരാമോ? ഞങ്ങളുടെതാണോ അവരുടെതാണോ ശരിയായിട്ടുള്ളത് എന്നത് മറ്റൊരു കടലാസ്സിൽ എഴുതിത്തരാമോ?
വാസുലാ, ഒരു കടലാസ്സ് എടുക്കുക.
യേശുവേ നന്ദി. (യേശു ഈസ്റ്ററിൻറെ ശരിയായ തിയതി എനിക്കു നൽകി.)
വരൂ, ഇപ്പോൾ നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം. ഐക്യത്തിനുവേണ്ടി പിതാവിനോടുള്ള പ്രാർത്ഥന.
“പിതാവേ, അങ്ങയുടെ ആടുകൾക്ക് ജ്ഞാനം നൽകണമെന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു. ഐക്യത്തിലൂടെ സമാധാനവും സ്നേഹവും കണ്ടെത്തുവാൻ അവർക്ക് ജ്ഞാനം നൽകണമെ. ആമ്മേൻ”.
വാസുലാ, എൻറെ ആടുകളെ ഐക്യപ്പെടുത്തുക.
യേശുവേ, സഭയെ ഐക്യപ്പെടുത്തുവാൻ ഞാൻ - പുരോഹിതരെക്കുറിച്ചോ അവരുടെ ചർച്ചകളെക്കുറിച്ചോ അവരുടെ ഇടയിൽ നടക്കുന്നകാര്യങ്ങളെക്കുറിച്ചോ അറിവില്ലാത്തവളായ ഞാൻ- ആരാണ്?
അങ്ങു എഴുതിനൽകിയതാണെന്നു പറഞ്ഞുകൊണ്ടു ഈ സന്ദേശങ്ങൾ ഒരു കടലാസ്സിൽ എഴുതി അവർക്കു നൽകാൻ ഞാൻ ആരാണ്?
യേശുവേ, അങ്ങ് എനിക്കു സന്ദേശങ്ങൾ നൽകുന്നു. അങ്ങയുടെ തിരുഹൃദയത്തിൻറെ അഭിലാഷങ്ങൾ അങ്ങ് എന്നോടു പറയുന്നു.
ഈ സന്ദേശങ്ങളെല്ലാംതന്നെ സഭയിലെ ഉന്നതസ്ഥാനിയരുമായി അടുപ്പമുള്ള, വിശ്വസ്തനും വിശുദ്ധനുമായി അറിയപ്പെടുന്ന, ഒരാൾക്കു നൽകുകയായിരുന്നില്ലേ കുറെക്കൂടെ എളുപ്പമായിരുന്നത്?
എന്നാൽ, കർത്താവേ, അങ്ങു തിരഞ്ഞെടുത്തിരിക്കുന്നത് ബലഹീനയും, ഈ സന്ദേശങ്ങളെക്കുറിച്ച് ഇതിനോടകം അറിഞ്ഞിട്ടുള്ള പുരോഹിതരിൽ പകുതിയോളം പേരാൽ നിരുത്സാഹപ്പെടുത്തവളുമായ ഒരുവളെയാണല്ലോ. ഈ സന്ദേശം അറിഞ്ഞവരിൽ പകുതിയോളം പേർക്ക് ഇക്കാര്യത്തിൽ താത്പര്യംപോലുമില്ല. അവർക്ക് ഈ സന്ദേശങ്ങൾ ആരോചകമായിരിക്കുന്നതിനാലും, അവരെ ഇവ ശല്യപ്പെടുത്തുന്നതിനാലും, അവരെ ഈ സന്ദേശങ്ങൾ കാണിക്കുന്നതിൽ എനിക്കു മടുപ്പുതോന്നുകയാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്?
വാസുലാ, ഇതാണ് നീ എനിക്കുവേണ്ടി വഹിക്കുന്ന നിൻറെ തോളിലുള്ള എൻറെ കുരിശ്. ഈ കുരിശു വഹിക്കുന്ന ദൗത്യത്തിൽ ഞാൻ നിന്നെ സഹായിക്കും. ഒരിക്കലും മടുത്തുപോകരുത്.
കർത്താവേ, ഈ സന്ദേശം എത്തേണ്ടിടത്ത് എങ്ങനെ എത്തും? ഞാൻ പുറത്തുള്ള ഒരാളല്ലേ?
ഈ സന്ദേശങ്ങൾ എത്തേണ്ടിടത്ത് എത്തും. ഒരു ചെറിയ അരുവി ഒഴുകി ക്രമേണേ വലുതായിത്തീരുന്നതുപോലെതന്നെ. അത് ഒഴുകി, പിന്നീട് കുതിച്ചൊഴുകി, അവസാനം ഇരച്ചൊഴുകിപ്പാഞ്ഞ് ഒരു വലിയ സമുദ്രമായിത്തീരുന്നതുപോലെതന്നെ.
വാസുലാ, നീ ക്ഷീണിക്കുമ്പോൾ എന്നെ ആശ്രയിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നോടൊപ്പം എൻറെ കുരിശു വഹിക്കുവാൻ ഞാൻ നിന്നെ സഹായിക്കും. പ്രിയപ്പെട്ടവളേ, നീ ഉപേക്ഷിക്കപ്പെട്ടവളാണെന്ന് ഒരിക്കലും വിചാരിക്കരുത്.
ഞാൻ വീഴുവാൻ തുടങ്ങുമ്പോൾ യേശു എന്നെ താങ്ങുമെന്ന് എനിക്കു ബോദ്ധ്യമായി. എൻറെ ശക്തി വീണ്ടെടുക്കുവാൻ എനിക്ക് യേശുവിൽ എപ്പോഴും ആശ്രയിക്കാമെന്നും അവിടുന്ന് എന്നെ ബോദ്ധ്യപ്പെടുത്തി.
വാസുലാ, ഞാൻ നിന്നെ നയിക്കും.
23.05.1987 -To have Faith is also a Grace
(ഇന്നലെ സന്ദേശം എഴുതുവാനായി ഞാൻ യേശുവിനെ സമീപിച്ചില്ല. എന്നാൽ അവിടുത്തെ തിരുസാന്ന്യദ്ധ്യം യേശു എനിക്ക് അനുഭവമാക്കിത്തന്നു. എൻറെ ഭർത്താവോ അല്ലെങ്കിൽ സ്നേഹിതരോ എന്നോടു സംസാരിക്കുന്നതുപോലെ യേശു എന്നോടു സംസാരിച്ചുകൊണ്ടിരുന്നു. എൻറെ ഒരു കരം യേശു പിടിച്ചുവലിക്കുന്നതുപോലെയും മറ്റെ കരം ലോകം പിടിച്ചുവലിക്കുന്നതുപോലെയും എനിക്ക് അനുഭവപ്പെട്ടു.)
യേശുവേ?
ഞാനാണ്. പ്രിയപ്പെട്ടവളേ, വിശ്വസിക്കുക എന്നതും ഒരു കൃപാവരമാണ്. എന്നോടു സംസാരിക്കുക. ഞാൻ നിൻറെ മണവാളനാണ്.
(ഞാൻ യേശുവിനോട് ഒരു കാര്യം പറഞ്ഞു. അവിടുന്ന് എനിക്ക് ഉത്തരം നല്കുകയും ചെയ്തു.)
ഞാൻ ആഗ്രഹിക്കുന്നതുപോലെ നിന്നോടു പ്രവർത്തിക്കുവാൻ എന്നെ അനുവദിക്കുക. വാസുലാ, ഞാൻ ദൈവമാണെന്നുള്ളതു നീ ഇതിനോടകം മനസ്സിലാക്കിക്കാണും.
നിന്നെ എന്നിലേക്ക് ഉയർത്തുകയും, എന്നെ സ്നേഹിക്കുവാൻ നിന്നെ പഠിപ്പിക്കുകയും, ഇപ്രകാരം എന്നെ സമീപിക്കുവാൻ നിന്നെ അനുവദിക്കുകയും ചെയ്തിരിക്കുന്നതിലൂടെ എനിക്കു നിന്നിൽനിന്നു ചിലത് ആവശ്യമായിരിക്കുന്നു.
ഞാൻ നല്കിയ കൃപയാലാണ് എൻറെ സന്ദേശങ്ങൾ എഴുതി എടുക്കുവാൻ നിന്നെ പഠിപ്പിച്ചത്. എനിക്കു നിന്നെ ഉപയോഗിക്കുവാനാണ് ഈ കൃപാവരം നിനക്കു നൽകിയിരിക്കുന്നത്. നീ എന്നെ മഹത്ത്വപ്പെടുത്തുന്നതിനുവേണ്ടിയാണ് നിൻറെമേൽ അനേകം കൃപാവരങ്ങൾ വർഷിക്കപ്പെട്ടത്.
ഞാൻ നിന്നെ എന്നോട് ഐക്യപ്പെടുത്തിയിരിക്കുന്നു. ഞാൻ നിന്നെ എൻറെ മണവാട്ടിയായി സ്വീകരിച്ചിരിക്കുന്നു. ഞാനും നീയും ഇപ്പോൾ ഒന്നാണ്.
മകളേ, നിനക്ക് ഇപ്പോൾ കൂടുതൽ വ്യക്തമായില്ലേ? ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. എൻറെ താത്പര്യങ്ങൾക്കുവേണ്ടിയാണ് ഞാൻ നിന്നെ സമീപിച്ചിരിക്കുന്നത്.
എൻറെ ദൈവമേ!
ഞാനാണ്.
(ഞാൻ ഒരു കാര്യം ദൈവത്തെ ഓർമ്മിപ്പിച്ചു.)
വാസുലാ, ഞാൻ എൻറെ ലക്ഷ്യങ്ങൾ എപ്പോഴും നിറവേറ്റുന്നതാണ്.
എനിക്കറിയാം. എനിക്കറിയാം. അങ്ങ് എന്നോടു കുറച്ചുകൂടി വ്യക്തമായി പറഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു.
മകളേ, നിനക്കു ഗ്രഹിക്കുവാൻ കഴിയുന്നതിലധികമായി ഞാൻ നിന്നെ സ്നേഹിക്കുന്നു. വിവരിക്കാനാവത്തവിധത്തിൽ നീ ബലഹീനയാണെന്ന് എനിക്കറിയാം. എന്നെക്കൂടാതെ നീ അനങ്ങുവാൻ കഴിയാത്തവിധം സമ്പൂർണ്ണമായി അപര്യാപ്തയാണെന്ന് എനിക്കറിയാം. അംഗവൈകല്യമുള്ള ഒരു കുട്ടിയെ തൻറെ പിതാവ് എടുത്തുയർത്തുന്നതുപോലെ ഞാൻ നിന്നെ എടുക്കും. ഞാൻ നിന്നെ പരിപാലിക്കും; നിനക്കു വേണ്ടതെല്ലാം ഞാൻ പ്രദാനം ചെയ്യും.
എൻറെ എല്ലാ പ്രവർത്തികളും പൂർത്തീകരിക്കപ്പെടും. എൻറെ സന്ദേശവാഹകയായി ഞാൻ നിന്നെ പരിശീലിപ്പിച്ചിരിക്കുന്നുവെന്ന് നീ ഓർക്കണം. നിൻറെ ദൗത്യം പൂർത്തീകരിക്കാതെ എന്നെ വിട്ടുപിരിയുവാൻ നിന്നെ ഞാൻ അനുവദിക്കുകയില്ല.
ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുക; എന്നെ മാത്രം സ്നേഹിക്കുക. എനിക്കു പ്രതിയോഗികളെ ഇഷ്ടമല്ല. ഞാൻ നിൻറെ ദൈവമാകയാൽ എന്നെ ആരാധിക്കുക.
വാസുലാ, ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നത് അവിടുത്തെ ശുശ്രൂഷിക്കലാണ്. എന്നെ ശുശ്രൂഷിക്കുക. വരൂ, എന്നോട് ഒന്നായിത്തീരുക.
മകളേ, നിൻറെ അജ്ഞതയിൽ ഞാൻ നിന്നെ സ്വീകരിക്കുന്നു.
നിശ്ചയമായും എനിക്കുചുറ്റും വിശ്വസ്തരായ ശുശ്രൂഷകരുണ്ട്; അവർ എൻറെ വാത്സല്യഭാജനങ്ങളാണ്. അവർ എൻറെ ദൃഷ്ടിയിൽ വളരെ വിലപ്പെട്ടവരാണ്. അവരെ എൻറെ പ്രവർത്തികൾ ഞാൻ ഭരമേല്പിക്കുന്നു. എന്നെ തീക്ഷ്ണതയോടെ ശുശ്രൂഷിച്ചുകൊണ്ട് അവർ എൻറെ നാമത്തെ ആദരിക്കുന്നു; എന്നെ ആരാധിച്ചുകൊണ്ട്, തങ്ങളെത്തന്നെ എനിക്കായി സമർപ്പിച്ചുകൊണ്ട് കൃപാപൂർവം എൻറെ വചനത്തെ അവർ സ്തുതിക്കുന്നു. ഞാൻ അവരെ സ്നേഹിക്കുകയും വാത്സല്യത്തോടെ അവരെ വീക്ഷിക്കുകയും ചെയ്യുന്നു.
നിനക്കു ചോദിക്കുവാനുള്ളത് ചോദിക്കുക.
ഞാൻ ഒന്നിനും കൊള്ളാത്തതാണെങ്കിൽ അങ്ങ് എന്തിനാണ് എന്നെ തിരഞ്ഞെടുത്തത്?...
നികൃഷ്ടത എന്നെ ആകർഷിക്കുന്നു. ആകെക്കൂടെ നീ ഒന്നുമില്ലായ്മയാണ്. വെറും ഒന്നുമില്ലായ്മ തന്നെ! എന്നാൽ, നീ ഒന്നുമില്ലായ്മയായിരിക്കുമ്പോൾ, നിൻറെ ഒന്നുമില്ലായ്മയുടെ സ്ഥാനത്ത് ഞാൻ എല്ലാമാണ്. കാരണം, അപ്പോൾ എനിക്ക് എതിരാളികളില്ലല്ലോ? നീ ഒന്നുമില്ലായ്മയായതിനാൽ നിൻറെ ഉള്ളിൽ എതിരാളികളെ ഒന്നും എനിക്കു കാണുവാൻ സാധിക്കുകയില്ല. മകളേ, ഇതാണ് എനിക്കു നിന്നിലുള്ള സന്തോഷം.
എനിക്കു മനസ്സിലാക്കുവാൻ സാധിക്കുന്നില്ല.
ഇല്ല, നിനക്കു മനസ്സിലാക്കുവാൻ സാധിക്കുകയില്ല. അതു കാര്യമാക്കേണ്ടതില്ല. ഞാൻ സർവ്വസൃഷ്ടിയുടെയും ഉടയവനാണ്. നിങ്ങൾ എല്ലാവരും എൻറെതാണ്. ചെറിയ കുഞ്ഞേ, യാതൊരു താത്പര്യവുമില്ലാത്ത നീ എന്നെ ആകർഷിക്കുന്നു. നിസ്സാരത എൻറെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഒന്നുമില്ലായ്മ എന്നെ അത്യധികമായി ആകർഷിക്കുന്നു. ഒരുദിവസം നീ എൻറെ വാക്കുകളെ പൂർണ്ണമായി മനസ്സിലാക്കുന്നതാണ്. നീ എന്നെ ശുശ്രൂഷിക്കുകയാണെങ്കിൽ, ഉൽക്കടമായ തീക്ഷണത ഞാൻ നിന്നിൽ നിറയ്ക്കും.
ഉൽക്കടമായ തീക്ഷണത..
അതെ, ഉൽക്കടമായ തീക്ഷണത.
ഞാൻ എൻറെ ബലഹീനതയാൽ യേശുവിനെ എഴുതുന്നതിൽ നിന്നും തടഞ്ഞു. എന്നിരുന്നാലും യേശു പറഞ്ഞത് ഞാൻ കേട്ടു. അവിടുന്നു പറയുന്നത് കേൾക്കുന്നത് തടയുവാൻ യാതൊന്നിനും സാധിക്കുകയില്ല.
നിൻറെ ഭയാനകമായ ബലഹീനതയിൽപോലും എനിക്കു നിന്നിൽ വസിക്കുവാൻ കഴിയും. വാസുലാ, എന്നെ സ്നേഹിക്കുക. എന്നെ ഭയപ്പെടാതിരിക്കുക. ഞാൻ സ്നേഹമാണ്; എനിക്കു നിന്നെ വളരെ ഇഷ്ടമാണ്. നിനക്ക് ഉപദ്രവം വരുത്തുന്ന യാതൊന്നും ഞാൻ നിന്നിൽനിന്ന് ആവശ്യപ്പെടുകയില്ല.
ഞാൻ സ്നേഹമാണ്. ഞാൻ സ്നേഹഗുരുവാണ്. കുഞ്ഞേ, നിൻറെ നിരന്തരമായ സംശയങ്ങളുടെയും വീഴ്ചകളുടെയും മദ്ധ്യത്തിലും എൻറെ ബലിപീഠമായിത്തീരുന്നതിനുവേണ്ടി ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
എൻറെ ജ്വാലയിൽനിന്ന് ഉൾക്കൊള്ളുവാനുള്ള നിൻറെ കഴിവില്ലായ്മ ഞാൻ അറിയുന്നതുകൊണ്ട്, എൻറെ ജ്വലിക്കുന്ന ആഗ്രഹങ്ങളെ നിന്നിലേക്കു ഞാൻ തന്നെ പകർന്നുകൊണ്ട്, എൻറെ ജ്വാലയെ നിന്നിൽ ഞാൻ ജ്വലിപ്പിച്ചുനിർത്തും.
പ്രിയപ്പെട്ടവളേ, വരൂ. എൻറെ പ്രകാശം ആവശ്യമുള്ള ഒരു പുഷ്പമാണ് നീ. എൻറെ പ്രകാശത്തിൽ വസിക്കുക. നീ നശിച്ചുപോകുന്നത് കാണുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
കർത്താവേ, അങ്ങ് എന്നെ ആകർഷിക്കുന്നു. അങ്ങേയ്ക്ക് അറിയാമല്ലോ......
ഇതു നിന്നെ ആശ്ചര്യപ്പെടുത്തുന്നുവോ? നിൻറെ നികൃഷ്ടത എൻറെ കാരുണ്യത്താൽ ആകർഷിക്കപ്പെടുന്നു. നിൻറെ അവർണ്ണനീയമായ ബലഹീനത എൻറെ ശക്തിയാൽ ആകർഷിക്കപ്പെടുന്നു. നിൻറെ ഒന്നുമില്ലായ്മ എല്ലാമായിരിക്കുന്ന ഞാൻ മൂലം ആകർഷിക്കപ്പെടുന്നു.
( ഞാൻ എൻറെ ആഗ്രഹം അവിടുത്തോടു പറഞ്ഞു.)
വാസുലാ, നിൻറെ ആഗ്രഹം നേടിയെടുക്കുക.
(യേശു അവിടുത്തെ ആഗ്രഹം എന്നെ കാണിക്കുവാൻ ശ്രമിക്കുന്നതായി തോന്നി.)
വാസുലാ, വരൂ. എൻറെ അടുക്കലേക്കു കൂടുതൽ അടുത്തുവരുക.
( ഞാൻ പിന്മാറുവാൻ ശ്രമിക്കുകയായിരുന്നു.)
വീണ്ടും ഞാൻ നിന്നോടു പറയുന്നു, എന്നെ മാത്രം ആഗ്രഹിക്കുക. വാസുലാ, എന്നെ നിഷേധിക്കരുത്. എൻറെ ഹൃദയസ്പന്ദനങ്ങളെ ശ്രവിക്കുക. എന്നെ നിഷേധിക്കുവാൻ നിനക്കു കഴിയുമോ?
എൻറെ ദൈവത്തെ എനിക്ക് എങ്ങനെ തടയുവാൻ കഴിയും?
(എന്നാൽ, യഥാർത്ഥത്തിൽ എൻറെ ദൈവത്തെ തടയുവാൻ ഞാൻ ശ്രമിക്കുന്നുണ്ട്. കാരണം, അവസാനം എങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയില്ല.)
എൻറെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
എങ്കിൽ എൻറെ അടുത്തേക്കു വരൂ. നിനക്കുവേണ്ടി യാതൊരു ആഗ്രഹവും നിനക്കുണ്ടാകാതിരിക്കട്ടെ. നിനക്ക് ആ സ്ഥലത്തുവച്ച് എന്നെ കാണണമോ?
( പ്രസിദ്ധമായ ഒരു സ്ഥലത്ത് ഞാൻ കണ്ട യേശുവിൻറെ ചിത്രം എൻറെ മനസ്സിലൂടെ കടന്നുപോയി. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.)
കർത്താവേ, അങ്ങയുടെ ഇഷ്ടം അതാണെങ്കിൽ അങ്ങനെയാകട്ടെ. എനിക്ക് മറുപടി നൽകണ്ട, എന്നാൽ അങ്ങ് ആഗ്രഹിക്കുന്നതുപോലെ ചെയ്താലും.
മകളേ, നിൻറെ എല്ലാ പ്രവൃത്തികളും എൻറെ മഹത്ത്വത്തിനായിരിക്കട്ടെ. എൻറെ ആഗ്രഹങ്ങൾ തന്നെയായിരിക്കട്ടെ നിൻറെ ആഗ്രഹങ്ങളും. എൻറെ ആഗ്രഹങ്ങൾ ഞാൻ എഴുതുകയും, നിന്നെ ഞാൻ നയിക്കുകയും ചെയ്യാം.
അത് ഐക്യത്തെക്കുറിച്ചാണോ?
അതെ. എൻറെ സഭയുടെ ഐക്യത്തെക്കുറിച്ചാണ്. എൻറെ ശരീരമാകുന്ന സഭ ശക്തിപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഐക്യം എൻറെ സഭയെ ശക്തിപ്പെടുത്തും. എൻറെ സാന്നിദ്ധ്യം നീ ഓർക്കുമോ? വരൂ, നമുക്കു പോകാം.
24.05.1987 -Free Yourself to be able to serve Me
ഞാൻ നിന്നോടൊപ്പം ഉണ്ട്.
ഞാൻ അങ്ങയെ ശുശ്രൂഷിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടോ?
അതെ. നീ എന്നെ ശുശ്രൂഷിക്കണമെന്ന് ഞാൻ വളരെയധികം ആഗ്രഹിക്കുന്നു., വാസുലാ, വരൂ, നീ എനിക്കുവേണ്ടി എങ്ങനെ എവിടെ പ്രവർത്തിക്കണമെന്ന് ഞാൻ നിന്നെ കാണിച്ചുതരാം. ഞാൻ നിന്നെ പഠിപ്പിച്ചുട്ടുള്ളതെല്ലാം നീ ഓർക്കണം.
( പ്രബോധനങ്ങളിലൂടെയും, അതീന്ദ്രിയ പ്രബോധനങ്ങളിലൂടെയും ഞാൻ എപ്പോഴും ജാഗ്രതയോടെയിരിക്കുവാനും അതുവഴി അവിടുത്തെ കൂടുതലായി ശ്രവിക്കുവാനും അനുഭവിച്ചറിയുവാനും എനിക്കു കഴിയും.)
എൻറെ സമാധാനം നിനക്കുണ്ടായിരിക്കട്ടെ. എൻറെ സ്വരം ശ്രവിക്കുക.
വളരെ വ്യക്തമായി അങ്ങയെ ശ്രവിക്കുവാൻ സാധിച്ചിരുന്നെങ്കിൽ......
വാസുലാ, എൻറെ ഹൃദയത്തിലുള്ളതെല്ലാം, എൻറെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം എഴുതുവാൻ കഴിയുമാറ് നിനക്ക് എന്നെ വേണ്ടവിധം കേൾക്കുവാൻ കഴിയും. പ്രിയപ്പെട്ടവളേ, എനിക്കുവേണ്ടി പ്രവർത്തിക്കുവാനും, എനിക്കുവേണ്ടി കാത്തിരിക്കുവാനും കഴിയുമാറ് നിന്നെത്തന്നെ സ്വതന്ത്രമാക്കുക.
വാസുലാ, ‘സ്വതന്ത്രമാക്കുക’ എന്നുപറഞ്ഞാൽ എന്താണെന്ന് നിനക്കറിയാമോ? ഞാൻ നിനക്കു പറഞ്ഞുതരാം; ധൈര്യമായിരിക്കുക.
(അവിടുന്ന് എന്നെ പഠിപ്പിച്ചിട്ടുള്ളത് ഞാൻ പ്രവർത്തിക്കാതെ, ഞാൻമൂലം അവിടുത്തെ പദ്ധതി പരാജയപ്പെടുമെന്ന് എനിക്കു തോന്നി.)
‘സ്വതന്ത്രമാകുക’ എന്നുപറഞ്ഞാൽ ലൗകീക വ്യഗ്രതകളിൽനിന്നു നിന്നെത്തന്നെ വേർപെടുത്തുക എന്നതാണ്. നിൻറെ ദേഹിയെ സ്വതന്ത്രമാക്കിക്കൊണ്ട്, എന്നെയും എൻറെ പ്രവൃത്തികളെയും സ്നേഹിക്കുകയും ചെയ്യുക. ലൗകിക വ്യഗ്രതകളിൽനിന്നു നിന്നെത്തന്നെ വേർപെടുത്തിക്കൊണ്ട് എനിക്കുവേണ്ടി പ്രവർത്തിക്കുക.
കർത്താവേ, എനിക്കു പ്രയാസങ്ങൾ ഉണ്ടാകും.
ഇല്ല.
അതെ കർത്താവേ, പ്രയാസങ്ങൾ ഞാൻ മുന്നിൽ കാണുന്നുണ്ട്.
ഇല്ല, ഇല്ല. നീ എൻറെ അടുക്കൽ വസിക്കുക.
ഞാൻ അങ്ങയെ നിരാശപ്പെടുത്തുകയും അങ്ങയുടെ ആഗ്രഹങ്ങൾ ഞാൻ നിറവേറ്റാതിരിക്കുകയും ചെയ്യുമോ എന്നും ഞാൻ ഭയപ്പെടുന്നു.
സഹോദരീ, ഭയപ്പെടാതിരിക്കുക. പ്രിയപ്പെട്ടവളേ, എന്നെ സ്നേഹിക്കുക.
(ഞാൻ അവിടുത്തെ അനുഭവിച്ചറിയുകയും സ്നേഹിക്കുകയും ചെയ്തു.)
സ്നേഹത്തെപ്രതി സ്നേഹിക്കുക. ഇപ്പോൾ നീ എന്നെ സ്നേഹിക്കുന്നതുപോലെതന്നെ തുടർന്നും എന്നെ സ്നേഹിക്കുക. ഇപ്പോൾ നീ എനിക്കുവേണ്ടി പ്രവർത്തിക്കുന്നതുപോലെതന്നെ തുടർന്നും എനിക്കുവേണ്ടി പ്രവർത്തിക്കുക. ഇപ്പോൾ നീ ആയിരിക്കുന്നതുപോലെ തന്നെ തുടരുക.
സ്നേഹം ഏറ്റവും അത്യാവശ്യമായിരിക്കുന്നിടത്ത് എന്നെ ശുശ്രൂഷിക്കുവാൻ കഴിവുള്ള ശുശ്രൂഷകരെയാണ് എനിക്കു വേണ്ടത്.
നീ ആയിരിക്കുന്നത് തിന്മയുടെയും, അവിശ്വാസികളുടെയും, പാപത്തിൻറെ അഗാധഗർത്തങ്ങളിൽ പെട്ടിരിക്കുന്നവരുടെയും ഇടയിൽ ആയിരിക്കുന്നതുകൊണ്ട് കഠിനമായി പരിശ്രമിക്കുക.
അന്ധകാരം നിറഞ്ഞുനിൽക്കുന്നിടത്താണ് നീ നിൻറെ ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുവാൻ പോകുന്നത്. നിനക്ക് യാതൊരു വിശ്രമവും ലഭിക്കുകയില്ല. എല്ലാ നന്മകളെയും തിന്മകളാക്കി വിരൂപപ്പെടുത്തുന്നിടത്താണ് നീ എന്നെ ശുശ്രൂഷിക്കുവാൻ പോകുന്നത്.
നികൃഷ്ടതയുടെയും ദുഷ്ടതയുടെയും ലോകത്തിലെ അകൃത്യങ്ങളുടെയും മദ്ധ്യേ നീ എന്നെ ശുശ്രൂഷിക്കുക.
ദൈവവിശ്വാസികളല്ലാത്തവരുടെ മദ്ധ്യേ, എന്നെ പരിഹസിക്കുന്നവരുടെ മദ്ധ്യേ, എൻറെ തിരുഹൃദയത്തെ കുത്തിത്തുളയ്ക്കുന്നവരുടെ മദ്ധ്യേ എന്നെ ശുശ്രൂഷിക്കുക.
എന്നെ ചാട്ടകൊണ്ടടിച്ചു പീഡിപ്പിക്കുന്നവരുടെ മദ്ധ്യേ, എന്നെ കുറ്റം വിധിക്കുന്നവരുടെ മദ്ധ്യേ എന്നെ ശുശ്രൂഷിക്കുക.
എന്നെ വീണ്ടും വീണ്ടും ക്രൂശിക്കുന്നവരുടെ മദ്ധ്യേ, എൻറെ മേൽ തുപ്പുന്നവരുടെ മദ്ധ്യേ എന്നെ ശുശ്രൂഷിക്കുക.
ഓ വാസുലാ, ഞാൻ എത്രമാത്രം സഹിക്കുന്നു. വരൂ, എന്നെ സമാശ്വസിപ്പിക്കുക.
എൻറെ ദൈവമേ, വരൂ. അങ്ങയെ സ്നേഹിക്കുന്നവരുടെയിടയിലേക്ക് വരൂ. കുറച്ചുനേരത്തെയ്ക്കാണങ്കിലും അങ്ങയെ സ്നേഹിക്കുന്നവരുടെ ഇടയിലേക്ക് വരുക. അവരുടെ ഇടയിൽ അങ്ങു സ്നേഹിക്കപ്പെടും. അവരുടെ ഹൃദയങ്ങളിൽ വിശ്രമിച്ചുകൊണ്ട് എല്ലാം മറക്കുക. കുറച്ചുസമയത്തേയ്ക്കെങ്കിലും അങ്ങേയ്ക്കു മറക്കുവാൻ കഴിയില്ലേ?
(യേശു വളരെയധികം ദുഃഖിതനായി കാണപ്പെട്ടു.)
വാസുലാ, മറക്കുവാനോ? അവർ എന്നെ വീണ്ടും വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് എങ്ങനെ മറക്കുവാൻ കഴിയും? പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുംവേണ്ടി എൻറെ അഞ്ചു തിരുമുറിവുകളും തുറന്നിട്ടിരിക്കുന്നു.
(യേശു എൻറെമേൽ ചാരുന്നതായി തോന്നി. എനിക്കു വളരെയധികം ദുഃഖമുണ്ടായി. യേശു യാതൊരു ആശ്വാസവുമില്ലാത്തവിധം ക്ഷീണിച്ചു തളർന്നിരുന്നു.)
വാസുലാ, വരൂ, നീ എൻറെ ചെറുപുഷ്പമാണ്. എൻറെ മുള്ളുകളെ നീക്കം ചെയ്യേണ്ടതിന് എനിക്കു നിൻറെ മൃദുലമായ ഇതളുകൾ ആവശ്യമാണ്.
യേശുവേ, അങ്ങയേ സ്നേഹിക്കുന്നവർ അങ്ങയുടെ ചുമട് ഇറക്കിവയ്ക്കട്ടെ. അങ്ങയേ സ്നേഹിക്കുന്നവർ അങ്ങേയ്ക്കു വിശ്രമം നൽകുകയും, അങ്ങയുടെ സ്ഥാനത്ത് സ്വമനസ്സാലേ ക്രൂശിലേറുകയും ചെയ്യട്ടെ.
(ഇത്തരം ദുഃഖത്തിൽ എങ്ങനെ അങ്ങയെ ആശ്വസിപ്പിക്കണമെന്ന് എനിക്ക് അറിയത്തില്ല.)
പ്രിയപ്പെട്ടവളേ, എന്നെ സ്നേഹിക്കുന്നവർ എന്നോടുകൂടി സഹിക്കുവാൻ പരിശ്രമിക്കുന്നു. അവർ എൻറെ കുരിശുവഹിക്കുന്നു. അവർ എനിക്കു വിശ്രമം നൽകുന്നു. എന്നാൽ, അവർ വളരെ ചുരുക്കമാണ്. എന്നോട് ഐക്യപ്പെട്ടുകൊണ്ട്, എൻറെ സഹനങ്ങളിൽ എന്നോടൊപ്പം പങ്കുചേരുവാൻ എനിക്ക് അനേകം വ്യക്തികളെ ആവശ്യമുണ്ട്. പുഷ്പമേ, എന്നെ സ്നേഹിക്കുക; ഒരിക്കലും എന്നെ നിഷേധിക്കരുത്.
യേശുവേ?
ഞാനാണ്.
അങ്ങയെ കൂടുതലായി സ്നേഹിക്കുവാൻ എന്നെ സഹായിക്കാമോ?
പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ സഹായിക്കാം.
( എനിക്ക് ഒന്നും പറയുവാൻ കഴിയാത്ത അവസ്ഥയിലായി. യേശുവിൻറെ വേദന അത്രയധികമായിരുന്നു. അവിടുന്നു വീണ്ടും മരിക്കുന്നതുപോലെയായിരുന്നു. മുറിവുകൾ ഏറ്റു മരിച്ചുകൊണ്ടിരിക്കുന്ന ഒരാളിനോട് എല്ലാം ശരിയാകും എന്നുപറഞ്ഞുകൊണ്ട് ഒരാൾക്ക് എങ്ങനെ ആശ്വസിപ്പിക്കുവാൻ കഴിയും? )
25.05.1987- I Bear No Rivals
( അല്പം പോലും സംശയമോ അവിശ്വാസമോ കൂടാതെ, യേശു നൽകിയിട്ടുള്ള കൃപയിൽ അവിടുത്തെ അനുഭവിച്ചറിഞ്ഞുകൊണ്ട്, അവിടുത്തെ ദർശിച്ചുകൊണ്ട്, സന്ദേശങ്ങൾ എഴുതുവാൻ അവിടുത്തെ അനുവദിച്ചുകൊണ്ട് അവിടുത്തെ സമീപിക്കുന്നത് വളരെ എളുപ്പമുള്ളതായി എനിക്കു തോന്നിത്തുടങ്ങി.
യേശുവിലുള്ള നമ്മുടെ പൂർണ്ണമായ വിശ്വാസം മൂലം പിശാചുക്കൾ എല്ലാം ഓടി ഒളിക്കുവാൻ ഇടവരുത്തും. ശക്തി നഷ്പ്പെട്ട അവർ ഭയന്നുവിറയ്ക്കും.
എന്നാൽ, എന്നിൽ സംശയവും ധൈര്യക്കുറവും ഉണ്ടാകുമ്പോൾ അവ ശക്തമാവുകയും , തെറ്റായ വാക്കുകൾ എഴുതിക്കുവാൻവേണ്ടി എന്നെ അക്രമിക്കുകയും ചെയ്യുന്നു.
പൂർണ്ണ വിശ്വാസവും, ദൈവത്തോടുള്ള തുറന്ന ഹൃദയവും മലകളെ നീക്കുവാൻ കഴിവുള്ളതാണ്.
വൈദ്യുതി പ്രവാഹംപോലെ എനിക്കു ദൈവത്തെ അനുഭവിക്കുവാൻ കഴിയുന്നു.
ഇത് അത്ഭുതകരമാണ്; ദൈവത്തെ വിട്ടുപോകുവാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. സന്ദേശം എഴുതിപ്പിക്കുന്ന ദൈവത്തിൻറെ വിരൽ എപ്പോഴും ഉണ്ടായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.)
എന്നെ സ്നേഹിക്കുക. എന്നെ സ്നേഹിക്കുക. എന്നെ അനുഭവിച്ചറിയുക. നിന്നോടുള്ള എൻറെ അടക്കാനാവത്ത സ്നേഹം അനുഭവിച്ചറിയുക. വാസുലാ, എനിക്കു നിന്നിൽനിന്നു കൂടുതൽ സ്നേഹം ആവശ്യമാണ്. എൻറെ ഹൃദയസ്പന്ദനങ്ങൾ ശ്രവിക്കുക.
(യേശു വളരെ വികാരഭരിതനായിരുന്നു.)
ഞാൻ ഒരു എതിരാളിയെയും പൊറുപ്പിക്കുകയില്ല. ഞാൻ എതിരാളിയെ കണ്ടാൽ അവനെ പൂർണ്ണമായി നശിപ്പിക്കും. യാതൊന്നും എനിക്കു പകരക്കാരനാവുകയില്ല. ഞാൻ യജമാനനായി തുടരും. എന്നെ മഹത്ത്വപ്പെടുത്തുക.
സമാധാനത്തിനും സ്നേഹത്തിനും വേണ്ടിയുള്ള എൻറെ സ്വർഗ്ഗീയ പ്രവൃത്തികളാൽ ഇന്നുരാത്രി ഞാൻ നിന്നെ വിശുദ്ധീകരിക്കും.
പ്രിയപ്പെട്ട, അനുഗ്രഹിക്കപ്പെട്ടവളേ, പ്രാർത്ഥിക്കുക. ഞാൻ നിനക്കു നൽകിയ എൻറെ ചിഹ്നം വരച്ചുകൊണ്ട് എൻറെ സഭയെ ഐക്യപ്പെടുത്തുക.
ഈ അനുഗ്രഹിക്കപ്പെട്ട ചിഹ്നത്താൽ കർത്താവായ ഞാൻ നിനക്ക് എന്നിലേക്കുള്ള വഴി കാണിച്ചുതരും. വിശ്വസിക്കുക, വിശ്വസിക്കുക, വിശ്വസിക്കുക. വളർന്ന്, മറ്റുള്ളവരെയും സഹായിക്കുക. സ്നേഹം തിരിച്ചുകൊണ്ടുവരുവാൻ വളരുക; സമാധാനം തിരിച്ചുകൊണ്ടുവരുവാൻ വളരുക.
(എനിക്ക് വളരെ ദുഃഖമുണ്ടായിരുന്നു)
വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ പ്രിയപ്പെട്ട വാസുലാ, ദുഃഖിക്കരുത്. അനുഗ്രഹിക്കപ്പെട്ടവളേ, നിൻറെ പിതാവും മണവാളനും ദൈവവുമായ എൻറെ അടുക്കലേക്കു വരുക. ഞാൻ എപ്പോഴെങ്കിലും കൈവിടുമോ?
എൻറെ സ്നേഹത്താൽ ഞാൻ നിന്നെ സ്വീകരിക്കും. എൻറെ ഉദാത്തവും അടങ്ങാത്തതുമായ സ്നേഹത്താൽ ഞാൻ നിന്നെ സ്വതന്ത്രയാക്കും.
എന്നോടൊപ്പം പ്രാർത്ഥിക്കുക:
“സ്വർഗ്ഗീയ പിതാവേ, ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തട്ടെ. അങ്ങയുടെ മക്കളെ തിന്മയിൽനിന്ന് വീണ്ടെടുക്കണമെ. അവർ അങ്ങയുടെ പ്രകാശത്തിൽ വസിക്കട്ടെ. അവരുടെ ഹൃദയങ്ങൾ തുറക്കപ്പെട്ട്, അങ്ങയുടെ കരുണയാൽ അവർ അങ്ങയെ സ്വീകരിക്കുകയും ചെയ്യട്ടെ. ആമ്മേൻ”.
വാസുലാ, എൻറെ സാന്നിദ്ധ്യം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട്, എൻറെ മുറിവുകളെ നീ ചുംമ്പിക്കുമോ?
ഉവ്വ്, കർത്താവായ യേശുവേ.
( ഞാൻ കർത്താവായ യേശുവിനെ വിവേചിച്ചറിഞ്ഞു; അവിടുത്തെ പൂർണ്ണ മഹത്ത്വത്തിൽ ഞാൻ അവിടുത്തെ ദർശിച്ചു. എൻറെ ആന്തരിക നേത്രങ്ങൾകൊണ്ട് ഞാൻ അവിടുത്തെ ദർശിച്ചു. അവിടുന്ന് വളരെ സുന്ദരനാണ്; അവിടുത്തെ ശിരസ്സിൽ ഒരു സുന്ദരമായ കിരീടവും ഉണ്ടായിരുന്നു. അവിടുന്ന് രാജാവായിട്ടാണ് എൻറെ അടുക്കൽ വന്നത്.)
കർത്താവേ, അങ്ങയുടെ വലതുകരം എനിക്കു തരുക.
(ഞാൻ അവിടുത്തെ വലതുകരത്തിൽ ചുംമ്പിച്ചു.)
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
നിന്നെ നയിക്കുന്നത് എനിക്ക് ഒരു ആനന്ദം തന്നെയായിരുന്നു.
(ഞാൻ അവിടുത്തെ അനുഭവിച്ചറിഞ്ഞു. വിവരിക്കുവാൻ എനിക്കു വാക്കുകൾ ലഭിക്കുന്നില്ല).
എന്നോടൊപ്പം വരുക. ഞാൻ നിന്നെ ഒരു കാര്യം കാണിച്ചുതരാം.
(പ്രകാശിതമായ അവിടുത്തെ ഹൃദയത്തിൽനിന്നു ജ്യാലകൾ പുറപ്പെടുന്നത് ഞാൻ കണ്ടു.)
എൻറെ ഹൃദയത്തിൽനിന്നു പുറപ്പെടുന്ന, നിൻറെ ഹൃദയത്തെ സ്വർശിക്കുന്ന ഓരോ രശ്മിയും നിന്നെജ്വലിപ്പിക്കുകയും ദഹിപ്പിക്കുകയും ചെയ്യും. എൻറെ രശ്മി നിന്നെ ജ്വലിപ്പിക്കും. എൻറെ ഹൃദയത്തിൽനിന്നു സ്വീകരിക്കുക.
ഒരു ദിവസം ഞാൻ നിൻറെ ഹൃദയത്തെ ജ്വലിപ്പിക്കും. എൻറെ ജ്വാല നിൻറെ ഹൃദയത്തെ പൂർണ്ണമായി പൊതിഞ്ഞ് ജ്വലിപ്പിക്കും.
ഒരറ്റ രശ്മിയാൽ എനിക്ക് ഇത്രമാത്രം സ്വർഗ്ഗീയ ആനന്ദം ലഭിക്കുന്നെങ്കിൽ എനിക്കു ലഭിക്കാനിരിക്കുന്ന മഹത്ത്വമേറിയ അനുഭവം എത്ര വലുതായിരിക്കും.
(എന്നെ പൂർണ്ണമായി സ്വന്തമാക്കിയതിൽ യേശു വളരെയധികം സന്തോഷിക്കുന്നുണ്ടായിരുന്നു.)
അതെ, നിൻറെമേൽ വിജയം നേടുവാനും, നിൻറെ സ്നേഹം നേടുവാനും കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.
എൻറെ ജ്വാല നിന്നെ പൂർണ്ണമായി പൊതിഞ്ഞുകഴിയുമ്പോൾ, നീ പിന്നെ ഒരിക്കലും എന്നിൽനിന്നു വേർപെടുകയില്ല. സ്വർഗ്ഗത്തിൽ നീ എൻറെ മണവാട്ടിയായിരിക്കും. ഞാൻ നിന്നെ എനിക്കുവേണ്ടിത്തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്നാൽ പിന്നെ ഞാൻ എന്തിനാണ് ഭൂമിയിൽ ഇനിയും ജീവിക്കുന്നത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല.
ഇല്ല. വാസുലാ, നിനക്ക് ഇത് മനസ്സിലാക്കുവാൻ സാധിക്കുകയില്ല. എന്നാൽ ഒരു ദിവസം നീ ഇത് മനസ്സിലാക്കും.
ഞാൻ നിന്നോടൊപ്പമായിരിക്കുമ്പോൾ നീ നിൻറെ വാച്ചിൽ നോക്കിയാൽ , സമയം എൻറെ എതിരാളിയായിരിക്കും.
(ഞാൻ എൻറെ വാച്ചിൽ സമയം നോക്കിയതുവഴി കർത്താവിനെ ഞാൻ വേദനിപ്പിച്ചു.)
മകളേ, വരൂ. എൻറെ കരം പിടിക്കൂ; നമുക്കു പോകാം. നമുക്കു വളരെയധികം ജോലിയുണ്ട്.
ഈ സന്ദേശം സ്വീകരിക്കുന്ന ജോലിയാണോ അഥവ എൻറെ വീട്ടുജോലിയാണോ?
രണ്ടും. മകളേ, നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നോടൊപ്പം ഉണ്ട്. ബലിപീഠമേ, എൻറെ ജ്വാല എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കണം. എന്നിൽ പൂർണ്ണമായി അലിഞ്ഞുചേരുക.
26.05.1987- I smile in Pure Souls
യേശുവേ, എന്നോട് ഒരു സുഹൃത്ത് പറഞ്ഞു: “യേശുവിൻറെ ചിത്രങ്ങളിലൊന്നിലും ചിരിക്കുന്ന ഒരു യേശുവിനെ നാം കാണുന്നില്ലല്ലോ? എന്തുകൊണ്ടാണിത്?” ഞാൻ പലപ്രാവശ്യം അങ്ങയെ സന്തോഷവാനായി കണ്ട കാര്യം ഞാൻ അവളോടു പറഞ്ഞു. പ്രത്യേകിച്ച്, അങ്ങ് എൻറെ ഹൃദയത്തിൽ വിശ്രമിക്കുന്നു എന്നുപറഞ്ഞ ദിവസം രാവിലെ ഞാൻ കണ്ട അങ്ങയുടെ വിടർന്ന ചിരിക്കുന്ന മുഖം ഞാൻ ഒരിക്കലും മറക്കുകയില്ല.
വാസുലാ, നിർമ്മലരായ വ്യക്തികളിൽ ഞാൻ പുഞ്ചിരിക്കുന്നു. എളിമയുള്ളവരിൽ ഞാൻ പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. വിശുദ്ധരിൽ ഞാൻ സന്തോഷിക്കുന്നു.
യേശുവേ, എൻറെ ദൈവമേ, ശാരീരികമായി ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളിനെ, അങ്ങയെത്തന്നെ, എന്തുകൊണ്ട് ഞാൻ ഇത്രമാത്രം സ്നേഹിക്കുന്നത് എന്നത് എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ല.
അല്ലയോ വാസുലാ, എന്നെ സ്നേഹിക്കുന്നത്...... എന്നിൽനിന്നു വരുന്നതെല്ലാം സ്നേഹമാണ്. എന്നെ സ്നേഹിക്കുന്നതിനുവേണ്ടിയാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്. സ്നേഹം നിമിത്തമാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്. നീ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു.
എന്നാൽ വളരെ കുറച്ചുപേർ മാത്രമാണ് ഈ കൃപാവരം ഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്.
27.05.1987 - Loftiness wearies Me
കർത്താവേ, വളരെ ലളിതമായ ഭാഷയിലാണ് അങ്ങ് ഈ സന്ദേശങ്ങൾ നൽകുന്നത്. ഇത് ഒരു സങ്കീർണ്ണമായ ഭാഷയല്ല.
അഹംഭാവം എന്നെ മടുപ്പിക്കുന്നു. എന്നെപ്പോലെ എളിമയും ലാളിത്യവും വിനയവും ഉള്ളവരായിക്കുവാൻ പഠിക്കുക.
വാസുലാ, ഞാൻ നിൻറെ പിതാവായിരിക്കുവാൻ നീ ആഗ്രഹിക്കുന്നെങ്കിൽ ഒരു കുഞ്ഞിനെപ്പോലെ ഞാൻ നിന്നെ കരുതും.
ഞാൻ നിൻറെ മണവാളാനായിരിക്കുവാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ നിന്നെ ഞാൻ എൻറെ മണവാട്ടിയായി കരുതും.
നീ എന്നെ എതിർക്കുന്നെങ്കിൽ, ഞാൻ നിനക്ക് ഒരു വിധിയാളനായിരിക്കും.
ഞാനാണ് നിൻറെ രക്ഷകൻ. എല്ലാത്തിനും ഉപരിയായി എന്നെ കരുതുക.
ഒരിക്കലും എന്നെ നിഷേധിക്കരുത്. കൂടെകൂടെ വന്ന് എന്നെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക. ഞാൻ നിന്നിൽ സന്തോഷിക്കുന്നു.
28.05.1987- Be My Sacrifice
കർത്താവേ, അങ്ങു പറഞ്ഞിട്ടുണ്ടല്ലോ അങ്ങേയ്ക്കുവേണ്ടി ഞാൻ ബലിയായിത്തീരണമെന്ന്.
അതെ, വാസുലാ. എൻറെ ബലിയായിത്തീരുക.
എൻറെ ദൈവമേ, ബലി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് യഥാർത്ഥത്തിൽ അറിയില്ല. അതിന് പല അർത്ഥങ്ങൾ ഉണ്ടാകാം. എന്നാൽ, ബലിയിൽ സഹനം അടങ്ങിയിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.
അങ്ങേയ്ക്കുവേണ്ടി ഞാൻ ബലിയായിത്തീരണമെന്ന് അങ്ങു പറഞ്ഞതിനാൽ അങ്ങയുടെ ഇഷ്ടം പോലെയാകട്ടെ.
ദൈവത്തിനുവേണ്ടി ഒരു ബലിയായിത്തീർന്ന് അവിടുത്തെ മഹത്ത്വപ്പെടുത്തണമെങ്കിൽ അതിനുതക്ക യോഗ്യത എനിക്ക് ഉണ്ടായിരിക്കണമല്ലോ.
ഞാൻ വെറും ഒരു മൺതരിയാണെന്ന് എനിക്കറിയാവുന്നതുകൊണ്ടും, എൻറെ നികൃഷ്ടത മൂലമാണ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതുകൊണ്ടും, എങ്ങനെയാണ് ഞാൻ അങ്ങേയ്ക്കു യോഗ്യമായ ഒരു ബലിയായിത്തീരുക?
ദൈവത്തിനു ബലിയായിത്തീരുക എന്നുവച്ചാൽ ആ ബലി ദൈവത്തെ ബഹുമാനിക്കുന്ന തരത്തിലായിരിക്കണം. അങ്ങ് എന്നെ ഒരു ബലിയായി രൂപപ്പെടുത്തുന്നില്ലെങ്കിൽ, ഒരു ബലിയായിത്തീരുവാനുള്ള യോഗ്യത എന്നിൽത്തന്നെ ഇല്ല.
വാസുലാ, ഞാൻ നിൻറെ അടുക്കൽവന്ന് നീ എന്നെ സ്നേഹിക്കണമെന്നു പറഞ്ഞ അവസരം നീ ഓർക്കുന്നുണ്ടോ?
അപ്രതീക്ഷിതമായി ഒരു മാലാഖ വന്നു നിന്നെ ഉണർത്തിയത് നീ ഓർക്കുന്നുണ്ടോ? ഇപ്രകാരമാണ് ഞാൻ പ്രവർത്തിക്കുന്നത്. അതിനാൽ ഉറങ്ങാതെ, ജാഗ്രതയുള്ളവളായിരിക്കുക.
അപ്രതീക്ഷിതമായി ഞാൻ നിൻറെ അടുക്കൽവന്നു നിൻറെ സ്നേഹം ആവശ്യപ്പെട്ടു.
നീ എന്നെ ബഹുമാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. നിൻറെ സ്നേഹം നേടി , നിൻറെമേൽ ഭരണം നടത്തുന്ന നിൻറെ യജമാനാനായിത്തീരുവാൻ ഞാൻ ആഗ്രഹിച്ചു. നീ എന്നെ ആഗ്രഹിക്കണമെന്നു ഞാൻ ആഗ്രഹിച്ചു. നിൻറെ സ്നേഹത്തിനുവേണ്ടി ഞാൻ എത്രമാത്രം ആഗ്രഹിച്ചു. എന്തുകൊണ്ടാണ് നീ എന്നെ ഉപേക്ഷിച്ചത്? ഞാൻ നിൻറെ അടുക്കൽ വന്നു, എന്നാൽ നീ എന്നെ നിരസിച്ചുകളഞ്ഞു.
( അത് യേശുവാണെന്നറിഞ്ഞപ്പോൾ ഞാൻ അങ്ങയെ നിരസിച്ചു.)
വാസുലാ, ഞാൻ നിന്നെ ലോകബന്ധനങ്ങളിൽനിന്നു വേർപെടുത്തിയിരിക്കുന്നു. ഇനിയും കൂടുതലയായി നിന്നെ അതിൽ നിന്നും വേർപെടുത്തും.
നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ.
പ്രിയപ്പെട്ടവളേ, പരിഹാരം ചെയ്യുക; പരിഹാരം ചെയ്യുക; പരിഹാരം ചെയ്യുക.
എൻറെ സഭയെ ഐക്യപ്പെടുത്തുന്നതിനുവേണ്ടിയാണ് ഞാൻ നിന്നെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചത്.
(ഞാൻ നെടുവീർപ്പിട്ടു.)
നിനക്ക് വഴി കാണിച്ചുതരുവാൻ എന്നെ അനുവദിക്കുക. നിനക്കു സംശയങ്ങളുണ്ടെങ്കിലും എൻറെ ഹൃദയത്തിൻറെ അഭിലാഷങ്ങൾ ഞാൻ നിനക്കു കാണിച്ചുതരും. സന്ദേശങ്ങൾ എഴുതി എടുക്കുന്നതിൽ മടുപ്പുതോന്നരുത്. ഞാൻ നിന്നിൽ പ്രവർത്തിക്കും. പൂർണ്ണമായി എന്നിൽ ആശ്രയിക്കുക.
യേശുവേ, ഈ സന്ദേശങ്ങൾ അങ്ങയിൽനിന്നാണെന്ന് കുറച്ചുനാൾ മുമ്പ് ഞാൻ ഒരാളോടു പറഞ്ഞപ്പോൾ അയാൾ എന്നോട് ഇപ്രകാരം പറഞ്ഞു:
‘ഇനിയും ഞാൻ ഒരടയാളവും നൽകുകയില്ല’ എന്ന് യേശു ഫരിസേയരോടു പറഞ്ഞിരുന്നല്ലോ എന്ന്.
വാസുലാ, ഫരിസേയരോട് ഞാൻ ഇതു പറഞ്ഞപ്പോൾ അർത്ഥമാക്കിയത് ഞാൻ ജഢത്തോടെ ഭൂമിയിൽ ഇനിയും ഉള്ളിടത്തോളം കാലം എന്നിൽനിന്ന് ഒരു അടയാളവും ലഭിക്കുകയില്ല എന്നാണ്.
ഇപ്പോൾ എന്നെ കുറ്റപ്പെടുത്തുമ്പോൾ, അതായത് എൻറെ സ്വർഗ്ഗീയ പ്രവൃത്തികളെ കുറ്റപ്പെടുത്തുമ്പോൾ, അവരുടെ ഹൃദയം എത്രമാത്രം വരണ്ടതും അടഞ്ഞിരിക്കുന്നതുമാണെന്ന് അത് വ്യക്തമാക്കുന്നു.
എൻറെ അടയാളങ്ങൾ ഒരിക്കലും അവസാനിക്കുകയില്ല. ലോകത്തിൽ എൻറെ സാന്നിദ്ധ്യം എപ്പോഴും അനുഭവപ്പെടും. അടയാളങ്ങളിലൂടെ ഞാൻ എന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തിക്കൊണ്ടിരിക്കും.
അല്പവിശ്വാസികളേ, വിശ്വസിക്കുവിൻ. എൻറെ വചനങ്ങളെ വളച്ചൊടിക്കരുത്. ഫാത്തിമയെക്കുറിച്ചു നിങ്ങൾക്ക് എന്താണ് പറയുവാനുള്ളത്. ഫാത്തിമയിൽ അടയാളം നൽകിയത് ഞാനാണെന്നുള്ളത് വിശ്വസിക്കുവാൻ നിങ്ങൾക്ക് ഭയമാണോ?
അല്പവിശ്വാസികളേ, സ്വർഗ്ഗീയ അടയാളങ്ങൾ എന്നിൽനിന്ന് വരുന്നതാണെന്ന് അംഗീകരിക്കാതെ, നിങ്ങൾ എന്താണ് പ്രഖ്യാപിക്കുവാൻ പോകുന്നത്?
എൻറെ പ്രവൃത്തികളെ സ്നേഹിക്കുക; എൻറെ പ്രവൃത്തികളെ സ്വീകരിക്കുക. അനന്തമായ സമ്പത്തും അനന്തമായ കരുണയുമായ എന്നെ വിശ്വസിക്കുക.
സ്നേഹം നിങ്ങളെ മറന്നിട്ടില്ലെന്നും, സ്നേഹം പിന്മാറിയിട്ടില്ലെന്നും, സ്നേഹം അവിടുത്തെ മഹത്ത്വത്തിൽ മഹത്ത്വപ്പെടുന്നെന്നും, ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കാതെ സ്നേഹം നിങ്ങളുടെ ഇടയിൽത്തന്നെ ഉണ്ടെന്നും എല്ലാ മനുഷ്യരും മനസ്സിലാക്കുവാൻ വേണ്ടിയാണ് ഞാൻ അടയാളങ്ങൾ നൽകുന്നത്.
29.05.1987 - Love Me in spite of Doubts. Lift My Cross
പ്രിയപ്പെട്ടവളേ, അനുതപിക്കുക. സൃഷ്ടിയേ, എന്നെ മഹത്ത്വപ്പെടുത്തുക. വിശ്വാസത്തോടെ ചോദിക്കുക.(നീ ചോദിക്കുന്ന കാര്യങ്ങളിൽ വിശ്വസിക്കുക.)
(എൻറെ പാപങ്ങൾ ക്ഷമിക്കണമെന്ന് ഞാൻ അവിടുത്തോടു ചോദിച്ചിരുന്നു. എൻറെ യാചന വെറും അധരങ്ങളിൽനിന്നുള്ള വാക്കുകൾ മാത്രമായതുകൊണ്ടാണ് '’വിശ്വാസത്തോടെ ചോദിക്കുക” എന്നു കർത്താവ് എന്നോട് ആവശ്യപ്പെട്ടത്.)
ഞാൻ നിൻറെ പാപങ്ങൾ ക്ഷമിക്കുന്നു. എന്നെ ബഹുമാനിച്ചുകൊണ്ട് , എന്നെ മഹത്ത്വപ്പെടുത്തിക്കൊണ്ട് , എന്നെ സ്നേഹിക്കുക.
(ഞാൻ അവിടുത്തോടു പ്രാർത്ഥിക്കുകയും, അവിടുത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്തു.)
സൃഷ്ടി, ഞാൻ ദൈവമാണ്. കുരിശിൻറെ വഴിയിലെ ഓരോ സ്ഥലത്തും കാത്തുനിൽക്കുക. ഓരോ സ്ഥലത്തും എന്നെ മാത്രം ആഗ്രഹിക്കുക. ഓരോ സ്ഥലത്തും ഞാൻ ഉണ്ടായിരിക്കും. എൻറെ കുരിശിൻറെ വഴിയിലെ ഓരോ സ്ഥലത്തും ഞാൻ ഉണ്ടായിരിക്കും. നീയും അവിടെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കുരിശിൻറെ വഴിയിലെ ഓരോ സ്ഥലത്തും നീ മുട്ടുകുത്തി എന്നെ വണങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
കർത്താവേ, എന്താണ് അവിടുന്ന് അർത്ഥമാക്കുന്നതെന്ന് എനിക്കറിയില്ല. ഏത് സ്ഥലങ്ങളാണ് അവ?
ഞാൻ ഓരോ സ്ഥലത്തും നിനക്കുവേണ്ടി കാത്തുനിൽക്കും. ഞാൻ എന്താണ് നിന്നിൽനിന്ന് ആവശ്യപ്പെടുന്നതെന്ന് പരിശോധിക്കുക; കൃത്യമായി പരിശോധിക്കുക.
എൻറെ ബലിയായിത്തീരുവാൻ ഞാൻ നിന്നെ ശുദ്ധീകരിക്കും. എന്നെ ആഗ്രഹിക്കുക. എൻറെ അടങ്ങാത്ത ദാഹത്തെ തൃപ്തിപ്പെടുത്തുക. കത്തി ജ്വലിക്കുന്ന എൻറെ സ്നേഹത്തെ തൃപതിപ്പെടുത്തുക. നിൻറെ ദൈവമായ എന്നെ തൃപ്തിപ്പെടുത്തുക.
നീ എന്നിൽ പൂർണ്ണമായി വിശ്വസിക്കുമ്പോൾ, തടസ്സംകൂടാതെ എന്നെ ദർശിക്കുവാൻവേണ്ടി നിൻറെ മൂടുപടം ഞാൻ പൂർണ്ണമായി നീക്കിക്കളയും.
നിനക്കുമുമ്പായി എന്നെ കണ്ടിട്ടുള്ളവരിൽനിന്ന് എൻറെ സൗന്ദര്യത്തെക്കുറിച്ചു നീ കേട്ടിട്ടുണ്ടാകുമല്ലോ? വിശ്വസിക്കുക; എന്നിൽ പൂർണ്ണമായി വിശ്വസിക്കുക.
നിൻറെ പിതാവിൻറെ അടുക്കലേക്ക് കൂടുതൽ അടുത്തുവരുക; ഞാൻ നിൻറെ മൂടുപടം മുഴുവാനായും എടുത്തുമാറ്റും. മകളേ, ഞാൻ നിന്നെ എൻറെ ആലയത്തിലേക്കു കൊണ്ടുവന്നില്ലേ?
ഉവ്വ്, കർത്താവേ.
എന്നാൽ, എന്നിൽ വിശ്വസിക്കുക. എന്നിൽനിന്നു നിന്നെ അകറ്റിക്കളയുവാൻ മനുഷ്യരെ അനുവദിക്കരുത്. ഞാൻ നിനക്ക് ഈ കൃപാവരം നൽകിയിരിക്കുന്നതിനാൽ ഇതുപയോഗിച്ച് നീ എന്നിൽ എത്തിച്ചേരുക.
സ്നേഹത്തെ ഭയപ്പെടാതിരിക്കുക. ഞാൻ സർവ്വശക്തനാണ്. എൻറെ സർവ്വശക്തിയിൽ വിശ്വസിക്കുക.
നീ എൻറെ ആലയത്തിൽ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനാൽ നീ എൻറെ ആലയത്തിൽ തുടർന്നും ഉണ്ടായിരിക്കുവാൻ ഞാൻ എത്രയധികം ആഗ്രഹിക്കും?
എൻറെ ദൈവമേ, എൻറെ സ്വന്തം കുറ്റംകൊണ്ട് എനിക്ക് അങ്ങയേയും അങ്ങേയ്ക്ക് എന്നെയും നഷ്ടപ്പെട്ടേക്കാം.
നമ്മൾ തമ്മിലുള്ള ബന്ധങ്ങൾ നീ മറന്നുപോയോ? നീ എൻറെ മണവാട്ടിയാണ്; നീ എൻറെ ഭവനത്തിലാണ് ജീവിക്കുന്നത്. ഞാൻ നിന്നെ പോഷിപ്പിക്കുന്നു. എൻറെ പ്രകാശത്താൽ ഞാൻ നിന്നെ പൊതിയുന്നു. നിൻറെ ബലഹീനതയെ ഞാൻ നിരീക്ഷിക്കുന്നുണ്ട്. നിൻറെ ദുരിതം നിമിത്തം ഞാൻ നിന്നെ ഒരു കുട്ടിയെപ്പോലെ കരുതുന്നു. ഞാൻ നിനക്കുവേണ്ടി എന്തെല്ലാം ചെയ്യുകയില്ല? വാസുലാ, നിനക്ക് എന്നോടു സന്തോഷമാണോ?
അതെ, കർത്താവേ. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. എന്തെന്നാൽ, അങ്ങാണ് എനിക്കു സന്തോഷം നൽകുന്നത്. അങ്ങാണ് എൻറെ പുഞ്ചിരി.
നിൻറെ സംശയങ്ങൾ നിലനിൽക്കുമ്പോഴും എന്നെ സ്നേഹിക്കുക.
കർത്താവേ?
വരൂ, നീ ബലഹീനയാണെങ്കിലും ഞാൻ നിന്നെ ശക്തിപ്പെടുത്തും. എൻറെ സന്ദേശങ്ങളുടെ ദൗത്യവാഹകയാകുന്നതിന് നീ ശക്തിപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ ഏറ്റവും നന്നായി കാണുന്നതിനായി നിൻറെ കണ്ണുകളുടെ മൂടുപടം പൂർണ്ണമായി ഞാൻ എടുത്തുമാറ്റണമെന്ന് നീ ആഗ്രഹിക്കുന്നുവോ?
ഞാൻ ആഗ്രഹിക്കുന്നു, ഇത് അങ്ങയുടെ ആഗ്രഹമാണെങ്കിൽ.
എൻറെ അടുക്കലേക്ക് എത്തുവാൻ നിനക്ക് ഏതാനും ചുവടുകൾകൂടി മതി. നീ ഏതാണ്ട് അവിടെ എത്താറായിരിക്കുന്നു. ഞാൻ നിൻറെ കണ്ണുകളെ പൂർണ്ണമായി തുറക്കും; അപ്പോൾ നിൻറെ രക്ഷകനെ നിൻറെ കൺമുമ്പിൽ നീ കാണും.
നിനക്കു പ്രവേശിക്കുന്നതിനുവേണ്ടി എൻറെ അഞ്ചു തിരുമുറിവുകളും തുറന്നിട്ടിരിക്കും. എൻറെ വേദനകൾ അനുഭവിച്ചറിയുവാൻ ഞാൻ നിന്നെ അനുവദിക്കും. ആ നിമിഷത്തിനുവേണ്ടി ഞാൻ കാത്തിരിക്കുന്നു.
നിന്നിൽനിന്നു സ്നേഹമുള്ള വാക്കുകൾ ഞാൻ കേൾക്കട്ടെ. വാസുലാ, നീ എന്നോടു ബന്ധിക്കപ്പെട്ടിരിക്കുന്നെങ്കിലും, നീ കൂടുതലായി സ്വാതന്ത്ര്യം അനുഭവിക്കുന്നില്ലേ?
എൻറെ സാന്നിദ്ധ്യം അനുഭവപ്പെടുമ്പോഴും, എന്നെ കാണുമ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുക. നിൻറെ കഴിവിനെക്കുറിച്ചും നിൻറെ ജ്ഞാനത്തെക്കുറിച്ചും എനിക്കു ശരിയായ ബോദ്ധ്യമുണ്ട്. എൻറെ കൂടെയുള്ളത് വെറും ഒരു ഒന്നുമില്ലായ്മ മാത്രമാണെന്ന് എനിക്കറിയാം.
വരൂ, എന്നെ തെറ്റിദ്ധരിക്കരുത്. ഒരു വെറും ഒന്നുമില്ലായ്മയെയാണോ അഥവ ഒരു എതിരാളിയെയാണോ ഞാൻ ഇഷ്ടപ്പെടുന്നത്? എൻറെ വാക്കുകളും ആഗ്രഹങ്ങളും ലോകമെങ്ങുമെത്തിക്കുവാൻ ഞാൻ നിശ്ചയമായും ഒരു ഒന്നുമില്ലായ്മയെ ആയിരിക്കും തിരഞ്ഞെടുക്കുക. ഇക്കാര്യത്തിന് ഒരു സംശയവും വേണ്ട.
കർത്താവേ, അവിടുന്ന് എനിക്കു വളരെയധികം നൽകിയിരിക്കുന്നു. ഞാൻ അങ്ങയോടു വളരെയധികം കടപ്പെട്ടിരിക്കുന്നു.
വാസുലാ, എനിക്കു തരുവാൻ കഴിയുന്ന എന്തെങ്കിലും നിനക്കുണ്ടോ?
(അങ്ങേയ്ക്ക് ഞാൻ എന്തു നൽകുവാനാണ്?)
നിശ്ചയമായും നിൻറെ പക്കൽ അല്പമുണ്ട്. എനിക്കു നൽകുവാനായി നിൻറെ പക്കൽ ഒന്നുമില്ലെങ്കിൽപോലും ഞാൻ നിന്നെ സ്നേഹിക്കുന്നു.
ഒരു പക്ഷേ, അങ്ങേയ്ക്കു നൽകുവാനായി എൻറെ പക്കൽ എന്തെങ്കിലും കാണും.
എനിക്ക് അത് വേണമോ വേണ്ടയോ എന്നുള്ളത് നീ നിന്നോടുതന്നെ സ്വയം ചോദിച്ചുവോ? ഞാൻ സ്വയം പര്യാപ്തനാണ്. ഞാൻ എനിക്കുതന്നെ മതിയായവനാണ്.
ഏതായാലും ഞാൻ അങ്ങേയ്ക്ക് എന്തെങ്കിലും നൽകുവാൻ അങ്ങ് ആഗ്രഹിക്കുന്നുവോ?
അതെ, ഞാൻ ആഗ്രഹിക്കുന്നു.
പക്ഷേ, ഞാൻ എന്തു നൽകിയാലും അത് അങ്ങയുടെ ദൃഷ്ടിയിൽ നല്ലതായിരിക്കുകയില്ല !
എന്തുകൊണ്ട്?
കാരണം അങ്ങു പരിപൂർണ്ണനാണ്.
എന്തുതന്നെയാണെങ്കിലും ഞാൻ അതു സ്വീകരിക്കും. അതു തിന്മയാണെങ്കിലും ഞാൻ അതു നന്മയാക്കി രൂപാന്തരപ്പെടുത്തും. ഞാൻ ദൈമാണ്.
അങ്ങേയ്ക്കു നൽകുവാൻ നന്മയായിട്ടുള്ളത് എന്തെങ്കിലും എൻറെ പക്കലുണ്ടോ?
നിനക്കുണ്ട്. എന്നാൽ നന്മയായിട്ടുള്ളതെല്ലാം എന്നിൽ നിന്നു വരുന്നു. ഞാൻ അതു നിനക്കു നൽകിയിരിക്കുന്നു. എല്ലാ നന്മയും എന്നിൽനിന്നു വരുന്നു.
( ഞാൻ അല്പം നിരാശയിലായി. എനിക്ക് അവിടുത്തെ പ്രസാദിപ്പിക്കുവാൻ കഴിയില്ല.)
അങ്ങേയ്ക്കു നൽകുവാനായി എനിക്ക് എന്നിൽത്തന്നെ യാതൊന്നുമില്ല.
അങ്ങനെയല്ല. നിന്നിൽ നന്മയായിട്ടുള്ളതെല്ലാം ഞാൻ നിനക്കു നൽകിയിട്ടുള്ളതാണ്.
ഒരു നല്ല ചിത്രം അങ്ങേയ്ക്കു നൽകിയാലോ?
വാസുലാ, നീ വരച്ചിട്ടുള്ള ചിത്രങ്ങളോ? ചിത്രരചന നടത്തുവാനുള്ള ഈ കലാപരമായ കഴിവു നിനക്കു ഞാനല്ലേ നൽകിയത്? ഈ ദാനവും എന്നിൽനിന്നല്ലേ വരുന്നത് ?
എങ്കിൽ പിന്നെ എനിക്ക് എന്ത് അങ്ങേയ്ക്കു നൽകുവാൻ കഴിയും?
സ്നേഹം. എന്നെ ആരാധിക്കുക. എന്നെ ആരാധിക്കുക. നിൻറെ ഇച്ഛാശക്തി എനിക്കു നൽകിക്കൊണ്ട് നിന്നെത്തന്നെ എനിക്കു സമർപ്പിക്കുക. എനിക്കു നൽകുവാൻ നിനക്കു കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം അതായിരിക്കും.
ഞാൻ അങ്ങയെ സ്നേഹിക്കുന്നുവെന്നും, എന്നെത്തന്നെ അങ്ങേയ്ക്കു സമർപ്പിച്ചിട്ടുള്ളതാണെന്നും അങ്ങ് അറിയുന്നു.
കുഞ്ഞേ, ഇതു കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്.
29.05.1987
(പെട്ടെന്ന് യേശുവിൻറെ കുരിശ് എൻറെമേൽ ശക്തിയായി പതിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. എനിക്ക് ആ കുരിശ് വഹിക്കുവാൻ കഴിയുകയില്ലെന്ന് എനിക്കു തോന്നി.)
എടുത്തുയർത്തുക. എൻറെ കുരിശു വഹിക്കുക ! എന്നോടൊപ്പം പരിശ്രമിക്കുക. നമുക്ക് ഒരുമിച്ചു കുരിശു വഹിക്കാം. ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ കുരിശു വഹിക്കുക. എനിക്ക് ഇപ്പോൾ നിന്നിൽ വിശ്രമിക്കണം.
(പിന്നീട്, കരീസ്മാറ്റിക് ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പ്.)
എൻറെ ആടുകളെ നീ പരിപോഷിപ്പിക്കുമോ? എൻറെ കരം പിടിക്കുക. ഞാൻ നിന്നെ നയിക്കാം. ഞാൻ നിന്നെ സംരക്ഷിക്കാം.
(അന്നു വൈകുന്നേരം എനിക്കു വീണ്ടും കുന്തിരിക്ക സുഗന്ധം അനുഭവപ്പെട്ടു.)
എൻറെ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരിക്കലും സംശയിക്കരുത്.
(ദൈവത്തെ സ്വീകരിക്കുവാൻ വിസമ്മതിക്കുന്ന ഒരു ചെറുപ്പക്കാരനിൽനിന്ന് അവനെ ബാധിച്ചിരിക്കുന്ന അശുദ്ധാത്മക്കളെ നീക്കം ചെയ്യുവാൻ ഞാൻ കർത്താവിനോടു അപേക്ഷിച്ചു. കരീസ്മാറ്റിക് ഗ്രൂപ്പിൽ വച്ചു എനിക്കു വിവേചിച്ചറിയുവാൻ സാധിച്ച ഒരു കാര്യമാണിത്.)
എന്നെ സന്തോഷിപ്പിക്കുക. നിനക്ക് ആവശ്യമുള്ളതെന്തിനുംവേണ്ടി എന്നെ വിളിച്ചുകൊള്ളുക. വാസുലാ, ആ ചെറുപ്പക്കാരനോട് അവൻറെ സഹോദരനായ എന്നെക്കുറിച്ചു പറയുക. ഞാനാണ് അവനെ സ്നേഹിക്കുകയും അവനുവേണ്ടി കരുതുകയും ചെയ്യുന്ന അവൻറെ സഹോദരൻ. ഞാൻ ജീവിക്കുന്നുവെന്ന് അവനോടു പറയുക. ഞാൻ അവനെ അളവില്ലാതെ സ്നേഹിക്കുന്നു. ഞാൻ അവനുവേണ്ടി മരിച്ചു. കുഞ്ഞേ, എനിക്കുവേണ്ടി നീ ഇതു ചെയ്യുമോ? എൻറെ രക്ഷാകരമായ സ്നേഹത്തിൽ വിശ്വസിക്കുക.
31.05.1987- Love Me in Absolute Silence
(ഞായറാഴ്ച)
വാസുലാ, വന്ന് എന്നെ സ്വീകരിക്കുക. (വിശുദ്ധ കുർബ്ബാന സ്വകരിക്കുന്നതിനെ പറ്റിയാണ്). ഞാൻ അവിടെ ഉണ്ടായിരിക്കും. എന്നെ സന്തോഷിപ്പിക്കുക. വന്ന് എന്നെ കാണുക. നീ എൻറെതാണെന്നു പറയുക. ഞാൻ അതു കേൾക്കട്ടെ.
യേശുവേ, ഞാൻ അങ്ങയുടെതാണ്. ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
വാസുലാ, വർഷങ്ങളായി ഞാൻ ഈ വാക്കുകൾക്കായി കാത്തിരിക്കുകയായിരുന്നു. നീ എൻറെതായിത്തീർന്നതുകൊണ്ട് എന്നെ സ്നേഹിക്കുക.
അങ്ങ് ആഗ്രഹിക്കുന്നതുപോലെ അങ്ങയെ സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കണമെ.
എന്നെ വിശ്വസിക്കുക. ഞാൻ നിന്നെ പഠിപ്പിക്കാം.
(പിന്നീട്)
(എൻറെ കൈ ചലിക്കുന്നത് എന്നെ ഇപ്പോഴും വിസ്മയിപ്പിക്കുന്നു.) യേശുവേ, അങ്ങേയ്ക്ക് അത് അറിയാമോ?
എനിക്കറിയാം. ഞാൻ സർവ്വശക്തനാണല്ലോ. വാസുലാ, എന്നെപ്പോലെ സമാധാനമായിരിക്കുക; ശാന്തമായിരിക്കുക.
( ഞാൻ സന്ദേശം എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ രണ്ടു പ്രാവശ്യം എൻറെ മകൻ വന്ന് വാതിൽ വലിച്ചടച്ചത് എനിക്കു തടസ്സം അനുഭവപ്പെടുവാൻ ഇടയായി.)
എന്നെ സ്നേഹിക്കുക. എനിക്ക് ഉത്തരം നല്കുക.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
ഒരിക്കലും എനിക്കുള്ള സ്ഥാനം മറ്റൊന്നിനും കൊടുക്കരുത്. എനിക്കു പ്രഥമസ്ഥാനം നൽകുക. ആദ്യം എന്നെ നോക്കുക; എപ്പോഴും എന്നേക്കും എന്നെ നോക്കിക്കൊണ്ടിരിക്കുക. ഒരു കണ്ണാടിയെപ്പോലെ എൻറെ ഒരു പ്രതിബിംബമായി നിലകൊള്ളുക. ഒരിക്കലും മറ്റാരെയും അന്വേഷിക്കരുത്. എന്നെമാത്രം അന്വേഷിക്കുക. നിൻറെ കഴിഞ്ഞകാലത്തിലെ പഴയ ശീലങ്ങൾ ആഗ്രഹിക്കരുത്; അന്വേഷിക്കരുത്.
ഞാൻ പരിശുദ്ധനും കർത്താവുമാണ്. നമ്മൾ രണ്ടുപേരും ഐക്യപ്പെട്ട് ഒന്നായിത്തീർന്നിരിക്കുന്നതിനാൽ ഞാൻ നിന്നെ എനിക്കായിട്ടുമാത്രം നിത്യമായി കാത്തുസൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നു.
സ്വയം വിനീതനാവുക. എന്നിൽനിന്നു പഠിക്കുക; എന്നെ മാത്രം ആഗ്രഹിക്കുക. എനിക്കുവേണ്ടി ശ്വസിക്കുക. ഇനിയും ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ നേരെ പോകുക.
പ്രിയപ്പെട്ടവളേ, നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നെ അനുവദിക്കുക. എന്നെ മുറുകെ പിടിച്ചുകൊള്ളുക. നിൻറെ ലളിതമായ വാക്കുകൾകൊണ്ട് എന്നെ സന്തോഷിപ്പിക്കുക. ലാളിത്യം എന്നെ ആകർഷിക്കുന്നു. നിൻറെ ലളിതമായ വാക്കുകൾ ഒരിക്കൽകൂടി പറയുക. ഞാനതു കേൾക്കട്ടെ. എന്നോട് ഇപ്രകാരം പറയുക: '’യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. യേശുവേ, അങ്ങാണ് എൻറെ ആനന്ദം. യേശുവേ, അങ്ങാണ് എൻറെ ശ്വാസം. യേശുവേ, അങ്ങാണ് എൻറെ വിശ്രമം. യേശുവേ, അങ്ങാണ് എൻറെ കാഴ്ച. യേശുവേ, അങ്ങാണ് എൻറെ പുഞ്ചിരി.”
മകളേ, ചിന്തിക്കുവാനും ധ്യാനിക്കുവാനും നിനക്കു സമയം ലഭിച്ചിരുന്നെങ്കിൽ നീ എന്നെ ഇതിൽ കൂടുതലായി സന്തോഷിപ്പിക്കുമായിരുന്നു.
ഇനിമുതൽ നീ എന്നെ മൗനമായി അന്വേഷിക്കും. തികഞ്ഞ നിശബ്ദതയിൽ നീ എന്നെ സ്നേഹിക്കും. നീ നിശബ്ദമായി പ്രാർത്ഥിക്കും. എൻറെ ആത്മീയ ലോകത്തിലേക്ക് നീ നിശ്ശബ്ദമായി പ്രവേശിക്കും.
(നിരന്തരമായ പ്രാർത്ഥനയിലൂടെ എന്നർത്ഥം)
എനിക്ക് ഇപ്പോൾ പ്രതിസമ്മാനം തരുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെത്തന്നെ എനിക്കു നൽകിക്കൊണ്ട് എന്നെ ബഹുമാനിക്കുക. എന്നെ ദുഃഖിപ്പിക്കരുത്. പ്രിയപ്പെട്ടവളേ, എൻറെതായിരിക്കുക.
നിനക്കു പറയുവാനുള്ളത് പറയുക!
കർത്താവേ, മൗനത്തിൽ എങ്ങനെയാണ്?
മൗനമായി എന്നെ നോക്കിക്കൊണ്ട്, നീ ശാന്തമായി നിലകൊള്ളണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മറ്റു യാതൊരു ചിന്തകളുമില്ലാതെ മൗനത്തിൽ എന്നെ അന്വേഷിക്കുക.
മറ്റു ചിന്തകളൊന്നുമില്ലാതെയോ?
യാതൊരു ചിന്തകളുമില്ലാതെ, നിശ്ശബ്ദത ആഗ്രഹിക്കുക.
യേശുവേ, ഒരു കുടുംബത്തിൽ ഈ നിശ്ശബ്ദത എനിക്ക് എങ്ങനെ കണ്ടെത്തുവാൻ കഴിയും? അത് അസാദ്ധ്യമല്ലേ?
ഞാൻ അതു നിനക്കു തരും. വാസുലാ, എനിക്കു നിന്നോട് അനുകമ്പ തോന്നുന്നു! എൻറെ സാക്ഷ്യമേ, എൻറെ മീറയേ, എൻറെ സ്നേഹമേ, ഞാൻ നിനക്കുവേണ്ടി എന്താണ് ചെയ്യാതിരിക്കുക! നിൻറെ നികൃഷ്ടതയേയും നിൻറെ വീഴ്ചകളേയും പ്രതി എൻറെ ഹൃദയം അനുകമ്പകൊണ്ടു നിറയുന്നു. കർത്താവായ ഞാൻ നിന്നെ സഹായിക്കും. ഉപേക്ഷിക്കപ്പെട്ടവളായോ സ്നേഹിക്കപ്പെടാത്തവളായോ തോന്നരുത്. സ്നേഹിക്കപ്പെടാത്തവളായി നിനക്ക് അനുഭവപ്പെട്ട ആ സമയത്ത് എനിക്ക് എന്തു പ്രയാസം തോന്നിയെന്നു നിനക്ക് അറിയാമോ?
എവിടെവച്ച്?
എൻറെ ദേവാലയത്തിൽ വച്ച്.
(ഒരു വൈദീകനുമായി നടത്തിയ തർക്കത്തിൽ അദ്ദേഹം, യേശു കാനാൻകാരി സ്ത്രീയുടെ മകളേ സുഖപ്പെടുത്തുവാൻ വിസമ്മതിച്ച സംഭവം ഉദ്ധരിച്ചുകൊണ്ട്, യേശു ചിലപ്പോൾ ചിലരെ നിരസിക്കുകയും അവരുടെ നേരെ വാതിൽ അടയ്ക്കുകയും ചെയ്യാറുണ്ടെന്ന് വാദിക്കുകയുണ്ടായി.
( യഥാർത്ഥത്തിൽ യേശു അവളെ നിരസിക്കുകയല്ല പ്രത്യുത അവളുടെ വിശ്വാസത്തെ പരിശോധിക്കുകയാണ് ചെയ്തത്. പക്ഷേ, തിരുവചനത്തിലുള്ള ഈ സംഭവവിവരണം മുഴുവൻ വായിക്കുവാൻ അദ്ദേഹം എന്നെ അനുവദിച്ചില്ല.)
യേശുവുമായിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഒരു കത്തോലിക്കാ ദേവാലയത്തിൽ ഞാൻ പോയി വിശുദ്ധ കുർബ്ബാന സ്വീകരിച്ചിരുന്നു. കത്തോലിക്ക വിശ്വാസി അല്ലാത്ത എനിക്ക് അനുവാദമില്ലാതിരുന്ന വിശുദ്ധ കുർബ്ബാന സ്വീകരിച്ചു എന്ന ചിന്തയിൽ എന്തോ തിന്മ പ്രവർത്തിച്ചു എന്ന രീതിയിൽ അടുത്ത ഞായാറാഴ്ച ദേവാലയത്തിൽ ചെന്നപ്പോൾ ദൈവത്തിന് എന്നോട് കോപമായിരിക്കും എന്നുകരുതി ഞാൻ അസ്വസ്ഥപ്പെട്ടിരുന്നു. ഞാൻ ദേവാലയത്തിൻറെ വാതിൽക്കൽ നിന്നതേയുള്ളൂ. ആ സംഭവമാണ് യേശു ഇവിടെ സൂചിപ്പിച്ചത്.)
ഞാൻ വീണ്ടും ക്രൂശിതനായതായി എനിക്ക് അനുഭവപ്പെട്ടു. വീണ്ടും എനിക്ക് മുറിവേറ്റതായിട്ടും, ചമ്മട്ടിയടി ഏറ്റതായിട്ടും, എൻറെമേൽ കാർക്കിച്ചു തുപ്പിയതായിട്ടും, എന്നെ ആണി അടിച്ചു കുരിശിൽ തറച്ചതയും എനിക്ക് അനുഭവപ്പെട്ടു.
വാസുലാ, ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു. എൻറെ സഭയെ പുനരുദ്ധരിക്കുവാൻ എന്നെ സഹായിക്കുക. നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിച്ചുകൊണ്ട് എന്നെ സഹായിക്കുക. മകളേ, ധൈര്യമായിരിക്കുക.
യേശുവേ, ഇതെല്ലാം അങ്ങയെ മുറിവേല്പിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതായത്, ഞാൻ സ്നേഹിക്കപ്പെടുന്നില്ല എന്ന അനുഭവം എനിക്കുണ്ടായത് അങ്ങയെ മുറിവേല്പിച്ചു എന്ന കാര്യം.
ഇല്ല. എൻറെ അടുക്കൽ വരുന്ന ആരെയും ഞാൻ നിരസിക്കുകയില്ല എന്ന കാര്യവും നിനക്ക് അറിയില്ലായിരുന്നു. ഞാൻ സ്നേഹമാണ്; സ്നേഹം എല്ലാവർക്കുംവേണ്ടിയുള്ളതാണ്. നിങ്ങൾ എത്രമാത്രം ദുഷ്ടനാണെങ്കിൽപോലും സ്നേഹം നിങ്ങൾക്കുവേണ്ടിയുള്ളതാണ്.
01.06.1987- They are crucifying Me
വാസുലാ, എൻറെ രണ്ടു കരങ്ങളിലും മുറിവുകളുണ്ട്. എൻറെ രണ്ടു പാദങ്ങളിലും മുറിവുകളുണ്ട്. എൻറെ ഹൃദയം കാണുമാറ് എൻറെ പാർശ്വം പിളർന്നിരിക്കുന്നു. അവർ എന്നെ വീണ്ടും വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുകയാണ്.
കർത്താവേ,
അവർ എൻറെ സഭയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കർത്താവേ, സഭയുടെ സ്ഥിതി ഇത്രയും ഗുരുതരമാണോ?
അതെ. തിന്മ അവരെ അന്ധരാക്കിയിരിക്കുന്നു. അവരുടെ ഇടയിൽ സ്നേഹം ഇല്ലാതായിരിക്കുന്നു. അവർക്ക് ആത്മാർത്ഥതയില്ല. അവർ എൻറെ വചനങ്ങളെ വളച്ചൊടിച്ചിരിക്കുന്നു. അവർ എൻറെ ശരീരമാകുന്ന സഭയെ വികലമാക്കിയിരിക്കുന്നു.
എൻറെ നീതിയുടെ പാനപാത്രം വക്കോളം നിറഞ്ഞിരിക്കുന്നു. അതു കവിഞ്ഞൊഴുകുവാൻ ഇടയാക്കരുത് !
എൻറെ ശരീരമാകുന്ന സഭയെ അവർ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നത് അവർ അവസാനിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. യേശുവായ ഞാൻ സ്നേഹമാണ്. പരസ്പരം വിഷമുള്ള കൂരമ്പുകൾ എറിയുന്നത് അവർ അവസാനിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അവരുടെ ഇടയിൽ പരസ്പരധാരണ ഉണ്ടാവുകയാണെങ്കിൽ ഒരുപരിധിവരെ സമാധാനം പുനസ്ഥാപിക്കുവാൻ കഴിയും. സത്യം തിന്മയെ തുറന്നുകാട്ടും. അവർക്കു യഥാർത്ഥത്തിൽ യാതൊന്നും എനിക്കായി അർപ്പിക്കുവാൻ ഇല്ലാതിരിക്കുമ്പോൾ ഈ വ്യർത്ഥമായ ആചാരങ്ങളെല്ലാം എന്തിനു കാട്ടിക്കൂട്ടുന്നു?
എനിക്കു വേണ്ടത് നൈർമ്മല്യവും, സ്നേഹവും, വിശ്വസ്ഥതയും വിനയവും, വിശുദ്ധിയുമാണ്.
ഞാൻ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ എന്നിൽ അന്വേഷിക്കുക, ഞാൻ അവ നിങ്ങൾക്കു നൽകും. എൻറെ താത്പര്യങ്ങൾ അന്വേഷിക്കുക, അല്ലാതെ നിങ്ങളുടെ താത്പര്യങ്ങളല്ല. എന്നെ മഹത്ത്വപ്പെടുത്തുകയും എന്നെ ബഹുമാനിക്കുകയും ചെയ്യുക. വാക്കുകൾ പോരാ, നേരെമറിച്ചു സ്നേഹത്തിൻറെയും സഹകരണത്തിൻറെയും പ്രവൃത്തികൾ എൻറെ സഭയെ പുനരുദ്ധരിക്കും. സഹോദരരെ, പരസ്പരം സ്നേഹിക്കുക! പ്രിയപ്പെട്ടവളേ, എത്രമാത്രം ഞാൻ പുനരുദ്ധരിക്കേണ്ടിയിരിക്കുന്നു!
മകളേ, വരൂ. എന്നിൽ വിശ്രമിക്കുക. നിനക്കു സമാധാനം ഉണ്ടാകട്ടെ.
02.06.1987- To unite you Must all Bend
കുറച്ചുകഴിഞ്ഞ് എൻറെ അടുക്കൽവരുക. അപ്പോൾ ഞാൻ നിനക്കുവേണ്ട പ്രാഥമിക ഉപദേശങ്ങൾ നൽകാം.
വാസുലാ, വരയ്ക്കുക. ആ മൂന്നു വരകൾ ഒന്നിപ്പിക്കുക.
ഐക്യപ്പെടുന്നതിനുവേണ്ടി നിങ്ങൾ എല്ലാവരും കുനിയുവാൻ, എളിമപ്പെടുവാൻ തയ്യാറാകണം. പരസ്പരം ഐക്യപ്പെടുന്നതിനുവേണ്ടി നിങ്ങൾ എല്ലാവരും പരസ്പരം വിട്ടുവീഴ്ച നടത്തുവാൻ തയ്യാറകണം.
(ഇതെപ്പറ്റിയുള്ള ദർശനം കർത്താവ് എനിക്കു നൽകി. നേരേ നിൽക്കുന്ന, അടുത്തടുത്ത് സ്ഥിതിചെയ്യുന്ന, മൂന്ന് ഇരുമ്പുദണ്ഡുകൾ കർത്താവ് എനിക്കു ദർശനത്തിൽ കാണിച്ചുതന്നു. കർത്താവു എന്നോടു ചോദിച്ചു:” അവർ എളിമപ്പെട്ടു കുനിയുവാൻ തയ്യാറാകാതിരുന്നാൽ എങ്ങനെ അവരുടെ നേതാക്കൾ കൂടിക്കാണും?” പിന്നീട് പ്രഭാതത്തിൽ ഞാൻ പുറത്തുപോയി. ഈ ദർശനത്തെക്കുറിച്ചു ഞാൻ ചിന്തിച്ചപ്പോൾ അതിൻറെ ഗൗരവം എനിക്കു കൂടുതലായി മനസ്സിലായി. എനിക്ക് ഒരു വിമ്മിഷ്ടം അനുഭവപ്പെട്ടു.)
യേശുവേ?
ഞാനാണ്. ധൈര്യമായിരിക്കുക. കുട്ടി, എടുത്തുപൊക്കുക. പ്രിയപ്പെട്ടവളേ, എൻറെ കുരിശ് എടുത്തുയർത്തുക. വിഷമിക്കരുത്; നമ്മൾ ഒന്നിച്ചാണ് എടുത്തുയർത്തുന്നത്.
എൻറെ വാസുലാ, നമ്മൾ ഒന്നിച്ചാണ് പരിശ്രമിക്കുന്നത്. നീ ക്ഷീണിക്കുമ്പോൾ നീ എൻറെമേൽ ചാരി ആശ്രയിക്കുക.; ഞാൻ ക്ഷീണിക്കുമ്പോൾ ഞാൻ നിൻറെമേൽ ചാരി ആശ്രയിക്കുവാൻ എന്നെ അനുവദിക്കുക.
എൻറെ അടുക്കൽ വരുക. എൻറെ അഭിലാഷങ്ങൾ ഞാൻ പൂർത്തീകരിക്കട്ടെ. മൃദുവായ മെഴുകുപോലെയായിത്തീരുക. എൻറെ കരം നിൻറെമേൽ എൻറെ വചനം ആലേഖനം ചെയ്യട്ടെ. ഇതിനായി തയ്യാറാവുക. ഭയപ്പെടരുത്! പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. വരൂ, സ്നേഹം നിന്നെ ഉപദ്രവിക്കുകയില്ല.
വരൂ, നമുക്കു പ്രാർത്ഥിക്കാം:
“അല്ലയോ പിതാവേ, അവസാനം വരെയും എന്നോടൊപ്പം ഉണ്ടായിരിക്കണമേ. ഞാൻ ബലഹീനയാണ്. അങ്ങയെ മഹത്ത്വപ്പെടുത്തുവാൻ അങ്ങയുടെ ശക്തി എനിക്കു തരണമേ. ആമ്മേൻ”
പ്രിയപ്പെട്ടവളേ, വരൂ നിൻറെ ഭയങ്ങൾ ഉപേക്ഷിച്ച് എന്നെ കേൾക്കുക. നിൻറെ ദൈവത്തിനായി കാത്തിരിക്കുക. എൻറെ സഭയെ ഐക്യപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്നെ സ്വീകരിക്കുവാൻ ഞാൻ നിന്നെ പരിശീലിപ്പിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ധൈര്യമായിരിക്കുക.
എനിക്ക് അങ്ങയുടെ ധൈര്യം വേണം.
എൻറെ മഹത്ത്വത്തിനായി ഞാൻ നിന്നെ പ്രോത്സാഹിപ്പിക്കുകയും, എന്നോടുള്ള നിൻറെ സ്നേഹം ഞാൻ ബലപ്പെടുത്തുകയും ചെയ്യും.
വാസുലാ, എൻറെ വാക്കുകൾ നീ എഴുതി എടുക്കുമോ? എന്നിൽനിന്നു പാനം ചെയ്യുക. സുഖസൗകര്യങ്ങൾ അന്വേഷിക്കരുത്. ഞാൻ ഭൂമിയിൽ ശരീരത്തിൽ ആയിരുന്നപ്പോൾ എന്നപോലെ ദാരിദ്ര്യം സ്വീകരിക്കുക.
എന്നെ ചമ്മട്ടികൊണ്ടടിക്കുന്നവരുടെ വൈരുദ്ധ്യവും മഹത്ത്വവും നമ്മൾ രണ്ടുപേരും അനുഭവിച്ചറിയേണ്ടതിന് വളരെ ലളിതമായ ജീവിതം നയിക്കുക. ഞാൻ ആ വൈരുദ്ധ്യം അനുഭവിച്ചറിയട്ടെ !
എൻറെ ഹൃദയത്തിൽനിന്നു ശക്തി സ്വീകരിക്കുക. എൻറെ സഭയെ പുഷ്ടിപ്പെടുത്തുക. എൻറെ ഹൃദയത്തിൽനിന്നു ശക്തി സ്വീകരിക്കുക. എൻറെ കുഞ്ഞേ, അപ്പോൾ നീ എല്ലാം ഗ്രഹിക്കും.
(എൻറെ ദൗത്യം എന്താണെന്ന് ഞാൻ മനസ്സിലാക്കുവാൻ തുടങ്ങി. അക്കാരണത്താലാണ് ഞാൻ ഭയപ്പെടുന്നത്. യേശു സഭയെ ആഴത്തിൽ നവീകരിക്കുവാൻ തുടങ്ങിയിരിക്കുന്നു.)
03.06.1987- Ask in My Name
(ഇന്ന് സന്ദേശം എഴുതി എടുക്കുന്ന സമയത്ത് വീണ്ടും തിന്മയാൽ ഞാൻ ആക്രമിക്കപ്പെട്ടു. പൂച്ചകൾ എൻറെമേൽ ചാടുന്നതുപോലെയുള്ള അനുഭവമായിരുന്നു. നരകം മുഴുവനുംകൂടി ഇളകിവന്നതുപോലെയുണ്ടായിരുന്നു. അവ എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ ഞാൻ ഒന്നിനോടു പറഞ്ഞു: “യേശുക്രിസ്തുവിൻറെ നാമത്തിൽ എന്നെ വിട്ടുപോയി തീയിൽ വീഴുക.” അത് എന്നെ വിട്ടുപോയി. ഓരോന്നിനോടും ഇതുപോലെതന്നെ യേശുവിൻറെ നാമത്തിൽ ആജ്ഞാപിച്ചപ്പോൾ അവ എല്ലാം എന്നെ വിട്ടുപോയി. )
യേശു എന്നോട് ഇപ്രകാരം പറഞ്ഞു:
“എൻറെ നാമത്തിൽ ചോദിച്ചാൽ അതു ലഭിക്കുന്നതാണ്. എന്നാൽ, യാചിക്കുന്നതു ലഭിക്കുമെന്ന വിശ്വാസത്തോടെയായിരിക്കണം നീ എന്നോടു യാചിക്കേണ്ടത്. ഈ വിധത്തിൽ പ്രവർത്തിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുക. എൻറെ നാമത്തിൽ പ്രാർത്ഥിക്കുക. എൻറെ നാമത്തിൽ പ്രവർത്തിക്കുക. എൻറെ നാമത്തിൽ ചോദിക്കുക. എൻറെ നാമം പുനരുദ്ധരിക്കുക. എൻറെ പ്രതിബിംബമായിരിക്കുക. എന്നോടൊപ്പം പൊരുത്തപ്പെടുക. നിൻറെ ശിരസ്സ് എൻറെ നേർക്ക് ഉയർത്തുക. നീ ചോദിക്കുന്ന കാര്യത്തിൽ വിശ്വാസത്തോടെ ചോദിക്കുക.”
യേശു എന്നോടു പറഞ്ഞു, പിശാചുക്കൾക്ക് ഞാൻ അപകടകാരിയ ശത്രുവായതിനാൽ അവ എന്നെ ഭയപ്പെടുന്നു. പിന്നീട്, ഞാൻ എവിടെയാണ് നിൽക്കുന്നതെന്ന് എനിക്കു മനസ്സിലായി. എൻറെ പാദങ്ങൾ നനഞ്ഞ ചെളിയിലാണെന്ന് എനിക്കനുഭവപ്പെട്ടു. ഒരു മിന്നൽ പോലെ നരകത്തിൻറെ സാമിപ്യം എനിക്കനുഭവപ്പെട്ടു. അപ്പോൾ മാത്രമാണ് ഇന്ന് സന്ദേശം എഴുതി എടുക്കുന്നതിനിടയിൽ എനിക്ക് അനുഭവപ്പെട്ട തിന്മയുടെ സ്വാധീനത്തിൻറെ കാരണമെല്ലാം എനിക്കു മനസ്സിലായത്. ഇതെപ്പറ്റി ഞാൻ യേശുവിനോടു ചോദിച്ചപ്പോൾ അവിടുന്ന് എന്നോടു പറഞ്ഞു: “ഇത് മറ്റെവിടെയെങ്കിലും ആകുവാൻ പറ്റുമോ? നമ്മൾ ഒരുമിച്ചു സാത്താൻറെ നരകവാതിലിനടുത്തുകൂടി മൃതരെ സുഖപ്പെടുത്തിക്കൊണ്ട്, അവരെ നരകത്തിൽനിന്നു രക്ഷിച്ചുകൊണ്ട് , കടന്നുപോവുകയായിരുന്നു.
വാസുലാ, നിന്നെ ഈ വിധത്തിലും ഉപയോഗപ്പെടുത്തുവാൻ എന്നെ അനുവദിക്കുക. ഇതു നിൻറെ ദൗത്യത്തിൻറെ ഒരു ഭാഗമാണ്.
04.06.1987- A Smiling Giant
(ഇന്ന് ദൈവം എന്നെ തൻറെ ഉള്ളംകൈയ്യിൽ പൊക്കി എടുത്തു. ഞാൻ എത്രമാത്രം ചെറുതാണെന്ന് അവിടുന്ന് എന്നെ ബോദ്ധ്യപ്പെടുത്തി. അവിടുത്തെ നേരെ നോക്കുവാൻ അവിടുന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ അപ്രകാരം നോക്കിയപ്പോൾ, പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഭീമാകാരനായ ഒരു സുന്ദരനെ ദർശിച്ചു.)
വാസുലാ, എന്നെ നോക്കുക. എൻറെ മുഖത്തുനോക്കുക.
(യേശു സുന്ദരമായി പുഞ്ചിരിക്കുന്നതായി എനിക്കനുഭവപ്പെട്ടു. അവിടുത്തെ കൈവെള്ളയിൽ ഞാൻ ഒരു ചെറിയ പൊട്ടുപോലെയാണെന്നവിധം എനിക്കനുഭവപ്പെട്ടു.)
അതുകൊണ്ട് എനിക്കെന്താണ് ? നീ ഒരു പിടി പൊടിയാണെങ്കിലും എനിക്കെന്താണ്? ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അനുഭവിച്ചറിയുക!
(അവിടുന്ന് വളരെ സുന്ദരനായിരുന്നു.)
അതെ, ഞാൻ സുന്ദരനാണ്. വാസുലാ, ഞാൻ ഭൂമിയിൽ മനുഷ്യരൂപത്തിൽ ആയിരുന്നപ്പോഴത്തെപ്പറ്റി ധ്യാനിക്കുമ്പോൾ എന്നെപ്പറ്റി ഈ വിധത്തിൽ കരുതിക്കൊള്ളുക.
എന്നാൽ, കർത്താവേ, അങ്ങു യഥാർത്ഥത്തിൽ കാഴ്ചയിൽ എങ്ങനെയാണ്? അങ്ങയുടെ സവിശേഷതകൾ എന്തെല്ലാമാണ്?
ഞാൻ എല്ലാമാണ്. ഞാൻ ആൽഫയും ഒമേഗയുമാണ്. ഞാൻ നിത്യനാണ്. ഞാൻ നിത്യജീവനാണ്. എന്നെ സ്നേഹിക്കുക.
എന്നിൽ വസിക്കുക. ഒരിക്കലും എന്നെ ഭയപ്പെടരുത്. മനുഷ്യർ തെറ്റായി പഠിപ്പിച്ചിട്ടുള്ള ഈ ഭയത്തെ സ്നേഹത്താൽ മാറ്റിക്കളയുക. ഭയം കൂടാതെ എന്നിൽ ജീവിക്കുക. എന്നോട് എതിരിടുമ്പോൾ മാത്രം എന്നെ ഭയപ്പെടുക. ഞാൻ സ്നേഹമാണ്. എൻറെ ഹൃദയം സ്നേഹത്തിൻറെ അഗാധ സമുദ്രമാണെന്ന് അവരോടു പറയുക!
05.06.1987- Find Me in My Stations
വാസുലാ, കുരിശിൻറെ വഴിയിൽ എന്നെ കണ്ടുമുട്ടുക. അനുഗ്രഹീതയായിരിക്കുക. നമ്മൾ ഒന്നിച്ചു പ്രവർത്തിക്കും.
(ഞാൻ യേശുവിൻറെ കുരിശിൻറെ വഴി ധ്യാനിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ ഒരു പുരോഹിതന്നെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തോട് യേശു എന്നോടൊപ്പം കുരിശിൻറെ വഴി ഒന്നിച്ചു ധ്യാനിക്കുവാൻ ആവശ്യപ്പെട്ടിരുന്നു.)
06.06.1987 - Sins obstruct Me. I give Freely
യേശുവേ?
ഞാനാണ്. ദൈവത്തിൻറെ മുഖത്ത് നേക്കുക എന്നതിനർത്ഥം സ്നേഹം ദർശിച്ചിരിക്കുന്നു എന്നതാണ്.
(യേശുവിൻറെ തിരുക്കച്ചയിലുള്ള അവിത്തെ മുഖം ഞാൻ നോക്കുകയായിരുന്നു.)
വാസുലാ, ഞാൻ നിന്നിൽ പൂർണ്ണമായി നിറഞ്ഞുനിൽക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ?
അതെ, എൻറെ ദൈവമേ. ഇത് അങ്ങയുടെ ആഗ്രഹമാണെങ്കിൽ ഞാൻ അത് ആഗ്രഹിക്കുന്നു.
എങ്കിൽ എന്നെ സ്വന്തന്ത്രമായി പ്രവർത്തിക്കുവാൻ അനുവദിക്കുക. എന്നെ ഒരിക്കലും തടസ്സപ്പെടുത്തരുത്. എനിക്കുവേണ്ടി ജീവിക്കുക.
കർത്താവേ, ഞാൻ എങ്ങനെയാണ് അങ്ങയെ തടസ്സപ്പെടുത്തുന്നതെന്ന് എന്നോടു പറയുക. അങ്ങനെ തടസ്സങ്ങൾ നീക്കുവാൻ എനിക്കു കഴിയുമല്ലോ.
വാസുലാ, പാപങ്ങളാണ് എന്നെ തടസ്സപ്പെടുത്തുന്നത്. ഞാൻ ആഗ്രഹിക്കുന്ന വിധത്തിൽ നിന്നിൽ പ്രവർത്തിക്കുവാൻ നീ എന്നെ അനുവദിക്കുമോ?
അതെ, എൻറെ ദൈവമേ, പാപം ചെയ്യാതിരിക്കുവാൻ എന്നെ സഹായിക്കണമെ. എൻറെ പാപങ്ങൾ ക്ഷമിക്കണമെ. അങ്ങ് ആഗ്രഹിക്കുന്നവിധത്തിൽ എന്നിൽ പ്രവർത്തിക്കണെ. എൻറെ ഭീരുത്വത്തെ പരിഗണിക്കരുതെ. അങ്ങയുടെ ആഗ്രഹം നിവർത്തിക്കുന്നതിനുവേണ്ടി എന്നെ വലിച്ചുകൊണ്ടുപോകണമെങ്കിൽ അപ്രകാരം പ്രവർത്തിക്കുക. അങ്ങയുടെ പ്രവൃത്തി അങ്ങു ചെയ്താലും. അങ്ങയുടെ പ്രവൃത്തിക്ക് ഞാൻ ഒരു തടസ്സമോ താമസ്സമോ വരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എൻറെ ബലഹീനതകൾ മറന്നുകൊണ്ട് അങ്ങയുടെ ഇഷ്ടം എന്നിൽ നിവർത്തിക്കണമെ.
മകളേ, നിൻറെ വാക്കുകളിൽ ഞാൻ സംപ്രീതനായിരിക്കുന്നു. വരൂ, ഞാൻ എൻറെ ദൗത്യം തുടരുന്നതാണ്.
നോട്ടുബുക്ക് 13
എൻറെ ആഗ്രഹം പൂർത്തിയാക്കുന്നതിന് സ്വതന്ത്രമായി പ്രവർത്തിക്കുവാൻ എന്നെ അനുവദിക്കുക. വരൂ, ഞാൻ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ വിശദീകരിക്കട്ടെ. വാസുലാ, ഞാൻ നിനക്ക് അനേകം കൃപാവരങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ, നീ എൻറെ കൃപാവരങ്ങളെ അംഗീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ പ്രസാദിപ്പിക്കുകയും, എന്നിൽ കൂടുതലായി വിശ്വസിക്കുകയും ചെയ്യുക.
ഞാൻ അങ്ങേയ്ക്ക് അപ്രീതി വരുത്തിയാൽ അങ്ങ് ഈ കൃപാവരങ്ങൾ എന്നിൽനിന്നു തിരിച്ചെടുക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.
എന്തിന് ഞാൻ എൻറെ കൃപകളെ നിന്നിൽനിന്നു പിൻവലിക്കണം?
ഞാൻ നന്മയിൽ പുരോഗമിക്കാതിരിക്കുകയും, യഥാസമയം അങ്ങയെ അനുഗമിക്കാതിരിക്കുകയും ചെയ്താൽ അങ്ങ് ഈ കൃപാവരങ്ങൾ പിൻവലിച്ചേക്കാം.
ഇല്ല. ഒരിക്കലും ഇല്ല !
അങ്ങയെ ഒരുവൻ പ്രസാദിപ്പിക്കുന്നില്ലെങ്കിൽ അങ്ങയുടെ കൃപാവരങ്ങൾ പിൻവലിക്കുന്നത് ശരിയാണെന്നാണ് എനിക്കു തോന്നുന്നത്.
കുഞ്ഞേ, നിൻറെ ദൃഷ്ടിയിൽ ശരിയാണെന്ന് നിനക്കു തോന്നും. ഞാൻ വന്നു നിന്നെ തിരികെ കൊണ്ടുപോകുന്നതുവരെ ഞാൻ നിന്നെ പരിപോഷിപ്പിക്കും. എൻറെ ഭക്ഷണം ഞാൻ ഒരിക്കലും തടഞ്ഞുവയ്ക്കുകയില്ല. നിനക്കുവേണ്ടി വർഷങ്ങൾ കാത്തുനിന്ന ഞാൻ, നിന്നെ എൻറെ ഹൃദയത്തോടു ചേർത്തുനിർത്തുന്നതിനുവേണ്ടി വർഷങ്ങളോളം കാത്തുനിന്ന ഞാൻ, ഇപ്പോൾ എൻറെ ഭക്ഷണം നിന്നിൽനിന്ന് എടുത്തുമാറ്റുമെന്നോ?
വരൂ, നീ ആഗ്രഹിക്കുന്നിടത്തോളം നീ എന്നിൽ ചാരി വിശ്രമിക്കുക. ഞാൻ സ്നേഹമാണെന്ന് ഓർക്കണം. ഞാൻ സൗജന്യമായി നൽകുന്നു. ഞാൻ നൽകുന്നത് ഞാൻ ഒരിക്കലും തിരിച്ചെടുക്കുകയില്ല. എൻറെ വഴികളെപ്പറ്റി എപ്പോഴും ഞാൻ നിന്നെ ഓർമ്മിപ്പിക്കുന്നതാണ്.
07.06.1987- It takes so little to Console Me
വാസുലാ, എൻറെ മുഖത്തേക്ക് നോക്കുക. എന്നെ നോക്കുന്നത് എനിക്ക് ആശ്വാസം നൽകുന്നു. ഏറ്റവും ചെറിയ കാര്യംകൊണ്ടു പോലും എന്നെ ആശ്വസിപ്പിക്കുവാൻ കഴിയുമെന്ന് അവരോടു പറയുക. വരൂ, എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ സ്തുതിക്കുക.
(യേശു ഈ സന്ദേശം എഴുതുമ്പോൾ എൻറെ മുമ്പിലുണ്ടായിരുന്ന തിരുക്കച്ചയിലെ യേശുവിൻറെ തിരുമുഖത്തേക്ക് ഞാൻ നോക്കുകയായിരുന്നു.)
08.06.1987 -Depend on Me
വാസുലാ, എൻറെ പ്രവൃത്തികൾ നിറവേറ്റുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ എന്താണ് ചെയ്യേണ്ടത്?
ഞാൻ നിന്നെ നയിക്കും. ഞാൻ ഇനിയും കൂടുതലായി നിന്നെ നയിക്കും. എന്നിൽ ആശ്രയിക്കുക. നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ.
09.06.1987 - See Me in My Creation
ഇന്നലെ വൈകുന്നേരം ഞാൻ യേശുവിൻറെ മുഖം ആകശത്ത് കാണുകയുണ്ടായി. ആകാശം വളരെ മനോഹരമായിരുന്നു. നല്ല ഒരു ചിത്രകാരൻ വരച്ചതുപോലെ കാണപ്പെട്ടു. ദൈവത്തിൻറെ സൗന്ദര്യം ഞാൻ അവിടെ ദർശിച്ചു. അത് വളരെ പ്രകടവുമായിരുന്നു.
അതെ, വാസുലാ. എൻറെ സൃഷ്ടികളിൽ എന്നെ ദർശിക്കുകയും , എന്നെ തിരിച്ചറിയുകയും, എന്നെ സ്നേഹിക്കുകയും ചെയ്യുക.
10.06.1987 - Call It: True Life in God
(ഡാക്കാ, ബംഗ്ലാദേശ്)
(അടുത്ത ദിവസം ഞങ്ങൾ ഇവിടെനിന്നു സ്ഥലം മാറുന്നതിനാൽ, സാധനങ്ങൾ പായ്ക്കുചെയ്യുന്നതും മറ്റുമായി വളരെയധികം ജോലി തിരക്കുണ്ടായിരുന്നു.)
കർത്താവേ, “ക്രിസ്തു അവബോധം” എന്ന സിദ്ധാന്തത്തെക്കുറിച്ചു ഞാൻ ചിന്തിക്കുകയായിരുന്നു. ഇതിനർത്ഥം ഒരാളിൻറെ ഉള്ളിലുള്ള നന്മയുടെ ആന്തരികഭാവം. ഒരുപക്ഷേ, ഇതിൻറെ സ്വാധീനത്തിലാകുമോ ഞാൻ ഈ സന്ദേശങ്ങൾ എഴുതുന്നത്?
വാസുലാ, നമ്മൾ ഐക്യപ്പെട്ട് ഒന്നായിത്തീർന്നിരിക്കുകയാണെന്ന് ഞാൻ നിന്നോടു പറഞ്ഞിട്ടുണ്ടല്ലോ. പ്രിയപ്പെട്ടവളേ, ഇതിനെ “ദൈവത്തിലുള്ള യഥാർത്ഥ ജീവിതം” എന്നുവിളിക്കുക. എനിക്കുവേണ്ടി ജീവിക്കുക.
നീ എഴുതണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് ഇതാണ്.
(ഇപ്പോൾ ദൈവം എന്താണ് എഴുതുവാൻ പോകുന്നതെന്ന് ഞാൻ ജിജ്ഞാസപൂർവം ചിന്തിക്കുകയായിരുന്നു.)
കുഞ്ഞേ, എൻറെ അഭിലാഷങ്ങൾ….
(തിരുവചനത്തിൽനിന്ന് ഒരുഭാഗം ദൈവം എന്നെക്കൊണ്ട് വായിപ്പിച്ചു.)
അതെ, ഉണർവോടെ എന്നെ ശ്രവിക്കുക. എൻറെ ദേവാലയത്തിൽ നീ എന്നെ വന്നു കാണുമോ? വാസുലാ, എൻറെ അടുക്കലേക്ക് വരൂ.
കർത്താവേ, ഏത് ദേവാലയമാണ് അങ്ങ് ഉദ്ദേശിക്കുന്നത്?
എല്ലാ ദേവാലയങ്ങളും എൻറെതാണ്. അവ എനിക്കുള്ളതാണ്. അവ എൻറെതു മാത്രമാണ്. ഞാനാണ് സഭ. ഞാനാണ് സഭയുടെ ശിരസ്സ്.
യേശുവേ, എന്നാൽ അങ്ങു പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഒരു പ്രത്യേക ദേവാലയത്തിൽ വന്ന് ഞാൻ അങ്ങയെ കാണണമെന്നാണ്.
നിനക്ക് ഏതു ദേവാലയത്തിലും, ഏതു സമയത്തും എന്നെ വന്നു കാണാം. മറ്റുള്ളവരെപ്പോലെ ദേവാലയത്തെ വേർതിരിച്ചുകാണണ്ട. എല്ലാ ദേവാലയങ്ങളും എനിക്കുള്ളതാണ്. ഞാൻ ഏക ദൈവമാണ്. എനിക്ക് ഒരു ശരീരമെയുള്ളൂ (സഭ). എൻറെ സഭയെ അവർ മുറിച്ചു വികലമാക്കിയിരിക്കുന്നു. തിരികല്ലുകളാൽ എൻറെ ശരീരമാകുന്ന സഭയെ നശിപ്പിച്ചിരിക്കുന്നു.
എൻറെ ദൈവമേ, അങ്ങു വളരെ അസ്വസ്ഥനായിരിക്കുന്നതുപോലെ തോന്നുന്നു !
അസ്വസ്ഥനാണന്നോ? വാസുലാ, എന്തുകൊണ്ടാണ് എൻറെ സഭയെ അതിക്രൂരമായി അംഗവിച്ഛേദനം ചെയ്തിരിക്കുന്നത്?
(ദൈവം വളരെ അസ്വസ്ഥനായി കാണപ്പെട്ടു. ജറുസെലം ദേവാലയത്തിൽ നാണയമാറ്റക്കാരുടെ മേശകൾ അവിടുന്ന് മറിച്ചിട്ട സംഭവം അവിടുന്ന് എന്നെ ഓർമ്മിപ്പിച്ചു. ഇതുവരെ അവിടുന്ന് ഇത്രമാത്രം അസ്വസ്ഥനാകുന്നതായി ഞാൻ ഒരിക്കലും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.)
വാസുലാ.
യേശുവേ?
ഞാനാണ്.
അങ്ങ് യഥാർത്ഥത്തിൽ ഇത്രമാത്രം അസ്വസ്ഥനാണോ?
അതെ. ഇതു ഞാനാണ്. അതെ, എനിക്ക് ഇപ്പോൾ എൻറെ വചനം നിന്നെ ഏല്പിക്കുവാൻ കഴിയും. വാസുലാ, കൃപാവരം നിനക്കു നൽകിയിരിക്കുന്നത് നിൻറെ താത്പര്യങ്ങൾക്കുവേണ്ടിയല്ല. നേരെമറിച്ച് എൻറെ വചനങ്ങൾ നിൻറെമേൽ ആലേഖനം ചെയ്യപ്പെടുന്നതിനുവേണ്ടിയാണ് നിനക്കു കൃപാവരങ്ങൾ നൽകിയിരിക്കുന്നത്.
ഇതിനു മുമ്പൊരിക്കലും അങ്ങ് ഇത്രമാത്രം അസ്വസ്ഥനായതായി എനിക്കു തോന്നിയിട്ടില്ല. അങ്ങു തന്നെയല്ലേ?
ഞാനാണ്. എൻറെ ശരീരം വേദനിക്കുന്നു. അതു വെട്ടി മുറിക്കപ്പെട്ടിരിക്കുന്നു.
എൻറെ ദൈവമേ, എനിക്കെന്ത് ചെയ്യുവാൻ കഴിയും? ഞാൻ നിസ്സഹായയാണല്ലോ.
വാസുലാ, എനിക്ക് ഇതെല്ലാം അറിയാവുന്നതല്ലേ? അവസാനം വരെ ഞാൻ നിന്നെ ഉപയോഗപ്പെടുത്തും. മകളേ, എന്നെ ഒരിക്കലും ഭയപ്പെടരുത്. എൻറെ സഭയെ ഐക്യപ്പെടുത്തുന്നത് എൻറെ ശരീരമാകുന്ന സഭയുടെ മഹത്ത്വമായിരിക്കും. പ്രിയപ്പെട്ടവളേ, സമാധാനം നിന്നോടുകൂടെ.
അതെ, കർത്താവേ. ഞാൻ ഇടത്തോട്ടും വലത്തോട്ടും പുറകോട്ടും നോക്കാതെ നേരെ മുന്നോട്ടുതന്നെ നോക്കും.
അതെ. ഞാൻ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഗ്രഹിക്കുക. ഇപ്പോഴത്തെപ്പോലെ ശാന്തമായിരിക്കുക. എന്നെ പ്രസാദിപ്പിക്കുവാൻ തയ്യാറാവുക. എന്നോട് ഐക്യപ്പെട്ട് ഒന്നാകുക.
കർത്താവേ, അങ്ങയെ ശ്രദ്ധിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നവർ അങ്ങയെ ശ്രവിക്കുന്നില്ലങ്കിലോ? അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്?
ഇപ്പോൾ നീ എന്നെക്കാളും ഒരു ചുവടു മുന്നിലാണ് ! കുഞ്ഞേ, എന്നോടൊപ്പം നടക്കുക. അതെ, എന്നോടൊപ്പം, എന്നെ അനുഗമിക്കുക. എന്നെ വിശ്വസിക്കുക. വരൂ, ഞാൻ നിന്നെ നയിക്കും.
(പെട്ടെന്ന് അസാധരണമായി പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ടു. എൻറെ കിടപ്പുമുറിയുടെ കതകുതുറന്ന് ഒരു കള്ളൻ വാതിൽക്കൽ നില്ക്കുന്നു. മൂന്നു ദിവസംമുമ്പ് എൻറെ മുറിയിൽ കയറി പണം മോഷ്ടിച്ച കള്ളൻ തന്നെയാണ് അവിടെ നിൽക്കുന്നതെന്ന് എനിക്കു മനസ്സിലായി. പുറത്തുപോകുവാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. അവൻ പുറത്തുപോയി. ഞാൻ അലാറം മുഴക്കി. ദൈവം എന്നോട് എന്തോ പറയുവാൻ ആഗ്രഹിക്കുന്നെന്ന് എനിക്കു മനസ്സിലായി.)
വാസുലാ, ഞാൻ നിന്നെ ഒരുകാര്യം ഓർമ്മിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. കവർച്ചക്കാരൻ നിൻറെ മുറിയിൽ പ്രവേശിച്ചപ്പോൾ നീ അവനെ പ്രതീക്ഷിച്ചിരുന്നോ?
ഇല്ല.
ഇതുപോലെതന്നെ ഞാനും വരും. കവർച്ചക്കാരനെ ആരും തിരിച്ചറിഞ്ഞില്ല. കാരണം ആരും അവനെ പ്രതീക്ഷിച്ചിരുന്നില്ല.
(യേശു ഇവിടെ അർത്ഥമാക്കുന്നത്, സാധനങ്ങൾ പായ്ക്കു ചെയ്തുകൊണ്ടിരുന്ന പത്തു ജോലിക്കാരും മറ്റ് ഓഫീസ് ജോലിക്കാരും മോഷ്ടാവിനെ കണ്ടിട്ടും അവൻ മോഷ്ടാവാണെന്ന് തിരിച്ചറിയുവാൻ കഴിഞ്ഞില്ല. കർത്താവു പറഞ്ഞ ഈ അവസാനത്തെ വാചകം വളരെ പ്രധാനപ്പെട്ടതും പുറമെയുള്ളതിനെക്കാളും അർത്ഥം ഉൾക്കൊള്ളുന്നതുമാണ്.)
വാസുലാ, ഈ വാചകം നിന്നെ പ്രത്യേകമായി എന്തെങ്കിലും ഓർമ്മിപ്പിച്ചുവോ? ഞാൻ നിന്നോടു പറയട്ടെ, കള്ളൻ പാപം ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ അവനെ കുറ്റം വിധിച്ചവർ, അവരും പാപത്തിൽത്തന്നെയല്ലേ ജീവിക്കുന്നത്?
അങ്ങ് എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല.
വാസുലാ, ഞാൻ ഇതെല്ലാം കണ്ടുകൊണ്ട് നിശ്ശബ്ദമായിരിക്കുമോ?
കർത്താവേ, അങ്ങു കള്ളനെ ന്യായികരിക്കുകയാണോ?
അല്ല, വാസുലാ. ഞാൻ കള്ളനെ ന്യായികരിക്കുകയില്ല. പാപം ചെയ്യാത്ത ഒരാളുടെ എങ്കിലും പേര് പറയാമോ?
(ആരെങ്കിലും ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല.)
വലിയ പാപങ്ങൾ, ചെറിയ പാപങ്ങൾ, എല്ലാം പാപങ്ങളാണ്. പാപം ചെയ്യുന്നത് എന്നെ വേദനിപ്പിക്കലാണ്. വാസുലാ, ഞാൻ അസംഖ്യം പാപങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. സ്നേഹം പീഢ സഹിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടികളേ, സ്നേഹം വ്യഥ സഹിച്ചുകൊണ്ടിരിക്കുന്നു; സ്നേഹം തീവ്രമായി ദുഃഖിക്കുന്നു. എൻറെ സൃഷ്ടികളേ, സ്നേഹത്തിലേക്കു മടങ്ങിവരൂ.
മകളേ, എന്നെ സ്നേഹത്താൽ പൊതിയുക. പ്രിയപ്പെട്ടവളേ, പരിഹാരം ചെയ്യുക; പരിഹാരം ചെയ്യുക.
11.06.1987- My Blood is Gushing Out
(സ്ഥലമാറ്റമായതിനാൽ വലിയ തിരക്കാണ്. വീട്ടിലുള്ള ഏതാണ്ട് എല്ലാ ഫർണിച്ചറുകളും പായ്ക്കുചെയ്തു കൊണ്ടുപോയതിനാൽ ഇരുന്ന് സന്ദേശം എഴുതുന്നതിന് എനിക്ക് കസേര അന്വേഷിക്കേണ്ട സാഹചര്യം ഉണ്ടായി. വീട് എല്ലാം ഏതാണ്ട് അലങ്കോലപ്പെട്ടു കിടന്നിരുന്നു. തറയിൽ കടലാസ്സുകളും, കുപ്പികളും, അതുപോലെയുള്ള മറ്റുള്ളവയെല്ലാം അവിടവിടെയായി ചിതറിക്കിടന്നിരുന്നു.
ഇതിനിടയിൽ രണ്ടു യാത്ര അയപ്പു ഡിന്നുറുകളും ഉണ്ടായിരുന്നു. ഒരു ഡിന്നറിന് 80 അതിഥികളും രണ്ടാമത്തേതിന് 30 അതിഥികളും ഉണ്ടായിരുന്നു. വളരെ തിരക്കുള്ള സമയമായിരുന്നെങ്കിലും ദിവസേനേ ഏതാണ്ട് രണ്ടു - മൂന്നു മണിക്കൂർ സമയം കർത്താവിൻറെ സന്ദേശം എഴുതിഎടുക്കുന്നതിന് മാറ്റിവയ്ക്കുവാൻ എനിക്കു സാധിച്ചു. അവിശ്വസനീയമായ വിധത്തിൽ അവിടുന്ന് എനിക്കു ശക്തി പ്രദാനം ചെയ്തിരുന്നതിനാൽ എനിക്കു യാതൊരു മടുപ്പും അനുഭവപ്പെട്ടില്ല. എനിക്കു കർത്താവു നൽകിയ സമാധാനം എപ്പോഴും ഉണ്ടായിരുന്നു.)
വാസുലാ, എൻറെ പ്രിയപ്പെട്ടവളേ, എൻറെ അടുത്തുവന്ന് എന്നെ അഭിമുഖീകരിക്കുക. എൻറെ വിരൽ നിൻറെ ഹൃദയത്തിൽ സ്പർശിക്കട്ടെ. എൻറെ കുഞ്ഞേ, ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ. അവസാനം വരെ ഞാൻ നിന്നെ നയിക്കും. എനിക്കുവേണ്ടി കൂടുതലായി ത്യാഗം ചെയ്യുക. എനിക്കുവേണ്ടി നീ സഹിക്കുമോ?
കർത്താവേ, അവിടുന്ന് ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിച്ചാലും.
(അവിടുന്ന് ഇതേ ചോദ്യം നേരത്തെ ചോദിച്ചിരുന്നപ്പോൾ ഞാൻ ഭയപ്പെട്ട് പിൻമാറുകയാണുണ്ടായത്.)
വാസുലാ, ഞാൻ വളരെ സന്തോഷവാനാണ്. ഒരു കുഞ്ഞാടിനെപ്പോലെ നീ എനിക്കുവേണ്ടി സ്വയം ബലിയായിത്തീരുമോ?
കർത്താവേ, അങ്ങ് ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിച്ചാലും.
യാതൊന്നും വൃഥാവിലാവുകയില്ല. എല്ലാം സമാധാനത്തിനും സ്നേഹത്തിനും വേണ്ടിയുള്ളതായിരിക്കും. വാസുലാ, എൻറെ ദാഹം അത്യധികമാണ്.
ഞാൻ നിന്നെ വരണ്ട ശൂന്യമായ സ്ഥലങ്ങളിലേക്കു നയിക്കും. നിൻറെ കണ്ണുകൾ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകൾ നീ അവിടെ കാണും.
രക്തം വാർന്നൊലിക്കുന്ന എൻറെ ശരീരത്തിൻറെ (സഭയുടെ) ആഴങ്ങളിലേക്ക് എൻറെ സ്വർഗ്ഗീയ ശക്തിയാൽ ഞാൻ നിന്നെ നയിക്കും. എൻറെ ശരീരമാകുന്ന സഭയുടെ മുള്ളുകളാകുന്ന പൗരോഹിത്യ വൃന്ദങ്ങളിലെ പാപികളെ അവിടെവച്ചു ഞാൻ എൻറെ വിരൽകൊണ്ടു നിനക്കു ചൂണ്ടി കാണിച്ചുതരും. ഞാൻ അവരെ ശിക്ഷിക്കാതെ വെറുതെ വിടുകയില്ല. ഞാൻ തകർന്ന് അവശനായിരിക്കുന്നു. എൻറെ മുറിവുകൾ എല്ലാക്കാലത്തേയുംകാൾ കൂടുതലായി വലുതായി തുറന്നിരിക്കുന്നു. എൻറെ രക്തം വാർന്നൊഴുകുന്നു. എൻറെ സ്വന്തം പുരോഹിതന്മാരാൽ ഞാൻ വീണ്ടും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു !
എൻറെ ദൈവമേ, അങ്ങ് എനിക്കു വളരെകൂടുതൽ വേദന തരുന്നു. എന്തുകൊണ്ടാണ് അവർ (പുരോഹിതന്മാർ) ഇങ്ങനെ അങ്ങയോടു ചെയ്യുന്നത്? എന്തുകൊണ്ട്?
വാസുലാ, അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല. പ്രിയപ്പെട്ടവളേ, നിൻറെ ദൈവത്തോടൊപ്പം പ്രയത്നിക്കുക. എൻറെ സഹനങ്ങൾ അഭിമുഖീകരിക്കുവാനും, എന്നോടൊപ്പം അവ പങ്കുവയ്ക്കുവാനും തയ്യാറാവുക.
അങ്ങയെ ആശ്വസിപ്പിക്കുവാൻ ഞാൻ തയ്യാറാണ്. അങ്ങയെ സ്നേഹിക്കുന്നവരെ അങ്ങ് ഓർക്കണമെ.
അവർ എൻറെ ആത്മാവിൻറെ വാത്സല്യഭാജനങ്ങളാണ്. തങ്ങളുടെ ഹൃദയങ്ങളെ പൂർണ്ണമായി എനിക്കു സമർപ്പിക്കുന്ന ഇത്തരം വ്യക്തികളെ എനിക്കു ധാരാളമായി ആവശ്യമുണ്ട്. ഞാൻ അവരെ വിശ്വസിക്കുന്നു. അവർ എന്നിൽനിന്നും ഭക്ഷിക്കുന്നു. അവർ എൻറെ ബലിവസ്തുക്കളാണ്. എൻറെ മുള്ളുകളെ നീക്കിക്കളയുന്ന മൃദുലമായ ഇതളുകളാണ് അവർ. അവർ എൻറെ മീറയാണ്.
വാസുലാ, ഭയപ്പെടേണ്ട. അന്ധകാരം വ്യാപിച്ചിരിക്കുന്നിടത്ത് നമ്മൾ കടന്നുചെല്ലും. ഞാൻ നിന്നെ നയിക്കും.
(കുറച്ചുകഴിഞ്ഞ് കർത്താവ് അനുഭവിക്കുന്ന കയ്പേറിയ വ്യഥകൾ എനിക്കനുഭവപ്പെട്ടുതുടങ്ങി. ഞാൻ കഴിച്ച ആഹാരവും പാനിയവുമെല്ലാം എൻറെ വായിൽ കയ്പായി അനുഭവപ്പെട്ടു. അവിടുത്തെ പാനപാത്രത്തിൽനിന്ന് എന്നെ കുടിപ്പിക്കുകയായിരുന്നു. പിന്നീട് എനിക്കു ശ്വസിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എൻറെ ദേഹവും ദേഹിയും പീഢയനുഭവിച്ചു.)
15.06.1987- Hong Kong- Worldly Riches- Aids
(അവധിക്കാലം ചെലവഴിക്കാൻ ഇന്നലെ ഞങ്ങൾ ഹോങ്കോങ്ങിലേക്ക് വിമാനയാത്ര ചെയ്യുന്നതിനിടയിൽ ബാങ്കോക്കിൽ ഇറങ്ങിയപ്പോൾ ഒരു സംഭവം ഉണ്ടായി. Transit Hall ൽ ഒരു നിര കസേരകളുണ്ടായിരുന്നു. പുറകിലെത്തെ നിരയിലുള്ള ഒരു കസേരയിൽ ഞാൻ ഇരുന്നു ഒരു പുസ്തകം വായിക്കുകയായിരുന്നു.
പെട്ടെന്ന് എൻറെ കാലിനു തൊട്ടു മുൻപിലായി, എന്നെ പൂർണ്ണമായി അവഗണിച്ചുകൊണ്ട് ഒരു അറബി തൻറെ നമസ്കാര പായ നിലത്തു നിവർത്തിവിരിച്ചു, മറ്റു രണ്ടു പേരോടൊപ്പം നിലത്തു കമിഴ്ന്ന് വീണ് പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. നല്ല ശബ്ദത്തിൽ, മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ടാണ് ഇത്തരത്തിൽ പ്രാർത്ഥിക്കുന്നത്. ചുറ്റിനും മറ്റാരും ഇല്ല. ഞാൻ ഒറ്റയ്ക്ക് അവരെ അഭിമുഖീകരിച്ചിരിക്കുന്നു. ഞാൻ അവരെ ശല്യപ്പെടുത്തുകയല്ലേ എന്ന ചിന്ത എന്നെ വിഷമിപ്പിക്കുകയും ചെയ്തു. ഞാൻ അവിടെനിന്നു മാറിയില്ല. അവരുടെ പ്രാർത്ഥനയുടെ ശബ്ദം കൂടിക്കൂടി വന്നു. വിചിത്രമായ ഈ ദൃശ്യത്തിൻറെ ഫോട്ടോ ആരോ ഒരാൾ എൻറെ പിന്നിൽ നിന്ന് എടുക്കുകയും ചെയ്തു.
പിന്നീട് ദൈവം എന്നോടു പറഞ്ഞു:
“ഈ മനുഷ്യൻ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുവാനായി വളരെ ഉച്ചത്തിൽ പ്രാർത്ഥന നടത്തി. അയാളുടെ പ്രാർത്ഥന ആ ഹാളിൽ മാത്രം കേട്ടു. അതിൻറെ ചുവരുകൾ അയാളുടെ ശബ്ദം കേട്ടു. പക്ഷേ, എൻറെ ഹൃദയം അതൊന്നും കേട്ടില്ല. അയാളുടെ വാക്കുകൾ അയാളുടെ അധരങ്ങളിൽ മാത്രം തങ്ങി നിന്നതേയുള്ളൂ.
എന്നാൽ നിൻറെ പ്രാർത്ഥനയുടെ സ്വരം ഞാൻ കേട്ടു. മറ്റൊരുവനും നീ എന്നോടു സംസാരിച്ച നിൻറെ പ്രാർത്ഥനയുടെ സ്വരം കേട്ടിട്ടില്ലെങ്കിലും ഞാൻ നിന്നെ കേട്ടു. കാരണം അതു നിൻറെ അധരങ്ങളിൽ നിന്നല്ല, നേരെമറിച്ച് നിൻറെ ഹൃദയത്തിൽനിന്നാണ് പുറപ്പെട്ടത്.”
ഈ സംഭവം മറ്റൊരു മതത്തെ സംബന്ധിച്ചായതുകൊണ്ട് ഇതിനെപ്പറ്റി എഴുതുവാൻ ഞാൻ മടി കാണിച്ചപ്പോൾ ദൈവം എന്നോടു പറഞ്ഞു:
“ നീ എന്തിനു ഭയപ്പെടണം. ഞാനാണ് സത്യം. ഇതുതന്നെയല്ലേ ക്രിസ്ത്യാനികളുടെ ഇടയിലും സംഭവിക്കുന്നത്?”
ഇന്നു ഞങ്ങൾ ഒരു ബസ്സിൽ നഗരം കാണുവാൻ പോയപ്പോൾ, ഉയർന്ന വലിയ കെട്ടിടങ്ങൾക്കു പകരം ഭീമാകരമായ കറുത്ത കുരിശുകളാണ് ഞാൻ ദർശിച്ചത്. (അപ്പോൾ വരണ്ട സ്ഥലങ്ങൾ എന്ന വാക്കുകൾ എൻറെ ഓർമ്മയിൽ വന്നു.) ഇത് എൻറെ തോന്നലാണെന്ന് എനിക്ക് അനുഭവപ്പെട്ടപ്പോൾ, ദൈവത്തിൻറെ സ്വരം ഇപ്രകാരം പറഞ്ഞു:
“ അല്ല, അതു നിൻറെ തേന്നലല്ല. അവ എൻറെ കുരിശുകളാണ്.”
Consumer Paradise എന്ന സ്ഥലം കണ്ടപ്പോൾ ഞാൻ വിചാരിച്ചു, ഞാൻ ഇവിടെ കഴിയേണ്ടിവന്നാൽ ഞാൻ മരിച്ചു പോകും. അതൊരു പീഢനമായിരിക്കും എന്നെ സംബദ്ധിച്ച്. എന്നാൽ ഒരുവർഷം മുൻപ് ഇതു പറുദീസ ആണെന്ന് ചിന്തിച്ചിരുന്ന വ്യക്തിയാണ് ഞാൻ.
ഞാൻ ഈ സംഭവത്തെക്കുറിച്ചു പറയാതിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചില്ല.
ബസ്സിലെ വഴികാട്ടി ഞങ്ങളെ ഹോങ്കോങ്ങിലെ ഏറ്റവും വലിയ കോടിശ്വരൻറെ വീടു കാണിച്ചുതന്നു. ഹോങ്കോങ്ങിൽ എല്ലായിടത്തും അറിയപ്പെടുന്ന രണ്ടു വലിയ കോടിശ്വരൻമാരുണ്ട്. ദൈവത്തിൻറെ സ്വരം എൻറെ ചെവികളിൽ മുഴങ്ങി:
“എന്നാൽ അവർ ആരാണെന്ന് എനിക്കറിയില്ല. അവർ ലോകത്തിനുള്ളവരാണ്. അവരുടെ ധനം ലോകത്തിൻറെ ധനമാണ്. എൻറെ രാജ്യത്തിൽ അവർക്ക് യാതൊരു സ്ഥാനവുമില്ല.”
(ഇവ ദൈവം തന്നെ എഴുതിത്തന്നു.)
പ്രിയപ്പെട്ടവളേ, ഞാൻ നിനക്ക് അടയാളങ്ങൾ നൽകുന്നു. വാസുലാ, ജാഗ്രരൂകയാരിക്കുക. എന്നിൽ നിന്നു കേൾക്കുന്നത് വിശ്വസിക്കുക.
ഞാൻ ആ അറബിയെക്കുറിച്ചു ചിന്തിച്ചിരിക്കുകയാണ്.
വിശുദ്ധി അയാളിൽ ഇല്ലായിരുന്നു. നിനക്ക് അതു കാണുവാൻ കഴിഞ്ഞല്ലോ.
(പിന്നീട്)
അല്ലയോ വാസുലാ, ഞാൻ കൂടുതൽ ബഹുമാനം അർഹിക്കുന്നില്ലേ?
(ഞാൻ ഇതു പ്രതീക്ഷിച്ചിരുന്നു. ദൈവസന്നിധിയിൽ ഇരുന്നു സന്ദേശം സ്വീകരിക്കുവാനുള്ള ഒരു സാഹചര്യം എനിക്കവിടെ ഉണ്ടായിരുന്നില്ല. അതിനാൽ മകനോടും ഭർത്താവിനോടൊപ്പം ഹോട്ടൽ മുറിയിൽ ടി.വി കാണുവാൻ ഇരുന്നു. ഒരു Walkman ഉപയോഗിച്ചു ഞാൻ എൻറെ കാതുകളെ ബാഹ്യ ശബ്ദം കേൾക്കുന്നതിൽനിന്നും തടഞ്ഞു. മറ്റെവിടേക്കും പോകുവാൻ എനിക്ക് ഒരവസരവും ഉണ്ടായിരുന്നില്ല.)
ന്യായമായി ഞാൻ നിനക്കുള്ള സൗകര്യങ്ങളെല്ലാം പിൻവലിക്കുവാൻ പോവുകയാണ്.
കർത്താവേ, എന്തിനാണത്?
എന്തിനാണെന്നോ? നിൻറെ ദൈവത്തെമാത്രം ആഗ്രഹിക്കുവാൻ നീ പഠിക്കുവാനായിട്ട്. നമ്മൾ രണ്ടു പേരും മാത്രം ഒറ്റയ്ക്കാകുന്നതുവരെ കാത്തിരിക്കുക.
എന്നോടു ക്ഷമിക്കുക.
ഞാൻ നിന്നോടു ക്ഷമിക്കുന്നു. വാസുലാ, നിനക്കുള്ള സൗകര്യങ്ങളെല്ലാം പിൻവലിക്കപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിലും പ്രവർത്തിക്കുക.
കർത്താവേ, അത് എങ്ങനെയാണ്?
എൻറെ ആഗ്രഹങ്ങളെല്ലാം നിൻറെ ചെവിയിൽ പറഞ്ഞുതരുവാൻ എന്നെ അനുവദിക്കുക. വാസുലാ, എന്നെ ആഗ്രഹിക്കുക. ഞാൻ നിനക്കു നൽകിയിട്ടുള്ള കൃപാവരങ്ങൾ ഉപയോഗിക്കുക. എൻറെ കൈ മാത്രമല്ല നിന്നെ ഉപയോഗിക്കുന്നത്; എന്നെ ശ്രവിക്കുവാൻ ഞാൻ നിൻറെ കാതുകളെ തുറന്നിട്ടുണ്ട്; എന്നെ ദർശിക്കുവാൻ ഞാൻ നിൻറെ കണ്ണുകളെ തുറന്നിട്ടുണ്ട്; എന്നെ അനുഭവിച്ചറിയുവാനുള്ള കൃപ ഞാൻ നിനക്കു നൽകിയിട്ടുണ്ട്. അതിനാൽ, മറ്റുള്ള ഈ കൃപാവരങ്ങളും ഉപയോഗിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു.
യേശുവേ?
ഞാനാണ്.
വാസുലാ.
വീണ്ടും നമ്മൾ രണ്ടുപേരും ഈ വിധത്തിൽ ഒരുമിച്ചിരിക്കുന്നു.
അതെ. എന്നാൽ ദീർഘകാലത്തേക്ക് അല്ല. നിനക്കു മുമ്പുണ്ടായിരുന്ന സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമല്ല എന്ന കാരണത്താൽ എന്നെ പ്രാർത്ഥനയിൽ കണ്ടുമുട്ടി സന്ദേശം സ്വീകരിക്കുന്നത് മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കരുത്. കുഞ്ഞേ, എന്നെ നിൻറെ ഹൃദയത്തിൽ സൂക്ഷിക്കുക.
കർത്താവേ, എനിക്ക് ഇതിലും വലിയ പരീക്ഷണങ്ങളേ അഭിമുഖീകരിക്കേണ്ടിവരുമോ?
തീർച്ചയായും. വളരെ കഠിനമായ പരീക്ഷങ്ങളെ നീ അഭിമുഖീകരിക്കും.
(ഞാൻ നെടുവീർപ്പിട്ടു)
എന്നെ വിശ്വസിക്കുക. ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും. പിന്നെ എന്തുകൊണ്ടാണ് ഞാൻ നിന്നെ തിന്മയുടെ ഇടയിലേക്ക് അയക്കുന്നത്? തിന്മ പ്രവർത്തിക്കുന്നവർക്കുവേണ്ടി, അവരുടെ ഇടയിൽ ആയിരിക്കുന്നതിനുവേണ്ടി ഞാൻ നിന്നെ അയക്കുന്നു.
എന്നിലും തിന്മയുണ്ടല്ലോ? എന്താണ് വിത്യാസം? ഞാനും അവരെപ്പോലെ തന്നെയല്ലേ?
അങ്ങനെയാണോ? പിന്നെ എന്തുകൊണ്ട് നീ എൻറെ അടുക്കൽ വരുവാൻ ആഗ്രഹിക്കുന്നു?
കാരണം, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
മറ്റുള്ളവരെ എന്നിലേക്ക് ആകർഷിക്കുന്നതിനുവേണ്ടി എന്നെപ്പോലെതന്നെ നിന്നെ ഞാൻ രൂപപ്പെടുത്തിയിരിക്കുന്നു. ലൗകീക വ്യഗ്രതകളിൽനിന്നു ഇനിയും കൂടുതലായി നിന്നെ ഞാൻ വിമോചിപ്പിക്കുന്നതായിരിക്കും. നീ കാത്തിരുന്ന് കാണുക. വാസുലാ, അതെ, കാത്തിരുന്ന് കാണുക.
(എൻറെ മുൻപിൽ യേശുവിനെ ഞാൻ കണ്ടു.)
എന്നെ സ്നേഹിക്കുക. വരൂ. ഇന്നലെത്തെപ്പോലെ എൻറെ കരത്തിൽ പിടിച്ചുകൊള്ളുക.
(പിന്നീട്)
വാസുലാ, AIDS എന്ന വാക്ക് എഴുതുക.
AIDS എന്ന വാക്കോ?
അതെ. നീതി എന്ന വാക്കു പകരമായി എഴുതുക.( റോമാക്കാർക്കുള്ള ലേഖനം ഒന്നാം അദ്ധ്യായം 18 മുതൽ 22 വരെയുള്ള തിരുവചനം വായിക്കുക).
എൻറെ കരുണയുടെ പാനപാത്രവും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. എൻറെ നീതിയുടെ പാനപാത്രവും നിറഞ്ഞിരിക്കുന്നു. അതു കവിഞ്ഞൊഴുകുവാൻ അനുവദിക്കരുതേ.
ലോകം എന്നെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിന്നോടു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ സ്നേഹത്തിൻറെ ദൈവവുമെന്നതുപോലെതന്നെ ഞാൻ നീതിയുടെയും ദൈവമാണ്. നിരീശ്വരവാദത്തെ ഞാൻ വെറുക്കുന്നു.
(പിന്നീട്)
എൻറെ ശരീരമായ സഭയുടെ ഉള്ളിലേക്കു നീ പ്രവേശിക്കും. എൻറെ ശരിത്തിലുള്ള മുള്ളുകളെയും ആണികളെയും ഞാൻ നിനക്കു കാണിച്ചു തരാം.
കർത്താവേ, ഞാൻ ഇവ എല്ലാം എങ്ങനെ കാണും?
കാണുവാൻ തക്കവണ്ണം ഞാൻ നിനക്കു കാഴ്ച നല്കും. എൻറെ ശരീരത്തിലെ മുള്ളുകളും ആണികളും പറിച്ചെടുക്കുന്നതിനുള്ള ശക്തി ഞാൻ നിനക്കു നൽകും. ഞാൻ വീണ്ടും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ കർത്താവേ, എന്തുകൊണ്ടാണ് അങ്ങയെ വീണ്ടും ക്രൂശിക്കുവാൻ അങ്ങ് അനുവദിച്ചത്?
വാസുലാ, എൻറെ സ്വന്തക്കാരാൽ ഞാൻ പിടിക്കപ്പെട്ടു. എൻറെ പ്രിയപ്പെട്ടവരാൽ ഞാൻ അവഗണിക്കപ്പെട്ടിരിക്കുന്നു.
(തൻറെ ഏറ്റവും അടുത്ത സ്നേഹിതനാൽ ഒറ്റിക്കൊടുക്കപ്പെട്ടവൻറെ സങ്കടഭാവത്തിലാണ് അവിടുന്ന് ഇതു പറഞ്ഞത്.)
വരൂ, എന്നെ ആദരിക്കുക; എന്നെ സ്നേഹിക്കുക.
ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞാൻ അങ്ങയോടു ചേർന്നിരിക്കുന്നു. എപ്പോഴാണ് ഇതു സംഭവിക്കുക?
വാസുലാ, നീ എൻറെ മുന്നിൽ ഓടരുത്. വരൂ, എല്ലാം ഉചിതമായ സമ്മയത്ത് സംഭവിക്കും.
ഞാൻ ഒരു ഒന്നുമില്ലായ്മയും സഭയുടെ പുറത്തുള്ള ഒരാളുമാണെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. അങ്ങു സൂചിപ്പിച്ച സഭയിൽ നടക്കുന്നതെന്താണന്ന് എനിക്ക് ഒന്നും അറിയില്ലല്ലോ. അങ്ങയുടെ സന്ദേശങ്ങൾ വായിച്ചുനോക്കുവാൻ സഭയിലുള്ള ആരാണ് തയ്യാറാകുന്നത്? അഥവ അവർ വായിച്ചുനോക്കിയാൽത്തന്നെ, പരിഹാസപൂർവം അവ ചുരുട്ടികൂട്ടി എൻറെ നേർക്ക് എറിയുകയേ ഉള്ളൂ. യഥാർത്ഥത്തിൽ ഞാൻ ആരാണ്? ഒരു ഉത്തമ പാപി മാത്രം.
ആരാണ് നിന്നെ വഴിനയിക്കുന്നതെന്ന് ഓർത്തുകൊള്ളുക ! ഞാൻ ദൈവമാണ്. നിൻറെ സുഹൃത്തായ അവിശ്വാസിയോടു നീ പറഞ്ഞത് നീ ഓർക്കുന്നില്ലേ? അവ എൻറെ വാക്കുകളായിരുന്നു. ഒരു രക്ഷസൻറെ മുന്നിൽനിന്നും ഓടിരക്ഷപ്പെടുന്ന ഒരു എലിയെപ്പോലെയാണ് നീ. നീ ഒരു മൺതരി മാത്രമാണ്.
(ശരിയാണ് ഒരു അവിശ്വാസിയായ സുഹൃത്തിന് ദൈവത്തിൽനിന്നുള്ള ഒരു സന്ദേശം ലഭിച്ചു. അയാൾ പിന്നീട് എന്നോട് ഇപ്രകാരം പറഞ്ഞു: “വെറും അര മിനിറ്റു നേരത്തെ സന്ദേശം ഇരുപതു വർഷത്തെ എൻറെ യുക്തിവിശ്വാസമെല്ലാം തകർത്തു. എങ്കിലും ഉത്തമ പാപിയായ എനിക്ക് ഇത്തരമൊരു സന്ദേശമെന്തിനാണ്? ഞാൻ ഇതിനെ എതിർത്ത് ഓടി രക്ഷപ്പെടും.” ഞാൻ ഇതുകേട്ടു ചിരിച്ചു. എന്നിട്ട് ദൈവത്തിൻറെ വാക്കുകൾ അയാളോടു പറഞ്ഞു.)
വാസുലാ, എന്നെ വിശ്വസിക്കുക.
കർത്താവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. എന്നാൽ ഞാൻ തന്നെയാണ് ഇവിടെ പ്രശ്നം. എനിക്കു നല്ല മനസ്സുണ്ട്. എന്നാൽ, അങ്ങു പറഞ്ഞതുപോലെ ഞാൻ ബലഹീനയാണ്. എന്നെ വിശ്വസിക്കരുതേ. ഞാൻ വലിയ പാപിയാണ്.
വാസുലാ, നീ വാക്കുകളാൽ വിവരിക്കാനാവത്തവിധം ബലഹീനയാണ്. അനാദികാലം മുതൽ നിത്യതയിൽ ഞാൻ ഇത് അറിഞ്ഞിരുന്നതാണ്. എന്നാൽ, നീ ഒന്നുമില്ലായ്മയായിരിക്കുക. നീ ഒന്നുമില്ലായ്മയായി തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ രണ്ടു പേരായിരുന്നെങ്കിൽ , എങ്ങനെ ഞാൻ എന്നെത്തന്നെ നിന്നിൽ വെളിപ്പെടുത്തും? സ്വതന്ത്രമായി പ്രവർത്തിക്കുവാൻ എന്നെ അനുവദിക്കുക. ഞാൻ നിന്നിൽ പ്രവർത്തിക്കും. വരൂ, എന്നിൽ ചാരി ആശ്രയിക്കുക.
17.06.1987 -Do not be like the Cyrenean- Unity
(ഡാക്കാ- ബംഗ്ലാദേശ്)
യേശുവേ, എൻറെ നികൃഷ്ടാവസ്ഥ അങ്ങ് എന്നെ ബോദ്ധ്യപ്പെടുത്തിത്തരുന്നു. ഞാൻ ദുഷിച്ചവളായിട്ടും അങ്ങ് എന്നെ സമീപിച്ചു. അങ്ങയുടെ കൃപകളെ സ്വീകരിക്കുവാനുള്ള യാതൊരു യോഗ്യതകളും എനിക്ക് ഇല്ലെങ്കിലും അങ്ങ് എനിക്ക് അവ നൽകുന്നു.
വിശുദ്ധൻമാരോട് താരതമ്യം ചെയ്യുമ്പോൾ ഇതു കൂടുതൽ വ്യക്തമാകുന്നു. എന്തുകൊണ്ടാണ് സംശയങ്ങളുടെ തിരമാലകൾ എന്നിൽ ആഞ്ഞടിക്കുന്നതെന്ന് ഇതിനാൽ വ്യക്തമാണല്ലോ. എൻറെ അയോഗ്യതകൾ നിമിത്തമാണ് ഈ വിധത്തിലുള്ള സംശങ്ങൾ എന്നിലുണ്ടാകുന്നത്.
പ്രാഥമിക പാഠങ്ങൾ വരെ അങ്ങ് എന്നെ പഠിപ്പിച്ചു. ആദ്യം ഞാൻ അങ്ങയെ നിഷേധിച്ചതാണല്ലോ. മുകളിൽ പറഞ്ഞ കാരണങ്ങളാൽ സംശയങ്ങളുടെ തിരമാലകൾ എന്നിലുണ്ടാകുമ്പോൾ ഞാൻ അങ്ങയെ വേദനിപ്പിക്കുകയാണെന്ന് എനിക്ക് അറിയാം.
അങ്ങ് ഒരിക്കൽ എന്നോട് ഇപ്രകാരം പറഞ്ഞു:'’അന്ധകാരത്തിൽനിന്ന് ആരാണ് നിന്നെ രക്ഷിച്ചതെന്ന കാര്യം നീ മറക്കുമ്പോൾ നീ എന്നെ വേദനിപ്പിക്കുന്നു.”
അതേസമയം, തിരുവചനത്തെക്കുറിച്ചു യാതൊരു അറിവുമില്ലാതിരുന്ന, ബലഹീനയായ എൻറെ അടുക്കലേക്ക് അങ്ങു വന്ന് , വളരെ പ്രധാനപ്പെട്ട ഒരു ദൗത്യം എന്നെ ഭരമേല്പിച്ചത്, എന്തിനാണെന്ന കാര്യം മനസ്സിലാക്കുവാൻ സാധിക്കാതെ എൻറെ മനസ്സ് ഉഴലുന്നു.
അങ്ങയുടെ വഴിനടത്തലുകൾ പുരോഗമിക്കുന്നതിനനുസരിച്ച് ധാരാളം അത്ഭുതങ്ങളും ഈ വഴിനടത്തലിലൂടെ സംഭവിക്കുന്നു. പരിപൂർണ്ണ യുക്തിവാദികൾ വിശ്വാസികളായി മാറുന്നു. ഞാൻ ഇതിൽ ആശ്ചര്യപ്പെടേണ്ട കാര്യമില്ല, കാരണം അങ്ങ് ഈ സന്ദേശങ്ങളെ അനുഗ്രഹിച്ചിട്ടുള്ളതാണ്. ഒന്നിനു പിന്നാലെ മറ്റൊരാൾ എന്നവിധം അവിശ്വാസികളായിരുന്നവർ അങ്ങയുടെ സന്നിധിയിലേക്കു തിരിച്ചുവരുന്നു.
'’ ഈ സന്ദേശങ്ങളിൽ ഒരു പേജുപോലും എന്നെക്കൊണ്ട് നിനക്ക് വായിപ്പിക്കുവാൻ സാധിക്കുകയില്ല. ദൃശ്യമായ കാര്യങ്ങളിലും, പണത്തിലും, ബിസ്സിനസ്സിലും മാത്രമേ ഞാൻ വിശ്വസിക്കുന്നുള്ളു” എന്നു പറഞ്ഞിരുന്നവരുടെ വാക്കുകൾ എൻറെ ചെവികളിൽ മുഴങ്ങുന്നു. ഇപ്രകാരം പറഞ്ഞ വ്യക്തി, ഇപ്പോൾ അദ്ദേഹത്തെ ഈ സന്ദേശങ്ങൾ വായിക്കുവാൻ പ്രേരിപ്പിച്ച തൻറെ ഭാര്യയേക്കാൾ ഉത്സാഹത്തോടെ, ഇപ്പോൾ ഈ സന്ദേശങ്ങളെല്ലാം വായിക്കുവാൻ തീക്ഷണമായി ആഗ്രഹിക്കുന്നു. ഈ സന്ദേശങ്ങൾ അദ്ദേഹത്തിന് വലിയ സമാധാനം നൽകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഞാൻ ഈ വ്യക്തിയോടു ഒരിക്കലും സംസാരിച്ചിട്ടില്ല. ഇങ്ങനെ ഒരു സംഭവം ഉണ്ടായി. യേശുവേ, അങ്ങയുടെ പ്രവൃത്തികൾ: എത്ര വിസ്മനീയം.
ഞാനാണ്; ദൈവത്തിൻറെ പ്രിയ പുത്രനായ യേശു. എൻറെ അത്ഭുത പ്രവർത്തനങ്ങളിൽ നീ വിശ്വസിക്കേണ്ടതിനു ഞാൻ ഈ പുസ്തകമെല്ലാം നിനക്ക് അയക്കുകയാണ്. എൻറെ അപ്പം കൊണ്ട് ഞാൻ നിന്നെ പരിപോഷിപ്പിക്കുകയാണ്. എൻറെ പ്രവൃത്തികളെ ഒരിക്കലും സംശയിക്കരുത്. എൻറെ കൃപാവരങ്ങളുടെ വിശാദാശങ്ങൾ നീ ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ എല്ലാ പുതിയ വെളിപ്പെടുത്തലുകളെ സംബദ്ധിച്ചും ജാഗ്രതപാലിക്കുക. എല്ലാം എന്നിൽനിന്നു വരുന്നതാണ്.
(കുരിശ് എന്നെ ഞെരുക്കുന്നതായി അനുഭപ്പെട്ടു. ദൈവത്തിൻറെ സന്ദേശമാണ് കുരിശ്.)
യേശുവേ?
ഞാനാണ്. ഉയർത്തുക! ; ഉയർത്തുക. വീണുപോകരുത്. നിന്നെ സഹായിക്കുവാൻ ഞാൻ കൂടെയുണ്ട്. എൻറെ കുരിശ് ഉയർത്തുക. സൈറീൻകാരനായ ശിമയോനെപ്പോലെയാകരുത്. വഴി ദുർഘടം ആയിരിക്കാം. എന്നാൽ എൻറെ കുരിശ് നീയുമായി പങ്കുവയ്ക്കുവാൻ എപ്പോഴും ഞാൻ നിൻറെ കൂടെയുണ്ട്. വാസുലാ, എന്നെ നോക്കുക!
(ഞാൻ യേശുവിനെ നോക്കി. ഏറ്റവും പരിതാപകരമായ അവസ്ഥയിൽ ഒരു ഭിത്തിയുടെ മൂലയിൽ പിടിച്ചുനിൽക്കുന്ന അവസ്ഥയിൽ ഞാൻ അവിടുത്തെ കണ്ടു. തലയിൽ മുൾക്കിരീടം ചൂടിയ, അർദ്ധ നഗ്ദനായ, രക്തത്തിൽ കുതിർന്ന യേശുവിനെ ഞാൻ ദർശനത്തിൽ കണ്ടു. ദേഹം മുഴുവനും രക്തവും വിയർപ്പും പൊതിഞ്ഞിരുന്നു. ചാട്ടയടികളാൽ ശരീരത്തിൽനിന്നു മാംസം മുഴുവനും പറിഞ്ഞുപോയതിനാൽ രക്തമാണ് കൂടുതലായി കാണുവാനുണ്ടായിരുന്നത്.)
ഞാൻ ഇത് അർഹിക്കുന്നുണ്ടോ?
ഒട്ടും ഇല്ല! എൻറെ ദൈവമേ.
മകളേ, എന്നെ ആദരിക്കുക.
കർത്താവേ, ആരാണ് ഇപ്രകാരം ദുഷ്ടത അങ്ങയോടു പ്രവർത്തിച്ചത്?
ആരാണന്നോ? വാസുലാ, മനുഷ്യർ തന്നെ. ഇത് അവരാണ്. സോദോമിൻറെ തനിപ്പകർപ്പായ മനുഷ്യർ തന്നെ.
(പിന്നീട്)
മകളേ, എൻറെ സഭയിൽ ഐക്യം ഞാൻ ആഗ്രഹിക്കുന്നു. ഐക്യം!
(യേശു വളരെ ഉച്ചത്തിൽ, വളരെ ദൃഢമായാണ് ഇതു പറഞ്ഞത്.)
18.06.1987 - Let your Will be Done
യേശുവേ?
ഞാനാണ്. വാസുലാ, ഞാൻ നിന്നെ ഉപയോഗപ്പെടുത്തും.
കർത്താവേ, എന്നെ അവസാനം വരെ ഉപയോഗിക്കണെ.
പ്രിയപ്പെട്ടവളേ, ഞാൻ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കു നൽകുക. അവരുടെ പ്രാർത്ഥനകളിലും അവരുടെ എല്ലാ അപേക്ഷകളിലും അവർ ഇപ്രകാരം കുട്ടിചേർത്ത് പ്രാർത്ഥിക്കട്ടെ: : “ഞങ്ങളുടെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.” എന്നിൽനിന്നു പഠിക്കുക; എന്നെ ആദരിക്കുക.
19.06.1987- Deeds
വാസുലാ, പ്രവൃത്തികൾ; പ്രവൃത്തികൾ. പ്രവൃത്തികൾ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ മുറിവുകൾക്ക് ആശ്വാസതൈലമായ നിൻറെ സ്നേഹം നിറഞ്ഞ വാക്കുകൾ കേൾക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. എന്നാൽ, അതിനേക്കാളുപരി നിന്നിൽനിന്നുള്ള പ്രവൃത്തികൾ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.
വരൂ, ഞാൻ ശരീരത്തിൽ ഭൂമിയിൽ ആയിരുന്നപ്പോൾ എപ്രകാരം പ്രവർത്തിച്ചുവെന്നും, എപ്രകാരം പ്രവർത്തിക്കണമെന്ന് എൻറെ ശിഷ്യന്മാരെ പഠിപ്പിച്ചുവെന്നും ഞാൻ നിന്നെ ഓർമ്മിപ്പിക്കാം.
പാദ്രോ പിയോ അങ്ങയെപ്പോലെ പ്രവർത്തിച്ചു.
അദ്ദേഹം എനിക്കുവേണ്ടി പ്രവർത്തിച്ചു. എന്നെ ആദരിക്കുവാനും, എൻറെ നാമത്തെ പുനരുദ്ധരിക്കുവാനുമുള്ള കൃപകൾ ഞാൻ അദ്ദേഹത്തിനു നൽകി. എൻറെ നാമത്തിൽ പ്രവർത്തിക്കുന്നത് എന്നെ മഹത്ത്വപ്പെടുത്തുകയും നിന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഞാൻ എല്ലാവരിലും പ്രകാശിക്കുന്നവനാണെന്ന് ഓർക്കുക.
എന്നെപ്പോലെയുള്ള മനുഷ്യരുടെമേലും?
അതെ, നിന്നെപ്പോലെതന്നെയുള്ള വ്യക്തികളിലും.
20.06.1987 -Adorn us with Love
(തായ്ലണ്ട്)
നിൻറെ പ്രകാശം കണ്ടതിൽ ഞാൻ വളരെ സന്തോഷിക്കുന്നു.
(അത്യധികം സന്തോഷത്തോടെയാണ് പരിശുദ്ധ മാതാവ് ഈ വാക്കുകൾ പറഞ്ഞത്. കുരിശിൻറെ വഴിയിലെ പ്രാർത്ഥന ധ്യാനിക്കുന്നതിനുമുമ്പ് , ഞാൻ ഒരു മെഴുകുതിരി കത്തിച്ചിരുന്നു.)
(പരിശുദ്ധ മാതാവ്)
സ്നേഹത്താൽ ഞങ്ങളെ അലങ്കരിക്കുക. ഞങ്ങളുടെ സമാധാനം നിന്നോടുകൂടെ.
21.06.1987- My Body is Maimed
കർത്താവേ, എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ അങ്ങയെ മറന്നുകളഞ്ഞിരിക്കുന്നത്?
വാസുലാ, എൻറെ ശരീരമായ സഭ തളർന്നുപോകുന്നവിധത്തിൽ അവർ അതിനെ മുറിവേല്പിച്ചു വികലമാക്കിയിരിക്കുന്നു. വാസുലാ, എൻറെ കുരിശിൻറെ വഴിയിലെ ഓരോ സ്ഥലത്തും മെഴുകുതിരി കത്തിച്ചു, മുട്ടുകുത്തി വണങ്ങുക.
(ഞാൻ നിശ്ശബ്ദത പാലിച്ചു)
വാസുലാ, ഞാൻ സംസാരിച്ചു.
കർത്താവേ, എനിക്ക് എന്തു ചെയ്യുവാൻ കഴിയും?
നിനക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല. എല്ലാം ചെയ്യുവാൻ എന്നെ അനുവദിക്കുക.
(അതെ. ആർക്കും അറിയില്ലാത്തതുകൊണ്ട് ആരും ചെയ്യുകയില്ല.)
വിശ്വാസം ഉണ്ടായിരിക്കുക എന്നതും ഞാൻ നൽകുന്ന ഒരു കൃപയാണ്. വാസുലാ, എന്നിൽ വിശ്വസിക്കുക.
(പിന്നീട്)
അങ്ങ് എന്നെ വശീകരിച്ചു സ്വന്തമാക്കിയിരിക്കുന്നതിനാൽ, ഇനി എനിക്ക് എന്തു സംഭവിക്കും?
നിനക്ക് അത് അറിയണമെന്നുണ്ടോ? പ്രവാസത്തിലായിരിക്കുന്ന എൻറെ സൃഷ്ടിയുടെ ഇടയിലേക്കു നിന്നെ ഞാൻ എൻറെ കരങ്ങളിൽനിന്നു വലിച്ചെറിയും. നീ അവരുടെ മദ്ധ്യേ ജീവിക്കും!
എൻറെ ദൈവമേ, അങ്ങ് എന്നെ ഇനി ഒട്ടും സ്നേഹിക്കുന്നില്ലേ?
(ഞാൻ വളരെ അസ്വസ്ഥയായി.)
അങ്ങയുടെ കരങ്ങളിൽ ആയിരിക്കുന്നത് വളരെ ആനന്ദകരമായിരുന്നു. ഇപ്പോൾ അങ്ങ് എന്നെ ഉപേക്ഷിക്കുകയാണോ?
വാസുലാ, നിനക്ക് എങ്ങനെ ഇപ്രകാരം പറയുവാൻ കഴിഞ്ഞു? ഈ തിന്മകളുടെ ഇടയിൽ നിന്നെ കാണുന്നത് എൻറെ ഹൃദയത്തെ കീറി വലിച്ചു മുറിക്കുന്നു. എൻറെ കുഞ്ഞേ, അവിശ്വാസികളുടെ ഇടയിലേക്ക് ഒരു ബലിയായിട്ടാണ് ഞാൻ നിന്നെ അയക്കുന്നതെന്ന് നീ ഗ്രഹിക്കണം. നിന്നെ പ്രവാസത്തിൽ കാണുന്നത് എനിക്കു വലിയ വേദന ഉളവാക്കുന്നതാണ്.
മകളേ, നിന്നെ ഉപദ്രവിക്കുവാൻ പലരും പരിശ്രമിക്കും. ഇപ്പോഴെത്തെ നിൻറെ സഹനങ്ങൾ എനിക്കു സഹിക്കുവാൻ സാധിക്കും. എന്നാൽ അവർ നിന്നെ ഉപദ്രവിക്കുന്നത് ഞാൻ സഹിക്കുകയില്ല.
(എൻറെ ദേഹി ദൈവത്തിൻറെ ഹൃദയത്തിലും, എൻറെ ശരീരം ഈ ലോകത്തിലും വസിക്കേണ്ടിവരുന്ന സാഹചര്യത്തിലുള്ള എൻറെ ആത്മനൊമ്പരമാകുന്ന സഹനത്തെ ദൈവം സൂചിപ്പിക്കുന്നു.)
കർത്താവേ, അങ്ങ് എന്തു ചെയ്യും?
ഞാൻ കാഴ്ചക്കാരനായി നോക്കിനിൽക്കുകയില്ല.
എന്നാൽ, എന്നെ വലിച്ചെറിയുന്നതിനുവേണ്ടി അങ്ങ് എന്തിനാണ് എന്നെ ഇത്രമാത്രം വശീകരിച്ചു സ്നേഹിച്ചു സ്വന്തമാക്കിയത്? ഇതൊട്ടും ശരിയല്ല!
(ഞാൻ പൊട്ടിക്കരയുകയായിരുന്നു.)
നീ ബലിയായിത്തീരുമെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ? ഞാൻ നിന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. നീ എൻറെ വലയാണ്. അതെ, എൻറെ വലയായ നിന്നെ ഞാൻ ലോകത്തിലേക്ക് വലിച്ചെറിയുകയാണ്. നീ മനുഷ്യരെ എനിക്കുവേണ്ടി നേടണം. അവരുടെ നിത്യരക്ഷയ്ക്കുവേണ്ടി ഞാൻ അവരെ വീണ്ടെടുക്കും. എന്നാൽ, നിൻറെ സഹനം കൂടാതെ ഇത് നടക്കുകയില്ല. പിശാച് നിന്നെ വെറുക്കുന്നു; നിന്നെ ദഹിപ്പിച്ചു കളയുവാനും അവനു മടിയില്ല. എന്നാൽ, അവൻ നിൻറെ മേൽ കൈവയ്ക്കുവാൻ ഞാൻ അവനെ അനുവദിക്കുകയില്ല.
(അപ്പോഴാണ് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം എൻറെ ഓർമ്മയിൽ വന്നത്. ഞങ്ങൾ സഞ്ചരിച്ചിരുന്ന ബോട്ടിൻറെ ചുട്ടുപഴുത്തിരിക്കുന്ന പുകക്കുഴലിൽ എൻറെ ഇടതു കൈ തൊടുവാൻ ഇടയായി. പൊള്ളുന്ന ചൂടുനിമിത്തം എനിക്കു ബോധക്കേടുപോലെ തോന്നി. പൊള്ളലേറ്റ കൈവെള്ളയുടെ വേദന നിമിത്തം ആശ്വാസത്തിനായി, കടൽവെള്ളത്തിൽ കൈമുക്കുവാൻ എനിക്ക് അത്യധികമായ പ്രേരണയുണ്ടായി. എന്നാൽ, ഉടൻതന്നെ, പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തിൽ മുക്കിയാൽ വൃണങ്ങളുണ്ടാകുന്ന കാര്യം എൻറെ ഓർമ്മയിൽ വന്നു. പത്തു മിനിറ്റു നേരത്തേക്ക് എൻറെ കൈ ചൂടുകൊണ്ടു ചുവന്ന് വീർത്തു. എന്നാൽ, അര മണിക്കൂർ കഴിഞ്ഞപ്പോൾ വേദന പൂർണ്ണമായും മാറി. പൊള്ളലേറ്റ കൈ മറ്റേ കൈപോലെ പൂർവസ്ഥിതിയിലായി.)
കുഞ്ഞേ, നിന്നെ ഉപദ്രവിക്കുവാൻ ഞാൻ അനുവദിക്കുകയില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു. സ്നേഹം നിമിത്തം നിനക്കുള്ള ശുദ്ധീകരണങ്ങൾ ഞാൻ തന്നെ നിശ്ചയിക്കും. നിൻറെ മേൽ ഒരു കറ പോലും അവശേഷിക്കുവാൻ ഞാൻ അനുവദിക്കുകയില്ല. ഞാൻ പറയുന്നത് നിനക്കു മനസ്സിലാകുന്നുണ്ടല്ലോ?
(സാത്താൻ ഒരുക്കുന്ന സഹനങ്ങൾ ഒന്നും എന്നെ ബാധിക്കുവാൻ ദൈവം അനുവദിക്കുകയില്ല. എന്നാൽ ദൈവം എനിക്ക് അനുവദിക്കുന്ന സഹനങ്ങൾ എൻറെ ആന്തരിക വ്യക്തിത്വത്തെ ശുദ്ധീകരിക്കും.)
കർത്താവേ, അങ്ങിൽനിന്നു വരുന്നതെന്തും- അതു സന്തോഷമാകട്ടെ, സഹനമാകട്ടെ- ഞാൻ അതിനെ സ്നേഹിക്കുന്നു.
പ്രിയപ്പെട്ടവളേ, അതെ, നിൻറെ ഹൃദയത്തിൽ എനിക്കായി ഒരു സ്വർഗ്ഗം ഒരുക്കുക. കുഞ്ഞേ, നിന്നിൽ നിന്ന് ഇപ്രകാരം കേൾക്കുന്നത് എന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നുണ്ട് !
എന്നാൽ, എന്നെ പ്രീതിപ്പെടുത്തുകയാണെന്നു കരുതി, നിൻറെ സ്വന്തം ഇഷ്ടപ്രകാരം നീ തന്നെ തിരഞ്ഞെടുക്കുന്ന ഏതൊരു സഹനവും, എൻറെ ദൃഷ്ടിയിൽ വളരെ ആരോചകമായിരിക്കും. നീ നിന്നെത്തന്നെ വഞ്ചിക്കുകയായിരിക്കും ചെയ്യുന്നത്. ഇത്തരത്തിലുള്ള സഹനം എനിക്കുവേണ്ടിയുള്ളതല്ല, നേരെമറിച്ചു പിശാചിനു വേണ്ടിയുള്ളതായിരിക്കും.
പരിഹാരങ്ങളെക്കുറിച്ചു ഞാൻ തന്നെ നിനക്കു നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും.
ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയിൽ പൂർണ്ണമായി ആശ്രയിക്കുകയും ചെയ്യുന്നു.
അതെ. എന്നെ സ്നേഹിക്കുന്നതിലൂടെ എന്നെ മഹത്ത്വപ്പെടുത്തുന്നു.
(സാത്താൻ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “ഈ നിമിഷങ്ങൾ എന്നെ സംബദ്ധിച്ചു രക്തസാക്ഷ്യത്വം തന്നെയാണ്”. ദൈവത്തിന് എന്നോടുള്ള സ്നേഹത്തെക്കുറിച്ചു ഞാൻ ആനന്ദിക്കുന്നതും, ഞാൻ ദൈവത്തെ സ്നേഹിക്കുന്നതും സാത്താനു സഹിക്കുവാൻ സാധിക്കുന്നില്ല.)
എന്നോടുള്ള നിൻറെ സ്നേഹം നിറഞ്ഞ കൃതജ്ഞതയുടെ വാക്കുകൾ ചുട്ടുപൊള്ളുന്ന, ചുവന്ന് പഴുത്തിരിക്കുന്ന കുരിശുകൊണ്ട് അവനെ ആകമാനം മുദ്രകുത്തുന്നതുപോലെ അവന് അനുഭവപ്പെടും.
23.06.1987 - Let Me be your Spiritual Director
യേശുവേ, തുടക്കം മുതലേ അങ്ങാണ് എൻറെ അദ്ധ്യാപകൻ. എന്നാൽ, മറ്റുള്ളവർക്കുള്ളതുപോലെ എനിക്ക് ഒരു ആത്മീയ ഗുരു ഉള്ളതു നല്ലതല്ലേ?
ഇതുവരെ എനിക്ക് ആത്മീയഗുരുവായി ആരുമില്ല. ഞാൻ ഇതുവരെ ഉപദേശത്തിനായി സമീപിച്ചവർ എല്ലാവരുംതന്നെ ഒന്നുകിൽ ഇക്കാര്യങ്ങളിലൊന്നും താത്പര്യമില്ലാത്തവർ, അല്ലെങ്കിൽ വളരെ തിരക്കുള്ളവർ, അല്ലെങ്കിൽ ഇത്തരം കാര്യങ്ങളോട് ഭയമുള്ളവർ ഒക്കെ ആയിരുന്നു.
സൗമ്യമായ രീതിയിൽ ആരുംതന്നെ,”കുഞ്ഞേ, നീ ഇതു ചെയ്യുക, അല്ലെങ്കിൽ അതു ചെയ്യുക” എന്ന് എനിക്കു പറഞ്ഞുതന്നില്ല.
വ്യക്തമായ തീരുമാനം അറിയിച്ചയാൾ പറഞ്ഞത് ഇപ്രകാരമാണ്: “എഴുതുന്നത് നിർത്തുക, ഇതു ദൈവത്തിൽനിന്നല്ല, കുറച്ചു ദിവസത്തേക്കെങ്കിലും എഴുത്തു നിർത്തുക, എന്നിട്ട് എന്താണ് സംഭവിക്കുന്നതെന്ന് നോക്കുക”. ഞാൻ അദ്ദേഹം പറഞ്ഞത് അനുസരിച്ചു. ഞാൻ എഴുത്തു നിർത്തി. എന്നാൽ, എൻറെ സ്വന്തം കാര്യങ്ങൾ എഴുതുന്നതിനിടയിൽ അവിടുന്ന് എൻറെ കരങ്ങളെ ചലിപ്പിച്ചു സന്ദേശങ്ങൾ നൽകി.
അങ്ങ് എന്നോടു പറഞ്ഞു: '’ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇതു നീ ഒരിക്കലും മറക്കരുത്.” അങ്ങ് എൻറെ കരങ്ങളുടെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുത്തു. ഏതാനും നിമിഷങ്ങൾക്കുശേഷം അങ്ങ് എന്നോടു വീണ്ടും പറഞ്ഞു:'’ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നുള്ളത് നീ ഒരിക്കലും മറക്കരുതേ.” എന്നെ സ്നേഹിക്കുന്ന ഒരാൾ എന്നെ ജയിലിൽ ഓർക്കാപ്പുറത്തു സന്ദർശിക്കുന്ന അനുഭവമാണ് എനിക്കുണ്ടായത്. അതു വളരെ അത്ഭുതകരമായിരുന്നു.
എൻറെ കുഞ്ഞേ, ഞാൻ തന്നെയാകട്ടെ നിൻറെ ആത്മീയ ഗുരു. ഞാൻ നിന്നെ തൃപതിപ്പെടുത്തുന്നില്ലേ? ഞാനാണ് സർവ്വവും, നിൻറെ കുറവുകളെ നികത്തുന്നവൻ ഞാനാണ്.
വാസുലാ, എൻറെ കുരിശിൻറെ വഴിയിലെ ഓരോ സ്ഥലത്തും മെഴുകുതിരികൾ കത്തിക്കുകയും, മുട്ടുകുത്തി എന്നെ ആദരിക്കുകയും ചെയ്യുക. ഉചിതമായ സമയത്തു നിനക്ക് എൻറെ നിർദ്ദേശങ്ങൾ ഞാൻ കൂടുതലായി നൽകുന്നതാണ്.
യേശുവേ, ഡേവിഡിനെ കാണുവാൻ സാധിച്ചതിന് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു.
എൻറെ കുഞ്ഞേ, എന്നെപ്പറ്റി അവനോടു പറയുക. '’നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നെ അനുവദിക്കുമോ? " എന്നു അവനോടു ചോദിക്കുക.
കർത്താവേ, അങ്ങ് ഇത് അവനോടു നേരത്തെ ചോദിച്ചിട്ടുണ്ടല്ലോ? എന്താണ് അങ്ങ് അർത്ഥമാക്കുന്നത്?
അയാൾ എനിക്കുവേണ്ടി പ്രവർത്തിക്കുവാൻ തയ്യാറാണോ എന്നതാണ് ഞാൻ അർത്ഥമാക്കുന്നത്. എൻറെ കുരിശു ഭാരമേറിയതാണ്. കുറച്ചു സമയത്തേക്കു നീ എൻറെ കുരിശിൻറെ ഭാരം പങ്കുവയ്ക്കാമോ?
ഉവ്വ്, കർത്താവേ.
കുറച്ചുകൂടി അടുത്തുവരുക.
26.06.1987- A Vision of the Anointed
(ബാങ്കോക്ക്)
(രാവിലെ 07.30 ന് വളരെ മനോഹരമായ നിറത്തിലുള്ള ഒരു മേഘം ഞാൻ കാണുകയുണ്ടായി. ആ മേഘത്തിൽനിന്നു നക്ഷത്രംപോലെ അഞ്ചു രശ്മികൾ പുറപ്പെട്ടു. “നോക്കു” എന്നു ഞാൻ പറഞ്ഞു. അതേസമയം പുറകിൽ നിന്നൊരു കൈ എന്നെ ഉന്തുന്നതായി എനിക്ക് അനുഭവപ്പെട്ടു. വേറൊരു മാറ്റമുണ്ടായി. ഒരു രശ്മിയിൽ ഒരു മെഴുകുതിരി കാണപ്പെട്ടു. ഞാൻ വീണ്ടും പറഞ്ഞു: '’നോക്കൂ”.
പുറകിൽനിന്നുള്ള തള്ളലിൻറെ ശക്തിയാൽ ഞാൻ മുട്ടിൻമേൽ വീണു. എന്നിട്ടും പുറകിൽനിന്നുള്ള ആ ശക്തി ആരാണെന്നറിയുവാൻ ഞാൻ പരിശ്രമിച്ചില്ല. കാരണം, അതിമനോഹരമായ ഈ ദൃശ്യത്തിൻറെ ഒരു നിമിഷംപോലും നഷ്ടപ്പെടുവാൻ ഞാൻ ആഗ്രഹിച്ചില്ല.
ഈ അഞ്ചു രശ്മികൾ അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നപ്പോൾ അതൊരു പ്രകാശവളയം പോലെ തോന്നി. പെട്ടെന്ന്, പ്രകാശവളയത്തിൻറെ മദ്ധ്യത്തിൽ യേശു പ്രത്യക്ഷപ്പെട്ടു.
ഞാൻ വീണ്ടും പറഞ്ഞു: “നോക്കൂ'’. വീണ്ടും പുറകിൽനിന്നുള്ള കരത്തിൻറെ ശക്തിയാൽ ഞാൻ മുമ്പോട്ട് ആഞ്ഞ് കൈകൾ നിലത്തു കുത്തിനിന്നു. നൂറു കണക്കിന് ശബ്ദങ്ങൾ യേശുവിനെ ആരാധിക്കുന്നത് കേട്ടു. ‘യേശുവേ, യേശുവേ ‘ എന്ന് അവർ ആവർത്തിച്ചുകൊണ്ടിരുന്നു.
അപ്പോൾ യേശുവിൻറെ രൂപം അപ്രതൃക്ഷമാവുകയും മറ്റൊരു ദൃശ്യം കാണാറാവുകയും ചെയ്തു.
ഞാൻ വീണ്ടും പറഞ്ഞു:”നോക്കൂ”. ഈ സമയം പുറകിൽനിന്നുള്ള തള്ളലിൻറെ ശക്തിയാൽ ഞാൻ നിലത്തു കമിഴ്ന്ന് വീണു. എൻറെ തലമാത്രം അവസാനത്തെ ഈ ദൃശ്യം കാണുവാനായി അല്പം ഉയർന്നിരുന്നു. മുട്ടുകുത്തി നിൽക്കുന്ന ഒരാളുടെ ചുറ്റിലും അഞ്ചാളുകളെ ഞാൻ ദർശിച്ചു. ഈ ദൃശ്യത്തിനു മുമ്പിലായി ഒരു വെള്ളി കപ്പ് ഞാൻ കണ്ടു. ചുറ്റും നിൽക്കുന്ന അഞ്ചുപേർ മുട്ടുകുത്തിനിൽക്കുന്ന ആളിൻറെമേൽ എന്തോ കർമ്മം ചെയ്യുകയായിരുന്നു. “അഭിഷേകം” എന്ന വാക്കു ഞാൻ കേട്ടു. തുടർന്ന് എല്ലാം അപ്രത്യക്ഷമായി.)
എൻറെ ദൈവമേ, അങ്ങ് എനിക്കു നൽകിയ ഈ സ്വപ്ന ദർശനം എന്താണെന്ന് എനിക്കു മനസ്സിലായില്ല.
ജ്ഞാനം നിനക്കു പറഞ്ഞുതരും.
27.06.1987 - Stay in your Creator’s Grace
(ഞാൻ വിഭജിക്കപ്പെട്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. എൻറെ ശരീരം ഈ ഭൂമിയിൽ സഞ്ചരിക്കുന്നു. എന്നാൽ, എൻറെ ദേഹി അതിലില്ല. എൻറെ ദൈവം എൻറെ ദേഹിയെ എടുത്തിരിക്കുന്നു. ഒരു ശവശരീരത്തിൻറെ അനുഭവം എനിക്ക് അനുഭവപ്പെടുന്നു. ദേഹത്തിൽനിന്നു ദേഹി വേർപെട്ടിരിക്കുന്ന അവസ്ഥ. ആർക്കെങ്കിലും ഈ അനുഭവം ഉണ്ടായിട്ടുണ്ടോ? ഉണർന്നിരിക്കുന്ന സമയം മുഴുവനും ദൈവീക ചിന്ത മാത്രമുള്ള അനുഭവം. ആർക്കെങ്കിലും ദിവസം ഇരുപത്തിനാലു മണിക്കൂറും ഒരു വർഷത്തോളമായി ദൈവീകചിന്ത മാത്രമുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ? ദൈവീകചിന്ത നഷ്ടപ്പെടുന്ന ആ നിമിഷത്തിൽത്തന്നെ ഒരു കരം എൻറെ താടിയിൽ സാവധാനം പിടിച്ചു യേശുവിൻറെ പുഞ്ചിരിക്കുന്ന മുഖം കാണുവാനായിട്ട് എൻറെ തല തിരിക്കുന്നു. എൻറെ മററുള്ള കാര്യങ്ങൾ എങ്ങനെ ഞാൻ ക്രമീകരിക്കുന്നെന്ന് എനിക്ക് ആശ്ചര്യം തോന്നുന്നു.)
വാസുലാ, ഞാൻ നിൻറെ ഹൃദയം എടുത്ത് എൻറെ ഹൃദയത്തിൽ വച്ചിരിക്കുകയാണ്. ഞാൻ കർത്താവാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു! എൻറെ സ്നേഹത്തിൻറെ താരാട്ടിൽ ഊഞ്ഞാലാടുക. സൃഷ്ടിയേ, നിൻറെ സൃഷ്ടാവിൻറെ കൃപയിൽ വസിക്കുക.
എങ്ങനെയാണ് എനിക്ക് അങ്ങയുടെ കൃപയിൽ വസിക്കുവാൻ കഴിയുക?
നീ വിശുദ്ധയായിരിക്കണം.
എങ്ങനെയാണ് എനിക്കു വിശുദ്ധയായിത്തീരുവാൻ കഴിയുക?
എന്നെ തീക്ഷണമായി സ്നേഹിക്കുന്നതിലൂടെ നിനക്കു വിശുദ്ധയായിത്തീരാം.
ഇത് അങ്ങയുടെ ഹിതമാണെങ്കിൽ, വിശുദ്ധയായിത്തീരുവാൻ എന്നെ സഹായിക്കണമെ.
ഞാൻ നിന്നെ സഹായിക്കാം. എൻറെ അനുഗ്രഹങ്ങൾ നിനക്കുണ്ടാകട്ടെ. നിനക്കു ദോഷം വരുത്തുന്ന യാതൊന്നും ഞാൻ നിന്നിൽനിന്നും ആവശ്യപ്പെടുകയില്ല എന്നകാര്യം നീ എപ്പോഴും ഓർക്കണം.
വരൂ. എൻറെ ഏറ്റവും തീക്ഷ്ണവും ആഴമേറിയതുമായ ആഗ്രഹങ്ങൾ ഞാൻ നിനക്കു വെളിപ്പെടുത്തിത്തരാം. കുഞ്ഞേ, അവ നിൻറെമേൽ ആലേഖനം ചെയ്യുവാൻ എന്നെ അനുവദിക്കുക.
30.06.1987- I want to remind them of My Ways
(ഡാക്കാ)
(ഉടനെതന്നെ സന്ദേശം എഴുതി എടുക്കുവാൻ യേശു എന്നെ പ്രചോദിപ്പിച്ചതിനാൽ ഞാൻ ധൃതിയിൽ എഴുതുകയാണ്.)
ഞാൻ നിന്നെ വിളിച്ചു.
(യേശു സന്തോഷവാനായിരിക്കുന്നതു ഞാൻ കാണുകയും അനുഭവിച്ചറിയുകയും ചെയ്തു.)
അതെ, ഞാനാണ്. എനിക്കു സന്തോഷമുണ്ട്. വരൂ, നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം. എൻറെ ആഗ്രഹങ്ങൾ ഞാൻ നിന്നോട് ആവർത്തിക്കാം. വാസുലാ, എൻറെ പ്രവൃത്തികൾ മറ്റുള്ളവരോടു പറയുന്നതിൽ നീ ഭയപ്പെടരുത്.
കർത്താവേ, നമ്മുടെ കൂട്ടുകാരി മർത്തായെപ്പോലെ അങ്ങേയ്ക്കുവേണ്ടി എല്ലാം പെട്ടെന്ന് ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നുതന്നെ കഴിയുമെങ്കിൽ അവിടുത്തെ ആഗ്രഹങ്ങളെല്ലാം, ഈ നിമിഷത്തിൽത്തന്നെ നിറവേറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ മുൾക്കിരീടത്തിൽനിന്നു മുള്ളുകൾ എടുത്തുമാററുക, അങ്ങയുടെ ഹൃദയത്തിൽ കുത്തിത്തറച്ചിരിക്കുന്ന കുന്തം ഊരിയെടുക്കുക, അങ്ങനെ അങ്ങ് ആഗ്രഹിക്കുന്നതെല്ലാം ഇപ്പോൾത്തന്നെ നിറവേറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
വാസുലാ, അത്രയ്ക്കു തിടുക്കം കൂട്ടാതിരിക്കുക.
(യേശുവിൻറെ കരം എൻറെ ശിരസ്സിൽ തലോടുന്നതായി എനിക്കനുഭവപ്പെട്ടു.)
എൻറെ ആഗ്രഹങ്ങൾ വീണ്ടും കേൾക്കുക. എൻറെ വഴികൾ അവരെ അനുസ്മരിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വിഷമുള്ള കൂരമ്പുകൾ പരസ്പരം എറിയുന്നതു നിർത്തണമെന്ന് ഞാൻ അവരോട് ആവശ്യപ്പെടുന്നു.
വാസുലാ, ഞാൻ ഒരു രാഷ്ട്രീയക്കാരൻ ആയിരുന്നോ?
(യേശുവിൻറെ ചോദ്യം കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. അവിടുത്തെ സ്വരത്തിനുതന്നെ മാറ്റമുണ്ടായിരുന്നു.)
അങ്ങ് ഒരു രാഷ്ട്രീയക്കാരൻ അല്ലായിരുന്നു എന്ന് എനിക്കുപോലും അറിയാം.
വാസുലാ, തീർച്ചയായും ഞാൻ ഒരു രാഷ്ട്രീയക്കാരനല്ലായിരുന്നു. ഞാൻ ആരായിരുന്നു എന്നാണ് നീ പറയുന്നത്.?
കർത്താവേ, അങ്ങു ഭൂമിയിൽ ആയിരുന്നപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണോ അങ്ങ് ഉദ്ദേശിക്കുന്നത്?
അതെ.
ദൈവത്തിൻറെ പ്രിയപുത്രൻ.
അതെ. ഞാൻ ഒരു രാഷ്ട്രീയക്കാരൻ അല്ലായിരുന്നു എന്നു നിനക്കുപോലും അറിയാമായിരുന്നു.
(യേശു സാധാരണ ചിന്തിക്കുന്ന രീതിയിൽ ഇരിക്കുന്നു. ഒരു കരം തൻറെ വയറ്റത്തും, മറ്റെ കരത്തിൻറെ മുട്ട് അരയിൽ കുത്തിക്കൊണ്ട് ചൂണ്ടുവിരൽ അവിടുത്തെ കവിളിലും വച്ചു ചിന്തിക്കുന്നു.)
ഞാൻ നിനക്കു മാർഗ്ഗനിർദ്ദേശം നടത്തുന്നതിനിടയിൽ എപ്പോഴെങ്കിലും എന്നിൽ ദുഷ്ടതയുടെ ഒരു കണികയെങ്കിലും നിനക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?
ഇല്ല. കർത്താവേ, ഒരിക്കലും തിന്മയുടെ ഒരു കണിക പോലും ഇല്ല.
കൊള്ളാം. നല്ലത്.
കർത്താവേ, എന്തുകൊണ്ടാണ് ഇപ്രകാരം ചോദിക്കുന്നത്?
വാസുലാ, നിനക്ക് എങ്ങനെയാണ് എന്നെ അനുഭവിക്കുവാൻ കഴിഞ്ഞിട്ടുള്ളത്?
(യേശു എൻറെ ആദ്യത്തെ ചോദ്യം അവഗണിച്ചു.) അത്യധികമായി അങ്ങ് എന്നെ സ്നേഹിക്കുന്നു; എന്നോടു ക്ഷമിക്കുന്നു; എന്നെ താലോലിക്കുന്നു.
തുടർന്ന് വിവരിക്കുക…
അങ്ങയുടെ സ്നേഹത്തിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങയുടെ സ്നേഹം സമാധാനപരമാണ്; അതിശയകരമാണ്. അങ്ങയോടുകൂടെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം മുമ്പൊരിക്കലും എനിക്ക് അനുഭവിക്കുവാൻ സാധിച്ചിട്ടില്ല. അങ്ങയുടെ സ്നേഹം എനിക്കു വഴി കാണിച്ചുതരുന്നു. അങ്ങയുടെ സ്നേഹം എന്നെ സ്നേഹവും വിശുദ്ധിയും എളിമയും അഭ്യസിപ്പിക്കുന്നു.
അതെ. വാസുലാ, എൻറെ ഈ വഴിനടത്തലിലെങ്ങും രാഷ്ട്രീയത്തിൻറെ ഒരു കണികപോലുമില്ല. യാതൊന്നുമില്ല.
('’യാതൊന്നുമില്ല” എന്ന വാക്കിന് അടിവര ഇടുന്നതുപോലെ യേശു അവിടുത്തെ കരംകൊണ്ട് ഒരു ആംഗ്യം കാണിച്ചു.)
ഞാൻ ഇപ്രകാരമാമുള്ളവനാണ്. ഞാൻ പരിപൂർണ്ണ സ്നേഹമാണ്. എൻറെ യഥാർത്ഥ അനുയായികൾ ഇപ്രകാരമുളളവരായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എന്നെ ശ്രവിക്കുക. ഞാനാണ് സഭ എന്നുള്ളത് ഒരിക്കലും മറക്കരുത്. വാസുലാ, എൻറെ സമാധാനം നിന്നോടുകൂടെ ഉണ്ടാകട്ടെ.
ഞാൻ അങ്ങയെ ഭോഷത്തത്തോളം സ്നേഹിക്കുന്നു. യേശുവേ, ഇത് അങ്ങേയ്ക്ക് അറിയാമല്ലോ.
പ്രിയപ്പെട്ടവളേ, എൻറെ ഹൃദയം അതിൻറെ സ്നേഹജ്വാലകൊണ്ട് നിന്നെ വിഴുങ്ങും. നിന്നെ എൻറെ ഹൃദയത്തിൽ സൂക്ഷിക്കുവാൻ എന്നെ അനുവദിക്കുക.
( നേരത്തെ കണ്ട ഒരു ദർശനത്തെക്കുറിച്ചു ഞാൻ ചിന്തിക്കുകയായിരുന്നു.)
ആ ദർശനത്തിൽ കണ്ട അഞ്ചു രശ്മികൾ എൻറെ അഞ്ചു തിരുമുറിവുകളിൽനിന്നു വരുന്നതാണ്.
ഒരു രശ്മിയിൽ ഒരു മെഴുകുതിരി കണ്ടത് എന്താണ്?
വെളിച്ചം കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അങ്ങയുടെ കുരിശിൻറെ വഴിയിലെ സ്ഥലങ്ങളിലേക്കാണോ?
അതെ.
പിന്നീട്, ഞാൻ അങ്ങയെ കണ്ടുവല്ലോ.
അതെ. ഞാൻ എൻറെ മുൾക്കിരീടം ധരിച്ചിട്ടുണ്ടായിരുന്നത് നീ ഓർക്കുന്നുണ്ടോ?
അതെ. ഞാൻ ഓർക്കുന്നു. പക്ഷേ, അവസാനത്തെ ദൃശ്യം എന്തായിരുന്നു?
എൻറെ അഭിഷേകം.
എന്തിനാണ് എന്നെ നിലത്തേക്ക് കമിഴ്ന്ന് വീഴുവാൻവേണ്ടി തള്ളിയത്?
നീ കമിഴ്ന്ന് വീഴണമായിരുന്നതുകൊണ്ട് തന്നെ.
കർത്താവേ, ആ പാനപാത്രമോ?
ഇതു നിന്നെ ശുദ്ധീകരിക്കുവാനും എൻറെ വിശുദ്ധ കുർബാനയെ ആദരിക്കുവാനുമായിട്ടാണ്.
കർത്താവേ, അങ്ങേയ്ക്കു നന്ദി.
വാസുലാ, എൻറെ ശരീരത്തിൻറെ ആഴങ്ങളിൽ, എൻറെ ഹൃദയത്തെ കുത്തിത്തുളച്ചിരിക്കുന്ന ഒരു കുന്തമുന എപ്പോഴുമുണ്ട്. ആ കുന്തമുന നീക്കിക്കളയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സമാധാനവും ഐക്യവും സ്നേഹവും പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങളിലൂടെ എൻറെ ശരീരമാകുന്ന സഭയെ മഹത്ത്വപ്പെടുത്തുക.
പ്രിയപ്പെട്ട ദൈവമേ, അങ്ങയുടെ വാക്കുകൾ എനിക്കു മനസ്സിലാകുന്നില്ല.
എൻറെ തലയിൽ തറച്ചിരിക്കുന്ന മുള്ളുകൾ എടുത്തുമാറ്റുക. വാസുലാ, എനിക്കുവേണ്ടി നീ ഇതു ചെയ്യുമോ? നിൻറെ മുന്നിൽ ഞാൻ എപ്പോഴും ഉണ്ടായിരിക്കും. എൻറെ ശരീരത്തിൻറെ മുറിവുകളെ സുഖപ്പെടുത്തുക. അതിന് ആശ്വാസം നൽകുക.
എൻറെ അഞ്ചു തിരുമുറിവുകളും മലർക്കെ തുറന്നിരിക്കുന്നത് നീ കാണുന്നില്ലേ? എന്നെ സ്നേഹിക്കുക; എന്നെ അലങ്കരിക്കുക: എന്നെ ശോഭനമാക്കുക. തങ്ങളുടെ സ്വന്തം ജീവനെക്കാളും അധികമായി എന്നെ സ്നേഹിച്ച ആദിമ ക്രിസ്ത്യാനികളുടെ മാതൃകയെപ്പറ്റി അവരെ ഓർമ്മിപ്പിക്കുക.
കർത്താവേ, ഈ സന്ദേശങ്ങളുടെ ഫോട്ടോകോപ്പി എടുത്ത് അവ വിതരണം ചെയ്യുന്നതിൽ കൂടുതലായി എന്തെങ്കിലും എന്നെക്കൊണ്ട് ചെയ്യുവാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.
ഇതിനേക്കാൾ വളരെക്കൂടുതലായി നീ എനിക്കുവേണ്ടി ചെയ്യും. നിനക്കു മാർഗ്ഗനിർദ്ദേശം നൽകുന്നതാരാണെന്ന് നീ ഒരിക്കലും മറക്കരുത്.
അതെ, കർത്താവേ. ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
03.07.1987 -I am your Consoler
യേശുവേ?
ഞാനാണ്. പ്രിയപ്പെട്ടവളേ, ഇലകളിൽ പതിക്കുന്ന മഞ്ഞുതുള്ളികളെപ്പോലെ പ്രചോദനങ്ങൾ എന്നിൽ നിന്നാണ് വരുന്നത്.
നിന്നോടു വിശ്വസ്തത പാലിക്കുമെന്നുള്ള ഒരു ഉടമ്പടി ഞാൻ ഉണ്ടാക്കിയിരിക്കുന്നു. നീയും എന്നോടു വിശ്വസ്തത പാലിക്കുന്നതിനുള്ള കരുതലുകൾ ഞാൻ എടുത്തിട്ടുണ്ട്.
വാസുലാ, എനിക്കുവേണ്ടി നീ എൻറെ സഭയെ ഐക്യപ്പെടുത്തുമോ? ഞാൻ നിൻറെ മുന്നിലുണ്ട്. ഞാൻ തന്നെയാണ് നിനക്കു നിർദ്ദേശങ്ങൾ നൽകുന്നത്. നി എന്നെ അനുഗമിച്ചാൽ മാത്രം മതി.
എൻറെ എല്ലാ സഭാവിഭാഗങ്ങളും പരസ്പരം ഐക്യപ്പെടുന്നതിനുവേണ്ടി ഞാൻ ആഗ്രഹിക്കുന്നു. എൻറെ പുരോഹിതന്മാർ ഞാൻ ഭൂമിയിൽ ആയിരുന്നപ്പോഴുള്ള എൻറെ പ്രവർത്തനശൈലിയും, എൻറെയും എൻറെ ശിഷ്യന്മാരുടെയും ലാളിത്യവും, ആദിമക്രിസ്ത്യാനികളുടെ എളിമയും വിശ്വസ്തതയും ജീവിതത്തിൽ പകർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
വരൂ. എൻറെ ഹൃദയത്തിൻറെ ഏറ്റവും ആഴമേറിയതും തീക്ഷണവുമായ ആഗ്രഹങ്ങൾ ഞാൻ നിനക്കു പറഞ്ഞുതരാം. കുഞ്ഞേ, അവ നിൻറെമേൽ ആലേഖനം ചെയ്യുവാൻ എന്നെ അനുവദിക്കുക.
(യഥാർത്ഥത്തിൽ എനിക്കു നിരാശ തോന്നുന്നു. ദൈവം എന്നോടു വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ, അവിടുന്ന് ആവശ്യപ്പെടുന്നത് ചെയ്യുവാൻ കഴിയാതെ ഞാൻ തളർന്നിരിക്കുന്നു. ദൈവം എന്നോട് ആവശ്യപ്പെടുന്നതൊന്നും ഞാൻ പ്രവർത്തിക്കുന്നില്ലെന്ന് എനിക്കു തോന്നി. ആർക്കും സഭകളുടെ ഐക്യത്തെക്കുറിച്ചു കാര്യമായി ഒന്നും അറിയാത്തതുകൊണ്ട് യാതൊന്നും സംഭവിക്കുന്നില്ല. ദൈവം ആഗ്രഹിക്കുന്നവിധം പ്രവർത്തിക്കാതെ ഞാൻ അവിടുത്തെ ദുഃഖിപ്പിക്കുകയും ധിക്കരിക്കുകയുമാണെന്ന് എനിക്കു തോന്നുന്നു.)
യേശുവേ?
ഏതാണ്ട് നൂറിലധികം ആളുകൾക്ക് ഈ സന്ദേശങ്ങളുടെ കോപ്പികൾ കിട്ടിയിട്ടുണ്ട്. പക്ഷേ, അത് അപര്യാപ്തമാണ്.
ഞാനാണ്. സമാധാനത്തിൽ വസിക്കുക. എൻറെ സഭയെ ഞാൻ പുന:രുദ്ധരിക്കും. വാസുലാ, എൻറെ വചനങ്ങൾ നിന്നിൽ ആലേഖനം ചെയ്യുവാൻ എന്നെ അനുവദിക്കുക.
ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തുക. എൻറെ സഭയെ ഐക്യപ്പെടുത്തുന്നത് എൻറെ ദൗത്യമാണ്. നീ എൻറെ ദൗത്യവാഹക മാത്രമാണ്. ഇവ തമ്മിലുള്ള വിത്യാസം നിനക്കു മനസ്സിലാകുന്നുണ്ടോ? എൻറെ സഭയെ പുന:രുദ്ധരിക്കുക, എൻറെ സഭയെ ഐക്യപ്പെടുത്തുക എന്നൊക്കെ ഞാൻ പറയുമ്പോൾ ഇത് നിന്നെ ഉദ്ദേശിച്ചല്ല പറയുന്നത്. നീ ക്രമേണ പഠിക്കും. എൻറെ പ്രവർത്തനരീതികൾ നീ ഇതിനോടകം കുറച്ചൊക്കെ പഠിച്ചിട്ടുണ്ടാകുമല്ലോ?
ഉവ്വ്, കർത്താവേ. കുറച്ചൊക്കെ ഞാൻ പഠിച്ചിട്ടുണ്ട്.
നീ കാത്തിരിക്കുക; നീ മനസ്സിലാക്കും.
എനിക്കു നിന്നോട് ഒരു കാര്യം ചോദിക്കുവാനുണ്ട്. സമാശ്വാസത്തിനുവേണ്ടി നീ എൻറെ അടുക്കൽ വരാതിരുന്നത് എന്തുകൊണ്ടാണ്? അതെ, അതുതന്നെ.
(ഏതാനും നിമിഷങ്ങൾക്കുള്ളിൽ യേശു എനിക്കൊരു ദർശനം നൽകി. അതൊരു കുട്ടിയുടെയും മാതാവിൻറെയും കഥയാണ്. വർഷങ്ങളോളം ഒരു മാതാവിന് അവളുടെ കുട്ടിയെ നഷ്ടപ്പെട്ടിരുന്നു.
പിന്നീട് കുട്ടിയെ കണ്ടുകിട്ടിയപ്പോൾ വളരെ സന്തോഷത്തോടെ കുട്ടിയെ അത്യധികം സ്നേഹിച്ചു വേണ്ടതെല്ലാം നൽകി. കുട്ടിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും മാതാവിൻറെ അടുക്കൽ ചെല്ലാം എന്നു പറഞ്ഞുകൊടുത്തു.
എങ്കിലും ഏറെ നാൾ മാതാവിൻറെ അടുക്കൽനിന്നും മാറിനിന്നിട്ടുള്ള കുട്ടിക്ക് മാതാവിൻറെ ഈ അത്യധികമായ സ്നേഹമൊന്നും മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. തൻറെ മാതാവാണിതെന്നുപോലും കുട്ടിക്കു മനസ്സിലാകുന്നില്ല.
ദർശനത്തിൽ കാണുന്നത് വീണ്ടും ദുരിതങ്ങളാൽ വേദനിക്കുന്ന കുട്ടിയെയാണ്. മാതാവ് തന്നെ ആശ്വാസിപ്പിക്കുനുണ്ടെന്ന കാര്യം പോലും കുട്ടി മറന്നുപോയി.
ദുരിതങ്ങളാൽ പ്രയാസപ്പെടുന്ന കുട്ടി കരഞ്ഞുകൊണ്ടു വീടിനു ചുറ്റും നടക്കുന്നു, മാതാവിനെ പരിഗണിക്കുന്നതേ ഇല്ല.
ദുരിതങ്ങളാൽ വലയുന്ന കുട്ടിയെ കണ്ടു മാതാവു വളരെ ദുഃഖിക്കുന്നു. തൻറെ അടുക്കലേക്ക് ആശ്വാസത്തിനായി വരുവാൻ മടിക്കുന്ന കുട്ടിയെ കണ്ടു മാതാവു വേദനിക്കുന്നു.
ദർശനത്തിൽ കണ്ട കുട്ടി ഞാനും, മാതാവു യേശുവുമായിരുന്നു. എൻറെ നിരാശയുടെ പശ്ചാത്തലത്തിലാണ് എനിക്ക് ഈ ദർശനം ലഭിക്കുന്നത്.
ദൈവത്തിൻറെ സന്ദേശങ്ങൾ എനിക്കു ലഭിച്ചിട്ടും, എനിക്കൊന്നും ചെയ്യുവാൻ കഴിയുന്നില്ലന്നുള്ള നിരാശ നിറഞ്ഞ ചിന്ത മറക്കുവാൻ ഞാൻ ഉറങ്ങുവാൻ പരിശ്രമിച്ചിരുന്നു. യേശുവിനെക്കുറിച്ചു ഞാൻ ചിന്തിച്ചെങ്കിലും, യേശുവിനെ അഭിമുഖീകരിക്കുവാൻ ഞാൻ ശങ്കിച്ചു.)
പ്രിയപ്പെട്ടവളേ, ഞാൻ നിൻറെ സമാശ്വാസകനാണ്. നിൻറെ ശിരസ്സ് എൻറെമേൽ ചാരി ആശ്വസിച്ചുകൊള്ളുക. നിന്നെ തലോടുവാനും, നിൻറെ വേദനയിൽ നിന്നെ ആശ്വസിപ്പിക്കുവാനും എന്നെ അനുവദിക്കുക. നിൻറെ ചെവികളിൽ എൻറെ വചനങ്ങൾ പറഞ്ഞുതരുവാൻ എന്നെ അനുവദിക്കുക. എൻറെ ഹൃദയത്തിനുള്ളിൽ നിനക്കൊരു സ്ഥലമൊരുക്കിയിട്ടുണ്ട്. മറ്റിടങ്ങളിൽ സമയം പാഴാക്കിക്കളയാതെ, നിനക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു വന്നുചേരുക.
എനിക്കതിനു കഴിയുന്നില്ല…
ഞാൻ നിന്നെ പൊക്കിയെടുത്ത്, നിനക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, ഞാൻ നിന്നെ താമസിപ്പിക്കും.
07.07.1987 - Spiritual Deserts
(സ്വിറ്റ്സ്വർലണ്ട്)
വാസുലാ, നീ കഠിന പരീക്ഷണങ്ങളെ അഭിമുഖീകരിക്കും. എൻറെ സാന്നിദ്ധ്യം മറക്കാതിരിക്കുക. ഞാൻ നിൻറെ സമീപത്തുണ്ട്.
എൻറെ സ്വർഗ്ഗീയ പ്രവൃത്തികളിൽ വിശ്വസിക്കുകയെന്നതും ഞാൻ നൽകുന്ന ഒരു കൃപ തന്നെയാണ്.
എൻറെ പ്രവൃത്തികൾ നിൻറെ ദൃഷ്ടിയിൽ തികച്ചും പതിവില്ലാത്ത ശൈലിയായി തോന്നും. ഞാൻ ദൈവമാണ്, എന്നെ ആരുമായിട്ടാണ് നിനക്കു താരതമ്യം ചെയ്യുവാൻ കഴിയുന്നത്? എൻറെ പ്രവൃത്തികളെ എന്തുമായിട്ടാണ് താരതമ്യം ചെയ്യുവാൻ കഴിയുന്നത്?
വാസുലാ, എൻറെ പുരോഹിതന്മാരിൽ അനേകം പേർ എൻറെ അടയാളങ്ങളെയും പ്രവൃത്തികളെയും നിഷേധിക്കുന്നതു കാണുമ്പോൾ, ഞാൻ ലോകത്തിൽ ഇപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടെന്നു നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാൻ ഞാൻ പ്രത്യേകം കൃപാവരം നൽകിയിട്ടുള്ളവരെ അവർ അവിശ്വസിക്കുന്നതു കാണുമ്പോൾ, ഞാൻ വളരെയധികം വേദനിക്കുന്നു.
അവർ അറിയാതെതന്നെ എൻറെ ശരീരമായ സഭയെ നശിപ്പിക്കുകയാണ്. അവർ എൻറെ പ്രവൃത്തികളെ അവിശ്വസിക്കുന്നതുവഴി, ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്നതിനുപകരം അതിനെ മരുഭൂമിയാക്കിത്തീർക്കുകയാണ് ചെയ്യുന്നത്.
കർത്താവേ, അങ്ങയുടെ പ്രവൃത്തികളെ അവർ നിഷേധിക്കുന്നതിനു തക്കതായ കാരണങ്ങളുണ്ടാകാം.
ആത്മീയമായി അവർ മരിച്ചിരിക്കുന്നു. അവർ തന്നെ മരുഭൂമികളാണ്. അവർ സ്വയം സൃഷ്ടിച്ച ഈ വലിയ മരുഭൂമിയിൽ, അവർ ഒരു പുഷ്പത്തെ കാണുന്ന മാത്രയിൽത്തന്നെ, അവർ ഓടിച്ചെന്ന് അതിനെ ചവുട്ടിഞെരിച്ചു നശിപ്പിക്കുന്നു.
എന്തുകൊണ്ടാണിത്?
എന്തുകൊണ്ടാണെന്നോ? അവരുടെ ഈ മരുഭൂമിക്കു ചേർന്നതല്ല ഈ പുഷ്പം. അവരുടെ മരുഭൂമി വരണ്ടതായിതന്നെ നിലനിൽക്കുന്നുണ്ടെന്നുള്ളത് അവർ ഉറപ്പുവരുത്തുന്നു.
അവരിൽ ഞാൻ യാതൊരു വിശുദ്ധിയും കാണുന്നില്ല. ഒന്നും തന്നെയില്ല. എനിക്കുവേണ്ടി എന്തു നൽകുവാൻ അവർക്കു കഴിയും?
സംരക്ഷണം കർത്താവേ! അങ്ങയുടെ വചനം വികലമാക്കപ്പെടാതിരിക്കുവാനുള്ള സംരക്ഷണം നൽകുവാൻ അവർക്കു കഴിയും!
ഇല്ല. അവർ എന്നെ സംരക്ഷിക്കുന്നില്ല. അവർ എന്നെ ദൈവമായി അംഗീകരിക്കുന്നില്ല. അവർ എൻറെ അനന്തമായ സമ്പത്തിനെ നിഷേധിക്കുന്നു. അവർ എൻറെ സർവ്വശക്തിയെ തന്നെ നിഷേധിക്കുന്നു. അവർ അവരോടുതന്നെയാണ് എന്നെ താരതമ്യപ്പെടുത്തുന്നത്.
അവർ എന്താണ് ചെയ്യുന്നതെന്ന് നിനക്ക് അറിയാമോ? അവർ നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. അവർ എനിക്കുള്ള പീഢകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. അവർ ആത്മീയ മന്ദത വർദ്ധിപ്പിക്കുന്നു. അവർ എന്നെ സംരക്ഷിക്കുന്നില്ല. അവർ എന്നെ പരിഹസിച്ചു നിന്ദിക്കുകയാണ്.
അവരുടെ തിരസ്കരണം കണക്കിലെടുക്കാതെ, അവർ എൻറെ ആടുകളെ സഹായിച്ചുകൊണ്ട് , അവയെ പരിപോഷിപ്പിക്കുവാൻ അവർക്കു കഴിയേണ്ടതിന്, ഞാൻ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്.
വാസുലാ, എന്നെ സ്നേഹിക്കുക; എന്നെ ഒരിക്കലും നിഷേധിക്കാതെ എന്നെ ബഹുമാനിക്കുക.
കർത്താവേ, ഞാൻ ഒരിക്കലും അങ്ങയെ നിഷേധിക്കുകയില്ല. കർത്താവേ, ഞാൻ മരിക്കേണ്ടി വന്നാൽപോലും ഈ സന്ദേശങ്ങളെ ഞാൻ ഒരിക്കലും തള്ളിക്കളയുകയില്ല.
എൻറെ മാധുര്യമുള്ള മീറയേ, എൻറെ സാക്ഷ്യമേ, എൻറെ പ്രിയപ്പെട്ടവളേ, എൻറെ താത്പര്യങ്ങൾ സംരക്ഷിക്കുക. നീ എൻറെ ബലിപീഠമായിത്തീരുക. എനിക്കു നിന്നിലൂടെ പ്രവർത്തിക്കുവാൻ കഴിയേണ്ടതിന് ചെറുതായി നിലകൊള്ളുക. വരൂ, നമുക്കു പ്രാർത്ഥിക്കാം.
“കരുണയുടെ പിതാവേ, അങ്ങയുടെ ആടുകളെ ഐക്യപ്പെടുത്തണമെ. അവയെ വീണ്ടും ഒന്നിച്ചു കൊണ്ടുവരണമേ. അവയുടെ വരണ്ട അവസ്ഥയെക്കുറിച്ചു അവ മനസ്സിലാക്കുവാൻ അങ്ങ് അവയെ ഇടയാക്കണമെ. അവയോടു ക്ഷമിക്കണമെ. അങ്ങ് ആഗ്രഹിക്കുന്നതുപോലെ അവയെ രൂപപ്പെടുത്തിയെടുക്കണമെ. അങ്ങയുടെ വഴികളെപ്പറ്റി അവയെ ഓർമ്മപ്പെടുത്തണമെ. എല്ലാ മഹത്ത്വവും അങ്ങയുടെ പരിശുദ്ധ തിരുനാമത്തിന് എപ്പോഴും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമ്മേൻ”
( ദൈവത്തെ ഓർത്ത് എനിക്കു സങ്കടം തോന്നി.)
പ്രിയപ്പെട്ടവളേ, ലോകത്തെ ഓർത്തും, അതിൻറെ അവസ്ഥയെ ഓർത്തും ദുഃഖിക്കുക.
08.07.1987- I have Risen, I have not Disintegrated
കർത്താവേ, ഒരിക്കൽ ഒരു പുരോഹിതൻ എന്നോടു ഇപ്രകാരം പറഞ്ഞു: യേശു മരിച്ച് അടക്കപ്പെട്ടതിനുശേഷം അവിടുത്തെ ശരീരം വായുവിൽ ലയിച്ചുചേർന്നതുകൊണ്ടാണ് അവിടുത്തെ ശരീരം അപ്രതൃക്ഷമായതെന്ന്. വേറൊരുവിധത്തിൽ ഈ പുരോഹിതൻ അങ്ങയുടെ ഉയിർത്തെഴുന്നേല്പിനെ തള്ളിക്കളയുകയാണ് ചെയ്തത്.
വാസുലാ, അവർ എൻറെ വചനത്തെ വളച്ചൊടിക്കുകയാണ്. ഞാൻ യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റു. ഞാൻ വായുവിൽ ലയിച്ചു ചേർന്നിട്ടില്ല. എൻറെ ശരീരം ഉയിർത്തെഴുന്നേറ്റു.
കർത്താവേ, അങ്ങ് എന്നോടു പ്രതീകങ്ങളിലൂടെ സംസാരിക്കുകയാണോ? അതോ അങ്ങ് യഥാർത്ഥത്തിൽ ശരീരത്തോടെ ഉയിർത്തെഴുന്നേറ്റു എന്നുതന്നെയാണോ എന്നോടു പറയുന്നത്?
കുഞ്ഞേ, ഞാൻ വാച്യാർത്ഥത്തിൽ തന്നെയാണ് നിന്നോടു സംസാരിച്ചത്. എൻറെ ശരീരം ഉയിർത്തെഴുന്നേറ്റു. മാനുഷിക ചിന്തകളെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി എൻറെ വചനങ്ങളെ വളച്ചൊടിക്കുന്നത് അവസാനിപ്പിക്കുവാൻ അവരോടു പറയുക.
ഞാൻ സർവ്വശക്തനാണ്.
(പിന്നീട്)
കർത്താവേ, ഞാൻ അങ്ങയുടെ പദ്ധതികളെ താമസിപ്പിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.
ഞാനാണ് പ്രവർത്തിക്കുന്നതെങ്കിൽ നീ എങ്ങനെയാണ് എന്നെ താമസിപ്പിക്കുന്നത്?
പാപങ്ങളാൽ തടസ്സപ്പെടുത്തുമ്പോൾ.
കൂടെക്കൂടെ പശ്ചാത്തപിക്കുവാൻ ഞാൻ നിന്നോട് ആവശ്യപ്പെടും. ഞാൻ നിൻറെ പാപങ്ങൾ നിനക്കു ചൂണ്ടിക്കാണിച്ചുതരും. നീ നിർമ്മലയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
09.07.1987- My Mysteries
എൻറെ ദൈവമേ?
ഞാനാണ്. വാസുലാ, എൻറെ അനേകം രഹസ്യങ്ങൾ നിന്നിൽനിന്നും മറഞ്ഞിരിപ്പുണ്ട്. ഞാൻ ഇതിനോടകം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്ന ഏതാനും രഹസ്യങ്ങൾപ്പോലും മാനുഷ്യകമായി മാത്രം അവർ കണക്കാക്കുന്നു. അവയെ അവർ ഗ്രഹിക്കുന്നില്ല.
ഒന്നുകിൽ ഈ രഹസ്യങ്ങൾ അവഗണിക്കപ്പെടുന്നു, അല്ലെങ്കിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു.
എൻറെ പ്രവൃത്തികളെ മാനുഷ്യക പ്രവൃത്തികളുമായി എങ്ങനെയാണ് താരതമ്യപ്പെടുത്തുവാൻ കഴിയുന്നത്? ശാസ്ത്രത്തെ സ്വർഗ്ഗീയ പ്രവൃത്തികളുമായി താരതമ്യം ചെയ്യുവാൻ കഴിയുകയില്ല. ഇത് എന്നെ മനുഷ്യനോടു താരതമ്യം ചെയ്യുന്നതുപോലെയാണ്.
ശരിയാണ്, എൻറെ പ്രവൃത്തികൾ യാഥാസ്ഥിതികമല്ലാത്തതായി നിനക്കു തോന്നുന്നു.
എന്നാൽ എൻറെ പുരോഹിതന്മാർ എൻറെ പ്രവൃത്തികളെ സംശയിക്കുന്നതും, അവ വിശ്വസിക്കുവാൻ അവർ വിസമ്മതിക്കുന്നതും, എന്നെ ഉയർത്തിക്കാട്ടുന്നതിനുപകരം അവർ എന്നെ താഴ്ത്തിക്കാണിക്കുന്നതും എന്നെ അത്യധികം വേദനിപ്പിക്കുന്നു.
എൻറെ സൃഷ്ടി വരണ്ട, ഫലഭൂയിഷ്ഠമല്ലാത്ത, സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന മരുഭൂമിയായിത്തീർന്നിരിക്കുന്നു.
എൻറെ അജഗണങ്ങൾക്കു നൽകുവാനായിട്ട് എൻറെ പുരോഹിതന്മാരുടെ കൈവശം യാതൊന്നും ഇല്ലാത്തപ്പോൾ, എന്തു ഭക്ഷിച്ചാണ് എൻറെ ആടുകൾ ജീവിക്കേണ്ടത്?
10.07.1987 -Love your Neighbour as Yourself. There is no word as Luck in My Vocabulary
എൻറെ പുഷ്പമേ, എൻറെ ശരീരവുമായി ഒന്നിക്കുക. മരുഭൂമിയിൽ ജീവിക്കുന്നത് കഠിനമാണ്. എന്നാൽ, ഞാൻ എപ്പോഴും എൻറെ നീരുറവയിലേക്കു നിന്നെ നയിക്കുകയും, നിൻറെ ദാഹം ശമിപ്പിക്കുകയും, നിനക്ക് വിശ്രമവും അഭയവും നൽകുകയും ചെയ്യും.
മകളേ, നീ എനിക്കുവേണ്ടി ബലിയായിത്തീരുക. യാതൊന്നും വൃഥാവിലാവുകയില്ല. എന്നെ മുറുകെ പിടിച്ചുകൊള്ളുക. നീ ഒറ്റയ്ക്കല്ല. നമ്മൾ ഒന്നിച്ചാണ് ഈ മരുഭൂമി കുറുകെ കടക്കുന്നത്.
“നിന്നെപ്പോലെതന്നെ നിൻറെ അയൽക്കാരനെ സ്നേഹിക്കുക” എന്ന എൻറെ സുപ്രധാന കല്പന നിൻറെമേൽ മുദ്രണം ചെയ്യുവാൻ എന്നെ അനുവദിക്കുക.
എന്നാൽ, കർത്താവേ, ഇതു പുതിയ കല്പന അല്ലല്ലോ. അങ്ങ് ഇത് നേരത്തെ പറഞ്ഞിട്ടുണ്ട്.
നിങ്ങൾ ഈ കല്പന പാലിക്കുന്നുണ്ടോ? ഓരോ പുരോഹിതനും ഈ കല്പന പാലിക്കുവാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എൻറെ അനന്തമായ സ്നേഹത്തിൽനിന്നു കോരിയെടുക്കുവാനും, പരസ്പരം സ്നേഹിക്കുവാനും അവർ പഠിക്കട്ടെ.
വാസുലാ, എന്നെ തൊട്ടുനോക്കുക; എൻറെ ശരീരമാസകലം വെട്ടിമുറിച്ചിരിക്കുന്നു.
എൻറെ ആഗ്രഹങ്ങൾ മുഴുവൻ ഞാൻ നിന്നോടു പറഞ്ഞുകഴിഞ്ഞിട്ടില്ല. വലിയ ഒരു ആഗ്രഹം ഞാൻ ഇനിയും നിന്നോടു പറയുവാനിരിക്കുന്നതേയുള്ളൂ. വാസുലാ, ഞാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുവാൻ നീ ഇതിനോടകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്; കാരണം ഞാൻ നിനക്കു ജ്ഞാനം നൽകിയിട്ടുണ്ട്. പരിധിയില്ലാത്തവിധം ഞാൻ എൻറെ സൃഷ്ടിയെ സ്നേഹിക്കുന്നു.
എൻറെ ദൈവമേ, അങ്ങയുടെ ആഗ്രഹം ഇതാണെങ്കിൽ നിശ്ചയമായും അങ്ങയുടെ രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകും.
കുറേശ്ശേ , കുറേശ്ശേ നീ മനസ്സിലാക്കും.
(ഞാൻ നിസ്സാഹായായി. ഞാൻ എന്തോ ഒരു കാര്യം യേശുവിനോടു പറഞ്ഞു.)
എനിക്കറിയാം. എന്നാൽ, ഞാൻ ഇതുവരെ നിന്നെ വഴിനയിച്ചിട്ടില്ലയോ? ഞാൻ നിനക്കു ദർശനങ്ങൾ നൽകും. അവ നീ എഴുതി എടുക്കണം. വേദന സഹിക്കുന്ന നിൻറെ ദൈവത്തോടൊപ്പം നീയും നിലകൊള്ളുക !
നോട്ടുബുക്ക് 14
സൃഷ്ടിയെ, എൻറെ സൃഷ്ടിയെ! ഇന്നു നിങ്ങളുടെ ദൈവമായ എന്നെ നിഷേധിക്കുന്നു. എന്നാൽ, നാളെ നിങ്ങൾ എന്നെ സ്തുതിക്കുകയും എന്നെ ആരാധിക്കുകയും എന്നെ ആഗ്രഹിക്കുകയും ചെയ്യും1
വരൂ, വാസുലാ. ഞാൻ ആരാണെന്ന് ഒരിക്കലും മറക്കരുത്. എന്നെ മുറുകെ പിടിച്ചുകൊള്ളുക. ഇന്നലെത്തെപ്പോലെ എന്നെ വിളിക്കുക. ഞാൻ നിൻറെ അടുക്കലേക്ക് ഓടിയെത്തും.
(ഞങ്ങളുടെ പുതിയ ഫ്ളാറ്റിൽ, രാത്രി 10 മണിക്ക് പ്രധാന കവാടം പൂട്ടിയിരിക്കും. കഴിഞ്ഞ രാത്രി ഞങ്ങൾ പുറത്തുപോയപ്പോൾ പ്രധാന കവാടത്തിൻറെ താക്കോൽ എടുക്കുവാൻ മറന്നുപോയി. തിരിച്ചുവന്നപ്പോൾ 10 മണി കഴിഞ്ഞതിനാൽ അകത്തു കടക്കുവാൻ കഴിയാതെ പുറത്തു നില്പായി. ഞാൻ വാതിൽക്കൽ നിന്നുകൊണ്ട് ദൈവത്തോടു പ്രാർത്ഥിച്ചു: “ഓ എൻറെ ദൈവമേ, വാതിൽ അടച്ചിരിക്കുകയാണ് എന്നു പറയാതെ അത് എനിക്കു തുറന്നു തരണമേ.” ആ നിമിഷം തന്നെ ഫ്ളാറ്റിൽ താമസിക്കുന്ന മറ്റൊരാൾ അകത്തേക്കു കടക്കാനായി അവിടെ എത്തുകയും, അങ്ങനെ വാതിൽ തുറക്കുവാൻ ഇടയാവുകയും ചെയ്തു.)
ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെ തീക്ഷണമായി ആഗ്രഹിച്ചുകൊണ്ടും സ്നേഹിച്ചുകൊണ്ടും എന്നെ ആദരിക്കുക.
ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളിൽ പലരും എന്നെ മറന്നുകൊണ്ട് അതു ഭാഗ്യം കൊണ്ടാണ് സംഭവിച്ചതെന്നു പറയും. എൻറെ ശബ്ദാവലിയിൽ “ഭാഗ്യം” എന്നൊരു വാക്ക് ഇല്ല. സൃഷ്ടിയെ, ഞാനാണ് നിങ്ങളെ സഹായിക്കുന്നത്.
11.07.1987 - I will teach you to look before you make your next Step
അനുതപിക്കുക!
എൻറെ ദൈവമേ, എന്നെ കരുതുന്നതിന് നന്ദി.
(ഞാൻ അനുതപിച്ചു)
പ്രിയപ്പെട്ടവളേ, എല്ലാം ക്ഷമിച്ചിരിക്കുന്നു. എൻറെ കരുണ ഇപ്രകാരമാണ്.
ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നതിനു മുമ്പ് ശരിക്കും നോക്കുവാൻ ഞാൻ നിന്നെ പഠിപ്പിക്കാം. ജാഗ്രതയുള്ളവളായിരിക്കുക. എല്ലാറ്റിലും ഉപരിയായി എന്നെ പരിഗണിക്കുക. പുഷ്പമേ, എൻറെ പ്രകാശത്തിൽനിന്നു നിൻറെ മുഖം തിരിച്ചുകളയരുത്. എന്നെ നോക്കുക. നിൻറെ മുഖം എന്നെ കാണട്ടെ. സമൃദ്ധമായി വളരുക!
ഞാൻ ദുർബലയാണ്. അങ്ങയുടെ കുരിശ് വഹിക്കുന്നത് ചിലപ്പോൾ വലിയ ഭാരമായിട്ട് എനിക്ക് അനുഭവപ്പെടാറുണ്ട്.
എൻറെ സാക്ഷ്യയേ, എന്നോട് ഐക്യപ്പെട്ട് ഒന്നായിത്തീരുക. ഒന്നിച്ചു, നമുക്കൊന്നിച്ചു എൻറെ സഭയെ പുന:രുദ്ധരിക്കാം.
12.07.1987- Alpha and Omega
വാസുലാ, നീ മനസ്സിലാക്കുന്നത് കാണുമ്പോൾ ഞാൻ സന്തോഷിക്കുന്നു.
(ഞാൻ യഥാർത്ഥമായി ദൈവത്തോടുകൂടെയാണെന്നും, അവിടുന്ന് ഈ വിധത്തിൽ എനിക്കു സന്ദേശം നൽകുന്നുവെന്നും ചില സമയങ്ങളിൽ എനിക്ക് യഥാർത്ഥമായി അനുഭവപ്പെടുകയും, അപ്പോൾ എൻറെ ഹൃദയം ആനന്ദത്താൻ തുള്ളുകയും ചെയ്യുന്നു. എന്നാൽ മറ്റു ചില സമയങ്ങളിൽ പൂർണ്ണമായി ഈ അനുഭവം ഉണ്ടാകുന്നില്ല. )
കർത്താവേ, അങ്ങ് ഇത് അറിയുന്നുണ്ടോ?
അതെ. ഞാൻ നന്നായി അറിയുന്നുണ്ട്. വാസുലാ, നീ ജുവാനെ (Juan ) ഓർക്കുന്നില്ലേ? നമ്മൾ അവനെ എന്നോട് ഐക്യപ്പെടുത്തും.
എൻറെ ദൈവമേ!
ഞാനാണ്.
അങ്ങ് ജുവാനെക്കുറിച്ചു വളരെയധികം ചിന്തിക്കുന്നുണ്ടല്ലോ !
അവൻ എനിക്കു പ്രിയപ്പെട്ടവനാണ്. ഞാൻ അവനെ സ്നേഹിക്കുന്നു. അവനെ എൻറെ അടുക്കൽ എത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവനെ നയിക്കുവാനും വലിയൊരു ശുശ്രൂഷകനാക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. വാസുലാ, എനിക്കുവേണ്ടി അവൻ എന്തെല്ലാം വലിയ കാര്യങ്ങൾ ചെയ്യും!
കർത്താവേ, എന്നാൽ ഇത് അസാദ്ധ്യമാണ്. ഒന്നാമത്തെ കാര്യം അവൻ അങ്ങിൽ വിശ്വസിക്കുന്നില്ല. രണ്ടാമത്തെ കാര്യം അവന് അവൻറെ ജീവിതത്തിൽ പല ജോലികളുമുണ്ട്.
കുഞ്ഞേ, നിന്നെ നയിക്കുന്നത് ആരാണെന്ന് നീ മനസ്സിലാക്കുന്നുണ്ടോ?
ഉവ്വ്, എൻറെ ദൈവമേ.
ഞാൻ ആൽഫയും ഒമേഗയും ആണ്. ഞാൻ സർവ്വത്തിൻറെയും സൃഷ്ടാവാണ്. അവൻ (ജുവാൻ) വർഷങ്ങളായി എന്നെ തേടുകയായിരുന്നെന്നുള്ളത് നിനക്ക് അറിയാമോ?
അങ്ങനെ ആയിരുന്നോ? ഞാൻ കരുതിയത് അവൻ അങ്ങിൽ വിശ്വസിക്കുന്നില്ല എന്നാണ്.
അവൻ എപ്പോഴും എന്നിൽ വിശ്വസിച്ചിരുന്നു. എന്നാൽ അവനെ വഴിതെറ്റിച്ചുവെന്നുമാത്രം. ഞാൻ അവനെ സ്നേഹിക്കുന്നു. എന്നെ കണ്ടെത്തുവാൻ ഞാൻ അവനെ സഹായിക്കുകയും ചെയ്യും. ഞാൻ സ്നേഹമാണ്; സ്നേഹത്തിലേക്ക് അവൻ വരും. എൻറെ സ്നേഹത്താൽ ഞാൻ അവനെ നിറയ്ക്കും. എൻറെ അനുഗ്രഹങ്ങൾ അവനെ പുനരുദ്ധരിക്കും.
പ്രിയപ്പെട്ടവളേ, ഇനി നീ വിശ്രമിക്കണം.
കർത്താവേ, ഞാൻ മുട്ടുകുത്തിനിന്നുകൊണ്ട് അങ്ങയുടെ സന്ദേശങ്ങൾ തുടർന്നും എഴുതണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടോ?
ഞാൻ ആഗ്രഹിക്കുന്നു. എൻറെ തിരുസാന്നിദ്ധ്യത്തെ ആദരിക്കുക.
ഉവ്വ്, കർത്താവേ.
13.07.1987 - I Revived you for My Glory
വാസുലാ, നീ എൻറെ സന്ദേശവാഹകയാകുന്നതിന് ഞാൻ നിന്നെ പഠിപ്പിച്ചതുപോലെ നീ എന്നെ സ്നേഹിക്കണം. നീ ജീവനിലേക്കു വന്നിരിക്കുന്നു; അവസാനം, നീ ഇപ്പോൾ ജീവിക്കുന്നു. മരിച്ചവരിൽനിന്നു ഞാൻ നിന്നെ ഉയിർപ്പിച്ചു !
അപ്പോൾ മറ്റുള്ളവരുടെ കാര്യമോ?
സൃഷ്ടിയേ, മററുള്ളവർ ഇനിയും ഉയിർപ്പിക്കപ്പെടേണ്ടിയിരിക്കുന്നു.
എൻറെ സ്നേഹത്തിൻറെ മഞ്ഞുതുള്ളി അവരുടെമേൽ വീഴും. എൻറെ പ്രകാശം അവരെ ആവരണം ചെയ്യുകയും, അവർ ഉയിർക്കുകയും ചെയ്യും. സൃഷ്ടിയേ, ഞാൻ നിന്നെ ഉയിർപ്പിക്കും. ഞാൻ നിന്നെ ഉയിർപ്പിച്ചത് നിൻറെ മഹത്ത്വത്തിനുവേണ്ടിയല്ല. ഞാൻ നിന്നെ ഉയിർപ്പിച്ചത് എൻറെ മഹത്ത്വത്തിനുവേണ്ടിയാണ്.
അതെ, കർത്താവേ.
കുഞ്ഞേ, എന്നെ പിതാവേ എന്നു വിളിക്കുക. അതെ, നീ എൻറെ അരികെ വസിക്കുക. ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.
18.07.1987- Talk to Me
(സ്വിറ്റ്സ്വർലണ്ടിൽ എത്തിയതിനുശേഷം പല അസുഖങ്ങൾ കാരണം എനിക്ക് എഴുതുവാൻ പോലും പ്രയാസം ഉണ്ട്. ആദ്യം പനി, പിന്നീട് വായുടെ ഉള്ളിൽ അസുഖം. ആഹാരം കഴിക്കുവാൻ പോലും സാധിക്കുന്നില്ല. അതിനുശേഷം, ശരീരത്തിൻറെ ഒരു വശത്ത് കുത്തിത്തുളയ്ക്കുന്ന വേദന. ഇതുമൂലം കഴിഞ്ഞ അഞ്ചു രാത്രികളിൽ എനിക്ക് ഉറങ്ങുവാൻ കഴിഞ്ഞില്ല. കൂടാതെ ചൊടിയിൽ ഒരു ഇൻഫക്ഷനും ഉണ്ടായി.)
വരൂ, ഞാൻ നിന്നോടു പറയട്ടെ. ഇതെല്ലാം എന്നിൽനിന്നു വരുന്നതാണ്. ഇവയെല്ലാമാണ് എൻറെ ശുദ്ധീകരണമാർഗ്ഗങ്ങൾ.
മകളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നു നീ മനസ്സിലാക്കുക. നീ സഹിക്കേണ്ടി വരുന്ന സമയങ്ങളിലും ഞാൻ നിന്നെ താങ്ങുന്നു. ഞാൻ നിന്നെ സംരക്ഷിക്കുന്നതുകൊണ്ട് നിന്നിൽ യാതൊരു കറയും ഉണ്ടാകുവാൻ ഞാൻ അനുവദിക്കുകയില്ല.
ഞാൻ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഗ്രഹിക്കുക. എന്നെ അനുഭവിച്ചറിയുക. നീ എന്നോടു സംസാരിക്കുന്നതു ഞാൻ കേൾക്കട്ടെ. എന്നെ ഓർക്കുക. എന്നെക്കാളും ഉപരിയായി യാതൊന്നും നിനക്ക് ഉണ്ടാകുവാൻ ഞാൻ അനുവദിക്കുകയില്ല. ഞാനാണ് പ്രഥമൻ.
നിന്നിലെ ആന്തരികവ്യക്തിത്വത്തെ (Soul ) നവീകരിക്കുന്നതിലൂടെ അതു സ്വർണ്ണംപോലെ ശോഭിക്കും.
ഞാൻ എന്തുകൊണ്ടാണ് നിന്നെ തിരഞ്ഞെടുത്തതെന്ന് ഇപ്പോൾ ഞാൻ നിന്നോടു പറയാം. അവർണ്ണനീയമായ നിൻറെ നികൃഷ്ടതയും ബലഹീനതയും നിമിത്തമാണ് ഞാൻ നിന്നെ തിരഞ്ഞെടുത്തത്. ഞാൻ കരുണയുള്ള ദൈവമാണ്.
ഇപ്പോൾ നിനക്ക് നിൻറെ ജോലിയിൽ ഏർപ്പെടാം. എന്നാൽ, എപ്പോഴും നിൻറെ മനസ്സിൽ എന്നെ സൂക്ഷിക്കണം. എൻറെ ദൃഷ്ടിയിൽനിന്ന് ഞാൻ നിന്നെ ഒരിക്കലും വിട്ടുകളയുകയില്ല. ഞാൻ നിന്നോടു സംസാരിക്കുമ്പോൾ നീ എൻറെ അധരങ്ങളെ നോക്കുക. വരൂ, ഞാൻ നിന്നെ സ്നേഹിക്കുന്നു. വരൂ, എഴുന്നേൽക്കൂ. എന്നെ നോക്കുക; ഞാൻ നിൻറെ സ്വരം കേൾക്കട്ടെ.
(ശരിയാണ്. കുറച്ചു ദിവസങ്ങളായി പല രാജ്യങ്ങളിലൂടയും ചുറ്റിക്കറങ്ങിയതുകൊണ്ട് ഞാൻ ദൈവത്തെ അവഗണിച്ചിരുന്നു. മുഴുവൻ ശ്രദ്ധയും ദൈവത്തിനു നൽകുവാൻ സാധിച്ചില്ല.)
ഇപ്പോൾ കുറച്ചു സമയം കൂടി നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നെ അനുവദിക്കുക.
ഉവ്വ്, കർത്താവേ.
എൻറെ അനുഗ്രഹങ്ങൾ നിനക്കുണ്ടാകട്ടെ.
കർത്താവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു.
21.07.1987 -Jehova Witnesses
(ഇന്ന് യഹോവ സാക്ഷികളായ രണ്ടു സ്ത്രീകൾ എന്നെ കാണുവാൻ വന്നു. ഞങ്ങൾക്ക് തമ്മിൽ സംസാരിക്കുവാൻ ഭാഷയുടെ തടസ്സം ഉണ്ടായിരുന്നെങ്കിലും അവർ കത്തോലിക്കാ സഭയെ രൂക്ഷമായി വിമർശിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വന്നത്.
ഇംഗ്ലീഷിലുള്ള പുസ്തകവുമായി വരാമെന്നു പറഞ്ഞ് അവർ തിരിച്ചുപോയി. ഞാൻ സന്ദേശം എഴുതിക്കൊണ്ടിരുന്ന സമയത്ത് അവർ തിരിച്ചുവന്നു. എൻറെ മകനും ഏതാണ്ട് ഇതേ സമയത്ത് എത്തി.
ദൈവീകസന്ദേശങ്ങൾ യഹോവ സാക്ഷികളായ സ്ത്രീകളെ കാണിച്ചു. അവർ പരിഹസിച്ചു ചിരിക്കുകയും ‘പിശാച് ‘ എന്നു പറയുകയും ചെയ്തു. ഞാൻ എതിർത്ത് ഒന്നും പറഞ്ഞില്ല.
ഞാൻ താമസിയാതെ പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യും എന്ന ദൈവത്തിൻറെ മുന്നറിയിപ്പു ഞാൻ ഓർത്തു. അവിടുത്തെ മുൾക്കീരിടം എനിക്ക് ഈ അവസരത്തിൽ നൽകപ്പെട്ടു. (Notebook 11- ലെ പ്രവചനം ഇങ്ങനെ പൂർത്തിയായി. ഇത് ഒരു തുടക്കം മാത്രമാണെന്ന് എനിക്കു മനസ്സിലായി.)
വാസുലാ, ഞാൻ നിൻറെ അടുത്തുണ്ട്. ഭയപ്പെടരുത്.
22.07.1987 - Souls in Purgatory
വാസുലാ, നിനക്ക് മരണമടഞ്ഞ ഈ വ്യക്തികളെ (Souls) കാണുവാൻ സാധിക്കുന്നുണ്ടോ? അവർ നിര നിരയായി കാത്തുനിൽക്കുകയാണ്.
(യേശുവിൻറെ പിന്നിലായി മരണമടഞ്ഞ ഒരു കൂട്ടം വ്യക്തികളെ ഞാൻ കണ്ടു.)
യേശുവേ?
ഞാനാണ്. അവരെല്ലാം മരണമടഞ്ഞവരാണ്. (departed souls)
(മരണമടഞ്ഞ ഇവരെ കണ്ടുകഴിഞ്ഞ് ഉടനെതന്നെ മറ്റൊരു ദർശനം ഞാൻ കണ്ടു. ഇത് വളരെ വർഷങ്ങൾക്കു മുമ്പ് എനിക്ക് ഏതാണ്ട് 17- 18 വയസ്സുള്ളപ്പോൾ ഞാൻ പലപ്പോഴും കണ്ടിട്ടുള്ള ഒരു ദർശനമാണ്. ഞാൻ വായന മുറിയിയിലായിരിക്കുമ്പോൾ, തറയിലായി അനേകം മരണമടഞ്ഞ വ്യക്തികളെ (departed souls) ദർശനത്തിൽ കണ്ടിട്ടുണ്ട്. അവരുടെ ശ്രദ്ധാപൂർവമുള്ള ഇരുപ്പു കണ്ടാൽ എന്നിൽനിന്ന് എന്തോ കേൾക്കുവാൻ അവർ ഇരിക്കുകയാണെന്ന് തോന്നും.
ആ നാളുകളിൽ ഈ ദർശനം കണ്ടിട്ട് ഞാൻ ഇപ്രകാരം ചിന്തിക്കാറുണ്ടായിരുന്നു: “എന്തുകൊണ്ടാണ് ഞാൻ മരണമടഞ്ഞ വ്യക്തികളെ ദർശനത്തിൽ കാണുന്നത്?” അവർ എന്നെ ശല്യപ്പെടുത്തിയിരുന്നില്ല. അല്പ സമയത്തിനുള്ളിൽ എൻറെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്കു മാറിപ്പോവുകയും ചെയ്യുമായിരുന്നു.
ഇത്തരത്തിലുള്ള ദർശനങ്ങൾ മിക്കവാറും പതിവായിരുന്നു. എന്നാൽ, ഞാൻ അതിന് വലിയ പ്രാധാന്യം നല്കിയിരുന്നില്ല.)
അതെ, വാസുലാ. അവർ കാത്തുനില്ക്കുകയായിരുന്നു !
കർത്താവേ, അവർ എന്തിനെയാണ് കാത്തുനിന്നത്?
നീ വളരുന്നതിനുവേണ്ടി അവർ കാത്തു നില്ക്കുകയായിരുന്നു.
അവർക്ക് ഇക്കാര്യം അറിയാമായിരുന്നോ?
അതെ, അവർക്ക് ഇത് അറിയാമായിരുന്നു. നീ എന്നെ സ്നേഹിച്ചുകൊണ്ട് നിൻറെ തെറ്റുകൾ പരിഹരിക്കുന്നതിനായി ഞാൻ നിനക്കുവേണ്ടി കാത്തുനിന്നു.
നീ എന്നെ തീക്ഷണതയോടെ സ്നേഹിക്കുന്നത് പരിഹാരമാവുകയും, അതുവഴി ശുദ്ധീകരണസ്ഥലത്തുള്ള മരണമടഞ്ഞവർ (souls) സൗഖ്യമാക്കപ്പെടുകയും ചെയ്യും. ശുദ്ധീകരണാഗ്നിയിൽ നിന്ന് രക്ഷിക്കപ്പെടുന്ന അവർക്ക് അവസാനം എൻറെ അടുക്കൽ എത്തുവാനും കഴിയും.
വാസുലാ, ശുദ്ധീകരണ സ്ഥലത്ത് അവർ എത്രമാത്രം സഹിക്കുന്നുണ്ടെന്ന് നിനക്കറിയാമോ? അവർ എന്നെ കാണുവാൻ അതിയായി ആഗ്രഹിക്കുന്നു. പക്ഷേ, അവർക്ക് അതിനു സാധിക്കുന്നില്ല. അവർ എത്രമാത്രം നിന്നെ ആശ്രയിക്കുന്നു !
വാസുലാ, നീ അവരെ സഹായിക്കുമോ?
കർത്താവേ, അവരെല്ലാവരും അവസാനം അങ്ങയുടെ അടുക്കൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. അവരെ നീ എങ്ങനെ സഹായിക്കുമെന്ന് കർത്താവായ ഞാൻ നിനക്കു കാണിച്ചു തരും. എപ്പോഴും എന്നെ അന്വേഷിക്കുക. പരിത്യാഗം ചെയ്യുക; ഒരിക്കലും പരാതിപ്പെടരുത്. എൻറെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാൻ ഞാൻ നിന്നെ സഹായിക്കും. പ്രിയപ്പെട്ടവളേ, എന്നെ സ്നേഹിക്കുക; എന്തെന്നാൽ നിൻറെ സ്നേഹം അവരെ സൗഖ്യമാക്കും.
യേശുവേ, ഈ മരണമടഞ്ഞ വ്യക്തികൾ (souls) അങ്ങയുടെ അടുക്കൽ വന്നുചേർന്നുവോ എന്ന് എന്നെ അറിയിക്കാമോ?
ഞാൻ നിന്നെ അറിയിക്കാം.
യേശുവേ, യഹോവ സാക്ഷ്യകളെ സംബദ്ധിച്ച് അങ്ങ് എന്തുപറയുന്നു?
അവർ ആഗ്രഹിക്കുന്നതെല്ലാം അവർ നിനക്കു നൽകട്ടെ. എന്നോടൊപ്പം അവരെ സ്വീകരിക്കുക. ഞാൻ അവരെ എന്തിനാണ് നിൻറെ അടുക്കൽ അയച്ചിരിക്കുന്നതെന്ന് നീ മനസ്സിലാക്കും. പ്രിയപ്പെട്ടവളേ, എന്നിൽ ആശ്രയിക്കുക.
യേശുവേ, സ്വർഗ്ഗവാസികളെ ആരെയും എനിക്കു കാണുവാൻ സാധിക്കുകയില്ലേ?
ഞാൻ നിന്നോടു പറയട്ടെ. ഞാൻ നിന്നെ സ്വീകരിച്ച്, എൻറെ സ്വർഗ്ഗവാസികളോടൊപ്പം നിന്നെ പാർപ്പിക്കുന്നതാണ്.
മകളേ, എൻറെ ഏതെങ്കിലും കൃപാവരത്തിന് നിനക്ക് യോഗ്യത ഉണ്ടായിരുന്നെങ്കിൽ കഷ്ടതകൾ കൂടാതെയും, എല്ലാ നരകവാതിലുകളും തുറക്കാതെയും സ്നേഹം എങ്ങനെയാണ് വഴി നടത്തുന്നതെന്ന് ഞാൻ നിനക്കു കാണിച്ചു തരുമായിരുന്നു.
(സാത്താനും അവൻറെ അനുയായികൾക്കും എന്നെ നിന്ദിക്കുവാനും സന്ദേശങ്ങൾക്കിടയിൽ തെറ്റായി വാക്കുകൾ തിരുകിക്കയറ്റുവാനും അനുവാദം നൽകിട്ടിയിട്ടുണ്ട്. അതോടൊപ്പം സാത്താനെ തിരിച്ചറിയുവാനുള്ള മാർഗ്ഗവും കർത്താവ് എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. സാത്താൻ ഒരിക്കലും മനുഷ്യരെ സമാധാനത്തിൽ വസിക്കുവാൻ അനുവദിക്കുകയില്ല.)
എന്താണ് ഇത് അർത്ഥമാക്കുന്നത്?
ഇതിൻറെ അർത്ഥം നിനക്കു ഞാൻ നല്കിയിരിക്കുന്ന ഈ കൃപാവരങ്ങൾക്കൊന്നും നിനക്ക് അർഹത ഉണ്ടായിരുന്നില്ല. എൻറെ അനന്തമായ നന്മ ഒന്നുകൊണ്ടു മാത്രമാണ് ഞാൻ നിൻറെ നികൃഷ്ടതയിൽ നിന്നെ കടാക്ഷിച്ചത്.
ഇപ്പോൾ മുതൽ എന്നത്തേക്കാളും അധികമായി എന്നെ തീക്ഷണമായി ആഗ്രഹിക്കുക. സ്നേഹപ്രവർത്തികൾ നീ എനിക്കുവേണ്ടി ചെയ്യുന്നതിലൂടെ നീ ഓരോ കൃപയും നേടിയെടുക്കും. ഓരോ സ്നേഹപ്രവർത്തിയും നീ നശിപ്പിച്ചുകളഞ്ഞിട്ടുള്ളതെല്ലാം തിരിച്ചുതരും.
എൻറെ ദൈവമേ, ഞാൻ എന്താണ് നശിപ്പിച്ചു കളഞ്ഞിട്ടുള്ളത്?
ഞാൻ നൽകിയിട്ടുള്ള നന്മകളെല്ലാം നീ തിന്മകളാക്കി മാറ്റി. എന്നെ ആദരിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു.
കർത്താവേ, ഈ സ്നേഹ പ്രവർത്തികൾ ചെയ്യുവാൻ അവിടുന്ന് എന്നെ സഹായിക്കുമോ?
ഞാൻ സഹായിക്കും. ഞാൻ നിനക്കു നൽകിയതെല്ലാം നീയും സൗജന്യമായി നൽകേണ്ടിയിരിക്കുന്നു എന്ന കാര്യം ഓർക്കണം. എൻറെ ബലിപീഠം നിർമ്മലമായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
(പിന്നീട്)
കർത്താവേ?
ഞാനാണ്.
അങ്ങയുടെ പ്രകാശത്തിൽ വസിക്കുവാൻ എന്നെ അനുവദിക്കണമെ.
എൻറെ പ്രകാശത്തിലായിരിക്കുക; എൻറെ പ്രകാശത്തിൽ വസിക്കുക.
അങ്ങയിൽ ആശ്രയിക്കുവാൻ എന്നെ അനുവദിക്കണമെ.
ഞാൻ നിന്നെ എപ്പോഴും അനുവദിക്കും.
(അനുവദിക്കുക എന്ന പ്രയോഗം കർത്താവ് എന്നെ പഠിപ്പിച്ചതാണ്. ദൈവവും സർവ്വശക്തനുമായ കർത്താവ് അവിടുത്തെ സൃഷ്ടിയായ എന്നോട് എപ്പോഴും ചോദിക്കുന്നത് “ എന്നെ അനുവദിക്കുമോ “ എന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ്.
അങ്ങയുടെ കരം പിടിച്ചുകൊണ്ട് അങ്ങയോടു ചേർന്നിരിക്കുവാൻ എന്നെ അനുവദിക്കുമോ?
നിൻറെ പിതാവിൻറെ കരങ്ങളിലേക്കു വരുക.
അങ്ങയോടു സംസാരിക്കുവാൻ എന്നെ അനുവദിക്കണമെ.
എന്നോട് ഒന്നായിത്തീരുക. എന്നെ എപ്പോഴും നോക്കുക. എൻറെ പ്രതിബിംബമായിത്തീരുക. ഞാൻ നിനക്കുവേണ്ടി സംസാരിക്കട്ടെ.
അങ്ങയാൽ ആശ്വസിപ്പിക്കപ്പെടുന്നതിന് എന്നെ അനുവദിക്കണമെ.
കുഞ്ഞേ, ഞാൻ നിൻറെ ആശ്വാസകനായിരിക്കും. വരൂ, എന്നെ അനുഭവിച്ചറിയുക. എന്നോട് ഐക്യപ്പെടുക ; എന്നോട് ഒന്നായിത്തീരുക. എന്നിൽ ലയിച്ചുചേരുക. ഞാൻ നിന്നെ പൂർണ്ണമായി സ്വന്തമാക്കട്ടെ; ഞാൻ നിൻറെമേൽ ഭരണം നടത്തട്ടെ. എന്നെ സമീപിക്കുക; ഞാൻ നിന്നെ എൻറെ ഹൃദയത്തിൽ പ്രവേശിപ്പിക്കട്ടെ. നീ എന്നിലും ഞാൻ നിന്നിലും വസിക്കട്ടെ. മകളേ, ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു !
(ദൈവം സന്തോഷിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.)
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
(കർത്താവിൻറെ സ്നേഹം എന്നെ പൂർണ്ണമായി ആവരണം ചെയ്യുന്നതായി എനിക്ക് അനുഭവപ്പെട്ടു.)
ഇപ്പോൾ എന്നോടൊപ്പമായിരിക്കുക. ഇരിക്കൂ.
(ഞാൻ എഴുന്നേൽക്കുവാൻ തുടങ്ങുകയായിരുന്നു.)
വാസുലാ, എനിക്ക് യാതൊന്നും നിരസിക്കാതിരിക്കുക. ഞാൻ ഉച്ചത്തിൽ നിലവിളിക്കുന്നു. എൻറെ നിലവിളി സ്വർഗ്ഗം മുഴുവനിലും മാറ്റൊലി കൊള്ളുകയും, സ്വർഗ്ഗത്തെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യുന്നു. എന്നെ സ്നേഹിക്കുന്നവർ എൻറെ നിലവിളി കേട്ടിരിക്കേണ്ടതായിരുന്നു. അവർക്ക് ഉണ്ടായ തോന്നലല്ല ഇതെന്ന് അവരോടു പറയണം.
ദൈവത്തിൻറെ പ്രിയ പുത്രനായ യേശുവാണ് ഞാൻ. അവർ ഐക്യപ്പെട്ട് ഒന്നായി ഐക്യവും സമാധാനവും സ്നേഹവും സ്ഥാപിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
അവർ രക്ഷയുടെ ഒരു സൈന്യമായിത്തീർന്ന് നശിപ്പിക്കപ്പെട്ടതും വികലമാക്കപ്പെട്ടതും ആയ എല്ലാത്തിനെയും പുനരുദ്ധരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മുറിവേറ്റ എൻറെ അന്തരാത്മാവിൻറെ ആഴങ്ങളിൽ നിന്നാണ് എൻറെ നിലവിളി ശബ്ദം വരുന്നത്. മകളേ, എന്നെ വാഴ്ത്തുക.
എൻറെ ദൈവമേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു. അങ്ങയുടെ ആഗ്രഹങ്ങൾ സഫലമാകട്ടെ.
എന്നോടു വിശ്വസ്തയായി നിലകൊള്ളുക. എൻറെ ശരീരത്തിൽ ഒന്നായിത്തീരുക. എന്നെ മുറുകെ പിടിച്ചുകൊള്ളുക.
24.07.1987- Give Me Souls
(ഞാൻ എൻറെ മേശയുടെ അരികെ വന്ന് മുട്ടുകുത്തി നിൽക്കുന്നു. എനിക്കെതിർവശത്തുള്ള സോഫായിൽ യേശു ഇരിക്കുന്നു. അവിടുത്തെ വാക്കുകൾക്കായി ഞാൻ പ്രത്യാശപൂർവം അവിടുത്തെ നോക്കുന്നു.)
പ്രിയപ്പെട്ടവളേ, എന്നോടുള്ള നിൻറെ സ്നേഹം വർദ്ധിപ്പിച്ച് മരണമടഞ്ഞുപോയ വ്യക്തികളെ (departed souls) സൗഖ്യമാക്കുക. എന്നെ സ്നേഹിച്ചുകൊണ്ട് അവരെ (അവരുടെ സഹനങ്ങളിൽനിന്നു) മോചിപ്പിക്കുക. ഇപ്പോൾ നീ അഞ്ചു മരണമടഞ്ഞുപോയ വ്യക്തികളെ (souls) എൻറെ അടുക്കലേക്കു കൊണ്ടുവന്നുകഴിഞ്ഞു. ശുദ്ധീകരണ സ്ഥലത്തിലെ വ്യക്തികളെ എനിക്കു തിരിച്ചുനൽകിക്കൊണ്ട് എന്നെ തൃപ്തിപ്പെടുത്തുക. സാത്താൻറെ നരക വാതിലിനടുത്തുകിടക്കുന്ന ശുദ്ധീകരണസ്ഥലത്തിലെ എല്ലാ വ്യക്തികളെയും വീണ്ടെടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു !
(പിന്നീട്)
എന്നെ സ്നേഹിക്കുക.
യേശുവേ?
ഞാനാണ്. സിർക്കാ ലിസയോട് എന്നെ കൂടുതലായി സ്നേഹിക്കുവാൻ പറയുക. എന്തുകൊണ്ടാണ് അവൾ എൻറെ അടുക്കൽ വരാതിരിക്കുന്നത്? ഞാനാണ് അവളുടെ ഉപദേഷ്ടാവ്.
എൻറെ ഹൃദയം സ്നേഹത്തിൻറെ അഗാധ സമുദ്രമാണെന്നുള്ള കാര്യം അവൾക്ക് അറിയാമോ? വാസുലാ, ഞാൻ അവളെ സ്നേഹിക്കുന്നു.
ഞാൻ അവൾക്കുവേണ്ടി കാത്തിരിക്കും. ഞാൻ അവളോട് ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കും:
“മകളേ, എന്നോടു പ്രത്യുത്തരിക്കുക; എൻറെ നിലവിളി ശ്രവിക്കുക; നിൻറെ പ്രാർത്ഥനയിൽ എന്നെ വിളിക്കുക; നിന്നെ സ്നേഹിക്കുന്ന ഈ ഹൃദയത്തോടു സംസാരിക്കുക; ഞാൻ നിനക്കുവേണ്ടി കാത്തിരിക്കും.”
(മുകളിൽ കൊടുത്തിരിക്കുന്ന ഈ സന്ദേശം എൻറെ സുഹൃത്തിനുവേണ്ടി യേശു നല്കിയതാണ്.)
25.07.1987 - I am your Father
ഞാൻ നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ സ്വർഗ്ഗീയ പിതാവാണ്. നിങ്ങളുടെ സൃഷ്ടാവായ എന്നെ അല്ലാതെ മറ്റ് ആരെയും പിതാവ് എന്നുവിളിക്കരുത്.
വാസുലാ, എന്നിൽനിന്നു പഠിക്കുക. ഞാൻ ഇപ്പോഴും നിങ്ങളുടെ മദ്ധ്യ ഉണ്ടെന്ന് ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതല്ലേ? ഞാൻ സ്നേഹമാണ്; എൻറെ ആടുകളെ ഞാൻ വീണ്ടുത്തു രക്ഷിക്കേണ്ടതിന് അവയെ സ്നേഹത്തിലേക്കു കൂട്ടിക്കൊണ്ടു വരുക.
യുക്തിവാദം അവസാനിപ്പിച്ച്, സ്നേഹം നിവേശിപ്പിക്കുക. ഞാൻ നിനക്കു നല്കിയ അതേ ഭക്ഷണം എൻറെ മക്കൾക്കു നൽകിക്കൊണ്ട് അവരെ സഹായിക്കുക.
അങ്ങയുടെ സഹായത്തോടെ ഞാൻ അങ്ങയുടെ അഭിലാഷങ്ങൾ നിറവേറ്റും. അങ്ങ് എന്നെ നയിക്കുന്ന പ്രകാശമാകട്ടെ.
(പിന്നീട്)
(യഹോവസാക്ഷികൾ ഇനിയും വന്നാൽ ഞാൻ എന്തുചെയ്യുമെന്ന് അറിയാതെ ഞാൻ വിഷമിച്ചു. അവരോട് എന്തു പറയും?)
എഴുതുക.
(സന്ദേശം എഴുതി എടുക്കുന്ന നോട്ടുബുക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് യേശു ഒരു ആംഗ്യം കാണിച്ചു.)
അവരെ സ്നേഹിക്കുക.
?
ഞാൻ നിന്നോടു പറയുന്നതു ചെയ്യുക. അവരെ സ്നേഹിക്കുക; എല്ലാവരും എൻറെ മക്കളാണ്.
എന്നാൽ, അവർ തെറ്റായ ഉപദേശം എനിക്കു നൽകുമെന്ന് ഞാൻ ഭയപ്പെടുന്നു. അവർ പറയുന്നു: യഥാർത്ഥ മതം അവരുടെതാണ് ; കത്തോലിക്കരും,പ്രൊട്ടസ്റ്റൻറുകാരും, മുസ്ലീംങ്ങളും, യഹൂദർ തുടങ്ങിയ എല്ലാ മതങ്ങളും നൂറ് ശതമാനം തെറ്റാണ് ; അവരുടെ വിശ്വാസം വഴി മാത്രമേ ഒരാൾക്കു സ്വർഗ്ഗത്തിലെത്തുവാൻ സാധിക്കുകയുള്ളു എന്നും.
(യേശുവിൻറെ നിലപാടിൽ മാറ്റമില്ല.)
പ്രിയപ്പെട്ടവളേ, അവരെ സ്നേഹിക്കുക.
ശരി, എന്നാൽ അവർ എന്നെ വഴിതെറ്റിക്കുവാൻ തുടങ്ങിയാലോ1
അവർ നിന്നെ വഴിതെറ്റിക്കുന്നെങ്കിൽ ഞാൻ നിശ്ശബ്ദനായി നിൽക്കുമെന്ന് നീ കരുതുന്നുണ്ടോ?
ഇല്ല.
മകളേ, ഭയപ്പെടരുത്. ഞാൻ നിന്നെ നയിക്കും.
എൻറെ ദൈവമേ, അങ്ങയോടൊപ്പം ആയിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു.
എന്തുകൊണ്ട്?
കാരണം ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്തെന്നാൽ അങ്ങാണ് എൻറെ സന്തോഷവും, എൻറെ ആനന്ദവും, എൻറെ പുഞ്ചിരിയും. അങ്ങാണ് എൻറെ ജീവിതത്തിൻറെ സന്തോഷം.
വാസുലാ, എന്നെ സന്തോഷിപ്പിക്കുക. വാസുലാ, എന്നെ സ്നേഹിക്കുക. എൻറെ ഹൃദയത്തിൻറെ ആഴങ്ങളിലേക്ക് ഇറങ്ങുക; എൻറെ സമ്പൂർണ്ണ സ്നേഹം നിന്നെ ദഹിപ്പിച്ചുകൊണ്ട് , നിന്നെ ജീവിക്കുന്ന ഒരു സ്നേഹജ്വാലയായി മാറ്റട്ടെ. പ്രിയപ്പെട്ടവളേ, എന്നിൽ വിശ്രമിക്കുക. നിന്നിൽ വിശ്രമിക്കുവാൻ എന്നെ അനുവദിക്കുക. നീ എൻറെ സ്വർഗ്ഗമായിത്തീരുക.
'
26.07.1987 -Humility, Love and Devotion
എൻറെ ദൈവമേ?
ഞാനാണ്. കുഞ്ഞേ, പ്രത്യേകമായ ഈ പാത ഞാൻ നിനക്കുവേണ്ടി തിരഞ്ഞെടുത്തു; ദൈവമല്ലാതെ മറ്റാർക്കാണ് നിന്നെ ഈ പ്രത്യേക പാതയിലൂടെ നയിക്കുവാൻ കഴിയുന്നത്?
ആരംഭത്തിൽ ഈ സന്ദേശങ്ങൾ തിന്മയിൽനിന്നുള്ളതാണെന്ന് കരുതി ഞാൻ വളരെയധികം സന്ദേഹിച്ചു.'
നീ എന്നെ ആരാധിച്ചപ്പോൾ പിശാച് ഓടി ഒളിച്ചിട്ടുണ്ടായിരിക്കും. അവൻ ഓടി ഒളിച്ചില്ലെങ്കിൽ അവൻറെ കപടമായ പദ്ധതികൾ എല്ലാം തുറന്നുകാട്ടപ്പെടും. അവൻ ഒരിക്കലും വിനയവും സ്നേഹവും ദൈവഭക്തിയും സഹിക്കുകയില്ല. ഇത് എപ്പോഴും മനസ്സിൽ സൂക്ഷിക്കുക. എൻറെ കരം പിടിച്ചു പുരോഗതി പ്രാപിക്കുക. മടുപ്പു തോന്നരുത്. കൂടെക്കൂടെ പശ്ചാത്തപിക്കുക.
ഇനിയും നീ എങ്ങനെയാണ് മുന്നോട്ടു പോകുന്നത്?
കർത്താവേ, അങ്ങ് എന്നോട് ഇക്കാര്യം ചോദിക്കുകയാണോ?
അതെ, ഞാൻ അതു ചോദിക്കുന്നു.
അങ്ങ് എന്നെ സഹായിക്കുന്നില്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല.
കൊള്ളാം. എൻറെ ആഗ്രഹങ്ങൾക്ക് എതിരെ പോരാടുന്നവർ മുള്ളാണിയെ തൊഴിക്കുന്നവരെപ്പോലെയാണ്.
27.07.1987- A Purification - Day 1
(എനിക്ക് ഒരു നിരാശയുടെ അനുഭവമാണ്. ദൈവം അടുത്തുണ്ട് എന്ന അനുഭവം ലഭിക്കുന്നില്ല.)
എൻറെ വാസുലാ, ദുഃഖിക്കരുത്. ഞാൻ ഇതെല്ലാം നിനക്ക് ബോദ്ധ്യപ്പെടുത്തിത്തരും. ഞാൻ നിൻറെ അടുത്തുണ്ട്.
28.07.1987 A Purification -Day 2
(ഇപ്പോഴും നിരാശനിറഞ്ഞ അനുഭവം ഉണ്ട്.)
യേശുവേ, അങ്ങ് എന്നെ തലോടുന്നുണ്ടെന്ന് ഞാൻ മറ്റുള്ളവരോടു പറയുന്നത് അവരെ തെറ്റിദ്ധരിപ്പിക്കലാകുമോ? ചിലപ്പോൾ എനിക്കു തെറ്റുപറ്റിയതായിരിക്കും. അങ്ങനെയെങ്കിൽ അത് വലിയ തെറ്റു തന്നെയാണല്ലോ!
ദുഃഖിക്കരുത്. എൻറെ രക്ഷാകരമായ സ്നേഹത്തിൽ വിശ്വസിക്കുക. ഇപ്പോൾ എന്നതുപോലെ ഇതിനുമുമ്പും അനേകം തവണ നിന്നെ ഞാൻ തലോടിയിട്ടുണ്ട്. വാസുലാ, ഇതു നിൻറെ തോന്നലല്ല. ഇതു ഞാനാണ്, യേശു.
29.07.1987- A Purification -Day 3
(ഇപ്പോഴും നിരാശ നിറഞ്ഞ അനുഭവം ഉണ്ട്)
യേശുവേ?
ഞാനാണ്. നീയുമായിട്ടുള്ള എൻറെ ബന്ധം നിത്യമാണെന്ന് ഞാൻ നിന്നോടു പറഞ്ഞിട്ടുണ്ട്. പിന്നെ എന്താണ് നിനക്കു ഭയപ്പെടാനുള്ളത്? ആദ്യമുണ്ടായിരുന്നതുപോലെ ഇപ്പോൾ നിന്നെ ഞാൻ ഒരു ഉപകരണമായി ഉപയോഗപ്പെടുത്തുന്നില്ല, ഞാൻ നിന്നോടുകൂടെ അലപസമയം മാത്രമേ ഉള്ളൂ, ഞാൻ നിന്നെ ഉപേക്ഷിച്ചു, എനിക്കു നിന്നോടു കോപമാണ് എന്നൊക്കെ നീ തെറ്റായി കരുതുന്നു. വാസുലാ, അല്ല, ഇതൊന്നുമല്ല കാരണം. എൻറെ സ്നേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാൻ നിന്നെ ഉപേക്ഷിച്ചിട്ടില്ല. ഞാൻ നിന്നെ തുടർന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.
30.07.1987-A Purification- Day 4
(ഞാൻ ഇപ്പോഴും ആകുലപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് മുമ്പിലത്തെപ്പോലെ എനിക്കു ദൈവാനുഭവം ലഭിക്കുന്നില്ല?)
യേശുവേ?
ഞാനാണ്. വരൂ, എന്നെ നോക്കുക. അതെ, എന്നെ നോക്കുക.
(ഞാൻ ദൈവത്തിൻറെ കണ്ണുകളിലേക്ക് നോക്കി. എൻറെ മനസ്സലിഞ്ഞു.)
നീ എന്താണെന്ന് പരിഗണിക്കാതെ തന്നെ ഞാൻ നിന്നെ ഉയർത്തി എൻറെ ഹൃദയത്തിനുള്ളിൽ നിന്നെ പ്രതിഷ്ഠിച്ചിട്ടില്ലേ? വാസുലാ, എൻറെ വാസുലാ, ഞാൻ നിന്നെ എപ്പോഴെങ്കിലും ഉപേക്ഷിക്കുമോ? ഞാൻ സ്നേഹമാണെന്നും, ഞാൻ നിന്നെ നിത്യമായി എന്നിലേക്കു ചേർക്കുവാൻ വരുന്നതുവരെ എൻറെ സ്നേഹം ഞാൻ നിന്നിലേക്കു വർഷിച്ചുകൊണ്ടിരിക്കും എന്നും നീ ഗ്രഹിക്കണം. എൻറെ അരികിലേക്കു വരിക; ഞാൻ ക്രിസ്തുവാണ്.
31.07.1987 - A Purification - Final Day
വാസുലാ, വരൂ. നിൻറെ ശൂന്യതബോധത്തിൻറെ അടിസ്ഥാനമില്ലാത്ത ഭയത്തിൻറെ കാരണം ഞാൻ വ്യക്തമാക്കാം. ഇതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച ഞാൻ നിനക്ക് പറഞ്ഞുതരാം. ഞാൻ നിന്നെ പരിത്യജിച്ചതാണെന്ന് കരുതരുത്.
എഴുതുക. ധ്യാനത്തിൻറെ ഉയർന്ന ഒരു തലത്തിലേക്കു ഉയരുവാനുള്ള കൃപാവരം, ഞാൻ നിനക്കു നൽകുകയാണ്. അതേസമയം, ഈ പരമസിദ്ധി കൈവരിക്കുന്നതിനുവേണ്ടി, നിൻറെ ആന്തരികവ്യക്തിത്വത്തെ ഞാൻ ശുദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്.
പ്രിയപ്പെട്ടവളേ, ഞാൻ നിന്നോടൊപ്പം ഉണ്ടെന്നും, ഞാൻ ഒരിക്കലും നിന്നിൽനിന്ന് അകലെ അല്ലന്നും നീ ഉറച്ചു വിശ്വസിക്കുക.
എന്നോടുള്ള നിൻറെ സ്നേഹത്തെ ഞാൻ ഉദ്ദീപിപ്പിക്കുകയും, നിന്നെ ശക്തിപ്പെടുത്തുകയാണ് ഞാൻ ചെയ്യുന്നത്. ഇതുമൂലം എന്നോടുള്ള ആഴമായ ഭക്തിയും പൂർണ്ണ സ്നേഹവും നിനക്ക് കൈവരും.
വാസുലാ, ധ്യാനത്തിൻറെ ഈ ഉയർന്ന തലത്തിലേക്കു നീ എത്തിച്ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ വളരണം.
പ്രിയപ്പെട്ടവളേ, നിന്നെ തളർത്തുന്ന സംശയത്തിൻറെ എല്ലാ നിഴലുകളെയും നിൻറെ മനസ്സിൽ നിന്നും നീക്കിക്കളയുക. നീ അഭിവൃദ്ധിപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിൻറെ ആന്തരിക വ്യക്തിത്വം പൂർണ്ണതയും വിശുദ്ധിയും പ്രാപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഉന്നതവും ശ്രേഷ്ഠവുമായ ഈ ജ്ഞാനപ്രകാശത്തിലേക്കു നിൻറെ ആന്തരികവ്യക്തിത്വത്തെ ഉയർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുവഴി ശുദ്ധീകരിക്കപ്പെടുന്ന നിൻറെ ആന്തരികവ്യക്തിത്വം പരിപൂർണ്ണവും വിശുദ്ധവുമായ നന്മകൾ എനിക്ക് അർപ്പിക്കുന്നതിന് പ്രാപ്തമാകും.
ധ്യാനത്തിൽനിന്ന് ഉന്നതമായ ചിന്തനത്തിലേക്കു നീ പ്രവേശിക്കും.
ഈ ഊഷരാവസ്ഥയും ശൂന്യതാബോധവും മൂലം എല്ലാം നഷ്ടപ്പെട്ടുവെന്നുള്ള നിൻറെ തോന്നലിനു കാരണം എൻറെ പ്രകാശം ഭാഗീകമായി ഞാൻ നിന്നിൽനിന്നു പിൻവലിക്കുന്നതുകൊണ്ടാണ്. എന്നിരുന്നാലും നീ ഭയപ്പെടരുത്. നീ സന്തോഷിക്കുക; നിൻറെ അനുഭവങ്ങൾ തമ്മിലുള്ള വിത്യാസം മനസ്സിലാക്കുക.
എൻറെ പ്രകാശം ഭാഗീകമായി നിന്നിൽനിന്നു പിൻവലിക്കുന്നതുവഴി എന്നെ അന്വേഷിക്കുവാനുള്ള നിൻറെ ആഗ്രഹത്തെ ഞാൻ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി നിൻറെ ബുദ്ധിയിലേക്കു നേരിയ പ്രകാശം ഞാൻ കടത്തിവിടുകയാണ്. എന്നിരുന്നാലും മുഴുവൻ പ്രകാശവും ഒരിക്കലും മൊത്തത്തിൽ പിൻവലിക്കപ്പെടുന്നില്ല. നിനക്കു പാത കാണുവാനും, ആ പാതയെ പിൻതുടരുവാനും, താഴെ വീണുപോകാതിരിക്കുവാനുമുള്ള പ്രകാശം എപ്പോഴും ഞാൻ നിനക്കു നൽകിക്കൊണ്ടിരിക്കും.
പൂർവാധികം ശക്തിയോടെ എന്നെ തീക്ഷ്ണമായി അന്വേഷിക്കുവാനുള്ള കൃപയാണ് ഞാൻ നിനക്കു നൽകുന്നത്.
എൻറെ ആഗ്രഹങ്ങളെ എന്നിൽ അന്വേഷിക്കുക. വാസുലാ, ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. കാരണം, നീ തഴച്ചു വളരണമെന്ന് ആഗ്രഹിക്കുന്ന നിൻറെ സ്വർഗ്ഗീയ പിതാവാണ് ഞാൻ. ഇവയൊക്കയാണ് എൻറെ വഴികൾ.
ഭയപ്പെടരുത്; എന്നാൽ ജാഗ്രത പാലിക്കുക. ഒരിക്കലും നിദ്രാലസമാകരുത്. എപ്പോഴും എന്നിൽനിന്നുള്ളവയെ അന്വേഷിക്കുക. ഞാനാണ് നിൻറെ ഗുരു എന്നു നീ ഗ്രഹിക്കും.
വാസുലാ, എന്നെ സ്നേഹിക്കുക. എന്നെ കാണുമ്പോൾ എൻറെ നേരേ പുഞ്ചിരിക്കുക. ഞാൻ നിനക്ക് എൻറെ കരം തരുമ്പോൾ അതിൽ പിടിച്ചുകൊള്ളുക. എൻറെ സമാധാനം അനുഭവിക്കുകയും, എന്നിൽ ആശ്രയിക്കുകയും ചെയ്യുക. വരൂ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
അല്ലയോ പിതാവേ, എനിക്ക് ആശ്വാസം നൽകിയതിനും, ഇവയെല്ലാം എനിക്കു വിശദീകരിച്ചു തന്നതിനും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ പ്രബോധനങ്ങളെപ്രതി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
04.08.1987 - The Grace of Suffering
(സ്വിറ്റ്സ്വർലണ്ടിൽ തിരിച്ചെത്തി)
(കഴിഞ്ഞ ആഴ്ച കർത്താവ് എനിക്കു നല്കിയ ഉൾക്കാഴ്ച ഇപ്പോൾ ഞാൻ എൻറെ ജീവിതത്തിൽ അനുഭവിക്കുകയാണോ എന്നു ഞാൻ ഭയപ്പെടുന്നു.)
എൻറെ ദൈവമേ?
ഞാനാണ്, പ്രിയപ്പെട്ടവളേ.
കർത്താവേ, ഞാൻ അങ്ങയെ ശരിയായ രീതിയിലാണോ മനസ്സിലാക്കുന്നത്?
അതെ, നീ ശരിയായ രീതിയിലാണ് എന്നെ മനസ്സിലാക്കുന്നത്. സഹനത്തിലൂടെ കടന്നുപോകുന്ന സകലരുടെയും വേദനകളെ ഉൾക്കൊള്ളുവാൻ നിന്നെ പ്രാപ്തയാക്കുന്ന ധ്യാനത്തിൻറെ കണ്ണാടി സ്നേഹം നിന്നിൽനിന്നു രൂപപ്പെടുത്തും. അവരുടെ വേദനകളും കഷ്ടപ്പാടുകളും നിൻറെയെന്നതുപോലെ നിനക്ക് അനുഭവപ്പെടും.
കഷ്ടപ്പാടുകളെക്കുറിച്ചു നീ കേൾക്കുകയോ കാണുകയാ ചെയ്യുമ്പോൾ, അഥവ മറ്റൊരാൾ വേദന സഹിക്കുമ്പോൾ , അവരുടെ വേദന നിൻറെതെന്നപോലെ അനുഭവിക്കുവാനുള്ള കൃപാവരം കർത്താവായ ഞാൻ നിനക്കു നൽകും. ഇപ്രകാരം അവരുടെ മുറിവുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനും, അവരുടെ അനുഭവങ്ങളെ വ്യക്തമായി മനസ്സിലാക്കുവാനും നിനക്കു സാധിക്കും.
പ്രിയപ്പെട്ട വാസുലാ, ഞാൻ നിനക്കു നൽകുന്ന ഈ ഉൾക്കാഴ്ചമൂലം നീ മററുള്ളവർക്കു വളരെ വലിയ സഹായമായിത്തീരും. അവർ കഷ്ടപ്പെടുമ്പോൾ നീയും കഷ്ടത സഹിക്കുക. നീ അതിന് തയ്യാറാകതിരിക്കുമ്പോൾ ഞാൻ നിന്നെ എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. അങ്ങനെ നീ അവരുടെ സഹനങ്ങളിൽ പങ്കുചേരും.
എൻറെ ദൈവമേ, എൻറെ സ്വഭാവ പ്രകൃതി ഇതെല്ലാം താങ്ങുവാൻ ശക്തമാണോ? എൻറെ ആത്മാവ് തയ്യാറാണ്, എന്നാൽ എൻറെ ശരീരം ബലഹീനമാണ്.
നിൻറെ ദേഹിക്കും ദേഹത്തിനും ആവശ്യമായ മതിയായ ശക്തി, നിൻറെ അവസാനം വരെ, ഞാൻ നിനക്കു നൽകുമെന്ന് നീ ഓർക്കണം.
കുഞ്ഞേ, എന്നെ വിശ്വസിക്കുക; ഇതൊരു കൃപാവരമാണ്.
ഞാൻ എൻറെ മക്കളെ സ്നേഹിക്കുന്നതുപോലെതന്നെ നീ അവരെ സ്നേഹിക്കണം. എൻറെ പ്രതിബിംബമായിരിക്കുക; എന്നോടും അവരോടും ഐക്യത്തിലാവുക.
ഞാൻ നിന്നെ സ്നേഹിക്കുന്നു; ഉദാത്തമായ എൻറെ സ്നേഹത്താൽ ഞാൻ നിനക്ക് ഈ കൃപാവരം നൽകുന്നു. നീ ക്ഷീണിച്ചുപോകരുത്. വരൂ, എൻറെ ആണികൾ നിനക്കു നൽകിക്കൊണ്ട്, എൻറെ സ്നേഹം ഞാൻ നിന്നിലേക്കു നിവേശിപ്പിക്കും. എൻറെ സഹനങ്ങൾ അനുഭവിച്ചറിയുക. മകളേ, എനിക്കുവേണ്ടി നീ ഇതെല്ലാം ചെയ്യാമോ?
എൻറെ ദൈവമേ, ഇത് അങ്ങയുടെ ആഗ്രഹമാണെങ്കിൽ ഞാൻ ചെയ്യാം.
വരൂ, സ്നേഹം നിന്നെ നയിക്കും.
(മൂന്നുദിവസം മുമ്പ് രണ്ടു കുട്ടികൾ ഭൂമിക്കടിയിൽ കുടുങ്ങിപ്പോയി മരിച്ച സംഭവം ടെലിവിഷനിൽ ഞാൻ കാണുകയുണ്ടായി. ആ കുട്ടികളോടും അവരുടെ മാതാപിതാക്കന്മാരോടും എനിക്കു സഹതാപം തോന്നി. ആ മാതാപിതാക്കന്മാർക്കുവേണ്ടി ഞാൻ പ്രാർത്ഥിച്ചു.
അടുത്തദിവസം കാനഡയിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിൻറെ ഭീകര ദൃശ്യങ്ങളും ജനങ്ങളുടെ ദുരിതങ്ങളും ടെലിവിഷനിൽ ഞാൻ കാണുകയുണ്ടായി. എനിക്ക് അവരോടു സഹതാപം തോന്നി. എന്നാലും ഈ ദുരിതം എനിക്ക് അനുഭവപ്പെട്ടിരുന്നെങ്കിൽ എനിക്ക് ഉണ്ടാകുമായിരുന്ന വേദന എനിക്ക് അനുഭവപ്പെട്ടില്ല.
പെട്ടെന്ന് ദൈവം അവിടുത്തെ ഒരു രശ്മി എന്നിലേക്കു കടത്തിവിട്ടു. അത് എൻറെ നെഞ്ചു തുളച്ചു പുറത്തേക്കു കടക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. അത് എന്നെ ദഹിപ്പിച്ചു പൊള്ളിക്കുന്ന അനുഭവം എന്നിൽ ഉളവാക്കി. ഓടിപ്പോയി വെള്ളം കുടിക്കണമെന്ന് എനിക്കു തോന്നി. എനിക്കു തീ പിടിച്ച മാതിരിയുള്ള അനുഭവമായിരുന്നു അത്.
പിന്നീട്, ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ, ഈ രണ്ടു ദുരിതപൂർണ്ണമായ സംഭവങ്ങളെപ്രതിയും ഞാൻ എപ്രകാരം ദുഃഖിക്കേണ്ടതായിരുന്നു എന്നു ദൈവം എനിക്കു കാണിച്ചു തന്നു.
സ്വപ്നത്തിൽ എൻറെ മകൻ മരിച്ചതായി ഞാൻ കണ്ടു. അതിയായ സങ്കടത്താൽ ഞാൻ എഴുന്നേറ്റപ്പോൾ, ഇതേ വേദന അനുഭവിക്കുന്ന, രണ്ടു കുട്ടികളുടെ മരണത്തിൽ വേദനിക്കുന്ന മാതാപിതാക്കൾക്കു വേണ്ടി ഞാൻ തീക്ഷണമായി പ്രാർത്ഥിക്കണമെന്ന് ദൈവം എന്നോടു പറഞ്ഞു. ആ മരിച്ച കുട്ടികൾ എൻറെ മക്കളാണെന്നപോലെ ഞാൻ അവർക്കുവേണ്ടി തീക്ഷണമായി പ്രാർത്ഥിച്ചു.
വീണ്ടും ഞാൻ കിടന്നപ്പോൾ ദൈവം മറ്റൊരു സ്വപ്ന ദർശനം എനിക്കു നൽകി. ഒരു ചുഴലിക്കൊടുങ്കാറ്റിൽ ഞാൻ അകപ്പെടുന്നതായും, മരണഭീതിയിലൂടെ ഞാൻ കടന്നുപോകുന്നതായും ഞാൻ കണ്ടു. ദൈവം എന്നെ നിദ്രയിൽനിന്ന് ഉണർത്തി. ചുഴലിക്കൊടുങ്കാറ്റിൻറെ ദുരിതത്തിൽപെട്ട ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ദൈവം എന്നോടു പറഞ്ഞു. ഞാൻ ആ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടതുപോലെ എന്നരീതിയിൽ ഞാൻ അവർക്കുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിച്ചു.)
05.08.1987- Souls under Satan’s Power
യേശുവേ?
ഞാനാണ്.
ദൈവമേ, ഈ കൃപാവരം മറ്റുള്ളവരെ പരിപോഷിപ്പിക്കുവാൻ വേണ്ടിയാണെങ്കിലും, ഇതെനിക്ക് നൽകിയിരിക്കുന്നതിനാൽ ഞാൻ അങ്ങേക്കു നന്ദി പറയുന്നു.
അനന്തമായി ഞാനും നീയും ഒന്നിച്ചായിരിക്കും. വാസുലാ, ആത്മാവിൽ നിന്നുവരുന്നത് എന്താണെന്ന് പണ്ഡിതൻമാർ മനസ്സിലാക്കുകയില്ലെന്ന് ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ?
ഒരിക്കലും തത്വജ്ഞാനത്തെ ആത്മീയതയുമായി താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ല. ഇക്കാരണത്താലാണ് അധികാരത്തിലിരിക്കുന്നവരും, പണ്ഡിതന്മാരെന്ന് സ്വയം അഭിമാനിക്കുന്നവരും നിന്നെ പരിഹസിക്കുകയും, നിന്ദിക്കുകയും, തള്ളിക്കളയുകയും, നിന്നെ സൂക്ഷമപരിശോധനക്കു വിധേയപ്പെടുത്തുകയും ചെയ്യുന്നത്.
അതിനാൽ, പ്രിയപ്പെട്ടവളേ, നിന്നെ വേട്ടയാടുന്ന ചെന്നായ്ക്കളെ അഭിമുഖീകരിക്കുവാൻ തയ്യാറെടുത്തുകൊള്ളുക. ഭയപ്പെടേണ്ട, ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും.
(ഞാൻ നെടുവീർപ്പിട്ടു)
വാസുലാ, ഇതെല്ലാം കടന്നുപോകുന്ന ഒരു നിഴൽ മാത്രമാണ്. നിരുത്സാഹപ്പെടരുത്. ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും.
(ഈ ലോക ജീവിതമാകുന്ന പ്രവാസത്തിനു ഞാൻ എത്രമാത്രം അയോഗ്യയാണെന്ന് ഞാൻ ചിന്തിച്ചു. അതേസമയം, എൻറെ കഴിഞ്ഞ കാലങ്ങളിലെ ജീവിതത്തിൽ എനിക്കു വിനോദമായി തോന്നിയ പലതും എനിക്ക് ഇപ്പോൾ വേദനാജനകമായി അനുഭവപ്പെടുന്നു. ഇക്കാര്യങ്ങൾ എനിക്ക് ഒട്ടും ആസ്വദിക്കുവാൻ സാധിക്കുകയില്ല. ഇവ എനിക്കു സഹിക്കുവാൻ കഴിയുകയില്ല. ഇത്തരം കാര്യങ്ങൾക്ക് ഞാൻ അനുയോജ്യയല്ല.)
എനിക്കറിയാം. എന്നെ ആശ്രയിക്കുക.
(എനിക്കു നിരാശ തോന്നി.)
വാസുലാ, വാസുലാ, പണ്ടത്തെപ്പോലെ ലൗകീക വിഷയങ്ങൾ നിനക്ക് ആസ്വദിക്കുവാൻ സാധിക്കുകയില്ല. കാരണം ഇത് എൻറെ ഹിതമാണ്. ഇത്തരം കാര്യങ്ങളിൽ നീ ഇടപെടരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.
യേശുവേ?
ഞാനാണ്. എൻറെ കൈകളിലേക്കു നോക്കുക. വാസുലാ, നോക്കൂ, എൻറെ കൈകളിൽനിന്നു രക്തം വാർന്നൊലിക്കുന്നു. വാസുലാ, എൻറെ സഭയെ പുനരുദ്ധരിക്കുക. എന്നെ ശ്രവിക്കുക. എൻറെ കരങ്ങളിൽനിന്നു രക്തം വാർന്നൊഴുകുന്നത് നീ കണ്ടോ? ഞാൻ വേദന സഹിക്കുകയാണ്.
കർത്താവേ, ഇതെല്ലാം എന്നെ കാണിച്ചുകൊണ്ട് എന്തിനാണ് എനിക്ക് ഇത്രയധികം വേദന നൽകുന്നത്?
(ഈ ദർശനം അത്രമേൽ വ്യക്തമായിരുന്നു. അവിടുത്തെ രക്തം എൻറെ നോട്ടുബുക്കിൽ വീഴുമോ എന്നുപോലും ഞാൻ വിചാരിച്ചു.)
പ്രിയപ്പെട്ടവളേ, വളരെയധികം മനുഷ്യർ സാത്താൻറെ പിടിയിൽ അകപ്പെടുന്നത് കണ്ട് ഞാൻ എത്രമാത്രം വേദന സഹിക്കുന്നുണ്ടെന്ന് നിന്നെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് ഞാൻ ഇത് നിന്നെ കാണിച്ചത്. അവസാനം വരെ നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക.
ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
എന്നോടൊപ്പം ആയിരിക്കുക. '’നമ്മൾ, നമുക്ക് “ എന്ന വാക്കുകൾ ഞാൻ നിന്നെ എപ്പോഴും ഓർമ്മിപ്പിക്കും. എന്നെ സ്നേഹിക്കുക.
07.08.1987 -Contemplation
യേശുവേ?
ഞാനാണ്.
(യേശുവിന് ചമ്മട്ടികൊണ്ട് അടിയേൽക്കുന്ന ദർശനം അവിടുന്ന് എന്നെ കാണിച്ചു. യേശുവിൻറെ കവിൾത്തടം അടിയേററു വീർത്തിരുന്നു. വീണ്ടും എനിക്ക് കഠിനമായ സങ്കടം അനുഭവപ്പെടുന്നു.)
വാസുലാ, ഞാൻ നിങ്ങൾ എല്ലാവരെയും അത്യധികം സ്നേഹിക്കുന്നു !
വേഗമാകട്ടെ ! വേഗമാകട്ടെ !
(യേശുവിൻറെ വേദന എനിക്കു സഹിക്കുവാൻ കഴിയുന്നില്ല. അതുകൊണ്ടാണ് യേശു ഇനിയും കൂടുതൽ സഹിക്കാതിരിക്കേണ്ടതിന് അവിടുത്തെ ആഗ്രഹങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ഞാൻ പറഞ്ഞത്.)
എൻറെ ശക്തിയാൽ ഞാൻ മരിച്ചവരെയും ഉയിർപ്പിക്കും. വാസുലാ, കഴിഞ്ഞ ആഴ്ച ഞാൻ നൽകിയ സന്ദേശം കൂടുതൽ വ്യക്തമാക്കിത്തരുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ പ്രകാശം അല്പം ഞാൻ നിന്നിൽനിന്നു പിൻവലിക്കുകയാണെന്നുള്ളത് നീ അറിയുന്നുണ്ടോ? നിനക്ക് ഇത് അനുഭവമാകുന്നുണ്ടോ?
എനിക്ക് ഇത് അനുഭവമാകുന്നുണ്ട്.
കൊള്ളാം. എൻറെ പ്രകാശം അല്പം ഞാൻ നിന്നിൽനിന്നു പിൻവലിക്കുന്നതിലൂടെ ഞാൻ നിൻറെ ബുദ്ധിയെ പരിപോഷിപ്പിക്കുകയാണ്. ഇതുമൂലം നി എന്നെ കൂടുതലായി അന്വേഷിക്കുവാനും, ധ്യാനത്തിൻറെ ഉന്നത തലത്തിലേക്കു എനിക്കു നിന്നെ ഉയർത്തുവാനും, നിൻറെ ധ്യാനചിന്തയെ ഞാൻ കൂടുതൽ പുഷ്ടിപ്പെടുത്തിക്കൊണ്ട് നിന്നെ കൂടതലായി ഫലദായകമാക്കുവാനും ഇടവരുത്തുന്നു.
ഈ അനുഭവത്തിലേക്ക് എന്നെ കൊണ്ടുവരുന്നതിനുമുമ്പ് അങ്ങ് എങ്ങനെയായിരുന്നു എന്നെ പരിപോഷിപ്പിച്ചത്?
നിൻറെ ബുദ്ധിക്ക് അതീതമായ കാര്യങ്ങളാണ് ഞാൻ നിനക്കു നലികിക്കൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ നി ധ്യാനത്തിൻറെ ഉന്നത തലങ്ങളിലേക്ക് പ്രവേശിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
വാസുലാ, നീ അഭിവൃദ്ധിപ്പെടണം. ഈ ചെറിയ വിത്യാസം വരുത്തലിലൂടെ ഞാൻ നിൻറെ ആഹാരം പരിപുഷ്ഠമാക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം നിനക്ക് വ്യക്തമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ അർത്ഥത്തിലും ലൗകീകതയിൽനിന്നു നിന്നെ വേർപെടുത്തുമെന്ന് ഞാൻ നിന്നോടു പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ നിന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ലേ?
അതെ, കർത്താവേ. അങ്ങു പറഞ്ഞിട്ടുണ്ട്.
ലൗകീകതയിൽനിന്നു നിന്നെ വേർപെടുത്തിയതിനുശേഷം ഞാൻ നിൻറെ കഴിവുകളെ പുനർജ്ജീവിപ്പിക്കും.
അങ്ങു നൽകുമെന്നു പറഞ്ഞ ഉൾക്കാഴ്ചയെക്കുറിച്ചാണോ അങ്ങ് ഉദ്ദേശിക്കുന്നത്?
അതെ. നിനക്കു ലഭിക്കുന്ന ഉൾക്കാഴ്ച എന്ന ആത്മീയ കൃപ വഴി നീ മറ്റുള്ളവരെ സഹായിക്കും.
കർത്താവേ, മററുള്ളവരെ എങ്ങനെയാണ് സഹായിക്കുന്നത്?
ഈ ഉൾക്കാഴ്ച എന്ന കൃപവഴി എൻറെ മക്കളെ വേണ്ടവിധം മനസ്സിലാക്കുവാൻ നിനക്കു കഴിയും. അതുവഴി അവരെ സഹായിക്കുവാൻ നിനക്കു കഴിയും. എൻറെ പ്രകാശം ഞാൻ അല്പമായി നിന്നിൽനിന്നു പിൻവലിക്കുന്നത്, ഞാൻ നിന്നെ ഉപേക്ഷിച്ചതിൻറെ അടയാളമായി നീ ഒരിക്കലും കണക്കാക്കരുത്. വാസുലാ, നിൻറെ ആന്തരിക വ്യക്തിത്വത്തെ വിശുദ്ധിയിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടിരിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്.
കർത്താവേ, തുഴകൾ നഷ്ടപ്പെട്ട ഒരു ബോട്ട് ലക്ഷ്യമില്ലാതെ അലയുന്നതുപോലെ, അങ്ങ് എന്നെ പഠിപ്പിച്ചതെല്ലാം നഷ്ടപ്പെട്ടുവോ എന്ന് ഞാൻ ചിന്തിച്ചു വ്യാകുലപ്പെട്ടു.
വാസുലാ, എനിക്കു നിന്നെ ശുദ്ധീകരിക്കേണ്ടതുണ്ട്. ഒരു വ്യക്തി ശുദ്ധീകരിക്കപ്പെടുമ്പോൾ, ആ വ്യക്തി വലിയ ഭയത്തിലൂടെയും വ്യഥകളിലൂടെയും കടന്നുപോകും. എന്നാൽ, ഞാൻ നിന്നോടു പറയുന്നു, നീ എന്നെ വലിയ തീക്ഷണതയോടെ ആഗ്രഹിക്കുന്നതിലൂടെ നീ ഉന്നതമായ അനുഗ്രഹത്തിലേക്ക് ഉയർത്തപ്പെടും.
ആ ആഗ്രഹം ഏതാണ്?
അത് ധ്യാനത്തിൻറെ ഉന്നത തലത്തിലുള്ള ആത്മാന്വേഷണമാണ്. നിന്നെത്തന്നെ പൂർണ്ണമായി എനിക്കു വിട്ടുതന്നുകൊണ്ട്, നിൻറെ സ്നേഹം പൂർണ്ണതയിലെത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
യേശുവേ, എന്നിലെ ആന്തരിക മനുഷ്യൻ അങ്ങേയ്ക്കായി തീക്ഷണമായി ആഗ്രഹിക്കുന്നു.
കുഞ്ഞേ, ഞാനും ഇതുപോലെതന്നെ നിന്നെ ആഗ്രഹിക്കുന്നില്ലേ?
നമ്മൾ, നമുക്ക്. നമുക്കു പോകാം.
(യേശു എന്നെ രണ്ടു കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് എനിക്കു ഇപ്പോൾ മനസ്സിലായി. ജൂലൈ ഇരുപത്തിയാറാം തിയ്യതി ദൈവം എന്നെ ഈ മാറ്റത്തിനുവേണ്ടി ഒരുക്കുകയായിരുന്നു. കാരണം, അടുത്ത ദിവസം തന്നെ അവിടുത്തെ പ്രകാശം അല്പാല്പമായി പിൻവലിക്കപ്പെടുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ വ്യാകുലപ്പെട്ടു തുടങ്ങി.
ഉടൻതന്നെ, എന്നിലെ ആന്തരിക മനുഷ്യൻ അതിനുള്ള കാരണങ്ങൾ അന്വേഷിച്ചു തുടങ്ങി. ഞാൻ കുറ്റക്കാരിയും പാപത്തിൻറെ കൂടാരവുമായതിനാൽ എൻറെ ഏതു പാപമാണ് ദൈവത്തിൻറെ പ്രകാശം എന്നിൽനിന്നു പിൻവലിക്കുന്നതിനു കാരണമായതെന്നു അന്വേഷിക്കുവാൻ തുടങ്ങി. അഥവ സാത്താൻറെ പ്രവർത്തനം മൂലമാണോ ഇങ്ങനെ സംഭവിച്ചത്?
ഈ രണ്ടു കാരണങ്ങളിൽ ഏതുതന്നെയായലും ഞാൻ എൻറെ രക്ഷകനായ യേശുവിനെ കൂടുതലായി മുറുകെ പിടിക്കണം, കൂടുതലായി പ്രാർത്ഥിക്കണം, കൂടുതലായി ധ്യാനിക്കണം, എനിക്കു ലഭിച്ചിട്ടുള്ള മറ്റെല്ലാ കൃപകളും കൂടുതലായി പ്രയോജനപ്പെടുത്തണം, അവിടുത്തെ സാന്നിദ്ധ്യം അനുഭവിക്കണം, അവിടുത്തോടു കൂടുതലായി സംസാരിക്കണം, അവിടുത്തെ സാന്നിദ്ധ്യം ഒരിക്കലും മറക്കരുത്, പൂർവാധികം ശക്തിയോടെ കൂടുതലായി പരിശ്രമിക്കണം എന്നു തീരുമാനിച്ചു. സാത്താനാണ് കാരണമെങ്കിൽ അവൻ ഇവയെല്ലാം കാണുമ്പോൾ വിറളിപിടിച്ച് ഓടിക്കളയും.
മറിച്ച് ഇത് ദൈവത്തിൽനിന്നുള്ള പരീക്ഷണമാണെങ്കിൽ, ഒരു നല്ല കുട്ടിയെപ്പോലെ ഈ പരീക്ഷ വിജയിക്കും. യേശു ഇതുകണ്ട് സന്തോഷിക്കുവാനിടയാകും.
കുറെ ദിവസങ്ങൾ കടന്നുപോയി. യാതൊരു മാറ്റവുമില്ല. എൻറെ ശക്തി കുറഞ്ഞുകൊണ്ടെയിരുന്നു. ഞാൻ വ്യാകുലപ്പെടുവാൻ തുടങ്ങി. കൂടുതൽ ഭക്തിയോടും തീക്ഷണതയോടും കൂടെ യേശുവിനെ ശുശ്രൂഷിച്ചു. എന്നാൽ എന്തുകൊണ്ടാണ് ഇവയൊന്നും സഹായകരമാകത്തതെന്ന് എനിക്കു മനസ്സിലായില്ല.
അപ്പോൾ എൻറെ രക്ഷകനും ഗുരുവുമായ യേശു എന്താണ് എന്നിൽ സംഭവിക്കുന്നതെന്ന് എനിക്കു വിശദീകരിച്ചു തന്നു.
ദൈവം എന്നെ കൈവിട്ടു എന്ന് എനിക്കു തോന്നിയപ്പോൾ അവിടുന്ന് എന്നെ ശുദ്ധീകരിക്കുകയും ധ്യാനത്തിൻറെ ഉന്നതിയിലേക്ക് എന്നെ ഉയർത്തുകയും എൻറെ ബുദ്ധിയിലേക്ക് ജ്ഞാനപ്രകാശം കടത്തിവിട്ട് എൻറെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും ചെയ്യുകയായിരുന്നു.)
10.08.1987 -August
(കഴിഞ്ഞ രാത്രിയിൽ കർത്താവ് എന്നെ ഉറക്കത്തിൽനിന്ന് ഉണർത്തി. ഒരിക്കൽകൂടി എന്നെത്തന്നെ കർത്താവിനു പൂർണ്ണമായി സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു.
ഞാൻ ഇപ്രകാരം പറഞ്ഞു:
“ഈ ലോകത്തിലെ പാപത്തിൻറെ മൂർത്തരൂപം തന്നെയായ എന്നെ കടാക്ഷിക്കുവാൻ തിരുമനസ്സായ പിതാവേ അങ്ങേക്കു നന്ദി.
ഞാൻ അങ്ങയെ തള്ളിക്കളഞ്ഞപ്പോഴും എൻറെമേൽ ചൊരിഞ്ഞ അങ്ങയുടെ കാരുണ്യത്തെപ്രതി പിതാവേ അങ്ങേയ്ക്കു നന്ദി.
എൻറെ കുറ്റങ്ങളെ പരിഗണിക്കാതെ അങ്ങയുടെ ഹൃദയത്തിലേക്ക് എന്നെ ഉയർത്തിയ അങ്ങയുടെ സ്നേഹത്തെപ്രതി പിതാവേ അങ്ങേയ്ക്കു നന്ദി.
പിതാവേ, അങ്ങയുടെ അരികിൽ, അങ്ങയുടെ പാദത്തിനരികെ ഇരിക്കുവാൻ എന്നെ അനുവദിക്കണമെ.
പിതാവേ, അങ്ങ് ഇപ്പോൾത്തന്നെ എനിക്ക് അനുവദിച്ചിരിക്കുന്നത് ഞാൻ അർഹിക്കുന്നതിലും വളരെ ഏറെയാണ്. അങ്ങ് എന്നോടു സംസാരിക്കുന്നതു തന്നെ ഞാൻ അർഹിക്കുന്നതിനപ്പുറമാണ്.
ഞാൻ യാതൊന്നും അർഹിക്കുന്നില്ല.
പിതാവേ, ഞാൻ എന്നെത്തന്നെ അങ്ങയുടെ മുമ്പിൽ പൂർണ്ണമായി സമർപ്പിക്കുന്നു.
പിതാവേ, ഞാൻ ഒന്നുമില്ലായ്മയാണ്. എന്നാൽ, ഈ ഒന്നുമില്ലായ്മതന്നെ അങ്ങേയ്ക്കുള്ളതാണല്ലോ.
പിതാവേ, അങ്ങ് എന്നെ ഒരു മൂലയിലേക്ക് എറിഞ്ഞുകളയുവാൻ ആഗ്രഹിക്കുന്നെങ്കിൽ അങ്ങ് എന്നെ വലിച്ചെറിഞ്ഞുകളയുക.
പിതാവേ, അങ്ങ് എന്നെ ചവിട്ടിമെതിക്കുവാൻ ഇഷ്ടപ്പെടുന്നുവോ, അപ്രകാരം എന്നോടു ചെയ്തുകൊള്ളുക.
പിതാവേ, ഞാൻ കഷ്ടത സഹിക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കിൽ, അപ്രകാരം എനിക്ക് കഷ്ടത നല്കുക.
പിതാവേ, നേരെമറിച്ച്, അങ്ങയുടെ ഹൃദയത്തിൽ എന്നെ പ്രതിഷ്ഠിക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കിൽ, ഞാൻ അത് അർഹിക്കുന്നില്ല.
പിതാവേ, അങ്ങ് എന്ത് ആഗ്രഹിച്ചാലും, കർത്താവേ അങ്ങേയ്ക്കു നന്ദി. ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
പിതാവേ, അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവരെ സഹായിക്കുന്നതിനുവേണ്ടി അവസാനം വരെ എൻറെ ശക്തി മുഴുവനും ഉപയോഗിച്ചുകൊള്ളുക.
പിതാവേ, അങ്ങേയ്ക്ക് എന്നെ പൂർണ്ണമായി ഉപയോഗപ്പെടുത്തുവാൻ കഴിയേണ്ടതിന് അങ്ങ് എന്നെ യോഗ്യയാക്കണമെ.
പിതാവേ, ഞാൻ അങ്ങയുടെതാണ്. അങ്ങയുടെ മാത്രമാണ് നികൃഷ്ടയായ ഞാൻ. എന്നാൽ, പിതാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.'’)
(പിന്നീട്)
യേശുവേ?
ഞാനാണ്. വാസുലാ, ആഗസ്റ്റു മാസത്തിലാണ് ഞാൻ നിന്നെ പഠിപ്പിക്കുവാൻ ആരംഭിച്ചത്. വാസുലാ, ഇതു നമ്മൾ തമ്മിലുള്ള ഒരു വാർഷികാഘോഷമാണ്. ആനന്ദിക്കുക! പ്രിയപ്പെട്ടവളേ, ഇതു നമ്മുടെ ഉത്സവമാണ്. വരൂ, സ്നേഹത്തിൻറെ ഒരു പൂച്ചെണ്ട് ഞാൻ നിൻറെമേൽ വയ്ക്കട്ടെ. വരൂ, എന്നോടൊപ്പം ആഘോഷിക്കുക.
ഞാൻ ഇപ്പോൾ നിന്നെ പോകാൻ അനുവദിക്കാം. എന്നാൽ എൻറെ ആഗസ്റ്റു എന്നോടൊപ്പം ആഘോഷിക്കുവാൻ തിരിച്ചുവരുക.
(ഒരു നിശ്ചയിക്കപ്പെട്ടിട്ടുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി എനിക്ക് അപ്പോൾ പോകണ്ടതുണ്ടായിരുന്നു.)
(ഞാൻ ഓടിച്ചെന്ന് നോട്ടുബുക്കുകളിൽ നോക്കിയപ്പോൾ ശരിയാണ്, ആഗസ്റ്റുമാസത്തിലാണ് സന്ദേശങ്ങൾ ആരംഭിക്കുന്നത്.
ഡാനിയേൽ എന്ന എൻറെ കാവൽ മാലഖ എന്നോടു പറഞ്ഞ കാര്യങ്ങൾ വായിച്ചപ്പോൾ ഞാൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി. കാവൽ മാലാഖ പറയുന്നു:
'’നമ്മുടെ പിതാവായ ദൈവത്തിൻറെയും അവിടുത്തെ പ്രിയപുത്രനായ യേശുക്രിസ്തുവിൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ, ഡാനിയേലായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. ഹൃദയ വിശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ ദൈവത്തെ കാണും.”
പിന്നീട് എൻറെ കാവൽ മാലാഖ എന്നെ ദൈവത്തിനു ഭരമേല്പിച്ചു. ദൈവം എന്നെ പഠിപ്പിക്കുവാനും തുടങ്ങി. ഡാനിയേൽ ഇപ്രകാരം പറഞ്ഞു നിറുത്തുന്നു:
“ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ. ദൈവം എന്നോട് ആവശ്യപ്പെട്ടതെല്ലാം ഞാൻ നിറവേറ്റിയിരിക്കുന്നു.”
ഞാൻ ഓടിച്ചെന്ന് എൻറെ കസിനോട് ഇതെല്ലാം പറഞ്ഞു. ഞാൻ സന്തോഷംകൊണ്ടു പറന്നു നടക്കുകയായിരുന്നു! അവൾക്കും ഇതുകേട്ടപ്പോൾ സന്തോഷമായിരുന്നു. എന്നാൽ, അവൾ എനിക്ക് ഒരു മുന്നറിയിപ്പും നൽകി. ഇക്കാര്യങ്ങൾ വേണ്ടവിധം മനസ്സിലാക്കുവാൻ കഴിവില്ലാത്തവർ, ഞാൻ ദൈവവുമായി സ്നേഹത്തിലാണ്, തെറ്റായ സ്നേഹത്തിൽ എന്നൊക്കെ വിചാരിച്ചേക്കാം എന്നു പറഞ്ഞു. കസിൻ ഇപ്രകാരം പറഞ്ഞതു കേട്ടപ്പോൾ എനിക്കു വളരെ സങ്കടം തോന്നി. ഞാൻ ഭയപ്പെടുകയും ചെയ്തു. അവൾ പറഞ്ഞത് ശരിയായിരിക്കുമോ? )
യേശുവേ?
മകളേ.
ഞാൻ ഇതെല്ലാം കേട്ടു ഭയപ്പെടുന്നു.
എനിക്ക് അറിയാം. വാസുലാ, എൻറെ അമ്മ നിനക്കു പറഞ്ഞുതരും. നിൻറെ ചിന്തകൾ എത്രമാത്രം തെറ്റാണെന്ന് നീ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എപ്രകാരം ഓരോരുത്തരും എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവോ അപ്രകാരം നിൻറെ ദൈവമായ എന്നെ സ്നേഹിക്കുവാൻ ഞാൻ നിന്നെ പഠിപ്പിച്ചു.
ഞാൻ ഈ സന്ദേശങ്ങളുടെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ്. പ്രിയപ്പെട്ടവളേ, സമാധാനത്തിൻറെയും സ്നേഹത്തിൻറെയും എൻറെ മകളായിരിക്കുമോ നീ ? നിത്യമായ സമാധാനത്താൽ എൻറെ രാജ്യത്തെ ഞാൻ നിറച്ചു. എൻറെ സൃഷ്ടി സമാധാനത്തിനുവേണ്ടി അദ്ധ്വാനിക്കുന്നത് ഞാൻ കാണുകയില്ലേ?
കുഞ്ഞേ, നിൻറെ നികൃഷ്ടതകളും, നിരസിക്കലുകളും, വീഴ്ചകളും ഉള്ളപ്പോൾത്തന്നെ ഞാൻ നിന്നെ സമീപിച്ചു. ഞാൻ സ്നേഹത്തിൻറെ ദൈവമാണ്. ഞാൻ എൻറെ മക്കളെ സ്നേഹത്തിൻറെ കണ്ണുകളിലൂടെ നോക്കുന്നു. ഞാൻ ഓരോരുത്തരെയും തിരിച്ചെടുക്കുന്നതുവരെ എന്നെ തിരിച്ചറിയുവാൻ ഓരോത്തരും പഠിക്കട്ടെ. ഓരോരുത്തരം ഭയം കൂടാതെ എന്നെ സമീപിക്കട്ടെ.
ഞാൻ സ്നേഹം നിറഞ്ഞ പിതാവായതിനാൽ തുറന്ന കരങ്ങളോടെ ഞാൻ അവരെ സ്വീകരിക്കുമെന്നും ഓരോരുത്തരും അറിയട്ടെ.
കല്ലുകളെപ്പോലും എൻറെ വിശ്വസ്ത അനുയായികളാക്കി മാറ്റുവാൻ എനിക്കു കഴിയുമെന്ന് അവർ അറിയട്ടെ.
ഞാൻ എപ്രകാരം അവരുടെ ആന്തരികവ്യക്തിത്വത്തെ തിന്മയിൻ നിന്നു മോചിപ്പിച്ചുകൊണ്ട് യഥാർത്ഥ സ്വാതന്ത്ര്യം അവർക്കു നൽകുമെന്ന് അവർ അറിയട്ടെ.
വാസുലാ, ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല. നിൻറെ ഭയം കാരണം നിനക്ക് എപ്രകാരം തെററുപറ്റിയെന്ന് എൻറെ അമ്മ നിന്നെ പഠിപ്പിക്കുന്നതാണ്. ഞാൻ എപ്പോഴും നിന്നോടൊപ്പം ഉണ്ടായിരിക്കും. നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
( എനിക്കുള്ള ഭയങ്ങൾ തെറ്റാണെന്ന് പരിശുദ്ധ മാതാവ് എന്നെ പഠിപ്പിക്കുവാൻ പോവുകയാണെന്ന് എനിക്കു മനസ്സിലായി.
പത്താം തിയ്യതി മുതൽ പതിനാലാം തിയ്യതിവരെ പരിശുദ്ധ മാതാവിൻറെ സാന്നിദ്ധ്യം എനിക്ക് അനുഭവപ്പെട്ടു. എന്നോടു പരിശുദ്ധ മാതാവു സംസാരിക്കുകയും ചെയ്തു. എൻറെ വൈകാരിക ചിന്തകൾ യേശുവിൻറെതുപോലെ ശക്തമാണെന്ന് എനിക്കു ബോദ്ധ്യപ്പെട്ടുതുടങ്ങി.)
14.08.1987 - Whoever seeks will Find Me
എൻറെ ദൈവമേ?
ഞാനാണ്. ഇന്ന് എനിക്കു പറയുവാനുള്ളത് ശ്രദ്ധിക്കുക: “എന്നെ അന്വേഷിക്കുന്നവൻ എന്നെ കണ്ടെത്തും.”
പ്രിയപ്പെട്ടവളേ, എപ്പോഴും എന്നെ തീക്ഷ്ണമായി സ്നേഹിക്കുകയും എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യുക.
എൻറെ വാക്കുകൾ ഒരിയാനോടു പറയുക: “വിശ്വസിക്കുക.. വിശ്വസിക്കുക.. വിശ്വസിക്കുക…. വരൂ, പ്രിയപ്പെട്ടവനേ, ഞാൻ നിന്നെ യഥാർത്ഥത്തിൽ വിളിച്ചിരിക്കുന്നു. സഹോദരാ ! ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു. നിൻറെ രക്ഷകനായ ഞാൻ എൻറെ സ്നേഹം നിനക്ക് തരുന്നു. ഞാൻ സമാധാനമാണ്; വരൂ. എൻറെ അടുക്കലേക്കു വരുക. എൻറെ തിരുമുറിവുകളുടെ ആഴങ്ങളിലേക്കു പ്രവേശിക്കുക. എൻറെ ഹൃദയത്തെ അനുഭവിച്ചറിയുക. എന്നെ അനുഭവിച്ചറിയുക. സഹോദരാ, എൻറെ മുറിവുകളിൽ വസിക്കുക.”
പ്രിയപ്പെട്ട പുഷ്പമേ, അവിടെ നിൽക്കുക.
ഇതാ, എൻറെ അമ്മ.
(ഞാൻ പുറത്തു പോകുവാൻ തുടങ്ങുകയായിരുന്നു.)
വാസുലാ, എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് ഞാൻ നിന്നോടു പറയട്ടെ. നീ എൻറെ പുത്രനെ മഹത്ത്വപ്പെടുത്തും. മകളേ, അവനിൽനിന്നു ഭക്ഷിക്കുക.
അല്ലയോ പരിശുദ്ധ മാതാവേ, അങ്ങ് എന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആദ്യം മുതൽ അങ്ങ് എൻറെ സഹായി ആയിരുന്നു.
(എനിക്കു ദൈവത്തിനോടെന്നപോലെ തന്നെയുള്ള സ്നേഹം പരിശുദ്ധ മാതാവിനോടും തോന്നി. മാതാവിനു ഉദാത്തമായ മാതൃസ്നേഹമായിരുന്നു.)
എൻറെ രൂപമുള്ള മെഡൽ എപ്പോഴും ധരിച്ചുകൊള്ളുക. അതു ഞാൻ അനുഗ്രഹിച്ചു നിനക്കു നൽകിയിട്ടുള്ളതാണ്. ഞങ്ങളുടെ സമാധാനം നിനക്ക് ഉണ്ടാകട്ടെ.
(ഞാൻ നിലത്ത് കമിഴ്ന്ന് വീണു മാതാവിനെ വണങ്ങി.)
16.08.1987- Cain and Abel
എൻറെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു !
വാസുലാ, എൻറെ ദൃഷ്ടിയിൽ നിന്നിൽ നല്ല മാറ്റം സംഭവിച്ചിട്ടുണ്ട്.
എന്നെ ശ്രവിച്ച് എഴുതുക: ഇന്നത്തെ ആബേൽ ജീവിക്കും. നിൻറെ ദൈവത്തിൽ ആശ്രയിക്കുക; ആബേൽ ജീവിക്കും! ഇത്തവണ ആബേൽ ജീവിക്കും.
പ്രിയപ്പെട്ടവളേ, ലോകം അതിൻറെ ബലഹീനതയിൽ കായേൻമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. എൻറെ ആബേലുമാർ കായേൻമാരാൽ നിന്ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ഞാൻ എക്കാലവും നോക്കിക്കണ്ടുകൊണ്ടിരിക്കുമോ?
എൻറെ കൺമുമ്പിൽ എത്രപേർ കൊല്ലപ്പെടണം? ഇല്ല, വാസുലാ, എൻറെ മുറിവുകൾ വീണ്ടും തുറക്കപ്പെട്ടിരിക്കുകയാണ്. ഈ തലമുറ കായേൻമാരുടെ സന്തതിപരമ്പരയാണ്.
പ്രിയപ്പെട്ടവളേ, ഓരോ തവണയും ഒരു ആബേൽ ഉയർന്നുവരുമ്പോൾ യാതൊരു മടിയും കൂടാതെ ഒരു കായേൻ തൻറെ കുറ്റകൃത്യം ആവർത്തിക്കുന്നു. പ്രിയപ്പെട്ടവളേ, നീ ഇക്കാര്യം മനസ്സിലാക്കുക.
(ദൈവം സങ്കടത്തോടെയാണ് ഇതു പറയുന്നത്. ഞാനും സങ്കടത്തിലായി.)
എന്താണതിനു കാരണം?
ആബേലുമാർ എൻറെ സന്തതികളായതുകൊണ്ട്. ആബേലുമാർ എന്നിൽനിന്നു വരുന്നു.
കായേൻമാരോ?
കായേൻമാരോ? അവർ ഈ ലോകത്തിൻറെതാണ്. അവർ മനുഷ്യരിൽനിന്നുള്ളവരാണ്. എന്നാൽ, ഇത്തവണ ഞാൻ കായേൻറെയും ആബേലിൻറെയും മദ്ധ്യേ ഇടപെടും. കായേനിൽനിന്നുള്ളതെല്ലാം ഞാൻ ഉൻമൂലനം ചെയ്യും. ഞാൻ കായേനിൽനിന്ന് അവൻറെ ആയുധം പിടിച്ചുമാറ്റി, അവനെ നിരായുധനാക്കും; അവനെ നഗ്നനാക്കും. അവൻ ആബേലിനെ നിരായുധനായി നേരിടേണ്ടിവരും.
വാസുലാ, ഞാൻ ഇതെല്ലാം നിനക്കു വ്യക്തമാക്കിത്തരുകയാണ്. എന്നെ നോക്കുക. എൻറെ അധരങ്ങളെ നീ നിരീക്ഷിക്കുമ്പോൾ നിനക്കു മനസ്സിലാകും. ഇപ്പോഴും നീ എനിക്കുവേണ്ടി പ്രവർത്തിക്കുവാൻ തയ്യാറാണോ?
അതെ, ദൈവമേ. അങ്ങ് എന്നെ അനുവദിക്കുകയാണെങ്കിൽ.
യേശുവേ?
ഞാൻ ദൈവത്തിൻറെ പ്രിയപുത്രനും രക്ഷകനുമായ യേശുക്രിസ്തുവാണ്.
നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
(എനിക്കു സന്തോഷമാണ്. കർത്താവു പുഞ്ചിരിക്കുന്നു.)
എന്നാൽ, വരൂ. നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം.
20.08.1987 - Abel is My Seed
എൻറെ ദൈവമേ?
ഞാനാണ്.
അങ്ങ് കഴിഞ്ഞ ദിവസം നൽകിയ സന്ദേശം എനിക്കു മനസ്സിലാക്കുവാൻ കഴിഞ്ഞെന്നു തോന്നുന്നു.
കുഞ്ഞേ, നീ ഒരു ഭാഗം മാത്രമേ മനസ്സിലാക്കിയിട്ടുള്ളു.
കായേൻ എന്നു ഞാൻ മനസ്സിലാക്കിയതിൽ മനുഷ്യരുടെ ശാസ്ത്ര സാങ്കേതിക അറിവ്, ആത്മീയമല്ലാത്തവ എന്നിവ ഉൾപ്പെടുമോ?
അതെ, കായേൻ പ്രതിനിധീകരിക്കുന്നത് ലോകത്തിൻറെതായ എല്ലാ കാര്യങ്ങളെയുമാണ്. എഴുതുക: എൻറെ കണ്ണുകൾ വെറുക്കുന്ന എല്ലാറ്റിനെയുമാണ് കായേൻ പ്രതിനിധീകരിക്കുന്നത്.
ഈ യുഗത്തിലെ തിന്മകൾ, ഭൗതികവാദം, വിപ്ലവങ്ങൾ, വെറുപ്പ്, യുക്തിവാദം, ഞാൻ തിരഞ്ഞെടുത്തവരെ പീഡിപ്പിക്കൽ, അധാർമ്മികത, ഇവയെല്ലാമാണ് കായേൻ പ്രതിനിധീകരിക്കുന്നത്.
എൻറെ പ്രതിഛായയിൽ ഞാൻ രൂപം കൊടുത്ത ആബേലിനെ കായേന് ഒരിക്കലും മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. ആബേൽ എന്നിൽനിന്നു വരുന്നു. അവൻ എൻറെ സന്തതിയാണ്.
ഇതിൻറെ അർത്ഥം ആബേൽ ആത്മീയനും അങ്ങയെ സ്നേഹിക്കുന്നവനും ആണെന്നല്ലേ?
കൃത്യമായി അങ്ങനെ തന്നെ. ഈ വിത്യാസംകൊണ്ടുതന്നെയാണ് ആബേലിനെ കായേൻ വെറുത്തത്. ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ആത്മാവിൽ നിന്നുവരുന്നത് ബുദ്ധിമാൻമാർ ഗ്രഹിക്കുകയില്ലെന്ന്.
കർത്താവേ, ഒരു കാര്യത്തെക്കുറിച്ച് ഞാൻ വിഷമിക്കുന്നു. (അത് ഇവിടെ എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.)
എനിക്കറിയാം. അവൻറെ ബുദ്ധിയെ ഉണർത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിന്നെ സംബന്ധിച്ച് ഏതാണ് പ്രധാനപ്പെട്ടത്- കഠിനമായ തിരികല്ലുകളുടെ കീഴിൽ അവനെ വിടുന്നതാണോ അഥവ നീ അവനുവേണ്ടി സഹിക്കുവാൻ തയ്യാറാകുന്നതാണോ? ഏതാണ് നീ തിരഞ്ഞെടുക്കുന്നത്?
യാതൊരു മടിയും കൂടാതെ ഞാൻ അവനുവേണ്ടി സഹിക്കാം.
ഞാൻ നിന്നെ നിൻറെ ഉറക്കത്തിൽനിന്ന് ഉണർത്തി. മറ്റുള്ളവർക്കുവേണ്ടിയും നീ സഹിക്കുകയില്ലേ?
ഉവ്വ്, കർത്താവേ.
എൻറെ കരത്താൽ വിശുദ്ധീകരിക്കപ്പെട്ടവളേ, അങ്ങനെയെങ്കിൽ നിന്നിലൂടെ പ്രവർത്തിക്കുവാൻ എന്നെ അനുവദിക്കുക. പ്രിയപ്പെട്ടവളേ, എൻറെ ആത്മാവ് നിൻറെമേൽ ഉണ്ട്.
വിവാഹ ഉടമ്പടി ചെയ്യപ്പെട്ടവളേ, എൻറെ പ്രിയപ്പെട്ടവളേ, ഞാൻ നിനക്കു സൗജന്യമായി നൽകിയിരിക്കുന്നു; നീയും സൗജന്യമായി നൽകുക. വന്ന് എന്നിൽ സ്വയം ഇല്ലാതായിത്തീരുക. എന്നോട് ഒന്നായിത്തീരുക. വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
യേശുവേ, അങ്ങ് ആഗ്രഹിക്കുന്നതെല്ലാം ഞാൻ ചെയ്യാം.
(എനിക്കു വാക്കുകൾ കിട്ടുന്നില്ല. കാരണം ഞാൻ പറയുന്നതൊന്നും മതിയാകുന്നില്ല.)
എന്നാൽ വരൂ, ഞാൻ എൻറെ സൃഷ്ടിയെ പുനരുദ്ധരിക്കും.
നമ്മൾ, നമുക്ക്?
അതെ.
23.08.1987 - Flower symbolizes Frailty
(ഇന്നലെ വളരെ വിശേഷമായ ഒരു സംഭവം നടന്നു. വളരെ തിരക്കുള്ള ദിവസമായിരുന്നു. അതു തുണി അലക്കുവാനുള്ള ദിവസവുമായിരുന്നു. ഞാൻ വാഷിങ്ങ് മെഷിനിൽ തുണി അലക്കുകയും ഡ്രൈയറിൽ അവ ഉണക്കുകയും ചെയ്തുകൊണ്ടിരുന്നു.
നല്ല ചൂടുള്ള ദിവസമായിരുന്നതുകൊണ്ട് എൻറെ ഭർത്താവ് മകനേയും കൂട്ടിക്കൊണ്ട് നീന്തൽകുളത്തിലേക്കു പോയി. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് തിരിച്ചുവന്ന് ഊൺ കഴിക്കാം എന്നുപറഞ്ഞുകൊണ്ട് പതിനൊന്നു മണിക്ക് അവർ നീന്തൽകുളത്തിലേക്കു പോയി.
ഉച്ചഭക്ഷണം മൂന്നു മണിക്ക് എനിക്കു തയ്യാറാക്കണം. ഞാൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ പലവിധ ജോലികളിൽ ഞാൻ വ്യാപൃതയായി.
രണ്ടുമണിക്ക് പത്തു മിനിറ്റുള്ളപ്പോൾ ഞാൻ ഉച്ചഭക്ഷണം തയ്യാറാക്കുവാൻ അടുക്കളയിലേക്കു ചെന്നു. ബട്ടർ ഉരുക്കുന്നതിന് ഞാൻ അടുപ്പിൻറെ സ്വിച്ച് ഓൺ ചെയ്തു. പെട്ടെന്ന്, എല്ലാ ലൈറ്റുകളും ഓഫായിപ്പോയി. മെയിൻ സ്വിച്ച് തനിയെ ഓഫായിപ്പോയി. എല്ലാ മെഷിനുകളും പ്രവർത്തനം നിർത്തി. വീട്ടിൽ എവിടെയെങ്കിലും കറണ്ട് ഉണ്ടോ എന്നു ഞാൻ പരിശോധിച്ചു. വീട്ടിൽ മൊത്തം കറണ്ട് നിലച്ചു. ഫ്യൂസ് മാറ്റുവാൻ നോക്കിയപ്പോൾ മനസ്സിലായി, എൻറെ ഭർത്താവ് ഫ്യൂസുകൾ മറ്റെവിടെയോ മാറ്റിവച്ചിരിക്കുന്നു.
അന്ന് ഞയാറാഴ്ച ആയിരുന്നതിനാൽ കടകകളെല്ലാം അടച്ചിരിക്കുന്നു. ഞങ്ങളുടെ കാർ കേടായതിനാൽ അതുപയോഗിക്കുവാനും പറ്റുന്നില്ല. എനിക്കു നിരാശ തോന്നി.
നിരാശമൂലം ഞാൻ ബെഡ് റൂമിലേക്കു പോയി.
ഏതാണ്ട് അഞ്ചു മിനിറ്റു സമയം കഴിഞ്ഞപ്പോൾ അടുക്കളയിൽനിന്ന് എന്തോ ശബ്ദം കേട്ടു. ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അടുപ്പ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മറ്റു മെഷിനുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. വീട്ടിൽ മറ്റൊരിടത്തും കറണ്ട് ഇല്ലായിരുന്നു. മെയിൻ സ്വിച്ച് ഓഫായി കിടക്കുമ്പോൾ അടുപ്പ് പ്രവർത്തിക്കുന്നകാര്യം എനിക്കു മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.
ഞാൻ ഭക്ഷണം തയ്യാറാക്കി. മൂന്നു മണിക്ക് എൻറെ ഭർത്താവ് തിരിച്ചെത്തിയപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു. അദ്ദേഹം വീട് പരിശോധിച്ചപ്പോൾ അടുപ്പ് ഒഴികെ മറ്റൊരിടത്തും കറണ്ടില്ല. മെയിൽ സ്വിച്ച് പരിശോധിച്ചപ്പോൾ അതു പ്രവർത്തനരഹിതമായി കിടക്കുന്നത് അദ്ദേഹം കണ്ടു. എന്നാൽ മീറ്റർ കറങ്ങിക്കൊണ്ടിരുന്നു.
എന്നാൽ ഭക്ഷണം തയ്യാറായിരിക്കുന്നു എന്നു ഞാൻ പറഞ്ഞ നിമിഷത്തിൽ തന്നെ മീറ്റർ കറങ്ങുന്നത് നിന്നുപോയി. പക്ഷേ അടുപ്പ് പ്രവർത്തിക്കുന്നു. ഞാൻ അടുപ്പ് ഓഫാക്കി.
പിന്നീട് എൻറെ ഭർത്താവ് ഫ്യൂസ് മാറ്റി. അപ്പോൾ കറണ്ട് പ്രവർത്തിക്കുവാൻ തുടങ്ങി. അദ്ദേഹത്തിനും ഇക്കാര്യം വിശദീകരിക്കുവാൻ കഴിഞ്ഞില്ല.)
ആഗസ്റ്റു നമ്മുടെ വാർഷിക ഉത്സവമാണ്. നമ്മുടെ ഉത്സവം തടസ്സപ്പെടുത്തുവാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.
അങ്ങ് എന്താണ് അർത്ഥമാക്കുന്നത്?
നമ്മുടെ വാർഷിക ഉത്സവ സമയത്ത് നീ വിഷമിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വാസുലാ, നീയാണ് എൻറെ പുഷ്പം. പുഷ്പം എന്തിനെ സൂചിപ്പിക്കുന്നുവെന്ന് നിനക്കറിയാമോ? പുഷ്പം ബലഹീനതയുടെ പ്രതീകമാണ്. അതുകൊണ്ടാണ് നിൻറെ ബലഹീനത നിനക്ക് ദോഷം ചെയ്യാതിരിക്കുവാൻ ഞാൻ വേണ്ട കരുതൽ എടുക്കുന്നത്.
ദൈവമേ, അങ്ങേയ്ക്കു നന്ദി. അങ്ങ് എൻറെ ഏറ്റവും അടുത്തുണ്ടെന്ന് എനിക്കറിയാം. ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
(ഞാൻ ഇതിനൊന്നിനും അർഹത ഇല്ലാത്തവളാണെന്ന് ചിന്തിച്ചു ഞാൻ വിഷമിച്ചു. ഇന്നലെ വൈകുംന്നേരം, ഞാൻ എൻറെ മകൻറെ മുറിയിൽ ആയിരിക്കെ കുന്തിരിക്ക ധൂപത്തിൻറെ സുഗന്ധം അനുഭവപ്പെട്ടു. സുഗന്ധം മുറിയുടെ ഒരു പ്രത്യേക ഭാഗത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് സന്തോഷമായി.)
എൻറെ ദൈവമേ?
ഞാനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. സംശയിക്കരുത്. നീ ഒറ്റയ്ക്കല്ല. പുഷ്പമേ, യേശുവായ ഞാൻ നിന്നോടൊപ്പം ഉണ്ട്. ഞാൻ നിന്നെ എപ്പോഴും ഭോഷത്തത്തോളം സ്നേഹിച്ചു.
നിന്നെ പഠിപ്പിച്ചിട്ടുള്ളതുപോലെ നിൻറെ സുഗന്ധം പരത്തുക. എൻറെ ഉദ്യാനം അലങ്കരിക്കുക. എന്നെ സന്തോഷിപ്പിക്കുക. വരൂ.
വാസുലാ, നീ എന്നെ മനസ്സിലാക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഞാൻ നിന്നെ ന്യായമായി എല്ലാവരിൽനിന്നും വേർപെടുത്തിയിരിക്കുന്നു.
പ്രിയപ്പെട്ടവളേ, ഞാൻ നിന്നോടു ചെയ്തത് എന്താണെന്ന് നീ അറിഞ്ഞില്ല. എൻറെ ഹൃദയത്തിൻറെ അഭിലാഷങ്ങൾ നിൻറെ ചെവിയിൽ പറഞ്ഞുതരേണ്ടതിനായി, എല്ലാവരിലുംനിന്നു നിന്നെ വേർപെടുത്തുവാൻവേണ്ടി, എൻറെ കരംകൊണ്ടു നിൻറെ തോളിൽ ഞാൻ പിടിച്ചുമാറ്റിയത് നീ അറിഞ്ഞുവോ?
ഇപ്പോൾ നീ തല ഉയർത്തി നോക്കുമ്പോൾ നിനക്കു ചുറ്റും ഞാനല്ലാതെ വേറെ ആരുമില്ലെന്നു നീ പെട്ടെന്ന് മനസ്സിലാക്കുന്നു. ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു! എനിക്കു വളരെ സന്തോഷമുണ്ട് ! എന്നോടൊപ്പം മാത്രമായിരിക്കുവാൻ വേണ്ടി നിന്നെത്തന്നെ ഒരുക്കുക. അതെ, നമ്മൾ രണ്ടു പേരു മാത്രം. ഞാനും നീയും, നീയും ഞാനും മാത്രം.
അല്ലയോ വാസുലാ, ഇപ്പോൾ നീ എന്നെ നോക്കുക. വാസുലാ, നിൻറെ ദൈവമായ എന്നെ നോക്കുക. ഇപ്പോൾ മുതൽ നിനക്കു ഞാൻ, ഞാൻ മാത്രമായിരിക്കും നിൻറെ ദൈവം. ഞാനാണ് നിൻറെ ദൈവം.
ഞാനാണ് നിൻറെ പരിശുദ്ധനായ കൂട്ടുകാരൻ. ഞാനാണ് നിൻറെ രക്ഷകൻ. ഞാനാണ് നിൻറെ മണവാളൻ. നിൻറെ ആവശ്യങ്ങളെല്ലാം ഞാൻ നിറവേറ്റാം.
പ്രിയപ്പെട്ടവളേ, നിനക്കു സഹായം വേണോ? ഞാൻ നിൻറെ അടുക്കലേക്ക് ഓടിയെത്തും. നിനക്കു ധൈര്യം ആവശ്യമുണ്ടോ? ഞാൻ നിനക്ക് എൻറെ ശക്തി തരും. നിനക്ക് ആശ്വാസം വേണോ? ഞാൻ നിനക്ക് ആശ്വാസം തരും.
എൻറെ കരങ്ങളിലേക്കു വീഴുക. എൻറെ ഹൃദയത്തിൽ വസിക്കുക. വാസുലാ, എന്നെ സ്തുതിക്കുക! മകളേ, എന്നെ സ്തുതിക്കുക!
വന്ന് എന്നെ മഹത്ത്വപ്പെടുത്തുക! എന്നെ മഹത്ത്വപ്പെടുത്തുക. എൻറെ പാദങ്ങളിൽ സാഷ്ടാംഗം വീഴുക!
എന്നെ ആരാധിക്കുക!
അല്ലയോ വാസുലാ, നീ എൻറെ സ്വന്തമായിരിക്കുക. വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നതുപോലെ നീ എന്നെയും സ്നേഹിക്കുക !
ഞാൻ നിന്നെ അനുഗ്രഹിക്കുന്നതുപോലെ നീ എന്നെ വാഴ്ത്തുക.
എൻറെ സുഗന്ധം കൊണ്ട് ഞാൻ നിന്നെ പൊതിയുന്നതുപോലെ നിൻറെ സുഗന്ധത്താൽ നീ എന്നെയും പൊതിയുക. നിൻറെ രക്ഷകനായ ഞാൻ നിൻറെ മുമ്പിൽ നിൽക്കുന്നു !
എന്നെ ആരാധിക്കുക. ഇപ്പോൾ, ഈ മണിക്കൂറിൽ എൻറെ ഹൃദയത്തെ അനുഭവിച്ചറിയുക. രാത്രി വേഗം വന്നെത്തും. നിൻറെ വിളക്കിൽ എന്നിൽനിന്ന് എണ്ണ സ്വീകരിച്ചു നിൻറെ വിളക്കു കത്തിക്കുകയില്ലേ? പകൽ തീരുന്നതുവരെ ഒരിക്കലും കാത്തിരിക്കരുത്. നിൻറെ വിളക്കിൽ എണ്ണ നിറയ്ക്കുവാൻ എന്നെ അനുവദിക്കുക.
വന്ന് എന്നിൽനിന്നു സ്വീകരിക്കുക. ഞാൻ മാത്രമായിരിക്കട്ടെ നിൻറെ കൂടെ. എനിക്കുവേണ്ടി ജീവിക്കുക. നമ്മുടെ ഏകാന്തതയിൽ ഞാൻ ആനന്ദിക്കുന്നു!
ഞാൻ നിന്നെ അസൂയാജനകമാംവണ്ണം സ്നേഹിക്കുന്നു ! നിന്നോടുള്ള എൻറെ സ്നേഹത്തിൻറെ ആധിക്യം നിമിത്തം ഞാൻ നിന്നെ എല്ലാവരിലും നിന്ന് വേർപെടുത്തിയിരിക്കുന്നു. നീ ഇതു മനസ്സിലാക്കുവാൻ പരിശ്രമിക്കുമോ?
ഞാൻ ഏകനായി നിന്നോടൊപ്പം നീയുമായി മാത്രം കഴിയുവാൻ തീക്ഷണമായി ആഗ്രഹിച്ചു.
സ്നേഹം ജ്വലിച്ചിരിക്കുന്നു; സ്നേഹം കത്തിജ്വലിച്ചിരിക്കുമ്പോൾ എനിക്ക് ഇഷ്ടമുള്ളതെല്ലാം ഞാൻ ചെയ്യുന്നു.
ഇപ്പോൾ നീ എൻറെതായി തീർന്നിരിക്കുന്നതിനാൽ സ്നേഹത്തിൻറെ പൂമാലകളാൽ നീ എന്നെ പൊതിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ശിശുക്കളുടെതുപോലുള്ള സംസാരത്താൽ നീ എന്നെ ആനന്ദിപ്പിക്കുക. ഞാൻ ഇഷ്ടപ്പെടുന്നതുപോലെ നിന്നെ സ്നേഹിക്കുവാൻ ഇപ്പോൾ നീ എന്നെ അനുവദിക്കുക. ഞാൻ ആഗ്രഹിക്കുന്നതുപോലെ നിന്നെ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം നീ എനിക്കു നൽകിയിട്ടുള്ളതല്ലേ1
ഉവ്വ്, കർത്താവേ. ഞാൻ തന്നിട്ടുണ്ട്.
എന്നാൽ, ഞാൻ ആ സ്വാതന്ത്ര്യം ഉപയോഗിക്കും. എൻറെ വിരൽ നിൻറെ ഹൃദയത്തെ സ്പർശിക്കും. എൻറെ വിരൽ നിൻറെ ഹൃദയത്തെ സ്പർശിക്കുന്ന മാത്രയിൽ നീ എന്നിൽനിന്ന് യാതൊന്നും തടഞ്ഞു വയ്ക്കുകയില്ല. ഇതു നമ്മുടെ ആഗസ്റ്റു മാസമല്ലേ. നമ്മൾ നമ്മുടെ വാർഷികം ആഘോഷിക്കുകയാണെന്ന് ഞാൻ എപ്പോഴും നിന്നെ ഓർമ്മിപ്പിക്കും.
24.08.1987 -Diffuse My Message
വാസുലാ, അനുതപിക്കുക.
(ഞാൻ അനുതപിച്ചു.)
ഞാൻ നിൻറെ പാപങ്ങൾ ക്ഷമിക്കുന്നു. ഇപ്പോൾ നീ എന്നെ സ്തുതിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
വാസുലാ, '’സർവ്വശക്തനായ ദൈവത്തിനു മഹത്ത്വഉണ്ടായിരിക്കട്ടെ “ എന്നു പറയുക. ഞാൻ ആരാണെന്ന് നിനക്ക് അറിയാമോ?
അങ്ങ് ആൽഫയും ഒമേഗയുമാണ്. സർവ്വത്തിൻറെയും സൃഷ്ടാവുമാണ്.
എൻറെ കുട്ടി, നീ ശരിയായി പറഞ്ഞിരിക്കുന്നു. ഞാനാണ് ഈ സന്ദേശം എഴുതിയതെന്നു കാണാതെ തന്നെ, എൻറെ സന്ദേശം വായിക്കുകയും ഇതു ഞാൻ എഴുതിയതാണെന്നു വിശ്വസിക്കുകയും ചെയ്യുന്നവർ അനുഗ്രഹീതർ.
എൻറെ സന്ദേശം കേൾക്കുകയും അത് പാലിക്കുകയും ചെയ്യുന്നവർ അനുഗ്രഹീതർ.
ഐക്യത്തിനായി പരിശ്രമിക്കുന്നവരും സമാധാനവും സ്നേഹവും പ്രചരിപ്പിക്കുന്നവരും അനുഗ്രഹീതർ.
എൻറെ സന്ദേശം പ്രചരിപ്പിക്കുക. എൻറെ സമാധാനം വ്യാപിപ്പിക്കുക. എൻറെ സമാധാനം എല്ലാ ഹൃദയങ്ങളിലും ഭരണം നടത്തട്ടെ. ഒരിക്കലും എൻറെ സ്നേഹത്തെ സംശയിക്കരുത്.
എങ്ങനെയാണ് ഞാൻ ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കേണ്ടത്? എനിക്ക് എന്തു ചെയ്യുവാൻ കഴിയും? ഞാൻ നിസ്സഹായയാണ്.
വാസുലാ, കാത്തിരിക്കുക; നീ കാണും. ഞാൻ നിന്നെ സഹായിക്കും. വരൂ, നമ്മൾ, നമുക്ക്?
അതെ, എൻറെ ദൈവമേ. നമ്മൾ, നമുക്ക്.
ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - True Life in God 15- Notebook
നോട്ടുബുക്ക് 15
25.08.1987- Believe in My Heavenly Works
എൻറെ കുഞ്ഞേ, എനിക്കു നിന്നോടുള്ള സ്നേഹം ഓർക്കുക. വാസുലാ, കൊച്ചുകുട്ടി, നീ കഴുത്തിൽ ധരിച്ചിരിക്കുന്ന ആ ചുവന്ന കുരിശ് ഞാൻ ആശീർവ്വദിച്ചിട്ടുണ്ട്. വാസുലാ, എൻറെ സ്വർഗ്ഗീയ പ്രവൃത്തികളിൽ വിശ്വസിക്കുക; വിശ്വസിക്കുക.
എൻറെ ദൈവമേ, അങ്ങേയ്ക്കു നന്ദി. അങ്ങു കൂടുതൽ കൂടുതലായി എനിക്കു കൃപകൾ നല്കുന്തോറും ഞാൻ ഇവ ഒട്ടും അർഹിക്കുന്നില്ല എന്ന് എനിക്കു കൂടുതൽ കൂടുതലായി തോന്നുന്നു.
ഞാൻ നിന്നെ സ്നേഹിക്കുന്നു. വരൂ, എന്നോടു കൂടുതലായി അടുത്തുവരുക. എൻറെ സാന്നിദ്ധ്യത്തെക്കുറിച്ചും, മറ്റു കാര്യങ്ങളെക്കുറിച്ചും ഞാൻ നിന്നോടു പറഞ്ഞിട്ടുള്ളവ നീ പറയുന്നതു കേൾക്കുവാൻ എനിക്ക് ഇഷ്ടമാണ്. ഇസിമിയെ (എൻറെ സുഹൃത്ത് ) പഠിപ്പിക്കുക. എനിക്കുവേണ്ടി ജീവിക്കുക. എന്നെ മഹത്ത്വപ്പെടുത്തുക.
കർത്താവേ,'’ഇപ്പോൾ ദൈവം എൻറെ തൊട്ട് അടുത്തില്ല “ എന്നു ചിന്തിച്ചുകൊണ്ട് ചിലപ്പോൾ അങ്ങയുടെ തിരുസാന്നിദ്ധ്യം എനിക്ക് വളരെ കുറച്ചാണ് അനുഭവപ്പെടുന്നത്.
കർത്താവേ, ഇത് എന്തുകൊണ്ടാണ്?
ഞാൻ വേണ്ടത്ര സമീപത്ത് ഇല്ല എന്ന് നീ തെറ്റായി വിശ്വസിക്കുന്നു. എന്നാൽ അതേസമയം, ഈ നിമിഷങ്ങളിൽ ഒരാൾക്ക് എത്രമാത്രം അടുത്തിരിക്കുവാൻ സാധിക്കുമോ അത്രമാത്രം നിനക്ക് അടുത്ത് ഞാൻ ഉണ്ട്. നീ ഒരിക്കലും ഒറ്റയ്ക്കല്ല; ഒരിക്കലും.
(പെട്ടെന്ന് ഞാൻ അവിടുത്തെ വ്യക്തമായി തിരിച്ചറിഞ്ഞു. ചില അംഗവിക്ഷേപങ്ങളാൽ അവിടുത്തെ സജീവ സാന്നിദ്ധ്യം അവിടുന്ന് എനിക്കു തെളിയിച്ചുതന്നു. ഏതാനും മിനിറ്റുനേരത്തേയ്ക്ക് ഈ അനുഭവം നീണ്ടുനിന്നു. ഇത് വളരെ അത്ഭുതകരമായിരുന്നു.)
എല്ലാം ആത്മീയമാണ്.
(ഈ പ്രവൃത്തികളെല്ലാം പ്രകൃത്യാതീതമാണെന്നും ഇവയെ ഭൗതീകമായി ഗ്രഹിക്കുവാൻ അസാദ്ധ്യമാണെന്നും ഞാൻ മനസ്സിലാക്കുന്നു. ഇതു ഭൗതീകമല്ല. ഇതു ഭൗതീകമായി വിശദീകരിക്കുവാനും സാധിക്കുകയില്ല. ഇതു പ്രകൃത്യാതീത തലത്തിൽ ഉൾപ്പെട്ടിരിക്കുന്നു; ഇതു ഭൗതീകതലത്തിലല്ല.)
ഞാൻ ആത്മാവാണെന്നും, നിങ്ങളും ആത്മാവണെന്നും ഉള്ളകാര്യം നിങ്ങളിൽ പലരും വിസ്മരിക്കുന്നു.
കര്ത്താവ് ആത്മാവാണ്; കര്ത്താവിന്റെ ആത്മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്.
2 കോറിന്തോസ് 3 : 17
ക്രിസ്തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തരമഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവ് മുന്കൂട്ടി പ്രവചിച്ചു. അവരാകട്ടെ അത് എപ്പോഴെന്നും എങ്ങനെയെന്നും ആരായുകയും ചെയ്തു.
1 പത്രോസ് 1 : 11
26.08.1987 Allow Me to guide you blindly
വാസുലാ, എൻറെ സന്ദേശവാഹകയായിരിക്കുവാൻ നീ ഇപ്പോഴും തയ്യാറാണോ?
ഉവ്വ്, കർത്താവേ. എൻറെ കഴിവില്ലായ്മയിലും പരാജയങ്ങളിലും അങ്ങ് ഇപ്പോഴും എന്നെ ആഗ്രഹിക്കുന്നെങ്കിൽ…
കുഞ്ഞേ, നിൻറെ ദൗത്യം പൂർത്തിയാക്കുവാൻ ഞാൻ നിന്നെ സഹായിക്കാം. അതിനുശേഷം ഞാൻ നിന്നെ അയക്കും. ജ്ഞാനം നിന്നെ അഭ്യസിപ്പിക്കും. നിൻറെ വിശ്രമ സമയങ്ങൾ വർജ്ജിക്കുവാനും, എനിക്കുവേണ്ടി കൂടുതലായി ത്യാഗം ചെയ്യുവാനും നീ തയ്യാറാണോ?
അതെ. ഞാൻ തയ്യാറാണ്.
എൻറെ കരം പിടിക്കുക. ഞാൻ നിന്നെ സഹായിക്കും. വാസുലാ, നിങ്ങളുടെ ഈ കാലഘട്ടത്തിന് എല്ലാ ആത്മീയ മൂല്യങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നിന്നെ സഹായിക്കുവാൻ ഞാൻ എപ്പോഴും നിൻറെ അടുക്കൽ ഉണ്ടായിരിക്കും.
ദൈവത്തിൻറെ പ്രിയപുത്രനായ യേശുക്രിസ്തുവാണ് ഞാൻ. ഞാൻ നിന്നെ ഒരുക്കിക്കൊണ്ടിരിക്കുന്നു. അന്ധമായി നിന്നെ നയിക്കുവാൻ എന്നെ അനുവദിക്കുക. അവസാനംവരെ അന്ധമായി എന്നിൽ വിശ്വസിക്കുക.
28.08.1987 Have My Works translated in French
വാസുലാ, എൻറെ സന്ദേശങ്ങൾ ഫ്രഞ്ചുഭാഷയിലേക്കു പരിഭാഷപ്പെടുത്തുക. ഞാൻ നിന്നെ സഹായിക്കാം. എൻറെ അപ്പം സൗജന്യമായി നൽകപ്പെടട്ടെ.
കർത്താവേ, ഞാൻ പരിഭാഷപ്പെടുത്താം. അങ്ങ് എന്നെ സഹായിക്കുമെന്ന് എനിക്കറിയാം.
29.08.1987 You have been taught by Me
വാസുലാ, ഞാൻ നിൻറെമേൽ വിവേചനവരവും, അറിവും വർഷിച്ചിരിക്കുന്നു. ഞാനാണ് നിന്നെ അഭ്യസിപ്പിച്ചിരിക്കുന്നത്. എൻറെ കലവറയിൽനിന്നും ഞാൻ നിനക്ക് എൻറെ അപ്പം നൽകിയിരിക്കുന്നു. എൻറെ തോട്ടത്തിൽനിന്നും ഞാൻ നിനക്കു പഴം നൽകിയിരിക്കുന്നു. എൻറെ തിരുമുഖം വെളിപ്പെടുത്തിക്കൊണ്ട് ലോകത്തിനു ജ്ഞാനപ്രകാശം നൽകുന്നതിനുവേണ്ടി എൻറെ പ്രവൃത്തികൾ ഞാൻ നിൻറെമേൽ വർഷിച്ചിരിക്കുന്നു.
വരൂ, ഞാൻ നിന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നത് നീ മറക്കരുത്. മകളേ, ഞാൻ നിനക്കു നൽകുന്നതുകൊണ്ട് സ്വയം തൃപതിപ്പെടുക. മറ്റുള്ളവരെയും കൂടി പരിപോഷിപ്പിക്കുവാൻ ജീവൻറെ വൃക്ഷത്തിൽനിന്ന് ഞാൻ നിനക്കു സമൃദ്ധമായി ഫലങ്ങൾ നല്കിയിരിക്കുന്നു. എന്നെ ചാരുക; എന്നെ ആശ്രയിക്കുക. നിനക്കുള്ളതെല്ലാം എനിക്കു നല്കാമോ?
എനിക്കുള്ളതെല്ലാം അങ്ങയുടെതാണ്. യാതൊന്നും എനിക്കുവേണ്ടി മാത്രം സൂക്ഷിക്കുവാൻ എനിക്ക് ആഗ്രഹമില്ല.
നിനക്കുള്ളതെല്ലാം തീർച്ചയായും എൻറെതാണ്. എന്നാൽ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞാൻ നിനക്കു നല്കിയിട്ടുണ്ട്.
കർത്താവേ, എന്തു തിരഞ്ഞെടുക്കുവാനാണ്?
നന്മയുടെയും തിന്മയുടെയും ഇടയിൽ ഏതു വേണമെന്നു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞാൻ എല്ലാവർക്കും നൽകിയിട്ടുണ്ട്.
ഇതു മാത്രമാണ് എനിക്ക് ഉള്ളതെങ്കിൽ അങ്ങയോടൊപ്പം നിലകൊള്ളുവാൻ ഞാൻ തീരുമാനിക്കുന്നു.
അങ്ങനെയെങ്കിൽ നിന്നെ എന്നോടു ചേർത്തു ബന്ധിക്കുവാൻ എന്നെ അനുവദിക്കുക. എന്നെ ഏറ്റവും അധികം അത്യാവശ്യമുള്ള ഇടങ്ങളിലേക്ക് നിന്നെ നയിക്കുവാൻ എന്നെ അനുവദിക്കുക.
പിതാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ ഇഷ്ടം നടക്കട്ടെ.
കുഞ്ഞേ, എന്നെ സ്നേഹിക്കുക. എന്നെ ശ്രവിക്കുക. എൻറെ പ്രവൃത്തികൾ ഞാൻ പൂർത്തിയാക്കുന്നതിനു മുമ്പ് എൻറെ അടുക്കലേക്ക് വരുന്നതിനു നിന്നെ ഞാൻ കെട്ട് അഴിച്ചുവിടുകയില്ല. എൻറെ അഭിലാഷങ്ങൾ എഴുതി എടുക്കുവാൻ നിന്നെ ഞാൻ ഉപയോഗപ്പെടുത്തും. സ്നേഹം നിന്നെ സ്നേഹിക്കുന്നു. എൻറെ ചിഹ്നം വരയ്ക്കുക.
ദൈവത്തിൻറെ പ്രിയപുത്രനും ലോകരക്ഷകനുമായ യേശുക്രിസ്തു.
30.08.1986- Alone you are not
യേശുവേ?
ഞാനാണ്. നിന്നിൽ വിശ്രമിക്കുവാൻ എന്നെ അനുവദിക്കാമോ?
ഉവ്വ്, കർത്താവേ.
എൻറെ പുഷ്പമേ, എന്നെ അന്വേഷിക്കുക. എന്നെ തീക്ഷണമായി ആഗ്രഹിക്കുക. എന്നെ സ്തുതിക്കുക.
കർത്താവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു.
എൻറെ അനുഗ്രഹങ്ങളും നിനക്ക് ഉണ്ടാകട്ടെ. നീ ഒരിക്കലും ഒറ്റയ്ക്ക് അല്ല.
(എനിക്ക് അവിടുത്തെ സ്പർശിക്കുവാൻ കഴിഞ്ഞതുപോലെ ഞാൻ അവിടുത്തെ അനുഭവിച്ചറിഞ്ഞു.)
31.08.1987 - In the stillness of the night, I shall come.
വാസുലാ, രാത്രിയുടെ നിശ്ശബ്ദതയിൽ ഞാൻ വരും. സമയം സമീപിച്ചിരിക്കുന്നു. നീ ഒറ്റയ്ക്ക് അല്ല. എൻറെ സാന്നിദ്ധ്യം ലോകം വിസ്മരിക്കുന്നതായി തോന്നുന്നു. ഞാൻ ദൈവമാണ്. എന്നാൽ എത്ര പേർ എന്നെക്കുറിച്ചു ചിന്തിക്കുന്നുണ്ട്? വളരെക്കുറച്ചുപേർ മാത്രം!
(നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ശാന്തമായ രാത്രി ദർശനത്തിൽ ഞാൻ കണ്ടു. ആ നക്ഷത്രങ്ങളുടെ പിന്നിൽനിന്ന് ദൈവത്തിൻറെ ദൃഷ്ടികൾ നമ്മുടെ നേർക്കു തിരിഞ്ഞിരിക്കുന്നു.)
ഉണർന്നിരിക്കുക; എന്തെന്നാൽ, രാത്രിയുടെ നിശ്ശബ്ദതയിൽ ഞാൻ ഇറങ്ങി വരും. കുഞ്ഞേ, ഞാൻ നിന്നെ സൃഷ്ടിക്കുന്നതിനുമുമ്പേതന്നെ എൻറെ പദ്ധതികൾക്ക് ഞാൻ രൂപം നൽകിയിട്ടുണ്ട്. ഞാൻ നിന്നെ എൻറെ അടുക്കലേക്ക് ഉയർത്തുകയും, നിന്നെ ഒരു കാര്യം കാണിച്ചുതരുകയും ചെയ്യാം.
പ്രിയപ്പെട്ടവളേ, നീ ഇപ്പോൾ വിശ്രമിക്കുക.
01.09.1987 - Repent Creation before I come!
ഞാൻ സ്നേഹിക്കുന്നത് വിശ്വസ്തയെയാണ്. വാസുലാ, നിന്നെ എൻറെ അടുക്കലേക്ക് ഉയർത്തിക്കൊണ്ട് ഞാൻ നിനക്ക് ഒരു ദർശനം നല്കാം. സ്വർഗ്ഗം എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നതെന്ന് ഞാൻ നിന്നെ കാണിച്ചുതരാം.
(ആകാശം എനിക്കു കാണപ്പെട്ടു. നക്ഷത്രങ്ങൾ ഉള്ള ഏതു രാത്രിയുംപോലെ തന്നെയായിരുന്നു ആ രാത്രിയും. പിന്നീട്, അതിനു മാറ്റം വന്നു. പെയിൻറ് പൊട്ടുപോലെ അതു കാണപ്പെട്ടു. പലനിറത്തിലുള്ളവയായിരുന്നെങ്കിലും ചുവപ്പുനിറം വളരെ പ്രകടമായിരുന്നു. ആ ചുവപ്പുനിറം വളരെ കടുപ്പം കൂടിവന്നുകൊണ്ടിരുന്നു. ഈസ്റ്റ്പോലെ അതു താഴേക്കു വീണുകൊണ്ടിരുന്നു.)
വാസുലാ, ഞാൻ സ്വർഗ്ഗം തുറന്ന്, ഒരിക്കലും കണ്ണുകൾ കണ്ടിട്ടില്ലാത്തവ കാണുവാൻ ഞാൻ നിന്നെ അനുവദിക്കും. നീ നല്ലതുപോലെ വിവേചിച്ചറിഞ്ഞിരിക്കുന്നു. ഉണർന്നിരിക്കുക. ഞാൻ നിന്നെ കാത്തുരക്ഷിക്കും.
എന്നെ ശ്രവിച്ച്, എഴുതുക. അനാദികാലം മുതലേ ഞാൻ എൻറെ സൃഷ്ടിയെ സ്നേഹിച്ചിരുന്നു. എന്നാൽ, എന്നെ സ്നേഹിക്കുന്നതിനും, അവരുടെ ദൈവമായി എന്നെ അംഗീകരിക്കുന്നതിനുമായിട്ടാണ് ഞാൻ എൻറെ സൃഷ്ടിയെ സൃഷ്ടിച്ചത്.
എൻറെ കരങ്ങൾ സൃഷ്ടിച്ച സകലതിനെയും അനാദികാലം മുതൽ ഞാൻ വിശുദ്ധീകരിച്ചിട്ടുണ്ട്. ഞാൻ സ്നേഹത്തിൻറെ ദൈവമാണ്. ഞാനാണ് ഉദാത്തമായ സ്നേഹത്തിൻറെ ആത്മാവ്.
സൃഷ്ടികളേ, അനാദികാലം മുതൽ തന്നെ എൻറെ സ്നേഹം മനുഷ്യവർഗ്ഗത്തിനു ഞാൻ വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. എന്നാൽ, എൻറെ നീതിയും ഞാൻ വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.
ഓരോ തവണയും എൻറെ സൃഷ്ടികൾ എനിക്കും എൻറെ നിയമത്തിനും എതിരായി മറുതലിച്ചപ്പോൾ ഞാൻ എൻറെ ഹൃദയം കഠിനമാക്കി; അവരുടെ അകൃത്യങ്ങളാൽ എൻറെ ഹൃദയം വളരെയധികം ദുഃഖിച്ചു.
ഞാനാണ് സ്നേഹത്തിൻറെ ആത്മാവെന്നും, അവരും ആത്മാവെന്നും അവരെ ഓർമ്മിപ്പിക്കുവാനായി ഞാൻ വന്നു.
ഭൂമിയിൽ അവർ കടന്നുപോകുന്ന ഒരു നിഴൽമാത്രമാണെന്നും, പൊടിയിൽനിന്ന് രൂപപ്പെടുത്തപ്പെട്ട അവരുടെമേലുള്ള എൻറെ ആദ്യത്തെ മഴത്തുള്ളികൾ, പിന്നിൽ യാതൊന്നും അവശേഷിപ്പിക്കാതെ അവരെ ഒഴുക്കിക്കളയുമെന്നും, അവരെ ഓർമ്മിപ്പിക്കുവാനായി ഞാൻ വന്നു.
എൻറെ ശ്വാസം അവരിലേക്കു നിശ്വസിച്ചുകൊണ്ട് ഞാൻ അവർക്കു ജീവൻ നൽകി.
ലോകം നിരന്തരമായി എന്നെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, എൻറെ ഭാഗത്തുനിന്നാകട്ടെ എൻറെ അസ്തിത്വവും ഞാൻ എപ്രകാരം അവരെ സ്നേഹിക്കുന്നുവെന്നുള്ളതും അവരെ ഞാൻ നിരന്തരമായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
സൃഷ്ടികളേ, എൻറെ നീതിയുടെ പാനപാത്രം നിറഞ്ഞിരിക്കുന്നു! എൻറെ നീതി നിങ്ങളുടെമേൽ കഠിനമായി പതിക്കുന്നു.
സൃഷ്ടികളേ, നിങ്ങൾ പരസ്പരം ഐക്യപ്പെടുക; എന്നെ ആദരിക്കുക; എൻറെ അടുക്കലേക്കു മടങ്ങിവരുക.
നിങ്ങൾ എൻറെ അടുക്കലേക്കു മടങ്ങിവരുമ്പോൾ ഞാനും എൻറെ നീതിയെ എടുത്തുമാറ്റും.
എൻറെ നിലവിളി മാറ്റൊലികൊള്ളുകയും, സംഭവിക്കുവാനിരിക്കുന്നവയെപ്പറ്റി എൻറെ എല്ലാ മാലാഖമാരെയും ഭയചകിതരാക്കിക്കൊണ്ട് സ്വർഗ്ഗം മുഴുവനും വിറപ്പിക്കുകയും ചെയ്യുന്നു.
ഞാൻ നീതിയുടെ ദൈവമാണ്; കാപട്യവും നിരീശ്വരത്വവും അസൻമാർഗ്ഗീകതയും കണ്ടുകൊണ്ട് എൻറെ കണ്ണുകൾ തളർന്നിരിക്കുന്നു.
എൻറെ സൃഷ്ടി, അതിൻറെ ധാർമ്മികാധഃപതനംവഴി സോദോമിൻറെ ഒരു തനിപ്പകർപ്പ് ആയിത്തീർന്നിരിക്കുന്നു. സോദോം നിവാസികളുടെമേൽ ഞാൻ ഇടിയും മിന്നലും അയച്ചതുപോലെ നിങ്ങളുടെമേൽ എൻറെ നീതിയുടെ ഇടിമിന്നൽ ഞാൻ അയക്കും.
സൃഷ്ടികളേ, ഞാൻ വരുന്നതിനുമുമ്പ് പശ്ചാത്തപിക്കുക.
നിശ്ചയമായും അനേകം പ്രാവശ്യം ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ എൻറെ കല്പനകൾ നിങ്ങൾ പാലിച്ചിട്ടില്ല.
നിങ്ങൾക്കു മുന്നറിയിപ്പു നൽകുവാൻ ഞാൻ വിശുദ്ധരെ ഉയർത്തിയിട്ടുണ്ട്. മകളേ, എന്നാൽ അവർ അവരുടെ ഹൃദയം അടച്ചുകളഞ്ഞു. എൻറെ സൃഷ്ടികൾ ഭോഗാസക്തിയിൽ ജീവിക്കുവാൻ ഇഷ്ടപ്പെടുകയും, എന്നെ അവഗണിക്കുകയും ചെയ്യുന്നു. അവരെ ഉണർത്തുവാൻ ഞാൻ അവർക്ക് അടയാളങ്ങൾ നൽകിയിട്ടുണ്ട്.
എൻറെ ദൈവമേ, അങ്ങയുടെ മക്കൾ ഉറങ്ങിക്കൊണ്ടിരിക്കുകയാണ്. അങ്ങു ദയവായി വന്ന് അവരെ ഉണർത്തണമെ. അവർ ഉറങ്ങിക്കൊണ്ടിരിക്കുന്നു.
മണിക്കുറുകളായിട്ട്, വർഷങ്ങളായിട്ട് അവർ ഉറങ്ങിക്കൊണ്ടിരിക്കുന്നു.
കർത്താവേ, അവരെ പഠിപ്പിച്ചിട്ടില്ലെങ്കിൽ ആരെയാണ് കുറ്റപ്പെടുത്തുക? അങ്ങയെക്കുറിച്ച് അവർക്ക് യാതൊന്നും അറിയില്ലെങ്കിൽ അവർ നിഷ്ക്കളങ്കരാണല്ലോ.
അവരെ പഠിപ്പിക്കുവാൻ ഞാൻ ശുശ്രൂഷകരെയും അദ്ധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.
കർത്താവേ, അങ്ങയുടെ ശുശ്രൂഷകരും അദ്ധ്യാപകരും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അനേകം ജനങ്ങൾ അവരെ എതിർക്കുമ്പോൾ അവർക്കു കൂടുതലായി എന്തുചെയ്യുവാൻ കഴിയും? അവർ നിസ്സഹായാരാണ്.
നിസ്സഹായാരാണന്നോ? അവർ പശ്ചാത്തപിക്കണം. അവർ എൻറെ അടുക്കൽ വന്ന് പശ്ചാത്തപിക്കണം.
കാലാകാലങ്ങിലൂടെ ഞാൻ അവർക്ക് അടയാളങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അവ എന്നിൽനിന്നുള്ള അടയാളങ്ങളല്ല എന്നുപറഞ്ഞുകൊണ്ട് അവർ ആ അടയാളങ്ങളെ തള്ളിക്കളഞ്ഞിരിക്കുന്നു. ദുർബ്ബലരും നികൃഷ്ടരുമായ വ്യക്തികളിലൂടെ ഞാൻ അവർക്കു മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. എന്നാൽ അവർ എൻറെ വചനത്തെ സംശയിച്ചു.
എന്നെ വളരെയധികം ദുഃഖിപ്പിച്ചുകൊണ്ട് എൻറെ എല്ലാ അനുഗ്രഹങ്ങളെയും അവർ തള്ളിക്കളഞ്ഞിരിക്കുന്നു. അല്ലയോ ശിലാഹൃദയരായ മനുഷ്യരെ! അല്പവിശ്വാസികളേ! അവർക്ക് ഒരു നല്ല ഹൃദയം ഇപ്പോഴെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ അവരെ സഹായിക്കുമായിരുന്നു. അവരുടെ ഉറക്കത്തിൽനിന്ന് ഞാൻ അവരെ തൊട്ടുണർത്തിയെങ്കിലും, എത്രയോ തവണ അവർ തങ്ങളുടെ കണ്ണുകൾ അടച്ചുകൊണ്ട് വീണ്ടും നിദ്രയിലാണ്ടിരിക്കുന്നു.
അങ്ങ് അടയാളങ്ങൾ നല്കുമ്പോൾ എന്തുകൊണ്ടാണ് അവർ അവ എല്ലാ മനുഷ്യരെയും അറിയിക്കാത്തത്?
കുറച്ചുപേർ അറിയിക്കുന്നുണ്ട്. എന്നാൽ എൻറെ പുരോഹിതന്മാരിൽ ഭൂരിഭാഗം പേരും സംശയിക്കുകയും ഭയപ്പെടുകയും ചെയ്തുകൊണ്ട് തങ്ങളുടെ ഹൃദയങ്ങളെ അടച്ചിരിക്കുന്നു. വാസുലാ, ഫരിസേയൻമാരെ നീ ഓർക്കുന്നുണ്ടോ?
ഉവ്വ്, കർത്താവേ.
പുരോഹിതന്മാരിൽ അനേകരും ഫരിസേയൻമാരുടെ തനിപ്പകർപ്പാണെന്ന് ഞാൻ നിന്നോടു പറയട്ടെ. അവർ സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു; ദുരഭിമാനാത്താലും കാപട്യത്താലും അവർ അന്ധരായിത്തീർന്നിരിക്കുന്നു. എത്രപ്രാവശ്യം ഞാൻ അവർക്ക് അടയാളങ്ങൾ നല്കിയിട്ടുണ്ടെന്ന് നീ ഓർക്കുന്നുണ്ടോ?
അനേകം തവണ ഞാൻ അവർക്ക് അടയാളങ്ങൾ നല്കിയിട്ടുണ്ട്; എന്നാൽ അവർ എന്താണ് ചെയ്തിരിക്കുന്നത്? കാലം മാറിയിട്ടില്ല. എൻറെ പുരോഹിതന്മാരിൽ അനേകരും ഫരിസേയൻമാരുടെ ശരിപ്പകർപ്പാണ്. ഞാൻ അവർക്ക് അടയാളങ്ങൾ നല്കിയിട്ടുണ്ട്. എന്നാൽ തെളിവുകൾ കൊണ്ട് വിശദീകരിക്കുവാൻ കഴിയുന്ന അടയാളങ്ങളാണ് അവർ ആഗ്രഹിക്കുന്നത്. അവർ തെളിവുകൾ ആവശ്യപ്പെടുന്നു.
അങ്ങയുടെ പഴയ അടയാളങ്ങൾക്ക് ഒരു തെളിവും, ഇപ്പോഴെത്തെ ഈ സന്ദേശങ്ങളിലൂടെയുള്ള വെളിപ്പെടുത്തലിന് എന്തെങ്കിലും മറ്റൊരു തെളിവും അങ്ങ് അവർക്കു കൊടുക്കുമോ?
കുഞ്ഞേ, ഞാൻ അവർക്ക് നല്കുന്ന അടയാളം നിന്നെത്തന്നെയാണ്.
കർത്താവേ, ഇതുകൊണ്ട് അവരെ ബോദ്ധ്യപ്പെടുത്താനാകുന്നില്ല. എനിക്ക് അവരെ ബോദ്ധ്യപ്പെടുത്താനാകുന്നില്ല. അവരെ ബോദ്ധ്യപ്പെടുത്തുവാൻ ഞാൻ ആരുമല്ല. അവർ എൻറെ മുഖത്തുനോക്കി പരിഹസിക്കും.
ഞാൻ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു.
കർത്താവേ, ഈ സന്ദേശം അങ്ങയുടെതാണെന്ന് ഞാനും മറ്റു കുറച്ചുപേരും അറിയുന്നു. എന്നാൽ, ഈ സന്ദേശങ്ങൾ അങ്ങയുടെതാണെന്നതിന് പ്രകടമായ ഒരു തെളിവും ഇല്ലാത്തതിനാൽ അനേകർ എതിർക്കും. ഞാൻ ഒന്നുമല്ല. അങ്ങേയ്ക്ക് എല്ലാം അറിയാമല്ലോ.
മകളേ, ഞാൻ എല്ലാമായിത്തീരട്ടെ. നീ ഒന്നുമല്ലാതിരിക്കുകയും, ഞാൻ എല്ലാമായിത്തീരുകയും ചെയ്യട്ടെ. നീ എത്ര ചെറുതായി നിലകൊള്ളുന്നുവോ ഞാൻ അത്രയും വലുതായി നിലകൊള്ളും. മനുഷ്യവർഗ്ഗത്തിനുമേൽ എൻറെ നീതി ഞാൻ നിശ്ചയിച്ചിട്ടുണ്ട്. അവർ അർഹിക്കുന്നതുതന്നെ അവരുടെമേൽ നിപതിച്ചിരിക്കുന്നു.
അങ്ങ് ആഗ്രഹിക്കുന്നതുപോലെ എല്ലാം ആയിത്തീരുവാനും, അങ്ങനെ അങ്ങയുടെ നീതി എടുത്തുമാറ്റപ്പെടുവാനും ഉള്ള ഒരു പരിഹാരമാർഗ്ഗവും ഇല്ലേ?
വാസുലാ, എൻറെ പുരോഹിതന്മാർ എന്നെ സ്വീകരിക്കുകയും, അവർ എന്നെ തിരസ്ക്കരിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഞാൻ എൻറെ നീതി എടുത്തുമാറ്റും. ഞാൻ അവർക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ, എൻറെ മുന്നറിയിപ്പുകളെ അവർ മറച്ചുവയ്ക്കുന്നു.
എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്ന് ദയവായി എന്നോടു പറയുക.
എൻറെ സർവ്വശക്തിത്വത്തെയും എൻറെ സമ്പത്തിനെയും അവർ വിസ്മരിക്കുന്നതായി തോന്നുന്നു. അവർക്ക് ഒന്നുമാത്രമേ വേണ്ടു. അവർ കാണുന്നതുമാത്രമേ വിശ്വസിക്കുകയുള്ളൂ. എൻറെ അനുഗ്രഹങ്ങളെ പരിഗണിക്കാതെ അവർ എന്നെ ദുഃഖിപ്പിച്ചുകൊണ്ടിരിക്കുന്നു.
സൃഷ്ടിയേ, സൃഷ്ടിയേ, എൻറെ സഭയെ പുനഃരുദ്ധരിക്കുക. വാസുലാ, എന്നെ ആദരിക്കുക. സമയം സമാഗതമായിരിക്കുന്നു. പ്രിയപ്പെട്ടവളേ, സമയം സമാഗതമായിരിക്കുന്നു. സ്നേഹം സ്നേഹമായിട്ടുതന്നെ വരും.
കർത്താവേ, അങ്ങേയ്ക്കു നന്ദി. ഞാൻ അങ്ങയെ സ്തുതിക്കുന്നു.
(ഒന്നാം തിയ്യതിക്കും നാലാം തിയ്യതിക്കും ഇടയിലുള്ള മൂന്നു ദിവസങ്ങളിൽ വിവരണാതീതമായ വ്യഥ ഞാൻ എൻറെ ഉള്ളിൽ അനുഭവിച്ചു.)
04.09.1987 - Fear not and Advance.
(എൻറെ സ്വകാര്യ നോട്ടുബുക്കിൽ യേശു ഒരു സന്ദേശം നല്കി. അത് എന്നെ ഞെട്ടിച്ചു. ആ സന്ദേശം വിട്ടുകളഞ്ഞുകൊണ്ട് ഞാൻ എഴുന്നേറ്റുപോയി.
പിന്നീട്, ഞാൻ സന്ദേശം എഴുതിഎടുക്കുവാനായി പോയി. യേശു ആ സന്ദേശം തന്നെ ആവർത്തിച്ചു നൽകി. ഞാൻ ഭയപ്പെട്ടുപോയി. എൻറെ ചിന്തകൾ അസ്വസ്ഥമായി. ഞാൻ എന്നോടുതന്നെയും ദൈവത്തോടും ചോദിച്ചു: “ എന്തുകൊണ്ട് എന്നോട് ? എന്തുകൊണ്ട് ഈ സന്ദേശങ്ങളുടെ എഴുത്ത് ആരംഭിച്ചു? എന്തുകൊണ്ടാണ് ഞാൻ ദൈവത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നത്? ഒന്നര വർഷം മുമ്പു ഞാൻ എങ്ങനെയായിരുന്നു? ഇപ്പോൾ ഞാൻ എങ്ങനെയായിരിക്കുന്നു?”
ഇപ്പോൾ ഞാൻ സത്യത്തിലാണ് ജീവിക്കുന്നതെന്നും, സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാത്തിനും ഞാൻ ഉത്തരവാദിയാണെന്നും എനിക്കു തോന്നുന്നു. ദൈവത്തെ പ്രസാദിപ്പിക്കണമെന്ന് എനിക്കു തോന്നുന്നു.
എന്നാൽ വീണ്ടും വീണ്ടും സംശയം. ഈ സംശയത്തിലൂടെ ഞാൻ യേശുവിനെ പരീക്ഷിക്കുവാൻ കാരണമാകുന്നു. യേശുവിന് ഇതറിയാം. എൻറെ വിരലുകളെ ഞാൻ നിയന്ത്രിച്ചുകൊണ്ട് എൻറെ മനസ്സിലുണ്ടായിരുന്ന കാര്യം എഴുതുവാൻ ഞാൻ ഒരുങ്ങി.)
യേശുവേ?
ഞാനാണ്. കൊള്ളാം. നിനക്കു വീണ്ടും നിൻറെ കൈവിരലിനെ നിയന്ത്രിക്കുവാൻ പരിശ്രമിക്കാം. എഴുതുക… എഴുതുക!
സ്നേഹം, സ്നേഹം, സ്നേഹം, സ്നേഹം.
(എഴുതുവാനുള്ള എൻറെ വിഷമം ഈ മൂന്ന് പൊട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ‘എഴുതുക’ എന്ന് യേശു എഴുതി, എൻറെ കരം ചലിപ്പിച്ചുകൊണ്ട് നാലുപ്രാവശ്യം ‘സ്നേഹം’ എന്ന് എഴുതിപ്പിക്കുകയും ചെയ്തു. അതേസമയം എഴുത്ത് നിറുത്തുവാൻ എൻറെ കരം പരിശ്രമിക്കുകയായിരുന്നു.)
ഞാൻ സ്നേഹമാണ്. സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ കുരിശ് നിൻറെ തോളുകളിൽ ഞാൻ വച്ചിരിക്കുന്നുവെന്ന് ഞാൻ നിന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.
ഉയർത്തുക! ഉയർത്തുക! മകളേ, എന്തുകൊണ്ടാണ് ഞാൻ നിന്നെ വളർത്തിയിരിക്കുന്നതെന്ന് നീ മനസ്സിലാക്കുന്നുണ്ടോ? എൻറെ സഭയെ ഐക്യപ്പെടുത്തുവാനാണ് ഞാൻ നിന്നെ വളർത്തിയിരിക്കുന്നത്.
ബലിപീഠമേ, ബുദ്ധിമാൻമാരിൽ നിന്നല്ല പിന്നയോ ശിശുവിൻറെ അധരങ്ങളിൽനിന്ന് നിങ്ങൾ സത്യം ശ്രവിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ? ബുദ്ധിമാൻമാർ വീണ്ടും വീണ്ടും കേൾക്കും എന്നാൽ മനസ്സിലാക്കുകയില്ല. അവർ വീണ്ടും വീണ്ടും കാണും എന്നാൽ ഗ്രഹിക്കുകയില്ല. എന്തെന്നാൽ അവർ തങ്ങളുടെ ഹൃദയങ്ങൾ കഠിനമാക്കിയിരിക്കുന്നു; അവരുടെ കാതുകൾ അവർ അടയ്ക്കുകയും കണ്ണുകൾ പൂട്ടുകയും ചെയ്തിരിക്കുന്നു.
വാസുലാ, ഞാൻ നിന്നെ മൃതരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചു, ജ്ഞാനം അഭ്യസിപ്പിച്ചിരിക്കുന്നു. ഭയപ്പെടേണ്ട; മുന്നേറുക.
(ഞാൻ യേശുവിനെ അഭിമുഖീകരിച്ചു നിൽക്കുന്ന ഒരു ദർശനം എനിക്ക് അവിടുന്ന് നല്കി. എനിക്ക് ഒരു അനിശ്ചിതത്വം അനുഭവപ്പെട്ടു. അവിടുന്ന് എൻറെ കരങ്ങൾ പിടിച്ചിരുന്നു. അവിടുന്ന് പിന്നിലേക്ക് നടന്ന് വന്ന് എന്നെ വലിച്ചുകൊണ്ട് മുന്നോട്ടു നടത്തുന്നു.)
മകളേ, ഞാൻ നിന്നെ എപ്രകാരം സ്നേഹിക്കുന്നു! പുഷ്പമേ, നീ അനുഭവിക്കുന്നതെല്ലാം എന്നിൽനിന്ന് വരുന്നതാണ്. മുന്നേറുക.
(ഞാൻ എൻറെ ആദ്യ ചുവടുകൾ വയ്ക്കുവാൻ പരിശ്രമിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. അത് എന്നെ ആവേശം കൊള്ളിക്കുകയും ചെയ്തു.)
വാസുലാ, പെട്ടെന്ന് ഭയന്നുപോകുന്ന നിൻറെ പ്രകൃതം എന്നെ വശീകരിക്കുന്നു. മകളേ, ഗരബന്ദാൾ എന്ന വാക്ക് എഴുതുക.
വാസുലാ, നിൻറെ നിദ്രയിൽ നിന്ന് നിന്നെ ഞാൻ ഉണർത്തിയത് നിന്നെ എഴുന്നേൽപ്പിക്കുവാൻവേണ്ടി മാത്രമായിരുന്നില്ല. പ്രിയപ്പെട്ടവളേ, നിന്നെ ഉപയോഗപ്പെടുത്തുവാൻ കഴിയേണ്ടതിനും കൂടിയായിരുന്നു.
നിന്നെ ശുദ്ധീകരിച്ചത് നിന്നെ ശുചിയാക്കുവാൻവേണ്ടി മാത്രമായിരുന്നില്ല. നീ എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയേണ്ടതിനും എൻറെ സാന്നിദ്ധ്യത്തിൽ ആയിരിക്കേണ്ടതിനുംവേണ്ടിയായിരുന്നു.
എൻറെ സന്ദേശങ്ങളും അഭിലാഷങ്ങളും എഴുതുന്നതിനൂവേണ്ടി ഉപയോഗിക്കുന്നതിനുവേണ്ടിമാത്രമല്ല നിന്നെ ഞാൻ ഉപയോഗപ്പെടുത്തുന്നത്. ഗരബന്ദാളിലെ എൻറെ കൊച്ചുമക്കൾക്കുള്ള എൻറെ അനുഗ്രഹങ്ങൾ ഞാൻ നിന്നിലൂടെ എഴുതുന്നതിനുംവേണ്ടികൂടിയായിരുന്നു.
എൻറെ സന്ദേശത്തെ മഹത്തീകരിക്കുന്നതിനുവേണ്ടി ഞാൻ വന്നിരിക്കുന്നു. ബലിപീഠമേ, ഈ ജ്വാലയെ ജ്വലിപ്പിച്ചു നിർത്തുക. എൻറെ ശക്തിയാൽ എൻറെ സഭയെ ഞാൻ പുനരുദ്ധരിക്കും. എന്നെ സ്നേഹിക്കുക. പരിഭ്രമിക്കേണ്ട; എന്നിൽ ആശ്രയിക്കുകയും, എന്നിൽ വിശ്രമിക്കുകയും ചെയ്യുക. മുന്നേറുവാൻ ഞാൻ നിന്നെ സഹായിക്കും.
സമയം സമാഗതമായിരിക്കുന്നു. എന്നോടൊപ്പം പ്രാർത്ഥിക്കുക:
“പിതാവേ, അങ്ങയുടെ കരങ്ങളിലേക്ക് എന്നെ എടുക്കണമേ. അങ്ങയുടെ സമീപം വിശ്രമിക്കുവാൻ എന്നെ അനുവദിക്കണമേ. ഞാൻ മറ്റുള്ളവരോടു ക്ഷമിച്ചതുപോലെ എൻറെ പാപങ്ങൾ എന്നോടും ക്ഷമിക്കണമേ. എൻറെ പിതാവായ ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ. ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. ആമ്മേൻ'’.
05.09.1987- Garabandal’s Apparitions are authentic
വാസുലാ, ഭയപ്പെടേണ്ടാ. ‘ഗരബന്ദാൾ ‘ എന്ന വാക്ക് എഴുതുക.
മറ്റ് അടയാളങ്ങളുടെ തുടർച്ചയാണ് ഗരബന്ദാളിൽ നൽകപ്പെട്ട അടയാളവും. ഗരബന്ദാളിലെ പ്രത്യക്ഷീകരണങ്ങൾ യഥാർത്ഥമാണ്. നീ കണ്ടിട്ടില്ലാത്തവയും വിശ്വസിക്കുക.
മകളേ, നിന്നിലൂടെ എന്നെത്തന്നെ വെളിപ്പെടുത്തുവാൻ കഴിയേണ്ടതിന് ഞാൻ നിന്നെ ഉപയോഗിച്ചിരിക്കുന്നുവെന്ന് നീ വിശ്വസിക്കുക. എൻറെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് എൻറെ അമ്മ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. അവരുടെ അധരങ്ങളിലൂടെ സത്യം പ്രസ്താവിക്കപ്പെട്ടു. എന്നാൽ, എൻറെ പുരോഹിതരിൽ അനേകരും അവ യഥാർത്ഥമല്ലെന്ന് പ്രഖ്യാപിച്ചു. അവരിൽ കുറെപ്പേർ അവ അപ്പാടെ തള്ളിക്കളഞ്ഞു.
ഗരബന്ദാളിനെക്കുറിച്ചുള്ള സംശയം നീക്കുന്നതിനാണ് ഞാൻ നിന്നിലൂടെ എന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഗരബന്ദാളിലെ പ്രത്യക്ഷീകരണങ്ങൾ യഥാർത്ഥമാണ്. എൻറെ കുട്ടികൾ എൻറെ അമ്മയെ ദർശിക്കുകയും അവളുടെ സന്ദേശങ്ങൾ കേൾക്കുകയും ചെയ്തിട്ടുണ്ട്.
വാസുലാ, നിൻറെ തോളിൽ എൻറെ കുരിശു ഭാരമുള്ളതാക്കിക്കൊണ്ടും, എൻറെ നീതിയുടെ പാനപാത്രം പെരുപ്പിച്ചുകൊണ്ടും, കഠിനമായ ഒരു പരീക്ഷണം നിൻറെമേൽ പതിക്കും. ലോകത്തിനു ഞാൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എൻറെ ദൈവമേ, വളരെക്കുറച്ചുപേർ മാത്രമേ ഈ സംഭവത്തെക്കുറിച്ച് അറിയുന്നുള്ളൂ.
സത്യമാണ്. എൻറെ പുരോഹിതന്മാർ പുലർത്തുന്ന സംശയങ്ങളും ഭയവും നിമിത്തം അനേകർ സത്യം അറിയുന്നില്ല. സംശയിച്ചുകൊണ്ട് അവർ എൻറെ സ്വർഗ്ഗീയ പ്രവൃത്തികളെ നിഷേധിക്കുന്നു. ഞാൻ സർവ്വശക്തനാണെന്നുള്ളത് അവർ വിസ്മരിച്ചുകളഞ്ഞിരിക്കുന്നു. ഹൃദയം കഠിനമാക്കിക്കൊണ്ട് അവർ തങ്ങളുടെ ആത്മീയത നഷ്ടപ്പെടുത്തിയിരിക്കുന്നു. അന്ധരായിത്തീർന്ന അവർ പ്രകാശവും ജ്ഞാനവും ഇല്ലാതെയാണ് അവരുടെ അന്വേഷണം നടത്തുന്നത്.
എൻറെ എല്ലാ പ്രവൃത്തികളും നല്കപ്പെട്ടിരിക്കുന്നത് വെറും ശിശുക്കൾക്ക് മാത്രമാണ്; ഒരിക്കലും പണ്ഡിതന്മാർക്കല്ല നല്കപ്പെട്ടിട്ടുള്ളത്. എൻറെ പ്രവൃത്തികൾ യാഥാസ്ഥിതികമല്ലെന്ന് അവർ കരുതുന്നു. ഇതിനുകാരണം അവർ എന്നെ അവരോടുതന്നെ താരതമ്യം ചെയ്യുന്നതുകൊണ്ടാണ്.
അനാദികാലംമുതലേ ഞാൻ ഒരിക്കലും നിങ്ങളെ ഉപേക്ഷിച്ചിട്ടില്ല.
വാസുലാ, നീ ഫരിസേയരെ ഓർക്കുന്നുണ്ടോ?
ഉവ്വ്, കർത്താവേ.
ഞാൻ മോശയുടെ നിയമത്തിനെതിരായി പഠിപ്പിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് അവർ ഒരിക്കൽ എന്നെ കുറ്റപ്പെടുത്തി. ഇന്ന് എന്താണ് വിത്യാസം? ഞാൻ വേശ്യകളുമായി സഹവസിക്കുന്നതായിട്ടും, അവരുടെ നിയമത്തിനെതിരായി പ്രവർത്തിക്കുന്നതായിട്ടും അവർ എന്നെ കുറ്റപ്പെടുത്തി. ഇന്നത്തെ കുറ്റാരോപണങ്ങളും അവിശ്വാസവും അന്നത്തേതിൽനിന്നും വിത്യസ്തമല്ല.
ദൈവീക വെളിപെടുത്തലുകളെയും പ്രത്യക്ഷപ്പെടലുകളെയും സന്ദേശങ്ങളെയും നിഷേധിക്കുന്നവർ എന്നെ മുറിവേല്പിക്കുന്നവരാണെന്ന് ഞാൻ നിന്നോടു പറയട്ടെ. എൻറെ ശരീരത്തിലെ മുള്ളുകളാണവർ. രക്തം വാർന്നൊഴുകുന്ന എൻറെ ശരീരത്തിൻറെ ഉള്ളറകളിലേക്ക് എൻറെ സ്വർഗ്ഗീയ ശക്തിയാൽ ഞാൻ നിന്നെ നയിക്കുമെന്ന് കുറച്ചുനാളുകൾക്കുമുമ്പ് ഞാൻ നിന്നോടു പറഞ്ഞിരുന്നല്ലോ.
(ജൂൺ പതിനൊന്നാം തിയ്യതി എനിക്ക് ഇതേ സന്ദേശം ലഭിച്ചിരുന്നു. അവിടുന്ന് അവരെ വെറുതെ വിടുകയില്ലെന്ന് അവിടുന്ന് എന്നോടു പറഞ്ഞു. ആരെയാണ് അവിടുന്ന് ഉദ്ദേശിച്ചിരുന്നതെന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല.)
എന്നെ മുറിവേല്പിക്കുന്നവരെ എൻറെ ചൂണ്ടുവിരൽകൊണ്ട് ഞാൻ നിനക്കു ചൂണ്ടിക്കാണിച്ചുതരുമെന്ന് ഞാൻ നിന്നോടു പറഞ്ഞു. ദൈവത്തിൻറെ പ്രിയപുത്രനായ യേശുക്രിസ്തുവാണ് ഞാൻ. വാസുലാ, ഭയപ്പെടേണ്ടാ. ഞാൻ നിൻറെ മുന്നിലുണ്ട്.
06.09.1987 Assemble My Children around me.
യേശുവേ?
ഞാനാണ്. എപ്പോഴെങ്കിലും ഞാൻ നിന്നെ പരിത്യജിക്കുമോ? പുഷ്പമേ, സ്നേഹത്തിൻറെ പുഷ്പമാലകൾ കൊണ്ട് എന്നെ വലയം ചെയ്യുക.
എൻറെ മക്കളേ, എൻറെ ചുറ്റിലും ഒന്നിച്ചുകൂട്ടുക. ഞാൻ അവരെ അനുഗ്രഹിക്കട്ടെ. ഞാൻ അവർക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഈ മണിക്കൂറിനുവേണ്ടി ഞാൻ കാത്തുനിന്നു. അവരെ സ്വാഗതം ചെയ്യുവാനും, അനുഗ്രഹിക്കുവാനും വേണ്ടി ഞാൻ വരുന്നു. എൻറെ സ്വന്തം കുഞ്ഞാടുകളായ എൻറെ പ്രിയപ്പെട്ടവരെ ഒന്നിച്ചുകൂട്ടുക.
എനിക്കുവേണ്ടി അവരെ ആശ്ലേഷിക്കുക; അവരെ സ്നേഹപൂർവം തലോടുക; അവരെ എൻറെ വാഗ്ദാനം അനുസ്മരിപ്പിക്കുക. അവരെ സ്നേഹിക്കുക; അവരെ ഐക്യപ്പെടുത്തുക. എൻറെ അടുക്കലേക്കു വരുക. ഞാൻ നിന്നെ ജ്ഞാനം അഭ്യസിപ്പിക്കട്ടെ.
07.09.1987. To Believe is also a Grace.
സമാധാനം നിന്നോടുകൂടെ.
കർത്താവേ, അങ്ങയോടുംകൂടെ.
പുഷ്പമേ, എന്നെ ആഗീരണം ചെയ്യുക. എൻറെ പ്രകാശം നിൻറെമേൽ പ്രകാശിക്കട്ടെ. നിൻറെ ആകുലതകൾ ഇല്ലാതായിത്തീരട്ടെ. എൻറെ ശ്വാസം അവയെ പറപ്പിച്ചുകളയും. നിന്നെ സന്തോഷിപ്പിച്ചുകൊണ്ട്, എൻറെ ശ്വാസം അവയെ ചുഴറ്റിമാറ്റി, അവയുടെ അടിസ്ഥാനങ്ങൾ നിലംപതിപ്പിക്കും.
പുഷ്പമേ, എൻറെ നീതിയുടെ മഞ്ഞുതുള്ളി നിന്നെ അലങ്കരിക്കും. എൻറെ ഇന്നത്തെ സന്ദേശം സ്വീകരിക്കുക. ഭയപ്പെടേണ്ടാ, എന്തെന്നാൽ, നീ ജനിക്കുന്നതിനു മുമ്പുതന്നെ എൻറെ പദ്ധതികൾ ഞാൻ വിഭാവനം ചെയ്തിരുന്നു.
എനിക്കോ, അങ്ങയുടെ സന്ദേശങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും സംഭവിക്കുന്നത് അങ്ങയുടെ പദ്ധതിപ്രകാരമാണെന്ന് അർത്ഥമാക്കാമോ?
അതെ, പ്രിയപ്പെട്ടവളേ, സംഭവിക്കുന്നതെല്ലാം എന്നിൽനിന്നാണ് വരുന്നത്.
കർത്താവേ, അങ്ങയെ ആശാഭംഗപ്പെടുത്തുന്നതിൽ (അങ്ങയുടെ പദ്ധതികളെ പരാജയപ്പെടുത്തുന്നതിൽ) ഞാൻ ദുഃഖിക്കുന്നു.
എൻറെ പദ്ധതികളെ നീ എങ്ങനെ പരാജയപ്പെടുത്തും? നീ ഇല്ലായ്മയാണെന്നുള്ള കാര്യം ഓർക്കുക. ഒരു ഇല്ലായ്മയ്ക്ക് എങ്ങനെ എന്തോ ഒന്ന് ആകുവാൻ പറ്റും? ആ എന്തോ ഒന്ന് എങ്ങനെ എൻറെ പദ്ധതികളെ പരാജയപ്പെടുത്തും? എന്നാൽ, നീ ഇല്ലായ്മയായതിനാൽ നീ വിഷമിക്കണ്ടാ. സർവ്വവും എൻറെ കരങ്ങളിലേക്കു വിട്ടുതരുക. വാസുലാ, ഞാൻ നിൻറെ ഗുരുവാണ്. നീ എന്നോടൊപ്പമായിരിക്കുമ്പോൾ ഭയപ്പെടേണ്ടാ.
ഒരു കാര്യം പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
സ്വാതന്ത്ര്യത്തോടെ പറഞ്ഞുകൊള്ളുക.
എനിക്കു സുബോധമില്ലെന്ന് ചിലപ്പോൾ എനിക്കു തോന്നാറുണ്ടെന്നുള്ള കാര്യം അങ്ങേയ്ക്ക് അറിയാമോ?
എനിക്ക് അറിയാം.
ഒരു ദിവസം ഈ സന്ദേശങ്ങൾ ഞാൻ മറ്റുള്ളവരെ കാണിച്ചുകൊടുക്കുന്നതായി സങ്കല്പിക്കുക. അവർ ഞെട്ടിപ്പോകും. ഇതിന് ഒരു സ്വാഭാവിക വിശദീകരണം അവർക്കു കണ്ടെത്തുവാൻ കഴിയുമെന്ന് അവർ പറയും. എന്നിട്ട് അവർ ഇതു വിശ്വസിക്കുകയുമില്ല.
വിശ്വസിക്കുക എന്നത് ഒരു കൃപയാണ്. വിശ്വാസം ഉണ്ടാവുക എന്നതും ഒരു കൃപയാണ്. എൻറെ സ്വർഗ്ഗീയ പ്രവൃത്തികൾ കാണുന്നതും കേൾക്കുന്നതും ഗ്രഹിക്കുന്നതും ഒരു കൃപയാണ്. ഈ കൃപകളെല്ലാം ഞാൻ നൽകുന്നതാണ്.
അതെ, കർത്താവേ.
വാസുലാ, ഞാൻ നിന്നോടൊപ്പം പ്രവർത്തിച്ചു. മകളെ, എന്നെ ബഹുമാനിക്കുക.
അങ്ങയുടെ സഹായത്താൽ ഞാൻ അങ്ങയെ ആശാഭംഗപ്പെടുത്തുകയില്ല.
എൻറെ അമ്മയിൽനിന്നുള്ള വാക്കുകളെ ശ്രദ്ധിക്കുക.
എൻറെ കുഞ്ഞേ, വാസുലാ. ഭയപ്പെടേണ്ടാ. ഞാൻ നിന്നോടൊപ്പമുണ്ട്. നീ ആഗ്രഹിക്കുന്ന തെളിവുകളും അടയാളങ്ങളും സംബന്ധിച്ച് എൻറെ പുത്രനായ യേശു വ്യക്തമായ പരിധി വച്ചിരിക്കുന്നു. യേശുവിന് അവിടുത്തേതായ കാരണങ്ങളും ഉണ്ട്. എന്നിരുന്നാലും വിശ്വസിക്കുവാനുള്ള കൃപ അവിടുന്ന് നിനക്കു നല്കിയിരിക്കുന്നു. അവിടുന്ന് നിന്നെ ജ്ഞാനം അഭ്യസിപ്പിച്ചിരിക്കുന്നു. വാസുലാ, നീ നിശ്ചയമായും അന്ധമായി അവിടുന്നിൽ വിശ്വസിച്ചിരിക്കുന്നു.
ഞാൻ അന്ധമായി വിശ്വസിച്ചിട്ടുണ്ടോ?
നീ വിശ്വസിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ഞങ്ങളുടെ അടുക്കൽ വന്ന്, സന്ദേശങ്ങൾ എഴുതുവാനും അവിടുത്തെ ഹിതപ്രകാരം നിന്നെ ഉപയോഗിക്കുവാൻ അനുവദിക്കുവാനുള്ള ഈ തീക്ഷണത നിനക്ക് ഉണ്ടാകുമായിരുന്നില്ല.
പ്രിയപ്പെട്ടവളേ, നീ ഇപ്രകാരം ചെയ്തതുകൊണ്ട് നീ ദൈവത്തിൽ അന്ധമായി വിശ്വസിക്കുന്നുവെന്ന് തെളിയിക്കുന്നു. ദൈവം ഇതിൽ സംപ്രീതനായിരിക്കുന്നു. നിൻറെ വിശ്വാസം വലുതാണ്. ഇതുവഴി അവിടുത്തെ സ്വർഗ്ഗീയ പ്രവൃത്തികളിൽ വിശ്വാസം ഉണ്ടാകുന്നതിന്, അവിടുത്തെ അന്ധമായി വിശ്വസിക്കുന്നതിന് മറ്റുള്ളവരെയും പഠിപ്പിക്കുവാൻ യേശു ആഗ്രഹിക്കുന്നു.
നിഷ്ക്കളങ്കരായിക്കുക; ദൈവം പ്രസാദിക്കുന്ന കുട്ടികളെപ്പോലെ ആയിത്തീരുക.
പരിശുദ്ധ മാതാവേ, അവർ അങ്ങനെ വിശ്വസിക്കുന്നില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക?
( ഇതു കേട്ടപ്പോൾ പരിശുദ്ധ മാതാവിൻറെ സ്വരം പെട്ടെന്ന് വളരെ മാറി. അതു വളരെ ഗൗരവമുള്ളതായി.)
നിനക്ക് വലിയ സഹനങ്ങൾ ഉണ്ടാകും. യേശുവിൻറെ പ്രതിഛായ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിപോലെ ആയിത്തീരും നീ. കുഞ്ഞേ, നിൻറെമേൽ അവിടുത്തെ സഹനങ്ങൾ പ്രതിഫലിക്കും.
അവിശ്വാസവും പുഛവുമാണ് അവർ പ്രകടിപ്പിക്കുന്നതെങ്കിൽ യേശുവിൻറെ സഹനം വർദ്ധിക്കുമെന്നാണോ അങ്ങ് അർത്ഥമാക്കുന്നത്?
തികച്ചും അങ്ങനെതന്നെ. യേശുവിനു സഹനം ഉണ്ടാകും. നിൻറെമേൽ അവിടുത്തെ സഹനങ്ങൾ പ്രകടമാകും.
അവിടുത്തെ പദ്ധതികൾ പണ്ടേതന്നെ വിഭാവനം ചെയ്തതിനാൽ എന്തുകൊണ്ട് യാതൊരു വൈരുദ്ധ്യവും ഉണ്ടാകാതിരിക്കത്തക്കവണ്ണം അവരെ സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല?
കുഞ്ഞേ, ഈ വിധത്തിലാണ് മനുഷ്യർ ചിന്തിക്കുന്നത്. അവിടുത്തെ പ്രബോധനങ്ങൾ മറക്കരുത്. അവിടുത്തെ കൃപയാൽ അവിടുത്തെ പ്രവൃത്തികളെ മനുഷ്യർ അംഗീകരിക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത്.
ആരെങ്കിലും എന്നെ ഉപദ്രവിക്കുവാൻ ഉദ്യമിച്ചാൽ അവിടുന്ന് നോക്കി നിൽക്കുകയില്ലെന്ന് യേശു എന്നോടു പറഞ്ഞിട്ടുണ്ട്.
യേശു ഇതു നിന്നോടു നിശ്ചയമായും പറഞ്ഞിട്ടുണ്ട്. ഞാൻ നിന്നോടു പറയുന്നു, ഞാനും നോക്കി നിൽക്കുകയില്ല! ഞാൻ നിന്നെ സ്നേഹിക്കുന്നു; അവർ നിന്നെ ഉപദ്രവിക്കുന്നത് ഞാൻ നോക്കി നിൽക്കുകയില്ല.
(ഞാൻ വികാരഭരിതയായി.)
ഞാൻ ഒരു ഭീരുവാണ്. ഞാൻ ഭയപ്പെടുന്നു; എങ്കിലും ഞാൻ അങ്ങയോടും യേശുവിനോടും പറ്റിച്ചേർന്നുനിൽക്കും.
മകളേ, ഞാൻ ഒരു കാര്യം കൂടി നിന്നോടു പറയാം. ദൈവം മനുഷ്യരുടെമേലുള്ള അവിടുത്തെ നീതിവിധി തയ്യാറാക്കിയിരിക്കുന്നു. അവിടുത്തെ പാനപാത്രം നിറഞ്ഞിരിക്കുന്നു.
എന്നെ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുക. ഈ വാക്കുകൾക്കു പിന്നിൽ അനേകം കാര്യങ്ങൾ ഉണ്ട്. വാസുലാ, ദൈവത്തെ മഹത്ത്വപ്പെടുത്തുക. ഞാൻ നിൻറെ പരിശുദ്ധ മാതാവാണ്. മകളേ, എന്നിൽ ആശ്രയിക്കുക. പരിശ്രമിക്കുന്നതിൽ തളർന്നുപോകരുത്. കുരിശിൻറെ വഴിയിൽ യേശു സർവ്വരാലും പരിത്യജിക്കപ്പെട്ടു എന്ന കാര്യം ഓർക്കണം. അവിടുത്തെ കുരിശ് അവിടുന്ന് സ്വയം വഹിച്ചു.
അതെ, മാതാവേ, അവിടുന്ന് എനിക്കു നൽകുന്നതിനേക്കാൾ കൂടുതലായി യാതൊന്നും ഞാൻ ചോദിക്കുകയില്ല.
വാസുലാ, നീ മനസ്സിൽ സൂക്ഷിച്ച നിൻറെ ചോദ്യത്തിനു ഞാൻ ഇപ്പോൾ ഉത്തരം നൽകട്ടെ. അവർ വീണ്ടും വിശ്വസിക്കുന്നില്ലെങ്കിൽ, ദൈവത്തിൻറെ നീതിയുടെ പാനപാത്രം നിറച്ചുകൊണ്ട് അവിടുത്തെ ക്രോധം വർദ്ധിക്കും.
സെപ്റ്റംമ്പർ ഒന്നാം തിയതി നിനക്കു നൽകിയിട്ടുള്ള ആ ദർശനം പോലെയായിരിക്കും അത്. പ്രാർത്ഥിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യുക. എന്തെന്നാൽ ഈ യുഗത്തിൻറെ അവസാനം അടുത്തിരിക്കുന്നു.
അതെ, മാതാവേ, ദൈവം അവിടുത്തെ മഹത്ത്വപ്പെടുത്തട്ടെ.
ഇതു ഞാനാണ്, യേശു. കുഞ്ഞേ, എളിമയുള്ളവളായിരിക്കുക. നുക്കു പരസ്പരം സംസാരിക്കാം. ഈ ദിവസം നമുക്ക് ഒന്നിച്ചായിരിക്കാം. നിൻറെ പരിശുദ്ധ സന്തത സഹചാരി ആയിരിക്കുവാൻ എന്നെ അനുവദിക്കുക.
കർത്താവേ, അങ്ങയോടു സംസാരിക്കുവാൻ എന്നെ അനുവദിക്കുക. ഞാൻ അങ്ങയുടെ സാന്നിദ്ധ്യം അനുസ്മരിക്കും.
വരൂ, നമ്മൾ, നമുക്ക്.
07.09.1987 - I am standing at the door knocking
മകളേ, സമാധാനം നിന്നോടുകൂടെ. ഞാൻ ഇപ്പോൾ പറയുവാൻ പോകുന്ന വാക്കുകൾ പ്രത്യേകമായി ഓർക്കുക:
കർത്താവായ ഞാൻ വാതിൽക്കൽ മുട്ടിക്കൊണ്ടു നിൽക്കുന്നു. നിങ്ങളിൽ ഒരാൾ വിളിച്ചുകൊണ്ടിരിക്കുന്ന എന്നെ കേട്ട് വാതിൽ തുറന്നു തരുകയാണെങ്കിൽ ഞാൻ അകത്തു പ്രവേശിച്ച് അവനോടൊപ്പം ഇരുന്ന് അവൻറെ ഭക്ഷണത്തിൽ പങ്കുചേരും.
ഞാൻ സ്വയം വിജയശ്രീലാളിതനായി എൻറെ പിതാവിനോടൊപ്പം അവിടുത്തെ സിംഹാസനത്തിൽ ഇരുന്നതുപോലെ വിജയം വരിക്കുന്നവനെ എൻറെ സിംഹാസനത്തിൽ പങ്കുചേരുവാൻ ഞാൻ അനുവദിക്കും. ആർക്കെങ്കിലും കേൾക്കുവാൻ ചെവികളുണ്ടെങ്കിൽ ആത്മാവ് സഭകളോടു പറയുന്നത് എന്താണെന്ന് അവൻ ശ്രദ്ധിക്കട്ടെ.
മകളേ, അവരോടു പറയുക. എൻറെ വചനം അവരെ ഓർമ്മിപ്പിക്കുക; എന്തെന്നാൽ അവർ എൻറെ വചനം മറന്നുപോയിരിക്കുന്നു.
യേശുവേ, എന്നെ സഹായിക്കണമെ.
വാസുലാ, ഞാൻ നിന്നെ എപ്പോഴും സഹായിക്കും.
(ഞാൻ നെടുവീർപ്പിട്ടു.)
കർത്താവേ, അങ്ങേയ്ക്കു നന്ദി.
08.09.1987 Delight Me and Receive Me
വാസുലാ, എന്നെ സന്തോഷിപ്പിക്കുകയും, എന്നെ സ്വീകരിക്കുകയും ചെയ്യുക. നീ എന്നെ അനുഗമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ സക്രാരിയിൽ എന്നെ കണ്ടുമുട്ടുവാൻ ഞാൻ നിന്നെ കൊണ്ടുപോകാം. എന്നെ സ്വീകരിക്കുക, ഞാൻ നിന്നെ അനുഗ്രഹിക്കും. ഞാൻ നിന്നെ സ്നേഹിക്കുന്നു.
(വിശുദ്ധ കുർബ്ബാന സ്വീകരണത്തെയാണ് യേശു ഉദ്ദേശിച്ചത്.)
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞാൻ വരാം.
09.09.1987. Wisdom is found in the Holy Bible
വാസുലാ, ഞാൻ നിനക്കു നൽകുന്ന വാക്കുകൾ പ്രസിദ്ധപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ വാക്കുകൾ എല്ലായിടത്തും പ്രചരിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
“കർത്താവായ ഞാൻ ഗരബന്ദാളിലെ എൻറെ മക്കളെ അനുഗ്രഹിക്കുന്നു.”
വാസുലാ, അവരെ അനുഗ്രഹിക്കുക; അവരെ ഐക്യപ്പെടുത്തുക.
കർത്താവേ, അങ്ങയുടെ സഹായത്തോടെ ഞാൻ ചെയ്യാം.
(പെട്ടെന്ന് എല്ലാ പിശാചുക്കളും നരകത്തിൽനിന്നു പുറത്തുവന്നു. സാത്താൻ കോപംകൊണ്ട് അലറി. അവൻറെ അനുയായികളും കോപവെറി പൂണ്ടു. അവർക്കെല്ലാം പേരുകൾ ഉണ്ട്. എന്നെ ആക്രമിച്ചുകൊണ്ടിരിക്കുന്നവരെ എനിക്കറിയാം.)
വാസുലാ, വരൂ. അവർ നിന്നെ എത്രമാത്രം വെറുക്കുന്നുണ്ടെന്നുള്ളത് ഞാൻ നിനക്ക് മനസ്സിലാക്കിത്തരാം. ഭയപ്പെടരുത്.
(ഭൂമിക്കടിയിലേക്ക് യേശു എന്നെ വലിച്ചുകൊണ്ടുപോയി. ഞങ്ങൾ അവിടെ നിന്നു. ഞാൻ നരകത്തെ തിരിച്ചറിഞ്ഞു. എൻറെ കാലുകൾ വഴുവഴുത്ത കറുത്ത ചെളിയിൽ ചവിട്ടിയതുപോലെ തോന്നി. അത് ഒരു ഗുഹപോലെയായിരുന്നു. യേശു എന്നോടു ശ്രദ്ധിക്കുവാൻ പറഞ്ഞു:
'’അഹാ! അവൾ ഇതാ വീണ്ടും വന്നിരിക്കുന്നു. മറ്റൊരു ദുർമന്ത്രവാദിനി ! അവളെ സൂക്ഷിക്കുക! അവളെ മുറിവേല്പിക്കുക; അവളെ എന്നേക്കും അംഗഭംഗപ്പെടുത്തുക. നമ്മൾ ജയിക്കേണ്ടതിന് അവളെ മുറിവേല്പിക്കുക. അവളെ അവഹേളിക്കുക; അവളുടെമേലും അവൻറെ മറ്റു സൃഷ്ടികളുടെമേലുമുള്ള എൻറെ വെറുപ്പ് അവൾ അറിയട്ടെ. സാബി, നീയും ചെന്ന് അവളെ മുറിപ്പെടുത്തുക. ഞാൻ നിങ്ങളെ എല്ലാവരെയും വെറുക്കുന്നു.”
സാത്താൻ വീണ്ടും ഒരു ഭ്രാന്തനെപ്പോലെയായി. യേശു എന്നെ പുറകോട്ടു വലിച്ചുമാറ്റി.)
ഇപ്പോൾ നീ അവൻറെ വെറുപ്പുനിറഞ്ഞ വാക്കുകൾ കേട്ടുകഴിഞ്ഞു. നിന്നെക്കൊണ്ട് സന്ദേശം എഴുതുന്നത് നിർത്തിക്കുവാൻ എത്ര ദൃഢനിശ്ചയത്തോടെയാണ് അവൻ നിൻറെ പിന്നാലെ കൂടിയിരിക്കുന്നതെന്ന് നീ മനസ്സിലാക്കണം.
യേശുവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ ദൃഷ്ടിയിൽനിന്ന് ഒരു നിമിഷംപോലും നിന്നെ വിട്ടുകളയാതെ എൻറെ ചിറകുകൾക്കുള്ളിൽ ഞാൻ നിന്നെ സംരക്ഷിക്കുന്നു.
(പിന്നീട്)
വാസുലാ, ആ പുസ്തകങ്ങൾ വായിക്കരുത്. അവയിൽ ജ്ഞാനമോ സത്യമോ ഇല്ല. ജ്ഞാനം വിശുദ്ധ ബൈബിളിലാണുള്ളത്. നീ എന്നെ ശ്രവിച്ചതിനാൻ ഞാൻ സന്തോഷിക്കുന്നു.
(ദിവസം മുഴുവനും തന്നെ ധ്യാനത്തിലായിരുന്നതിനാൽ കാര്യമായിട്ടൊന്നും ഞാൻ ചെയ്തിരുന്നില്ല. സമയം വൈകിയെന്നു ഞാൻ മനസ്സിലാക്കിയപ്പോൾ ഞങ്ങളുടെ ഭക്ഷണം പാചകം ചെയ്യുവാൻ ഞാൻ പോയി. ഞാൻ ജോലി ആരംഭിച്ചു ഉടനെതന്നെ, എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന യേശു, എൻറെ ജോലിക്കിടയ്ക്ക് പറഞ്ഞു:
'’എനിക്കുവേണ്ടി അല്പസമയം നിനക്കുണ്ടോ?'’
ഞാൻ പറഞ്ഞു: “അങ്ങേയ്ക്കുവേണ്ടി ഒരു നിമിഷമല്ല, ദശലക്ഷക്കണക്കിന് നിമിഷങ്ങൾ എനിക്കുണ്ട്.”
ഞാൻ എൻറെ ജോലി നിർത്തി സന്ദേശം എഴുതി എടുക്കുവാനായി പോയി. ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം നല്ലതല്ല എന്ന് അവിടുന്ന് എന്നെ ഉപദേശിച്ചു. ഞാൻ ഒരിക്കലും കേട്ടിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചു വിവരിക്കുന്ന പുസ്തകം; പുരാണങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചും ഉള്ള കാര്യങ്ങൾ അടങ്ങിയ ആ പുസ്തകം എഴുതിയത് ദൈവശാസ്ത്രജ്ഞനല്ലായിരുന്നു.
(പിന്നീട് വൈകുംന്നേരം)
എൻറെ മുഖത്തിൻറെ ആ ഭാഗങ്ങൾക്കെല്ലാം ക്ഷതമേല്പിക്കപ്പെട്ടിരുന്നു.
(ഞാൻ തിരുക്കച്ചയിൽ പതിഞ്ഞിട്ടുള്ള തിരുമുഖചിത്രത്തിൽ നോക്കുകയായിരുന്നു.)
കർത്താവേ, ഞാൻ എന്താണീ കാണുന്നത്?
അതെ, എൻറെ താടിമീശയുടെ ഭാഗങ്ങൾ അവർ വലിച്ചുപറിക്കുകയും, എൻറെ വലതുകണ്ണിന് അവർ ക്ഷതമേല്പിക്കുകയും ചെയ്തിരുന്നു.
യേശുവേ, എന്തു പറയണമെന്ന് എനിക്ക് അറിയില്ല.
“ഞാൻ അങ്ങയെ സ്നേഹിക്കുന്നു” എന്ന് എന്നോടു പറയുക.
ഞാൻ നിന്നെ സ്നേഹിക്കുന്നു.
വാസുലാ, ഒരിക്കലും നിരാശപ്പെടരുത്. ഞാൻ നിന്നോടൊപ്പം ഉണ്ട്. എൻറെ കുരിശ് നമ്മൾ ഒരുമിച്ച് വഹിച്ചുകൊണ്ടിരിക്കുന്നു.
10.09.1987 Tremendous Amendments are required now
ഞാൻ നിന്നെ സ്നേഹിക്കുന്നു. വാസുലാ, ഞാൻ വന്ന് നിന്നെ കൂട്ടിക്കൊണ്ടുപോകുന്നതുവരെ എന്നെ അന്ധമായി വിശ്വസിക്കുക.
യേശുവേ, എന്നോട് അങ്ങേയ്ക്ക് അപ്രീതി ഉണ്ടായ അവസരങ്ങളുണ്ടായിട്ടുണ്ടാകും എന്ന് എനിക്കറിയാം. ഞാൻ സംശയത്തിൽ നിപതിച്ച അവസരങ്ങളായിരുന്നു അവ. വിശുദ്ധ തോമാശ്ലീഹായെ പത്തുകൊണ്ടു ഗുണിച്ചാൽ കിട്ടുന്ന ഫലമായിരിക്കും എൻറെ സംശയങ്ങളുടെ ആകെത്തുക.
പുഷ്പമേ, നീ ദുർബ്ബലയാണ്. നിൻറെ ദൗർബ്ബല്യം നിമിത്തമാണ് ഞാൻ ആകർഷിക്കപ്പെട്ടിരിക്കുന്നത്. പ്രിയപ്പെട്ടവളേ, ഇതെല്ലാം എനിക്ക് അറിയാവുന്നതല്ലേ? ഞാനാണ് നിൻറെ ശക്തി.
(യേശു എൻറെ ചെവിയിൽ ഒരുകാര്യം മന്ത്രിച്ചു. ഞാൻ അതു രഹസ്യമായി സൂക്ഷിക്കും.)
വാസുലാ, ഗരബന്ദാൾ അത്ഭുതങ്ങളുടെ തുടർച്ചയാണ്. ഈ അത്ഭുതങ്ങൾക്കിടയിൽ ഞാൻ മറ്റ് അടയാളങ്ങളും നൽകിക്കൊണ്ടിരിക്കുന്നു.
ഏത് അത്ഭുതമാണെന്ന് അങ്ങ് എഴുതാമോ?
എഴുതുക: ലൂർദ്ദ്, പിന്നീട് ഫാത്തിമ. ഇപ്പോൾ സാൻ സെബാസ്റ്റ്യനിലെ ഗരബന്ദാൾ എന്ന് നീ എഴുതണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ മഹത്ത്വപ്പെടുത്തുക. ഞാനാണ് ഈ ലോകത്തിൻറെ പ്രകാശം എന്ന് ഓർക്കുക.
(കഴിഞ്ഞ രാത്രി എനിക്കുണ്ടായ ഒരു സ്വപ്നം യേശു എന്നെ ഓർമ്മിപ്പിച്ചു. ഞാൻ അതു മറന്നുപോയിരുന്നു. ഈ അടുത്ത നാളിൽ ഞാൻ കണ്ട ഒരു ദർശനമായിരുന്നു അത്. എന്നാൽ, സ്വപനത്തിൽ അതു കൂടുതൽ ഭീകരമായിരുന്നു.)
ശ്രദ്ധിക്കുക: ആ ദർശനത്തിൻറെ പൊരുൾ നിന്നെ ഗ്രഹിപ്പിക്കുന്നതിനുവേണ്ടി വീണ്ടും അതേ ദർശനം നിൻറെ സ്വപ്നത്തിൽ നീ കാണുവാൻ ഞാൻ അനുവദിച്ചിരിക്കുന്നു. അതിൽനിന്ന് ഒരു മോചനവും ഇല്ല.
(ഒരു ഭീമാകാരമായ തിരമാലയെപ്പോലെ അതു വരുന്നതു കണ്ടപ്പോൾ, അസാദ്ധ്യമാണെന്നറിഞ്ഞിട്ടും, ഓടി ഒളിക്കുവാൻ പരിശ്രമിച്ചത് ഞാൻ ഓർക്കുന്നു.)
അങ്ങു ഞങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? എന്തുകൊണ്ടാണിത്?
ഞാൻ സ്നേഹത്തിൻറെ ദൈവവും നീതിയുടെ ദൈവവുമാണ്.
ഇതിനെ തടയുവാൻ നമുക്ക് എന്തുചെയ്യുവാൻ കഴിയും?
ഐക്യപ്പെട്ട് ഒന്നായിക്കൊണ്ട്, പരസ്പരം സ്നേഹിച്ചുകൊണ്ട്, എന്നിൽ വിശ്വസിച്ചുകൊണ്ട്, എൻറെ സ്വർഗ്ഗീയ പ്രവർത്തികളിൽ വിശ്വസിച്ചുകൊണ്ട് നിങ്ങൾ എല്ലാവരിലും വലിയ മാറ്റങ്ങൾ ആവശ്യമായിരിക്കുന്നു. എന്തെന്നാൽ, എപ്പോഴും ഞാൻ നിങ്ങളുടെ മദ്ധ്യേ ഉണ്ട്.
11.09.1987- Men’s Weakness: Infidelity
വാസുലാ, ഞാൻ നിന്നോടു പറയട്ടെ: സമാധാനം കണ്ടെത്താൻവേണ്ടി മാത്രമല്ല ജ്ഞാനം നിന്നെ അഭ്യസിപ്പിച്ചിട്ടുള്ളത്.
തൻറെ ഉന്നതമായ സ്നേഹത്താൽ നിന്നെ പരിമളപൂരിതയാക്കുവാൻ വേണ്ടി മാത്രമല്ല ജ്ഞാനം നിന്നെ മീറകൊണ്ട് ആവരണം ചെയ്തിട്ടുള്ളത്.
നിന്നെ ഉപേക്ഷിക്കുവാൻവേണ്ടി നിന്നെ പരീക്ഷിക്കുന്നതിനും, നിന്നെ ഭയത്തിലേയ്ക്കു നയിക്കുന്നതിനും വേണ്ടി ജ്ഞാനം നിന്നെ വളഞ്ഞ വഴിയിലൂടെ നയിച്ചിട്ടില്ല.
അല്ല, വാസുലാ, ഞാൻ ആഗ്രഹിക്കുന്ന സ്ഥലത്ത് നീ ആയിരിക്കേണ്ടതിനാണ് ഞാൻ നിന്നെ നയിച്ചിട്ടുള്ളത്. ഞാൻ ആരംഭിച്ചിരിക്കുന്നതും അനുഗ്രഹിച്ചിരിക്കുന്നതും ഞാൻ പൂർത്തിയാക്കും. വരൂ, എൻറെ തോളിൽ വിശ്രമിക്കൂ.
(പിന്നീട്)
കുഞ്ഞേ, അപൂർവ്വമായി മാത്രമേ ഞാൻ മനുഷ്യരിൽ വിശ്വസ്തത കാണുന്നുള്ളൂ. മനുഷ്യരുടെ ബലഹീനതയായ അവിശ്വസ്തതയ്ക്ക് എതിരായി നിനക്കു മുന്നറിയിപ്പു നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ നിന്നെ സ്നേഹിക്കുന്നു; നീ എത്രമാത്രം ബലഹീനയാണെന്ന് അറിയുന്നതുകൊണ്ട് ഞാൻ നിന്നെ സഹായിക്കും. പുഷ്പമേ, നിന്നെ ചുംമ്പിക്കുവാൻ എന്നെ അനുവദിക്കുക.
(ഞാൻ ദൈവത്തോടു ചേർന്നുനിന്നു. അവിടുന്ന് എൻറെ നെറ്റിയിൽ ചുംമ്പിച്ചു. ഞാൻ അവിടുത്തെയും ചുംമ്പിച്ചു.)
ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ഞാൻ നിന്നെ സ്വതന്ത്രയാക്കി. വരൂ ഞാനും നീയും; നമ്മൾ, നമുക്ക്. തീക്ഷണമായി എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ ബഹുമാനിക്കുക.
(പരിശുദ്ധനായ പിതാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞാൻ അങ്ങയുടെ കരങ്ങൾ ചുംമ്പിക്കട്ടെ.)
മകളേ, നിനക്ക് എപ്പോഴും ചുംമ്പിക്കാം.
(ഞാൻ അവിടുത്തെ കരങ്ങളിൽ ചുംമ്പിച്ചു.)
12.09.1987 Fidelity
എന്നോടൊപ്പം ആയിരിക്കുവാൻ ആത്മാർത്ഥത എപ്പോഴും ഒരു വഴി കണ്ടെത്തുന്നു. കുഞ്ഞേ, എന്നെ സ്നേഹിക്കുകയും, എന്നോടു വിശ്വസ്തയായിരിക്കുകയും ചെയ്യുക.
ബുദ്ധിമാൻമാരുടെ ദൃഷ്ടികളിൽ എൻറെ പ്രവൃത്തികൾ കാണപ്പെടുന്നില്ല. അവരിൽനിന്ന് ഞാൻ അവയെ (എൻറെ പ്രവൃത്തികളെ) മറച്ചുവച്ചിരിക്കുന്നു. എൻറെ ജ്ഞാനം വിനീതർക്കും, ശിശുക്കൾക്കും ഞാൻ നൽകുന്നു.
മകളേ, ഞാൻ ആത്മാവാണ്. ആത്മാവ് ആത്മാവിനോടെന്നപോലെയാണ് ഞാൻ നിന്നെ സമീപിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
എൻറെ പ്രബോധനങ്ങൾ നിനക്കു നൽകപ്പെട്ടത് ആത്മീയമായിട്ടാണ്. മറിച്ച്, തത്വശാസ്ത്രം പഠിപ്പിക്കുന്ന രീതിയിലല്ല.
വാസുലാ, ആത്മീയനല്ലാത്ത ഒരു മനുഷ്യൻ ഈ പ്രവൃത്തികളെ ദൈവാത്മാവിൽനിന്നുള്ള പ്രവൃത്തികളായിട്ടു സ്വീകരിക്കുകയില്ല. അവൻ അവയെ നിഷേധിക്കും. ആത്മാവിൻറെ വഴികളിലൂടെ മാത്രമേ ഇവ ഗ്രഹിക്കുവാൻ സാധിക്കുകയുള്ളൂ എന്ന കാരണത്താൽ അവ അവൻറെ അറിവിന് അതീതമാണ്. ബുദ്ധിമാൻമാർ എന്താണ് ചിന്തിക്കുന്നതെന്ന് കർത്താവായ ഞാൻ അറിയുന്നു. സത്യമായി ഞാൻ നിന്നോടു പറയുന്നു അവരിൽ ഞാൻ പ്രസാദിക്കുന്നില്ല.
(അന്നു വൈകുംന്നേരം അജ്ഞാതമായ ഒരു കാരണത്താൽ എൻറെ അന്തരംഗം വേദനിച്ചു. ഞാൻ ദൈവത്തെ തീവ്രമായി ആഗ്രഹിച്ചു. ഞാൻ പശ്ചാത്തപിച്ചു. എന്നെ കേൾക്കണമെന്നും എൻറെ പശ്ചാത്താപം ഏതാനും നിമിഷങ്ങളെങ്കിലും ശ്രദ്ധിക്കണമെന്ന് ഞാൻ അവിടുത്തോട് അപേക്ഷിച്ചു. പാപകൂമ്പാരമായിട്ടാണ് ഞാൻ ദൈവത്തെ അഭിമുഖീകരിച്ചിരുന്നത്.)
13.09.1987 Be My Altar
(സെപ്റ്റംബർ എട്ടാം തിയ്യതി പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുവാൻ യേശു എന്നെ വിളിച്ചു. ഇന്നു ഞാൻ പോയി യേശുവിനെ സ്വീകരിച്ചു.)
“സ്വർഗ്ഗസ്ഥനായ പിതാവേ, എൻറെ നാശത്തിനു കാരണമാകുവാൻ മനുഷ്യരെ അനുവദിക്കരുതേ.
അങ്ങ് ഇതിനോടകം എനിക്കു നൽകിയിരിക്കുന്നവ എടുത്തുമാറ്റുവാൻ അവരെ അനുവദിക്കരുതേ.
അങ്ങയുടെ സ്വർഗ്ഗീയ പ്രവൃത്തികളുടെ നേർക്കു തങ്ങളുടെ ഹൃദയങ്ങളും കണ്ണുകളും അടയ്ക്കുന്ന അവരുടെ നിർവ്വീകാരതയെ ഞാൻ ഭയപ്പെടുന്നു.
ഞാൻ വളരെ ബലഹീനയും പെട്ടെന്ന് മുറിവേൽക്കുന്നവളമാണ്.
ഒരു ഈറ്റ ഒടിക്കുന്ന ലാഘവത്തോടെ ഒറ്റ വാക്കുകൊണ്ട് എന്നെ മുറിപ്പെടുത്തുവാൻ അവർക്കു കഴിയും.”
ഓ വാസുലാ, വാസുലാ, എൻറെ കരം പിടിക്കുക. അവർ നിന്നെ പീഡിപ്പിക്കുകയാണെങ്കിൽ അവർ എന്നെയായിരിക്കും പീഡിപ്പിക്കുന്നത്. അവർ നിന്നെ പരിഹസിക്കുകയാണെങ്കിൽ അവർ എന്നെയായിരിക്കും പരിഹസിക്കുന്നത്. സ്നേഹം സഹിക്കുന്നു.
പിതാവേ, ഈ മനുഷ്യരിൽനിന്ന് എന്നെ രക്ഷിക്കണമെ.
സ്നേഹം നിന്നെ സഹായിക്കും. നിർമ്മലതയാൽ എന്നെ അലങ്കരിക്കുക. എൻറെ ബലിപീഠമായിത്തീരുക. എന്നോടൊപ്പം എൻറെ കുരിശു വഹിക്കുക. ബലിപീഠമേ, ദുഃഖിക്കരുത്.
പിതാവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു. ഞാൻ അങ്ങയെ തീവ്രമായി ആഗ്രഹിക്കുന്നു.
(പിന്നീട്)
(ദൈവീകസന്ദേശങ്ങൾ ലഭിക്കുവാൻ തുടങ്ങിയതിനുശേഷം സെപ്റ്റംബർ പതിമൂന്നാം തിയ്യതി ഞായറാഴ്ച രണ്ടാം പ്രാവശ്യം എൻറെ അന്തരംഗത്തിൽ തീവ്രമായ വേദനയും വിശദീകരിക്കുവാൻ കഴിയാത്ത തരത്തിലുള്ള ദുഃഖവും അനുഭവപ്പെട്ടു. ഈ തീവ്രദുഃഖത്തെ അതിജീവിക്കുവാൻ എനിക്കു കഴിയുകയില്ലെന്ന് ഞാൻ വിചാരിച്ചു. ശാരീരികമായും അത് എന്നെ തളർത്തി. എൻറെ നെഞ്ചിന് വളരെ ഭാരമുള്ളതായി അനുഭവപ്പെട്ടു. എൻറെ കൈകളിലേക്കും വേദന വ്യാപിച്ചു. യേശു എന്നെ വിളിച്ചു.)
വാസുലാ, എന്നോടു താദാത്മ്യപ്പെടുകയും, എൻറെ വേദന അനുഭവിച്ചറിയുകയും ചെയ്യുക. അവർ എന്നെ വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുന്നു.
എന്തുകൊണ്ട് അവർ അങ്ങയോട് ഇതു ചെയ്യുന്നു?
പ്രിയപ്പെട്ടവളേ, അവർ എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല.
ആരാണ് ഇതു ചെയ്യുന്നത്?
അനേകം മനുഷ്യർ. ഞാൻ അവരെ സ്നേഹിക്കുന്നു. എങ്കിലും അവർ എന്നെ വെറുക്കുന്നു. വാസുലാ, എൻറെ വേദന പങ്കുവയ്ക്കുക. എന്നോട് ഒന്നായിത്തീരുക.
നമ്മൾ, നമുക്ക്?
അതെ മകളേ, മനുഷ്യരുടെ അവിശ്വസ്തത നിമിത്തം നമ്മൾ ഒരുമിച്ചു സഹിച്ചുകൊണ്ടിരിക്കുന്നു. എൻറെ കരം ഒന്നിച്ചുചേർത്തുപിടിക്കുക.
കർത്താവേ, ഒന്നിച്ച്.
15.09.1987 The Lance’s Blade
യേശുവേ, അവർ നിരന്തരമായി അങ്ങയെ മുറിപ്പെടുത്തുന്നത് എനിക്കു സഹിക്കാനാവുന്നില്ല. വേഗം ആ മുള്ളുകൾ നീക്കം ചെയ്യപ്പെടട്ടെ.
അല്ലയോ മകളേ, ഒന്നിനുപിറകേ ഒന്നായി ഞാൻ അവയെ നിനക്കു ചൂണ്ടിക്കാണിച്ചുതരാം. അവ എവിടെയാണിരിക്കുന്നതെന്ന് ഞാൻ നിന്നോടു പറയാം. എൻറെ ശക്തിയാൽ നീ അവയെ ഒരോന്നായി നീക്കിക്കളയും.
മുള്ളുകൾക്ക് പകരമായി എൻറെ സന്തോഷത്തിൻറെ പൂന്തോട്ടത്തിൽനിന്നുള്ള പുഷ്പങ്ങൾ മാത്രം എടുത്ത് എനിക്കു നൽകുവാൻ ഞാൻ നിന്നെ അനുവദിക്കുകയും ചെയ്യും. എന്തെന്നാൽ, എൻറെ പ്രകാശത്തിൻ കീഴിൽ വളരുന്ന അവ ഭൂമിയിൽ അവയുടെ മധുരസുഗന്ധം ബഹിർഗ്ഗമിപ്പിച്ചുകൊണ്ട് എൻറെ പൂന്തോട്ടത്തെ അലങ്കരിക്കുന്നു.
എൻറെ ഹൃദയത്തിൻറെ ഉള്ളിൽ, അതിൻറെ ആഴങ്ങളിൽ കുന്തത്തിൻറെ മുന എനിക്ക് ഇപ്പോഴും ഉണ്ട്. വാസുലാ, ഇതും നീക്കപ്പെടും. എൻറെ ശക്തിയാൽ ഞാൻ അതിനെ പറിച്ചു പുറത്തുകളയും. ഇപ്രവാശ്യം ഞാൻ അവരെ വെറുതെ വിടുകയില്ല!
എൻറെ കുഞ്ഞാടുകളെ ഐക്യപ്പെടുത്തുക. “കർത്താവായ ഞാൻ അവരെ അനുഗ്രഹിക്കുന്നു” എന്ന് അവരോടു പറയുക.
17.09.1987 I am Sending you
വാസുലാ, അലക്സാന്ത്രോസ് എന്ന ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതൻ എൻറെ സന്ദേശം ശ്രവിക്കേണ്ടതിന് നിന്നെ ഞാൻ അയാളുടെ അടുക്കലേക്ക് അയക്കുകയാണ്. നിന്നെ സ്വീകരിക്കുവാൻ നീ അയാളോടു പറയാമോ? നിന്നെ ഉപദേശിക്കണമെന്നു നീ അയാളോടു ആവശ്യപ്പെടാമോ?
(ഭൂമിയിൽ ചുറ്റിനടക്കുന്ന പിശാചുക്കൾ പരാജയപ്പെട്ടിരിക്കുന്നതായി കർത്താവു നൽകിയ ഒരു ദർശനത്തിൽ ഞാൻ കണ്ടു. അവർ നിന്നിരുന്ന വരണ്ട ഭൂമി ചുരുട്ടിയ കൈപോലെ തനിയെ മേൽപോട്ടുയർന്ന് പ്രകമ്പനം കൊണ്ട് വീണുപോയി. പരാജിതരായ അവർ നിസ്സഹായരായി പുറകോട്ടു മറിഞ്ഞുവീണു.)
എൻറെ മക്കളെ ഐക്യപ്പെടുത്തുവാനും അവരെ അനുഗ്രഹിക്കുവാനുമായി ഞാൻ വരുന്നു.
18.09.1987. Meeting with Greek Orthodox Priest
(ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽവച്ച് ആ ഗ്രീക്ക് പുരോഹിതനെ കണ്ടുമുട്ടി. ഞാൻ അദ്ദേഹത്തോട് എല്ലാം പറഞ്ഞു. ഞാൻ പറഞ്ഞതെല്ലാം അദ്ദേഹം സ്വീകരിച്ചു. ഈ വെളിപ്പെടുത്തലുകളെക്കുറിച്ചു പഠിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നു.)
20.09.1987 Abandon yourself. I want this Wilderness Irrigated
മകളേ, ഞാൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നീ ഇപ്പോൾ മനസ്സിലാക്കിക്കാണും. എൻറെ വാസുലാ, വിശ്വസിക്കുക; എന്തെന്നാൽ, അനേകം വെളിപ്പെടുത്തലുകൾ കൂടി ഞാൻ നിന്നിൽ നിശ്വസിക്കും.
നിന്നെത്തന്നെ എനിക്കു പൂർണ്ണമായി വിട്ടുതരുക. നിന്നിൽ എൻറെ വചനം മുദ്രണം ചെയ്യുവാൻ എൻറെ വിരലിനെ അനുവദിക്കുക.
വരൂ, കുഞ്ഞേ, എന്നെ തലോടുക.
തലോടാം കർത്താവേ.
(യേശുവിൻറെ തിരുക്കച്ചയിൽനിന്നു ഞാൻ എടുത്ത വലിയ ചിത്രത്തിലുള്ള അവിടുത്തെ പ്രതിരൂപത്തെ തലോടുവാനാണ് യേശു ഇവിടെ അർത്ഥമാക്കുന്നത്. രക്തത്തിൻറെ പാടുകൾ തുടച്ചുകളഞ്ഞുകൊണ്ട് അവിടുത്തെ ആശ്വസിപ്പിക്കാനെന്നപോലെ ഞാൻ ധ്യാനിക്കുകയും അവിടുത്തോടു സംസാരിക്കുകയും ചെയ്യുമ്പോൾ അവിടുത്തെ ചിത്രത്തിലുള്ള മുറിവുകളിൽ തലോടിക്കൊണ്ടിരിക്കുക എൻറെ പതിവാണ്. ധ്യാനത്തിൽ പൂർണ്ണമായി മുഴുകിക്കൊണ്ടിരിക്കുന്നതുകൊണ്ട് ഞാൻ അറിയാതെതന്നെ ഇപ്രകാരം ചെയ്യുകയായിരുന്നു.)
നോട്ടുബുക്ക് -Notebook 16
വാസുലാ, ഗരബന്ദാളിൽ എൻറെയും എൻറെ മാതാവിൻറെയും ദർശനങ്ങൾ യഥാത്ഥമാണെന്ന് അംഗീകരിക്കപ്പെടണം.
എൻറെ തിരഞ്ഞെടുക്കപ്പെട്ട മക്കൾക്ക് എൻറെ മാതാവ് പ്രത്യക്ഷപ്പെട്ട് അവരെ തൻറെ വരപ്രസാദത്താൽ പ്രോജ്വലിപ്പിച്ചപ്പോഴെല്ലൊം ഞാനും എൻറെ മാതാവിൻറെ സമീപം നിലയുറപ്പിച്ചിരുന്നു. പക്ഷേ, അത് ആരുടെയും കണ്ണിൽപ്പെട്ടിരുന്നില്ല. എന്നെ മഹത്ത്വപ്പെടുത്തുന്നവരെ അനുഗ്രഹിക്കുവാൻ ഒരു ശിശുവായിട്ടായിരിക്കാം ഞാൻ പ്രത്യക്ഷപ്പെട്ടിരിക്കുക.
മകളേ, ഈ ദർശനങ്ങൾ നടന്ന സ്ഥലങ്ങൾ കൂടുതൽ ആദരിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ സിംഹാസനം ഈ വിശുദ്ധ സ്ഥലങ്ങളെ ആശീർവ്വദിച്ചുകൊണ്ട്, അതുവഴി എന്നെ ബഹുമാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
വാസുലാ, ലൂർദ്ദും ഫാത്തിമയുമല്ല ഞാൻ ഉദ്ദേശിക്കുന്നത്; ഗരബന്ദാളിനെയാണ്. ഗരബന്ദാളിലെ ദർശനങ്ങളെ മഹത്ത്വപ്പെടുത്തുവാൻ ഞാൻ വരുന്നു.
ഈ സ്ഥലത്തെപ്പറ്റി എൻറെ പുരോഹിതസമൂഹം എന്നെ വേദനിപ്പിക്കുമാറ്, സത്യം വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചും പ്രഖ്യാപിച്ചതൊക്കെയും തിരുത്തി ആ സ്ഥലത്തെ ആശീർവ്വദിക്കുവാൻ പരിശുദ്ധ സിംഹാസനം തയ്യാറാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സംശയങ്ങൾ ഉന്നയിച്ചും അധിക്ഷേപങ്ങൾ ചൊരിഞ്ഞും പ്രസ്തുത ദർശനങ്ങളെ ധിക്കരിക്കുന്നവരുടെ തനിനിറം വെളിപ്പെടുത്തി, പ്രസ്തുത ദർശനങ്ങളുടെ ഉൺമ ഉറപ്പുവരുത്തുവാൻവേണ്ടത് എനിക്കുവേണ്ടി എൻറെ പരിശുദ്ധ സിംഹാസനം ചെയ്യുമോ?
കർത്താവേ, എൻറെ ദൈവമേ, ഇതെല്ലാം അവർ എങ്ങനെ അറിയും?
വാസുലാ, ഈ ജോലി എനിക്കു വിട്ടുതരുക. അവരെ ഇത് അറിയിക്കുന്നതിന് ഒരു വഴി ഞാൻ കണ്ടുപിടിച്ചുകൊള്ളാം.
മകളേ, ഓരോ പ്രാവശ്യവും എൻറെ സാന്നിദ്ധ്യത്തിൻറെ അടയാളം ഞാൻ അവർക്കു നൽകുമ്പോഴും, അത് എത്ര ചെറുതായിരുന്നാലും സാരമില്ല, എൻറെ അടയാളത്തെ ആശീർവ്വദിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം അതിനെ ആശീർവ്വദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എൻറെ സാന്നിദ്ധ്യവും എൻറെ സമ്പന്നതയും എൻറെ കരുണയും എൻറെ സ്വർഗ്ഗീയ പ്രവൃത്തികളും ഈ ലോകം അറിയണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.
ഞാൻ നൽകിയിട്ടുള്ള അടയാളങ്ങൾ സ്വീകരിച്ച് വലിയതോതിൽ അവ ലോകമാസകലം വ്യാപിപ്പിക്കുവാൻ പരിശുദ്ധ സിംഹാസനം ജാഗ്രത്താകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ ഭൂമി ഫലഭൂയിഷ്ഠമാകുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വരണ്ട ഭൂമിയെ ജലസേചിതമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ പൂന്തോട്ടത്തിൽ ആരു വെള്ളമൊഴിക്കും? എൻറെ പുഷ്പങ്ങളെ അവർ എന്തുകൊണ്ട് അവഗണിക്കുന്നു?
സ്നേഹനിധിയായ യേശുവേ, എൻറെ അറിവു ശരിയാണെങ്കിൽ ഫാത്തിമായിലെ അങ്ങയുടെ അത്ഭുതങ്ങളെ അവർ അംഗീകരിക്കുവാൻ ഏഴ് വർഷങ്ങൾ എടുത്തു. എൻറെ ദൈവമേ, തിരസ്ക്കരണങ്ങളും അധിക്ഷേപങ്ങളും അംഗീകരിക്കുവാനുള്ള ബുദ്ധിമുട്ടുമാണ് ഞാൻ കാണുന്നത്.
പുഷ്പമേ, ദുഃഖിക്കാതിരിക്കുക. നിന്നെ സഹായിക്കുവാൻ എന്നെ അനുവദിക്കുക. വാസുലാ, ഞാൻ എപ്പോഴും എൻറെ ലക്ഷ്യങ്ങളിൽ എത്താറുണ്ട്.
21.09.1987 I will guide many back to Me
എൻറെ ദൈവമേ, എല്ലാ മനുഷ്യരും അങ്ങയെ അറിയണമെന്നും, സ്നേഹിക്കണമെന്നും, അങ്ങയുടെ അടുക്കലേക്കു തിരിച്ചുവരണമെന്നും ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ.
എൻറെ മകളേ, ഞാനും ഇത് എത്രമാത്രം ആഗ്രഹിക്കുന്നുണ്ട്.
(ദൈവം ഇക്കാര്യം വളരെയധികം ആഗ്രഹിക്കുന്നതായി തോന്നി.)
അങ്ങ് ഞങ്ങളുടെ മദ്ധ്യേ സദാ സന്നിഹിതനായിരിക്കുന്നുവെന്നും, അങ്ങ് ഞങ്ങളെ വളരെയധികമായി സ്നേഹിക്കുന്നുവെന്നും, ഞങ്ങൾ ഈ ലോകത്തിൽ കേവലം യാത്രക്കാർ മാത്രമാണെന്നും, അങ്ങ് ഞങ്ങൾക്കുവേണ്ടി കാത്തിരിക്കുകയാണെന്നും എല്ലാ മനുഷ്യരും മനസ്സിലാക്കണമെന്ന് ഞാൻ അത്യധികം അഭിലഷിക്കുന്നു.
അവർ പരസ്പരം സ്നേഹിച്ചും, വിദ്വേഷവും അഹന്തയും വെടിഞ്ഞ്, ഓരോരുത്തരും മറ്റുള്ളവരെ തുണച്ചും, മറ്റുള്ളവർക്കുവേണ്ടി ജീവിച്ചും, പിതാവായ ദൈവത്തെ ആരാധിച്ചും കഴിയുവാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു!
അങ്ങയുടെ അത്ഭുതങ്ങളിലും അടയാളങ്ങളിലും വിശ്വസിച്ചുകൊണ്ട്, അങ്ങയോടുചേർന്ന് എല്ലാ മനുഷ്യരും ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അവർ ചെയ്യുന്നത് എത്ര വലിയ തെറ്റാണെന്ന് അവർ മനസ്സിലാക്കണമെന്നും, അവിടുത്തെ സമ്പന്നത അവർ കണ്ടു മനസ്സിലാക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
വാസുലാ, നിൻറെ ആഗ്രഹങ്ങൾ ഞാൻ നിനക്കു നൽകിയിട്ടുള്ളതാണ്. അവ നിൻറെ ഉള്ളിലേക്കു കടന്നിരിക്കുന്നു; ബലിപീഠമേ, എൻറെ ജ്വാലകൾ നിൻറെ ഹൃദയത്തിൽ എന്നേക്കും ഞാൻ കത്തിജ്വലിപ്പിച്ചുകൊണ്ടിരിക്കും.
'’ഗരബന്ദാളിലെ എൻറെ മക്കളെ കർത്താവായ ഞാൻ അനുഗ്രഹിക്കുന്നു” എന്ന എൻറെ വാക്കുകൾ നീ പ്രചരിപ്പിക്കുക.
കർത്താവേ, എൻറെ കഴിവനുസരിച്ച് അങ്ങയുടെ വചനങ്ങൾ ഞാൻ പ്രചരിപ്പിക്കും. അതിർത്തികൾവരെ അതു പ്രചരിപ്പിക്കുന്നതിന് എനിക്ക് കൂടുതൽ മാർഗ്ഗങ്ങൾ ആവശ്യമുണ്ട്.
വാസുലാ, ഞാൻ നിനക്കു സാക്ഷ്യകളെ നൽകിയിട്ടുണ്ട്.
എൻറെ കൂട്ടുകാരെയാണോ അങ്ങ് ഉദ്ദേശിക്കുന്നത്?
മറ്റുള്ളവരെയും കൂടി.
സഭയെയാണോ അങ്ങ് ഉദ്ദേശിക്കുന്നത്? പുരോഹിതൻമാരെ?
അതെ, വാസുലാ. അവർ നിൻറെ സാക്ഷികളാണ്.
അതെ, കർത്താവേ.
എൻറെ വചനങ്ങൾ നിൻറെമേൽ മുദ്രണം ചെയ്യുവാൻ എന്നെ അനുവദിക്കുക.
യേശുവേ, ഇപ്പോൾ ഞാൻ ഓർമ്മിക്കുന്നു, ഈ വെളിപ്പെടുത്തലുകൾ അങ്ങിൽ നിന്നാണ് വരുന്നതെന്ന് വിശ്വസിക്കാത്ത ഒരാളുണ്ട്. അയാളാണ് ആദ്യത്തെയാൾ.
എനിക്കറിയാം.
എന്നാൽ, എന്തുകൊണ്ടാണിത്?
അയാൾ ബുദ്ധിമാനാണെന്ന നിസ്സാര കാരണംകൊണ്ട്.
ഓ എൻറെ ദൈവമേ, എനിക്ക് വളരെയധികം അഭിലാഷങ്ങളുണ്ട്.
എങ്കിൽ എന്നോടു ചോദിച്ചുകൊള്ളുക.
ഇപ്പോൾ തന്നെ ചോദിക്കട്ടെ.
അതെ, പ്രിയപ്പെട്ടവളേ, ചോദിച്ചുകൊള്ളൂ.
എന്തും ചോദിക്കാമോ?
എന്തും ചോദിക്കാം.
എൻറെ ദൈവമേ, നന്മയ്ക്കുവേണ്ടിയുള്ള ഒരു മാറ്റമാണ് ഞാൻ ആഗ്രഹിക്കുന്നത്.
അനേകംകോടി ജനങ്ങൾ അങ്ങയുടെ മുമ്പിൽ മുട്ടുകുത്തി അങ്ങയെ ആരാധിച്ച് പുകഴ്ത്തുന്നതിനും, അങ്ങനെ അവരുടെ ഹൃദയങ്ങൾ അങ്ങയോടുള്ള സ്നേഹത്താൽ ജ്വലിക്കുന്നതിനും ഞാൻ ആഗ്രഹിക്കുന്നു.
അങ്ങു ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും, അങ്ങു ഞങ്ങൾക്ക് എത്രമാത്രം സമീപസ്ഥനാണെന്നും, ഞങ്ങൾക്ക് എത്രമാത്രം അങ്ങയോട് അടുക്കുവാൻ കഴിയുമെന്ന് അവർ അറിയുന്നതിനും, ഞാൻ അങ്ങയെ അനുഭവിച്ചറിയുന്നതുപോലെ അവരും അങ്ങയെ അനുഭവിച്ചറിയുന്നതിനും ഞാൻ ആഗ്രഹിക്കുന്നു.
ഒരു പിതാവ്, ഒരു സ്നേഹിതൻ, ഒരു ദൈവം ഇവയെല്ലാം അങ്ങയിൽ ഉണ്ട്.
അങ്ങ് എന്നെ ഉണർത്തിയതുപോലെ അങ്ങയുടെ പ്രകാശം അവരുടെമേൽ പ്രകാശിപ്പിച്ചുകൊണ്ട് അവരെ ഉണർത്തുവാൻ അങ്ങേയ്ക്ക് കഴിയുകയില്ലേ?
എനിക്ക് അങ്ങയോടുള്ള അത്രയും സന്തോഷവും സാമിപ്യവും അവർക്കും പങ്കുവയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
പിതാവേ, അവരും അങ്ങയുടെ മക്കളാണല്ലോ.
വാസുലാ, എല്ലാം സംഭവിക്കും. വളരെപ്പേരെ ഞാൻ എന്നിലേക്കു തിരിച്ചുകൊണ്ടുവരും. അവരുടെ ദുഷ്ടത കണക്കിലെടുക്കാതെ ഞാൻ അവരെ സഹായിക്കും. ക്ഷീണിതയാവാതെ നിൻറെ ദൈവത്തോടു ചേർന്ന് അദ്ധ്വാനിക്കുക.
നമ്മൾ, നമുക്ക്?
ശരി കർത്താവേ.
22.09.1987 Be Aware of My Presence
ചെറിയ ശ്രദ്ധപോലും എന്നെ സന്തോഷിപ്പിക്കുന്നു! മകളേ, ഞാൻ സന്തുഷ്ടനാണ്.
(യേശു ഇത് എന്നോടു പറയുവാൻ കാരണം അവിടുന്ന് എപ്രകാരം കാണപ്പെടുന്നു എന്നത് കാണുവാൻ ശ്രമിച്ചുകൊണ്ട് ഞാൻ അവിടുത്തെ യഥാർത്ഥ സാന്നിദ്ധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനലാണ്. ഇന്ന് അവിടുത്തെ തലമുടി പിന്നിലേക്ക് ഒതുക്കിവച്ചിരിക്കുന്നു.)
എൻറെ സാന്നിദ്ധ്യത്തെപ്പറ്റി ബോധവതിയാകുവാൻ നീ ശ്രമിക്കുന്നത് കണ്ടപ്പോൾ അത് എന്നെ സന്തോഷിപ്പിച്ചു. നമുക്കു പ്രാർത്ഥിക്കാം. മകളേ, ഈ വിധത്തിൽ നമുക്കു പ്രാർത്ഥിക്കാം:
“ ഓ വാത്സല്യമുള്ള സൃഷ്ടാവേ, പരിശുദ്ധാത്മാവേ, അങ്ങ് എന്നെ ഏല്പിച്ചിട്ടുള്ള ജോലികളെപ്രതി ഞാൻ അങ്ങയെ വാഴ്ത്തുന്നു. അങ്ങ് എൻറെ മേൽ ചൊരിഞ്ഞിട്ടുള്ള പ്രകാശത്തെയോർത്ത് ഞാൻ അങ്ങയെ സ്തുതിക്കുന്നു. സർവ്വശക്തനായ ദൈവത്തിനു മഹത്ത്വം ഉണ്ടായിരിക്കട്ടെ. ആമ്മേൻ'’.
(ദൈവത്തെ സ്തുതിക്കുവാനുള്ള ശരിയായ വാക്കുകൾ കണ്ടെത്തുവാൻ എനിക്കു പ്രയാസമുണ്ടെന്ന് യേശുവിന് അറിയാം. അതുകൊണ്ട് ഈ പ്രാർത്ഥന എനിക്കു മാത്രമുള്ളതാണ്.)
23.09.1987 Be Innocent
പ്രിയ മണവാട്ടി, ഇപ്പോഴും ഗാഢനിദ്രയിലായിരിക്കുന്നവരെ നീ ശ്രദ്ധിക്കേണ്ട. അവർ യാതൊന്നും അറിയുന്നില്ല; അവർ യാതൊന്നും അനുഭവിച്ചറിയുന്നില്ല; അവർ യാതൊന്നും കാണുന്നില്ല; അവർ യാതൊന്നും കേൾക്കുന്നില്ല. അവർ ഇപ്പോഴും ഉറക്കത്തിലാണ്. അതുകൊണ്ട് അവർ ഒന്നിനെപ്പറ്റിയും അറിയുന്നില്ല.
(ഭൗതീകം, ശാരീരികം എന്നതും അദൃശ്യം, ആത്മീയം എന്നതുമായ രണ്ടു ലോകങ്ങളുടെയും അർത്ഥം യേശു എനിക്കു മനസ്സിലാക്കിത്തന്നു.
കുറെ നാളുകൾ കഴിഞ്ഞ്, എൻറെ സുവിശേഷദൗത്യം ആരംഭിച്ചപ്പോൾ, ഗരബന്ദാളിൽ ദർശനം ലഭിച്ചവരിൽ ഒരാളെ കാണുവാൻ എനിക്കു ക്ഷണം ലഭിച്ചു. ദർശനം ലഭിച്ചവരിൽ ഒരുവളെ നേരിട്ടും മറ്റുള്ളവരെ ഫോണിലൂടെയും ഞാൻ അനുഗ്രഹിക്കേണ്ടതിന് ദൈവം അവിടുത്തെ ചിറകുകളിൽ എന്നെ സംവഹിച്ചുകൊണ്ടുപോയതുപോലെയായിരുന്നു.
ദൈവം എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ ഗ്രഹിച്ചുതുടങ്ങി. നമുക്കു തികച്ചും അസാദ്ധ്യമായ കാര്യം ചെയ്യുവാൻ ദൈവം ആവശ്യപ്പെടും; എന്നാൽ ആത്മാവിൻറെ ശക്തിയാൽ അതു നിർവ്വഹിക്കുവാൻ അവിടുന്ന് നമ്മെ സഹായിക്കുന്നു.)
വരൂ, ഇതു ഞാനാണ്; ദൈവത്തിൻറെ പ്രിയ പുത്രനായ യേശുക്രിസ്തു. ഞാൻ ആഗ്രഹിക്കുന്നപക്ഷം കൂടുതൽ തെളിവുകൾ നിനക്കു തരുവാൻ എനിക്കു കഴിയും. എന്നാൽ എൻറെതായ കാരണങ്ങളാൽ ഞാൻ തെളിവുകൾ പരിമിതിപ്പെടുത്തിയിരിക്കുകയാണ്. നീ അന്ധമായി നയിക്കപ്പെടുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഇത് എന്നെ മഹത്ത്വപ്പെടുത്തുന്നു.
തങ്ങളുടെ ജ്ഞാനംകൊണ്ട് അന്ധരായിത്തീരുന്നവർക്ക് ഇതൊരു പാഠമായിത്തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
നീ നിഷ്ക്കളങ്കയും, എളിമയുള്ളവളും ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ ഇപ്രകാരം എളിയവിധത്തിൽ ഞാൻ നയിക്കുന്നത് ഞാൻ സമൃദ്ധമായി നൽകുന്നവനാണെന്ന് എൻറെ പുരോഹിതന്മാർ മനസ്സിലാക്കുന്നതിനുവേണ്ടിയാണ്.
മകളേ, അതിസ്വഭാവികമായ എൻറെ പ്രവർത്തനങ്ങളിൽ വിശ്വസിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് അവരോടു പറയുക. കാരണം, ഞാൻ ദൈവവും ആത്മാവുമാണല്ലോ.
കുഞ്ഞുങ്ങളെപ്പോലെയാവുകയും, വിശ്വസിക്കുകയും ചെയ്യുക. എൻറെ പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളെ കാണിച്ചാൽ, ഈ രീതിയിലുള്ള എഴുത്തുകളും നടത്തിപ്പും എന്നിൽനിന്നുള്ളതല്ലെന്ന് ഏതു കുഞ്ഞുങ്ങളാണ് സംശയിക്കുക. അതുകൊണ്ട് നിഷ്ക്കളങ്കരായിരിക്കുക.
24.09.1987 Ecclesia will Revive!
(പരിശുദ്ധ മാതാവ് എൻറെ അടുത്തു നിൽക്കുന്നതയി എനിക്ക് അനുഭവപ്പെട്ടു.)
വാസുലാ, ഇതു ഞാനാണ് നിൻറെ അമ്മ. ഗരബന്ദാളിലെ എൻറെ മക്കൾക്ക് ഞാൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നെ കാണുവാനും കേൾക്കുവാനും ഞാൻ അവരെ അനുവദിച്ചു. ഞാൻ അവർക്കു പ്രത്യക്ഷപ്പെട്ടു; അവർ അത് അറിയുകയും ചെയ്യുന്നു. നീ അവരെ അനുഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
പരിശുദ്ധ മാതാവേ, അവിടുത്തെ ഹിതം നിറവേറ്റുവാൻ എന്നെ സഹായിക്കണമേ.
വാസുലാ, ഞാൻ നിന്നെ നയിക്കാം.
അങ്ങേയ്ക്കു നന്ദി.
(പിന്നീട് എനിക്കു കുന്തിരിക്കത്തിൻറെ സുഗന്ധം അനുഭവപ്പെട്ടു. ഞാൻ വിസ്മയിച്ചുപോയി.)
ഇതു ഞാനാണ് യേശു. ഞാൻ നിന്നെ അനുഗ്രഹിക്കുകയും എൻറെ കുന്തിരക്കത്തിൻറെ സുഗന്ധത്താൽ നിന്നെ പരിമളപൂരിതയാക്കുകയും ചെയ്തു.
പരിശുദ്ധ സഭ പുനരുദ്ധരിക്കപ്പെടും! നമ്മൾ ഒന്നാണ്. എൻറെ സഭയെ ഞാൻ ഒന്നാക്കും; പിന്നെ ഞാൻ ഒട്ടും കാത്തുനിൽക്കുകയില്ല.
നിനക്കുവേണ്ടി ഞാൻ എത്രമാത്രം തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് നിനക്കറിയാമോ? ഞാൻ നിന്നെ എൻറെ സന്നിധിയിലേക്ക് എടുത്തുകൊള്ളാം. ഞാൻ നിന്നെ സ്നേഹിക്കുന്നു.
(ഇതു കേട്ടപ്പോൾ എനിക്കു വളരെ സന്തോഷമുണ്ടായി.)
ഞാൻ ഈ ലോകത്തിൻറെത് അല്ല എന്ന് എനിക്കു തോന്നി. ഈ ഭൂമി തീർച്ചയായും ഒരു പരദേശം തന്നെ.
പ്രിയപ്പെട്ടവളേ, നീ ഈ പരദേശത്തു വസിക്കുന്നതുകൊണ്ട് എനിക്കു വളരെ സഹിക്കേണ്ടിവരുന്നുണ്ട്. എന്നാൽ അതൊന്നും വ്യർത്ഥമാവുകയില്ല.
ഞാൻ എൻറെ സൃഷ്ടികളെ സ്നേഹിക്കുന്നു. നീ എൻറെ സൃഷ്ടികളെ എൻറെ അടുക്കലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണ്. ഈ ഭൂമിയിൽ നിന്നെ കാണുമ്പോൾ ഞാൻ വേദനിക്കുന്നു.
ഞാൻ എപ്രകാരം എന്നെത്തന്നെ ബലികഴിച്ചുവെന്ന് നീ ഓർക്കണം. നിൻറെ പിതാവായ എനിക്കുവേണ്ടി നീയും അപ്രകാരം ചെയ്യുകയില്ലേ?
കർത്താവേ, അവിടുത്തേയ്ക്ക് യോഗ്യമായ ഒരു ബലിയായിത്തീരുവാൻ എന്നെ പ്രാപ്തയാക്കണമെ.
പ്രിയപ്പെട്ടവളേ, കർത്താവായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. വരൂ. യാതൊന്നും വ്യർത്ഥമാവുകയില്ല.
25.09.1987 Diffuse My Words
(ഇന്നു രാവിലെ എനിക്കു കുന്തിരിക്കത്തിൻറെ സുഗന്ധം അനുഭവപ്പെട്ടു. ആ പ്രത്യേക സ്ഥലത്ത് യേശു നിൽക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.)
എൻറെ സാക്ഷി, ഞാൻ നിന്നോട് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. എന്നെ സ്നേഹിക്കുക.
ഈ വാക്കുകൾ പ്രചരിപ്പിക്കുക: '’കർത്താവായ ഞാൻ ഗരബന്ദാളിലെ എൻറെ മക്കളെ അനുഗ്രഹിക്കുന്നു. ഞാൻ അവരെ സ്നേഹിക്കുന്നു.”
പ്രിയപ്പെട്ടവളേ, അവരെ ഒരുമിച്ചു കൂട്ടുക. അവരെ ഐക്യപ്പെടുത്തുക. എന്തു സംഭവിച്ചാലും സന്തോഷമായലും സഹനമായാലും വരുന്നതെല്ലാം സ്വീകരിക്കുക. ഞാൻ നിൻറെ മുന്നിൽ ഉണ്ട്.
ഉവ്വ്, കർത്താവേ. അങ്ങയുടെ ഹിതം നിറവേറട്ടെ; അങ്ങയുടെ അഭിലാഷങ്ങൾ യാഥാർത്ഥ്യമാവുകയും ചെയ്യട്ടെ.
വരൂ, എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക. എല്ലാ കാര്യങ്ങളിലും നമുക്കു പങ്കുചേരാം.
26.09.1987 Deliver a Soul
വാസുലാ, നമുക്ക് ഒരു വ്യക്തിയെ രക്ഷിക്കാം. എനിക്കു വളരെ പ്രിയപ്പെട്ടവളായ ഇവൾ സാത്താൻറെ അഗ്നിജ്വാലയ്ക്ക് അടുത്തെത്തിയിരിക്കുന്നു. സാത്താൻ ഒളിച്ചുവച്ചിരിക്കുന്ന വഞ്ചനാപരമായ കെണിയെക്കുറിച്ച് അവൾ തിരിച്ചറിഞ്ഞിട്ടില്ല.
കർത്താവേ, ഈ വ്യക്തി ആരാണ്?
എൻറെ മണവാട്ടികളിൽ ഒരുവളാണ് അവൾ.
ഒരു കന്യകാസ്ത്രിയോ?
അതെ, ഒരു കന്യകാസ്ത്രി തന്നെ. അവളുടെ അഹന്തയുടെ ആധിക്യത്താൽ അവൾ എന്നെ അവഗണിച്ചിരിക്കുന്നു.
പ്രിയപ്പെട്ടവളേ, നിൻറെ സ്നേഹത്താൽ അവളെ എന്നിലേക്കു തിരിച്ചുകൊണ്ടുവരുക. ഞാൻ അവളെ സ്നേഹിക്കുന്നു. നീ എന്നെ സ്നേഹിക്കുക; അപ്പോൾ അവൾ രക്ഷപ്രാപിക്കും.
വാസുലാ, ഈ പ്രവർത്തനങ്ങൾ നിനക്കും മറ്റു വളരെപ്പേർക്കും വിസ്മയകരമായിരിക്കും. എന്നാൽ, എന്നിൽ വിശ്വസിക്കുക; ഞാൻ യേശുവാണ്, ജ്ഞാനമാണ്.
ഇപ്പോൾ നീ എന്നെ മഹത്ത്വപ്പെടുത്തുക. എന്നെ അനുഭവിച്ചറിയുക; അത് എന്നെ മഹത്ത്വപ്പെടുത്തുന്നു. എൻറെ പദ്ധതി അനുസരിച്ചുതന്നെ സർവ്വതും സംഭവിക്കും.
യേശുവേ, ഈ വിധത്തിൽ അങ്ങയോടുകൂടിയായിരിക്കുന്നത് വളരെ അത്ഭുതകരമായിരിക്കുന്നു!
വാസുലാ.
ഇത് അതിശയകരമായിരിക്കുന്നു; അത്ഭുതകരമായിരിക്കുന്നു!
വാസുലാ, ഞാൻ നിന്നെ എപ്പോഴെങ്കിലും ഉപേക്ഷിക്കുമോ? എന്നെ സ്നേഹിക്കുക. എൻറെ നേർക്കു ഹൃദയം തണുത്തുറഞ്ഞു പോയിട്ടുള്ളവർക്കുവേണ്ടി പരിഹാരം ചെയ്യുക.
ബലിപീഠമേ, എനിക്കുവേണ്ടി ജീവിക്കുക. ബലിപീഠമേ, എന്നിൽ നിന്നു സ്വീകരിച്ചു നിൻറെ ജ്വാലയെ ഉജ്ജ്വലിപ്പിക്കുക. ഞാൻ നിന്നെ എത്രയധികമായി സ്നേഹിക്കുന്നുണ്ടെന്നുള്ളത് നീ ഒരിക്കലും മറക്കരുത്. നിൻറെ ജ്വാലയെ ദീപ്തമാക്കി നിലകൊള്ളുക. ഹൃദയങ്ങളെ ജ്വലിപ്പിക്കുക. എൻറെ ദാഹം ശമിപ്പിക്കുക.
പ്രിയപ്പെട്ട യേശുവേ, എന്നെ അങ്ങയുടെ സമീപം നിർത്തുക. അങ്ങു എൻറെ കൂടെയില്ലെങ്കിൽ ഞാൻ നശിച്ചുപോകും.
നീ എൻറെ അടുത്തുതന്നെ നിവസിക്കും. നമ്മുടെ ബന്ധം നീ മറന്നുപോയോ? നിത്യമായ ബന്ധത്താൽ നീ എന്നോടു ബന്ധിക്കപ്പെട്ടിരിക്കുന്നു.
പൂജ്യങ്ങളിൽ പൂജ്യമായ എന്നെ അങ്ങ് ഇത്രത്തോളം ഉയർത്തിയതിന് കർത്താവേ, അങ്ങേയ്ക്കു നന്ദി. അങ്ങയെ നിഷേധിച്ചിട്ടുള്ള ഒരുവളാണ് ഞാൻ.
പത്രോസിനാൽപ്പോലും നിഷേധിക്കപ്പെട്ടവനാണ് ഞാൻ. എന്നാൽ എൻറെ സഭയുടെ ആദ്യത്തെ അടിസ്ഥാനം അവൻറെ മേലാണ് ഞാൻ സ്ഥാപിച്ചത്. നീ അതു മറന്നുപോയോ?
വാക്കുകളാൽ വിവരിക്കാനാവാത്ത വിധം അനന്തമായി നിന്നെ സ്നേഹിക്കുന്ന കർത്താവാണ് ഞാൻ. നിൻറെമേൽ എൻറെ വചനം ഞാൻ മുദ്രണം ചെയ്തിരിക്കുന്നു. ഞാനാണ് നിൻറെ ശക്തി. എന്നെ നിൻറെ ഹൃദയത്തിൽ ഇപ്പോഴും എപ്പോഴും സൂക്ഷിക്കുക.
കർത്താവേ, ഞാൻ സൂക്ഷിച്ചുകൊള്ളാം. ഞാൻ വിശ്വസ്തയായിരുന്നുകൊള്ളാം.
വരൂ, നമുക്ക് ഈ ദിവസം പങ്കുവയ്ക്കാം. എൻറെ സഹചാരിയായിരിക്കുക.
27.09.1987 Io Sono Con Te ( I Am with You)
(ഒരിക്കൽകൂടി നരകത്തിൻറെ കവാടങ്ങൾ തുറക്കപ്പെട്ടതായി കാണപ്പെട്ടു. പിശാച് എന്നെ വലിച്ചിഴച്ചു പീഡിപ്പിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. അപ്പോൾ എന്നെക്കൂടാതെ പോയിക്കൊള്ളുവാൻ ഞാൻ കർത്താവിനോടു പറയുന്നതായി എനിക്കു തോന്നി.
യേശുവിനെ ഞാൻ എപ്പോഴും വളരെയധികം സ്നേഹിച്ചിരുന്നു. എങ്കിലും തുടർന്നുപോകുവാനുള്ള കരുത്ത് എനിക്ക് തീരെ അവശേഷിച്ചിട്ടില്ലായിരുന്നു. പെട്ടെന്നുതന്നെ, കർത്താവ് എന്നെ വിട്ടുപോകുവാൻ ഞാൻ ആവശ്യപ്പെട്ടതിനെയോർത്ത് ഞാൻ പശ്ചാത്തപിച്ചു.
അടുത്തതായി കുന്നും കുഴിയും നിറഞ്ഞ ഒരു വഴി ഞാൻ കണ്ടു. അടുത്തു തന്നെ യേശു നഗ്നപാദനായി നിൽക്കുന്നതു ഞാൻ കണ്ടു. യേശു കുനിഞ്ഞ് എന്നെ എടുത്തുപൊക്കി.
പിന്നീട് എൻറെ മുമ്പിൽ 100 നടകൾ ഞാൻ കണ്ടു. അവ വളരെ വലുതായിരുന്നു. ഏറ്റവും മുകളിലായി വിശുദ്ധർ നിൽക്കുന്നതും ഞാൻ കണ്ടു. മുകളിലേക്ക് ഞാൻ കയറിച്ചെല്ലുവാൻ അവർ എന്നെ വിളിക്കുകയായിരുന്നു.
ഞാൻ ചുറ്റുപാടും നോക്കിയപ്പോൾ പരിചിതമായ ഒരു രൂപം കണ്ടു. ഒരു പുരോഹിതൻ. അദ്ദേഹം ഇറ്റാലിയൻ ഭാഷയിൽ എന്നോടു സംസാരിച്ചു. ഞാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. പാദ്രേ പിയോ. അദ്ദേഹത്തിനു സമീപം വിശുദ്ധ ഫ്രാൻസീസ് അസ്സീസ്സിയും നിന്നിരുന്നു. അദ്ദേഹം എന്നെ സമീപിച്ചു. എല്ലാവരും എന്നെ മുകളിലേയ്ക്കു കയറുവാൻ പ്രോത്സാഹിപ്പിച്ചു.)
യേശുവേ?
ഇതു ഞാനാണ്. വാസുലാ നീ ഭയപ്പെടേണ്ട.
യേശുവേ, ഞാൻ ബലഹീനയായിപ്പോയതിൽ എന്നോടു ക്ഷമിക്കണെ.
നിൻറെ ബലഹീനത എൻറെ ശക്തിയാൽ നിർമാർജനം ചെയ്യപ്പെടും.
ഞാൻ നിന്നോടൊപ്പമുണ്ട്. (പാദ്രെ പിയോ)
എൻറെ ദൈവമേ, ഇതു സംഭവിക്കുന്നതു തന്നെയാണോ?
അതെ, ഞാൻ മഹത്ത്വീകരിച്ച പാദ്രെ പിയോ എൻറെ കൂടെയുണ്ട്. ഞാൻ നിന്നോടുകൂടെയുണ്ട്; എൻറെ മാതാവും സകല വിശുദ്ധരും നിന്നോടുകൂടെയുണ്ട്.
(പിന്നീട്, കരീസ്മാറ്റിക് കൂട്ടായ്മയിൽ എൻറെ അറിവില്ലായ്മകൊണ്ട് എനിക്കു സജീവമായി പങ്കെടുക്കാനായില്ല. കൂടാതെ, ഞാൻ നിശ്ശബ്ദത ആഗ്രഹിക്കുകയും ചെയ്തിരുന്നു. എൻറെ അജ്ഞതയിൽ എനിക്കു കുറ്റബോധം തോന്നി. വലിയ കുറ്റബോധം.)
വാസുലാ, നീ ആകുലപ്പെടേണ്ട. ഓരോ മനുഷ്യനും എന്നെ പ്രീതിപ്പെടുത്തുന്നതിനും സ്തുതിക്കുന്നതിനും അവനവൻറെതായ വഴികളാണ് കിട്ടിയിരിക്കുന്നത്. നിനക്കു കിട്ടിയിരിക്കുന്നത് ഈ വഴിയാണ്- എൻറെ സന്ദേശം ശ്രവിച്ച് എഴുതി എടുക്കുന്ന രീതി. ഞാനും നീയും; നീയും ഞാനും. നിശ്ശബ്ദതയിലാണ് നീ എന്നെ ആരാധിക്കേണ്ടത്. ഏതാനും മാസങ്ങൾക്കു മുമ്പുതന്നെ ഞാൻ നിനക്ക് ഇതിനുള്ള നിർദ്ദേശങ്ങൾ തന്നിട്ടുള്ളതാണ്.
( അതു ശരിയാണ്. 1987 മെയ് മാസം 31 ന് ലഭിച്ച സന്ദേശത്തിൽ.)
നിൻറെ സമീപത്തുതന്നെ ഞാൻ നിൽക്കുന്നുണ്ട്.
( എനിക്കു യേശുവിനെ നേരിട്ടു തൊടുവാൻ തക്കവണ്ണം സമീപത്ത് യേശു എൻറെ സമീപത്തു നിൽക്കുന്നതായി എനിക്കു തോന്നി. എൻറെ അന്തരംഗത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞു.)
കുഞ്ഞേ, ഞാൻ നിൻറെ മണവാളനല്ലേ? അങ്ങനെയെങ്കിൽ നിനക്ക് ആശ്വാസം ആവശ്യമുള്ളപ്പോൾ ഞാൻ നിന്നെ ആശ്വസിപ്പിക്കുകയില്ലേ?
എൻറെ അടുത്തേക്കു വരുക, ഞാൻ നിൻറെ ഭാരം എടുത്തുമാറ്റാം. എൻറെ അടുത്തേക്കു വരുക, ഞാൻ നിന്നെ സമാശ്വസിപ്പിക്കാം.
മകളേ, എന്നിൽ വിശ്വാസമർപ്പിക്കുക; ഞാൻ നിൻറെ ആത്മീയനിയന്താവാണ്. ഞാൻ നിൻറെ മണവാളനാണ്. നിന്നെ ഏറ്റവും അധികം സ്നേഹിക്കുന്നവനാണ് ഞാൻ. ഞാൻ നിൻറെ സൃഷ്ടാവും ദൈവവുമാണ്. എൻറെ കരങ്ങൾക്കുള്ളിലേക്കു വീണ് എൻറെ സ്നേഹത്തിൻറെ ചൂട് അനുഭവിച്ചറിയുക.
(യേശു എൻറെ അന്തരംഗത്തിൽ ആഹ്ലാദവും സമാധാനവും നിറച്ചു.)
28.09.1987 Languish for Me. They have disowned Me
(യേശു എന്നെ വിളിക്കുകയായിരുന്നു. എനിക്ക് യേശുവിനെ കാണുവാൻ അത്യാകാംക്ഷമായതുപോലെതന്നെ അവിടുത്തേക്ക് എന്നെ കാണുവാനും /
അത്യാകംക്ഷയായിരുന്നു. ഞങ്ങൾ തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞതുപോലെയുള്ള തോന്നലായിരുന്നു എനിക്ക്.)
പ്രിയപ്പെട്ടവളേ, വരൂ! ഈ വിധത്തിൽ നിന്നെ കണ്ടുമുട്ടുന്നതിന്, ഈ നിമിഷത്തിനുവേണ്ടി ഞാൻ എത്രമാത്രം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു!
വാസുലാ, ഞാനും നീയും ഒന്നിച്ചുചേർന്ന് ഗരബന്ദാളിനെ വിശുദ്ധീകരിക്കും. ഞാനും എൻറെ മാതാവും അവിടെ പ്രത്യക്ഷപ്പെട്ടതുകൊണ്ട് ആ സ്ഥലം വിശുദ്ധസ്ഥലമായിരിക്കുകയാണ്.
കർത്താവേ, അങ്ങയുടെ തിരുഹിതം നിറവേറട്ടെ.
വാസുലാ, ഭീരുവായിരിക്കുന്നത് ഒരു പാപമല്ല. ഞാൻ ഇക്കാര്യം നിന്നോടു പറയുകയാണ്.
(ഭീരുത്വം ഒരു പാപമാണോ എന്ന് ഞാൻ ആശങ്കപ്പെട്ടിരിക്കുകയായിരുന്നു. ഇതു കേൾക്കുന്നത് എനിക്കു വളരെ സന്തോഷമായിരുന്നു. പൊടുന്നനെ എൻറെ അന്തരംഗം യേശുവിനുവേണ്ടി ദാഹാർത്തമായി.)
കുഞ്ഞേ, എന്നെ നോക്കുക. എന്നെ തീക്ഷണമായി ആഗ്രഹിക്കുന്നത് എന്നെ മഹത്ത്വപ്പെടുത്തുന്നു. എന്നെ തീക്ഷണമായി ആഗ്രഹിക്കുക. നിനക്കുവേണ്ടി എൻറെ രക്തത്തിൻറെ വില ഞാൻ കൊടുത്തു.
വാസുലാ, നീ എന്തിനാണ് ഒരു ആത്മീയ ഗുരുവിനുവേണ്ടി അന്വേഷിക്കുന്നത്?
എനിക്കറിയില്ല.
നീ എന്നിൽനിന്നു പഠിക്കും; എന്തെന്നാൽ ഞാനാണ് സത്യവും ജ്ഞാനവും. എൻറെ അടുക്കലേക്കു വരൂ, ഞാൻ നിന്നെ പഠിപ്പിക്കാം. വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
(പുതിയതായി സ്ഥലം മാറി വന്ന ഒരു കരിസ്മാറ്റിക് വൈദികനെ സംബന്ധിച്ച്)
അദ്ദേഹത്തോട് ഇപ്രകാരം പറയുക: എൻറെ സഭയെ ഞാൻ പുനരുദ്ധരിക്കുവാൻ പോകുന്നു. എൻറെ സഭയെ ഞാൻ നവീകരിക്കും. എന്നോടൊപ്പം പ്രവർത്തിക്കുന്നതിന് ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
വാസുലാ, നീ അദ്ദേഹത്തെ സന്ദർശിക്കണം. അദ്ദേഹത്തോടു സംസാരിക്കണം. എന്നെ എൻറെ തിരുക്കച്ചയിൽ പതിഞ്ഞ ചിത്രത്തിൽ തലോടുവാൻ നിന്നെ ഞാൻ പഠിപ്പിച്ച വിധം നീ അദ്ദേഹത്തോടു പറയുന്നതുവഴി നീ എന്നെ മഹത്ത്വപ്പെടുത്തുകയാണ്. എന്നെ സ്നേഹിക്കുക.
വാസുലാ, സ്നേഹം പാപികളുടെമേൽ നിപതിക്കുവാൻ പോകുന്ന ദൈവീക നീതിയെ ശമിപ്പിക്കുന്നു.
(പിന്നീട്)
ഞാൻ നിന്നെ വിമോചിപ്പിച്ചതിൽ നീ സന്തുഷ്ടയാണോ?
അതെ, എൻറെ ദൈവമേ, അവിടുത്തോടുകൂടിയായിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്. അങ്ങുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. ഞാൻ അതിൽ സന്തുഷ്ടയാണ്.
നീയുമായി എനിക്ക് സ്നേഹത്തിൻറെ ബന്ധമുണ്ടെന്നുള്ളത് ഇപ്പോൾ നീ വിശ്വസിക്കുന്നുണ്ടോ?
കർത്താവേ, ഇപ്പോൾ ഞാൻ അതു വിശ്വസിക്കുന്നു.
കുഞ്ഞേ, എന്നെ മഹത്ത്വപ്പെടുത്തുക.
യേശുവേ, ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുകയും , അങ്ങേയ്ക്കു നന്ദി പറയുകയും ചെയ്യുന്നു.
വാസുലാ, ഞാൻ നിങ്ങൾക്കു നൽകിയിരിക്കുന്നതും ഇനിയും തരാനിരിക്കുന്നതുമായ അടയാളങ്ങൾ, ഞാൻ നിങ്ങളിലും നിങ്ങൾ എന്നിലും ആയിരിക്കേണ്ടതിനും, എൻറെ നാമം നിങ്ങൾ എല്ലാവരും അറിയുന്നതിനും, എനിക്കു നിങ്ങൾ എല്ലാവരോടുമുള്ള സ്നേഹം നിങ്ങൾ അറിയുന്നതിനും വേണ്ടിയിട്ടുള്ളതാണെന്ന് നിനക്ക് അറിയാമോ?
എന്നാൽ, എൻറെ പുരോഹിതരിൽ അനേകർ എന്നെ മനുഷ്യരുടെ മുമ്പിൽ തള്ളിപ്പറഞ്ഞിരിക്കുന്നു.
അത് എങ്ങനെയാണ് കർത്താവേ?
എൻറെ അടയാളങ്ങളെ തള്ളിക്കളയുന്നതിലൂടെ തങ്ങളുടെ ദൈവമായ എന്നെ അവർ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യരുടെ മുമ്പിൽ എന്നെ നിഷേധിക്കുന്നവനെ എൻറെ മാലാഖമാരുടെ മുമ്പിൽവച്ചു ഞാനും നിഷേധിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ?
എൻറെ നാമം നിങ്ങൾ ഇനിയും തുടർന്ന് അറിയുന്നതിന് ഞാൻ ഇടവരുത്തുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? എങ്കിൽ പിന്നെ, ഞാൻ നിങ്ങളുടെ മദ്ധ്യേ ഉണ്ടെന്നും, എൻറെ കരുണയാലാണ് ഞാൻ നിങ്ങൾക്ക് അത്ഭുതങ്ങളും അടയാളങ്ങളും നൽകുന്നതെന്നും, അവർ സംശയിക്കുന്നതും അവയെ ആദരിക്കാത്തതും എന്തുകൊണ്ട്?
മകളേ, ഞാൻ നിന്നോടു പറയട്ടെ: അവർ അറിവിൻറെ താക്കോൽ കൈവശപ്പെടുത്തിയിരിക്കുന്നു! അവർ സ്വയം അതിൽ പ്രവേശിക്കുന്നില്ല; പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന മറ്റുള്ളവരെ അവർ അതിന് അനുവദിക്കുന്നുമില്ല!
എൻറെ ദൈവമേ! കർത്താവേ, അങ്ങു കോപിച്ചിരിക്കുന്നതായി തോന്നുന്നല്ലോ!
വാസുലാ, എന്നെ മഹത്ത്വപ്പെടുത്തുവാനുള്ള സമയം സമാഗതമായിരിക്കുന്നു. ജാഗ്രതയായിരിക്കുകയും എൻറെ സമീപം നിലകൊള്ളുകയും ചെയ്യുക. കുഞ്ഞേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നോട് ഐക്യപ്പെട്ട് ഒന്നായിത്തീരുക.
അതെ, കർത്താവേ.
നമ്മൾ, നമുക്ക്?
അതെ, നമുക്ക്.
വരൂ.
29.09.1987 I will not spare the Cains
എൻറെ ദൈവമേ, അങ്ങയുടെ കുറെ പുരോഹിതരെക്കുറിച്ച് അങ്ങേയ്ക്ക് അസന്തുഷ്ടിയുള്ളതായി തോന്നുന്നല്ലോ.
വാസുലാ, അനേകം മനുഷ്യരുടെ ഉത്തരവാദിത്തം ഉള്ളവരാണ് അവർ. അവർ തനിയെ വീണുപോകുക മാത്രമല്ല, മറിച്ച് അനേകം മനുഷ്യരെ അവർ തങ്ങളോടുകൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്യുന്നു.
കർത്താവേ, എന്നാലും നല്ലവരും, അങ്ങയെ സ്നേഹിക്കുന്നവരും, അങ്ങ് ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കുന്നവരുമായ അനേകം പുരോഹിതൻമാർ ഉണ്ടല്ലോ. കുറെപ്പേരേ എനിക്കറിയാം.
അതേ വാസുലാ, വളരെപ്പേർ എൻറെ പ്രബോധനങ്ങൾ അനുസരിച്ചുകൊണ്ട്, സ്വയം ബലിയായിത്തീർന്നുകൊണ്ട്, വിനീതരായി ജീവിച്ചുകൊണ്ട്, എൻറെ ആടുകളെ പരിപോഷിപ്പിക്കുന്നു. എനിക്കു പ്രിയപ്പെട്ടവരായ അവർ ലോകത്തിൻറെ പ്രകാശമാണ്. അവർ എൻറെ ആബേൽമാരാണ്. എൻറെ വേദന ശമിപ്പിക്കുന്ന, മുറിവുകൾ ഉണക്കുന്ന ലേപനദ്രവ്യങ്ങളാണ് അവർ.
എങ്കിലും അവരുടെയിടയിൽ കായേൻമാരുമുണ്ട്. അവർ എൻറെ ശരീരത്തിൽ തറച്ചിരിക്കുന്ന അമ്പുകളാണ്. വഞ്ചകരായ അവർ അഹന്തകൊണ്ട് അന്ധരായിക്കുകയാണ്. ദുഷ്ടരായ അവർ നീചമായ താത്പര്യങ്ങളാകുന്ന ചാച്ചിലുള്ളവരാണ്. അവരാണ് എൻറെ തലയിലെ മുൾക്കിരീടം. അവരുടെ പാപങ്ങൾ അനവധിയാണ്. കാപട്യമാണ് അവരുടെ ഗുരു. അങ്ങനെയുള്ളവർക്കെതിരെയാണ് എൻറെ ദൈവീകനീതി ആളിക്കത്തുന്നത്.
മകളേ, എൻറെ കരം പിടിക്കുക. എന്നോടു ചേർന്നിരിക്കുക. എൻറെ ശിരസ്സിലുള്ള ആ മുള്ളുകളെ ഞാൻ നിനക്കു ചൂണ്ടിക്കാണിച്ചുതരാം. എൻറെ ദൈവീകശക്തിയാൽ എൻറെ ശരീരമാകുന്ന എൻറെ സഭയുടെ ഉള്ളറകളിലേക്കു ഞാൻ നിന്നെ നയിക്കാം. കുന്തത്തിൻറെ മുന ഏതെന്നു ഞാൻ നിനക്കു മനസ്സിലാക്കിത്തരാം.
വാസുലാ, ഈ കായേൻമാരെ ഞാൻ വെറുതെ വിടുകയില്ല. അവർക്ക് എന്താണ് എനിക്കുവേണ്ടി കാഴ്ച സമർപ്പിക്കുവാനുള്ളത്? അവരുടെ കരങ്ങൾ ശൂന്യമാണ്. എൻറെ ആടുകൾക്കു കൊടുക്കുവാൻ അവരുടെ കൈവശം യാതൊന്നുമില്ല.
പൊതുജനമദ്ധ്യത്തിൽ തങ്ങളെത്തന്നെ പ്രദർശിപ്പിക്കുവാൻ അവർ ഇഷ്ടപ്പെടുന്നു. മറ്റുള്ളവർ തങ്ങളെ ആദരപൂർവം അഭിനന്ദിക്കുന്നത് അവർ ഇഷ്ടപ്പെടുന്നു. ഉറ കെട്ടുപോയ ഉപ്പുപോലെയാണ് അവർ. മകളേ, സത്യമായി ഞാൻ നിന്നോടു പറയുന്നു, അവരാണ് ഇക്കാലത്തെ ഫരിസേയൻമാർ!
എൻറെ ദൈവമേ, ഇതു ഭയങ്കരമാണ്.
വാസുലാ, ഇക്കാരണത്താൽ മറഞ്ഞിരിക്കുന്നതെല്ലാം വെളിച്ചത്തുവരുകയും, മൂടപ്പെട്ടിരിക്കുന്നതെല്ലാം മറനീക്കി പുറത്തുവരുകയും ചെയ്യും. എന്തെന്നാൽ, ഇതെൻറെ നിശ്ചയമാണ്.
വരൂ, എൻറെ സാന്നിദ്ധ്യം വിസ്മരിക്കരുത്.
അല്ല, കർത്താവേ, അങ്ങയെ എൻറെ പരിശുദ്ധ പിതാവും, പരിശുദ്ധ സ്നേഹിതനും, പരിശുദ്ധ സഹോദരനുമായി കാണുന്നു. അതുപോലെ പരിശുദ്ധ മറിയത്തെ എൻറെ പരിശുദ്ധ മാതാവായി കണക്കാക്കുന്നു. നിങ്ങൾ എനിക്കു തിരുക്കുടുംബമാണ്. ഞാൻ നിങ്ങളെ എങ്ങനെ മറക്കും?
പ്രിയപ്പെട്ടവളേ, ഞാൻ നിൻറെ മണവാളനുമാണ്. ഇപ്രകാരം നീ എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളെ തീക്ഷണമായി സ്നേഹിക്കുക. ഞങ്ങൾ പരിശുദ്ധരാണെന്ന കാര്യം മറക്കാതെ ഞങ്ങളെ സ്നേഹിക്കുക. ഞങ്ങൾ നിൻറെ തിരുക്കുടുംബമാണ്. ഞാനാണ് നിൻറെ ദൈവം. ജാഗ്രതയുള്ളവളായിരിക്കുക.
ഉവ്വ്, കർത്താവേ.
നമുക്കു പോകാം.
ശരി, പോകാം.
01.10.1987 I am thirsty Vassula!
(പ്രഭാതം. ഇന്നു രാവിലെ മേക്കപ്പു സാധനങ്ങൾ വില്ക്കുന്നതിനായി എൻറെ അടുക്കൽ ഒരാൾ വന്നു. അത് ആവശ്യമില്ലാത്ത സാധനങ്ങളായിരുന്നു; കൂടാതെ സമയം നഷ്ടം വരുത്തുന്നതും. അവളെ എൻറെ അടുക്കലേക്ക് അയച്ചത് എൻറെ സ്നേഹിതയായിരുന്നു.)
കുഞ്ഞേ, ഞാൻ നിന്നെ അളവില്ലാത്തവിധം സ്നേഹിക്കുന്നു. ഞാൻ നിനക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. വാസുലാ, എന്തുകൊണ്ടാണ് നീ എന്നിൽനിന്നു പിന്തിരിയുന്നത്? നീ എന്നിൽനിന്നു പിന്തിരിയരുത്!
(ഈ സമയത്ത് യേശുവിൻറെ ഹൃദയം സ്നേഹത്താൽ കത്തിജ്വലിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.)
നീ ശരിയായിത്തന്നെ ഊഹിച്ചു മനസ്സിലാക്കിയിരിക്കുന്നു. എൻറെ സ്നേഹം വീണ്ടും കത്തിജ്വലിച്ചുകൊണ്ടിരിക്കുന്നു. എൻറെ സ്നേഹം കത്തിജ്വലിച്ചിരിക്കുമ്പോൾ ഞാൻ കൂടുതലായി സ്നേഹം ആവശ്യപ്പെടുന്നു.
നീ എനിക്കുവേണ്ടി മാത്രം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിൻറെ ദൃഷ്ടി എൻറെമേൽ ഉറപ്പിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്നെ നോക്കുക. എന്നെ സ്നേഹിക്കുക. എന്നെ സുഗന്ധപൂരിതനാക്കുക; എന്നെ അലങ്കരിക്കുക. എന്നെ സ്തുതിക്കുക. എന്നെ ആഗ്രഹിക്കുക. എനിക്കുവേണ്ടി ശ്വസിക്കുക. എനിക്കുവേണ്ടി മാത്രം പുഞ്ചിരിക്കുക.
നിൻറെ ദൈവമായ എന്നെ നീ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നീ എന്നോടു പറയുക. മറ്റുള്ളവരെ എന്നിലേക്ക് അടുപ്പിക്കുവാൻ പരിശ്രമിക്കുക. എൻറെ ശമിക്കാത്ത ദാഹം ശമിപ്പിക്കുക. വാസുലാ, ഞാൻ ദാഹാർത്തനാണ്. ഞാൻ മനുഷ്യർക്കുവേണ്ടി ദാഹിക്കുന്നു.
വാസുലാ, നീ എന്തിനാണ് എതിരാളികളെ എൻറെ അടുക്കലേക്കു കൊണ്ടുവരുന്നത്? ഇനിമേൽ നീ എതിരാളികളെ കൊണ്ടുവരാതിരിക്കുക. ഒരിക്കലും കൊണ്ടുവരരുത്!
എന്നെ സ്തുതിക്കുക. ഞാൻ നിനക്കു ധാരാളമായി തന്നിട്ടുണ്ട്. ഞാൻ നിനക്കു നൽകിയിരിക്കുന്ന എല്ലാത്തിനുംവേണ്ടി നീ എന്നെ സന്തോഷിപ്പിക്കുമോ?
എൻറെ ആനന്ദത്തിൻറെ പൂന്തോട്ടത്തിലൂടെ ഞാൻ നിന്നോടൊപ്പം നടന്നു. അതിൻറെ സൗന്ദര്യം നമ്മൾ പങ്കുവച്ചു. എൻറെ സന്തോഷവും സഹനവും ഞാൻ നിന്നോടൊപ്പം പങ്കുവച്ചു.
എൻറെ കുരിശ് ഞാൻ നിൻറെ തോളിൽ വച്ചു. നമ്മൾ രണ്ടു പേരും അത് ഒരുമിച്ചു പങ്കുവച്ചുകൊണ്ടിരിക്കുന്നു. കുരിശിലൂടെയുള്ള മനോവ്യഥയും, ദുഃഖങ്ങളും, വേദനയും നമ്മൾ ഒരുമിച്ചു പങ്കുവച്ചുകൊണ്ടിരിക്കുന്നു. കുരിശിലൂടെയുള്ള സ്നേഹവും നമ്മൾ ഒരുമിച്ചു പങ്കുവച്ചുകൊണ്ടിരിക്കുന്നു.
നിന്നെ സുഖപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് ഞാൻ നിന്നെ എൻറെ നെഞ്ചോടുചേർത്ത് ഉയർത്തിയില്ലേ? ഞാൻ നിന്നെ എൻറെ മണവാട്ടിയായി സ്വീകരിക്കുകയും, നമ്മുടെ വിവാഹ മണിമഞ്ചികയായി എൻറെ കുരിശിനെ പങ്കുവച്ചുതരുകയും ചെയ്തില്ലേ? നീ എന്നെ നോക്കുകയില്ലേ?
( ഞാൻ യേശുവിൻറെ തിരുമുഖത്തേക്ക് നോക്കി.)
പുഷ്പമേ, നിന്നെ എപ്പോഴെങ്കിലും ഉപേക്ഷിക്കുവാൻ എനിക്കു കഴിയുമോ? നിന്നെ ഏറ്റവും അധികം സ്നേഹിക്കുന്നവനാണ് ഞാൻ. എൻറെ അരികിൽ നിലകൊള്ളുക.
ഇവിടെ:
( യേശുവിന് പെട്ടെന്ന് ഒരു ആശയം ഉണ്ടായതുപോലെ, സംഭാഷണം പെട്ടെന്ന് നിർത്തിയിട്ട്, യേശു എൻറെയും അവിടുത്തെയും കണങ്കാലുകൾ ചൂണ്ടിക്കാണിച്ചു. അവ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതായി ഞാൻ കണ്ടു.)
ശ്രവിക്കുക. നമ്മുടെ ബന്ധങ്ങൾ ഞാൻ കൂടുതൽ ബലപ്പെടുത്തും. നീ എന്നോടൊപ്പം അടുത്ത് അടുത്ത് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ എന്നോട് ഐക്യപ്പെട്ട് ഒന്നായിത്തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരാണ് നിന്നെ ആദ്യം ചേർത്തുപിടിച്ചത്?
എങ്ങനെയാണ് കർത്താവേ?
ആദ്യമായി നിന്നെ വിശുദ്ധീകരിച്ച് നിൻറെമേൽ ദൃഷ്ടി ഉറപ്പിച്ചത് ഞാനായിരുന്നു. വാസുലാ, എനിക്കുവേണ്ടിയാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്. നീ ആരാണെന്ന് ഞാൻ നിന്നെ ഓർമ്മിപ്പിക്കട്ടെ. നീ വെറും ചാരവും പൊടിയുമല്ലാതെ മറ്റൊന്നുമല്ല. എൻറെ അനന്തമായ കാരുണ്യത്താൽ ഞാൻ നിന്നെ മരിച്ചവരിൽനിന്ന് ജീവനിലേക്ക് ഉയർത്തി. ഇക്കാര്യം എപ്പോഴും ഓർത്തുകൊള്ളുക.
(പാസ്റ്റർ വന്നപ്പോൾ ഞാൻ ദൈവീക സന്ദേശങ്ങൾ അദ്ദേഹത്തെ കാണിച്ചു. ആരംഭത്തിൽത്തന്നെ അദ്ദേഹം അതു വിശ്വസിച്ചില്ല. പരിശുദ്ധ മാതാവിനെ ദൈവമാതാവായി അദ്ദേഹം അംഗീകരിച്ചില്ല. പരിശുദ്ധ മാതാവിൻറെ പ്രത്യക്ഷപ്പെടലുകളെ കുറിച്ച് അദ്ദേഹം കേട്ടിട്ടേ ഇല്ലായിരുന്നു. യാതൊരു ആത്മീയ പ്രവൃത്തികളിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. വിശുദ്ധ ചിത്രങ്ങളോടും അദ്ദേഹത്തിന് എതിർപ്പായിരുന്നു. ഞാൻ സമനില തെറ്റിയ ഒരു മനുഷ്യനാണെന്ന് ഒരുപക്ഷേ അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും.)
വാസുലാ, ഞാൻ സർവ്വസമ്പന്നാനാണ്. എന്നാൽ, വളരെക്കുറച്ചുപേർ മാത്രമേ എൻറെ സമ്പത്തിനെക്കുറിച്ചു അറിയുന്നുള്ളൂ! ഞാൻ മനുഷ്യനായിരുന്നപ്പോൾ ഞാൻ നിന്ദിക്കപ്പെട്ടിട്ടില്ലേ? എന്നെ പുച്ഛിച്ചിട്ടില്ലേ? എന്നെ ഒരു ദൈവദൂഷകനായി കരുതപ്പെട്ടിട്ടില്ലേ? പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നതുപോലെ ഞാനും ഉപേക്ഷിക്കപ്പെടുകയും ഒടുവിൽ സ്വീകരിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടില്ലേ?
നിന്ദനങ്ങൾ സഹിച്ചുകൊണ്ടും, ശരീരദമനം ചെയ്തുകൊണ്ടും എന്നെ ആദരിക്കുക. നീ സ്വയം വിനീതയാവുക. അതെ, എന്നെപ്പോലെയാകണമെന്ന് ഓർമ്മിക്കുക. നികൃഷ്ടതയുടെ മദ്ധ്യേ നീ എന്നെ സേവിക്കേണ്ടിവരുമെന്ന് ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ? നിനക്ക് യാതൊരു വിശ്രമവും ഉണ്ടാവുകയില്ലെന്നു ഞാൻ പറഞ്ഞിട്ടില്ലേ? ഞാൻ നിനക്കു തരുന്നത് സ്വീകരിക്കുക. സ്വയം ആശാനിഗ്രഹം ചെയ്യുന്നതിനെക്കുറിച്ചു ഭയപ്പെടേണ്ട.
രക്തം വാർന്നൊലിക്കുന്ന എൻറെ ഹൃദയത്തിൽനിന്നു രണ്ടു തുള്ളി രക്തം ഞാൻ നിൻറെ ഹൃദയത്തെ മുഴുവൻ നിറയ്ക്കത്തക്കവണ്ണം ഒഴുക്കാം.
എൻറെ കൈകൊണ്ടു പരിശുദ്ധമാക്കപ്പെട്ട നീ, എൻറെ പ്രകാശത്തിൽ കീഴിൽ വസിക്കുക. തിരസ്ക്കരിക്കപ്പെടുവാൻ പഠിക്കുക.
(യേശു ഇതു പറഞ്ഞപ്പോൾ വളരെയധികം ദുഃഖിതനായി കാണപ്പെട്ടു. അവിടുത്തെ വേദനയോടു തുലനം ചെയ്താൽ എൻറെ വേദന ഒന്നുമല്ലായിരുന്നു. എൻറെ വേദന വിസ്മരിച്ചുകൊണ്ട് യേശുവിനെ ആശ്വസിപ്പിക്കുവാൻ ഞാൻ ആഗ്രഹിച്ചു.)
(പരിശുദ്ധ മാതാവ് എൻറെ അടുത്തുള്ളതയി എനിക്ക് അനുഭവപ്പെട്ടു.)
പരിശുദ്ധ മാതാവേ?
വാസുലാ, നീ എനിക്കുവേണ്ടി ഒരു തിരി കത്തിക്കുക. ആ പാസ്റ്ററുടെ തെറ്റു തിരുത്തുക. അയാളോടു ക്ഷമിക്കണമെന്ന് യേശുവിനോട് അപേക്ഷിക്കുക. എനിക്കുവേണ്ടി നീ അതു ചെയ്യാമോ?
പരിശുദ്ധ മാതാവേ, ഞാൻ അതു ചെയ്യാം.
പ്രിയപ്പെട്ടവളേ, പരിഹാരം ചെയ്യുക. യേശുവിൻറെ പ്രവർത്തനങ്ങളിൽ സംശയിക്കരുത്. ഞങ്ങളെ ആദരിക്കുക.
പരിശുദ്ധ മാതാവേ, ഞാൻ ചെയ്യാം.
02.10.1987 My Holy Shroud is authentic
ഇത് ഞാനാണ് യേശു. എൻറെയോ എൻറെ മാതാവിൻറെയോ രൂപങ്ങളിൽ ഏതും ആദരിക്കപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയട്ടെ. എൻറെ കുരിശ് എന്നെ പ്രതിനിധാനം ചെയ്യുന്നതുപോലെ ഞങ്ങളുടെ രൂപങ്ങളും ഞങ്ങളെ പ്രതിനിധാനം ചെയ്യുന്നു. എൻറെ മൃതശരീരം പൊതിഞ്ഞിരുന്ന തിരുവസ്ത്രവും യഥാർത്ഥത്തിലുള്ളതാണെന്ന് എല്ലാവരും അറിയട്ടെ. അതു തന്നെയാണ് എന്നെ പൊതിഞ്ഞിരുന്ന തിരുക്കച്ച.
ഞാൻ അനുഗ്രഹിച്ചിരിക്കുന്ന വാസുലാ, എൻറെ ഹൃദയത്തിലേക്കു പ്രവേശിക്കുക. നിന്നെ ഞാൻ എൻറെ ഹൃദയത്തിൽ മറച്ചുവയ്ക്കട്ടെ. നീ അവിടെ വിശ്രമിക്കുക. വരൂ, നിൻറെ പിതാവിൻറെ സന്നിധിയിലേക്കു വരുക.
ദൈവം എന്നെ പൊതിയുന്നതുപോലെ എനിക്കു തോന്നി. ഞാൻ ആനന്ദതുന്ദിലയായി.
05.10.1987 Turin and the Holy Shroud. Be My Victim of Love
(എന്നോടു പരിശുദ്ധ മാതാവ് ആവശ്യപ്പെട്ടതുപോലെ ആ പാസ്റ്ററിനു വേണ്ടി പ്രായശ്ചിത്തം ചെയ്യുവാൻ ഞാൻ തീരുമാനിച്ചു. കുറച്ചുകഴിഞ്ഞ് എൻറെ ബന്ധു ഇസ്മിനി ഫോൺ വിളിച്ച് അവൾ ഇറ്റലിയിലെ ടൂറിൻ സന്ദർശിക്കാൻ പോവുകയാണെന്നു പറഞ്ഞു. അവരോടൊപ്പം പോകാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചു. അവിടത്തെ കത്തിഡ്രലിൽ പോയി അവിടെ സൂക്ഷിച്ചിരിക്കുന്ന തിരുക്കച്ച ചുംമ്പിക്കണമെന്നുള്ളത് എൻറെ ചിരകാലസ്വപ്നമായിരുന്നു. യേശു എനിക്ക് അതു തരപ്പെടുത്തിത്തന്നിരിക്കുന്നു. അതുകൊണ്ട് ഞാനും പോകണം.
അവിടെ ചെന്നാൽ തങ്ങാറുള്ള ഒരു ഹോട്ടലിൽ എൻറെ ബന്ധു ഞങ്ങളെ കൊണ്ടുചെന്നാക്കി. ടൂറിൻ വളരെ പ്രശസ്തിയാർജ്ജിച്ച ഒരു നഗരമാണ്. എന്നാൽ ഞങ്ങളുടെ ഹോട്ടൽ ഞങ്ങൾക്കു പോകേണ്ട സ്ഥലത്തുനിന്ന് അഞ്ഞൂറു മിറ്റർ അകലത്തായിരുന്നു. യേശു എനിക്ക് അത് എളുപ്പമാക്കിത്തുന്നു. ശനിയാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങൾ കത്തീഡ്രലിൽ എത്തി.
കത്തിഡ്രലിൻറെ മുകളിലത്തെ നിലയിലാണ് തിരുക്കച്ച സൂക്ഷിച്ചിരിക്കുന്നത്. ഏറ്റവും പരിശുദ്ധമായ ഒരു സ്ഥലത്തു നിൽക്കുന്നതുപോലെ എനിക്കു തോന്നി. ശാന്തിയും പരിശുദ്ധിയും അവിടെ നിറഞ്ഞുനിൽക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. വളരെ അത്ഭുതകരം തന്നെ.
കുറച്ചുകഴിഞ്ഞ് ഞാൻ ഹോട്ടലിലേക്കു മടങ്ങി. ഷോപ്പിംഗിനു പോയിരുന്ന എൻറെ ബന്ധു വൈകുംന്നേരം തിരിച്ചുവന്നു. ഞാൻ കണ്ട കാഴ്ചകൾ അവളോടു പറയുവാനായി ഞാൻ അടുത്തുചെന്നു. എന്നാൽ, അവൾ എൻറെ അടുത്തേക്ക് പറന്നുവന്ന്, അവൾ കണ്ടത് പറയുവാൻ വെമ്പൽപൂണ്ടു. ഞാൻ പറയുന്നതു കേൾക്കുവാൻ ക്ഷമ കാട്ടാതെ അവൾ കണ്ടത് എന്നോടു പറയുവാനായിരുന്നു അവൾക്കു തിടുക്കം. അത്രയ്ക്ക് അത്ഭുതകരമായിരുന്നു അവൾ കണ്ട കാഴ്ചകൾ.
‘‘വാസുലാ, നമ്മൾ കുറഞ്ഞതു പത്തു പ്രാവശ്യമെങ്കിലും ആ റോഡ് കുറുകെ കടന്നിട്ടുണ്ട്. ഞാനാണെങ്കിൽ വർഷങ്ങളായി ഇവിടെ വരാറുള്ളതുമാണ്. എന്നാൽ ഇതിനു മുമ്പൊരിക്കലും അവിടെ മാതാവിൻറെ ഒരു പ്രതിമയും കണ്ടിട്ടില്ല. ഇന്നു കണ്ടത് വളരെ അത്ഭുതം തന്നെ. ഏകദേശം മൂന്നു മീറ്റർ ഉയരം, വളരെയധികം ഞൊറികളുള്ള ഉടുപ്പ്, ഒരു നീല ശിരോ വസ്ത്രം. മാതാവ് വളരെ മനോഹരിണിയായി കാണപ്പെട്ടു. ലോകത്തെ മുഴുവൻ അനുഗ്രഹിക്കുവാനും ആലിംഗനം ചെയ്യുവാനും ആഗ്രഹിക്കുന്നതുപോലെ മാതാവ് ഇരുകൈകളും തുറന്നു പിടിച്ചിരിക്കുന്നു. നീയും വരണം. വന്ന് ആ അത്ഭുതദൃശ്യം കാണണം.
നീയും അതിലേ കടന്നുപോയതല്ലേ? എന്നിട്ടു നീ പരിശുദ്ധ മാതാവിനെ കണ്ടില്ലേ? എല്ലാ വശത്തും തിളങ്ങുന്ന രക്തവർണ്ണശബളമായ സാറ്റിൻ തിരശ്ശീല എത്ര കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്.” ബന്ധു ഇപ്രകാരം വിവരിച്ചു.
എന്നാൽ ഞാൻ അതൊന്നും കണ്ടില്ല. ഞാനും അതിലേ കടന്നുപോയതാണ്. പാതി ചുവപ്പും പാതി മഞ്ഞയും നിറത്തിലുള്ള തിരശ്ശീല മാത്രേമേ ഞാൻ കണ്ടിട്ടുള്ളൂ. പ്രതിമയൊന്നും ഞാൻ അവിടെ കണ്ടിട്ടില്ല. ഇതിനു മുമ്പൊരിക്കലും ഇങ്ങനെ കാണുകയുണ്ടായിട്ടില്ലെന്ന്
ബന്ധു തുടർന്നുപറഞ്ഞു.
പിറ്റേദിവസം ഞായാറാഴ്ച എന്നെ ആ മനോഹര പ്രതിമ കാണിക്കാമെന്നു ബന്ധു പറഞ്ഞു. ആദ്യം തിരുക്കച്ച കണ്ടതിനുശേഷം പ്രതിമ കാണുവാൻ പോകാമെന്നു ഞാൻ നിർദ്ദേശിച്ചു. അതനുസരിച്ച് ഞങ്ങൾ കത്തീഡ്രലിൽ പോയി. വിശുദ്ധ കുർബ്ബാനയിൽ സംബദ്ധിച്ച് ഒരു തിരിയും കത്തിച്ചശേഷം ഞങ്ങൾ മാതാവിൻറെ വലിയ പ്രതിമ കാണുവാനായി ബന്ധു പറഞ്ഞ സ്ഥലത്തേക്കു പോയി.
അവിടെ ചെന്നപ്പോൾ എൻറെ ബന്ധു അന്തംവിട്ട നിലയിലായി. മാതാവിൻറെ വലിയ പ്രതിമ പോയിട്ട് ഒരു ചെറിയ പ്രതിമപോലും അവിടെയെങ്ങും കാണാനില്ലായിരുന്നു. തിളങ്ങുന്ന മനോഹരമായ തിരശ്ശീലയും അവിടെ കണ്ടില്ല. ആകെക്കൂടി കാണുവാൻ കഴിഞ്ഞത് സാധാരണ ചുവപ്പും നീലയും നിറത്തിലുള്ള തിരശ്ശീല മാത്രം.
എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് എൻറെ ബന്ധുവിന് പിടികിട്ടിയില്ല. എന്നാൽ എനിക്കു സംഗതി പിടികിട്ടി. ആ തിരശ്ശീലയ്ക്കു താഴെയായി അകത്തേക്ക് ഒരു വാതിൽ ഉണ്ടായിരുന്നു. അവൾ അതു തള്ളിത്തുറന്നു. അതിനകം ഒരു പള്ളിയായിരുന്നു. ഞാൻ പറഞ്ഞു നമ്മളെ ഇതിനുവേണ്ടിയാണ് മാതാവ് ടൂറിനിലേക്കു കൊണ്ടുവന്നത്.
നീ കണ്ട മനോഹരമായ പ്രതിമ മാതാവിൻറെ നാമത്തിലുള്ള മനോഹരമായ പള്ളിയിലേക്കു നമ്മളെ ആകർഷിക്കുവാൻ മാതാവ് കാണിച്ചതാണ്. ഒരു മെഴുകുതിരി കത്തിച്ചുകൊണ്ട് പാസ്റ്ററിൻറെ വാക്കിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാനും മാതാവ് നമ്മോട് ആവശ്യപ്പെടുന്നു.
ഞങ്ങൾ പള്ളിയിൽ പ്രവേശിച്ചു. മനോഹരമായ ഒരു ദേവാലയം. അപ്പോൾ വിശുദ്ധ കുർബ്ബാന നടക്കുകയായിരുന്നു. വിശുദ്ധ കുർബ്ബാന കഴിയുന്നതുവരെ ഞങ്ങൾ അവിടെ തങ്ങി. വിശുദ്ധ കുർബ്ബാനയ്ക്കുശേഷം ഞങ്ങൾ മുന്നോട്ടു നീങ്ങി. പരിശുദ്ധ മാതാവിൻറെ സുവർണ്ണ ആഭയാർന്ന ഒരു പ്രതിമ ഉണ്ണിയേശുവിനെയും കരത്തിലേന്തിക്കൊണ്ടു നിലകൊള്ളുന്നു. ഞങ്ങൾ ആ തിരുസ്വരൂപത്തിനുമുമ്പിൽ തിരി കത്തിച്ചിട്ട് മുട്ടുകുത്തിനിന്നു പ്രാർത്ഥിച്ചു. യേശുവേ, ഞങ്ങളോടും ആ പാസ്റ്ററിനോടും ക്ഷമിക്കണമേ.)
യേശുവേ, ഞങ്ങൾ ഈ ചെയ്തതു ശരിതന്നെയാണോ?
വാസുലാ, അതെ. നീ വിവരിച്ചതുപോലെ തന്നെയാണ്.
നിൻറെ ദൗത്യം പൂർത്തിയാക്കിയാലുടൻ ഞാൻ നിന്നെ എൻറെ പക്കലേക്ക് കൊണ്ടുപോരും. നിനക്കുവേണ്ടി എൻറെ അന്തരംഗം ദാഹിക്കുന്നു.
വാസുലാ, എൻറെ മാതാവിനെ ശ്രവിക്കുക.
വാസുലാ, ഇസ്മിനിയോടു പറയുക ഞാൻ അവളെ എപ്രകാരം സ്നേഹിക്കുന്നു എന്ന്. അവളുടെ ശ്രദ്ധ ആകർഷിക്കുവാനും, അവളെ എൻറെ ദേവാലയത്തിലേക്ക് ആനയിക്കുവാനുമാണ് എൻറെ ഈ പ്രതിമ ഞാൻ അവൾക്ക് കാണിച്ചുകൊടുത്തത്
പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. പ്രിയരേ, ഞങ്ങളെ ബഹുമാനിക്കുക. നിങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി പരിഹാരം ചെയ്യുക.
ഞങ്ങൾ നിങ്ങൾ എല്ലാവരുടെയും വളരെ അടുത്തുതന്നെയുണ്ടെന്ന് ഓർക്കുക. ഞാൻ നിൻറെ അരികെയുള്ളതുകൊണ്ട് നീ ഒരിക്കലും നിരാശപ്പെടരുത്. എപ്പോഴും യേശുവിനെ ആശ്രയിക്കുക. മകളേ, യേശുവിൻറെ പീഡാസഹനങ്ങളെപ്പറ്റി ധ്യാനിക്കുക. യേശുവിനുവേണ്ടി ജീവിക്കുക. അവനെ മഹത്ത്വപ്പെടുത്തുക.
മാതാവേ, അങ്ങയുടെയും യേശുവിൻറെയും സഹായത്താൽ മാത്രമേ ഇതെല്ലാം ചെയ്യുവാൻ എനിക്കു പ്രാപ്തിയുണ്ടാവുകയുള്ളൂ.
അങ്ങയെ ബഹുമാനിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. ഇസ്മിനിയെ ഞാൻ അനുഗ്രഹിക്കുന്നു. എൻറെ ദേവാലയത്തിൽവച്ച് അവളെയും അവളുടെ ഭർത്താവിനെയും അനുഗ്രഹിച്ചു.
പരിശുദ്ധ മാതാവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു.
ഞാൻ നിന്നെയും അനുഗ്രഹിക്കുന്നു.
( പിന്നീട്)
കർത്താവേ, എൻറെ എല്ലാ തെറ്റുകുറ്റങ്ങളും വീഴ്ച താഴ്ചകളും എന്നോടു ക്ഷമിക്കണമെ. അങ്ങയുടെ സന്നിധിയിൽ അങ്ങയെ ഇങ്ങനെയെല്ലാം ദ്രോഹിച്ചതിനു ഞാൻ ക്ഷമ ചോദിക്കുന്നു.
ഞാൻ നിന്നോടു പൂർണ്ണമായി ക്ഷമിക്കുന്നു.
പ്രിയപ്പെട്ട കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
നീ ഓരോ പ്രാവശ്യവും എന്നെ സ്നേഹിക്കുന്നുവെന്നു പറയുമ്പോൾ ഞാൻ നിൻറെ എല്ലാ നികൃഷ്ടതകളെയും അവഗണിക്കുന്നു; എൻറെ നീതിയുടെ പ്രഹരം നിൻറെമേൽ ഉണ്ടാകാതിരിക്കുന്നതിന് ഞാൻ അതിനെ തടയുകയും ചെയ്യുന്നു.
വാസുലാ, നീ തീർച്ചയായും വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കുവാൻ കഴിയാത്തവിധം നികൃഷ്ടയാണ്. നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുമ്പോൾ നീ എൻറെ ക്രോധത്തെ ശമിപ്പിക്കുകയാണ് ചെയ്യുന്നത്
(യേശു കർക്കശക്കാരനായി കാണപ്പെട്ടു. എനിക്ക് അവിടുത്തോടു ഭയം തോന്നി.)
കർത്താവേ, ഞാൻ അങ്ങയെ ഭയപ്പെടുന്നു.
ഞാൻ സ്നേഹമാണ്. അതിനാൽ നീ എന്നെ ഭയപ്പെടേണ്ട.
ഓ എൻറെ യേശുവേ, ഞാൻ ഇത്രമാത്രം ദുഷിച്ചവളും നന്ദിയില്ലാത്തവളും വെറുപ്പുള്ളവളും ആകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എനിക്കു നിന്നോടു ദയ തോന്നുന്നു. എൻറെ ദയയാൽ എൻറെ ക്രോധം വളരെ അപൂർവ്വമായി മാത്രമേ നിനക്കെതിരെ ജ്വലിക്കാറുള്ളൂ.
കൃപയുടെ ഒരു കണികപോലും ഞാൻ അർഹിക്കുന്നില്ല എന്ന് എനിക്കറിയാം. അങ്ങ് എനിക്ക് ഏറ്റവും നല്ലവനും ക്ഷമാശീലനുമാണ്. അങ്ങ് ഒരിക്കലും എന്നോടു കോപിച്ചിട്ടില്ല. എൻറെ എല്ലാ കുറ്റങ്ങളും കുറവുകളും മറന്ന് അങ്ങ് എന്നെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അങ്ങ് എന്നെ അത്രമാത്രം ലാളിച്ചു.
വാസുലാ, അത്ര വലുതാണ് എൻറെ കാരുണ്യം!
യേശുവേ.
ഇതാ, ഞാൻ.
എൻറെ ദൈവമേ.
ഇതാ, ഞാൻ.
അങ്ങേയ്ക്ക് എന്നോടു ക്ഷമിക്കുവാനും എനിക്ക് അങ്ങയെ ബഹുമാനിക്കുവാനും കഴിയേണ്ടതിന് അങ്ങയെ കൂടുതലായി സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കണമെ.
കുഞ്ഞേ, നിന്നെ പഠിപ്പിക്കുന്ന നിൻറെ ദൈവീക ഗുരുവാണ് ഞാൻ. എൻറെ ക്ഷമയെക്കുറിച്ച് ഒരിക്കലും സംശയിക്കരുത്.
കർത്താവേ, ഞാൻ സംശയിക്കുകയില്ല. എന്നോടുള്ള അങ്ങയുടെ കൃപയാലും, എന്നോടുള്ള അങ്ങയുടെ സമീപനത്താലും എന്നെ അങ്ങേയ്ക്ക് യോഗ്യമാക്കിത്തീർക്കണമേ. അങ്ങയെ മഹത്ത്വപ്പെടുത്തുവാൻ എന്നെ അനുവദിക്കണമേ. പാപത്തിൽ നിന്ന് എന്നെ തടയണമേ. പ്രിയപ്പെട്ട കർത്താവേ, എൻറെ പാപംമൂലം അങ്ങയെ നിരന്തരമായി ദ്രോഹിക്കുന്നതിൽനിന്ന് എന്നെ തടയണമേ.
എന്നെ വാഴ്ത്തുക.
യേശുവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു. പിതാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
എൻറെ കുരിശിൻറെ വഴിയിൽ നിന്നെ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.
യേശുവേ, അത് എങ്ങനെയാണ്? എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, എങ്ങനെ? ആര് എന്നെ സഹായിക്കും?
(നിരാശകൊണ്ട് എൻറെ കണ്ണു നിറഞ്ഞു.)
എൻറെ മാതാവിനെപ്പറ്റി പറയുന്ന നിന്ദനങ്ങൾ നീ കേൾക്കുന്ന സമയം വരെ നിൻറെ കണ്ണുനീർ നീ സൂക്ഷിച്ചു വയ്ക്കുക.
യേശുവേ, എന്നെ സഹായിക്കണമേ.
മകളേ, എന്നെ ആശ്രയിക്കുക. നിന്നെ പഠിപ്പിക്കുവാൻ എന്നെ അനുവദിക്കുക. നിൻറെ ഇപ്പോഴുള്ള വിധേയ സ്വഭാവത്താൽ എന്നെ സന്തോഷിപ്പിക്കുക. എൻറെ അടുക്കലേക്ക് വരിക. ഞാൻ നിന്നെ സ്നേഹിക്കുന്നു.
യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എൻറെ അജ്ഞതയുടെമേൽ കരുണയുണ്ടാകണമേ.
എനിക്കു നിന്നോടു കരുണയുണ്ട്. എന്നെ സന്തോഷിപ്പിച്ചുകൊണ്ട് ഇപ്രകാരം പറയുക: “കർത്താവേ, എന്നെ അങ്ങയുടെ ബലിവസ്തു ആക്കിമാറ്റണമേ. അങ്ങയുടെ ജ്വലിക്കുന്ന സ്നേഹത്തിൻറെ ബലിവസ്തു. അങ്ങയെ ആരാധിക്കുവാൻ, അങ്ങയെ മാത്രം ആരാധിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ കുരിശിൽ കിടന്നുകൊണ്ട്, ഒരിക്കലും ഇടം വലം നോക്കാതെ അങ്ങയെ ആരാധിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങേയ്ക്കുവേണ്ടി മനുഷ്യരെ നേടിക്കൊണ്ട് അങ്ങയുടെ ദാഹം ശമിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അങ്ങയുടെ സ്നേഹത്തിൻറെ ബലിവസ്തു ആയിരിക്കും. ഞാൻ അങ്ങയെ സ്നേഹിക്കുന്നു.” ഇപ്രകാരം പറയുക.
( ഞാൻ അപ്രകാരം പറഞ്ഞു.)
വാസുലാ, ഇനിമേൽ നി ഒരിക്കലും എൻറെ ഹൃദയത്തിൽനിന്നു വിട്ടുപോവുകയില്ല. വാസുലാ, നിനക്കു തിരഞ്ഞെടുക്കാം- ഒന്നുകിൽ നിൻറെ ജീവിതം, അല്ലെങ്കിൽ ഒരു ബലിവസ്തുവിൻറെ ജീവിതം.
യേശുവേ, അങ്ങയെ വിട്ടുപിരിയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങയോടു ഒപ്പമായിരിക്കുവാൻ, അങ്ങയുടെ പാർശ്വത്തിൽ ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നീ നന്നായിത്തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. നീ എന്നോടു സാദൃശ്യപ്പെട്ടിരിക്കും, എൻറെ സ്നേഹത്തിൻറെ ഒരു ബലിവസ്തുവായിത്തീരുക. എൻറെ പ്രകാശത്തിൽ നീ തഴച്ചുവളരണം.
യേശുവേ, നന്ദി. ഞാൻ അങ്ങയെ വാഴ്ത്തുന്നു. അങ്ങ് എനിക്കു നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും എന്നോടുള്ള അങ്ങയുടെ അനുകമ്പയ്ക്കും നന്ദി.
മകളേ, എൻറെ സമാധാനം നിന്നോടുകൂടെ ഉണ്ടാകട്ടെ. എൻറെ സാന്നിദ്ധ്യം ഒരിക്കലും മറക്കരുത്. നിന്നിൽ വിശ്രമിക്കുവാൻ എന്നെ അനുവദിക്കുക, എന്തെന്നാൽ നീയാണ് എൻറെ ഭവനം.
യേശുവേ, അങ്ങ് എന്നെ സന്തോഷിപ്പിക്കുന്നു. ഞാൻ അങ്ങയിൽനിന്നു പഠിക്കുന്നു.
പുഷ്പമേ, ഞാൻ നിൻറെ ഗുരുവും ദൈവവുമാണ്. വരൂ, നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
06.10.1987 Be My Tablet
എനിക്ക് എൻറെ ദയനീയാവസ്ഥയെക്കുറിച്ച് സ്വയം സഹതാപം തോന്നി. എൻറെ അജ്ഞതകൊണ്ട് ഞാൻ ദൈവത്തെ പ്രീതിപ്പെടുത്തുന്നില്ല. അവിടുത്തെ മനസ്സിലാക്കുവാനും ഞാൻ മന്ദഗതിക്കാരിയാണ്.
എന്നെപ്പറ്റിത്തന്നെ എനിക്കു സന്തോഷമില്ല. അവിടുത്തെ സൃഷ്ടികളിൽ ഏറ്റവും നികൃഷ്ടയാണ് ഞാൻ എന്നുപറഞ്ഞാൽ അതു വാസ്തവമായിരിക്കും.
സന്ദേശങ്ങൾ എങ്ങനെയാണ് ലഭിക്കുവാൻ തുടങ്ങിയത് എന്നതിനെക്കുറിച്ചു സംസാരിക്കുവാൻ ഞാൻ തീരെ ഇഷ്ടപ്പെടുന്നില്ല. കാരണം, എന്നെപ്പറ്റിത്തന്നെയായിരിക്കും ഞാൻ സംസാരിക്കേണ്ടത്. അതു മോശമാണ്, വളരെ മോശമാണ്.
എങ്കിലും എൻറെ കൂട്ടുകാരും മറ്റാളുകളും അത് എങ്ങനെയാണ് തുടങ്ങിയത് എന്നറിയുവാൻ ജിജ്ഞാസുക്കളായിരിക്കുന്നു. അതുകൊണ്ട്, അതു വിവരിച്ചു പറയുവാൻ ഞാൻ നിർബന്ധിതയായി.
ഓരോ പ്രാവശ്യവും ഞാൻ അതു വിവരിക്കുമ്പോൾ പലപ്പോഴും എന്നെക്കുറിച്ചുതന്നെ ചിലതു പറയേണ്ടിവരാറുണ്ട്. അപ്പോഴൊക്കെയും എനിക്കു സ്വയം വെറുപ്പു തോന്നിയിരുന്നു. പിന്നീട്, ഇത് എങ്ങനെയാണ് തുടങ്ങിയതെന്നു പറയേണ്ടന്നു ഞാൻ നിശ്ചയിച്ചു. അങ്ങനെയായൽ എനിക്ക് എന്നെപ്പറ്റി ഏറെ പറയാതെ കഴിയാമെന്ന് ഞാൻ ആശ്വസിച്ചു.
ആളുകൾക്ക് അത്രത്തോളം ജിജ്ഞാസയുണ്ടെങ്കിൽ മറ്റുള്ളവരിൽനിന്ന് അവർ മനസ്സിലാക്കിക്കൊള്ളട്ടെയെന്നു ഞാൻ കരുതി. അങ്ങനെയായൽ എനിക്ക് എന്നെപ്പറ്റിത്തന്നെ ഏറെ പറയാതെ കഴിയാമല്ലോ.
സന്ദേശം വായിച്ച് അറിയുവാൻ അവർ തല്പരാണെങ്കിൽ, അവർക്കു വിശ്വാസം ഉണ്ടെങ്കിൽ ദൈവം അവർക്കു വെളിച്ചം നൽകുമല്ലോ? ഞാൻ തന്നെ എനിക്കു സാക്ഷിയാകേണ്ടതില്ലല്ലോ?
ഞാൻ എല്ലാം ദൈവതൃക്കരങ്ങളിൽ ഏല്പിക്കാം. അസാദ്ധ്യമായത് സാദ്ധ്യമാക്കുവാൻ അവിടുത്തേയ്ക്കു കഴിയുമല്ലോ.
അതുകൊണ്ട് ഇപ്പോൾ മുതൽ ഞാൻ അവിടുത്തെ പെൻസിലും കടലാസ്സും മാത്രമായിരിക്കും. അവിടുത്തെ സെക്രട്ടറി. അവിടുത്തെ സ്നേഹിക്കുവാൻ അവിടുന്നു തന്നെ പഠിപ്പിച്ച ഒരു സെക്രട്ടറി. അവിടുത്തെ ആഗ്രഹങ്ങൾ രേഖപ്പെടുത്തുന്ന ഒരു എഴുത്തു പലകയായിരിക്കും ഞാൻ.
കൊള്ളാം. നീ എൻറെ എഴുത്തു പലകയായിരിക്കുക. നിന്നിൽ എൻറെ വചനങ്ങൾ ഞാൻ കൊത്തിവയ്ക്കട്ടെ. വളരെ മൃദുലമായിരിക്കുക; അപ്പോൾ എൻറെ വചനങ്ങൾ നിൻറെമേൽ വളരെ ആഴത്തിൽ കൊത്തിവയ്ക്കുവാൻ എനിക്കു കഴിയുമല്ലോ.
( ഞാൻ എന്നെത്തന്നെ വിസ്മരിച്ച് തറയിൽ ഇരിക്കുകയായിരുന്നു. അവിടുന്ന് എൻറെ നേരെ നോക്കി എന്നെ ഓർമ്മിപ്പിച്ചു. ഞാൻ മുട്ടുകുത്തിനിന്നു.)
വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നീയും ഞാനും ചേർന്ന്, നമ്മൾ രണ്ടുപേരുംകൂടി എൻറെ കുരിശ് പങ്കുവയ്ക്കുകയാണ്.
വാസുലാ, ഞാൻ പറയുന്നതു കേൾക്കുക. നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ്. നീ അത് ഇനിയും മനസ്സിലാക്കിയിട്ടില്ലേ? നിൻറെ ദൈവമായ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അനുഭവിച്ചറിയുക. കുഞ്ഞേ, നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വധുവാണ്.
(യേശു എന്നെ ആവരണം ചെയ്യുന്നതായി എനിക്കു തോന്നി.)
വാസുലാ, എൻറെ നിലവിളി സ്വർഗ്ഗം മുഴുവനിലും പ്രതിധ്വനിക്കുന്നു. എൻറെ അഭിലാഷം അചഞ്ചലമാണ്. അതു നിൻറെ കാതുകളിൽ എത്തിയിരിക്കണം.
നീ വിട്ടുവീഴ്ച ചെയ്യുന്നതരത്തിലുള്ള, വഴങ്ങുന്നവളാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ വഴങ്ങുവാൻ തയ്യാറല്ലെങ്കിൽ എങ്ങനെ ഐക്യപ്പെടുവാൻ സാധിക്കും? എൻറെ സഭകളെ ഐക്യപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. നീ എന്നെ അനുഭവിച്ചറിയുകയും, എൻറെ സ്വരം ശ്രദ്ധിക്കുകയും ചെയ്യുമോ?
എൻറെ ദൈവമേ, എന്തുകൊണ്ടാണ് സഭയുടെ തലവൻമാർ അങ്ങയുടെ സന്ദേശം അറിയുവാൻ ഇടവരുത്താത്തത്?
മകളേ, അവർ അറിയുവാൻ ഞാൻ ഇടവരുത്തും. എൻറെ സഭയെ അലങ്കരിക്കുക. എന്നെ സ്നേഹിക്കുക. സഭ പുനരുദ്ധരിക്കപ്പെടും!
(യേശുവിൻറെ അത്ഭുതകരമായ ഒരു രൂപം ഞാൻ കണ്ടു. യേശുവിൻറെ മനോഹരവും മഹത്ത്വീകൃതവും അത്ഭുതകരവും രാജകീയ പ്രൗഢിയാർന്നതുമായ ഒരു പ്രതിമ, അവിടുത്തെ കൈ ഉയർത്തി എന്നെ ഒരു അടയാളം കാണിച്ചു. കൈവിരലുകൾ കൊണ്ട് ഒരു അടയാളം. വിജയത്തെ സൂചിപ്പിക്കുന്ന ഒരു അടയാളമായിരുന്നു അത്.)
08.10.1987 Mary is the Queen of Heaven
യേശുവേ?
ഇതാ, ഞാൻ.
യേശുവേ, നമ്മുടെ പരിശുദ്ധ മാതാവിനെതിരേ പറയപ്പെടുന്ന എല്ലാ നിന്ദനങ്ങൾക്കും പരിഹാരം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സൃഷ്ടികളിൽനിന്നു, പ്രത്യേകിച്ചു പുരോഹിതന്മാരിൽനിന്ന് മാതാവിനെതിരേ പറയപ്പെടുന്ന ഹീനമായ നിന്ദനങ്ങൾ എനിക്കു സഹിക്കാനാവുന്നില്ല. എൻറെ തല പോയാലും ഞാൻ അതിനെ ചെറുക്കുകയും മാതാവിനുവേണ്ടി വാദിക്കുകയും ചെയ്യും.
വാസുലാ, അത്തരം നിന്ദനങ്ങൾ കേൾക്കുമ്പോൾ സ്നേഹം എത്രമാത്രം സഹിക്കേണ്ടിവരുന്നെന്നു നിന്നെ ഞാൻ മനസ്സിലാക്കിത്തരാം.
വാസുലാ, കർത്താവായ ഞാൻ എൻറെ മാതാവിനെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്ന് എല്ലാവരും അറിയട്ടെ. അവൾ സ്വർഗ്ഗത്തിലെ രാജ്ഞിയാണെന്നും, കർത്താവായ ഞാൻ അവളുടെ ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങളുള്ള ഒരു കിരീടം അണിയിച്ചിട്ടുണ്ടെന്നും അവർ അറിയട്ടെ. അവൾ സ്വർഗ്ഗത്തിൽ മഹിമയോടെ വാഴുന്നു. ഇത് എൻറെ വചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഞാൻ എൻറെ അമ്മയെ ബഹുമാനിക്കുന്നു. ഞാൻ എൻറെ അമ്മയെ ബഹുമാനിക്കുന്നതുപോലെ നിങ്ങളും എൻറെ അമ്മയെ ബഹുമാനിക്കണം.
ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാനും എൻറെ അമ്മയും ചേർന്ന് നിന്നെ അനുഗ്രഹിക്കുന്നു.
കർത്താവേ, ആ പാസ്റ്റർ നമ്മുടെ പരിശുദ്ധ മാതാവിനെ വന്ദിക്കുന്നതിനെ എതിർക്കുകയാണ്. അങ്ങു കുരിശിൽ കിടന്നുകൊണ്ട് അപ്രകാരം പറഞ്ഞിട്ടുള്ളതാണെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് അതു യോഹന്നാനോടു മാത്രമായിരുന്നുവെന്നാണ്. അതിനും പുറമേ, വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും അവൾ നമ്മുടെ അമ്മയാണെന്നും നമ്മൾ അവളുടെ മക്കളാണെന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മകളേ, ഞാൻ ഒരിക്കൽകൂടി ആവർത്തിച്ചു പറയട്ടെ: എൻറെ അമ്മ നിങ്ങളുടെയും അമ്മയാണ്. നിങ്ങൾ അവളുടെ മക്കളുമാണ്. ഇക്കാര്യം എൻറെ വചനത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇക്കാര്യം അറിഞ്ഞിട്ടില്ലാത്തവർക്കുവേണ്ടി ഞാൻ വീണ്ടും പറയുന്നു, തിരുവചനത്തിൽ അങ്ങനെ പറയുന്നുണ്ടെന്ന്.
കർത്താവേ, അത് എവിടെയാണ്?
വെളിപാടിൻറെ പുസ്തകത്തിൽ, സാത്താൻ എൻറെ അമ്മയെ കീഴ്പ്പെടുത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ രോഷം പൂണ്ട് അമ്മയുടെ ശേഷിച്ച മക്കളുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. അവരാകട്ടെ എൻറെ കല്പനകൾ അനുസരിക്കുന്നവരും എനിക്കു സാക്ഷ്യം വഹിക്കുന്നവരുമാണ്.
കർത്താവായ യേശുവേ, എന്നെ സഹായിച്ചതിനു നന്ദി.
വാസുലാ, ഞാൻ നിന്നോടു പറഞ്ഞിട്ടുണ്ടല്ലോ, നിൻറെ മുന്നിൽ എപ്പോഴും ഞാനുണ്ടെന്ന്. എൻറെ പ്രവൃത്തികൾ ഞാൻ പൂർത്തിയാക്കേണ്ടതിന് നീ വളരെ എളിയവളായി നിലകൊള്ളുക. ഞാൻ നിന്നെ സ്നേഹിക്കുന്നു.
ഞാനും അങ്ങയെ സ്നേഹിക്കുന്നു. കർത്താവേ, ഞാൻ അങ്ങയെ വാഴ്ത്തുകയും ചെയ്യുന്നു.
നമുക്ക്, നമ്മൾ?
അതെ കർത്താവേ.
10.10.1987 Venerate and Honor My Mother
ഓ യേശുവേ, എല്ലാ ക്രിസ്ത്യാനികളും പരിശുദ്ധ മാതാവിനെ വണങ്ങുന്നില്ലെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. ക്രിസ്ത്യാനികൾക്കിടയിൽ ഇത്ര ഭീമമായ അന്തരമുണ്ടെന്നും ഞാൻ മനസ്സിലാക്കിയിരുന്നില്ല. മാതാവിനെ വണങ്ങുന്നതിനെചൊല്ലി എന്തെന്തു വിത്യസ്തമായ കാഴ്ചപ്പാടുകൾ! വളരെ കഷ്ടം തന്നെ!
ഓ വാസുലാ, നീ വിചാരിക്കുന്നതിലും കഷ്ടമാണത്.
ഓ യേശുവേ, എന്തുകൊണ്ടാണ് അത് ഇത്ര മോശമായിത്തീർന്നിരിക്കുന്നത്?
വാസുലാ, അതിനുകാരണം, എൻറെ ശരീരമാകുന്ന സഭ പലതായി ഭിന്നിച്ചിരിക്കുകയാണ്. എൻറെ ശരീരമാകുന്ന സഭയെ ഒന്നിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു!
അവർ ഒന്നിപ്പിക്കപ്പെട്ടാൽ നമ്മുടെ പരിശുദ്ധ മാതാവിനെ എല്ലാവരും വണങ്ങുമോ?
കുഞ്ഞേ, അവർ വണങ്ങും.
അവർ യഥാർത്ഥത്തിൽ വണങ്ങുമെന്ന് എനിക്കു മനസ്സിലാക്കാമോ?
ഞാൻ അവരെ കുനിക്കും. അവരുടെ മുട്ടുകളെ ഞാൻ മടക്കും. അപ്പോൾ അവർ എൻറെ അമ്മയെ വണങ്ങുകയും ബഹുമാനിക്കുകയും ചെയ്യും.
അതെ, കർത്താവേ.
കുഞ്ഞേ, എൻറെ സഭയെ ഞാൻ നവീകരിച്ചു ശക്തിപ്പെടുത്തും. വരൂ, നമുക്ക്, നമ്മൾ?
അതെ, കർത്താവേ.
12.10.1987 I am Omnipotent- I am
(ഞാൻ ഒരിടത്തു സന്ദർശനത്തിനു ചെന്നപ്പോൾ ഒരു ശാസ്ത്രീയ മാസിക കാണാനിടയായി. ശാസ്ത്രീയമായ ചിന്തയുടെ നിഗമനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന ആ മാസിക എല്ലാ തരത്തിലുള്ള ആത്മീയ പ്രവർത്തനങ്ങളെയും എതിർത്തിരുന്നു.
ഇക്കാലത്ത് എല്ലാ അതിസ്വാഭാവിക പ്രവർത്തനങ്ങൾക്കും അതിൻറെതായ സംയുക്തിക വിശദീകരണങ്ങൾ ഉണ്ടായിരിക്കും. അബോധമനസ്സ്, ഉപബോധമനസ്സ്, ഹിപ്നോട്ടിസം, ഇരട്ടവ്യക്തിത്വം, ഭ്രമാത്മകത്വം, സ്വയം പ്രത്യായനം മുതലായ മാനസിക വ്യാപാരങ്ങൾക്കെല്ലാം യുക്തിപൂർവ്വമായ വിശദീകരണം തേടുകയാണ് ബഹുജനങ്ങൾ.
ഏശയ്യായെപ്പോലെയുള്ള വലിയ പ്രവാചകന്മാർ പറയുന്നതൊന്നും അവർ അംഗീകരിക്കുന്നില്ല. എല്ലാത്തിനും ശാസ്ത്രീയമായ ഉത്തരം കണ്ടെത്താനാണ് അവരുടെ നീക്കം. വിശുദ്ധന്മാരെയും അവർ അംഗീകരിക്കുന്നില്ല.. അതെല്ലാം ഒരുവക മാനസിക വിഭ്രാന്തിയുടെ ബാഹ്യപ്രകടനങ്ങളാണെന്നാണ് അവരുടെ വാദം. എൻറെ അഭിപ്രായത്തിൽ അവർ ദൈവത്തെയും വെല്ലുവിളിക്കുകയാണ്. ദൈവം സർവ്വശക്തനല്ലെന്ന് തെളിയിക്കാനാണ് അവരുടെ ശ്രമം. ദൈവമേ, എന്താണ് ഇങ്ങനെയൊക്കെ?
വാസുലാ, എന്നിൽ വിശ്വാസിക്കാത്തവർ വളരെയധികം ഉണ്ട്.
എന്നാൽ ഞാൻ അങ്ങയോട് ഒരു സംഗതി ആവശ്യപ്പെടുകയാണ്. അങ്ങയെ തുടച്ചുനീക്കുവാൻ നോക്കുന്ന ഈ അബദ്ധ സിദ്ധാന്തങ്ങളെയും പഠിപ്പിക്കലുകളെയും അങ്ങേയ്ക്കു നിശ്ശേഷം നശിപ്പിച്ചുകൂടെ? അവർ അങ്ങയുടെ ശത്രുക്കളാണല്ലോ. അവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതെന്തിന്? അവയെ നശിപ്പിക്കുക. അല്ലാത്തപക്ഷം നമ്മുടെ വിശ്വാസത്തെ അവ നശിപ്പിക്കും. അതുകൊണ്ട് ദയവായി അവയെ നശിപ്പിക്കണം.
ഞാൻ അതു ചെയ്യുന്നതാണ്. വിഷമിക്കരുത്. ഒരിക്കലും സംശയിക്കരുത്. വിശ്വസിക്കുക. പ്രിയപ്പെട്ടവളേ, സന്ദേശം എഴുതി എടുക്കുന്നതിൽ മടുപ്പു തോന്നരുത്. ഇതിനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. നീ നഷ്ടപ്പെടുവാൻ പാടില്ല; എനിക്കത് കാണാനേയാവില്ല. നീ ഇക്കാര്യം മനസ്സിലാക്കുന്നുണ്ടോ? കുഞ്ഞേ, നീ വീണുപോകുന്നതു കാണാനും എനിക്കാവില്ല.
മറ്റുള്ളവരുടെ കാര്യമോ? അവരാരും വീണുപോകുന്നത് കാണുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങ് എന്നെ പിന്തുണയ്ക്കുന്നതുപോലെ അങ്ങ് അവരെയും പിന്തുണയ്ക്കണമെ.
വാസുലാ, നിങ്ങൾ എല്ലാവരെയും ഞാൻ സഹായിക്കും.
(ദൈവം സംപ്രീതനായി കാണപ്പെട്ടു.)
ദൈവമേ, ഞാൻ ഇങ്ങനെ ഓരോ കാര്യങ്ങൾ ആവശ്യപ്പെടുന്നതിൽ എന്നോടു ക്ഷമിക്കണമെ. എൻറെ ആവേശംകൊണ്ടു പറഞ്ഞു പോകുന്നതാണ്. എന്തായാലും അനീതി സഹിക്കുവാൻ എനിക്കു സാദ്ധ്യമല്ല. ഇത്രത്തോളം പറയുന്നതിൽ എന്നോടു ക്ഷമിക്കണമെ.
കുഞ്ഞേ, ഞാൻ ക്ഷമിക്കുന്നു. നീ പറഞ്ഞോളൂ.
(പറയുവാൻ മറ്റു പലതും എൻറെ മനസ്സിൽ ഉണ്ടായിരുന്നു.)
ഇപ്പോൾ പറയുന്നതു ശരിയാണെന്നു തോന്നുന്നതുകൊണ്ട് ഞാൻ പറയട്ടെ. ഈ മനുഷ്യർ തങ്ങളുടെ അന്ത്യശ്വാസംവരെ ഇതൊന്നും വിശ്വസിക്കുകയില്ല. എന്ത് അസാധാരണ സംഭവം കണ്ടാലും അത് വിശദീകരിക്കാനാവാത്തത് എന്നല്ലാതെ അതൊന്നും ദൈവത്തിൽ നിന്നു വരുന്നതാണെന്ന് അവർ സമ്മതിക്കുകയില്ല.
ഞാൻ അവരെ ബോധ്യപ്പെടുത്തും. എൻറെ ശക്തി അവരുടെ കഴിവിനും അതീതമാണ്. ഞാൻ സർവ്വശക്തനാണെന്ന് നിങ്ങൾ എല്ലാവരെയും ഞാൻ ബോധ്യപ്പെടുത്തും. നിങ്ങൾ എവിടെയായിരുന്നാലും എൻറെ സർവ്വശക്തിത്വം നിങ്ങൾ കാണും. ഒരു കണ്ണിനും അതു നിഷേധിക്കുവാൻ കഴിയില്ല. ഈ അടയാളം എന്നിൽനിന്നു വരുന്നതല്ല എന്ന് ഒരു മനുഷ്യനും പറയുകയില്ല.
പ്രിയപ്പെട്ടവളേ, അവരുടെ സിദ്ധാന്തങ്ങൾ അപ്പോൾ അവർക്ക് എങ്ങനെയാകും കാണപ്പെടുക? അവരുടെ ശാസ്ത്രകാരൻമാർക്ക് എന്തായിരിക്കും തോന്നുക? അവരുടെ വിജ്ഞാനത്തിനൊക്കെയും എന്താണു സംഭവിക്കുക? അവരുടെ വിജ്ഞാനം എൻറെ ജ്ഞാനത്തിൻറെ മുഖത്ത് എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് ഞാൻ അവർക്കു കാണിച്ചുകൊടുക്കും.
അവർ വിജ്ഞാനം എന്നു വിശ്വസിച്ചിരിക്കുന്നതിനെ ഈ ലോകത്തിൽനിന്നു ഞാൻ തുടച്ചുമാറ്റും. ഇതാണ് എൻറെ വചനങ്ങൾ നിൻറെമേൽ മുദ്രണം ചെയ്യുന്നതിന് ഞാൻ നിന്നെ ഉപയോഗപ്പെടുത്തുന്നതിൻറെ ഒരു കാരണം. എൻറെ പദ്ധതികൾ മുൻകൂട്ടി പറയുവാനും അതു നടപ്പാക്കാനും നിനക്കു കഴിയേണ്ടതിനാണിത്.
കർത്താവായ ഞാൻ ആയിരിക്കുന്നവനും, ആയിരുന്നവനും, എപ്പോഴും ആയിരിക്കുകയും ചെയ്യുന്നവനാണ്. അതുകൊണ്ട് എൻറെ അസ്തിത്വത്തെ നിങ്ങൾ ഒരിക്കലും നിഷേധിക്കരുത്. ഞാൻ ആകുന്നു.
പ്രിയപ്പെട്ട ദൈവമേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. ഈ പദ്ധതി ഇന്നത്തേയ്ക്കും ഭാവിയിലേക്കും ഉള്ളതായിരിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു.
വാസുലാ, ഞാൻ ആരംഭിച്ച എല്ലാ പദ്ധതികളും പൂർത്തിയാക്കിയിട്ടുള്ളതുപോലെ എൻറെ ഈ പദ്ധതിയും ഞാൻ പൂർത്തിയാക്കും.
കുഞ്ഞേ, നമുക്കു പ്രാർത്ഥിക്കാം:
സ്നേഹ പിതാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ വാഴ്ത്തുന്നു. അങ്ങയുടെ കരുണയെ പ്രതി ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. എന്നെ പൂർണ്ണമായി ഉപയോഗപ്പെടുത്തക്കവണ്ണം എന്നെ അങ്ങേയ്ക്കു യോഗ്യയാക്കി മാറ്റണമെ. അങ്ങയുടെ ഇഷ്ടമനുസരിച്ച് എന്നെ ഉപയോഗപ്പെടുത്തിയാലും. ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ആമ്മേൻ.
പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എന്നെ നോക്കുക.
(ഞാൻ നോക്കി)
അങ്ങു പുഞ്ചിരിക്കുകയാണല്ലോ.
തുടർന്ന് എഴുതുക.
(തുടർന്ന് എഴുതുവാൻ ഞാൻ അല്പം സംശയിച്ചിരുന്നു.)
അങ്ങു പുഞ്ചിരിക്കുമ്പോൾ അങ്ങയുടെ മുഖത്തെ നുണക്കുഴികൾ ഞാൻ കാണുന്നു.
ഞാൻ നിന്നെ സ്നേഹിക്കുന്നു.
കർത്താവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു.