ദൈവത്തിലുള്ള യഥാർത്ഥ ജീവിതം- Notebooks 17-21
വാസുലാ റിഡൻ
Notebook 17
13.10.1987 Love will return to you as Love
(എൻറെ ബെഡ് റൂമിൻറെ വാതിലിനു സമീപം യേശു നിൽക്കുന്നതായി ഞാൻ കണ്ടു. ഞാൻ സന്ദേശം എഴുതി എടുക്കണമെന്നുള്ള സൂചന യേശു എനിക്കു നൽകി.)
ഞാൻ വാതിൽക്കൽ ഉണ്ടായിരുന്നു. വരൂ, നീ എന്നോടൊപ്പം പ്രവർത്തിക്കും.
( ഞാൻ കൃത്യമായി കാര്യങ്ങൾ വിവേചിച്ചറിയുന്നുണ്ടെന്ന് യേശു ചിലപ്പോഴൊക്കെ ഉറപ്പുവരുത്താറുണ്ട്.)
തങ്ങളെത്തന്നെ ബുദ്ധിമാൻമാർ എന്നു സ്വയം വിളിക്കുന്നവർ എൻറെ പ്രവർത്തികളിൽ വിശ്വസിക്കുകയും, അങ്ങനെ എന്നെ അനുഗമിക്കുകയും ചെയ്യേണ്ടതിന് എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് ഞാൻ മുൻകൂട്ടിപ്പറയാം.
മകളേ, ഞാൻ അനേകരെ സൗഖ്യമാക്കും. എൻറെ വചനം പൂർത്തീകരിച്ചുകൊണ്ട് സ്നേഹം നിങ്ങളിലേക്കു സ്നേഹമായിട്ടുതന്നെ മടങ്ങിവരും.
വാസുലാ, കുറഞ്ഞ കാലത്തിനുള്ളിൽ ഈ സന്ദേശങ്ങൾ എന്നിൽനിന്നു വരുന്നതാണെന്ന് ഞാൻ നിങ്ങൾക്കു തെളിയിച്ചുതരും.
പ്രിയപ്പെട്ടവളേ, ഞാനാണ് കർത്താവ്. എൻറെ അടുക്കലേക്കു നിങ്ങൾ വരും. എന്നെ ശ്രവിക്കുക. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഞാൻ നിന്നോടു പറഞ്ഞ കാര്യം നിന്നെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. '’കർത്താവായ ഞാൻ ഗരബന്ദാളിലെ എൻറെ മക്കളെ അനുഗ്രഹിക്കുന്നു” എന്ന എൻറെ വാക്കുകൾ പ്രചരിപ്പിക്കുക; അക്കാര്യം എല്ലാവരും അറിയട്ടെ. എല്ലാവരും എന്നെ ശ്രവിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതിനുവേണ്ടി ഞാൻ എത്രമാത്രം തീക്ഷണമായി ആഗ്രഹിക്കുന്നു.
കർത്താവായ യേശുവേ, എൻറെ കഴിവനുസരിച്ച്, അങ്ങ് എനിക്കു നൽകിയിട്ടുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ഞാൻ പരിശ്രമിക്കാം. ഞാൻ അശക്തയും, അങ്ങു സർവ്വശക്തനുമാണല്ലോ. യേശുവേ, അങ്ങ് എന്നെ സഹായിക്കുമോ?
ഞാൻ നിന്നെ സഹായിക്കും. ഞാൻ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഓർക്കുക.
വാസുലാ, ചുരുങ്ങിയ കാലത്തിനുള്ളിൽ ഉന്നതത്തിൽനിന്നുള്ള ഒരടയാളം ഞാൻ നിങ്ങൾക്കെല്ലാവർക്കുമായി നല്കും. ഇത് എന്നിൽനിന്നുള്ള അടയാളമാണെന്ന് നിങ്ങൾ ഗ്രഹിക്കും. ഞാൻ നിങ്ങളിൽ പ്രകാശിക്കും. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു.
ഞാൻ എത്രമാത്രം നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു! നിങ്ങൾക്കു ഗ്രഹിക്കുവാൻ കഴിയുന്നതിലധികമായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാനാണ് നിങ്ങളുടെ സൃഷ്ടാവ്. നിങ്ങളുടെ രൂപം എൻറെ ഉള്ളംകൈയ്യിൽ കൊത്തിവച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങളോടു പറഞ്ഞിട്ടില്ലേ? എനിക്ക് എപ്പോഴെങ്കിലും നിങ്ങളെ പരിത്യജിക്കുവാൻ കഴിയുമോ?
അങ്ങ് എനിക്കു നൽകിയ ഒരു ദർശനത്തെക്കുറിച്ചു ഞാൻ ചിന്തിക്കുകയാണ്. ഞാൻ ഭയപ്പെടുന്ന ഒരു ശിക്ഷ.
അക്കാര്യം നീ ഓർത്തിരിക്കേണ്ടതിന് ആ ദർശനം വീണ്ടും ഞാൻ നിനക്കു നൽകും.
കർത്താവേ, ആ ശിക്ഷ ഒഴിവാക്കുവാൻ ഞങ്ങളെ സഹായിക്കണമേ. അതു ഞങ്ങൾക്കു സംഭവിക്കുന്നത് അങ്ങേയ്ക്ക് ഇഷ്ടമില്ലെന്ന് എനിക്കറിയാം. അതിൽ അങ്ങു സന്തോഷിക്കുന്നുമില്ല. എന്തുചെയ്യണമെന്ന് എന്നോടു പറയണമെ.
വാസുലാ, അതു സത്യമാണ്. നിങ്ങളെ ശിക്ഷിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നില്ല. എൻറെ സൃഷ്ടികൾ സ്നേഹത്തിലേക്കു മടങ്ങിവരണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
വലിയ പ്രായശ്ചിത്തപ്രവൃത്തികൾ ചെയ്യേണ്ടതുണ്ട്. മറ്റുള്ളവർക്കുവേണ്ടി പരിഹാരം ചെയ്യുവാൻ കഴിയുന്നവർ പരിഹാരപ്രവൃത്തികൾ ചെയ്യട്ടെ.
എൻറെ സൃഷ്ടികൾ മാനസാന്തരപ്പെടണം. എൻറെ മകളേ, എൻറെ സൃഷ്ടികൾ എൻറെ ആത്മീയപ്രവൃത്തികൾ ഗ്രഹിച്ച്, അവയിൽ വിശ്വസിക്കണം. എൻറെ സൃഷ്ടികൾ എന്നെ സർവ്വശക്തനായ ദൈവമായി അംഗീകരിക്കണം. ഇക്കാലത്തെ എൻറെ പ്രവൃത്തികളെ നിഷേധിക്കുന്നത് എത്രമാത്രം തെറ്റാണെന്ന് എൻറെ പുരോഹിതൻമാർ ഗ്രഹിക്കണം.
എന്നിരുന്നാലും അങ്ങയെയും അങ്ങയുടെ പ്രവൃത്തികളെയും അംഗീകരിക്കുന്ന അനേകരുണ്ട്.
എന്നെ അംഗീകരിക്കാത്തവരുമുണ്ട്; അവരോടാണ് ഞാൻ പറയുന്നത്. എൻറെ ശരീരമായ സഭയിൽ ഭിന്നത ഉണ്ടാക്കിയവരെക്കുറിച്ചുമാണ് ഞാൻ പറയുന്നത്.
മകളേ, എന്നെ വിശ്വസിക്കുക. എൻറെ ശരീരമായ സഭയിൽ ഭിന്നത സൃഷ്ടിച്ച് , പല വിഭാഗങ്ങളാക്കി മാറ്റിയവരെ സംബദ്ധിച്ച് , എൻറെ നീതിയുടെ പാനപാത്രം നിറഞ്ഞിരിക്കുന്നു. ഇനി ഞാൻ അവരെ വെറുതെ വിടുകയില്ല.
വാസുലാ, കുറച്ചുകാലം കൂടി, പശ്ചാത്താപത്തിലേക്കുള്ള ആഹ്വാനത്തിലൂടെ, നിങ്ങളെ ഉഴുതുമറിക്കുവാൻ എന്നെ അനുവദിക്കുക. താമസിയാതെതന്നെ ഞാൻ എൻറെ വിളവ് ശേഖരിക്കുന്നതായിരിക്കും. പ്രിയപ്പെട്ടവളേ, വരൂ.
കർത്താവേ, അങ്ങയുടെ ഹിതം പൂർണ്ണമായി സംഭവിക്കട്ടെ.
15.10.1987 Know what is best for your soul
ഞാൻ വേദനിച്ചതുപോലെ ഞാൻ നിന്നെയും വേദനിപ്പിക്കും. ഞാൻ നിന്നെ എളിമപ്പെടുത്തും. വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ സ്നേഹം നിമിത്തമാണ് ഞാൻ നിന്നെ കാത്തുസൂക്ഷിക്കുന്നത്. നിനക്ക് ഏറ്റവും നല്ലത് ഏതെന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് ഞാൻ നിനക്കു നിർദ്ദേശങ്ങൾ നൽകുന്നത്. നിൻറെ ദുരഭിമാന പ്രവണതകളെല്ലാം കഴുകിക്കളയേണ്ടതിന് ഞാൻ നിനക്കു പശ്ചാത്താപം നൽകും. നിനക്ക് യാതൊരു കുറവും വരില്ലെന്നു കർത്താവായ ഞാൻ ഉറപ്പുവരുത്തും. ഞാൻ നിന്നെ എപ്പോഴും കാത്തുസംരക്ഷിക്കും.
എൻറെ ദൈവമേ, എന്നെ സഹായിക്കുന്നതിന് അങ്ങേയ്ക്കു നന്ദി.
ഇപ്പോൾ ഞാൻ നിന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഒരു ചുരുങ്ങിയ കാലത്തിനുള്ളിൽ നീ എൻറെ കരങ്ങളിലേക്ക് എടുക്കപ്പെടുകയും, നീ അവിടെയായിരിക്കുകയും ചെയ്യും.
മകളേ, ഞാൻ ശരീരത്തോടെ നിങ്ങളുടെ മദ്ധ്യേ ആയിരുന്നപ്പോൾ എൻറെ ജീവിതം സഹനത്തിൻറെയും ത്യാഗത്തിൻറെയും മനോവ്യഥയുടെയും ദുഃഖത്തിൻറെയും ആകെത്തുകയായിരുന്നു. എനിക്കു യാതൊരു വിശ്രമവും ഉണ്ടായിരുന്നില്ല.
വാസുലാ, ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ് ഞാൻ നിന്നെ വളർത്തിക്കൊണ്ടുവന്നത്. എൻറെ പുഷ്പമേ, നിൻറെ ജീവിതത്തിൻറെ അവസാനം വരെയും എൻറെ കുരിശ് എന്നോടൊപ്പം നീ വഹിക്കണം. ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞാൻ വേദന സഹിക്കണമെന്നാണ് അങ്ങയുടെ ആഗ്രഹമെങ്കിൽ, ഞാൻ അങ്ങയുടെ ഇഷ്ടം നിറവേറ്റും.
എനിക്ക് ഇഷ്ടമുള്ളത് നിന്നോടു പ്രവർത്തിക്കുവാൻ എനിക്കു കഴിയേണ്ടതിനു, വഴങ്ങുന്നരീതിയിൽ മൃദുവായിരിക്കുക. കുഞ്ഞേ, എന്നെക്കുറിച്ചു സംസാരിക്കുക.
(യേശു ഇവിടെ ഉദ്ദേശിക്കുന്നത് റോഡോസ് ദ്വീപിലുള്ള ഗ്രീക്കുകാരോട് യേശുവിനെക്കുറിച്ചു സംസാരിക്കുവാനാണ്. ഗ്രീക്കുകാർ ശ്രദ്ധിക്കുവാൻ താത്പരരും ഗ്രഹിക്കുവാൻ സന്മനസ്സുള്ളവരുമാണ്.)
16.10.1987 My Church will be One
വാസുലാ, ഞാൻ എപ്പോഴും എൻറെ ലക്ഷ്യം കൈവരിക്കും.
വരൂ, ഞാൻ നിനക്കു പറഞ്ഞുതരാം. ഭൂമിയിലെ സഭയാകുന്ന എൻറെ രാജ്യം ഒരു ദിവസം സ്വർഗ്ഗത്തിലേതുപോലെയായിത്തീരും. എൻറെ സഭ ഐക്യപ്പെടുകയും, അനുഗ്രഹിക്കപ്പെടുകയും ചെയ്യും. എൻറെ വിശ്വസ്തരല്ലൊവരും പരസ്പരം മനസ്സിലാക്കും. എൻറെ കരത്താൽ ഉയർത്തപ്പെട്ട, എൻറെ രക്തത്താൽ വിശുദ്ധീകരിക്കപ്പെട്ട എൻറെ സഭ ഒന്നായിത്തീരും.
കർത്താവേ, അങ്ങയുടെ ആഗ്രഹങ്ങൾ യാഥാർത്ഥ്യമായിത്തീരട്ടെ. അങ്ങയുടെ അഭിലാഷങ്ങൾ ഗ്രഹിക്കണമെന്ന് ആഗ്രഹിക്കുന്നവരെ ബോധവൽക്കരിക്കണമേ.. ഞങ്ങളിൽ അനേകർ ഇക്കാര്യം ആഗ്രഹിക്കുന്നു.
18.10.1987 You will be the sign of my works
മകളേ, നീ എൻറെ കരം പിടിച്ചുകൊണ്ട് എൻറെ പ്രവൃത്തി പൂർത്തിയാക്കാമോ?
ഉവ്വ്, കർത്താവേ. അങ്ങയുടെ കരത്തിൽനിന്നു പിടിവിടുവാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
ഞാൻ മുമ്പു നിന്നോടു പറഞ്ഞിട്ടുള്ള കാര്യം വീണ്ടും നിനക്കു വ്യക്തമാക്കിത്തരുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ സന്ദേശങ്ങൾ എന്നിൽനിന്നു വരുന്നതാണെന്നതിൽ, യാതൊരു സംശയവും ഉണ്ടാകാതിരിക്കേണ്ടതിന്, സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു, ഞാൻ മുൻകൂട്ടി പറയുമെന്ന് ഞാൻ നിന്നോടു പറഞ്ഞു.
യേശുവേ, അങ്ങു നൽകുന്ന ഏക അടയാളം ഞാൻ തന്നെയായിരിക്കും എന്ന് അങ്ങ് എന്നോടു പറഞ്ഞിട്ടില്ലേ?
അതെ. എൻറെ ഈ പ്രവൃത്തികളുടെ അടയാളം നീ ആയിരിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നീ ജനിക്കുന്നതിനു വളരെ മുമ്പുതന്നെ എൻറെ പദ്ധതി ഞാൻ വിഭാവനം ചെയ്തതാണ്.
പുഷ്പമേ, എൻറെ നീതിയുടെ മഞ്ഞുതുള്ളികൾ നിന്നിൽ തുള്ളി തുള്ളിയായി ഇറ്റിറ്റ് വീഴേണ്ടതിന് നീ വിടർന്നു തന്നെ നിലകൊള്ളുക. എൻറെ ഗുണങ്ങൾ എന്നിൽനിന്നു പാനം ചെയ്യുക.
നീ പരിപൂർണ്ണയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ പൂർണ്ണതയാൽ എൻറെ പുഷ്പം അലങ്കരിക്കപ്പെട്ടു നിറഞ്ഞുതുളുമ്പണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറ പുഷ്പം എൻറെ ദൈവീക കുന്തിരക്ക പരിമളം പരത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വാസുലാ, എന്നെ നോക്കുക.
(ഞാൻ യേശുവിനെ നോക്കി.)
എൻറെ എല്ലാ അഭിലാഷങ്ങളും പൂർത്തീകരിക്കപ്പെടും. വാസുലാ, എനിക്കുവേണ്ടി നിൻറെ സമയം കൂടുതലായി ചെലവഴിക്കുമോ?
എൻറെ സമയം അങ്ങയുടെതാണ്. ഞാൻ അങ്ങേയ്ക്കുവേണ്ടി ജീവിക്കുന്നു.
എന്നിൽനിന്നുള്ള എണ്ണ എടുത്തു നിൻറെ വിളക്കു നിറയ്ക്കുക.
യേശുവേ, ഞാൻ എന്തു പറയുവാനാണ്? യാതൊന്നിനും എനിക്ക് അർഹതയില്ലാതിരിക്കെ അങ്ങ് എനിക്കു വളരെയധികം കൃപകൾ നൽകുന്നു.
അങ്ങ് എനിക്കു തുടർച്ചയായി കൃപകൾ നൽകിക്കൊണ്ടിരിക്കുന്നു. അങ്ങ് എനിക്കു നൽകുന്നതിനു പകരമായി യാതൊന്നും എനിക്ക് അങ്ങേയ്ക്കു നൽകുവാൻ കഴിയുന്നില്ല. അങ്ങ് എനിക്കു പ്രകാശം നൽകുന്നു. മൃതരിൽനിന്ന് അങ്ങ് എന്നെ ജീവനിലേക്ക് ഉണർത്തി. അങ്ങ് എന്നെ സൗഖ്യമാക്കി; അങ്ങയുടെ പ്രവൃത്തികൾ എന്നിലേക്ക് അങ്ങു വർഷിച്ചു.
എന്നെ മഹത്ത്വപ്പെടുത്തുക. വാസുലാ, ആരാണ് നിന്നെ വിമോചിപ്പിച്ചത്?
കർത്താവേ, അങ്ങാണ് എന്നെ വിമോചിപ്പിച്ചത്. ഞാൻ ഒരു കാര്യം പറയട്ടെ?
പ്രിയപ്പെട്ടവളേ, പറയൂ.
(ക്ഷമയുള്ള ഒരു പിതാവിനെപ്പോലെയാണ് ദൈവം സംസാരിച്ചത്.)
എൻറെ ദൈവമേ, അങ്ങയുടെ കാരുണ്യത്താലും സ്നേഹത്താലും ശക്തിയാലും അങ്ങ് എന്നോടു ചെയ്തതുപോലെതന്നെ അങ്ങ് എൻറെ സഹോദരിസഹോദരന്മാരോടും പ്രവർത്തിക്കണമേ. അവരെ വിമോചിപ്പിക്കണമെ. അങ്ങയുടെ സന്നിധിയിലേക്ക് അവരെ ഉയർത്തണമെ.
ഞാൻ അങ്ങയുടെ സ്നേഹം അനുഭവിച്ചറിയുന്നതുപോലെതന്നെ അവരും അങ്ങയുടെ സ്നേഹം അനുഭവിച്ചറിയട്ടെ. മനുഷ്യർ അങ്ങയെ സമീപിക്കുന്നതുകണ്ട് ആനന്ദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
അതിനുശേഷം എല്ലാ ക്രിസ്ത്യാനികളെയും, നമ്മുടെ പരിശുദ്ധ മാതാവിനെ നിഷേധിക്കുന്നവരെയും ഐക്യപ്പെടുത്തണമെ.
വാസുലാ, ത്യാഗ പ്രവൃത്തികൾ അനുഷ്ഠിക്കുവാൻ നീ തയ്യാറാണോ?
ഉവ്വ്, കർത്താവേ. എന്നെ ആ വിധത്തിൽ ഉപയോഗപ്പെടുത്തുവാൻ കഴിയുമെങ്കിൽ.
ഞാൻ നിന്നിൽനിന്ന് ആഗ്രഹിക്കുന്നത് എന്താണെന്ന് ഞാൻ നിനക്കു വ്യക്തമാക്കിത്തരാം. പ്രിയപ്പെട്ടവളേ, എപ്പോഴും എന്നിൽനിന്നു സ്വീകരിക്കുക. പുഷ്പമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
(ഇതു കേട്ടു എൻറെ കണ്ണുകൾ നിറഞ്ഞു.)
എനിക്കു സ്വന്തമായവർ തന്നെ എൻറെ അമ്മയെ എപ്രകാരമാണ് അധിക്ഷേപിക്കുന്നതെന്ന് നീ കേൾക്കുമ്പോൾ നീ കരയുന്നതിനുവേണ്ടി നിൻറെ കണ്ണുനീർ ഇപ്പോൾ സൂക്ഷിച്ചുവയ്ക്കുക!
അങ്ങയുടെ അമ്മയെ അധിക്ഷേപിക്കുവാൻ അവരെ അനുവദിക്കരുതേ.
വാസുലാ, എൻറെ സഭ ഏക ഭാഷ സംസാരിക്കുന്ന സമയം വരും; ആ സമയം ആസന്നമായിരിക്കുന്നു. എന്നാൽ ഈ മഹിമയാർന്ന ദിവസത്തിനുമുമ്പ് ഭീകരമായ കലാപങ്ങളും പ്രക്ഷോപങ്ങളും ഉണ്ടാകും. ഇതിനുള്ള ഒരു കാരണം മനുഷ്യൻറെ അഹന്തയും പാപവും സ്നേഹരാഹിത്യവും ആണ്. രണ്ടാമത്തെ കാരണം എൻറെ ശരീരമായ സഭ ഭിന്നതയാൽ കീറി മുറിക്കപ്പെട്ട് വിഭജിക്കപ്പെട്ടിരിക്കുന്നു.
ഒരിക്കൽ കൂടി ഞാൻ നിന്നോടു പറയട്ടെ. എൻറെ ശരീരമായ സഭയെ ഞാൻ മഹത്ത്വപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും ചെയ്യും.
പുഷ്പമേ, സ്നേഹം നിങ്ങൾ എല്ലാവരെയും ഐക്യപ്പെടുത്തും. ഇക്കാര്യം കൂടി എഴുതി എടുക്കുക: സർവ്വ അധികാരവും എന്നിൽനിന്നു വരേണ്ടതിന് എളിമയോടെ നിലകൊള്ളുക.
(ഇക്കാര്യം എല്ലാവരോടുമായിട്ടാണ് യേശു പറയുന്നതെന്ന് ഞാൻ വിചാരിക്കുന്നു.)
എൻറെ അഭിലാഷങ്ങൾ അചഞ്ചലമാണെന്ന് എല്ലാവരും അറിയട്ടെ. അവ എന്നേക്കും അചഞ്ചലമായി നിലകൊള്ളുന്നു.
യേശുവേ, അങ്ങയുടെ ഏത് അഭിലാഷങ്ങളാണ് അങ്ങ് ഉദ്ദേശിക്കുന്നത് ?
വാസുലാ, ഇനി ഞാൻ പറയുന്ന വാക്കുകൾ എൻറെ മക്കളുടെ ഇടയിൽ പ്രചരിപ്പിക്കുക:
“കർത്താവായ ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു. എൻറെ അടുക്കലേക്കു വരുക.”
കർത്താവേ, എന്നെ അവരുടെ അടുക്കലേക്ക് നയിക്കണമേ. അങ്ങയുടെ വാക്കുകൾ അവരുടെ ഇടയിൽ പ്രചരിപ്പിക്കുവാൻ എന്നെ സഹായിക്കണമേ.
വാസുലാ, എന്നിൽ ആശ്രയിക്കുക. എൻറെ പ്രകാശത്തിൽ ജീവിക്കുകയും വിശ്രമിക്കുകയും ചെയ്യുക.
19.10.1987 Sacrifice
(ഒരിക്കൽ ഞാൻ ഗ്രീസിൽ ആയിരുന്നപ്പോൾ ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യായുടെ ജീവചരിത്രം വായിക്കുകയായിരുന്നു. വിശുദ്ധയെക്കുറിച്ചുതന്നെ ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ തുടർന്ന് ബസ്സിൽ യാത്ര ചെയ്തപ്പോഴും വിശുദ്ധയെക്കുറിച്ചുള്ള അഗാധമായ ധ്യാനത്തിലായിരുന്നു എൻറെ മനസ്സ്.
ബസ്സ് നിർത്തിയപ്പോൾ, “ഞാൻ നിന്നെ സ്നേഹിക്കുന്നു'’ എന്ന വാക്കുകളുടെ ഗ്രീക്ക് ഭാഷയിലുള്ള വാക്കുകൾ, വലിയ അക്ഷരത്തിൽ, ഓരോ അക്ഷരവും ഒരു അടി വലിപ്പത്തിലുള്ളത്, നാലു മീറ്റർ അകലെ ഒരു ബസ്സ് സ്റ്റേഷൻറെ മുകളിലെ മേൽക്കൂരയിൽ എഴുതിയിരിക്കുന്നത് ഞാൻ കണ്ടു. രണ്ടു ഹൃദയങ്ങളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. വിശുദ്ധ എന്നോട് ഇപ്രകാരം പറയുന്നതായി എനിക്കു തോന്നി. അതു വിശുദ്ധ നല്കിയ സന്ദേശമായിരുന്നു.)
മകളേ, നീ ജനിക്കുന്നതിനു വളരെ മുമ്പുതന്നെ എൻറെ പദ്ധതികൾ വിഭാവനം ചെയ്യപ്പെട്ടിരുന്നെന്ന കാര്യം നീ മനസ്സിലാക്കുന്നുണ്ടോ?
കാത്തിരിക്കുക; നിനക്കു കാണാം. ഇപ്പോൾ വിശ്രമിക്കുക. എപ്പോഴും എന്നിൽനിന്നുള്ളതുകൊണ്ട് നിന്നെ നിറയ്ക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു.
പ്രിയപ്പെട്ട യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
മകളേ, നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. നിനക്കു യാതൊരു കുറവും ഉണ്ടാവില്ല എന്നു ഞാൻ ഉറപ്പുവരുത്തും. എൻറെ ഹൃദയത്തിൽ മാത്രമല്ലാതെ മറ്റെവിടെയും നീ വിശ്രമം തേടരുത്.
കർത്താവേ, എൻറെ കൂട്ടുകാരിയുടെ മകനെ സഹായിക്കുവാൻ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യുവാൻ കഴിയുമോ?
എന്നെ ശ്രവിക്കുക. സ്നേഹത്തിൻറെ പ്രവൃത്തികൾക്ക് അവനെ രക്ഷിക്കുവാൻ കഴിയും.
കർത്താവേ, ആരുടെ സ്നേഹത്തിൻറെ പ്രവൃത്തികൾ?
വാസുലാ, നിങ്ങൾ എല്ലാവരുടെയും സ്നേഹത്തിൻറെ പ്രവൃത്തികൾ തന്നെ.
പ്രിയപ്പെട്ട യേശുവേ, ബംഗ്ലാദേശിലെ കൂട്ടായ്മയെ അങ്ങയുടെ ദൈവീക കരത്താൽ അനുഗ്രഹിക്കണമേ. അവരെ എല്ലാവരെയും അനുഗ്രഹിക്കണമെന്ന് ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു. അവരെ സഹായിക്കണമെ.
വാസുലാ, എൻറെ സ്നേഹത്തെ വളർത്തണമെന്ന് അവരോടു പറയുക. എന്തെന്നാൽ അവരുടെ ഉള്ളിൽത്തന്നെ എൻറെ സ്നേഹം ഉണ്ട്. എൻറെ പ്രിയപ്പെട്ടവരുടെ മദ്ധ്യേ ഞാൻ ഉണ്ട്. മകളേ, എൻറെ കരത്താൽ ഞാൻ അവരെ അനുഗ്രഹിക്കുന്നു.
( എൻറെ കൂട്ടുകാരിയുടെ മകനുവേണ്ടി ഞാൻ പ്രാർത്ഥിച്ചു.)
നീ പ്രാർത്ഥിക്കുന്ന കാര്യത്തിൽ വിശ്വസിക്കുക. (വിശ്വാസത്തോടെ പ്രാർത്ഥിക്കുക.) കുഞ്ഞേ, എന്നിൽ വിശ്വസിക്കുക.
യേശുവേ, എൻറെ കൂട്ടുകാരിയുടെ മകൻറെ പ്രശ്നം അങ്ങേയ്ക്ക് അറിയാമോ?
എനിക്കറിയാം.
കർത്താവേ, അവൻ അങ്ങയുടെ അടുക്കൽ വരണമെന്ന് അങ്ങ് ആഗ്രഹിക്കുന്നില്ലേ?
അവനെ ഞാൻ തീക്ഷണമായി ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവളേ, സാത്താന് അവൻറെമേൽ ഒരു സ്വാധീനം ഉണ്ട്.
(സാത്താൻ അലറുന്നത് ഞാൻ കേട്ടു.'’ഞാൻ അവനെ വിടുകയില്ല.'’ അവൻ കോപംകൊണ്ട് ജ്വലിച്ചിരുന്നു.)
കർത്താവായ യേശുവേ, അവനെ രക്ഷിച്ച് അങ്ങയുടെ അടുക്കൽ എത്തിക്കുന്നതിന് ഞാൻ ത്യാഗം അനുഷ്ഠിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ അതു ചെയ്യുവാൻ അനുവദിക്കുക. ഞാൻ എന്താണ് ചെയ്യേണ്ടത്? ഒരുപക്ഷേ, രണ്ടു ദിവസത്തേയ്ക്കു വെള്ളം കുടിക്കാതെ കഴിയാം.
(സ്വിറ്റ്സ്വർലണ്ടിലെ കാലാവസ്ഥ വരണ്ടതാണ്. സാധാരണ ധാരാളം വെള്ളം കുടിക്കാറുണ്ട് അവർ.)
വാസുലാ, അവനുവേണ്ടി ത്യാഗം അനുഷ്ഠിക്കുക. എൻറെ കുരിശ് വഹിക്കുമ്പോൾ യാതൊരു പാനിയവും കുടിക്കരുത്.
ഒരു ത്യാഗമായിട്ട് ഞാൻ ഇക്കാര്യം ചെയ്യാം.
പ്രിയപ്പെട്ടവളേ, നീ പിന്നീട് മനസ്സിലാക്കും. നിൻറെ സഹോദരനുവേണ്ടി ശുശ്രൂഷ ചെയ്യുക. അവനുവേണ്ടി ത്യാഗം അനുഷ്ഠിക്കുക. ഞാൻ അവനെ സ്നേഹിക്കുന്നു.
യേശുവേ, ഞാൻ അപ്രകാരം ചെയ്യാം.
21.10.1987 Victim of My Body and of My Soul
(ഇന്ന് എനിക്കു നിരാശജനകമായ വാർത്ത കിട്ടി. ഞാൻ വളരെ പ്രതീക്ഷ വച്ചിരുന്ന ലിയോണിലെ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഞാൻ കത്തോലിക്കാ സഭാംഗം അല്ലെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന് ആദ്യമുണ്ടായിരുന്ന ഉത്സാഹവും താത്പര്യവും തണുത്തുപോയി.
ഞാൻ ദൈവത്തെ അനുഭവിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ദൈവം സഭയിലെ അധികാരികൾക്കും പരിശുദ്ധ സിംഹാസനത്തിനുമല്ലാതെ മറ്റുള്ളവർക്കും സന്ദേശം നൽകുന്നത് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല.
എന്നാൽ, പിന്നെ എന്തുകൊണ്ട് അദ്ദേഹം വിശ്വസിക്കുന്നു? ഞാൻ സഭയിലെ അധികാര ശ്രേണിയിൽ നിന്ന് വരുന്നതല്ല. ഞാൻ അവരിൽ ഒരാൾ ആയിരുന്നെങ്കിൽ ഞാൻ അംഗീകരിക്കപ്പെടുമായിരുന്നു; അവർ ഈ സന്ദേശം വായിച്ചു നോക്കുകയെങ്കിലും ചെയ്യുമായിരുന്നു.
വിവിധ ക്രിസ്തീയ സഭാവിഭാങ്ങൾക്ക് ഇടയിൽ പരസ്പരം വിഭാഗീയത കാണേണ്ടതില്ലെന്ന സന്ദേശം തന്നെയാണ് ദൈവം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
നമ്മൾ എല്ലാവരും ദൈവത്തിൻറെ ഏക അധികാരത്തിൻറെ കീഴിലാണ്. എന്തിനാണ് വിത്യാസങ്ങൾ സൃഷ്ടിക്കുന്നത്? ഒരു വ്യക്തിയുടെ സ്വഭാവത്തിൽപ്പോലും വിത്യാസം കാണുന്നു.
ഞാൻ സഭാ വസ്ത്രം ധരിക്കുന്നവളല്ല. പക്ഷേ, അതിലെന്തു കാര്യം. ഇതെന്തുകൊണ്ടാണെന്ന് എനിക്ക് ദൈവത്തോട് ചോദിക്കാമോ? ദൈവം എന്നെ ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ തിരഞ്ഞെടുത്തു; ഞാൻ ആ അവസ്ഥയിൽ തുടരണമെന്ന് ദൈവം ആഗ്രഹിക്കുന്നു.)
വാസുലാ, ഞാൻ ഭൂമിയിൽ ശരീരത്തിൽ വസിച്ചിരുന്ന കാലത്ത് എനിക്ക് ഉണ്ടായ അതേ അനുഭവം തന്നെയാണ് നിനക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. വാസുലാ, പ്രസംഗിക്കുവാൻ ആരാണ് എനിക്ക് അധികാരം നൽകിയതെന്ന് ഫരിസേയന്മാർ എന്നോടു ചോദിച്ച കാര്യം നീ ഓർക്കണം.
അതെ, കർത്താവേ.
പ്രിയപ്പെട്ടവളേ, എൻറെ സന്ദേശം എന്നിൽനിന്നു വരുന്നതാണ്. സർവ്വ അധികാരവും എന്നിൽനിന്നാണ് വരുന്നത്. നീ എൻറെ സ്വന്തമാണ്. മനുഷ്യരാണ് നിനക്ക് അധികാരം നൽകിയതെന്ന് ഞാൻ എപ്പോഴെങ്കിലും നിന്നിലൂടെ എഴുതിയിട്ടുണ്ടോ? കുഞ്ഞേ, ജ്ഞാനത്തിൽ ആശ്രയിക്കുക.
(എനിക്കു വലിയ ദുഃഖമുണ്ടായി. എൻറെ കണ്ണീർ ഒഴുകി. ഈ അവസ്ഥ മറികടക്കുന്നതിന് കുറച്ചുനേരത്തേക്ക് എനിക്ക് എഴുത്ത് നിറുത്തേണ്ടിവന്നു.)
എനിക്കുവേണ്ടി പീഡ സഹിക്കുന്നവളേ, എൻറെ ഹൃദയത്തിനുവേണ്ടി പീഡിതയാകുവാൻ ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അത് നിൻറെ ആന്തരിക വ്യക്തിത്വത്തിനുവേണ്ടിയുള്ള മാധുര്യമേറിയ പീഠാനുഭവമാണ്. എനിക്കുവേണ്ടിയും എൻറെ ശരീരമായ സഭയ്ക്കും വേണ്ടിയും പീഡിതയാണ് നീ.
മറ്റുള്ളവരുടെ തള്ളിപ്പറച്ചിൽ വഴിയും, നീ അനുഭവിക്കുന്ന മനോവ്യഥകളിലൂടെയും, ദുഃഖത്തിലൂടെയും, ഭൂമിയിൽ എനിക്കുണ്ടായ ജീവിതാനുഭവങ്ങൾ നീ അനുഭവിച്ചറിയും. നിൻറെ ആന്തരിക വ്യക്തിത്വത്തിൻറെ സഹിക്കുവാനുള്ള കഴിവിനനുസരിച്ചു, ഞാൻ ചെറിയ അളവിൽ നിനക്ക് ഇതെല്ലാം നൽകിക്കൊണ്ടിരിക്കും.
ഇതിനോടകം നീ അവിശ്വസിക്കപ്പെടുകയും, നിൻറെമേൽ കുറ്റം ആരോപിക്കപ്പെടുകയും, നീ പരിഹസിക്കപ്പെടുകയും, നീ പരിത്യജിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയും നിനക്ക് ഇതേ അനുഭവങ്ങളുണ്ടാകും.
വാസുലാ, ഇനിയും സമാനമായ വളരെയധികം സഹനങ്ങൾ നിനക്കുണ്ടാകും. എന്നിരുന്നാലും സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ സന്ദേശം വിശ്വസിക്കുന്നവരെ ഞാൻ നിനക്കു നൽകിയിട്ടുണ്ട്. അവർ നിനക്കു സാക്ഷ്യകളാണ്.
നീ ഒറ്റിക്കൊടുക്കപ്പെടുമെന്ന് ഞാൻ നിന്നെ ഓർമ്മിപ്പിക്കുന്നു.
വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. കർത്താവായ ഞാനാണ് നിൻറെ സഹായം. എൻറെ അടുക്കൽ വന്ന് സമാശ്വാസം അനുഭവിക്കുക. എൻറെ സമാധാനം നിന്നെ ആവരണം ചെയ്യട്ടെ.
വരൂ, എല്ലാ അധികാരവും എന്നിൽനിന്നാണ് വരുന്നത്; മനുഷ്യരിൽ നിന്നല്ല. നീ ഏക അധികാരിയായ എൻറെ അധികാരത്തിൽ പെട്ടവളാണ്.
എൻറെ ദൈവമേ, എന്നെ സഹായിക്കുന്നതിന് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. എനിക്കു സാക്ഷികളെ നൽകിയതിനെപ്രതിയും ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു.
പരാതിയുടെ സ്വരം ഞാൻ ഇനി ഒരിക്കലും ഉയർത്തുകയില്ല. “സന്തോഷമാണെങ്കിലും ദുഃഖമാണെങ്കിലും അങ്ങേയ്ക്ക് ഇഷ്ടമുള്ളത് എന്നോട് ചെയ്തുകൊള്ളുക. ഞാൻ അങ്ങേയ്ക്കു നന്ദിപറയും. എന്നെ എറിഞ്ഞുകളയണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കിൽ എന്നെ എറിയുക; എന്നെ തലോടണമെന്നാണ് അങ്ങയുടെ ആഗ്രഹമെങ്കിൽ ഞാൻ അതർഹിക്കുന്നില്ല. അങ്ങയുടെ തിരുഹൃദയം ആഗ്രഹിക്കുന്നത് എന്നോടു ചെയ്താലും. ഞാൻ അങ്ങയുടെതാണ്.” എന്ന എൻറെ ആദ്യത്തെ വാക്കുകൾ എനിക്കു പാലിക്കണം.
അതെ, എൻറെ വചനങ്ങൾ നിൻറെമേൽ എനിക്കു മുദ്രണം ചെയ്യേണ്ടതിന് മൃദുവായി നിലകൊള്ളുക. എൻറെ സാന്നിദ്ധ്യവും എൻറെ സ്നേഹവും അനുസ്മരിക്കുക.
22.10.1987 You are to be my net
( രാത്രി രണ്ടര മണിക്ക് ഞാൻ ഉണർന്നു. ദാഹംമൂലം എൻറെ വായും ചുണ്ടുകളും തുകൽപോലെ വരണ്ടുണങ്ങിയിരുന്നു. യേശു എന്നോടു പറഞ്ഞു: '’ഇപ്പോൾ എഴുന്നേറ്റു വെള്ളം കുടിക്കുക. വെള്ളം കുടിക്കാതെ രണ്ടുദിവസം കഴിഞ്ഞല്ലോ.” ഞാൻ എഴുന്നേറ്റു അല്പം വെള്ളം കുടിച്ചു. അധികം കുടിക്കുവാൻ എനിക്കു കഴിയുമായിരുന്നില്ല.
ഇന്നുരാവിലെ അചിന്തനിയമായവിധം ഞാൻ ദുഃഖിതയായിരുന്നു. ഞാൻ അവിടുത്തെ തീക്ഷണമായി ആഗ്രഹിച്ചു.
അവിടുത്തെ സഭയിലെ അധികാരികളുടെ സവിശേഷമായ അവകാശങ്ങൾ എനിക്കു നിഷേധിക്കുവാനാണോ എന്നെ ആത്മീയതയിലേക്ക് ഉണർത്തിയത്? അവർ അവരുടെ സവിശേഷമായ അധികാരങ്ങൾ അറിഞ്ഞിരുന്നെങ്കിൽ! എന്നാൽ എന്നിൽ തീക്ഷണമായ ആത്മീയ അഭിലാഷങ്ങൾ അവിടുന്നു നിറയ്ക്കുന്നു; അവിടുത്തെ സമാധാനം നിഷേധിക്കപ്പെടുന്നതായി എനിക്ക് അനുഭവപ്പെടുന്നു. സമാധാനത്തിനു പകരം പ്രവാസത്തിലായതുപോലെയും പ്രലോഭനങ്ങളാൽ ചുറ്റപ്പെട്ടതുപോലെയും എനിക്ക് അനുഭവപ്പെടുന്നു…)
അല്ലയോ മകളേ! എൻറെ അനുഗ്രഹിക്കപ്പെട്ടവളേ, എൻറെ ഹൃദയത്താൽ അനുഗ്രഹിക്കപ്പെട്ടവളേ, എൻറെ ഉള്ളിൽനിന്നും എൻറെ വേദന ബഹിർഗ്ഗമിക്കുന്നുണ്ട്.
വാസുലാ, എന്നാൽ ഞാൻ നിന്നെ സൃഷ്ടിച്ചിരിക്കുന്നത് നീ മനുഷ്യരുടെ ഇടയിൽ കഴിയുന്നതിനും, അവരോടു താദാത്മ്യപ്പെടുന്നതിനുമാണ്.
വാത്സല്യം ഭോഷത്തമായിത്തീരുമാറ് അത്രമാത്രം അവർണ്ണനീയമായവിധം ഞാൻ നിന്നെ സ്നേഹിക്കുന്നു.
വാസുലാ, വാക്കുകളാൽ വിവരിക്കാനാവാത്തവിധം നികൃഷ്ടയായവളേ, പ്രിയപ്പെട്ടവളേ, നിന്നെത്തന്നെ ബലിയാക്കിക്കൊണ്ട് നികൃഷ്ടതയുടെയും അവിശ്വാസികളായ മനുഷ്യരുടെയും ഇടയിൽ കഴിയുക. കാരണം, നീ എൻറെ വല ആയിത്തീരണം. എൻറെ വലയായ നീ പിടിക്കുന്ന മനുഷ്യമക്കളിൽ നിൻറെ പരിശുദ്ധ പിതാവ് ആനന്ദിക്കട്ടെ. ഇത്തവണ എൻറെ ഹൃദയം ആനന്ദത്താൽ പൂരിതമാകട്ടെ. മനുഷ്യരെ എന്നിലേക്ക് ആകർഷിക്കുക.
നിൻറെ കണ്ണുനീർ സൂക്ഷിച്ചുവയ്ക്കുക. അല്ലാത്തപക്ഷം എൻറെ അമ്മയെ അപകീർത്തിപ്പെടുത്തുന്ന ദൂഷണം നിൻറെ കാതുകൾ കേൾക്കുമ്പോൾ കരയുവാൻ കണ്ണുനീർ നിനക്കുണ്ടാവുകയില്ല!
യേശുവേ, അവർ അങ്ങയുടെ അമ്മയെ അപകീർത്തിപ്പെടുത്തുവാൻ ഒരുങ്ങുമ്പോൾ അവരുടെ നാവ് ശബ്ദം പുറപ്പെടുവിക്കാതിരിക്കട്ടെ.
വാസുലാ, കർത്താവായ ഞാൻ അവരോടു ക്ഷമിക്കും; എന്തെന്നാൽ അവർ എന്താണ് പറയുന്നതെന്ന് അവർ അറിയുന്നില്ല.
കർത്താവേ, അവർ എന്നെങ്കിലും ഇക്കാര്യം ഗ്രഹിക്കുമോ?
അവർ എന്നെ കേൾക്കുകയാണെങ്കിൽ എല്ലാവരും ഗ്രഹിക്കും; ഓരോ സൃഷ്ടിയും ഗ്രഹിക്കും. നിൻറെ മനസ്സിലുള്ള ചോദ്യത്തിനു ഞാൻ ഉത്തരം നൽകട്ടെ.
കർത്താവേ, അങ്ങു പറയുന്നു: അവർ അങ്ങയെ ശ്രവിക്കുകയാണെങ്കിൽ എന്ന്. അതിനർത്ഥം അങ്ങയെ ശ്രവിക്കാതിരിക്കുന്നവരുമുണ്ടാകും എന്നാണോ?
എനിക്ക് അത്യധികം ദുഃഖം വരുത്തുന്നതിന് എന്നെ കേൾക്കാതിരിക്കുവാൻ തങ്ങളുടെ ചെവികൾ അടയ്ക്കുന്നവരുമുണ്ടാകും. എന്നെ ശ്രവിക്കുവാൻ മടിക്കുന്നവരെ ഇത്തവണ ഞാൻ വെറുതെ വിടുകയില്ല. ഇപ്പോൾ വരൂ. എഴുന്നേറ്റ് എന്നെ അനുഗമിക്കുക.
23.10.1987 I am sending you as My bearer
(ഫരിസേയൻമാർ ഒരിക്കലും യേശുവിനെ വിശ്വസിക്കാതിരുന്നപ്പോൾ അവിടുത്തേയ്ക്ക് എത്രമാത്രം വിഷമം ഉണ്ടായെന്നും, അവിടുന്ന് യഥാർത്ഥത്തിൽ ദൈവപുത്രനാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുവാൻ അവിടുത്തേയ്ക്ക് എത്രമാത്രം പ്രയാസമായിരുന്നെന്നും ഞാൻ ഇന്നു രാവിലെ ചിന്തിക്കുകയായിരുന്നു.
ഫരിസേയരാൽ യേശു എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടു. അക്കാലത്ത് യേശുവിൽ വിശ്വസിക്കുവാൻ ഫരിസേയർക്കു സാധിക്കുകയില്ലെന്ന വസ്തുത മനുഷ്യർക്ക് അഗ്രാഹ്യമാണ്. അവർക്ക് യേശുവിനെ മനസ്സിലാക്കുവാനോ യേശു പ്രവർത്തിച്ച അത്ഭുതങ്ങൾ അംഗീകരിക്കുവാനോ കഴിയില്ലായിരുന്നു.)
ഇക്കാലത്ത് എത്രപേർ എൻറെ സന്ദേശം ഗ്രഹിച്ച് അതിൽ പൂർണ്ണമായി വിശ്വസിക്കുന്നുണ്ട്?
കുറെപ്പേർ വിശ്വസിക്കുന്നുണ്ട്. അവർ വിശ്വസിക്കാതിരിക്കുന്നവരെക്കാൾ കൂടുതലാണ്.
എൻറെ സന്ദേശം ശ്രവിക്കുകയും, വിശ്വസിക്കുകയും, അതു പൂർണ്ണമായി ഗ്രഹിക്കുകയും ചെയ്യുന്ന ആടുകളുടെയും കുഞ്ഞാടുകളുടെയും കൂട്ടത്തിൽ ഏതു കൂട്ടരുടെ എണ്ണമാണ് കൂടുതലെന്ന് എന്നോടു പറയൂ.
(ഇവിടെ ആടുകൾ പുരോഹിതന്മാരെയും കുഞ്ഞാടുകൾ സാധാരണ അത്മായ വിശ്വാസികളെയുമാണ് സൂചിപ്പിക്കുന്നത്.)
ഏതു വിഭാഗക്കാരാണ് എൻറെ സന്ദേശം ശ്രവിക്കുവാൻ കൂടുതൽ താത്പര്യപ്പെടുന്നത്?
എൻറെ അനുഭവത്തിൽ കുഞ്ഞാടുകളാണ് അങ്ങയുടെ ഈ സന്ദേശം ശ്രവിക്കുവാൻ കൂടുതൽ താത്പര്യപ്പെടുന്നത്.
ഇന്ന് ഇന്നലെത്തേതിന് സമാനമാണ്. മകളേ, കാലം മാറിയിട്ടില്ല. ഇന്ന് ഇന്നലെത്തേതിന് സമാനമാണ്. ഞാൻ ശരീരത്തോടെ ഭൂമിയിൽ ആയിരുന്നപ്പോൾ കുറച്ചുപേർ ഞാൻ മറ്റൊരു പ്രവാചകനാണെന്ന് വിശ്വസിച്ചു. എന്നാൽ വളരെക്കുറച്ചുപേർ മാത്രമേ എന്നെ മിശിഹാ ആയി കണ്ട് വിശ്വസിച്ചത്.
ഫരിസേയന്മാർ എൻറെ വാക്കുകൾ കേട്ടപ്പോൾ എന്നെ കല്ലെറിയുവാൻ ഓടിക്കൂടി.
വാസുലാ, ജനങ്ങൾ വിശ്വസിക്കുന്ന രീതിയിൽ നീ എന്തിന് ആശ്ചര്യപ്പെടുന്നു? നീ എന്നിൽനിന്നാണ് വരുന്നത്; സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ സന്ദേശത്തിൻറെ പ്രചാരകയായി ഞാൻ നിന്നെ ഇന്ന് അയക്കുന്നു.
എൻറെ സഭയെ ഐക്യപ്പെടുത്തുവാനായി ഞാൻ വരുന്നു. എന്നാൽ, ഇന്ന് ഇന്നലെത്തേതിനു സമാനമായിരിക്കുന്നു.
ഞാൻ നിന്നോടു പറയട്ടെ: സഭാധികാരികൾ നിന്നെ സംശയിക്കുകയും, ഈ സന്ദേശം എന്നിൽനിന്നു പുറപ്പെടുന്നതാണെന്ന് വിശ്വസിക്കുവാൻ അനേകർ വിസമ്മതിക്കുകയും ചെയ്യും. ചിലർ നിന്നെ പരിഹസിക്കും. അവർ നിന്നെ കർക്കശമായി പരിശോധിക്കും. എന്നാൽ മറ്റുള്ളവർ ഈ സന്ദേശം ശ്രവിക്കുവാൻ ഒരു മിനിറ്റ് സമയംപോലും ചെലവാക്കുകയില്ല. വേറെചിലർ എൻറെ സന്ദേശത്തെ തെറ്റിദ്ധരിക്കും. എന്തെന്നാൻ ഈ സന്ദേശം അവരുടെ വിജ്ഞാനത്തിന് ഉപരിയായിട്ടുള്ളതാണ്..
നിങ്ങൾക്കു നൽകുവാനായി എൻറെ ഹൃദയം എൻറെ ഉള്ളംകൈയ്യിൽ പിടിച്ചുകൊണ്ട് സർവ്വ കാരുണ്യവാനായ ഞാൻ ഇതാ വരുന്നു.
ബലഹീനയും നികൃഷ്ടയുമായ നിന്നെ എൻറെ ഉപകരണമാക്കി നിന്നിലൂടെ എന്നെ വെളിപ്പെടുത്തുവാൻ ഞാൻ ഇതാ ഭൂമിയിലേക്ക് ഇറങ്ങുന്നത് നിങ്ങൾ എല്ലാവരെയും ഐക്യപ്പെടുത്തുവാനാണ്.
എന്നാൽ ഞാൻ നിന്നോടു സത്യമായി പറയുന്നു, അവർ എൻറെ പ്രിയപ്പെട്ട ഇരുപത്തിമൂന്നാം ജോൺ മാർപ്പാപ്പയുടെ പ്രചോദനങ്ങൾ എന്നിൽനിന്നു വരുന്നതാണെന്ന് വിശ്വസിച്ചിരുന്നെങ്കിൽ സമയം സമാഗതമായിരിക്കുന്നു എന്ന് അവർ മനസ്സിലാക്കുമായിരുന്നു. അവൻറെ വാക്കുകൾ ശ്രദ്ധിക്കുക; എന്തെന്നാൽ അവൻ പറഞ്ഞ എല്ലാ വാക്കുകളും സത്യമായി എന്നിൽനിന്നും വരുന്നതാണ്. കുഞ്ഞേ, ഞാൻ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് അവർ എല്ലാവരും കാണട്ടെ.
പ്രിയപ്പെട്ട പിതാവായ എൻറെ ദൈവമേ, അങ്ങയുടെ സന്ദേശങ്ങളെ ആളുകൾ തള്ളിക്കള്ളയുകയും, പരിഹസിക്കുകയും, അവയെ ശ്രവിക്കാതിരിക്കുകയും, അവയെ നിഷേധിക്കുകയും ചെയ്യുന്നത് അഭിമുഖീകരിക്കുവാൻ ചിലപ്പോൾ എനിക്കു ഭയമാണ്. കാരണം, സത്യമായും അങ്ങാണ് എന്നിലൂടെ ഈ സന്ദേശങ്ങൾ നൽകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.
അങ്ങയുടെ അനന്തമായ കാരുണ്യത്താലും സ്നേഹത്താലും ഞങ്ങളെ വീണ്ടും സഹായിക്കുന്നതിനും, അതുവഴി ഞങ്ങളെ എല്ലാവരെയും ഐക്യപ്പെടുത്തുന്നതിനും, ഞങ്ങളെ എല്ലാവരെയും വീണ്ടെടുക്കുന്നതിനും,
അങ്ങയുടെ സഭയെ പുനരുദ്ധരിക്കുന്നതിനും വേണ്ടി
അങ്ങു ഈ സന്ദേശങ്ങളിലൂടെ ഞങ്ങളുടെ മദ്ധ്യേ ഇറങ്ങിവന്നിരിക്കുന്നു എന്ന് അവർ വിശ്വസിച്ചിരുന്നെങ്കിൽ എത്രമാത്രം സന്തോഷം അവർക്കു ലഭിക്കുമായിരുന്നു!
എനിക്കു സാക്ഷ്യം വഹിക്കുന്നവളേ, ഭയപ്പെടേണ്ടാ. അവർ നിന്നെ പരിഹസിക്കുന്നെങ്കിൽ അവർ എന്നെയായിരിക്കും പരിഹസിക്കുന്നത്. അവർ നിന്നെ തള്ളിപ്പറയുന്നെങ്കിൽ അവർ എന്നെയായിരിക്കും തള്ളിപ്പറയുന്നത്.
അവർ നിന്നോടു ചെയ്യുന്നതെല്ലാം എന്നോടുതന്നെയായിരിക്കും ചെയ്യുന്നത്.
എൻറെ എല്ലാ ദുഃഖങ്ങളും മനോവ്യഥകളും എന്നോടൊപ്പം ദൈവം പങ്കുവയ്ക്കുന്നുണ്ടെന്ന് അവിടുന്ന് എന്നെ ഓർമ്മിപ്പിച്ചു.
എന്താണോ നീ വിവേചിച്ച് അറിയുന്നത് അതു വിവേചിച്ചറിയുന്ന നീ അനുഗ്രഹീതയാണ്. നീ വിവേചിച്ച് അറിയുന്ന കാര്യങ്ങൾ വിവേചിച്ച് ഗ്രഹിക്കുവാൻ എൻറെ ദൃഷ്ടിയിൽ വളരെ വലിയ ശ്രേഷ്ഠരായ വ്യക്തികൾ ആഗ്രഹിച്ചിരുന്നെങ്കിലും അവർക്കതിന് ഒരിക്കലും കഴിഞ്ഞില്ല; നീ കേൾക്കുന്നത് കേൾക്കുവാൻ അവർ ആഗ്രഹിച്ചിരുന്നെങ്കിലും അവർക്ക് അതു കേൾക്കുവാൻ കഴിഞ്ഞില്ല. നീ അനുഭവിച്ചറിയുന്നത് അനുഭവിച്ചറിയുവാൻ അവർ ആഗ്രഹിച്ചിരുന്നെങ്കിലും അവർക്ക് അത് അനുഭവിക്കുവാൻ കഴിഞ്ഞില്ല. വാസുലാ, നിൻറെമേൽ എൻറെ കൃപാവരം പ്രവർത്തിക്കുന്നു.
പിതാവേ, സൃഷ്ടികളിൽ ഏറ്റവും നികൃഷ്ടയായ എൻറെമേൽ കടാക്ഷിച്ചുകൊണ്ട് അങ്ങയുടെ കൃപകൾ എൻറെമേൽ ചൊരിഞ്ഞതിനു ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. അങ്ങ് എൻറെമേൽ പ്രകാശിച്ചുകൊണ്ടിരിക്കുന്നതിൽ സർവ്വശക്തനായ ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ.
എന്നോടു ചേർന്നുനിലകൊള്ളുക. ഇനിയും വളരെയേറെ പരീക്ഷണങ്ങൾ നി അഭിമുഖീകരിക്കും.
നമുക്ക്, നമ്മൾ?
അതെ കർത്താവേ, നമ്മൾ, നമുക്ക്.
26.10.1987 My Sword will strike them. Forward My Warning
(പരിശുദ്ധ മാതാവിൻറെ വളരെ വലുതായ ഒരു രൂപത്തിലൂടെ എൻറെ കസിന് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടതിൻറെ അർത്ഥം ഒക്ടോബർ ഇരുപത്തിനാലാം തിയ്യതി രാത്രി ദൈവം എനിക്കു മനസ്സിലാക്കിത്തന്നു.
ദേവാലയത്തിനുള്ളിൽ യേശുവിൻറെയോ മാതാവിൻറെയോ വിശുദ്ധരുടെയോ രൂപങ്ങൾ ദൈവം അനുവദിക്കുന്നുണ്ടെന്ന് ഇതുവഴി ദൈവം എന്നെ ബോദ്ധ്യപ്പെടുത്തി.
ദേവാലയങ്ങളിലുള്ള രൂപങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ അലങ്കരിക്കുന്നത് ദൈവം അംഗീകരിക്കുന്നതാണെന്ന് ഒക്ടോബർ ഇരുപത്തിയഞ്ചാം തിയ്യതി രാത്രി എനിക്കു ബോദ്ധ്യപ്പെടുത്തിത്തുന്നു.)
എൻറെ സഭയിൽ എൻറെ രൂപം വച്ചു വണങ്ങുന്നത് ഞാൻ അനുവദിക്കുന്നു. എൻറെ സഭയെ വിവസ്ത്രയാക്കരുത്; എൻറെ സഭയെ അലങ്കരിക്കുക, മനോഹരമാക്കുക. കത്തോലിക്കരും ഓർത്തസോക്സുകാരും ദേവാലയങ്ങൾ അലങ്കരിക്കുന്ന പാരമ്പര്യം തുടരുക.
വാസുലാ, എന്നെ ശ്രവിക്കുക. ഞാനാണ് സഭ.
(പിന്നീട്)
പ്രിയപ്പെട്ടവളേ, ഞാൻ കർത്താവാണ്. മകളേ, സന്ദേശം എഴുതി എടുക്കുക:
അല്ലയോ സൃഷ്ടികളേ, യുഗത്തിൻറെ അവസാനത്തെക്കുറിച്ചു നിങ്ങൾക്കു മുന്നറിയിപ്പു നൽകുന്നതിന് ഞാൻ വിശുദ്ധരെയും പ്രവാചകന്മാരെയും അയച്ചിട്ടില്ലേ? പൂർത്തീകരിക്കപ്പെടുവാനുള്ള എൻറെ രഹസ്യം നിങ്ങളോടു പ്രഘോഷിക്കുന്നതിനുവേണ്ടി എൻറെ സ്വർഗ്ഗത്തിൽനിന്ന് ഒരു മാലാഖയെ ഞാൻ അയക്കുമെന്ന് ഞാൻ നിങ്ങളോടു പറഞ്ഞിട്ടില്ലേ? എൻറെ വചനത്തിൻറെ സ്ഥിരത ഉറപ്പിക്കപ്പെടും.
എൻറെ വെളിപ്പെടുത്തലുകൾ നിങ്ങളെ അറിയിക്കുക എന്നതാണ് എൻറെ ദൂതൻറെ ദൗത്യം എന്നു ഞാൻ നിങ്ങളോടു പറഞ്ഞിട്ടില്ലേ? പ്രവചനത്തിൻറെ ആത്മാവാണ് എനിക്കുള്ള സാക്ഷ്യം.
എന്നോടു വിശ്വസ്തരായിരിക്കുന്നവർ ആനന്ദിക്കുകയും ഹർഷാരവം മുഴക്കുകയും ചെയ്യട്ടെ!
എന്നോട് അവിശ്വസ്തരായിരിക്കുന്നവർക്ക് ഹാ ദുരിതം! അവരുടെ എല്ലാ അബദ്ധജഡിലമായ വിജ്ഞാനത്തെയും തകർത്തുകൊണ്ട് എൻറെ വചനം ഒരു വാൾപോലെ അവരെ പ്രഹരിക്കും. ഈ അബദ്ധ വിജ്ഞാനമാണ് എൻറെ കുഞ്ഞാടുകളെ അവിശ്വാസികളും, ദൈവഭയമില്ലാത്തവരും, അധാർമ്മികരായ മനുഷ്യരുമാക്കി മാറ്റിക്കൊണ്ട് സാത്താൻറെ വലയിൽ വീഴുവാൻ എൻറെ സൃഷ്ടികളെ പ്രലോഭിപ്പിച്ചത്.
വാസുലാ, സോദോം ഗോമോറോ നഗരങ്ങളോടു ഞാൻ പ്രവർത്തിച്ചതിനെ സൂചിപ്പിക്കുന്ന ഒരു ദർശനം ഞാൻ നിനക്കു മുന്നറിയിപ്പായി നൽകിയിട്ടുണ്ട്. എൻറെ മുന്നറിയിപ്പ് അവർ ശ്രദ്ധിക്കട്ടെ. കർത്താവായ ഞാൻ എൻറെ സൃഷ്ടികളോടു മുൻകുട്ടി പറഞ്ഞിട്ടുണ്ട് അവർ അനുതപിച്ച് എന്നെ അവരുടെ സൃഷ്ടാവായി സ്വീകരിക്കുന്നില്ലെങ്കിൽ എൻറെ വചനമാകുന്ന വാൾ അവരെ പ്രഹരിക്കും.
നിങ്ങൾക്കു മുന്നറിയിപ്പു നൽകുന്നതിനുവേണ്ടി എൻറെ അനന്തമായ കരുണ നിമിത്തം ഞാൻ നിങ്ങളുടെ മദ്ധ്യേ ഇറങ്ങിവരുന്നു. സത്യാത്മാവായ ഞാനാണ് നിങ്ങളോടു സംസാരിക്കുന്നത്.
സൃഷ്ടികളെ, എൻറെ സഭകളോട് എനിക്കു പറയുവാനുള്ളത് ശ്രവിക്കുക. നിശ്ചലമായിരിക്കരുത്; എൻറെ മുന്നറിയിപ്പ് മറ്റുള്ളവരെ അറിയിക്കുക. ഇതാ, ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എൻറെ സ്വരം കേട്ട് എനിക്ക് വാതിൽ തുറന്നുതന്നാൽ, ഞാൻ അകത്ത് പ്രവേശിച്ച് അവനോടൊപ്പം അവൻറെ ഭക്ഷണത്തിൽ പങ്കുചേരും.
ഭയപ്പെടരുത്, ഞാൻ എൻറെ വചനം പൂർത്തീകരിക്കുകയാണ്. ഞാൻ ഇതാ നിങ്ങളുടെ മുന്നിലുണ്ട്.
കർത്താവേ, അങ്ങയുടെ മുന്നറിയിപ്പാകുന്ന ഈ സന്ദേശങ്ങൾ മറ്റുള്ളവരിലേക്കു ഞാൻ പ്രചരിപ്പിക്കണമെന്നാണോ അങ്ങു സൂചിപ്പിക്കുന്നത്? ഫോട്ടോസ്റ്റാറ്റു കോപ്പികളല്ലാതെ മറ്റുവിധത്തിൽ ഞാൻ ഇവ പ്രചരിപ്പിക്കണമോ?
ഞാൻ നിന്നിൽനിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. എൻറെ വചനം നിന്നിൽ ഞാൻ മുദ്രണം ചെയ്യട്ടെ. എൻറെ സന്ദേശം പ്രചരിപ്പിക്കുവാനുള്ളവരെ ഞാൻ ഇതിനോടകം തിരഞ്ഞെടുത്തിട്ടുണ്ട്.
വരൂ, ഞാൻ നിന്നോടൊപ്പമുണ്ട്. എന്നെ അനുഭവിച്ചറിയുക. എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക. ശരിയാണ്.
(ഞാൻ യേശുവിനെ വിവേചിച്ചറിഞ്ഞു.)
ശരിയായിത്തന്നെ നി എന്നെ വിവേചിച്ചറിഞ്ഞു. എന്നെ സ്നേഹിക്കുക.
യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞങ്ങൾ അങ്ങയെ സ്നേഹിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നവിധത്തിൽ, കൂടുതലായി അങ്ങയെ സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കണമേ.
27.10.1987 Orthodox! Catholics! Protestants! You all belong to Me!
(ഈ അടുത്ത നാളിൽ ഞാൻ പരിചയപ്പെട്ട കത്തോലിക്കാ ദൈവശാസ്ത്രഞ്ഞന് ഇപ്പോൾ എന്നോടു താത്പര്യമില്ല. കാരണം ഞാൻ അദ്ദേഹത്തിൻറെ സഭയിൽപ്പെട്ടവളല്ല.)
വാസുലാ, എന്നാൽ തീർച്ചയായും നീ അവരുടെതല്ല. നീ എൻറെതാണ്. നിൻറെ സൃഷ്ടാവും നിൻറെ പരിശുദ്ധനായ പിതാവും ഞാനാണ്. നീ എൻറെ അധികാരത്തിൽ കീഴിലുള്ളവളാണ്.
കർത്താവേ, ഞങ്ങൾ അങ്ങയുടെ അധികാരത്തിൻ കീഴിലാണെന്നതു ശരിതന്നെയാണ്. എങ്കിലും ഏതെങ്കിലുമൊരു ക്രിസ്തീയ സഭാവിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു പാരമ്പര്യം നിലവിൽ ഉണ്ടല്ലോ.
എൻറെ ദൃഷ്ടിയിൽ എല്ലാവരും ഒരുപോലെയാണ്. എൻറെ ശരീരമായ സഭ വിഭജിക്കപ്പെടുവാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നിങ്ങളാണ് എന്നെ വിഭജിച്ച് അംഗച്ഛേദനം നടത്തിയത് ! എൻറെ ശരീരമായ സഭയിൽ നിങ്ങളുടെ ഇഷ്ടം നടപ്പാക്കി ! നിങ്ങൾ എൻറെ പാദങ്ങൾക്കു വൈകല്യം ഉണ്ടാക്കി !
(ഒരു നിമിഷനേരത്തേക്ക് യേശു നിശ്ശബ്ദനായി. വളരെ ദുഃഖത്തോടെയാണ് യേശു സംസാരിച്ചത്. ഈ വിഷയം യേശുവിൻറെ അടുക്കൽ പറഞ്ഞതിൽ എനിക്കു കുറ്റബോധം തോന്നി.)
ഓ എൻറെ ദൈവമേ!
മകളേ, എൻറെ അമ്മയ്ക്കുവേണ്ടി നിൻറെ കണ്ണീർ സൂക്ഷിച്ചുവയ്ക്കണമെന്ന് ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ?
(കർക്കശമായിട്ടാണ് യേശു സംസാരിച്ചതെങ്കിലും, എന്നെപ്പോലെ തന്നെ യേശുവും ദുഃഖിതതാണെന്ന് എനിക്കു മനസ്സിലായി.)
ഉവ്വ് , കർത്താവേ. അങ്ങേയ്ക്ക് എന്നിൽനിന്നു വിഷമം ഉണ്ടായതായി എനിക്കു തോന്നുന്നു. ഞാൻ വെറും മനുഷ്യനല്ലേ.
വാസുലാ, എൻറെ പാനപാത്രം നമ്മൾ ഒരുമിച്ചു പങ്കുവയ്ക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. എൻറെ പാനപാത്രത്തിലെ പാനിയത്തിന് നല്ല കയ്പ്പുണ്ട്.
പരിശുദ്ധ സിംഹാസനത്തോടു പറയുക, ഞാനാണ് നിന്നെ അവരുടെ അടുക്കലേക്ക് അയച്ചിരിക്കുന്നതെന്ന്. നി ഏതു സഭാ വിഭാഗത്തിൽ ഉൾപ്പെട്ടവളാണെന്ന് അവർ നിന്നോടു ചോദിച്ചാൽ നീ എൻറെതാണെന്നും, എൻറെ അധികാരത്തിൽ കീഴിലുള്ളവളാണെന്നും അവരോടു പറയുക.
കർത്താവേ, ആരോടും തർക്കിക്കുവാ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, ഞാൻ ഓർത്തഡോക്സ് അംഗമാണെന്ന് എനിക്ക് അവരോട് പറയാമോ? ഞാൻ ഒരു ഓർത്തഡോക്സ് അംഗമാണല്ലോ.
ഓർത്തഡോക്സ് ! കത്തോലിക്കർ ! പ്രൊട്ടസ്റ്റൻറ് ! നിങ്ങൾ എല്ലാവരും എൻറെതാണ് ! എൻറെ ദൃഷ്ടിയിൽ നിങ്ങൾ എല്ലാവരും ഒന്നുതന്നെയാണ്! ഞാൻ യാതൊരു വിത്യാസവും കാണുന്നില്ല. പിന്നെ എന്തിനു നീ ഭയപ്പെടുന്നു? എൻറെ പ്രിയപ്പെട്ട ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയോടു ചോദിക്കുക. അദ്ദേഹം യാതൊരു സഭാ വിത്യാസവും കാണുകയില്ല. അദ്ദേഹത്തോട് ഇപ്രകാരം പറയുക:
“പ്രിയപ്പെട്ടവനേ, കർത്താവായ ഞാൻ, ഇതാ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുന്നു. എൻറെ വിളി നീ ശ്രവിക്കുമോ? നീ എനിക്ക് വാതിൽ തുറന്നുതരുമോ? നീ എനിക്ക് വാതിൽ തുറന്നുതന്നാൽ, ഞാൻ അകത്തു പ്രവേശിച്ചു നിന്നോടൊപ്പം നിൻറെ ഭക്ഷണത്തിൽ പങ്കുചേരും. നീ വിജയശ്രീലാളിയെന്ന് നീ തെളിയിക്കുക; എൻറെ സിംഹാസനത്തിൽ പങ്കുചേരുവാൻ ഞാൻ നിന്നെ അനുവദിക്കും. എന്നെ ശ്രവിക്കുക. സഭകളോട് ആത്മാവ് പറയുന്നതെന്തെന്ന് ശ്രവിക്കുക."
ഞാനാണ് നിൻറെ ഇടയൻ.
എൻറെ അടുക്കൽ നിനക്കൊന്നിനും കുറവുണ്ടാവുകയില്ല.
പ്രിയപ്പെട്ടവളേ, പച്ചയായ പുൽത്തകിടിയിൽ ഞാൻ നിനക്കു വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശത്തിലേക്കു ഞാൻ നിന്നെ നയിക്കുന്നു.
അവിടെവച്ച് ഞാൻ നിനക്ക് ഉൻമേഷം നൽകുന്നു.
എൻറെ സഭയുടെ മഹത്ത്വത്തിനായി ഞാൻ നിന്നെ നന്മയുടെ വഴികളിടെ നയിക്കുന്നു.
ഇരുണ്ട വഴികളിലൂടെയാണ് നീ നടക്കുന്നതെങ്കിലും നീ ഭയപ്പെടേണ്ടാ; നിന്നെ ശക്തിപ്പെടുത്തുവാൻ ഇതാ ഞാൻ നിന്നോടൊപ്പമുണ്ട്.
നിന്നെ പീഡിപ്പിക്കുന്നവരുടെ കൺമുമ്പിൽവച്ചുതന്നെ ഞാൻ നിന്നെ പരിപോഷിപ്പിക്കും.
ഞാൻ നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു; ഞാൻ നിന്നെ എപ്പോഴും തൃപ്തിപ്പെടുത്തും.
എന്തെന്നാൽ ഞാൻ സ്നേഹത്തിൻറെയും അനന്തമായ കാരുണ്യത്തിൻറെയും അഗാധമായ സമുദ്രമാണ്.
വരൂ, എൻറെ ഹൃദയമദ്ധ്യത്തിൽ വസിക്കുക.
ഓ കർത്താവേ, അങ്ങ് എൻറെ പ്രകാശവും രക്ഷയുമാണ്. ഞാൻ ഭയപ്പെടേണ്ടതില്ല. അങ്ങ് എനിക്ക് അഭയം നൽകുമെന്ന് എനിക്കറിയാം.
പൂർണ്ണ ഹൃദയത്തോടെ ഞാൻ അങ്ങേയ്ക്കു നന്ദിപറയുന്നു.
എൻറെ ദൈവമായ കർത്താവേ, ഞാൻ അങ്ങയുടെ നാമത്തെ എന്നേക്കും മഹത്ത്വപ്പെടുത്തുന്നു.
എന്നോടുള്ള അങ്ങയുടെ സ്നേഹം വളരെ വലുതാണ്.
എൻറെ അയോഗ്യതയുടെമേൽ കരുണയുണ്ടാകണമെ.
പുഷ്പമേ, ചെറുതായി നിലകൊള്ളുക. ആത്മാവിൽ വളരുക. എൻറെ നന്മയിൽനിന്നു പാനം ചെയ്യുക. വരൂ, എൻറെ വചനം എപ്പോഴും നിൻറെമേൽ മുദ്രണം ചെയ്യുവാൻ എന്നെ അനുവദിക്കുക.
വരൂ, നമുക്ക്, നമ്മൾ?
അതെ, കർത്താവേ.
30.10.1987 Bend! Bend to be able to unite
എൻറെ സൃഷ്ടികൾക്കുള്ള മുന്നറിയിപ്പായി അനേകം അടയാളങ്ങൾ ഞാൻ അവർക്കു നൽകിയിട്ടുണ്ട്. എൻറെ അഭിലാഷങ്ങൾ അവരെ അറിയിച്ച അനേകം വിശുദ്ധരെ ഞാൻ അവരുടെയിടയിൽ ഉയർത്തിയിട്ടുണ്ട്. പക്ഷേ, അവരെ അവർ ശ്രവിച്ചിട്ടുണ്ടോ? എന്തെങ്കിലും മാറ്റം അവരിൽ ഉണ്ടായിട്ടുണ്ടോ?
കർത്താവേ, ഇത്തവണ അവർ അങ്ങയുടെ ഈ സന്ദേശത്തിൽ വിശ്വസിച്ചാൽ അവർക്ക് മാറ്റം വരുകയും, അവർ സന്മനസ്സോടെ അങ്ങയുടെ സന്ദേശം വായിച്ച്, അങ്ങയിൽ വിശ്വസിക്കുകയും, അവരുടെ സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കാതെ പരസ്പരം ഐക്യപ്പെട്ടുകൊണ്ട് അങ്ങയെ മഹത്ത്വപ്പെടുത്തുവാൻ തുനിയുകയും ചെയ്യാം.
അല്ലയോ വാസുലാ, വാസുലാ, തങ്ങൾ പരിഹസിക്കപ്പെട്ടേക്കാമെന്ന ഭയത്താൽ, തങ്ങളുടെ മേലധികാരികളോടുള്ള ഭയത്താൽ, എൻറെ സന്ദേശത്തിൽ വിശ്വസിക്കുന്നവരിൽ അനേകർ, ഈ സന്ദേശത്തിലൂടെ ഞാനാണ് സംസാരിക്കുന്നതെന്ന് സമ്മതിക്കുന്നവർ പോലും ഭയപ്പെട്ടേക്കാം. അനേകർ എന്നിൽനിന്നുള്ള മഹത്ത്വത്തെക്കാൾ മനുഷ്യരിൽനിന്നുള്ള മഹത്ത്വത്തിന് മുൻഗണന നൽകും.
എന്നെ ബഹുമാനിക്കുകയും, എൻറെ സന്ദേശങ്ങൾ എല്ലാവരിലേക്കും പ്രചരിപ്പിക്കുകയും ചെയ്യുക.
കർത്താവേ, അവർ എളിമപ്പെട്ടു കുനിയുമായിരിക്കാം.
അപ്പോൾ അവരുടെമേൽ നിപതിച്ചിരിക്കുന്ന എൻറെ നീതിയുടെ ന്യായവിധിയെ ഞാൻ എടുത്തുമാറ്റും. എന്നാൽ അവർ ഇപ്പോഴും എൻറെ ശരീരമായ സഭയെ ക്ലേശിപ്പിച്ചുകൊണ്ട് പരസ്പരം വിഷമുള്ള അസ്ത്രങ്ങൾ അയച്ചുകൊണ്ടിരിക്കുന്നു. സ്നേഹം അവരുടെയിടയിൽ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ അവരുടെ മദ്ധ്യേ എപ്പോഴും അനൈക്യം നിലനിൽക്കും.
വാസുലാ, ഞാൻ അവരെ സ്നേഹിച്ചതുപോലെ അവരും പരസ്പരം സ്നേഹിക്കണം എന്ന എൻറെ കല്പന അവർ അനുസരിച്ചു തങ്ങളെത്തന്നെ എളിമപ്പെടുത്തിയിരുന്നെങ്കിൽ എൻറെ ശരീരമായ സഭയിൽ ഐക്യം ഇന്നു നിലനില്ക്കുമായിരുന്നു. അവർ തങ്ങളെത്തന്നെ എളിമപ്പെടുത്തിക്കൊണ്ട് എന്നെങ്കിലും പരസ്പരം പാദങ്ങൾ കഴുകിയിട്ടുണ്ടോ? ഞാൻ ചെയ്തതു നിങ്ങൾ ചെയ്യേണ്ടതിന് നിങ്ങൾക്കൊരു മാതൃകയായി ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിക്കാണിച്ചില്ലേ? ഐക്യപ്പെടുവാൻ നിങ്ങൾ പ്രാപ്തരാകേണ്ടതിന് എളിമപ്പെടുക; എളിമപ്പെടുക! (കുനിയുക, വഴങ്ങുക, വിട്ടുവീഴ്ചയ്ക്കു തയ്യാറാവുക എന്നൊക്കെ പരിഭാഷപ്പെടുത്താം.)
വാസുലാ, എൻറെ പ്രിയപ്പെട്ട ദാസനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ എൻറെ സന്ദേശം ശ്രവിക്കുവാനുള്ള സമയം സമാഗതമായിരിക്കുന്നു. അവൻറെ നിലവിളി ഞാൻ കേട്ടിരിക്കുന്നു. അവൻറെ നിലവിളി സ്വർഗ്ഗത്തിൽ എത്തിയിരിക്കുന്നു. അവൻറെ നിലവിളി പ്രപഞ്ചം മുഴുവനിലും പ്രതിധ്വനിക്കുന്നു. അവൻറെ നിലവിളി എൻറെ ചെവികളിൽ എത്തിയിരിക്കുന്നു!
ഞാൻ നിന്നോടു പറയട്ടെ: കുറഞ്ഞ കാലത്തിനുള്ളിൽ ഒരു ആട്ടിൻകൂട്ടവും ഒരിടയനും ആകും. എൻറെ എല്ലാ ആടുകളെയും ഞാൻ നയിക്കും; ഇപ്പോൾ ഈ തൊഴുത്തിൽ പെടാത്തവയെപ്പോലും ഞാൻ നയിക്കും. സ്നേഹം നിന്നെ ഐക്യപ്പെടുത്തും. എന്നാൽ, അതിനുമുമ്പു വലിയ ദുരിതങ്ങൾ ഉണ്ടാകും. ആകാശഗോളങ്ങൾ എല്ലാം പ്രകമ്പനം കൊള്ളും !
മകളേ, ജാഗ്രരൂകയായിരിക്കുക. എൻറെ നിർദ്ദേശങ്ങൾ മറ്റുള്ളവരിലേക്കു പ്രചരിപ്പിക്കുക. എൻറെ സന്ദേശം പ്രചരിപ്പിക്കുമ്പോൾ നിനക്കു മനസ്സിലാകും ഇതെല്ലാം എൻറെ തിരുവചനങ്ങളിലും ഉണ്ടെന്ന്.
യേശുവേ, പരിശുദ്ധ മറിയമേ, ഇതെല്ലാം കേൾക്കുമ്പോൾ സഭയിലെ ഉന്നതാധികരികൾ എന്തുപറയും? പരിശുദ്ധ മാതാവേ, എൻറെ അവസ്ഥ മനസ്സിലാക്കണമേ. ആ ഉന്നതാധികരികളെ അഭിമുഖീകരിക്കുവാനുള്ള അവസ്ഥയിലല്ല ഞാൻ.
വാസുലാ, ഭയപ്പെടേണ്ടാ. നിൻറെ കഴിവില്ലായ്മ യേശുവിനെ ആകർഷിക്കുന്നു. ചെറുതായി നിലകൊള്ളുക.
പരിശുദ്ധ മറിയമേ, ഉന്നതാധികരികൾ ഈ സന്ദേശം ശ്രവിക്കാതിരുന്നാൽ എന്തുചെയ്യും?
കുഞ്ഞേ, ഈ ദൈവീക വെളിപാട് ആയിരിക്കും യേശുവിൻറെ അവസാനത്തെ മുന്നറിയിപ്പ് . ഈ
സന്ദേശം അവർ ശ്രവിക്കാതിരിക്കുകയോ ഗ്രഹിക്കാതിരിക്കുകയോ ചെയ്താൽ ദൈവത്തിൻറെ കരം അവരുടെമേൽ പതിച്ച് അവരെ പ്രഹരിക്കുവാൻ ഞാൻ അനുവദിക്കും.
വാസുലാ, നീ ആകെ ചെയ്യേണ്ടത് യേശുവിനെ സ്നേഹിക്കുക എന്നത് മാത്രമാണ്. നീ ജാഗ്രരുകായിരിക്കുക; എന്തെന്നാൽ കോപകുലനായ സാത്താൻ എല്ലാത്തരത്തിലുള്ള കെണികളും നിനക്കെതിരെ പ്രയോഗിക്കും. ഭയപ്പെടേണ്ടാ. ഞാൻ നിന്നെ കാത്തുസംരക്ഷിക്കുന്നു.
പരിശുദ്ധ മറിയമേ, എന്നെ പ്രോത്സാഹിപ്പിക്കുന്നതിനെയോർത്ത് ഞാൻ അങ്ങേയ്ക്കു നന്ദി പായുന്നു. എന്നെ കാത്തുസംരക്ഷിക്കുന്നതിനെയോർത്ത് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. ഞാൻ അങ്ങയെ വാഴ്ത്തുന്നു.
വാസുലാ, എൻറെ കുഞ്ഞേ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.
03.11.1987 If it is Your Will
വരൂ, സ്നേഹം നിന്നെ പരിശീലിപ്പിക്കും. '’പിതാവേ, എന്നെ അനുവദിക്കണമേ'’ , '’ഇത് അങ്ങയുടെ ഇഷ്ടം ആണെങ്കിൽ..'’ എന്നിങ്ങനെയുള്ള വാക്കുകൾ കേൾക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നു എന്ന കാര്യം എല്ലാവരും അറിയട്ടെ. നിൻറെ പ്രാർത്ഥനകളിൽ ഈ വാക്കുകൾ ഉണ്ടാകുമ്പോൾ അവ എന്നെ ശക്തമായി ആകർഷിക്കുന്നു. ചോദിക്കുക; നിങ്ങൾക്കു ലഭിക്കും. ഈ വാക്കുകൾ എപ്പോഴും ഓർക്കുക.
വാസുലാ, വരൂ, എൻറെ സമാധാനം നിനക്കുണ്ടാകട്ടെ.
യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ സ്തുതിക്കുവാൻ എന്നെ അനുവദിക്കണമേ.
പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.
05.11.1987 You do not belong to the World
എന്നെ വിശ്വസിക്കുക. ഞാൻ ആഗ്രഹിക്കുന്നിടത്തേയ്ക്കു നിന്നെ നയിക്കുവാൻ എന്നെ അനുവിക്കുക. നിൻറെ കരം എൻറെ കരത്തിൽ പിടിക്കുക. യാതൊരു ഭയവും വേണ്ടാ. മുറിവേല്പിക്കപ്പെട്ട എൻറെ ശരീരമായ സഭയുടെ ഉള്ളറകളിലേക്ക് ഞാൻ നിന്നെ നയിക്കും. വാസുലാ, എൻറെ വചനങ്ങൾ പൂർത്തീകരിക്കുക.
മകളേ, ഭയപ്പെടേണ്ടാ. നീ എൻറെ പൂന്തോട്ടം അലങ്കരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
നീതിമാനായ പിതാവേ,
എനിക്കു ഭയമില്ലെന്നു പറയുവാൻ എനിക്കു കഴിയില്ല. എന്നെ സഹായിച്ചാലും.
അങ്ങയുടെ ശക്തി സ്വീകരിക്കുവാൻ എന്നെ അനുവദിക്കണമെ.
അങ്ങയുടെ പ്രകാശത്തിൽ, അങ്ങയിൽ വസിക്കുവാൻ എന്നെ അനുവദിക്കണമേ.
എന്നെ ഉപേക്ഷിക്കരുതേ.
അങ്ങയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുവാൻ എന്നെ ഉപയോഗിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ അതിനു യോഗ്യയാക്കണമേ.
അങ്ങയുടെ കരുണയാൽ എൻറെ ബലഹീനതകളും കഴിവില്ലായ്മയും ക്ഷമിക്കണമെന്ന് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു.
അങ്ങയുടെ ഹൃദയം പ്രചോദിപ്പക്കുന്നതുപോലെ എന്നോടു പ്രവർത്തിക്കണമെ.
എൻറെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ. ആമ്മേൻ.
സ്നേഹം നിന്നെ സഹായിക്കും. എൻറെ വചനം പ്രചരിക്കപ്പെട്ടു കഴിയുമ്പോൾ നീ എൻറെ അടുക്കലേക്കു വരും. നീ പ്രവാസത്തിൽ കഴിയുന്നത് എനിക്കു സഹിക്കാനാവുന്നില്ല. നിനക്കുവേണ്ടി ഞാൻ തീക്ഷണമായി ആഗ്രഹിക്കുന്നു.
പിതാവേ! എത്ര വലിയ ആനന്ദമാണ് അങ്ങ് എനിക്കു നൽകിയത് ! എത്ര വലിയ സന്തോഷവും സമാശ്വാസവുമാണ് അങ്ങ് എൻറെ അന്തരംഗത്തിന് നൽകുന്നത്! എനിക്കു വലിയ ആനന്ദമുണ്ട് !
അതെ പ്രിയപ്പെട്ടവളേ, എന്നെ സ്നേഹിക്കുക. എന്നെ ആഗ്രഹിക്കുക. ഞാൻ താമസിയാതെ നിൻറെ അടുക്കലേക്കു വരുന്നതായിരിക്കും. എന്നാൽ, നീ ഈ ലോകത്തിൽ ജീവിക്കുമ്പോൾ എന്നെ പാനം ചെയ്തുകൊണ്ട്, എന്നെ ഭക്ഷിച്ചുകൊണ്ട്, എന്നെ സ്തുതിച്ചുകൊണ്ട്, എന്നെ മഹത്ത്വപ്പെടുത്തിക്കൊണ്ട് എന്നോടു ചേർന്നിരിക്കുക. അങ്ങനെ ഞാൻ നിന്നിൽ പൂർണ്ണമായി ആനന്ദിക്കട്ടെ.
ലോകം നിന്നെ തള്ളിപ്പറയുന്നുണ്ടെങ്കിൽ നീ നിരാശപ്പെടേണ്ടാ. എന്തെന്നാൽ, ശരീരത്തോടെ ഞാൻ ഭൂമിയിൽ കഴിഞ്ഞപ്പോൾ ഞാൻ ഈ ലോകത്തിൻറെത് അല്ലാതിരുന്നപോലെ നീയും ഈ ലോകത്തിൻറെതല്ല.
ഞാൻ നിൻറെ പിതാവാണ്; നീ എന്നിൽ വസിക്കുന്നതുപോലെ ഞാനും നിന്നിൽ വസിക്കുന്നു. എൻറെ നാമത്തെ ആദരിക്കുക; എൻറെ ശരീരമായ സഭയെ മഹത്ത്വപ്പെടുത്തുക; എൻറെ സ്നേഹത്തിൽ വസിക്കുക. ഞാൻ നിന്നെ കൈവിടുകയോ പരിത്യജിക്കുകയോ ചെയ്യുകയില്ല. അതിനാൽ പ്രിയപ്പെട്ടവളേ, ആരെയും ഭയപ്പെടേണ്ടാ. പരിശുദ്ധിയുടെ ഫലം പുറപ്പെടുവിക്കുന്ന എൻറെ സന്ദേശത്തിൻറെ വിത്തുകൾ വിതയ്ക്കുക. പരിശുദ്ധയായിരിക്കുക; എന്തെന്നാൽ ഞാൻ പരിശുദ്ധനാണ്.
ദൈവം അവിടുത്തെ മക്കളോടും, പ്രപഞ്ചം മുഴുവനോടും, അവിടുത്തെ ശരീരമായ സഭയോടും പറയുന്നത് സമാധാനവും സ്നേഹവും ആണ്. മനുഷ്യർ തങ്ങളുടെ ഭോഷത്തം പരിത്യജിക്കുകയാണെങ്കിൽ അവിടുന്ന് പറയുന്നതു അവർക്കു കേൾക്കുവാൻ സാധിക്കും.
കർത്താവായ ദൈവം അരുളിചെയ്യുന്നതു ഞാൻ കേൾക്കും.
അവിടുത്തെ ഭയപ്പെടുന്നവർക്കു രക്ഷ സമീപസ്ഥമാണ്, മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
കാരുണ്യവും വിശ്വസ്തതയും തമ്മിൽ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
എപ്പോഴും നീതി അവിടുത്തെ അനുഗമിക്കുന്നു; സമാധാനം അവിടുത്തെ അനുധാവനം ചെയ്യുന്നു.
(സങ്കീർത്തനം 85: 8-12 ലെ ദൈവവചനഭാഗത്തോട് ഏതാനും വാക്കുകൾ ചേർത്ത് ഞാൻ എഴുതിയതാണ്.)
പ്രിയപ്പെട്ടവളേ, ഞാൻ ഇപ്രകാരം പറഞ്ഞിട്ടുണ്ടല്ലോ :'’ഞാന് എന്റെ ഉപവനം നനയ്ക്കുകയും തോട്ടം കുതിര്ക്കുകയും ചെയ്യും എന്ന് ഞാന് പറഞ്ഞു.
ഇതാ, എന്റെ തോട് നദിയായി, എന്റെ നദി സമുദ്രമായി.
ഞാന് വീണ്ടും എന്റെ ഉപദേശത്തെ പ്രഭാതംപോലെ പ്രകാശമാനമാക്കും; അതിന്റെ കാന്തി വിദൂരങ്ങളിലും പ്രസരിപ്പിക്കും.
ഞാന് ഇനിയും എന്റെ പ്രബോധനങ്ങള് പ്രവചനംപോലെ ചൊരിയുകയും ഭാവിതലമുറകള്ക്കു നല്കുകയും ചെയ്യും.'’
(പ്രഭാഷകന് 24 : 31-33)
എൻറെ ശരീരമായ സഭയെ ഞാൻ മഹത്ത്വപ്പെടുത്തിക്കൊണ്ട് എൻറെ പ്രകാശം വിദൂരങ്ങളിലേക്കു ഞാൻ പ്രസരിപ്പിക്കും. അതിനാൽ, വരൂ. എൻറെ കരം പിടിക്കുക; ഞാൻ നിന്നെ നയിക്കട്ടെ.
മകളേ, ഇന്ന് അധികം ജോലി ചെയ്യണ്ട. എൻറെ ഹൃദയത്തിൽ വിശ്രമിക്കുക.
Notebook 18
08.11.1987 I am your only Love. My Cross is the Door to True Life
യേശുവേ?
ഇത് ഞാനാണ്.
ഞാൻ നിന്നെ വിമോചിപ്പിച്ചില്ലായിരുന്നെങ്കിൽ, ഇപ്പോഴും നീ ഗാഢനിദ്രയിൽ ആയിരിക്കുമായിരുന്നു.
എനിക്കു വളരെയധികം ലജ്ജ അനുഭവപ്പെടുന്നു. സംസാരിക്കാനുള്ളവരിൽ ഏറ്റവും അവസാനത്തെ ആളാണ് ഞാൻ. അങ്ങ് എനിക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളോടു തുലനം ചെയ്യുമ്പോൾ, എൻറെ കുറവുകൾ പരിഹരിക്കുന്നതിനു വേണ്ടി ഞാൻ ചെയ്യുന്ന ശ്രമങ്ങളെല്ലാം എത്രയോ പിന്നിലാണ്. കർത്താവേ, അങ്ങേയ്ക്കു നന്ദി.
കർത്താവേ, മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുമ്പോൾപോലും എനിക്കു കുറ്റബോധം തോന്നുകയും, എനിക്കു മടിതോന്നുകയും ചെയ്യുന്നു. കാരണം, എന്നേക്കാൾ എത്രയോ ശ്രേഷ്ടരായവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ഞാൻ എങ്ങനെ ധൈര്യപ്പെടും?
ഏറ്റവും നികൃഷ്ടാവസ്ഥയിലുള്ളവൾ എങ്ങനെ അവളേക്കാൾ നല്ലവരായവർക്കുവേണ്ടി പ്രാർത്ഥിക്കും? ഇത് എന്നെ അങ്ങയുടെ വചനം ഓർമ്മിപ്പിക്കുന്നു: “നീ സഹോദരൻറെ കണ്ണിലെ കരടു കാണുകയും നിൻറെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട് ? അഥവ നിൻറെ കണ്ണിൽ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാൻ നിൻറെ കണ്ണിൽ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽനിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരൻറെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്കു കാഴ്ച തെളിയും.” (മത്തായി 7:3-5).
എൻറെ കണ്ണിൽ ഒരു തടിക്കഷണം, അല്ല, ഒരു വനം തന്നെ ഉണ്ടായിരിക്കെ, മറ്റുള്ളവരോട് ഏതെങ്കിലും ഒരു വാക്ക് ഞാൻ എങ്ങനെ പറയും കർത്താവ് എന്നെ ഇതിൽനിന്നും വിമോചിപ്പിക്കുന്നില്ലെങ്കിൽ?
അങ്ങ് എന്നെ ശുദ്ധീകരിക്കണമെന്ന് അങ്ങയോട് അപേക്ഷിക്കുവാൻ എന്നെ അനുവദിക്കണമെ. എന്നോടു കരുണ തോന്നണമെ. കർത്താവേ, അങ്ങ് ആഗ്രഹിക്കുന്നെങ്കിൽ, എൻറെ സഹോദരങ്ങൾക്കുവേണ്ടി മാന്യമായി പ്രാർത്ഥിക്കുവാൻ എന്നെ പ്രാപ്തയാക്കണമേ.
വാസുലാ, നിൻറെ വാക്കുകൾ കേൾക്കുന്നതിൽ എനിക്കു വലിയ സന്തോഷം ഉണ്ട്. എന്തെന്നാൽ, നിൻറെ അയോഗ്യത നീ തിരിച്ചറിയുന്നതുവരെ, പരിപൂർണ്ണതയിലേക്കുള്ള വഴിയാത്രയുടെ ആരംഭം നീ തുടങ്ങുകയില്ല.
പിതാവേ, അങ്ങ് ആഗ്രഹിക്കുന്നെങ്കിൽ അങ്ങയുടെ സഹായം അപേക്ഷിക്കുവാൻ എന്നെ അനുവദിക്കണമേ.
മകളേ, എന്നിൽനിന്നുള്ള എണ്ണകൊണ്ട് നിൻറെ വിളക്കു നിറയ്ക്കുക. കാത്തുനിൽക്കരുത്. കുഞ്ഞേ, എൻറെ പ്രകാശത്തിൽ വളരുക.
ഈ സന്ദേശത്തിൽ വിശ്വസിക്കുന്നവർ നിന്നിലല്ല വിശ്വസിക്കുന്നത്; നേരെമറിച്ച് അവർ വിശ്വസിക്കുന്നത് എന്നിലാണ്. എൻറെ ഈ സന്ദേശത്തിൽ വിശ്വസിക്കുന്നവർ ഇനിയൊരിക്കലും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിന്, പ്രകാശമായ ഞാൻ നിന്നിലൂടെ ഈ ലോകത്തിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.
നിനക്കുള്ള സാക്ഷികൾ സത്യം അറിയുന്നു. ഈ സന്ദേശത്തിലുള്ളത് നിൻറെ വാക്കുകളല്ലെന്ന് അവർക്കറിയാം. എൻറെ വാസുലാ, എഴുതപ്പെട്ടവയെല്ലാം കർത്താവായ എന്നിൽനിന്നുവരുന്നു. സത്യമായി ഞാൻ നിന്നോടു പറയുന്നു, നിന്നെ സ്വീകരിക്കുന്നവർ എന്നെത്തന്നെയാണ് സ്വീകരിക്കുന്നത്.
ഇല്ല, എൻറെ ദൈവമേ, എനിക്കിതിന് യോഗ്യതയില്ല !
വാസുലാ, എന്തുകൊണ്ടാണത്? ഞാൻ നിന്നെ ശുദ്ധീകരിച്ചതല്ലേ? എൻറെതായിരിക്കുന്നതിനുവേണ്ടി ഞാൻതന്നെ നിന്നെ അഭിഷേകം ചെയ്തതല്ലേ? തീർച്ചയായും ഞാൻ എന്നെത്തന്നെ നിന്നിലൂടെ വെളിപ്പെടുത്തിക്കൊണ്ടിരിക്കും. അതിനാൽ, മകളേ, എന്നെ ബഹുമാനിക്കുക.
വരൂ, എൻറെ വഴികൾ ഞാൻ നിന്നെ പഠിപ്പിക്കാം. നിന്നിൽ നിശ്വസിക്കുവാൻ എന്നെ അനുവദിക്കുക. മകളേ, ഞാൻ നിന്നിൽ വിശ്രമിക്കട്ടെ. എൻറെ വ്യക്തിത്വത്തെ മുറിവേല്പിക്കുന്നവരിൽനിന്ന് എനിക്കു വിശ്രമമൊരുക്കുക. അല്ലയോ വാസുലാ, ഇന്നു വീണ്ടും എൻറെ രക്തം വാർന്നൊഴുകിക്കൊണ്ടിരിക്കുകയാണെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ….
ഓ എൻറെ ദൈവമേ, ഇന്ന് ഞായറാഴ്ചയാണ്. എന്തുകൊണ്ടാണിങ്ങെന രക്തം വാർന്നൊഴുകുന്നത്?
കുഞ്ഞേ, അവർ വീണ്ടും വീണ്ടും എൻറെ ഹൃദയം കുത്തിക്കീറിക്കൊണ്ടിരിക്കുകയാണ്.
എൻറെ ദൈവമേ, അതിനുപകരം അവർ എൻറെ ഹൃദയത്തെ കുത്തിക്കീറട്ടെ !
എന്നെ ശ്രവിക്കുക. നിൻറെ ഹൃദയം കുത്തിമുറിവേല്പിക്കപ്പെടും. അവർ നിന്നെ കുത്തിക്കീറും. ഇപ്പോൾ വരൂ, നിന്നിൽ വിശ്രമിക്കുവാൻ എന്നെ അനുവദിക്കുക. മകളേ, എൻറെ പാനപാത്രത്തിൽ പങ്കുചേരുക.
(എന്തുകൊണ്ടാണിത്? എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? നമ്മുടെ ദൈവത്തിനെതിരെ എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്? നമ്മുടെ ദൈവം സ്നേഹത്തിൻറെയും സമാധാനത്തിൻറെയും ദൈവമല്ലേ? നമ്മുടെ പിതാവല്ലേ നമ്മുടെ ദൈവം? നമ്മുടെ ഉത്തമ സ്നേഹിതനല്ലേ നമ്മുടെ ദൈവം?
എങ്ങനെയാണ് അവർക്ക് ഇങ്ങനെ ചെയ്യുവാൻ കഴിയുന്നത്? ഞാൻ തളർന്നുപോകുന്നു. നമ്മുടെ ദുഷ്ടതനിമിത്തം യേശു ഇന്നു വീണ്ടും സഹിച്ചുകൊണ്ടിരിക്കുന്നു; അവിടുത്തെ തിരുരക്തം വാർന്നൊഴുകിക്കൊണ്ടിരിക്കുന്നു. ലോകത്തെ സാത്താൻ റാഞ്ചിക്കൊണ്ടുപോയിരിക്കുന്നു എന്നുപറയാം. യേശു വീണ്ടും നമ്മെ രക്ഷിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.)
എൻറെ ദൈവമേ, അങ്ങയുടെ ക്ഷതം ഞാൻ അനുഭവിച്ചറിയേണ്ടതിന് അങ്ങ് എനിക്ക് വളരെയധികം വേദന തരുന്നുണ്ട്. അനന്ത നന്മയും അഗാധ സ്നേഹവുമായ അങ്ങയെ എന്തിനാണ് അവർ ഇങ്ങനെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്? അങ്ങയുടെ സഹനം കണ്ടുനിൽക്കുവാൻ ഇനിയും എനിക്കു കഴിയുന്നില്ല. എന്നാൽ കഠിന വേദന സഹിച്ചുകൊണ്ടിരിക്കുന്ന അങ്ങയെ ഞാൻ ശുശ്രൂഷിക്കും. കർത്താവേ, ഞാൻ അങ്ങയെ ശുശ്രൂഷിക്കുകയും അങ്ങയെ സ്നേഹിക്കുകയും ചെയ്യുന്നു.
വാസുലാ, എൻറെ വാസുലാ, എൻറെ ബലിവസ്തുവേ, എൻറെ ഹൃദയത്തിൻറെ ബലിവസ്തുവേ, എൻറെ സഹനങ്ങൾ സഹിക്കുകയും, എന്നോടൊപ്പം അവയിൽ പങ്കുചേരുകയും ചെയ്യുക.
എൻറെ പാനപാത്രത്തിൽനിന്നു പാനം ചെയ്യുക; എന്നെ ചാട്ടയടിക്കുന്നവരുടെ ക്രൂരത അനുഭവിച്ചറിയുക.
എനിക്ക് പ്രിയപ്പെട്ടവളേ, സ്നേഹം നിമിത്തം ഞാൻ നിനക്കുവേണ്ടി എന്താണ് ചെയ്യാതിരിക്കുന്നത്? എൻറെ സഹനത്തിൽ പങ്കുചേരുവാൻ ഞാൻ നിന്നെ അനുവദിക്കും. നിൻറെ ഹൃദയത്തിനു താങ്ങുവാൻ പറ്റുന്നവിധത്തിലുള്ള സങ്കടത്താൽ, എൻറെ രക്തം വാർന്നൊലിക്കുന്ന ഹൃദയത്തിൻറെ ബലിവസ്തുവായിട്ട് ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. നിൻറെ അന്തരാത്മാവിനു സഹിക്കുവാൻ കഴിയുന്ന വിധത്തിലുള്ള എല്ലാവിധ മനോവ്യഥകളാലും, തള്ളിപ്പറയലുകളിലൂടെയും, പരിഹാസങ്ങളിലൂടെയും എൻറെ അന്തരാത്മാവിൻറെ ബലിവസ്തുവായിത്തീരുക. വരൂ, നീ എൻറെ കുരിശ് എന്നോടൊപ്പം പങ്കുവയ്ക്കും.
ഞാനാണ് നിൻറെ ഏക സ്നേഹം. ഞാൻ എൻറെ ലക്ഷ്യത്തിൽ എത്തിയിരിക്കുന്നു. നിൻറെ മനസ്സിൻറെയും ദേഹിയുടെയും മാധുര്യമുള്ള പീഡനമായിത്തീരുവാൻ എന്നെ അനുവദിക്കുക.
എന്നെ സന്തോഷിപ്പിക്കുക; എന്തെന്നാൽ എൻറെ എല്ലാ എതിരാളികളെയും ഇപ്പോൾ ഞാൻ നശിപ്പിച്ചിരിക്കുന്നു. അവർ എല്ലാം ഇല്ലാതായിരിക്കുന്നു. അവരിലാരും അവശേഷിക്കുന്നില്ല ! നിൻറെ യേശുവായ ഞാൻ മാത്രമാണ് നിന്നോടൊപ്പം അവശേഷിക്കുന്നത് !
ഞാൻ എത്രമാത്രം സന്തോഷിക്കുന്നു! തടസ്സം കൂടാതെ നിന്നെ സ്നേഹിക്കുവാൻ എന്നെ അനുവദിക്കുക. നിൻറെമേൽ ഭരണം നടത്തുവാൻ എന്നെ അനുവദിക്കുക. എൻറെ മഹത്ത്വത്തിനും, എൻറെ ഔദാര്യത്തിനും വേണ്ടിയുള്ള ഒരു സ്ഥാനം കണ്ടെത്തിയിരിക്കുന്നു. നീ എന്തായിരിക്കുന്നോ അതിനെയോർത്തല്ല ഞാൻ നിന്നെ സ്നേഹിക്കുന്നത്; നേരെമറിച്ച് നീ എന്തല്ലാതിരിക്കുന്നുവോ അതിനെയോർത്താണ് ഞാൻ നിന്നെ സ്നേഹിക്കുന്നത്.
വരൂ, നിൻറെ ഒന്നുമില്ലായ്മ എന്നെ ആകർഷിക്കുന്നു. നിൻറെ കഴിവില്ലായ്മ എന്നെ നിശ്ശബ്ദനാക്കുന്നു.
കർത്താവേ, ഞാൻ ലജ്ജിച്ചുപോയി.
വാസുലാ, നീ എന്തെങ്കിലും ആകുവാൻ ശ്രമിക്കരുത്. ഒന്നുമില്ലായ്മയായി നിലകൊള്ളുക; എന്തെന്നാൽ ഞാൻ നിർവ്വഹിക്കുന്ന എല്ലാ ദൈവീക പ്രവൃത്തികളും പൂർണ്ണമായി എൻറെതായിരിക്കും; നിൻറെതായിരിക്കുകയില്ല.
എൻറെ സഭ ഏക അധികാരത്തിൻ കീഴിൽ ഒന്നായിത്തീരും. എൻറെ കുഞ്ഞാടുകളെ മേയിക്കുക എന്നു ഞാൻതന്നെ പത്രോസിനോടു പറഞ്ഞിട്ടില്ലേ? എൻറെ ആടുകളെ മേയിക്കുവാൻ ഞാൻ പത്രോസിനെ തിരഞ്ഞെടുത്തിട്ടില്ലേ?
“നീ പത്രോസാണ്. ഈ പാറമേൽ എൻറെ സഭ ഞാൻ സ്ഥാപിക്കും'’ എന്നു ഞാൻതന്നെ പത്രോസിനോടു പറഞ്ഞിട്ടില്ലേ?
ജനതകൾ ഇളകിമറിയുന്നതെന്തിന്? ജനങ്ങൾ എന്തിനു വ്യർത്ഥമായി ഗുഢാലോചന നടത്തുന്നു. എൻറെ ഹൃദയത്തിനിണങ്ങിയ, പാറയായ പത്രോസിനെ ഞാൻ തിരഞ്ഞെടുത്തു. ആ പാറയുടെമേൽ ഞാൻ എൻറെ സഭ സ്ഥാപിക്കും. എന്തിനാണ് എൻറെ കല്പനയെ വളച്ചൊടിക്കുന്നത്?
കർത്താവേ, ആരെയാണ് അങ്ങ് വിവക്ഷിക്കുന്നത്?
എൻറെ അടിത്തറയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നവരോടാണ് ഞാൻ സംസാരിക്കുന്നത്. നിങ്ങളുടെ ഗുഢാലോചകൾ വ്യർഥമായിത്തീരുമെന്ന് നിങ്ങൾ അറിയുന്നില്ലേ?
കർത്താവേ, അങ്ങ് ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല.
വാസുലാ, ഇതെല്ലാം നിനക്കു ഗ്രഹിക്കാനാവുന്നില്ല. എന്നാൽ, ആ വഞ്ചകർക്ക് ഇതെല്ലാം പകൽവെളിച്ചം പോലെ വ്യക്തമാണ്! എൻറെ ദൃഷ്ടി അവരുടെമേൽ പതിഞ്ഞിരിക്കുന്നു. പ്രഹരിക്കുന്നതിനുവേണ്ടി എൻറെ വാൾ ഉയർത്തി, തയ്യാറാക്കിയിരിക്കുന്നു.
അവർക്ക് അവരെത്തന്നെ അറിയാം. എന്നെ വിശ്വസിക്കുക, അവരുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. അതെ, വഞ്ചകരെ, നിങ്ങൾ നിങ്ങളുടെ ചുറ്റും നോക്കുക. നിങ്ങൾ എന്തിനു വിസ്മയിക്കുന്നു? നിങ്ങൾ നശിക്കും; എന്തെന്നാൽ ഞാൻ ഈ നാളുകളിൽ ഒരു കാര്യം ചെയ്യുവാൻ പോകുന്നു. അതിനെക്കുറിച്ചു നിങ്ങളോടു പറഞ്ഞാലും നിങ്ങൾക്കു വിശ്വസിക്കുവാൻ കഴിയില്ല!
പ്രിയപ്പെട്ടവളേ, നിൻറെ മനസ്സിലുള്ള ചോദ്യത്തിന് ഞാൻ ഉത്തരം നല്കട്ടെ. ആ വഞ്ചകരും ഈ സന്ദേശം വായിക്കും.
പ്രിയപ്പെട്ടവളേ, എന്നെ അനുഭവിച്ചറിയുക. നിന്നെപ്പോലെതന്നെ ഞാനും വേദന അനുഭവിക്കുകയാണ്. എൻറെ കുരിശ് നിൻറെ തോളിൽ ഉണ്ട്. സ്നേവപൂർവം എൻറെ കുരിശ് വഹിക്കുക. എൻറെ കുരിശ് യഥാർത്ഥ ജീവിതത്തിലേക്കുള്ള വാതിലാണ്. സന്മനസ്സോടെ എൻറെ കുരിശിനെ അശ്ലേഷിക്കുക. വാസുലാ, സ്വയം പരിത്യാഗവും സഹനവും ദൈവീക പാതയിലേക്കു വഴിനയിക്കുന്നു. ഇതു പരിശുദ്ധിയുടെയും നന്മകളുടെയും പാതയാണ്.
(ഞാൻ വളരെയധികം ദുഃഖിതയായി.)
പ്രിയപ്പെട്ടവളേ, വരൂ. ഞാൻ നിന്നോടൊപ്പമുണ്ട്.
കർത്താവേ, ഞാൻ വളരെയധികം ദുഃഖിതയാണ്. ഇപ്പോൾ ഞാൻ കരഞ്ഞ് എൻറെ കണ്ണീർ പൊഴിക്കരുതെന്നും, ഭാവിയിൽ കരയുന്നതിനുവേണ്ടി അതു സൂക്ഷിച്ചുവയ്ക്കണമെന്നും എനിക്കറിയാം. എനിക്കു കണ്ണീർ ഒട്ടും അവശേഷിക്കുന്നില്ലെങ്കിൽ, കണ്ണീരിനുപകരം എൻറെ രക്തം ചിന്തുവാനും ഞാൻ തയ്യാറാണ്.
എൻറെ വാസുലാ, നീ ഈ ലോകത്തിൻറെതല്ലെന്നും, നീ എൻറെതാണെന്നും നീ ഓർക്കണം. നിനക്ക് എൻറെ തിരുഹൃദയം കാണാൻ പറ്റുന്നുണ്ടോ?
(യേശു ജ്വലിക്കുന്ന ഒരു തിരുഹൃദയ ചിത്രത്തിലേക്കു വിരൽചൂണ്ടി കാണിച്ചു.)
എൻറെ തിരുഹൃദയത്തിനുള്ളിൽ പ്രവേശിക്കുക. എൻറെ തിരുഹൃദയത്തിൻറെ ആഴങ്ങളിൽ നിനക്കു നിൻറെ വിശ്രമസ്ഥലം കണ്ടെത്താം. ഞാൻ നിന്നെ എടുത്ത് അതിൻറെ ആഴങ്ങളിലേക്കു പ്രവേശിപ്പിക്കും. എനിക്ക് അസഹനീയമായ വേദനയുണ്ട്.
(ഞാൻ ഭൂമിയിൽ പ്രവാസത്തിൽ കഴിയുന്നതുകൊണ്ട്.)
നീ വെറും ഒരു കൊച്ചു കുട്ടിയായിരുന്നപ്പോൾ ഞാൻ നിന്നോട് എന്തുചെയ്തെന്ന് നീ ഓർക്കുന്നുണ്ടോ?
( എനിക്കു പത്തു വയസ്സുള്ളപ്പോൾ ഞാൻ കണ്ട ദർശനം വീണ്ടും യേശു എനിക്കു നൽകി. അതായിരുന്നു എന്നെ യേശു ആദ്യം വിളിച്ച സംഭവം.)
നിനക്കു ചലിക്കുവാൻ കഴിയുമായിരുന്നില്ല. ഞാൻ ദൈവീക ശക്തിയാണ്.
( യേശു അവിടുത്തെ ചൂണ്ടുവിരൽക്കൊണ്ട് അവിടുത്തെ തിരുഹൃദയം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു:)
ഇതാണ് നിൻറെ ഭവനം. ഇപ്പോൾ വരൂ. എനിക്കു ആശ്വാസം ലഭിക്കണം. നമുക്കു പരസ്പരം - നീ എന്നിലും ഞാൻ നിന്നിലും വിശ്രമിക്കാം.
(യേശുവിനു വളരെയധികം വേദനയും ദുഃഖവും ഉള്ളതായി തോന്നി.)
ഇത്രയധികം മനോവ്യഥ അനുഭവിക്കുന്ന അങ്ങയെ ഞാൻ എങ്ങനെ സമാശ്വസിപ്പിക്കും?
എന്നെ തീക്ഷണമായി സ്നേഹിച്ചുകൊണ്ട് എന്നെ നിനക്ക് ആശ്വസിപ്പിക്കാം. വാസുലാ, എന്നെ സ്നേഹിക്കുക; എന്നെ സമാശ്വസിപ്പിക്കുക. നിൻറെ പൂർണ്ണ മനസ്സോടെ, പൂർണ്ണ ഹൃദയത്തോടെ എന്നെ സ്നേഹിക്കുക.
കർത്താവേ, ഞാൻ അങ്ങയെ അങ്ങനെതന്നെ സ്നേഹിക്കുന്നുണ്ടെന്ന് അങ്ങേയ്ക്ക് അറിയാം.
അളവുകളില്ലാതെ എന്നെ സ്നേഹിക്കുക !
അളവുകളില്ലാതെ അങ്ങയെ സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കണമെ.
ഇതു ഞാനാണ്. ഇപ്പോൾ വരൂ. എനിക്കു നിന്നോട് ഒരു രഹസ്യമായ ആഗ്രഹം പറയുവാനുണ്ട്. ഭയപ്പെടേണ്ടാ. ഞാൻ അതു നിൻറെ ചെവിയിൽ പറഞ്ഞുതരാം.
(യേശു എന്നോട് ആ രഹസ്യം പറഞ്ഞു. അതെനിക്കു വലിയ ആനന്ദം നൽകി.)
ഓ ദൈവമേ ! അങ്ങ് യഥാർത്ഥമായി അതു ചെയ്യുമോ?
ഞാൻ അതു ചെയ്യും. പ്രിയപ്പെട്ടവളേ, ഞാൻ അതു ചെയ്യും. എൻറെ വാസുലാ, ഒരിക്കലും സംശയിക്കണ്ടാ. എല്ലാം അപ്രകാരം ചെയ്തിരിക്കും.
യേശുവേ, എൻറെ ദൈവമേ, അങ്ങേയ്ക്ക് നന്ദി. അങ്ങയെ സ്തുതിക്കുവാൻ എന്നെ അനുവദിക്കണമേ.
പ്രിയപ്പെട്ടവളേ, ഞാനും നിന്നെ അനുഗ്രഹിക്കുന്നു. വരൂ, ഇപ്പോൾ സമയം വൈകിയിരിക്കുന്നു. നമുക്കു പരസ്പരം - നീ എന്നിലും ഞാൻ നിന്നിലുമായി വിശ്രമിക്കാം.
ഉവ്വ്, കർത്താവേ.
എന്നാൽ വരൂ.
10.11.1987 Let My creation know of My great Love
എൻറെ ദൈവമേ, അങ്ങയുടെ ഹൃദയത്തിൻറെ ആഗ്രഹങ്ങളെല്ലാം എന്നിൽ മുദ്രണം ചെയ്യുന്നതിനുവേണ്ടി എന്നെ ഉപയോഗിച്ചാലും. അങ്ങയുടെ ഹിതം നിറവേറട്ടെ. അങ്ങയുടെ നാമം മഹത്ത്വപ്പെടട്ടെ.
മനുഷ്യവർഗ്ഗം മുഴുവനിലും വിത്താകുന്ന എൻറെ വചനം വിതയ്ക്കുവാനുള്ള സമയം വന്നെത്തിയിരിക്കുന്നു. എൻറെ വചനം മറ്റുള്ളവരിലേക്കു പ്രചരിപ്പിക്കുക. നിൻറെ എല്ലാ ഉദ്യമങ്ങളിലും ഞാൻ നിന്നെ സഹായിക്കും. എല്ലാവരും എൻറെ വചനം അറിയട്ടെ. എൻറെ സൃഷ്ടികൾ എൻറെ വലിയ സ്നേഹത്തെക്കുറിച്ചും, എൻറെ അതിരുകളില്ലാത്ത കാരുണ്യത്തെക്കുറിച്ചും അറിയട്ടെ.
എൻറെത് സമാധാനത്തിൻറെയും, സ്നേഹത്തിൻറെയും, ഐക്യത്തിൻറെയും ഭരണമാണ്.
കഴിവില്ലാത്തവളും, നികൃഷ്ടയും, പ്രയോജനമില്ലാത്തവളും, സംസാരപാടവമില്ലാത്തവളുമായ വാസുലയെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു.
ഇതും കൂടി എഴുതി എടുക്കുക: എഴുതപ്പെട്ടിരിക്കുന്ന ഈ സന്ദേശങ്ങളെല്ലാം എൻറെ അധരങ്ങളിൽനിന്നുള്ളതാണെന്ന് എല്ലാവർക്കും വ്യക്തമാകുന്നതരത്തിൽ, കർത്താവായ എനിക്ക് എൻറെ പ്രവൃത്തികളെല്ലാം സ്വതന്ത്രമായി മുദ്രണം ചെയ്യുവാൻ തക്കവിധം, തികച്ചും ശൂന്യമായ ഒരു ക്യാൻവാസുപോലെയായ ഇവൾക്ക്, എൻറെ സഭയെക്കുറിച്ച് യാതൊരു അടിസ്ഥാന അറിവുമില്ല.
അവളിലൂടെ എല്ലാ പ്രവൃത്തികളും ചെയ്യുന്നത് ഞാനായിരിക്കും. ഞാൻ അവളിലൂടെ സംസാരിക്കുകയും, അവളിലൂടെ പ്രവർത്തിക്കുകയും ചെയ്യും. എല്ലായിടത്തും അറിയപ്പെടുവാൻ പോകുന്ന എൻറെ സന്ദേശത്തിൻറെ വാഹകയാകുവാൻ അവൾ പ്രാപ്തയാകേണ്ടതിന്, അവളുടെമേൽ എൻറെ എല്ലാ പ്രവൃത്തികളം ചൊരിഞ്ഞുകൊണ്ട്, ഞാൻ അവളെ രൂപപ്പെടുത്തിയിരിക്കുന്നു.
നീ എൻറെ സന്ദേശം പ്രചരിപ്പിക്കുമോ? നീ ഇക്കാര്യം എനിക്കുവേണ്ടി ചെയ്യുമോ? ദൈവത്തിൻറെ പ്രിയ പുത്രനായ, സർവ്വ മനുഷ്യരുടെയും രക്ഷകനായ, യേശുക്രിസ്തുവായ ഞാനാണ് നിന്നെ അനുഗ്രഹിക്കുന്നത്. ഞാൻ നിൻറെ ഉദ്യമങ്ങളെ ആശീർവ്വദിക്കുന്നു. നിനക്കു സന്തോഷമോ ദുഃഖമോ ഉണ്ടായാലും എപ്പോഴും ആത്മവിശ്വാസത്തോടെയിരിക്കുക. നിൻറെ പ്രവൃത്തികൾക്ക് എൻറെ മുഖപ്രസാദം ഉണ്ടായിരിക്കുന്നതാണ്. നിന്നെ നയിച്ചുകൊണ്ട് എപ്പോഴും ഞാൻ നിൻറെ മുന്നിലുണ്ടായിരിക്കും.
എൻറെ സഭയെ ഐക്യപ്പെടുത്തുന്നത് എന്നെ മഹത്ത്വപ്പെടുത്തും! രക്തം വാർന്നൊഴുകുന്ന എൻറെ ശരീരമായ സഭയുടെ ഏറ്റവും ഉള്ളറകളിലേക്കു ഞാൻ നിന്നെ നയിക്കും. എൻറെ മുള്ളുകളെ ഞാൻ നിനക്കു ചൂണ്ടിക്കാണിച്ചുതരും. നീ അവയെ തിരിച്ചറിയും.
എൻറെ മഹത്ത്വമല്ലാതെ മറ്റൊരു താത്പര്യങ്ങളും നിനക്കുണ്ടാകരുത്. എൻറെ പ്രവൃത്തികളെക്കുറിച്ച് ഒരിക്കലും സംശയിക്കരുത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളേ, സ്നേഹം നിൻറെമേൽ പ്രശോഭിക്കുന്നു. എന്നെ പ്രസാദിപ്പിക്കുവാൻ പരിശ്രമിക്കുക. വരൂ, നിന്നോടൊപ്പം ഇതാ ഞാനുണ്ട്. എൻറെ സമാധാനം നിനക്കുണ്ടാകട്ടെ.
നമുക്കു പിതാവിനോടു പ്രാർത്ഥിക്കാം.
“നീതിമാനായ പ്രിയപ്പെട്ട പിതാവേ,
അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ.
അങ്ങയുടെ വിശ്വസ്തരായ മക്കളെ എല്ലാവരെയും ഒന്നിച്ചുകൂട്ടുക.
ആകാശം അങ്ങയുടെ നീതിയെ പ്രഘോഷിക്കട്ടെ.
എല്ലാ അധരങ്ങളും അവിരാമം അങ്ങയുടെ പരിശുദ്ധ നാമത്തെ സ്തുതിക്കട്ടെ.
വഞ്ചകരിൽനിന്നു വെറുപ്പ് നീക്കം ചെയ്യപ്പെടണം.
മനസ്സ് തകർന്നവരെ ആശ്വസിപ്പിക്കണമെ.
അങ്ങയുടെ വചനം ഉറപ്പുനൽകുന്നതുപോലെ അവരെ ഉന്മേഷഭരിതരാക്കണമെ.
ഞാൻ ചെയ്ത എൻറെ പ്രതിജ്ഞ ഞാൻ പാലിക്കുകയും നിറവേറ്റുകയും ചെയ്യും.
പിതാവേ, അങ്ങയുടെ സഭകളെല്ലാം ഒന്നായിത്തീരേണ്ടതിന്, അവരെല്ലാവരും അങ്ങയിൽ ഒന്നായിത്തീരേണ്ടതിന് ഞാൻ അങ്ങയുടെ എല്ലാ സഭാവിഭാഗങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. ആമ്മേൻ”
(പ്രാർത്ഥിക്കുവാനായി യേശു എന്നെ സഹായിച്ചു. ഇതായിരുന്നു അവിടുന്ന് നല്കിയ പ്രാർത്ഥന.)
12.11.1987 Your Misery entices My Clemency
പ്രിയപ്പെട്ടവളേ, ഇതു ഞാനാണ് യേശു.
ഞാൻ നിന്നെ പഠിപ്പിച്ചിട്ടുള്ളതുപോലെ നീ വിശ്രമിക്കുമ്പോൾ എൻറെ കുരിശ് മുറുകെപ്പിടിക്കുക.
(രാത്രിയിൽ ഉറങ്ങി വിശ്രമിക്കുമ്പോൾ ഒരു കുരിശ് എൻറെ കൈയ്യിൽ മുറുകെപ്പിടിക്കണമെന്ന് യേശു എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഞാൻ ഉറക്കത്തിൽനിന്ന് ഉണരുമ്പോൾ കുരിശ് എനിക്ക് അനുഭവിച്ചറിയുവാനും, അങ്ങനെ എൻറെ മനസ്സ് പെട്ടെന്ന് യേശുവിൽ ആയിത്തീരുകയും ചെയ്യുന്നു.)
ഒരിക്കലും എന്നെ വിട്ടുപിരിയരുത്; ഒരു നിമിഷനേരത്തേക്കുപോലും എന്നെ വിട്ടുപിരിയരുത്. ഞാൻ എല്ലാമാണ്, സമസ്തവുമാണ്. എൻറെ കുരിശു പിടിക്കുന്നതിലൂടെ നീ എന്നെ മഹത്ത്വപ്പെടുത്തുകയും, ബഹുമാനിക്കുകയും ചെയ്യുന്നു.
എൻറെ കുഞ്ഞേ, നിൻറെ ദൈവമായ ഞാൻ നിന്നെ ശുദ്ധീകരിക്കുകയും, സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, എൻറെ ദൈവീക പാതയിൽനിന്ന് വഴിതെറ്റി അകന്ന്, എൻറെ പാർശ്വഭാഗത്തുനിന്ന് വഴിമാറി അലഞ്ഞുതിരിഞ്ഞ നിന്നെ ഏറെ അന്വേഷിച്ചു കണ്ടെത്തിയ നിൻറെ പിതാവിനെ ബഹുമാനിക്കുക.
നിനക്കറിയാമോ കുഞ്ഞേ, നീ എപ്പോഴും എൻറെതാണ്. ഇതാ ഇപ്പോൾ ഞാൻ നിന്നെ കണ്ടെത്തിയിരിക്കുന്നു. നോക്കൂ, എൻറെ കുപ്പായത്തിനുള്ളിൽ ഞാൻ നിന്നെ സംരക്ഷിച്ചു സൂക്ഷിക്കും.
(കടും ചുവപ്പു നിറത്തിലുള്ള കുപ്പായം ധരിച്ചുനിൽക്കുന്ന യേശുവിനെ ഞാൻ കണ്ടു. രണ്ടു കൈകളുംകൊണ്ട് യേശു അവിടുത്തെ കുപ്പായം നെടുകെ തുറന്ന്, അവിടുത്തെ ഹൃദയത്തിൽനിന്നുവരുന്ന ഒരു ജ്വലിക്കുന്ന രശ്മിയെ എനിക്കു കാണിച്ചുതന്നു. പെട്ടെന്ന്, ഒരു തീനാവ് എന്നെ തുളച്ചുകൊണ്ട് എൻറെമേൽ വന്നു. അതു വേദനയുളവാക്കിയില്ല. അത് എനിക്ക് അവിടുത്തോടുള്ള സ്നേഹത്തെ ജ്വലിപ്പിച്ചുകൊണ്ട് പൂർവ്വാധികം തീക്ഷണതയോടെ അവിടുത്തെ ആഗ്രഹിക്കുവാൻ എന്നെ ഇടയാക്കി.)
എൻറെ ജ്വല നിൻറെ ഹൃദയത്തെ ജ്വലിപ്പിക്കും. ബലിപീഠമേ, എൻറെ ജ്വാല എന്നേക്കും നിന്നിൽ ജ്വലിച്ചു നിൽക്കണം. എൻറെ ദൈവീക സന്ദേശവുമായി ലോകമെങ്ങും നിനക്കു പോകുവാൻ കഴിയേണ്ടതിന് നിന്നിലുള്ള എൻറെ ജ്വാലയെ ഞാൻ പുതുക്കിയിരിക്കുന്നു. എന്നിൽനിന്നു ഈ ജ്വാലയെ നേരിട്ടു സ്വയം സ്വീകരിക്കുവാൻ നീ അപ്രാപ്തയാകയാൽ, എൻറെ ജ്വാല നിന്നിൽ ജ്വലിച്ചുകൊണ്ടിരിക്കുവാൻ ഞാൻ ശ്രദ്ധിക്കും.
വരൂ, നിൻറെ കഴിവില്ലായ്മയെ ഞാൻ സ്നേഹിക്കുന്നു. കാരണം, നിൻറെ കഴിവില്ലായ്മയെ നിനക്കു തിരിച്ചറിയുവാനുള്ള കൃപ ഞാൻ നിനക്കു നൽകിയിട്ടുണ്ട്. എല്ലാക്കാര്യത്തിനും എന്നെ നിനക്ക് ആവശ്യമായിവരുമ്പോൾ ഞാൻ മഹത്ത്വപ്പെടുന്നു. നിൻറെ ബലഹീനത എൻറെ ശക്തിയെ ആകർഷിക്കുന്നു. നിൻറെ ദുരിതാവസ്ഥ എൻറെ കരുണയെ ആകർഷിക്കുന്നു.
വാസുലാ, എന്നെ സ്നേഹിക്കുക; എൻറെ മുള്ളുകളും, ആണികളും, എൻറെ കുരിശും നീ എന്നോടൊപ്പം പങ്കുവയ്ക്കുക. നിൻറെ സ്നേഹത്താൽ എന്നെ കിരീടമണിയിക്കുക. നിൻറെ വിശ്വാസത്താൽ എന്നെ ബഹുമാനിക്കുക. നിൻറെ വഴികളിൽ എല്ലാം നിന്നെ അന്ധമായി നയിക്കുന്നതിന് എന്നെ അനുവദിക്കുക. ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല! തിരുവചനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ വചനവും വിശ്വസിക്കുക.
13.11.1987 Love is the Root of every Virtue
എൻറെ വാസുലാ, ഞാൻ നിന്നിൽനിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. സ്നേഹത്തിൽനിന്നാണ് ഏതൊരു നന്മയും മൊട്ടിട്ട് വിടരുന്നത്. സ്നേഹമാണ് എല്ലാ നന്മയുടെയും തായ് വേര്. സ്നേഹം ഒരു ഫലവൃക്ഷം പോലെയാണ്. അത് ആദ്യം പൂക്കുന്നു. പിന്നീട് അത് അതിൻറെ പഴം പ്രദാനം ചെയ്യുന്നു. ഓരോ ഫലവും ഒരു നന്മയാണ്.
വരൂ, ആദ്യം നമുക്ക് ഒരുമിച്ചു നിശ്ശബ്ദമായി പ്രാർത്ഥിക്കാം. നീയും ഞാനും ഒരുമിച്ച് പിതാവിനോടു പ്രാർത്ഥിക്കുന്നു. പരിപൂർണ്ണമായ നിശ്ശബ്ദതയിൽ നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. ഞാൻ പ്രാർത്ഥന ചൊല്ലിത്തരാം:
“നീതിമാനായ പിതാവേ, എൻറെ അഭയസങ്കേതമായവനേ,
അങ്ങയുടെ പ്രകാശവും അങ്ങയുടെ സത്യവും എന്നിലേക്ക് അയക്കണമെ. അങ്ങയുടെ പ്രകാശവും സത്യവും എന്നെ അങ്ങു വസിക്കുന്ന വിശുദ്ധസ്ഥലത്തേക്ക് നയിക്കട്ടെ.
ഞാൻ, എൻറെ ഭാഗത്തുനിന്ന് അങ്ങയെ പൂർണ്ണമായി സ്നേഹിക്കുന്നു.
അങ്ങയുടെ വചനം അനുസരിക്കുമെന്ന എൻറെ പ്രതിജ്ഞ ഞാൻ പാലിക്കും.
പരിശുദ്ധനായ പിതാവേ, എൻറെ കുറവുകളെപ്പറ്റിയും എൻറെ പാപങ്ങളെപ്പറ്റിയും ഞാൻ ബോധവതിയാണ്.
അങ്ങയുടെ നന്മയാൽ എന്നോടു കരുണയുണ്ടാകണമേ.
അങ്ങയുടെ കാരുണ്യേതിരകത്താൽ എൻറെ പാപങ്ങൾ ക്ഷമിക്കണമേ.
കർത്താവേ, എന്നെ ശുദ്ധീകരിക്കണമെ.
എൻറെ രക്ഷകനായിരിക്കണമെ;
എന്നെ നവീകരിക്കണമെ.
ഒരുക്കമുള്ള മനസ്സ് നൽകി എന്നെ വിശ്വസ്തയായി കാത്തുപാലിക്കണമെ.
എൻറെ ഇച്ഛാശക്തിയും, എൻറെ സമർപ്പണവും ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു.
അങ്ങയുടെ എഴുത്തുപലകയായിരിക്കുവാൻ ഞാൻ തയ്യാറാണ്.
അങ്ങയുടെ പരിശുദ്ധ നാമത്തെ ഞാൻ സ്തുതിക്കുന്നു.
അങ്ങ് എനിക്കു നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും, അങ്ങ് എനിക്കു നൽകിയ സമാധാനത്തിനും ഞാൻ അങ്ങയോടു നന്ദി പറയുന്നു. ആമ്മേൻ" .
ഇപ്പോൾ എന്നോടൊപ്പം ഈ പ്രാർത്ഥന ആവർത്തിച്ചു പ്രാർത്ഥിക്കുക.
(ഞങ്ങൾ ഒരുമിച്ച് ആ പ്രാർത്ഥന ആവർത്തിച്ചു പ്രാർത്ഥിച്ചു.)
യേശുവേ, എന്നെ പടിപടിയായി നയിക്കുന്നതിന് അങ്ങേയ്ക്കു നന്ദി.
സ്നേഹത്തോടും ക്ഷമയോടും കൂടെ എന്നെ നയിക്കുന്ന എൻറെ പരിശുദ്ധ ഗുരുവാണ് അങ്ങ്.
ഞാനും മറ്റുള്ളവരും അങ്ങയെ കൂടുതലായി അറിയുന്നതിനും, ഒരിക്കലും ഞങ്ങളെ പരിത്യജിക്കാത്ത അനന്ത സ്നേഹമാണ് അങ്ങ് എന്ന അറിവിലേക്കു ഞങ്ങളെ നയിക്കുന്നതിനും, ഞങ്ങളെ സഹായിക്കുന്ന ഞങ്ങളുടെ പരിശുദ്ധ അദ്ധ്യാപകനാണ് അങ്ങ്.
വഴിതെറ്റിപ്പോയ ഞങ്ങളെ അന്വേഷിച്ചു കണ്ടെത്തി അങ്ങയുടെ അടുക്കലേക്കു ഞങ്ങളെ തിരിച്ചെത്തിക്കുന്ന ഞങ്ങളുടെ പരിശുദ്ധ രക്ഷകനാണ് അങ്ങ്.
അങ്ങയുടെ പക്കൽനിന്ന് എനിക്ക് ഒരിക്കലും കാർക്കശ്യമോ അസഹിഷ്ണുതയോ അനുഭവപ്പെട്ടിട്ടില്ല.
അങ്ങ് എന്നെ സ്നേഹിക്കുന്നതായിട്ടുമാത്രമേ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളൂ.
അങ്ങ് എനിക്കു സ്നേഹവും സമാധാനവും മാത്രമേ പ്രദാനം ചെയ്തിട്ടുള്ളൂ. അങ്ങ് ഇങ്ങനെയാണ്. കർത്താവേ, ഞാൻ ഒരിക്കലും അങ്ങയേ വിട്ടുപിരിയുകയില്ല.
മകളേ, എപ്പോഴും എന്നെ ആഗ്രഹിക്കുക. എന്നെ സ്നേഹിക്കുകയും, എന്നെ ബഹുമാനിക്കുകയും ചെയ്യുക. എന്നോടു വിശ്വസ്തയായിരിക്കുക.
നമുക്കൊന്നിച്ചായിരിക്കാം. എൻറെ സാന്നിദ്ധ്യം മറക്കരുത്.
14.11.1987 Souls are piercing Me anew. Jesus is your Guide.
യേശുവേ, അങ്ങ് എനിക്ക് അനുവദിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ഞാൻ അങ്ങയുടെ പക്കൽ വരുമ്പോൾ അങ്ങു സന്തോഷവാനാണോ?
ഞാൻ സന്തോഷവാനാണ്. എങ്ങനെ ഞാൻ സന്തോഷവാനാകാതിരിക്കും?
എൻറെ വാസുലാ, നീ എൻറെ അടുക്കലേക്കു വരുന്നു. എങ്കിലും എന്താണ് നിൻറെ മനസ്സിലുള്ളതെന്ന് നീ എന്നോടു പറയുന്നില്ല.
വാസുലാ, ഞാൻ നിൻറെ ഹൃദയത്തെ അനുഭവിച്ചറിയുന്നു. നിൻറെ ഹൃദയം ദുഃഖവും വേദനയും നിറഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് നിൻറെ ഹൃദയത്തിൽ ദുഃഖവും വേദനയും നിറഞ്ഞിരിക്കുന്നതെന്നു നിനക്ക് അറിയാമോ? അതിനു കാരണം സ്നേഹം സഹിക്കുന്നു. ഞാൻ സഹിക്കുമ്പോൾ നീയും സഹിക്കുന്നു. എപ്പോഴും എന്നോടു താദാത്മ്യപ്പെടുവാനുള്ള കൃപാവരം ഞാൻ നിനക്കു നൽകിയിരിക്കുന്നു. നീ എൻറെ പ്രതിബിംബമാണ്. എനിക്ക് അനുഭവപ്പെടുന്നതൊക്കെയും നിനക്കും അനുഭവപ്പെടുന്നു. എന്നെ അനുഭവിച്ചറിയുവാൻ ഞാൻ നിന്നെ അനുവദിക്കുന്നു. മനുഷ്യർ എന്നെ വീണ്ടും വീണ്ടും കുത്തിത്തുളച്ചുകൊണ്ടിരിക്കുന്നു.
(എൻറെ വേദന അതിൻറെ ഉച്ചിയിൽ എത്തിയിരിക്കുന്നു. എൻറെ കണ്ണീർ സൂക്ഷിച്ചുവയ്ക്കുവാൻ ഞാൻ കടമപ്പെട്ടിരിക്കുന്നു. എങ്കിലും എനിക്കതിനു കഴിഞ്ഞില്ല.)
മകളേ, എൻറെ കണ്ണുകൾ ഈറനണിഞ്ഞിട്ടില്ലെന്നാണോ നീ കരുതുന്നത് ? നിൻറെ കണ്ണുകളെപ്പോലെതന്നെ എൻറെ കണ്ണുകളും നിറഞ്ഞിരിക്കുന്നു. ഞാൻ സഹിക്കുന്നു…. എൻറെ കണ്ണുകളും നിറഞ്ഞിരിക്കുന്നു.
അല്ലയോ വാസുലാ, എൻറെ പുഷ്പമേ, മകളേ, ഇപ്പോൾ നീ എങ്ങനെയാണ് എന്നെ മനസ്സിലാക്കുന്നത്. നമ്മൾ രണ്ടുപേരും ഒരുമിച്ച് കണ്ണീർ ചിന്തുന്നു. നമ്മൾ രണ്ടുപേരും ഒരുമിച്ച് സഹിക്കുന്നു. നമ്മൾ രണ്ടുപേരും ഒരുമിച്ച് എൻറെ കുരിശ് വഹിക്കുന്നു. എനിക്കു കയ്പ്പേറിയ ദുഃഖം നൽകിക്കൊണ്ട് അനേകം മനുഷ്യർ എൻറെ ഹൃദയത്തെ മുറിവേല്പിക്കുന്നു. അല്ലയോ വാസുലാ, നിൻറെ കണ്ണീർ എൻറെയും കണ്ണീരാണ്. ഇതാ, ഇവിടെ ഇപ്പോൾ എൻറെ കുരിശ് വഹിക്കുക. എൻറെ ആണികളും എടുത്തുകൊള്ളുക. എന്നെ അല്പം വിശ്രമിക്കുവാൻ നീ അനുവദിക്കുമോ?
ഉവ്വ്, യേശുവേ.
(ഞാൻ നോക്കിയപ്പോൾ വേദനയാൽ ശബ്ദമിടറിയ യേശുവിനെയാണ് കണ്ടത്. അവിടുത്തെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.)
(ഇതിനുമുമ്പൊരിക്കലും ഇത്രയധികം ദുഃഖവും വ്യസനവും ഞാൻ അനുഭവിച്ചിട്ടില്ല.)
വാസുലാ, അല്ലയോ വാസുലാ, ഞാൻ ഇതെങ്ങനെ നിന്നോടു പറയും. എന്നിരുന്നാലും എനിക്കു നിന്നോടു ഈ സത്യം പറയണം. എൻറെ മുൾക്കിരീടം നിൻറെ തലയിൽ വയ്ക്കുക; അപ്പോൾ നീ എന്നെ മനസ്സിലാക്കും.
കർത്താവേ, എനിക്കത് അറിയാമെന്നു ഞാൻ കരുതുന്നു. ഞാൻ പരിഹസിക്കപ്പെട്ടേക്കാം; എന്നെ തള്ളിപ്പറഞ്ഞേക്കാം.അങ്ങനെ അല്ലേ?
മനുഷ്യർ എന്നെ ശ്രവിക്കുകയില്ല. കരുണ നിറഞ്ഞ എൻറെ സന്ദേശം വിശ്വസിക്കുവാൻ അവർ വിസമ്മിക്കുന്നതിലൂടെ, അവരുടെ ഉദാസീനതയിലൂടെ, അവരുടെ കുറ്റങ്ങൾ സമ്മതിക്കുവാനുള്ള അവരുടെ ഭയം നിമിത്തം അവർ വീണ്ടും പാപം ചെയ്യും. ഇതാ, എൻറെ മുൾക്കിരീടം ധരിക്കൂ.
(യേശു മുൾക്കിരീടം എൻറെ തലയിൽ എടുത്തുവച്ചു.)
നീ എന്നെ മഹത്ത്വപ്പെടുത്തും. എന്നെ ശ്രവിക്കുക. ഉചിതമായ സമയം വരും. വാസ്തവത്തിൽ സമയം സമാഗതമായിക്കഴിഞ്ഞിരിക്കുന്നു. എൻറെ വചനവിത്തുകൾ സമൃദ്ധമായി വിതറുവാനുള്ള എൻറെ നിർദ്ദേശങ്ങൾ ഞാൻ നിനക്ക് അപ്പോൾ നൽകും. നീ എൻറെ ഉദ്ദേശ്യങ്ങൾ പൂർത്തീകരിക്കുന്നതിനു സ്നേഹം നിനക്കു നിർദ്ദേശങ്ങൾ നൽകും. വാസുലാ, വിജയം വരിക്കുക.
മകളേ, എന്നെ സന്തോഷിപ്പിക്കുക; ഇപ്പോൾ നീ എന്നെ നോക്കുന്നതുപോലെ എപ്പോഴും നോക്കുക. എൻറെ രക്തം നിൻറെ ഹൃദയത്തിൽ വീഴ്ത്തിക്കൊണ്ട്, രക്തം വാർന്നൊഴുകിക്കൊണ്ടിരിക്കുന്ന എൻറെ ഹൃദയത്തെ അനുഭവിച്ചറിയുവാൻ ഞാൻ നിന്നെ അനുവദിച്ചിട്ടുണ്ട്.
എൻറെ പാനപാത്രത്തിൽ പങ്കുചേരുവാൻ ഞാൻ നിന്നെ അനുവദിച്ചു. നിൻറെ തലയിൽ എൻറെ മുൾക്കിരീടം വച്ചു ഞാൻ നിന്നെ അലങ്കരിച്ചു. എൻറെ കുരിശ് ഞാൻ നിൻറെ തോളിൽ വച്ചിട്ടുണ്ട്. എൻറെ ആണികൾ ഞാൻ നിനക്കു തരുന്നു. ഇതിനേക്കാൾ കൂടുതലായി ഒരു മണവാളന് എന്തു നല്കുവാൻ കഴിയും?
ഞാൻ നിനക്കു നൽകിയിരിക്കുന്നതെല്ലാം എൻറെ ഏറ്റവും അമൂല്യമായ രത്നങ്ങളാണ്. എൻറെ പ്രിയപ്പെട്ടവളേ, ഇപ്പോൾ നീ എന്നെ മനസ്സിലാക്കുന്നു. രക്തം വാർന്നൊലിച്ചുകൊണ്ടിരിക്കുന്ന എൻറെ ശരീരമായ സഭയുടെ ഉള്ളറകളിലേക്കു നീങ്ങുവാൻ നീ തയ്യാറാണോ?
ഉവ്വ്, കർത്താവേ. എന്നെ അവിടേയ്ക്ക് കൊണ്ടുപോകൂ.
മകളേ, നമ്മൾ അവിടേയ്ക്കു പോവുകയാണ്. എൻറെ കരം പിടിച്ചു ചേർന്നു നിൽക്കുക. എന്നെ സ്തുതിക്കുക.
(ഞാൻ യേശുവിനെ സ്തുതിച്ചു.)
വരൂ, ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ. നിൻറെ ശിരസ്സു കുനിക്കുക.
(യേശു എന്നെ അനുഗ്രഹിച്ചു.)
എന്നെ ഇപ്പോൾ ആബാ എന്നു വിളിക്കൂ. എന്താണതിൻറെ അർത്ഥമെന്ന് ഇപ്പോൾ നിനക്കറിയാം.
(ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിൻറെ പുത്രൻമാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിൻറെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിൻറെ ആത്മാവിനെയാണു നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ- പിതാവേ- എന്നു വിളിക്കുന്നത്. നാം ദൈവത്തിൻറെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോടു ചേർന്ന് സാക്ഷ്യം നൽകുന്നു. നാം മക്കളെങ്കിൽ അവകാശികളുമാണ്; ദൈവത്തിൻറെ അവകാശികളും ക്രിസ്തുവിൻറെ കൂട്ടവകാശികളും. എന്തെന്നാൽ, അവനോടൊപ്പം ഒരിക്കൽ മഹത്വപ്പെടേണ്ടതിന് ഇപ്പോൾ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു. റോമ 8:14-17)
ആബാ?
അതെ. ഞാൻ നിന്നെ എത്രയധികം സ്നേഹിക്കുന്നു! ഞാൻ നിന്നെ സൃഷ്ടിച്ചത് എൻറെ സഹനങ്ങൾ എനിക്കു പങ്കുവയ്ക്കുവാൻ ഒരാളെന്ന നിലയിലുമാണ്. വാസുലാ, നീ എന്നെ അറിയും. ആരാണ് പിതാവ് എന്നു നീ അറിയും. പുഷ്പമേ, ഏറ്റവും പ്രിയപ്പെട്ട മകളേ, എൻറെ സൃഷ്ടികളെ ഞാൻ എത്രയധികം സ്നേഹിക്കുന്നുണ്ടെന്ന കാര്യം എല്ലാവരും അറിയട്ടെ.
(ദൈവം അവിടുത്തെ മറ്റു സൃഷ്ടികളേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നില്ലെന്ന് അവിടുന്ന് എനിക്കു മനസ്സിലാക്കിത്തന്നു. ദൈവത്തിന് എന്നോടുള്ള വലിയ സ്നേഹം ഒരു ഉദാഹരണമായി പറഞ്ഞതാണ്. ഞാൻ ഒരു ഉദാഹരണമാണ്. ദൈവം അവിടുത്തെ എല്ലാ സൃഷ്ടികളെയും അനന്തമായ സ്നേഹത്താൽ സ്നേഹിക്കുന്നു.)
കർത്താവേ, കാരണം അവിടുന്ന് ഇതിനോടകം പറഞ്ഞിട്ടുണ്ടല്ലോ.
ഇനിയും മറ്റൊരു കാരണം കൂടിയുണ്ട്.
ദയവായി അത് എഴുതണ്ട. അങ്ങു പറഞ്ഞത് ഞാൻ കേട്ടു.
അതെ, നീ എന്നെ കേട്ടിരിക്കുന്നു.
കർത്താവേ, എന്നാൽ “ഈ കാരണം” അങ്ങയിൽനിന്നുള്ളതാണ്. എന്നിൽനിന്നുള്ളതല്ല.
പുഷ്പമേ, തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞാൻ നിനക്കു തന്നിട്ടുണ്ടെന്ന് ഓർക്കണം.
അതെ, പ്രിയപ്പെട്ട കർത്താവേ. കാര്യങ്ങൾ ഗ്രഹിക്കുവാനും തിരഞ്ഞെടുക്കുവാനുമുള്ള ബുദ്ധി എന്ന കൃപ അങ്ങ് ഞങ്ങൾക്കു നൽകിയിരിക്കുന്നു. അങ്ങ് ഇക്കാര്യം എന്നെ പഠിപ്പിച്ചിട്ടുമുണ്ട്.
അതെ. ഞാൻ നിന്നെ സ്നേഹിക്കുന്നു. വരൂ, നമുക്ക്, നമ്മൾ?
അതെ, കർത്താവേ.
(പെട്ടെന്ന് ദൈവത്തിൻറെയും, പരിശുദ്ധ കന്യകാ മറിയത്തിൻറെയും, സകല വിശുദ്ധരുടെയും സഹായം എനിക്ക് ആവശ്യമുള്ളതായി അനുഭവപ്പെട്ടു. ഉടനടി പരിശുദ്ധ കന്യകാ മറിയം വലിയ ശക്തിയോടെ പ്രത്യക്ഷപ്പെട്ടു.)
മണിക്കൂറുകൾ പറന്നകലുന്നു. യേശു നിന്നെ നയിച്ചുകൊണ്ടിരിക്കുന്നു. ഭയപ്പെടേണ്ടാ. എൻറെ പ്രിയപ്പെട്ട മകളേ, നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ.
യേശു നിന്നോടൊപ്പമുണ്ട്. യേശുവാണ് നിൻറെ വഴികാട്ടി. എൻറെ വാസുലാ, നി ഇപ്പോഴെത്തെപോലെതന്നെ നീ യേശുവിനെ തുടർന്നും സ്നേഹിക്കുക. നീ കൂടുതലായി പരിഹാരം ചെയ്യുക. യേശുവിൻറെ ലേപന ഔഷധമായിത്തീരുക. യേശുവിനെ സന്തോഷിപ്പിക്കുക. നിൻറെ പരിശുദ്ധ മാതാവായ ഞാൻ നിന്നെ സഹായിക്കും. ഭയപ്പെടേണ്ടാ; മുന്നോട്ടു പോവുക. നീ ശരിയായ പാതയിൽത്തന്നെയാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു.
പരിശുദ്ധ കന്യകാ മറിയമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എനിക്കു വേഗത്തിൽ പ്രവർത്തിക്കണമെങ്കിൽ, ദൈവം എനിക്കുവേണ്ടി പാത തുറന്നു തന്നില്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല. അപ്പോൾ ഞാൻ ദൈവത്തിൻറെ കരം പിടിച്ചുകൊണ്ട്, അവിടുത്തോടൊപ്പം മുന്നോട്ടുപോകും. പ്രിയപ്പെട്ട മാതാവേ, എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, എന്നെ സഹായിച്ചുകൊണ്ട് എനിക്കു തുണയായിരിക്കണമേ.
നിനക്ക് എന്നിൽനിന്നു സഹായം ലഭിക്കും. ഞാൻ നിന്നെ സഹായിക്കും.
പരിശുദ്ധ മാതാവേ, അങ്ങേയ്ക്കു നന്ദി. ഞാൻ അങ്ങയെ വാഴ്ത്തുന്നു.
16.11.1987 Believe in My Miracles
പ്രിയപ്പെട്ടവളേ, ഇക്കാലത്തു വിശ്വസിക്കുവാൻ വളരെ പ്രയാസമുള്ള ഒരു കാര്യം ഞാൻ ചെയ്യുവാൻ പോവുകയാണ്. ഞാൻ ചെയ്യുവാൻ പോകുന്നത് എൻറെ സന്ദേശം സ്ഥിരികരിക്കുക എന്നതാണ്. ഭയപ്പെടേണ്ടാ.
എൻറെ ദൈവമെ, സാധുവായ എന്നോട് ഏതു സമയത്തും എവിടെവച്ചും അങ്ങ് സന്ദേശങ്ങൾ നൽകുന്നു എന്ന വസ്തുത ഇപ്പോൾ തന്നെ അനേകർക്കു വിശ്വസിക്കുവാൻ വളരെ പ്രയാസമാണ്.
എൻറെ അത്ഭുതങ്ങളിൽ വിശ്വസിക്കുക. എന്നിൽ വിശ്വസിക്കുക.
18.11.1987 I will bring back to Peter My Sheep
എൻറെ ദൈവമേ, അങ്ങയുടെ രഹസ്യ ഉദ്ദേശ്യം എനിക്കു വെളിപ്പെടുത്തിയതിനുശേഷം എനിക്കു ഭയമാണ്. മുന്നോട്ടു പോകുവാൻ എനിക്കു ഭയമാണ്. തൊട്ടുമുന്നിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടെന്ന ഒരു ഭയം എനിക്കുണ്ട്. അങ്ങ് ജെറുസെലേമിലേക്ക് പ്രവേശിച്ചപ്പോഴെത്തെ അവസ്ഥയാണ് എനിക്ക് ഇപ്പോൾ ഉള്ളത്. ഏത് പ്രശ്നമാണ് അങ്ങയുടെ തൊട്ടുമുന്നിലുണ്ടായിരുന്നതെന്ന് അങ്ങു അറിഞ്ഞിരുന്നു.
എൻറെ സന്ദേശം എൻറെ വചനം പൂർത്തിയാക്കുന്നു. നിന്നെ തിരസ്ക്കരിച്ചാലും ഇല്ലെങ്കിലും നീ മുന്നോട്ടുതന്നെ പോകണം. നിൻറെ പ്രവൃത്തി നീ നിറവേറ്റും. ഞാൻ നിൻറെ മുന്നിലുണ്ട്.
കുഞ്ഞേ, ഞാൻ പൂർണ്ണമായി പ്രത്യക്ഷപ്പെടേണ്ടതിന് നീ ചെറുതായി നിലകൊള്ളുക. നീ എത്രമാത്രം ചെറുതായിത്തീരുന്നുവോ അത്രമാത്രം ഞാൻ വലുതായി നിലകൊള്ളും. ഞാൻ മുന്നോട്ടു പോകട്ടെ. സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ഞാൻ തന്നെയാകട്ടെ.
അതെ, കുഞ്ഞേ, വിവിധ സഭാ വിഭാഗങ്ങൾ ഐക്യപ്പെടുന്നതിനുവേണ്ടി എളിമപ്പെട്ടു കുനിയേണ്ടിവരും.
വിനീതനായി, നഗ്നപാദനായി ഞാൻ വരുന്നതായിരിക്കും. നിറച്ച് സജ്ജമാക്കിയ ആയുധങ്ങളുമായിട്ടല്ല ഞാൻ വരുന്നത്.
എൻറെ ആടുകളെ ഞാൻ പത്രോസിൻറെ അടുക്കലേക്ക് തിരികെക്കൊണ്ടുവരും. ഞാൻ അവയെ ഐക്യപ്പെടുത്തും; പത്രോസ് എൻറെ ആടുകളെ മേയിക്കും. കർത്താവായ ഞാൻ ഇതു പറഞ്ഞിരിക്കുന്നു.
പ്രിയപ്പെട്ടവളേ, എന്നെ വിശ്വസിക്കുക. ഞാൻ നിങ്ങൾ എല്ലാവരെയും എൻറെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നു.
21.11.1987 Believe in What you ask
വാസുലാ, ചിതറിക്കപ്പെട്ട എൻറെ ആടുകളെ പത്രോസിൻറെ അടുക്കൽ ഞാൻ തിരിച്ചുകൊണ്ടുവരും. കർത്താവായ ഞാൻ നിങ്ങൾ എല്ലാവർക്കും ഇക്കാര്യത്തിൽ ഉറപ്പുതരുന്നു.
(പെട്ടെന്ന് കർത്താവ് എനിക്ക് ഒരു ദർശനം നൽകി. ഇപ്പോൾ ചിതറി, വേറിട്ട് പലതായി കഴിയുന്ന ആട്ടിൻപറ്റങ്ങളെ കർത്താവ് എനിക്കു ദർശനത്തിൽ കാണിച്ചുതന്നു. പിന്നീട്, ഇവയെല്ലാം ഒന്നിച്ചു ചേർക്കപ്പെട്ടു.)
പുഷ്പമേ, ഞാൻ നൽകുന്ന വലിയ അടയാളത്തിനുശേഷം ഇതു സംഭവിക്കും.
പിതാവേ, എൻറെ ക്ഷമയില്ലായ്മയെ പ്രതി എന്നോടു ക്ഷമിക്കണമെ. അങ്ങയെപ്പോലെ ക്ഷമയുണ്ടാകുവാൻ ഞാൻ പരിശീലിക്കേണ്ടിയിരിക്കുന്നു.
എൻറെ കരത്താൽ പിടിച്ചുയർത്തപ്പെട്ട കുഞ്ഞേ, എൻറെ സമ്പത്തിൽനിന്നു ശേഖരിച്ചുകൊണ്ട് നിൻറെ ഹൃദയത്തെ നിറയ്ക്കുക. മറ്റുള്ളവരുടെ ഹൃദയങ്ങൾക്കുകൂടി പ്രചോദനം നൽകുവാൻ നിനക്കു കഴിയേണ്ടതിന് നിൻറെ ഹൃദയത്തെ എൻറെ സമ്പത്തുകൊണ്ട് സമൃദ്ധമായിനിറയ്ക്കുക.
കർത്താവായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. ഞാൻ നിനക്കു ദർശനങ്ങൾ നൽകും. മറ്റു മനുഷ്യരുടെ ഹൃദയങ്ങളെ വിവേചിച്ചറിഞ്ഞ്, അവയെ വായിക്കുവാൻ തക്കവിധം ഞാൻ നിൻറെ കാഴ്ചശക്തിയെ ശക്തിപ്പെടുത്തും. എൻറെ പ്രിയപ്പെട്ടവളേ, ഞാൻ നിനക്ക് ഈ കൃപാവരം നൽകുന്നു. എന്നാൽ, നീ ഒരു കാര്യം ഓർക്കണം: നീ ഈ കൃപാവരം എൻറെ താത്പര്യങ്ങൾക്കും എൻറെ മഹത്ത്വത്തിനുംവേണ്ടി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. നിൻറെ താത്പര്യങ്ങൾക്കോ, നിൻറെ മഹത്ത്വത്തിനോ വേണ്ടി ഈ കൃപാവരം ഉപയോഗിക്കരുത്.
യേശുവേ, ഞാൻ എപ്പോഴും അങ്ങയുടെ സാന്നിധ്യത്തിൽ ആയിരിക്കേണ്ടതിന് എൻറെ പ്രിയപ്പെട്ട ദൈവം എൻറെമേൽ അവിടുത്തെ കൃപാദാനങ്ങൾ സദാ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. യേശുവേ, ഞാൻ വട്ടപ്പൂജ്യമാണെങ്കിലും അങ്ങ് എൻറെമേൽ കൃപകൾ വർഷിക്കുന്നു. അങ്ങനെയെങ്കിൽ അങ്ങയെ ബഹുമാനിച്ചുകൊണ്ട് അങ്ങയുടെ ദൃഷ്ടിയിൽ അങ്ങേയ്ക്കു പ്രസാദകരമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നവർക്ക് അങ്ങ് എത്രയധികം ദാനങ്ങൾ നൽകാതിരിക്കില്ല !
അതെ. വാസുലാ, ഇപ്പോൾ നീ എന്നെ കുറെക്കൂടി മെച്ചമായി മനസ്സിലാക്കുന്നുണ്ടെന്ന് തോന്നുന്നു. എൻറെ സൃഷ്ടികളിൽ ഏറ്റവും നികൃഷ്ടയായ നിനക്ക് ഇങ്ങനെ ഞാൻ നൽകുന്നുണ്ടെങ്കിൽ, എന്നെ ബഹുമാനിച്ചുകൊണ്ട്, എനിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുന്ന എൻറെ കൃപകൾ യഥാർത്ഥമായി അർഹിക്കുന്നവർക്കു ഞാൻ എത്രയധികം കൃപകൾ കൊടുക്കാതിരിക്കില്ല !
പ്രിയപ്പെട്ടവളേ, എന്നോടു ചോദിക്കുക; ഞാൻ നിനക്കു നൽകും. നീ ചോദിക്കുന്ന കാര്യത്തിൽ നി വിശ്വസിക്കണം. (നീ വിശ്വാസത്തോടെ ചോദിക്കണം). നിനക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കട്ടെ. എന്നിൽ വിശ്വസിക്കുക. കടൽ വെള്ളത്തിനുമീതേ നടന്നപ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ട പത്രോസിനെപ്പോലെയാകരുത്. എന്നിൽ വിശ്വസിക്കുക ! നിനക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കട്ടെ! വിശ്വസിക്കുക!
22.11.1987 Wilderness
വാസുലാ, കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. അത് ഓരോ ദിവസം കഴിയുന്തോറും ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. മരുഭൂമിപോലെയായിത്തീർന്ന എൻറെ സൃഷ്ടികളിലേക്കു കാറ്റു വീശിയടിച്ചുകൊണ്ടിരിക്കുന്നു. കാറ്റ് മരുഭൂമിയിലെ പൊടിമണൽ അടിച്ചുകൂട്ടി, മണൽക്കൂനകളാക്കി, അവശേഷിച്ചിരിക്കുന്ന ചെറിയ ഫലഭൂയിഷ്ഠമായ തുരുത്തിന് അടുത്തടുത്ത് എത്തിയിരിക്കുന്നു. ഇതിനോടകം ഫലഭൂയിഷ്ഠമായ സ്ഥലത്തിൻറെ ഒരുഭാഗം മണൽക്കൂനയായിത്തീർന്നിരിക്കുന്നു. മണൽക്കാറ്റ് അതിൻറെ മുകളിൽ ഒരു മൂടുപടംപോലെ ഒരു ഇരുണ്ട ആവരണം തീർത്തുകൊണ്ടിരിക്കുന്നു. കുഞ്ഞേ, നമ്മൾ വളരെവേഗം പ്രവർത്തിച്ചില്ലെങ്കിൽ യാതൊന്നും അവശേഷിക്കാതെ എല്ലാം മരുഭൂമിയായിത്തീരും.
കർത്താവേ, ദയവായി ക്ഷമിക്കണമെ. ഞാൻ ഗ്രഹിക്കുന്ന കാര്യത്തിൽ വളരെ മാന്ദ്യമുള്ളവളാണ്.
പുഷ്പമേ, എത്രകാലം ഞാൻ നിൻറെ വാതിലിനു പുറത്തു കാത്തുനിന്നു? ഇക്കാലമത്രയും ഞാൻ ക്ഷമയുള്ളവനായിരുന്നില്ലേ?
യേശുവേ, എന്തുകൊണ്ടാണ് ഈ വർഷങ്ങളിലൊന്നും ഞാൻ അങ്ങയുടെ വിളി കേൾക്കാതിരുന്നത്?
കാരണം, ലോകം നിന്നെ വഞ്ചിച്ചു. ആരംഭം മുതൽ നീ എൻറെതായിരുന്നു. എന്നാൽ, നീ ലോകത്തിൻറെ സ്വന്തമാണെന്ന് നീ വിശ്വസിക്കത്തക്കവിധം നിന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലോകം നിന്നെ വഞ്ചിച്ചു. അത്തരത്തിലുള്ള വഞ്ചകനും ചതിയതുമാണ് സാത്താൻ.
സാത്താന് അസ്ഥിത്വമില്ലെന്ന് എൻറെ സൃഷ്ടികളെ തെറ്റിദ്ധരിപ്പിക്കലാണ് അവൻറെ ഇക്കാലത്തെ ജോലി. ഇപ്രകാരം നിർഭയത്തോടെ അവൻ പ്രവർത്തിക്കുന്നു; തത്ഫലമായി കുഞ്ഞാടുകളെപ്പോലെ അവർ കെണിയിൽപ്പെടുകയും, ചെന്നായ്ക്കൾ അവയെ വിഴുങ്ങുകയും ചെയ്യുന്നു. ഇതാണ് അവൻറെ ഇക്കാലത്തെ പദ്ധതി.
23.11.1987 Sacrifice and Be loyal
(ഞാൻ ലിയോണിൽ ചെന്ന് അവിടെയുള്ള കത്തോലിക്കാ ദൈവശാസ്ത്രജ്ഞനുമായി സംസാരിച്ചു. ലോകവും അതിൻറെ വ്യർത്ഥതയിൽ നിന്നും ഞാൻ എന്നെത്തന്നെ അകറ്റി നിർത്തിയെന്നത് അദ്ദേഹത്തിനും അദ്ദേഹത്തിൻറെ ഭാര്യയ്ക്കും മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. എനിക്ക് ഉത്തരവാദിത്ത്വങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഉത്തരവാദിത്ത്വങ്ങൾ ഉണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ, ഞാൻ ദൈവത്തിനു പ്രഥമസ്ഥാനം നൽകുന്നു. എൻറെ ദേഹിയെ അഥവ എൻറെ വ്യക്തിത്വത്തെ തന്നെ ദൈവം ലോകവും അതിൻറെ വ്യർത്ഥതയിൽനിന്നും അകറ്റിനിർത്തിയിരിക്കുന്നു എന്ന കാര്യം അദ്ദേഹത്തിനു മനസ്സിലാക്കുവാനേ കഴിഞ്ഞില്ല. )
(തൻറെ പുത്രനെ ബലിയായി സമർപ്പിക്കുവാൻ അബ്രാഹം തയ്യാറായില്ലേ?)
കുഞ്ഞേ, ഞാൻ നിന്നെ ഭ്രാന്തുപോലെ സ്നേഹിക്കുന്നു. സ്നേഹത്തിന് യാതൊരു അതിരുകളുമില്ല. നീയും എന്നെ ഭ്രാന്തുപോലെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
നിൻറെ സ്നേഹത്തിൻറെ അതിരുകൾ വിസ്തൃതമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിരുകളോ വ്യവസ്ഥകളോ ഇല്ലാത്തവിധം എന്നെ സ്നേഹിക്കുവാൻ നിന്നെ പ്രാപ്തയാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു. എന്നോടുള്ള നിൻറെ വിശ്വസ്തത പരിശോധിക്കുന്നത് എനിക്ക് ഇഷ്ടമാണ്.
(ദൈവം അബ്രാത്തെ പരിശോധിച്ചതുപോലെ.)
നീ എന്നെ ബഹുമാനിച്ചു സംസാരിക്കുന്നത് കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഇപ്പോൾ എനിക്കുവേണ്ടി നീ പരിത്യാഗപ്രവൃത്തികൾ ചെയ്യുന്നു. എന്നാൽ, നിൻറെ പരിത്യാഗ പ്രവൃത്തികളൊന്നും വ്യർത്ഥമാവുകയില്ല. നിന്നെത്തന്നെ എനിക്കു സമ്പൂർണ്ണമായി സമർപ്പിക്കുക. അനുസരണമുള്ളവളായി ജീവിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. കുഞ്ഞേ, എനിക്ക് ഇഷ്ടമുള്ളവിധം നിന്നോടു പ്രവർത്തിക്കുവാൻ എന്നെ അനുവദിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. നീ എന്നെ ഒരിക്കലും ഭയപ്പെടരുത്. ഞാൻ സ്നേഹമാണ്.
കർത്താവേ, മരണം ഒരു വിടുതൽ തരുന്ന വിമോചനമാണെന്നു പറയുന്നതും, അങ്ങയോടൊപ്പമായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നെന്ന് പറയുന്നതും പലർക്കും മനസ്സിലാകുന്നില്ലെന്ന് തോന്നുന്നു.
പ്രിയപ്പെട്ടവളേ, വിശുദ്ധയായിരിക്കുക. വിശുദ്ധമായി ജീവിക്കുക, അപ്പോൾ ദൈവീക സ്നേഹം നിന്നെ ഉന്നതിയിലേക്ക് ആനയിക്കും. എൻറെ ഏറ്റവും പ്രിയപ്പെട്ടവളേ, ഭയപ്പെടരുത്. നിൻറെ പൂർണ്ണ മനസ്സോടും, പൂർണ്ണ ഹൃദയത്തോടും, സർവ്വശക്തിയോടും കൂടെ നിൻറെ ദൈവമായ എന്നെ സ്നേഹിച്ചുകൊണ്ട്, എന്നോടു വിശ്വസ്തയായിരിക്കുക. നിൻറെ ദേഹിയെ സമീപിക്കുന്നതിന്, എപ്രകാരം ഞാൻ നിൻറെ അടുക്കലേക്ക് ഇറങ്ങിവന്നിരിക്കുന്നെന്ന് നീ ഓർക്കണം.
24.11.1987 I will Reign inspite of enemies
വാസുലാ, മാർഗ്രറ്റ് മേരി അലക്കോക്കിനോടു ഞാൻ പറഞ്ഞിട്ടുള്ള വാക്കുകൾ നീ വായിക്കുക. ഞാൻ മാർഗ്രറ്റിനോട് ഇപ്രകാരം പറഞ്ഞു: “എനിക്കു ശത്രുക്കളും, എന്നെ എതിർക്കുന്നവരും ഉണ്ടെങ്കിലും ഞാൻ അവരുടെ മദ്ധ്യേ ഭരണം നടത്തും”.
അതിനാൽ പ്രിയപ്പെട്ടവരേ, ധൈര്യമായിരിക്കുക.
(ഫ്രാൻസിലെ വിസിറ്റേഷൻ സന്യാസ സമൂഹത്തിലെ അംഗമായിരുന്ന മാർഗ്രറ്റ് മേരി അലക്കോക്കിന് (1647-1690 ) യേശു അവിടുത്തെ തിരുഹൃദയം വെളിപ്പെടുത്തിക്കൊടുത്തു.)
അതെ, കർത്താവേ.
(പരിശുദ്ധ ത്രീത്വത്തെക്കുറിച്ച് എനിക്കു ഗ്രഹിക്കുവാൻ സാധിക്കാതിരുന്നപ്പോൾ യേശു നൽകിയ ദർശനം)
(പ്രകാശത്തിൻറെ ഒരു ദർശനം. ഒരു ഗോളത്തിൽനിന്നു മറ്റൊന്നിലേക്കു പ്രകാശം വരുന്നു. പുത്രൻ പിതാവിലായിരിക്കുമ്പോൾ പിതാവും പുത്രനും ഒന്നാണ്. പരിശുദ്ധ ത്രീത്വം ഏകമാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്- പരിശുദ്ധ ത്രീത്വം- മൂന്നെങ്കിലും ഒന്നാണ്, ഏകമാണ്. മൂന്ന് ദൈവീക വ്യക്തിത്വം എങ്കിലും സത്തയിൽ ഒരു ദൈവം.)
25.11.1987 Faith. With all My Heart I Love you
(യേശു എൻറെ സമീപത്ത് ഇരിക്കുന്നതായി ഞാൻ ദർശിച്ചു).
യേശുവേ, അങ്ങാണോ അവിടെ ഇരിക്കുന്നത്?
ഞാനാണ്. നീ എന്നെ വിവേചിച്ചറിഞ്ഞിരിക്കുന്നു. വാസുലാ, നീ ഇപ്പോൾ എന്നിലർപ്പിക്കുന്ന കടുകുമണിയേക്കാൾ ചെറുതായ നിൻറെ വിശ്വാസംകൊണ്ട് എന്നെ ദർശിക്കുവാനും, എന്നെ അനുഭവിച്ചറിയുവാനും, എന്നോടൊപ്പം എഴുതുവാനും നിന്നെ പ്രാപ്തയാക്കുവാൻ എനിക്കു കഴിയും. വരൂ, ഞാൻ നിൻറെ പരിശുദ്ധനായ സന്തത സഹചാരിയായിരിക്കും.
(പിന്നീട് )
പ്രിയപ്പെട്ടവളേ, നീ ഭയപ്പെടണ്ട ആവശ്യമില്ല; എന്തെന്നാൽ, നീ ജനിക്കുന്നതിനു വളരെ മുമ്പുതന്നെ എൻറെ പദ്ധതികൾ ഞാൻ വിഭാവാനം ചെയ്തിട്ടുണ്ട്. നീ എനിക്കു ശുശ്രൂഷ ചെയ്യുമെന്ന് അനാദികാലം മുതലേ ഞാൻ അറിഞ്ഞിരുന്നു.
നീ എന്തുപറയുമെന്നോ അഥവ എന്തു പ്രവർത്തിക്കുമെന്നോ ഓർത്ത് നിൻറെ ഹൃദയം അസ്വസ്തമാകരുത്.
കാരണം, കർത്താവായ ഞാൻ നിൻറെ അധരങ്ങളിൽ എൻറെ വചനങ്ങൾ നിക്ഷേപിക്കും.
ഞാൻ നിന്നെ നയിച്ചുകൊണ്ടിരിക്കുന്നു. നീ എന്നിലാണ്; നീ എൻറെ സ്നേഹത്തിലാണ്. ഞാൻ നിന്നെ വിശുദ്ധീകരിച്ചിരിക്കുന്നു. നീ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. രക്തം വാർന്നൊലിക്കുന്ന എൻറെ ശരീരമായ സഭയുടെ ഏറ്റവും ഉള്ളറകളിലേക്കു ഞാൻ നിന്നെ നയിച്ചുകൊണ്ടിരിക്കുന്നു. എൻറെ ഇഷ്ടം നിറവേറ്റിക്കൊണ്ട് എൻറെ അഭിലാഷങ്ങൾ പൂർത്തിയാക്കുക.
നിനക്കു വിവേചനവരത്തിനുള്ള കൃപ നൽകിക്കൊണ്ട് ഞാൻ നിന്നെ സഹായിക്കും. എന്നിൽ വസിക്കുക. പ്രിയപ്പെട്ടവളേ, നിൻറെ എല്ലാ ബലഹീനതകളും എനിക്കു നൽകുക. നിൻറെ എല്ലാ പ്രശ്നങ്ങളും എനിക്കു നൽകുക; എൻറെ ശക്തി അവയെ ഇല്ലാതാക്കട്ടെ.
എന്നെ മഹത്ത്വപ്പെടുത്തിക്കൊണ്ട്, നിനക്കുവേണ്ടി ഞാൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പ്രവൃത്തികളും നീ നിറവേറ്റും. എന്നെ വിശ്വസിക്കുക; ഞാൻ നിന്നെ താങ്ങിനിറുത്തും.
എൻറെ കരത്താൽ അനുഗ്രഹിക്കപ്പെട്ടവളേ, ഞാൻ നിന്നെ എൻറെ ഹൃദയത്തിൽ സൂക്ഷിക്കുന്നതുപോലെ നീയും എന്നെ നിൻറെ ഹൃദയത്തിൽ സൂക്ഷിക്കണം. മറ്റുള്ളവരെ പ്രചോദിപ്പിക്കുവാൻ നിനക്കു കഴിയേണ്ടതിന് എൻറെ ഹൃദയത്തിൽനിന്നുള്ള കൃപകൊണ്ട് നിൻറെ ഹൃദയത്തെ നിറയ്ക്കുക.
കർത്താവായ ഞാൻ നിന്നെ പരിപോഷിപ്പിക്കും. എന്നെ വിശ്വസിക്കുക. ആത്മവിശ്വാസം അനുഭവിക്കുക. പ്രിയപ്പെട്ടവളേ, വരൂ, വന്ന് എന്നിൽ വിശ്രമിക്കുക. കർത്താവായ ഞാൻ നിൻറെ എല്ലാ ഉദ്യമങ്ങളെയും അനുഗ്രഹിക്കുന്നു.
വാസുലാ, എൻറെ കരം പിടിക്കുക. എൻറെ കരം പിടിച്ച് എന്നെ അനുഗമിക്കുക.
(യേശു എൻറെ അന്തരാത്മാവിനെ നയിച്ചു. യേശു എന്നെ വലിച്ചുകൊണ്ടുപോയി. അവിടുന്ന് എന്നെ വിശുദ്ധ പത്രോസിൻറെ ബസ്സിലിക്കായിലേക്കു കൊണ്ടുപോയി. അവിടുന്ന് കൈനീട്ടി, ചൂണ്ടുവിരൽക്കൊണ്ട് ഏകാന്തനായി ഇരിക്കുന്ന ഒരാളെ എനിക്കു കാണിച്ചുതന്നു. അദ്ദേഹം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായിരുന്നു. അദ്ദേഹം തനിയെ ധ്യാനനിമഗ്ദനായി ഇരിക്കുകയായിരുന്നു.)
വാസുലാ, നീ കാണുന്നുണ്ടോ? അവൻ കാത്തിരിക്കുകയാണ്. അവൻ കാത്തിരിക്കുന്നു.
പിതാവേ, അങ്ങയുടെ പദ്ധതികൾ നിറവേറട്ടെ. ആമ്മേൻ.
എഴുതപ്പെട്ടിട്ടുള്ള എൻറെ എല്ലാ സന്ദേശങ്ങളും അദ്ദേഹത്തിനു കൊടുക്കണം.
പ്രിയപ്പെട്ടവളേ വരൂ, സമയം സമാഗതമായിരിക്കുന്നു. ഭയപ്പെടരുത്. ഞാൻ നിൻറെ മുന്നിലുണ്ടെന്ന് ഓർക്കുക. ഞാൻ ആരംഭിച്ചതും അനുഗ്രഹിച്ചതുമായ എല്ലാം ഞാൻ പൂർത്തീകരിക്കും.
സ്നേഹം നിന്നെ സ്നേഹിക്കുകയും, നയിക്കുകയും ചെയ്യുന്നു. നിൻറെ കരം എൻറെ കരത്തിനുള്ളിൽ സൂക്ഷിക്കുക. നമുക്ക്, നമ്മൾ?
അതെ, കർത്താവേ. നമ്മൾ ഒരുമിച്ച്. യേശുവേ, ഞാൻ അങ്ങയെ എത്രയധികം സ്നേഹിക്കുന്നു!
(യേശു നമുക്കു നൽകുവാനായി, അവിടുത്തെ ഹൃദയം അവിടുത്തെ ഉള്ളം കൈയ്യിൽ പിടിച്ചുകൊണ്ട് ഇതാ വരുന്നു. സാത്താൻറെ വലകളിൽ നിന്നു നമ്മെ രക്ഷിക്കുന്നതിന് , സ്നേഹമായ യേശു അവിടുത്തെ ഹൃദയവുമായി ഇതാ നമ്മുടെ അടുക്കലേക്കു വരുന്നു.)
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
പ്രിയപ്പെട്ടവളേ, ഇതെല്ലാം കണ്ടിട്ട് എനിക്ക് എങ്ങനെ നിന്നെ വിട്ടുപോകുവാൻ കഴിയും? എൻറെ പൂർണ്ണ ഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ പൂർണ്ണ ഹൃദയത്തോടെ ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു.
(ഞാൻ യേശുവിൻറെ ഹൃദയം അനുഭവിച്ചറിഞ്ഞു. അവർണ്ണനീയമായ സ്നേഹമാണ് യേശുവിന് നമ്മോടുള്ളത്.)
28.11.1987 My flowers need Watering. Otherwise every single one will perish
'
കുഞ്ഞേ, എൻറെ പുന്തോട്ടം അലങ്കരിക്കുക. ഇപ്പോഴെത്തെ സ്ഥിതിയിൽ വരൾച്ച മാത്രമാണ് ഞാൻ കാണുന്നത്. വരൾച്ച എൻറെ പൂന്തോട്ടത്തിനുമേൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്നു. ഉഷ്ണക്കാറ്റു വീശിക്കൊണ്ടിരിക്കുന്നു. പൂന്തോട്ടത്തിൽ അവശേഷിച്ചിരിക്കുന്നവയെ കൂടെ അത് ഉണക്കിക്കളയും. എൻറെ പുഷ്പങ്ങൾക്ക് ജലസേചനം അത്യാവശ്യമായിരിക്കുന്നു. അല്ലാത്തപക്ഷം, ഓരോ ചെടിയും നശിച്ചുപോകും. പൂക്കാലത്ത് എൻറെ പൂമൊട്ടുകൾ വിരിയുകയില്ല. ഒന്നിനു പിന്നാലെ മറ്റൊന്നായി അവയെല്ലാം നശിച്ചുപോകും.
എൻറെ മക്കൾ ഇതൊന്നു കേട്ടിരുന്നെങ്കിൽ!
എൻറെ ദൈവമേ, ഒരു തീരുമാനത്തിൽ എത്തുവാൻ എന്താണിത്ര ബുദ്ധിമുട്ട്?
എന്തുകൊണ്ടാണ് ഇക്കാര്യത്തിനുവേണ്ടി മാസങ്ങളും വർഷങ്ങളും കാത്തിരിക്കേണ്ടത്?
പരസ്പരം സ്നേഹിക്കുന്നതിനും, ഒരു കുടുംബമായി ഐക്യപ്പെടുന്നതിനും യഥാർത്ഥത്തിൽ ഇത്രമാത്രം ബുദ്ധിമുട്ടുണ്ടോ?
ഇവർ തന്നെയല്ലേ എല്ലാവരും പരസ്പരം സ്നേഹിക്കണമെന്നും, ത്യാഗം അനുഷ്ഠിക്കുന്നതിനും, ദാനധർമ്മം ചെയ്യുന്നതിനും പഠിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കുന്നത്?
സഭകൾ ഐക്യപ്പെടുന്നതിന് വർഷങ്ങൾ വേണ്ടിവരുമോ?
ഇതിനുവേണ്ടി പ്രത്യേക കൗൺസിലുകളും സമ്മേളനങ്ങളും അവർക്ക് യഥാർത്ഥത്തിൽ ആവശ്യമുണ്ടോ?
എന്തുകൊണ്ട് അവർക്ക് ഒരു നിർണ്ണായകമായ സമ്മേളനം വിളിച്ചുചേർത്ത്, പരസ്പരം ഐക്യപ്പെട്ടുകൊണ്ട്, പത്രോസിന് അധികാരം കൈമാറിക്കൊണ്ട് , അങ്ങയെ പ്രസാദിപ്പിച്ച് അങ്ങേയ്ക്ക് ഒരു പുഞ്ചിരി സമ്മാനിക്കുവാൻ കഴിയുന്നില്ല?
എൻറെ കുഞ്ഞേ, നിൻറെ നിർമ്മലമായ ലാളിത്യത്തെ ഞാൻ വളരെയധികം സ്നേഹിക്കുന്നു. നീ ചിന്തിക്കുന്നത് ശിശുസഹചമായ ബാലിശമായ രീതിയിലാണ്. കുഞ്ഞുങ്ങൾ എൻറെ ബലഹീനതയാണ്.
നിനക്കറിയാമല്ലോ കുഞ്ഞുങ്ങൾ തമ്മിൽ വഴിക്കിടുമ്പോൾ, അവരുടെ ഭിന്നത അധികസമയം നീണ്ടുനിൽക്കുന്നില്ലെന്ന്. കാരണം, അവർക്ക് വൈരം ഇല്ല.
മകളേ, ഇവർ കുഞ്ഞുങ്ങളല്ല. ഒരിക്കൽ അവർക്കുണ്ടായിരുന്ന എല്ലാ നിഷ്ക്കളങ്കതയും അവർക്കു നഷ്ടമായിരിക്കുന്നു. അവരുടെ ലാളിത്യവും വിശുദ്ധിയും അവർക്കു നഷ്ടപ്പെട്ടിരിക്കുന്നു.
അതിനുപകരമായി നിഷ്ക്കളങ്കതയുടെ സ്ഥാനത്ത് വൈരവും, ലാളിത്യത്തിൻറെ സ്ഥാനത്ത് വ്യർത്ഥാഭിമാനവും, പരിശുദ്ധിയുടെ സ്ഥാനത്ത് അശുദ്ധിയും, വിനയത്തിൻറെ സ്ഥാനത്ത് മതഭ്രാന്തും അവർ പടുത്തുയർത്തിക്കൊണ്ടിരിക്കുന്നു.
കുഞ്ഞേ, ഇക്കാരണത്താലാണ് യേശുവായ ഞാൻ എങ്ങനെയുള്ളവനാണെന്ന് അവരെ ഓർമ്മിപ്പിക്കുവാൻ അവരുടെ ഇടയിലേക്ക് ഇറങ്ങിവരുന്നത്. നഗ്ന പാദനായി, വിനയാന്വിതനായി ഞാൻ വരും. ഞാൻ എൻറെ സ്വന്തം ഭവനത്തിൽ പ്രവേശിച്ച്, മുട്ടുകുത്തിക്കൊണ്ട് എൻറെ സമർപ്പിതരായ ശുശ്രൂഷകരുടെ പാദങ്ങൾ കഴുകും.
വാസുലാ, കരയരുത്; ഇതെല്ലാം ഐക്യത്തിനു വേണ്ടിയാണ്. ഞാൻ നിന്നെ ഉപയോഗപ്പെടുത്തട്ടെ. ഇതു യേശുവായ ഞാനല്ല എന്ന് അവർക്ക് ഇത്തവണ നിഷേധിക്കുവാൻ കഴിയുകയില്ല. കാരണം, ഞാൻ ഇക്കാര്യം സംഭവിക്കുന്നതിനു മുമ്പുതന്നെ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. എൻറെ ദാസനായ ഇരുപത്തിമൂന്നാം ജോൺ മാർപ്പാപ്പയ്ക്ക് ഞാൻ നൽകിയ പ്രചോദനങ്ങൾ അടങ്ങുന്ന പുസ്തകത്തിൻറെ ഒരു ഭാഗം വായിക്കുവാൻ ഞാൻ നിന്നെ ഇടയാക്കിയല്ലോ. അതിൻറെ ബാക്കി ഭാഗം…
കർത്താവേ, അതിൻറെ ബാക്കി ഭാഗം എവിടെ?
എൻറെ സഭ അനുഭവിക്കാനിരിക്കുന്ന ഭീകരമായ, ദുരിതപൂർണ്ണമായ, സഹനങ്ങളെക്കുറിച്ചു ഞാൻ അവൻറെ ചെവിയിൽ പറഞ്ഞുകൊടുത്തിട്ടുണ്ട്.
യേശുവായ ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. എന്നിൽ വസിക്കുക; എൻറെ സ്നേഹത്തിൽ വസിക്കുക.
29.11.1987 Share My Cross. Obedience turns the devil helpless
വാസുലാ, എനിക്കുവേണ്ടി കൂടുതൽ ത്യാഗപ്രവൃത്തികൾ ചെയ്യുവാൻ നീ ഇപ്പോൾ ഒരുക്കമാണോ?
കർത്താവേ, അങ്ങേയ്ക്ക് ഇഷ്ടമുള്ളവിധം എന്നെ ഉപയോഗിക്കാം. ഞാൻ അങ്ങയുടെ മുമ്പിൽ എന്നെത്തന്നെ പരിപൂർണ്ണമായി സമർപ്പിച്ചിരിക്കുന്നു. ഓരോ ദിവസവും ഞാൻ വീണ്ടും വീണ്ടും എന്നെ അങ്ങേയ്ക്കു സമർപ്പിക്കുന്നു.
എന്നിൽ വസിക്കുക. എൻറെ സ്നേഹത്തിൽ വസിക്കുക. മകളേ, നിനക്ക് അനേകം പരീക്ഷണങ്ങൾ ഉണ്ടാകും.
(യേശു എനിക്കു മുന്നറിയിപ്പു തരുകയായിരുന്നു.)
അപ്പോഴും, നിൻറെ ദൈവമായ എനിക്കുവേണ്ടി കൂടുതൽ ത്യാഗങ്ങൾ അനുഷ്ഠിക്കുമോ?
(മുന്നറിയിപ്പു നൽകിയതിനുശേഷം, ദൈവം എൻറെ സ്വാതന്ത്ര്യം സ്വീകരിച്ചതിനുശേഷം എന്നോടു വീണ്ടും ഇപ്രകാരം ചോദിക്കുന്നു.)
എൻറെ ദൈവമേ, എൻറെ ജീവിതത്തെ അങ്ങയുടെ കരങ്ങളിലേക്കു സ്വീകരിച്ചാലും. അങ്ങയുടെ തിരുഹൃദയത്തിൻറെ അഭീഷ്ടം അനുസരിച്ച് എന്നോടു പ്രവർത്തിച്ചുകൊള്ളുക.
എൻറെ ഏറ്റവും പ്രിയപ്പെട്ട മണവാട്ടി, അങ്ങനെയെങ്കിൽ നീ എൻറെ കുരിശിലേക്ക് ഒന്നു നോക്കുക.
(ഞാൻ നോക്കി. യേശുവിനോടൊപ്പം വളരെ വലിയ ഒരു കറുത്ത കുരിശ് ഞാൻ കണ്ടു.)
എൻറെ പിതാവിനെ മഹത്ത്വപ്പെടുത്തിക്കൊണ്ട്, ഞാൻ ആ കുരിശിൽ ആണികൊണ്ടു തറയ്ക്കപ്പെട്ടു. എന്താണ് നിന്നെ കാത്തിരിക്കുന്നതെന്ന് നിനക്കു മനസ്സിലായോ? കർത്താവായ ഞാൻ എൻറെ ഈ കുരിശ് നീയുമായി പങ്കുവയ്ക്കും. നിനക്കു സഹിക്കുവാൻ സാധിക്കുന്നതിൻറെ പരമാവധി സഹനങ്ങൾ നീ വഹിക്കും. കുഞ്ഞേ, നിൻറെ സഹനശേഷി ഞാൻ വർദ്ധിപ്പിക്കും.
പിതാവേ, അങ്ങയുടെ തിരുഹൃദയത്തിന് ഇഷ്ടമുള്ളവിധം, അങ്ങേയ്ക്കു കൂടുതൽ മഹത്വം നൽകുന്ന എന്തും എന്നോടു പ്രവർത്തിക്കുക. അങ്ങിൽനിന്നു വരുന്നതെല്ലാം എന്നെ സംതൃപ്തമാക്കുന്നു.
എന്നോട് അനുസരണമുള്ളവളായിരുന്നുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. നിൻറെ എന്നോടുള്ള അനുസരണം പിശാചിനെ നിസ്സഹായനാക്കുകയും അവനെ ഓടിച്ചു കളയുകയും ചെയ്യും.
Note Book 19
30.11.1987. My Church will be One
യേശുവേ?
ഇതു ഞാനാണ്.
യേശുവായ ഞാൻ നിങ്ങൾ എല്ലാവർക്കും ഉറപ്പുതരുന്നു: എൻറെ സഭ ഐക്യപ്പെട്ട് ഒന്നായിത്തീരും.
പ്രിയപ്പെട്ടവളേ, എന്നോടു വിശ്വസ്തയായിരിക്കുക. എന്നിൽ വിശ്വാസമർപ്പിക്കുക. ആത്മവിശ്വാസമുള്ളവളായിരിക്കുക.
01.12.1987 My Creation has to be warned.
Promote Me
Do not Remote Me
ഞാൻ എത്രമാത്രം കാരുണ്യവാനാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുവാൻവേണ്ടിയാണ് ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. എൻറെ മക്കളിൽ കൂടുതൽപേരുടെയും ഇപ്പോഴെത്തെ അവസ്ഥയിൽനിന്നാണ് ഞാൻ നിന്നെ കണ്ടെത്തിയത്. നിന്നെ അവിടെനിന്ന് പിടിച്ചുകൊണ്ടുവരുന്നതിനുവേണ്ടി ഞാൻ വന്നിട്ടില്ലായിരുന്നില്ലെങ്കിൽ നീ ഇപ്പോൾ അവർ ആയിരിക്കുന്നിടത്തായിരിക്കുമായിരുന്നു.
നിങ്ങളെ എന്നിലേക്ക് ആകർഷിക്കുന്നതിനും, നിങ്ങളുടെ അടിസ്ഥാനം നിങ്ങളെ ഓർമ്മിപ്പിക്കുന്നതിനുംവേണ്ടി, എൻറെ അതിരുകളില്ലാത്ത കാരുണ്യത്താൽ ഞാൻ നിങ്ങളുടെ അടുക്കലേക്കു വരുന്നു.
(നീതിയുടെ അഗ്നി മനുഷ്യരുടെമേൽ ആളിക്കത്തിപ്പടരുന്നതിനുമുമ്പുള്ള ദൈവത്തിൻറെ അവസാന ശ്രമമായിട്ടാണ് സഭയുടെ ഐക്യത്തിനുവേണ്ടിയും, സകല സൃഷ്ടികൾക്കുവേണ്ടിയും ഉള്ള സമാധാനത്തിൻറെയും സ്നേഹത്തിൻറെയും ഈ ദൈവീക സന്ദേശം എന്നു ഞാൻ മനസ്സിലാക്കുന്നു.)
മകളേ, ഇപ്പോൾ നീ എന്നെ വളരെ നല്ലതുപോലെ മനസ്സിലാക്കുന്നുണ്ട്.
നീ എന്നെ ഭയപ്പെടുന്നുണ്ടോ?
(നമ്മൾ മാനസാന്തരപ്പെടുന്നില്ലെങ്കിൽ ദൈവം ചെയ്യുവാനിരിക്കുന്നവയെ ഓർത്തുള്ള എൻറെ ഭയം ദൈവം അറിഞ്ഞിട്ടുണ്ടാകണം.)
ഇതു സംബദ്ധിച്ച് അങ്ങ് എനിക്ക് ദർശനം നൽകിയതിനുശേഷം ഞാൻ അങ്ങയെ ഭയപ്പെടുന്നുണ്ട്.
അതിൻറെ ഒരു ഭാഗം മാത്രമേ ഞാൻ നിന്നെ ദർശനത്തിൽ കാണിച്ചിട്ടുള്ളത്. വാസുലാ, എൻറെ സൃഷ്ടികൾക്ക് മുന്നറിയിപ്പു നൽകണം. തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കട്ടെ.
കർത്തവേ, എപ്പോഴാണത്?
ഫാത്തിമായിൽ ഞാൻ നൽകിയ വലിയ അത്ഭുതത്തിലൂടെ എൻറെ സൃഷ്ടികൾക്ക് ഞാൻ മുന്നറിയിപ്പു നൽകി. എന്നാൽ, എൻറെ മുന്നറിയിപ്പ് അവർ ശ്രദ്ധിച്ചില്ല. എന്നെ ശ്രദ്ധിക്കുന്നതിനുപകരം അവർ സംശയിച്ചും, തർക്കിച്ചും തങ്ങളുടെ സമയം ചെലവഴിച്ചു. എൻറെ അമ്മ പറഞ്ഞ വാക്കുകൾ വേണ്ടവിധം പ്രചരിപ്പിക്കാതിരുന്നതുകൊണ്ട് വളരെക്കുറച്ചുപേർമാത്രമേ ആ സന്ദേശത്തിൻറെ അടിയന്തിര പ്രാധാന്യം അറിത്തുള്ളൂ.
കുറ്റകൃത്യങ്ങളാൽ അവരുടെ കൈകൾ രക്തപങ്കിലമാണ്. അവർ അവരോടൊപ്പം അനേകം മനുഷ്യരെ നാശത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നു.
അവരുടെ പഴയകാല പാപങ്ങൾ ഞാൻ അവരെ ഓർമ്മിപ്പിക്കും.
(പാപങ്ങളെപ്രതി ആത്മാർത്ഥമായി പശ്ചാത്തപിച്ച്, അവയുടെ മോചനത്തിനായി അപേക്ഷിക്കുന്നില്ലെങ്കിൽ മാത്രമാണ് ദൈവം നമ്മുടെ പഴയ പാപങ്ങളെ ഓർമ്മിപ്പിക്കുന്നത്. പാപമോചനം ലഭിച്ചുകഴിഞ്ഞാൽ ദൈവം ഒരിക്കലും പഴയ പാപങ്ങൾ നമ്മെ ഓർമ്മിപ്പിക്കുകയില്ല.
ഗരബന്ദാളിൽ മാതാവു നൽകിയ സന്ദേശത്തിൻറെ അടിയന്തിര പ്രാധാന്യം ഞാൻ അവരെ ഓർമ്മിപ്പിക്കും.
എന്തുകൊണ്ടാണ് അവർ എൻറെ പ്രവൃത്തികളെ സംശയിക്കുന്നത്? ഞാൻ നൽകുന്ന മുന്നറിയിപ്പ് എൻറെ സൃഷ്ടികളെ അറിയിക്കണം. വലിയ പരിഹാരപ്രവൃത്തികൾ ചെയ്യേണ്ടതുണ്ട്. എന്നിൽ വിശ്വസിക്കണമെന്ന് എൻറെ സൃഷ്ടികൾക്കു മുന്നറിയിപ്പുകൊടുക്കണം. എൻറെ സ്നേഹത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കണം.
(സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ ഈ ദൈവീക സന്ദേശങ്ങളും അവരെ അറിയിക്കണം.)
എൻറെ വചനം പ്രഘോഷിക്കുക. എന്നെ മഹത്ത്വപ്പെടുത്തിക്കൊണ്ട് സംസാരിക്കുക. എന്നെ മഹത്ത്വപ്പെടുത്തുക. എന്നെ അവഗണിക്കരുത്! ഇപ്പോൾ നിങ്ങൾ എന്നെ അവഗണിക്കുകയാണ്. ഇപ്പോൾ നിങ്ങൾ എന്നെ അംഗീകരിക്കുന്നില്ല! ഭുതകാലത്തിലെയും വർത്തമാന കാലത്തിലെയും എൻറെ പ്രവൃത്തികൾ പരസ്യമായി പ്രഘോഷിക്കുക. ഞാൻ സർവ്വശക്തനായ ദൈവമാണ്.
വിജ്ഞാനത്തിൻറെ താക്കോൽ കൈവശം വച്ചിരിക്കുന്ന പുരോഹിതന്മാരാണ് എൻറെ ശിരസ്സിൽ തറച്ചിരിക്കുന്ന മുള്ളുകൾ. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നില്ല; സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നവരെ അതിന് അവർ അനുവദിക്കുകയുമില്ല ! ഇക്കൂട്ടരാണ് എൻറെ ശിരസ്സിലെ മുള്ളുകൾ !
ആ മുള്ളുകൾ ഇപ്പോൾ എന്നെ അന്വേഷിച്ചുകണ്ടെത്തുകയും, പശ്ചാത്തപിക്കുകയും വേണം. അവരുടെ കൈകൾ ഇപ്പോഴും അവരുടെ പഴയകാല കുറ്റങ്ങൾനിമിത്തം രക്തപങ്കിലമാണ്. എല്ലാവിധ കുറ്റകൃത്യങ്ങൾക്കും ക്രൂരതയ്ക്കും അവർ ഉത്തരവാദികളാണ് !
അവർ പശ്ചാത്തപിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഗരബന്ദാളിൽ എൻറെ അമ്മ നൽകിയ സന്ദേശം അവർ അവഗണിച്ചു. ആ സന്ദേശത്തിൻറെ അടിയന്തിരപ്രാധാന്യം അവഗണിച്ചുകൊണ്ട്, പ്രചരിപ്പിക്കേണ്ട രീതിയിൽ അത് ഒരിക്കലും പ്രചരിപ്പിച്ചില്ല.
വാസുലാ, എന്താണ് എനിക്കു ലഭിച്ചത് . എനിക്കു ലഭിച്ചത് കല്ലുകളാണ്. അവരുടെ ഹൃദയങ്ങൾ കല്ലുപോലെ കഠിനമായിത്തീർന്നിരിക്കുന്നു.
സത്യം അംഗീകരിക്കുക! നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക! ഗരബന്ദാളിലെ സന്ദേശം ഫാത്തിമായിൽ നൽകപ്പെട്ട സന്ദേശത്തിൻറെ തുടർച്ചയാണ.
പത്രോസ്, നിൻറെ തെറ്റു നീ വീണ്ടും ആവർത്തിക്കരുത് !
പത്രോസേ!
(വിവരിക്കാനാവാത്തവിധം കർത്താവ് ദുഃഖിതനായി കാണപ്പെട്ടു.)
പത്രോസേ, എൻറെ പ്രതിധ്വനിയായിരിക്കുക. എൻറെ കുഞ്ഞാടുകളെ മേയിക്കുക. പ്രിയപ്പെട്ടവനെ, എന്നെ വീണ്ടും തള്ളിപ്പറയരുത് !
(മേൽപ്പറഞ്ഞ വാക്കുകൾ യേശു പറഞ്ഞപ്പോൾ, എനിക്കു മരിക്കാമായിരുന്നു. അത്രമാത്രം വ്യസനത്തോടെയാണ് യേശു പറഞ്ഞത്.)
വരൂ, ഞാൻ നിന്നെ സഹായിക്കട്ടെ. എന്നിൽ വിശ്രമിക്കുക.
(വലിയ ദുഃഖത്താൻ ഞാൻ തന്നെ മാറിപ്പോയതുപോലെയായി. എന്നെ ആശ്വസിപ്പിക്കുവാൻ യേശു ശ്രമിക്കുകയായിരുന്നു. എനിക്ക് അല്പം ആശ്വാസം അനുഭവപ്പെട്ടപ്പോൾ ഞാൻ ഇപ്രകാരം പറഞ്ഞു:)
യേശുവേ, ഞാൻ അത് ഇപ്പോൾ വിവരിക്കാം. ദൈവം എന്നോടു കേണപേക്ഷിക്കുകയായിരുന്നു. ഒരു അപേക്ഷയുടെ സ്വരത്തിലാണ് അവിടുന്ന് സംസാരിച്ചത്.
അതെ, അതെ. വാസുലാ, സ്നേഹം നിമിത്തമാണ് ഞാൻ അങ്ങനെ സംസാരിച്ചത്.
എൻറെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങ് ഇത്രമാത്രം വ്യസനത്തോടെ സംസാരിക്കുന്നതു കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ മരിക്കണമെന്ന് ലക്ഷക്കണക്കിന് പ്രാവശ്യം എങ്ങനെ എനിക്ക് ആഗ്രഹിക്കാതിരിക്കുവാൻ കഴിയും? എനിക്ക് ആയിരം ജന്മങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അങ്ങയുടെ മുറിവുകളെ ശുശ്രൂഷിച്ചുകൊണ്ട്, ഒന്നിനു പിന്നാലെ മറ്റൊന്നായി ഓരോ ജന്മവും ഞാൻ അങ്ങയുടെ മഹത്ത്വത്തിനായി സമർപ്പിക്കുമായിരുന്നു.
എൻറെ സൃഷ്ടികൾ സ്നേഹത്തിലേക്കു മടങ്ങിവരുകയും, എന്നെ സർവ്വശക്തനായ ദൈവമായി അംഗീകരിക്കുകയും, അവർ പരസ്പരം ഐക്യപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ എൻറെ മുറിവുകൾ സൗഖ്യമാവുകയുള്ളൂ. വരൂ, നമുക്ക് എൻറെ ദുഃഖം പങ്കുവയ്ക്കാം.
യേശുവേ, അങ്ങയെ മഹത്ത്വപ്പെടുത്തിക്കൊണ്ട് വളരെ കൂടുതലായി പരിഹാര പ്രവൃത്തികൾ ചെയ്യുവാൻ എനിക്കു കഴിഞ്ഞിരുങ്കിൽ എന്നു ഞാൻ ആശിക്കുകയാണ്.
എന്നോടു ചേർന്നു നിലകൊള്ളുക. എനിക്കുള്ളതെല്ലാം ഞാൻ നീയുമായി പങ്കുവയ്ക്കാം. വരൂ.
02.12.1987 Your Errors are Being Repeated
ഗരബന്ദാളിൽ നൽകപ്പെട്ട സന്ദേശം യഥാർത്ഥമാണ്. അതു പ്രചരിക്കപ്പെടേണ്ടതും ആദരിക്കേണ്ടതുമാണ്. ഗരബന്ദാളിൽ സംഭവിച്ച വെളിപ്പെടുത്തലുകൾ വിശ്വാസസത്യമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടണം. നിങ്ങളുടെ തെറ്റുകൾ ആവർത്തിക്കപ്പെടുന്നുണ്ടെന്ന കാര്യം നിങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ലേ? ഫാത്തിമായിൽ നൽകപ്പെട്ട സന്ദേശം സംബദ്ധിച്ച് നിങ്ങൾ ചെയ്ത തെററുകൾ നിങ്ങൾ ഇവിടെയും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
അല്ലയോ സൃഷ്ടികളേ, നിങ്ങൾ എപ്പോഴാണ് എന്നിൽ വിശ്വസിക്കുന്നത്?
എൻറെ ദൈവമേ, തീവ്രമായ ദുഃഖം അനുഭവിച്ചുകൊണ്ടിരിക്കുന്ന അങ്ങയെ കേൾക്കുന്നതും അനുഭവിച്ചറിയുന്നതും ഭയാനാകമാണ്.
വാസുലാ, എന്നെ ആശ്വസിപ്പിക്കുക.
ഓ എൻറെ കർത്താവേ, വരൂ. അങ്ങയെ ആശ്വസിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഓരോ മനുഷ്യനും അങ്ങയെ ആശ്വസിപ്പിക്കുവാൻ കഴിയേണ്ടതിന് അങ്ങയുടെ ഈ വലിയ ദുഃഖം അവർ അറിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. അപ്പോൾ അനേകർ അങ്ങയെ ആശ്വസിപ്പിക്കുമല്ലോ.
അവർ എന്നെ സ്നേഹിക്കുന്നെങ്കിൽ അവർ എന്നെ ആശ്വസിപ്പിക്കും.
വരൂ. കർത്താവായ ഞാൻ കായേൻറെയും എൻറെ ആബേലിൻറെയും ഇടയിൽ നിൽക്കുമെന്ന് ഞാൻ നിന്നെ ഓർമ്മിപ്പിക്കുന്നു. സഹോദരനു പകരം ഇത്തവണ കായേൻ എന്നെ മുഖാമുഖം കാണും. സഹോദരനെ പ്രഹരിക്കുവാൻ ഇത്തവണ കായേൻ കൈകൾ ഉയർത്തിയാൽ, അവൻ എന്നെ പ്രഹരിക്കേണ്ടി വരും. അവൻ വിവസ്ത്രനാക്കപ്പെടുകയും, അവൻറെ ദൈവമായ എൻറെ മുന്നിൽ അവൻ തന്നെത്തന്നെ നഗ്നനായി കാണുകയും ചെയ്യും.
എൻറെ ആബേൽ, എൻറെ പ്രിയപ്പെട്ട ആബേൽ, നീ ഇത്തവണ ജീവിക്കും. നിൻറെ രക്തം ചിന്തപ്പെടുകയില്ല. എൻറെ ആബേലിൻറെ രക്തം ചിന്തപ്പെട്ട ഈ തോട്ടത്തെ എൻറെ സുഗന്ധത്താൽ ഞാൻ അലങ്കരിക്കും.
(വളരെ വലിയ സ്നേഹാർദ്രതയോടെയാണ് യേശു സംസാരിച്ചത്. ആർക്കും ഈ വിധത്തിൽ സംസാരിക്കുവാൻ സാധിക്കുകയില്ല.)
പുഷ്പമേ, വരൂ, എൻറെ സാന്നിദ്ധ്യത്തെക്കുറിച്ചു ഞാൻ നിന്നെ ഓർമ്മിപ്പിക്കാം. ജാഗ്രരുകയായിരിക്കുക.
04.12.1987 Tremendous Reparations have to be done. I will confirm My Apparitions of Garabandal
യേശുവേ?
ഞാനാണ്. മകളേ, എൻറെ വാക്കുകൾ വ്യക്തമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവീകമായ വെളിപ്പെടുത്തലുകളെയും പ്രത്യക്ഷപ്പെടലുകളെയും എതിർത്തവരെ കുറ്റപ്പെടുത്തരുത്. അവർ തങ്ങളുടെ തെററുകൾ തിരിച്ചറിഞ്ഞ് പശ്ചാത്തപത്തോടെ എൻറെ അടുക്കലേക്കു വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അവരുടെ തെറ്റുകൾക്ക് മാപ്പുകൊടുത്തുകൊണ്ട് ഞാൻ അവരോടു ക്ഷമിക്കും.
മകളേ, തങ്ങളുടെ തെറ്റുകൾ സമ്മതിക്കുവാനുള്ള ഭയം നിമിത്തം ഇനിയും അനേകർ യേശുവായ ഞാനാണ് ഈ സന്ദേശങ്ങൾ നൽകുന്നതെന്നു നിഷേധിക്കും. കുഞ്ഞേ, അതിനുള്ള കാരണം ഈ വെളിപ്പെടുത്തലുകൾ അവരുടെ വിജ്ഞാനത്തിന് ഗ്രഹിക്കുവാൻ കഴിയുന്നില്ല എന്നതാണ്.
( യേശുവിൻറെ പരസ്യജീവിതകാലത്ത് ദൈവപുത്രനായ ക്രിസ്തുവാണ് തങ്ങളുടെ ഇടയിലുള്ളതെന്ന് വിശ്വസിക്കുവാൻ വിസമ്മതിച്ച യേശുവിൻറെ ശത്രുക്കളെപ്പോലെതന്നെ ഇക്കാലത്തും യേശു നൽകുന്ന ദർശനങ്ങളെയും വെളിപ്പെടുത്തലുകളെയും അവിശ്വസിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവരുണ്ട്.)
ഒരുപക്ഷേ, അങ്ങയെ നിഷേധിക്കണമെന്ന് അവർ ഉദ്ദേശിക്കുന്നില്ലായിരിക്കാം. ഇത് അവരുടെ ഉപബോധമനസ്സിൽ അവർ അംഗീകരിക്കുന്നുണ്ടാകും. അങ്ങയെ ബോധപൂർവ്വം നിഷേധിക്കണമെന്ന് അവർ മിക്കവാറും ഉദ്ദേശിക്കുന്നില്ലായിരിക്കാം. അവർ അങ്ങയെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ അവർ അങ്ങയെ സ്തുതിക്കുമായിരുന്നു! പക്ഷേ, അവർ ഇക്കാര്യം ഗ്രഹിക്കുന്നില്ലെന്ന് മാത്രം.
നിൻറെ ന്യായീകരണം എനിക്ക് ഇഷ്ടമാണ്. എന്തിനാണ് അവരുടെ തെറ്റുകളെ മറച്ചുപിടിക്കുന്നത്?
കാരണം തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല. അജ്ഞതൂലം കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കാതെയാണ് അവർ അങ്ങയെ നിഷേധിക്കുന്നതെങ്കിൽ.....
ഞാൻ നിന്നെ ശ്രദ്ധിക്കുകയാണ്.
ഞാൻ അങ്ങയോടു ചോദിക്കട്ടെ: അങ്ങയുടെ പാപമോചനവും കരുണയും അവരുമേൽ ഉണ്ടാകണമെന്ന് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു.
കുഞ്ഞേ, എന്നാൽ അവർ നിനക്കു സഹനങ്ങൾ നൽകുന്ന നിൻറെ പീഡകരായിക്കും. നിന്നെ ചാട്ടവാറുകൊണ്ടടിക്കുന്നവർ അവരായിരിക്കും.
അവർ അജ്ഞതനിമിത്തം, കാര്യങ്ങൾ ഗ്രഹിക്കാതെയാണ് , അങ്ങേയ്ക്കെതിരെ പ്രവർത്തിക്കുന്നതെങ്കിൽ, അവർ അങ്ങയെ എതിർക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയല്ലാതെയായിരിക്കും അങ്ങനെ പ്രവർത്തിക്കുന്നത്. തങ്ങൾ എന്താണ് പ്രവർത്തിക്കുന്നതെന്ന് അവർ അറിയുന്നില്ലെങ്കിൽ അവർ ബലഹീനരാണ്.
അങ്ങയുടെ ദൈവീക സ്നേഹത്താൽ അങ്ങാണ് ഈ സന്ദേശങ്ങൾ നൽകുന്നതെന്ന സത്യം മനസ്സിലാക്കുവാൻ അവരെ സഹായിക്കാമല്ലോ. എൻറെ ദൈവമേ, അങ്ങയുടെ ദൈവീകകരം അവരെ പ്രഹരിക്കാതിരിക്കട്ടെ. കാരണം അവരെ പ്രഹരിച്ചാൽ, അനേകം നിഷ്ക്കളങ്കരായ മനുഷ്യരും ശിക്ഷിക്കപെട്ടേക്കാം.
വാസുലാ, എൻറെ സൃഷ്ടികൾ അധഃപതിച്ചിരിക്കുന്നു. വലിയ പരിഹാരപ്രവൃത്തികൾ ചെയ്യേണ്ടിയിരിക്കുന്നു. തങ്ങൾ എവിടേയ്ക്കാണ് കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എൻറെ സൃഷ്ടികൾ തിരിച്ചറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എൻറെ പുരോഹിതന്മാർ എന്നിൽനിന്നു കൃപകൾ സ്വീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ എൻറെ കുഞ്ഞാടുകൾക്ക് സ്നേഹവും അറിവും പകർന്നുനൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ എൻറെ സൃഷ്ടികൾ സമ്പൂർണ്ണ അന്ധകാരത്തിലാണ്.
അതെ, കർത്താവേ. അസാധാരണമായ രീതിയിൽ അങ്ങ് എനിക്കു സന്ദേശങ്ങൾ നൽകുന്നത് അവർക്കു ഗ്രഹിക്കുവാൻ കഴിയുന്നില്ലെങ്കിൽ, സഭയിലെ അധികാരികൾക്ക് അങ്ങു ബോധജ്ഞാനം നൽകി അവരെ പ്രകാശിപ്പിക്കണമെ. കർത്താവേ, അവരുടെ കണ്ണുകളും കാതുകളും തുറക്കണമെ.
പണ്ഡിതൻമാർക്കല്ല, നേരെമറിച്ചു ശിശുക്കൾക്കു മാത്രമേ ഞാൻ ജ്ഞാനം നൽകുകയുള്ളൂ.
കർത്താവേ, അങ്ങനെയാകുമ്പോൾ അവർ രക്ഷിക്കപ്പെടുനുള്ള അവസരം വളരെ വിരളമാണ്. അപ്പോൾ അവർ നശിച്ചുപോകുമല്ലോ!
ശിശുക്കളെപ്പോലെ അവർ എൻറെ അടുക്കൽ വരുന്നില്ലെങ്കിൽ അവർ നാശമടയും…
വാസുലാ, സഹിക്കുവാനുള്ള നിൻറെ സഹനശേഷിയെ ഞാൻ വർദ്ധിപ്പിക്കും. എന്തെന്നാൽ, ചമ്മട്ടികൊണ്ടടിക്കുന്നതുപോലെ നീ പ്രഹരിക്കപ്പെടും. എന്നെ വെറുതെ വിടൂ; എൻറെ പ്രവൃത്തികളിൽ ഇടപെടരുത്.
കർത്താവേ, അങ്ങ് അവരോടു ക്ഷമിക്കാമോ? അവരുടെ ബലഹീനതകൾ പരിഗണിക്കാതിരിക്കാമോ?
(ഞാൻ വീണ്ടും ഇടപെടുവാൻ ധൈര്യപ്പെട്ടു.)
കുഞ്ഞേ, അവർ നിന്നെ ഉപദ്രവിക്കുന്നത് ഞാൻ കണ്ടുനിൽക്കുകയില്ല.
കർത്താവേ, അങ്ങയോട് എന്തുപറയണമെന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്നാൽ അവരുടെ ബലഹീനതകളെ പരിഗണിക്കരുതെന്ന് എനിക്ക് അങ്ങയോട് അപേക്ഷിക്കാമോ?
പുഷ്പമേ, നിന്നെ അവർ ചവുട്ടിമെതിക്കുന്നതു കാണുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ നിന്നെ ഞെരിച്ചുകളയുവാൻ ഞാൻ അനുവദിക്കുകയില്ല.
കർത്താവേ, അവരെ പ്രഹരിക്കരുതെ. അവരെ പഠിപ്പിച്ചാൽ മതി.
എങ്കിൽ, അവരുടെ ചെവികൾ തുറന്ന് എന്നെ ശ്രവിക്കുവാൻ അവർ തയ്യാറാകണം.
വാസുലാ, എന്താണ് നിന്നെ കാത്തിരിക്കുന്നതെന്ന് നിനക്കറിയാമോ? നീ എൻറെ കുരിശ് ദർശിച്ചിട്ടുണ്ട്. നിനക്കുണ്ടാകുന്ന പരീക്ഷണങ്ങൾ കഠിനമാണെങ്കിലും ഞാൻ ഒരിക്കലും നിന്നെ വിട്ടുപിരിയുകയില്ല.
ഇതാ, എൻറെ അടുക്കൽ നിൻറെ പരിശുദ്ധ മാതാവുണ്ട്. മാതാവിൻറെ വാക്കുകൾ ശ്രവിക്കുക.
“പ്രിയപ്പെട്ട മകളേ, ഗരബന്ദാളിലെ വെളിപ്പെടുത്തലുകളെ ദൈവീക സന്ദേശങ്ങളായി വിശ്വസിക്കണം. എൻറെ സന്ദേശം നൽകിക്കൊണ്ട് ഞാൻ ഗരബന്ദാളിൽ പ്രത്യക്ഷപ്പെട്ടു. എൻറെ സന്ദേശം വേണ്ടരീതിയിൽ പ്രഘോഷിക്കപ്പെട്ടിട്ടില്ല. എനിക്കും യേശുവിനും തങ്ങളുടെ ഹൃദയത്തിൽ ഒരു സ്ഥാനം നിരസിച്ചുകൊണ്ട് എൻറെ പുരോഹിതന്മാർ എൻറെ പ്രത്യക്ഷപ്പെടലുകളെ തള്ളിക്കളഞ്ഞിരിക്കുന്നു.
എന്നാൽ ഞാൻ എൻറെ പ്രിയപ്പെട്ട മക്കളെ മറന്നിട്ടില്ല. അവർ സംശയിക്കുകയും, ആശയക്കുഴപ്പത്തിലാവുകയും, എൻറെ പ്രത്യക്ഷപ്പെടലുകളെ നിഷേധിക്കുകയും ചെയ്ത അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ഒരു സാദൃശ്യമായി, ഉദാഹരണമായി നൽകപ്പെട്ടതാണ്. സഭയിൽ ഇന്ന് എത്രമാത്രം ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്ന് മനുഷ്യമക്കളെ കാണിച്ചുകൊടുക്കുന്നതിനുവേണ്ടിയാണ് ഇതെല്ലാം.
ഗരബന്ദാളിലെ എൻറെ പ്രത്യക്ഷപ്പെടലുകളെ ഞാൻ സ്ഥിരികരിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. സമയം പറന്നകലുന്നു; വേണ്ടപോലെ എൻറെ സന്ദേശം പ്രഘോഷിക്കപ്പെട്ടിട്ടില്ല; എൻറെ പരിശുദ്ധിയെ ആദരിക്കുന്നുമില്ല."
എൻറെ ദൈവമേ, ഈ ദൈവീക സന്ദേശം ഇന്ന് ഈ മണിക്കൂറിൽത്തന്നെ പ്രഘോഷിക്കപ്പെടേണ്ടതുണ്ട്. ഞങ്ങൾക്ക് അതിനുള്ള വഴി തുറന്നുതരുവാൻ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. അങ്ങയുടെ സന്ദേശം പ്രഘോഷിക്കുവാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ, അങ്ങയുടെ അഭിലാഷങ്ങൾ നിറവേറ്റുവാനുള്ള ശക്തിയും, ധൈര്യവും, അതിനുള്ള സാദ്ധ്യതകളും ഞങ്ങൾക്കു തരണമേ.
എൻറെ വാസുലാ, ഞാൻ നിന്നെ പരിത്യജിക്കുമെന്നാണോ നീ കരുതുന്നത്?
അങ്ങനെയല്ല കർത്താവേ. തുടർന്നു പ്രവർത്തിക്കുവാൻ എനിക്ക് അങ്ങയുടെ ശക്തി അത്യാവശ്യമാണ്.
നിന്നെ നിയോഗിച്ചിരിക്കുന്ന ദൗത്യങ്ങളെല്ലാം നിറവേറ്റുന്നതിന് ആവശ്യമായ ശക്തി നിനക്കു ലഭിക്കും.
(NB: A special Note about Garabandal.
Location: San Sebastián de Garabandal, a small village in the Cantabrian Mountains of northern Spain.
Time: June 18, 1961 – November 13, 1965.
Visionaries: Four young girls –
Conchita González
Mari Loli Mazón
Jacinta González
Mari Cruz González (not related by family, though three share the same surname).
June 18, 1961 – First Angelic Appearance
The girls saw an angel (later identified as St. Michael the Archangel) who prepared them for Our Lady’s coming.
July 2, 1961 – First Apparition of the Blessed Virgin Mary
Mary appeared under the title Our Lady of Mount Carmel.
She came dressed in white with a blue mantle, a crown of stars, holding the Child Jesus, and the Brown Scapular.
The Messages
First Message (October 18, 1961):
“We must make many sacrifices, do much penance, and visit the Blessed Sacrament frequently. But first, we must lead good lives. If we do not, a great Chastisement will come upon us.”
Second Message (June 18, 1965, delivered by St. Michael):
“Since my message of October 18 has not been complied with and has not been made known to the world, I am advising you that this is the last one. Before, the cup was filling up; now it is flowing over. Many Cardinals, Bishops, and Priests are on the road to perdition and are taking many souls with them. Less and less importance is being given to the Eucharist. You should turn the wrath of God away from yourselves by your efforts. If you ask forgiveness with sincere hearts, He will pardon you. I, your Mother, through the intercession of St. Michael the Archangel, wish to tell you to amend your lives. You are now being given the last warnings.”
The Prophecies
The Warning (Aviso): A worldwide event, visible to all, that will touch consciences and show us the state of our souls before God.
The Miracle: Within a year of the Warning, a great Miracle will take place at the Pines in Garabandal. Conchita knows the exact date and will announce it eight days beforehand.
The Chastisement: If humanity does not convert after the Miracle, a terrible Chastisement will come from God.
Final Apparition – November 13, 1965
The Blessed Mother’s last known appearance in Garabandal.
The local diocese investigated and stated that there was “no evidence of the supernatural” (non constat de supernaturalitate).
The Church has not condemned the apparitions, but has advised prudence.
Many faithful still await the fulfillment of the promised Warning and Miracle.
✨ Spiritual Importance:
Garabandal echoes the same call as Fatima and Lourdes: conversion, penance, love for the Eucharist, devotion to Our Lady, and prayer for priests.)
06.12.1987 This is the Way I forgive
വാസുലാ, എഴുതുക:
നീ എൻറെ കുരിശിൻറെ വഴികളിലെ പതിനാലു സ്ഥലങ്ങളെയും ആദരിക്കണമെന്ന് കർത്താവായ ഞാൻ ആഗ്രഹിക്കുന്നു. തിരി കത്തിക്കുക. എൻറെ മാതാവിനോടുള്ള ബഹുമാന സൂചനയായി ഒരു മെഴുകുതിരി കത്തിക്കുക. അതിനുശേഷം, മെഴുകുതിരി പിടിച്ചുകൊണ്ട്, എന്നെ ആദരിക്കുന്നതിന്, എൻറെ കുരിശിൻറെ വഴിയിലെ പതിനാലു സ്ഥലങ്ങളിലും നീ മുട്ടുകുത്തുക.
കർത്താവേ, അങ്ങയുടെ പദ്ധതികൾ അങ്ങു വിഭാവനം ചെയ്തുകഴിഞ്ഞിരിക്കുന്നു. കർത്താവായ യേശുവേ, അങ്ങയെ ബഹുമാനിക്കുവാനുള്ള വഴി ഞങ്ങൾക്കു തുറന്നുതരണമേ.
ഞാൻ നിനക്കു പാത തുറന്നുതരാം. എന്നിൽ ആശ്രയിക്കുക; ഞാൻ നിന്നെ നയിക്കാം.
വാസുലാ, ഈ ദൗത്യം പൂർത്തീകരിച്ചുകഴിയുമ്പോൾ, രണ്ടാമത്തെ ദൗത്യം ആസന്നമായിരിക്കുന്നെന്ന് ഞാൻ നിന്നെ ഓർമ്മിപ്പിക്കും. നിനക്കുള്ള സമാശ്വാസം നീ ഇനിലമേൽ അന്വേഷിക്കരുതെന്ന് ഞാൻ നിന്നെ ഓർമ്മിപ്പിക്കും.
എൻറെ ദൈവമേ, ഞങ്ങൾ എല്ലാവരെയും കുറിച്ചാണോ അങ്ങു സംസാരിക്കുന്നത്?
അല്ല. വാസുലാ, ഞാൻ നിന്നോടാണ് സംസാരിക്കുന്നത്. ഏൻറെ മുഖത്തേക്കു നോക്കുക. എൻറെ ശക്തമായ കരം നിൻറെമേൽ നീ അനുഭവിച്ചറിയുന്നതിനുള്ള തുടക്കമായിരിക്കും ഈ സംഭവം എന്നു ഞാൻ നിന്നെ ഓർമ്മിപ്പിക്കും. എൻറെ ദൈവീക നിർദ്ദേശങ്ങൾ നിന്നിലേക്ക് ഒഴികിയെത്തും. എന്നെ ബഹുമാനിച്ചുകൊണ്ട്, എന്നോടു വിശ്വസ്തയായിരുന്നുകൊണ്ട്, എന്നെ ശുശ്രൂഷിക്കുവാൻ സന്നദ്ധയായിക്കൊണ്ട്, നീ എന്നെ അനുസരിക്കുന്നവളായിരിക്കണം.
ഞാൻ നിന്നെ ഉപയോഗിക്കും. എൻറെ ലക്ഷ്യം നേടുന്നതുവരെ നിന്നെ ഉപയോഗപ്പെടുത്തും. കുഞ്ഞേ, നീ എൻറെ എഴുത്തുപലകയാണ്. എൻറെ കുഞ്ഞാടുകളെ പത്രോസിൻറെ പക്കൽ തിരിച്ചെത്തിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു.
എൻറെ ദൈവമായ കർത്താവേ, കഴിഞ്ഞ ഒരു വർഷത്തിലധികമായി ഒരു എഴുത്തുപലകയെ പോലെ ഞാൻ അങ്ങയോടുകൂടെയായിരുന്നു. ഓരോ ദിവസവും അങ്ങ് എന്നിലൂടെ സന്ദേശം എഴുതിച്ചുകൊണ്ട് എന്നെ ഉപയോഗിച്ചു. ഇപ്രകാരം ഞാൻ അങ്ങയോടു കൂടുതൽ അടുത്തായിരിക്കുവാൻ സാധിക്കുന്നതിൽ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങേയ്ക്ക് എന്നെ ഉപയോഗിക്കാം. ഞാൻ അങ്ങയോടു വിശ്വസ്തയായിരിക്കും; ഞാൻ അങ്ങയുടെ അടിമയായിരിക്കും.
വാസുലാ, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. കുരിശിൻറെ വഴിയിലെ നിൻറെ ധ്യാനത്തിനുശേഷം നീ എൻറെ പാദങ്ങൾ ചുംബിക്കുമോ?
ഉവ്വ്, കർത്താവേ. ഞാൻ അങ്ങയുടെ പാദങ്ങൾ ചുംബിക്കും.
വരൂ. എൻറെ സാന്നിദ്ധ്യം വിസ്മരിക്കരുത്. ഈ ദിവസങ്ങളിൽ നീ എന്നെ അവഗണിക്കുന്നതായി തോന്നുന്നു.
എൻറെ ദൈവമേ, എല്ലാ കാര്യങ്ങളും വേണ്ടവിധം ചെയ്യുവാനുള്ള ശക്തി നീ എനിക്കു നല്കണമെ. അങ്ങേയ്ക്ക് അറിയാവുന്നതുപോലെ അങ്ങയെ പ്രസാദിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, എൻറെ കഴിവ് വളരെ പരിമിതമാണ്. അങ്ങ് എന്നോട് ക്ഷമിക്കാമോ?
വാസുലാ, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. ഞാൻ നിന്നോടു ക്ഷമിക്കുന്നു. നീ കാണുന്നത് എഴുതിയെടുക്കുക:
(ഞാൻ യേശുവിനെ ഈ ദിവസങ്ങളിൽ അവഗണിക്കുന്നുണ്ടായിരുന്നെന്ന് യേശു പറഞ്ഞപ്പോൾ അവിടുത്തെ മുഖത്ത് ദുഃഖവും ഗൗരവും നിഴലിച്ചിരുന്നു. എന്നോടു ക്ഷമിക്കണമെ എന്ന് ഞാൻ അവിടുത്തോടു പറഞ്ഞപ്പോൾ മനോഹരമായ പുഞ്ചിരി അവിടുത്തെ മുഖത്ത് തെളിഞ്ഞു. അവിടുത്തെ മുഖത്തെ നുണക്കുഴികൾ എനിക്കു കാണാമായിരുന്നു. എനിക്ക് അവിടുത്തെ ആശ്ലേഷത്തിനു സാധിക്കുന്നവിധം അവിടുത്തെ കരങ്ങൾ വിരിച്ചുപിടിച്ചു.)
തെല്ലും മടികൂടാതെ പാപമോചനം നൽകപ്പെടുന്നു. എപ്രകാരമാണ് ഞാൻ ക്ഷമിക്കുന്നതെന്ന് നിനക്ക് എൻറെ മക്കളോടു പറയുവാൻ കഴിയേണ്ടതിന് എന്നെ പൂർണ്ണമായി വിവേചിച്ചറിയുവാൻ ഞാൻ നിന്നെ ഇടയാക്കി.
(ഒരു അദ്ധ്യാപകനെപോലെ യേശു അവിടുത്തെ ചൂണ്ടുവിരൽകൊണ്ട് ഒരടയാളം കാണിച്ചു.)
07.12.1987 I will lead you like I wish
ഞാൻ നിന്നെ ആചാരവിരുദ്ധമായ അസാധാരണവഴിയിലൂടെ നയിക്കും. ഞാൻ ദൈവമാണ്; ഏതു വഴിയാണെന്നത് ഞാൻ തിരഞ്ഞെടുക്കും. മണിക്കൂറുകൾ അതിവേഗം പറന്നകലുന്നു; സമയം ആസന്നമായിരിക്കുന്നു. വാസുലാ, ഞാൻ ആഗ്രഹിക്കുന്നവിധം ഞാൻ നിന്നെ നയിക്കും.
08.12.1987 Five of My Wounds are wide open. Why have they neglected My Garden.
(എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് ചിന്തിച്ചപ്പോൾ ഞാൻ ഭയപ്പെടുവാൻ തുടങ്ങി. എൻറെ വലിയ ബലഹീനത എന്നിൽ പ്രകടമായ നിമിഷങ്ങളായിരുന്നു അവ. ഞാൻ വളരെയധികം അസ്വസ്തയായി.)
എൻറെ ദൈവമേ, ഏതൊരു സാധാരണ മനുഷ്യനെപ്പോലെയും സാധാരണമായ രീതിയിൽ എനിക്ക് അങ്ങയെ സ്നേഹിക്കുവാൻ കഴിയുകയില്ലേ? പ്രിയപ്പെട്ട ദൈവമേ, ഇത്തരം അസാധാരണ രീതിയിലല്ലാതെ സാധാരണ രീതിയിൽ എന്നെ നയിക്കുവാൻ സാധിക്കുകയില്ലേ?
ഓ ദൈവമേ, എനിക്കു വളരെയേറെ ഉത്തരവാദിത്വമുള്ളതായിട്ട് എനിക്ക് തോന്നുന്നു. ഇത്രയധികം കൃപകൾ അങ്ങ് എൻറെമേൽ വർഷിച്ചിട്ടും ഞാൻ ഇപ്പോഴും നികൃഷ്ടയും, പാപിയും, ദുഷ്ടയും ആണെന്നറിയുന്നത് വളരെ വലിയ വേദനയുളവാക്കുന്നതാണ്.
കർത്താവേ, അങ്ങ് എന്തുകൊണ്ടാണ് എന്നെ ഇപ്പോഴും അങ്ങയുടെ ശുശ്രൂഷയിൽ നിലനിർത്തിയിരിക്കുന്നത്? എനിക്ക് അങ്ങയെ ഒട്ടും അഭിമുഖീകരിക്കുവാൻ കഴിയുന്നില്ല. അങ്ങേയ്ക്കു ശുശ്രൂഷ ചെയ്യുവാനുള്ള യോഗ്യത എനിക്കില്ല. ഞാൻ എൻറെതായ ഏതെങ്കിലും മൂലയിലേക്കു പോകട്ടെ. എന്നെ അങ്ങയുടെ ഇത്രയും സമീപത്തു നിറുത്തരുതേ.
എന്തുകൊണ്ടാണത്? എന്തുകൊണ്ട്?
എൻറെ ദൈവമേ, മറ്റുള്ളവരെപ്പോലെ സാധാരണരീതിയിൽ ഞാൻ അങ്ങയെ അനുഗമിക്കുകയും സ്നേഹിക്കുകയും ചെയ്യാം.
പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
(എൻറെ വാക്കുകളാൽ യേശുവിനു മുറിവേറ്റുവെന്ന് എനിക്കു മനസ്സിലായി. എനിക്കും സങ്കടമായി.)
ഓ യേശുവേ, ഞാൻ അങ്ങയെ മുറിപ്പെടുത്തിയല്ലോ. എന്നെ പോകുവാൻ അനുവദിക്കുക. എൻറെ ദുരിതാവസ്ഥയിൽ ഞാൻ കഴിയട്ടെ. എന്നാൽ അങ്ങയെ സ്നേഹിക്കുന്നതും ആദരിക്കുന്നതും ഞാൻ അവസാനിപ്പിക്കുകയില്ല.
(എനിക്ക് ഉറങ്ങുവാൻ പോകണമെന്ന് ഞാൻ ആഗ്രഹിച്ചു. ഉറങ്ങിക്കൊണ്ട് സങ്കടം മാറ്റാമെന്ന് ആഗ്രഹിച്ചു.)
കാത്തിരിക്കൂ!
കർത്താവേ, ഇതെല്ലാം എൻറെ ഗ്രഹണശേഷിക്ക് അതീതമാണ്. ഇതെല്ലാം എനിക്കു മനസ്സിലാക്കുവാൻ സാധിക്കുന്നില്ല.
ഇനി ഇതൊരിക്കലും നിൻറെ ഗ്രഹണശേഷിക്ക് അതീതമായിരിക്കുകയില്ല. പ്രിയപ്പെട്ടവളേ, എൻറെ മുറിവുകളിൽ അഞ്ചെണ്ണം മലർക്കെ തുറന്നിരിക്കുന്നു.
(യേശു എത്രയധികം സഹിക്കുന്നുണ്ടെന്ന് എന്നെ കാണിച്ചുതന്നു.)
എൻറെ രക്തം ധാരധാരയായി വാർന്നൊഴുകിക്കൊണ്ടിരിക്കുന്നു. നിൻറെ ദൈവം കഠിനമായ വേദന സഹിച്ചുകൊണ്ടിരിക്കുന്നു. നീ എൻറെ ശരീരമായ സഭയെ മഹത്ത്വപ്പെടുത്തുകയില്ലേ? എൻറെ സൃഷ്ടികൾ എനിക്ക് എത്രമാത്രം ദുഃഖം വരുത്തിവയ്ക്കുന്നുണ്ടെന്ന് നീ അറിയേണ്ടതിന് എൻറെ അഞ്ചു മുറിവുകളും നിനക്കു കാണുന്നതിനുവേണ്ടി മലർക്കെ തുറന്നിരിക്കുന്നു.
നിങ്ങൾക്ക് ബലഹീനതയുണ്ടെങ്കിലും, പരാജയങ്ങളുണ്ടെങ്കിലും, സംശയങ്ങളുണ്ടെങ്കിലും, അകൃത്യങ്ങളുണ്ടെങ്കിലും, നിങ്ങൾ എന്നെ തള്ളിപ്പറയുന്നുണ്ടെങ്കിലും, നിങ്ങൾക്കു സംശയങ്ങളുണ്ടെങ്കിലും, എൻറെ ശരീരമായ സഭയോടു നിങ്ങൾക്ക് ആത്മാർത്ഥതയില്ലെങ്കിലും ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു.
നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ? എൻറെ നേർക്ക് എന്തുകൊണ്ടാണ് എന്നേക്കും നിങ്ങളുടെ കണ്ണുകൾ അടച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങളിൽ അനേകർ എന്നെ പരിത്യജിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ വഴിമാറി നടക്കുന്നത്? എന്തുകൊണ്ടാണ് അവർ എൻറെ പൂന്തോട്ടമായ സഭയെ അവഗണിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് എൻറെ പുഷ്പങ്ങൾക്ക് നിങ്ങൾ വെള്ളം ഒഴിക്കാത്തത്? എന്തുകൊണ്ട്?
പത്രോസേ, എവിടെയാണ് എൻറെ കുഞ്ഞാടുകൾ? അവയെ കണ്ടെത്തി ഐക്യപ്പെടുത്തുവാൻ നീ എന്നെ സഹായിക്കുമോ?
വരൂ, അവയെ കണ്ടുപിടിക്കുവാൻ ഞാൻ നിന്നെ സഹായിക്കാം. ഞാൻ അവയ്ക്കു ഭക്ഷണം കൊണ്ടുവരുകയും, അവയെ പരിപോഷിപ്പിക്കുകയും ചെയ്യും.
പത്രോസേ, ഇല്ല, ഈ ഊഷരഭൂമിയിൽ നീ യാതൊന്നിനെയും കണ്ടെത്തുകയില്ല. യാതൊന്നും അവശേഷിച്ചിട്ടില്ല. അവശേഷിച്ചിരുന്നത് ഇപ്പോൾ ഉണങ്ങി കരിഞ്ഞിരിക്കുന്നു. കണ്ണെത്തും ദൂരത്തോളം യാതൊന്നിനെയും കാണുവാനില്ല; എവിടെയും ഊഷരഭൂമിമാത്രം.
എന്നാൽ, കർത്താവായ ഞാൻ എൻറെ കലവറയിൽനിന്ന്, എൻറെ അപ്പം എടുത്തുകൊണ്ടുവന്നു, നിൻറെ കലവറയെ, എൻറെ വിഭവങ്ങളാൽ നിറയ്ക്കും. എൻറെ ആടുകളെ ഞാൻ തന്നെ മേയിക്കും. ഈ മരുഭൂമിയെ ഞാൻ ജലസേചിതമാക്കും.
പ്രിയപ്പെട്ടവളേ, എന്നിൽ വിശ്വാസമർപ്പിക്കുക. എന്നെ വിശ്വസിക്കുക; ഞാൻ നിങ്ങൾ എല്ലാവരെയും വീണ്ടും ഐക്യപ്പെടുത്തും. എൻറെ വാസുലാ, ഞാൻ നിങ്ങളെ ഒരുമിപ്പിക്കും.
പുഷ്പമേ, നിന്നെ അവരാരും ചവുട്ടിനശിപ്പിക്കുവാൻ ഞാൻ അനുവദിക്കുകയില്ല. എൻറെ ശരീരമായ സഭയുടെ മഹത്ത്വത്തിനായി നിന്നെ ഞാൻ ഉപയോഗിക്കുമെന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു.
( “എൻറെ ശരീരമായ സഭയോടു നിങ്ങൾക്ക് ആത്മാർത്ഥതയില്ലെങ്കിലും” എന്നു യേശു സന്ദേശത്തിൽ പറഞ്ഞത് എക്യൂമെനിക്കൽ പ്രസ്ഥാനത്തിൽ സഭകളുടെ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവരുടെ ആത്മാർത്ഥയില്ലായ്മയെ സൂചിപ്പിക്കുവാനാണ്. സമ്മേളനത്തിത്തിൽ സംബദ്ധിക്കുന്ന ഒരാൾ മറ്റൊരാൾ എന്തെങ്കിലും കാര്യത്തിൻ വിട്ടുവീഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ ഓരോരുത്തരും മറ്റുള്ളവരിൽനിന്ന് പ്രതീക്ഷിക്കുന്നു. ഒരുത്തനും തൻറെ കടുംപിടുത്തത്തിൽനിന്നു മാറുന്നുമില്ല. കഴിഞ്ഞ രാത്രി കർത്താവ് ഇക്കാര്യം എനിക്കു ബോദ്ധ്യപ്പെടുത്തിത്തുന്നു.)
11.12.1987 My Children are hungry.
യേശുവേ?
ഇതു ഞാനാണ്.
യേശുവേ, എന്തുകൊണ്ടാണ് പുരോഹിതന്മാരെക്കാളും, ദൈവശാസ്ത്രജ്ഞരെക്കാളും എളുപ്പത്തിൽ മാധ്യമപ്രവർത്തകർ അങ്ങയുടെ ഈ സന്ദേശത്തിൽ വിശ്വസിക്കുന്നത്? കർത്താവേ, അങ്ങ് ഇക്കാര്യം എന്നോടു ചോദിച്ചത് അങ്ങ് ഓർക്കുന്നുണ്ടോ?
ഞാൻ ഓർക്കുന്നുണ്ട്.
മാധ്യമപ്രവർത്തകർ ഒന്നാമത്തെ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ, രണ്ടാമത്തെ പുസ്തകം വായിക്കുവാൻ ആഗ്രഹിച്ചു. അവരിൽ പലരും ഒന്നാമത്തെ പുസ്തകം വായിച്ചതിനുശേഷം മുട്ടുകുത്തി പ്രാർത്ഥിക്കുകയുണ്ടായി. അവരിൽ ചിലരാകട്ടെ തങ്ങളുടെ ജീവിതത്തിൽ ഇതിനുമുമ്പൊരിക്കലും പ്രാർത്ഥിക്കുകപോലും ചെയ്തിട്ടില്ലാത്തവരായിരുന്നു. ഇത് അത്ഭുതകരം തന്നെ.)
വാസുലാ, എൻറെ മക്കൾ വിശന്നിരിക്കുകയാണ്. അവർ എൻറെ അപ്പം കാണുമ്പോൾ, അതു പിടിച്ചെടുത്തു തങ്ങളുടെ വിശപ്പു ശമിപ്പിക്കുന്നു. അവർ കൂടുതലായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തങ്ങളുടെ പ്രാർത്ഥനയിൽ എൻറെ അടുക്കൽ വരട്ടെ. എനിക്കുള്ളതെല്ലാം ഞാൻ അവർക്കു നൽകും.
കർത്താവേ, അങ്ങയുടെ സന്ദേശം വായിച്ചവരിൽ ചിലർ തങ്ങൾക്കുണ്ടായ ആനന്ദത്താൽ ഈ സന്ദേശം പുരോഹിതന്മാരെ കാണിക്കുകയുണ്ടായി. അവരുടെ ചിന്ത പുരോഹിതന്മാർക്ക് ഈ സന്ദേശത്തിൽ താത്പര്യമുണ്ടാകുമെന്നായിരുന്നു. എന്നാൽ, അവരെ നിരാശപ്പെടുത്തിക്കൊണ്ട് പുരോഹിതന്മാർ യാതൊരു താത്പര്യവും കാണിച്ചില്ല. വാസ്തവത്തിൽ, പുരോഹിതന്മാർ അവരെ നിരുത്സാഹപ്പെടുത്തി. ഒന്നോ രണ്ടോ തവണ ഇപ്രകാരം സംഭവിച്ചിട്ടുണ്ട്.
വാസുലാ, ഇവരാണ് എന്നെ വീണ്ടും വീണ്ടും മുറിവേല്പിക്കുന്നവരും, എന്നെ കുത്തിത്തുളയ്ക്കുന്നവരും. എൻറെ സ്വന്തപ്പെട്ടവർ എന്നെ തിരസ്ക്കരിക്കുന്നതു കാണുമ്പോൾ എനിക്ക് അസഹനീയമായ വേദന ഉണ്ടാകുന്നു. എൻറെ കുഞ്ഞാടുകൾക്കു കൊടുക്കുവാൻ അവരുടെ പക്കൽ യാതൊന്നുമില്ല.
കർത്താവേ, പുരോഹിതന്മാരുടെ നിഷേധാത്മകമായ മനോഭാവും താത്പര്യമില്ലായ്മയും കണ്ടെങ്കിലും ഈ സന്ദേശം വായിച്ചവരാരും നിരാശിതരായില്ല.
എന്നാൽ അങ്ങയെ വീണ്ടും കണ്ടെത്തിയ ഇവർക്ക് സമാധാനം നഷ്ടപ്പെട്ടതുപോലെയായിരുന്നു. ദൈവീക സന്ദേശത്തോട് പുരോഹിതന്മാരുടെ ഇത്തരത്തിലുള്ള താത്പര്യമില്ലാത്ത മനോഭാവം കണ്ട് അവർക്കു കടുത്ത ദുഃഖം തോന്നി. ദൈവീകമായ പ്രത്യക്ഷപ്പെടലുകളെക്കുറിച്ചു തങ്ങൾ അറിഞ്ഞിട്ടില്ലാത്തതിനാലും, സഭാധികാരികൾ ഈവക ദൈവീക വെളിപ്പെടുത്തലുകളെക്കുറിച്ചു യാതൊന്നും കാര്യമായി പറയാതിരിക്കുന്നതിലും അവർക്ക് വലിയ ആശ്ചര്യം തോന്നി.
ദൈവീക വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള സന്ദേശങ്ങൾക്ക് അവ അർഹിക്കുന്ന പ്രാധാന്യം കൊടുക്കാതെ, പുരോഹിതന്മാർ അവരുടെയിടയിൽ, അവ രഹസ്യമായി സൂക്ഷിക്കുകയാണെന്ന് അവരിൽ ഒരാൾ പറയുകയുണ്ടായി.
അതെ, വാസുലാ. എൻറെ ഇക്കാലത്തുള്ള ദൈവീക പ്രവൃത്തികളെ എൻറെ പുരോഹിതന്മാർ ഞെരിച്ചമർത്തുകയാണ്. വിജ്ഞാനത്തിൻറെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്ന അവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നുമില്ല, പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കുന്നുമില്ല എന്നു ഞാൻ പറഞ്ഞിട്ടുണ്ട്, ഇനിയും വീണ്ടും പറയുകയും ചെയ്യുന്നു. അവരുടെ സംശയവാദത്താലും, തെറ്റിദ്ധാരണകളാലും, അസംഹിഷ്ണുതയാലും അവർ സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴിയിൽ തടസ്സം സൃഷ്ടിക്കുന്നു. മക്കളെന്ന നിലയിൽ എനിക്ക് അവരെ നഷ്ടമായിരിക്കുന്നു. അവരുടെ വിജ്ഞാനം അവരെ അന്ധരാക്കുകയും, തത്ഫലമായി എൻറെയടുക്കലേക്കുള്ള വഴി അവർക്കു നഷ്ടമാവുകയും ചെയ്യുന്നു.
പ്രിയപ്പെട്ടവളേ, നിൻറെ ജോലികളെല്ലാം മാറ്റിവച്ചുകൊണ്ട്, ത്യാഗപൂർവം എന്നോടൊപ്പം പ്രാർത്ഥിക്കുക.
(എൻറെ വീട്ടിൽ ചെയ്തു തീർക്കുവാനുള്ള ജോലി, മകനു ഭക്ഷണം ഉണ്ടാക്കുന്ന കാര്യം, മഞ്ഞപ്പിത്തം ബാധിച്ചു രോഗിയായിരിക്കുന്ന എൻറെ ഭർത്താവിനെ ശുശ്രൂഷിക്കുക, തുടങ്ങിയവയ്ക്കുവേണ്ടി ഞാൻ എഴുത്തുനിറുത്തി എഴുന്നേറ്റു പോകുവാൻ ഒരുങ്ങുകയായിരുന്നു.)
ഉവ്വ്, യേശുവേ.
“പിതാവേ, അവർ ചർച്ചചെയ്യുന്നതു സമാധാനത്തെക്കുറിച്ചാകട്ടെ.
അവരുടെ ആത്മാർത്ഥതയില്ലായ്മയെ കുറിച്ച് അവരോടു ക്ഷമിക്കണമേ.
പിതാവേ, അങ്ങു മാറിനിൽക്കരുതേ. അങ്ങയുടെ സന്ദേശം പ്രഘോഷിക്കുന്ന എന്നെ അവർ പീഡിപ്പിക്കുകയാണെങ്കിൽ അങ്ങയുടെ വചനത്തെ സംരക്ഷിക്കുന്നതിനുവേണ്ടി അങ്ങ് എൻറെ അടുക്കലേക്കു വരണമെ.
അങ്ങയുടെ ജ്ഞാനത്താൽ അവരെ പ്രകാശിപ്പിക്കുകയും, അവരെ പഠിപ്പിക്കുകയും ചെയ്യണമെ.
അവരുടെ തെറ്റുകൾ അവർ തിരിച്ചറിയട്ടെ.
നീതിമാനായ പിതാവേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും, ഞങ്ങളുടെ അത്യുന്നതനായ ദൈവം, അവിടുത്തെ മക്കളായ ഞങ്ങൾ സമാധാനത്തിൽ കഴിയണമെന്ന് ആഗ്രഹിക്കുന്ന മഹോന്നതനാണെന്നും ഏറ്റുപറയുന്നതിനുവേണ്ടി, ഞങ്ങളുടെമേൽ അങ്ങയുടെ പ്രകാശം പരത്തണമെ.
ഞങ്ങളെ ഐക്യപ്പെടുത്തുന്നതിനുവേണ്ടി ഇറങ്ങിവന്ന കർത്താവേ അങ്ങേയ്ക്കു സ്തുതി.
അങ്ങയുടെ ഇക്കാലത്തെ ദൈവീകപ്രവൃത്തികൾ വിളംബരം ചെയ്യുന്നതിന് താഴേയ്ക്ക് ഇറങ്ങിവന്ന കർത്താവേ അങ്ങേയ്ക്കു സ്തുതി. ആമ്മേൻ”.
പ്രിയപ്പെട്ടവളേ, വരൂ. നിനക്കു പിന്നീട് എന്നെ സമീപിക്കാം. ഇപ്പോൾ എൻറെ സാന്ന്യദ്ധ്യം അനുസ്മരിക്കുക. മകളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
അതെ, കർത്താവേ. ഞാൻ അങ്ങയുടെ സാന്ന്യദ്ധ്യം അനുസ്മരിക്കും.
11.12.1987 I found you in Wretchedness
(പിന്നീട് )
പുഷ്പമേ, നിൻറെ രക്ഷകനായ, യേശുവായ ഞാനാണിതെന്ന് നീ ഒരിക്കലും സംശയിക്കരുത്. ഞാൻ നിന്നെ എവിടെനിന്നാണ് കണ്ടെത്തിയിട്ടുണ്ടായിരുന്നതെന്ന് തിരിഞ്ഞുനോക്കുക. എൻറെ മക്കളിൽ അനേകർ ഇപ്പോഴും കഴിയുന്ന നികൃഷ്ടാവസ്ഥയിൽ നിന്നാണ് ഞാൻ നിന്നെ കണ്ടെത്തിയത്.
(എൻറെ ഭൂതകാലം യേശു എന്നെ പെട്ടെന്ന് ഓർമ്മിപ്പിച്ചു.)
വാസുലാ, നീ ആ ക്രൂശിതരൂപം കാണുന്നില്ലേ?
(ജറുസലെമിലെ ഒലിവുമരംകൊണ്ടുള്ള ഒരു ക്രൂശിതരൂപമാണ് യേശു ഉദ്ദേശിച്ചത്. ആ ക്രൂശിതരൂപം ഞാൻ സന്ദേശം എഴുതിയെടുക്കുന്ന നോട്ടുബുക്കിൻറെ മുകളിൽ വച്ചിരിക്കുകയായിരുന്നു. രാത്രിയിൽ ഞാൻ ഉറങ്ങുമ്പോൾ ആ ക്രൂശിതരൂപം എൻറെ കൈയ്യിൽ പിടിക്കാറുണ്ട്.)
അതെ, എൻറെ വാസുലാ. അത് ഇപ്പോൾ കൈയ്യിൽ എടുക്കുക. എൻറെ അധരങ്ങളോട് ആ ക്രൂശിതരൂപം ചേർത്തുപിടിക്കുക.
(ഞാൻ ആ ക്രൂശിതരൂപം യേശുവിൻറെ അധരങ്ങളോടു ചേർത്തുപിടിച്ചപ്പോൾ അവിടുന്ന് ആ ക്രൂശിതരൂപത്തെ വാത്സല്യത്തോടെ ചുംബിച്ചു.)
നീയും ആ ക്രൂശിത രൂപത്തെ ചുംബിക്കുമോ?
(ഞാൻ ആ ക്രൂശിതരൂപം ചുംബിച്ചു.)
ഇപ്പോൾ അത് എടുത്ത് ഉയർത്തുക. ഞാൻ അതിനെ ആശീർവ്വദിച്ചിരിക്കുന്നു.
പ്രിയപ്പെട്ടവരെ, ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു.
12.12.1987 My Church is reigning in confusion- Do not Judge.
എൻറെ ദൈവമേ, എൻറെ കർത്താവേ, എൻറെമേലുള്ള കുറ്റാരോപണങ്ങൾ അങ്ങയുടെ ചെവികളിൽ എത്തിയിട്ടുണ്ടാകുമല്ലോ? ഇതു മൂന്നാം തവണയാണ് യഹോവ സാക്ഷികൾ എൻറെമേൽ കുറ്റം ആരോപിക്കുന്നത്. ഇതിനു മുമ്പു രണ്ടുപ്രാവശ്യം അവർ പറഞ്ഞത് ഈ സന്ദേശങ്ങൾ പിശാചിൻറെ പ്രവൃത്തിയാണെന്നാണ്. എന്നാൽ അവർ ഈ സന്ദേശങ്ങൾ വായിച്ചുനോക്കുകപോലും ചെയ്തിട്ടില്ല.
എന്നാൽ, മൂന്നാം തവണയായ ഇപ്രാവശ്യം അവർ പറയുന്നത് സ്വർഗ്ഗത്തിൽനിന്നു നിപതിച്ച, നശിച്ചുപോയ മാലാഖമാരുടെ പിൻമുറക്കാരിയാണ് ഞാനെന്ന്. എന്തുകൊണ്ടാണിത്? എന്തുകൊണ്ടാണ് ക്രിസ്ത്യാനികൾ തമ്മിൽ ഇത്രമാത്രം വിത്യാസങ്ങൾ? എവിടെയാണ് തെറ്റുപറ്റിയത്?
ഇതിനു മുമ്പൊരിക്കലും എൻറെ സഭ ഇത്രമാത്രം ആശയക്കുഴപ്പത്തിൽ ആയിരുന്നിട്ടില്ല. നിങ്ങളുടെ പരിശുദ്ധ മാതാവിൻറെ വാക്കുകൾ ഓർക്കുക:
“ഇന്നത്തെ എൻറെ സഭ എത്രമാത്രം ആശയക്കുഴപ്പത്തിലാണെന്നതിൻറെ സാദൃശ്യമാണ് ഗരബന്ദാളിലെ സന്ദേശത്തെ സംബദ്ധിച്ചുണ്ടായ ആശയക്കുഴപ്പം.”
എൻറെ ദൈവമേ, എൻറെ കർത്താവേ, എനിക്കു വളരെയധികം ദുഃഖമുണ്ട്.
നീ ദുഃഖിക്കുന്നത് നീ എന്നെ അനുഭവിച്ചറിയുന്നതുകൊണ്ടാണ്. നീ എന്നെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. എന്തു കാരണത്താലാണ് ഞാൻ സഹിക്കുന്നതെന്ന് നീ തിരിച്ചറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.
വാസുലാ, ഞാൻ അവരെയും സ്നേഹിക്കുന്നു. എന്നാൽ അവർ സാത്താനാൽ വളരെയധികം വഞ്ചിക്കപ്പെട്ടിരിക്കുന്നു. അന്ധരാക്കിക്കൊണ്ട് മറ്റൊരു വഴിയെ സാത്താൻ അവരെ നയിച്ചുകൊണ്ടിരിക്കുന്നു. അവരുടെ മിഥ്യാധാരണയിൽ എൻറെ മാതാവിനെ സ്വർഗ്ഗരാജ്ഞിയായി അവർ പരിഗണിക്കുന്നില്ലെന്നു മാത്രമല്ല എൻറെ പത്രോസിനെയും എൻറെ ആടുകളുടെമേൽ പത്രോസിന് നൽകപ്പെട്ട അധികാരത്തെയും അവർ അവഗണിക്കുന്നു.
അവർ എൻറെ പുഷ്പങ്ങളെ പീഡിപ്പിക്കുകയും, ഇക്കാലത്തെ എൻറെ എല്ലാ സ്വർഗ്ഗീയ പ്രവൃത്തികളെയും അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്യുന്നു. എല്ലാത്തിനെയും ദുഷിക്കുവാൻ സാത്താൻ അവരെ പരിശീലിപ്പിച്ചിരിക്കുന്നു. അവർ യാതൊന്നും മനസ്സിലാക്കുന്നില്ല.
സത്യം ഗ്രഹിക്കുന്നതിൽനിന്നു സാത്താൻ അവരെ വിലക്കിയിരിക്കുന്നു. പ്രിയപ്പെട്ടവരേ, അവരുടെ വിശ്വാസംപ്രമാണങ്ങൾ നിങ്ങളിലേക്കും നുഴഞ്ഞുകയറിയിരിക്കുന്നു. ഞാൻ നിനക്കു മുന്നറിയിപ്പു നൽകിയത് ഇത്തരം വ്യാജമതങ്ങളെക്കുറിച്ചാണ്. എൻറെ മക്കൾക്ക് ഞാൻ നൽകിയിരിക്കുന്ന കൃപകളെ ഇക്കൂട്ടർ വിളിക്കുന്നത് ‘സാത്താൻറെ പ്രവൃത്തികൾ’ എന്നാണ്’ . അവർ നിങ്ങളുടെ മാതാവിനെ നിരാകരിക്കുകയും ചെയ്യുന്നു.
വാസുലാ, എന്നാൽ നീ ഒരിക്കലും അവരെ കുറ്റപ്പെടുത്തണ്ടതില്ല. അതിനുപകരം “കർത്താവു അവരെ വിധിക്കുകയും, അവരെ തിരുത്തുകയും ചെയ്യട്ടെ” എന്നുപറയുവാൻ പഠിക്കുക.
പ്രിയപ്പെട്ടവരെ, യുഗത്തിൻറെ അവസാനം സമാഗതമായിരിക്കുന്നു. ഞാൻ നിങ്ങൾക്ക് അടയാളങ്ങളും മുന്നറിയിപ്പുകളും നൽകുമെന്നു ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്.
റോമിലെ എൻറെ സഭയെ യഹോവ സാക്ഷികൾ നിന്ദിച്ചു പരിഹസിക്കുന്നതു കാണുമ്പോൾ എനിക്ക് ഏറെ വേദനയുണ്ട്. അവർ പിൻതുടരുന്നത് അവരുടെതന്നെ വിശ്വാസപ്രമാണങ്ങളെയാണ്. അവരാണ് ഇപ്പോഴെത്തെ കായേൻമാർ; എൻറെ ആബേലുമാരെ അപായപ്പെടുത്തുന്ന കായേൻമാർ.
എൻറെ സഭയിൽ വളരുവാൻ ആഗ്രഹിക്കുന്നവരെ തടസ്സപ്പെടുത്തുന്നവരാണിവർ. കഠിനഹൃദയരായ ഇക്കൂട്ടർ എൻറെ ജനത്തിന് തെറ്റായ നിർദ്ദേശങ്ങൾ നൽകുന്ന വഴിതെറ്റിക്കുന്ന ടോർച്ചാണ്. എൻറെ സഭയുടെ അടിത്തറയ്ക്കെതിരെ കലഹിച്ചവരാണിവർ. കായേനിൽനിന്നുള്ള വിശ്വാസപ്രമാണങ്ങൾ സ്വീകരിച്ചിരിക്കുന്ന ഇവർക്ക് ഞാൻ എങ്ങനെ ഭൂമിയിൽ ഒരു രാജ്യം നൽകും?
ഞാൻ നിങ്ങളെ ഉയിർപ്പിക്കുകയും, നിങ്ങളുടെ ദേഹി എൻറെ പക്കൽ എത്തുകയും ചെയ്യും. നിങ്ങളുടെ ദേഹി എൻറെ കരങ്ങളിലേക്കു വരും.
ഭൂമിയിൽ നിങ്ങൾ കടന്നുപോകുന്ന ഒരു നിഴൽ മാത്രമാണ്. ആദ്യമഴത്തുള്ളികളിൽ ഒഴുകിപ്പോകുന്ന ഒരുപിടി മണ്ണുമാത്രമാണ് നിങ്ങൾ.
എൻറെ പിതാവിൻറെ ഭവനത്തിൽ അനേകം ഭവനങ്ങൾ ഉണ്ടെന്നും, ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ നിങ്ങൾക്കായി ഒരു സ്ഥലം ഒരുക്കുവാൻ പോവുകയാണെന്നും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ?
എൻറെ അടുക്കലേക്ക് , എൻറെ ഭവനത്തിലേക്കു നിങ്ങൾ വരും. യഹോവ സാക്ഷികൾ എൻറെ അടിത്തറയ്ക്കെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നു. എൻറെ ആധിപത്യം പിഴുതുകളയുവാൻ അവർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
(യഹോവ സാക്ഷികൾ ആശയക്കുഴപ്പത്തിലാണ്. അവർ വിശ്വസിക്കുന്നത് ഭൂമിയിലുണ്ടാകുന്ന പറുദീസായിൽ അവർ എന്നേക്കും ജീവിക്കും എന്നാണ്. മനുഷ്യൻ മരിക്കുന്നതോടുകൂടി ദേഹിയും മരിക്കുന്നെന്ന് അവർ വിശ്വസിക്കുന്നു.)
ഞാൻ നിന്നെ സ്നേഹിക്കുന്നു. പുഷ്പമേ, നീ കരയരുത്.
(യേശു ദുഃഖിക്കുന്നതായി കണ്ടപ്പോൾ ഞാനും ദുഃഖിതയായി.)
എൻറെ മുൾക്കിരീടം ഞാൻ നിൻറെമേൽ വയ്ക്കും..അതോടൊപ്പം കുന്തവും ഉണ്ടാകും. അവർ എൻറെ സഭയ്ക്കെതിരേ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നു. പത്രോസിൻറെ ഭരണം അവസാനിപ്പിക്കുവാൻ അവർ ഒന്നിച്ചുകൂടുന്നു.
ദൈവമേ, അങ്ങനെ സംഭവിക്കുവാനിടയാക്കരുതേ. കർത്താവേ, അതിന് ഇടവരുത്തരുതേ.
പ്രിയപ്പെട്ടവരേ, ഒന്നിച്ചുകൂടുക. എൻറെ സഭയെ ബലപ്പെടുത്തുക, ശക്തിപ്പെടുത്തുക. പ്രിയപ്പെട്ടവരേ, വീണ്ടും ഒരുമിച്ചുചേർന്ന് നിങ്ങൾ ഐക്യപ്പെടുക.
പുഷ്പമേ, ജാഗ്രതയുള്ളവളായിരിക്കുക.
എൻറെ പ്രിയപ്പെട്ടവരേ, സ്നേഹം നിങ്ങളെ വീണ്ടെടുക്കും. പുഷ്പമേ, വന്ന് വിടരുക. എൻറെ ശത്രുക്കളെ ചവുട്ടിമെതിക്കുവാൻ നിന്നെ ശക്തയാക്കുവാൻവേണ്ടി എൻറെ ജീവരസം നിന്നിൽ ഒഴിക്കേണ്ടതിന് പുഷ്പമേ നിൻറെ ഇതളുകൾ തുറക്കുക. കർത്താവായ യേശുവായ ഞാൻ നിൻറെ മുന്നിലുണ്ടെന്ന് ഓർക്കുക.
(ഈ സന്ദേശം എന്നെ ഭയചകിതയാക്കി.)
അവർ അങ്ങയുടെ സന്ദേശം ശ്രവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് വളരെ അടിയന്തരപ്രാധാന്യമുള്ളതാണ്.
19.12.1987 Love will unmask Satan
ഞാൻ സ്നേഹമാണ്.
വാസുലാ, ആത്മാർത്ഥത തിന്മയെ കീഴടക്കുമെന്ന് അവരോടു പറയുക. വിനയം പിശാചിനെ ദുർബലപ്പെടുത്തും. സ്നേഹം സാത്താൻറെ വഞ്ചന വെളിപ്പെടുത്തും.
(പിന്നീട് )
ഫാത്തിമായിലെ തീർത്ഥാടനകേന്ദ്രത്തിലെ ദേവാലയം പരിഹാരപ്രവൃത്തികൾ ചെയ്യുന്നതിന് എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.
സൃഷ്ടികളേ, നിങ്ങൾ എൻറെ അടുക്കലേക്കു മടങ്ങിവരുക! സൃഷ്ടികളെ, നിങ്ങൾ മടങ്ങിവന്ന് എന്നെ അംഗീകരിക്കുക. എൻറെ അടുക്കൽവന്ന് എന്നോടു പ്രാർത്ഥിക്കുക. ഇനിമേൽ പാപം ചെയ്യരുത്. എന്നിൽ വിശ്വസിക്കുക; എന്നെ സംശയിക്കരുത്.
എൻറെ അടുക്കൽ വന്ന് പശ്ചാത്തപിക്കുക. എൻറെ അടുക്കൽ വന്ന് എന്നെ സ്വീകരിക്കുക.
വാസുലാ, വിശുദ്ധയായിരിക്കുക. വാസുലാ, എൻറെ സൃഷ്ടികളെ എൻറെ അടുക്കൽ മടക്കിക്കൊണ്ടുവരുക!
ബലിപീഠമേ, എൻറെ ജ്വാല ഞാൻ നിന്നിലേക്കു ചൊരിഞ്ഞുകൊണ്ട് നിന്നെ സ്നേഹത്താൽ ജ്വലിപ്പിക്കും. എന്നെ മഹത്ത്വപ്പെടുത്തിക്കൊണ്ട് എൻറെ താത്പര്യങ്ങൾ മാത്രം നീ അന്വേഷിക്കണം. തങ്ങളുടെ സ്വന്തം മഹത്ത്വവും പ്രതാപവും അന്വേഷിക്കുന്ന മറ്റുള്ളവരെപ്പോലെയാകരുത്.
കർത്താവേ, ഞാൻ അങ്ങയുടെ താത്പര്യങ്ങൾ മാത്രമേ അന്വേഷിക്കുകയുള്ളുവെന്ന് ഞാൻ അങ്ങയോടു പറഞ്ഞിട്ടുണ്ട്; ഇനിയും അങ്ങനെതന്നെ പറയും. കർത്താവേ, അങ്ങേയ്ക്കു മഹത്ത്വം നൽകുന്ന കാര്യങ്ങൾ മാത്രമേ ഞാൻ അന്വേഷിക്കുകയുള്ളൂ. എൻറെ ഇച്ഛാശക്തിയെ അങ്ങു സ്വീകരിച്ചാലും. ഞാൻ അങ്ങയുടെ മുമ്പിൽ സമ്പൂർണ്ണമായി എന്നെത്തന്നെ സമർപ്പിച്ചിരിക്കുന്നു.
അതെ. വാസുലാ, എൻറെ ദാഹം ശമിപ്പിക്കുക. എന്നെ രാജാവായി കരുതണം. നിൻറെ ദൈവമായ എന്നെ ബഹുമാനിക്കുക. ഒരിക്കലും എനിക്കെതിരെ കലഹിക്കരുത്. നിന്നിലുള്ള എൻറെ സാന്നിദ്ധ്യത്തെ ബഹുമാനിക്കുന്നതിനായി നിൻറെ ശരീരത്തെ വിശുദ്ധമായി സൂക്ഷിക്കുക .
പ്രിയപ്പെട്ടവളേ, വരൂ. മറഞ്ഞിരിക്കുന്നതെല്ലാം ഉടൻതന്നെ വെളിച്ചത്തുവരും. എൻറെ ദൈവീകകരം മറഞ്ഞിരിക്കുന്നതിൻറെ ആവരണം എടുത്തുമാറ്റും. മറഞ്ഞിരിക്കുന്നതിനെയെല്ലാം ഞാൻ നിനക്കു വെളിപ്പെടുത്തിത്തരും. ഗരബന്ദാളിലെ ദൈവീകവെളിപ്പെടുത്തൽ ഫാത്തിമായിലെ ദൈവീക വെളിപ്പെടുത്തലിൻറെ തുടർച്ചയാണ്.
പ്രിയപ്പെട്ടവളേ, വരൂ. എൻറെ തുറന്ന കരങ്ങളിലേക്കു വരൂ. നിൻറെ പിതാവിൻറെ പക്കലേക്കു മടങ്ങിവരൂ.
(ദൈവത്തിൻറെ സ്വരം സ്നേഹം നിറഞ്ഞതായിരുന്നു. അവിടുന്ന് നമ്മോടു കേണപേക്ഷിക്കുകയായിരുന്നു.)
ഞാൻ നിന്നെ സ്നേഹിക്കുന്നു.
വാസുലാ, എന്നെ ശ്രദ്ധിക്കുക. നീ എൻറെ ആബേലുമാർക്കിടയിൽ ആയിരിക്കുമ്പോൾ ഞാൻ നിങ്ങളുടെ മദ്ധ്യത്തിലുണ്ടായിരിക്കും. എൻറെ നിർദ്ദേശങ്ങൾ ഞാൻ നിൻറെ ചെവിയിൽ പറഞ്ഞുതരാം.
നിങ്ങൾക്കു തരുവാനായി എൻറെപക്കൽ അപ്പമുണ്ട്. എൻറെ അപ്പം പരിശുദ്ധമാണ്. എൻറെ കലവറയിൽനിന്ന് അല്പം പുളിമാവു മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ. മുഴുവൻ മാവിനെയും പുളിപ്പിക്കുവാൻ അതു ധാരാളമായിരുന്നു. ഈ മാവുകൊണ്ടുള്ളതാണ് എൻറെ പുതിയ അപ്പം. അതിനാൽ പഴയ പുളിമാവ് നീക്കിക്കളയുക. പഴയ പുളിമാവിൻറെ ഗുണം നഷ്ടമായിരിക്കുന്നു.
പ്രിയപ്പെട്ടവരെ വരൂ. എൻറെ പുതിയ പുളിമാവ് ഉപയോഗിക്കൂ. വായിൽ വളരെ നല്ല രൂചിപകരുന്ന പുതിയ അപ്പമായിത്തീരുവാൻ നിങ്ങളെത്തന്നെ നവീകരിക്കുവിൻ. എൻറെ അപ്പം ഭക്ഷിക്കുന്ന എൻറെ കുഞ്ഞാടുകൾ ഞാൻ നൽകുന്ന ഭക്ഷണത്തിലേക്ക് ആകർഷിക്കപ്പെടും.
ഞാൻ വിശുദ്ധീകരിച്ചിട്ടുള്ള എൻറെ അപ്പത്തെ ബഹുമാനിക്കുവിൻ. അത് ആത്മാർത്ഥതയുടെ എൻറെ അപ്പമാണ്; സത്യസന്ധതയുടെ എൻറെ അപ്പമാണ്; സ്നേഹത്തിൻറെ എൻറെ അപ്പമാണ്.
പ്രിയപ്പെട്ടവളേ, ഞാൻ ആനന്ദിക്കട്ടെ. എൻറെ കുഞ്ഞാടുകൾ എൻറെ പുതിയ അപ്പം രുചിച്ചുനോക്കട്ടെ. അത് എൻറെ കുഞ്ഞാടുകൾക്കിടയിൽ വിതരണം ചെയ്യപ്പെടട്ടെ. വിശന്നിരിക്കുന്ന ജനലക്ഷങ്ങൾ അത് ഭക്ഷിക്കട്ടെ. വയറുനിറയുവോളം അവർ ഭക്ഷിക്കട്ടെ.
വിജ്ഞാനികളുടെ വാദങ്ങളാൽ എനിക്കു ബോദ്ധ്യം വരുകയില്ല . വിജ്ഞാനികൾ എന്നിൽ മതിപ്പുളവാക്കുന്നില്ല. അതിനാൽ നിന്നിൽ മതിപ്പുളവാക്കാൻ വിജ്ഞാനികളെ അനുവദിക്കരുത്.
മകളേ, ചിതറിക്കപ്പെട്ടിരിക്കുന്ന എൻറെ കുഞ്ഞാടുകളെ തിരിച്ചെത്തിക്കുക എന്നതാണ് എൻറെ ഉദ്ദേശം. അവരെ സ്നേഹത്തിലേക്കു മടക്കിക്കൊണ്ടുവരൂ.
എൻറെ നാമം എഴുതുക:
21.12.1987 My Church I will Clean
നീതിമാനായ എൻറെ ദൈവമേ, എൻറെ ഒന്നുമില്ലായ്മയിലും, എൻറെ വലിയ കഴിവില്ലായ്മയിലും എൻറെ ഉള്ളിൽ അങ്ങ് ദൈവീകമായ ആഗ്രഹങ്ങൾ നിക്ഷേപിച്ചിരിക്കുന്നു. അവ അങ്ങയുടെ തന്നെ ആഗ്രഹങ്ങളാണ്.
അങ്ങയുടെ നാമം മഹത്ത്വപ്പെടണമെന്നും, അങ്ങയെ അംഗീകരിച്ചുകൊണ്ട് അങ്ങയുടെ കുഞ്ഞാടുകൾ ഒന്നിച്ചുകൂടണമെന്നും, ഞങ്ങളുടെ സ്വർഗ്ഗീയ മാതാവിനെ അവരെല്ലാവരും അംഗീകരിക്കണമെന്നും, തിത്മയെ പരാജയപ്പെടുത്തിക്കൊണ്ട് അവളുടെ ഭരണം എന്നേക്കും നിലനിൽക്കണമെന്നുമാണ് എൻറെ ആഗ്രഹങ്ങൾ. അങ്ങയുടെ താത്പര്യങ്ങൾ മാത്രമേ ഞാൻ അന്വേഷിക്കുന്നുള്ളൂ.
അതെ, വാസുലാ. എൻറെ താത്പര്യങ്ങൾ മാത്രം അന്വേഷിക്കുക. യഥാർത്ഥ വിശുദ്ധിയിൽ വ്യപരിക്കുക. ചിലരെപ്പോലെ വിശുദ്ധിയുടെ വേഷംകെട്ടി നടക്കരുത്. കർത്താവായ എനിക്ക് അവരെ അറിയാം. ആബേലിനെപ്പോലെ കാണപ്പെടുവാൻ വേണ്ടി അവർ എത്രമാത്രം പരിശ്രമിച്ചാലും അവർക്ക് എന്നെ വഞ്ചിക്കുവാൻ കഴിയുകയില്ല. ഒരു മുഖംമൂടി ധരിച്ചുകൊണ്ട് തങ്ങളുടെ സത്വത്തെ മറയ്ക്കുവാൻ അവർക്കാവില്ല.
ഇത്തവണ ആ വഞ്ചകരെ ഞാൻ നിനക്കു ചൂണ്ടിക്കാണിച്ചുതരുമെന്ന് സത്യമായി ഞാൻ നിന്നോടു പറയുന്നു. പ്രതീക്ഷിക്കാത്ത മണിക്കൂറിൽ ഞാൻ അവരുടെ അടുക്കൽ വരും.
എന്തുകൊണ്ടാണ് കായേൻമാർ എൻറെ ഭവനത്തിൽ കടന്നുകൂടിയത്? എൻറെ താത്പര്യങ്ങൾ അന്വേഷിക്കാതെ, തങ്ങളുടെ മാത്രം താത്പര്യങ്ങൾ അന്വേഷിക്കുന്ന കായേൻമാർ എൻറെ ഭവനത്തിൽ കടന്നുകയറിയിരിക്കുന്നു.
എൻറെ സ്വർഗ്ഗീയ ശക്തിയാൽ അവരുടെ മുഖംമൂടി ഞാൻ വലിച്ചുമാറ്റും. മറഞ്ഞിരിക്കുന്നതെല്ലാം ഞാൻ മറനീക്കി പുറത്തുകൊണ്ടുവരും.
പ്രിയപ്പെട്ടവളേ, ഭയപ്പെടേണ്ടാ. എൻറെ സഭയെ ഞാൻ ശുദ്ധീകരിക്കും. ദൈവീക സ്നേഹത്തിലേക്കും, എൻറെ തിരുഹൃദയത്തിലേക്കും പ്രവേശിക്കുവാനുള്ള വഴി തടയുന്നവരെയെല്ലാം ഞാൻ തുത്തെറിയും.
വാസുലാ, നിനക്കറിയാമല്ലോ എൻറെ പാനപാത്രത്തിന് കയ്പുണ്ടെന്ന്. പ്രിയപ്പെട്ടവളേ, ലോകം എന്നെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. എൻറെ കുഞ്ഞാടുകൾ എൻറെ അടുക്കൽ വരുന്നതിനുള്ള വഴിയിൽ വളരെ വലിയ പാറക്കല്ലുകൾ ഉപയോഗിച്ച് അവർ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. അവരുടെ കൈകളിൽ യാതൊന്നുമില്ല. എൻറെ കുഞ്ഞാടുകൾക്കു കൊടുക്കുന്നതിന് അവരുടെ കൈവശം യാതൊന്നുമില്ല.
വാസുലാ, എൻറെ അന്തരാത്മാവിനാൽ അനുഗ്രഹിക്കപ്പെട്ടവളേ, എന്നെ അനുഗമിക്കുക. ഞാൻ നിന്നെ വഴി നയിക്കാം. നിരാശപ്പെടരുത്. ഞാൻ നിന്നെ എപ്പോഴെങ്കിലും പരിത്യജിക്കുമോ?
ഇല്ല, കർത്താവേ. പ്രിയപ്പെട്ട പിതാവേ, ഞാൻ അങ്ങയെ
മുറുകെപ്പിടിച്ചിരിക്കുകയാണ്.
ഇതാ, എൻറെ കരം പിടിച്ചുകൊള്ളുക. ഒരിക്കലും എൻറെ കരത്തിൽനിന്നു നീ കൈവിടരുത്. എന്നിൽനിന്നു വരുന്നതെല്ലാം സ്വീകരിക്കുക.
22.12.1987 Honor the Queen of Heaven
വാസുലാ, എൻറെ സഭയെ ഐക്യപ്പെടുത്തുവാനുള്ള സമയം വന്നെത്തിയിരിക്കുന്നു. പ്രിയപ്പെട്ടവരേ, നിങ്ങൾ ഒന്നിച്ചുവരുക; അതിനുശേഷം ഈ പുരാതന അവശിഷ്ടങ്ങളെ പുനരുദ്ധരിക്കുക. എൻറെ സ്വന്തം കരത്താൽ അടിസ്ഥാനം ഇട്ട ഈ പുരാതന അടിത്തറ പണിതുയർത്തുക.
വചനമായ ഞാൻ, സകലത്തിൻറെയും മേൽ ആധിപത്യം ഉള്ളവനായ ഞാൻ, എൻറെ അമ്മയെ ബഹുമാനിക്കുന്നതുപോലെ നിങ്ങളും എൻറെ അമ്മയെ ബഹുമാനിക്കണം. അങ്ങനെയെങ്കിൽ, പൊടിയും ചാരവുമായ നിങ്ങൾ എൻറെ അമ്മയെ സ്വർഗ്ഗത്തിൻറെ രാജ്ഞിയായി ബഹുമാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കാതിരിക്കുമോ?
എൻറെ സൃഷ്ടികൾ എൻറെ അമ്മയുടെ പ്രാധാന്യം തീരെക്കുറച്ചു മാത്രമേ അറിയുന്നുള്ളൂ എന്നതാണ് എൻറെ ഇക്കാലത്തെ വലിയ തീവ്രമായ ദുഃഖം.
ലൂതറിൻറെ പേരിലുള്ള സഭകളിലുള്ളവരും, പൂർണ്ണമായി വേറിട്ടുമാറി നിൽക്കുന്ന സഭാവിഭാഗങ്ങളും പത്രോസിൻറെ അടുക്കലേക്ക് മടങ്ങിവരണം.
കർത്താവേ, അവരെല്ലാവരും ഞെട്ടിപ്പോകും !
വാസുലാ, എൻറെ അമ്മയെ വണങ്ങുന്നതിനുവേണ്ടി ഞാൻ അവരെ മുട്ടുകുത്തിക്കും. കർത്താവായ ഞാനാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഞാൻ അവരെ മുട്ടുകുത്തിക്കും! എൻറെ അമ്മയെ വണങ്ങുന്നതിന് അവർ മുട്ടുമടക്കുമ്പോൾ എൻറെ പ്രകാശം അവരുടെമേൽ പ്രശോഭിപ്പിക്കുവാൻ ഞാൻ ഇടയാക്കുകയും, അവരെ ഉയിർപ്പിക്കുകയും ചെയ്യും.
നിങ്ങളുടെ തായ്തണ്ടുകളെ ഞാൻ ബലപ്പെടുത്തും. ജലസേചിതമായ ഒരു പൂന്തോട്ടംപോലെയായിരിക്കും നിങ്ങൾ. ഒരിക്കലും വറ്റി വരണ്ടുപോകാത്ത ഒരു നീരുറവ പോലെയായിരിക്കും നിങ്ങൾ. എൻറെ അടിത്തറയെ ഞാൻ പുനഃരുദ്ധരിക്കും.
പ്രിയപ്പെട്ടവളേ, എൻറെ വചനം നിൻറെമേൽ എനിക്ക് മുദ്രണം ചെയ്യേണ്ടതിതന് ഇപ്പോഴെത്തെപോലെ നീ വഴങ്ങുന്നവളും, മൃദുലയും ആയി നിലകൊള്ളുക.
വരൂ, എൻറെ പരിശുദ്ധമായ തിരുസ്സാന്ന്യദ്ധ്യം ഒരിക്കലും മറക്കരുതേ.
ഉവ്വ്, കർത്താവേ.
23.12.1987 I have come to unite you all
എൻറെ ദൈവമേ, പ്രൊട്ടസ്റ്റൻറുകാർ ഞെട്ടിപ്പോകുമല്ലോ !
(എനിക്കത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല.)
വാസുലാ, അവർക്കു മാറ്റം ഉണ്ടാകുന്നതിനുവേണ്ടി ഞാൻ വർഷങ്ങളായി കാത്തിരിക്കുന്നു. ഇപ്പോൾ എൻറെ അഭിലാഷങ്ങൾ എഴുതുവാൻ എന്നെ അനുവദിക്കുക.
എന്നാൽ, പ്രൊട്ടസ്റ്റൻറുകാർ ഞെട്ടിപ്പോകും !
ശ്രദ്ധിക്കുക: ഒരുവനു തനിക്കു സൗകര്യമുള്ളപ്പോൾ മാത്രം എന്നെ കേൾക്കുകയും, അവന് ഇഷ്ടമില്ലാത്ത കാര്യം ഞാൻ പറയുമ്പോൾ അവൻറെ ചെവികൾ അടയയ്ക്കുകയും ചെയ്യുവാൻ സാധിക്കുമോ?
അവർ ഈ ആശയം പൂർണ്ണമായി തള്ളിക്കളയും! കാരണം, ചില ഭാഗങ്ങൾ മാത്രമായിട്ട് അവർക്കു സ്വീകരിക്കുവാൻ കഴിയുകയില്ല. ഈ സന്ദേശത്തിലൂടെ അങ്ങല്ല സംസാരിക്കുന്നതെന്ന് അവർ പറയും.
അവർ അങ്ങനെ പറയുകയാണെങ്കിൽ അവരുടെ ദൈവമായ എന്നെ അവർ തള്ളിപ്പറയുകയായിരിക്കും ചെയ്യുന്നത്.
കർത്താവേ, അവർക്ക് ഇക്കാര്യം പ്രയാസമുള്ളതായിരിക്കും എന്ന കാര്യം ഞാൻ അങ്ങയോടു പറയട്ടെ? അവർ അങ്ങയെ തള്ളിപ്പറയുകയാണെന്ന ചിന്ത അവർക്കുണ്ടാവുകയില്ല. വാസ്തവത്തിൽ കർത്താവേ, അവർ അങ്ങയെ സ്നേഹിക്കുകയും, അങ്ങയെ ആരാധിക്കുകയും ചെയ്യുന്നുണ്ടല്ലോ.
വാസുലാ, നിങ്ങൾ എല്ലാവരെയും ഐക്യപ്പെടുത്തുന്നതിനുവേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത്. എൻറെ ശിഷ്യൻമാരിൽ ആരെങ്കിലും എൻറെ ആഹ്വാനത്തെ തള്ളിപ്പറയുമോ?
ഇല്ല. കർത്താവേ, അവർക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ അവർ അങ്ങയുടെ ആഹ്വാനത്തെ തള്ളിപ്പറയുകയില്ല.
നിൻറെ ഈ പ്രസ്താവനയിലൂടെ നീ എന്നെ അനിശ്ചിതത്തിലാക്കുകയാണോ? '’അവർക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ അവർ എന്നെ ശ്രദ്ധിക്കും.”
നിങ്ങൾ എല്ലാവരുടെയുംമേൽ പ്രകാശിക്കുവാനും, നിങ്ങൾ എല്ലാവരും ഐക്യപ്പെടുവാൻ പ്രാപ്തരാകേണ്ടതിന് നിങ്ങൾക്ക് ബോധജ്ഞാനം നല്കുവാനുമായി ഞാൻ വരുന്നു.
വാസുലാ, എനിക്കു വലിയ ദുഃഖം വരുത്തുന്നതിന് പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്വീകരിക്കുന്നവരുണ്ടാകും. കാരണം അവരുടെ പ്രവൃത്തികൾ തിന്മനിറഞ്ഞതാണ്. അവരുടെ പ്രവൃത്തികൾ വെളിപ്പെടാതിരിക്കുന്നതിനുവേണ്ടി അവർ എൻറെ പ്രകാശത്തിലേക്കു വരുവാൻ വിസമ്മതിക്കുന്നു.
എന്നാൽ എൻറെ ഭക്തരും, എൻറെ പ്രവൃത്തികളെ ആത്മാർത്ഥമായി അംഗീകരിക്കുന്നവരും, എന്നെ അനുഗമിക്കുന്നവരും തങ്ങളുടെ പ്രവൃത്തികൾ വെളിപ്പെടുമെന്നുള്ള ഭയം കൂടാതെ എൻറെ പ്രകാശത്തിലേക്കു വരും. കാരണം, തങ്ങൾ ചെയ്യുന്നതെല്ലാം തങ്ങളുടെ ദൈവമായ എന്നിലാണ്, എന്നോടാണ് ചെയ്യുന്നതെന്ന് അവർക്കു വ്യക്തമാകും.
നിങ്ങൾ എൻറെ വചനം പാലിക്കുന്നെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എൻറെ ശിഷ്യരാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
ഞാൻ നിങ്ങളോടു പറയുന്നു, ഇന്നത്തെ എൻറെ വചനത്തിൽ നിങ്ങൾ വിശ്വാസമർപ്പിക്കുന്നെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ എൻറെ ശിഷ്യരാണ്. നിങ്ങൾ സത്യത്തിൽ ആത്മാർത്ഥത പരിശീലിക്കും; സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും, സ്നേഹത്തിൽ ഐക്യപ്പെടുവാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും. അതുവഴി നിങ്ങൾ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.
നിങ്ങൾക്കു നൽകുന്നതിനുവേണ്ടി എൻറെ ഹൃദയം എൻറെ ഉള്ളംകൈയ്യിൽ പിടിച്ചുകൊണ്ട് ഞാൻ നിങ്ങൾ എല്ലാവരുടെയും അടുക്കലേക്കു വരുന്നു. ഞാൻ നിരന്തരമായി സ്നേഹാഭ്യർത്ഥന നടത്തുന്നുണ്ടെങ്കിലും തങ്ങളുടെ ദൈവമായി എന്നെ തള്ളിപ്പറഞ്ഞുകൊണ്ട് അനേകരും എന്നെ തിരസ്കരിക്കുന്നു. കാരണം അവരുടെ ഹൃദയങ്ങൾ കഠിനമായിരിക്കുന്നു.
അവർ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ എൻറെ സ്നേഹാഭ്യർത്ഥന അവർ കേൾക്കുമായിരുന്നു. അവർ എന്നെ കേൾക്കുവാൻ വിസമ്മതിക്കുന്നെങ്കിൽ, അതിനുകാരണം മക്കൾ എന്ന നിലയിൽ എനിക്ക് അവരെ നഷ്ടമായിരിക്കുന്നു എന്നതാണ്.
എന്നാൽ, സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എൻറെ ആടുകൾ എൻറെ സ്വരം തിരിച്ചറിയുന്നു. എൻറെ സ്വരം തിരിച്ചറിയാത്തവർ എൻറെ ആടുകളിൽ പ്പെട്ടവരല്ല. കാരണം അവർ എൻറെ സർവ്വശക്തിയിൽ വിശ്വസിക്കുന്നില്ല.
എന്തുകൊണ്ടാണ് എൻറെ ആടുകൾ ചിതറിക്കപ്പെട്ടിരിക്കുന്നതെന്നും, എൻറെ ശരീരമായ സഭ വികൃതമാക്കപ്പെട്ടിരിക്കുന്നതെന്നും നിനക്കറിയാമോ? എന്തുകൊണ്ടാണ് എൻറെ സഭയിൽ അനൈക്യം കൊടികുത്തിവാഴുന്നതെന്ന് നിനക്കറിയാമോ? അതിനുകാരണം അവരെ വഴികാണിക്കുന്നതിന് യാതൊരു പ്രകാശവുമില്ലാതെ അവർ അന്ധകാരത്തിൽ നടക്കുകയായിരുന്നതുകൊണ്ടാണ്.
പ്രകാശമായ എന്നെ അന്വേഷിക്കുക. ഞാൻ നിങ്ങളെ വഴിനയിക്കും. നിങ്ങളുടെ അസഹിഷ്ണുതയും പിടിവാശിയും വലിച്ചെറിയുക. നിങ്ങൾ ശാന്തശീലരും വിനയമുള്ളവരുമായിരിക്കുവിൻ.
നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. എൻറെ ജീവരസം നിങ്ങളുടെ ഹൃദയങ്ങളിൽ ഞാൻ നിറയ്ക്കട്ടെ. നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ നല്ല ഇടയനാണ് ഞാൻ.
വാസുലാ, എന്നോടു സംസാരിക്കുക. എന്നെ നിൻറെ പരിശുദ്ധനായ സന്തത സഹചാരിയായി കരുതുക.
എൻറെ ദൈവമേ, ഞാൻ അപ്രകാരം ചെയ്യാം. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. കർത്താവേ, അങ്ങയുടെ നാമത്തെ മഹത്ത്വപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.
പ്രിയപ്പെട്ടവളേ, ഞാൻ എൻറെ നാമത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തുകയും ചെയ്യും. എൻറെ ഭരണം എന്നേക്കും ഉള്ളതായിരിക്കും.
മകളേ, വരൂ, ധൈര്യമായിരിക്കുവിൻ. ഞാൻ നിന്നോടൊപ്പമുണ്ട്.
26.12.1987 Your Holy Mother is the Arc of Alliance of My Word
(ഡിസംമ്പർ 25-26 രാത്രിയിൽ ഗരബന്ദാളിലും ഫാത്തിമായിലും നൽകപ്പെട്ട വെളിപ്പെടുത്തലുകളുടെ പ്രാധാന്യത്തെക്കുറിച്ചു ഊന്നിപ്പറഞ്ഞു. അവ രണ്ടും സമാനമായിരുന്നെന്ന് യേശു പറഞ്ഞു. ആ രാത്രി ഞാൻ ഏറെക്കുറെ ഉറങ്ങിയില്ല. അന്നത്തെ സന്ദേശം എൻറെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു. യേശു അവിടുത്തെ സാന്നിദ്ധ്യം ശക്തമായി പ്രകടമാക്കിയിരുന്നു.)
ഫാത്തിമായിലെ തീർത്ഥാടനകേന്ദ്രം ഗരബന്ദാളിലെ വെളിപ്പെടുത്തലുകൾക്ക് സഭയുടെ അംഗീകാരത്തിൻറെ ഔദ്യേഗിക പ്രഖ്യാപനത്തിനായി നിലവിളിക്കുന്നു.
കാലത്തിൻറെ അടയാളങ്ങൾ വായിക്കുവാൻ ഞാൻ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങൾ ആ അടയാളങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണോ? എന്തുകൊണ്ട് നിങ്ങൾക്ക് അടയാളങ്ങളെ തിരിച്ചറിയുവാൻ സാധിക്കുന്നില്ല? നിങ്ങൾക്ക് യാതൊരു ഗ്രഹണശേഷിയും ഇല്ലേ? എന്തുകൊണ്ടാണ് നിങ്ങളുടെ മനസ്സ് അടച്ചിട്ടിരിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ കാണുവാൻ വിസമ്മതിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ കേൾക്കുവാൻ വിസമ്മതിക്കുന്നത്?
എൻറെ വചനങ്ങൾ നിങ്ങൾ മറന്നുപോയോ? എന്തുകൊണ്ടാണ് നിങ്ങളുടെ തെറ്റുകൾ നിങ്ങൾ ആവർത്തിക്കുന്നത്? എൻറെ വചനത്തിൻറെ പേടകമായ നിങ്ങളുടെ പരിശുദ്ധ മാതാവ് ഗരബന്ദാളിൽ നൽകിയ സന്ദേശത്തിനെതിരെ ഇത്രയധികം വിഷലിപ്തമായ ആക്രമണം നടക്കുന്നത് എന്തുകൊണ്ടാണ്?
ഗരബന്ദാളിലെ പ്രത്യക്ഷപ്പെടലുകളുടെയും, അവിടെ നൽകപ്പെട്ട സന്ദേശങ്ങൾക്കും എതിരെ എൻറെ പുരോഹിതന്മാർക്കുള്ള എതിർപ്പ് സാത്താൻറെ ഒരു ഗൂഢതന്ത്രമാണ്. ഫാത്തിമായിൽ സംഭവിച്ചതുപോലെ ഗരബന്ദാളിലെ എൻറെ സന്ദേശവും ലോകമെങ്ങും പ്രചരിക്കപ്പെടാതിരിക്കുവാൻവേണ്ടി സാത്താൻ കെണിഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഗരബന്ദാളിൽ വെറും കുട്ടികൾക്ക്, എൻറെ അമ്മവഴി നൽകപ്പെട്ട എൻറെ രക്ഷാകര പദ്ധതിയുടെ പ്രാധാന്യം അറിയുന്ന സാത്താൻ, വീണ്ടും ഒരിക്കൽകൂടി എൻറെ പദ്ധതിയെ ഇല്ലാതാക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ? ഇത്തരത്തിൽ നിങ്ങൾ അന്ധകാരത്തിൽ നിപതിക്കുവാൻ ഇടയാക്കുവാനാണ് അവൻറെ ശ്രമം.
ഫാത്തിമായിൽ നൽകപ്പെട്ട രക്ഷയുടെ സന്ദേശത്തിൻറെ തുടർച്ചയാണ് ഗരബന്ദാളിലെ പ്രത്യക്ഷപ്പെടലുകളും എന്ന സത്യം നിഷേധിക്കുവാൻ, എൻറെ സഭയ്ക്ക് എതിരേ കൗശലപൂർവം ഗൂഢശ്രമം നടത്തിക്കൊണ്ട്, നിങ്ങളുടെ മാതാവിനെ പരാജയപ്പെടുത്തുവാൻ, എക്കാലത്തെക്കാൾ ഇരട്ടിയായി സാത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ ഭക്ഷിക്കുന്നതിൽനിന്നു നിങ്ങളെ തടയുവാൻ കോപവെറിപൂണ്ട സാത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
എൻറെ രക്ഷാകര പദ്ധതി വളരെ വ്യക്തമാണ്. എൻറെ മക്കളെ വീണ്ടെടുക്കുവാനായി ഞാൻ വരുന്നു. നിങ്ങൾ എൻറെ സ്വരം തിരിച്ചറിയുവിൻ! എൻറെ സന്ദേശങ്ങൾ നൽകുന്നതിനുവേണ്ടി ഞാൻ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളെക്കുറിച്ചു ചിന്തിച്ചു നിങ്ങൾ ആശ്ചര്യപ്പെടേണ്ടാ. ഫലകത്തിൽ എഴുതപ്പെട്ടിരിക്കുന്നത് എൻറെ വചനങ്ങളാണെന്ന് വ്യക്തമാകേണ്ടതിന് ഒന്നുമില്ലായ്മയായ, യാതൊന്നും അറിയില്ലാത്ത, ഒരു ശൂന്യഫലകത്തെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. ദൈവത്തിൻറെ പ്രിയ പുത്രനായ യേശുക്രിസ്തുവായ ഞാനാണ് ഇത്തവണ ഈ സന്ദേശത്തിലൂടെ സംസാരിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കേണ്ടതിനാണിത്. എൻറെ രാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്.
എൻറെ ആബേലുമാരേ, നിങ്ങൾ എന്നെ വീണ്ടും തിരിച്ചറിഞ്ഞ് അംഗീകരിക്കും. എൻറെ പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങളെ എത്രയധികം സ്നേഹിക്കുന്നു! താമസിയാതെതന്നെ എൻറെ പദ്ധതി നിങ്ങൾക്കു ഞാൻ വെളിപ്പെടുത്തിത്തരും.
കർത്താവേ, പുരോഹിതന്മാർ അങ്ങയുടെ സ്വരത്തെ തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക?
വാസുലാ, ഇക്കാര്യം ചോദിക്കേണ്ട കാര്യം പൊടിയും ചാരവുമായ നിനക്കില്ല. ഞാൻ ആഗ്രഹിക്കുന്നതുപോലെ ഞാൻ നിന്നെ നയിക്കട്ടെ. ഇക്കാര്യം നീ എനിക്കു വിടുക.
(ഈ വാക്കുകളിലൂടെ എല്ലാ സൃഷ്ടികളിലുംവെച്ച് ഞാൻ ഏറ്റവും നിസ്സാരയാണെന്ന് ദൈവം എന്നെ ഓർമ്മിപ്പിച്ചു.)
അതെ, കർത്താവേ.
വരൂ. എന്നെ തെറ്റിദ്ധരിക്കരുത്. ഞാൻ സ്നേഹമാണ്. എന്നിൽനിന്നുള്ളവയെ സ്വീകരിക്കുവാൻ പഠിക്കുക. വരൂ, നമുക്ക്, നമ്മൾ? ഞാൻ നിൻറെ വിളക്കിൽ എണ്ണ നിറയ്ക്കാം.
അതെ, കർത്താവേ. സ്നേഹപൂർവം എന്നെ പരിപാലിക്കുന്നതിന് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു.
നമുക്കു പോകാം.
28.12.1987 Sincerity will abolish Evil. For My sake will you learn the Rosary?
( ഞാൻ എന്നെത്തന്നെ മറക്കുകയോ, ആർക്കെങ്കിലും എതിരായി എന്തെങ്കിലും വിധിവാചകം പറയുകയോ, അല്ലെങ്കിൽ മറ്റുള്ളവരെക്കാൾ കൂടുതലായി ഞാൻ ഗ്രഹിക്കുന്നുണ്ടെന്ന് ചിന്തിക്കുകയോ ചെയ്താൽ ഉടൻതന്നെ ദൈവം സന്ദേശം നൽകുവാനായി തെരഞ്ഞെടുത്തിരിക്കുന്ന എൻറെ ഒന്നുമില്ലായ്മയും അയോഗ്യതയും എന്നെ ഓർമ്മിപ്പിക്കാറുണ്ട്. അവിടുത്തെ ഒറ്റ നോട്ടത്താൽ എന്നെ നിറുത്തേണ്ടിടത്തു നിർത്തും; ഞാൻ എവിടെ, എങ്ങനെ ആയിരിക്കണമോ അങ്ങനെ എന്നെ ആക്കിത്തീർക്കും.
ഞാൻ “പൊടിയും ചാരവും” മാത്രമാണെന്ന അവിടുത്തെ വാക്കുകളിലൂടെ എൻറെ ഒന്നുമില്ലായ്മ എന്നെ ദൈവം ഓർമ്മിപ്പിച്ചുതന്നു. സൃഷ്ടികളിൽ ഏറ്റവും നിസ്സാരയുമാണെന്ന് ദൈവം എന്നെ ഓർമ്മിപ്പിച്ചു.
എന്നാൽ, ഞാൻ ഈ പറയുന്ന കാര്യങ്ങൾ ചിലർക്കു മനസ്സിലാവുകയില്ല. ദൈവത്തിൻറെ സന്ദേശം എഴുതിയെടുക്കുന്നതിന് എന്നെ തിരഞ്ഞെടുത്തതിനാൽ ഞാൻ യോഗ്യതയുള്ളവളാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്.
സൃഷ്ടികളിൽ ഏറ്റവും നിസ്സാരയായ എന്നെ തിരഞ്ഞെടുത്തതിലൂടെ ദൈവത്തിനു നമ്മോടുള്ള അഗാധമായ കരുണയാണ് അവിടുന്ന് വ്യക്തമാക്കുന്നത്.
സൃഷ്ടികളിൽ ഏറ്റവും നിസ്സാരയായ എനിക്ക് ഇത്രമാത്രം കൃപകൾ ദൈവം നൽകുന്നുണ്ടെങ്കിൽ, അവിടുത്തെ ദൃഷ്ടിയിൽ എന്നെക്കാൾ വളരെയേറേ യോഗ്യതയുള്ളവർക്ക്, അവർ വിശ്വാസത്തോടെ അവിടുത്തോടു ചോദിക്കുമെങ്കിൽ, എത്രയധികം കൃപാദാനങ്ങൾ അവിടുന്ന് നല്കാതിരിക്കല്ല!
എന്നോടുള്ള ദൈവത്തിൻറെ സഹിഷ്ണുതയും ക്ഷമയും നിങ്ങൾ ശ്രദ്ധിച്ചുവോ? എന്നെ പ്രഹരിക്കുന്നതിനുപകരം എന്നിലേക്ക് അവിടുത്തെ അനന്തമായ സ്നേഹം അവിടുന്ന് സമൃദ്ധമായി വർഷിക്കുകയാണ് ചെയ്യുന്നത്.
അവിടുത്തെ സൃഷ്ടികൾക്ക് എങ്ങനെ അവിടുത്തെ പരിത്യജിക്കുവാൻ കഴിയും?
എന്നാൽ ഞാൻ ഈവക കാര്യങ്ങൾ പറയുവാൻ പാടില്ല. കാരണം ഞാനും ഒരിക്കൽ ഇത്തരത്തിലുള്ളവരോടൊപ്പമായിരുന്നു.
എന്നാൽ, ഞാൻ ഇപ്പോൾ പറയുന്നു: “നിങ്ങളുടെ ജീവശ്വാസം പോലെ നിങ്ങളുടെ ദൈവത്തെ മനസ്സിൽ കരുതുക. കാരണം, ജീവശ്വാസം ഇല്ലെങ്കിൽ നിങ്ങൾ മരിക്കും. നമ്മിലേക്കു ജീവശ്വാസം നിശ്വസിച്ചുകൊണ്ട് ദൈവം നമുക്കു ജീവൻ നൽകി. അവിടുന്ന് നമുക്കു നൽകിയ ശ്വാസമാണ് നമ്മുടെ ജീവൻ. ദൈവമാണ് നമ്മുടെ ജീവശ്വാസം. ദൈവമാണ് നമ്മുടെ ജീവൻ.”)
അല്ലയോ വാസുലാ! എൻറെ ആബേൽ ഇത്തവണ ജീവിക്കും. ആത്മാർത്ഥത തിന്മയെ ഇല്ലാതാക്കും.
(ആബേൽ കായേനെ കീഴടക്കും എന്ന ആശയമായിട്ടും ഇതെടുക്കാം.)
എൻറെ വചനത്താൽ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവർ അനുഗ്രഹീതരാണ്. എൻറെ സ്വരം തിരിച്ചറിയുന്ന ആടുകൾ അനുഗ്രഹീതരാണ്. എൻറെ കുഞ്ഞാടുകളെ വീണ്ടും മേയിക്കുന്നവർ അനുഗ്രഹീതരാണ്.
ഹൃദയലാളിത്യം ഉള്ളവർ അനുഗ്രഹീതരാണ്.
ഗരബന്ദാളിലെ ദൈവീക ദർശനങ്ങളെ വിശ്വാസസത്യമായി സഭ പ്രഖ്യാപിക്കുന്ന ദിവസത്തിനുവേണ്ടി ജപമാല പ്രാർത്ഥന നടത്തുന്നവരും, എൻറെ അമ്മയെ ബഹുമാനിക്കുന്നതിനായി തങ്ങളുടെ മുട്ടുകൾ മടക്കുന്നവരും അനുഗ്രഹീതരാണ്.
സഭകളുടെ ഐക്യത്തിനായി സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ കുരിശ് വഹിക്കുന്നവർ അനുഗ്രഹീതരാണ്.
പത്രോസിൻറെ പക്കലേക്കു മടങ്ങിവരുന്ന എൻറെ ആടുകൾ അനുഗ്രഹീതരാണ്.
തങ്ങളെത്തന്നെ എളിമപ്പെടുത്തിക്കൊണ്ട് എന്നെ അനുഗമിക്കുന്നവർ അനുഗ്രഹീതരാണ്.
എൻറെ കല്പന പാലിച്ചുകൊണ്ട്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ പരസ്പരം സ്നേഹിക്കുന്നവർ അനുഗ്രഹീതരാണ്.
എനിക്കു സാക്ഷ്യം വഹിക്കുന്നവരും, എന്നിൽ ഇടറാത്തവരും അനുഗ്രഹീതരാണ്.
വാസുലാ, എൻറെ അന്തരാത്മാവിനാൽ അനുഗ്രഹിക്കപ്പെട്ടവളേ, എന്നിൽ വിശ്വസമർപ്പിക്കുകയും, എന്നിൽ ആശ്രയിക്കുകയും ചെയ്യുക. ഞാനാണ് നിൻറെ സ്വർഗ്ഗീയ അദ്ധ്യാപകൻ. ഒരിക്കലും എൻറെ വചനത്തെ സംശയിക്കരുത്. വരൂ, നീ ബലഹീനയാണ്. വരൂ, നിൻറെ ശക്തിയായ എന്നിൽ ആശ്രയിക്കുക.
അതെ, കർത്താവേ. എനിക്ക് അങ്ങയെ അത്യാവശമാണ്. അങ്ങയെക്കൂടാതെ ഒരിക്കലും എനിക്കു ജീവിക്കുവാൻ സാധിക്കുകയില്ല.
എന്നെ സ്നേഹിക്കുക. എന്നെ ആഗ്രഹിക്കുക. എൻറെ സ്വർഗ്ഗമായിരിക്കുക. അല്ലയോ വാസുലാ, ഇപ്പോൾ നീ എനിക്കുവേണ്ടി ത്യാഗം അനുഷ്ഠിക്കുകയാണ്. താമസിയാതെ ഞാൻ നിന്നെ എൻറെ അടുക്കൽ എത്തിക്കും.
ആ ദിവസത്തിനുവേണ്ടി ഞാൻ തീവ്രമായി ആഗ്രഹിക്കുകയാണ്.
എൻറെ സമീപം നിലകൊള്ളുക. എനിക്കു നിന്നോട് ഒരുകാര്യം ചോദിക്കുവാനുണ്ട്.
കർത്താവേ, എന്നോടു ചോദിക്കുവാനുണ്ടന്നോ?
വാസുലാ, എനിക്കുവേണ്ടി, അതെ എനിക്കുവേണ്ടിത്തന്നെ, നീ ജപമാല ധ്യാനിച്ചുപ്രാർത്ഥിക്കാമോ? എൻറെ അമ്മയെ എപ്പോഴും അഭിവാദ്യം ചെയ്യുക. വാസുലാ, എനിക്കുവേണ്ടി നീ ഇതു ചെയ്യാമോ?
ഉവ്വ് കർത്താവേ. ജപമാല പ്രാർത്ഥന പഠിക്കുവാൻ ഞാൻ തയ്യാറാണ്. കർത്താവേ, ജപമാല പ്രാർത്ഥന പഠിക്കുവാൻ എന്നെ സഹായിക്കണമെ.
“ജപമാല പ്രാർത്ഥന പഠിക്കുവാൻ ഞാൻ തയ്യാറാണ്. കർത്താവേ, ജപമാല പ്രാർത്ഥന പഠിക്കുവാൻ എന്നെ സഹായിക്കണമെ.”
പ്രാർത്ഥിക്കാൻ അറിയാത്തവരിൽനിന്ന് ഈ വാക്കുകളാണ് ഞാൻ കേൾക്കുവാൻ ആഗ്രഹിക്കുന്നത്. പഠിക്കുവാൻ തയ്യാറുള്ള നിങ്ങൾ എല്ലാവരെയും ഞാൻ പഠിപ്പിക്കാം.
വരൂ, മകളേ. എന്നിൽ വിശ്രമിക്കുക. ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല.
(ഞാൻ എത്രമാത്രം തീവ്രമായി യേശുവിനെ ആഗ്രഹിക്കുന്നുണ്ടെന്നും, ഇവിടെ ഭൂമിയിൽ ഞാൻ എത്രയധികം സഹിക്കുന്നുണ്ടെന്നും യേശു അറിഞ്ഞിട്ടുണ്ടാകും.
ദൈവത്തെ തീക്ഷണമായി ആഗ്രഹിക്കുക, അവിടുത്തെ ബലിവസ്തുവായിത്തീരുക, ലോകവും അതിൻറെ മോഹങ്ങളിൽനിന്നും പൂർണ്ണമായി വിരക്തി പ്രാപിക്കുക എന്നീ തരംഗങ്ങൾ എന്നിൽ ശക്തമായി അനുഭവപ്പെടുന്നു.
ഈ തരംഗങ്ങളുടെ ഏറ്റക്കുറച്ചിലുകളാൽ ചിലപ്പോൾ ഞാൻ അയഞ്ഞുപോകുന്നതുപോലെ എനിക്ക് അനുഭവപ്പെടാറുണ്ട്.
ഭൂമിയിൽ ജീവിക്കുന്ന കാലയളവിൽ, എനിക്ക് ഇവിടെ, കർത്താവിൻറെ പുതിയ അപ്പം ഒരിക്കലും തിരസ്കരിക്കാത്ത കുറെ കുഞ്ഞാടുകളെ തീറ്റിപ്പോറ്റുവാൻ സാധിച്ചേക്കാം. പുതിയതായി കുറെ ആളുകളെ കർത്താവിൻറെ പക്കൽ കൊണ്ടുവന്നുകൊണ്ട് എനിക്ക് അവിടുത്തെ പ്രസാദിപ്പിക്കുവാനും സാധിച്ചേക്കാം.
കർത്താവിനോടുകൂടിയായിരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്. ഏതാണ് ഏറ്റവും നല്ലത്?)
31.12.1987 Every Flower needs Light
എൻറെ ദൈവമേ, സഭകൾ അങ്ങയുടെ സന്ദേശങ്ങൾ വിശ്വസിക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു.
വാസുലാ, എന്നിൽ വിശ്വസിക്കുക എന്നത് ഞാൻ നൽകുന്ന ഒരു കൃപയാണ്.
(വിശ്വാസം എന്ന കൃപാവരത്തിനുവേണ്ടി ഓരോരുത്തരും ദൈവത്തോടു ചോദിക്കണം.)
വാസുലാ, എന്നെ കേൾക്കുക. എൻറെ അധരങ്ങളിൽനിന്നുള്ള വചനം നീ പ്രഘോഷിക്കണം. എൻറെ സഭ അനുഭവിക്കുവാനിരിക്കുന്ന ദുരിതങ്ങളെക്കുറിച്ചും നീ പ്രസംഗിക്കണം. ഈ വെളിപാടുകളിലൂടെയുള്ള സന്ദേശം എൻറെ സ്വരമാണ്.
കാലത്തിൻറെ അടയാളങ്ങളെ തിരിച്ചറിയുക. എൻറെ സന്ദേശം സ്വീകരിക്കുക. എൻറെ സന്ദേശം രുചിച്ചറിയുവിൻ. എൻറെ സന്ദേശം ഭക്ഷിക്കുക. അവിശ്വസ്തർക്ക് ഹാ ദുരിതം!
(പിന്നീട്)
കുഞ്ഞേ, നീ എന്നെ സ്നേഹിക്കുന്നുണ്ടോ?
കർത്താവേ, ഞാൻ അങ്ങയെ നിത്യമായി ആരാധിക്കുന്നു.
അതെ, വാസുലാ. എന്നെ സ്നേഹിക്കുക. നിൻറെ കഴിഞ്ഞ കാലത്തെ കുറവുകളെ പരിഹരിക്കുക. എന്നെ സ്നേഹിക്കാത്തവർക്കുവേണ്ടി പരിഹാരം ചെയ്യുക.
പുഷ്പമേ, ഓരോ പുഷ്പത്തിനും പ്രകാശം അത്യാവശ്യമുണ്ട്. പുഷ്പത്തിൻറെ ഇതളുകൾക്ക് പ്രകാശം അത്യാവശ്യമുണ്ട്. മകളേ, നീ പശ്ചാത്തപിക്കുമോ?
(പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിനുവേണ്ടി അവിടുന്ന് എന്നെ ഒരുക്കിക്കൊണ്ടിരിക്കുന്നതിനാൽ ഞാൻ എൻറെ കഴിഞ്ഞ കാലങ്ങളിലേയും ഇപ്പോഴെത്തെയും പാപങ്ങളെപ്രതി പശ്ചാത്തപിച്ചു.)
നിൻറെ ഹൃദയത്തിൻറെ ആഴങ്ങളിൽനിന്നു നിൻറെ എല്ലാ പാപങ്ങളെയും ശക്തമായി എതിർക്കുക. അശുദ്ധിയെ അതിശക്തമായി എതിർക്കുക. കാരണം, അശുദ്ധിയാണ് സോദോമിൻറെ തിന്മ.
Notebook 20
01.01.1988 I am your Strength - (Notebook 20)
എൻറെ ദൈവമേ.
ഇതു ഞാനാണ്. എൻറെ കരം പിടിക്കുക. എൻറെ മറ്റെ കരവും പിടിച്ചു നടക്കുക !
(ഒരു പുതിയ വിഷയത്തിലേക്കു പ്രവേശിക്കാനിരിക്കെ, യേശു ഒരു ദർശനത്തിലൂടെ എൻറെ രണ്ടു കരങ്ങളും പിടിച്ചുനടക്കുന്നതായി എന്നെ കാണിച്ചു.)
നടക്കൂ, പ്രിയപ്പെട്ടവളേ നടക്കൂ. മുന്നോട്ടു നടക്കുക! ഭയപ്പെടേണ്ടാ. എൻറെ സൃഷ്ടികളുടെ ഒരു വിഭാഗത്തിനുവേണ്ടി മാത്രമല്ല നേരെമറിച്ച് സമസ്ത സൃഷ്ടികൾക്കുംവേണ്ടിയുള്ള എൻറെ സന്ദേശവാഹകയായിട്ടാണ് ഞാൻ നിന്നെ നിയോഗിച്ചിരിക്കുന്നത്.
വാസുലാ, കാത്തിരിക്കുക; നീ കാണും. എൻറെ സന്ദേശത്തിൻറെ പകുതിയോടടുത്തുപോലും നമ്മൾ എത്തിയിട്ടില്ല. വാസുലാ, എനിക്കു നിന്നെ കൂടാതെതന്നെ പ്രവർത്തിക്കുവാൻ കഴിയും. എന്നാൽ, പുഷ്പമേ, നിന്നോടൊപ്പം എൻറെ പ്രവൃത്തികൾ പങ്കുവയ്ക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു.
ഞാൻ ദൈവമാണ്. എനിക്കു ഞാൻ തന്നെ മതിയായവനാണ്.
നീ വയ്ക്കുന്ന ഓരോ ചുവടും ഞാൻ ആശീർവ്വദിക്കുന്നു. അതിനാൽ മുന്നോട്ടു പോവുക. പ്രിയപ്പെട്ടവളേ, എന്നോടൊപ്പം മുന്നോട്ടു പോവുക. നീ മുന്നോട്ടു പോവുക.
സർവ്വശക്തനായ കർത്താവേ, ഈ ദൗത്യം അങ്ങയുടെ ഇഷ്ടമായതിനാൽ മുന്നോട്ടുപോകുവാൻ എന്നെ സഹായിക്കണമെ. എനിക്കുതന്നെ മുന്നോട്ടു പോകുവാൻ കഴിയുകയില്ല. സാധാരണ ചെയ്യാറുള്ളതുപോലെ എന്നെ അങ്ങു വഹിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. എന്തെങ്കിലും ചെയ്യുവാൻ കഴിവില്ലാത്തവളാണ് ഞാൻ.
വാസുലാ, ഞാൻ നിന്നെ സഹായിക്കും. ഞാനാണ് നിൻറെ ശക്തി.
02.01.1988 Jesus Means Saviour
സർവ്വശക്തനായ കർത്താവേ, തെറ്റുകളിൽ വീണുപോകാതെ ഞങ്ങളെ കാത്തുസംരക്ഷിക്കണമേ. കാരണം, സൃഷ്ടിയുടെ ആരംഭത്തിലെപ്പോലെ, ഒരു തെറ്റു ചെയ്യുന്നതുപോലും, സകല ജനതകളെയും ഉൻമൂലനം ചെയ്യുന്ന തരത്തിൽ വിനാശകരമായിത്തീരാം.
അതെ, വാസുലാ. പാപമെന്ന ശാപത്തെ ഭയപ്പെടണം. കാരണം പാപം ദുഷിപ്പിക്കുന്ന ഒരു ശാപമാണ്.
എൻറെ ദൈവമേ, സഭ സ്വകാര്യ വെളിപാടുകളെ സ്വീകരിക്കുവാൻ വിമുഖതകാണിക്കുന്നതിനു കാരണം മനുഷ്യരക്ഷയക്ക് അറിയേണ്ടതെല്ലാം ബൈബിളിൽ ഉണ്ടെന്നതാണെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. അക്കാരണത്താൽ പുതിയ സ്വകാര്യ വെളിപാടുകളെ സഭ അംഗീകരിക്കാറില്ല. പുതിയ വിഷയത്തെക്കുറിച്ചെന്നല്ല, മറിച്ചു ബൈബിളിനു വെളിയിൽ ഉള്ള പുതിയ കാര്യങ്ങൾ എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ നിലപാടിനു മാറ്റം വരുത്തിയാൽ വിശ്വാസികൾ വഴിതെറ്റിപ്പോയേക്കാം എന്നുള്ള ഭയമാണ്.
വാസുലാ, ശത്രു കുഴിച്ചിരിക്കുന്ന കുഴിയിൽ എൻറെ സൃഷ്ടികൾ വീഴാൻ പോകുമ്പോൾ, ഞാൻ അവരെ രക്ഷിക്കുവാൻ ഓടിവരാതെ, വെറുതെ നോക്കിയിരിക്കുമെന്നാണോ ആരെങ്കിലും കരുതുന്നത്? ഒരു മഹോദരരോഗിയെ ഞാൻ സാബത്തുദിവസം സൗഖ്യമാക്കിയത് നീ ഓർക്കുന്നുണ്ടോ? ഞാൻ എന്താണ് അവിടെയുണ്ടായിരുന്ന ഫരിസേയൻമാരോടു ചോദിച്ചത്?
കർത്താവേ, എനിക്കു ബൈബിൾ പരിശോധിക്കണം.
എങ്കിൽ എൻറെ തിരുവചനഗ്രന്ഥം എടുത്തുകൊണ്ടുവരുക.
(ഞാൻ ബൈബിൾ പരിശോധിച്ചു. ലൂക്കാ 14:1-6 വചന ഭാഗത്താണ് ഈ സംഭവം രേഖപ്പെടുത്തിയത്.
മകളേ, ഞാൻ നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: “സാബത്തിൽ രോഗശാന്തി നൽകുന്നത് അനുവദനീയമോ അല്ലയോ? അവർ നിശ്ശബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു. അനന്തരം അവൻ അവരോടു ചോദിച്ചു: സാബത്തിൽ തൻറെ പുത്രനോ കാളയോ കിണറ്റിൽ വീണാൽ ഉടൻ വലിച്ചുകയറ്റാത്തവനായി നിങ്ങളിൽ ആരുണ്ട്? മറുപടി പറയാൻ അവർക്കു കഴിഞ്ഞില്ല.”
(ലൂക്കാ 14:1-6).
ഇക്കാലത്ത് എൻറെ ദൈവീക വെളിപാടുകളെ നിഷേധിക്കുന്നവരോടു ഞാൻ ഇങ്ങനെ ചോദിക്കുകയാണ്:
“ ഇക്കാലത്തുള്ള എൻറെ ദൈവിക പ്രവൃത്തികളാൽ, എൻറെ സൃഷ്ടികൾ കുഴിയിൽ വീഴാതെ അവരെ രക്ഷിക്കുന്നത്, നിങ്ങളുടെ ഈ കാലഘട്ടത്തിൽ എൻറെ നിയമത്തിന് എതിരാണോ?”
വാസുലാ, ഞാൻ യേശുവാണ്. യേശു എന്ന പേരിനർത്ഥം രക്ഷകൻ എന്നാണ്.
കർത്താവേ, അവരോട് ഇതു പറയണം. സകല മർത്യരുടെയും കർത്താവേ, അവരെ ഇക്കാര്യം ഓർമ്മിപ്പിക്കണമെ.
പ്രിയപ്പെട്ടവളേ, അവർ എൻറെ ഹൃദയത്തിൽ ഒരു മുൾക്കിരീടം വച്ചിരിക്കുന്നു. എൻറെ തിരുഹൃദയത്തിൽനിന്നു രക്തം വാർന്നൊഴുകുന്നു.
യേശുവേ, അവർ ഇക്കാര്യം തിരിച്ചറിയുന്നുണ്ടോ?
ഞാൻ നിശ്ശബ്ദമായി അവരുടെ വതിൽക്കൽ ചെന്ന്, വാതിലിൽ മുട്ടാതെ, അവരുടെ ഭവനത്തിൽ പ്രവേശിച്ച്, രക്തം വാർന്നൊലിക്കുന്ന എൻറെ തിരുഹൃദയം അവരെ കാണിച്ചുകൊടുക്കും. തങ്ങളുടെ ആത്മാർത്ഥത തെളിയിക്കുന്നവർ അവരുടെ തെറ്റുകൾ തിരിച്ചറിയും. മകളേ, വരൂ. നമുക്ക്, നമ്മൾ?
ഉച്ച്, കർത്താവേ. നമുക്ക് ഒരുമിച്ച്, ഐക്യത്തോടെ പ്രവർത്തിക്കാം.
04.01.1987 I will Resurrect Russia as I have Resurrected Lazarus
വാസുലാ, വാസുലാ !
(വളരെയധികം ദുഃഖത്തോടും അടിയന്തിര പ്രാധാന്യത്തോടുമാണ് ദൈവം സംസാരിച്ചത്.)
എൻറെ പെൺമക്കളിൽ ഒരാൾ ഇതാ മരിച്ചുകിടക്കുന്നു ! നിൻറെ സഹോദരിമാരിൽ ഒരാൾ തന്നെ !
കർത്താവേ, അതാരാണ്?
എൻറെ വളരെയധികം സ്നേഹിക്കപ്പെട്ട മകളായ റഷ്യ തന്നെ! വരൂ, വരൂ. ഞാൻ നിനക്ക് അവളെ കാണിച്ചുതരാം.
(ഒരു ദർശനത്തിൽ ദൈവം എന്നെ ഒരു മരുഭൂമിയുടെ അരികിൽ കൊണ്ടുനിർത്തി. അവിടുത്തെ ചൂണ്ടുവിരൽ ദൂരത്തേയ്ക്കു ചൂണ്ടിക്കൊണ്ട്, ചുട്ടുപൊരിയുന്ന വെയിലിൽ, മരിച്ചു കിടക്കുന്ന അവിടുത്തെ മകളും എൻറെ സഹോദരിയുമായ റഷ്യയെ എനിക്കു കാണിച്ചുതന്നു. സേച്ഛാധിപത്യത്തിൻറെ കീഴിൽ ദുരിതം അനുഭവിച്ച അവൾ ക്ഷീണിച്ച് അവശയായി, മരുഭൂമിയിൽ കിടക്കുന്നതായി കാണപ്പെട്ടു.
മരണനേരത്തുപോലും അവൾ ഉപേക്ഷിക്കപ്പെട്ടതായി തോന്നി. ആശ്വസിപ്പിക്കുവാൻ സമീപത്ത് ആരുമില്ലാതെ അവൾ ഏകാകിനിയായി ദുരിതമനുഭവിച്ചു മരിച്ചു. ഈ ദുഃഖകരമായ ദർശനം കണ്ടപ്പോൾ അവളെയോർത്ത് ഞാൻ പൊട്ടിക്കരഞ്ഞു. ഞാൻ അവളെക്കണ്ട് തേങ്ങിക്കരഞ്ഞു.)
നീ കരയാതിരിക്കൂ. വാസുലാ, ഞാൻ അവളെ ഉയിർപ്പിക്കും. എൻറെ മഹത്ത്വത്തിനായി ഞാൻ അവളെ ഉയിർപ്പിക്കും. ലാസറിനെ ഉയിർപ്പിച്ചതുപോലെ ഞാൻ അവളെയും ഉയിർപ്പിക്കും.
കർത്താവേ, അങ്ങ് എനിക്കു വലിയ ദുഃഖം തരുകയാണോ….
നീ അനുഭവിക്കുന്ന ദുഃഖം എൻറെ ദുഃഖത്തോടു തുലനം ചെയ്യുമ്പോൾ ഒന്നുമല്ല. വാസുലാ, ഞാൻ അവളെ സ്നേഹിക്കുന്നു. നീയും അവളോടു കരുണ കാണിക്കുക.
ഉഷ്ണക്കാറ്റ് വീശിയടിച്ചുകൊണ്ടിരിക്കുന്ന ഈ മരുഭൂമിയിൽ, മരിച്ചുകിടക്കുന്ന അവളെ ഞാൻ പരിത്യജിക്കുകയില്ല.
വാസുലാ, നിൻറെ സഹോദരിയെ സ്നേഹിക്കുക. അവളോടു കരുണ കാണിക്കുക. അവളുടെ അടുക്കൽ ചെല്ലുക. അവളെ സ്നേഹിക്കുക; കാരണം ഒരുവനും അവളെ സ്നേഹിച്ചില്ല.
വാസുലാ, അവൾ എന്നെ പരിത്യജിക്കുകയും, എനിക്ക് എതിരെ തിരിയുകയും ചെയ്തിരുന്നു. അവൾ വളർന്നുവന്നപ്പോൾ, പ്രണയത്തിനുള്ള സമയമായപ്പോൾ, അവൾ എനിക്കെതിരെ തിരിഞ്ഞു. എൻറെ വസ്ത്രം എന്നോടൊപ്പം പങ്കുവയ്ക്കുവാൻ ഞാൻ അവളെ വിളിച്ചിരുന്നെങ്കിലും, അവൾ എൻറെ വിളി കേൾക്കാതെ നടന്നകന്നുപോയി.
പ്രായപൂർത്തിയായെന്നുതോന്നിയപ്പോൾ, അവളെത്തന്നെ പരിപാലിക്കുവാൻ അവൾക്കാകുമെന്ന് അവൾ വിശ്വസിച്ചു. അവൾ എന്നോടു പുറം തിരിക്കുകയും, എന്നിൽനിന്നു നടന്നകലുകയും ചെയ്തു. ഒരു അവിശ്വസ്തയായ ഭാര്യയെപ്പോലെ അവൾ എന്നിൽനിന്ന് ഒളിച്ചോടിപ്പോയി.
എൻറെ പ്രിയപ്പെട്ടവളേ, ഒരു മകളേ നഷ്ടപ്പെടുന്നത് എത്രയധികം വേദനാജനകമാണെന്ന് നിനക്ക് അറിയാമോ?
എൻറെ ഹൃദയം മുറിഞ്ഞു. ഞാൻ നീറി നീറിക്കരഞ്ഞു. ഇതുകൊണ്ട് മതിയാകതെ അവൾ അഹങ്കാരത്തോടെ യാതൊരു ദുഃഖവുമില്ലാതെ, അവളുടെ പിതാവായ എനിക്കെതിരെയും എല്ലാ വിശുദ്ധ രക്തസാക്ഷികൾക്കെതിരെയും പരസ്യമായി യുദ്ധം പ്രഖ്യാപിച്ചു!
അവൾ പിന്നീട് ഒരിക്കലും എന്നെ വിശ്വസിച്ചില്ല. എന്നിൽ പ്രത്യാശയർപ്പിച്ചുകൊണ്ട്, എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ ആരാധിക്കുന്നത് അവൾ നിർത്തി! ഒരിക്കൽ ഞങ്ങൾ പരസ്പരം പങ്കുവച്ചിരുന്ന സ്നേഹം അവൾ മറന്നതായി തോന്നി.
ഞാൻ അവൾക്കു പുത്രൻമാരെയും പുത്രിമാരെയും നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ അവളുടെ ഉഗ്രകോപത്താൽ എൻറെ മക്കളെ അവൾ കൊന്നൊടുക്കി. അവരെ അവൾ സാത്താനു ദഹനബലിയായി കാഴ്ചവച്ചു.
ഇതുകൊണ്ടൊന്നും മതിവരാതെ അവൾ സാത്താൻറെ നേർക്കു അനുഭാവപൂർവം തിരിഞ്ഞ്, അവനുമായി ഒരു സഖ്യം ഉണ്ടാക്കി. അവൾ ആഗ്രഹിക്കുന്നതെല്ലാം സാത്താൻ അവൾക്കു കൊടുക്കുമെങ്കിൽ, അവനോട് അവൾ വിശ്വസ്തയായിരുന്നുകൊള്ളാമെന്ന ഉടമ്പടി അവനുമായി ഉണ്ടാക്കി. സാത്താനെ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ അനുവദിക്കണമെന്ന വ്യവസ്ഥയോടെ അവൻ ആ സഖ്യത്തിനു സമ്മതിച്ചു.
സാത്താൻ പിന്നീട് അവളെ എന്നിൽനിന്നു പൂർണ്ണമായി വിച്ഛേദിച്ചു മാറ്റിക്കളഞ്ഞു. ഞങ്ങളുടെ ബന്ധങ്ങൾ മുറിച്ചുകളയുവാൻ അവൾ അവനെ അനുവദിച്ചു. സാത്താനിൽ വിശ്വസമർപ്പിക്കുവാൻ അവൻ അവളെ ഇടവരുത്തി.
വഞ്ചകനായ സാത്താൻ അവളെ ആദ്യം വെള്ളം നിറഞ്ഞ ചതുപ്പുനിലങ്ങളിലേക്കു നയിച്ചു. കാരണം അവിടെയുള്ള, കുഴിയുന്ന മണൽച്ചുഴികളിൽ അവൾ താണുപോകാതിരിക്കുന്നതിനുവേണ്ടി അവൾ സാത്താനെ ചാരി ആശ്രയിക്കേണ്ടതിനാണിങ്ങനെ ചെയ്തത്. സാത്താനിൽ പൂർണ്ണമായി ആശ്രയിക്കുവാൻ അവളെ അനുവദിക്കണമെന്ന് അവൾ അവനോട് അപേക്ഷിച്ചു.
വാസുലാ, എൻറെ ഭവനത്തിൽ നിന്നു, പരിശുദ്ധിയുടെ എൻറെ ഭവനത്തിൽനിന്ന് ഓടിപ്പോയി അധാർമ്മികതയുടെ മകളാകേണ്ടതിന്, ഒരിക്കൽ ജറുസെലം ചെയ്തതുപോലെ, ഇവളും എന്നിൽനിന്ന് ഓടിപ്പോയി, തൻറെ മക്കളെ ഒന്നിനു പിന്നാലെ മറ്റൊന്നായി ബലികഴിച്ചു.
ഇപ്രകാരം ചെയ്യുന്നത് ബുദ്ധിയായിരിക്കുമെന്ന് എൻറെ മകളായ റഷ്യയും കരുതി. എൻറെ ഭവനത്തിലുണ്ടായിരുന്ന പരിശുദ്ധ വസ്തുക്കളെല്ലാം അവളെടുത്തു സാത്താനു സമർപ്പിച്ചു. അവൻ അവയെ എടുത്ത് ആയുധങ്ങൾ ഉണ്ടാക്കി.
തൻറെ മായാ മഹത്ത്വത്താൽ സാത്താൻ അവളെ അന്ധയാക്കിത്തീർത്തു. അവളുടെ അന്ധതയിൽ അവൻ അവളെ ചതുപ്പുനിലത്തുനിന്നു മാറ്റി, ഊഷരഭൂമിയിൽ വെയിലേറ്റു, ദാഹിച്ചു മരിക്കുന്നതിനായി കൊണ്ടുചെന്നാക്കി.
സ്വന്തം രക്തം വാർന്നൊലിക്കുന്ന ശരീരവുമായി അവൾ നഗ്നയായി നടന്നുനീങ്ങുന്നത് ഞാൻ കണ്ടു. ഞാൻ അവളെ വീണ്ടും വിളിച്ചു. എന്നാൽ എൻറെ വിളികേൾക്കുവാൻ അവൾ കൂട്ടാക്കിയില്ല. അതിനുപകരം, അവൾ അവളുടെ ഇളയ സഹോദരികളെ അധാർമ്മികതയിലേക്കു കൂട്ടിക്കൊണ്ടുപോയി എന്നെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. അവളുടെ സഹോദരിമാർ വിസമ്മതിക്കുമ്പോൾ, തൻറെ വാളെടുത്ത് അവൾ അവരെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി.
“വാൾ എടുക്കുന്നവൻ വാളാലെ നശിക്കുമെന്ന് ഞാൻ പാഞ്ഞിട്ടില്ലേ?”
അവൾ എൻറെ അപ്പം ആഗ്രഹിക്കേണ്ടതിന് ഞാൻ അവളുടെ അപ്പത്തിൻറെ ലഭ്യത പരിമിതമാക്കിക്കുറച്ചു. എന്നാൽ, എന്നിൽനിന്നുള്ള ഭക്ഷണം ഭക്ഷിക്കുന്നതിനേക്കാൾ പട്ടിണി കിടന്നു മരിക്കുവാനാണ് അവൾ ഇഷ്ടപ്പെട്ടത്.
വിശന്നു തളർന്നു വലഞ്ഞ അവൾ തൻറെ സഹോദരിമാരെ, അവളുടെ ദുഷിച്ച പ്രവൃത്തികൾ രഹസ്യമായി ചെയ്യുന്നതിന് അയച്ചു. കാരണം അഹങ്കാരത്തിൻറെ മൂർത്തരൂപമായ സാത്താൻ തന്നെയാണ് അവളുടെ അഹങ്കാരത്തെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നത്.
അവളുടെ കൃഷിഭൂമി അവൾക്കാവശ്യമുള്ള വിഭവങ്ങൾ നല്കിയില്ല. അതിനാൽ എൻറെ ശത്രുവിനെത്തന്നെ അവൾക്ക് ആശ്രയിക്കേണ്ടിവന്നു.
മകളേ, ഇപ്പോൾ ഇതു മതി. ഞാൻ നാളെ ഈ സന്ദേശത്തിൻറെ തുടർന്നുള്ള ഭാഗം പറഞ്ഞുതരാം.
വരൂ, മകളേ, ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ.
എന്നെ ഭക്ഷിക്കുക. നമുക്ക്, നമ്മൾ?
ഉവ്വ് , കർത്താവേ.
05.01.1988 Satan offered Russia the deadly fruit
(മരിച്ചുകിടക്കുന്ന റഷ്യയെക്കുറിച്ചു യേശു പറഞ്ഞുതന്ന സന്ദേശം ഞാൻ വായിച്ചപ്പോൾ ഞാൻ വീണ്ടും വീണ്ടും കരഞ്ഞു.)
വാസുലാ, കരയാതിരിക്കൂക. ഞാൻ അവളെ ഉയിർപ്പിക്കുമെന്നു ഞാൻ നിന്നോടു പറഞ്ഞല്ലോ.
കർത്താവേ, ഞാൻ അവളെ സ്നേഹിക്കുന്നു. കർത്താവേ, എനിക്ക് അവളോട് അനുകമ്പ തോന്നുന്നു. ഞാൻ അവളെ സ്നേഹിക്കുന്നു.
ഞാൻ അവളെ സ്നേഹിക്കുന്നതുപോലെ നീയും അവളെ സ്നേഹിക്കുക. അവളും എൻറെ മകളാണ്; നിൻറെ സഹോദരിയും.
കർത്താവേ, അങ്ങ് അവളുടെ അടുക്കൽ ചെന്ന് അവളെ ഉയിർപ്പിക്കുമോ? കർത്താവേ, അവൾ അങ്ങയുടെ അടുക്കലേക്കു മടങ്ങിവരുമോ?
ഞാൻ അവളുടെ അടുക്കൽ ചെന്ന് അവളെ ഉയിർപ്പിക്കും. അവളെ എൻറെ ഭവനത്തിലേക്കു ഞാൻ എടുത്തുകൊണ്ടുപോകും. എൻറെ എല്ലാ മക്കളും അവളെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ എല്ലാവരും സ്നേഹത്തോടെ അവളുടെ ചുറ്റും നിൽക്കും.
എൻറെ ദൈവമേ, നാലാം തിയ്യതിയിലെ സന്ദേശത്തിൻറെ തുടർഭാഗം അങ്ങു തുടരുമെന്നു പറഞ്ഞിരുന്നല്ലോ?
ഞാൻ തുടരാം:
റഷ്യയുടെ കൃഷിസ്ഥലം ഫലംപുറപ്പെടുവിക്കാതെ വിളവില്ലാഭൂമിയായിത്തീർന്നപ്പോൾ അവൾ സാത്താൻറെ ആശ്രിതയായിത്തീർന്നു. ഞാൻ സ്നേഹിക്കുന്നവർക്കു കൊടുക്കുന്നതിനുവേണ്ടി, അവൻ കരുതിവച്ചിരുന്ന മാരകവിഷമുള്ള പഴം അവൾക്ക് അവൻ കൊടുത്തു. ആ പഴം ഘട്ടം ഘട്ടമായിട്ടാണ് കൊല്ലുന്നത്. എത്ര കൂടുതലായി ഒരാൾ ആ പഴം കഴിക്കുന്നുവോ അത്രയും കൂടുതലായി അവൻ അതിനെ ആഗ്രഹിച്ചുകൊണ്ടിരിക്കും.
സാവകാശം കൊല്ലുന്ന ആ പഴം മാരകവിഷമുള്ളതാണ്. അവൻ ആ വിഷപ്പഴം അവൾക്കു ഭക്ഷിക്കുവാൻ കൊടുത്ത് അവളെ കൊന്നു. ആ വിഷപ്പഴം കൈയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അവൾ മരിച്ചു.
വാസുലാ, എന്നെ വിശ്വസിക്കുക. ഞാൻ അവളെ ഉയിർപ്പിക്കും. മകളേ, ശാന്തമായിരിക്കുക. ആകുലപ്പെടേണ്ടാ. എന്നെ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ അനുവദിക്കൂ. ഞാൻ എൻറെ പ്രവൃത്തികൾ പൂർത്തീകരിക്കും.
കർത്താവേ, എനിക്ക് ആകുലതയുണ്ട്. കാരണം ഗരബന്ദാളിലെ കുട്ടികളെ അനുഗ്രഹിക്കണമെന്നും, അവർ അങ്ങയുടെ സന്ദേശം അറിയട്ടെയെന്നും അങ്ങ് എന്നോടു പറഞ്ഞു.
സഭകളുടെ ഐക്യത്തെക്കുറിച്ചുള്ള എൻറെ ആഹ്വാനം സഭാധികരികൾക്കു വായിക്കുവാൻ കൊടുക്കണമെന്നും, ഗരബന്ദളിലെ ദൈവിക വെളിപാടുകൾ വിശ്വാസസത്യമായി സഭ പ്രഖ്യാപിക്കണമെന്നുള്ള എൻറെ ആഗ്രഹം സഭാധികരികളെ അറിയിക്കണമെന്നും അങ്ങ് എന്നോടു പറഞ്ഞു.
ഗരബന്ദാളിലെ വെളിപ്പെടുത്തലുകൾ, ഫാത്തിമായിൽ ലഭിച്ച ദൈവീക സന്ദേശത്തിൻറെ തുടർച്ചതന്നെയാണെന്ന്, സഭാധികരിളെ ബോദ്ധ്യപ്പെടുത്തണമെന്നും അങ്ങ് എന്നോടു പറഞ്ഞു.
ഫാത്തിമായിലെ വെളിപാടുകൾ വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നതിലുള്ള താമസംമൂലം വന്ന തെറ്റ് ഗരബന്ദാളിലും ആവർത്തിക്കുകയാണെന്നും, ഇതുവഴി പരിശുദ്ധ മാതാവിനെ ബഹുമാനിക്കാതെ വേദനിപ്പിക്കുകയാണെന്നകാര്യവും സഭാധികരികളുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ അങ്ങ് എന്നോടു പറഞ്ഞു.
കർത്താവേ, ഇപ്പോൾ ഇതാ അങ്ങു റഷ്യയെക്കുറിച്ചു പറഞ്ഞിരിക്കുന്നു.
അങ്ങയുടെ ദാസനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്ക് ഈ സന്ദേശങ്ങൾ ഞാൻ കൊടുക്കണമെന്നും അങ്ങ് എനിക്കു സൂചന നൽകി.
എന്നാൽ, ഞാൻ ഇതിലൊന്നുപോലും ചെയ്തിട്ടില്ല! അങ്ങയുടെ വചനം എൻറെമേൽ ഉണ്ട്; അതു ഭാരമേറിയതാണ് വഹിക്കുവാൻ.
ഇപ്പോൾ ഇതു പറയുക!
ഞാൻതന്നെ ഇതെല്ലാം പ്രവർത്തിക്കണമെന്ന് ഞാൻ പറയുവാൻ തുടങ്ങുകയായിരുന്നു. യേശുവേ, എന്നോടു ക്ഷമിക്കണമേ.
വാസുലാ, നിന്നോടൊപ്പം ഞാനും ഈ ദൗത്യമാകുന്ന കുരിശ് വഹിച്ചുകൊണ്ടിരിക്കുകയാണ്. എൻറെ കുരിശ് ഞാൻ നീയുമായി പങ്കുവയ്ക്കുകയാണ്. വാസുലാ, ഞാൻ നിന്നോടു ക്ഷമിക്കുന്നു.
ഇതേ കുരിശു വഹിക്കുന്ന സാക്ഷികളെ ഞാൻ നിനക്കു നൽകിയിട്ടുണ്ട്. നീ അല്ല, നേരെമറിച്ച് കർത്താവായ ഞാനാണ്, ഇതെല്ലാം ചെയ്യുന്നതെന്ന് നീ നിരന്തരം മറക്കുകയാണ്. നീ എന്നെ സ്നേഹിക്കുകയും, എന്നിൽനിന്നു ഭക്ഷിക്കുകയുമാണ് ചെയ്യേണ്ടത്.
വരൂ, എൻറെ സ്നേഹം ഞാൻ നിൻറെ ചെവിയിൽ മന്ത്രിച്ചുതരാം. മകളേ, സമയം വന്നെത്തിയിരിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നതുപോലെ നീയും എന്നെ സ്നേഹിക്കുക.
ദൈവത്തിൻറെ പ്രിയ പുത്രനും രക്ഷകനുമായ യേശുക്രിസ്തുവാണ് ഞാൻ. എൻറെ അടയാളം വരയ്ക്കുക:
06.01.1988 I Am Spirit
യേശുവേ, മഹത്ത്വീകരിക്കപ്പെട്ട ഉത്ഥിതനായ അങ്ങയുടെ ശരീരത്തിന് സഹനം ബാധകമാണോ? അങ്ങും അങ്ങയുടെ പരിശുദ്ധ മാതാവും ഇപ്പോൾ സ്വർഗ്ഗത്തിലായിരിക്കേ, വ്യക്തിപരമായ, ശാരീരിക സഹനങ്ങൾ നിങ്ങൾക്കു ബാധകമാണോ?
വാസുലാ, എനിക്ക് ഒരു ഭൗതീക ശരീരമില്ല. ഞാൻ ആത്മാവാണ്. ഞാൻ ആത്മാവായതിനാൽ എനിക്കു യാതൊരു ശാരീരികമായ വേദനയുമില്ല.
എന്നാൽ, എൻറെ ദേഹി അഥവ വ്യക്തിത്വം അസഹനീയമായ വിധം സഹിക്കുന്നുണ്ട്. ഞങ്ങളുടെ മക്കൾ സാത്താൻറെ കെണികളിലേക്കു പാഞ്ഞടുക്കുന്നത് കാണുമ്പോൾ എൻറെ ദേഹിയും, എൻറെ പരിശുദ്ധ അമ്മയുടെ ദേഹിയും പറഞ്ഞറിയിക്കാനാവാത്ത വിധം സഹിക്കുന്നു.
എന്നാൽ, കർത്താവേ, എനിക്കു സഹനം ഉണ്ടാകുമ്പോൾ അങ്ങും സഹിക്കുന്നുണ്ടോ? ഉദാഹരണത്തിന്, ആരെങ്കിലും ഒരാൾ എൻറെമേൽ അന്യായമായി കുറ്റം ആരോപിക്കുമ്പോൾ അങ്ങും സഹിക്കുന്നുണ്ടോ?
അന്യായമായി നിന്നെ ആരെങ്കിലും കുറ്റപ്പെടുത്തുമ്പോൾ ഞാൻ സഹിക്കുന്നുണ്ട്. കുറ്റം ആരോപിക്കപ്പെടുന്ന നിന്നെപ്രതിയും, കുറ്റം ആരോപിച്ച വ്യക്തിയെപ്രതിയും ഞാൻ സഹിക്കുന്നു.
അനീതി സാത്താനിൽനിന്നു വരുന്നതാണ്. അനീതി സാത്താനിൽനിന്നു വരുന്നതിനാൽ കുറ്റം ആരോപിക്കുന്ന വ്യക്തിയെ സാത്താൻ തൻറെ ഉപകരണമായി ദുരുപയോഗിക്കുന്നുവെന്നു വ്യക്തം. ഇരയാക്കപ്പെട്ടതിനാൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെപ്രതി എൻറെ ഹൃദയം വേദനിക്കുന്നു.
വിശുദ്ധ ബൈബിളിലെ എൻറെ വാക്കുകളെ ഞാൻ ഉറപ്പിച്ചു പറയുകയാണ്. ഞാൻ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു. എങ്കിലും ഞാൻ നിന്നോടു ഐക്യപ്പെട്ടിരിക്കുന്നതിനാൽ, നീ അനുഭവിക്കുന്നതെല്ലാം ഞാനും അനുഭവിക്കുന്നു.
(യേശുവിന് ഭൗതീക ശരീരം ഇപ്പോൾ ഇല്ല എന്ന പ്രസ്താവന യേശുവിൻറെ ഉത്ഥാനത്തെയോ അല്ലെങ്കിൽ അവിടുന്ന് ഭൂമിയിൽ മനുഷ്യനായി ജീവിച്ചിരുന്നപ്പോഴുള്ള അവസ്ഥയെയോ നിരാകരിക്കുന്നില്ല. അവിടുത്തെ ഇപ്പോഴെത്തെ മഹത്ത്വീകരിക്കപ്പെട്ട ശരീരത്തിന് അവിടുത്തേക്ക് ഉത്ഥാനത്തിനു മുമ്പുണ്ടായിരുന്ന ഭൗമീക സവിശേഷതകൾ ഇല്ലെന്നാണ് വ്യക്തമാക്കുന്നത്.)
(ക്രിസ്തു ആത്മാവാണ് എന്ന പ്രസ്താവന യേശുവിൻറെ ഉത്ഥാനത്തെയോ, പരസ്യജീവിതകാലത്ത് അവിടുത്തേക്ക് ഒരു ഭൗമീകശരീരം ഉണ്ടായിരുന്നെന്നുള്ള വസ്തുതയെയോ നിരാകരിക്കുന്നില്ല. ബൈബിളിൽ നിന്നുള്ള സൂചനകൾ ശ്രദ്ധിക്കുക:
2 കോറിന്തോസ് 3:17; 1 കോറി 15:46)
08.01.1988 Seclusion will develop you Mystically
(എൻറെ ദൈവാഭിലാഷം വളരെ തീക്ഷ്ണമായിരുന്നു.)
വാസുലാ, എന്നെ തീക്ഷ്ണമായി ആഗ്രഹിച്ചുകൊണ്ട് എന്നെ ബഹുമാനിക്കുക. ഏകാന്തവാസം നിന്നെ എന്നിലേക്ക് വലിച്ചടുപ്പിക്കും; നിന്നെ അത് ആത്മീയമായി വളർത്തും. പ്രിയപ്പെട്ടവളേ, എൻറെ തിരുമുറിവുകളുടെ ഉള്ളറകളിലേക്കു പ്രവേശിക്കുവാൻ നിന്നെ അതു പ്രാപ്തയാക്കും.
രണ്ടാമതായി, നിന്നീലൂടെയുള്ള എൻറെ പ്രവൃത്തികൾ വർദ്ധിപ്പിച്ചുകൊണ്ട്, നിൻറെ ദേഹിക്ക് ആവശ്യമുള്ളതെല്ലാം ഞാൻ നിനക്കു പ്രദാനം ചെയ്യും.
നീ സംശയിക്കരുത്. ഞാൻ നിന്നെ എന്നിലേക്ക് ഉയർത്തിയെടുക്കും. നിനക്കുവേണ്ടി ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഈ വഴി, എൻറെ അനേകം പ്രിയപ്പെട്ടവരേ എൻറെ പീഡാനുഭവധ്യാനത്തിലേക്കു നയിക്കുകയും, അവരെ എൻറെ തനി ഛായയുള്ള സാക്ഷികളാക്കുകയും ചെയ്യും.
വരൂ. നിനക്കു സ്വമേധയാ എൻറെ സാന്നിദ്ധ്യം അനുഭവിക്കുവാൻ കഴിയാത്തതുകൊണ്ട്, ഞാൻ നിന്നെ എൻറെ തിരുസാന്നിദ്ധ്യം ഓർമ്മിപ്പിക്കാം. അങ്ങനെ ചെയ്യട്ടെ?
(ഞാൻ യാതൊരു കഴിവുമില്ലാത്തവളാണെന്ന് യേശുവിനോടു പറയുവാൻ ഞാൻ തുടങ്ങുകയായിരുന്നു.)
എനിക്കു യാതൊരു നന്മയുമില്ല. ഞാൻ പൂർണ്ണമായി അങ്ങയിൽ ആശ്രയിക്കുന്നു. കർത്താവേ, അങ്ങയുടെ അനന്തമായ കരുണയാൽ എനിക്കു കുറവുള്ളതെല്ലാം അങ്ങു പ്രദാനം ചെയ്യണമേ.
എല്ലാ നന്മകളും എന്നിൽനിന്നു വരുന്നതാണെന്ന് ഗ്രഹിക്കുക.
വരൂ, നമുക്ക്, നമ്മൾ?
അതെ, കർത്താവേ.
09.01.1988 Science
കർത്താവേ, അങ്ങയുടെ തിരുമുറിവുകൾ സ്വന്തം ശരീരത്തിൽ അനുഭവിക്കുന്നവരിൽ (പഞ്ചക്ഷതധാരികളിൽ) വിശ്വസിക്കാത്ത ശാസ്ത്രജ്ഞരെക്കുറിച്ചു ഞാൻ വായിച്ചിട്ടിണ്ട്. അവർ പറയുന്നത് പഞ്ചക്ഷതധാരികൾ മനോരോഗികളാണെന്നും, പഞ്ചക്ഷതങ്ങൾ ഏതോ തരത്തിലുള്ള മാനസിക നിർദ്ദേശം എന്ന പ്രതിഭാസത്താൽ സംഭവിക്കുന്നതാണെന്നുമാണ്. അത്ഭുതങ്ങളിൽ അവർ ഒട്ടും വിശ്വസിക്കുന്നില്ലെന്ന് അവർ തുറന്നു സമ്മതിക്കുന്നു. ഇതിനെല്ലാം ശാസ്ത്രീയമായ വിശദീകരണം നൽകുവാൻ സാധിക്കുമെന്ന് അവർ പറയുന്നുണ്ടെങ്കിലും, അവർ യാതൊരു വിശദീകരണവും തരുന്നില്ലതാനും.
എനിക്കെതിരെയുള്ള ശാസ്ത്രജ്ഞരുടെ ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് ശാസ്ത്രം. എന്നെ ഒരിക്കലും കേൾക്കുവാൻ പോലും തയ്യാറാകാത്തവർ നിങ്ങളുടെ ഇടയിലുണ്ട്. എൻറെ ദൃഷ്ടിയിൽ ഇക്കുട്ടരാണ് ഏറ്റവും ദയനീയാവസ്ഥയിലുള്ളവർ. നഷ്ടപ്പെട്ടിരിക്കുന്ന അത്തരം വ്യക്തികൾക്കുവേണ്ടി പ്രാർത്ഥിക്കുക.
10.02.1988. I give My Word freely
എൻറെ ദൈവമേ, എനിക്കു ലഭിക്കുന്നതുപോലെ പലർക്കും അങ്ങിൽനിന്നു സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് കേൾക്കുന്നു. അതൊരു നല്ല കാര്യമാണ്. എനിക്കു അങ്ങയുടെ സന്ദേശങ്ങൾ ലഭിക്കുന്നതിൽനിന്നും വിത്യസ്തമാണെങ്കിൽത്തന്നെയും അവ ഓരോന്നും അതിസ്വാഭാവികമായ വിധത്തിലുള്ളതാണ് .
എനിക്കു ലഭിക്കുന്നതിനു സമാനമായ ദൈവീക സന്ദേശങ്ങൾ ലഭിക്കുന്ന രണ്ടു സ്ത്രീകളെക്കുറിച്ചു ഞാൻ കേട്ടിട്ടുണ്ട്. വിശുദ്ധ ജോണിനെപ്പോലെ (St. John of the Cross) അവരും സന്ദേശങ്ങൾ ലഭിക്കുമ്പോൾ തീക്ഷണമായ സ്വർഗ്ഗീയാനുഭൂതിയിലായിത്തീരുന്നു. പരിശുദ്ധാത്മാവിൻറെ പ്രവർത്തനങ്ങളാണിവയെല്ലാം.
എൻറെ വചനം ഞാൻ സൗജന്യമായി നൽകുന്നു. ഞാൻ ഇനിയും എൻറെ വചനം സൗജന്യമായിത്തന്നെ നൽകും.
പ്രിയപ്പെട്ടവളേ, എന്നെ പ്രസാദിപ്പിക്കുക. എന്നോടൊപ്പം പ്രാർത്ഥിക്കുക. നിനക്ക് എൻറെ കൃപ ലഭിച്ചിരിക്കുന്നു. വരൂ, നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം:
“ നീതിമാനായ പിതാവേ,
അങ്ങയുടെ പരിശുദ്ധമായ അഭീഷ്ടം നിറവേറ്റുവാൻ ഞാൻ തയ്യാറാണ്.
അങ്ങയുടെ സ്നേഹാർദ്രമായ ഹൃദയത്തിൽ തറച്ചിരിക്കുന്ന മുള്ളുകളെ, എൻറെ സ്നേഹത്താൽ പറിച്ചുനീക്കിക്കളഞ്ഞുകൊണ്ട്, അങ്ങയെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി വരുവാൻ ഞാൻ ഒരുക്കമാണ്. അമ്മേൻ.”
വരൂ, പാപപരിഹാരത്തിനുവേണ്ടിയുള്ള വളരെ ഫലപ്രദമായ മറ്റൊരു പ്രാർത്ഥന കൂടി ഞാൻ നിന്നെ പഠിപ്പിക്കാം. എന്നോടൊപ്പം ഈ പ്രാർത്ഥന ഏറ്റുചൊല്ലുക:
ഇത്തരത്തിൽ പ്രാർത്ഥിക്കുവാൻ എൻറെ മാലാഖമാരെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്.
“അതെ കർത്താവേ, അങ്ങാണ് എൻറെ യഥാർത്ഥ പ്രത്യാശ. അങ്ങാണ് എൻറെ ആനന്ദം. അങ്ങാണ് എൻറെ പുഞ്ചിരി. ഞാൻ അങ്ങിൽ വിശ്വസിക്കുന്നു. അങ്ങാണ് എൻറെ ജീവിതത്തിൻറെ ആനന്ദം. അങ്ങാണ് എൻറെ ജീവൻ. ഞാൻ എന്നേക്കും അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ആമ്മേൻ.”
എൻറെ അടുക്കലേക്കു വരൂ. എൻറെ കുരിശടയാളം വരയ്ക്കുക.
(യേശുവിൻറെ തിരുമുഖചിത്രത്തിനടുത്തേക്കു വരുവാനാണ് അവിടുന്ന് ഉദ്ദേശിച്ചത്.)
(ഞാൻ എഴുന്നേറ്റു യേശുവിൻറെ തിരുമുഖ ചിത്രത്തിനടുത്തേക്കു ചെന്ന്, അവിടെ മുട്ടുകുത്തി, ഞാൻ എൻറെമേൽ കുരിശടയാളം വരച്ചു.)
അതെ, ത്രീയേകദൈവത്തിൽ തന്നെ. മകളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നമുക്ക്, നമ്മൾ?
അതെ, കർത്താവേ.
അവരോടു നീ പറയണം. . . അവരോടു നീ പറയണം…
(ഓർത്തഡോക്സ് സഭ പഠിപ്പിക്കുന്ന രീതിയിൽ ഞാൻ എന്നെത്തന്നെ കുരിശടയാളത്താൽ മുദ്രകുത്തി. തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിലെ വിരൽ ഇവ മൂന്നും കൂടി ചേർത്തു കുരിശടയാളം വരച്ചു. ത്രീയേകദൈവത്തിൻറെ അടയാളം പരിശുദ്ധത്രീത്വത്തെ സൂചിപ്പിക്കുന്നു.)
12.01.1988 To unite you must all bend
കർത്താവേ, എൻറെ ദൈവമേ.
വാസുലാ, ഞാൻ നിന്നെ സഹായിക്കട്ടെ. ലംമ്പമായി ഉറച്ചു നിൽക്കുന്ന മൂന്ന് ഇരുമ്പുദണ്ഡുകൾ ഒരു ദർശനത്തിൽ നിന്നെ കാണിച്ചത് നീ ഇപ്പോൾ ഓർക്കുന്നുണ്ടോ?
കർത്താവേ, അതെ, ഞാൻ അത് ഓർക്കുന്നുണ്ട്.
ഐക്യപ്പെടേണ്ടതിനു മൂന്നു ദണ്ഡുകളും വളയേണ്ടിയിരിക്കുന്നു. രണ്ടു ദണ്ഡുകൾ മാത്രം വളഞ്ഞാൽ മതിയെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.
വാസുലാ, നിങ്ങൾ എല്ലാവരെയും ഐക്യപ്പെടുത്തുന്നതിന്, നിങ്ങളുടെ ദൈവമായ എനിക്കു, വ്യക്തമായ പദ്ധതിയുണ്ടെന്ന കാര്യം നീ മനസ്സിലാക്കുന്നുണ്ടോ?
ഒരാൾ എപ്രകാരമാണ് കുരിശടയാളത്താൽ തന്നെത്തന്നെ മുദ്രിതമാക്കേണ്ടെതെന്ന കാര്യം ഇന്നലെത്തെ സന്ദേശത്തെ സംബദ്ധിച്ച് അങ്ങയോടു ചോദിക്കണമെന്ന് ഞാൻ കരുതിയിരുന്നു.
മകളേ, അത് എനിക്കറിയാം. അക്കാരണത്താലാണ് നിങ്ങൾ എല്ലാവരും ഐക്യപ്പെടുന്നതിന്, നിങ്ങൾ എല്ലാവരും വളയുവാൻ തയ്യാറാകണം എന്ന വസ്തുത നീ ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്.
ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. എൻറെ അനന്തമായ കരുണനിമിത്തമാണ്, പരസ്പരം ഐക്യപ്പെടുന്നതിന് നിങ്ങളെ സഹായിക്കുവാൻവേണ്ടി ഞാൻ ഇറങ്ങിവരുന്നത്.
വാസുലാ, ഹൃദയലാളിത്യത്തിൽ എന്നെ അന്വേഷിക്കുക. ഞാൻ സ്നേഹമാകുന്ന ദൈവമാണ്.
ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്.
ഐക്യപ്പെടുവാൻ പ്രാപ്തരകേണ്ടതിനുള്ള എൻറെ വഴികളെക്കുറിച്ച് നിങ്ങൾ ഓർക്കുക. നിങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾ ഉപേക്ഷിക്കുക. എൻറെ വചനം ഭരമേല്പിക്കപ്പിക്കപ്പെട്ടിരിക്കുന്നവരും, അനേകായിരക്കണക്കിനു മനുഷ്യരുടെ രക്ഷയുടെകാര്യം ഏല്പിക്കപ്പെട്ടിരിക്കുന്നവരുമായ നിങ്ങൾ എൻറെ സ്വരം തിരിച്ചറിഞ്ഞ് അംഗീകരിക്കുക.
എൻറെ ആട്ടിൻകൂട്ടത്തിൻറെ ഇടയരായി ഞാൻ നിയോഗിച്ച നിങ്ങൾ എന്തുകൊണ്ടാണ് എൻറെ താത്പര്യങ്ങൾ അന്വേഷിക്കാതെ നിങ്ങളുടെ താത്പര്യങ്ങൾ അന്വേഷിക്കുന്നത്? എൻറെ ആടുകൾ ചിതറിക്കപ്പെട്ടിരിക്കുന്നു. അവ പലതായി ചിതറിക്കപ്പെട്ടിരിക്കുന്നു.
പുഷ്പമേ, എല്ലാ ജനതകളേയും, എല്ലാ പുരോഹിതൻമാരെയും ഒന്നിച്ചുകൂട്ടിക്കൊണ്ട്, നിങ്ങൾ എല്ലാവരെയും എൻറെ സ്നേഹത്താൽ നവീകരിക്കുവാൻ ഇതാ ഞാൻ നിന്നിലൂടെ ഇറങ്ങിവന്നിരിക്കുന്നു.
കർത്താവേ, എൻറെ രക്ഷകാ, എങ്ങനെയാണ് അവർ അവരുടെ തെറ്റുകൾ തിരിച്ചറിയുക?
തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുവാനുള്ള ഏക മാർഗ്ഗം എൻറെ അഭീഷ്ടം അന്വേഷിക്കുക എന്നുള്ളതാണ്. പശ്ചാത്തപിക്കുക. എൻറെ കാരുണ്യത്തെക്കുറിച്ചു ചിന്തിക്കുക. എൻറെ ദൈവികപരിപാലനയുടെ പ്രവൃത്തികളെ ചവുട്ടിമെതിക്കുന്നതിനുപകരം അവയിൽ വിശ്വസിക്കുക. ആത്മാർത്ഥമായി എന്നെ ആരാധിക്കുക. നിങ്ങളുടെ താത്പര്യങ്ങളല്ല, എൻറെ താത്പര്യങ്ങൾ അന്വേഷിക്കുക.
കർത്താവേ, “താത്പര്യങ്ങൾ” എന്ന വാക്ക് ഗ്രഹിക്കുവാൻ സാധിക്കാത്തതിൽ എന്നോടു ക്ഷമിക്കണമെ. കർത്താവേ, “എൻറെ താത്പര്യങ്ങൾ” എന്ന വാക്കുകൾകൊണ്ട് ഇപ്പോൾ പലതായി ചിതറിക്കപ്പെട്ടിരിക്കുന്ന അങ്ങയുടെ ആടുകളെ ഒരുമിച്ചുകൂട്ടുക എന്നാണോ അങ്ങ് അർത്ഥമാക്കുന്നത്?
പ്രിയപ്പെട്ടവളേ, ഞാൻ എന്താണ് ഏറ്റവും അധികം ആഗ്രഹിക്കുന്നതെന്ന് നീ പോലും മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ, ഞാൻ ഇക്കാര്യം മാത്രമല്ല ആഗ്രഹിക്കുന്നത്. വാസുലാ, ഈ വെളിപാടുകളിലുള്ള സന്ദേശങ്ങൾ വീണ്ടും വീണ്ടും വായിക്കുമ്പോൾ എൻറെ ആഗ്രഹങ്ങൾ എന്തെന്ന് നീ മനസ്സിലാക്കും.
അതെ, കർത്താവേ.
മകളേ, നിന്നെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവാൻ ഞാൻ നിന്നെ ഓർമ്മിപ്പിക്കാം.
സ്നേഹം എപ്പോഴും ക്ഷമയും ദയയും ഉള്ളതാണ്. പരിശുദ്ധയായി ജീവിക്കുക. മകളേ, നീ എന്നോടൊപ്പമായിരിക്കുമ്പോൾ എനിക്കു നിന്നോടുള്ള ക്ഷമയെക്കുറിച്ചു നീ ചിന്തിക്കണം.
(ദൈവം സ്നേഹമല്ലായിരുന്നെങ്കിൽ, പണ്ടേതന്നെ അവിടുന്ന് എന്നെ സംഹരിച്ചുകളയുമായിരുന്നു.)
എൻറെ പ്രതിഛായായിരിക്കുക. എന്നിൽ പ്രത്യാശിക്കുക. സ്നേഹിക്കുക. എനിക്കു പ്രിയപ്പെട്ടവളേ, വരൂ, നിൻറെ ദൈവമായ എന്നിൽ വിശ്രമിക്കുക. നമുക്ക്, നമ്മൾ?
എന്നെ പൊതിയുന്ന അങ്ങയുടെ സ്നേഹത്തെ ഓർത്ത് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. എന്നോടുള്ള അങ്ങയുടെ ക്ഷമയ്ക്കും, ദയയ്ക്കും, അനുകമ്പയ്ക്കും ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. ഞാൻ അങ്ങിൽ വിശ്വസിക്കുന്നു. ഞാൻ അങ്ങയെ ആരാധിക്കുന്നു. ഞാൻ അങ്ങിൽ പ്രത്യാശിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ആമ്മേൻ.
അല്ലയോ പ്രിയപ്പെട്ടവളേ, നിൻറെ ഈ വാക്കുകൾ കേട്ട് എൻറെ ഹൃദയത്തിൽ സ്നേഹം ഉയർന്നുപൊന്തുന്നു.
(ദൈവം വളരെ സന്തോഷവാനായി കാണപ്പെട്ടു.)
ഓ ദൈവമേ, എനിക്ക് എങ്ങനെ അങ്ങയെ സ്നേഹിക്കാതിരിക്കുവാൻ പറ്റും?
ഞാൻ മൺകട്ടയാണെങ്കിലും ഞാൻ അങ്ങയുടെതാണ്.
ഞാൻ ചെയ്യുന്നതെല്ലാം അങ്ങയോടുള്ള സ്നേഹത്തെപ്രതിയാണ്.
ഞാൻ എൻറെ താത്പര്യങ്ങൾ അന്വേഷിക്കുന്നില്ല.
അങ്ങയുടെ നാമത്തെ മഹത്ത്വപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.
അങ്ങയുടെ ആടുകളെ അങ്ങയുടെ പക്കൽ തിരിച്ചെത്തിക്കുവാൻ ഞാൻ പരിശ്രമിക്കുന്നു.
കർത്താവേ, അങ്ങയുടെ അഭീഷ്ടം എന്തെന്ന് ഞാൻ അന്വേഷിക്കുന്നു.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
അങ്ങ് എന്നെ പഠിപ്പിച്ച, അങ്ങ് എനിക്കു നല്കിയ സ്നേഹത്താൽ, എനിക്ക് അങ്ങയോടുള്ള സ്നേഹത്താൽ ഞാൻ അങ്ങയോടു അപേക്ഷിക്കുകയാണ്, അങ്ങയുടെ ഹിതമാണെങ്കിൽ എൻറെ വിശ്വാസത്തെ ശക്തിപ്പെടുത്തണമെ; പരിധിയില്ലാത്തവിധം അങ്ങയെ സ്നേഹിക്കുവാൻ എന്നെ പ്രാപ്തയാക്കണമെ;
തുടർന്നും അങ്ങയെ മഹത്ത്വപ്പെടുത്തുവാൻ എനിക്കു കൃപ നൽകണമെ. ആമ്മേൻ.
എൻറെ തോട്ടത്തിലെ പഴങ്ങൾക്കൊണ്ട് ഞാൻ നിന്നെ പോഷിപ്പിക്കും. പ്രിയപ്പെട്ടവളേ, നിന്നെ പീഡിപ്പിക്കുന്നവരുടെ കൺമുമ്പിൽ ഞാൻ നിന്നെ പോഷിപ്പിക്കും. എന്തെന്നാൽ, ഇത് എൻറെ അഭിഷ്ടമാണ്.
കർത്താവായ യേശുവേ, അങ്ങേയ്ക്കു നന്ദി.
ഞാൻ നിനക്കു നൽകിയിരിക്കുന്നതിനെ മുറുകെപ്പിടിക്കുക. നിനക്കു ലഭിച്ച സമ്മാനം മറ്റൊരുവനും നിന്നിൽനിന്ന് എടുത്തുമാറ്റാതിരിക്കട്ടെ. എന്നിൽ ഉറച്ചു വിശ്വസിക്കുക. ഇതാ, എൻറെ കരം പിടിച്ചുകൊള്ളുക. ഞാൻ നിൻറെ ചെവികളിൽ എന്തെങ്കിലും പറഞ്ഞുതരുമ്പോൾ നീ അതു ശ്രദ്ധിക്കണം.
13.01.1988 Peter, why are my disciples dispersed in Enmity
കർത്താവേ, അനേകർ അങ്ങ് അനീതി പ്രവർത്തിക്കുന്നെന്ന് കുറ്റപ്പെടുത്തുന്നു.
“ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ..... ദൈവം അനീതി പ്രവർത്തിക്കുന്നു…. “ ഇങ്ങനെ പലതും പറഞ്ഞുകൊണ്ട് അവർ അങ്ങിൽനിന്ന് ഓടിയകലുവാൻ ശ്രമിക്കുന്നു.
പുഷ്പമേ, ഇക്കൂട്ടരോട് ഞാൻ പറയുന്നു:
“നിങ്ങൾ മരിക്കുന്നെങ്കിൽ, അതിനുകാരണം നിങ്ങൾ സ്വയം ചെയ്തുകൂട്ടിയ തിന്മ മൂലമാണ്. നിങ്ങളുടെ വിശ്വാസരാഹിത്യത്തിൻറെ ഫലമാണിത്. അതിനാൽ പശ്ചാത്തപിക്കുക; നിങ്ങളുടെ പാപങ്ങൾ പരിത്യജിക്കുക. എൻറെ അടുക്കലേക്കു മടങ്ങി വരുക, ഞാൻ നിങ്ങളോടു ക്ഷമിക്കും.”
എന്നെ നിങ്ങളുടെ രക്ഷകനും സമാശ്വാസകനുമായി കാണുക. ഇന്നത്തെ അന്ധകാരം നിറഞ്ഞ ലോകത്തിൽ പ്രകാശമായി പ്രശോഭിക്കുവാനായി ഞാൻ വന്നിരിക്കുന്നു.
എൻറെ ഭവനമായ സഭയിൽ ആശയകുഴപ്പവും, ആത്മാർത്ഥതയില്ലാത്ത സംവാദവും , സ്വാർത്ഥതാത്പര്യങ്ങളും, അശുദ്ധിയും ഭരണം നടത്തുന്നു.
പത്രോസേ! പത്രോസേ! എന്തുകൊണ്ടാണ് എൻറെ എല്ലാ ശിഷ്യരും ശത്രുതനിമിത്തം ചിതറിപ്പോയിരിക്കുന്നത്? എൻറെ കരത്താൽ വിശുദ്ധീകരിക്കപ്പെട്ടവനേ, എൻറെ സഹോദരാ, അനാദികാലം മുതലേ ഞാൻ നിന്നെ സ്നേഹിക്കുന്നു.
എൻറെ സ്വന്തപ്പെട്ടവർതന്നെ കുത്തിത്തറച്ച മുള്ളുകളാൽ എൻറെ തിരുഹൃദയം മുറിവേറ്റിരിക്കുന്നു. ഞാൻ സ്നേഹിക്കുന്ന എൻറെ സ്വന്തപ്പെട്ടവർതന്നെ.
മുറിവേല്പിക്കപ്പെട്ടിരിക്കുന്ന എൻറെ തിരുഹൃദയം ഞാൻ നിന്നെ കാണിച്ചുതരാം. അവർ വീണ്ടും എൻറെ തിരുഹൃദയം കുത്തിക്കീറിക്കൊണ്ടിരിക്കുകയാണ്. എൻറെ രക്തം ചീറ്റിത്തെറിക്കുന്നു. അവർ എന്നെ വീണ്ടും കുരിശിൽ തറച്ചുകൊണ്ടിരിക്കുന്നു. അവർ ആത്മാർത്ഥതയില്ലാത്തവരാണ്. സ്നേഹരാഹിത്യംമൂലം എൻറെ ശരീരമാകുന്ന സഭ വേദനിക്കുന്നുണ്ട്. സ്നേഹത്തിൻറെ അഭാവത്താൽ എൻറെ അധരങ്ങൾ ഉണങ്ങിവരണ്ടിരിക്കുന്നു. പ്രിയപ്പെട്ടവളേ, എനിക്കു ദാഹിക്കുന്നു.
അവർ എൻറെ മാർഗ്ഗങ്ങൾ മറന്നുപോയി. ഞാൻ വിനീതഹൃദയനും, ശാന്തശീലനും, സ്നേഹേത്തിൻറെ പൂർണ്ണതയാണെന്നും അവർ മറന്നുപോയിരിക്കുന്നു. ഞാൻ നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ.
എന്തിനാണ് എൻറെ സഭയിൽ പോരാട്ടം നടത്തുന്നത്? എൻറെ സാന്നിദ്ധ്യത്തിൽ നിങ്ങൾ എന്തിനാണ് തർക്കങ്ങളിൽ ഏർപ്പെടുന്നത്? എന്തിനാണ് പരസ്പരം വെറുപ്പുവെച്ചുപുലർത്തുന്നത്? എന്തിനാണ് നിങ്ങൾ വിഷലിപ്തമായ പ്രസ്താവനകൾ നടത്തുന്നത്?
അവരുടെ വിശുദ്ധി എവിടെപ്പോയി? എന്തുകൊണ്ടാണ് അവർ എൻറെ പൂന്തോട്ടത്തെ അവഗണിക്കുന്നത്? അവർ എന്തിനാണ് എൻറെ ആടുകളെ
പൂർവ്വാധികം കൂടുതലായി ചിതറിച്ചുകൊണ്ടിരിക്കുന്നത്? ആടുകളിൽ അവശേഷിക്കുന്നവ തന്നെ ആട്ടിൻകൂട്ടിൽനിന്നും താമസിയാതെ അപ്രത്യക്ഷമാകും. കാരണം ഇടയൻമാരായ അവർ അവയെ പരിത്യജിച്ചിരിക്കുന്നു.
പത്രോസേ, ഇടയൻമാർ (സഭാധികാരികൾ) പരസ്പരം കുറ്റം ആരോപിക്കുന്നതുകണ്ട് എൻറെ കണ്ണുകൾ വാടിത്തളർന്നിരിക്കുന്നു. അവർ എൻറെ ഭൂമിയെല്ലാം ശുന്യമാക്കിയിട്ടിരിക്കുന്നതിനാൽ എൻറെ ആടുകൾക്കു കൊടുക്കുവാൻ അവരുടെ പക്കൽ യാതൊന്നുമില്ല.
അവരുടെ പ്രവൃത്തികൾ എനിക്കു സ്വീകര്യമല്ല. ഞാൻ അവർക്കു സ്നേഹവും സമാധാനവും നൽകി. മറ്റുള്ളവരെ കുറ്റം വിധിക്കുവാൻ ഞാൻ ഒരിക്കലും അവരെ പഠിപ്പിച്ചിട്ടില്ല.
വാസുലാ, അനുകമ്പയോടെയാണ് ഞാൻ ഭരണം നടത്തുന്നത്.
എൻറെ തിരുഹൃദയം മുറിയുകയും, അതിൽനിന്നു രക്തം വാർന്നൊലിക്കുകയും ചെയ്യുന്നു. എന്തുകാരണത്താലാണ് അവർ എന്നെ പ്രകോപിപ്പിക്കുന്നത്?
താൻ പ്രാകാശത്തിലാണെന്നു പറയുകയും, അതേസമയം തൻറെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ ഇപ്പോഴും അന്ധകാരത്തിലാണെന്നു ഞാൻ പറഞ്ഞിട്ടില്ലേ?
“നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിൻറെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ചു ഓർത്താൽ, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുമ്പിൽ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയർപ്പിക്കുക” എന്ന എൻറെ വചനത്തിൽ ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് അവർ യഥാർത്ഥത്തിൻ മനസ്സിലാക്കിയിട്ടുണ്ടോ?
ഒരാൾ മറ്റുള്ളവരുമായി എപ്രകാരം പരസ്പരം ഐക്യത്തിലും സ്നേഹത്തിലും കഴിയണമെന്ന് എൻറെ ഈ വചനത്തിലൂടെ ഞാൻ അർത്ഥമാക്കി. പരസ്പരം സമാധാനത്തിൽ വസിക്കുക. എൻറെ ആലയത്തിൽ എനിക്കു കാഴ്ചവസ്തു അർപ്പിക്കുവാനെത്തുന്നതിനുമുമ്പ് മറ്റുള്ളവരുമായി രമ്യതപ്പെടുക.
എൻറെ ഹൃദയത്തിലോ എൻറെ ആദ്യ ശിഷ്യൻമാരുടെ ഹൃദയങ്ങളിലോ ഒരിക്കലും സ്നേഹത്തിൻറെ അഭാവം ഉണ്ടായിട്ടില്ല.
കർത്താവേ, അങ്ങു സഹിക്കുന്നതു കണ്ട് ഞാനും സഹിക്കുന്നു. അങ്ങയുടെ ക്ഷമ വളരെ വലുതാണ്!
മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവളായ എൻറെ കുഞ്ഞേ വാസുലാ, എന്നിൽ വിശ്വസിക്കുക. എന്നിൽ പ്രത്യാശയർപ്പിക്കുകയും, എന്നെ സ്നേഹിക്കുകയും ചെയ്യുക. കർത്താവായ ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല.
കർത്താവേ, അങ്ങ് എന്നെ ഉയിർപ്പിച്ചതുപോലെ അങ്ങയുടെ മറ്റു മക്കളേയും ഉയിർപ്പിക്കണമേ.
ഞാൻ അവരെ ഉയിർപ്പിക്കും. പക്ഷേ, നീ എന്നോടു പ്രാർത്ഥിച്ചതുകൊണ്ടല്ല ഞാൻ അവരെ ഉയിർപ്പിക്കുന്നത്. ഞാൻ അവരെ ഉയിർപ്പിക്കും; എന്തെന്നാൽ ഇത് എൻറെ എക്കാലത്തേയും അഭീഷ്ടമാണ്.
വരൂ, എൻറെ സാന്നിദ്ധ്യം വിസ്മരിക്കരുത്. പ്രിയപ്പെട്ടവളേ, അവസാനം ഞാൻ വിജയം വരിക്കും.
18.01.1988 You will listen again and not understand
കർത്താവേ, ഇപ്പോൾ സംഭവിക്കുന്നതും, ഇനി സംഭവിക്കാനിരിക്കുന്നതും അങ്ങയുടെ അഭീഷ്sപ്രകാരമാണെങ്കിൽ, അങ്ങ് അനുവദിച്ചതുകൊണ്ടാണെങ്കിൽ, അങ്ങയുടെ സന്ദേശം എല്ലാവരും സ്വീകരിക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കിൽ, എന്തുകൊണ്ടാണ് അങ്ങയുടെ സന്ദേശം സ്വീകരിക്കുവാൻ അവരെ ഇടവരുത്താത്തതെന്ന് എനിക്കു മനസ്സിലാവുന്നില്ല. എന്തുകൊണ്ടാണ് അവരെ അങ്ങയുടെ ബോധജ്ഞാനം നൽകി പ്രകാശിപ്പിക്കാത്തത്?
പ്രിയപ്പെട്ട മകളേ, നിന്നെ സൗഖ്യപ്പെടുത്തിക്കൊണ്ട്, ഞാൻ നിന്നെ മാനസാന്തരപ്പെടുത്തിയിരിക്കുന്നതിനാൽ നീ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുക. എന്നെ ഭയപ്പെടുന്നവരെപ്രതി എൻറെ കരുണ തലമുറകളോളം വ്യാപിക്കുന്നു. എന്നാൽ, എന്നെ കുത്തിത്തുളയ്ക്കുന്ന മുള്ളുകളെപ്രതി ഏശയ്യാ പ്രവചകൻറെ പ്രവചനം വീണ്ടും ആവർത്തിക്കപ്പെടുന്നു:
“നിങ്ങൾ തീർച്ചയായും കേൾക്കും, എന്നാൽ മനസ്സിലാക്കുകയില്ല; നിങ്ങൾ തീർച്ചയായും കാണും, എന്നാൽ ഗ്രഹിക്കുകയില്ല. അവർ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ട് കേട്ട്, ഹൃദയംകൊണ്ടു മനസ്സിലാക്കി, മാനസാന്തരപ്പെടുകയും ഞാൻ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് ഈ ജനതയുടെ ഹൃദയം കഠിനമായിത്തീർന്നിരിക്കുന്നു; ചെവിയുടെ കേൾവി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവർ അടച്ചുകളഞ്ഞിരിക്കുന്നു.”
മകളേ, ഞാൻ അവരുടെ മർക്കടമുഷ്ടി സ്വഭാവം അനാദികാലം മുതൽ തന്നെ മുൻകുട്ടി അറിഞ്ഞിട്ടുണ്ടായിരുന്നു. ഇക്കാലത്തുളള ദൈവികപരിപാലനയുടെ പ്രവൃത്തികളെ അവർ തിരസ്കരിക്കുന്നതിലൂടെ, അവരുടെ പ്രത്യേകാവകാശങ്ങൾ അവരുതന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു.
വാസുലാ, ഞാൻ നിന്നിൽ അന്വേഷിക്കുന്ന സ്നേഹവും, വിശ്വാസവും, പ്രത്യാശയും നീ ആർജ്ജിച്ചെടുക്കുന്നതിനുവേണ്ടി അനേകം തവണ പ്രാർത്ഥിക്കണം.
ആത്മാർത്ഥതയുള്ളവരെ ഞാൻ ബോധജ്ഞാനം നൽകി പ്രകാശിപ്പിക്കും. ബുദ്ധിമാൻമാരെ ഞാൻ ബോധജ്ഞാനം നൽകി പ്രകാശിപ്പിക്കുകയില്ല. കാരണം അവരിൽ ആത്മാർത്ഥത ഇല്ല.
കർത്താവായ ഞാൻ വിനീതഹൃദയരേയും, നിസ്സഹായരെയും അന്വേഷിക്കുന്നു. നീ എത്രമാത്രം ചെറുതായി നിലകൊള്ളുന്നുവോ, അത്രയധികം കൂടുതലായിരിക്കും, നിന്നെ എന്നിലേക്ക് എടുത്തുയർത്തുവാനായി, നിന്നിലേക്ക് കുനിഞ്ഞിറങ്ങിവരുന്ന എൻറെ മഹത്ത്വം. നീ എത്രമാത്രം ചെറുതും അപ്രധാനവുമായി നിലകൊള്ളുവാൻ തയ്യാറാകുന്നുവോ അത്രമാത്രം എളുപ്പമുള്ളതായിരിക്കും എൻറെ തിരുഹൃദയത്തിലേക്കുള്ള നിൻറെ പ്രവേശനം.
വാസുലാ, നിനക്കു മനസ്സിലാകുന്നുണ്ടോ?
(യേശു ഒരു ദർശനത്തിൽ എന്നെ ഒരു ഇടനാഴി (Corridor ) കാണിച്ചുതന്നു. ആ ഇടനാഴിയിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് ഒരു വലിയ പാറക്കല്ലുണ്ടായിരുന്നു. അപ്പുറത്തുനിന്നുവരുന്ന അതിശക്തമായ പ്രകാശം ഇടനാഴിയിലേക്കു പ്രവേശിക്കുന്നതിനു തടസ്സമായി ആ പാറക്കല്ല് നിലകൊണ്ടു.)
എൻറെ അടുക്കലേക്കുള്ള വഴിയിൽ തടസ്സം സൃഷ്ടിക്കുന്നവരുടെ പ്രതീകമാണ് ആ വലിയ പാറക്കല്ല്. അവരുടെ സ്ഥാനമാനങ്ങളുടെ വലിപ്പം എന്നെ അന്വേഷിക്കുന്നവരിലേക്കുള്ള എൻറെ പ്രകാശത്തെ തടസ്സപ്പെടുത്തി മറച്ചുകളയുന്നു. ഇക്കൂട്ടരോട് കർത്താവായ ഞാൻ പറയുന്നു, നിങ്ങളുടെ പ്രതാപങ്ങളെ ഞാൻ സഹിക്കുകയില്ല. നിങ്ങളുടെ ധിക്കാരം എന്നെ മടുപ്പിക്കുന്നു. നീതിയുടെ എൻറെ പാനപാത്രം ഇതാ നിറഞ്ഞിരിക്കുന്നു. സമയം പൂർത്തിയാകുമ്പോൾ പശ്ചാത്തപിക്കുന്നതിനുവേണ്ടി ഓരോരുത്തരെയായി ഞാൻ അവരെ വിളിക്കും. അവിശ്വസ്തരായവർക്കു ഹാ ദുരിതം! അവർ എന്നെ അഭിമുഖീകരിക്കേണ്ടിവരും!
യേശുവേ, അങ്ങയുടെ യഥാർത്ഥ ശിഷ്യൻമാർ, വിനീതഹൃദയർ, നിസ്സഹായർ അങ്ങയുടെ ഈ വെളിപാടുസന്ദേശങ്ങളിൽ ആനന്ദിക്കും. എന്നാൽ, അങ്ങയോട് അവിശ്വസ്തരായിരിക്കുന്നവർ ഈ വെളിപാടുസന്ദേശങ്ങളിൽ സന്തോഷിക്കുകയില്ല. മറ്റുവാക്കുകളിൽ പറഞ്ഞാൽ ഈ സന്ദേശങ്ങൾ ചിലരെ സംബഡിച്ച് നന്മയ്ക്കും മറ്റു ചിലർക്കു നാശത്തിനും ഇടയാക്കും.
അതെ, വാസുലാ. ഇപ്പോൾ നീ കാര്യം ഗ്രഹിച്ചിരിക്കുന്നു.
(യേശു ദുഃഖത്തോടെയാണ് ഇക്കാര്യം പറഞ്ഞത്.)
പരിശുദ്ധ മറിയമേ, ഞാൻ ഒരു നികൃഷ്ടയാണെങ്കിലും, അങ്ങ് എനിക്കു തുണയായിരിക്കുമോ? എന്നെ പ്രോത്സാഹിപ്പിക്കണമേ. യേശുവിൻറ ഈ സന്ദേശങ്ങൾ സ്വീകരിക്കുന്ന സഭാധികാരികൾ ഉണ്ടാവുകയില്ലേ? ഒരാളെങ്കിലും അങ്ങയുടെ ഈ സന്ദേശം സ്വീകരിക്കുകയില്ലേ?
വാസുലാ, എൻറെ മകളേ, യേശു നിന്നെ സ്നേഹിക്കുന്നു. ഞാനും നിന്നെ സ്നേഹിക്കുന്നു. അനുഗ്രഹിക്കപ്പെട്ടവളേ, യേശുവും ഞാനും നിന്നെ ഇപ്പോൾ സഹായിക്കും. അവിടുത്തെ കൃപനേടുവാൻ നീ പ്രാർത്ഥിക്കണം.
അതെ, മാതാവേ. ഉചിതമായ വാക്കുകൾ കണ്ടെത്തുവാൻ എന്നെ സഹായിക്കണമേ.
പുഷ്പമേ, ഇത് ഞാനാണ്. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. അക്കാര്യത്തിൽ ഒരിക്കലും സംശയിക്കരുത്.
മാതാവേ, എന്നെ സഹായിക്കുന്നതിന് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു.
എൻറെ കുഞ്ഞേ, സ്നേഹം അനവധി പരീക്ഷണങ്ങളെ വിജയകരമായി അഭിമുഖീകരിക്കുവാൻ നിന്നെ സഹായിക്കും. യേശു നിന്നെ അവിടുത്തെ ശക്തിയാൽ ശക്തിപ്പെടുത്തും. ഞാൻ നിന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കും. ഭയപ്പെടേണ്ട; ഞാൻ നിന്നെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.
( സാത്താൻ എന്നെ നിരുത്സാഹപ്പെടുത്തുവാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനെയാണ് പരിശുദ്ധ മറിയം ഇവിടെ സൂചിപ്പിച്ചത്.)
പ്രിയപ്പെട്ടവളേ, ഞാനാണ് കർത്താവ്. എന്നെ ബഹുമാനിക്കുക; എന്നോടൊപ്പം നടക്കുക. എൻറെ അഭിലാഷങ്ങൾ നിറവേറ്റുവാൻ ഞാൻ നിനക്ക് എൻറെ ശക്തി തരും. ഞാൻ നിന്നെ എത്രയധികമായി സ്നേഹിക്കുന്നുണ്ട് ! നിനക്ക് ഒരിക്കലും ഗ്രഹിക്കുവാൻ കഴിയാത്തവിധം അത്രയധികമായി ഞാൻ നിന്നെ സ്നേഹിക്കുന്നു.
സമാധാനത്തിൻറെയും, കാരുണ്യത്തിൻറെയും, സ്നേഹത്തിൻറെയും, നീതിയുടെയുമായ എൻറെ സന്ദേശം, ഇതാ നിങ്ങളുടെ ഇടയിലേക്കു ഇറങ്ങിവരുന്നു.
എന്നെ മഹത്ത്വപ്പെടുത്തുക. എൻറെ സ്നേഹം നിന്നെ എൻറെ നീതിയിൽനിന്നു രക്ഷിക്കും.
എൻറെ സൃഷ്ടികൾ വീണ്ടും എന്നെ കേൾക്കാതിരിക്കുകയാണെങ്കിൽ, നീതി നിങ്ങളുടെമേൽ നിപതിക്കും. നിങ്ങൾക്ക് എൻറെ മുന്നറിയിപ്പു നൽകുവാൻ എൻറെ അനന്ത കാരുണ്യത്താൽ ഞാൻ നിങ്ങളുടെ അടുക്കലേക്കു വരുന്നു.
എൻറെ സൃഷ്ടികൾ പശ്ചാത്തപിക്കണമെന്നും, എന്നെ അംഗീകരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
ഫാത്തിമായിലെ തീർത്ഥാടനകേന്ദ്രം ഗരബന്ദാളിലെ ദൈവിക വെളിപ്പെടുത്തലുകൾക്കെതിരെ സഭാധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ദൂഷണങ്ങളുടെയും തിരസ്ക്കരണങ്ങളുടെയും പേരിൽ വിലപിക്കുന്നു. എൻറെ അന്തരാത്മാവ് വീണ്ടും അഗാധ ദുഃഖത്തിലാണ്. സമാനമായ ദുഃഖം എനിക്കു ഫാത്തിമായിലും ഉണ്ടായിരുന്നു.
എൻറെ ആത്മാവ് അവരിലും അവർ എന്നിലും വസിക്കുമ്പോൾ അവർക്ക് എങ്ങനെ ഇപ്രകാരം സംശയിക്കുവാൻ കഴിയുന്നു? ഫാത്തിമായിൽ ഞാൻ നൽകിയ സന്ദേശം ആദ്യം അവഗണിക്കപ്പെട്ടു. വളരെക്കാലം കഴിഞ്ഞാണ് സഭാധികാരികൾ ആ സന്ദേശം സ്വീകരിച്ചത്.
ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. കർത്താവായ ഞാനാണ് സംസാരിക്കുന്നത്. ഇക്കാര്യത്തിൽ ഒരിക്കലും സംശയിക്കരുത്. അന്ധകാരത്തിൽ നടക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക.
ഞാൻ പേരുചൊല്ലി തീരഞ്ഞെടുത്ത, ഞാൻ വിശുദ്ധീകരിച്ച പത്രോസേ, എൻറെ ദൃഷ്ടി ഒരിക്കലും നിന്നെ വിട്ടുപിരിഞ്ഞിട്ടില്ല.
(യേശു പെട്ടെന്ന് തിരിഞ്ഞ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയോടു സംസാരിക്കുന്നതുപോലെ കാണപ്പെട്ടു.).
ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം ഞാൻ നിന്നെ നിരീക്ഷിക്കുകയായിരുന്നു. എൻറെ സ്വന്തം സഹോദരാ, ഞാൻ നിൻറെ വാതിൽക്കൽ ഉണ്ട്. ഞാൻ നിൻറെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. നിൻറെ ഭവനത്തിൻറെഉള്ളിലേക്ക് എന്നെ പ്രവേശിപ്പിക്കുമോ?
പത്രോസേ, എന്നെ നിഷേധിക്കരുതേ. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെ കേൾക്കുക. എൻറെ സ്വരം ശ്രവിക്കുക. കർത്താവായ ഞാനാണിത്. നിനക്കു സമാധാനം ഉണ്ടാകട്ടെ. നീ ആനന്ദിക്കുക!
രക്തം വാർന്നൊലിക്കുന്ന എൻറെ ശരീരമായ സഭയെ ഐക്യപ്പെടുത്തുവാനായി ഞാൻ ഇതാ വന്നിരിക്കുന്നു. എൻറെ കുഞ്ഞാടുകളെ ഒന്നിച്ചുകൂട്ടുവാനായി ഞാൻ ഇതാ വന്നെത്തിയിരിക്കുന്നു. എൻറെ പൂന്തോട്ടത്തിനു ജലസേചനം നൽകുവാൻ ഞാൻ വന്നിരിക്കുന്നു. നിങ്ങളുടെ രക്ഷകനായ യേശുവാണ് ഞാൻ.
നോക്കൂ!
(യേശു അവിടുത്തെ വസ്ത്രം വശത്തേക്കു തുറന്ന്, ഹൃദയം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ കാണിക്കുന്നതുപോലെ തോന്നി.)
പത്രോസേ, നോക്കൂ. എൻറെ തിരുഹൃദയം ഇതാ വീണ്ടും അനേകം മുള്ളുകളാൽ കുത്തിക്കീറിക്കൊണ്ടിരിക്കുന്നു. ഞാൻ സ്നേഹിക്കുന്ന എൻറെ സ്വന്തപ്പെട്ടവർ തറച്ച മുള്ളുകളാൽത്തന്നെ!
എൻറെ അന്തരാത്മാവ് വീണ്ടുമൊരിക്കൽകൂടി മുറിവേല്ക്കപ്പെട്ടിരിക്കുന്നു. അവർ എൻറെയും എൻറെ മാതാവിൻറെയും ഹൃദയങ്ങളെ ചവുട്ടിമെതിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങളിൽ ഇതാ രണ്ടു മുൾക്കീരടങ്ങൾ വച്ചിരിക്കുന്നു. എൻറെ പാർശ്വം കുത്തിത്തുറക്കപ്പെട്ടിരിക്കുന്നു; എൻറെ രക്തം ചീറ്റിത്തെറിച്ചുകൊണ്ടിരിക്കുന്നു.
ഞാൻ ഇതാ നിൻറെ വാതിൽക്കൽ നിൽക്കുന്നു. നിഗൂഡമായ രക്ഷകരപദ്ധതി എൻറെ കൈവശം ഉണ്ട്. അത് ഇതാ ഇവിടെയുണ്ട്.
ഈ വെളിപാട് സന്ദേശം എൻറെ സ്വരം തന്നെയാണ്. നിങ്ങൾ എല്ലാവരെയും ഞാൻ ഹൃദയപൂർവം സ്നേഹിക്കുന്നു. എൻറെ പൂർണ്ണഹൃദയത്തോടെ ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു.
24.01.1988 How Little I am understood by My own
വാസുലാ, എൻറെ വികാരങ്ങൾ നിങ്ങളോടു തുറന്നുപറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്നെ ശ്രവിക്കുക. സഹോദരാ ! ദേഹീ! “എനിക്കു സമർപ്പിക്കപ്പെട്ടിരിക്കുന്ന സമർപ്പിതരെ മാത്രമേ ഞാൻ സമീപിച്ച്, ജ്ഞാനാഭിഷേകം ചെയ്യുകയുള്ളുവെന്ന തത്വം വലിച്ചെറിയുക.”
ഭക്തരെ മാത്രമല്ല ഞാൻ സമീപിക്കുന്നത്. ഞാൻ യാതൊരു വിത്യാസമോ, വേർതിരിവോ കാണിക്കുന്നില്ല. എന്താ, ആരോടെങ്കിലും വിശേഷ സ്നേഹം വച്ചുപുലർത്തുന്ന ദൈവമാണോ ഞാൻ?
എൻറെ കൃപാദാനങ്ങൾ സമർപ്പിതരായ സന്യാസിമാർക്കും സന്യാസിനിമാർക്കും മാത്രമേ നൽകപ്പെടുന്നുള്ളൂ എന്ന് നിങ്ങളിൽ അനേകർ വിശ്വസിക്കുന്നതു കാണുമ്പോൾ എൻറെ ഹൃദയത്തിനു വലിയ വേദനയുണ്ടാകുന്നു.
എൻറെ കുഞ്ഞേ, എൻറെ സ്വന്തപ്പെട്ടവർ എന്നെ എത്രമാത്രം കുറച്ചാണ് മനസ്സിലാക്കുന്നതെന്ന് നിനക്കു മനസ്സിലാകുന്നുണ്ടോ?
(യേശു വളരെ വ്യസനത്തോടെ അവിടുത്തെ ശിരസ്സ് ഒരു വശത്തേക്കു ചെരിച്ചു. അവിടുത്തെ ഒരു കരം ഹൃദയത്തോടു ചേർത്തുപിടിച്ചു. ഈ രീതിയിൽ അവിടുന്ന് കുറെനേരം ഇരിക്കുന്നതായി കാണപ്പെട്ടു. അവിടുന്ന് വളരെ സുന്ദരനാണ്.)
എൻറെ സഭയുടെ പുറത്തുള്ള അനേകരെ ഞാൻ സമീപിച്ചിട്ടുണ്ട്. അതെ, വളരെ നികൃഷ്ടാവസ്ഥയിലുള്ള മനുഷ്യരെത്തന്നെ ഞാൻ സമീപിച്ച്, അവരെ എൻറെ വിശ്വസ്ത ഭക്തരായി രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. ഞാൻ അവരിൽനിന്നു ശിഷ്യൻമാരെ രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അനേകം സഭാധികരികൾ എൻറെ ഇത്തരം ദൈവീകപ്രവൃത്തികളെ അവഗണിക്കുകയും, ഞാൻ ഇങ്ങനെ രൂപപ്പെടുത്തിയ എൻറെ ശിഷ്യരെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്.
സഭാധികാരികൾ ഇത്തരത്തിലുള്ള എൻറെ വിശ്വസ്ത ഭക്തരെ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ആ ഭക്തരെക്കുറിച്ചു സഭാധികരികൾക്കു യാതൊരറിവുമില്ല. സഭാധികരികൾക്കു ചിലരോടുള്ള സവിശേഷ സ്നേഹംമൂലം ആ ഭക്തരിൽ അനേകർ തിരസ്ക്കരിപ്പെട്ടിട്ടുണ്ട്.
“തിരുവസ്ത്രം ധരിക്കുന്ന സമർപ്പിതരായ ഭക്തരെമാത്രമേ ദൈവം സമീപിക്കുകയുള്ളൂ എന്ന സിദ്ധാന്തം തികച്ചും തെറ്റാണ്.” നിങ്ങൾക്ക് എത്രമാത്രം തെറ്റുപറ്റിയിരിക്കുന്നു!
(യേശു വളരെ വ്യസനിക്കുന്നതായി കാണപ്പെട്ടു.)
ഞാൻ സമീപിച്ചിട്ടുള്ള തിരുവസ്ത്രം ധരിക്കാത്ത മനുഷ്യരുടെയും, അഥവാ ഞാൻ സമീപിച്ചിട്ടുള്ള എന്നോടു വിശ്വസ്തരായ ഭക്തരുടെയും, അഥവാ അവരിൽനിന്നു ഞാൻ രൂപപ്പെടുത്തിയ വിശുദ്ധരുടെയും എണ്ണം നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ!
പ്രിയപ്പെട്ടവളേ, എൻറെ സാന്നിദ്ധ്യത്തിൻറെ സുഗന്ധം നിനക്ക് അനുഭവപ്പെട്ടിരുന്നത് നീ മറന്നുപോയോ? എൻറെ സുഗന്ധത്താൽ ഞാൻ നിന്നെ സ്നാനപ്പെടുത്തി അനുഗ്രഹിച്ചു!
വരൂ, നീ എല്ലാം ഗ്രഹിക്കും. സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ സന്ദേശത്തിലൂടെ ഞാൻ അനേകം മനുഷ്യരെ മാനസാന്തരപ്പെടുത്തിയിട്ടുണ്ട്. അനേകം കാണാതെപോയ നഷ്ടപ്പെട്ട ആടുകൾ എൻറെ അടുക്കൽ തിരിച്ചെത്തി, എൻറെ കരങ്ങളുടെ ആശ്ലേഷത്തിലമർന്നു.
നീ ആനന്ദിക്കുക! തൻറെ ഉടമസ്ഥനെ കണ്ടെത്തിയ നഷ്ടപ്പെട്ടിരുന്ന ആട് അനുഭവിച്ച അത്ഭുതത്തേക്കാൾ വലിയ അത്ഭുതം എന്തെങ്കിലുമുണ്ടോ?
തൻറെ നഷ്ടപ്പെട്ടിരുന്ന ആടിനെ കണ്ടുകിട്ടിയ ഇടയൻറെ സന്തോഷത്തേക്കാൾ വലിയ സന്തോഷം എന്താണ്?
(യേശുവിൻറെ ശാന്തമായ പുരുഷസ്വരത്തിൽ അവിടുത്തെ വലിയ ആനന്ദം പ്രകടമായിരുന്നു. അവിടുത്തെ ഹൃദയം ആനന്ദത്താൽ ത്രസിച്ചിരുന്നു.)
രക്ഷയുടെ എൻറെ അത്ഭുതങ്ങൾ നിൻറെ സഹോദരങ്ങളോട് ഉച്ചത്തിൽ വിളംമ്പരം ചെയ്യുക; ഈ രക്ഷയുടെ സന്തോഷം നിൻറെ അയൽക്കാരോട് വിളിച്ചുപറയുക; ഈ സദ്വാർത്ത എല്ലാവരോടും പ്രഘോഷിക്കുക; എൻറെ പ്രവൃത്തികൾ എല്ലാവരോടും ഉദ്ഘോഷിക്കുക. എൻറെ പ്രവൃത്തികൾ എല്ലാവരും അറിയട്ടെ. എല്ലാവരും എൻറെ അത്ഭുതം അറിയട്ടെ.
ഞാൻ നിൻറെ അടുക്കൽ വന്ന് നിൻറെ വിളക്കിൽ എണ്ണ നിറച്ചിരിക്കുന്നു. എൻറെ പ്രകാശം ഞാൻ നിനക്കു നൽകിയിരിക്കുന്നു. നിൻറെ കട്ടിലിനടിയിൽ ഈ വിളക്ക് നീ ഒളിച്ചു വയ്ക്കരുത്. അങ്ങനെചെയ്താൽ വിളക്കുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല.
വരൂ, സഹോദരാ, ആനന്ദിക്കുക! എന്തെന്നാൽ, ദീപപീഠത്തിൽമേൽ നിലയുറപ്പിച്ച് പ്രകാശം പരത്തേണ്ടതിന് ഞാൻ നിൻറെ വിളക്കിൽ എണ്ണ നിറച്ചിരിക്കുന്നു. എല്ലാ മനുഷ്യരും നിന്നിലുള്ള പ്രകാശം കാണട്ടെ; അതുവഴി ഈ പ്രകാശം എന്നിൽനിന്നുള്ളതാണെന്ന് എല്ലാവരും അറിയട്ടെ.
എൻറെ പരിശുദ്ധമായ ദൈവികപ്രവൃത്തികളെ ഉദ്ഘോഷിക്കുക. എല്ലാ മനുഷ്യരും കാണേണ്ടതിന് പ്രകാശപൂരിതമായ നിൻറെ വിളക്ക് നിൻറെ പുരപ്പുറത്ത് വച്ച് എന്നെ ബഹുമാനിക്കുക. എല്ലാവരും ആ പ്രകാശം കാണട്ടെ. അവർ ആ പ്രകാശത്തെക്കുറിച്ച് ഗ്രഹിക്കുമ്പോൾ, അവർ എല്ലാവരും എല്ലാ ദിക്കുകളിൽനിന്നും വന്നെത്തി ഒന്നിച്ചുകൂടും. ഈ പ്രകാശം നിനക്കു നൽകേണ്ടതിന് ഞാൻ എപ്രകാരമാണ് നിൻറെ അടുക്കൽ വന്നതെന്ന് എല്ലാവരും അറിയട്ടെ.
എൻറെ സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ.
Notebook-21
25.01.1988 My Mother’s Heart is united with My Divine Heart
യേശുവേ?
ഇത് ഞാനാണ്.
യേശുവേ, ഇന്നുവരെ എനിക്കു ലഭിച്ച ദൈവീക സന്ദേശേങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തുന്നു. അതൊരു സ്വപ്നംപോലെയാണെന്ന് തോന്നാറുണ്ട്.
വാസുലാ, ഞാൻ സർവ്വജ്ഞാനിയും, സർവ്വശക്തനുമായ ദൈവമാണ്. നിന്നെ മൃതരിൽനിന്ന് ഉയിർപ്പിച്ച്, ജ്ഞാനഭിഷേകം നൽകണമെന്ന് ഞാൻ നിശ്ചയിച്ചു. “സൂര്യനെക്കുറിച്ചുള്ള. ദർശനം” നീ ഓർക്കുന്നുണ്ടോ?.
ഉവ്വ് , കർത്താവേ. ഗോളാകൃതിയിലുള്ള പ്രകാശം. (1987 മാർച്ച് ഇരുപത്തിയാറാം തിയ്യതി ലഭിച്ച ദർശനം.)
“സൂര്യൻറെ അത്ഭുതം” എന്ന് നിങ്ങൾ കേട്ടിട്ടുള്ള അതേ സംഭവം തന്നെയാണ് ഇതും. ഫാത്തിമായിലെ ദർശനത്തിൽ വെളിപ്പെടുത്തിയ അതേ സൂര്യ പ്രകാശം ഗോളം തന്നെയാണ് ഞാൻ നിനക്കു നൽകിയതും. ആ പ്രകാശഗോളത്തിനുള്ളിൽ പ്രവേശിക്കുവാൻ ഞാൻ നിന്നെ അനുവദിച്ചു. അതിനുള്ളിലേക്കു കടക്കുവാൻ ഞാൻ നിന്നെ ഇടയാക്കി.
അല്ലയോ വാസുലാ, ഞാൻ നിനക്കു നൽകിയിട്ടുള്ള പ്രത്യേക കൃപയുടെ മഹത്ത്വത്തെക്കുറിച്ചു നീ അറിഞ്ഞിരുന്നെങ്കിൽ! കുഞ്ഞേ, നീ ഇതുവരെ അതിൻറെ മഹത്ത്വം തിരിച്ചറിഞ്ഞ് ഗ്രഹിച്ചിട്ടില്ല. അതിനുകാരണം ഞാൻ നിൻറെ കണ്ണുകളെ മറച്ചുവച്ചതുകൊണ്ടാണ്.
എൻറെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
വാസുലാ, ഞാൻ നിന്നെ എൻറെ തിരുഹൃദയത്തിൽ മറച്ചുവയ്ക്കും. നീ എനിക്കു വിലപ്പെട്ടവളാണ്. നിൻറെ ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ സ്നേഹമായതിനാൽ, നീ ഒരിക്കലും എന്നെ ഭയപ്പെടേണ്ടാ. ഞാൻ എപ്പോഴും വാത്സല്യനിധിയായ നിൻറെ പിതാവായിരിക്കും. നീ എനിക്കെതിരെ കലഹിക്കുന്നെങ്കിൽ മാത്രം എന്നെ ഭയപ്പെട്ടാൽ മതി. അല്ലയോ വാസുലാ, എൻറെ രഹസ്യങ്ങൾ അനവധിയാണ്; അവയിലേറെയും നിന്നിൽനിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു.
വാസുലാ, ഇപ്പോൾ എന്നെ ശ്രദ്ധാപൂർവ്വം ശ്രവിക്കുക. എൻറെ എല്ലാ പ്രവചനങ്ങളും നിറവേറും. തിരുവചനങ്ങളിൽ എഴുതപ്പെട്ട ഓരോ വചനവും പൂർത്തിയാക്കപ്പെടും.
വാസുലാ, നീ രണ്ടു ഹൃദയങ്ങളുടെ ചിത്രം വരയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അതെ, രണ്ടു ഹൃദയങ്ങളും അടുത്തടുത്ത്, ഐക്യപ്പെട്ടിരിക്കുന്നതായി വരയ്ക്കുക. രണ്ടു ഹൃദയങ്ങളെയും വലയം ചെയ്യുന്ന ഒരു മുൾക്കിരീടം ഉണ്ടായിരിക്കട്ടെ. എൻറെ മാതാവിൻറെ വിമലഹൃദയം എൻറെ തിരുഹൃദയത്തോട് ഐക്യപ്പെട്ടിരിക്കുന്നു.
പരിശുദ്ധ മാതാവിൻറെ വിമലഹൃദയം അർഹിക്കുന്ന വണക്കം, ഞാൻ നിങ്ങൾ ഓരോരുത്തരിൽനിന്നും ആഗ്രഹിക്കുന്നു.
മകളേ, ഞങ്ങളുടെ ദിവ്യഹൃദയങ്ങൾ എപ്രകാരം മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നെന്ന് കാണുക. ഞങ്ങളോട് നന്ദിരാഹിത്യവും, വിശുദ്ധതാലംഘനവും (ദൈവനിന്ദ), സ്നേഹരാഹിത്യവും കാണിക്കുന്ന മനുഷ്യരുടെ ചെയ്തികളാണ് ഞങ്ങളുടെ ഹൃദയങ്ങളിൽ തറച്ചിരിക്കുന്ന മുള്ളുകൾ. അവരുടെ സർവ്വ പാപങ്ങളുമാണ് ഈ മുള്ളുകൾ.
വാസുലാ, വചനമായ ഞാൻ അവളെ (പരിശുദ്ധ കന്യകാമറിയത്തെ) ബഹുമാനിക്കുന്നുണ്ട്. ഞാൻ അവളെ ബഹുമാനിക്കുന്നതുപോലെ നിങ്ങളും അവളെ സമീപിക്കുകയും, ബഹുമാനിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവളെ ബഹുമാനിച്ചുകൊണ്ട് എല്ലാ മുട്ടുകളും അവളുടെ മുമ്പിൽ മടക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ജപമാല പ്രാർത്ഥന ചൊല്ലണമെന്നും, പരിശുദ്ധ മാതാവിനെ ബഹുമാനിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളെ പഠിപ്പിക്കുവാൻ മാതാവിനോട് അപേക്ഷിച്ചുകൊണ്ട്, നിങ്ങളുടെ പാപങ്ങൾക്ക് നിങ്ങൾ പരിഹാരം ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.
മകളേ, ജാഗ്രതയുള്ളവളായിരിക്കുക. എൻറെ അമ്മയുടെ ഹൃദയം എപ്രകാരം എൻറെ തിരുഹൃദയത്തോട് ഐക്യപ്പെട്ടിരിക്കുന്നെന്നും, എപ്രകാരം ഞങ്ങളുടെ ഹൃദയങ്ങൾ മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നെന്നും, ഞാൻ നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എൻറെ സാന്നിദ്ധ്യം ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു.
യേശുവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു.
വരൂ, വാസുലാ. നീ എന്നോടൊപ്പം പ്രാർത്ഥിക്കാമോ?
ഉവ്വ്, കർത്താവേ.
ആബാ പിതാവേ,
എൻറെ ഇച്ഛാശക്തിയെ ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു.
എൻറെ ജീവനെ ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു.
ഞാൻ എന്നെത്തന്നെ അങ്ങേയ്ക്കു സമർപ്പിക്കുന്നു.
നീതിമാനായ പിതാവേ,
അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ
അങ്ങ് എന്നെ ഉപയോഗിക്കുവാൻ തക്കവിധം എന്നെ യോഗ്യയാക്കണമെ.
അങ്ങയുടെ തീക്ഷണമായ ജ്വലിക്കുന്ന അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു സമ്പൂർണ്ണ സമർപ്പിതയായി എന്നെ മാറ്റണമേ.
അങ്ങയുടെ തിരുഹൃദയത്തിൻറെ അഭീഷ്ടമനുസരിച്ചു പ്രവർത്തിച്ചാലും. ആമ്മേൻ.
വാസുലാ, നിന്നെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക. വരൂ, നിൻറെ പരിശുദ്ധ മാതാവിനോടു പ്രാർത്ഥിക്കുക.
എന്നോടൊപ്പം ഇപ്രകാരം പ്രാർത്ഥിക്കുക:
(യേശു പ്രാർത്ഥന പറഞ്ഞുതന്നു.)
“അല്ലയോ പരിശുദ്ധ മാതാവേ,
സ്നേഹമാകുന്ന ദൈവത്തിനുവേണ്ടിയുള്ള
സ്നേഹത്തിൻറെ സമർപ്പിതയാകുവാൻ തയ്യാറായിക്കൊണ്ട് അങ്ങയുടെ വിമലഹൃദയത്തിന് എതിരെ പറയുന്ന എല്ലാ തിന്മകകൾക്കുംവേണ്ടി ഞാൻ പരിഹാരം ചെയ്യും. ആമ്മേൻ”
വാസുലാ, എന്നോടൊപ്പം പിതാവിനോടു പ്രാർത്ഥിക്കുക. വരൂ, നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം:
“പ്രിയപ്പെട്ട പിതാവേ,
ഞാൻ വീണ്ടും അങ്ങയുടെ പരിശുദ്ധ നാമത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് എൻറെ വിശ്വാസത്തെയും, എൻറെ സ്നേഹത്തെയും, എൻറെ പ്രത്യാശയേയും വർദ്ധിപ്പിക്കണമെ. ആമ്മേൻ.”
26.01.1988 Your Holy Mother will teach you Apocalypse Chapter 12
വാസുലാ, നീ നിൻറെ പരിശുദ്ധ അമ്മയോടൊപ്പം പ്രവർത്തിക്കാമോ? ഞങ്ങൾ വേർപിരിയിതിരിക്കുന്നവരാണ്.
ഉവ്വ്, യേശുവേ.
ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ എപ്പോഴും അവളോടൊപ്പമുണ്ട്. നിൻറെ പരിശുദ്ധ അമ്മ ഇപ്പോൾ നിന്നെ പഠിപ്പിക്കും.
( യേശു പരിശുദ്ധ മറിയത്തോടൊപ്പം ഉണ്ടായിരുന്നു. ഞാൻ എപ്പോഴും മാതാവിനെ യേശുവിൻറെ സമീപം കണ്ടിരുന്നില്ലെങ്കിലും, മാതാവ് എപ്പോഴും യേശുവിൻറെ കൂടെയുണ്ടെന്ന് അവിടുന്ന് എന്നെ ബോദ്ധ്യപ്പെടുത്തിത്തന്നു. അവർ എപ്പോഴും ഒന്നിച്ചുണ്ട്.)
മകളേ, ഞാൻ എപ്പോഴും നിൻറെ അടുക്കൽ ഉണ്ടായിരുന്നു. ഞാൻ നിന്നെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഞാൻ നിന്നെ സഹായിച്ചുകൊണ്ടിരിക്കുന്നു.
(ചില കാര്യങ്ങൾ ഗ്രഹിക്കുവാൻ പരിശുദ്ധ മറിയം എന്നെ സഹായിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. ദൈവം എനിക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന ഈ പാതയിൽ പരിശുദ്ധ മറിയം എന്നെ സഹായിച്ചുകൊണ്ടിരിക്കുന്നു.)
അവസാനം വരെ ഞാൻ സഹായിച്ചുകൊണ്ടിരിക്കും.
( ആന്തരികദൈവീക സന്ദേശം വഴി
[ locution- theological or mystical writing ] പരിശുദ്ധ മറിയം വെളിപാട് പുസ്തകം പന്ത്രണ്ടാം അധ്യായത്തിലെ ദർശനം എനിക്കു മനസ്സിലാക്കിത്തന്നു.)
വരൂ, ഞാൻ നിനക്കു വിശദമാക്കിത്തരാം. സാത്താൻ പരാജയപ്പെട്ടപ്പോൾ, എൻറെ അവശേഷിച്ച മക്കളെ പിന്തുടർന്ന് അവരോടു യുദ്ധം ചെയ്യുമെന്നു അവൻ ശപഥം ചെയ്തു. അവൻറെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് അവൻ അറിയുന്നതിനാൽ, അവൻറെ കോപവെറിയിൽ അവരെ വിഴുങ്ങണമെന്ന് അവൻ ശപഥം ചെയ്തിരിക്കുന്നു. ഇക്കാരണത്താൽ കഴിയുന്നത്ര അധികം മനുഷ്യരെ അവനോടൊപ്പം വലിച്ചുകൊണ്ടുപോകുവാൻ അവൻ ആഗ്രഹിക്കുന്നു. അവൻ ദുഷ്ടവ്യാളിയാണ്; അവൻറെ വാലുകൊണ്ട് ദൈവത്തിൻറെ സൃഷ്ടികളെ നിത്യനാശത്തിലേക്കു വലിച്ചുകൊണ്ടുപോകുവാൻ അവൻ പരിശ്രമിക്കുന്നു.
വാസുലാ, എൻറെ കുഞ്ഞേ, സാത്താൻ അഹങ്കാരത്തിൻറെ പൂർണ്ണതതന്നെയാകയാൽ, ദൈവത്തിൻറെ സൃഷ്ടികർമ്മം പരാജയമാണെന്നും, അവിടുത്തെ മക്കൾ സാത്താൻറെ ദുഷിച്ച മാർഗ്ഗം പിൻതുടരുവാൻവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതാണെന്നും ദൈവത്തിനു തെളിയിച്ചുകൊടുക്കുവാൻ അവൻ ആഗ്രഹിക്കുന്നു.
വാസുലാ, എന്നെ സ്നേഹിക്കുന്ന എല്ലാവരും ആനന്ദിക്കുന്ന ഒരു കാര്യം ഞാൻ നിന്നോടു പറയാം. ഈ വർഷം എൻറെ മഹത്ത്വത്തിനുള്ള വർഷമാണ്.
(മാതാവു പറഞ്ഞത് എനിക്കു മനസ്സിലായില്ല.)
ഞാൻ പറഞ്ഞതു നിനക്കു മനസ്സിലാകുന്നില്ല. എൻറെ വിമല ഹൃദയം വിജയം വരിക്കും. അനേകം മനുഷ്യരെ ഞാൻ യേശുവിൻറെ അടുക്കലേക്ക് ആകർഷിച്ച് അടുപ്പിക്കും.
(ഇപ്പോൾ എനിക്കു മനസ്സിലായി)
(പരിശുദ്ധ മറിയം അവളുടെ പല പ്രത്യക്ഷപ്പെടലുകളിലേക്ക് എൻറെ ശ്രദ്ധയെ ആകർഷിച്ചു.)
ലൂർദ്ദിലും ഫാത്തിമായിലും ഞാൻ പ്രത്യക്ഷപ്പെട്ടതുപോലെ ഗരബന്ദാളിലും ഞാൻ പ്രത്യക്ഷപ്പെട്ട് സമാനമായ സന്ദേശം നൽകി. ഫാത്തിമായിൽ നൽകിയ സന്ദേശത്തിൻറെ തുടർച്ചതന്നെയാണ് ഗരബന്ദാളിലേതും.
എന്നാൽ, ഒരിക്കൽകൂടി സാത്താൻ സഭാധികരികളുടെ കണ്ണുകളിൽ മണ്ണുവാരിയിട്ട് അവരെ ആശയക്കുഴപ്പത്തിലാക്കി. എൻറെ പ്രത്യക്ഷപ്പെടലുകളെ നിഷേധിച്ചുകൊണ്ട്, ലോകമെങ്ങും എൻറെ ആഹ്വാനം വ്യാപിക്കാതിരിക്കുന്നതിനുവേണ്ടി, സാത്താൻ സഭാധികരികളുടെ ഇടയിൽ അവൻറെ പൈശാചിക വിത്തുകളാകുന്ന ആശയങ്ങൾ വിതച്ചിരിക്കുന്നു.
വാസുലാ, ഞങ്ങളുടെ ഹൃദയങ്ങളിൽ തറയ്ക്കപ്പെട്ടിരിക്കുന്ന മുള്ളുകളാൽ രക്തം വാർന്നൊഴുകിക്കൊണ്ടിരിക്കുന്നു.
(യേശുവിൻറെയും മാതാവിൻറെയും ഹൃദയങ്ങൾ).
മക്കളേ, നിങ്ങളെപ്രതി ഞാൻ എത്രമാത്രം വിലപിക്കുന്നുണ്ട്. വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
ദുഷ്ട വ്യാളിയാകുന്ന സാത്താൻറെ വാലുകൊണ്ട് നിങ്ങളെ തൂത്തുവാരിക്കൊണ്ടുപോകുന്നതു കാണുമ്പോൾ എൻറെ മുറിവേറ്റ ഹൃദയം വീണ്ടും കൂടുതൽ വൃണപ്പെടുന്നു.
(പരിശുദ്ധ മറിയം വലിയ വേദന അനുഭവിക്കുന്നതായി കാണപ്പെട്ടു.)
വാസുലാ, ഞാൻ നിൻറെ ചെവിയിൽ ഒരു കാര്യം പറഞ്ഞുതരാം. നീ അതു ശ്രദ്ധിക്കണം.
(പരിശുദ്ധ മറിയം എൻറെ ചെവിയിൽ ഒരു രഹസ്യം പറഞ്ഞുതന്നു. ഞാൻ സ്വപ്നം കാണുകയാണെന്ന് ചിലപ്പോൾ എനിക്കു തോന്നാറുണ്ട്. അതുകൊണ്ട് ഞാൻ ഉണരുവാൻ ശ്രമിക്കാറുണ്ട്.)
വാസുലാ, യേശു നിൻറെ കണ്ണുകളിൽ ഒരു മൂടുപടം വച്ചിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉചിതമായ സമയത്ത് അവിടുന്ന് ഈ മൂടുപടം നിൻറെ കണ്ണുകളിൽനിന്നു എടുത്തുമാറ്റും. മകളേ, നീ യേശുവിൽ വിശ്വാസമർപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോഴെത്തെപോലെതന്നെ നിന്നെ നയിക്കുവാൻ നീ അവിടുത്തെ അനുവദിക്കണം.
പുഷ്പമേ, ദുഃഖിക്കണ്ടാ. ഞാൻ എപ്പോഴും നിന്നോടൊപ്പം ഉണ്ട്. ടൂറിനിലെ എൻറെ ദേവാലയത്തിനു പുറത്തുവച്ച് ഞാൻ പ്രത്യക്ഷപ്പെട്ട സംഭവം നീ ഓർക്കുന്നുണ്ടോ?
ഉവ്വ്, ഞാൻ ഓർക്കുന്നുണ്ട്!
(ഒരു വലിയ രൂപത്തിൻറെ സാദൃശ്യത്തിൽ പരിശുദ്ധ മറിയം എൻറെ കസിന് പ്രത്യക്ഷപ്പെട്ട സംഭവം.)
അതെ, നിങ്ങളെ വിളിക്കുന്നതിനുവേണ്ടി ഞാൻ പ്രത്യക്ഷപ്പെട്ടു. പ്രിയപ്പെട്ട കുഞ്ഞേ, നിങ്ങൾ എൻറെ ദേവാലയത്തിൽ വരണമെന്ന് ഞാൻ ആഗ്രഹിച്ചു. എൻറെ മക്കളെ വിളിക്കുന്നതിനുവേണ്ടി, ഞാൻ അനേകർക്കു വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നിങ്ങൾ എല്ലാവരെയും ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ! നിങ്ങൾ എല്ലാവരെയും ആശ്ലേഷിച്ച്, എൻറെ വിമലഹൃദയത്തിലേക്കു ആകർഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
( ഒരു ദുഃഖകരമായ ചിന്ത എൻറെ മനസ്സിലൂടെ കടന്നുപോയി. വെളിപാടുകളുടെ ബാഹുല്യം തന്നെ സഭാധികാരികളുടെ സംശയത്തിനു കാരണമാകാം. ഇത് അവരുടെ വിജ്ഞാനത്തിന് ഉപരിയായിട്ടുള്ളതാണ്. യേശു രണ്ടുതവണ പറഞ്ഞിട്ടുണ്ട് സംശയത്തെക്കുറിച്ചും അവിശ്വാസത്തെക്കുറിച്ചും.)
കുഞ്ഞേ, ശരീരത്തോടെ ഭൂമിയിലായിരുന്നപ്പോൾ എങ്ങനെയുള്ള അനുഭവങ്ങളായിരുന്നു യേശുവിനുണ്ടായിരുന്നതെന്നകാര്യം എന്തുകൊണ്ട് നീ മറന്നുപോകുന്നു?
ഫരിസേയർ യേശുവിനെ പീഡിപ്പിക്കുകയും, പരിഹസിക്കുകയും, അവിശ്വസിക്കുകയും ചെയ്തു.
ഇക്കാലത്ത് സഭാധികാരികൾ ദൈവത്തിൻറെ സ്വർഗ്ഗീയ പ്രവൃത്തികളിൽ പലതും അവിശ്വസിച്ചു തള്ളിക്കളയുന്നു. മകളേ, നിങ്ങളുടെ കാലഘട്ടം സോദോം നഗരത്തെപ്പോലെ അധഃപതിച്ചിരിക്കുന്നു.
നിനക്ക് അനേകം എതിരാളികൾ ഉണ്ടാകുമെന്ന് യേശു നിനക്കു മുന്നറിയിപ്പു നൽകിയിട്ടുള്ളതാണല്ലോ. ഏറ്റവും മോശമായത് നിനക്കു സംഭവിക്കാതിരിക്കുന്നതിനുവേണ്ടി ഞാൻ നിന്നെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
വരൂ, വാസുലാ. ദൈവത്തിൻറെ അതിവിശുദ്ധസ്ഥലത്തെക്കുറിച്ചു മറക്കരുത്. ദൈവം നിന്നെ അവിടുത്തെ തിരുഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നകാര്യം നിന്നെ ഓർമ്മിപ്പിക്കുവാനാണ് ഞാൻ ഇതു പറയുന്നത്. അവിടുത്തെ പ്രകാശഗോളത്തിനുള്ളിലേക്കു പ്രവേശിക്കുവാൻ ദൈവം നിന്നെ അനുവദിച്ചു. ദൈവത്തിൻറെ അതിവിശുദ്ധസ്ഥലം നീ ദർശിച്ചു.
പരിശുദ്ധ മറിയമേ, ദർശനത്തിൽ വലിയ പ്രകാശഗോളം ഞാൻ കണ്ടപ്പോൾ, ഫാത്തിമായിലെ ദർശനത്തിൽ കുട്ടികൾ കണ്ട അതേ പ്രകാശഗോളമാണതെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല.
ദർശനം കണ്ടപ്പോൾ നീ അതറിഞ്ഞില്ല. സ്നേഹമായ ദൈവം നിന്നെ എടുത്തുയർത്തി, അവിടുത്തെ തിരുഹൃദയത്തിൽ സൂക്ഷിച്ചു.
ഞങ്ങളുടെ മറ്റുള്ള മക്കളോടും ഇതുപോലെതന്നെ അവിടുന്നു പ്രവർത്തിക്കും. ഞങ്ങളുടെ മക്കളെ ഞങ്ങൾ വിളിച്ചുകൊണ്ടിരിക്കുകയാണ്. ദൈവം അവരുടെ പാപങ്ങൾ ക്ഷമിക്കും. പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുവാനും, പരിഹാരം ചെയ്യുവാനും അവിടുന്ന് അവരെ പഠിപ്പിക്കും. അവിടുത്തെ വഴികൾ അവിടുന്ന് അവരെ പഠിപ്പിക്കും. സത്യസന്ധതയാൽ അവിടുന്ന് അവരെ പരിപോഷിപ്പിക്കും. അങ്ങനെ അവർ മാനസാന്തരപ്പെടും.
വരൂ, എന്നെ ബഹുമാനിക്കുക. വാസുലാ, എന്നെ നിൻറെ പരിശുദ്ധ അമ്മയായി കരുതി വണങ്ങുക. നീ എൻറെ കുഞ്ഞാണ്.
ഉവ്വ്, പരിശുദ്ധ അമ്മേ. എനിക്ക് ഇപ്പോൾ ഒരു തിരുക്കുടുംബം ഉണ്ട്. ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
(നാളെയെക്കുറിച്ചു ഞാൻ ആകുലപ്പെട്ടു.)
ആകുലപ്പെടരുത്. ഞാൻ എൻറെ വാക്കുകൾ നിൻറെ ചെവിയിൽ പറഞ്ഞുതരാം. വാസുലാ, ഞാൻ എല്ലാവരുടെയും അമ്മയാണ്. വരൂ.
(പരിശുദ്ധ മാതാവിൻറെ വിമലഹൃദയത്തെ ഞാൻ അനുഭവിച്ചറിഞ്ഞു. യേശുവിനെപ്പോലെതന്നെ പരിശുദ്ധമാതാവിനും മുറിവേറ്റിരിക്കുന്നു.)
അതെ, എൻറെ വാസുലാ. ഗരബന്ദാളിൽ ഞാൻ നൽകിയ സന്ദേശത്തെ തള്ളിക്കളയുകവഴി സഭാധികരികൾ ചെയ്തുകൂട്ടിയ ആവർത്തിച്ചാവർത്തിച്ചുള്ള തെറ്റുകളാൽ ഞാൻ മുറിവേറ്റിരിക്കുന്നു. ഫാത്തിമായിൽ ഞാൻ നൽകിയ സന്ദേശത്തിൻറെ തുടർച്ചയായിട്ടുള്ളതാണ് ഗരബന്ദാളിൽ ഞാൻ നൽകിയിട്ടുള്ള സന്ദേശം.
വാസുലാ, ഇപ്പോൾ വിശ്രമിക്കുക. ഞാൻ നിന്നെ നാളെ വിളിക്കാം.
ഉവ്വ്, പരിശുദ്ധ മറിയമേ. ഞാൻ അങ്ങയെ വണങ്ങുന്നു.
മകളേ, നീ ആഗ്രഹിക്കുമ്പോഴൊക്കെയും എൻറെ അടുക്കലേക്ക് വരുക.
29.01.1988 Obedience
(കഴിഞ്ഞ രാത്രി ഞാൻ എൻറെ മരണം സ്വപ്നം കണ്ടു. ഏതു തരത്തിലായിരിക്കും ഞാൻ മരിക്കുക എന്ന സ്വപ്നം. ഞാൻ മരിച്ചുകൊണ്ടിരിക്കെ, യേശു എന്നെ സഹായിച്ചുകൊണ്ടിരുന്നു. ഞാൻ നിൽക്കുകയായിരുന്നു. എങ്കിലും വിറയ്ക്കുന്നുണ്ടായിരുന്നു.
എൻറെ മുഖം അവിടുത്തെ തോളിൽ ചാരിവയ്ക്കുവാൻ അവിടുന്ന് എന്നെ സഹായിച്ചു. യേശുവിൻറെ തലമുടി എൻറെ മുഖത്ത് തൊടുന്നതായി എനിക്കനുഭവപ്പെട്ടു. തിരുക്കച്ചയിൽ പതിഞ്ഞിരിക്കുന്ന ചിത്രത്തിലെ തലമുടി പോലെതന്നെയായിരുന്നു ഞാൻ സ്വപ്നത്തിൽ കണ്ട യേശുവിൻറെ തലമുടിയും. അവിടുന്ന് വലിയ പീഡാസഹനത്തിലൂടെ കടന്നുപോയതിനുശേഷമുള്ള തലമുടി.
യേശു എൻറെ ചെവിയിൽ ആശ്വാസവാക്കുകൾ പറഞ്ഞുതന്നുകൊണ്ടിരുന്നു. എൻറെ ദേഹത്തിൽനിന്നു ദേഹി വേർപിരിയുന്ന സമയത്ത്, അവിടുന്ന് എൻറെ ദേഹിയെ സ്വീകരിക്കുന്ന വേളയിൽ, ഞാൻ എങ്ങനെ വർത്തിക്കണമെന്നുള്ള നിർദ്ദേശങ്ങൾ അവിടുന്ന് എനിക്കു നൽകിക്കൊണ്ടിരുന്നു.
ഇടയ്ക്കിടെ ഒരു ഡോക്ടർ സംസാരിക്കുന്നതുപോലെയും ആയിരുന്നു അവിടുത്തെ വാക്കുകൾ. ഞാൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങളൊന്നും എന്നെ ഭയപ്പെടുത്തിയില്ല. എനിക്കു യാതൊരു മനോദുഃഖവും അനുഭവപ്പെട്ടില്ല.)
വാസുലാ, കുഞ്ഞേ, നിൻറെ അടുക്കൽ ഞങ്ങൾ ഒരുമിച്ചുണ്ട്.
(യേശുവും പരിശുദ്ധ മറിയവും)
എൻറെ പുഷ്പമെ, നിൻറെ വേർപാടിൻറെ സമയം വന്നെത്തുമ്പോൾ, വിളവെടുപ്പുകാരനായ ഞാൻ നിന്നെ പറിച്ചെടുത്ത് സന്തോഷത്തിൻറെ എൻറെ തോട്ടത്തിൽ നടും. വാസുലാ, നീ സ്വപ്നത്തിൽ കണ്ടത് യാഥാർത്ഥ്യത്തിൻറെ ഒരു പ്രതിബിംബം മാത്രമാണ്. ഇപ്പോൾ വരൂ. പ്രിയപ്പെട്ടവളേ, നിൻറെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുക. ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട്.
(എൻറെ പാപങ്ങളെക്കുറിച്ചു ഞാൻ പശ്ചാത്തപിച്ചു, പാപമോചനത്തിനുവേണ്ടി അപേക്ഷിച്ചു.)
എല്ലാ പാപങ്ങളും ക്ഷമിച്ചിരിക്കുന്നു. ഞാൻ നിന്നെ സത്യസദ്ധത അഭ്യസിപ്പിക്കാം; എങ്ങനെയാണ് വിശുദ്ധിയോടെ ജീവിക്കേണ്ടതെന്ന് ഞാൻ നിന്നെ പഠിപ്പിക്കാം. ഇനിമേൽ പാപം ചെയ്യരുത്.
(പരിശുദ്ധ മറിയം സംസാരിക്കുന്നു.)
വാസുലാ, ദൈവത്തെ നിൻറെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക. അവിടുന്നു നിന്നെ അനന്തമായി സ്നേഹിക്കുന്നു. അതെ, കുഞ്ഞേ, അവിടുന്നു നിന്നെ എപ്രകാരമാണ് തിന്മയിൽനിന്നു രക്ഷിച്ചതെന്ന് ഒരിക്കലും മറക്കരുത്. .
അവിടുന്ന് ഒരിക്കലും വിശ്രമിക്കുന്നില്ല. ദൈവം അവിടുത്തെ ഹൃദയം കയ്യിൽപിടിച്ചുകൊണ്ട്, ഓരോ മനുഷ്യൻറെയും ഹൃദയവാതിലിൽ, ഓരോ മനുഷ്യനും അവിടുത്തെ ശ്രവിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട്, ശ്രവിക്കണമെന്നു തീക്ഷ്ണമായി ആഗ്രഹിച്ചുകൊണ്ട്, അന്വേഷിച്ചു നടക്കുന്നു. ഹാ കഷ്ടം! വളരെ കുറച്ചുപേർ മാത്രമേ അവിടുത്തെ ശ്രവിക്കുന്നുള്ളൂ….
വാസുലാ, ഞാൻ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് നിനക്കറിയാമോ?
ഇല്ല, എനിക്കു കൂടുതലായി ഒന്നുമറിയില്ല.
ഞാൻ എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നു. മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
ഞാൻ നിന്നെ തിന്മയുടെ ആക്രമണത്തിൽനിന്നു സംരക്ഷിക്കുന്നു. ഏതൊരമ്മയും തൻറെ കുഞ്ഞിന് അപകടം സംഭവിക്കാതിരിക്കുവാൻ സംരക്ഷിക്കുന്നതുപോലെ, ഞാനാണ് നിൻറെ സംരക്ഷണ പരിച. ഞാൻ നിന്നെ സാത്താനിൽനിന്നും, അവൻ വിരിച്ചിട്ടുള്ള എല്ലാ അധാർമ്മികമായ വലകളിൽനിന്നും കാത്തുസംരക്ഷിക്കുന്നു.
മനുഷ്യർ യേശുവിൻറെ അടുക്കലേക്കു മടങ്ങിച്ചെല്ലുന്നതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ അവരെ ഒന്നിച്ചുകൂട്ടുന്നു; ഞാൻ അവരെ അനുഗ്രഹിക്കുന്നു. അവർ എന്നെ കാണുന്നില്ലെന്നുള്ളത് വാസ്തവമാണ്. എന്നാൽ, അനേകർ എന്നെ അനുഭവിച്ചറിയുന്നുണ്ട്.
എനിക്കു നൽകുവാൻ കഴിയുന്ന എന്തെങ്കിലും അങ്ങേയ്ക്കു നൽകുവാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുകയാണ്.
വാസുലാ, ദൈവത്തിൻറെ ഇഷ്ടം അനുസരിക്കുക. ഈ വിധത്തിൽ എന്നെ പ്രസാദിപ്പിക്കുവാൻ നീ പരിശ്രമിക്കുക.
എങ്ങനെയാണ്?
എന്തുകൊണ്ട് ദൈവം അവിടുത്തെ സന്ദേശം നൽകുന്നതിന് , മറ്റുള്ളവരുടെ അടുക്കൽപോകാതെ നിൻറെ അടുക്കൽ മാത്രം വന്നു എന്നതിൻറെ കാരണം അന്വേഷിക്കണ്ടാ. ദൈവഹിതം സ്വീകരിക്കുക. കുഞ്ഞേ, ദൈവം നിന്നിൽനിന്ന് എന്തെങ്കിലും ആവശ്യപ്പെടുമ്പോൾ അവിടുത്തെ അനുസരിക്കുക.
സന്ദേശം എഴുതുന്നതിനു മുമ്പു ചൊല്ലണമെന്ന് യേശു പറഞ്ഞ പ്രാർത്ഥനകൾ നീ പ്രാർത്ഥിക്കുന്നുണ്ടോ?
ഇല്ല.
വാസുലാ, ഞാൻ നിന്നെ സഹായിക്കാം.
പരിശുദ്ധ മറിയമേ, യേശുവിന് എന്നോടു കോപമുണ്ടാകും. എൻറെ കാര്യത്തിൽ അവിടുത്തേക്കു പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കും, അങ്ങനെയല്ലേ?
(ഞാൻ എന്നെത്തന്നെ വെറുത്തു. യേശുവിനെ നിരാശപ്പെടുത്തുവാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.)
വാസുലാ, അങ്ങനെ അല്ല. പറഞ്ഞറിയിക്കുവാൻ കഴിയാത്തവിധം നീ ബലഹീനയും, നികൃഷ്ടയുമാണെന്ന് അവിടുന്ന് അറിയുന്നതുകൊണ്ട് യേശുവിന് നിന്നോടു കോപമില്ല. നീ നിരാശപ്പെടരുത്.
യേശു നിന്നെ പഠിപ്പിക്കുകയായിരുന്നു. നീ അവിടത്തെ പ്രസാദിപ്പിക്കുകയും ചെയ്യുന്നു. അവിടുന്ന് ആവശ്യപ്പെടുന്നതുപോലെ അനുസരിച്ചുകൊണ്ട് യേശുവിനെ ഇനിയും പ്രസാദിപ്പിക്കുക.
നിനക്കു ദോഷം വരുന്ന യാതൊരു കാര്യവും ഒരിക്കലും അവിടുന്ന് നിന്നോടു ചോദിക്കുകയില്ല. നിൻറെ രക്ഷയ്ക്കുവേണ്ടിയാണ് യേശു എപ്പോഴും നിലകൊള്ളുന്നത്. യേശു എന്ന പേരിനർത്ഥം രക്ഷകൻ എന്നാണ്.
പരിശുദ്ധ മറിയമേ, ഞാൻ അങ്ങയെ വണങ്ങുന്നു.
വാസുലാ, ഞാൻ എപ്പോഴും നിന്നെ കാത്തുസംരക്ഷിക്കും. എൻറെ അടുക്കലേക്കു വീണ്ടും വരുക. മകളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
30.01.1988 Our Divine Hearts Rend and Lacerates
വാസുലാ, വഴിതെറ്റിപ്പോയ എൻറെ മക്കളെപ്രതി ഞാൻ കരയുകയാണ്..
(പരിശുദ്ധ മറിയം കരയുകയാണ്. അവളുടെ കരച്ചിൽ വളരെ ദുഃഖത്തോടുകൂടെയായിരുന്നു.)
ഇപ്പോൾ ഇതാ, അവിടുത്തെ സത്യസന്ധതയുടെയും, പരിശുദ്ധിയുടെയും അപ്പത്താൽ നിങ്ങൾ എല്ലാവരെയും, ഒരിക്കൽകൂടി പരിപോഷിപ്പിക്കേണ്ടതിന്, സ്നേഹവും കാരുണ്യവും നിങ്ങളുടെ ഇടയിലേക്കു ഇറങ്ങിവന്നിരിക്കുന്നു. നിങ്ങൾക്കു പ്രത്യാശയും സമാധാനവും പ്രദാനം ചെയ്യുന്നതിനുവേണ്ടി സ്നേഹം നിങ്ങളിലേക്ക് ഇറങ്ങിവരുന്നു.
വാസുലാ, ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു.
(കുറച്ചുനേരം നിശ്ശബ്ദത)
ടൂറിനിലുള്ള എൻറെ ദൈവാലയത്തിൽ, എൻറെ അടുക്കലേക്കു നീ വരുമോ? കൂടെക്കൂടെ നീ അവിടെവന്ന് എന്നെ സന്ദർശിക്കുക. നിൻറെ വിശ്വസ്തതയുടെ വൃതം നീ എനിക്കു സമർപ്പിക്കുമോ? മകളേ, എൻറെ മകൻ യേശുവിൻറെ മണവാട്ടി, നിൻറെ വൃതങ്ങൾ നീ എനിക്കു സമർപ്പിക്കുമോ?
പരിശുദ്ധ മാതാവേ, അങ്ങയുടെ വിമലഹൃദയത്തെ പ്രസാദിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ടൂറിനിലെ ദേവാലായത്തിൽ ഞാൻ അങ്ങയുടെ അടുക്കൽ വരും. എന്നാൽ, എൻറെ അറിവില്ലായ്മനിമിത്തം ‘വിശ്വസ്തതയുടെ വൃതം ‘ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്കറിയില്ല.
അങ്ങ് ആഗ്രഹിക്കുന്നതെന്തും അങ്ങേയ്ക്കു സമർപ്പിക്കുവാൻ എനിക്കാഗ്രഹമുണ്ട്. ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നതെന്താണെന്ന് ഗ്രഹിക്കുവാൻ എന്നെ അനുവദിക്കണമെ. അതുവഴി, എൻറെ അറിവില്ലായ്മ നിമിത്തം ഞാൻ അവയെ ലംഘിക്കുകയില്ലല്ലോ.
എൻറെ വിമലഹൃദയത്തെപ്രതി, നിൻറെ എല്ലാ സ്നേഹവും ഭക്തിയും ഇനിയും കൂടുതലായി എൻറെ പുത്രനു സമർപ്പിച്ചുകൊണ്ട് അവനെ പ്രസാദിപ്പിക്കുക.
ഇനിയും കൂടുതലായി വളരെ മനുഷ്യരെ യേശു രക്ഷിക്കേണ്ടതിന്, അവരെ അവിടുത്തേക്കു സമർപ്പിച്ചുകൊണ്ട്, എൻറെ പുത്രനെ പ്രസാദിപ്പിക്കുക.
നിൻറെ വിശ്വസ്തതയുടെ വൃതം എനിക്കു സമർപ്പിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. യേശുവിനെ അനുഗമിച്ചുകൊണ്ട്, അവിടുത്തെ പ്രതിബിംബമായി ജിവിച്ചുകൊണ്ട് നിനക്ക് ഇതു പൂർത്തീകരിക്കാം. യേശുവിനോടു വിശ്വസ്തയായിരിക്കുക. വാസുലാ, ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം. ഞാൻ നിനക്കുവേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കാം.
യേശുവിൻറെ മണവാട്ടി, ഞങ്ങളുടെ രണ്ടു ഹൃദയങ്ങളെയും മുൾക്കിരീടം വലയം ചെയ്തിരിക്കുന്നു.
ഗരബന്ദാളിൽ ഞാൻ നൽകിയ സന്ദേശത്തെ സഭാധികാരികൾ അവഗണിച്ചുകളഞ്ഞു.
എൻറെ പ്രിയ മകനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ എൻറെയടുക്കൽ വന്ന്, എൻറെ വിമലഹൃദയത്തെയും യേശുവിൻറെ തിരുഹൃദയത്തെയും അനുഭവിച്ചറിയട്ടെ. എപ്രകാരം ഞങ്ങളുടെ ഹൃദയങ്ങൾ കീറിമുറിഞ്ഞിരിക്കുന്നെന്ന് അവൻ തൊട്ട് അനുഭവിച്ചറിയട്ടെ. ഞങ്ങളുടെ ഹൃദയങ്ങൾ ഇപ്പോൾ ഒരു വലിയ വൃണമായിത്തീർന്നിരിക്കുന്നു. മനുഷ്യർ അവരുടെ ദൈവത്തിൻറെ ഹൃദയത്തെ കീറിമുറിച്ചിരിക്കുന്നു; ഒരമ്മയായ എൻറെ വിമല ഹൃദയത്തെ അവർ കീറിമുറിച്ചിരിക്കുന്നു.
നിന്നെ തിരസ്ക്കരിക്കുന്ന എല്ലാവർക്കുംവേണ്ടി നീ പ്രാർത്ഥിച്ചുകൊണ്ടിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ കുഞ്ഞേ, നീ എത്രമാത്രം സഹിക്കാനിരിക്കുന്നു.
ദൈവമഹത്ത്വത്തെപ്രതി സഹിക്കുവാൻ ഞാൻ സന്നദ്ധയാണ്.
യേശുവും ഞാനും നിന്നോടൊപ്പമുണ്ടെന്നുള്ളത് നി മറക്കരുത്. പുഷ്പമേ, ഞങ്ങൾ നിന്നെ സമാശ്വസിപ്പിക്കും.
സഭാധികരികൾക്കു യേശുവിൻറെ സന്ദേശം നീ സ്വയം കൊണ്ടുപോയി കൊടുക്കരുതെന്ന് ഞാൻ ഇപ്പോൾ നിന്നോടു പറയുന്നു. യേശു നിനക്കു സാക്ഷികളെ നൽകിയിട്ടുണ്ട്. അവർ നിനക്കുവേണ്ടി സാക്ഷ്യം വഹിച്ചുകൊള്ളും.
പരിശുദ്ധ മറിയമേ, ഞങ്ങൾ ഇതുവരെ ചെയ്തത് തെറ്റായിപ്പോയല്ലോ?
അതെ, വാസുലാ. നിൻറെ സുഹൃത്തുക്കൾ യേശുവിൻറെ സന്ദേശം വായിക്കട്ടെ. അങ്ങനെ അവർ മാനസാന്തരപ്പെടട്ടെ. എന്നാൽ, നീ സ്വയം ഏതെങ്കിലും സഭാധികാരികളുടെ അടുക്കൽച്ചെന്ന്, നിന്നെ പരിചയപ്പെടുത്തിക്കൊണ്ട്, യേശുവിൻറെ സന്ദേശം അവർക്കു കൊടുക്കുവാൻ പരിശ്രമിക്കരുത്. ഈ ദൗത്യം നിൻറെ രണ്ടു സാക്ഷികളെ ഭരമേല്പിക്കുക. എപ്രകാരമാണ് യേശു പ്രവർത്തിക്കുന്നതെന്ന കാര്യം ഗ്രഹിക്കുവാൻ അവിടുന്ന് അവർക്കു ബോധജ്ഞാനം നല്കിയിട്ടുണ്ട്. ഞാൻ എപ്പോഴും അവരോടൊപ്പമുണ്ടായിരിക്കുന്നതാണ്.
അതെ. തലമുറ തലമുറയായി നമ്മുടെ കർത്താവാണ് നമ്മുടെ അഭയകേന്ദ്രം. അവിടുത്തെ വിശ്വസ്തതയാണ് നമ്മുടെ പരിചയും സംരക്ഷണകവചവും. എൻറെ ദൈവമേ, അങ്ങയുടെ മക്കൾ അങ്ങയുടെ തേജസ് ആസ്വദിക്കട്ടെ !
(യേശു സംസാരിക്കുന്നു.)
എൻറെ സന്ദേശം നഷ്ടപ്പെട്ടുപോയ മനുഷ്യവ്യക്തികളെ സൗഖ്യപ്പെടുത്തുകയും, മാനസന്തരത്തിലേക്കു നയിക്കുകയും ചെയ്യുന്നു. വാസുലാ, എൻറെ സന്ദേശം യഥാർത്ഥമെന്ന് സ്ഥിരികരിക്കുന്ന ഏറ്റവും വലിയ അത്ഭുതം ഏതാണ്?
മാനസാന്തരമാണോ?
അതെ, എൻറെ വാസുലാ, എൻറെ പുരോഹിതേ, ഇപ്പോൾ നിനക്കും അറിയാം. എൻറെ ഏറ്റവും വലിയ അത്ഭുതം മാനസാന്തരമാണ്.
മകളേ, അന്തിമമായി ഞങ്ങളുടെ ഇരുഹൃദയങ്ങളും വിജയം വരിക്കും.
(പരിശുദ്ധ മാതാവു സംസാരിക്കുന്നു.)
മകളേ?
അതെ, പരിശുദ്ധ മറിയമേ.
ടൂറിനിലുള്ള എൻറെ ദേവാലയത്തിൽ എൻറെ അടുക്കലേക്കു വരുക. അപ്പോൾ നീ നിൻറെ വൃതങ്ങൾ എനിക്കു സമർപ്പിക്കുമോ?
പരിശുദ്ധ മറിയമേ, ഞാൻ സമർപ്പിക്കാം.
നിന്നെ അവിടെവച്ചു കാണുന്നത് എനിക്കു വലിയ സന്തോഷമുണ്ട്. നിൻറെ കസിനായ ഇസിമിയോടും ഇക്കാര്യം പറയുക. നിൻറെ സുഹൃത്തുക്കളെയും നിന്നോടൊപ്പം കുട്ടിക്കൊണ്ടു വരുക. ഞാൻ അവരെ എല്ലാവരെയും അനുഗ്രഹിക്കുന്നതാണ്.
31.01.1988 Have Him as First. Repay Evil with Love.
വാസുലാ, ഞങ്ങൾ രണ്ടുപേരും നിൻറെ സമീപത്തുണ്ട്.
(അല്പം മുമ്പ്, ഞാൻ സോഫായിൽ ഇരിക്കുമ്പോൾ യേശുവിൻറെ വസ്ത്രം എൻറെ വലതുകൈയ്യിൽ തൊടുന്നതായി എനിക്കനുഭവപ്പെട്ടു. യേശു അവിടുത്തെ കരം എൻറെ തോളിൽ വച്ചു. യേശുവിൻറെ സജീവ സാന്നിദ്ധ്യം വീണ്ടും എനിക്കനുഭവപ്പെടുന്നതായി തോന്നി. സന്ദേശം എഴുതി എടുക്കുന്നതിനായി ഞാൻ സോഫായിൽനിന്ന് എഴുന്നേറ്റു. പരിശുദ്ധ മറിയം എൻറെ സമീപത്തുള്ളതായി എനിക്കനുഭവപ്പെട്ടു.)
ഞാൻ നിന്നിൽനിന്ന് ആഗ്രഹിക്കുന്ന വൃതം വിശ്വസ്തതയാണ്. യേശുവിനോടു വിശ്വസ്ഥയായിരിക്കുക. യേശുവിനു പ്രഥമസ്ഥാനം നൽകുക. അവിടുത്തെ അഭീഷ്ടം പ്രവർത്തിക്കുവാൻ സന്നദ്ധയായിരിക്കുക.
പരിശുദ്ധ മറിയമേ, ഇപ്പോഴും എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇക്കാര്യം പൂർണ്ണമായി ഞാൻ മനസ്സിലാക്കുന്നില്ലെന്ന് എനിക്കറിയാം.
.
എൻറെ കുഞ്ഞേ, ദൈവം നിൻറെ കണ്ണുകളെ മറച്ചതാണ്. നിന്നിലുള്ള ദൈവത്തിൻറെ പ്രവർത്തനരീതിയെ അംഗീകരിക്കുക. ദൈവത്തിൽ വിശ്വാസമർപ്പിക്കുക.
വാസുലാ, ടൂറിനിലുള്ള എൻറെ ദേവാലയത്തിൽ ഞാൻ നിന്നെ കാത്തിരിക്കുന്നു. എൻറെ ഭവനത്തിൽ പ്രവേശിക്കുന്നവരെയെല്ലാം ഞാൻ അനുഗ്രഹിക്കും. അതെ, എൻറെയടുക്കൽ വരുന്നവരെയെല്ലാം ഞാൻ അനുഗ്രഹിക്കും.
വാസുലാ, പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നിരാശപ്പെടരുത്. നിരന്തരം പ്രാർത്ഥിക്കുക. എൻറെ അടുക്കലേക്കു വരുക. നിന്നെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുക. നിൻറെ പീഡകർക്കുവേണ്ടി പ്രാർത്ഥിക്കുക. തിന്മയ്ക്കു പകരമായി സ്നേഹം നൽകുക. അവസാനം എൻറെ വിമലഹൃദയം തന്നെ വിജയം വരിക്കും.
എല്ലാവരും വിശ്വസിക്കേണ്ടതിനു ഫാത്തിമായിൽ ഞാൻ വിസ്മയകരമായ ഒരത്ഭുതം പ്രവർത്തിച്ചു. സൂര്യൻറെ അത്ഭുതം എന്നു നിങ്ങൾ അതിനെ വിളിക്കുന്നു. പുഷ്പമേ, ആ പ്രകാശഗോളത്തിനുള്ളിൽ പ്രവേശിക്കുവാൻ ദൈവം നിൻറെ ആത്മാവിനെ അനുവദിച്ചുവെന്ന കാര്യം നീ വിശ്വസിക്കുന്നുണ്ടോ? നീ ദൈവത്തിൻറെ ഭവനത്തിൽ പ്രവേശിച്ചു. വാസുലാ, ദൈവം നിനക്കു നൽകിയിരിക്കുന്ന കൃപയെക്കുറിച്ചു എത്ര കുറച്ചുമാത്രമാണ് നീ മനസ്സിലാക്കുന്നത്.
അതെ, പരിശുദ്ധ മറിയമേ. ഞാൻ ഒരിക്കലും പൂർണ്ണമായി മനസ്സിലാക്കുന്നില്ല. എന്നാൽ, ഇതു ദൈവഹിതമാണെങ്കിൽ, ഞാൻ ദൈവീക പ്രവൃത്തികളെ അംഗീകരിക്കും.
അതെ. ഒരിക്കലും കാരണം അന്വേഷിക്കരുത്; ദൈവം നിനക്കു നൽകുന്നതു പ്രസന്നതയോടെ സ്വീകരിക്കുക. ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ കൃപാപൂർവം അനുസരിക്കുക.
ചില കാര്യങ്ങൾ ഗ്രഹിക്കുന്നതിൽനിന്നു നിൻറെ കണ്ണുകളെ അവിടുന്നു മറച്ചിരിക്കുന്നത്, അവിടുന്നു നിന്നിൽ വർഷിച്ചിരിക്കുന്ന എല്ലാ കൃപകളെപ്രതി നീ അഹങ്കരിക്കാതിരിക്കാൻ വേണ്ടിയാണ്.
ദശലക്ഷക്കണക്കിനു സെറാഫുകൾ ചുറ്റും നിന്ന് നിരന്തരം ആരാധിക്കുന്ന, ദൈവത്തിൻറെ സിംഹാസനം സ്ഥിതിചെയ്യുന്ന, ഏറ്റവും പരിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കുവാൻ, അവിടുന്നു നിന്നെ അനുവദിച്ചിരിക്കുന്നു. ദൈവത്തിൻറെ പരിശുദ്ധ മാലാഖമാർക്കു മാത്രമേ ദൈവസന്നിധിയിൽ പ്രവേശനമുള്ളൂ. മകളേ, ഇപ്പോൾ നിനക്ക് അറിയാം എത്ര മഹനീയമായ അനുഗ്രഹമാണ് ദൈവം നിനക്കു നൽകിയിരിക്കുന്നതെന്ന്.
പരിശുദ്ധ മറിയമേ, കാര്യങ്ങൾ മനസ്സിലാക്കാതിരുന്നതിന് എന്നോടു ക്ഷമിക്കണമേ.
ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം.
പരിശുദ്ധ അമ്മേ, എന്നെ സഹായിക്കുന്നതിന് അങ്ങേയ്ക്കു നന്ദി.
ഇതാ! യേശു ഇവിടെയുണ്ട്.
വാസുലാ, ഞാനും ടൂറിനിലെ ദേവാലയത്തിൽ സന്നിഹിതനായിരിക്കും. അവിടെ വരുന്ന എല്ലാവരെയും ഞാൻ അനുഗ്രഹിക്കും.
ഇപ്പോൾ വരൂ. എന്നെ അനുഭവിച്ചറിയുക. എന്നിൽ ആനന്ദിക്കുക. എന്നെ നോക്കി പുഞ്ചിരിക്കുക. എന്നോടു സംസാരിക്കുക; ഞാൻ നിൻറെ വാക്കുകൾ കേൾക്കട്ടെ. വാസുലാ, എൻറെ അമ്മയുടെ സമീപത്ത്- നിൻറെ പരിശുദ്ധ മാതാവിൻറെ സമീപത്ത് - നിനക്ക് എന്നെ അന്വേഷിക്കാം. ഞങ്ങൾ എപ്പോഴും ഒന്നിച്ചുണ്ടാകും. ഞാൻ നിന്നെ സ്നേഹിക്കുന്നു.
01.02.1988 Russia will be the symbol of God’s Glory
വാസുലാ, എൻറെ പുത്രിയായ റഷ്യയെ സമർപ്പിക്കുന്നതിനുവേണ്ടി അനേകം തവണ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവളെ സമർപ്പിക്കുന്നതിനുവേണ്ടി ഞാൻ കേണപേക്ഷിക്കുകപോലും ചെയ്തിട്ടുണ്ട്. ഈ വർഷമാണ് അവൾ പ്രകാശം കണ്ടത്. ആയിരാമാണ്ടിൻറെ വാർഷികം അവൾ ആഘോഷിക്കും.
വാസുലാ, നിൻറെ സഹോദരിയായ റഷ്യ മരിച്ചിരിക്കുന്നു. എന്നാൽ, കർത്താവ് അവളുടെ സമീപത്തുണ്ട്. അവിടുന്ന് അവളെ ഉയിർപ്പിക്കും. അങ്ങനെ സ്നേഹമായ ദൈവം സ്നേഹിക്കപ്പെടാതിരുന്ന റഷ്യയെ സ്നേഹിക്കും. അങ്ങാണ് എൻറെ ദൈവവും , രക്ഷകനും എന്ന് അവൾ വിളിച്ചുപറയും. അവളുടെ നിലവിളിയുടെ ഈ സ്വരം കേൾക്കുന്ന പിശാചുക്കൾ ഓടിഒളിക്കും. ഭയവിഹ്വലരായ പിശാചുക്കൾ ഓടിമറയും.
റഷ്യൻ ജനത ഒന്നായിത്തീരുകയും, അവൾ ദൈവത്തിൻറെ ഏറ്റവും വിശ്വസ്ത ഭക്തയുമായിത്തീരുമെന്നതുമാണ് പിശാചുക്കളുടെ ഭയത്തിനു കാരണം.
അവൾ ദൈവത്തിൻറെ ശക്തിയാൽ സൗഖ്യമാക്കപ്പെട്ട്, ഉയിർപ്പിക്കപ്പെടും. അവളുടെ വിശുദ്ധിയുടെ ഉയരവും, സർവ്വശക്തനോടുള്ള ഭക്തിയും അവളുടെ അയൽക്കാർ എല്ലാവരെയും ആകർഷിക്കും.
ദൈവത്തിൻറെ മഹത്ത്വത്തിൻറെയും, സ്നേഹത്തിൻറെയും , കരുണയുടെയും പ്രതീകമായിരിക്കും റഷ്യ. ഞങ്ങളുടെ കാതുകൾക്കു ഇംമ്പകരമായ അവളുടെ മാധുര്യമുള്ള പ്രാർത്ഥനാഗീതങ്ങളും സ്തോത്രഗാനങ്ങളും, അവളുടെ ശോഭയേറിയ ചലനങ്ങളും കുന്തുരിക്കധൂപംപോലെ സ്വർഗ്ഗത്തിലേക്കുയരും. ദൈവം ആയിരം വർഷങ്ങൾക്കുമുമ്പ് അവളെ ഉയിർപ്പിച്ചതുപോലെതന്നെ, സ്നേഹം അവളെ വീണ്ടും ഉയിർപ്പിക്കും.
(ഇവിടെ പരിശുദ്ധമാതാവിൻറെ സന്ദേശം അവസാനിക്കുന്നു.)
ഞാൻ ഉത്ഥാനത്തിൻറെ നാഥനായ കർത്താവാണ്. ഞാൻ റഷ്യയെ ഉയിർപ്പിക്കുമ്പോൾ, അവൾ വീണ്ടും എനിക്കുള്ള കാഴ്ചവസ്തുക്കൾ അർപ്പിക്കും. സ്നേഹത്താൽ അവൾ എൻറെ ഭവനമായ സഭയെ അലങ്കരിക്കും. ഞാൻ അവളെ വീണ്ടും എന്നോടു ഐക്യപ്പെടുത്തും. എൻറെ അപ്പവും എൻറെ വീഞ്ഞും ഞാൻ അവൾക്കു നൽകും. എനിക്കുള്ള ഭക്ഷണം അവൾ നിരസിക്കുകയില്ല. എൻറെ ദാനം അവൾ സ്വീകരിക്കും; അവൾ എൻറെ അപ്പം ഭക്ഷിച്ച്, എൻറെ വീഞ്ഞ് പാനം ചെയ്ത്, അവളെത്തന്നെ നവീകരിച്ചുകൊണ്ട് എന്നെ പ്രകീർത്തിച്ചുകൊണ്ടിരിക്കും.
എൻറെ മഹത്ത്വത്താൽ ഞാൻ അവളെ വസ്ത്രമണിയിക്കും. ഞാൻ അവളെ മഹിമാപ്രഭാവത്തോടെ അലങ്കരിക്കും. എൻറെ സ്വന്തം ഉറവയിൽനിന്നുള്ള വെള്ളംകൊണ്ട് ഞാൻ അവളുടെ തോട്ടത്തെ ജലസേചിതമാക്കും. ഞാൻ അവളുടെ അറപ്പുരകൾ നിറയ്ക്കും. എൻറെ കണ്ണുകൾ അവളെ നിരീക്ഷിക്കുന്നുണ്ട്.
അല്ലയോ വാസുലാ, കാത്തിരുന്നു കാണുക. മകളേ, എൻറെ പത്രോസ് (മാർപ്പാപ്പ ) നിൻറെ സഹോദരിയായ റഷ്യ സന്ദർശിക്കുന്നുതുകാണാൻ ഞാൻ എത്ര നാൾ കാത്തിരിക്കണം.
.
(ഇനിയും വളരെയേറെ കാര്യങ്ങൾ വെളിപ്പെടുത്തുവാനുണ്ടെന്ന ഒരു ധ്വനിയുണ്ടായിരുന്നു യേശുവിൻറെ ശബ്ദത്തിൽ. യേശു വളരെ സന്തോഷവാനായി കാണപ്പെട്ടു.)
കർത്താവേ, റഷ്യ സന്ദർശിക്കുവാൻ മാർപ്പാപ്പയെ പ്രോത്സാഹിപ്പിക്കണമെ. കർത്താവേ, അങ്ങയുടെ ഹിതമാണെങ്കിൽ മാർപ്പാപ്പയുടെ സന്ദർശനത്തിനുള്ള വഴി തുറക്കണമെ.
വരൂ. ഞാൻ അനേകം ഹൃദയങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വാസുലാ, എൻറെ പിതാവിൻറെ അനുഗ്രഹം നേടുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. ഞാൻ എൻറെ സഭയെ പുനരുദ്ധരിക്കും. അവിശ്വസ്തരായവർക്കു ഹാ ദുരിതം!
വാസുലാ, കർത്താവായ ഞാനാണ് ഉയരമുള്ള വൃക്ഷങ്ങളുടെ വളർച്ച മുരടിപ്പിക്കുന്നതും, ചെറിയ വൃക്ഷങ്ങളെ വളർത്തുന്നതും എന്നകാര്യം നിന്നെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇപ്പോൾ വരൂ. നമ്മൾ, അതെ, നമുക്ക്. അതെ, വാസുലാ, ഒരിക്കലും സംശയിക്കരുത്. നിൻറെ ആന്തരിക നയനങ്ങൾക്കൊണ്ട് ഞങ്ങളെ ദർശിക്കുവാൻ ഞാൻ നിന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ. ഞാൻ നിൻറെ അദ്ധ്യാപകനാണല്ലോ. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരിക്കലും സംശയിക്കരുത്.
(യേശു ചാരുകസേരയിൽ ഇരിക്കുന്ന ഒരു ദർശനം ഞാൻ പെട്ടെന്നു കണ്ടു. പുഞ്ചിരിച്ചുകൊണ്ട് പരിശുദ്ധ മാതാവും സമീപത്തുണ്ടായിരുന്നു.)
02.02.1988 - Love has found you in wretchedness among wretchedness
പുഷ്പമേ, സമാധാനം നിന്നോടുകൂടെ. നിൻറെ രക്ഷകനായ യേശുവാണ് ഞാൻ. നികൃഷ്ടതയുടെ മദ്ധ്യത്തിൽ, നികൃഷ്ടാവസ്ഥയിൽ സ്നേഹം നിന്നെ കണ്ടെത്തി.
പ്രിയപ്പെട്ടവളേ, കർത്താവായ ഞാൻ എൻറെ ദൈവീകകരം നിൻറെമേൽ വെച്ചുകൊണ്ട്, നിന്നെ അലങ്കരിച്ചു.
എന്നെ നോക്കുന്നത് എന്നെ മഹത്ത്വപ്പെടുത്തുന്നു.
( ഞാൻ യേശുവിൻറെ ചിത്രത്തിൽ നോക്കിയതിനെ യേശു ഇവിടെ സൂചിപ്പിക്കുന്നു.)
യേശുവേ, നികൃഷ്ടയായിരിക്കുന്നതിൽ ഞാൻ എന്നെത്തന്നെ വെറുക്കുന്നു.
വാസുലാ, നീ എന്താണ് പറയുന്നത്?
(യേശു ഞെട്ടിപ്പോയതുപോലെ തോന്നി.)
എപ്രകാരം ഞാൻ നിന്നോട് ഐക്യപ്പെട്ടിരിക്കുന്നെന്ന കാര്യം നീ മറന്നുപോയതുപോലെ തോന്നുന്നു. നീ എന്താണ് പറയുന്നതെന്ന കാര്യം നീ ഓർക്കണം. നമുക്ക്, നമ്മൾ ? എന്നത് ഓർക്കണം.
യേശുവേ, അങ്ങയുടെ ക്ഷമ വളരെ വലുതാണ്….
ഞാൻ നിന്നെ സ്നേഹിക്കുന്നു. വരൂ, എൻറെ അമ്മ പറയുന്നതു ശ്രദ്ധിക്കുക:
ഞാൻ നിന്നെ എത്രയധികമായി സ്നേഹിക്കുന്നു. എൻറെ ഭവനത്തിനു നിന്നെ ആവശ്യമുണ്ട്. എൻറെ കുഞ്ഞേ, എൻറെ ഭവനത്തിൻറെ വാതിലുകൾ നിനക്കായി വിസ്താരത്തിൽ തുറന്നിട്ടിരിക്കുന്നു.
03.02.1988 - Make a Heaven in your Heart for Me
വാസുലാ, ഈ വിധത്തിൽ നീ എന്നെ സമീപിക്കുമ്പോൾ ഞാൻ എത്രയധികം കൂടുതലായി നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമോ? നീ നികൃഷ്ടയാണെന്ന് സ്വയം തിരിച്ചറിഞ്ഞ്, എൻറെ സന്നിധിയിൽ വന്നു നിൻറെ മുട്ടുകൾ മടക്കുന്നു. നിൻറെ ഹൃദയം എൻറെ മുമ്പിൽ തുറന്നുവയ്ക്കുന്നു. എൻറെ കുഞ്ഞേ, നിൻറെ കണ്ണീർകണങ്ങൾ, സ്നേഹത്തിൻറെ നിൻറെ കണ്ണീർ, എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുന്നതിൻറെ ഫലമായി നിന്നിലുണ്ടാകുന്ന കണ്ണിർതുള്ളികൾ എല്ലാം എൻറെ മുറിവുകളെ സൗഖ്യമാക്കുന്ന ഉത്തമലേപന ഔഷധമാണ്.
അല്ലയോ മകളേ, എൻറെ മീറായേ, എനിക്കു സാക്ഷ്യം വഹിക്കുന്നവളേ, ഞാൻ എത്രയധികം സ്നേഹിക്കുന്നു !
എൻറെ മണവാട്ടി, നിൻറെ നെടുവീർപ്പുകൾ എന്നോടുള്ള ദശലക്ഷം സ്നേഹവാക്കുകൾ പോലെ മുഴങ്ങുന്നു.
എൻറെ കരത്താൽ അനുഗ്രഹിക്കപ്പെട്ടവളേ, എൻറെ പുഷ്പമേ, നിരാശപ്പെടരുത്. ഇത്തവണ ആബേൽ കൊല്ലപ്പെടുകയില്ല…. അതെ, ഇത്തവണ ആബേൽ ജീവിക്കും!
നിൻറെ ഹൃദയത്തിൽ എനിക്കുവേണ്ടി ഒരു സ്വർഗ്ഗം സൃഷ്ടിക്കുക. ഞാൻ ക്ഷീണിതനാണ്; എനിക്കു വിശ്രമിക്കണം. പുഷ്പമേ, എനിക്കു സുഗന്ധമേകുക. നിൻറെ സ്നേഹത്താൽ എന്നെ സമാശ്വസിപ്പിക്കുക.
കുഞ്ഞേ, സൗന്ദര്യത്താൽ ഞാൻ നിന്നെ വസ്ത്രമണിയിക്കും. ഞാൻ നിൻറെ പാപങ്ങൾ ക്ഷമിക്കും. പാപപങ്കില ജീവിതമാകുന്ന, പഴയ മനുഷ്യനായ, നിൻറെ പഴകിയ വസ്ത്രങ്ങൾ ഇനിമേൽ ഉണ്ടാവില്ല. പുഷ്പമേ , നിന്നെ ഞാൻ അലങ്കരിക്കും. ഞാൻ നിന്നെ പൂർണ്ണമായി നവീകരിക്കും. വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ കൃപ നിൻറെമേലുണ്ട്. ഇതാ, എൻറെ കരം പിടിച്ചുകൊള്ളൂ. ഞാൻ നിന്നെ വഴിനയിച്ചുകൊണ്ടിരിക്കുന്നു.
(പരിശുദ്ധ മറിയം സംസാരിക്കുന്നു.)
അല്ലയോ വാസുലാ, സംശയിക്കരുത്. ഞാൻ നിന്നെ വിളിക്കുന്നു. നീ ക്രിസ്തുവിനുവേണ്ടി മാത്രം ജീവിക്കണം. ലോകത്തിൻറെ പാപങ്ങളെപ്രതി ദൈവനീതിയുടെ പാനപാത്രം നിറഞ്ഞുകവിയുന്നു. ഈ സന്ദേശം ദൈവത്തിൻറെ അവസാനത്തെ മുന്നറിയിപ്പാണ്. അവർ ദൈവത്തെ അനുസരിക്കുവാൻ വിസമ്മതിച്ചാൽ, ദൈവകരം അവരുടെമേൻ പതിക്കുവാൻ ഞാൻ ഇടവരുത്തും. പിന്നീടൊരിക്കലും ദൈവനീതിയുടെ പാനപാത്രം അവരുടെമേൽ പതിക്കാരിക്കുവാൻ എനിക്കു തടഞ്ഞുവയ്ക്കുവൻ കഴിയുകയില്ല. അതു ഭാരം കൂടിക്കൂടി വരുന്നു. വാസുലാ, ഞാൻ എൻറെ അത്ഭുതം ഉടനെ പ്രവർത്തിക്കും. സമയം ആസന്നമായിരിക്കുന്നു.
( ഈ ദിവസങ്ങളിൽ പരിശുദ്ധ ദൈവമാതാവ് എന്നെ പഠിപ്പിക്കുകയായിരുന്നു. “അമ്മ “ എന്ന വാക്കിന് വളരെ ഊന്നൽ നൽകിക്കൊണ്ടാണ് എന്നോടു സംസാരിച്ചത്. അവൾ എല്ലാ മനുഷ്യരുടെയും അമ്മയാണെന്ന് അവിടുന്ന് എന്നെ പഠിപ്പിച്ചു.
ഞാൻ മാതാവിൽനിന്നു പഠിച്ച മറ്റൊരു കാര്യം മാതാവും യേശുവും വേർപെടാനാവാത്തവിധം ഐക്യപ്പെട്ടിരിക്കുന്നുവെന്നാണ്. യേശു എവിടെയുണ്ടോ അവിടെ മാതാവും ഉണ്ട്. അവരുടെ ഹൃദയങ്ങൾ ഐക്യപ്പെട്ട് ഒന്നായിത്തീർന്നിരിക്കുന്നു.
“ കാലത്തിൻറെ അവസാനം” എന്നു പരിശുദ്ധ മാതാവു പറയുമ്പോൾ “കാലഘട്ടത്തിൻറെ അവസാനം” എന്ന അർത്ഥത്തിലാണ് നമ്മൾ മനസ്സിലാക്കേണ്ടത്. നമ്മൾ ഇപ്പോൾ ജീവിക്കുന്ന ഈ കാലഘട്ടം തിന്മനിറഞ്ഞതാണ്. അതിനാലാണ് ദൈവം ഇടപെടുന്നത്.)
സഭയുടെ നവീകരണം ആസന്നമായിരിക്കുന്നു. ദൈവരാജ്യം നിങ്ങൾ എല്ലാവരുടെയും ഇടയിലുണ്ട്. കാലഘട്ടത്തിൻറെ അവസാനത്തെക്കുറിച്ച് മനസ്സിൽ കരുതൽ വേണം.
എപ്രകാരമാണ് യേശുവിൻറെ സന്ദേശം അവിടുത്തെ ശരീരമായ സഭയെ സൗഖ്യപ്പെടുത്തി, ഐക്യപ്പെടുത്തുകയെന്ന് ചിന്തിക്കുക.
യേശുവിൻറെ രക്ഷാകര പദ്ധതി എപ്രകാരമാണ് ദശലക്ഷക്കണക്കിന് മനുഷ്യരെ വീണ്ടെടുത്തു രക്ഷിക്കുന്നതെന്ന് ചിന്തിക്കുക.
യേശുവിൻറെ സമാധാനത്തിൻറെയും സ്നേഹത്തിൻറെയും സന്ദേശം എപ്രകാരമാണ് ഞങ്ങളുടെ മക്കളെ സ്നേഹത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതെന്നു ചിന്തിക്കുക. അവിടുത്തെ അപ്പം തന്നെയായ സന്ദേശം രുചിച്ചറിയുന്നനിമിഷം യേശു അവരെ മാനസാന്തരപ്പെടുത്തും. അതു സ്നേഹത്തിൻറെ ഫലമായിരിക്കും.
സ്നേഹം നിങ്ങൾ എല്ലാവരെയും പുന:സ്ഥാപിക്കും. സ്നേഹവും കാരുണ്യവും നിങ്ങളെ സാത്താൻറെ അധാർമ്മികമായ, കുടിലമായ കെണികളിൽനിന്നും മോചിപ്പിക്കും.
വരൂ, പ്രിയപ്പെട്ടവളേ, ദൈവഹിതം പ്രവർത്തിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പം ഉണ്ട്. എന്നെ നീ അനുസ്മരിക്കുന്നതിനാൽ ഞാൻ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു.
എനിക്കുവേണ്ടി എൻറെ സാന്നിദ്ധ്യം ഓർക്കാമോ? നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ!
04.02.1988 Every Beat of My Heart is a Call for you
( യേശു ഇന്നു വളരെ വ്യക്തമായിട്ടാണ് എനിക്കു ദർശനമരുളിയത്. ചിലപ്പോഴെല്ലൊം ഇതു യഥാർമല്ലായിരിക്കുമെന്നുവരെ എനിക്കു തോന്നിയിട്ടുണ്ട്. ചിലപ്പോൾ ഞാൻ യേശുവിനെ കാണുന്നില്ല, കാണുന്നുണ്ടെന്നു തോന്നുന്നതാണെന്നുവരെ ചിന്തിച്ചിട്ടുണ്ട്.
ഇത്തരം ചിന്തകൾക്കിടയിൽ, ഈ ദർശനങ്ങൾ യഥാർത്ഥത്തിലുള്ളതാണെന്ന് യേശു എന്നെ ബോധ്യപ്പെടുത്തിത്തന്നു.)
യേശുവേ, അങ്ങുതന്നെയാണോ ഇത്?
ഞാൻ തന്നെയാണ്. ഞാൻ നിന്നെ പഠിപ്പിച്ചതുപോലെതന്നെയാണ് നീ എന്നെ ദർശിച്ചത്. എൻറെ ഹൃദയം ഞാൻ നിനക്കു കാണിച്ചുതരാം. എൻറെ സന്നിധിയിൽ നീ കാണുന്നതും അനുഭവിച്ചറിയുന്നതുമായ കാര്യങ്ങൾ എഴുതുക.
(ഈ നിമിഷങ്ങളിൽ ഞാൻ ദൈവസന്നിധിയിലാണെന്ന് ഞാൻ അനുഭവിച്ചറിയുന്നു. ദൈവസാന്നിദ്ധ്യാനുഭവത്താലുള്ള വലിയ ആനന്ദത്തിലാണ് ഞാൻ.
ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്കു വേറെ യാതൊന്നും ആവശ്യമില്ല. എനിക്കു ചുറ്റുമുള്ള സകലതും എന്നെ സംബദ്ധിച്ച് അർത്ഥശൂന്യവും അപ്രധാനവും ആയിട്ട് എനിക്ക് അനുഭവപ്പെടുന്നു.
ദൈവസാന്നിദ്ധ്യം എല്ലായിടത്തും നിറയുന്നതായി എനിക്കനുഭവപ്പെട്ടു. ഇതു ദൈവാനുഭവത്തിൻറെ നിറവ് എന്നിൽ ഉളവാക്കുന്നു.
നമ്മൾ യേശുവിൻറെ ഛായ അറിയുന്നതുപോലെതന്നെ, അതെരീതിയിൽ വസ്ത്രം ധരിച്ച യേശുവിനെ ഞാൻ ഇപ്പോൾ ദർശനത്തിൽ കാണുന്നു. യേശു ധരിച്ചിരിക്കുന്ന വസ്ത്രത്തിൻറെ അനക്കം മൂലം ഉണ്ടാകുന്ന ശബ്ദവും, അവിടുത്തെ കാൽവയ്പുകളുടെ ശബ്ദവും എൻറെ ചെവികളിൽ കേൾക്കുവാൻ കഴിയുന്നു.
ഇപ്പോൾ യേശു എൻറെ ഇടതുവശത്തു നിൽക്കുന്നു. അതേസമയം, തിരുക്കച്ചയുടെ ചിത്രത്തിനു മുന്നിലുള്ള മേശയ്ക്ക് അഭിമുഖമായി ഞാൻ മുട്ടുകുത്തി നിൽക്കുന്നു.
പരിശുദ്ധ മറിയം ഉണ്ണി യേശുവിനെ കൈയ്യിലേന്തി നിൽക്കുന്ന ഒരു രൂപം ഞാൻ ദർശിക്കുന്നു.
യേശു എന്നിൽനിന്നു രണ്ട് അടി ദൂരം അകലത്തിലാണ് നിൽക്കുന്നത്. അവിടുത്തെ പരിശുദ്ധ മുഖം സൗന്ദര്യത്തിൻറെ പൂർണ്ണതയാണ്.
യേശുവിനെ നോക്കുവാൻ അവിടുന്ന് എന്നോട് ആവശ്യപ്പെട്ടു. യേശുവിൻറെ ഹൃദയം അവിടുന്ന് എന്നെ കാണിച്ചുതന്നു. യേശുവിൻറെ മാറിടം മുഴുവൻ സ്നേഹത്താൽ ജ്വലിച്ചു പ്രകാശിക്കുകയായിരുന്നു.)
എല്ലാം ശരിയാണ്. നീ വിവേചിച്ചറിയുന്നതെല്ലാം ശരിയാണ്. വാസുലാ, എൻറെ വാസുലാ, ഞാൻ നിന്നെ എത്രയധികമായി സ്നേഹിക്കുന്നു. പ്രിയപ്പെട്ടവളേ, നീ ആഗ്രഹിക്കുമ്പോഴെല്ലാം നിനക്ക് എന്നെ സമീപിക്കാവുന്നതാണ്. നീ എൻറെ ഹൃദയം കണ്ടുകഴിഞ്ഞു.
(ദൈവീക സന്ദേശം എഴുതിയെടുക്കുന്നതിനു മുമ്പ് ഓരോ തവണയും ചൊല്ലണമെന്ന് യേശു നിർദ്ദേശിച്ചിട്ടുണ്ടായിരുന്ന മൂന്നു പ്രാർത്ഥനകൾ ഞാൻ ആദ്യകാലങ്ങളിൽ മുടങ്ങാതെ പ്രാർത്ഥിക്കുമായിരുന്നു.
പിന്നീട്, ഞാൻ ആ പതിവ് പ്രാർത്ഥനകൾ നിർത്തലാക്കി.
പരിശുദ്ധ മറിയം ആ പ്രാർത്ഥനകൾ വീണ്ടും ചൊല്ലിപ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. പരിശുദ്ധ മറിയം എന്നെ ഇക്കാര്യം ഓർമ്മപ്പെടുത്തിയതിനുശേഷം ഞാൻ ആ പ്രാർത്ഥനകൾ മുടങ്ങാതെ പ്രാർത്ഥിക്കാറുണ്ട്.
ഈ മൂന്നു പ്രാർത്ഥനകൾ ചൊല്ലി എങ്ങനെയാണ് സന്ദേശം എഴുതി തുടങ്ങേണ്ടതെന്ന് യേശു എനിക്കു വിശദീകരിച്ചുതന്നു. കാരണം ഒരു ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം ഈ പ്രാർത്ഥനകൾ ചൊല്ലിയാൽ മതിയോ അഥവ ഓരോ തവണ സന്ദേശം എഴുതിയെടുക്കുവാൻ തുടങ്ങുന്നതിനുമുമ്പ് ഈ പ്രാർത്ഥനകൾ ചൊല്ലണമോ എന്നകാര്യത്തിൽ എനിക്കു സംശയം ഉണ്ടായിരുന്നു. ചിലപ്പോൾ, ഒരു ദിവസം മൂന്നോ നാലോ തവണ സന്ദേശം സ്വീകരിക്കാറുണ്ട്; ചിലപ്പോൾ ഒരു വാചകം മാത്രമായിരിക്കും സന്ദേശമായിട്ടു ലഭിക്കുന്നത്.)
വാസുലാ, എൻറെ മക്കളെ ഒരുമിച്ചുകുട്ടി, കുറെ നാളുകൾക്കുമുമ്പ് ഞാൻ നിനക്കു പറഞ്ഞുതന്ന സന്ദേശം അവരെ വായിച്ചു കേൾപ്പിക്കുക.
നീ ആ സന്ദേശം അവരെ വായിച്ചുകേൾപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.
(ഞാൻ സന്ദേശം വായിക്കുവാൻ മടികാണിച്ചപ്പോഴാണ് യേശു ഇപ്രകാരം പറഞ്ഞത്.)
ഞാൻ അവരെ സ്നേഹിക്കുന്നു. ഞാൻ അവർ എല്ലാവരുടെയും മദ്ധ്യത്തിലുണ്ട്.
എൻറെ സൃഷ്ടികളേ, നിങ്ങൾ എൻറെതാണ്. നിങ്ങൾ എൻറെ വിത്തുകളാണ്. പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങളുടെ രക്ഷകനാണ്. നിങ്ങൾ എൻറെയടുക്കലേക്കു മടങ്ങി വരാമോ? നിങ്ങൾ എൻറെ ആശ്ലേഷത്തിനുള്ളിലേക്കു കടന്നുവരാമോ? ഞാൻ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കാം.
വന്ന്, എൻറെ അപ്പം ഭക്ഷിക്കുക. വന്ന്, എൻറെ വീഞ്ഞ് പാനം ചെയ്യുക. നിങ്ങൾ പശ്ചാത്തപിക്കുമെങ്കിൽ, ഞാൻ നിങ്ങളോടു ക്ഷമിക്കും.
എൻറെ ഹൃദയസ്പന്ദനങ്ങൾ ശ്രദ്ധിക്കുക. എൻറെ ഓരോ ഹൃദയ സ്പന്ദനവും ഓരോ മനുഷ്യനും വേണ്ടിയുള്ള ഒരു വിളിയാണ്.
വാസുലാ, നീ അവരെ കഴിഞ്ഞദിവസത്തെ എൻറെ സന്ദേശവും ഇന്നത്തെ ഈ സന്ദേശവും വായിച്ചുകേൾപ്പിക്കാമോ?
(പിന്നീട്)
(സഭകൾക്കും ജനങ്ങൾക്കും വെളിപാടുകളെക്കുറിച്ചു സംശങ്ങൾ ഉണ്ടെന്ന് വിശദമാക്കുന്ന ഒരു പത്രശകലവും, ഒരു സുഹൃത്ത് എനിക്കയച്ച കത്തും വായിച്ചതിനുശേഷം എനിക്കു മനസ്സിലായി ഈ സന്ദേശം അംഗീകരിക്കുവാൻ ഏതു പുരോഹിതനും വളരെ ബുദ്ധിമുട്ടാണെന്ന്. കാരണം വളരെയധികം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.
എങ്കിലും ഫാത്തിമായിൽ നൽകപ്പെട്ട ദൈവീക സന്ദേശങ്ങളെപ്രതിപോലും സഭാധികാരികൾക്കുണ്ടായിരുന്ന സംശയങ്ങൾ എനിക്കു മറക്കുവാൻ കഴിഞ്ഞില്ല. ഗരബന്ദാളിൽ നൽകപ്പെട്ട സന്ദേശത്തെപ്രതിയും അവർക്കു സംശയങ്ങളുണ്ട്. ഒരു പക്ഷേ, ഇന്നോ, നാളെയോ, പിന്നീടോ അവർ ഈ സന്ദേശങ്ങൾ അംഗീകരിച്ചേക്കാം. സംശയം വളരെ വലിയ തടസ്സം തന്നെയാണ്.)
പിതാവേ, എനിക്ക്.....
(ഞാൻ തുടർന്ന് എഴുതുവാൻ മടിച്ചു.)
പറയുവാനുള്ളത് പറയുക.
പിതാവേ, ഈ സന്ദേശം മാർപ്പാപ്പ തിരസ്ക്കരിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. എന്തിന് മാർപ്പാപ്പ എന്നെ വിശ്വസിക്കണം? എന്തിന് മറ്റുള്ളവർ എന്നെ വിശ്വസിക്കണം? ഈ ദൈവാനുഭവം അവർക്ക് ഉണ്ടായിട്ടുണ്ടായിരുന്നെങ്കിൽ, അവർ വിശ്വസിക്കുമായിരുന്നു….
വാസുലാ, ഞാൻ നിനക്ക് എൻറെ അപ്പം നൽകി. എൻറെ തോട്ടത്തിൽനിന്നുള്ള പഴങ്ങൾ നിനക്കു ഭക്ഷിക്കുവാൻ തന്നു. എൻറെ സ്വന്തം കരത്തിൽനിന്നു ഞാൻ നിനക്കു ഭക്ഷിക്കുവാൻ നൽകി.
എൻറെ പ്രിയപ്പെട്ട കുഞ്ഞേ, ഞാനല്ലാതെ മറ്റാരാണ് നിന്നെ മാനസാന്തരപ്പെടുത്തിയത്?
ഞാനല്ലാതെ മറ്റാരാണ് എന്നെ സ്നേഹിക്കുവാൻ നിന്നെ പഠിപ്പിച്ചത്?
ഞാനല്ലാതെ മറ്റാരാണ് നിന്നെ അന്വേഷിച്ചതും, നിന്നെ മൃതരുടെ ഇടയിൽ മരിച്ചവളായി കണ്ടെത്തിയതും, നിന്നെ ഉയിർപ്പിക്കുന്നതിനുവേണ്ടി കുനിഞ്ഞ്, നിന്നെ എടുത്തുയർത്തിതും?
ഞാനല്ലാതെ മറ്റാരാണ് നിന്നെ ശുശ്രൂഷിച്ച് സൗഖ്യമാക്കുന്നതിനുവേണ്ടി , കാരുണ്യപൂർവ്വം വഹിച്ച് എൻറെ ഭവനത്തിലേക്കു കൊണ്ടുപോയത്?
ഞാനല്ലാതെ മറ്റാരാണ് ഓരോ ദിവസവും എൻറെ മാർഗ്ഗങ്ങൾ നിന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്?
ഞാനല്ലാതെ മറ്റാരാണ് എൻറെ മക്കളെ മാനസാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്?
ഞാനാണ് നിൻറെ രക്ഷകൻ. വാസുലാ, നീ ഇപ്പോൾ എൻറെതന്നെ ഒരു ഭാഗമാണ്. നിനക്കു സ്വയം അതിജീവിക്കുവാൻ കഴിയുകയില്ല. നിനക്ക് എന്നെ അത്യാവശ്യമാണ്. ഒരു വൃക്ഷത്തിൻറെ ശാഖ സ്വയമേവ ഫലം പുറപ്പെടുവിക്കുന്നില്ല. നേരെമറിച്ച്, ശാഖ നിർബന്ധമായിട്ടും വൃക്ഷത്തോട് ചേർന്നിരിക്കണം. അതുപോലെ നീയും എന്നോട് ഐക്യപ്പെട്ട് ചേർന്നിരിക്കണം.
നിൻറെ ഫലം എന്നിൽനിന്നു വരുന്നതാണ്. എൻറെ പഴം അനേകം മനുഷ്യരെ തീറ്റിപ്പോറ്റുന്നു. നിൻറെ ജീവിതമാണ് എൻറെ ഫലം. നിൻറെ ജീവിതസാക്ഷ്യമായ നിൻറെ ഫലം കണ്ട് , ഈ സന്ദേശത്തിൽ സംശയിക്കുന്നവരുടെ സംശയങ്ങൾ മാറും. നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കുന്നു.
വിശന്നുവലയുന്ന എൻറെ മക്കൾ എൻറെ ഫലം രുചിച്ചറിയുമ്പോൾ, പശ്ചാത്താപത്തിൻറെ കണ്ണീരുമായി എൻറെ അടുക്കലേക്ക് അവർ മടങ്ങിവരുമ്പോൾ ഞാൻ സന്തോഷിക്കും. എൻറെ സന്തോഷം എത്ര വലുതായിരിക്കും! പിശാചിൻറെ പിടിയിൽനിന്നു ഞാൻ അവരെ പിടിച്ചുപറിച്ചെടുത്തതാണ്.
വാസുലാ, ക്ഷമയോടെ കാത്തിരിക്കുക. ഒഴുകുന്ന ഒരു അരുവിപോലെയാണ് എൻറെ വചനം എന്നു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ആ അരുവി പിന്നീട് ഒരു നദിയായി കുതിച്ചൊഴുകുന്നു. അതു വിസ്താരം വർദ്ധിച്ചുകൊണ്ട് , ഇരച്ചുപാഞ്ഞ്, കുതിച്ചൊഴുകി, ഒരു മഹാസമുദ്രമായി മാറുന്നു. നിങ്ങളുടെ ഹൃദയങ്ങളെ സ്നേഹത്താൽ സ്നാനംചെയ്യുന്ന ഒരു വലിയ സ്നേഹസമുദ്രമായി അതു പരിണമിക്കും. സ്നേഹമായ ഞാൻ നിങ്ങളുടെ ഇടയിൽ സ്നേഹമായിത്തന്നെ ഉണ്ടായിരിക്കും.
വാസുലാ, അനേകരാൽ നീ തിരസ്ക്കരിക്കപ്പെടുമെന്ന് ഞാൻ നിനക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള തിരസ്ക്കരണം സ്വീകരിക്കുവാൻ പഠിക്കുക. ഞാൻ അനേകരാൽ തിരസ്ക്കരിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ഹൃദയകാഠിന്യം കണ്ട് ഞാൻ കരഞ്ഞുപോയിട്ടുണ്ട് !
(ഒരു കൊച്ചുകുട്ടിയോടു സംസാരിക്കുന്നതുപോലെ യേശു എന്നോടു പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. യേശുവിനും തിരസ്ക്കരണം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ്, എന്നെ പ്രോത്സാഹിപ്പിക്കുവാൻവേണ്ടി യേശു ശ്രമിക്കുന്നുണ്ടായിരുന്നു.)
വരൂ, നീ പഠിക്കും. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നെ സഹായിക്കും. ഇനിയും ഞാൻ അനേകരെ മാനസാന്തരപ്പെടുത്തും. നമുക്ക്, നമ്മൾ? എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക. എൻറെ സാന്നിദ്ധ്യം നീ അനുഭവിക്കുമ്പോൾ നീ എന്നെ സന്തോഷിപ്പിക്കുകയാണ്.
അതെ, കർത്താവേ. അങ്ങയുടെ സഹായത്തിന് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു.
10.02.1988 I the Lord have Crowned My Mother as Queen of Heaven
വാസുലാ, എന്നെ ശ്രവിച്ച്, എഴുതിയെടുക്കുക.
ഉവ്വ്, കർത്താവേ.
ഞാൻ വചനമാണ്. ഞാൻ ആൽഫയും ഒമേഗയുമാണ്. ഞാൻ സ്നേഹത്തിൻറെ ഉറവിടമായ ജീവൻറെ അമൃതാണ്. എന്നിൽനിന്നാണ് സകലവും ഉത്ഭവിച്ചത്. നിങ്ങളെ രക്ഷിച്ച് വീണ്ടെടുക്കുന്നതിനുവേണ്ടി ഞാൻ ശരീരത്തോടെ ഭൂമിയിൽ അവതരിച്ചു.
മകളേ, കുരിശിൽ തൂങ്ങിക്കിടന്നുകൊണ്ട് എൻറെ അമ്മയോടും യോഹന്നാനോടും ഞാൻ പറഞ്ഞ വചനങ്ങളെ സംബദ്ധിച്ച് എൻറെ സഭയിൽ വളരെയധികം ആശയക്കുഴപ്പം ഉണ്ട്. കർത്താവായ ഞാൻ എപ്രകാരം എൻറെ അമ്മയെ സ്വർഗ്ഗത്തിൻറെ രാജ്ഞിയായി മുടിധരിപ്പിച്ചെന്ന് നിങ്ങൾ എല്ലാവരെയും ഞാൻ ആദ്യംതന്നെ ഓർമ്മിപ്പിക്കട്ടെ.
കർത്താവേ,
അതെ, വാസുലാ?
കർത്താവേ, ദൈവമായ അങ്ങ് ആരാണെന്ന് ഇന്നു ഒരുതവണ അങ്ങു പറഞ്ഞു. അതിനുശേഷം, അങ്ങയുടെ അമ്മയെക്കുറിച്ചു രണ്ടുതവണ സംസാരിച്ചു. പരിശുദ്ധ മറിയം അങ്ങയുടെ അമ്മയാണെന്ന് അങ്ങ് പറഞ്ഞുകൊണ്ട് പരിശുദ്ധ മറിയത്തിൻറെ ദൈവമാതാവ് എന്ന വിശേഷണത്തെ അങ്ങ് ഇപ്പോൾത്തന്നെ സ്ഥിരികരിച്ചു കഴിഞ്ഞു. കർത്താവേ, അങ്ങ് ഇക്കാര്യം പറഞ്ഞുകഴിഞ്ഞു! പരിശുദ്ധ മറിയത്തിനുള്ള ദൈവമാതാവ് എന്ന സ്ഥാനം പ്രൊട്ടെസ്റ്റൻറ് വിഭാഗക്കാർ നിഷേധിക്കുന്നു.
മകളേ, ഞാൻ നിന്നിൽ വളരെയധികം സന്തോഷിക്കുന്നു. നിന്നെ ഞാൻ പഠിപ്പിച്ചുകൊണ്ടിരുന്നത് വ്യർത്ഥമായിട്ടില്ല. എൻറെ പ്രവൃത്തികൾ നീ ഗ്രഹിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. നിൻറെ ആത്മീയപഠനം തുടർന്നുകൊണ്ടുപോകുവാൻ പരിശ്രമിക്കുക. ഈ ജ്ഞാനപ്രാപ്തിക്കുവേണ്ടി പ്രാർത്ഥിക്കുക. നീ എന്നോടു ചോദിക്കുകയാണെങ്കിൽ കാര്യങ്ങൾ ഗ്രഹിക്കുവാനുള്ള വരം ഞാൻ നിനക്കു നൽകാം.
വാസുലാ, എന്നെ വീണ്ടും ശ്രവിക്കുക. എൻറെ വചനങ്ങൾ എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ദൈവമായ ഞാൻ, മനുഷ്യാവതരത്തിനുവേണ്ടി, എൻറെ അമ്മയുടെ ഗർഭപാത്രത്തിൽ വളർന്നു. സൃഷ്ടികളേ, നിങ്ങളുടെ ദൈവത്തെ അവൾ പോറ്റി പരിപാലിച്ചു. ഞാൻ അവളിൽനിന്നു ഭക്ഷണം സ്വീകരിച്ചു.
വചനമായ ഞാൻ അവളെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു.
നിനക്കു സന്ദേശങ്ങൾ ലഭിക്കുവാൻ ആരംഭിച്ച ആദ്യകാലത്തുതന്നെ എൻറെ ക്രൂശികരണത്തിൻറെ ഒരുവിവരണം ദർശനത്തിലൂടെ ഞാൻ നിനക്കു നൽകിയിട്ടുണ്ടായിയിരുന്നു.
എൻറെ ദൃഷ്ടി എൻറെ അമ്മയിൽ പതിഞ്ഞു. ഞാൻ അവളെ നോക്കി; ഞങ്ങളുടെ ഹൃദയങ്ങൾ പരസ്പരം സംസാരിച്ചു. എൻറെ പ്രിയപ്പെട്ട മക്കൾ, “നിൻറെയും മക്കളായിത്തീരേണ്ടതിനു ഞാൻ അവരെ നിനക്കു നൽകുന്നു. നീ അവരുടെയും അമ്മ ആയിരിക്കണം”.
അതെ, കർത്താവേ. എന്നാൽ, കുരിശിൽക്കിടന്നുകൊണ്ട് അങ്ങു പറഞ്ഞ ഈ വാക്കുകൾ യോഹന്നാനോടു മാത്രമുള്ളതാണെന്ന് പ്രെട്ടെസ്റ്റെൻറു സഹോദരങ്ങൾ പറയുന്നത്. വിധവയായിരുന്ന അങ്ങയുടെ അമ്മയെ, അങ്ങയുടെ മരണത്തോടെ, യോഹന്നാനെ ഭരമേല്പ്പിക്കുന്നതാണ് ഈ വാക്കുകളിലൂടെ എന്ന് അവർ കരുതുന്നു. പരിശുദ്ധ മറിയം ദൈവമാതാവ് അല്ല എന്ന് അവർ പറയുന്നു.
എൻറെ വാസുലാ, എന്നിരുന്നാലും തിരുലിഖിതം ഒരിക്കലും നുണ പറയില്ല.
തിരുലിഖിതം പറയുന്നു: “എൻറെ കർത്താവിൻറെ അമ്മ എൻറെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?”
എഴുതുക: പരിശുദ്ധാത്മാവിനാൽ പ്രചോദിതയായി എലിസബത്ത് ഇപ്രകാരം പറഞ്ഞു: “നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിൻറെ ഉദരഫലവും അനുഗ്രഹീതം. എൻറെ കർത്തവിൻറെ അമ്മ എൻറെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?”.
കുരിശിൽക്കിടന്നുകൊണ്ട് ഞാൻ പറഞ്ഞ വാക്കുകൾക്കു പലരും മനസ്സിലാക്കുന്നതിനേക്കാൾ ആഴമേറിയ അർത്ഥമുണ്ട്.
നിങ്ങളുടെ പരിശുദ്ധ അമ്മയായ എൻറെ അമ്മയെ ബഹുമാനിക്കുക.
ഇപ്പോൾ എൻറെ തിരുഹൃദയത്തിൽ വിശ്രമിക്കുക. എൻറെ സാന്നിദ്ധ്യം അനുസ്മരിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. എൻറെ വാസുലാ, എന്നെ ബഹുമാനിക്കുക.
ഉവ്വ്, എൻറെ ദൈവമേ.
19.02.1988 My Heart is an Abyss of Love and Forgiveness
(റോഡോസ്- ഗ്രീസ്)
പിതാവേ?
ഇത് ഞാനാണ്.
അനേകം വ്യക്തികളെ കണ്ടുസംസാരിക്കുവാൻ എന്നെ അനുവദിച്ചതിന് അങ്ങേക്കു നന്ദി പറയുന്നു. ഒരു വഴി തുറന്നുതന്നതിന് അങ്ങേക്കു നന്ദി. എന്നെ വഴിനയിക്കുന്നതിന് അങ്ങേക്കു നന്ദി. എൻറെ ദൈവമേ, അങ്ങയുടെ വചനം ശ്രവിച്ച്, സൗഖ്യപ്പെടുന്നതിനുവേണ്ടി, ഇവിടെ സമ്മേളിച്ചിരിക്കുന്ന ഇവരെല്ലാവരെയും സഹായിക്കണമേ.
വാസുലാ, എന്നെ ചാരുക; എൻറെ കരം നിൻറെ കരത്തിൽപിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം.
നികൃഷ്ടതയുടെ കാലഘട്ടം! നിങ്ങൾ എത്രമാത്രം അധഃപതിച്ചിരിക്കുന്നു! എന്നെക്കൂടാതെ നിങ്ങൾക്കു സ്വയം നടക്കുവാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന നിലയിലേക്കു നിങ്ങൾ ചെന്നെത്തിയിരിക്കുന്നു. നിങ്ങൾ ശ്രേഷഠരാണെന്നു വിശ്വസിക്കുന്ന നിലയിലേക്കു നിങ്ങൾ ചെന്നെത്തിയിരിക്കുന്നു.
അഹന്തയാൽ നിങ്ങളെ പോഷിപ്പിക്കുവാൻ സാത്താനെ നിങ്ങൾ അനുവദിച്ചിരിക്കുന്നു. വാക്കുകളാൽ വിവരിക്കുവാനാവത്തവിധം നികൃഷ്ടരായിത്തീർന്നവരും, പാപപങ്കിലരും, അന്ധരുമായ നിങ്ങൾ ശാന്തരായി വിശ്രമിക്കുവാൻ തയ്യാറാകുന്നില്ല.
ജാഗ്രതയുള്ളവരായിരിക്കുക; നിദ്രാലസരാകരുത്. എന്തെന്നാൽ സമയം സമാഗതമായിരിക്കുന്നു.
എൻറെ ആത്മാവിൽ വ്യാപരിക്കുക. ആത്മവിശ്വാസത്തോടെ എന്നെ സമീപിക്കുക. എന്നെ സ്വീകരിക്കുവാൻ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ.
നിങ്ങളിൽ അനേകർ പ്രാർത്ഥിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ പ്രാർത്ഥനകൾ എൻറെ പക്കൽ എത്താറില്ല. എപ്രകാരമാണ് പ്രാർത്ഥിക്കേണ്ടതെന്ന് പഠിക്കുക. ഞാൻ നിങ്ങളെ അനുഭവിച്ചറിയട്ടെ. ഒരിക്കലും എൻറെ പക്കൽ എത്താതെ തന്നെ അനേകം പ്രാർത്ഥനകൾ ഭൂമിയിൽത്തന്നെ വീണുപോകുന്നു.
കർത്താവേ, അധരവ്യായയമത്തെയാണോ അങ്ങ് ഉദ്ദേശിക്കുന്നത്?
അതെ, അധരവ്യായായമത്തെ തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നത്.
നിങ്ങൾ പഠിക്കേണ്ടതിന് എൻറെ വചനം ഞാൻ നിങ്ങൾക്ക് നൽകി. ഇപ്പോൾ എൻറെ മാർഗ്ഗങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുന്നതിനുവേണ്ടി എൻറെ സന്ദേശവും ഞാൻ നിങ്ങൾക്കു നൽകുന്നു.
വന്ന്, എന്നിൽനിന്നു പഠിക്കുക. എൻറെ സ്നേഹത്താൽ നിങ്ങളുടെ ദുഷ്ടതയെ ഞാൻ മാറ്റിക്കളയും.
എൻറെ മാർഗ്ഗങ്ങൾ അംഗീകരിക്കുക; നന്മയുടെ എൻറെ മാർഗ്ഗങ്ങൾ സ്വീകരിക്കുക.
അവിശ്വസ്തതയുടെ കാലഘട്ടമേ, എന്തുകൊണ്ടാണ് എൻറെ ദൈവീക മാർഗ്ഗങ്ങൾ നിങ്ങൾ വിസ്മരിച്ചത്?
നിങ്ങളുടെ രക്ഷകനായ എൻറെ അടുക്കലേക്കു മടങ്ങി വരുക. ഞാൻ നിങ്ങളെ പരിത്യജിച്ചിട്ടില്ല. നിങ്ങൾക്ക് ഇത്രയധികം പാപങ്ങൾ ഉണ്ടെങ്കിലും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എൻറെ ഹൃദയം സ്നേഹത്തിൻറെയും ക്ഷമയുടെയും ഒരു അഗാധ സമുദ്രമാണ്.