Notebook 26
14.07.1988 At your Doors I Am
(ഞാൻ Rhodos ൽ ആയിരുന്നപ്പോൾ, അവിടെ യോഗത്തിനു വന്നവരുടെ ക്രൂശിത രൂപങ്ങളും മെഡലുകളും യേശു ചുംമ്പിച്ച് ആശീർവദിച്ചു.)
കുഞ്ഞേ, സമാധാനം നിന്നോടുകൂടെ. നീ എന്നെ കാണുമ്പോൾ, എൻറെ നേരെ നോക്കി പുഞ്ചിരിക്കുകയും, എന്നെ തൃപ്തിപ്പെടുത്തുകയും ചെയ്യുക.
അല്ലയോ വാസുലാ, ഇവരെല്ലാം എന്നെ അവരുടെ പ്രവേശന മുറിയിൽ നിർത്തിയിരിക്കുകയാണ്. എന്നെ വിസ്മരിച്ചുകൊണ്ട് അവരുടെ ചെറിയ ജോലികൾക്കായി പോവുകയാണ്.
ഉണരുക! ഞാൻ ഇതാ നിങ്ങളുടെ വീട്ടുപടിക്കൽ നിൽക്കുന്നുണ്ട്! ഒരു യാചകനെപ്പോലെ ഞാൻ നിങ്ങളുടെ വീട്ടുപടിക്കൽ നിൽക്കുകയാണ്. നോക്കൂ, സർവ്വാധിപനായ നിങ്ങളുടെ ദൈവം ഒരു യാചകനെപ്പോലെ നിങ്ങളുടെ മുമ്പിൽവന്നു യാചിക്കുന്നു.
ഞാൻ സ്നേഹത്തിനുവേണ്ടി യാചിക്കുന്നു. പരിപൂർണ്ണരായിരിക്കുക. നല്ലവരായിരിക്കുക! പരസ്പരം സ്നേഹിക്കുക! കൂടെക്കൂടെ പശ്ചാത്തപിക്കുക. ഇടയ്ക്കിടെ പ്രാർത്ഥിക്കുക. നിങ്ങളുടെ താത്പര്യങ്ങൾക്കുവേണ്ടി മാത്രമല്ല, മറുള്ളവർക്കുവേണ്ടിയും പ്രാർത്ഥിക്കുവിൻ. സ്നേഹം നിമിത്തം എൻറെ അടുക്കൽ വരുക!
കർത്താവായ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ സ്വർഗ്ഗത്തിൽ എത്തിച്ചേരുന്നതുവരെ എൻറെ ഈ സ്നേഹം ഒരിക്കലും നിങ്ങൾക്കു ഗ്രഹിക്കാനാവുകയില്ല.
കർത്താവായ ഞാൻ നിങ്ങളെ ആശ്ലേഷിക്കുന്നതുപോലെ, നിങ്ങൾ എന്നെയും ആശ്ലേഷിക്കുവിൻ. ഇനിമേൽ പാപം ചെയ്യരുത്. നിങ്ങളുടെ ദൗർബല്യങ്ങളും ശക്തിയില്ലായ്മയും എനിക്കറിയാം. നിങ്ങളുടെ ദേഹിയെ എനിക്കറിയാം. എൻറെ അടുക്കൽ വന്ന്, നിങ്ങളുടെ സർവ്വവും എനിക്കു സമർപ്പിക്കുവിൻ. ഞാൻ നിങ്ങളെ അലങ്കരിച്ചു മോടിപിടിപ്പിക്കാം.
വാസുലാ, അവർ അവരുടെ ഹൃദയങ്ങൾ പൂർണ്ണമായി തുറന്ന്, എന്നെ അവരുടെ ഉള്ളിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ, അവർക്ക് എന്നെ വളരെ നന്നായി അറിയുവാൻ സാധിക്കുമെന്ന് അവരോടു പറയുവിൻ. ഞാൻ അവരെ ശ്രദ്ധിച്ചുകൊണ്ട് അവരുടെ മദ്ധ്യേ ഉണ്ടായിരിക്കും.
കർത്താവേ, നമ്മൾ എല്ലാവരും ഒന്നിച്ചുകൂടുമ്പോഴാണോ?
അതെ, നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
എൻറെ കുഞ്ഞേ, വാസുലാ.
അതെ, പരിശുദ്ധ മറിയമേ.
എന്നെ പ്രസാദിപ്പിക്കുകയും, എൻറെ മറ്റു മക്കളോടൊപ്പം ഇവിടെ എൻറെ അടുക്കൽ വരുകയും ചെയ്യുക. വരൂ, ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കാം. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.
(Tsambika Chapel മെഡിറ്ററേനിയൻ സമുദ്രത്തിനടുത്തുള്ള ഒരു കുന്നിൻറെ മുകളിലുള്ള പരിശുദ്ധ മാതാവിൻറെ നാമത്തിലുള്ള ഒരു ദേവാലയം. പരിശുദ്ധ മാതാവിൻറെ ഒരു രൂപം അവിടെ സ്ഥാപിച്ചിരിക്കുന്നു. കുട്ടികളില്ലാത്ത ദമ്പതികൾ അവിടെ വന്ന് പ്രാർത്ഥിച്ച്, അനുഗ്രഹം പ്രാപിക്കുന്നു.)
ഞാൻ അങ്ങയെ വണങ്ങുന്നു.
(യേശു സംസാരിക്കുന്നു.)
കർത്താവായ ഞാൻ അവരെ ഇപ്പോഴും വിളിക്കുന്നുണ്ടെന്ന് അവരെ ഓർമ്മിപ്പിക്കുക. അവർ എൻറെ അടുക്കൽവന്ന്, എന്നെ സമീപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സദാ സക്രാരിയിൽ, ക്ഷമയോടെ, ആരെങ്കിലും എന്നെ സമീപിക്കുവാൻ വരുന്നുണ്ടോ, എന്നു കരുതി കാത്തിരിക്കുന്നു. അയ്യോ! ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു.
നിങ്ങൾ എൻറെ അടുക്കൽ വരാതിരിക്കുന്നതിനുള്ള നിങ്ങളുടെ കാരണങ്ങൾ ഉചിതവും ന്യായവുമാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുവാൻ പരിശ്രമിക്കുന്ന സാത്താനെതിരെ ജാഗ്രത പാലിക്കുക. എൻറെ അടുക്കൽ നിങ്ങൾ വരാതിരിക്കേണ്ടതിനുള്ള നിങ്ങളുടെ തടസ്സങ്ങൾ തികച്ചും ന്യായമെന്ന് അവൻ നിങ്ങളെ ബോദ്ധ്യപ്പെടുത്തും.
ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു.
അവരെക്കാൾ അധികമായി ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്ന് അവർക്കു നീ മനസ്സിലാക്കിക്കൊടുക്കണം. അവരിൽ ചിലർ ഇക്കാര്യം മനസ്സിലാക്കേണ്ടതുണ്ട്. സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ ഈ സന്ദേശം അവർ വായിച്ചാൽ അവർ ഇതു ഗ്രഹിക്കും.
കർത്താവായ ഞാൻ നിങ്ങൾ എല്ലാവരെയും ഒരേവിധത്തിൽ സ്നേഹിക്കുന്നു. ഇതുവരെ ഇക്കാര്യം മനസ്സിലാക്കിയിട്ടില്ലാത്തവർക്കു വേണ്ടിയാണ് ഞാൻ ഇങ്ങനെ ആവർത്തിക്കുന്നത്.
അതിനാൽ നിങ്ങൾ എൻറെ അടുക്കൽ വരുക. എന്നെ സന്ദർശിക്കുക. നിങ്ങൾ വന്ന് എന്നിൽനിന്നു പാനം ചെയ്യുക; നിങ്ങളുടെ ദാഹം വർദ്ധിക്കും. വന്ന്, എന്നെ ഭക്ഷിക്കുക; നിങ്ങൾ എന്നെ കൂടുതലായി ആഗ്രഹിക്കും.
നിങ്ങളുടെ ഹൃദയം തുറന്ന് എന്നെ സ്വീകരിക്കുക. നിങ്ങളുടെ വാതിൽക്കൽ കാത്തുനിൽക്കുവാൻ എന്നെ ഇടയാക്കരുത്. നിങ്ങളുടെ ഹൃദയത്തിലേക്ക് എന്നെ സ്വാഗതം ചെയ്യുക. നിങ്ങളുടെ ആവശ്യങ്ങൾ ഞാൻ അറിയുന്നു.
നിങ്ങളുടെ ബലഹീനതകൾ എനിക്കറിയാം. (നിങ്ങളുടെ) ദേഹിക്ക് എന്നെ അത്യാവശ്യമുണ്ട്; എന്നിലൂടെ മാത്രമേ നിങ്ങൾ പറുദീസായിൽ പ്രവേശിക്കുകയുള്ളൂ.
എൻറെ ശത്രുവായ സാത്താൻ വിരിച്ചിരിക്കുന്ന വലയിൽ നിങ്ങൾ എന്തിന് കുടുങ്ങണം?
എൻറെ അടുക്കലേക്കു മടങ്ങി വരുവിൻ. എന്നെ നോക്കുക. എൻറെ പരിശുദ്ധമായ വചനം വായിച്ചുകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ പഠിപ്പിക്കുവിൻ. എൻറെ വചനം വായിക്കുവാൻ നിങ്ങൾ ചെലവഴിക്കുന്ന സമയം നിഷ്ഫലമാവുകയില്ല. തീർച്ചയായും ദിവസത്തിൽ ഒരു മണിക്കൂർ സമയമെങ്കിലും നിങ്ങളുടെ രക്ഷകനോടൊപ്പം ചെലവഴിക്കുവാൻ നിങ്ങൾക്കു കഴിയില്ലേ?
പരസ്പരം സ്നേഹിക്കുവിൻ. അന്യോന്യം സമാധാനത്തിൽ വർത്തിക്കുവിൻ. ഞാൻ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുന്നതുപോലെ നിങ്ങളും മറ്റുള്ളവരോടു ക്ഷമിക്കുവിൻ. തിന്മയ്ക്കു പകരം സ്നേഹം കൊടുക്കുക. നല്ലവരായിരിക്കുക! പരിപൂർണ്ണരായിരിക്കുക!
വരൂ. സ്നേഹമായ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. സ്നേഹം നിങ്ങളെ ഒരിക്കലും വിട്ടുപിരിയുകയില്ല. സ്നേഹം നിങ്ങളെ സഹായിക്കും. സ്നേഹം നിങ്ങളെ അന്ത്യംവരെ വഴിനയിക്കും.
17.07.1988 My Little House of Tsambika
(ഞായറാഴ്ച , വിശുദ്ധ മരീനയുടെ തിരുന്നാൾ)
Tsambika യിലുള്ള എൻറെ നാമത്തിലുള്ള ഈ ചെറിയ ദേവാലയത്തിൽ എൻറെ മക്കളെ കാണുന്ന ഓരോ തവണയും എൻറെ വിമലഹൃദയം ആനന്ദിക്കുന്നു.
അതെ, പരിശുദ്ധ മറിയമേ. നമ്മൾ, നമുക്ക്.
(റോഡോസുകാർ അവരുടെ ക്രൂശിത രൂപങ്ങളും മെഡലുകളും യേശു ചുംബിച്ച് ആശീർവ്വദിക്കുന്നതിനുവേണ്ടി എൻറെ കൈയ്യിൽ തന്നു.)
കർത്താവേ?
ഇതു ഞാനാണ്.
കർത്താവേ, ഇവർ എന്നെ ഏല്പിച്ചിരിക്കുന്ന ഈ വസ്തുക്കൾ അങ്ങു ചുംബിച്ച്, ആശീർവ്വദിക്കുമോ?
അവ എൻറെ അധരത്തോട് അടുപ്പിക്കുക. അവയെല്ലാം ആശീർവൃദിക്കപ്പെടും.
(ഞാൻ ആ വസ്തുക്കൾ യേശുവിൻറെ അധരത്തോട് അടുപ്പിച്ചു.)
25.07.1988 Be My Child of Light- I shall come to you like a thief
(സ്വിറ്റ്സ്വർലണ്ടിൽ തിരിച്ചെത്തി)
യേശുവേ?
ഇതു ഞാനാണ്. ഞാൻ നിനക്കു നല്കിയിട്ടുള്ള പ്രാർത്ഥന എൻറെ മക്കളെ പഠിപ്പിക്കുക.
കർത്താവേ, അങ്ങ് എനിക്കു നല്കിയിട്ടുള്ള മൂന്നു പ്രാർത്ഥനകളാണോ?
അവ തന്നെ. പ്രിയപ്പെട്ടവളേ, നിന്നെത്തന്നെ പൂർണ്ണമായും എനിക്കു സമർപ്പിക്കുക. എൻറെ താത്പര്യങ്ങൾ അന്വേഷിക്കുകയും, എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യുക.
കർത്താവേ, അങ്ങയുടെ സഹായത്തോടെ ഞാൻ ചെയ്യാം.
എന്നിൽ ആശ്രയിക്കുക. അന്ത്യം വരെ ഞാൻ നിന്നെ വഴിനയിക്കാം. യഥാസമയത്തുതന്നെ സകലവും പൂർത്തീകരിക്കപ്പെടും.
എൻറെ പ്രവൃത്തികളെ ഒരു മുന്തിരിച്ചെടിയോടു താരതമ്യം ചെയ്യാം. മുന്തിരിച്ചെടി അതിൻറെ ഫലം മുന്തിരിങ്ങാപ്പഴങ്ങളുടെ കാലത്ത് പുറപ്പെടുവിപ്പിക്കുന്നതുപോലെതന്നെ എൻറെ പ്രവൃത്തികൾ വളർന്നു അവയുടെ യഥാകാലത്ത് ഫലം പുറപ്പെടുവിക്കും.
നിൻറെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കഷ്ടതകളും എന്നെപ്രതി സഹിക്കുക; നിൻറെ ദൈവമായ എന്നിൽ ആശ്രയിക്കുക. നീ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്. നീ ജീവിക്കുന്ന കാലഘട്ടം ഒരു മരുഭൂമിപോലെയാണ്. എൻറെ കുഞ്ഞേ, ഈ ഊഷരത നിന്നെ ബാധിക്കുവാൻ അനുവദിക്കരുത്. നീ എന്നിൽ വിശ്വാസമർപ്പിക്കണം. ഞാൻ നിന്നെ മൃതരുടെ കൂട്ടത്തിൽനിന്ന് ഉയിർപ്പിച്ചിട്ടുള്ളതല്ലേ?
ഞാനാണ് പ്രകാശവും ജീവനും. ഇടയ്ക്കിടെ നിന്നെ പരീക്ഷിക്കുവാൻ എന്നെ അനുവദിക്കുക. എന്നിലുള്ള സമ്പൂർണ്ണമായ, അന്തമായ വിശ്വാസത്തിലൂടെ നിന്നെ നയിക്കുവാൻ എന്നെ അനുവദിക്കുക. എന്നോടുള്ള നിൻറെ സ്നേഹത്തെ പരിശോധിക്കുവാൻ എന്നെ അനുവദിക്കുക. എന്നോടുള്ള നിൻറെ സ്നേഹത്തെ വിപുലമാക്കുവാൻ എന്നെ അനുവദിക്കുക.
എൻറെ പ്രകാശത്തിൽ ജീവിക്കുന്ന, എൻറെ പ്രകാശത്തിൻറെ പൈതലായിത്തീരുക. നിന്നെ അലങ്കരിച്ചു പ്രശോഭിപ്പിക്കുന്ന ഈ ലോകത്തിലെ പ്രകാശമാണ് ഞാൻ. എന്നോടു വിശ്വസ്തയായിരിക്കുക.
എൻറെ ദിനം ആസന്നമായിക്കൊണ്ടിരിക്കുന്നു. ജറുസലെമേ, നിനക്കു മുന്നറിയിപ്പു നൽകാതെ, നീ പ്രതീക്ഷിക്കാത്ത സമയത്ത് ഒരു കള്ളനെപ്പോലെ ഞാൻ നിൻറെ അടുക്കൽ എത്തും! ജറുസലെമേ, നിൻറെ കർത്താവിനെ നീ ഒറ്റിക്കൊടുത്തിരിക്കുന്നു. നിൻറെ ഹൃദയത്തിൻറെ മദ്ധ്യത്തിൽത്തന്നെ തിന്മ വേരുറപ്പിച്ചിരിക്കുന്നു. അതെ, ജറുസലെമേ, കുന്തമുന നിന്നിൽത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. വഞ്ചനയും പാഷണ്ഡതയും നിന്നിൽ കടന്നുകയറിയിരിക്കുന്നു.
നിൻറെ ദുഷ്ടത എൻറെ ദൃഷ്ടിയിൽപ്പെടാതെ പോകുമെന്നു നിനക്ക് എങ്ങനെ വിശ്വസിക്കുവാൻ കഴിഞ്ഞു? നിന്നെ അധികാരത്തിൽനിന്നു മറിച്ചിടാൻ അപ്രതീക്ഷിതമായി ഞാൻ നിൻറെ അടുക്കലേക്കു വരും. ഞാൻ ഇതാ നിൻറെ വാതിൽക്കൽ എത്തിയിരിക്കുന്നു. ഇടിമിന്നൽപ്പോലെ ഞാൻ നിന്നിലേക്ക് ഇടിച്ചിറങ്ങും.
നീ എൻറെ കൃപയല്ല, മറിച്ചു എൻറെ ശത്രുവായ സാത്താൻറെ ശക്തിയെയാണ് തിരഞ്ഞെടുത്തു സ്വീകരിച്ചിരിക്കുന്നത്. പ്രകാശമായ എന്നെ തിരഞ്ഞെടുക്കുന്നതിനുപകരം, നീ തിരഞ്ഞെടുത്തത് സാത്താനെ ആശ്രയിച്ചുകൊണ്ട്, അവൻറെ ദുഷ്ടതയെയാണ്. ഞാൻ വന്ന്, എൻറെ കൈകൊണ്ട് നിങ്ങളുടെ ഇരിപ്പിടങ്ങൾ മറിച്ചിടും. സത്യത്തിലേക്കുള്ള വഴിയിൽ തടസ്സം സൃഷ്ടിക്കുന്നവരെയെല്ലാം ഞാൻ സ്ഥാനഭൃഷ്ടരാക്കും.
അല്ലയോ ജറുസലെം! നിൻറെ ദുരിതങ്ങൾ ആരംഭിച്ചിരിക്കുന്നു. എൻറെ അഗ്നിയിൽ നിന്നെ വൃത്തിയാക്കി, ശുദ്ധീകരിക്കും. നിൻറെ തിന്മയുടെ വേരുകൾ ഞാൻ കത്തിച്ചുകൊണ്ട് അവയെ ഉന്മൂലനം ചെയ്യും. എൻറെ ശരീരമായ സഭയുടെ ശോഭ കെടുത്തിയ നിൻറെ എല്ലാ സിദ്ധാന്തങ്ങളെയും ഞാൻ കത്തിച്ചു നശിപ്പിക്കും.
നിങ്ങളുടെ ഇടയനായ, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ നിങ്ങൾക്കു വേണ്ടാ. അഹങ്കാരം, അനുസരണമില്ലായ്മ, ഭിന്നത എന്നീ തിന്മകളാൽ മത്തുപിടിച്ച നിനക്ക്, നിൻറെ ദുരിതങ്ങളെ അതിജീവിക്കാനാകുമെന്ന് വിശ്വസിക്കുവാൻ എങ്ങനെ കഴിയുന്നു?
എൻറെ താത്പര്യങ്ങളല്ല, മറിച്ചു നിങ്ങളുടെ താത്പര്യങ്ങളൾ അന്വേഷിച്ചുകൊണ്ട്, നിങ്ങളുടെ അനുസരണമില്ലായ്മയിലൂടെ എൻറെ കുഞ്ഞാടുകൾക്കുളള ഭക്ഷണം നിങ്ങൾ മുടക്കി അവയെ പട്ടിണിക്കിട്ടു.
ജറുസലേം! നീ എന്നെ വളരെയധികം ദുഃഖിപ്പിക്കുന്നു. പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന് കീഴ്ചേര്ത്തുനിര്ത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേര്ക്കുന്നതിന് ഞാന് എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങള് സമ്മതിച്ചില്ല….
എൻറെ സ്വന്തം ഭവനമായ സഭയിൽ നടമാടുന്ന അനീതി കണ്ടുകൊണ്ട്, എൻറെ കണ്ണുകളിൽനിന്നും നിങ്ങളുടെ പരിശുദ്ധ അമ്മയുടെ കണ്ണുകളിൽനിന്നും രക്തക്കണ്ണീർ അവിരാമം ഒഴുകുന്നു.
നിത്യമായ സ്നേഹത്താൽ ഞാൻ നിങ്ങളെ സ്നേഹിച്ചു. എന്നാൽ, എൻറെ സ്വന്തം സ്നേഹിതരാൽ ഞാൻ ഒറ്റിക്കൊടുക്കപ്പെടുകയും, മുറിവേല്പിക്കപ്പെടുകയും ചെയ്തു….
എൻറെ കാരുണ്യം വളരെ വലുതാണ്; നിങ്ങളോടു പൂർണ്ണമായി ക്ഷമിക്കുവാൻ ഞാൻ സന്നദ്ധനാണ്. ഞാൻ എൻറെ മുറിവുകളിലേക്കു നോക്കുകയില്ല; നിങ്ങളുടെ പാപങ്ങൾ മറക്കുവാൻ ഞാൻ തയ്യാറാണ്.
വാസുലാ,അവർ എന്നെ ഇടതടവില്ലാതെ ചമ്മട്ടികൊണ്ടടിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, എനിക്ക് അതിദാരുണമായ സഹനം ഉണ്ടെങ്കിലും, അവരോടു ക്ഷമിക്കുവാനും, അവരുടെ പാപങ്ങൾ മറക്കുവാനും ഞാൻ തയ്യാറാണ്….
കുഞ്ഞേ, വരൂ. എൻറെ തിരുഹൃദയത്തിൽ വസിക്കുക. സ്നേഹമായ ഞാൻ (ദൈവം) സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു.
(യേശുവിൻറെ അധരങ്ങൾ ഒരു തുകൽചുരുൾപോലെ വരണ്ടുണങ്ങിയിരുന്നു.)
ഇപ്പോൾ വിശ്രമിക്കുക. ഞാൻ നിന്നോടൊപ്പമുണ്ട്. എന്നെ പരിത്യജിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക. എന്നെ സ്നേഹിച്ചുകൊണ്ട് എൻറെ വേദന ശമിപ്പിക്കുക. നിൻറെ സ്വന്തം (ആബാ) പിതാവായ, നിൻറെ ദൈവത്തെ പ്രസാദിപ്പിക്കുക. വരൂ, നമ്മൾ, നമുക്ക്?
അതെ, ആബാ.
(മനുഷ്യർ പരിത്യജിക്കുന്ന നമ്മുടെ പിതാവായ ദൈവത്തെ ഓർത്ത് എനിക്കു വലിയ സഹതാപം തോന്നി.)
വാസുലാ, നിൻറെ സഹോദരങ്ങളോട് സഹതാപം തോന്നുക. അവരുടെ വീഴ്ചകളിൽ സഹതപിക്കുക. അവരുടെ അന്ധതയിൽ സഹതപിക്കുകയും, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
26.07.1988 A Parable: The Nonchalant Servants
കർത്താവേ?
എൻറെ സഭയെ അതിക്രൂരമായി മുറിവേല്പിച്ചിരിക്കുന്നു…താമസിയാതെ, സഭയുടെ അടിസ്ഥാനങ്ങൾ കുലുങ്ങും. ഇതേത്തുടർന്ന്, എന്നെ ദ്രോഹിക്കണമെന്ന ഉദ്ദേശത്തോടെ, തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ച്, ഒരു സംഘമായി, എൻറെ സഭയെ മുറിവേല്പിച്ചവർ ഉന്മൂലനം ചെയ്യപ്പെടും.
എൻറെ സഭയുടെ ദുരിതങ്ങൾ ആരംഭിച്ചിരിക്കുന്നു. പുതിയ ജറുസെലേം വീണ്ടും പണിതുയർത്തപ്പെടേണ്ടതിന് ജറുസെലേമിൻറെ മതിലുകൾ തകർന്നുവീഴും. കർത്താവായ ഞാനായിരിക്കും പുതിയ ജുസെലേമിനെ പുനർനിർമ്മിക്കുക. ഞാൻ അവളുടെ മതിലുകൾ പുനർനിർമ്മിക്കും. നിങ്ങൾക്കെല്ലാവർക്കും, നവീകരിക്കപ്പെട്ട പുതിയ ഭൂമിയിൽ, അവളുടെ പുതിയ ഭവനത്തിനകത്ത് , ജീവിക്കുവാൻ കഴിയേണ്ടതിന് ഞാൻ അവളെ അലങ്കരിച്ചു മോടിപിടിപ്പിക്കും.
സ്നേഹമായ ഞാൻ, സ്നേഹമായിട്ട് നിങ്ങളുടെ അടുക്കലേക്കു മടങ്ങിവന്ന്, നിങ്ങളോടൊപ്പം വസിക്കും. ഞാൻ നിങ്ങളുടെ ദൈവമായിരിക്കും; എൻറെ നാമത്തിൽ നിങ്ങൾ സമാധാനപൂർവം ജീവിക്കും. പരിശുദ്ധിയാലും, നൈർമ്മല്യത്താലും നിങ്ങളുടെ ദേഹി വിശുദ്ധീകരിക്കപ്പെടും.
അതെ വാസുലാ, മിന്നൽപ്പിണർ പോലെ, ഉന്നതത്തിൽനിന്ന് ഞാൻ ഇറങ്ങിവന്ന്, അവളെ പൂർണ്ണമായി നവീകരിക്കും. അനവധി ഭീകര ദുരിതകാലങ്ങൾ ഉണ്ടാകും. കാരണം, അവർ എൻറെ ഭവനമായ സഭയെ നശിപ്പിച്ചു. അവർ എൻറെ സഭയെ കൊള്ളയടിച്ചു.
വാസുലാ, നിനക്ക് ഇതെല്ലാം മനസ്സിലാകുന്നുണ്ടോ?
ഒരു വീട്ടുടമസ്ഥൻ തൻറെ വീട്ടുജോലികളെല്ലാം തൻറെ വേലക്കാരെ ഏല്പിച്ചതുപോലെയാണ്. വീട്ടുജോലികളെല്ലാം വളരെ ചിട്ടയോടെ നിർവ്വഹിക്കണമെന്നും, കവർച്ചക്കാർ വരാതിരിക്കുവാൻ വീടിന് കാവൽ ഇരിക്കണമെന്നുമുള്ള കർക്കശമായ നിർദ്ദേശങ്ങൾ വേലക്കാർക്കു നൽകിയിട്ടുണ്ടായിരുന്നെങ്കിലും, തങ്ങളുടെ അലസതയാലും, ശ്രദ്ധയില്ലായ്മയാലും അവർ വീട്ടുടമസ്ഥൻറെ നിർദ്ദേശങ്ങൾ അനുസരിച്ചില്ല. വീട്ടുടമസ്ഥൻ തിരിച്ചുവരുമ്പോൾ കണ്ടത് ഉറങ്ങിവിശ്രമിക്കുന്ന വേലക്കാരെയാണ്; അവർ ഉറങ്ങിക്കിടന്നപ്പോൾ കവർച്ചക്കാർ വിട് കൊള്ളയടിക്കുകയും ചെയ്തു.
വീട്ടുടമസ്ഥൻറെ വിലപ്പെട്ടതെല്ലാം കൊള്ളയടിക്കപ്പെട്ടു. ഈ വേലക്കാർ വീട്ടുടമസ്ഥനെ ധിക്കരിക്കുകയും, അദ്ദേഹത്തിൻറെ നിർദ്ദേശങ്ങളെ എതിർക്കുകയും ചെയ്തു. വീട്ടുടമസ്ഥൻ തിരിച്ചുവരൂമ്പോൾ ഈ വേലക്കാരെ കഠിനമായി ശിക്ഷിക്കും.
ഞാൻ മടങ്ങി വരുമ്പോൾ എൻറെ ഭവനമായ സഭ നാശാവസ്ഥയിലാണെന്നും, എൻറെ അടിസ്ഥാന തത്വങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നതായും ഞാൻ കാണും. എൻറെ ആടുകളെല്ലാം ചിതറിക്കപ്പെട്ടിരിക്കുന്നതായും, പട്ടിണികിടന്നു മരിച്ചതായും ഞാൻ കാണും.
അല്ലയോ വാസുലാ, എൻറെ ഭവനത്തെ പൂർവ്വസ്ഥിതിയിലാക്കുവാൻ ഞാൻ എന്തുമാത്രം അറ്റകുറ്റപ്പണികൾ ചെയ്യേണ്ടിവരും?
എൻറെ സ്വന്തം കൈകൊണ്ട് നട്ടുവളർത്തിയ ലില്ലിച്ചെടികളുടെയും റോസാച്ചെടികളുടെയും സ്ഥാനത്ത് ഇപ്പോൾ മുള്ളുകളും ഞെരിഞ്ഞിലുകളും വളർന്നു പന്തലിച്ചിരിക്കുന്നു. അവ എൻറെ പൂച്ചെടികളെ ഞെരിച്ചു ശ്വാസം മുട്ടിക്കുന്നു. എൻറെ പുഷ്പമായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വളഞ്ഞുചുറ്റി കെണിയിൽ വീഴ്ത്തുവാൻ സാത്താൻറെ ശക്തിയാൽ അവർ വളർന്നു വലുതായിരിക്കുന്നു. ഓരോ ദിവസം ചെല്ലുന്തോറും അവർ അടുത്തടുത്ത് വരുകയും, തങ്ങളുടെ വിഷപ്പല്ലുകൊണ്ട് അവനെ കൊത്തി ഉപദ്രവിക്കുവാൻ തയ്യാറായി നിൽക്കുകയും ചെയ്യുന്നു. അവൻറെ ചുറ്റിലുമുള്ള മുള്ളുകൾ അവനെ ശ്വാസം മുട്ടിക്കും. പത്രോസായ മാർപ്പാപ്പ അവരുടെ നടുവിൽ നിസ്സഹായനായി നിൽക്കുന്നു.
(ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മരിക്കുന്നതിനുമുമ്പ് ഗുരുതരമായ ശ്വാസതടസ്സം മൂലം ക്ലേശിച്ചിരുന്നു.)
വാസുലാ?
അതെ, പരിശുദ്ധ മാതാവ്
(പരിശുദ്ധ മാതാവ് സംസാരിക്കുന്നു.)
ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നെന്ന് വിശ്വസിക്കുക. എൻറെ പുത്രൻറെ ശരീരമായ സഭ ഇനിയും കൂടുതലായി രക്തം ചിന്തേണ്ടിവരും. പത്രോസിൻറെ അന്ത്യം അടുത്തിരിക്കുന്നു. സ്നേഹം നഷ്ടപ്പെട്ടിരിക്കുന്നു.
27.07.1988 Allow My Spirit to breathe in your Spirit
(വിശുദ്ധ മാർത്തായുടെ തിരുന്നാൾ
പ്രിയപ്പെട്ടവരേ! സ്നേഹത്തിൽ അഭിവൃദ്ധിപ്പെടുക. നിങ്ങളുടെ മദ്ധ്യേയുള്ള എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക. നിങ്ങൾ എല്ലാവരോടുമുള്ള എൻറെ അഗാധമായ സ്നേഹം അനുഭവിച്ചറിയുക.
ഈ സ്നേഹത്തിൽ വിശ്വസിക്കുക. ഞാനാണ് സ്നേഹത്തിൻറെ ഉറവിടം. എൻറെ ആത്മാവ് നിങ്ങളുടെമേൽ ഉണ്ട്. വരൂ, നിങ്ങൾ നിർമ്മലരും, പരിശുദ്ധരും, വിനീതരും, കരുണയുള്ളവരുമായിത്തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങൾക്ക് എന്നോടുള്ള സ്നേഹത്തെ അതിരുകളില്ലാത്ത സ്നേഹമായി വിസ്തൃതമാക്കുവാൻ എന്നെ അനുവദിക്കുക.
എൻറെ അതിസമൃദ്ധമായ സ്നേഹം നിങ്ങളുടെ ഹൃദയങ്ങളിലേക്കു പകരുവാൻ നിങ്ങളുടെ കർത്താവായ എന്നെ അനുവദിക്കുക. എൻറെ സഭയെ ആദരിച്ചുകൊണ്ട്, ഈ ലോകം മുഴുവനിലേക്കും എൻറെ സ്നേഹം പകരുന്നതിനുവേണ്ടി, ഉദാത്തമായ എൻറ ദൈവീകസ്നേഹം നിങ്ങളിലേക്കു പകരുവാൻ എന്നെ അനുവദിക്കുക. ഈ അനന്തമായ സ്നേഹത്തിൽനിന്നു കോരിയെടുത്തു നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുവാൻ നിങ്ങളെത്തന്നെ അനുവദിക്കുവിൻ.
പ്രിയപ്പെട്ട സഹോദരങ്ങളെ, ഞാൻ നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത് സ്നേഹവും, വിശ്വസ്തതയും, നൈർമ്മല്യവുമാണ്. കുഞ്ഞുങ്ങളെ, പരീക്ഷണങ്ങൾ വരുമ്പോൾ ഭഗ്നാശരാകരുത്. ഞാൻ നിങ്ങളെ ഒരിക്കലും പരിത്യജിക്കുകയില്ല. ഞാൻ നിങ്ങളുടെ ഇടയനാണ്. എൻറെ മേലങ്കിക്കുള്ളിൽ ഞാൻ നിങ്ങളെ കാത്തുസൂക്ഷിക്കും. എന്നോടൊപ്പം നിങ്ങൾ ഭക്ഷിക്കും. എന്നോടൊപ്പമായിരിക്കുമ്പോൾ നിങ്ങൾ ഒരിക്കലും ദാഹിക്കുകയില്ല.
ഞാൻ നിങ്ങളോടു പെരുമാറുന്നതുപോലെ നിങ്ങൾ പരസ്പരം പെരുമാറുവിൻ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളുടെ പ്രാർത്ഥനകളോടു പ്രത്യുത്തരിക്കുന്നതുപോലെ നിങ്ങളും പരസ്പരം പ്രത്യുത്തരിക്കുവിൻ.
എന്നിൽനിന്നു ഭക്ഷിക്കുവിൻ. സാത്താൻറെ പഴങ്ങളായ അവിശ്വസ്തത, അസൂയ, അനൈക്യം, അശുദ്ധി എന്നീ ഭക്ഷണങ്ങൾ സ്വീകരിക്കരുത്. നിങ്ങൾ ഏകതയിലാകുക! നിങ്ങൾ പരിപൂർണ്ണരാകുവിൻ!
എൻറെ സഭ അവളുടെ നൈർമ്മല്യത്താൽ തിളങ്ങട്ടെ. എൻറെ നീതിയുടെ മഞ്ഞുതുള്ളികൾ നിങ്ങളിലേക്കു പെയ്തിറങ്ങുകയും, അവ കറുത്തിരുണ്ട വലിയ മേഘപാളികളെ ദൂരെയകറ്റി ചിതറിച്ചുകളകുകയും ചെയ്യട്ടെ. എല്ലാ അന്ധകാരവും, അതിനോടു ചേർന്നിരിക്കുന്ന തിന്മകളും അപ്രത്യക്ഷമാകേണ്ടതിന്, നിങ്ങളുടെ മേൽ നിലകൊള്ളുന്ന മേഘപാളികളിലേക്കു തുളച്ചുപ്രവേശിക്കുവാൻ എൻറെ പ്രകാശത്തെ അനുവദിക്കുവിൻ.
സൂര്യനെ നോക്കുന്ന പുഷ്പങ്ങളെപ്പോലെയാകുവിൻ; എൻറെ ചൂടുള്ള പ്രകാശരശ്മികൾ നിങ്ങളുടെ വിശുദ്ധിയേയും, നൈർമ്മല്യത്തെയും, സത്യസന്ധതയേയും, സ്നേഹത്തെയും ശക്തിപ്പെടുത്തട്ടെ.
കർത്താവായ ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കേണ്ടതിന്, എപ്പോഴും എൻറെ സ്നേഹത്തിൻറെ കല്പന പാലിക്കുവിൻ.
കർത്താവായ യേശുക്രിസ്തുവായ ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു. ഞാൻ താമസിയാതെ നിങ്ങളുടെയടുക്കലേക്കു വരും. ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു.
02.08.1988 Your sins are Black as Coal
കർത്താവായ എനിക്ക് വലിയ ദയയുണ്ട്; എൻറെ കാരുണ്യം താരതമ്യമില്ലാത്തതാണ്. എൻറെ കാരുണ്യം അനന്തവും, അളവില്ലാത്തതുമാണ്.
സൃഷ്ടികളേ! നിങ്ങളുടെ പാപങ്ങൾ കൽക്കരിപോലെ കറുത്തതാണ്. എൻറെ അനന്തമായ കാരുണ്യം ഇല്ലായിരുന്നെങ്കിൽ, എൻറെ നീതി നിങ്ങളെ സമ്പൂർണ്ണമായി തകർക്കുമായിരുന്നു. ഞാൻ ഇപ്പോൾ നിങ്ങളുടെ വാതിൽക്കൽ നിൽക്കുന്നു; ഒരു കള്ളനെപ്പോലെ ഞാൻ നിങ്ങളുടെ ജീവിതത്തിൽ പ്രവേശിക്കും. എൻറെ അടയാളങ്ങൾ ശ്രദ്ധിക്കുവിൻ. നിങ്ങൾ ഒരുങ്ങിയിരിക്കുവിൻ.
എൻറെ വാസുലാ, പ്രാർത്ഥിക്കുക. ഇപ്പോഴും എന്നെ എതിർക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക. എന്നെ ദ്രോഹിക്കുന്നവർക്കുവേണ്ടിയും, ശരിയായ വഴിയിലൂടെ സഞ്ചരിക്കുന്ന എൻറെ കുഞ്ഞാടുകളെ കുറ്റംവിധിച്ചുകൊണ്ട്, ഈ ലോകത്തെ ഇരുട്ടിലാക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിക്കുക.
അവരെ സ്വതന്ത്രരാക്കുക! അവരെ എൻറെ സന്നിധിയിൽ കൊണ്ടുവന്നുകൊണ്ട് അവരെ സ്വതന്ത്രരാക്കുക.
അല്ലയോ വാസുലാ, എൻറെ കുഞ്ഞാടെ, എൻറെ സമീപം നിലകൊള്ളുക. എൻറെ മേലങ്കിക്കുകീഴിൽ, നിലകൊള്ളുക. എൻറെ ഹൃദയത്തിൽ മറഞ്ഞിരിക്കുക. രക്ഷ എന്നിൽനിന്നാണ് വരുന്നത്. നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക.
അതെ കർത്താവേ.
(പരിശുദ്ധ മറിയം )
സന്നദ്ധയായിരിക്കുക. മകളേ, എൻറെ സാന്നിദ്ധ്യം അനുസ്മരിക്കുക. നമ്മൾ, നമുക്ക്, എന്നന്നേക്കും. നമ്മൾ, നമുക്ക്, എന്നേക്കും ഒരുമിച്ച്.
04.08.1988 Be Simple and accept all that comes from Me
(റോം)
(മാർപ്പാപ്പ സന്ദർശകരെ പൊതുവായി കാണുന്ന ദിവസം, മുൻനിരയിൽ നിന്ന ഞാൻ, മാർപ്പാപ്പ അടുത്തെത്തിയപ്പോൾ, യേശുവിൻറെ സന്ദേശം അടങ്ങിയ പേപ്പർ, മാർപ്പാപ്പയുടെ അരപ്പട്ടയിൽ
(sash ) വെച്ചുകൊടുത്തു. അതിൻറെ ഒരു ഫോട്ടോയും എടുത്തു. ആ ദിവസം മുഴുവനും എന്നെ നോക്കി പുഞ്ചിരിക്കുന്ന യേശുവിനെ എനിക്കു ദർശിക്കുവാൻ കഴിഞ്ഞു.)
യേശുവേ?
ഇതു ഞാനാണ്. പുഷ്പമേ, എൻറെ വഴികളുടെ നിഗൂഢതകൾ ഗ്രഹിക്കുവാൻ പരിശ്രമിക്കണ്ട. എളിമയോടെ ഇരിക്കുക; എന്നിൽനിന്നു വരുന്നതെല്ലാം സ്വീകരിക്കുക. കർത്താവായ ഞാൻ നിന്നെ എൻറെ ഭവനത്തിലേക്കു നയിച്ചു. എൻറെ വളരെ പ്രിയപ്പെട്ട ദാസനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ കാണുന്നതിന് ഞാൻ നിന്നെ എൻറെ ഭവനത്തിലേക്കു നയിച്ചു കൊണ്ടുവന്നു.
പ്രിയപ്പെട്ടവളേ, (പ്രിയപ്പെട്ട ദേഹി), നീ എന്നെ അനുസരിച്ചു; നീ എന്നിൽ വിശ്വസിച്ചു; നീ എന്നിൽ ആശ്രയിച്ചു. ദേഹീ, നീ ആനന്ദിക്കുക! എന്തെന്നാൽ നിൻറെ ദൈവമായ ഞാനും ആനന്ദിക്കുന്നു! ലാളിത്യം എന്നെ ആകർഷിക്കുന്നു. അനുസരണം എൻറെ തിരുഹൃദയത്തെ തുടിപ്പിക്കുന്നു. എന്തെന്നാൽ, ശത്രുവിനെതിരായ ശക്തമായ ആയുധമാണ് അനുസരണം.
യേശുവേ, അങ്ങയുടെ സന്ദേശം അടങ്ങിയ കത്ത് മാർപ്പാപ്പയുടെ അരപ്പട്ടയിൽ (Sash) ൽ വച്ചുകൊടുത്തത് ശരിയായ കാര്യമാണോ?
നീ എന്നെ അനുസരിച്ചു. നിൻറെ അനുസരണം മറ്റുള്ളവർക്ക് ഒരു മാതൃകയാകട്ടെ. സാഹചര്യം എത്ര പ്രയാസമേറിയതാണെന്ന് നിനക്കു തോന്നിയാലും, എന്നിൽ വിശ്വാസമർപ്പിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുക. നീ എന്നെ അനുസരിച്ചുകൊണ്ട് എൻറെ അഭിലാഷം നിറവേറ്റുന്നതായി ഞാൻ കാണുമ്പോൾ എപ്പോഴും ഞാൻ നിന്നെ സഹായിക്കും.
എനിക്കുവേണ്ടി ഒരു കാര്യം നീ പ്രവർത്തിക്കണമെന്ന് , ഞാൻ എന്തുകൊണ്ടാണ് പറഞ്ഞതെന്ന്, ഗ്രഹിക്കുവാൻ നീ പരിശ്രമിക്കണ്ട. കർത്താവായ ഞാനായിരിക്കും എൻറെ നാമത്തിൽ നിങ്ങൾ എല്ലാവരെയും ഐക്യപ്പെടുത്തുന്നത്. എൻറെ അഭിലാഷങ്ങളെല്ലാം നിറവേറ്റപ്പെടുന്നത് എൻറെ ശക്തിയിലൂടെയായിരിക്കും.
എൻറെ കുഞ്ഞേ, നിന്നെ ഈ വിധത്തിൽ ഉപയോഗിക്കുന്നതിന് എൻറെ വിരൽ നിൻറെമേൽ വയ്ക്കുവാൻ എന്നെ അനുവദിക്കുക.
തിന്മയിൽനിന്നു നിന്നെ സംരക്ഷിക്കുന്നതിനും, നിൻറെമേൽ ഞാൻ വർഷിച്ചിട്ടുള്ള കൃപകളുടെമേൽ നീ അഹങ്കരിക്കാതിരിക്കേണ്ടതിനും വേണ്ടി നിൻറെമേൽ എൻറെ മൂടുപടം വയ്ക്കുവാൻ എന്നെ അനുവദിക്കുക
നിൻറെ ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു; ഏതു ഗുരുതര സാഹചര്യങ്ങളായാൽപ്പോലും, ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല.
സ്നേഹം നിന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. ജ്ഞാനം ജീവിതത്തെ സ്നേഹിക്കുന്നു. ജ്ഞാനത്തിന് പരിശുദ്ധി എന്ന നാമവും ഉണ്ട്; എന്നെ അനുസരിക്കുന്ന എല്ലാവർക്കും ഞാൻ ജ്ഞാനം കൊടുക്കും. എൻറെ എല്ലാ നിർദ്ദേശങ്ങളും ജ്ഞാനത്തിൽനിന്നു വരുന്നു. എന്നെ വിശ്വസിക്കുക; വിശുദ്ധിയുടെ വിത്തുകൾ വിതയ്ക്കുക.
സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. വരൂ, എൻറെ പരിശുദ്ധ സാന്നിദ്ധ്യം അനുസ്മരിക്കുക. എന്നെ നോക്കി പുഞ്ചിരിക്കുക.
06.08.1988 Ecclesia needs to be revived
.
(റോം)
(നമ്മുടെ പരിശുദ്ധ മാതാവ്)
വാസുലാ, ഒരിക്കലും ധൈര്യം വെടിയരുത്. ഞാൻ നിൻറെ സമീപം ഉണ്ട്. യേശുവിൻറെ മുറിവുകളിൽ പ്രവേശിച്ച് അഭയം തേടുക; എൻറെ വ്യാകുലമായ ഹൃദയത്തിൽ പ്രവേശിച്ചുകൊണ്ട് എൻറെ ദുഃഖം അനുഭവിച്ചറിയുക. ഞാൻ എപ്രകാരം വിലപിക്കുന്നുണ്ടെന്ന് അനുഭവിച്ചറിയുക.
ഞാൻ അനേകർക്കു പ്രത്യക്ഷപ്പെടുന്നുണ്ട്. എൻറെ രൂപങ്ങൾ കണ്ണീർപൊഴിക്കുവാൻ ഇടവരുത്തിക്കൊണ്ട്, ഞാൻ അടയാളങ്ങൾ നൽകുന്നു. അനേകം സ്ഥലങ്ങളിൽ ഞാൻ പ്രത്യക്ഷപ്പെടുന്നു. എന്നാൽ, എൻറെ മക്കളുടെ ഹൃദയങ്ങളെ അവിശ്വാസം എന്ന ഒരു കട്ടിയുള്ള പുറന്തോട് ആവരണം ചെയ്തിരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്നവരെ ഇക്കൂട്ടർ പരിഹസിക്കുന്നു. ദൈവവചനം എന്നത് അവരെ സംബദ്ധിച്ച് അപ്രധാനമാണ്.
ദൈവത്തിൻറെ വിളികൾ അവഗണിക്കപ്പെടുന്നു. യേശുവിൻറെയും എൻറെയും മുന്നറിയിപ്പുകൾ അവർ ശ്രദ്ധിക്കുന്നില്ല. ദൈവത്തിൻറെ അധരങ്ങളിൽനിന്നു പുറപ്പെട്ട വെളിപാടുകൾ ശ്രവിക്കുവാൻ ആരും ആഗ്രഹിക്കുന്നില്ല.
അസഹിഷ്ണതയാലും, വൈകൃതത്താലും, ക്രൂരതയാലും, അവമാനത്താലും നയിക്കപ്പെടുന്ന നിങ്ങളുടെ കാലഘട്ടത്തിൻറെ വിശ്വാസം അപ്രത്യക്ഷമായിരിക്കുന്നു.
എത്രമാത്രം എൻറെ വിമലഹൃദയം ദുഃഖപൂർണ്ണമായിരിക്കുന്നു? നിങ്ങളുടെമേൽ പതിക്കാനിരിക്കുന്ന ദൈവകരങ്ങളിൽനിന്നും നിങ്ങളെ കാത്തുരക്ഷിക്കുവാൻ ഇനി എനിക്കു കഴിയുകയില്ല.
സഭ നവീകരിക്കപ്പെടേണ്ടതുണ്ട്. സഭയുടെ ശുദ്ധീകരണത്തിനുള്ള സമയം ഏതാണ്ട് കഴിയാറായി. പരിശുദ്ധാത്മാവ് നിങ്ങളിലേക്ക് ഇറങ്ങിവന്ന് നിങ്ങൾക്ക് പ്രത്യാശയും, സ്നേഹവും, വിശ്വാസവും പ്രദാനം ചെയ്യും. പരിശുദ്ധാത്മാവ് നിങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുകയും, നിങ്ങളുടെ ദേഹിയെ പുഷ്ടിപ്പെടുത്തുകയും ചെയ്യും.
ഈ നവീകരണം മഹത്തായ തിരിച്ചുവരവ്, ശാശ്വതമായ ഉറവയുടെ തളിർപ്പ്, സമൃദ്ധമായ പൂക്കാലം എന്നൊക്കെ അറിയപ്പെടും. സഭയുടെ ശുദ്ധീകരണം ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും ദർശിക്കുവാൻ നിങ്ങളെ ഒരുക്കും. നിങ്ങളുടെ ദൈവത്തെ കണ്ടുമുട്ടുവാൻ സഭ നിങ്ങളെ ഒരുക്കും. നിങ്ങൾ എല്ലാവരോടുമുള്ള എൻറെ അഗാധമായ സ്നേഹം ഗ്രഹിക്കുക.
നമ്മൾ, നമുക്ക്?
അതെ, നമ്മൾ, നമുക്ക്ക
വരൂ.
07.08.1988 I Want you to feel Me
(റോം)
നീ എന്നെ അനുഭവിച്ചറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ തിരുഹൃദയത്തിൻറെ അഭിലാഷങ്ങൾ അനുഭവിച്ചറിയുക. സ്നേഹത്തിനുവേണ്ടിയുള്ള എൻറെ ദാഹം, നിന്നെ എൻറെ അടുക്കൽ ചേർത്തുനിർത്തുവാനുള്ള എൻറെ ആഗ്രഹം, മനുഷ്യവർഗ്ഗം മുഴുവനോടുമുള്ള എൻറെ അസൂയവഹമായ സ്നേഹം - ഇതെല്ലാം നീ അനുഭവിച്ചറിയണം.
നിൻറെ മോഹങ്ങളെല്ലാം ഉപേക്ഷിക്കുക. നിനക്കു യാതൊരു മോഹങ്ങളും വേണ്ടാ. എൻറെ സന്നിധിയിൽ നിനക്ക് ഈ മോഹങ്ങളുടെ ആവശ്യമില്ല. ഞാനല്ലേ നിന്നെ പോഷിപ്പിക്കുന്നത്? എൻറെ പ്രവൃത്തികൾ പൂർണ്ണമായി എൻറെതായിരിക്കട്ടെ. ഞാൻ നിന്നെ വഴിനയിക്കുന്നത് അംഗീകരിക്കുക. എൻറെ തിരുഹൃദയത്തിൽ പ്രവേശിച്ചു വസിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.
08.08.1988 The Big Tribulation of My Church.
(റോം)
പ്രിയപ്പെട്ടവളേ, നിന്നെ അന്വേഷിച്ചു കണ്ടെത്തിയ നിൻറെ ഇടയനാണ് ഞാനെന്നു നിന്നെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മൃതരുടെ ഇടയിൽ മരിച്ചുകിടക്കുകയായിരുന്നു നീ.
ഞാനാണ് പുനരുത്ഥാനം. എന്നിലൂടെ മാത്രമേ നീ ജീവൻ, നിത്യജീവൻ പ്രാപിക്കുകയുള്ളൂ.
എന്നാൽ, ഇടയൻറെ ഈ തിരിച്ചുവരവിൽ, തൻറെ ആടുകൾ ചിതറിക്കപ്പെട്ടതായും, പട്ടിണികിടക്കുന്നതായും അവൻ കാണുന്നു. അവയുടെ തൊഴുത്ത് ഇടയൻറെ സ്വന്തംസുഹൃത്തുക്കളാൽ അടിച്ചുതകർക്കപ്പെട്ടതായും അവൻ കാണുന്നു.
ചൂഷണത്തിനിരയായി പീഡിപ്പിക്കപ്പെട്ട എൻറെ ആടുകൾ, പട്ടിണിമൂലം മരിച്ചുകിടക്കുന്നു. എൻറെ തൊഴുത്തിൻറെ ഉത്തരവാദിത്വം ഉണ്ടായിരുന്ന ഇടയൻമാർ എന്നെ ധിക്കരിക്കുകയും, എന്നോട് അവിശ്വസ്തത കാണിക്കുകയും ചെയ്തു. അതിനാൽ കൂടുതൽ നാശം സംഭവിക്കാതിരിക്കേണ്ടതിന് എനിക്ക് അവിശ്വസ്തരായ ഈ ഇടയൻമാരെ നീക്കിക്കളയേണ്ടിവരും. എൻറെ സഭയുടെ ഭയാനകമായ ദുരിതമെന്ന് ഇതറിയപ്പെടും.
വരൂ, നീ പഠിച്ചുകൊണ്ടിരിക്കുന്നു. സ്നേഹമായ ഞാൻ നിന്നെ സ്നേഹിക്കുന്നു.
09.08.1987 Ecclesia will Revive through Me- New Pentecost
(റോം)
യേശുവേ?
ഇതു ഞാനാണ്. പ്രിയപ്പെട്ട ദേഹി, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു.
സഭ എന്നിലൂടെ പുനർജ്ജീവിക്കും. എൻറെ മീറായേ, നിന്നിലൂടെ എന്നെ വെളിപ്പെടുത്തുവാൻ അനുവദിക്കുക. നിൻറെ കർത്താവായ എനിക്കു പരിമളമേകുക. എൻറെ തിരുഹൃദയം ഞാൻ നിന്നെ കാണിച്ചുതന്നിട്ടുണ്ട്. ദേഹീ, എൻറെ മാർഗ്ഗങ്ങൾ നിന്നെ പഠിപ്പിക്കുന്നതിനും, നിന്നെ സത്യത്തിലേക്കു നയിക്കുന്നതിനുമായി, ഞാൻ നിൻറെ അടുക്കൽ വന്നിരിക്കുന്നു.
സത്യം സ്നേഹം തന്നെയാണെന്നിരിക്കെ, നിങ്ങളുടെ ഈ തലമുറ സത്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, അവരിൽ സ്നേഹം ഇല്ല. എൻറെ നാമം സ്നേഹം എന്നാണ്. എൻറെ നാമം അവരെ സംബദ്ധിച്ച് ഒന്നുമല്ല. എന്നിരുന്നാലും, എന്നെ അവഹേളിക്കുന്നവരുടെമേലുള്ള എൻറെ കാരുണ്യം വളരെ വലുതാണ്.
എൻറെ സൃഷ്ടികൾ എന്നെ പരിത്യജിച്ചിരിക്കുന്നു. അന്ധരായ വഴികാട്ടികളാൽ വഴിനയിക്കപ്പെടുന്നതിന് അവർ അവരെത്തന്നെ അനുവദിച്ചിരിക്കുന്നു. എൻറെതല്ലാത്ത ഒരുനിയമം പഠിപ്പിച്ചുകൊണ്ട്, എൻറെ നിയമത്തിനെതിരെ അവർ കലഹിച്ചിരിക്കുന്നു.
സൃഷ്ടികളേ ! നിങ്ങൾ നാശത്തിൻറെ വക്കിൽ എത്തിയിരിക്കുന്നെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ! സഭാപുരോഹിതർ പരസ്പരം പീഡിപ്പിക്കുന്നതിനുപകരം, അന്യോന്യം സ്നേഹപൂർവ്വം കരുതലേകട്ടെ. ജ്ഞാനത്തിൻറെ മാർഗ്ഗമായ എൻറെ മാർഗ്ഗങ്ങൾ പഠിക്കുക. നിങ്ങളുടെ ഓരോ ചിന്തയും പ്രവർത്തിയും സ്നേഹത്താൽ ആവരണം ചെയ്യപ്പെട്ടതാകട്ടെ.
പുഷ്പമേ, ഞാൻ നിൻറെ ആത്മാർത്ഥതയുള്ള പരിപാലകനാണ്. അതിനാൽ, എന്നെ വിശ്വസിക്കുക. എൻറെ ജീവരസത്താൽ നിന്നെ പോഷിപ്പിച്ചുകൊണ്ട്, എൻറെ പ്രകാശത്തിൻ കീഴിൽ നിന്നെ ഞാൻ സംരക്ഷിക്കുന്നു. നിൻറെ ദൈവമായ എന്നെ വിശ്വസിക്കുക; എന്തെന്നാൽ ഞാൻ നിന്നോട് അത്യധികം കൃപ കാണിച്ചിരിക്കുന്നു. നിന്നെ അലങ്കരിച്ച്, നിന്നെ മോടിപിടിപ്പിച്ചുകൊണ്ട്, എപ്പോഴും ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും. ഞാൻ ഏറ്റം വിശ്വസ്തനാണ്.
വരൂ, നമ്മൾ, നമുക്ക്? എന്നോടൊന്നായിത്തീരുക.
എൻറെ ദൈവമേ, അങ്ങേയ്ക്കു നന്ദി.
(ദൈവീക സൗന്ദര്യത്തിൻറെ ഒരു അപൂർണ്ണദർശനം എനിക്കു ലഭിച്ചു. ദൈവത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന അനുഭവം എനിക്കുണ്ടായതിൽ ഞാൻ അത്യന്തം ആനന്ദാനുഭൂതിയിലായി.)
( പിന്നീട് )
( നമ്മുടെ പരിശുദ്ധ മാതാവ് സംസാരിക്കുന്നു.)
പോരാട്ടം അവസാനിച്ചിട്ടില്ല. ഓരോ ദിനവും എത്രയധികം മനുഷ്യർ നരകത്തിൽ പതിക്കുന്നുണ്ടെന്ന് നി അറിഞ്ഞിരുന്നെങ്കിൽ ! നരകത്തിൽ നിപതിക്കുന്നവരുടെ സംഖ്യ ഭീതിജനകമാണ്!
(ആരൊക്കെയാണ് നരകത്തിൽ നിപതിക്കുന്നതെന്ന് ഞാൻ ചോദിച്ചു.)
(നമ്മുടെ പരിശുദ്ധ മാതാവ് പറയുവാൻ മടിച്ചു. വലിയ വേദന മാതാവിൻറെ മുഖത്ത് എനിക്ക് അനുഭവപ്പെട്ടു.)
കർഡിനാളൻമാർ മുതൽ കുഞ്ഞുങ്ങൾ വരെ നരകത്തിൽ നിപതിക്കുന്നു. നിങ്ങളുടെ കാലഘട്ടം അധഃപതിച്ചിരിക്കുന്നു. നമ്മുടെ എതിരാളിയായ സാത്താൻറെ ആധിപത്യത്തിലാണ് ഈ കാലഘട്ടം. സാത്താൻ അവൻറെ ആധിപത്യം അതിൻറെ പൂർണ്ണതയിലെത്തിച്ചിരിക്കുന്നു.
അല്ലയോ വാസുലാ,....ദൈവം ദിവസങ്ങൾ എണ്ണിക്കൊണ്ടിരിക്കുന്നു; നിങ്ങളുടെമേൽ അവിടുത്തെ കൃപയുടെ മഞ്ഞുപൊഴിച്ചുകൊണ്ട്, നിങ്ങളെ പുനർജ്ജീവിപ്പിച്ച്, ഒരു പുതിയ അനുഗ്രഹീത തോട്ടമാക്കാനുള്ള, ദിവസങ്ങളെ അവിടുന്ന് കാത്തിരിക്കുന്നു. ഇത് പുതിയ പെന്തക്കൊസ്ത എന്നറിയപ്പെടും. വന്ന്, അവിടുത്തെ സന്നിധിയിൽ മുട്ടുകുത്തി, ആ മഹോന്നത സംഭവത്തിനുവേണ്ടി തീക്ഷ്ണതയോടെ പ്രാർത്ഥിക്കുവിൻ. ഈ മഹാസുദിനം അടുത്തുവരുന്നതിനവേണ്ടി പ്രാർത്ഥിക്കുവിൻ. സ്നേഹത്തിൻറെ തിരിച്ചുവരവിനുവേണ്ടി പ്രാർത്ഥിക്കുവിൻ.
വാസുലാ, ഞാൻ ജപമാല റാണിയാണ്.
പരിശുദ്ധ മാതാവേ, അങ്ങ് എന്തിനാണ് ഈ വിധത്തിൽ പ്രത്യക്ഷയായത്? എന്തെങ്കിലും പ്രത്യേക സന്ദേശം ഉണ്ടോ?
അതെ, ഞാൻ ഫാത്തിമായിൽ പറഞ്ഞിട്ടുള്ളതെല്ലാം ഈ കാലഘട്ടത്തിൻറെ അവസാനത്തിനു മുമ്പ് നിറവേറ്റപ്പെടും.
ഇപ്പോൾ വന്ന് എൻറെ വിമല ഹൃദയത്തിലും, യേശുവിൻറെ തിരുഹൃദയത്തിലും വിശ്രമിക്കുക. ഞങ്ങളെ സ്നേഹിക്കാത്തവർക്കുള്ള പരിഹാരമായി, നീ ഇപ്പോൾ ചെയ്യുന്നതുപോലെയും, പ്രവർത്തിക്കുന്നതുപോലെയും, ചെയ്തുകൊണ്ട് യേശുവിനെ പ്രസാദിപ്പിക്കുക.
നമ്മൾ, നമുക്ക്?
അതെ, എന്നന്നേക്കും.
15.08.1988 The Days of Reckoning have Begun
(പരിശുദ്ധ മാതാവിൻറെ സ്വാർഗ്ഗരോപണത്തിരുന്നാൾ )
കർത്താവായ യേശുവേ, അങ്ങ് വാഴ്ത്തപ്പെടട്ടെ.
കർത്താവായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എൻറെ തിരുഹൃദയം വേദനയാൽ പുളയുന്നു; എൻറെ തിരുഹൃദയത്തിൽ മുള്ളുകൾ നിറഞ്ഞിരിക്കുന്നു. എന്നെ സ്നേഹിക്കുന്ന എല്ലാവരിൽനിന്നും ഞാൻ ആശ്വാസവും ശാന്തിയും തേടുന്നു. എന്നെ മഹത്ത്വപ്പെടുത്തുക; എന്നെ തേടുക. എൻറെ ചെറിയവരിൽനിന്ന് എനിക്ക് സമാശ്വാസം ലഭിക്കുന്നതുകൊണ്ട്, ഞാൻ അവരുടെ അടുക്കലേക്ക് തിരിയുന്നു. അവരിൽ ഞാൻ സമാശ്വാസം കണ്ടെത്തുന്നു.
ഓ യേശുവേ, അങ്ങ് ഇത്രയധികം വേദനിക്കുന്നത് വളരെ വേദനയോടെയാണ് ഞാൻ കാണുന്നത്.
രക്ഷിക്കപ്പെടേണ്ട മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കുക. എന്നോടു പ്രാർത്ഥിക്കുക; എന്തെന്നാൽ എൻറെ നാമത്തിൻറെ അർത്ഥം രക്ഷിക്കുന്നവൻ എന്നാണ്. മണിക്കുറുകൾ അതിവേഗം പറന്നുപോകുന്നു. കണക്കെടുപ്പിൻറെ വിധിദിനങ്ങൾ ആരംഭിച്ചിരിക്കുന്നു. പ്രതികാരത്തിനുള്ള ദിനങ്ങൾ അടുത്തിരിക്കുന്നു. മനുഷ്യരുടെ അനീതിയും വ്യക്തമായ കുറ്റകൃത്യങ്ങളും മൂലം എൻറെയും പരിശുദ്ധ മാതാവിൻറെയും ഇരുഹൃദയങ്ങൾ കുത്തിത്തുളയ്ക്കുന്നവിധം ഈ തലമുറയുടെ അനീതിയും വിശ്വാസത്യാഗവും അത്രയ്ക്കു ഭയങ്കരവും ഗുരുതരവുമാണ്.
എൻറെ പക്കലേക്കു തിരിച്ചു മടങ്ങിവരണമെന്ന് ഞാൻ കേണപേക്ഷിക്കുന്നു. ഞാൻ നിങ്ങളോടു ക്ഷമിക്കാം! സ്നേഹത്തോട് ഒട്ടിച്ചേർന്നു നിൽക്കുക; ഞാൻ നിങ്ങളുടെമേൽ അനുഗ്രഹങ്ങൾ ചൊരിയാം. പരസ്പരം നീതിപുലർത്തുകയും, അന്യോന്യം ദയകാണിക്കുകയും ചെയ്യുവിൻ. പരസ്പരം സ്നേഹിക്കുവിൻ. എൻറെ പ്രകാശത്തിൻറെ മക്കളായിത്തീരുവിൻ.
അനേകം ദുരന്തങ്ങൾ നിങ്ങളുടെ ഇടയിൽ സംഭവിച്ചതെന്തുകൊണ്ടാണെന്ന് ഗ്രഹിക്കുവിൻ. നിങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന തിന്മകൾ മൂലമാണ് അവ സംഭവിച്ചത്. എൻറെ അടുക്കലേക്ക് മടങ്ങി വരുക. എൻറെ തിരുരക്തം നിങ്ങളെ ശുദ്ധീകരിക്കും.
(പിന്നീട് )
ഞാൻ നിങ്ങളുടെ പരിശുദ്ധ മാതാവാണ്. എൻറെ മക്കളേ, ദൈവത്തിൻറെ അടുക്കലേക്കു മടങ്ങിവരുവിൻ. നിങ്ങൾ ദൈവത്തിലേക്കു മടങ്ങിവരണമെന്നു ഞാൻ കേണപേക്ഷിക്കുന്നു. ദൈവം നിങ്ങളോടു ക്ഷമിക്കും.
സൃഷ്ടികളേ, മഞ്ഞുതുള്ളിപോലെ അവിടുത്തെ കാരുണ്യം നിങ്ങളിലേക്കു ചെയ്തിറങ്ങുന്നു. പുഷ്പങ്ങളെപ്പോലെ നിങ്ങൾ വിടർന്ന് അവിടുത്തെ പ്രകാശം സാംശീകരിക്കുക. ഞാൻ നിങ്ങളെ വിളിക്കുകയാണ്. ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ നിങ്ങളിൽ എത്രപേർ ഞങ്ങളുടെ വിളികൾ കേൾക്കുന്നുണ്ട്? ഞങ്ങളുടെ ഈ വിളികളിൽ എത്രപേർ വിശ്വസിക്കുന്നുണ്ട്?
നിങ്ങളിൽ വളരെക്കുറച്ചുപേർമാത്രമേ ഞങ്ങളുടെ ഈ വിളികളിൽ വിശ്വസിക്കുന്നുള്ളൂ. ഈ തലമുറയുടെ ഹൃദയം കരിങ്കല്ലിനു സമാനം കഠിനമായിരിക്കുന്നു. ഇക്കാലത്തെ മനുഷ്യരുടെ യുക്തിചിന്തയാൽ ദൈവത്തിൻറെ മാർഗ്ഗങ്ങളും, ദൈവത്തിൻറെ അത്ഭുത പ്രവർത്തികളും അവർ മറന്നിരിക്കുന്നു. ദൈവം സർവ്വശക്തനാണെന്നും, അവിടുന്ന് അനന്ത കാരുണ്യവാനുമാണെന്നുളളത് അവർ വിസ്മരിച്ചിരിക്കുന്നു.
ഒരിക്കലും ദൈവത്തിൻറെ സൃഷ്ടികൾ ഇത്രമാത്രം അധഃപതിച്ചിട്ടില്ല; സോദോം ഗോമോറാ നിവാസികളുടെ കാലത്തുപോലും ഇത്രമാത്രം മനുഷ്യർ അധഃപതിച്ചിട്ടില്ല. ദൈവീക കാര്യങ്ങളോടുള്ള നിങ്ങളുടെ താത്പര്യമില്ലായ്മ നിത്യതയെത്തന്നെ തുളച്ചുകയറിയിരിക്കുന്നു. നിങ്ങളുടെ വിശ്വാസരാഹിത്യം നിങ്ങളെത്തന്നെ കുറ്റംവിധിക്കുന്നു.
എൻറെ പ്രത്യക്ഷപ്പെടലുകളെക്കുറിച്ചും, ദൈവം പ്രത്യേകമായി അനുഗ്രഹിച്ച, ദർശനവും, അവിടുത്തെ സന്ദേശവും ലഭിച്ച മക്കളെക്കുറിച്ചും ഉള്ള, നിങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത, കടുത്ത എതിർപ്പും വിമർശനങ്ങളും നിങ്ങളുടെ പതനത്തിനുള്ള ഒരു കാരണമായിത്തീരുകയാണ്.
നിങ്ങൾ അനുതപിച്ച് മാനസാന്തരപ്പെടണമെന്നു നിങ്ങളുടെ പരിശുദ്ധ മാതാവും, നിങ്ങളുടെ രക്ഷകൻറെ അമ്മയുമായ ഞാൻ നിങ്ങളോടു കേണപേക്ഷിക്കുകയാണ്. ഞങ്ങളുടെ അടുക്കലേക്കു മടങ്ങിവരുക. വിശുദ്ധമായ ജീവിതം നയിക്കുക. ദൈവത്തിൻറെ ദൃഷ്ടിയിൽ വിശുദ്ധമായി ജീവിക്കുക. വിശുദ്ധിയിൽ, സത്പ്രവർത്തികൾ നിറഞ്ഞ കരങ്ങളുമായി, ദൈവത്തെ അഭിമുഖീകരിക്കുവാൻ ഒരുങ്ങുക.
(ദേവാലയത്തിൽനിന്നു ഞാൻ സിമൻറ് നടകൾ ഇറങ്ങി പുറത്തേക്കു പോയി. ഒരു റോസാ പൂന്തോട്ടത്തിലൂടെ നടക്കുന്ന അനുഭവം എനിക്കുണ്ടായി. അത്രമാത്രം സൗരഭ്യം അവിടെയെല്ലാം നിറഞ്ഞിരിക്കുന്നു. ഒരു റോസച്ചെടി പോലും അവിടെ ഉണ്ടായിരുന്നില്ല.)
(പിന്നീട്)
എൻറെ സൗരഭ്യത്താൽ ഞാൻ നിന്നെ കുളിപ്പിച്ചു. എൻറെ സാന്നിദ്ധ്യം നീ അനുഭവിച്ചറിയണമെന്ന് ഞാൻ ആഗ്രഹിച്ചു. കുഞ്ഞേ, ഈ കൃപാവരം നിനക്കു നൽകിയതിലൂടെ, നീ എത്രമാത്രം ഞങ്ങൾക്ക് പ്രിയപ്പെട്ടവളാണെന്ന് നിന്നെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ നിൻറെ പരിശുദ്ധ മാതാവാണ്. നിൻറെയടുക്കൽ വീണ്ടും വരുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്. നിന്നെയും നിൻറെ കുടുംബം മുഴവുവനെയും ഞാൻ അനുഗ്രഹിക്കുന്നു.
പരിശുദ്ധ മാതാവേ, എല്ലാത്തിനും ഞാൻ അങ്ങേയ്ക്കു നന്ദിപറയുന്നു.
പുഷ്പമേ,
അതെ യേശുവേ.
ഇനിമുതൽ നിൻറെ പരിശുദ്ധ അമ്മയെ മാമാ എന്നു വിളിക്കുക. നീ എന്നോടു കാണിക്കുന്ന അടുപ്പം പരിശുദ്ധ അമ്മയോടും കാണിക്കുക. നമ്മൾ, നമുക്ക്. എൻറെ പ്രബോധനങ്ങൾ അനുസ്മരിക്കുക.
അതെ, കർത്താവേ.
കർത്താവായ ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു.
16.08.1988 Your Apostacy betrayed My Church-The Great Conversion-Childish Words of Love
കർത്താവേ?
ഇതു ഞാനാണ്; ഒരിക്കലും സംശയിക്കണ്ട; യേശുക്രിസ്തുവായ ഞാനാണിത്. എൻറെ കുരിശിൽനിന്നാണ് ഞാൻ നിന്നെ വിളിച്ചത്. എൻറെ സഭയുടെ ശിരസ്സായ എന്നെ എപ്രകാരമാണ് ഇക്കാലത്ത് കാണുവാൻ കഴിയുന്നതെന്നു നിന്നെ കാണിക്കുവാനാണ് അതിദാരുണമായ വേദനയ്ക്കിടയിലും ഞാൻ നിന്നെ എൻറെ കുരിശിൽനിന്നു വിളിച്ചത്. എൻറെ അമ്മയുടെ കൈകളിൽ കിടത്തിയിരിക്കുന്ന എൻറെ മൃതദേഹത്തിൻറെ രൂപം, എപ്രകാരമാണ് നിങ്ങളുടെ വിശ്വാസത്യാഗം എൻറെ സഭയെ ഒറ്റിക്കൊടുത്തിരിക്കുന്നതെന്ന് നിങ്ങൾ എല്ലാവരെയും കാണിക്കുവാനുളള ഒരു പ്രതീകമാണ്.
(റോമിലെ സാൻ സിൽവസ്ട്രോ ദേവാലത്തിലുള്ള രൂപത്തെയാണ് സൂചിപ്പിച്ചിരിക്കുന്നത്.)
മകളേ, സഭയുടെ ഇപ്പോഴെത്തെ അവസ്ഥ വെളിപ്പെടുത്തുന്ന ശരിയായ രൂപം കാണിക്കുന്നതിനുവേണ്ടി ഞാൻ നിന്നെ ഇവിടേയ്ക്കു നയിച്ചിരിക്കുന്നു. ഈ രൂപത്തിലുള്ള എൻറെ അമ്മയുടെ മുഖത്ത് അവളുടെ ദുഃഖം മുഴുവനും പ്രതിഫലിച്ചിരിക്കുന്നത് നീ കണ്ടു. അവളുടെ കൈകളിൽ ഒറ്റിക്കൊടുക്കപ്പെട്ട, മുറിവേല്പിക്കപ്പെട്ട, ചമ്മട്ടികളാൽ അടിക്കപ്പെട്ട, ക്രൂശിക്കപ്പെട്ട എൻറെ മൃതദേഹം നീ കണ്ടു. ഈ വിധത്തിലാണ് എൻറെ സഭ ഇപ്പോൾ കാണപ്പെടുന്നത്.
ഗാഗുൽത്തായിൽ എൻറെ മൃതശരീരത്തെ നോക്കിക്കൊണ്ട് എൻറെ അമ്മ കരഞ്ഞതുപോലെ, സഭയുടെ ഇപ്പോഴെത്തെ അവസ്ഥയെപ്രതി എൻറെ അമ്മ രക്തകണ്ണീർ പൊഴിച്ചു കരയുകയാണ്. കർത്താവായ ഞാൻ ഉയിർത്തെഴുന്നേറ്റതുപോലെ, അധികം താമസിയാതെ എൻറെ സഭ നവീകരിക്കപ്പെടുകയും, രൂപന്തരപ്പെടുകയും, ഉയിർപ്പിക്കപ്പെടുകയും ചെയ്യും. അതിനുശേഷം എൻറെ സഭ പിന്നെ ഒരിക്കലും പരിതാപകരമായ അവസ്ഥയിൽ സ്ഥിതിചെയ്യുകയില്ല. എൻറെ ശത്രുക്കൾ എൻറെ ശരീരമായ ദേവാലയത്തെ നശിപ്പിച്ചു. എന്നാൽ ഉന്നതത്തിൽനിന്ന് ഇറങ്ങിവന്ന ശക്തിയാലും എൻറെ കൃപയാലും കർത്താവായ ഞാൻ എൻറെ ദേവാലയമായ എൻറെ ശരീരത്തെ മൂന്നാം ദിനം ഉയിർപ്പിച്ചു.
എൻറെ സഭ പുനർജ്ജീവിക്കുമെന്ന് ഞാൻ ഉറപ്പുപറയുന്നു. ഞാൻ രൂപാന്തരപ്പെട്ടതുപോലെ എൻറെ സഭയെ ഞാൻ നവീകരിക്കുകയും, രൂപാന്തരപ്പെടുത്തുകയും ചെയ്യും. എൻറെ സഭയെ ഞാൻ പുനർനിമ്മിക്കും; സത്യസന്ധത അവളുടെ അരക്കച്ചയും, വിശ്വസ്തത അവളുടെ അരപ്പട്ടയും ആയിരിക്കും. എൻറെ നാമം അശുദ്ധമാക്കിയ എല്ലാവരെയും വഴികാണിച്ച്, അവളുടെ പ്രകാശത്തിൽ നയിക്കുന്നതിനും, അവരെ വിശുദ്ധീകരിക്കുന്നതിനും, നൈർമ്മല്യം അവളുടെ ദീപസ്തഭം ആയിരിക്കും. ദേവന്മാരുടെ കർത്താവായ, കുഞ്ഞാടായ ഞാൻ അവളിൽ വസിക്കും. എൻറെ പുനരുത്ഥാനത്തിനുശേഷം എൻറെ ശിഷ്യന്മാർ എന്നെ സ്വീകരിച്ചതുപോലെ, അവളെയും അവളുടെ മക്കൾ സ്വീകരിക്കും. അതിനുശേഷം, തൻറെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന ഒരമ്മയെപ്പോലെ ഞാനും നിങ്ങളെ അതിനേക്കാൾ കൂടുതലായി ആശ്വസിപ്പിക്കും. വലിയ സ്നേഹത്തോടെ എൻറെ കരങ്ങൾ നിങ്ങളെ ആശ്ലേഷിച്ചുപിടിക്കും.
അല്ലയോ പ്രിയപ്പെട്ട മക്കളേ, നിങ്ങൾക്കു വസിക്കുവാൻവേണ്ടി ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ജീവൻറെ വൃക്ഷത്തിൽനിന്നുള്ള പഴങ്ങളാൽ സമൃദ്ധമായിരിക്കും ആ ഭൂമി. ആ ജീവൻറെ വൃക്ഷത്തിൻറെ വേര് സ്നേഹമായതുകൊണ്ട്, അതിൻറെ പഴങ്ങൾക്ക് സമാധാനം, വിശുദ്ധി, സ്നേഹം എന്നീ പേരുകൾ ഉണ്ടായിരിക്കും. ആദ്യ പെന്തക്കൊസ്തയിലെപ്പോലെ, എൻറെ പരിശുദ്ധാത്മാവിനാൽ പൂരിതരായ നിങ്ങൾ നിങ്ങളുടെ ദൈവമായ എന്നെ കാണും. എൻറെ ആത്മാവ് നിങ്ങളെ സ്നേഹത്താൽ നിറയ്ക്കും. എൻറെ തോട്ടമായ സഭയെ അലങ്കരിച്ചു മോടിപിടിപ്പിക്കും. എൻറെ പൂച്ചെടികളെ ഞാൻതന്നെ നനയ്ക്കും. പ്രിയപ്പെട്ടവരേ, നീതിയുടെ എൻറെ മഞ്ഞുതുള്ളികൾ നിങ്ങളിൽ പെയ്തിറങ്ങും. നിങ്ങളിൽ അച്ചടക്കം ശോഭിക്കേണ്ടതിന് എൻറെ പ്രകാശം നിങ്ങളുടെ തായ്ത്തണ്ടിനെ ശക്തിപ്പെടുത്തും.
മകളേ, ധൈര്യമായിരിക്കുവിൻ. പ്രിയപ്പെട്ടവരേ ധൈര്യമായിരിക്കുവിൻ. മരുഭൂമിയിൽ ജീവിക്കുന്നത് ഏറെ ദുഷ്ക്കരമാണെന്ന് എനിക്കറിയാം. എന്നാൽ വിശ്വാസത്യാഗമുള്ള ഈ കാലഘട്ടത്തിൻറെ അന്ത്യം നിങ്ങൾ താമസിയാതെ കാണും. നിങ്ങളെ ശുദ്ധീകരിക്കുന്നതിനുവേണ്ടി താമസിയാതെ ഞാൻ നിങ്ങളിലേക്ക് ഇറങ്ങിവരും.
നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, എൻറെ പ്രകാശം നിങ്ങളുടെമേൽ പ്രസരിപ്പിച്ചുകൊണ്ട്, ഞാൻ നിങ്ങളെ പിടികൂടുമെന്ന് കർത്താവായ ഞാൻ ഗൗരവമായി നിങ്ങളോടു പറയുന്നു. എൻറെ ആകാശഗോളങ്ങൾ ഈ ഭൂമിയെ പ്രകമ്പനം കൊള്ളിക്കും. എന്നെ സ്നേഹിക്കുന്നവർ തങ്ങളുടെ മുട്ടുകൾ എൻറെ മുന്നിൽ മടക്കിക്കൊണ്ട് , എന്നെ മഹത്ത്വപ്പെടുത്തും. അനേകർ എന്നെ ഓർക്കുകയും, എൻറെ പക്കലേക്കു മടങ്ങിവരുകയും ചെയ്യും. ഈ സംഭവം സഭയുടെ മഹത്തായ മാനസാന്തരം എന്നറിയപ്പെടും.
എന്നാൽ എനിക്കു വലിയ ദുഃഖം വരുത്തിക്കൊണ്ട്, എൻറെ പരിശുദ്ധ നാമത്തെ ദുഷിപ്പിക്കുകയും, എൻറെ എതിരാളിയായ സാത്താൻറെ പക്ഷം ചേർന്നുകൊണ്ട്, എനിക്കെതിരെ പേരാടുകയും ചെയ്യുന്ന മനുഷ്യർ അപ്പോഴുമുണ്ടായിരിക്കും. ഇത്തരം മനുഷ്യർ എന്നെ കൂടുതലായി തിരസ്ക്കരിക്കും. ഇതു സംഭവിക്കുമ്പോൾ, സാത്താൻ അവരെ തുടച്ചുമാറ്റി, തന്നോടൊപ്പം നിത്യാഗ്നിയിലേക്ക് അവരെ വലിച്ചിഴച്ചുകൊണ്ടുപോകും.
വാസുലാ, എൻറെ തിരുഹൃദയത്തെ തൊട്ടനുഭവിച്ചറിയുക….നിന്നോട് ഇക്കാര്യം പറയേണ്ടിവരുന്നതിൽ, മനുഷ്യരുടെ വാക്കുകൾക്ക് അതീതമായ ദുഃഖവും വേദനയും ഞാൻ സഹിക്കുന്നു. എന്തെന്നാൽ, ഞാൻ സ്നേഹമായ ദൈവമാണ്; ഞാൻ കാരുണ്യമായ ദൈവമാണ്. എന്നാൽ, ഞാൻ നീതിമാനായ ദൈവവുമാണ്. എൻറെ സൃഷ്ടികൾ എന്നോട് എതിരിടുമ്പോൾ എനിക്ക് അവരുടെ വിധികർത്താവാകേണ്ടിവരും. എൻറെ ദേഹിക്കു മുറിവേറ്റിരിക്കുന്നു; എൻറെ രക്തം പുഴപോലെ ചീറ്റിഴൊഴുകുന്നു.
ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു! എന്നാൽ നിങ്ങൾ എന്നെ മുറിവേല്പിച്ചിരിക്കുന്നു. ഞാൻ നിങ്ങളുടെ പരിശുദ്ധനായ ദൈവമാണ്. എന്നാൽ നിങ്ങൾ എന്നെ കുത്തിത്തുളച്ചിരിക്കുന്നു. എൻറെ കുരിശിൽ കിടന്നുകൊണ്ട്, ഇന്നു നിങ്ങളോടു നിലവിളിച്ചു കരയുന്ന, നിങ്ങളുടെ രക്ഷകനാണ് ഞാൻ. എൻറെ അടുക്കലേക്കു തിരിച്ചു വരുക! എൻറെ പക്കലേക്കു മടങ്ങിവരുവിൻ! വരൂ, ഞാൻ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ!
കുഞ്ഞേ, വരൂ. ഞാൻ നിന്നോടൊപ്പമുണ്ട്. എന്നെ നിൻറെ ഹൃദയത്തിൽ സൂക്ഷിച്ച്, എനിക്കു വിശ്രമമേകുക. എന്നോടൊപ്പം ഒന്നായിത്തീരുക.
അതെ, എൻറെ കർത്താവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു.
എന്നെ ആരാധിക്കുക; ഞാൻ ഏറെ തളർന്നിരിക്കുന്നു, എനിക്കു വിശ്രമമേകുക.
നമുക്ക്, നമ്മൾ, കർത്താവേ?
അതെ, നമുക്ക്, എന്നന്നേയ്ക്കും നമ്മൾ.
ആമ്മേൻ.
(പിന്നീട് )
(പരിശുദ്ധ മറിയം സംസാരിക്കുന്നു)
വാസുലാ, എന്നോട് അടുത്ത ബന്ധത്തിലായിരിക്കുക. എന്നെ അമ്മ (Mama) എന്നുവിളിക്കുക. നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. ഞാൻ നിന്നെ സ്നേഹിക്കുന്നു.
ഞാനും അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതലായി സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കുക.
(യേശു സംസാരിക്കുന്നു.)
വാസുലാ, ഞാൻ നിന്നെ എൻറെ തിരുഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
കർത്താവേ, ഇങ്ങനെ അങ്ങയെ കണ്ടുമുട്ടുന്നതിനും, അങ്ങയെ അനുഭവിച്ചറിയുന്നതിനുമുള്ള കൃപാവരം എനിക്കു നൽകിയതിന് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു.
ഇതു നിനക്കുള്ള എൻറെ സൗജന്യ ദാനമാണ്. എന്നിരുന്നാലും ഈ കൃപാവരം ഞാൻ നിനക്കു നൽകിയിരിക്കുന്നത് എൻറെ താത്പര്യങ്ങൾക്കും, എൻറെ മഹത്ത്വത്തിനും വേണ്ടിയാണ്. നിൻറെ സ്നേഹംകൊണ്ട് എന്നെ തഴുകുക. നിൻറെ സ്നേഹത്താൽ എനിക്കു സുഗന്ധം ഏകുക. നിൻറെ സ്നേഹത്താൽ നിൻറെ കർത്താവായ എന്നെ മഹത്ത്വപ്പെടുത്തുക. എന്നിലേക്ക്, എന്നിലേക്കുമാത്രം നിൻറെ മനസ്സുയർത്തുക. എന്നെമാത്രമാണ് കണക്കാക്കേണ്ടത്. ഞാൻ സർവ്വവുമാണ്. നിത്യനായവൻ ഞാനാണ്. ഞാൻ ആദിയും (the Alpha) അന്ത്യവുമാണ് ( Omega). നിൻറെ സൃഷ്ടാവായ ഞാൻ രക്ഷിക്കുന്നവൻ. ഞാനാണ് പരിശുദ്ധരിൽ പരിശുദ്ധൻ. സ്നേഹത്തിൻറെ ആത്മാവ് ഞാനായിരിക്കുന്നതിനാൽ എൻറെ അടുക്കലേക്കു വരുക. നീ എത്രമാത്രം ബലഹീനയാണെന്ന് എനിക്കറിയാം. എൻറെ അടുക്കലേക്കു വന്ന്, എന്നെ സ്നേഹിക്കുക. ഞാനാണ് നിൻറെ ദൈവമെന്ന് ഞാൻ നിന്നെ എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.
നീ എത്രമാത്രം ബലഹീനയും നികൃഷ്ടയുമാണെങ്കിലും, എൻറെ ശക്തി നിന്നെ താങ്ങിനിറുത്തും.
പ്രിയപ്പെട്ട ദേഹി, എനിക്ക് ആരെയും അത്യാവശ്യമില്ലെന്ന് ഓർക്കണം. എൻറെ പ്രവൃത്തികൾ നിറവേറ്റുന്നതിന് എനിക്കു ഞാൻ തന്നെ മതിയായവനാണ്. എന്നാൽ, എൻറെ പ്രവൃത്തികൾ എൻറെ സൃഷ്ടികളുമായി പങ്കുവയ്ക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതിനാൽ, ദേഹി, എൻറെ നേരെ നോക്കുക; ഞാൻ നിന്നോടു കൃപകാണിച്ചിരിക്കുന്നതിൽ ആനന്ദിക്കുക.
നീ ഇപ്പോൾ കാണുന്നത് കാണുവാൻ അതിയായി ആഗ്രഹിച്ചവരും, എന്നാൽ ഒരിക്കലും കാണുവാൻ സാധിക്കാത്തവരും, നീ ഇപ്പോൾ കേൾക്കുന്നവ കേൾക്കുവാൻ അതിയായി ആഗ്രഹിച്ചവരും, എന്നാൽ ഒരിക്കലും കേൾക്കുവാൻ സാധിക്കാത്തവരും, നീ ഇപ്പോൾ അനുഭവിച്ചറിയുന്നത് അനുഭവിച്ചറിയുവാൻ അതിയായി ആഗ്രഹിച്ചവരും, എന്നാൽ ഒരിക്കലും അനുഭവിച്ചറിയുവാൻ സാധിക്കാത്തവരുമായ അനേകരുണ്ട്. അതിനാൽ, ദേഹി, നീ ആനന്ദിക്കുക!
ആനന്ദിക്കുക!
എന്നെ അനവരതം സ്തുതിക്കുക. സ്നേഹമാകുന്ന പുഷ്പചക്രം കൊണ്ട് എന്നെ കിരീടമണിയിക്കുക. കുന്തിരക്കധൂപത്താൽ എനിക്കു സുഗന്ധം ഏകുക. ശിശുസഹജമായ നിൻറെ സ്നേഹംനിറഞ്ഞ വാക്കുകളാൽ എന്നെ അലങ്കരിക്കുക. പ്രിയപ്പെട്ടവളേ, നിൻറെ കർത്താവായ എന്നെ മഹത്ത്വപ്പെടുത്തുകയും, ആരാധിക്കുകയും ചെയ്യുക.
എൻറെ അപ്പം എപ്പോഴും നിനക്ക് എന്നിൽനിന്നു ലഭിക്കും; നിനക്കത് സമൃദ്ധമായിത്തന്നെ ലഭിക്കുന്നതാണ്. ദേഹി, നിന്നെ ഞാൻ പരിപോഷിപ്പിക്കും. ഞാൻ നിൻറെ രക്ഷകനാണ്; ഈ സവിശേഷമായ വിധത്തിൽ നിൻറെ ജീവിതാവസാനം വരെ ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഞാൻ നിന്നോടു വാഗ്ദാനം ചെയ്യുന്നു.
ജ്ഞാനം അവളുടെ വിഭവങ്ങൾ നീതിമാന്മാർക്കു മാത്രമല്ല, അനീതിപ്രവർത്തിക്കുന്നവർക്കും പ്രദാനം ചെയ്യുന്നു. വരൂ.
17.08.2025 Purification- The New Jerusalem
എൻറെ കർത്താവേ?
ഇതു ഞാനാണ്. ഞാൻ രക്ഷകനാണ്. അതിനാൽ എന്നെ വിശ്വസിക്കുക. എൻറെ സൃഷ്ടികൾക്കു സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ സാർവ്വത്രിക സന്ദേശം നൽകുന്നതിനും, എപ്രകാരം എൻറെ തിരുഹൃദയം നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നുണ്ടെന്നും വെളിപ്പെടുത്തുവാൻ, ഞാൻ നിന്നിലൂടെ ലോകത്തിലേക്കു വന്നിരിക്കുന്നു.
അല്ലയോ വാസുലാ, നിങ്ങൾ എല്ലാവരോടുമുള്ള എൻറെ കാരുണ്യം വളരെ വലുതാണ് ! പ്രിയപ്പെട്ട ദേഹികളെ, നിങ്ങളുടെ ശുദ്ധീകരണത്തിനുള്ള നാളുകൾ അടുത്തുകൊണ്ടിരിക്കുന്നു. നിങ്ങളോടുള്ള സ്നേഹം മൂലമാണ് ഈ ശുദ്ധീകരണത്തിലൂടെ ഞാൻ ചെയ്യുന്നത്. നരകത്തിൻറെ കവാടത്തിൽനിന്നു നിങ്ങളെ രക്ഷിക്കുന്നതിനുവേണ്ടിയാണ് നിങ്ങളുടെ ഈ ശുദ്ധീകരണം.
ഇടിമിന്നൽപ്പോലെ ഞാൻ നിങ്ങളിലേക്കു പൊടുന്നനെ ഇറങ്ങിവരുകയും, എൻറെ അഗ്നിയാൽ നിങ്ങളെ നവീകരിക്കുകയും ചെയ്യും. സ്നേഹത്തിൻറെ എൻറെ ആത്മാവ് നിങ്ങളെ സ്നേഹത്തിലേക്ക് ആകർഷിച്ചടുപ്പിച്ചുകൊണ്ട് നിങ്ങളെ രക്ഷിക്കുകയും, നിങ്ങളെ ജീവനുള്ള സ്നേഹജ്വലയായി മാറ്റുകയും ചെയ്യും.
സ്വർണ്ണം അഗ്നിയിലൂടെ ശുദ്ധികരിക്കുന്നതുപോലെ, നിങ്ങളുടെ പാപക്കറകളുള്ള ദേഹികളെ, കളങ്കരഹിതമായ, പരിശുദ്ധമായ ദേഹികളാക്കി മാറ്റി ശുദ്ധീകരിക്കുന്നതിനുവേണ്ടി, സ്വർഗ്ഗത്തിൽനിന്ന് എൻറെ ആത്മാവിനെ ഞാൻ നിങ്ങളുടെമേൽ വർഷിക്കും. സ്നേഹത്തിൻറെ എൻറെ ആത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ, നിങ്ങളുടെ രക്ഷയുടെ സമയം നിങ്ങൾ തിരിച്ചറിയും. ഈ ശുദ്ധീകരണം സംഭവിക്കുന്നില്ലെങ്കിൽ, ഞാൻ നിങ്ങളോടു മുൻകുട്ടിപ്പറഞ്ഞിട്ടുള്ള പുതിയ ആകാശമോ പുതിയ ഭൂമിയോ നിങ്ങൾ കാണുകയില്ല.
എൻറെ കുഞ്ഞേ, എൻറെ അഗ്നിയാൽ, എൻറെ സ്നേഹത്താൽ, എൻറെ കാരുണ്യത്താൽ, എൻറെ നീതിയാൽ എൻറെ മക്കളായ നിങ്ങൾ മുളച്ചുവളരുകയും, എൻറെ പ്രകാശവും എൻറെ മഞ്ഞുതുള്ളിയും അന്വേഷിച്ചുകൊണ്ട്, സൂര്യനേ നേക്കുന്ന ഇളം ലില്ലിപൂക്കളെപ്പോലെ വിടരുകയും ചെയ്യും. നിങ്ങൾ സ്നേഹത്തിൻറെ ഒരു പുതിയ യുഗം കാണേണ്ടതിന്, എൻറെ സ്വർഗ്ഗത്തിൽനിന്ന്, എൻറെ പ്രകാശം നിങ്ങളുടെമേൽ ചൊരിഞ്ഞുകൊണ്ട് നിങ്ങളെ ഞാൻ അലങ്കരിക്കുകയും, എൻറെ മഞ്ഞുതുള്ളികൾ നിങ്ങളുടെമേൽ വീഴ്ത്തിക്കൊണ്ട് ഞാൻ നിങ്ങളെ പുഷ്ടിപ്പെടുത്തുകയും ചെയ്യും.
എൻറെ ശക്തിയാൽ ഞാൻ എല്ലാ അകൃത്യങ്ങളെയും, വഷളത്തരങ്ങളെയും, തിന്മകളെയും തുടച്ചുനീക്കും. ഒരു അതിഭയങ്കരമായ പെരുമഴപോലെ ഞാൻ നിങ്ങളുടെമേൽ ഇറങ്ങിവന്ന് നിങ്ങളെ ശുദ്ധീകരിക്കുകയും, നിങ്ങളുടെ എല്ലാ തിന്മകളും നിങ്ങളിൽനിന്നു കഴുകിക്കളയുകയും ചെയ്യും; ശുദ്ധമായ ഒരു സ്വർണ്ണ സ്തംഭംപോലെ ഞാൻ നിങ്ങളെ നിർത്തും.
ശക്തിയുള്ള എൻറെ തീക്ഷ്ണമായ സ്നേഹത്താൽ എല്ലാ തെറ്റുകളെയും വ്യാജമായിട്ടുള്ള സകലതിനെയും ഞാൻ തുടച്ചുമാറ്റും. മഴത്തുള്ളികൾ ചെളി കഴുകിക്കളയുന്നതുപോലെ, നിങ്ങളുടെ ദേഹിയെ കളങ്കപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ പാപങ്ങളെ എൻറെ മഹോന്നതമായ സ്നേഹം നിങ്ങളിൽനിന്നു കഴുകിക്കളയും .
നിങ്ങളുടെ രക്ഷകനായ ഞാൻ സൃഷ്ടികളായ നിങ്ങളെ നവീകരിക്കുകയും, എൻറെ സമ്മാനം നിങ്ങൾക്കു നൽകുകയും ചെയ്യും. എൻറെ സമ്മാനം സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരും - ഒരു തിളങ്ങുന്ന ജറുസലെം; നിർമ്മലവും, പരിശുദ്ധവും, പുനർനിർമ്മിതമായ സഭ. എന്തെന്നാൽ, ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനുമായ ഞാൻ സഭയുടെ മദ്ധ്യത്തിൽ, സഭയുടെ ഉള്ളിലായിരിക്കും വസിക്കുന്നത്. സഭയുടെ ജീവൻറെ തുടിപ്പ്, അവളുടെ സപ്ന്ദനങ്ങളിലുടെ നിങ്ങൾ അനുഭവിച്ചറിയും; എന്തെന്നാൽ എൻറെ തിരുഹൃദയം അവളുടെ ഉള്ളിൽ തുടിച്ചുകൊണ്ടിരിക്കും.
( ദശലക്ഷക്കണക്കിന് മാലാഖമാർ, സ്വർഗ്ഗത്തിൽനിന്ന്, ഒരു മനോഹരമായ താലത്തിൽവച്ചിരിക്കുന്നതുപോലെ, ഒരു പുതിയ നഗരവും ഒരു പുതിയ സഭയും ഇറക്കിക്കൊണ്ടുവരുന്ന ഒരു ദർശനം കർത്താവ് എനിക്കു നൽകി.)
സർവ്വരുടെയും കർത്താവായ ഞാൻ, എൻറെ ഹൃദയം അഗ്നി ജ്വലിക്കുന്നതുപോലെ തീക്ഷ്ണമായിരിക്കുന്നു. എൻറെ സ്നേഹത്തിൻറെ ചൂളയിൽ നിങ്ങളെ തള്ളിയിട്ടുകൊണ്ട്, നിങ്ങളെ പരമാനന്ദലഹരിയിലാക്കുന്നതിനും, നിങ്ങളുടെ പ്രിയപ്പെട്ട ദൈവമായ എന്നോടുള്ള സ്നേഹംമൂലം, നിങ്ങളെ സ്വർഗ്ഗീയസന്തോഷത്താൽ നിറയ്ക്കുന്നതിനും, എൻറെ തിരുഹൃദയം തീക്ഷ്ണമായി ജ്വലിച്ചുകൊണ്ടിരിക്കുന്നു.
അതെ, നിങ്ങൾ ഓരോരുത്തരിൽനിന്നും എൻറെ അഗ്നിയാൽ ജ്വലിക്കുന്ന ജീവനുള്ള ബലിപീഠം ഞാൻ ഉരുവാക്കും.
അല്ലയോ എൻറെ സൃഷ്ടികളേ, എൻറെ അഗ്നി നിങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുമ്പോൾ നിങ്ങൾ ഇപ്രകാരം നിലവിളിച്ചു പറയും:
“അങ്ങു മാത്രമാണ് ഏകദൈവം. നീതിമാനായ ദൈവമേ, അങ്ങു സത്യമായും കുഞ്ഞാടാണ്. അങ്ങാണ് ഞങ്ങളുടെ സ്വർഗ്ഗീയ പിതാവ്. എങ്ങനെയാണ് ഞങ്ങൾ ഇത്രമാത്രം അന്ധരായിത്തീർന്നത്? അല്ലയോ പരിശുദ്ധരിൽ പരിശുദ്ധനേ, ഞങ്ങളിൽ ആയിരിക്കണമെ; ഞങ്ങളിൽ വസിക്കണമെ. ഞങ്ങളുടെ രക്ഷകനേ, ഞങ്ങളിലേക്കു വരണമേ!”
നിങ്ങളുടെ ഈ നിലവിളി ഞാൻ കേൾക്കാതിരിക്കുകയില്ല. ഇടിമിന്നൽ വേഗത്തിൽ ഞാൻ നിങ്ങളിലേക്ക് ഇറങ്ങിവന്ന്, നിങ്ങളുടെ മദ്ധ്യേ വസിക്കും. പ്രിയപ്പെട്ടവരേ, ആരംഭം മുതൽത്തന്നെ നിങ്ങൾ എൻറെ സ്വന്തം മക്കളായിരുന്നെന്ന് അപ്പോൾ നിങ്ങൾ തിരിച്ചറിയും.
ഞാൻ നിങ്ങളുടെ മദ്ധ്യേ വസിക്കുകയും, നിത്യമായ സ്നേഹത്താൽ നിങ്ങളുടെമേൽ ഭരണം നടത്തുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദൈവമായിരിക്കും; നിങ്ങൾ എൻറെ സ്വന്തം ജനമായിരിക്കും.
പ്രിയപ്പെട്ട ദേഹി, എന്നെ നിൻറെ രാജാവായി പരിഗണിക്കുക. നിൻറെ സ്നേഹത്താൽ എന്നെ കിരീടമണിയിക്കുക. നമ്മൾ, നമുക്ക്. വരൂ.
18.08.1988 Free Will
(ഒരു ആശ്രമം സന്ദർശിച്ച അവസരം )
(ഞാൻ പരിചയപ്പെട്ട ഒരു സമൂഹത്തിലെ അംഗങ്ങൾ വളരെയധികം മനോവ്യഥ അനുഭവിക്കുന്നു. ഒരു പിശാച് അവരെ പീഡിപ്പിക്കുന്നതായി അവർക്കനുഭവപ്പെടുന്നു. അവരെ സഹായിക്കണമെന്ന് ഞാൻ കർത്താവിനോട് അപേക്ഷിച്ചു.)
കർത്താവേ?
ഇതു ഞാനാണ്.
മകളേ, ഏതൊരു വ്യക്തിയും മനസ്സുവയ്ക്കുകയും, സ്വയം തുറന്നുതരുകയും ചെയ്യുകയാണെങ്കിൽ, ഏതൊരു തിന്മയിൽനിന്നും അവർക്കു മോചനം പ്രാപിക്കാം. ഒരോ വ്യക്തിക്കും ഞാൻ ഈ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അവരുടെ ഇച്ഛാശക്തി അഥവ അവരുടെ സ്വാതന്ത്ര്യം അവരുടെതുമാത്രമാണ്.
ഒരു വ്യക്തി തന്നെത്തന്നെ എനിക്കു തുറന്നുതരാതെ, കടുംപിടുത്തത്തിൽ കഴിയുകയാണെങ്കിൽ, എങ്ങനെ എനിക്ക് ആ വ്യക്തിയിൽ പ്രവേശിക്കുവാൻ കഴിയും?
ഞാൻ കർത്താവും ദൈവവുമാണ്. എന്നാൽ, നിങ്ങൾ ഓരോരുത്തർക്കും ഞാൻ സ്വാതന്ത്ര്യവും സ്വതന്ത്ര മനസ്സും നൽകിയിരിക്കുന്നു. എന്നിൽ വിശ്വസിച്ച്, എനിക്കു നിങ്ങളുടെ സ്വതന്ത്രമനസ്സിനെ സമർപ്പിക്കുകയാണെങ്കിൽ, നിങ്ങളെത്തന്നെ എനിക്കു സമർപ്പിക്കുകയാണെങ്കിൽ, ഞാൻ നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ച്, നിങ്ങളെ സൗഖ്യമാക്കും. ഞാൻ ബലം പ്രയോഗിച്ച് നിങ്ങളുടെ അകത്തു പ്രവേശിക്കുകയില്ല. ഞാൻ നിങ്ങളുടെ ഹൃദയവാതിൽക്കൽ, നിങ്ങൾ നിങ്ങളെത്തന്നെ തുറന്നുകൊണ്ട് എന്നെ സ്വാഗതം ചെയ്ത്, എന്നെ നിങ്ങളുടെ ഹൃദയങ്ങളിലേക്കു സ്വീകരിക്കുന്നതിന് ഞാൻ കാത്തിരിക്കുന്നു.
19.08.1988 Waiting is Sleeping
കർത്താവേ, അങ്ങയെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അങ്ങയോടു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. കർത്താവേ, അങ്ങ് എനിക്കു ചെയ്തുതന്ന നന്മകൾക്കും, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹങ്ങൾക്ക് ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങ് എനിക്കു നൽകിയ കൃപകൾക്കു പകരം നൽകുവാൻ എനിക്ക് ഒരിക്കലും സാധിക്കുകയില്ല.
കർത്താവേ?
ഇതു ഞാനാണ്.
പുഷ്പമേ, എന്നിൽ ആശ്രയിക്കുക. ഏറ്റവും നികൃഷ്ടരായവർക്കുപോലും ഞാൻ അനുഗ്രഹങ്ങൾ നൽകും. ഞാൻ കരുണയുടെ അഗാധസമുദ്രമാണ്. എന്നാൽ, എനിക്ക് അത്യധികം ദുഃഖം പ്രദാനം ചെയ്തുകൊണ്ട് നിങ്ങളിൽ അനേകംപേർ എൻറെ കരുണയെക്കുറിച്ചും അനന്തസ്നേഹത്തെക്കുറിച്ചും വിസ്മരിച്ചിരിക്കുന്നു. ഞാൻ പക്ഷപാതം കാണിക്കുന്ന ദൈവമല്ല. ഞാൻ നീതിമാനായ ദൈവമാണ്. നിങ്ങളിൽ ഏറ്റവും ദുഷ്ടനായവർക്കുപോലും ഞാൻ നന്മകൾ ചെയ്യുന്നു.
നിങ്ങൾ എൻറെ അടുക്കലേക്കു മടങ്ങിവരുക; അങ്ങനെ നിങ്ങൾ എൻറെ തിരുഹൃദയത്തെ ആനന്ദഭരിതമാക്കുക! നിനക്ക് എന്നോടുള്ള സ്നേഹം ചിലപ്പോൾ മന്ദോഷ്ണമായതാണെങ്കിൽപ്പോലും ഞാൻ അതു സ്വീകരിക്കും. നിൻറെ സ്നേഹം എനിക്കു തരുക; എൻറെ ദൈവീകതയിൽ ഞാൻ അതിനെ പരിപൂർണ്ണതയുള്ളതാക്കാം.
ഇപ്പോൾ ചെയ്തതുപോലെ, യാതൊരു സ്വാർത്ഥതാത്പര്യങ്ങളുമില്ലാതെ, എൻറെ അടുക്കൽവന്ന്, നിൻറെ സ്നേഹം എനിക്കു സമർപ്പിക്കുക. നിൻറെ സ്നേഹം എനിക്കു സമർപ്പിക്കുവാൻ, എൻറെ അടുക്കൽ വരുന്നതിന് , നീ പരിപൂർണ്ണത പ്രാപിക്കുന്നതുവരെ കാത്തിരിക്കരുത്. നിൻറെ സ്നേഹം എനിക്കു സമർപ്പിക്കുന്നതിന് നീ ഒരു വിശുദ്ധയാകുന്നതുവരെ കാത്തിരിക്കരുത്.
നീ ആയിരിക്കുന്ന അവസ്ഥയിൽ, നിൻറെ എല്ലാ കുറവുകളോടും കൂടെ എൻറെ അടുക്കൽ വരുക. എൻറെ പരിശുദ്ധിയിൽ ഞാൻ നിൻറെ കുറവുകളെ പരിശുദ്ധമായി രൂപാന്തരപ്പെടുത്തി, നിനക്കുമുകളിൽ അതിനെ പ്രതിഫലിപ്പിക്കും. കുഞ്ഞു ദേഹി, നീ എനിക്കു തരുന്നതെന്തിനെയും ഞാൻ പരിശുദ്ധമായി അലങ്കരിക്കും. അതിനാൽ, നിൻറെ സ്നേഹം എനിക്കു സമർപ്പിക്കുന്നതിന് , നീ ആയിരിക്കുന്ന അവസ്ഥയിൽ എൻറെ അടുക്കൽ വരുക. നിങ്ങളിൽ അനേകരിലും ഈ സ്നേഹമാണ് നഷ്ടപ്പെട്ടിരിക്കുന്നത്!
ദേഹി, എത്രയധികം ആളുകൾ (ദേഹികൾ) ഇപ്പോൾ ശുദ്ധികരണസ്ഥലത്തു വേദന സഹിക്കുന്നുണ്ടെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്! അവർക്ക് എൻറെ അടുക്കൽ വരാൻ സാധിക്കേണ്ടതിന് അവരെ ശുദ്ധീകരണസ്ഥലത്തുനിന്നു രക്ഷിക്കുക. അവർ എന്നോടൊപ്പം ആയിരിക്കുന്നതിന് അത്യധികം ആഗ്രഹിക്കുന്നു. എന്നാൽ, അവരുടെ കുറ്റങ്ങൾമൂലം അവർക്ക് അതിന് സാധിക്കുന്നില്ല. പ്രാർത്ഥനയാലും പരിത്യാഗപ്രവൃത്തികളാലും അവരെ ശുദ്ധികരണ സ്ഥലത്തുനിന്നു രക്ഷിക്കുക. എന്നെ സ്നേഹിച്ചുകൊണ്ട്, എന്നെ ആരാധിച്ചുകൊണ്ട് അവരെ ശുദ്ധീകരണസ്ഥലത്തുനിന്നു രക്ഷിക്കുക. നിന്നെത്തന്നെ എന്നോടും, എൻറെ കുരിശിനോടും ചേർത്തുനിർത്തിക്കൊണ്ട്, അവരെ ശുദ്ധീകരണസ്ഥലത്തുനിന്നു രക്ഷിക്കുക. സ്നേഹത്തിൻറെ പ്രവൃത്തികളാൽ അവരെ ശുദ്ധികരണസ്ഥലത്തുനിന്നു രക്ഷിക്കുക. എൻറെ സഹനങ്ങളിൽ പങ്കുചേർന്നുകൊണ്ട് അവരെ ശുദ്ധീകരണസ്ഥലത്തുനിന്നു രക്ഷിക്കുക.
വാസുലാ, എന്നോട് വീണ്ടും, എന്നേന്നേക്കുമായി, ഐക്യപ്പെടുന്നതിനുവേണ്ടി, എന്നെ കാത്തിരുന്ന് അവർ തളർന്നിരിക്കുന്നു. എന്നാൽ, അവർ എൻറെ സന്നിധിയിൽ വരുന്നതിനുമുമ്പ്, അവർ അവരെത്തന്നെ ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു.
കർത്താവേ, “അവർ വീണ്ടും എന്നോട് ഐക്യപ്പെടുന്നതിനുവേണ്ടി” എന്ന് അങ്ങു പറഞ്ഞുവല്ലോ. അവരുടെ മരണശേഷം കുറച്ചുനേരെത്തെങ്കിലും അവർ അങ്ങയുടെ സന്നിധിയിൽ ഉണ്ടായിരുന്നോ?
അവരുടെ ശരീരത്തിൽനിന്ന് അവരുടെ ദേഹിയെ ഞാൻ വേർപെടുത്തി. ഒരു നിമിഷനേരത്തേക്ക് എൻറെ പരിശുദ്ധ മുഖം ഞാൻ അവരെ കാണിച്ചു. ആ നിമിഷം തന്നെ അവരുടെ കണ്ണുകളിലെ മറ നീങ്ങുകയും, എന്നെ എൻറെ പരിശുദ്ധിയിലും എൻറെ പ്രകാശത്തിലും അവർ കണ്ടു. തത്സമയം അവർ സത്യത്തെ മുഖാമുഖം കാണുകയും, പാപം നിമിത്തം അവരുടെ ദേഹി എത്രമാത്രം കളങ്കപ്പെട്ടിരിക്കുന്നുവെന്ന് അവർ തിരിച്ചറിയുകയും ചെയ്തു. എൻറെ തുറന്നിരിക്കുന്ന കരങ്ങളിലെ ആശ്ലേഷത്തിനും എന്നെ അനുഗമിക്കുന്നതിനും ഉള്ള തീക്ഷ്ണമായ ആഗ്രഹം അവർക്കുണ്ടെങ്കിലും, തങ്ങളുടെ ദേഹിയെ വിശുദ്ധീകരിക്കാതെ ഇത് അസാദ്ധ്യമാണെന്ന സത്യം അവർ ഗ്രഹിച്ചു. അതിനാൽ അതിതീവ്രമായ ദുഃഖത്താൽ, അവർ എന്നിൽനിന്ന് പിന്തിരിഞ്ഞുകൊണ്ട് , ശുദ്ധീകരണത്തിനുവേണ്ടി തങ്ങളെത്തന്നെ ഒരുക്കുകയും ചെയ്യുന്നു.
(ദൈവം തങ്ങളെ തടസ്സപ്പെടുത്തുന്നില്ലെന്നും, തടസ്സം തങ്ങളുടെ അയോഗ്യതയാണെന്നും അവർ തിരിച്ചറിയുന്നു.)
തങ്ങളുടെ അയോഗ്യതയെക്കുറിച്ചുള്ള അവരുടെ ഈ തിരിച്ചറിവ് അവരെ വേദനിപ്പിക്കുകയും വാക്കുകളൾക്കതീതമായി ദഹിപ്പിക്കുകയും ചെയ്യുന്നു. എന്തെന്നാൽ, അവർക്ക് എന്നെ കാണുവാൻ സാധിക്കുന്നില്ല. എൻറെ അസാന്ന്യധ്യം അവരെ പൊള്ളിക്കുന്നു. എൻറെ അസാന്ന്യധ്യമാണ് ശുദ്ധീകരണസ്ഥലത്ത് അവർക്കുള്ള ഏറ്റവും കഠിനമായ സഹനം. അവരുടെ പാപങ്ങൾക്കനുസരിച്ച്, അഗ്നിയിലുള്ള മറ്റു പലതരത്തിലുള്ള സഹനങ്ങൾക്കും അവർ വിധേയരാകുന്നു.
സൃഷ്ടികളേ, നിങ്ങളുടെ ദേഹിയെ മുൻകൂട്ടി വിശുദ്ധീകരിക്കുക. മരണം നിങ്ങളെ മറയ്ക്കുന്നതുവരെ കാത്തിരിക്കരുത്. നിങ്ങളുടെ ദേഹിയെ നിർമ്മലമായി, കുറ്റമറ്റവിധം കാത്തുസൂക്ഷിക്കുക. നിങ്ങൾക്കു സാധിക്കുന്നതനുസരിച്ചു കൂടെക്കൂടെ വിശുദ്ധ കുർബാനയിൽ സജീവമായി പങ്കുകൊണ്ട് എൻറെ ശരീരം ഭക്ഷിക്കുകയും, എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുക. കൂടെക്കൂടെ അനുതപിക്കുകയും, നിങ്ങളുടെ മരണദിനത്തിനായി നിങ്ങൾ ഒരുങ്ങുകയും ചെയ്യുക. ഉപവസിക്കുക; ഉപവാസം നിങ്ങളെ സഹായിക്കും. എൻറെ സ്വരം (എൻറെ വചനം ) ശ്രവിക്കുക; നിങ്ങളുടെ മരണത്തിലൂടെയുള്ള നമ്മുടെ കണ്ടുമുട്ടൽ ഇന്നുതന്നെയാണെന്നവിധം നിങ്ങളുടെ ദേഹിയെ ഒരുക്കുക.
കാത്തിരിക്കരുത്; കാത്തിരിപ്പ് ഉറക്കം പോലെയാണ്. കാത്തിരിക്കുക എന്നത് നിങ്ങളുടെ വിളക്കുകൾ എണ്ണ ഇല്ലാതെ വെക്കുന്നതുപോലെയാണ്. നിങ്ങളുടെ രക്ഷകനെ എതിരേൽക്കുവാൻ ഒരുങ്ങുക.
നിങ്ങളെ ഞാൻ അതിരുകളില്ലാതെ, ഭ്രാന്തോടെ സ്നേഹിക്കുന്നു. എൻറെ അതിരറ്റ അനന്തമായ കരുണ നിമിത്തം നിങ്ങളെ എല്ലാവരെയും ഒരുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
( പിന്നീട് )
(പരിശുദ്ധ മറിയം സംസാരിക്കുന്നു.)
മാമാ?
നിനക്ക് എൻറെ സമാധാനം ആശംസിക്കുന്നു. അതെ, വാസുലാ, പതിമൂന്നു വർഷങ്ങൾക്കു മുൻപ് നിൻറെ മൂത്തമകൻ സൗഖ്യം പ്രാപിക്കുന്നതിനുവേണ്ടി ഞാൻ പ്രാർത്ഥിച്ചു. എൻറെ കണ്ണിരും, പിതാവിനോടുള്ള എൻറെ അപേക്ഷയുമാണ് നിൻറെ മകനെ രക്ഷിച്ചത്. ദൈവപിതാവിനെ സ്നേഹിക്കുക, എന്തെന്നാൽ അവിടുന്ന് പരമകാരുണികനാണ്.
ഞാൻ എന്തു പറയാനാണ്? അങ്ങേയ്ക്കു നന്ദി പറഞ്ഞാൽ മതിയാവില്ല. ഞാൻ എന്തു പറഞ്ഞാലും പ്രവർത്തിച്ചാലും മതിയാവില്ല.
എൻറെ കുഞ്ഞേ, നിന്നെത്തന്നെ ദൈവത്തിനു പൂർണ്ണമായി വിട്ടുകൊടുക്കുക. കൂടെക്കൂടെ നിന്നെ ദൈവത്തിനു സമർപ്പിക്കുക. ഈ സമർപ്പണം ദൈവത്തെ നന്നായി പ്രസാദിപ്പിക്കുന്നു. ആത്മവിശ്വാസത്തോടെയിരിക്കുക; എന്തെന്നാൽ, നീ ദൈവത്തിൻറെ കരങ്ങളിലാണ്. എൻറെ സമാധാനം ഞാൻ നിനക്കു തരുന്നു. ദൈവത്തെ അനുസരിച്ചുകൊണ്ട് അവിടുത്തെ മഹത്ത്വപ്പെടുത്തുക.
അമ്മേ, ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു.
ഞാൻ നിന്നെയും നിൻറെ കുടുംബത്തെയും അനുഗ്രഹിക്കുന്നു.
(പിന്നീട് )
വാസുലാ, ഫാത്തിമായിൽ ഞാൻ പ്രവചിച്ചിട്ടുള്ള പല കാര്യങ്ങളും താമസിയാതെ നിറവേറുമെന്ന് നിന്നോടു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ കൃപ നിറഞ്ഞവളാണ്; ഈ വർഷം മുതൽ ആ കൃപകൾ എൻറെ മക്കളുടെമേൽ വർഷിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നിശ്ചയിക്കപ്പെട്ട സമയം സമാഗതമായിരിക്കുന്നു. അവശേഷിച്ചിരിക്കുന്ന ഈ കുറഞ്ഞ കാലയിളവിൽ നിങ്ങളുടെ പരിശുദ്ധ അമ്മയായ ഞാൻ, ഇതിനുമുമ്പ് എന്നതിനേക്കാൾ അധികമായി, നിങ്ങളുടെ സമീപത്തുണ്ടായിരിക്കും. നിങ്ങളെ വളർത്തുന്നതിനും, നിങ്ങളെപ്രതി അത്യധികമായി സഹിച്ചുകൊണ്ടിരിക്കുന്ന യേശുവിൻറെ അടുക്കലേക്ക് നിങ്ങളെ ആകർഷിച്ചടുപ്പിക്കുന്നതിനുമായി നിങ്ങളിൽ അനേകരുടെമേൽ എൻറെ കൃപകൾ ഞാൻ വർഷിക്കും.
മകളേ, ഒരു വ്യക്തി ഞങ്ങളുടെ പക്കലേക്കു തിരിച്ചുവരുന്ന നിമിഷം ഞങ്ങളുടെ ഹൃദയങ്ങളിൽനിന്ന് ഒരു മുള്ളു പറിച്ചുമാറ്റപ്പെടും. “ഞാൻ അങ്ങയെ സ്നേഹിക്കുന്നു” എന്ന് ഒരു വ്യക്തി വിളിച്ചുപറയുന്ന നിമിഷം ഒരു മുള്ളൂ ഞങ്ങളുടെ ഹൃദയങ്ങളിൽനിന്നു പറിച്ചു മാറ്റപ്പെടുകയും, ആ സ്ഥാനത്ത് ഒരു പുഷ്പം വിടർന്നുവരികയും ചെയ്യും.
മകളേ, നിനക്കു സമാധാനം
നമ്മൾ, നമുക്ക്.
അതെ, നമ്മൾ, നമുക്ക്.
20.08.1988 - I shall Pour out My Spirit
യേശുവേ?
ഇതു ഞാനാണ്. പ്രിയപ്പെട്ടവളേ, എന്നിൽനിന്നു വരുന്ന വെളിപ്പെടുത്തലുകളെയും, പ്രത്യക്ഷീകരണങ്ങളെയും ആക്ഷേപിക്കുവാൻ അനേകം മനുഷ്യരെ പ്രേരിപ്പിച്ചുകൊണ്ട് സാത്താൻ അവരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഞാൻ നിന്നെ രക്ഷിക്കുവാൻ വന്നിട്ടില്ലായിരുന്നെങ്കിൽ, നീ ഇപ്പോഴും സാത്താൻറെ പിടിയിൽ ആയിരിക്കുമായിരുന്നു. എൻറെ കാരുണ്യത്തിൽ വിശ്വസിക്കുക. എൻറെ പ്രവൃത്തികളിൽ വിശ്വസിക്കുക. ഞാൻ നിന്നെ രക്ഷിക്കുവാൻ വന്നിട്ടില്ലായിരുന്നെങ്കിൽ, നിൻറെ ഇപ്പോഴെത്തെ അവസ്ഥയും പണ്ടെത്തെ അവസ്ഥയും തമ്മിൽ താരതമ്യം ചെയ്തു നോക്കുക. ഞാൻ പ്രകാശമാകുന്നു; ഞാൻ നിന്നെ അന്ധകാരത്തിൽനിന്ന് രക്ഷിച്ചു.
വാസുലാ, സാത്താൻ നിരാശനാണ്; നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാനും ഭിന്നിപ്പിക്കുവാനും അവൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിയുക. നിങ്ങൾ എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുവാൻ അവൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എൻറെ പ്രവർത്തികൾ മനുഷ്യരെ എങ്ങനെയാണ് രക്ഷിക്കുന്നതെന്ന് അവന് അറിയാം; അക്കാരണത്താലാണ് എൻറെ പദ്ധതികളെ തകർക്കുവാനും, അവയെക്കിതിരേ പോരാടുവാനും അവൻ ആഗ്രഹിക്കുന്നത്.
ഞാൻ എപ്പോഴും നിങ്ങളുടെ സമീപത്ത് ഉണ്ടായിരിക്കും. അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ രണ്ടാം അധ്യായം വായിക്കുക. അനേകർക്ക് ഉന്നതത്തിൽനിന്ന് എൻറെ ആത്മാവിനെ ലഭിക്കുന്നു. എന്നാൽ, പതിവുപോലെ, എൻറെ രഹസ്യങ്ങളെ വിശദീകരിക്കുവാനോ വിവേചിച്ചറിയാനോ കഴിയാതെ ചിലർ അവയെ പരിഹസിച്ചു തള്ളിക്കളയുന്നു.
എൻറെ ആത്മാവിനെ എല്ലാ മനുഷ്യരുടെമേലും ഞാൻ വർഷിക്കുമെന്ന് ഞാൻ വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ പുത്രൻമാരും പുത്രിമാരും പ്രവചിക്കും; യുവാക്കൾ ദർശനങ്ങൾ കാണും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. നിങ്ങളിൽ ഏറ്റവും നിസ്സാരരുടെമേൽപ്പോലും എൻറെ ആത്മാവിനെ ഞാൻ വർഷിക്കും. ആകശത്തും ഭൂമിയിലും ഞാൻ അടയാളങ്ങൾ കാണിക്കും. സൃഷ്ടികളേ, ഈ പ്രവചനങ്ങൾ നിങ്ങൾ ഗ്രഹിച്ചിട്ടുണ്ടോ?
സാത്താൻറെ കെണികളെക്കുറിച്ചു ജാഗ്രത പാലിക്കുക. സാത്താൻറെ ദുഷ്ടതകളെപ്പറ്റി ഞാൻ നിനക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടല്ലോ. എൻറെ കുഞ്ഞേ, ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു. ഞാൻ നിന്നെ ഒരിക്കലും വഴിതെറ്റാൻ അനുവദിക്കുകയില്ല.
കർത്താവേ, വ്യാജമായ പ്രത്യക്ഷപ്പെടലുകളും വെളിപാടുകളും ഉണ്ടല്ലോ?
ശരിയാണ്. വ്യാജമായ പ്രത്യക്ഷപ്പെടലുകളും വെളിപാടുകളും ഉണ്ട്. എന്നാൽ, താമസിയാതെ ഞാൻ അവയെ തുറന്നുകാട്ടുകയും, അവ വ്യാജമാണെന്ന് വ്യക്തമാക്കിത്തരുകയും ചെയ്യും. ഏതു പിതാവാണ് തൻറെ കുഞ്ഞ് വർഷങ്ങളായി തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് കണ്ടിട്ട് മുന്നറിയിപ്പു നൽകാതിരിക്കുന്നത്? അഥവ, ഏതു പിതാവാണ് തൻറെ കുഞ്ഞ് വഞ്ചിക്കപ്പെടുന്നത് കണ്ടിട്ട് നിശ്ശബ്ദനായിരിക്കുന്നതും, മുന്നറിയിപ്പു നൽകാതിരിക്കുന്നതും, അവന് സത്യം കാണിച്ചു കൊടുക്കാതിരിക്കുന്നതും? അങ്ങനെയെങ്കിൽ, സ്നേഹവും കരുണയുമായ ഞാൻ നിശ്ശബ്ദാനായിരിക്കുമോ?എൻറെ കുഞ്ഞ് ആ അപകടങ്ങളിൽപെട്ടിട്ട് , സത്യം വെളിപ്പെടുത്തിത്തരുവാൻ ഞാൻ ഓടി വരാതിരിക്കുമോ? സത്യം ഗ്രഹിക്കുവാൻ പരിശ്രമിക്കുക.
എൻറെ ദൈവമേ, ഞങ്ങൾ എല്ലാവരോടും ഉള്ള അങ്ങയുടെ ക്ഷമയെ ഓർത്ത് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ കാരുണ്യം നിശ്ചയമായും വളരെ വലുതാണ്.
വാസുലാ, എൻറെ ഈ കാരുണ്യത്തെക്കുറിച്ച് അവർ മനസ്സിലാക്കിയിരുന്നെങ്കിൽ! എൻറെ അടുക്കലേക്കു വരൂ.
(ഞാൻ അവിടുത്തെ ചാരത്തക്കവിധം അവിടുത്തോടു ചേർന്നിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതായി എനിക്കു തോന്നി.)
നീ എന്നെ ചാരി ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ എല്ലാ സൃഷ്ടികളും എന്നെ ചാരി ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
25.08.1988 The Birth Pangs have begun
കർത്താവേ?
ഇതു ഞാനാണ്. വാസുലാ, സ്നേഹമായ എൻറെ മടങ്ങിവരവിനുവേണ്ടി പ്രാർത്ഥിക്കുക. എൻറെ സഭയുടെ നവീകരണത്തിനുവേണ്ടി പ്രാർത്ഥിക്കുക. സഭയുടെ വീണ്ടും ജനനത്തിനുവേണ്ടി പ്രാർത്ഥിക്കുക. അവളുടെ ഇപ്പോഴെത്തെ തീക്ഷ്ണതയില്ലായ്മ സ്നേഹത്തിൻറെ ഒരു ജ്വാലയായി മാറും. അവളുടെ താത്പര്യമില്ലായ്മ തീക്ഷ്ണതയായി പരിണമിക്കും; എന്നെ അറിയുവാനും അനുഗമിക്കാനുമുള്ള തീക്ഷ്ണമായ ദാഹമായി അതു മാറും. അവളുടെ അവിശ്വസ്തത വിശ്വസ്തതയായി പരിണമിക്കും. അവളുടെ ശുഷ്ക്കത തഴച്ചുവളരുന്ന ഒരു പുൽത്തകിടിയായും, എൻറെ ആടുകൾക്ക് സമാശ്വാസം നൽകുന്ന ഒരു നീരുറവയായും അതു മാറും. ആ തീരുവ എൻറെ ആടുകളുടെ ദാഹം ശമിപ്പിച്ചുകൊണ്ട്, അവയ്ക്ക് സംരക്ഷണം നൽകും. ഞാൻ എൻറെ സഭയ്ക്ക് ഒരിക്കൽ നൽകിയിട്ടുണ്ടായിരുന്ന സ്നേഹത്തിൻറെ ഊഷ്മളത എൻറെ ആടുകൾ സഭയിൽ കണ്ടെത്തും. എൻറെ ആടുകൾ സ്നേഹവും സമാധാനവും അനുഭവിക്കും. അവ മടങ്ങി വരും.
അതിനാൽ സഭയുടെ നവീകരണത്തിനുവേണ്ടി പ്രാർത്ഥിക്കുക. എല്ലാവരും സുവിശേഷം നല്ലതുപോലെ ഗ്രഹിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. സുവിശേഷത്തിൽനിന്നു മാറ്റിക്കളഞ്ഞിട്ടുള്ള ഭാഗങ്ങൾ വീണ്ടും കുട്ടിചേർക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുക.
എൻറെ കുഞ്ഞേ, എൻറെ സഭ ഐക്യപ്പെടുന്നതിനുവേണ്ടിയും, അവളുടെ പഴയ വസ്ത്രങ്ങൾ അവൾ വീണ്ടും ധരിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. എൻറെ വചനത്തിനു നൽകപ്പെട്ട എല്ലാ തെറ്റായ വ്യാഖ്യാനങ്ങളും ഇല്ലാതാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. ഈ തെറ്റായ വ്യാഖ്യാനങ്ങൾ നിങ്ങൾ സ്വീകരിക്കുന്നത് വിഷം കലർത്തിയ ആഹാരം നിങ്ങൾ ഭക്ഷിക്കുന്നതുപോലെയാണ്. എൻറെ ഭക്ഷണം പരിശുദ്ധവും, ആരോഗ്യം പ്രദാനം ചെയ്യുന്നതുമാണ്. എൻറെ പുരോഹിതന്മാർ എൻറെ മാർഗ്ഗങ്ങൾ ഗ്രഹിക്കുന്നതിനുവേണ്ടിയും, യഥാർത്ഥ വഴിയായ എന്നെ മനസ്സിലാക്കുന്നതിനുവേണ്ടിയും പ്രാർത്ഥിക്കുക. അവർ ഇതുവരെ എന്നെ മനസ്സിലാക്കിയിട്ടില്ല. അവർക്കു ബോധജ്ഞാനം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുക.
എൻറെ കുഞ്ഞേ, അവസാനം എൻറെ പരിശുദ്ധ നാമം വീണ്ടും മഹത്ത്വപ്പെടുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. എല്ലാ ജനതകളും എൻറെ പരിശുദ്ധ നാമം ആദരിക്കുന്നതിനുവേണ്ടിയും പ്രാർത്ഥിക്കുക.
യേശുവേ, ഇതെല്ലാം വളരെ വിദൂര ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളായിട്ടാണ് എനിക്കു തോന്നുന്നത്. അങ്ങയുടെ മടങ്ങിവരവ് വളരെക്കാലം കഴിഞ്ഞിട്ടായിരിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്.
മകളേ, നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. എന്നെ സ്വീകരിക്കുവാനായി വളരെ തീക്ഷ്ണതയോടെ തയ്യാറായിരിക്കുക. ഞാൻ വളരെ ഗൗരവപൂർവ്വം പറയുന്നു, മണിക്കൂറുകൾ അതിവേഗം നിഴലുപോലെ നീങ്ങിക്കൊണ്ടിരിക്കുന്നു. എൻറെ മടങ്ങി വരവിൻറെ ആദ്യത്തെ അടയാളം ഉള്ള കാലഘട്ടത്തിലാണ് നീ ജീവിക്കുന്നത്. ഈറ്റുനോവിൻറെ ആദ്യലക്ഷണം തുടങ്ങിക്കഴിഞ്ഞു. എൻറെ മടങ്ങിവരവിൻറെ ആദ്യ സൂചനകളെ എൻറെ സൃഷ്ടികൾ, ഭോഷത്തമായി, പരിഹസിച്ചു തള്ളിക്കളയുന്നു. ഈറ്റുനോവ് ആരംഭിച്ചെന്നു വിശ്വസിക്കുവാൻ അവർ വിസമ്മതിക്കുന്നു.
എൻറെ കുഞ്ഞേ, അതിനാൽ നിന്നെത്തന്നെ എനിക്കു സമർപ്പിക്കുകയും, എൻറെ വചനത്തെ സ്വീകരിക്കുകയും ചെയ്യുക. നിനക്കു യാതൊരൂ കുറവും സംഭവിക്കാതിരിക്കുവാൻ ഞാൻ ശ്രദ്ധിക്കുന്നതാണ്.
നീ ഇടത്തോട്ടോ വലത്തോട്ടോ നോക്കണ്ട. എൻറെ അടുക്കലേക്കു നേരെ വരുക. ഞാൻ കർത്താവാണ്; ഞാൻ നിൻറെ അദ്ധ്യാപകനും, ആത്മീയ ഗുരുവുമായിരിക്കും. നീ ജ്ഞാനത്തിൽ നിന്നു പഠിച്ചുകൊണ്ടിരിക്കുന്നു. നീ എന്നിൽനിന്നു പഠിച്ചുകൊണ്ടിരിക്കുന്നു. ജ്ഞാനത്തിൻറെ താക്കോൽ എൻറെ കൈവശമാണുള്ളത്. ബുദ്ധിമാൻമാൻമാർ എന്നു കരുതുന്നവർ ജ്ഞാനത്തെ കാണുവൻ ഞാൻ അനുവദിക്കുകയില്ല. ശിശുക്കളെപ്പോലെ നിഷ്ക്കളങ്കതയുള്ളവർക്കാണ് ഞാൻ ജ്ഞാനം നൽകുന്നത്. ജ്ഞാനത്തിലേക്കു പ്രവേശിച്ച്, അവളെ കണ്ടുമുട്ടുവാൻ ഞാൻ ശിശുക്കളെപ്പോലെ നിഷ്ക്കളങ്കരായവരെ മാത്രമേ ഞാൻ അനുവദിക്കുകയുള്ളൂ.
എൻറെ യേശുവേ, അങ്ങേയ്ക്കു നന്ദി
26.08.1988 Love is the Root- I Am the Root
(കുറെ തീവ്രവാദികളായ ഇസ്ലാം വിശ്വാസികളെയും, അവരുടെ രണ്ടു ഇമാമൂമാരെയും, ഒരു ഷെയിക്കിനെയും നേരിൽകണ്ടു സംസാരിക്കുന്നതിനായി എന്നെ അവർ ക്ഷണിച്ചു. എൻറെ സ്നേഹിതനായ ഒരു ദൈവശാസ്ത്രജ്ഞനോടൊപ്പം ഞാൻ അവരുടെ അടുക്കലേക്കു പോയി. എന്നെ കുറ്റംവിധിക്കുന്നതിനും, എന്നെ ഭൂതോച്ചാടനത്തിനു വിധേയമാക്കുന്നതിനും വേണ്ടി മുൻകൂട്ടി അസൂത്രണം ചെയ്ത സമ്മേളനമായിരുന്നു അത്. എന്നിൽ യാതൊരു അശുദ്ധാത്മക്കളുടെ സാന്നിദ്ധ്യവുമില്ലെന്ന് കണ്ടപ്പോൾ അവരുടെ സംയമനം തെറ്റി. അവർക്കുവേണ്ടി സ്നേഹത്തിൻറെ ഒരു സന്ദേശം യേശു എനിക്കു നൽകിയപ്പോൾ അവർ എന്നോട് കോപത്തോടെ കലഹിക്കുകയും ചെയ്തു.
എൻറെ ശാന്തത കണ്ടപ്പോൾ, അവർ കോപാകുലരാവുകയും, ഞാൻ നുണ പറയുന്നവളും വഞ്ചകിയുമാണെന്ന് അവർ ആരോപിച്ചു. എൻറെ കർത്താവേ, അങ്ങു സ്നേഹത്തിൻറെ ദൈവമല്ലെന്ന് അവർ പറഞ്ഞു. ഞാനും ദൈവശാസ്ത്രജ്ഞനായ എൻറെ സ്നേഹിതനും അവിടെ നിന്ന് എഴുന്നേറ്റ് ഇറങ്ങിപ്പോന്നു. ഞങ്ങൾ സമ്മേളിച്ചത് സ്വിറ്റ്സ്വർലണ്ടിൽ അല്ലായിരുന്നെങ്കിൽ, അവർ ഞങ്ങളെ കൊന്നുകളയുമായിരുന്നു. )
എൻറെ വാസുലാ, സ്നേഹമാണ് ആദ്യം വരുന്നത്. ഞാൻ സ്നേഹത്തിൻറെ ദൈവമാണ്. സ്നേഹമാണ് വേര് എന്നു ഞാൻ പഠിപ്പിച്ചത് നീ ഓർക്കുന്നില്ലേ? നല്ല വൃക്ഷം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുമെന്ന ഉദാഹരണം ഞാൻ നിന്നോടു പറഞ്ഞു. നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന വൃക്ഷമാണ് പൂർണ്ണതയുള്ള നല്ല വൃക്ഷം, കാരണം അതിൻറെ വേരു സ്നേഹമാണ്. അതിൻറെ ശാഖകളെല്ലാം നന്മയുള്ളവയാണ്. സ്നേഹത്തിൻറെ വേര് ഇല്ലെങ്കിൽ, വൃക്ഷത്തിന് യാതൊരു നന്മകളും ഉണ്ടാവില്ല, അത് യാതൊരു നല്ല പഴങ്ങളും പുറപ്പെടുവിക്കുകയില്ല.
എൻറെ കുഞ്ഞേ, ഫലം നൽകാത്തതോ അല്ലെങ്കിൽ ചീത്ത പഴങ്ങളുള്ളതോ ആയ ഒരു വൃക്ഷത്തെ നീ കാണുമ്പോൾ, അതിൻറെ വേര് ഏറ്റവും വഷളായ തിന്മനിറഞ്ഞതാണെന്ന് നീ അറിയുക.
എല്ലാ നന്മകളുടെയും വേരു സ്നേഹമാണെന്ന് ഞാൻ നിന്നോടു ഗൗരവപൂർവ്വം പറയുന്നു. ഞാൻ സ്നേഹമാണ്. ഞാനാണ് നിങ്ങളെ പോഷിപ്പിച്ചു വളർത്തുന്നതും, നിങ്ങളുടെ ജീവിതം ഐശ്വര്യപൂർണ്ണമാക്കുന്നതും. എൻറെ അടുക്കലേക്കു വരൂ; എന്നിൽ വസിക്കുക; നിങ്ങൾ എന്നേക്കും ജീവിക്കും.
29.08.1988 Remind My Teachers My Way of Teaching
യേശുവേ?
ഇതു ഞാനാണ്. നിനക്കു സമാധാനം.
എൻറെ അടുക്കലേക്കു നിന്നെ പിടിച്ചുയർത്തി കൊണ്ടുവന്നതിലൂടെ ഞാൻ നിന്നെ എത്രമാത്രം അനുഗ്രഹിച്ചുവെന്ന് മനസ്സിലാക്കുക. എൻറെ വാസുലാ, എൻറെ അതിസമൃദ്ധമായ സ്നേഹത്തെക്കുറിച്ച് , എൻറെ വചനം പഠിപ്പിക്കുന്ന എൻറെ പ്രബോധകരെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വിനീതനും, ശാന്തശീലനും, വാത്സല്യനിധിയുമാണെന്ന് അവരെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ സ്നേഹപൂർവ്വം പഠിപ്പിക്കുന്നു. ഞാൻ നിന്നെ സ്നേഹത്തോടെ പഠിപ്പിച്ചു. ഞാൻ നിന്നെ സ്നേഹപൂർവ്വം, സൗമ്യതയോടെ, ക്ഷമാപൂർവ്വം പിടിച്ചുയർത്തി എടുത്തു. പലപ്പോഴും ഞാൻ നിന്നോടു ചോദിച്ചു, എൻറെ പ്രവൃത്തി തുടരുവാൻ നീ ആഗ്രഹിക്കുന്നുവോ എന്ന്. കർത്താവായ ഞാൻ നിൻറെ സ്വാതന്ത്ര്യത്തെ ആദരിച്ചു. ഞാൻ ഒരിക്കലും നിന്നെ നിർബദ്ധിച്ചില്ല. ഞാൻ ഒരിക്കലും നിന്നോടു പരുഷമായി പെരുമാറിയിട്ടില്ല. സ്നേഹത്തോടെയും, വലിയ വാത്സല്യത്തോടെയുമാണ് ഞാൻ നിന്നെ എൻറെ വചനത്താൽ പരിപോഷിപ്പിച്ചത്. എൻറെ പ്രബോധനശൈലി തുടരുവാനും, അതു വ്യാപിക്കുവാനും എൻറെ ശിഷ്യന്മാരെ ഞാൻ പഠിപ്പിച്ചു. എൻറെ ആടുകളെ വാത്സല്യത്തോടും സ്നേഹത്തോടും കൂടി എൻറെ അടുക്കലേക്കു ആനയിക്കുവാൻ ഞാൻ എൻറെ ശിഷ്യമാരെ പഠിപ്പിച്ചു.
എൻറെ പ്രബോധനശൈലി എന്തുകൊണ്ടാണ് ഇക്കാലത്ത് വിസ്മരിക്കപ്പെട്ടിരിക്കുന്നത്? എന്തുകൊണ്ടാണ് എൻറെ സഭ ഇപ്പോൾ ആത്മീയ വരൾച്ചയുടെയും കഠിനതയുടെയും വിളയിടമായി മാറ്റപ്പെട്ടിരിക്കുന്നത്? മാനുഷ്യക നിയമങ്ങളുടെയും ചിന്തകളുടെയും സ്വാധീനത്താൻ എൻറെ സഭ ഇക്കാലത്ത് അലസമായി, നിഷ്പ്രയോജനമായി കിടക്കുന്നു. അതു ശൂന്യമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരിക്കുന്നു. സ്വാതന്ത്ര്യത്തിന് ഇനിമേൽ യാതൊരു പ്രസക്തിയുമില്ലെന്ന തത്വത്താൽ എൻറെ സഭ നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
എൻറെ വാസുലാ, എൻറെ മാടപ്രാവേ, നീ സ്വതന്ത്രയാണ്, എന്തെന്നാൽ നീ നിൻറെ ഗുരുവായ എന്നോടൊപ്പമാണ്. ഞാൻ നിന്നെ നയിക്കുന്നത് നിനക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടാണ്. എനിക്കുവേണ്ടി പ്രവർത്തിക്കുവാൻ ഒരിക്കൽപ്പോലും ഞാൻ നിന്നെ നിർബന്ധിച്ചിട്ടില്ല. ഞാൻ ഒരിക്കലും എൻറെ ജോലി നിൻറെമേൽ അടിച്ചേൽപിച്ചിട്ടില്ല.
മറ്റുള്ളവരുടെമേൽ ഉത്തരവാദിത്വമുള്ളവരുടെ പ്രവർത്തനരീതികളിൽനിന്നു തികച്ചും വിത്യസ്തമാണ് എൻറെ പ്രവർത്തനരീതി. നിങ്ങളുടെമേൽ അധികാരമുള്ള കർത്താവായ ഞാൻ എപ്പോഴും നിന്നെ സമീപിച്ചിടുള്ളത് “എന്നെ അനുവദിക്കാമോ” എന്ന അഭ്യർത്ഥനയുമായിട്ടാണ്. എൻറെ സഭയിലെ ശുശ്രൂഷകർക്ക് മാറ്റം വരേണ്ടതുണ്ട്. എൻറെ മാർഗ്ഗങ്ങളും പ്രവർത്തന രീതികളും എൻറെ സഭയിലെ ശുശ്രൂഷകർ ഓർക്കേണ്ടതുണ്ട്.
05.09.1988 I warn those who laugh the Spirit off
(താമസിയാതെതന്നെ, എന്നെ കുറെ പുരോഹിതന്മാർ തിരസ്ക്കരിക്കുമെന്ന് കർത്താവ് ഇന്നു രാവിലെ എന്നോടു പറഞ്ഞു.)
കർത്താവേ, വീണ്ടും പുരോഹിതന്മാർ എന്നെ തിരസ്ക്കരിക്കുമോ? കർത്താവേ?
ഇതു ഞാനാണ്. ഭയപ്പെടേണ്ടാ. താമസിയാതെ സർവ്വകാര്യങ്ങളും വെളിച്ചത്തു വരും; നിന്നെ തിരസ്ക്കരിച്ചവരും, എൻറെ സന്ദേശം വിശ്വസിക്കുവാൻ വിസമ്മതിച്ചവരും പാപമോചനത്തിനുവേണ്ടി പിതാവിനോടു പ്രാർത്ഥിക്കേണ്ടി വരും.
വാസുലാ, അവർ അന്ധരായിരുന്നെങ്കിൽ ഞാൻ അവരെ സുഖപ്പെടുത്തുമായിരുന്നു. എന്നാൽ, അവർക്കു കാണുവാൻ കഴിയും എന്ന് അവർ അവകാശപ്പെടുന്നു. ഞാൻ ഭൂമിയിൽ ആയിരുന്നപ്പോൾ എന്നെ എതിർത്തിരുന്ന അന്ധരായ വഴികാട്ടികളുടെ പിന്തുടർച്ചക്കാരാണ് ഇക്കൂട്ടർ.
എൻറെ കുഞ്ഞേ, ഞാൻ ഭൂമിയിൽ ആയിരുന്ന കാലത്ത് ഇക്കൂട്ടർ ജീവിച്ചിരുന്നെങ്കിൽ, എന്നെ ക്രൂശിച്ചവരുടെകൂടെ ഇവരും ഉണ്ടായിരുന്നേനേ; ഇവരും അവരുടെ ദുഷ്പ്രവർത്തിയിൽ പങ്കുചേർന്നേനേ; പ്രവാചകന്മാരെ കല്ലെറിയുകയും അവരെ നിശ്ശബ്ദരാക്കുകയും ചെയ്തവരുടെ കൂടെ ഇവരും ഉണ്ടായിരുന്നേനേ. ഇപ്പോഴും അപ്പോഴും തമ്മിൽ എന്തു വിത്യാസമാണുള്ളത്?
എന്നിൽ വിശ്വസിക്കുന്നവരാണ് തങ്ങളെന്ന് ഇക്കൂട്ടർ അവകാശപ്പെടുന്നു. എന്നാൽ, പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്ന കാര്യങ്ങളെ അവർ തിരസ്ക്കരിക്കുന്നതുവഴി അവർ എന്നെ തിരസ്ക്കരിക്കുകയാണ് ചെയ്യുന്നത്. എൻറെ സന്ദേശവുമായി വരുന്ന നിന്നോട് ഇക്കൂട്ടർ നിയമജ്ഞരെയും ഫരിസേയരെയും പോലെ തെളിവ്, വ്യക്തമായ അടയാളം ആവശ്യപ്പെടുന്നു.
എൻറെ കുഞ്ഞേ, നീ ഒരുങ്ങിക്കൊള്ളുക; ചമ്മട്ടിയടിയേൽക്കുന്നതിനുവേണ്ടി നിൻറെ പുറം സജ്ജമാക്കിക്കൊള്ളുക. കർത്താവായ ഞാൻ എൻറെ പുറത്ത് ചമ്മട്ടികൊണ്ടടിക്കുന്നതിനുവേണ്ടി അവരെ അനുവദിച്ചു. അതിനാൽ നീയും നിൻറെ പുറം അവർക്ക് ചമ്മട്ടിയടിക്കുന്നതിനുവേണ്ടി വിട്ടുകൊടുക്കുക. എൻറെ സന്ദേശം ശ്രവിക്കുന്നതിന് അവർ വിസമ്മതിക്കുന്നതിനാൽ ഇക്കൂട്ടർ അവരുടെ തെറ്റുകൾ ആവർത്തിക്കട്ടെ.
കർത്താവായ എന്നെ അവർ തിരസ്ക്കരിക്കുകയും, കുരിശിൽ തറയ്ക്കുകയും ചെയ്തു. അതിനാൽ എൻറെ കുരിശിൽ പങ്കുചേർന്നുകൊണ്ട് അവർക്കു വഴങ്ങിക്കൊടുക്കുക. ഇന്ന് ഇന്നലെത്തെപ്പോലെ തന്നെയാണ്. ഞാൻ ആരെ അയച്ചാലും, ഇക്കൂട്ടർ അവരെ സസൂക്ഷ്മം പരിശോധിക്കുകയും, പീഡിപ്പിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യുന്നു. ഞാൻ അയക്കുന്നവരുടെ രക്തം- ആബേലിൻറെ രക്തം മുതൽ ഈ തലമുറയിൽ ഉള്ളവരുടെ രക്തം വരെ- നിരന്തരം ചിന്തപ്പെട്ടുകൊണ്ടിരിക്കുന്നു.
നിയമജ്ഞർക്കും ഫരിസേയർക്കും ഞാൻ മുന്നറിയിപ്പു കൊടുത്തതുപോലെ, ഇക്കാലത്ത് എൻറെ സന്ദേശവാഹകരെ പീഡിപ്പിക്കുകയും എൻറെ വചനത്തെ കുറ്റം വിധിക്കുകയും ചെയ്യുന്നവർക്കു ഞാൻ മുന്നറിയിപ്പു കൊടുക്കുന്നു. പരിശുദ്ധാത്മാവിനെ പരിഹസിക്കുന്നവർക്കു ഞാൻ മുന്നറിയിപ്പു കൊടുക്കുന്നു: “നിങ്ങളുടെ പ്രവർത്തികൾ നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കുമെന്ന് ഞാൻ നിങ്ങളോട് ഒരിക്കൽകൂടി പറയുന്നു.നിങ്ങളിൽ ഒരാൾപ്പോലും മാറിയിട്ടില്ല. നിങ്ങളുടെ പ്രവർത്തികൾ പഴയതുപോലെ തന്നെ തുടരുന്നു. നിങ്ങളുടെ ചിന്താശൈലി നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കുന്നു. ആത്മീയ സന്ദേശങ്ങൾ പ്രഘോഷിക്കുന്ന കപട പ്രബോധകരെ, നിങ്ങൾ പരിശുദ്ധാത്മാവിൽനിന്നു വരുന്ന സന്ദേശങ്ങളെ തിരസ്ക്കരിക്കുന്നു! എൻറെ ആടുകൾക്ക് (എന്നിൽ വിശ്വസിക്കുന്നവർക്ക് ) എൻറെ ശരീരം ഭക്ഷിക്കുവാൻ കൊടുക്കുന്നവരെ, നിങ്ങൾ എന്തുകൊണ്ട് അവർക്ക് എൻറെ രക്തം കൊടുക്കുന്നില്ല? എൻറെ നിർദ്ദേശങ്ങൾ നിങ്ങൾ മറന്നുപോയോ?”
(യേശു വളരെ ഗൗരവത്തോടെ ഉച്ചത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.)
എൻറെ വാസുലാ, എൻറെമേൽ തറച്ചിരിക്കുന്ന മുള്ളുകളുടെ വേദന അനുഭവിച്ചറിയുവാൻ ഞാൻ നിന്നെ അനുവദിക്കും. യുക്തിവാദചിന്തകൾ എപ്രകാരം ഈ പുരോഹിതന്മാരുടെ ഹൃദയങ്ങളിൽ ആധിപത്യം നടത്തുന്നുണ്ടെന്ന് ഞാൻ നിനക്ക് അനുഭവത്തിലൂടെ ബോദ്ധ്യപ്പെടുത്തിത്തരും. ഞാൻ നിന്നെ അവർക്കു വിട്ടുകൊടുക്കും. എൻറെ അപ്പംകൊണ്ട് ഞാൻ നിന്നെ പോഷിപ്പിക്കുന്നു. എന്നോട് ഒന്നായി ഐക്യപ്പെടുക. എൻറെ മുള്ളുകളെ അനുഭവിച്ചറിയുക. എൻറെ ആ മുള്ളുകൾ നിൻറെ മുള്ളുകളായിത്തീരട്ടെ. ആണികളാൽ ഞാൻ തറയ്ക്കപ്പെട്ടതുപോലെ നിൻറെ ദേഹിയും എന്നോട് ചേർത്തുതറയ്ക്കപ്പെടട്ടെ. ചമ്മട്ടിയടിയേൽക്കുന്നതിനുവേണ്ടി സ്വയം ഒരുങ്ങിക്കൊള്ളുക എന്നു ഞാൻ നിനക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എൻറെ പുറവും ഞാൻ അവർക്കു വിട്ടുകൊടുത്തിരിക്കുന്നു; നിന്നോട് അവർ ചെയ്യുന്നതെല്ലാം അവർ എന്നോടുതന്നെയാണ് ചെയ്യുന്നത്.
നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
(മൂന്നു മണിക്കൂർ കഴിഞ്ഞ് എനിക്ക് ഒരു വാർത്ത ലഭിച്ചു. ദൈവത്തിൻറെ സന്ദേശങ്ങളിൽ വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ കരുതിയ, ഞാൻ വിശ്വാസമർപ്പിച്ചിരുന്ന പുരോഹിതന്മാരിൽ ഒരു പുരോഹിതൻ എന്നെ ഒറ്റിക്കൊടുത്തു. ആ പുരോഹിതൻ സത്യത്തിൽ ദൈവീക സന്ദേശങ്ങളിൽ വിശ്വസിച്ചിരുന്നില്ല; താൻ വിശ്വസിക്കുന്നുണ്ടെന്ന് അഭിനയിക്കുകയായിരുന്നു. അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്: “ദൈവം ഈ വിധത്തിൽ സന്ദേശം നൽകുകയില്ല; പ്രത്യേകിച്ച് ഇത്തരക്കാരിയായ ഒരുവൾക്ക്.” ഇത് എന്നെ ഒത്തിരി വേദനിപ്പിച്ചു. കാരണം അദ്ദേഹം ഈ സന്ദേശങ്ങളിൽ വിശ്വസിക്കുന്നുണ്ടെന്നും എൻറെ ഒരു സുഹൃത്താണെന്നും ഞാൻ വിചാരിച്ചിരുന്നു. എനിക്ക് ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു. ഈ വാർത്ത മറ്റൊരു സുഹൃത്തിൽനിന്നാണ് ഞാൻ അറിഞ്ഞത്.)
06.09.1988 I created you to love Me
കർത്താവേ?
ഇതു ഞാനാണ്. എൻറെ കുഞ്ഞേ, ഈ ഒറ്റിക്കൊടുക്കലിനെപ്പറ്റി ഞാൻ നിനക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു.
വരൂ, എന്നിൽ ആശ്രയിക്കുക. ഈ സന്ദേശങ്ങൾ എന്നിൽനിന്നുള്ളതല്ല എന്നുപറയുന്നവരുടെ വാദങ്ങൾ എത്രമാത്രം നിരർത്ഥകമാണെന്ന് ഏവരും അറിയട്ടെ. അവരുടെ തീക്ഷണത തിന്മയിൽനിന്നുള്ളതാണ്. എൻറെ നീതിയെക്കുറിച്ച് അവർക്കു വ്യക്തമായി അറിയില്ല. അവർ അവരുടെ ആശയങ്ങളാണ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.
“സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം എന്ന് തിരുവചനങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു”.
എൻറെ സുവിശേഷ ദൗത്യത്തിനുവേണ്ടി ഞാൻ തിരഞ്ഞെടുക്കുന്ന നിസ്സാര ഉപകരണങ്ങളായ മനുഷ്യരെക്കുറിച്ചു അത്ഭുതപ്പെടുന്നവരെക്കുറിച്ച് തിരുവചനം ഇപ്രകാരം പറയുന്നു: “എന്നെ തേടാത്തവര് എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്തവര്ക്ക് ഞാന് എന്നെ വെളിപ്പെടുത്തി.”
അദ്ദേഹത്തിൻറെ വാദം ശരിയാണ്. ഈ ദൈവദാനം സ്വീകരിക്കുവാൻ എനിക്കു യോഗ്യതയില്ല. ഞാൻ നല്ലവളല്ലല്ലോ. എന്നാൽ, എൻറെ സുഹൃത്തായ ബിയാട്രിസ് അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു: “മഗ്ദലനാ മറിയത്തെക്കുറിച്ച് എന്തുപറയുന്നു?” അപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി നൽകി: “അവൾ പിന്നീട് മാനസാന്തരപ്പെട്ടു. “ഞാൻ മാനസാന്തരപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്.
നീ സമാധാനത്തിലായിരിക്കുക. ഞാൻ നിന്നെ എൻറെ തിരുഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
അദ്ദേഹം 2000 വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്നെങ്കിൽ, പാപിനിയെ കല്ലെറിയുന്ന സംഘത്തോടൊപ്പം എന്നെ കല്ലെറിഞ്ഞു കൊല്ലാൻ അദ്ദേഹവും ഉണ്ടാകുമായിരുന്നു.
പക്ഷേ, ഞാൻ അതു സമ്മതിക്കുമായിരുന്നില്ല. ഒരിക്കൽ ഞാൻ പറഞ്ഞ അതേ വചനം ഞാൻ അപ്പോൾ പറയുമായിരുന്നു. “നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ.” “നിങ്ങളുടെ മനസ്സല്ല, ഹൃദയം തുറക്കുവിൻ.”
വാസുലാ, നിൻറെ രക്ഷകനായ എന്നെ ആശ്രയിക്കുക. തങ്ങളുടെ ഹൃദയം അടച്ചുവച്ചിരിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക. തങ്ങളുടെ ചെവികൾ അടച്ചുവച്ചിരിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക.
ഉവ്വ്, കർത്താവേ.
എൻറെ പീഡാസഹനത്തിൽ പങ്കുചേരുവാൻ നിന്നെത്തന്നെ ഒരുക്കുവിൻ. നിൻറെ കുരിശിൻറെ വലിപ്പം ഞാൻ നിനക്കു കാണിച്ചുതന്നിട്ടുണ്ടല്ലോ.
ഉവ്വ്, കർത്താവേ.
എന്നാൽ നീയും ഞാനും ഒരുമിച്ച് അതു പങ്കുവയ്ക്കും. നിൻറെ സഹനങ്ങൾ ഒന്നും വ്യർത്ഥമാവുകയില്ല. നിൻറെ ദൗത്യം പൂർത്തിയാക്കുവാൻ ഞാൻ നിന്നെ സഹായിക്കും. അതിനുശേഷം, നീ എൻറെ അടുക്കലേക്കു പറന്നു വരും.
(യേശു വളരെ സന്തോഷത്തോടെയാണ് ഇക്കാര്യം പറഞ്ഞത്.)
വരൂ, ഞാൻ ഇവിടെയുണ്ട്. നമ്മൾ, നമുക്ക്?
ഉവ്വ്, കർത്താവേ.
( പിന്നീട് )
കർത്താവേ?
ഇതു ഞാനാണ്. എൻറെ കണ്ണുകളിലേക്കു നോക്കുക; ഇടത്തോട്ടോ വലത്തോട്ടോ നോക്കരുത്. നിൻറെ കർത്താവായ എന്നെ നോക്കുക.
വഴിയും സത്യവും നിത്യജീവനും ഞാനാണ്. എത്ര വലിയ സ്നേഹത്തോടെയാണ് ഞാൻ നിന്നെ എൻറെ വചനം പഠിപ്പിച്ചതെന്ന് നീ ഓർക്കണം. നിനക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം നീ എന്നിൽനിന്നു പഠിച്ചതാണ്.
എൻറെ രാജ്യം അത്ഭുതങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഞാനാണ് ആൽഫയും ഒമേഗയും. എന്നെ സ്നേഹിക്കുക. നിൻറെ സ്നേഹത്തിൻറെ ഓരോ അംശവും എനിക്കു സമർപ്പിച്ചുകൊണ്ട് എന്നെ നിൻറെ രാജവായി കരുതുക. എന്നെ സ്നേഹിക്കുന്നതിനുവേണ്ടിയാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്. നിൻറെ സ്നേഹം മുഴുവനും എനിക്കുവേണ്ടിയുള്ളതാകട്ടെ.
( ദൈവത്തെ സ്നേഹിക്കുവാൻ പരിശീലിക്കുന്നതിലൂടെ മററുള്ളവരെ സ്നേഹിക്കുവാനും നമ്മൾ പരിശീലിക്കുന്നു.)
എന്നെക്കൂടാതെ നീ എത്രമാത്രം ദുർബ്ബലയും ദയനീയ അവസ്ഥയിലുള്ളവളാണെന്നും എനിക്കറിയാം. എന്നാൽ, എൻറെ കരങ്ങളിലുള്ള നീ, വെറും ശിശുവാണെന്നും, ഒരു ഒന്നുമില്ലായ്മ തന്നെയാണെന്നും, നീ എനിക്കു തരുന്ന നിൻറെ ജീവിതത്തിൽ എൻറെ ആത്മാവിനു യഥേഷ്ടം നിശ്വസിക്കുവാൻ കഴിയുമെന്നും എനിക്കറിയാം. നിന്നെ വാർത്തെടുത്ത് രൂപപ്പെടുത്തുവാൻ എൻറെ ആത്മാവിനെ അനുവദിക്കുക. നീ പഠിക്കുന്നതെല്ലാം ജ്ഞാനത്തിൽനിന്നു വരുന്നതാണ്. ഞാനാണ് ജ്ഞാനം.
07.09.1988 You have seen the Truth face to face
കർത്താവിനു സ്തുതി!
കർത്താവു വാഴ്ത്തപ്പെടട്ടെ!
കർത്താവിനു മഹത്ത്വം!
പിതാവേ, മരണം വരെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
കർത്താവേ!
ഇതു ഞാനാണ്. എൻറെ കുഞ്ഞേ, എന്നെ ശ്രവിക്കുക. നിൻറെ കർത്താവായ എനിക്കുവേണ്ടി നീ തുടർന്നും പ്രവർത്തിക്കുമോ?
ഞാൻ ആയിരിക്കുന്ന എൻറെ അവസ്ഥയിൽ അങ്ങ് എന്നെ ആഗ്രഹിക്കുന്നെങ്കിൽ, ഞാൻ അങ്ങേയ്ക്കുവേണ്ടി പ്രവർത്തിക്കും.
എനിക്കു നിന്നെ വേണം. വാക്കുകളാൽ വിവരിക്കാനാവത്ത നിൻറെ ബലഹീനത എന്നെ ആകർഷിക്കുന്നു. വന്ന്, എന്നെ ഉൾക്കൊള്ളുക.
സൗഖ്യത്തോടെ ജീവിക്കുക! നീ സത്യത്തെ മുഖാമുഖം കണ്ടിരിക്കുന്നു. ഞാൻ നിന്നെ സൗഖ്യപ്പെടുത്തിയിരിക്കുന്നു. ഞാൻ നിന്നെ മാനസാന്തരപ്പെടുത്തിയിരിക്കുന്നു. ഞാൻ നിന്നെ എടുത്തുയർത്തി, എൻറെ തിരുഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഞാൻ നിന്നെ അനുഗ്രഹിച്ചു; ഞാൻ നിന്നിൽ ആരംഭിച്ചത് ഞാൻ പൂർത്തീകരിക്കും. നീ എൻറെ ആലയത്തിൽ വസിക്കും. ഞാൻ തന്നെ നിന്നെ പോഷിപ്പിക്കും. നീ തിന്മ ദർശിക്കാതിരിക്കുവാൻ ഞാൻ നിൻറെ കണ്ണുകൾക്കു മൂടുപടം ഇട്ടിരിക്കുന്നു. ഞാൻ നിനക്കു നൽകിക്കൊണ്ടിരിക്കുന്ന ഈ കൃപാവരങ്ങളാൽ നീ അഹങ്കരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിനക്കു വസിക്കുവാനുള്ള ഭവനമായി എൻറെ തിരുഹൃദയത്തെ ഞാൻ നിനക്കു നൽകിയിരിക്കുന്നു. എൻറെ തിരുഹൃദയത്തിൻറെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുക. എൻറെ തിരുഹൃദയത്തിൻറെ ആഴങ്ങളിൽ മറഞ്ഞിരിക്കുക. ഒരിക്കലും എൻറെ തിരുഹൃദയത്തിൽനിന്നു പുറത്തുവരരുത്. നിൻറെ രക്ഷകനായ ഞാൻ നിന്നെ എൻറെ തിരുഹൃദയത്തിൽ അവസാനം വരെ മറച്ചുവയ്ക്കും.
കർത്താവേ, അങ്ങേയ്ക്കു നന്ദി.
09.09.1988. What I pronounce I will fulfill in your lifetime.
കർത്താവേ, ഞാൻ അങ്ങയിൽ വിശ്വാസമർപ്പിക്കുന്നു. ഞാൻ പഠിച്ചിട്ടുള്ളതെല്ലാം, കർത്താവേ, അങ്ങയിൽനിന്നു മാത്രമാണ്. കർത്താവേ, എന്നാൽ അനേകം പുരോഹിതന്മാർ എന്നെ പരിഹസിക്കുന്നു. അങ്ങാണ് എനിക്കു സന്ദേശങ്ങൾ നൽകുന്നതെന്നു വിശ്വസിക്കുവാൻ അവർ വിസമ്മതിക്കുന്നു. അങ്ങയുടെ സന്ദേശങ്ങളും, അങ്ങു ദർശനങ്ങൾ നൽകിയ കുട്ടികളുടെ സാക്ഷ്യവും, ദർശനങ്ങളും, വെളിപാടുകളും അവർ നിരാകരിക്കുന്നു. എല്ലാ ദൈവീക പ്രവൃത്തികളെയും അവർ ചവുട്ടിമെതിക്കുന്നു. അങ്ങു നിശ്ശബ്ദനായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കർത്താവും രക്ഷകനുമായ എൻറെ ദൈവമേ, മാറി നിൽക്കരുതേ! ഞങ്ങളുടെ അടുക്കലേക്കു പെട്ടെന്ന് വന്നു ഞങ്ങളെ സഹായിക്കണമെ!
കർത്താവേ?
ഇതു ഞാനാണ്. വാസുലാ, നിന്നെ ഞെരുക്കുന്നവരോടുള്ള എൻറെ ഉപദേശം ഇതാണ്: “വീണ്ടും നിങ്ങൾ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ, നിങ്ങൾക്ക് എൻറെ രാജ്യത്തിൽ പ്രവേശിക്കുവാൻ സാധിക്കുകയില്ല.”
എൻറെ കുഞ്ഞേ, ഓരോ ദർശനവും സത്യമെന്നു പ്രഖ്യാപിക്കപ്പെടുന്ന സമയം വരും. എൻറെ സഭയിൽ പൊള്ളയായ ദർശനങ്ങളോ, വ്യാജമായ പ്രവചനങ്ങളോ ഉണ്ടാവുകയില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ പറഞ്ഞത് സത്യമായിട്ടും സംഭവിക്കും. എന്തെന്നാൽ, ഞാൻ പ്രഖ്യാപിച്ചിട്ടുള്ളത് നിൻറെ ജീവിതകാലത്തുതന്നെ ഞാൻ പൂർത്തീകരിക്കും.
കർത്താവേ, അങ്ങേയ്ക്കു നന്ദി.
നമ്മൾ, നമുക്ക്?
എന്നേക്കും, ആമ്മേൻ.
10.09.1988. St. Michael
ദൈവത്തിനു മഹത്ത്വം! ദൈവത്തിനു മഹത്ത്വം!
വിശുദ്ധ മിഖായേൽ മാലാഖ?
വാസുലാ, ഈ വെളിപാടു സന്ദേശങ്ങളെല്ലാം അത്യുന്നതനായ ദൈവത്തിൻറെ അധരങ്ങളിൽനിന്നു പുറപ്പെട്ടുവന്നതാണ്. അവിടുത്തെ കാരുണ്യത്തിൽ ഉറച്ചുവിശ്വസിക്കുക.
വിശുദ്ധ മിഖായേൽ മാലാഖയേ, അങ്ങേയ്ക്കു നന്ദി.
( തിന്മയെക്കതിരെ യുദ്ധം ചെയ്യണമെന്നു ഞാൻ വിശുദ്ധ മിഖായേൽ മാലാഖയോടു പ്രാർത്ഥിച്ചതിനുശേഷം ലഭിച്ച സന്ദേശമാണിത്.)
(പിന്നീട് )
കർത്താവേ?
ഇതു ഞാനാണ്.
“ക്രിസ്തുവിൻറെ അവസാനത്തെ പ്രലോഭനം” എന്ന സിനിമ അപകീർത്തി ള്ളവാക്കുന്നതാണ്. ഇനി എന്ത് അപവാദമാണ് ഉണ്ടാക്കുന്നത്?
ആ അപകീർത്തിപരമായ സിനിമ കാണുവാൻ പോകാത്തവർ അനുഗ്രഹീതർ.
(ഇതു പറഞ്ഞതിനുശേഷം യേശു നിശ്ശബ്ദനായി)
Notebook 28
12.09.1988 Eat and Drink Me
എൻറെ കർത്താവേ?
ഇതു ഞാനാണ്. എന്നിൽ വിശ്വസിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പം ഉണ്ട്. എൻറെ ഇഷ്ടപ്രകാരം നിനക്കു ലഭിച്ചിട്ടുള്ള കൃപാവരങ്ങൾ മറ്റു വ്യക്തികൾക്കു നല്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എങ്ങനെയാണ് നിനക്കു ഇടയ്ക്കിടെ ഇത്രമാത്രം സംശയം ഉണ്ടാകുന്നുത്? നീ വിശ്വസിക്കുക.
നിന്നെ പിന്നിലോട്ടു പിടിച്ചു വലിക്കുന്നവരെ വിട്ടുകളയുക. എന്തെന്നാൽ, അവരുടെ ഹൃദയങ്ങൾ അടഞ്ഞു കിടക്കുന്നു; അവർ അന്ധകാരത്തിലാണ് ജീവിക്കുന്നത്. മരുഭൂമിയിലൂടെ അലഞ്ഞുതിരിയുന്ന ഒരു അന്ധനെ നി എന്തിനു അനുഗമിക്കണം?
നീ എന്നെ മാത്രമാണ് അനുഗമിക്കേണ്ടത്. അതിനാൽ എന്നെ ശ്രവിക്കുവാൻ കഴിയേണ്ടതിന് നിൻറെ ചെവി തുറക്കുക. എന്നെ ശ്രവിച്ചു മനസ്സിലാക്കുവാൻ പരിശ്രമിക്കുക. എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക. എന്നെ കാണുമ്പോൾ എന്തിനാണ് നീ മറ്റുസ്ഥലങ്ങളിലേക്കു നോക്കുന്നത്? കുഞ്ഞേ, എൻറെ ദൃഷ്ടിയിലേക്കു നോക്കുക. നീ പരിശ്രമിക്കുകയാണെങ്കിൽ നിനക്ക് എന്നെ നോക്കുവൻ സാധിക്കും. എൻറെ മണവാട്ടി, എന്നെ പ്രസാദിപ്പിക്കുക. ഞാൻ നിനക്കു നൽകിയിരിക്കുന്ന ദാനങ്ങളെപ്പറ്റി ധ്യാനിക്കുക. എന്നെ ആദരിക്കുക.
കർത്താവേ, ഞാൻ വളരെ ദയനീയമായ വിധത്തിൽ ബലഹീനയാണ്!
നിൻറെ ബലഹീനതയ്ക്കുവേണ്ടി പ്രാർത്ഥിക്കുക. ഞാൻ നിന്നെ ശക്തിപ്പെടുത്തും. എൻറെ പ്രിയപ്പെട്ടവളേ, നിന്നെ ഞാൻ എടുത്തുയർത്തും. എൻറെ ശരീരം ഭക്ഷിക്കുക. നീ ഇപ്പോൾ ഓർത്ത കാര്യം എഴുതുക.
(“ എൻറെ ശരീരം ഭക്ഷിക്കുക “ എന്ന് യേശു പറഞ്ഞപ്പോൾ കഴിഞ്ഞ രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തെക്കുറിച്ചു ഞാൻ ഓർത്തു. ഇരുപത് സെൻറിമീറ്റർ നീളമുള്ള ഒരു ക്രൂശിത രൂപത്തിൽനിന്ന് ഞാൻ യേശുവിൻറെ രൂപം എടുത്ത്, അതുമുഴുവനും ഞാൻ ഭക്ഷിച്ചതായി ഞാൻ സ്വപ്നം കണ്ടു. പിന്നീട്, യേശുവിൻറെ രൂപം ഇല്ലാത്ത കുരിശുമാത്രമായി.)
ഈ ദർശനം നിനക്കു ഞാനാണ് നൽകിയത്. നീ എൻറെ ശരീരം ഭക്ഷിക്കണം. ഞാൻ എൻറെ ശരീരം നിങ്ങൾക്കു ഭക്ഷിക്കുവാനായി നൽകി. ഞാൻ എൻറെ രക്തം നിങ്ങൾക്കു പാനം ചെയ്യുവാനും നൽകി. നിങ്ങൾ എൻറെ രക്തവും പാനം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
വാസുലാ, ചിലപ്പോഴൊക്കെ എന്തുകൊണ്ടാണ് നിനക്കു സംശയങ്ങൾ ഉണ്ടാകുന്നതെന്ന് നിനക്ക് അറിയുവാൻ ആഗ്രഹമുണ്ടോ? കാരണം, മരുഭൂമിയിൽ ഉള്ള ഒരു റോസാച്ചെടിയെപ്പോലെയാണ് നീ. അസാധാരണമാം വിധത്തിൽ ശ്രദ്ധയും പരിചരണവും നൽകുന്നില്ലെങ്കിൽ റോസാച്ചെടിക്ക് മരുഭൂമിയിൽ അതിജീവിക്കുവാൻ കഴിയുകയില്ല. റോസാച്ചെടി വളരുന്ന ചുറ്റുപാടുകളും സാഹചര്യങ്ങളും അതിനെ ബാധിക്കുന്നുണ്ട്. അതിയായ ഉഷ്ണത്താൽ നീ പൊള്ളിക്കരിഞ്ഞ് പോകാതിരിക്കുന്നതിനുവേണ്ടി നിൻറെ പാലകനായ ഞാൻ നിന്നിൽനിന്ന് ഒരിക്കലും എൻറെ ദൃഷ്ടി മാറ്റുന്നില്ല. നിൻറെ വളരെ അടുത്തുനിന്നുകൊണ്ട്, ഞാൻ നിന്നെ സദാ നിരിക്ഷിച്ചുകൊണ്ടിരിക്കുന്നു. നിൻറെ ശത്രുക്കൾ നിന്നെ ചവുട്ടി മെതിച്ചു നശിപ്പിച്ചുകളയാനിരിക്കുന്നതിനുവേണ്ടി, ഞാൻ അവയെ പിന്തുടർന്ന് ഓടിച്ചുകളയുന്നു. നിനക്ക് യാതൊന്നിൻറെയും കുറവില്ലാതിരിക്കുന്നതിനുവേണ്ടി ഞാൻ നിന്നെ നിരീക്ഷിക്കുന്നുണ്ട്. വേണ്ട സമയത്ത് ഞാൻ നിന്നെ വെട്ടിയൊരുക്കും, നിനക്കു ഞാൻ വളം നൽകും.
എൻറെ മണവാട്ടി, നീ നിരാശപ്പെടരുതെന്ന് നിന്നെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ, കർത്താവായ ഞാനാണ് നിൻറെ പരിപാലകൻ. ഈ മരുഭൂമിയിൽ ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല. അതിനാൽ, എന്നെ വിശ്വസിക്കുക. ഈ മരുഭൂമി നിന്നെ ഭയപ്പെടുത്താതിരിക്കട്ടെ. നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. നീ ആഗ്രഹിക്കുന്നതിനാൽ എന്നിലുള്ള നിൻറെ വിശ്വാസം വർദ്ധിക്കുന്നതിന് ഞാൻ നിന്നെ സഹായിക്കും.
എന്നെ ഭക്ഷിക്കുക. നമ്മൾ, നമുക്ക്?
എന്നേക്കും.
എന്നന്നേയ്ക്കും.
നമ്മൾ, നമുക്ക്, അമ്മേ?
അതെ, നമ്മൾ, നമുക്ക്. എപ്പോഴും യേശുവിൻറെ അടുത്തായിരിക്കുക.
അതെ, അമ്മേ. യേശുവിൻറെ അടുക്കൽ എപ്പോഴും ആയിരിക്കുന്നതിനുവേണ്ടി ഞാൻ ആഗ്രഹിക്കുന്നു.
വരൂ.
14.09.1988. I Cry Out in this Wilderness
(The Exaltation of the Holy Cross)
യേശുവേ?
ഇതു ഞാനാണ്. എൻറെ സ്വരം ശ്രദ്ധിക്കുക. ഈ മരുഭൂമിയിൽ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു. എൻറെ സ്വരം ശ്രവിക്കുന്നവരെ ഞാൻ ഉയർത്തിയെടുക്കും; അവരുടെ പാപങ്ങൾ കഴുകിക്കളയപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്യും.
എൻറെ സ്വരം കേൾക്കാതിരിക്കുന്നതിനുവേണ്ടി ചെവികൾ അടയക്കുന്നവർക്കു ഹാ ദുരിതം! യഥാർത്ഥ വഴിയായ എന്നെ ശ്രവിക്കുവാൻ വിസമ്മതിക്കുന്ന, വഴിതെറ്റിപ്പോയ അനേകർ നിങ്ങളുടെയിടയിൽ ഉണ്ടായിരിക്കും. നിങ്ങൾ എന്നെ പരിത്യജിച്ചിരിക്കുന്നു. വളരെക്കാലമായി സാത്താൻറെ പുക ശ്വസിച്ചുകൊണ്ടിരിക്കുന്ന (വളരെക്കാലമായി അസത്യം ശ്രവിക്കുന്ന ) നിങ്ങൾക്കു വഴി തെറ്റിയിരിക്കുന്നു. എൻറെ നാമം നിങ്ങൾക്ക് ഇപ്പോൾ അർത്ഥമില്ലാത്തതായിത്തീർന്നിരിക്കുന്നു. ഈ ഭൂമിയിലെ നിങ്ങളുടെ ജീവിതം നിഴൽ പോലെയാണ്. എങ്കിലും സാത്താൻറെ സഹായത്താൽ നിങ്ങൾ സത്യത്തെ വളച്ചൊടിച്ചിരിക്കുന്നു. പരിണാമ സിദ്ധാത്തിൽ വിശ്വസിച്ചുകൊണ്ട് നിങ്ങൾ എന്നെ മറച്ചുകളഞ്ഞിരിക്കുന്നു.
ഞാൻ നിങ്ങൾക്ക് അനേകം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇപ്പോഴെത്തെ ഈ കാലത്തെക്കുറിച്ചു ഞാൻ നിങ്ങളോടു മുൻകുട്ടിപ്പറഞ്ഞിട്ടുണ്ട്. എൻറെ അതിരുകളില്ലാത്ത അനന്തമായ കരുണയാൽ ഞാൻ നിങ്ങൾക്ക് അനേകം അടയാളങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ, എൻറെ കരുണയുടെ നേർക്കു നിങ്ങൾ നിങ്ങളുടെ കണ്ണുകൾ അടച്ചു.
എൻറെ വചനം അറിയുകയും, എനിക്കുവേണ്ടി ശുശ്രൂഷ ചെയ്യുകയും, കാലത്തിൻറെ അവസാനം തിരിച്ചറിയുകയും ചെയ്യുന്ന മാർഗ്ഗദർശകരേ! കാലത്തിൻറെ അവസാനം അടുത്തുവന്നിരിക്കുന്നെന്ന് തിരിച്ചറിഞ്ഞിട്ടും, ഞാൻ നിങ്ങൾക്കു സമൃദ്ധമായി പകർന്നുതരുന്ന കൃപകളുടെ മുമ്പിൽ വെറും ഭീരുത്വം മൂലം പിൻവാങ്ങുന്നവരേ, ദൈവത്തിൽനിന്നുള്ള ബഹുമാനത്തേക്കാൾ പ്രാധാന്യം മനുഷ്യരിൽനിന്നുള്ള ബഹുമാനത്തിനു നൽകുന്നവരേ, എൻറെ ഉപമകളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെ വീണ്ടും ആഴത്തിൽ ഗ്രഹിക്കുവാൻ പരിശ്രമിക്കുവിൻ.
അറിവിനെ ആഴത്തിൽ ഗ്രഹിക്കുവാൻ നിങ്ങൾക്കു ബോധജ്ഞാനം നൽകുന്ന പരിശുദ്ധാത്മാവ് നിങ്ങളിലേക്ക് ഇറങ്ങിവരുന്നതിനുവേണ്ടി അവിടുത്തോട് അപേക്ഷിക്കുവാൻ ഞാൻ നിങ്ങളോടു ഗൗരവപൂർവ്വം പറയുന്നു.
നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതിനാൽ ഒരുങ്ങിയിരിക്കുവിൻ. എൻറെ എതിരാളിയായ സാത്താൻ നിങ്ങളുടെ കണ്ണുകളിൽ ഇട്ടിരിക്കുന്ന മൂടുപടം നീക്കിക്കളയുവിൻ. നിങ്ങളുടെ അഹന്ത നിലനിൽക്കുന്നിടത്തോളം കാലം നിങ്ങളുടെ പാപങ്ങളും നിലനിൽക്കും. നിങ്ങളെത്തന്നെ വിനീതരാക്കിക്കൊണ്ട് എൻറെ മാർഗ്ഗം സ്വീകരിക്കുവിൻ. ഈ മരുഭൂമിയിൽ തീവ്രമായ വേദനയോടെ നിങ്ങളെ വിളിക്കുന്ന എൻറെ സ്വരത്തിനു മറുപടി നൽകുവിൻ.
(യേശുവിൻറെ തീവ്രമായ വേദന എനിക്കും അനുഭവപ്പെട്ടു.)
എൻറെ കുഞ്ഞേ, വരുവിൻ. എന്നിൽ ആശ്രയിക്കുവിൻ. എൻറെ തീവ്രമായ വേദന നമുക്ക് ഒന്നിച്ചു പങ്കുവയ്ക്കാം.
അതെ, എൻറെ കർത്താവേ. അങ്ങയുടെ തീവ്രമായ വേദന അങ്ങയോടൊപ്പം പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നമ്മൾ, നമുക്ക്.
എന്നേയ്ക്കും.
15.09.1988 Do not Suppress My Spirit, Welcome Me instead
(വ്യാകുല മാതാവിൻറെ തിരുനാൾ)
കർത്താവേ?
ഇതു ഞാനാണ്.
കർത്താവേ, ഇക്കാലത്ത് അങ്ങു നൽകുന്ന കരുണനിറഞ്ഞ അടയാളങ്ങളെ അനേകം പുരോഹിതന്മാർ അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്? അങ്ങു നൽകുന്ന അടയാളങ്ങളെക്കുറിച്ച് അവർ എന്താണ് പറയുന്നതെന്ന് അങ്ങേയ്ക്ക് അറിയാമോ? ഇത്തരം അടയാളങ്ങളിൽ വിശ്വസിക്കുന്നത് യഥാർത്ഥ വിശ്വാസമല്ലെന്ന് അവർ പറയുന്നു.
അവർ ഇപ്രകാരം പറയുന്നു: “അടയാളങ്ങൾ കാണാതെതന്നെ മാനസാന്തരപ്പെട്ടു വിശ്വാസം സ്വീകരിച്ചവരാണ് ഞങ്ങൾ. ഞങ്ങൾക്ക് ഈ അടയാഇങ്ങളുടെ ആവശ്യമില്ല. ദൈവമേ, അതിനാൽ യാതൊരു അടയാളങ്ങളും ഞങ്ങൾക്കു നൽകരുതേ. ഇത്തരത്തിലുള്ള അസാധാരണമായ അടയാളങ്ങളിലൊന്നും ഞങ്ങൾക്കു താത്പര്യമില്ല.”
അങ്ങയുടെ സന്നിധിയിൽ സ്രാഷ്ടാംഗം വീണ്, ദൈവത്തിനു മഹത്ത്വം!, അങ്ങയുടെ അനന്ത കാരുണ്യത്തിന് കർത്താവേ അങ്ങേയ്ക്കു സ്തുതി!, അങ്ങ് യഥാർത്ഥത്തിൽ തിരുവചനങ്ങൾ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്! , എന്നു പറയുന്നതിനുപകരം അവർ അങ്ങയോടു മറുതലിക്കുകയാണ് ചെയ്യുന്നത്.
ആത്മാവിൻറെ പ്രവർത്തനങ്ങളെ അവർ തിരസ്ക്കരിക്കുകയാണെങ്കിൽ എന്താണ് അവരുടെ വിശ്വാസം? “കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ “എന്ന് യേശു തോമാഗ്ലീഹായോടു പറഞ്ഞ വചനം ഉദ്ധരിച്ചുകൊണ്ട് അങ്ങു നൽകുന്ന അടയാളങ്ങൾക്കെതിരായി അവർ വാദിക്കുന്നു.
“ഒരിക്കലും ആത്മാവിനെ നിർവ്വീര്യമാക്കരുത്; പ്രവചന വരത്തെ നിന്ദിക്കരുത് “ എന്നീ തിരുവെഴുത്തുകൾ അവർ മറന്നുപോയോ? ആത്മാവിന് ഇഷ്ടമുള്ള രീതിയിൽ ആത്മാവ് പ്രവർത്തിക്കുന്നു.” അവർ അങ്ങയുടെ പ്രവർത്തനങ്ങൾക്കെതിരായി വാദിക്കുമ്പോൾ അവർ അങ്ങയോടു തന്നെയാണ് തർക്കിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല.
എൻറെ കുഞ്ഞേ, ജനതകളോട് ഉച്ചത്തിൽ വിളിച്ചുപറയുക. സർവ്വരും കേൾക്കത്തക്കവിധം വളരെ ഉറക്കെപ്പറയുക!
“ ഇതാ നമ്മുടെ ദൈവം! നമ്മുടെ ദൈവം നമ്മോടുകൂടെയുണ്ട്. അവിടുന്നു നമ്മെ ഒരിക്കലും പരിത്യജിച്ചിട്ടില്ല. തൻറെ ആടുകൾക്കു തീറ്റകൊടുക്കുവാനും, കുഞ്ഞാടുകളെ കൈകളിൽ വഹിക്കുവാനും ഇടയൻ വരുന്നതുപോലെ, നമ്മുടെ ദൈവം ഇതാ നമ്മുടെ അടുക്കൽ വന്നിരിക്കുന്നു. എന്തെന്നാൽ അവിടുത്തെ രാജ്യം സമാഗതമായിരിക്കുന്നു.’’
എൻറെ ചെറിയ ആട്ടിൻകൂട്ടത്തിന് ഞാൻ തീറ്റ കൊടുക്കും. വലിയ സ്നേഹത്തോടെ ഞാൻ അവയെ എല്ലാം എൻറെ കൈളിൽ എടുത്ത് ഒന്നിച്ചുകൂട്ടും.
അങ്ങു നൽകുന്ന അടയാളങ്ങളെ അവർ ഗൗനിക്കുന്നില്ല. അവർ അതു കേട്ടിട്ട് ഫയലിൽ സൂക്ഷിക്കുന്നു. അങ്ങ് അടയാളങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് അങ്ങയോടു പറയുവാൻ അവർക്ക് ആഗ്രഹമുണ്ടെന്നു തോന്നുന്നു.
ആരും എന്നെ ഉപദേശിക്കേണ്ടതില്ല. ഈ ഉപദേശകരിൽ ആരെയും എനിക്ക് ആവശ്യമില്ല. എന്തെന്നാൽ അവരുടെ ജ്ഞാനം എനിക്കു ലജ്ജാവഹമാണ്. നിങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കുവാനും, നിങ്ങളെ പോഷിപ്പിക്കുവാനും എനിക്ക് അറിയില്ലേ? നിങ്ങളിൽ വളരെ കുറച്ചുപേർമാത്രമേ എൻറെ ആത്മാവിനെ സ്വാഗതം ചെയ്യുന്നുള്ളൂ. ഈ ലോകത്തിൻറെ അരൂപിയെ അവർ സ്വീകരിച്ചിരിക്കുന്നതുകൊണ്ട്, അവർ എന്നെ പരിത്യജിച്ചിരിക്കുന്നെന്ന്, അവർ മനസ്സിലാക്കിയിട്ടുണ്ടോ? എന്നെ അവർ പരിത്യജിച്ചിരിക്കുന്നതുകൊണ്ട് സത്യം ദർശിക്കുവാൻ അവർക്കു സാധിക്കാതെ പോയെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടോ?
“നീ എന്താണ് മെനയുന്നതെന്ന് “ കളിമണ്ണ് കുശവനോടു ചോദിക്കുമോ? എൻറെ പ്രവൃത്തികളും, അവയുടെ രഹസ്യങ്ങളും അംഗീകരിച്ചുകൊണ്ട് വിനയപൂർവ്വം ആത്മാവ് നൽകുന്നത് സ്വീകരിക്കുക. നിങ്ങളുടെ ഈ കാലഘട്ടത്തിൽ എൻറെ അടയാളങ്ങൾ കൂടുതലയായി നൽകുവാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. അതിനാൽ ആത്മാവ് നൽകുന്നത് ആനന്ദത്തോടെ സ്വീകരിക്കുക. ആനന്ദത്തോടെ എന്നെ സ്വീകരിക്കുക. എന്നോടു പുറംതിരിഞ്ഞ് നിൽക്കുന്നതിനുപകരം സന്തോഷിക്കുവിൻ. എൻറെ നേരെ നോക്കിj, എന്നെ അംഗീകരിക്കുക! ഒരിക്കലും എൻറെ ആത്മാവിനെ ഞെരുക്കരുത്! അതിനുപകരം എന്നെ സ്വാഗതം ചെയ്യുക! എൻറെ ആത്മാവിനെ ഞെരുക്കുന്ന നിങ്ങൾക്ക് ഹാ ദുരിതം! അഹങ്കാരത്താൽ മത്തുപിടിച്ചവരെ, അന്ധരായ വഴികാട്ടികളെ, നിങ്ങൾക്ക് ഹാ കഷ്ടം! എൻറെ പരിശുദ്ധ സഭയെ നിങ്ങൾ നശിപ്പിച്ചിരിക്കുന്നു! നിങ്ങൾ യഥാർത്ഥ വിശ്വാസത്തിലാണോ നിലനിൽക്കുന്നതെന്ന് പരിശോധിച്ചുകൊണ്ട് സത്യം അന്വേഷിക്കുക.
എൻറെ ബലിപീഠമേ, കർത്താവായ ഞാൻ അവസാനം വരെ നിൻറെ ജ്വാല ജ്വലിപ്പിച്ചു നിർത്തും. എൻറെ പ്രവൃത്തികൾ അവസാനിച്ചിട്ടില്ല. ഇപ്പോൾ വരൂ. നമ്മൾ? നമുക്ക്?
എന്നേക്കും ആമ്മേൻ.
18.09.1988 The Key to Freedom and Life
എൻറെ ദൈവമേ?
ഇതു ഞാനാണ്. എന്നെ ഭയപ്പെടേണ്ട. നിങ്ങൾ എന്നെ എതിർക്കുകയാണെങ്കിൽ മാത്രം എന്നെ ഭയപ്പെട്ടാൽ മതി.
സ്നേഹത്തിൻറെ ഓരോ കണികയും ശുദ്ധീകരണസ്ഥലത്തു കഴിയുന്നവരെ മോചിപ്പിക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നു. എന്നെ തീക്ഷ്ണമായി സ്നേഹിക്കുന്നതിലൂടെ നിങ്ങൾ അവരുടെ അഗ്നി കെടുത്തുകയാണ് ചെയ്യുന്നത്; ശുദ്ധീകരണസ്ഥലത്തുകഴിയുന്നവരെ അവരുടെ കഠിനമായ സഹനത്തിൽനിന്നു മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ കർത്താവായ എനിക്ക് അവരെ സ്വീകരിക്കുവാൻ കഴിയും. അതിനാൽ, എന്നെ സ്നേഹിക്കുക; എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുക; എന്നെ ആരാധിക്കുക. അവരെ ഒന്നൊന്നായി മോചിപ്പിക്കുക.
( യേശു ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കെ എനിക്കൊരു ദർശനം ലഭിച്ചു. ശുദ്ധികരണസ്ഥലത്തു കഴിയുന്ന ഒരു വ്യക്തി അഗ്നിയിൽനിന്നു രക്ഷപ്പെടുന്നതായി ഞാൻ ദർശിച്ചു.)
സ്നേഹം സ്വർഗ്ഗീയ ശക്തി മുഴുവനും ഉൾക്കൊള്ളുന്നുണ്ടെന്നും, അതാണ് സ്വാതന്ത്ര്യത്തിൻറെയും ജീവൻറെയും താക്കോലെന്നുമുള്ള സത്യം മനുഷ്യവർഗ്ഗം മനസ്സിലാക്കേണ്ടതുണ്ട്.
സാത്താൻ എന്തുകൊണ്ടാണ് നിന്നെ വെറുക്കുന്നതെന്ന് നിനക്ക് ഇപ്പോൾ മനസ്സിലായോ? എൻറെ വാസുലാ, എന്നെ ആശ്രയിക്കുക. നിൻറെ പരിശ്രമങ്ങളൊന്നും വൃഥാവിലാല്ല. നമ്മൾ, നമുക്ക്?
എന്നന്നേക്കും.
24.09.1988 I Am Spirit. True Life in God
എൻറെ ദൈവമേ?
ഇതു ഞാനാണ്. ഞാൻ ആത്മാവാണെന്നും, എനിക്കുള്ളതെല്ലാം നിൻറെ ആത്മാവിനോടു ഞാൻ പങ്കുവയ്ക്കുന്നുണ്ടെന്നും ഓർക്കുക. നീയും ഞാനും സ്നേഹത്തിൽ ഐക്യപ്പെട്ട് ഒന്നായിത്തീർന്നിരിക്കുന്നു; സ്നേഹത്താൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഞാൻ നിൻറെ ദൈവം; നീ എൻറെ കുഞ്ഞുപൈതൽ. ഞാൻ നിൻറെ സൃഷ്ടാവ്; നീ എൻറെ സൃഷ്ടി.
എൻറെ ഹൃദയം വിശുദ്ധീകരിക്കുന്നതാണെന്നു ഹൃദയം കഠിനമായിത്തീർന്നിട്ടുള്ളവരെ ഓർമ്മിപ്പിക്കുക. യാതൊരു പേരുമില്ലാത്തവരെയും, യാതൊരു നന്മകളുമില്ലാത്തവരെയും, യാതൊരു യോഗ്യതകളില്ലാത്തവരെയും ഞാൻ വിളിക്കാറുണ്ടെന്ന് എല്ലാവരും അറിയട്ടെ. ശിലാഹൃദയരെ ഞാൻ രൂപാന്തരപ്പെടുത്തുന്നു; ഒന്നുമില്ലായ്മയിലായിരുന്ന അവരെ ഞാൻ എടുത്തുയർത്തുന്നു. അപ്രതീക്ഷിതമായി ഞാൻ മൃതരുടെയിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെയെല്ലാം ഉയിർപ്പിക്കുന്നു.
വാസുലാ, നീ നിന്നിലേക്കുതന്നെ നോക്കുക. നിനക്കു യാതൊരു യോഗ്യതകളുമില്ലായിരുന്നു. എന്നിരുന്നാലും വലിയ കരുണയാൽ ഞാൻ നിന്നെ പുനരുദ്ധരിച്ചു. ഇപ്പോൾ നിനക്കറിയാം, ദൈവത്തിലുള്ള യഥാർത്ഥ ജീവിതമെന്നതിൻറെ അർത്ഥം: ഞാനാണ് ജീവൻ എന്നുള്ളത്.
എൻറെ കുഞ്ഞേ, എന്നെ മഹത്ത്വപ്പെടുത്തുക. ഒരിക്കലും എന്നെ എതിർക്കരുത്. എൻറെ നിർദ്ദേശങ്ങൾ നീ എപ്പോഴും മനസ്സിൽ സൂക്ഷിക്കണം.
കർത്താവേ?
ഇതു ഞാനാണ്.
ഒരു കാര്യം എന്നെ അസ്വസ്തപ്പെടുത്തുന്നു. ഞാൻ വിവാഹമോചനം നടത്തിയവളും, രണ്ടാമത് പുനർവിവാഹം ചെയ്തവളാണെന്നും, അതിനാൽ ഞാൻ സ്ഥിരമായി പാപത്തിൽ കഴിയുന്നവളാണെന്നും പറയുന്ന ഒരു വ്യക്തിയുണ്ട്. ഇക്കാരണത്താലാണ്, ഞാൻ സ്ഥിരമായി പാപത്തിൽ ജീവിക്കുന്നതിനാൽ, ഈ സന്ദേശങ്ങൾ ദൈവമായ അങ്ങിൽനിന്നുള്ളതല്ലെന്ന് അദ്ദേഹം പറയുന്നത്.
പാപം ചെയ്യാത്തവൻ എൻറെ അടുക്കൽ വരട്ടെ! അവൻ മുന്നോട്ടുവന്ന് അവൻറെ മുഖം എന്നെ കാണിക്കട്ടെ.
എൻറെ ദൈവമേ, അതു ശരിയാണ്. ഇക്കൂട്ടരുടെ പ്രസ്താവനകൾക്ക് എന്തു മറുപടി നൽകണമെന്ന് എനിക്കറിയില്ല. എന്നെ സഹായിക്കണമെ.
നീ ഉത്തരം പറയരുത്. ഉടനെ എൻറെ അടുക്കലേക്കു വരുക. നിൻറെ പിതാവിന് നിന്നെക്കുറിച്ചു ശ്രദ്ധയുണ്ട്. കുഞ്ഞേ, നമ്മൾ, നമുക്ക്?
എന്നന്നേക്കും ആമ്മേൻ.
ജ്ഞാനം ശിശുക്കളെ സ്നേഹിക്കുന്നു.
25.09.1988 How to understand the Spirit
എൻറെ ദൈവമേ, അങ്ങയുടെ ഏതാനും സന്ദേശങ്ങൾ ഞാൻ ഒരു വ്യക്തിക്കു വായിക്കുവാൻ നൽകി. അദ്ദേഹത്തിന് ആ സന്ദേശങ്ങൾ വായിച്ചപ്പോൾ അസ്വസ്തത ഉണ്ടായെന്ന് എന്നോടു പറഞ്ഞു. അങ്ങയുടെ സൃഷ്ടിയായ എന്നോടുള്ള അങ്ങയുടെ സ്നേഹവും, എനിക്ക് എൻറെ ദൈവമായ അങ്ങയോടുള്ള സ്നേഹവും അദ്ദേഹത്തിന് അരോചകമായി തോന്നി. അദ്ദേഹത്തിന് അതു വായിച്ചപ്പോൾ ഒരു ഞെട്ടൽ അനുഭവപ്പെട്ടെന്ന് പറഞ്ഞു.
കർത്താവേ?
ഇതു ഞാനാണ്. ഞാൻ ദൈവമാണ്. ഞാൻ സ്നേഹമാണ്. എൻറെ സന്ദേശം ലജ്ജാകരമാണെന്നു പറയുന്നവൻ എന്നെ നിന്ദിക്കുകയാണ്; അവൻ അവനെത്തന്നെ നിന്ദിക്കുകയാണ്.
ലൗകീക മനുഷ്യന് തൻറെ ബുദ്ധികൊണ്ട് ആത്മാവിനെ ഗ്രഹിക്കുവാനുള്ള കഴിവില്ല; ആത്മാവിനെ ഗ്രഹിക്കുന്നതിനുള്ള ജ്ഞാനം സ്വീകരിക്കുവാനുള്ള കഴിവും അവനില്ല.
ആത്മാവിനെ ഗ്രഹിക്കണമെങ്കിൽ ഒരുവൻ ആത്മാവ് പ്രവേശിക്കുവാൻവേണ്ടി തൻറെ ഹൃദയം തുറക്കണം. തൻറെ ആത്മാവുകൊണ്ട് ആത്മാവിനെ കണ്ടുമുട്ടണം. അപ്പോൾ എൻറെ ആത്മാവ് അവൻറെ ആത്മാവിനെ പോഷിപ്പിക്കും. അപ്പോൾ, ആത്മാവ് എന്താണെന്നു ഗ്രഹിക്കുവാനുള്ള പ്രകാശം ജ്ഞാനം അവനു നൽകും. ഞാൻ ദൈവമാണ്. എന്നെ സ്നേഹിക്കുന്നതിനുവേണ്ടി, എൻറെ അനന്ത സ്നേഹത്താൽ നിങ്ങൾ എല്ലാവരെയും സൃഷ്ടിച്ച സ്നേഹത്തിൻറെ ഉറവിടമാണ് ഞാൻ.
നമ്മുടെ കർത്താവ് സ്തുതിക്കപ്പെടട്ടെ!
26.09.1988 The Mother of all humanity
(പ്രാർത്ഥനാഗ്രൂപ്പിനു നൽകപ്പെട്ട സന്ദേശം)
എൻറെ ദൈവമേ?
ഇതു ഞാനാണ്. എൻറെ വാസുലാ, എന്നെ ഒരു രാജാവായി ബഹുമാനിക്കുക. എല്ലാ വ്യക്തികളെയും എൻറെ അടുക്കലേക്കു കൊണ്ടുവരുക. എന്നെ ശ്രവിക്കുവാൻ ആഗ്രഹിക്കുന്നവരെ ഞാൻ പുനരുദ്ധരിച്ച് എൻറെ തിരുഹൃദയത്തിൽ പ്രതിഷ്ഠിക്കും.
പ്രിയപ്പെട്ടവളേ!
അതെ, പരിശുദ്ധ മാതാവാണോ?
അതെ. എന്നെ ശ്രവിക്കുക. എൻറെ സുഗന്ധം ഞാൻ നിങ്ങളുടെയിടയിൽ വ്യാപിപ്പിക്കുന്നു.
(ഈ സന്ദേശങ്ങൾ സ്വീകരിച്ചു വിശ്വസിക്കുന്ന അനേകർക്കു റോസപുഷ്പത്തിൻറെയോ കുന്തുരുക്കത്തിൻറെയോ സുഗന്ധം ലഭിക്കാറുണ്ട്.)
നിങ്ങളുടെ ഹൃദയങ്ങളെ ശ്രവിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളുടെ ഇടയിൽ ഉണ്ടെന്ന് തിരിച്ചറിയുക. ഞങ്ങൾ നിങ്ങളെ എത്രയധികമായി സ്നേഹിക്കുന്നു! മക്കളേ, ഞാൻ നിങ്ങളുടെ അമ്മയാണ്. നിങ്ങളെ നയിക്കുവാനും, നിങ്ങളെ ശുദ്ധീകരിച്ചുകൊണ്ട് നിങ്ങളെ സുഖപ്പെടുത്തുവാനും എൻറെ പുത്രനെ അനുവദിക്കുക. യേശു നിങ്ങളെ സുഖപ്പെടുത്തുവാൻ നിങ്ങളെത്തന്നെ അനുവദിക്കുവിൻ. എൻറെ പുത്രൻ നൽകുന്ന ഈ കൃപാവരത്തെ സ്വീകരിക്കുക. ഓരോ മനുഷ്യവ്യക്തിയേയും യേശു എന്തിനാണ് അന്വേഷിക്കുന്നതെന്നു മനസ്സിലാക്കുക. യേശു നിങ്ങളെ അതിരുകളില്ലാതെ അനന്തമായി സ്നേഹിക്കുന്നു!
മനുഷ്യവർഗ്ഗം മുഴുവൻറെയും മാതാവായ ഞാൻ, നിങ്ങളുടെ രക്ഷകൻറെ മാതാവായ ഞാൻ, നിങ്ങളെ സഹായിക്കുന്നതിനു സദാ സന്നദ്ധയായി നിങ്ങളുടെ സമീപം ഉണ്ട്. വരൂ! നിങ്ങളുടെ ഹൃദയങ്ങൾ ഞങ്ങൾക്കു തുറന്നുതരുക. ഞങ്ങൾ നിങ്ങളുടെ തിരുക്കുടുംബമാണ്. ഞങ്ങളുടെ സമാധാനം സ്വീകരിക്കുക. യേശുവും ഞാനും നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുന്നു.
ദൈവമാതാവായ, പരിശുദ്ധ അമ്മയെ, ഞാൻ അങ്ങയെ വണങ്ങുന്നു.
27.09.1988 They tread upon My Spirit
യേശുവേ?
ഇതു ഞാനാണ്. ഞാൻ നിനക്കു നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുക. എന്നെ സംസാരിക്കുവാൻ അനുവദിക്കുക. വിനീതയായി, ഒന്നുമില്ലായ്മയായി നിലകൊള്ളുക. എൻറെ നിരപ്പായ പാതയെ തിരിച്ചറിഞ്ഞ് അംഗീകരിക്കുക. എൻറെ പാത ഋജുവാണ്. അതിനാൽ, നീ ഇടത്തോട്ടോ വലത്തോട്ടോ നോക്കണ്ടാ. എൻറെ രഹസ്യങ്ങളിലേക്കു പ്രവേശിക്കുവാൻ ഞാൻ നിന്നെ അനുവദിച്ചിരിക്കുന്നു. എൻറെ എഴുത്തുപലകയായിരിക്കുന്നതിനുവേണ്ടി ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. പത്രോസിനെ (മാർപ്പാപ്പയെ) കാണുന്നതിനുവേണ്ടി നിന്നെ ഞാൻ വിനീതയായി എൻറെ ഭവനമായ സഭയിലേക്ക് ആകർഷിച്ചിരിക്കുന്നു.
സമാധാനത്തിൻറെയും സ്നേഹത്തിൻറെയും എൻറെ സന്ദേശം എൻറെ ശത്രുക്കളെ നിരായുധരാക്കും. എൻറെ പ്രവൃത്തികൾ ഞാൻ പൂർത്തിയാക്കിയിട്ടില്ല; കാത്തിരുന്നു കാണുക. എൻറെ ഭവനമായ സഭ നാശാവസ്ഥയിലാണ്; എന്നാൽ ഏറ്റവും മോശമായത് സംഭവിക്കാനിരിക്കുന്നു.
എൻറെ ശരീരമായ സഭയിൽ ഉള്ള, അഹങ്കാരം നിറഞ്ഞ, എൻറെ ശിരസ്സിലെ മുള്ളുകളായ, കായേൻമാർ എൻറെ ആബേലുമാരെ കൊന്നുകളയാൻ പരിശ്രമിക്കുന്നു. ഈ ആബേലുമാർ എൻറെ ആത്മാവിൻറെ പ്രചോദനങ്ങളെ ഗ്രഹിച്ചുകൊണ്ട് എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണ്.
ഈ കായേൻമാരുടെ പൊങ്ങച്ചം വിലാപമായിത്തീരുകയും, എൻറെ അഗ്നി അവിശ്വസ്തരായ ഈ ശുശ്രൂഷകരെ കത്തിച്ചു ചാമ്പലാക്കുകയും ചെയ്യും. കാരണം, എനിക്കു സമർപ്പിക്കുവാൻ അവരുടെ കൈവശം എന്താണുള്ളത്? തങ്ങളുടെ ദുരാശകളാലും മത അന്ധതയാലും അവർ എൻറെ ആത്മാവിനെ ചവുട്ടിമെതിക്കുന്നു. അവരുടെ അവിശ്വസ്തത അവരെ വഴിതെറ്റിക്കും; ഇനി അവർക്ക് യാതൊന്നും വ്യക്തമായി കാണുവാൻ സാധിക്കുന്നില്ല.
വാസുലാ, നിൻറെ മനസ്സിലുള്ള ചോദ്യം എഴുതുക; കാരണം നിൻറെ ഈ ചോദ്യം അനകരുടെ മനസ്സിലുള്ള ചോദ്യമാണ്.
കർത്താവേ, അങ്ങയെ യഥാർത്ഥമായി സ്നേഹിക്കുകയും അങ്ങയോടു വിശ്വസ്തത പുലർത്തുകയും ചെയ്യുന്ന ദാസന്മാർ ഒട്ടും ഇല്ലേ?
എന്നെ യഥാർത്ഥമായി സ്നേഹിക്കുക്കുകയും, എൻറെ ആത്മാവിനെ ഗ്രഹിക്കുകയും ചെയ്യുന്ന കുറച്ചുപേരുണ്ട്. ഇവർ എൻറെ മുറിവിന് ആശ്വാസം പകരുന്നു. എൻറെ തിരുഹൃദയമാണ് അവരുടെ ഭവനം.
കർത്താവേ, അത്മായരുടെ കാര്യമോ?
അത്മായരിലും വളരെക്കുറച്ചുപേർ മാത്രമേ എന്നിലും എൻറെ ദൈവീക പരിപാലനയുടെ പ്രവർത്തികളിലും വിശ്വസിക്കുന്നുള്ളൂ. ഭൂരിപക്ഷം അത്മായരും തങ്ങളുടെ ദൈവമായ എന്നെ പരിത്യജിച്ചിരിക്കുന്നു.
എൻറെ തിരുഹൃദയത്തിൻറെ അടിത്തട്ടിൽ കുന്തമുന തറച്ചിരിക്കുന്നു. കായേൻമാരുടെ കുന്തമുനയാണ് എൻറെ രക്തം വാർന്നൊഴുകുവാൻ കാരണമാകുന്നത്. ഈ കായേൻമാരാണ് എൻറെ കഠിനമായ സഹനത്തിനു കാരണമാകുന്നത്. കർത്താവായ ഞാൻ അവിചാരിതമായ സമയത്ത് ഈ കായേൻമാരുടെ അടുക്കലെത്തും. പെട്ടെന്ന്, ആരും എന്നെ പ്രതീക്ഷിക്കാത്ത സമയത്ത്, ഞാൻ എൻറെ ആലയമായ സഭയിൽ പ്രവേശിക്കും. അതിനുള്ള ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. ഇടിമിന്നൽ പോലെ ഞാൻ ഇറങ്ങിവരും. എന്നെ സ്നേഹിക്കാത്ത എല്ലാവരോടുമൊപ്പം ജെറുസലെമിനെ ഞാൻ ശുദ്ധീകരിക്കും; അവൾ ഒരു മൺകൂനയായി തകർന്നടിയും. ഞാൻ അവളുടെ വിധിയാളനായിരിക്കും. അവളെ ഞാൻ കർക്കശമായി വിധിക്കും.
എന്നാൽ, എൻറെ പരിശുദ്ധ നാമത്തോട് വിശ്വസ്തരായിരുന്ന എല്ലാവരെയും കർത്താവായ ഞാൻ ഉയർത്തി, എൻറെ പുതിയ ജെറുസലെമിൽ നിലനിർത്തും. അവർ എൻറെ കല്പനകളും എൻറെ നിയമവും പാലിച്ചവരായതിനാൽ അവർ ഭയപ്പെടേണ്ടതില്ല.
അവർ അടിച്ചമർത്തപ്പെട്ടെങ്കിലും, എന്നോടുള്ള അവരുടെ നിലവിളികളെ എൻറെ ശത്രുക്കൾ നിശ്ശബ്ദമാക്കിക്കളഞ്ഞെങ്കിലും, ഞാൻ അവരുടെ പ്രാർത്ഥനകളും വിലാപങ്ങളും കേട്ടിരുന്നു. എൻറെ കണ്ണുകൾ ഒരിക്കലും ആ വിശുദ്ധരെ വിട്ടുപിരിഞ്ഞില്ല. അവർ എന്നെ ഭയപ്പെട്ടു. എൻറെ വചനത്തോടു വിശ്വസ്തത പാലിച്ചുകൊണ്ട് അവർ എന്നെ സ്തുതിച്ചു. എന്നെ പ്രസാദിപ്പിക്കുന്ന സൽപ്രവർത്തികൾ ചെയ്തുകൊണ്ട്, ഞാൻ അവർക്കു നൽകിയ കൃപകളും നന്മകളും അവർ മറ്റുള്ളവർക്ക് പങ്കുവച്ചു.
പ്രിയപ്പെട്ട സൃഷ്ടികളേ, നിങ്ങൾ ഒരു യുഗസന്ധ്യയിലാണ് ജീവിക്കുന്നത്. ദുഷിച്ച ജീവിതം സാധൂകരിക്കുന്നതിനുവേണ്ടിയുള്ള തങ്ങളുടെ വഞ്ചനാത്മകമായ തത്വങ്ങൾ യഥേഷ്ടം പിന്തുടരേണ്ടതിന് മതജീവിതത്തെ പരിഹസിക്കുകയും, പ്രവചനത്തിൻറെ ആത്മാവിനെ ഞെരുക്കുകയും, ദീർഘദർശികളെ നിന്ദിക്കുകയും ചെയ്യുന്ന മനുഷ്യർ ഇക്കാലത്തുണ്ടാകും.
അവരുടെ കഴിവുകൾ വികൃത ആവിഷ്ക്കാരങ്ങളായി മാറി അവരെ വഴിതെറ്റിച്ചു. തിന്മയെ സ്നേഹിക്കുന്ന അവർക്കു വിശുദ്ധി പാലിക്കാൻ സാധിക്കുന്നില്ല. മൂഢത്വത്തിൽ ആകർഷിക്കപ്പെടുന്നവരെപ്പോലെ, അവർ വഞ്ചനാത്മകമായ ആചാരങ്ങളിലേക്കും, ബ്ലാക്ക് മാസുകളിലേക്കും വലിച്ചിഴക്കപ്പെടുന്നു; സാത്താനെയാണ് അവർ ആരാധിക്കുന്നത്. അതല്ലെങ്കിൽ ഇക്കൂട്ടർ വലിയ ദുഷിച്ച ജീവിതം നയിക്കുന്നു. അവരുടെ ദുഷിച്ച ജീവിതം തന്നെ അവരെ കുറ്റംവിധിക്കുന്നു. സത്യം കാണാനും കേൾക്കാനും ചെയ്യാതിരിക്കാൻ അവർ തങ്ങളുടെ കണ്ണും ചെവിയും അടച്ചുപൂട്ടി, അവരുടെ ദൈവമായ എന്നെ അംഗീകരിക്കുവാൻ വിസമ്മതിച്ചതിനാൽ, അവരുടെ പാപം അവരെ അധഃപതനത്തിലേക്കും, അവരുടെ വ്യക്തിത്വത്തിൻറെ നാശാവസ്ഥയിലേക്കും അവരെ തള്ളിയിടുന്നു.
സുവിശേഷം പ്രഘോഷിക്കപ്പെടേണ്ട രീതിയിൽ പ്രഘോഷിക്കുന്നതിൽ വിശ്വസ്തത പുലർത്തുന്ന വളരെക്കുറച്ചുപേർ മാത്രമേ നിങ്ങളുടെ ഈ കലഘട്ടത്തിൽ അവശേഷിക്കുകയുള്ളൂ എന്ന് പറയപ്പെട്ടിട്ടുണ്ട്. തങ്ങളുടെ അവിശ്വസ്തതയാൽ എന്നെ ഒറ്റിക്കൊടുത്തുകൊണ്ട്, അനേകം പേർ യുക്തിവാദത്തിലേക്കു നിപതിക്കും. ഈ യുക്തിവാദം എൻറെ സഭയ ഒരു മരുഭൂമിയാക്കിത്തീർത്തിരിക്കുന്നു; ഇത്, അതിനെ ഉഗ്രവിഷമുള്ള അണലികൾ യഥേഷ്ടം നിവസിക്കുന്ന, ഒരു നാശകൂമ്പാരമാക്കിത്തീർത്തിരിക്കുന്നു.
എൻറെതല്ലാത്ത, സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്ന, തങ്ങളുടെ ധനമോഹത്തെ തൃപ്തിപ്പെടുത്തിക്കൊണ്ട്, ലൗകീക സിംഹാസനത്തിൽ ഉപവിഷ്ഠരായിരിക്കുന്ന എൻറെ പരിശുദ്ധ നാമത്തെ അശുദ്ധമാക്കുന്നവരെ, നിങ്ങൾ സൃഷ്ടിച്ചിരിക്കുന്ന മരുഭൂമിയിൽ വന്ന് നിങ്ങളോട് ഞാൻ വിളിച്ചു പറയുന്നു, നിങ്ങളെ ശുദ്ധീകരിക്കുന്ന ദിനത്തിനുമുമ്പു നിങ്ങൾ എൻറെ പക്കലേക്ക് വന്ന് പശ്ചാത്തപിക്കുവിൻ എന്ന്. ഈ ബലഹീന ഉപകരണത്തിലൂടെ, നിങ്ങളോടു സംസാരിക്കുന്ന എൻറെ സത്യാത്മാവിനെ, നിങ്ങൾ അടിച്ചമർത്തരുതെന്ന് കർത്താവായ ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകുന്നു. ഞാനും എൻറെ ശിഷ്യൻമാരും ഏതവസ്ഥയിലാണ് പ്രവർത്തിച്ചതെന്നും, എവിടെയാണ് ഞങ്ങൾ തലചായ്ച്ച് ഉറങ്ങിയതെന്നും എൻറെ സഭ അനുസ്മരിക്കണമെന്ന് ഞാൻ ഗൗരവായി നിങ്ങളോടു പറയുന്നു. ഞങ്ങൾക്കു വിശ്രമിക്കുഖാൻ യാതൊരു സ്ഥലവുമില്ലായിരുന്നു! കൊട്ടാരങ്ങൾ രാജാക്കൻമാർക്കുള്ളതായിരുന്നു; എനിക്കോ എൻറെ ശിഷ്യന്മാർക്കോ ഉള്ളതായിരുന്നില്ല.
കർത്താവേ, അങ്ങ് ആരെയാണ് ഉദ്ദേശിക്കുന്നതെന്നു തിരിച്ചറിഞ്ഞിട്ടുള്ളവർക്ക് ഈ ഭാഗം ശ്രവിക്കുവാൻ ഇഷ്ടമുണ്ടാവില്ല . കൂടാതെ ഈ സന്ദേശത്തെ ഞെരുക്കുന്നതിനുള്ള മറ്റൊരു കാരണമായി അവർ ഇതിനെ കാണും.
വാസ്തവമാണ്. എൻറെ വചനം ശ്രവിക്കുവാൻ ചിലർക്ക് താത്പര്യമുണ്ടാവില്ല. തങ്ങളുടെ വ്യർത്ഥാഭിമാനത്താൽ അവർ എന്നെയും എൻറെ സഭയെയും ശ്വാസം മുട്ടിച്ചു കൊല്ലുന്നു. അവരുടെ പക്ഷപാതത്താൽ എനിക്കും എൻറെ സഭയ്ക്കും ശ്വാസം മുട്ടുന്നു.
ജീവശ്വാസം നൽകുവാൻ എനിക്കു സഭയിൽ ഒരിടവുമില്ല. എൻറെ ഭവനമായ സഭയുടെ എല്ലാ ജനലുകളും അവർ അടച്ചുപൂട്ടിയിരിക്കുന്നു. എൻറെ പ്രകാശത്തിന് സഭയിൽ പ്രവേശിക്കുവാൻ കഴിയുന്നില്ല. സഭയുടെ ഉള്ളിലെ വായുമണ്ഡലം ശുദ്ധീകരിക്കുന്നതിന് സഭയ്ക്കുള്ളിൽപ്പോലും ചലിക്കുവാൻ എൻറെ ആത്മാവിന് സാധിക്കാത്ത തരത്തിൽ അവർ എല്ലാ വാതായനങ്ങളും അടച്ചിരിക്കുന്നു.
ഉറ കെട്ടുപോയ ഉപ്പുപോലെയാണ് ഈ മനുഷ്യർ. എൻറെ പ്രകാശത്തെ കടത്തിവിടാത്ത നിറപ്പകിട്ടുള്ള അലങ്കാര ഗ്ലാസ്സു ജനൽപോലെയാണ് അവർ. അവരെ വിശുദ്ധീകരിക്കുന്നതിന് എൻറെ പരിശുദ്ധിയെ അവർ അനുവദിക്കുന്നില്ല.
ഈ നാളുകളിൽ സാത്താൻറെ ആവി മൂടൽമഞ്ഞുപോലെ, താക്കോൻ ദ്വാരങ്ങളിലൂടെയും വിജാവരികളുടെ വിടവുകളിലൂടെയും സഭയ്ക്കുള്ളിലേക്കു പ്രവേശിച്ചുകൊണ്ടിരിക്കുന്നു.
നിങ്ങളുടെ പരിത്യാഗ പ്രവർത്തികളും പ്രാർത്ഥനകളും ഇരട്ടിപ്പിക്കണമെന്ന് ഞാൻ ഗൗരവപൂർവ്വം നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എന്നെ സ്നേഹിക്കുന്നവർ വളരെ വലിയ പരിഹാരപ്രവർത്തികൾ ചെയ്യേണ്ടതുണ്ട്. ഈ വർഷം സാത്താൻ തൻറെ കോപവെറിയാൽ എൻറെ സഭയ്ക്കെതിരായിട്ടുള്ള അവൻറെ പ്രവർത്തികൾ ഇരട്ടിപ്പിച്ചിരിക്കുന്നു. ഈ മരിയൻ വർഷത്തിൽ എൻറെ സഭയിലെ ഒരു വിഭാഗത്തെ അടർത്തിയെടുക്കുവാൻ അവൻ തീരുമാനിച്ചിരിക്കുന്നു. ഈ വിഭാഗിയതെക്കുറിച്ചും, സഭയോടു നിങ്ങൾ ഒട്ടിച്ചേർന്നു നിൽക്കണമെന്നും ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു.
എൻറെ കരം പിടിച്ചുകൊണ്ട് എന്നോടൊപ്പം നടക്കുക. എൻറെ വാസുലാ, എൻറെ കുരിശു വഹിക്കുന്നതിൽ എന്നോടൊപ്പം പങ്കുചേരുക. എൻറെ പ്രവർത്തികൾ പൂർത്തിയായിട്ടില്ല. കുഞ്ഞേ, കർത്താവായ ഞാൻ എൻറെ സമാധാനം നിനക്കു നൽകുന്നു. നീ സമാധാനത്തിലായിരിക്കുക. എൻറെ സാന്ന്യദ്ധ്യത്തിൽ പുഞ്ചിരിക്കണമെന്ന് നീ ഓർക്കണം. എൻറെ സാന്നിദ്ധ്യം ഒരിക്കലും വിസ്മരിക്കരുത്. കർത്താവേ, കരുണയായിരിക്കണമെ എന്ന് എന്നോടു പ്രാർത്ഥിക്കുക. ഞാൻ നിനക്ക് അനേകം കൃപാദാനങ്ങൾ നൽകിയിരിക്കുന്നതിനൽ, നീ എന്നെ പ്രസാദിപ്പിക്കുക!
അതെ, എൻറെ കർത്താവേ.
അങ്ങ് എനിക്കു വളരെയധികം കൃപാദാനങ്ങൾ നൽകിയിരിക്കുന്നു.
പരിശുദ്ധരിൽ പരിശുദ്ധനായവനേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
അങ്ങ് എനിക്കു വളരെയധികം കൃപാദാനങ്ങൾ നൽകിയിട്ടുണ്ട്. അവയെപ്പറ്റി എപ്പോഴും പ്രഘോഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങ് എനിക്കു നൽകിയിരിക്കുന്ന കൃപാദാനങ്ങൾ എണ്ണിത്തീർക്കുവൻപോലും എനിക്കു കഴിയുന്നില്ല. അങ്ങയുടെ സ്വരം ശ്രവിക്കുന്നതിന് അങ്ങ് എൻറെ ചെവികൾ തുറന്നു. മൃതരിൽനിന്ന് എന്നെ അങ്ങ് എന്നെ ഉയിർപ്പിച്ചു. അങ്ങയുടെ സ്നേഹവും വിശ്വസ്തതയും എപ്പോഴും എന്നെ കാത്തു സൂക്ഷിക്കുമാറാകട്ടെ. അങ്ങ് എനിക്കു ചെയ്തതെല്ലാം അങ്ങ് എൻറെ എല്ലാ സഹോദരങ്ങൾക്കും ചെയ്യണമെ. കർത്താവേ, അങ്ങനെ അങ്ങയുടെ നന്മകൾ അവരും പ്രഘോഷിക്കട്ടെ.
എൻറെ കുഞ്ഞേ, ഞാൻ നിങ്ങൾ എല്ലാവരേയും വിളിക്കുന്നു. നിങ്ങൾ ഓരോരുത്തരെയും ഞാൻ അന്വേഷിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കുവാൻ എന്നെ അനുവദിക്കുവിൻ. ഞാൻ നിങ്ങൾ എല്ലാവരെയും സുഖപ്പെടുത്താം.
വരൂ, ഇപ്പോൾ വിശ്രമിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ട്. ഇക്കാര്യം ഒരിക്കലും മറക്കരുത്!
29.09.1988 Confession and Communion
(മുഖ്യദൂതന്മാരായ വിശുദ്ധ മിഖായേലിൻറെയും വിശുദ്ധ ഗബ്രിയേലിൻറെയും വിശുദ്ധ റാഫേലിൻറെയും തിരുനാൾ ദിവസം.)
(ഞാൻ വിശുദ്ധ മിഖായേൽ മാലാഖയോടു പ്രാർത്ഥിച്ചു.)
(വിശുദ്ധ മിഖായേൽ മാലാഖ സംസാരിക്കുന്നു.)
അത്യുന്നതനായ ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ, എന്തെന്നാൽ അവിടുന്നു നിന്നെ മൃതരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു. സാത്താൻറെ പ്രവർത്തനങ്ങളെക്കുറിച്ചു നി എപ്പോഴും ജാഗ്രത പാലിക്കണം. കർത്താവിൻറെ മുമ്പിൽ നിന്നെത്തന്നെ ശാന്തമാക്കണം. എന്നോടു പ്രാർത്ഥിക്കുക.
(ദൂതോഛാടനത്തിന് വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന നടത്താമോ?)
അതെ. തിന്മയെ എതിരിടുന്നതിന് ഈ പ്രാർത്ഥന എത്ര ഉപകാരപ്രദമെന്ന് ദൈവത്തിൻറെ സൃഷ്ടികൾ അറിഞ്ഞിരുന്നെങ്കിൽ, അവർ എല്ലാ ദിവസവും ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുമായിരുന്നു. ദൈവത്തിൻറെ വചനം ശ്രവിക്കുവാൻ എപ്പോഴും ഒരുങ്ങിയിരിക്കുവിൻ. അത്യുന്നതന്നായ ദൈവം നിന്നെ സ്നേഹിക്കുന്നു. അവിടുത്തെ സ്തുതിക്കുവിൻ.
വിശുദ്ധ മിഖായേൽ മാലാഖയേ, തിന്മയിൽനിന്നു ഞങ്ങളെ കാത്തുരക്ഷിക്കുന്നതിന് അങ്ങേയ്ക്കു നന്ദി.
എൻറെ കർത്താവേ!
ഇതു ഞാനാണ്. നിൻറെ ചുറ്റിലും ഉള്ളത് മരുഭൂമിയാണന്ന് ഓർക്കുക.
വാസുലാ, നിൻറെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും, അവ എന്നോട് ഏറ്റുപറയുകയും ചെയ്യണം. ഞാൻ ഇപ്പോൾ നിന്നെ ശ്രവിക്കുന്നു.
(ഞാൻ എൻറെ പാപങ്ങൾ കർത്താവിനോട് ഏറ്റുപറഞ്ഞു.)
ഞാൻ നിൻറെ പാപങ്ങൾ പൂർണ്ണമായി ക്ഷമിക്കുന്നു. നിൻറെ ദേഹിയെ കളങ്കപ്പെടുത്തിയിരിക്കുന്ന നിൻറെ പാപങ്ങൾ ഞാൻ നിന്നോടു ക്ഷമിക്കുന്നു. എൻറെ സമാധാനം നിനക്കുണ്ടാകട്ടെ. എൻറെ എല്ലാ സൃഷ്ടികളോടും ഇക്കാര്യം പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
എൻറെ കല്പന ഞാൻ നിങ്ങൾ എല്ലാവർക്കും നൽകിയിട്ടുണ്ട്. എൻറെ ഈ കല്പന നിങ്ങൾ എല്ലാവരും അനുസരിക്കണം. എൻറെ സഭയിൽ നിങ്ങളെ പഠിപ്പിക്കുവാൻ ഞാൻ നിങ്ങൾക്ക് അദ്ധ്യാപകരെ നൽകിയിട്ടുണ്ട്. വിശുദ്ധ കുർബാന സ്വീകരണത്തിൽ എപ്രകാരമാണ് എന്നെ സ്വീകരിക്കേണ്ടതെന്ന് ഈ അദ്ധ്യാപകർ എല്ലാവരെയും പഠിപ്പിക്കണം. എൻറെ ശരീരവും എൻറെ രക്തവും സ്വീകരിക്കണം. നദിപോലെ എൻറെ രക്തം ചൊരിയപ്പെട്ടത് വെറുതെയല്ല. നിങ്ങൾ പാനം ചെയ്യേണ്ടതിനാണ് എൻറെ രക്തം ചൊരിയപ്പെട്ടത്. എൻറെ പുരോഹിതന്മാർ എൻറെ രക്തം നിങ്ങൾക്കു നൽകാതിരിക്കരുത്. നിങ്ങളുടെ രക്ഷയക്കുവേണ്ടിയാണ് എൻറെ രക്തം ചിന്തപ്പെട്ടത്. നിങ്ങൾ എൻറെ രക്തവും പാനം ചെയ്യണം. അതിനാൽ, എൻറെ അടുക്കൽ വന്ന് എൻറെ രക്തം പാനം ചെയ്യുക. എൻറെ രക്തം പാനം ചെയ്യുവാൻ നിങ്ങൾ കൂടുതൽ തീക്ഷ്ണമായി ആഗ്രഹിക്കും.
അന്ത്യ അത്താഴ സമയത്ത് ഞാൻ പറഞ്ഞ എൻറെ വചനം അനുസരിക്കുവിൻ. എപ്രകാരമാണ് നിങ്ങൾ എന്നെ സ്വീകരിക്കുന്നതെന്ന് ആത്മപരിശോധന നടത്തുവിൻ. നിങ്ങളെത്തന്നെ പരിശോധിക്കുവിൻ. നിങ്ങളെത്തന്നെ ശാന്തമാക്കുക. കൂടെകൂടെ പശ്ചാത്തപിക്കുകയും, കുമ്പസാരിക്കുകയും ചെയ്തുകൊണ്ട്, എന്നെ പൂർണ്ണമായി ബഹുമാനിക്കുക. ഞാൻ നിങ്ങൾക്കു കുമ്പസാരക്കാരെ നൽകിയിട്ടുണ്ട്. എൻറെ പ്രിയപ്പെട്ടവരേ, നിങ്ങൾ പുരോഹിതനോടു കുമ്പസാരിക്കുമ്പോൾ നിങ്ങൾ എന്നോടാണ് കുമ്പസാരിക്കുന്നത്. എന്നോടുതന്നെയാണ് നിങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്നത്. ഉടമ്പടിയുടെ രക്തത്തെ വിശുദ്ധിയോടെ അല്ലാതെ സ്വീകരിക്കരുത്.
എൻറെ പരിശുദ്ധ സാന്നിദ്ധ്യം അനുസ്മരിക്കുക. നമ്മൾ, നമുക്ക്?
അതെ.
നമ്മൾ, നമുക്ക്.
അതെ, പരിശുദ്ധ മാതാവേ.
(പിന്നീട്)
വാസുലാ.
വിശുദ്ധ മിഖായേൽ മാലാഖയാണോ?
അതെ, ഞാൻ തന്നെയാണ്. (വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന) ഈ പുതിയ ഭൂതാഛാടന പ്രാർത്ഥന ഉപയോഗിച്ചുകൊണ്ട്, എൻറെയും വിശുദ്ധ ഗബ്രിയേൽ മാലാഖയുടെയും റാഫേൽ മാലാഖയുടെയും തിരുന്നാൾ അനുസ്മരിക്കുക. ഈ പ്രാർത്ഥന അച്ചടിച്ച്, പ്രചരിപ്പിക്കുക. നിങ്ങളുടെ ഈ കാലഘട്ടത്തിന് ഈ പ്രാർത്ഥന അത്യധികം ആവശ്യമാണ്. അത്യുന്നതനായ ദൈവത്തിൻറെ ഹിതമാണ് ഞാൻ അനുസരിക്കുന്നത്. ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ.
ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ. കർത്താവ് സ്തുതിക്കപ്പെടട്ടെ.
എൻറെ കുഞ്ഞേ, കർത്താവായ ഞാനാണിത്. ഈ പ്രാർത്ഥന പ്രാർത്ഥിക്കുമ്പോൾ എപ്പോഴും ജാഗ്രതപാലിക്കുവിൻ! എന്നെ നീ ശ്രവിക്കുന്നതിനാൽ കർത്താവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരിക്കലും സംശയിക്കരുത്, ഞാൻ നിൻറെ ദേഹിയെ പരിപോഷിപ്പിക്കും. വരൂ, എന്നോട് ഒന്നായിത്തീരുക.
നമ്മൾ, നമുക്ക്.
എന്നേക്കും.
എന്നെന്നേയ്ക്കും.
ആമ്മേൻ.
നമ്മൾ, നമുക്ക്.
എന്നേയ്ക്കും.
എന്നെന്നേയ്ക്കും.
എന്നേയ്ക്കും ആമ്മൻ.
പരിശുദ്ധ മറിയമേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു.
30.09.1987 Distribute My Message
(ഒരു ഫ്രിമേസൻ അംഗത്തിൻറെയും ഒരു യഹോവ സാക്ഷിയുടെയും സംമ്പൂർണ്ണ മാനസാന്തരത്തിനുവേണ്ടി ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ. ഇതിനു മുമ്പുണ്ടായിട്ടുള്ള എല്ലാ മാനസാന്തരങ്ങളെ പ്രതിയും ഈ അടുത്ത കാലത്ത് സംഭവിച്ച മാനസാന്തരത്തെപ്രതിയും ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ.)
(യേശു എന്ന നാമവും ഒരു ഹൃദയവും എൻറെ രക്തത്താൽ ഒരു ത്യാഗമെന്ന രീതിയിൽ ഞാൻ എഴുതിയിരിക്കുന്നു.)
ജനലക്ഷങ്ങൾ അങ്ങയിലേക്കു തിരിച്ചുവരാനിടയാകട്ടെ.
കർത്താവേ?
ഇതു ഞാനാണ്. നിൻറെ ത്യാഗം എന്നെ പ്രസാദിപ്പിച്ചു. ഞാൻ നിങ്ങളുടെ ഇടയനാണ്; എൻറെ ആടുകളെ ഒന്നിച്ചുകൂട്ടുവാനും അവയെ സംരക്ഷിക്കുവാനും ഞാനിതാ വരുന്നു. എൻറെ ആടുകൾക്കു തിറ്റകൊടുക്കുക. എൻറെ സന്ദേശം പ്രചരിപ്പിക്കുക.
വരൂ, സ്നേഹത്തിൽ നീയും ഞാനും; ഞാനും നീയും.
05.10.1988 Return and Repent-Allow My Spirit to Grow in You
എൻറെ കർത്താവേ?
ഇതു കർത്താവായ ഞാനാണ്. നിങ്ങൾ എല്ലാവരെയും നിത്യമായ സ്നേഹത്താൽ സ്നേഹിക്കുന്ന കർത്താവാണ് ഞാൻ. നിങ്ങളോടുകൂടെ എപ്പോഴും സന്നിഹിതനാണ് ഞാൻ.
കാലത്തിൻറെ ആരംഭം മുതൽ എൻറെ മക്കൾ പാപത്തിൽ നിപതിക്കുമ്പോഴൊക്കെയും, കർത്താവായ ഞാൻ, വളരെ ദുർബലരായ മനുഷ്യരിലൂടെ ഇറങ്ങിവന്ന് , അവർക്കു മുന്നറിയിപ്പു നൽകുകയും, അവരെ എന്നിലേക്കു തിരിച്ചുകൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. ദൈവമായ ഞാൻ എപ്പോഴും ഇതേരീതിയിലാണ് പ്രവർത്തിച്ചിട്ടുള്ളത്.
പാറകളെ തകർക്കുന്ന ഒരു ഇരുമ്പുകൂടംപോലെ ഞാൻ ഇറങ്ങിവന്നിരുന്നു; എൻറെ സൃഷ്ടികളുടെ ഹൃദയങ്ങളെ പൊതിഞ്ഞിരുന്ന ഹൃദയ കാഠിന്യത്തെ തകർക്കുവാൻ വേണ്ടി. എൻറെ സൃഷ്ടികൾക്ക് എൻറെ സഹായം അത്യാവശ്യമുള്ളപ്പോൾ, അല്ലെങ്കിൽ അവർ സാത്താൻറെ കവാടംവരെ എത്തക്കവിധത്തിൽ പാപത്തിൽ നിപതിച്ചപ്പോൾ ഞാൻ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.
എൻറെ വാസുലാ, സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ സന്ദേശത്തിലൂടെ ഞാൻ എല്ലാവരെയും വിളിക്കുന്നു. നിങ്ങൾ പശ്ചാത്തപിച്ചുകൊണ്ട് എൻറെ അടുക്കലേക്കു മടങ്ങി വരുന്നതിനുവേണ്ടി വലിയ വേദനയോടെ നിങ്ങളെ ഞാൻ കരഞ്ഞു വിളിച്ചുകൊണ്ടിരിക്കുന്നു. ഈ മരുഭൂമിയിൽ ഞാൻ കരഞ്ഞു നിലവിളിക്കുന്നു. എന്നാൽ, എൻറെ ശബ്ദം ശൂന്യതയിൽ മുഴങ്ങി മടങ്ങിവരുന്ന ഒരു പ്രതിധ്വനിയെപ്പോലെയാണ് കേൾക്കുന്നത്. ഞാൻ നിങ്ങളെ സൗഖ്യപ്പെടുത്തേണ്ടതിനു നിങ്ങൾ എൻറെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ എന്നു ഞാനാശിക്കുന്നു!
ശേഷിക്കുന്ന എൻറെ പുഷ്പങ്ങളെ അന്വേഷിച്ചുകൊണ്ട് ഞാൻ ഈ മഹാ മരുഭൂമിയിലേക്ക് ഇറങ്ങിവരുന്നു. എന്നാൽ, എൻറെ കാലുകൾ ഒന്നൊന്നായി പാറകളെയൊണ് തട്ടിത്തടയുന്നത്. വലിയ പ്രത്യാശയോടെ ഞാൻ ചുറ്റും നോക്കുന്നു. എന്നാൽ, എന്നെയും എന്നെ സ്നേഹിക്കുന്ന വളരെക്കുറച്ചാളുകളെയും കുത്തിമുറിവേല്പിക്കുന്ന മുള്ളുകളും ഞെരിഞ്ഞിലുകളും മാത്രമാണ് ഞാൻ കാണുന്നത്.
ഞാൻ സ്നേഹം അന്വേഷിക്കുന്നു; എന്നാൽ എനിക്കു കിട്ടുന്നത് വെറുപ്പാണ്. എന്നെ ആശ്വസിപ്പിക്കുവാൻ ഞാൻ ആരെയെങ്കിലും അന്വേഷിക്കുന്നു; എന്നാൽ ഞാൻ ആരെയും കാണുന്നില്ല. സഹതാപത്തിനുവേണ്ടി ഞാൻ ദാഹിക്കുന്നു; എന്നാൽ എനിക്കു ലഭിക്കുന്നത് പരിഹാസം മാത്രമാണ്. ഈ തലമുറയിൽ സ്നേഹവും പ്രത്യാശയും വിശ്വാസവും ഞാൻ കണ്ടെത്തുന്നില്ല. കാരണം, അവർ എന്നെ ആരാധിക്കുന്നത് നിർത്തിയിരിക്കുന്നു. എൻറെ എല്ലാ ഭയങ്ങളും യാഥാർത്ഥ്യമായിരിക്കുന്നു!
ഓ വിശ്വാസമില്ലാത്ത കാലഘട്ടമേ! പ്രത്യാശയില്ലാത്ത കാലമേ! സ്നേഹമില്ലാത്ത കാലമേ! എന്നെ ആരാധിക്കുന്നത് നിങ്ങൾ അവസാനിപ്പിച്ചിരിക്കുന്നു. എൻറെ പരിശുദ്ധനാമം നിങ്ങളെ സംബദ്ധിച്ച് യാതൊരു പ്രസക്തിയുമില്ലാത്തതായി! എൻറെ നാമം നിങ്ങൾക്ക് അർത്ഥമില്ലാത്തതായി!
നിങ്ങൾ എൻറെ മാർഗ്ഗങ്ങൾ പിന്തുടർന്ന്, എൻറെ ആഹ്വാനം ശ്രവിച്ചിരുന്നെങ്കിൽ, നിങ്ങളുടെ ജീവിതം ഇങ്ങനെ ഒരു മരുഭൂമിയാവുകയില്ലായിരുന്നു.
എന്നെ സ്നേഹിക്കുന്നവരോടു ഞാൻ പറയുന്നു, എന്നെ സ്നേഹിക്കാത്തവർക്കുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുവിൻ.
നിങ്ങളുടെ പൂർവ്വീകർ എതിർപ്പിൻറെ കാലത്ത്, മരുഭൂമിയിലെ പ്രലോഭനങ്ങളുടെ നാളുകളിൽ ചെയ്ത തെറ്റുകൾ നിങ്ങൾ ആവർത്തിക്കരുത്.
ഒരു കാലത്ത് സമൃദ്ധമായിരുന്ന എൻറെ പച്ചപ്പുൽത്തകിടി ഇപ്പോൾ ശൂന്യമായി മരുഭൂമിപോലെ കിടക്കുന്നു. എൻറെ ചെറിയ ആട്ടിൻ കൂട്ടത്തെ അവരുടെതന്നെ ഇടയന്മാർ അടിച്ചു ചിതറിച്ചു കളഞ്ഞു.
എന്നെ എന്തിനു പ്രകോപിപ്പിക്കുന്നു? എന്തിന്? എന്നെ തിരസ്ക്കരിച്ച ഓരോ തലമുറയും ശിക്ഷിക്കപ്പെട്ടു. എന്നാൽ, നിങ്ങളുടെ മനസ്സുകൾ ദുഷിച്ചതാണ്. നിങ്ങൾ നിങ്ങളെത്തെന്നെ വഞ്ചിക്കുന്നത് നിർത്തുന്നില്ല. ഫരിസേയേന്മാരേക്കാൾ മെച്ചപ്പെട്ടവരാണ് നിങ്ങളെന്ന് നിങ്ങൾ കരുതുന്നു. നിങ്ങൾ ഇപ്രകാരം പറയുന്നു: “ഞങ്ങൾ ഫരിസേയന്മാരുടെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ അവരുടെ ദുഷിച്ച പ്രവർത്തികളിൽ ഞങ്ങൾ പങ്കുചേരുമായിരുന്നില്ല. ഞങ്ങളുടെ വിശ്വാസം ഞങ്ങളെ രക്ഷിക്കുമായിരുന്നു!”
ഇന്നു ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ഭൂമിയിൽ ശരീരത്തോടെ നിങ്ങളുടെ ഇടയിൽ വസിച്ചിരുന്ന കാലത്ത് നിങ്ങൾ എന്നെ സ്വീകരിച്ചതുപോലെ തന്നെയല്ലേ നിങ്ങൾ ഇപ്പോഴും എന്നെ സ്വീകരിക്കുന്നത്. നിങ്ങളിൽ പലരും എൻറെ സന്ദേശങ്ങൾ എന്താണെന്ന് അറിയുന്നതിനുമുമ്പേതന്നെ അവയെ കുറ്റംവിധിച്ചു തിരസ്ക്കരിച്ചു!
മകളേ, അവർ കാത്തിരുന്ന മിശിഹാ ഞാനാണെന്ന് അവരോടു പറയുവാൻ അവരുടെ മരുഭൂമിയിൽ അവരുടെ അടുക്കലേക്കു ഞാൻ വന്നു. എന്നാൽ, അവർ എന്നെ വിശ്വസിച്ചില്ല; എന്നെ അവർ തിരസ്ക്കരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു; അവർ എന്നെ ക്രൂശിൽ തറച്ചുകൊന്നു.
ഇന്നു നിങ്ങളുടെ അന്ധകാരാവസ്ഥയിലേക്ക് എൻറെ പരിശുദ്ധാത്മാവ് കടന്നുവരുന്നു. എന്നാൽ നിങ്ങളുടെ അനുസരണക്കേടും, നിങ്ങളുടെ ഉള്ളിൽ അടിഞ്ഞുകൂടിക്കിടക്കുന്ന പാപത്തോടുള്ള ആകർഷണവും നിമിത്തം പരിശുദ്ധാത്മാവിൻറെ പ്രവർത്തികളെ ഗ്രഹിക്കുവാൻ നിങ്ങൾക്കു കഴിയുന്നില്ല.
നിങ്ങളുടെ ഈ കാലഘട്ടത്തിലെ ഊഷരാവസ്ഥ മറ്റേത് ഊഷരാവസ്ഥകളെയും മറികടന്നിരിക്കുന്നു. അവരെ പ്രകാശിപ്പിക്കുന്നതിനായി എൻറെ പരിശുദ്ധാത്മാവ് ഇറങ്ങി വരുമ്പോൾ എന്തുകൊണ്ട് അവർ അസ്വസ്തരാവുകയും, ആശ്ചര്യപ്പെടുകയും, ശല്യമായി കരുതുകയും ചെയ്യുന്നു. അവരുടെ മന്ദത അവരുടെ ഊഷരാവസ്ഥയെ അതിതീവ്രമാക്കുകയും, പാറക്കുമ്പാരമാക്കുകയും ചെയ്തു. എൻറെ ശേഷിക്കുന്ന പുഷ്പങ്ങളെ ഈ കലഹപ്രിയരായ ജനങ്ങൾ ചവുട്ടിമെതിക്കുന്നതു കാണുമ്പോൾ എനിക്കു ശ്വാസം മുട്ടുന്നു!
നിങ്ങളുടെ പരിശുദ്ധ മാതാവ് എൻറെ കരത്തെ തടഞ്ഞിട്ടില്ലായിരുന്നില്ലെങ്കിൽ, എൻറെ അഗാധമായ കരുണ ഇല്ലായിരുന്നെങ്കിൽ, നീതി പുലർത്തുന്ന ദൈവമായ ഞാൻ അവരെ ഏറെക്കാലം മുമ്പേ ശിക്ഷിക്കുമായിരുന്നു. എന്തെന്നാൽ, ഈ തലമുറ ഒരു പുതിയ സോദോം ഗോമോറാ തങ്ങളുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നു.
അവരുടെമേൽ നിപതിച്ചുകൊണ്ടിരിക്കുന്ന അനർത്ഥങ്ങൾ ഞാൻ അയക്കുന്നതാണെന്ന് അവർ വിശ്വസിക്കുന്ന നിലയിലേക്ക് അവർ എത്തിയിരിക്കുന്നു. എന്നാൽ, തിന്മ തിന്മയെത്തന്നെ ആകർഷിക്കുന്നെന്നും, അവർ അവരുടെ പ്രവർത്തികളുടെ ഫലമാണ് അനുഭവിക്കുന്നതെന്നും അവർ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല.
എന്നെ സ്നേഹിക്കുന്ന എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു: എനിക്കെതിരെയുള്ള അവരുടെ കലാപം അവസാനിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുക; പ്രാർത്ഥിക്കുക; പ്രാർത്ഥിക്കുക. എൻറെ സുഹൃത്തുക്കൾ ചെയ്തുകൊണ്ടിരിക്കുന്ന സത്പ്രവർത്തികൾ വീണ്ടും തുടർന്നുകൊണ്ടുപോകുന്നതിന് ഞാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. എൻറെ സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന എല്ലാവരെയും ഞാൻ അനുഗ്രഹിക്കുന്നു.
അവസാനം വരെ എന്നിൽ വിശ്വസിക്കുക. നിങ്ങൾ എല്ലാവരെയും ബോധജ്ഞാനത്തിൻറെ എൻറെ പരിശുദ്ധാത്മാവ് പ്രബോധിപ്പിച്ചു പ്രകാശിപ്പിക്കുന്നതിനായി നിങ്ങൾ പ്രാർത്ഥിക്കുവിൻ.
എൻറെ തിരുലിഖിതങ്ങൾ എത്രകാലം അവർ ഗ്രഹിക്കാതിരിക്കും? എത്രകാലം എൻറെ രഹസ്യങ്ങളെ അവർ തിരസ്ക്കരിക്കും? സുഭാഷിതങ്ങളിൽ എൻറെ ജ്ഞാനസൂക്തങ്ങൾ കണ്ടെത്തുക; അവയെ ഗ്രഹിക്കുക. എൻറെ ജ്ഞാനസൂക്തങ്ങൾ ഗ്രഹിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ, ഗ്രഹണശേഷി പ്രദാനം ചെയ്യുന്ന എൻറെ പരിശുദ്ധാത്മാവ് നിങ്ങളിൽ ഇറങ്ങിവരുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. എൻറെ ജ്ഞാന ഗ്രന്ഥങ്ങളിൽ എൻറെ അനേകം നിഗൂഢരഹസ്യങ്ങൾ മറഞ്ഞുകിടക്കുന്നു.
സ്നേഹം സ്നേഹമായി മടങ്ങിവന്ന് നിങ്ങളുടെ ഇടയിൽ വസിക്കുമെന്ന് ഞാൻ നിങ്ങളോടു വാഗ്ദാനം ചെയ്യുന്നു. എൻറെ ആലയമായ സഭയെ ഞാൻ പുനഃരുദ്ധരിക്കും. ഒരു പുതിയ ജെറുസലെമിനെ - സത്യസന്ധതയുള്ള ഒരു വിശ്വസ്ത നഗരത്തെ ഞാൻ നിങ്ങൾക്കു നൽകും. എന്തെന്നാൽ, നീതി വിജയം വരിക്കും. വരൂ, എൻറെ വിളവെടുപ്പ് ശേഖരിക്കൂ. ഞാൻ രഹസ്യമായി തയ്യാറാക്കിയ ഈ വിളവെടുപ്പു ശേഖരിക്കൂ. എൻറെ പ്രവർത്തനങ്ങളെ സ്വീകരിച്ച് അവയെ പ്രചരിപ്പിക്കുക. അതു മരുഭൂമിയിലെ ഉഷ്ണക്കാറ്റിനെ ശാന്തമാക്കും. അതു വരണ്ട ഭൂമിയെ ജലസേചിതമാക്കും. അങ്ങനെ അത് ഈ ഊഷരഭൂമിയിൽ ജീവൻ തിരികെക്കൊണ്ടുവരും. എൻറെ വാസുലാ, എൻറെ തിരിച്ചുവരവിനുവേണ്ടി പ്രാർത്ഥിക്കുക.
ദൈവമേ, അങ്ങനെയാവട്ടെ. കർത്താവേ, വരണമേ! കർത്താവേ, ഞങ്ങളുടെ അടുക്കലേക്കു വരണമെ.
അതെ, ഞാൻ ഉടൻ മടങ്ങി വരും. എൻറെ മടങ്ങിവരവ് വിദൂരമല്ല. എൻറെ തിരിച്ചുവരവിനുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരോടും പറയുവിൻ. കർത്താവായ യേശു ക്രിസ്തുവായ, നിങ്ങളുടെ രക്ഷകനായ ഞാൻ നശിപ്പിക്കപ്പെട്ടതിനെയും, ഇനിയും നശിപ്പിക്കപ്പെടാതിരിക്കുന്നതിനെയും പുനഃസ്ഥാപിക്കും. എൻറെ സഭയെ ഞാൻ പൂർണ്ണമായി പുനഃരുദ്ധരിക്കുന്നതിനുമുമ്പ് സഭ വലിയ കഷ്ടതകൾ അഭിമുഖീകരിക്കേണ്ടി വരുമെന്നുള്ള കാര്യം നിങ്ങൾ വിസ്മരിക്കരുത്.
അതിനാൽ കുഞ്ഞേ, എൻറെ എഴുത്തുപലകയായി നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ കുരിശ് നിങ്ങളുടെ കർത്താവായ എന്നോടൊപ്പം പങ്കുവയ്ക്കുക. നമ്മൾ, നമുക്ക് എന്നേക്കും.
അതെ, കർത്താവേ.
നമ്മൾ, നമുക്ക്.
അതെ, എൻറെ പരിശുദ്ധ മാതാവേ, നമ്മൾ, നമുക്ക് എന്നേക്കും.
(എന്നെ സന്ദർശിച്ച ഒരു ഗ്രൂപ്പിനുവേണ്ടി നൽകപ്പെട്ട സന്ദേശം.)
എൻറെ നിറഞ്ഞുകവിഞ്ഞൊഴുകുന്ന സ്നേഹം നിങ്ങൾ ഓരോരുത്തരെയും അന്വേഷിക്കുന്നു. ഞാൻ നിങ്ങളിൽനിന്ന് അകലെയല്ല. നമ്മൾ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു…. നമ്മൾ ഒരുമിച്ച് കാര്യങ്ങൾ ചെയ്യുന്നു… അതിനാൽ, എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക. നിങ്ങൾ എൻറെ അടുക്കലേക്കു തിരിച്ചുവരുക; ഞാനും നിങ്ങളുടെ അടുക്കലേക്കു തിരിച്ചുവരും.
(നിങ്ങൾ എൻറെ അടുക്കലേക്കു മടങ്ങി വരുവിൻ. മലാക്കി 3:7)
നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നിങ്ങളിൽ പലരും എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയും. എന്നെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. നിങ്ങളുടെ ഉള്ളിൽ വളരുവാൻ എൻറെ ആത്മാവിനെ അനുവദിക്കുക. കുഞ്ഞുങ്ങളേ, എൻറെ കരം പിടിച്ച് എന്നെ പിന്തുടരുവാൻ തയ്യാറാവുക.
ഈ ലോകത്തിനു നഷ്ടപ്പെട്ടിരിക്കുന്ന എൻറെ സമാധാനം യേശുവായ ഞാൻ നിങ്ങൾക്കു നൽകുന്നു. ഞാൻ നിങ്ങളെ ഒരിക്കലും പരിത്യജിച്ചിട്ടില്ല. കാലത്തിൻറെ അവസാനം വരെ ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതല്ലേ? എൻറെ പരിശുദ്ധ സാന്നിദ്ധ്യത്തിൽ വിശ്വസിക്കുക. ഇപ്പോൾ എൻറെ സാന്നിദ്ധ്യത്തിൽ വിശ്വസിക്കുക. എന്തെന്നാൽ, ഈ വെളിപ്പെടുത്തലുകൾ എൻറെ അധരങ്ങളിൽനിന്നു പുറപ്പെടുന്നവയാണ്. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു, വരൂ.
10.10.1988 Love will Return as Love.
യേശുവേ?
ഇതു ഞാനാണ്.
കർത്താവിനു സ്തുതി.
മകളേ, നീ എന്നിൽ അർപ്പിക്കുന്ന വിശ്വസത്തെപ്രതി ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ ആകുലപ്പെടണ്ടാ. എന്നിൽ ആശ്രയിക്കുക. നിങ്ങൾ എല്ലാവരെയും അന്വേഷിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന, എന്നാൽ അനേകർ നിന്ദിക്കുന്ന എൻറെ ഈ ഹൃദയത്തെ ശ്രവിക്കുക.
മകളേ, എൻറെ ശക്തി ഞാൻ നിനക്കു നൽകുന്നതിനുവേണ്ടി നീ കൂടെക്കൂടെ എന്നോടു പ്രാർത്ഥിക്കുക. എൻറെ ശക്തി ഞാൻ നിനക്ക് എപ്പോഴും നൽകും. എൻറെ മടങ്ങി വരവിനുവേണ്ടി, എന്നോടൊപ്പം ഈ പ്രാർത്ഥന ചൊല്ലുക:
“കർത്താവേ, വരിക! ഞങ്ങളുടെ അടുക്കലേക്കു മടങ്ങി വരുക. ഈ മരുഭൂമിയിൽനിന്നുള്ള ഞങ്ങളുടെ ദുഃഖഭരിതമായ നിലവിളികൾ കേൾക്കണമെ. ഞങ്ങളുടെ ദാഹം അനുഭവിച്ചറിയണമെ. ഞങ്ങളുടെമേൽ കരുണയുണ്ടാകണമെ. ഞങ്ങളിലേക്കു മടങ്ങി വരണമെ. അങ്ങു വന്ന് സകല ദുഷ്ടതയേയും തുടച്ചുനീക്കണമെ. തൽസ്ഥാനത്ത് സ്നേഹത്തെ പുനഃസ്ഥാപിക്കണമെ. അമ്മേൻ.”
നിങ്ങളുടെ ഈ പ്രാർത്ഥനയ്ക്കു ഞാൻ മറുപടി നൽകുന്നത് നിങ്ങൾ കേൾക്കും. സ്നേഹമായ ഞാൻ സ്നേഹമായിത്തന്നെ നിങ്ങളുടെ അടുക്കലേക്കു മടങ്ങി വരും. എൻറെ പ്രിയപ്പെട്ടവരേ, ക്ഷമയോടെ കാത്തിരിക്കുവിൻ. ഞാൻ നിങ്ങളുടെ അടുക്കലേക്കു മടങ്ങി വരും.
ജാഗ്രതയോടെയിരിക്കുക; കരുതലോടെ തയ്യാറായിരിക്കുക; എന്തെന്നാൽ, എൻറെ മടങ്ങിവരവ് അപ്രതീക്ഷിതമായി പെട്ടെന്നായിരിക്കും. അതിനാൽ, തയ്യാറായിരിക്കുക.
പശ്ചാത്തപിക്കുക; നിർമ്മലമായ ഹൃദയത്തോടെ നിങ്ങളുടെ കർത്താവായ എന്നെ നോക്കുക. അപ്പോൾ ഭൂമിയിലെ യാതൊരു നിഴലും നിങ്ങളെ ഭയപ്പെടുത്തുകയില്ല. അപ്പോൾ, അന്ധകാരത്തിൻറെ മണിക്കൂർ നിങ്ങളെ പരിഭ്രാന്തരാക്കുകയില്ല. മരണത്തിൻറെ നിശ്ശബ്ദമായ ആ മണിക്കൂറിൽ നിങ്ങൾക്കു ദുഃഖമോ ആകുലതയോ ഉണ്ടാകുകയില്ല.
അതിനാൽ എന്നെ ശ്രവിക്കുക. എൻറെ വചനങ്ങൾ ശ്രവിക്കുക. അന്ധകാരത്തിൻറെ ഈ മണിക്കൂർ എൻറെ സർവ്വ സൃഷ്ടികളുടെയുംമേൽ വന്നിറങ്ങുമ്പോൾ എൻറെ വചനം നിങ്ങൾക്കു ആശ്വാസമേകുന്നതാണ്.
ആ മണിക്കൂർ നിങ്ങളിൽനിന്നു വളരെ വിദൂരത്തല്ലെന്നു ഞാൻ വളരെ ഗൗരവത്തോടെ പറയുന്നു. സ്നേഹമായ ഞാൻ എന്നെ സ്നേഹിക്കുന്ന എല്ലാവരെയും എൻറെ അടുക്കലേക്ക് ആകർഷിക്കും. അവരുടെ ഭയം ഞാൻ കുറയ്ക്കും. എൻറെ സ്നേഹത്താൽ അവരെ ഞാൻ മറയ്ക്കും. എൻറെ ഹൃദയംകൊണ്ട് ഞാൻ അവരെ സമാശ്വസിപ്പിക്കും. അവർ എന്നിൽ അവരുടെ അഭയസങ്കേതം കണ്ടെത്തും.
ഒട്ടും ഒരുക്കമില്ലാതിരിക്കുന്നവർക്കും, എന്നെ ഒരിക്കലും സ്നേഹിക്കാതിരിക്കുന്നവർക്കും ഹാ ഭുരിതം! അവർ തങ്ങളുടെ ദുഷ്ടതയിൽത്തന്നെ മരിക്കും. അവരുടെ പാപങ്ങളുടെ ഭാരത്തിൽ അവർ ശ്വാസംമുട്ടി പൊടിയിൽ കിടക്കേണ്ടിവരും! എന്തെന്നാൽ, കറുത്ത വേഷം ധരിക്കുന്ന, പ്രകാശത്തിന് എതിരായ രണ്ടാമത്തെ ഡ്രാഗണിൻറെ സഹായത്താൽ എൻറെ പരിശുദ്ധനാമത്തെ അവർ അശുദധമാക്കി.
സൃഷ്ടിയേ, ബുദ്ധിഹീനമായ മനസ്സുള്ള സൃഷ്ടിയേ, നിന്നോട് എനിക്ക് എത്രയധികം സഹതാപം തോന്നുന്നു. നീ എൻറെ നേർക്കു ദയ യാചിച്ച് ഒന്നുനോക്കുക മാത്രം ചെയ്യുക; ഞാൻ നിന്നെ തിന്മയിൽനിന്നു വിമോചിപ്പിക്കും. നിൻറെ ജനനം മുതൽ നീ ദൈവവിശ്വാസമില്ലാത്തവനാണെന്ന് ഞാൻ അറിഞ്ഞിരുന്നു. എങ്കിലും, എല്ലാം മറന്ന് നിന്നോടു സംസാരിക്കാൻ ഞാൻ സന്നദ്ധനാണ്. നിൻറെ നാഭി നാഡി ഇപ്പോഴും എന്നോടു ബന്ധിക്കപ്പെട്ടിരിക്കുന്നു.
നിനക്കു തെറ്റുപറ്റിപ്പോയി എന്നു നീ എന്നോടു പറഞ്ഞാൽ, ഇനിമേൽ പാപം ചെയ്യുകയില്ലെന്ന് എന്നോടു പറഞ്ഞാൽ, സ്നേഹമായ ഞാൻ നിന്നെ രക്ഷിക്കും.
എൻറെ കുഞ്ഞേ, എൻറെ കരുണ മുൻകൂട്ടി ഉറപ്പാക്കിയിരിക്കുന്നു. ഇനിമേൽ എന്നെ നീ പ്രകോപിപ്പിക്കരുത് . എൻറെ അടുക്കലേക്കു മടങ്ങി വരുവിൻ; തീർച്ചയായും ഞാൻ എൻറെ സമാധാനം നിനക്കു നൽകും.
മകളേ, വരൂ. നിൻറെ കരം എനിക്ക് ഉപയോഗിക്കുവാൻ നീ അനുവദിച്ചതിന് ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു! മകളേ, ഞാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്നു. എപ്പോഴും എന്നെ വിളിക്കുക. നിൻറെ സ്നേഹത്താൽ എന്നെ തലോടുക. എന്നെ സന്തോഷിപ്പിക്കുക. എൻറെ വേദന കുറയ്ക്കുക. എന്നെ സ്നേഹിച്ചുകൊണ്ട് എൻറെ ക്രോധം ശമിപ്പിക്കുക. നിൻറെ ഒന്നുമില്ലായ്മ നിമിത്തം ഞാൻ നിന്നെ എൻറെ ആലയത്തിൽ തുടരുവാൻ അനുവദിക്കുന്നു. അതിനാൽ ഒന്നുമില്ലായ്മയായിത്തന്നെ നിലകൊള്ളുക. എൻറെ സമാധാനം ഞാൻ നിനക്കു നൽകുന്നു. നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
എൻറെ സാന്നിദ്ധ്യം പരിശുദ്ധമാണ്.
11.10.1988 Read How My Spirit Works- 1 Cor. 12:1-11 My Cup of Justice is brimming over
സമാധാനം നിന്നോടുകൂടെ!
ദൈവത്തിനു മഹത്ത്വം ഉണ്ടായിരിക്കട്ടെ.
ഈ ദൈവിക സന്ദേശം വെളിപ്പെടുത്തുവാൻ ആരംഭിച്ച നാൾ മുതൽ ഞാൻ നിന്നോടു പറഞ്ഞിരുന്നു, എൻറെ സഭ നാശാവസ്ഥയിലാണെന്ന്; ഈ നശിച്ച അവസ്ഥയിൽ അണലി പാമ്പുകൾ അതിൻറെ അഗാധതലങ്ങളിൽ അതിൻറെ മാളങ്ങൾ ഉണ്ടാക്കിയിരിക്കുന്നെന്ന്.
അല്ലയോ വാസുലാ, ഞാൻ എത്രയധികം സഹിക്കുന്നു. എൻറെ അതിപവിത്രമായിരിക്കുന്ന സഭയിൽ, ദേവാലയത്തിൽ, പരിശുദ്ധ കുദാശകളെ വളഞ്ഞുചുറ്റിയിരിക്കുന്ന പാമ്പുകളെ വലിച്ചു പുറത്തെടുത്ത് എൻറെ ദേവാലയത്തിൽനിന്ന് എറിഞ്ഞുകളയുന്നതിന് എനിക്കു വരേണ്ടിവരും.
എൻറെ മകളേ, ഈ ഭീകരമായ മരുഭൂമിയിൽ ജീവിക്കുന്നതും, അതിനാൽ ചുറ്റപ്പെട്ടിരിക്കുകയും ചെയ്യുന്നത് എത്രയോ ബുദ്ധിമുട്ടുള്ളതും ഭീതിജനകവുമാണ്.
എങ്കിലും, എന്നെ സ്നേഹിച്ചുകൊണ്ട് എൻറെ പരിശുദ്ധ നാമത്തെ സ്നേഹപൂർവ്വം ആരാധിക്കുന്നവരുടെ സമീപത്ത് ഞാനുണ്ട്.
ഞാൻ അനന്തമായ സമ്പത്താണെന്ന് എൻറെ സ്വർഗ്ഗീയ പ്രവർത്തികളെ ചവുട്ടിമെതിക്കുന്ന എല്ലാവരെയും ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ സൃഷ്ടികൾ എനിക്കെതിരെ കലാപത്തിനിറങ്ങുന്നത് ഞാൻ കാണുമ്പോഴെല്ലാം എൻറെ വചനം പ്രഘോഷിക്കുവാൻ എൻറെ സന്ദേശവാഹകരെ ഞാൻ അയച്ചിരുന്നു. എന്തെന്നാൽ, പാപമാകുന്ന കലാപം നിങ്ങൾ വസിക്കുന്ന ദേശത്തെ ഒരു മരുഭൂമിയാക്കിമാറ്റും. നിങ്ങളുടെ പൂർവ്വീകർ എനിക്കെതിരെ പാപം ചെയ്ത് കലാപകാരികളായെങ്കിലും, അവരുടെ പാപങ്ങൾ ഈ തലമുറയുടെ പാപത്തോളം ഗുരുതരുല്ലായിരുന്നു. അവരുടെ സംശയങ്ങൾ പ്രധാനമായും ഞാൻ എൻറെ തിരഞ്ഞെടുക്കപ്പെട്ട ദൂതൻമാർക്ക് എൻറെ വചനം നൽകുന്നുണ്ടെന്ന കാര്യത്തിലായിരുന്നു അവരുടെ സംശയം.
എൻറെ കുഞ്ഞേ, ഇന്ന് എൻറെ സഭയിൽ എനിക്കു പുരോഹിത ശുശ്രൂഷകരുണ്ട്. അവർ എന്നിൽ വിശ്വസിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, നിങ്ങളുടെ കാലഘട്ടങ്ങളിൽ ഞാൻ നൽകുന്ന, എൻറെ പരിശുദ്ധാത്മാവിൽനിന്നു പുറപ്പെടുന്ന, എൻറെ ദൈവീക പ്രവർത്തികളെ അവർ നിരാകരിക്കുന്നു. അവരുടെ ആത്മീയ വരൾച്ച അവരെത്തന്നെ കുറ്റംവിധിക്കുന്നു. ന്യായവിധിദിവസം ഞാൻ അവരെ കർക്കശമായി വിധിക്കും.
എൻറെ ആത്മാവ് എപ്രകാരം പ്രവർത്തിക്കുന്നു, ഞാൻ തിരഞ്ഞെടുത്തവർക്ക് നൽകുന്ന ദാനങ്ങളെ എപ്രകാരം ഞാൻ അനുഗ്രഹിക്കുന്നു എന്നകാര്യം ഗ്രഹിക്കുന്നതിനുവേണ്ടി ഈ മനുഷ്യർ തിരുവചനങ്ങളിലേക്കു തിരിഞ്ഞ് അവ വായിക്കണം. അവയെല്ലാം എന്നിൽ നിന്നാണ് വരുന്നത്.
എൻറെ മകളേ, നീയും ഞാനും, ഞാനും നീയും ഈ മരുഭൂമിയിലൂടെ കടന്നുപോകുന്നു. യുക്തിവാദം, വിശ്വാസരാഹിത്യം, സ്നേഹശൂന്യത, വ്യഭിചാരജീവിതം, സ്വാർത്ഥസുഖാസക്തി, ദുരഭിമാനം, പരിശുദ്ധാത്മാവിൽനിന്നുള്ള പ്രവർത്തികളോടുള്ള എതിർപ്പ്, ഇവയെല്ലാം കൊണ്ടാണ് ഈ മാരകമായ മരുഭൂമി അവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്.
എന്നെ ശ്രവിക്കുവാൻ വിസമ്മതിക്കുന്ന മർക്കടസ്വഭവമാണ് അവരെ കുറ്റം വിധിക്കുന്നത്. പരിശുദ്ധാത്മാവിൻറെ പ്രവർത്തികളെ നിരസിക്കുന്ന ഏവരും എന്നെയും നിരസിക്കുന്നു. എന്തെന്നാൽ, പരിശുദ്ധാത്മാവും ഞാനും സത്തയിൽ ഏകമാണ്.
ഇക്കൂട്ടർ ഈ മരുഭൂമിയെ വിസ്തൃതമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ മരുഭൂമിയിൽ യാതൊന്നും വളരുകയില്ലെന്ന് ഇവർ ഉറപ്പുവരുത്തിക്കൊണ്ടിരിക്കുന്നു. ഇവർ ഒരു പുഷ്പത്തെ കാണാനിടയായൽ ഒന്നുകിൽ ഇവർ അതിനെ ചവുട്ടിമെതിച്ചുകളയും, അല്ലെങ്കിൽ അതിനെ ഞെരിച്ചു നശിപ്പിച്ചുകളയും, അതുമല്ലെങ്കിൽ ഇവർ അതിനെ ബോധപൂർവ്വം അവഗണിക്കുകയും ജലസേചനം നടത്താതിരിക്കുകയും ചെയ്യുന്നു; ഇപ്രകാരം അത് വാടിക്കരിഞ്ഞുപോവുകയോ അല്ലെങ്കിൽ അതിനെ ഇല്ലാതാക്കുകയോ ചെയ്യാം.
എൻറെ നീതിയുടെ പാനപാത്രം നിറഞ്ഞുതുളുമ്പിക്കൊണ്ടിരിക്കുന്നു; എൻറെ നീതിയുടെ പാനപാത്രത്തിൽ നിന്നുള്ള ആദ്യ തുള്ളികൾ തങ്ങളുടെമേൽ ഇതിനോടകം പതിച്ചു തുടങ്ങിക്കഴിഞ്ഞെന്ന് ഇവർ മനസ്സിലാക്കുവാൻ തുടങ്ങിയിട്ടുണ്ട്. ഈ മനുഷ്യരോട്, പ്രത്യേകിച്ച് എന്നെ ശുശ്രൂഷിക്കുകയും എന്നാൽ പരിശുദ്ധാത്മാവിൻറെ പ്രവർത്തികളെ തിരസ്ക്കരിക്കുകയും ചെയ്യുന്നവരോട് ഞാൻ പറയുന്നു, പ്രാർത്ഥിക്കുക; ബോധജ്ഞാനം ലഭിക്കുന്നതിനുവേണ്ടിയും, ശക്തമായ വിശ്വാസം ലഭിക്കുന്നതിനുവേണ്ടിയും പ്രാർത്ഥിക്കുക.
എൻറെ കുഞ്ഞേ, വരൂ. എൻറെ പരിശുദ്ധ സാന്നിദ്ധ്യം എപ്പോഴും അനുസ്മരിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക.
നമ്മൾ, നമുക്ക്, കർത്താവേ.
ഞാൻ നിന്നെ സ്നേഹിക്കുന്നു. അതെ, നമ്മൾ, നമുക്ക്.
നമ്മൾ, നമുക്ക്.
അതെ, പരിശുദ്ധ മാതാവേ.
13.10.1988 I Am the Spirit of Love
എൻറെ ദൈവമേ?
ഇതു ഞാനാണ്. അനാദികാലം മുതൽ നിത്യതയിൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു. നീ എന്നെ സ്നേഹിക്കണമെന്ന് അനാദികാലം മുതൽ ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ സ്നേഹത്തിൻറെ ആത്മാവാണ്. എൻറെ സ്നേഹം നിന്നിൽ പ്രതിഫലിക്കേണ്ടതിനു നിൻറെ ദേഹിയെ എനിക്കുവേണ്ടി തുറന്നുതരുക. എനിക്ക് അഭിമുഖമായി വച്ചിരിക്കുന്ന ഒരു കണ്ണാടിപോലെയായിത്തീരട്ടെ നീ. എൻറെ സ്നേഹം നിന്നിൽ പ്രതിഫലിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എൻറെ വാസുലാ, ഞാൻ കഠിനനായ ദൈവമല്ല. എന്നെ വെറുക്കുന്നവരെപ്പോലും സ്നേഹിക്കുന്ന വിനീതഹൃദയനാണ് ഞാൻ.
എൻറെ പുഷ്പമേ, നിന്നോട് എനിക്ക് എത്രമാത്രം സ്നേഹമുണ്ടെന്ന് നീ ഗ്രഹിക്കുവാൻ ആരംഭിച്ചതിനാൽ, സ്നേഹരാഹിത്യംമൂലം സ്നേഹമായ ഞാൻ എത്രമാത്രം സഹിക്കുന്നുണ്ടെന്ന് നിനക്കു മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ടോ?
ഉച്ച്, കർത്താവേ. ഞാൻ മനസ്സിലാക്കുവാൻ തുടങ്ങിയിട്ടുണ്ട്.
അങ്ങനെയെങ്കിൽ, എൻറെ അടുക്കൽവന്ന് എന്നെ സമാശ്വസിപ്പിക്കുക. എന്നെ നിഷേധിക്കരുതേ. നിനക്ക് എന്നെ സമാശ്വസിപ്പിക്കുവാൻ കഴിയും. അനുഗ്രഹീതയായിരിക്കൂ.
14.10.1988. The Smaller you are the more offended Satan becomes.
കർത്താവേ, അങ്ങു നൽകുന്ന ശക്തിക്കുവേണ്ടി മാത്രം ഞാൻ അപേക്ഷിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്നവിധം അങ്ങയെ എനിക്കു സ്നേഹിക്കുവാൻ, എനിക്കു കൂടുതൽ വിശ്വാസം വേണം. അങ്ങു എനിക്കു നൽകിയിട്ടുള്ള ദൗത്യം നിറവേറ്റുന്നതിന് എനിക്കു സ്ഥിരപരിശ്രമത്തിനുള്ള വരവും പ്രത്യാശയും വേണം. അങ്ങനെ ഞാൻ അങ്ങയുടെ പരിശുദ്ധ നാമത്തെ വീണ്ടും മഹത്ത്വപ്പെടുത്തട്ടെ.
എൻറെ താത്പര്യങ്ങൾക്കും എൻറെ മഹത്ത്വത്തിനും വേണ്ടിയും, അതോടൊപ്പം നിൻറെ ദേഹിയുടെ പരിപൂർണ്ണതയ്ക്കുവേണ്ടിയും, ഇക്കാര്യങ്ങളെല്ലാം ഞാൻ നൽകും. കർത്താവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഈ ദൗത്യത്തിൽ നീ എന്നോടൊപ്പം പങ്കുചേർന്നതിൽ പിശാച് എത്രമാത്രം നിന്നെ വെറുക്കുന്നുണ്ടെന്ന് നീ മനസ്സിലാക്കണം. നിൻറെ സ്നേഹത്താൽ നീ എന്നെ മഹത്ത്വപ്പെടുത്തുന്നു. മനുഷ്യരെ എന്നിലേക്ക് ആകർഷിച്ച് അടുപ്പിച്ചുകൊണ്ടും നീ എന്നെ മഹത്ത്വപ്പെടുത്തുന്നു.
ഒരിക്കൽ നിന്നെ പിശാച് പുഴു എന്നു വിളിച്ച നീ എന്നെ മഹത്ത്വപ്പെടുത്തുകയും പിശാചിനെ ദ്രോഹിക്കുകയും ചെയ്യുന്നു. നീ എത്രമാത്രം ചെറുതായും നിസ്സാരയായും നിലകൊള്ളുന്നുവോ അത്രമാത്രം അധികം പിശാചിന് ദ്രോഹം ഏൽക്കുന്നു. പിശാച് എത്രമാത്രം അഹങ്കാരിയും വ്യർത്ഥാഭിമാനിയുമാണെന്നുള്ള കാര്യം ഓർക്കണം.
അതെ, കർത്താവേ.
ഞാൻ നിന്നെ സ്നേഹിക്കുന്നു; ഞാൻ നിന്നെ എപ്പോഴും സംരക്ഷിക്കും. എപ്പോഴും എൻറെ അടുക്കലേക്കു വരുക; ഒരിക്കലും എൻറെ സമാധാനം ഞാൻ നിനക്കു നിഷേധിക്കുകയില്ല. സ്നേഹമായ ഞാൻ നിന്നെ സ്നേഹിക്കുന്നു.
നമ്മുടെ കർത്താവിനു മഹത്ത്വമുണ്ടാകട്ടെ.
15.10.1988 Your Weakness Infatuates Me
കർത്താവേ?
ഇതു ഞാനാണ്.
നിൻറെതുപോലുള്ള ദൗർബ്ബല്യം അനാദികാലം മുതൽ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല. ഇതു ആശ്ചര്യപ്പെടുത്തുന്നതാണ്.
(ഭയാനകമായ സംശയത്തിൻറെ തരംഗങ്ങൾ എന്നിലുണ്ടാകാറുണ്ട്.)
കുഞ്ഞേ, നിനക്ക് എന്നെ അത്യാവശ്യമാണ്. നിൻറെ ദൗർബ്ബല്യം അനന്തശക്തിയായ എന്നെ ആകർഷിക്കുന്നു. നിൻറെ ബലഹീനത എന്നെ വശീകരിക്കുന്നു. ദൗർബല്യം എപ്പോഴും കാന്തശക്തിപോലെ എന്നെ ആകർഷിക്കുന്നു.
എൻറെ ഹൃദയ സ്പന്ദനങ്ങൾ ശ്രദ്ധിക്കുക. ഞാൻ യേശുവാണ്; എൻറെ തിരുഹൃദയമാണ് നിൻറെ ഭവനം. മകളേ, എൻറെ ഹൃദയത്തിൻറെ ഓരോ സ്പന്ദനവും നിന്നോടുള്ള ഒരു സ്നേഹഗാനമാണ്.
ഈ ലോകത്തോടുള്ള നിൻറെ ബന്ധനത്തിൻറെ ചങ്ങലകൾ ഞാൻ അഴിച്ചുകളഞ്ഞു. അനാദികാലം മുതൽ ഞാൻ ആഗ്രഹിച്ചതുപോലെ നീ ഈ ലോകത്തോടു ബന്ധനമില്ലാത്തവളായി കഴിയുക. ഓരോ മനുഷ്യനിൽനിന്നും ഈ വിരക്തി (detachment) ഞാൻ ആഗ്രഹിക്കുന്നു. നിൻറെ രക്ഷകനായ എനിക്കല്ലാതെ മറ്റൊരാൾക്കും ലോകത്തോടുള്ള ബന്ധനത്തിൽനിന്ന് നിനക്ക് വിടുതൽ നൽകുവാൻ സാധിക്കുകയില്ല.
പാപത്തിൻറെ ബന്ധനത്തിൽനിന്നു നിന്നെ രക്ഷിച്ചത് ഞാനാണ്. ഇക്കാരണത്താലാണ് പിശാചുക്കൾക്ക് നിന്നോടുള്ള കടുത്ത ശത്രുത. അവരുടെ അടുത്ത സാന്നിദ്ധ്യം ഈ ആഴ്ച നീ അനുഭവിച്ചറിഞ്ഞതാണ്. നിന്നെത്തന്നെ എനിക്കു സമർപ്പിക്കുക. നിൻറെ സമർപ്പണവും വിശ്വസ്തതയും എൻറെ തിരുഹൃദയത്തെ പ്രസാദിപ്പിക്കുന്നു. എൻറെ ഈ ഹൃദയം സ്നേഹത്തിനും വിശ്വസ്തയക്കുംവേണ്ടി ദാഹിക്കുന്നു.
ആ ഗുഹയിലേക്കു ഞങ്ങളോടൊപ്പം വരുക. അവിടെ ഞങ്ങളെ വിളിച്ചു പ്രാർത്ഥിക്കുക.
(Longeborgne ആശ്രമത്തിനടുത്തുള്ള ഒരു ഗുഹയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.)
ഉവ്വ്, കർത്താവേ. ഉവ്വ്, പരിശുദ്ധ മാതാവേ.
എൻറെ തിരുഹൃദയത്തിൻറെ വാസുലേ, ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്നുള്ളത് അനുഭവിച്ചറിയുക. നിൻറെ പരിശുദ്ധ മാതാവും നിന്നെ സ്നേഹിക്കുന്നുണ്ടെന്നുള്ളത് അനുഭവിച്ചറിയുക. കുറച്ചുകാലം കൂടി നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. നമ്മൾ, നമുക്ക്.
അതെ, കർത്താവേ.
കർത്താവേ?
ഇതു ഞാനാണ്.
എനിക്ക് അങ്ങയോടുള്ള ഈ സ്നേഹം, അങ്ങയെ അനുഭവിച്ചറിയണമെന്നുള്ള ഉൽക്കടമായ ആഗ്രഹം, അങ്ങ് എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്നുള്ള ആഗ്രഹം, അങ്ങേയ്ക്കുവേണ്ടിയുള്ള ദാഹം, രാവും പകലും അങ്ങയെ മാത്രം ചിന്തിക്കുന്ന അനുഭവം, അങ്ങേയ്ക്കുവേണ്ടി മാത്രം ജീവിക്കുന്ന അനുഭവം, ചിലപ്പോൾ എൻറെ നഗ്നനേത്രങ്ങൾകൊണ്ട് അങ്ങയെ കാണണമെന്നുള്ള ആഗ്രഹം, ശുദ്ധീകരണസ്ഥലത്തുള്ളവർക്ക് അങ്ങയെ കാണണമെന്നുള്ള ആഗ്രഹത്തിനു സമാനമായ ആഗ്രഹം എനിക്കനുഭവപ്പെടുന്നു.
നിനക്ക് എന്നോടുള്ള ആഗ്രഹം ശുദ്ധികരണസ്ഥലത്തുള്ളവരുടെ എന്നെ കാണണുന്നുള്ള ആഗ്രഹത്തിനോട് ഏറെക്കുറെ സമാനമാണ്. എന്നാൽ, ശുദ്ധീകരണസ്ഥലത്തുള്ളവരുടെ ആഗ്രഹം അത്യധികം തീവ്രമാണ്.
എങ്കിൽ, അതു വളരെ ഭയാനകമായിരിക്കുമല്ലോ!
അതെ, അവർ വളരെയധികം വേദനിക്കുന്നു. ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും എന്നെ കാണണമെന്ന് ആഗ്രഹിച്ചിട്ടില്ലെങ്കിൽ, ശുദ്ധീകരണസ്ഥലത്തു ചെല്ലുമ്പോൾ എന്നെ കാണുവാനുള്ള ആഗ്രഹത്തിന് അവർ പഠിച്ചുതുടങ്ങും. അവിടെ അവർ എൻറെ മുഖം കാണുന്നില്ല; എന്നെ കാണുവാനുള്ള ആഗ്രഹത്താൽ അവർ അവിടെ ദഹിച്ചു ജ്വലിക്കുന്നു.
അതെ, എൻറെ കർത്താവേ. എൻറെ കർത്താവേ, അങ്ങേയ്ക്കു നന്ദി.
Notebook 29
16.10.1988 Church of England
(Lausanne യിലെ ആംഗ്ലിക്കൻ ദേവാലയം ഞാൻ iസന്ദർശിച്ചു. കാരണം, ഞാൻ ആ ദേവാലയത്തിൽനിന്നാണ് വിശുദ്ധ കൂർബ്ബാന സ്വീകരിക്കുന്നത്. ഞങ്ങൾ എല്ലാവരും അൾത്താരയുടെ അടുത്തേക്കു ചെന്ന് അവിടെ മുട്ടുകുത്തി നിൽക്കും. പുരോഹിതൻ ആദ്യം യേശുവിൻറെ തിരുശ്ശരീരം ഞങ്ങൾക്കു കൊണ്ടുവന്നു നൽകും. അതിനുശേഷം കാസയിൽ യേശുവിൻറെ തിരുരക്തം കൊണ്ടുവന്ന് ഞങ്ങൾക്കു നൽകും. വിശുദ്ധ കുർബ്ബാനയിൽ യേശുവിൻറെ തിരുശ്ശരീരവും തിരുരക്തവും സ്വീകരിക്കേണ്ട ഉത്തമരീതിയാണിത്. യേശു ആഗ്രഹിക്കുന്നതും ഈ രീതി തന്നെയാണ്.
ആഗ്ലിക്കൻ ദേവാലയത്തിൽ സാധാരണ നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലാറില്ല. അതിനാൽ ആരും കേൾക്കാതെ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലി പരിശുദ്ധ മാതാവിനെ വണങ്ങുന്നതിന് ഞാൻ അവിടെ പോകാറുണ്ട്. ആ ആംഗ്ലിക്കൽ ദേവാലയത്തിൽ മുഴങ്ങിയ ആദ്യത്തെ നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥന ഞാനായിരിക്കും ചൊല്ലിയത്.
18.10.1988. I Am Omnipotent
എൻറെ കർത്താവേ?
ഞാനാണ് കർത്താവ്.
എൻറെ ദൈവമേ?
ഇതു ഞാനാണ്.
എൻറെ സുഹൃത്തുക്കൾ എനിക്കു നല്കിയിട്ടുള്ള മെഡലുകൾ അങ്ങ് അനുഗ്രഹിക്കാമോ?
അവ എടുത്ത് എൻറെ അധരത്തോടടുപ്പിക്കുക. അനുഗ്രഹിക്കേണ്ടവ ഞാൻ അനുഗ്രഹിക്കാം.
(മെഡലുകളിൽ ഒരണ്ണം യേശു അനുഗ്രഹിക്കുകയില്ലെന്ന് അവിടുന്ന് എന്നെ ബോദ്ധ്യപ്പെടുത്തി, കാരണം ഒരണ്ണം ആത്മീയ അർത്ഥം സൂചിപ്പിക്കുന്ന മെഡലായിരുന്നില്ല.)
(കർത്താവേ, മെഡലുകളിൽ ചിലത് സെൽഫോണിൻറെ കവറിനുള്ളിലാണ് അവയും അങ്ങേയ്ക്കു ചുംമ്പിച്ച് ആശീർവ്വദിക്കുവാൻ കഴിയുമോ?
നിൻറെ നിഷ്ക്കളങ്കത എനിക്കിഷ്ടമാണ്. അവ സ്ഥിതിചെയ്യുന്നതുപോലെ തന്നെ അവയെ എടുക്കുക. ഞാൻ സർവ്വശക്തനാണ്. നീ എന്നിൽ അർപ്പിക്കുന്ന നിൻറെ ചെറിയ വിശ്വാസത്തെ ഞാൻ എടുത്ത് എൻറെ തിരുഹൃദയത്തിൽ സൂക്ഷിക്കും. എൻറെ തിരുഹൃദയം നിൻറെ ചെറിയ വിശ്വാസത്തെ ശക്തമായ വിശ്വാസമായി മാറ്റും.
ഇപ്പോൾ വന്ന് വിശ്രമിക്കുക.
ഉവ്വ്, എൻറെ കർത്താവേ. എൻറെ കർത്താവേ, അങ്ങേയ്ക്കു നന്ദി.
19.10.1988 I Will Show them What True Life in God Means
ദൈവത്തിന് മഹത്ത്വം ഉണ്ടാകട്ടെ.
(വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥനയ്ക്കുത്തരമായി ലഭിച്ച സന്ദേശം.)
നമ്മുടെ കർത്താവിന് സ്തുതി ഉണ്ടാകട്ടെ.
(പരിശുദ്ധ മറിയത്തോടുള്ള പ്രാർത്ഥനയ്ക്കുത്തരമായി ലഭിച്ച സന്ദേശം.)
ഞാൻ നിനക്ക് എൻറെ സമാധാനം നൽകുന്നു. വരൂ.
(യേശുവിൻറെ തിരുഹൃദയത്തോടുള്ള പ്രാർത്ഥനയ്ക്കുത്തരമായി ലഭിച്ച സന്ദേശം.)
കർത്താവായ ഞാൻ അവരോട് ഇപ്രകാരം പറയുന്നു:
(ഒരു ചെറിയ പ്രാർത്ഥനാ സമൂഹത്തിനുവേണ്ടിയുള്ള സന്ദേശം.)
നിങ്ങൾ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു. എൻറെ ദൈവിക സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടി സഹായിക്കുന്നവരെയെല്ലാം, പ്രത്യേകിച്ച് തങ്ങളുടെ ഒഴിവുസമയം ത്യജിക്കുന്നവരെ ഞാൻ അനുഗ്രഹിക്കുന്നു.
എൻറെ ആഹ്വാനങ്ങൾ നിഷ്ഫലമാവുകയില്ല. ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ.
നിങ്ങളെ പരിഹസിക്കുന്നവരിലേക്കും എൻറെ സന്ദേശം പ്രചരിപ്പിക്കുവിൻ. ബോധജ്ഞാനം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുവിൻ. പരസ്പരം തുല്യമായി കരുതിക്കൊണ്ട് പെരുമാറുവിൻ. പ്രിയപ്പെട്ടവരെ, ഞാൻ എല്ലായ്പ്പോഴും സന്നിഹിതനാണ്. യേശുവായ ഞാൻ നിങ്ങൾ എല്ലാവരെയും നിത്യമായ സ്നേഹത്താൽ സ്നേഹിക്കുന്നു. എൻറെ അടുക്കലേക്കു വരുവിൻ.
വാസൂലാ, എൻറെ തിരുഹൃദയം അവരെ കാണിച്ചു കൊടുക്കുക. കർത്താവായ ഞാൻ അവരെ എന്നോടൊപ്പം നടക്കുവാൻ പഠിപ്പിക്കും. ദൈവത്തിലുള്ള യഥാർത്ഥ ജീവിതം എന്താണെന്ന് ഞാൻ അവർക്കു കാണിച്ചുകൊടുക്കും. അവർ എല്ലാവരും എൻറെ മക്കളാണെന്നും, അവർ എൻറെ സ്വന്തമാണെന്നും ഞാൻ അവരെ ബോദ്ധ്യപ്പെടുത്തും.
സാത്താൻ അവരെ എങ്ങനെ വഞ്ചിച്ചുവെന്നും, അവൻ എങ്ങനെയുള്ള വഞ്ചകനാണെന്നും ഞാൻ അവർക്കു മനസ്സിലാക്കിക്കൊടുക്കും. വീണ്ടും വീണ്ടും ഞാൻ അവരോടു പറയുന്നു, സാത്താൻ ഉണ്ട്; അവൻ ദുഷ്ടനാണ്. ആരംഭം മുതൽ നിങ്ങളെ വഞ്ചിച്ചവനാണ് അവൻ. അവസാനം അവൻ കീഴടക്കപ്പെടുകയും, തകർക്കപ്പെടുകയും ചെയ്യും.
എൻറെ പ്രിയപ്പെട്ടവരേ, നിങ്ങൾ പ്രാർത്ഥിക്കുവിൻ; ഞാൻ നിങ്ങളെ ശ്രവിക്കുന്നു. എന്നോടു പ്രാർത്ഥിക്കുകയും, എന്നോടു സംസാരിക്കുകയും ചെയ്യുവിൻ. ഞാൻ സദാ സന്നിഹിതനാണ്. ഞാൻ നിങ്ങളുടെ പരിശുദ്ധനായ സന്തത സഹചാരിയാണ്. എപ്പോഴും ഞാൻ നിങ്ങളുടെ മദ്ധ്യേ ഉണ്ട്. എൻറെ സാന്നിദ്ധ്യത്തിൻറെ ഈ രഹസ്യത്തിൽ വിശ്വസിക്കുക.
നിങ്ങളോടുള്ള എൻറെ സ്നേഹം നിത്യമാണ്. നിങ്ങൾ സ്വർഗ്ഗത്തിൽ എത്തുമ്പോൾ മാത്രമേ എൻറെ ഈ സ്നേഹത്തിൻറെ ആഴവും, അതിൻറെ സംമ്പൂർണ്ണതയും നിങ്ങൾ ഗ്രഹിക്കുകയുള്ളൂ. എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുവിൻ. എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുവിൻ. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു.
23.10.1988 Glorify Me by Desiring Me
എൻറെ കുഞ്ഞേ, ഞാൻ നിന്നെ എപ്രകാരം സ്നേഹിക്കുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നുണ്ടോ?
വാസൂലാ, എന്നെ തീക്ഷ്ണമായി ആഗ്രഹിച്ചുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തുക. ഒരു പുഷ്പം വെള്ളം അന്വേഷിക്കുന്നതുപോലെ എനിക്കുവേണ്ടി ദാഹിക്കുക….
( ദൈവത്തെ ആഗ്രഹിക്കുക എന്നത് അവിടുത്തെ മഹത്ത്വപ്പെടുത്തലാണ്. നീ ഭൂമിയിൽ വച്ച് ദൈവത്തെ ആഗ്രഹിക്കുന്നില്ലെങ്കിൽ, ശുദ്ധീകരണ സ്ഥലത്തുവച്ചു ദൈവത്തെ ആഗ്രഹിക്കുവാൻ നീ പഠിക്കും. ശുദ്ധീകരണസ്ഥലത്തു ദൈവത്തോടുള്ള ആഗ്രഹം മാത്രമാണുള്ളത്.)
ഇതിനോടൊകം നീ എന്നോട് അടുത്തിരിക്കുന്നു.
(ഭൂമിയിലുള്ള ദിനങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. ദൈവസന്നിധിയിലെത്താനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു.)
അതെ! ആകാംക്ഷയോടെ ഞാൻ നിൻറെ ദിനങ്ങൾ എണ്ണിക്കൊണ്ടിരിക്കുന്നു. നിൻറെ മനസ്സുകൊണ്ട് എന്നെ കാണുക. നിൻറെ ഹൃദയംകൊണ്ട് എന്നെ കാണുക. നിൻറെ ദേഹികൊണ്ട് എന്നെ കാണുക. എന്നെ ദർശിക്കുവാനുള്ള കൃപാവരം ഞാൻ നിനക്കു നൽകിയിട്ടുണ്ട്. അതിനാൽ, നീ ആ കൃപാവരം ഉപയോഗിക്കുക. എന്നെ ദർശിച്ച്, എൻറെ നേർക്കു പുഞ്ചിരിക്കുക. സ്നേഹപൂർവ്വം എന്നോടു പുഞ്ചിരിക്കുക. ഒരിക്കലും എന്നോടു പുഞ്ചിരിക്കാത്തവരും, എന്നാൽ തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രം എന്നെ സമീപിക്കുന്നവർക്കുവേണ്ടി പരിഹാരം ചെയ്യുക.
നമ്മൾ, നമുക്ക്?
അതെ, കർത്താവേ. നമ്മൾ, നമുക്ക്.
24.10.1988 Meditate On My Presence
എൻറെ കർത്താവേ, എൻറെ ദൈവമേ?
ഇതു ഞാനാണ്.
എൻറെ സമാധാനം ഞാൻ നിനക്കു നൽകുന്നു. കുഞ്ഞേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
മകളേ, നിൻറെ പ്രാർത്ഥനകൾ വഴി മനുഷ്യരെ എൻറെ അടുക്കലേക്കു നയിക്കുക. അവരുടെ രക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുക. നിന്നെ തിരസ്ക്കരിക്കുന്നവരോടു ക്ഷമിച്ചുകൊണ്ട് എൻറെ തിരുഹൃദയത്തെ പ്രസാദിപ്പിക്കുക. ഒരിക്കലും അവരെ കുറ്റപ്പെടുത്തരുത്. ഒരിക്കലും അവരുടെമേൽ കുറ്റം ചുമത്തരുത്.
ഞാനാണ് വിധികർത്താവ്. വിധിദിവസം ഞാൻ അവരെ വിധിക്കും. അതിനാൽ, എൻറെ കുഞ്ഞേ, നീ അവരോടു ക്ഷമിക്കണം. ദുഷ്ടതയ്ക്കു പകരം സ്നേഹം നൽകുക. എന്നിൽ ആശ്രയിച്ചുകൊണ്ട് നീ വിശ്രമിക്കുക. എൻറെ തിരുഹൃദയത്തിൽ നിൻറെ സമാശ്വാസം കണ്ടെത്തുക.
അതെ, എൻറെ കർത്താവേ.
എന്നെ മറക്കരുത് ! എന്നു നീ പറയുന്നതുകേൾക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ സാന്നിദ്ധ്യം അനുസ്മരിക്കുക. എൻറെ സാന്നിദ്ധ്യത്തെക്കുറിച്ചു നീ ധ്യാനിക്കണമെന്ന് ഞാൻ എപ്രകാരം ആഗ്രഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയാമോ? എൻറെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള നിരന്തരമായ സ്മരണ പലരും മറക്കാറുള്ള വളരെ പ്രാധാനപ്പെട്ട ഒരു രഹസ്യമാണ്.
എൻറെ സാന്നിദ്ധ്യത്തെക്കുറിച്ചു ധ്യാനിക്കുക. നിത്യമായ സ്നേഹത്താൽ ഞാൻ സ്നേഹിക്കുന്ന എൻറെ മക്കളേ, എൻറെ യഥാർത്ഥ സാന്നിദ്ധ്യത്തെ ധ്യാനിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. നമ്മൾ, നമുക്ക്, നീയും ഞാനും, ഞാനും നീയും, നമുക്ക് എന്നീ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾ സ്വയം പരിശീലിക്കുക. നിങ്ങളുടെ പ്രവർത്തികളിലും, ചർച്ചകളിലും, ചിന്തകളിലും എന്നെയും ഉൾപ്പെടുത്തുക.
എൻറെ സാന്നിദ്ധ്യത്തെ ബഹുമാനിക്കുക. ഞാൻ പരിശുദ്ധനായ ദൈവമാണെന്നുള്ളത് ഒരിക്കലും മറക്കരുത്. എന്നെ ഓർക്കുന്നതിലൂടെ, ഞാൻ നിങ്ങളോടൊപ്പം ഉണ്ടെന്ന യാഥാർത്ഥ്യം ഓർക്കുന്നതിലൂടെ നിങ്ങൾ പാപത്തിൽ അധികം നിപതിക്കുകയില്ല.
നസ്രായനായ, യേശുക്രിസ്തുവായ ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു.
25.10.1988 I Created you to Delight My Soul-Be One Under My Holy Name
എൻറെ കർത്താവേ?
ഇതു ഞാനാണ്.
മകളേ! ആനന്ദിക്കുവിൻ! കാരണം, നിനക്ക് ഒരിക്കലും മനസ്സിലാക്കുവാൻ കഴിയാത്ത വിധത്തിലുള്ള സ്നേഹത്താൽ, നിത്യമായ സ്നേഹത്താൽ, അനാദികാലം മുതൽ തന്നെ ഞാൻ നിന്നെ സ്നേഹിച്ചു! ഒരു പ്രത്യേക വാത്സല്യത്താൽ ഞാൻ നിന്നെ സ്നേഹിച്ചു. എൻറെ ആത്മാവിനെ അനന്ദിപ്പിക്കുവാനും, നിൻറെ സ്നേഹത്താൽ എൻറെ ഹൃദയത്തെ നിറയ്ക്കുവാനുമായി ഞാൻ നിന്നെ സൃഷ്ടിച്ചു.
എൻറെ ക്രോധത്തെ ശമിപ്പിക്കുന്നതിനും, നിൻറെ കണ്ണുനീർകൊണ്ട് എൻറെ മുറിവുകൾക്ക് ആശ്വാസമേകുന്നതിനുമായി ഞാൻ നിന്നെ സൃഷ്ടിച്ചു.
ഞാൻ ക്ഷീണിതനാകുമ്പോൾ എനിക്കു വിശ്രമം നൽകുന്നതിനും, എന്നെ മനുഷ്യർ വിസ്മരിക്കുമ്പോൾ എന്നോടു സംസാരിക്കുവാനുമായി ഞാൻ നിന്നെ സൃഷ്ടിച്ചു.
ഞാൻ നിന്നെ ഭോഷത്തത്തോളം സ്നേഹിച്ചു. എൻറെ തിരുഹൃദയത്തിൻറെ ആഗ്രഹങ്ങൾ അറിയുന്നതിനുവേണ്ടി ഞാൻ നിന്നെ സൃഷ്ടിച്ചു. എനിക്കുള്ളതെല്ലാം പങ്കുവയ്ക്കുന്നതിനായി ഞാൻ നിന്നെ തിരഞ്ഞെടുത്തു.
(എൻറെ തിരുഹൃദയത്തിൻറെ അഭിലാഷങ്ങൾ നീ അറിയുന്നതിനും, അവ മറ്റുള്ളവരോടു പങ്കുവയ്ക്കുന്നതിനുമായി ഞാൻ നിന്നെ തിരഞ്ഞെടുത്തു.)
എൻറെ പ്രകാശത്തിൻറെ മകളാകുക. നിന്നെ ഏറ്റവും അധികം സ്നേഹിക്കുന്നവൻ ഞാനാണ്; നിന്നെ ഏറ്റവും അധികം അനുഗ്രഹിക്കുന്നവൻ ഞാനാണ്.
എൻറെ അസൂയവഹമായ സ്നേഹം നിൻറെ കൊച്ചുഹൃദയത്തെ ഒരു പ്രകാശ തീപ്പന്തമാക്കും; നീ നിൻറെ ഊഴത്തിൽ, തീപ്പന്തമായിത്തീരുന്ന നീ എന്നെ സ്നേഹിക്കുവാൻ മറ്റുള്ളവരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കും.
എൻറെ സ്നേഹത്താൽ ജ്വലിക്കുന്ന എൻറെ ബലിപീഠമായിത്തീരുക. ഈ ജ്വാലയെ മറ്റുള്ളവരിലേക്കു പകർന്നുകൊടുത്തുകൊണ്ട്, ശിലാഹൃദയരെപ്പോലും എൻറെ ഭക്ത അനുയായികളാക്കി മാറ്റും. ജാതി മത വർണ്ണങ്ങളിൽ വിത്യാസം കാണരുത്. നിങ്ങൾ എല്ലാവരും എൻറെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. സർവ്വ ജനതകൾക്കുംവേണ്ടിയുള്ളതായിരുന്നു എൻറെ കുരിശുമരണം.
എൻറെ പരിശുദ്ധ നാമത്തിൽ ഐക്യപ്പെട്ട് ഒന്നാകുവിൻ.
സൃഷ്ടികളേ, ഞാൻ നിങ്ങളെ ഭോഷത്തത്തോളം സ്നേഹിക്കുന്നു! സൃഷ്ടികളെ, നിങ്ങളെ നവീകരിക്കുക! നിങ്ങളുടെ മദ്ധ്യത്തിലുള്ള എൻറെ സാന്നിദ്ധ്യത്തിൽ വിശ്വസിക്കുക. ഞാൻ നിങ്ങൾ എല്ലാവരേയും സുഖപ്പെടുത്തേണ്ടതിന്, നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിക്കുവാൻ എന്നെ അനുവദിക്കുക.
പുഷ്പമേ, എന്നെ ആഗ്രഹിക്കുക. എൻറെ കല്പനയെ ബഹുമാനിക്കുക; എന്നെ പ്രസാദിപ്പിക്കുക. എനിക്ക് ഒന്നാം സ്ഥാനം നൽകുക. ലൗകീകമായ സകലതും വെറുക്കുക. ഈ ലോകത്തിൽ മനുഷ്യർ ചെയ്യുന്ന സകല തിന്മകൾക്കുവേണ്ടി വലിയ പരിഹാരം ചെയ്യേണ്ടതുണ്ട്. മറ്റുള്ളവർക്കുവേണ്ടി പരിഹാരം ചെയ്യുക.
വാസുലാ, ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. എൻറെ പ്രബോധനങ്ങൾ നിന്നെ എൻറെ അടുക്കൽ എത്തിച്ചു. ഞാനും നീയും; നീയും ഞാനും, നിത്യമായി ഐക്യപ്പെട്ടിരിക്കുന്നവർ. എൻറെ സമാധാനം നിനക്കുണ്ടാകട്ടെ.
വരൂ.
31.10.1988 United and One
(റോഡോസിൽ ഞാൻ പട്ടണത്തിലേക്കുള്ള ഒരു ബസ്സിൽ കയറി, കണ്ടക്ടറോട് ഒരു ടിക്കറ്റ് വേണം എന്നു പറഞ്ഞു. അദ്ദേഹം എനിക്കൊരു ടിക്കറ്റ് നൽകി.
യേശു എൻറെ അരികിൽ ഇരിക്കുന്നതായി എനിക്കു ദർശനത്തിൽ ഒരനുഭവം ഉണ്ടായി. ഞാൻ യേശുവിൻറെ നേർക്കു തിരിഞ്ഞ്, ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു ടിക്കറ്റിനു വേണ്ടി ചോദിച്ചു. യഥാർത്ഥത്തിൽ നമ്മൾ രണ്ടു പേരുണ്ടല്ലോ? കണ്ടക്ടർക്ക് ഇക്കാര്യം മനസ്സിലായിട്ടില്ല.”
യേശു ആശ്ചര്യത്തോടെ തിരിഞ്ഞ് എന്നോടു ചോദിച്ചു: “എന്താണ് നീ ഇങ്ങനെ പറയുന്നത്? നമ്മൾ ഐക്യപ്പെട്ട് ഒന്നായിത്തീർന്നവരാണല്ലോ? വരൂക.”
02.11.1988 Seed of Mine, I Am your Abba.
വാസുലാ, എൻറെ സമാധാനം നിനക്കുണ്ടാകട്ടെ.
വരൂ. ഞാൻ നിന്നെ ഏതു സാഹചര്യത്തിലാണ് നിയോഗിച്ചിട്ടുള്ളതെങ്കിലും, നീ എന്നെ ഗ്രഹിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു.
പ്രിയപ്പെട്ടവളേ, എന്നെ സ്നേഹിച്ചുകൊണ്ട് എൻറെ വേദനകൾക്കു ശമനം നൽകുക.
ശിശുസഹജമായ നിൻറെ വിശ്വാസം നിൻറെ ദൈവത്തോടു പുലർത്തുക. ആ വിധത്തിൽ എന്നെ പ്രസാദിപ്പിക്കുകയും, എന്നെ പൂർണ്ണമായും ആശ്രയിക്കുകയും ചെയ്യുക.
കർത്താവേ, ഞാൻ അങ്ങനെതന്നെ അങ്ങിൽ ആശ്രയിക്കും. എൻറെ സ്വന്തം പിതാവിൻറെയടുക്കലേയ്ക്കല്ലാതെ മറ്റാരിലേയ്ക്കാണ് ഞാൻ തിരിയേണ്ടത്? അങ്ങ് അല്ലാതെ എനിക്കു മറ്റൊരു ദൈവമില്ല.
എൻറെ മകളേ, എപ്പോഴും എന്നെ പ്രസാദിപ്പിക്കുക. എൻറെ ആനന്ദമായിരിക്കുക. ഞാനാണ് നിൻറെ പിതാവ്. എൻറെ മകളേ, വളർന്ന്, അഭിവൃദ്ധിപ്പെടുക; നിൻറെ ജീവിതത്തിലെ ഫലങ്ങൾ അനേകരെ പോഷിപ്പിക്കട്ടെ.
നീ ജനിക്കുന്നതിനുമുമ്പുതന്നെ എൻറെ പദ്ധതികൾ ഞാൻ തയ്യാറാക്കിയിരിക്കുന്നു. എന്തെന്നാൽ, ഞാനാണ് അധികാരി.
ഭൂമിയിൽനിന്നല്ല, നേരെമറിച്ച് അത്യുന്നതങ്ങളിൽനിന്ന് എൻറെ സഭ നയിക്കപ്പെടുമെന്ന സത്യം മനുഷ്യർ എളുപ്പം മറക്കുന്നു. എല്ലാ അധികാരവും അത്യുന്നതങ്ങളിൽനിന്നാണ് ലഭിക്കുന്നതെന്ന് അവർ മറക്കുന്നു.
അതിനാൽ ഞാൻ നിന്നോടു പറയുന്നു: ഭൂമിയിലെ ഏത് അധികാരമോ ഭൂമിയിലെ ഏത് രാജ്യത്വമോ എൻറെ സഭയ്ക്കുള്ളിൽ നുഴഞ്ഞുകയറിയാലും അവ നിലനിൽക്കുകയില്ല. ഞാൻ അവയെ തകർത്തു പൊടിക്കുമ്പാരാമാക്കി എറിഞ്ഞുകളയും. ഇതെല്ലാം നിങ്ങൾ നേരത്തെതന്നെ അറിഞ്ഞിരുന്നതാണെങ്കിലും നിങ്ങൾ എന്നെ കേൾക്കുകയോ അനുസരിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾ എന്നെ (സഭയിൽനിന്നും) പുറത്താക്കി. എന്നാൽ, എൻറെ സഭയിൽ എൻറെ ആത്മാവിനു സ്വതന്ത്രമായി നിശ്വസിക്കുവാൻ കഴിയേണ്ടതിന് നിങ്ങളുടെ എല്ലാ വാതിലുകളും ജനലുകളും ഞാൻ തുറന്നിടും. ഞാൻ തുറക്കുന്ന വഴികൾ ആർക്കും അടച്ചുപൂട്ടുവാൻ കഴിയുകയില്ല. ഞാൻ ആൽഫയും ഒമേഗയുമാണെന്ന് ഞാൻ അവരെ ഒരിക്കൽകൂടി ഓർമ്മിപ്പിക്കും. പരമാധികാരിയായ, പരിശുദ്ധരിൽ പരിശുദ്ധനായ, പരിശുദ്ധ ത്രീയേക ദൈവം ഞാൻ തന്നെയാണ്.
ഞാൻ അധികം വൈകാതെ നിങ്ങളോടുകൂടെയുണ്ടാകും. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും എൻറെ തിരുഹൃദയത്തിൽ ഞാൻ അഭയസങ്കേതം നൽകും. എൻറെ തിരുഹൃദയമായിരിക്കും അവരുടെ പുതിയ ഭവനം.
ഞാൻ ഉന്നതത്തിൽനിന്നു വരുന്നു. ഉന്നതതത്തിൽനിന്നു തന്നെ നിങ്ങളുടെ ഭവനം ഇറങ്ങിവരും. ഇത് എൻറെ വരദാനമായിരിക്കും. എൻറെ പ്രിയപ്പെട്ടവർക്ക് എൻറെ പുതിയ പരിശുദ്ധനാമം വീണ്ടും ഒരിക്കൽകൂടി നൽകപ്പെടും. ആകയാൽ വരൂ; എന്നെ സ്തുതിക്കുവിൻ. വരൂ, എന്നെ മഹത്ത്വപ്പെടുത്തുവിൻ. വന്ന്, എന്നോടു സമാധാനത്തിലാകുവിൻ. അപ്പോൾ എൻറെ ഭവനം ഞാൻ നിങ്ങൾക്കായി തുറന്ന്, നിങ്ങളെ എൻറെ സ്വന്തമായി സ്വീകരിക്കും. എൻറെ അടുക്കലേക്കു വരുവിൻ.
നിങ്ങളെ സ്നേഹിക്കുന്ന കർത്താവാണ് ഞാൻ.
എൻറെ കുഞ്ഞേ, അനുഗ്രഹിക്കപ്പെടുക. നമ്മൾ, നമുക്ക്?
അതെ കർത്താവേ.
നമ്മൾ, നമുക്ക്.
അതെ, പരിശുദ്ധ മറിയമേ.
08.11.1988 Rebellion has spread like Fog
(ഇന്ന് എനിക്കു യേശുവിൻറെ കുരിശ് അനുഭവപ്പെട്ടു. യേശു ദുഃഖിതനായിരിക്കുന്നതായി എനിക്കനുഭവപ്പെട്ടു, അവിടുത്തെ ചിത്രത്തിൽപ്പോലും.)
ഇതു ഞാനാണ്. എൻറെ പ്രിയപ്പെട്ടവളേ, എൻറെ കുരിശ് ഏറ്റെടുത്ത് എന്നെ ആശ്വസിപ്പിക്കുക. നിങ്ങളുടെ ക്രിസ്തു അത്യന്തം ക്ഷീണിതനായിരിക്കുന്നു. എന്നെ ആശ്വസിപ്പിക്കുന്നതിനായി എൻറെ തിരുരക്തത്തിൻറെ കുറെ തുള്ളികൾ ഞാൻ നിൻറെ ഹൃദയത്തിൽ വീഴാൻ അനുവദിച്ചിട്ടുണ്ട്.
സാത്താൻ ഇപ്പോൾ നിന്നെ നിരുത്സാഹപ്പെടുത്തുവാൻ തീരുമാനിച്ചിരിക്കുന്നു. എന്നാൽ, നിന്നെ സ്പർശിക്കുവാൻ ഞാൻ അവനെ അനുവദിക്കുകയില്ല. ഞാൻ ആരംഭിച്ച് അനുഗ്രഹിച്ചിട്ടുള്ള ഈ ദൈവീകപ്രവൃത്തികൾ എന്നെ മഹത്ത്വപ്പെടുത്തിക്കൊണ്ട് പൂർത്തിയാകും.
ഞാൻ നിനക്കു നൽകിയിരിക്കുന്ന കൃപകളെക്കുറിച്ച് ഇതുവരെ പൂർണ്ണമായി മനസ്സിലാക്കാത്തവർക്കു ബോദ്ധ്യം വരേണ്ടതിന്, എൻറെ സ്വരം ശ്രവിച്ചുകൊണ്ട് എഴുതുവാനുള്ള കൃപയും ഞാൻ നിനക്കു നൽകിയിട്ടുണ്ടെന്ന് അവർ തിരിച്ചറിയുന്നതിന് ഇന്ന് നീ നിൻറെ സ്വന്തം കൈയ്യക്ഷരത്തിൽ എൻറെ സന്ദേശം എഴുതിയെടുക്കണം. എൻറെ സന്ദേശം നിനക്കു പറഞ്ഞുതരുവാൻ എന്നെ അനുവദിക്കൂ. എന്നെ ശ്രവിച്ച് എഴുതുക:
വാസുലാ, ഇനിയുള്ള ദിവസങ്ങൾ - നിങ്ങളുടെ ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. എൻറെ സഭയുടെ നവീകരണത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നവരുടെ പ്രാർത്ഥന ഞാൻ കേട്ടിട്ടുണ്ട്. എന്നോടുള്ള അവരുടെ എല്ലാ പ്രാർത്ഥനകളും ഞാൻ കേട്ടിരിക്കുന്നു. എൻറെ സഭയെ ഞാൻ നവീകരിക്കുമെന്നു കർത്താവായ ഞാൻ വാഗ്ദാനം ചെയ്യുന്നു.
എൻറെ സഭയിലുള്ളവരുടെ അവിശുദ്ധമായ ജീവിതം മൂലം അവളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളെല്ലാം ഞാൻ തുടച്ചുകളയും. എൻറെ സഭയെ ഞാൻ പുതുക്കിപ്പണിയും. എന്നിരുന്നാലും, പ്രിയപ്പെട്ടവരേ, ഈ ശുദ്ധീകരണ ദിവസം എത്തുന്നതിനുമുമ്പ് അവൾക്ക് എത്രമാത്രം കഷ്ടതകൾ സഹിക്കേണ്ടിവരുമെന്നുള്ളകാര്യം നിങ്ങളോടു പറയുവാൻ ഞാൻ ഭയപ്പെടുന്നു. ഞാൻ അവളെ പൂർണ്ണമായി നവീകരിക്കുവാൻവേണ്ടി വരുന്നതിന് മുമ്പേ അവളുടെ ഹൃദയത്തിലെ മഹാ പീഡകൾ ആരംഭിക്കും. തിരുവെഴുത്തുകൾ പൂർത്തിയാകേണ്ടതിന് ആ ദിവസം വരേണ്ടതാണ്.
എന്നാൽ, എന്നെ സ്നേഹിക്കുന്ന എല്ലാവരെയും ദുഃഖത്തിൻറെ ആ നാളുകളിൽ ഞാൻ ആശ്വസിപ്പിക്കും. ഞാൻ നിങ്ങളുടെ ഹൃദയങ്ങൾക്കു സമീപസ്ഥനായിരിക്കും; നിങ്ങൾ എന്നെ അനുഭവിച്ചറിയുവാൻ ഞാൻ ഇടയാക്കും; നിങ്ങൾ എല്ലാവരെയും ആശ്വസിപ്പിക്കുന്നതിനായി അസംഖ്യം മാലാഖമാരുടെയും, വിശുദ്ധരുടെയും ഗണങ്ങളെ നിങ്ങളുടെ അടുക്കലേയ്ക്ക് അയക്കും. അതിനാൽ, പ്രിയപ്പെട്ടവരേ, ധൈര്യമായിരിക്കുവിൻ!
ഞാൻ ഇപ്പോൾ വേദന സഹിക്കുന്നു. എന്നെ സ്നേഹിക്കുന്നവരേ, എന്നെ അനുഭവിച്ചറിയുക. എൻറെ മുറിവുകൾ അനുഭവിച്ചറിയുക; ദുഃഖഭരിതമായ എൻറെ തിരുഹൃദയം അനുഭവിച്ചറിയുക. സൃഷ്ടികളേ, നിങ്ങളുടെമേലുള്ള എൻറെ നോട്ടത്തെ അനുഭവിച്ചറിയുക.
അന്ധകാരത്തിൽ വീണുകിടക്കുന്ന സൃഷ്ടികളേ, എൻറെ കണ്ണുകൾ രക്തക്കണ്ണീരാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളിൽ ഭൂരിപക്ഷംപേരും സാത്താൻറെ വലയിൽ വഴുതിവീഴുന്നതു കാണുമ്പോൾ, എങ്ങനെ എൻറെ കണ്ണുകളിൽനിന്നു രക്തം ഒഴുകാതിരിക്കും?
എന്നെ കേൾക്കുവാൻ ആഗ്രഹമില്ലാത്തവർ തങ്ങളുടെ ദുഷ്ടത തുടരട്ടെ! അനേക വർഷങ്ങളായി ഞാൻ അവർക്കു മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കുകയായിരുന്നു; അവർ മാനസാന്തരപ്പെടുന്നതിനായി ഞാൻ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, എൻറെ മുന്നറിയിപ്പുകൾ അവർ ശ്രദ്ധിക്കുന്നില്ല. അവരുടെ അന്ധതയും, മർക്കടമുഷ്ടിയും നിമിത്തം ഞാൻ തളർന്നിരിക്കുന്നു; ഏറെ അവശനായിരിക്കുന്നു.
എന്നോടുള്ള അവരുടെ കലഹം മൂടൽമഞ്ഞുപോലെ പടർന്നിരിക്കുന്നു; അത് എൻറെ സഭയിലേക്കും കടന്നുകയറിയിരിക്കുന്നു; സഭയുടെ നേതാവായ പത്രോസ് (മാർപ്പാപ്പ ) എങ്ങനെ പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകുന്നവിധത്തിലേക്ക് ഈ ദുഷിച്ച സ്വാധീനം ചെന്നെത്തിയിരിക്കുന്നു. അതെ, അവർ മാർപ്പാപ്പയെ അനുസരിക്കുന്നില്ല; പിന്നിൽനിന്ന് അവർ മാർപ്പാപ്പയെ ശപിക്കുന്നു; ചതിക്കുന്നു. അവർ അവനെ അനുസരിക്കുന്നില്ല; അവർ അവനെ മാറ്റിനിർത്തുന്നു. എന്നാൽ, അവനെ എതിർക്കുന്നവർ, വഞ്ചിക്കുന്നവർ അനേകരാണ്. എൻറെ സഭ കലഹക്കാരുടെ ഭവനമായിത്തീർന്നിരിക്കുന്നു. എന്നെ അംഗീകരിക്കുന്നവരും ആദരിക്കുന്നവരും ആയ വളരെക്കുറച്ചുപേർമാത്രമേ സഭയിൽ അവശേഷിച്ചിട്ടുള്ളൂ.
ശുദ്ധീകരണ ദിനത്തിൽ കർത്താവായ ഞാൻ എൻറെ എല്ലാ വിശുദ്ധരോടും മാലാഖമാരോടും കൂടെ ഇറങ്ങിവരും. വടക്കുനിന്നു തെക്കുവരെയും കിഴക്കുനിന്നു പടിഞ്ഞാറുവരെയും എൻറെ അഗ്നി ഇറങ്ങിവരും! നിങ്ങൾ കാത്തിരിക്കുക; നിങ്ങൾ അതു കാണും.
യേശുവേ?
കുഞ്ഞേ, നീ നന്നായി എന്നെ കേട്ട് എഴുതിയിരിക്കുന്നു. വാസുലാ, എൻറെ സന്ദേശം നീ കേൾക്കുന്നില്ലെന്നും, നിൻറെ വിരലുകളെ ഞാൻ നിയന്ത്രിച്ചുകൊണ്ട് നിന്നെകൊണ്ട് സന്ദേശം എഴുതിക്കുകയുമാണ് ചെയ്യുന്നതെന്ന് ചിന്തിക്കുന്നവർ മനസ്സിലാക്കുന്നതിനുവേണ്ടിയാണ് നിൻറെ സ്വന്തം കൈയ്യക്ഷരത്തിൽ എൻറെ സ്വരം ശ്രവിച്ച് സന്ദേശം എഴുതിയെടുക്കുവാൻ ഞാൻ ആവശ്യപ്പെട്ടത്. കർത്താവായ ഞാനാണ് നിന്നെ പ്രചോദിപ്പിക്കുന്നതെന്ന് ചിലർ വിശ്വസിക്കുകയില്ലായിരിരുന്നു. എൻറെ വാസുലാ, എനിക്കു ഇഷ്ടമുള്ള രീതിയിൽ നമുക്കു സന്ദേശം എഴുതി തുടരാം.
(പേരു വെളിപ്പെടുത്താതെ, ഒരു പ്രത്യേക വ്യക്തിയുടെ ആവശ്യത്തിനുവേണ്ടി വാസുലാ യേശുവിനോടു പ്രാർത്ഥിക്കുന്നു.)
കർത്താവേ, ആ മകളേ സുഖപ്പെടുത്തണമെ. അങ്ങ് ഇവിടെ എൻറെ സമീപം ശരീരത്തോടെ ഉണ്ടായിരുന്നെങ്കിൽ, ഞാൻ അങ്ങയുടെ കരം പിടിച്ച് ആ മകളുടെ അടുക്കലേക്കു കൊണ്ടുപോകുമായിരുന്നു. അങ്ങ് അവളെ സുഖപ്പെടുത്തുമായിരുന്നു.
എൻറെ കുഞ്ഞേ, അവൾ നിന്നെ വിശ്വസിക്കുന്നില്ല. നീ അവളോടു പറയുന്നതെല്ലാം അവൾ ഉടനെതന്നെ തള്ളിക്കളയുന്നു. അവൾ അവളുടെ ഹൃദയം എനിക്കുവേണ്ടി തുറക്കുന്നില്ലെങ്കിൽ, എങ്ങനെ എനിക്ക് അവളുടെ ഹൃദയത്തിൽ പ്രവേശിച്ച് അവളെ സമാശ്വസിപ്പിക്കുവാൻ കഴിയും?
എങ്കിലും, അവൾ ഞാൻ പറയുന്നത് കേൾക്കാതിരുന്നാലും, അങ്ങേയ്ക്ക് അവളെ സുഖപ്പെടുത്തുവാൻ കഴിയും.
വാസുലാ, അങ്ങനെയെങ്കിൽ, നീ അവൾക്കുവേണ്ടി പ്രാർത്ഥിക്കുക. ഞാൻ അവളെ സ്നേഹിക്കുന്നു. നിൻറെ പ്രാർത്ഥന തുടരുക. എൻറെ പരിശുദ്ധ സാന്നിദ്ധ്യത്തെക്കുറിച്ചു നിന്നെ ഞാൻ അനുസ്മരിപ്പിക്കുന്നതാണ്. ഞാനും നീയും, സ്നേഹത്തിൻറെ ഐക്യത്തിൽ.
നമ്മൾ, നമുക്ക്.
അതെ, കർത്താവേ, നമ്മൾ, നമുക്ക്.
10.11.1988. Love will reign in every heart
ദൈവത്തിനു മഹത്ത്വം ഉണ്ടായിരിക്കട്ടെ.
(വിശുദ്ധ മിഖായേൽ മാലാഖ )
ദൈവത്തിനു മഹത്ത്വം ഉണ്ടായിരിക്കട്ടെ.
(പരിശുദ്ധ മറിയം)
വിശുദ്ധ മിഖായേൽ മാലാഖയോടും, പരിശുദ്ധ മറിയത്തോടുമുള്ള പ്രാർത്ഥനകൾ കഴിഞ്ഞപ്പോഴാണ് ഈ സന്ദേശങ്ങൾ ലഭിച്ചത്.)
എൻറെ ദൈവമേ?
ഇതു ഞാനാണ്. ഈ നിമിഷത്തിനുവേണ്ടി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
(യേശുവും ഞാനും വളരെ ആകാംക്ഷയോടെ ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.)
എൻറെ വാസുലാ, എന്നെ ശ്രവിക്കുക. വരൂ, എൻറെ തിരുഹൃദയത്തെ സ്പർശിക്കുക. എൻറെ തിരുഹൃദയത്തിലെ മുറിവുകൾ അനുഭവിച്ചറിയുക. തീവ്രവേദനയാൽ എൻറെ തിരുഹൃദയം ക്ലേശിക്കുന്നു; തിരിച്ചറിയുവാൻ കഴിയാത്തവിധം അതിനു മുറിവേറ്റിരിക്കുന്നു. മനുഷ്യർ എന്നെ ശ്രവിക്കുന്നില്ല. നൂറുകണക്കിന് ആളുകൾ സാത്താൻറെ കെണികളിൽ നിപതിച്ചുകൊണ്ടിരിക്കുന്നു.
(പിന്നീട് )
കുഞ്ഞേ, ഞാൻ നിന്നെ നിരാശപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല. എന്നെ ശ്രവിച്ച് എഴുതുക:
എൻറെ സഭ അനുഭവിക്കാനിരിക്കുന്ന മഹാ ദുരിതങ്ങളൾക്കുശേഷം, ആകാശത്തിൽ നിങ്ങൾ ഒരു വലിയ അടയാളം കാണും. അപ്പോൾ, എന്നെ സ്നേഹിക്കുന്ന എല്ലാവരും ആനന്ദിക്കുകയും, എന്നെ സ്തുതിക്കുകയും ചെയ്യും. എന്നാൽ, എൻറെ പരിശുദ്ധ നാമത്തെ അശുദ്ധമാക്കിയവർ അഗാധമായ അന്ധകാരത്തിലേക്കും, പൂർണ്ണ അജ്ഞതയിലേക്കു നിപതിക്കും.
എൻറെ കല്പനകൾ പാലിച്ചവർക്ക് എൻറെ അടയാളം അനുഗ്രഹമായിരിക്കും. കാരണം, അവർ എൻറെ വചനം കാത്തു. അവർ എന്നെ ആദരിച്ചു; അവർ എന്നെ മഹത്ത്വപ്പെടുത്തി. അവർ എൻറെ സഭയുടെ സ്വർണ്ണ സ്തംഭങ്ങളായിരുന്നു; അവർ ഇപ്പോഴും എൻറെ സഭയുടെ സ്വർണ്ണസ്തംഭങ്ങളാണ്. അവരാണ് സഭയുടെ ഉറച്ച അടിത്തറയും, ശക്തമായ ഘടനയും. സഭയുടെ ഉള്ളിലെ ശുദ്ധീകരണ ധൂപമാണ് അവർ. ഇത്തരത്തിലുള്ള വ്യക്തികളെ കർത്താവായ ഞാൻ ഉയർത്തി എൻറെ പുതിയ ജെറുസെലെമിൽ എന്നേക്കുമായി പാർപ്പിക്കും. ഉന്നതങ്ങളിൽനിന്ന് അവരുടെ പുതിയ ഭവനം അവർക്കു നൽകപ്പെടും. ഉന്നതങ്ങളിൽനിന്ന് അവർക്ക് എൻറെ പുതിയ നാമം നൽകപ്പെടും; അവരും ഞാനും ഒന്നായിത്തീരും. എൻറെ ജനമേ, എൻറെ പുതിയ നാമം ലഭിക്കുന്നതോടെ നിങ്ങളെ ആരും ദൈവരഹിതരായ അവിശ്വാസികളെന്ന് വിളിക്കുകയില്ല. എൻറെ നാമം ഞാൻ നിങ്ങൾക്കു മടക്കി നൽകും.
എൻറെ ദിവസം വന്നെത്തുമ്പോൾ, ഞാൻ സകല ദുഷ്ടതയെയും നീക്കി ബന്ധിക്കും. സ്നേഹത്തിൻറെ കർത്താവായ ഞാൻ ഈ പുതിയ ഭൂമിയിൽ സ്നേഹത്തിൻറെ വിത്തുകൾ മുളപ്പിക്കും. ഞാൻ ഈ പുതിയ ഭൂമിയെ തുറന്ന്, പാറകളിൽനിന്നുപോലും പുതിയ ഉറവകൾ പൊട്ടി ഒഴുകുവാൻ ഇടയാക്കും. ഞാൻ എൻറെ തോട്ടത്തെ പുഷ്പിപ്പിക്കും. നിങ്ങളെപ്രതി, നിങ്ങളെ പോഷിക്കുവാനായി എൻറെ പരിശുദ്ധ മാലാഖമാർ നിങ്ങളുടെമേൽ ഇറങ്ങിവരുവാൻ ഞാൻ ഇടയാക്കും. എൻറെ വിശുദ്ധന്മാരെ നിങ്ങളുടെ ഉപദേശകരാക്കും; അവർ നിങ്ങളെ എൻറെ പരിശുദ്ധ വചനം പഠിപ്പിക്കും; അവർ നിങ്ങളെ വഴി നയിക്കും; അവർ നിങ്ങളുടെ സുഹൃത്തുക്കളായിരിക്കുകയും ചെയ്യും. എല്ലാ ഹൃദയങ്ങളിലും സ്നേഹം വാഴും. സദ്ഗുണം എൻറെ പുതിയ ഭൂമിയിലെ എല്ലാ മനുഷ്യരുടെയും കിരീടമായിരിക്കും. ഈ പുതിയ ഭൂമിയെക്കുറിച്ച് പണ്ടേ ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്തതാണ്. ഞാൻ എൻറെ വാഗ്ദാനം പാലിക്കുന്നു. ഇതു താമസിയാതെ നിവർത്തിയാകപ്പെടും.
ഇതിനുമുമ്പുതന്നെ നിങ്ങളെ ശുദ്ധീകരിക്കുന്നതിനുവേണ്ടി ഞാൻ ഇറങ്ങിവരും. അഗ്നിയിൽ സ്വർണ്ണം ശുദ്ധീകരിക്കുന്നതുപോലെ ഞാൻ നിങ്ങളെ ശുദ്ധീകരിക്കും. എല്ലാ അശുദ്ധികളും ആ അഗ്നിയിൽ നശിപ്പിക്കപ്പെടും. ഈ ഭൂമിയെ ശാപംപോലെ മൂടിയിരിക്കുന്ന അശുദ്ധിയെ കഴുകിക്കളയുന്നതിന് എനിക്ക് ഇതെല്ലാം ചെയ്യേണ്ടതുണ്ട്.
ഇതുവരെ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതും പണ്ടേതന്നെ നിങ്ങളെ അറിയിച്ചിട്ടുള്ളതാണെന്ന് ഞാൻ ഗൗരവത്തോടെ പറയുന്നു. എല്ലാം എൻറെ തിരുലിഖിതങ്ങളുടെ ചുരുളുകളിൽ എഴുതപ്പെട്ടിട്ടുണ്ട്. ആ ചുരുളുകൾ തുറക്കപ്പെടും, വായിക്കപ്പെടും, ഉൾക്കൊള്ളപ്പെടും. എൻറെ സ്വന്തം രക്തംകൊണ്ട് ആ ചുരുളുകളെ ഞാൻ ശുദ്ധീകരിച്ചിരിക്കുന്നു. അതിനാൽ അതു ഭക്ഷിക്കൂ, അതു വായിക്കൂ.
സൃഷ്ടിയേ, ജ്ഞാനം നിന്നിലേയ്ക്ക് ഇറങ്ങിവരുവാൻവേണ്ടി പ്രാർത്ഥിക്കുക. നിനക്കു പോഷണം ലഭിക്കുവാനും, എൻറെ ജ്ഞാനഗ്രന്ഥങ്ങളിൽ മറഞ്ഞിരിക്കുന്ന സത്യങ്ങളും രഹസ്യങ്ങളും നിനക്കു വെളിപ്പെട്ടു കിട്ടുന്നതിനുമായി പ്രാർത്ഥിക്കുക. വിവേചനവരം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുക. കൂടെക്കൂടെ പശ്ചാത്തപിക്കുക. ഞാൻ എപ്പോഴും നിന്നോടു ക്ഷമിക്കും.
മകളേ, നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. നിൻറെ ചെറിയ കൈ എൻറെ സന്ദേശം എഴുതുന്നതിനായി ഉപയോഗിക്കുവാൻ നൽകുന്നതിനെപ്രതി ഞാൻ നിന്നെ സ്നേഹിക്കുന്നു. കേൾക്കുവാൻ ചെവികൾ ഉള്ളവർ കേൾക്കട്ടെ എന്നുപറഞ്ഞുകൊണ്ട് ഇന്നത്തെ എൻറെ സന്ദേശം അവസാനിപ്പിക്കുന്നു. വരൂ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. നമ്മൾ, നമുക്ക്.
കർത്താവേ, നിത്യതയോളം. കർത്താവിനു സ്തുതി. ആമ്മേൻ.
14.11.1988. Ask Padre Pio
(ഇന്ന് ഞാൻ പാദ്രെ പിയോയുടെ ചിത്രത്തിൽ നോക്കി. യേശുവിൻറെ വചനമനുസരിച്ച് അദ്ദേഹം ഒരു മഹാ വിശുദ്ധനാണ്.
ചിത്രത്തിന് അടിവശത്തായി, ഒരു സെല്ലോഫെയ്ൻ കവറിനുള്ളിലായി, അദ്ദേഹത്തിൻറെ വസ്ത്രത്തിൻറെ ഒരു ചെറിയ ഭാഗം വെച്ചിരിക്കുന്നു. അദ്ദേഹം കപ്പൂച്ച്യൻ ആയതിനാൽ അത് ഇരുണ്ട തവിട്ടുനിറത്തിലായിരുന്നു. അദ്ദേഹത്തെ നോക്കുമ്പോൾ തന്നെ, ഈ ചിത്രം കൂടാതെ അദ്ദേഹത്തിൻറെ വസ്ത്രത്തിൻറെ ഒരു ചെറിയ ഭാഗം എനിക്കു ലഭിച്ചതുകൊണ്ട് അദ്ദേഹത്തിൻറെ ചിത്രമാണെന്ന് എനിക്കു ബോദ്ധ്യമായി.
ഞാൻ അദ്ദേഹത്തോടു പ്രാർത്ഥിച്ചു. അദ്ദേഹം ഒരു മഹാ വിശുദ്ധനായതിനാൽ, എൻറെ ഉള്ളിൽ ഏറ്റവും മോശമായിരിക്കുന്ന കാര്യങ്ങളിൽ എന്നെ മെച്ചപ്പെടുത്തണമെന്നു ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. പിന്നീട്, വീണ്ടും ചിന്തിച്ചപ്പോൾ, ഞാൻ വളരെയധികം കുറ്റങ്ങൾ ഉള്ളവളായതിനാൽ, കുറഞ്ഞത് രണ്ടെണ്ണമെങ്കിലും അദ്ദേഹം എന്നിൽനിന്ന് എടുത്തുകളയണമെന്നു അപേക്ഷിച്ചു. പ്രത്യേകിച്ച് എൻറെ മുഴുവൻ അഹങ്കാരവും ഇല്ലാതാക്കുവാനും, കർത്താവിലുള്ള എൻറെ വിശ്വാസം ശക്തിപ്പെടുത്താനും അദ്ദേഹം എന്നെ സഹായിക്കണമെന്നു ഞാൻ പറഞ്ഞു.)
കർത്താവേ?
ഇതു ഞാനാണ്. നിനക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുവാൻ പാദ്രെ പിയോയോടു പ്രാർത്ഥിക്കുവാൻ നിന്നെ പ്രചോദിപ്പിച്ചത് ഞാനാണ്.
വരൂ, ഇന്നു നീ എൻറെ സ്വരം കേൾക്കാതെതന്നെ എൻറെ സന്ദേശം എഴുതും. ഞാൻ നിൻറെ കൈവിരലുകളെ നയിക്കും.
(ഇപ്പോൾ യേശു എൻറെ ശ്രവണശേഷി മന്ദമാക്കി.)
കൂടെക്കൂടെ പശ്ചാത്തപിക്കുക. ഞാൻ നിൻറെ തെറ്റുകൾ ക്ഷമിക്കേണ്ടതിനു നിൻറെ എല്ലാ തെറ്റുകളും എൻറെയടുക്കൽ ഏറ്റുപറയുക. നീ ആയിരിക്കുന്നതുപോലെതന്നെ എൻറെ അടുത്തേക്കു വരുക; ഞാൻ നിന്നെ പരിപൂർണ്ണയാക്കാം. എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തുക. എപ്പോഴും എന്നെ സ്തുതിക്കുക. ഞാൻ കർത്താവാണ്.
(കർത്താവ് ആഗ്രഹിച്ചതുപോലെയാണ് ഇതെല്ലാം എഴുതപ്പെട്ടത്.)
ഞാൻ വിശുദ്ധീകരിച്ച എൻറെ പ്രിയപ്പെട്ടവളേ, എൻറെ കരം പിടിച്ചു മുന്നോട്ടുപോവുക. ഞാൻ നിന്നെ ജ്ഞാനത്തോടെ ഉപദേശിക്കും.
(പെട്ടെന്ന് കർത്താവിൻറെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു.)
വാസുലാ, നീ എന്നിൽ പൂർണ്ണമായി വിശ്വസിക്കുമ്പോൾ എനിക്ക് എത്രമാത്രം ആനന്ദമുണ്ടെന്ന് നിനക്കറിയാമോ?
(യേശു അതീവ സന്തോഷത്തിലായിരുന്നു. ഞാനും അതുപോലെ സന്തോഷത്തിലായിരുന്നു.)
എന്നെ വിവേചിച്ചറിയുക. അത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. വരൂ, നമ്മൾ, നമുക്ക്?
അതെ. നമ്മൾ, നമുക്ക്.
15.11.1988 I Am your Holy One But you are Condemning Men
(ഇന്ന് യേശുവിൻറെ കുരിശ് എൻറെ തോളിൽ വച്ചിരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. യേശുവിൻറെ ഹൃദയം എത്രയോ വലിയ വേദനയാൽ നിറഞ്ഞിരിക്കുന്നതായി ഞാൻ മനസ്സിലാക്കി. ലോകം അവിടുത്തെ തിരസ്ക്കരിക്കുന്നതിനാൽ അവൻ എത്രയോ കഷ്ടപ്പെടുന്നു.)
കർത്താവേ?
ഇതു ഞാനാണ്. എൻറെ കുരിശിനെ അനുഭവിച്ചറിയുക. പ്രകാശത്തിൻറെ എൻറെ കുഞ്ഞേ, എനിക്കു വിശ്രമം നൽകൂ. ഞാൻ വളരെ ക്ഷീണിതനാണ്; എൻറെ സമീപം നിലകൊള്ളുക. ഈ ശൂന്യതയിൽ എനിക്ക് ആശ്വാസം ലഭിക്കണം. എൻറെ വാസുലാ, എന്നെ ശ്രവിച്ച്, സന്ദേശം എഴുതി എടുക്കുക.
അല്ലയോ സൃഷ്ടിയേ! എൻറെ സന്തതി!
ഞാൻ നിങ്ങളുടെ പരിശുദ്ധനായ ദൈവമാണ്; എന്നാൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നു. അനാദികാലം മുതൽ തന്നെ ഞാൻ നിങ്ങളെ സ്നേഹിച്ചു; എന്നാൽ നിങ്ങൾ എന്നെ വെറുക്കുന്നു. മരണത്തിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചു; എന്നാൽ നിങ്ങൾ എന്നെ ആക്രമിക്കുന്നു. എൻറെ അപ്പം നൽകി ഞാൻ നിങ്ങളെ അനുദിനം പോഷിപ്പിച്ചു; എൻറെ വീഞ്ഞ് സമൃദ്ധമായി നിങ്ങൾക്കു പാനം ചെയ്യുവാൻ നൽകി. എന്നാൽ, നിങ്ങളുടെ ദുഷ്ടത വഴി നിങ്ങൾ എന്നെ ദ്രോഹിക്കുന്നു.
ഞാൻ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു; എന്നാൽ, ദാഹിച്ചിരിക്കുന്ന എന്നെ നിങ്ങൾ പരിത്യജിക്കുന്നു. നിങ്ങളെ ക്ഷീണിതരായി കാണുമ്പോൾ എൻറെ തിരുഹൃദയത്തിൽ നിങ്ങൾക്ക് വിശ്രമം നൽകുവാൻ ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഞാൻ ക്ഷീണിതനാകുമ്പോൾ നിങ്ങൾ എന്നെ തിരസ്ക്കരിക്കുന്നു.
നിങ്ങൾ എൻറെ തിരുഹൃദയത്തെ എപ്രകാരം മുറിവേല്പിച്ചിരിക്കുന്നു
എന്നത് നിങ്ങളെ കാണിച്ചു തരുന്നതിനുവേണ്ടി ഞാൻ എൻറെ തിരുഹൃദയം നിങ്ങളെ തുറന്നു കാണിക്കുന്നു. എന്നാൽ നിങ്ങളുടെ ആവർത്തിച്ചുള്ള കുത്തുകളാൽ നിങ്ങൾ എൻറെ തിരുഹൃദയത്തെ കുത്തിത്തുളയ്ക്കുന്നു.
നിങ്ങളെ സ്വാഗതം ചെയ്ത് ആശ്ലേഷിക്കുന്നതിന് ഞാൻ എൻറെ കരങ്ങൾ തുറക്കുമ്പോൾ നിങ്ങൾ എനിക്കു പുറം തിരിഞ്ഞു പോകുന്നു. അനന്തമായ വാത്സല്യത്താൽ നിങ്ങൾക്ക് ഊഷ്മളത നൽകുന്നതിനു ഞാൻ എൻറെ തിരുഹൃദയം തുറക്കുന്നു. എന്നാൽ ഞാൻ നിങ്ങളുടെ അടുക്കൽ എത്തുമ്പോൾ, എന്നെ പുറത്തെ തണുപ്പിൽ നിർത്തിക്കൊണ്ട് നിങ്ങൾ എനിക്കെതിരെ വാതിലടയ്ക്കുന്നു.
നിങ്ങളെ ഉയർത്താനും സുഖപ്പെടുത്താനുമായി, ദിവസം മുഴുവനും നിങ്ങളുടെ നേർക്കു കരങ്ങൾ നീട്ടിപ്പിടിച്ചുകൊണ്ട്, ഒരു ഭിക്ഷാടകനെപ്പോലെ ഞാൻ നിങ്ങളെ വിളിക്കുന്നു. എന്നാൽ, നിങ്ങൾ എന്നെ അവഗണിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യുന്നു. എൻറെ കണ്ണുകളും എൻറെ മാതാവിൻറെ കണ്ണുകളും ദുഃഖത്താൽ ക്ഷീണിച്ചു തളർന്നിരിക്കുന്നു. എൻറെ ശരീരം അതിൻറെ മുറിവുകളാൽ തിരിച്ചറിയാനാവത്തവിധം ക്ഷതമേല്പിക്കപ്പെട്ടിരിക്കുന്നു.
ഞാൻ നിങ്ങളോടു ചോദിക്കുന്നത് സമാധാനവും സ്നേഹവും മാത്രമാണ്. എന്നാൽ, നിങ്ങൾ എൻറെ അപേക്ഷ കേൾക്കുവാൻ പോലും തയ്യാറാകുന്നില്ല.
ഞാൻ ആദ്യം എൻറെ സ്വന്തം ജനങ്ങളിലേക്കാണ് വന്നത്. എന്നാൽ, വീണ്ടും അവർ എന്നെ തള്ളിപ്പറഞ്ഞു; നിന്ദിച്ചു; പീഢിപ്പിച്ചു. എന്നാൽ, ഒരു പരിഹാസകനെപ്പോലെ നിങ്ങൾ എന്നെ വേട്ടയാടി; നിങ്ങൾ എന്നെ വഞ്ചിച്ചു. നിങ്ങളുടെ വഞ്ചന എൻറെ കണ്ണുകളിൽ അവശേഷിച്ചിരുന്ന അവസാന കണ്ണുനീരും എന്നിൽനിന്നെടുത്തു. നിങ്ങളുടെ ദുഷ്ടത നിത്യത മുഴുവനെയും തുളച്ചുകീറി; അതു കാണുമ്പോൾ ദുഷ്ടാരൂപികൾ പോലും സ്തംഭിച്ചുപോകുന്നു.
അല്ലയോ വാസുലാ, നിങ്ങൾക്കു മുന്നറിയിപ്പു നൽകുവാനും, നിങ്ങളെ മരണത്തിൽനിന്നു രക്ഷിക്കുവാനുമായി വലിയ ദയയോടും കരുണയോടും കൂടി ഞാൻ വന്നിരിക്കുന്നു. എൻറെ സ്വന്തം ജനങ്ങളുടെ അടുക്കലേക്കാണ് ഞാൻ ആദ്യം നിങ്ങളെ അയച്ചത്. പ്രകാശത്തിലേക്കു വരാനും തങ്ങളുടെ കുറ്റങ്ങൾ വെളിപ്പെടുത്തുവാനും അവർ ഭയപ്പെടുന്നതിനാൽ അവർ എൻറെ സ്വരത്തെ നിശ്ശബ്ദമാക്കി. അവർ എൻറെ സ്വരത്തെ നിശ്ശബ്ദമാക്കുകയും, എൻറെ സത്യാത്മാവിനെ സ്വാഗതം ചെയ്യാതിരിക്കുകയും ചെയ്യുന്നതിനാൽ അന്യർ അവരുടെ കുറ്റങ്ങൾ വെളിപ്പെടുത്തുവാൻ ഞാൻ ഇടവരുത്തും. എൻറെ സ്വരം കാഹളധ്വനിപോലെ നിങ്ങളുടെ ഭവനങ്ങളുടെ മേൽക്കുരയുടെ മുകളിൽ മുഴങ്ങുവാൻ ഞാൻ ഇടയാക്കും.
എന്നെ ഒരിക്കലും അറിയാതിരുന്ന അപരിചിതർ എന്നെ സ്വാഗതം ചെയ്തിരിക്കുന്നു. ഞാൻ അവരുടെ വാതിലുകളിൽ തട്ടിയപ്പോൾ അവർ എന്നെ അകത്തു പ്രവേശിപ്പിച്ചു. അവർ ദരിദരരായിന്നിരുന്നിട്ടും അവർ അവരുടെ അപ്പം എനിക്കു പങ്കുവച്ചുതന്നു. അവരുടെ ദാരിദ്ര്യം നിമിത്തം അവർ എന്നെ അന്വേഷിച്ചിരുന്നില്ല; എങ്കിലും അവർ എന്നെ കണ്ടെത്തി. എൻറെ ഏറ്റവും സ്വന്തപ്പെട്ടവർ എൻറെമേൽ ഏല്പിച്ച മുറിവുകൾ ഞാൻ അവർക്കു കാണിച്ചുകൊടുത്തു; അവർ എൻറെ മുറിവുകളുടെ മുമ്പിൽ മുട്ടുകുത്തി. എൻറെ ശരീരത്തിലെ മുറിവുകളുടെ ആഴവും, അതിക്രൂരമായ രീതിയിൽ ഏല്പിക്കപ്പെട്ട ആ മുറിവുകളുടെ സ്ഥിതിയും കണ്ടപ്പോൾ അവരുടെ ഹൃദയം മെഴുകുപോലെ ഉരുകിപ്പോയി.
എൻറെ കുഞ്ഞേ, നീ കരയാതിരിക്കൂ.
അപരിചിതർ എൻറെ സ്വരം (സന്ദേശം, വചനം ) പ്രഘോഷിക്കും. എൻറെ സ്വരത്തിൻറെ പ്രതിധ്വനി നീ കേൾക്കുമ്പോൾ, അത് എൻറെ സ്വരം തന്നെയാണെന്ന് അറിഞ്ഞുകൊള്ളുക. എന്നെ ഒരിക്കലും അന്വേഷിച്ചിട്ടില്ലാത്തവർ എന്നെ മഹത്ത്വപ്പെടുത്തും. എന്നെ ഒരിക്കലും അറിയാതിരുന്നവർ എന്നെ മഹത്ത്വപ്പെടുത്തും. ഞാൻ അവരുടെ ഗുരുവാകും; അവരെ ഞാൻ പഠിപ്പിക്കും; അവരുടെ തെറ്റുകളെ ഞാൻ അവരിൽനിന്നു നീക്കിക്കളയും. ഞാൻ അവരോടു സംസാരിക്കും; അവർ എന്നെ ഗ്രഹിക്കും. അവർ എൻറെ മുറിവുകളെ സൗഖ്യമാക്കും.
ഞാൻ നല്ല ഇടയനാണ്. തങ്ങളുടെ ഇടയൻമാർ നിമിത്തം മുറിവേറ്റു ചിതറിപ്പോയ എൻറെ കുഞ്ഞാടുകളെ ഞാൻ ഒരുമിച്ചു കൂട്ടും.
എൻറെ വാസുലാ, ഇതെല്ലാം ഉടൻതന്നെ പൂർത്തിയാകും.
വരൂ, എന്നിൽ വിശ്രമിക്കുക. നിന്നിൽ വിശ്രമിക്കുവാൻ എന്നെ അനുവദിക്കുക. സ്നേഹത്തിൽ ബന്ധിതരായ, നമുക്കു പരസ്പരം പങ്കുവയ്ക്കാം.
അതെ, എൻറെ കർത്താവേ.
നമ്മൾ, നമുക്ക്.
നിത്യതയോളം. ആമ്മേൻ.
16.11.1988 I want that Faith comes first
(ഇന്നലെ മുതൽ സാത്താൻ എന്നെ ക്രൂരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നു. യേശു നേരത്തെതന്നെ എനിക്കു മുന്നറിയിപ്പു നൽകിയിരുന്നു. സാത്താൻ എൻറെ ദൗർബല്യങ്ങൾ അറിയുന്നു. അവയെത്തന്നെയാണ് അവൻ ലക്ഷ്യം വയ്ക്കുന്നത്. ഈ ദൈവീക സന്ദേശങ്ങളിൽ എനിക്കുണ്ടാകുന്ന സംശയത്തിൻറെ അടിസ്ഥാനത്തിലുള്ള അസുരക്ഷിതത്വമാണ് എൻറെ ഏറ്റവും വലിയ ദൗർബല്യം- മുഖ്യമായും ഞാൻ ആരാണെന്നുള്ള കാരണത്താൽ തന്നെ. ഞാൻ ദൈവദൂതനെപ്പോലെയോ അല്ലെങ്കിൽ വിശുദ്ധയോ അല്ല. എനിക്കു പലപ്പോഴും പിഴവുകൾ പറ്റുന്നു. വാസ്തവത്തിൽ എനിക്കൊന്നും അറിയില്ല.
മറ്റു പല മിസ്റ്റിക്കുകൾക്കു ലഭിച്ചതുപോലെ അസാധാരണമായ അതിഭൗതിക അടയാളങ്ങൾ യേശു എനിക്കു നൽകുന്നില്ലെന്ന് ചിലപ്പോൾ എനിക്കു തോന്നാറുണ്ട്. അപ്പോൾ, സാത്താൻ എൻറെ ആ ചിന്തയെ മുതലെടുത്ത്, തൻറെ സൗകര്യമനുസരിച്ച് എന്നെ പീഡിപ്പിക്കുന്നു.)
വാസുലാ, ഇതു കർത്താവായ ഞാനാണ്. നീ ഓരോ തവണ സംശയിക്കുമ്പോഴും, ഞാൻ ആഴത്തിലുള്ള ദുഃഖത്തിലേക്ക് വീഴുന്നു. എൻറെ ഹൃദയം വേദനിക്കുന്നു. എൻറെ ഈ പ്രവൃത്തി തുടരുവാൻ നീ തയ്യാറാണോ?
“ദൈവത്തിന് മഹത്ത്വം ഉണ്ടാകട്ടെ, നമ്മുടെ കർത്താവ് വാഴ്ത്തപ്പെട്ടവനായിരിക്കട്ടെ” എന്നു പറയുക.
(കാരണം, എനിക്കു സംശയം ഉണ്ടായി.)
ദൈവത്തിന് മഹത്ത്വം ഉണ്ടാകട്ടെ, നമ്മുടെ കർത്താവ് വഴ്ത്തപ്പെട്ടവനായിരിക്കട്ടെ” .
വാസുലാ, വാസുലാ, എൻറെ കുഞ്ഞേ, സാത്താനാൽ വഞ്ചിക്കപ്പെടരുത്. അവൻ നിർദ്ദേശങ്ങൾ നിനക്കു നൽകിക്കൊണ്ട് നിന്നോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. അവൻ എൻറെ പദ്ധതിക്കെതിരെ യുദ്ധം ചെയ്യുന്നു. നീ ഓരോ പടി മുകളിലേക്കു കയറുമ്പോഴും അവൻ കോപത്തോടെ ആക്രോശിക്കുന്നു. കുഞ്ഞേ, നിനക്കു മുന്നറിയിപ്പു നൽകാൻ ഞാൻ നിന്നോടൊപ്പമുണ്ട്.
വാസുലാ, ഈ വെളിപ്പെടുത്തലിനായി എൻറെ അടയാളങ്ങൾ ഈ തവണ വളരെ പരിമിതമാണ്. ഇങ്ങനെ വെളിപ്പെടുത്തലുകൾ നൽകുമ്പോഴാണ് ഞാൻ കൂടുതൽ മഹത്ത്വം പ്രാപിക്കുന്നത്. അതിനുള്ള കാരണം ഞാൻ നിന്നോട് വിശദീകരിച്ചിട്ടുണ്ട്. അനേകം അസാധാരണ അടയാളങ്ങളില്ലാതെ തന്നെ വിശ്വാസം ആദ്യം വരണം എന്നതാണ് എൻറെ ആഗ്രഹം.
ഞാൻ ഇതു ലളിതമാക്കുവാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്നോട് പറഞ്ഞതുപോലെ, ഞാൻ നൽകുന്ന ഏക അടയാളം നീ തന്നെയും നിൻറെ ഫലങ്ങളുമാണ്; അതിൽ പ്രധാനമായും മാനസാന്തരങ്ങളുമാണ്.
ഈ കാലഘട്ടത്തിൽ വിശ്വാസം എത്രത്തോളം കുറവാണെന്ന് ഞാൻ അറിയുന്നു. അതുകൊണ്ടാണ് നീ പീഡിപ്പിക്കപ്പെടുന്നത്. എന്നാൽ, ഞാൻ തന്നെയും പീഡിപ്പിക്കപ്പെട്ടിട്ടില്ലയോ? എന്നിൽ ഫലങ്ങൾ ഉണ്ടായിരുന്നിട്ടും അനേകർ എന്നെ വിശ്വസിച്ചില്ല.
വാസുലാ, നീ ഒന്നും അർഹിക്കുന്നില്ലെങ്കിലും ഞാൻ നിന്നെ അനേകം കൃപകൾകൊണ്ട് അനുഗ്രഹിക്കുന്നു. നിന്നേക്കാൾ കൂടുതൽ അർഹതയുള്ള ദാസന്മാർ എനിക്കുണ്ടെങ്കിലും ഞാൻ അവരെ കൃപാദാനങ്ങളുടെ കാര്യത്തിൽ പരിമിതിപ്പെടുത്തുന്നു. ഞാൻ നിന്നെ വിധിക്കുന്നില്ല; ഞാൻ നിന്നെ ഓർമ്മപ്പെടുത്തുകയാണ്. ഞാൻ നിന്നിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. നിൻറെ മുഴുവൻ വ്യക്തിത്വത്തോടെയും നിൻറെ പൂർണ്ണ മനസ്സോടെയും നിൻറെ ദൈവമായ എന്നെ സ്നേഹിക്കുക. ഒരു പ്രത്യേകമായ, ആഴമുള്ള, അഗാധമായ സ്നേഹത്താൽ എന്നെ സ്നേഹിക്കുന്നതിനുവേണ്ടിയാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്.
ഞാൻ സ്വർഗ്ഗത്തിൻറെ എൻറെ വാതിലുകൾ തുറന്ന് നിന്നെ അകത്തു പ്രവേശിപ്പിച്ചു. എൻറെ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമുള്ള എൻറെ മന്ദിരത്തിലേക്കു ഞാൻ നിന്നെ സ്വാഗതം ചെയ്തു. എൻറെ രക്ഷാപദ്ധതി എൻറെ തിരഞ്ഞെടുക്കപ്പെട്ടവർക്കു ഞാൻ വെളിപ്പെടുത്തി കൊടുത്തു. എൻറെ അതിരുകളില്ലാത്ത കരുണയാലാണ് ഞാൻ അത് ഒരുക്കിയിരിക്കുന്നത്. എൻറെ മന്ദിരത്തിൽ വച്ച് ഞാൻ അതിനെക്കുറിച്ച് അവേരാട് പ്രഖ്യാപിച്ചു. എൻറെ മഹാ കരുണയും അധികാരവും പ്രകടിപ്പിക്കുവാനായി, എൻറെ സൃഷ്ടികളിൽ ഏറ്റവും ചെറുതും ദുർബലവും നികൃഷ്ടവും ആയവളിൽ ഞാൻ എൻറെ ദൃഷ്ടി പതിപ്പിച്ചിട്ടുണ്ടെന്നും, ഞാൻ അവളെ തിരഞ്ഞെടുക്കുമെന്നും ഞാൻ അവരോടു പറഞ്ഞു. നിന്നെ അന്വേഷിച്ച് , മൃതരുടെ ഇടയിൽനിന്ന് നിന്നെ എടുത്ത്, എൻറെ അടുക്കലേക്കു നിന്നെ ഉയർത്തുന്നതിനായി ഞാൻ ഇറങ്ങി വന്നു. എന്തെന്നാൽ, ഇതാണ് എൻറെ അഭീഷ്ടം.
അതിനുശേഷം ഞാൻ നിനക്കായി ഒരു മേശ ഒരുക്കി. എൻറെ കൈകൊണ്ട് തന്നെ എൻറെ ആഹാരം നിൻറെ വായിൽ വച്ചുതന്നു. നിൻറെ ദൈവമായ ഞാൻ നിന്നെ എത്രയധികം സ്നേഹിക്കുന്നു! അസൂയയോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു! എൻറെ തൈലംകൊണ്ട് ഞാൻ നിന്നെ അഭിഷേകം ചെയ്തു; നിന്നെ ഞാൻ എൻറെതാക്കി. നിന്നെ എൻറെ മണവാട്ടിയാക്കി. ഞാൻ നിൻറെ യജമാനനായി. എൻറെ കൃപകളാൽ ഞാൻ നിന്നെ പൊതിഞ്ഞു ; എൻറെ ആഭരണങ്ങളാൽ നിന്നെ ഞാൻ സമ്പന്നയാക്കി. എൻറെ കുരിശും, എൻറെ ആണികളും, എൻറെ മുൾക്കിരീടവും ഞാൻ നിനക്കു തന്നിട്ടില്ലയോ? ഒരു മണവാളന് തൻറെ മണവാട്ടിക്ക് ഇതിനേക്കാൾ വിലയേറിയ എന്ത് സമ്മാനമാണ് നൽകുവാൻ കഴിയുക?
സ്നേഹത്തിൻറെ ആത്മാവായ ഞാൻ, നീ എന്നെ എങ്ങനെ സ്നേഹിക്കണമെന്നും, എങ്ങനെയാണ് നീ സ്നേഹത്തിൽ വളരേണ്ടതെന്നും നിന്നെ പഠിപ്പിച്ചിട്ടുണ്ട്. എൻറെ മാലാഖമാർക്ക് ഞാൻ നിന്നെ പരിചയപ്പെടുത്തി. എനിക്കുള്ളതെല്ലാം ഞാൻ നീയുമായി പങ്കുവയ്ക്കുന്നു. നീ എൻറെ ഭവനത്തിൽ ജീവിക്കുന്നു; നീ എൻറെ തിരുഹൃദയത്തിൽ ജീവിക്കുന്നു. എൻറെ സ്വന്തം കരത്താൽ വിശുദ്ധീകരിക്കപ്പെട്ടവളാണ് നീ; എൻറെ കൃപകളാൽ അനുഗ്രഹിക്കപ്പെട്ടവളാണ് നീ.
സാത്താൻ നിന്നെ പിന്തുടർന്ന് വേട്ടയാടുന്നതെന്തിനാണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുക. എൻറെ പദ്ധതിയെ നശിപ്പിക്കുവാനാണ് അവൻ പരിശ്രമിക്കുന്നത്. എത്ര വലിയ യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ! ഭൂമിയും ഈ യുദ്ധത്തിൻറെ പ്രകമ്പനങ്ങൾ അനുഭവിക്കുന്നുണ്ട്! അതുകൊണ്ട് അവനെ ജാഗ്രതയോടെ കരുതുക! അവൻ നിന്നെ വഞ്ചിക്കാതിരിക്കട്ടെ!
അങ്ങ് എന്നെ സഹായിക്കുന്നില്ലെങ്കിൽ എനിക്ക് എന്തുചെയ്യുവാൻ സാധിക്കും? എന്നെ വഞ്ചിക്കുവാൻ അവനെ അനുവദിക്കരുതേ! അവനെ തടഞ്ഞു നിർത്തണമെ!
ഞാൻ നിന്നെ എപ്രകാരമാണ് സംരക്ഷിക്കുന്നതെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ! ഇതാ നോക്കൂ!
(ഞാൻ നിൽക്കുന്നതായിട്ടും, എൻറെ ചുറ്റും മാലാഖമാർ പരസ്പരം കൈകൾ കോർത്തുപിടിച്ച് നിന്നുകൊണ്ട് എൻറെ നേർക്കുള്ള സാത്താൻറെ വഴി തടയുന്നതായും ഞാൻ കണ്ടു.)
നിന്നെ സ്പർശിക്കുവാൻ ഞാൻ സാത്താനെ അനുവദിക്കുകയില്ലെന്ന് ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു.
(രോഗമോ അകാല മരണമോ വരുത്താൻ സാത്താനെ ദൈവം അനുവദിക്കുകയില്ലെന്ന് സാരം.)
എൻറെ ഭാഗത്ത് നിന്ന് ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയോ അവഗണിക്കുകയോ ഇല്ല. എന്നോടുകൂടെ നിന്നാൽ നിനക്കൊന്നിനും കുറവുണ്ടാവുകയില്ല. എൻറെ സമാധാനം ഞാൻ നിനക്കു നൽകിയിട്ടുണ്ട്. എളിയവരോടുള്ള എൻറെ പ്രത്യേകമായ സ്നേഹം ഞാൻ നിനക്കു കാണിച്ചുതന്നിട്ടുണ്ടല്ലോ. എൻറെ തിരുഹൃദയം ഞാൻ നിന്നെ കാണിച്ചിട്ടുണ്ട്.
എൻറെ വാസുലാ, എന്നെ അളവില്ലാത്തവിധം സ്നേഹിക്കുവാനും എന്നെ സന്തോഷിപ്പിക്കുവാനുമാണ് നിന്നെ സൃഷ്ടിച്ചിരിക്കുന്നത്. നീ എപ്പോഴും എന്നെ ആഗ്രഹിക്കണം. നീ എന്നെ അനുസരിക്കണം; നീ എന്നെ സന്തോഷിപ്പിക്കണം. നീ എൻറെ ക്രോധം ശമിപ്പിക്കണം; നീ എന്നെ ആശ്വസിപ്പിക്കണം; നീ എനിക്കു വിശ്രമം നൽകണം. നീ എന്നെ ആരാധിക്കണം. നീ എന്നിൽ പ്രത്യാശ വയ്ക്കണം. നീ എന്നിൽ പൂർണ്ണമായും അന്ധമായും വിശ്വസിക്കണം. ഇവയാണ് എൻറെ ഹൃദയത്തിൻറെ സിദ്ധാന്തങ്ങൾ.
എൻറെ പ്രതിബിംബമായി ജീവിച്ചുകൊണ്ട് എന്നെ ആദരിക്കുക. ഞാൻ നിനക്കു നൽകുന്നതെല്ലാം സ്വീകരിച്ചുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തുക. പുഷ്പമേ, എൻറെ താത്പര്യങ്ങൾക്കും എൻറെ മഹത്ത്വത്തിനുംവേണ്ടി മാത്രം ജീവിക്കുക. ഞാൻ നിനക്കു നൽകുന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുക.
അതെ, കർത്താവേ, ഞാൻ അതിനായി പരിശ്രമിക്കുന്നു.
ഞാൻ എല്ലായ്പ്പോഴും സന്നിഹിതനാണ്. ഞാൻ നിന്നെ രക്ഷിക്കുവാൻ വന്നിട്ടില്ലായിരുന്നെങ്കിൽ, നീ ഇപ്പോൾ എന്നെ, എന്നെ മാത്രം ആഗ്രഹിക്കുമായിരുന്നോ?
ഇല്ല, കർത്താവേ.
ദൈവത്തിലുള്ള യഥാർത്ഥ ജീവിതം എന്താണെന്ന് ഞാൻ നിന്നെ പഠിപ്പിച്ചു. കൂടെക്കൂടെ പ്രാർത്ഥിക്കുക. അനുദിനം വിശുദ്ധ ജപമാല പ്രാർത്ഥന പ്രാർത്ഥിക്കുക. ഈ ജപമാല എന്ന ചങ്ങലയാണ് സാത്താനെ ബന്ധിക്കുന്നതും, അവനെ കീഴടക്കുന്നതും. എൻറെ സമാധാനം ഞാൻ നിനക്കു തരുന്നു. ഒരിക്കലും സംശയിക്കരുത്. നമ്മൾ, നമുക്ക്?
എന്നേക്കും, ആമ്മേൻ.
(വെളിപാട് 20:2 ൽ സാത്താ൯ ബന്ധിക്കപ്പെടും എന്നുപറയുമ്പോൾ, മനുഷ്യരാശി മുഴുവനും- ലോകമെമ്പാടും- വിശുദ്ധ ജപമാല ചൊല്ലുമ്പോഴായിരിക്കും അതു സംഭവിക്കുന്നത് എന്നു ഞാൻ കരുതുന്നു. ആ ദിവസം വരുമ്പോൾ ജപമാല എന്ന ചങ്ങലയാൽ സാത്താൻ ബന്ധിക്കപ്പെടുകയും കീഴടക്കപ്പെടുകയും ചെയ്യും.
21. 11.1988 I Am Your High Priest. I will Divinize You For I Am Divinity. Come and Console Jesus
ദൈവത്തിന് മഹത്ത്വം ഉണ്ടാകട്ടെ. നമ്മുടെ കർത്താവ് വാഴ്ത്തപ്പെട്ടവനായിരിക്കട്ടെ! എൻറെ കർത്താവേ?
ഇതു ഞാനാണ്. എൻറെ തിരുഹൃദയം എപ്രകാരണമാണെന്നത് അനുഭവിച്ചറിയുക.
(യേശുവിൻറെ തിരുഹൃദയം എല്ലാ ഹൃദയങ്ങളെക്കാളും വിനീതവും, ഊഷ്മളവും, ക്ഷമയുള്ളതുമാണ്.)
എനിക്ക് എങ്ങനെ അങ്ങയെ പ്രതിരോധിക്കുവാൻ കഴിയും?
(മീറ്റിംഗിനുവേണ്ടി നൽകപ്പെട്ട സന്ദേശം.)
ഞാനാണ് സ്നേഹം. സ്നേഹത്തിൻറെ ഏറ്റവും പരമ സ്രോതസ്സാണ് ഞാൻ. അതിനാൽ എന്നെ പ്രതിരോധിക്കരുത്. എൻറെ അടുക്കലേക്കു വരുക. ഞാൻ കാരുണ്യത്തിൻറെയും സമാധാനത്തിൻറെയും മഹാ സമുദ്രമായതിനാൽ എന്നിൽ മുങ്ങിക്കുളിക്കുക. നിങ്ങൾ എല്ലാവരും എൻറെ വിശുദ്ധ ഹൃദയത്തിൽനിന്ന് എൻറെ കാരുണ്യവും സമാധാനവും എടുത്ത് നിങ്ങളുടെ ഹൃദയങ്ങൾ നിറയ്ക്കുക.
ഞാൻ നിങ്ങളെ അലങ്കരിക്കും. ഞാൻ നിങ്ങളെ പരിപൂർണ്ണരാക്കും. എന്നിൽ നിന്ന് ഭക്ഷിക്കൂ; നിങ്ങൾ എന്നേക്കും ജീവിക്കും. ഞാനാണ് ജീവൻറെ അപ്പം; ജീവൻ നൽകുന്ന അപ്പം ഞാനാണ്.
(യോഹന്നാൻ 6:51; യോഹന്നാൻ 6:35).
പ്രിയപ്പെട്ടവരേ, എൻറെ കരുണനിറഞ്ഞ ദൈവീകവിളികളെ സംശയിക്കരുത്. ഞാൻ ഇപ്പോഴും നിങ്ങളുടെ ഇടയിലുണ്ട്. നിങ്ങളുടെ യോഗങ്ങളിൽ ഞാൻ സന്നിഹിതനാണ്. നിങ്ങളെ സഹായിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മദ്ധ്യേ സന്നിഹിതനാണ്. എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക.
നിങ്ങളുടെ ഹൃദയങ്ങളിൽ സംസാരിക്കുന്ന മഹാ പുരോഹിതനാണ് ഞാൻ. എന്നെ സമീപിക്കുവാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നവൻ ഞാനാണ്. എൻറെ അടുക്കലേക്കു നിങ്ങളെ ആകർഷിക്കുവാൻ ഞാൻ അത്യധികം ശ്രമിക്കുന്നു.
നിങ്ങളെ എൻറെ കൈകളിൽ ചേർത്തു പിടിക്കുവാനും, സ്നേഹത്തോടെ ആലിംഗനം ചെയ്യുവാനും ഞാൻ അതിയായി ആഗ്രഹിക്കുന്നു. നിങ്ങൾ എന്നെ സമീപിക്കുക; നിങ്ങൾ എന്നോട് ഏറ്റവും അടുത്ത ബന്ധത്തിലായിത്തീരുക. ഞാൻ നിങ്ങളുടെ മഹാ പുരോഹിതനാണ്; ഞാൻ നിങ്ങളടെ പരിശുദ്ധനായ ദൈവവുമാണ്. ഞാൻ നിങ്ങളുടെ സഹോദരനാണ്; ഞാൻ നിങ്ങളുടെ സഹചാരിയാണ്; ഞാൻ നിങ്ങളുടെ മണവാളനുമാണ്. ഞാൻ നിങ്ങളുടെ സൃഷ്ടാവാണ്. നിങ്ങൾ എല്ലാവരും എൻറെ സന്തതികളാണ്.
വാസുലാ, ഞാൻ ഈ യോഗങ്ങളിൽ എന്നും ഉണ്ടാകും. നിൻറെ പ്രഭാഷണങ്ങൾ എന്നിൽനിന്ന് വരുന്നു. നീ പറയുവാനുള്ള വാക്കുകൾ എൻറെ അധരങ്ങളിൽനിന്നു വരും. ഞാൻ എൻറെ തോട്ടം നനയ്ക്കുമെന്ന് ഞാൻ
പറഞ്ഞിട്ടില്ലയോ? സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ മഞ്ഞുതുള്ളികൾ ഞാൻ നിങ്ങളുടെമേൽ വർഷിക്കും. അതിനാൽ, എന്നെ പ്രതിരോധിക്കരുത്. സൃഷ്ടികളെ, നിങ്ങളെ അലങ്കരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു!
തങ്ങളെത്തന്നെ എനിക്കു തുറന്നുതന്ന്, സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ മഞ്ഞുതുള്ളികൾ നിങ്ങളിലേക്ക് പ്രവേശിക്കുവാൻ അനുവദിക്കുന്നവർ ഭാഗ്യവാന്മാർ. എന്നോടു വിശ്വസ്തരായിരുന്നുകൊണ്ട് എന്നെ സ്നേഹിക്കുന്നവർ ഭാഗ്യവാന്മാർ. എന്തെന്നാൽ, അവരെ ഞാൻ എന്നിലേക്കു കൂടുതലായി അടുപ്പിക്കുകയും എൻറെ സ്നേഹത്താൽ അവരെ പൊതിയുകയും ചെയ്യും.
നിങ്ങൾ എൻറെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ്; ആ ഛായയിൽ ജീവിക്കുവാൻ വിളിക്കപ്പെട്ടവരാണ് നിങ്ങൾ. നിങ്ങളിൽ പലരും എൻറെ ഛായ മറന്നുപോയിരിക്കുന്നു. എന്നാൽ, മഹാപുരോഹിതനായ ഞാൻ നിങ്ങളെ എൻറെ ദൈവീകതയും പരിശുദ്ധിയും ഓർമ്മിപ്പിക്കും. ഞാൻ പരിശുദ്ധനാണെന്ന് ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തും.
യേശുവേ?
ഇതു ഞാനാണ്. നിങ്ങൾ പരിശുദ്ധരായി ജീവിക്കേണ്ടതിന് ഞാൻ പരിശുദ്ധനാണെന്ന് നിങ്ങൾ എല്ലാവരെയും ഞാൻ ഓർമ്മിപ്പിക്കും.
ഞാൻ സ്നേഹമാണ്; എൻറെ അനന്ത സ്നേഹം നിമിത്തം ലോകമെമ്പാടും വിവിധ സ്ഥലങ്ങളിൽ ഞാൻ മുന്നറിയിപ്പുകളും അടയാളങ്ങളും നൽകുന്നു. എൻറെ നാമത്തിൽ പിതാവ് അയക്കുന്ന പരിശുദ്ധാത്മാവ് നിങ്ങളെ എല്ലാക്കാര്യങ്ങളും പഠിപ്പിക്കുമെന്നും, ഞാൻ പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുമെന്നും ഞാൻ പറഞ്ഞിട്ടില്ലയോ?
(പരിശുദ്ധ മറിയം)
പുഷ്പമേ, എൻറെ സമാധാനം സ്വീകരിക്കുക. ഇപ്പോൾ ശ്രദ്ധയോടെ ഇരിക്കുക. അനുസരണയുള്ളവളായിരിക്കുക; അപ്പോൾ നിനക്ക് യാതൊന്നും ഭയപ്പെടാനുണ്ടാകില്ല. വാസുലാ, യേശു നിന്നെ അതിരുകളില്ലാതെ സ്നേഹിക്കുന്നു. അവിടുന്ന് നിന്നെ പരിപാലിക്കുന്നു. നീയും അവനും ചേർന്ന് ഒന്നിച്ച് അവൻറെ കുരിശ് വഹിക്കുന്നു. യേശു നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. അതെ; ഞാൻ തന്നെയാണ്. വരൂ, വിശ്രമിക്കുക. ഞാൻ നിന്നോടൊപ്പം ഉണ്ട്. നമ്മൾ, നമുക്ക്?
യേശുവേ?
(യോഗത്തിനുവേണ്ടി നൽകിയ സന്ദേശത്തിൻറെ തുടർച്ച.)
ഇതു ഞാനാണ്; ക്രൂശിതനായ നിൻറെ കർത്താവ് തന്നെ. എൻറെ മക്കളേ, എൻറെ ഹൃദയത്തിൻറെ പ്രിയപ്പെട്ടവരേ, സ്നേഹം അത്യധികമായി സഹിക്കുന്നു.
എനിക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നതെന്ന് ഗ്രഹിക്കുക. ഞാൻ എൻറെ സ്വന്തപ്പെട്ടവരാൽ പരിത്യജിക്കപ്പെട്ട്, വിസ്മരിക്കപ്പെട്ട്, ഒറ്റിക്കൊടുക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഞാൻ എൻറെ കുരിശിൽ രണ്ടാമത്തെ പീഡയനുഭവം സഹിച്ചുകൊണ്ടിരിക്കുന്നു. ഭൂമി ഇതുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ കൂടുതലായി വരൾച്ച നേരിട്ടുകൊണ്ടിരിക്കുന്നു. അതിൻറെ ദുരന്തഫലങ്ങൾ പ്രിയപ്പെട്ടവരായ നിങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ അതിൻറെ ഇരകളാണ്. നിങ്ങളിൽ അനേകർ വിശന്നുവലയുന്നു. മറ്റ് അനേകർ ദുഷ്ടനാൽ വഞ്ചിക്കപ്പെടുന്നു. നിങ്ങൾ എല്ലാവരോടും എനിക്ക് വളരെ അനുകമ്പ തോന്നുന്നു! എൻറെ കുരിശിൽ കിടന്നുകൊണ്ട് ഞാൻ ഇതെല്ലാം കാണുമ്പോൾ എൻറെ ഹൃദയത്തിൽനിന്ന് രക്തം ധാരയായി ഒഴുകുന്നു. രക്തകണ്ണീരാൽ എൻറെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
ഞാൻ നിങ്ങൾക്ക് അനേകം അടയാളങ്ങൾ നൽകുന്നു. എങ്കിലും, വളരെക്കുറച്ചുപേർ മാത്രമേ ഇവ ശ്രദ്ധിക്കുന്നുള്ളൂ. പ്രാർത്ഥനയിലൂടെ എൻറെ അടുക്കലേക്ക് വരുക. ഞാൻ എപ്പോഴും സന്നിഹിതനാണ്; ഞാൻ നിങ്ങളുടെ പ്രാർത്ഥനകൾ ശ്രവിക്കുന്നുണ്ട്.
നിങ്ങളുടെ രക്ഷകൻറെ കരങ്ങളിലേക്ക് വരുക. നിങ്ങളുടെ പാപങ്ങൾ എനിക്കു തരുക; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുകയും സൗഖ്യമാക്കുകയും ചെയ്യും. ഞാൻ ദൈവമായതിനാൽ ഞാൻ നിങ്ങളെ ദൈവീകരാക്കിമാറ്റും. ഞാൻ നിങ്ങളെ പരിപൂർണ്ണരാക്കും!
നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ എൻറെ അടുക്കലേക്ക് വരുക. നിങ്ങൾ എന്നെ ഭയപ്പെടേണ്ട. ഞാൻ സ്നേഹം നിറഞ്ഞ ദൈവമാണ്. നികൃഷ്ടരായവരോട് അനന്തമായ കരുണയുള്ള ദൈവമാണ് ഞാൻ. ഞാൻ കാരുണ്യവാനായ ദൈവമാണ്! എന്നോട് പ്രാർത്ഥിക്കുക; എന്നോട് സംസാരിക്കുക. നിങ്ങൾ ഒട്ടും മടിക്കരുത്. ഞാൻ ആകാംക്ഷയോടെ നിങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു.
പരിശുദ്ധരിൽ പരിശുദ്ധനും, നിത്യനും, സർവ്വ സൃഷ്ടികളുടെയും മേൽ സർവ്വാധിപധിയും, ദൈവവുമായ ഞാൻ, നിങ്ങളുടെ ദൗർബല്യങ്ങളിൽനിന്ന് നിങ്ങളെ സൗഖ്യപ്പെടുത്തുവാൻവേണ്ടി നിങ്ങളുടെ അടുക്കലേക്ക് താണ് ഇറങ്ങിവരുവാൻ തക്കവണ്ണം, നിങ്ങൾ എല്ലാവരോടും ഉള്ള എൻറെ സ്നേഹം അത്രമാത്രം ഉന്നതമാണ്.
എപ്പോഴും, അവസാനം വരെ ഞാൻ നിങ്ങളുടെ മദ്ധ്യേ ഉണ്ടായിരിക്കും.
സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ സന്ദേശം പ്രചരിപ്പിക്കുന്നവർ ഭാഗ്യവാന്മാർ! എൻറെ അടുക്കൽ വന്ന് എന്നെ ആശ്വസിപ്പിക്കുന്നവർ ഭാഗ്യവാന്മാർ! എന്നോട് ഐക്യപ്പെട്ട് ഒന്നായിരിക്കുക. എൻറെ സ്നേഹത്തിൽ എന്നേക്കും നിലകൊള്ളുക.
( പരിശുദ്ധ മാതാവ് സംസാരിക്കുന്നു.)
എൻറെ ഏറ്റവും പ്രിയപ്പെട്ട മക്കളേ, ഞാൻ നിങ്ങളുടെ പരിശുദ്ധ മാതാവാണ്. സർവ്വ മനുഷ്യരുടെയും മാതാവാണ് ഞാൻ. എൻറെ പ്രിയപ്പെട്ടവരേ, മനുഷ്യരുടെ വാക്കുകൾക്ക് വിവരിക്കുവാൻ സാധിക്കാത്തവിധം യേശു സഹിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ, യേശു രണ്ടാമത്തെ പീഡാസഹനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ ഇരു ഹൃദയങ്ങൾ എപ്രകാരം സഹിക്കുന്നുണ്ടെന്ന് അനുഭവിച്ചറിയുക.
ഇന്ന് വളരെ വലിയ ഘോര യുദ്ധം നടന്നുകൊണ്ടിരിക്കുന്നു. സാത്താൻ അതിക്രൂരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിൻറെ ദൂതന്മാരോടൊപ്പം വിശുദ്ധ മിഖായേൽ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. ഈ മഹാ യുദ്ധത്തിൻറെ പ്രകമ്പനങ്ങൾ ഭൂമി അനുഭവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ എനിക്ക് ആവശ്യമുണ്ട്. ഒരിക്കലും പ്രാർത്ഥന നിർത്തരുത്.
എൻറെ പ്രിയപ്പെട്ടവരേ, നിരന്തരം പ്രാർത്ഥിക്കുക. ഈ അന്ധകാരത്തിൽ പ്രകാശ ദൂതന്മാരെപ്പോലെ ജ്വലിക്കുക. മനുഷ്യരുടെ നിത്യരക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുക. എൻറെ പ്രിയപ്പെട്ടവരേ, മനുഷ്യരുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾ ഓരോരുത്തരെയും ഇക്കാര്യത്തിനുവേണ്ടി എണ്ണുന്നു.
തൻറെ മക്കൾ നിത്യാഗ്നിയിലേക്കു നിപതിക്കുന്നതായി കാണുന്ന ഒരമ്മയുടെ ഹൃദയവേദന എത്രയെന്ന് ഗ്രഹിക്കുക. തൻറെ പ്രിയപ്പെട്ട മക്കളിൽ ചിലർ നിത്യാഗ്നിയിൽ വീഴുന്നത് കാണുന്ന ഒരമ്മയുടെ ഹൃദയനൊമ്പരം എത്രയധികമാണെന്ന് മനസ്സിലാക്കുക.
ഇക്കാര്യത്തെക്കുറിച്ച് ധ്യാനിക്കുക. അപ്പോൾ നിങ്ങൾക്ക് എന്നെ കൂടുതലായി മനസ്സിലാകും.
പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ നിങ്ങളെ അനുഗ്രഹിച്ചുകൊണ്ട് ഞാൻ ഈ സന്ദേശം അവസാനിപ്പിക്കുന്നു.
വരൂ, യേശുവിനെ ആശ്വസിപ്പിക്കൂ!
എൻറെ കർത്താവേ?
ഇതു ഞാനാണ്. ജപമാല പ്രാർത്ഥിക്കുമ്പോൾ, അതിലെ ദൈവികരഹസ്യങ്ങൾ സജീവമായി ധ്യാനിച്ചുകൊണ്ട്, അവയിൽ ജീവിക്കുവാൻ നീ പരിശ്രമിക്കുന്നത് കാണുമ്പോൾ ഞാൻ സന്തോഷിക്കുന്നു. അനുഗ്രഹിക്കപ്പെട്ട കുഞ്ഞേ, ജപമാല സാവകാശം ധ്യാനിച്ചു പ്രാർത്ഥിക്കുവാൻ മറ്റുള്ളവരെയും പരിശീലിപ്പിക്കുക. ഓരോ പ്രാർത്ഥനയും ഹൃദയത്തിൽനിന്ന് ഉത്ഭവിക്കണം. നിങ്ങൾ ഉച്ചരിക്കുന്നത് എന്താണെന്ന് നിങ്ങൾ അനുഭവിച്ചറിയണം. അതിനാൽ ഓരോ രഹസ്യവും സമയമെടുത്ത്, ധ്യാനപൂർവ്വം പ്രാർത്ഥിക്കുക.
എൻറെ കർത്താവേ, അങ്ങേയ്ക്ക് നന്ദി.
Notebook 30
03.12.1988 Receive My Children- Mother of God
( ഡിസംബർ 16 ലെ മീറ്റിംഗിനുവേണ്ടി നൽകപ്പെട്ട സന്ദേശം)
എൻറെ കർത്താവേ?
ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയോടൊപ്പം ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഈ കൃപാവരം നൽകിയതിനും, അങ്ങയോടൊപ്പം ആയിരിക്കുവാനുള്ള വരം നൽകിയതിനും, അങ്ങയെ വളരെ അടുത്ത് അനുഭവിച്ചറിയുവാൻ എന്നെ അനുവദിക്കുന്നതിനും കർത്താവേ, അങ്ങേയ്ക്ക് നന്ദി.
എന്നെ അങ്ങയുടെ വചനം പഠിപ്പിക്കുന്നതിനും, എന്നെ അങ്ങയുടെ സന്നിധിയിലേക്ക് ഉയർത്തുന്നതിനും ദൈവമേ, അങ്ങേയ്ക്ക് മഹത്ത്വം ഉണ്ടായിരിക്കട്ടെ. നമ്മുടെ കർത്താവിന് സ്തുതി. നമ്മുടെ കർത്താവ് വാഴ്ത്തപ്പെടട്ടെ.
കർത്താവേ?
ഇതു ഞാനാണ്. ശിശു സഹജമായ വിശ്വാസത്തോടെ എന്നെ വിശ്വസിച്ചുകൊണ്ട് എൻറെ തിരുഹൃദയത്തെ സന്തോഷത്താൽ ത്രസിപ്പിക്കൂ. ഞാൻ നിന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തു, എന്തുകൊണ്ട് ഞാൻ നിന്നെ എൻറെ അരികിലേക്ക് ഉയർത്തി എന്നീ കാര്യങ്ങൾ നീ അന്വേഷിക്കേണ്ട. എന്തുകൊണ്ട്? ആര്? തുടങ്ങിയ ചോദ്യങ്ങളൊന്നുമില്ലാതെതന്നെ എൻറെ മാർഗ്ഗദർശനത്തെ സ്വീകരിക്കൂ. യാതൊരു ചോദ്യങ്ങളും ചോദിക്കാതെ ഞാൻ നിനക്കു നൽകിയിട്ടുള്ളതിനെ സ്വീകരിക്കുക.
അല്ലയോ എൻറെ കുഞ്ഞേ, വർഷങ്ങളോളം ഞാൻ നിൻറെ വാതിലിന് വെളിയിൽ കാത്തുനിന്നിരുന്നു.
കർത്താവേ, എന്നോട് ക്ഷമിക്കണമെ.
ഞാൻ നിന്നോടു ക്ഷമിച്ചിരിക്കുന്നു. ഇതു കഴിഞ്ഞുപോയ കാര്യമായതിനാൽ ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല. ഇപ്പോൾ ഞാൻ വീണ്ടും നിന്നോടൊപ്പം ഉള്ളതിനാൽ എൻറെ തിരുഹൃദയത്തിനുള്ള സന്തോഷം നിന്നോടു പ്രകടമാക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്നെ സ്വീകരിക്കുവാൻ ഞാൻ നിന്നെ രൂപപ്പെടുത്തി. അതിനാൽ എൻറെ തിരുഹൃദയത്തെ സന്തോഷിപ്പിക്കുക; എൻറെ മക്കളെ സ്വീകരിക്കുക. അവരെ നീ സ്വീകരിക്കുമ്പോൾ നീ എന്നെത്തന്നെയാണ് സ്വീകരിക്കുന്നത്. ഞാൻ അവരെ നിൻറെ വാതിൽക്കലേക്കു കൊണ്ടുവരുന്നു. നിൻറെ സമയം ബലിയായി സമർപ്പിക്കുക. അവർക്ക് എൻറെ സമാധാനം ആവശ്യമുണ്ട്. അവർക്ക് പ്രോത്സാഹനം വേണം. അവർ എൻറെ അടുക്കലേക്കു കൂടുതലായി അടുത്തുവരാൻ അവരെ പ്രോത്സാഹിപ്പിക്കുക. എന്നാൽ, ഞാൻ പരിശുദ്ധനാണെന്നുള്ള കാര്യം അവർ വിസ്മരിക്കരുത്.
കർത്താവേ, ഇത്തരം യോഗങ്ങൾ സംഘടിക്കുന്നത് അങ്ങേയ്ക്ക് ഇഷ്ടമാണോ?
ഇത്തരത്തിലുള്ള യോഗങ്ങൾ സംഘടിപ്പിക്കുന്നത് എൻറെ അഭീഷ്ടമാണ്. എന്നോട് ചേർന്നുനിൽക്കുക; നിന്നെ നയിക്കുവാൻ എന്നെ അനുവദിക്കുക. നിന്നെത്തന്നെ പൂർണ്ണമായി എനിക്കു സമർപ്പിക്കുക. യേശുവായ ഞാൻ നിൻറെ മുന്നിലുണ്ട്.
കർത്താവേ, ഇത്തരത്തിലുള്ള യോഗങ്ങളിൽ അങ്ങയുടെ സന്ദേശങ്ങൾ വായിക്കാമോ?
പ്രിയപ്പെട്ടവളേ, നീ എന്നെ മഹത്ത്വപ്പെടുത്തുന്നു.
എൻറെ കർത്താവേ, അങ്ങേയ്ക്കു നന്ദി.
ഞാൻ നിന്നെ നയിക്കുന്നുണ്ടെന്നുള്ളത് ഒരിക്കലും മറക്കരുത്. എന്നിൽ വിശ്വസിക്കുക. എന്നെ സ്നേഹിക്കുന്നവർ എൻറെ സ്നേഹത്തിൽ വളരുവാൻ പഠിക്കും. അങ്ങനെ അവർ മറ്റുള്ളവരെയും എന്നെ സ്നേഹിക്കുവാൻ എൻറെ അടുക്കലേക്കു കൊണ്ടുവരും.
എൻറെ തിരുഹൃദയം സ്നേഹാഗ്നിയാൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ എല്ലാവരെയും എൻറെ തിരുഹൃദയത്തിൻറെ ആഴങ്ങളിലേക്ക് ആകർഷിക്കുവാൻ ഞാൻ അത്യധികം ആഗ്രഹിക്കുന്നു. ഞാൻ സ്നേഹത്തിനായി ദാഹിക്കുന്നു. ഞാൻ നിങ്ങളിൽനിന്ന് ആഗ്രഹിക്കുന്നത് സ്നേഹം മാത്രമാണ്. എന്തെന്നാൽ, സ്നേഹമാണ് നന്മ വൃക്ഷത്തിൻറെ തായ് വേര്.
എന്നോടു രമ്യതപ്പെട്ടിട്ടില്ലാത്തവവരെല്ലാം എൻറെ അടുക്കൽവന്ന് എന്നോടു രമ്യതപ്പെടുക. എൻറെ സമാധാനം സ്വീകരിക്കുക. വന്ന്, എൻറെ സ്നേഹത്തിൽ പങ്കുചേരുക. എന്നെ ഇതുവരെ മനസ്സിലാക്കത്തവർ എൻറെ അടുക്കൽവന്ന് എന്നോടു സമാധാനത്തിലായിത്തീരുക. എൻറെ അടുക്കൽവന്ന് സ്നേഹത്തോടു സമാധാനത്തിലായിത്തീരുക. നിങ്ങളുടെ കർത്താവായ യേശുക്രിസ്തുവായ ഞാൻ നിങ്ങൾ എല്ലാവരും എൻറെ പ്രകാശത്തിൻറെ മക്കളായിത്തീരണമെന്ന് ആഗ്രഹിക്കുന്നു. അതെ, എന്നെ ആദരിച്ചുകൊണ്ട് സമാധാനത്തിൻറെയും സ്നേഹത്തിൻറെയും എൻറെ ശിഷ്യരായിത്തീരുക.
അയ്യോ, കർത്താവേ! മറ്റു കാലഘട്ടങ്ങളിലെപ്പോലെ ചിലർ വീണ്ടും പീഡിപ്പിക്കപ്പെടും!
എൻറെ കുഞ്ഞേ, എനിക്ക് അതറിയാം. തങ്ങളുടെ ഹൃദയങ്ങൾ അടഞ്ഞു കിടക്കുന്നവരാലും, ഹൃദയം കൊണ്ടല്ല തങ്ങളുടെ ബുദ്ധികൊണ്ടുമാത്രം യുക്തിവിചാരം നടത്തുന്നവരാലും അനേകർ പീഡിപ്പിക്കപ്പെടും. എന്നാൽ, എൻറെ കൃപയാൽ ഇക്കൂട്ടരിൽ അനേകരെ എൻറെ തിരുഹൃദയത്തിലേക്ക് ഞാൻ ആകർഷിച്ച് അടുപ്പിക്കും.
ചെറുപുഷ്പങ്ങളെ, ധൈര്യമായിരിക്കുവിൻ. ഞാൻ നിങ്ങളുടെ സമീപം ഉണ്ട്. എൻറെ ദൃഷ്ടികൾ നിങ്ങളുടെമേലുണ്ട്. അതിനാൽ ഭയപ്പെടരുത്. സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ സന്ദേശം തെക്കു മുതൽ വടക്കുവരെയും കിഴക്കു മുതൽ പടിഞ്ഞാറുവരെയും വ്യാപിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, എന്നിൽ വിശ്വസിക്കുക. നിങ്ങളുടെ ഈ കാലഘട്ടത്തിനുവേണ്ടി ഞാൻ ഇത് രഹസ്യമായി ഒരുക്കുകയായിരുന്നു.
എൻറെ സന്ദേശത്തിൽ എൻറെ സഭകൾ ഒന്നാകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ, എൻറെ സഭയും ഒന്നായിത്തീരണം. എല്ലാ സഭാ വിഭാഗങ്ങളും ഐക്യപ്പെട്ട്, അങ്ങനെ ഒരാട്ടിൻപറ്റവും ഒരു ഇടയനുമാകണം. ഞാൻ മടങ്ങി വരുന്നതുവരെ നിങ്ങളെ സത്യത്തിൽ കാത്തു പരിപാലിക്കാനും നിങ്ങളുടെ കാവൽക്കാരനുമായി ഞാൻ പത്രോസിനെ തിരഞ്ഞെടുത്തു. എന്നാൽ, മനുഷ്യർ എന്നെ അനുസരിച്ചില്ല. അവർ തങ്ങളുടെതായ നിയമങ്ങൾ പ്രഖ്യാപിച്ച്, സഭയെ വിഭജിച്ചു.
പത്രോസിനെ എതിർക്കുന്നവരെ നിങ്ങൾ ശ്രവിക്കരുതെന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. എൻറെ കുഞ്ഞാടുകളുടെ പത്രോസ്, ഇപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ്. അവൻ എൻറെ തിരഞ്ഞെടുക്കപ്പെട്ടവനാണ്; എൻറെ ആത്മാവിന് പ്രിയപ്പെട്ടവനാണ്. അവനെ കുറ്റപ്പെടുത്തുന്നവരെ കേൾക്കരുത്; അവർ വഴി തെറ്റിക്കപ്പെട്ടവരാണ്.
പ്രിയപ്പെട്ടവരേ, അടുത്ത കാലത്ത് നിങ്ങൾ വിഭജിക്കപ്പെട്ടപ്പോൾ, എൻറെ ശരീരത്തിൻറെ ഒരു ഭാഗം തന്നെ കീറിപ്പോയി. അതെ, എൻറെ ശരീരത്തിൻറെ ഒരു ഭാഗം തന്നെ അവർ വലിച്ചു കീറിക്കളഞ്ഞെന്ന് അവർ തിരിച്ചറിഞ്ഞിട്ടില്ല. എൻറെ പ്രിയപ്പെട്ടവരേ, ഞാൻ ഇതിന് അർഹനാണോ?... എന്തിനാണ് എൻറെ ഹൃദയം വലിച്ചുകീറുന്നത്?...എന്തിനാണ് നിങ്ങളുടെ ദൈവത്തിൻറെ ഹൃദയം വലിച്ചു കീറുന്നത്?...എന്തിന് എൻറെ കണ്ണുകളിൽ രക്തക്കണ്ണീർ നിറയ്ക്കുന്നു?...
സ്വന്തം സുഹൃത്തുക്കളാൽ മുടന്തനാക്കപ്പെട്ട ഒരു യാചകനെപ്പോലെ ഞാൻ നിങ്ങളോടു യാചിക്കുന്നു- നിങ്ങൾ എല്ലാവരും പത്രോസിൻറെ അടുക്കലേക്ക് മടങ്ങിവന്ന്, പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ ഐക്യപ്പെട്ട് ഒന്നായിത്തീരുവിൻ.
എൻറെ അമ്മയെ തിരസ്ക്കരിക്കുന്നവരേയും ഞാൻ വിളിക്കുന്നു: നിങ്ങളുടെ ചെവികൾ തുറന്ന് കേൾക്കുക: എൻറെ അമ്മ സ്വർഗ്ഗത്തിൻറെ രാജ്ഞിയാണ്. അവളുടെ നാമം ദൈവമാതാവ് എന്നാണ്.
അറിവില്ലാതിരുന്നവരെ ഞാൻ കുറ്റപ്പെടുത്തുകയല്ല. നിങ്ങളെ സത്യത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് എൻറെ ശ്രമം. ലോകത്തിൻറെ മാനസന്തരത്തിനായി ഞാൻ ആഹ്വാനം ചെയ്യുന്നു.
എൻറെ സർവ്വശക്തിത്വം മറന്നവരോട് , എന്നെ അവരോടുതന്നെ താരതമ്യം ചെയ്യരുതെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു. നിങ്ങൾ അന്ത്യ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടാണ് എൻറെ അടയാളങ്ങൾ വർദ്ധിച്ചിരിക്കുന്നത്. തിരുലിഖിതങ്ങൾ പൂർത്തികരിക്കപ്പെടുന്നു.
ഞാൻ സമാധാനവും സ്നേഹവുമാണ്. നിങ്ങളുടെ കർത്താവായ യേശുവായ ഞാൻ അത്യന്തം കാരുണ്യവാനാണ്. എൻറെ കരുണ മഹത്താണ്. എൻറെ കരുണയിൽ വിശ്വസിക്കുക. എന്നാൽ, ഞാൻ നീതിമാനായ ദൈവമാണെന്ന കാര്യം നിങ്ങൾ മറക്കരുത്.
ഞാൻ അയക്കുന്ന ശുദ്ധികരണം സ്നേഹത്തിൽനിന്നുള്ളതാണ്. അതിനെ “ദൈവത്തിൻറെ ശിക്ഷ” എന്ന് തെറ്റായി വിളിക്കരുത്. ഞാൻ നിങ്ങളെ ശിക്ഷിക്കുകയോ ഭീഷണിപ്പെടുത്തുകയോ അല്ല. സ്നേഹം നിമിത്തം ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകുകയാണ്. ഒരു പിതാവ് തൻറെ മകന് മുന്നറിയിപ്പു നൽകുന്നതുപോലെ, അവനെ തിരിച്ചുവിളിക്കാൻ ശ്രമിക്കുന്നതുപോലെ, ഞാനും നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിക്കുന്നു. നിങ്ങളിൽ അനേകർക്ക് എപ്രകാരം തെറ്റുപറ്റിയിരിക്കുന്നെന്നും, എപ്രകാരം നിങ്ങൾ വഴിതെറ്റിയിരിക്കുന്നെന്നും, എപ്രകാരണമാണ് പാപം എൻറെ പ്രകാശത്തെ തടയുന്നതെന്നും നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാൻ ഞാൻ ശ്രമിക്കുന്നു.
നിങ്ങളിൽ പലരും അഗാധമായ നിദ്രയിലാണ്. നിങ്ങളെ വിളിച്ചുണർത്തുവാനാണ് ഞാൻ വരുന്നത്. മൃതരെ പുനർജ്ജീവിപ്പിക്കുവാൻ എൻറെ അതിരുകളില്ലാത്ത കരുണയാൽ ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നു. നിങ്ങൾ എല്ലാവരോടുമുള്ള എൻറെ അനന്തമായ സ്നേഹത്താൽ, നിങ്ങൾ പശ്ചാത്തപിക്കണമെന്നും, നിങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്തണമെന്നും, നിങ്ങൾ വിശുദ്ധരായി ജീവിക്കണമെന്നും പറയുവാൻ ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നു. നിങ്ങൾ പരിശുദ്ധമായി ജീവിക്കുക; എന്തെന്നാൽ, ഞാൻ പരിശുദ്ധനാണ്.
നിങ്ങൾ സമാധാനത്തിൽ ജീവിക്കേണ്ടതിന് എൻറെ സമാധാനം ഞാൻ നിങ്ങൾക്കു നൽകുന്നു. ഈ സമാധാനം നിങ്ങളുടെ സഹോദരന്മാർക്കും നൽകുവിൻ.
വർഷത്തിൻറെ അവസാനമായ ഈ മാസത്തിൽ പ്രാർത്ഥനയിൽ സ്വയം നിമംഗ്ധരായി, നിങ്ങളെത്തന്നെ വിലയിരുത്തുക. നിങ്ങളുടെ കർത്താവായ ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ.
നിങ്ങൾ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു.
07.12.1988 Happy are you when people abuse you Little Flowers
( ഗ്രൂപ്പിനുള്ള സന്ദേശം)
(പരിശുദ്ധ മറിയം സംസാരിക്കുന്നു.)
എൻറെ വാസുലാ, നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ.
പ്രിയപ്പെട്ട മക്കളേ, ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ഞാൻ നിങ്ങളുടെ പരിശുദ്ധ മാതാവാണ്. പടർന്നു വ്യാപിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വരൾച്ച നിമിത്തം നിങ്ങളെപ്പോലെ തന്നെ ഞാനും ദുഃഖിക്കുന്നു. നിങ്ങൾ നിരാശരാകരുത്; ഞാൻ നിങ്ങളോടൊപ്പം ഉണ്ട്. യേശുവിൻറെ സമാധാനത്തിൻറെയും സ്നേഹത്തിൻറെയും സന്ദേശം പ്രചരിപ്പിക്കുവാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
നോക്കൂ! യേശു അവിടുത്തെ സന്ദേശം, അവിടുന്ന് രൂപപ്പെടുത്തിയ ദുർബ്ബല പുഷ്പമായ, ഈ ഉപകരണത്തിലൂടെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, അനേകം പുരോഹിതർ ഈ ദൈവിക സന്ദേശം വിശ്വസിക്കുവാൻ വിസമ്മതിക്കും. ദൈവത്തിൻറെ അനന്തമായ സമ്പത്തിനെക്കുറിച്ച് അവർ മനസ്സിലാക്കുന്നതായി തോന്നുന്നില്ല! പാപികൾ ഈ സന്ദേശത്തിൽ വിശ്വസിക്കുകയും, മാനസാന്തരപ്പെടുകയും ചെയ്യുന്നത് കണ്ടാലും ഈ പുരോഹിതന്മാരിൽ പലരും വിശ്വസിക്കുകയില്ല! ഈ പാപികൾ ഈ പുരോഹിതരേക്കാൾ മുമ്പ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും.
എൻറെ പ്രിയപ്പെട്ടവരേ, നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങളുടെ പരിശുദ്ധ മാതാവായ ഞാൻ ഈ സംഭവിക്കുന്നതെല്ലാം കാണുന്നുണ്ട്. ഞാൻ നിങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കും. ഞാൻ നിങ്ങളെ എപ്പോഴും ആശ്വസിപ്പിക്കും. വിശ്വസിക്കുക; എപ്പോഴും യേശുവിൽ ആശ്രയിക്കുക.
വാസുലാ, എൻറെ കുഞ്ഞേ, യേശുവിനെപ്രതി മനുഷ്യർ നിങ്ങളെ അപമാനിക്കുകയും പീഡിപ്പിക്കുകയും, നിങ്ങൾക്കെതിരെ എല്ലാവിധ വ്യാജ ആരോപണങ്ങൾ പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാരാണ്. അപ്പോൾ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുക; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. എൻറെ കുഞ്ഞേ, നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരമാണ് പീഡിപ്പിച്ചത്.
ഇക്കാലത്ത് ദൈവം നൽകുന്ന അടയാളങ്ങളിലും വെളിപ്പെടുത്തലുകളിലും വിശ്വസിക്കുന്ന അനേകം പുരോഹിതന്മാരും ഉണ്ട്. എന്നാൽ, പീഡനം ഭയന്ന് അവർ തങ്ങളുടെ വിശ്വാസം മറച്ചുവയ്ക്കുന്നു. ആ പുരോഹിതന്മാർ ധൈര്യം ലഭിക്കുന്നതിനുവേണ്ടി യേശുവിൻറെ തിരുഹൃദയത്തോട് നിരന്തരം പ്രാർത്ഥിക്കണം. യേശു അവർക്കു ധൈര്യം നൽകും.
പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ നിങ്ങളെ അനുഗ്രഹിച്ചുകൊണ്ട് എൻറെ സന്ദേശം ഞാൻ ഇപ്പോൾ അവസാനിപ്പിക്കുന്നു.
( യേശു സംസാരിക്കുന്നു.)
വാസുലാ, എൻറെ സന്ദേശം എഡിറ്റ് ചെയ്യുക. ഞങ്ങളുടെ അടുക്കൽ വന്ന എല്ലാവർക്കും ഈ സന്ദേശം നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു.
എൻറെ കുഞ്ഞേ, അവർ എൻറെ തിരുഹൃദയം അനുഭവിച്ചറിയട്ടെ! എല്ലാവർക്കും അകത്ത് പ്രവേശിച്ച് എൻറെ വേദനയിൽ പങ്കുചേരാൻ എൻറെ അഞ്ചു തിരുമുറിവുകളും മലർക്കെ തുറന്നിരിക്കുന്നു!
സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ പരിശുദ്ധ സന്ദേശം നിങ്ങൾക്കും സകല ജനതകൾക്കും നൽകുന്നതിനുവേണ്ടി ഈ ബലഹീനമായ ഉപകരണത്തിലൂടെ നിങ്ങളുടെ രക്ഷകനായ, യേശുവായ ഞാൻ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സർവ്വ സൃഷ്ടികളുടെയും മേൽ സർവ്വാധിപധിയായ ഞാൻ, എൻറെ ചെറിയ പുഷ്പങ്ങളായ നിങ്ങളുടെ അടുക്കൽ എത്തുന്നതിനുവേണ്ടി ഉന്നതത്തിൽനിന്ന് താണിറങ്ങി വന്നിരിക്കുന്നു.
എൻറെ അനന്തമായ സ്നേഹവും, എൻറെ അതിരുകളില്ലാത്ത കരുണയും നിമിത്തം എൻറെ സമാധാനവും എൻറെ സ്നേഹവും നിങ്ങൾക്കു നൽകുന്നതിനുവേണ്ടി ഞാൻ ഇതാ വരുന്നു.
ഞാൻ ലോകത്തിൻറെ പ്രകാശമാണ്; നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന ഈ ഇരുണ്ട ലോകത്തിൽ പ്രകാശിക്കുവാനായി ഞാൻ ഇതാ വരുന്നു. ചെറിയ പുഷ്പങ്ങളെ, നിങ്ങൾക്ക് എൻറെ പ്രകാശം അത്യാവശ്യമുണ്ട്. ഒരു പുഷ്പത്തിന് ജീവിക്കുവാൻ പ്രകാശവും സൂര്യൻറെ കിരണങ്ങളും അത്യാവശ്യമായതുപോലെ, സ്നേഹത്തിനുവേണ്ടി സ്നേഹത്തിൽ ജീവിക്കുവാൻ എൻറെ സ്നേഹത്തിൻറെ കിരണങ്ങൾ നിങ്ങൾക്കും അത്യാവശ്യമാണ്. ഇതാണ് എൻറെ കൃപയുടെ സമ്പത്ത്.
സൃഷ്ടികളേ, ഞാൻ നിങ്ങളെ അതിരുകളില്ലാത്തവിധം സ്നേഹിക്കുന്നു! നിങ്ങളുടെ പ്രാർത്ഥനകളും, പ്രായശ്ചിത്ത പ്രവൃത്തികളും, സ്നേഹപ്രവർത്തികളും തുടരുക. എന്തെന്നാൽ, ഇവയൊക്കെയും എൻറെ മുറിവുകൾക്ക് ഔഷധമാണ്.
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളോടുള്ള ഈ സ്നേഹം നിമിത്തം, മരുഭൂമിപോലെയായി തീർന്നിരിക്കുന്ന നിങ്ങളുടെ ഈ കാലഘട്ടത്തിൽ സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ പുതിയ ധാന്യമണികൾ മുളപ്പിക്കാൻ ഞാൻ ഇടവരുത്തും.
മൃതരിലേക്ക് ഞാൻ ഇറങ്ങിവന്ന് അവരെ പുനർജ്ജീവിപ്പിക്കും. എൻറെ പരിശുദ്ധ നാമത്തെ ആദരിക്കുന്ന, എന്നെ മഹത്ത്വപ്പെടുത്തുന്ന അനേകം സമർപ്പിതരായ ശുശ്രൂഷകരെ ഞാൻ അവരിൽനിന്നുളവാക്കും. ചെറിയ പുഷ്പങ്ങളെ, ഞാൻ നിങ്ങളോട് പറഞ്ഞിരുന്ന ആ ദിവസങ്ങൾ- ഒരു പുതിയ ഭൂമിയുടെയും ഉന്നതത്തിൽനിന്ന് ഇറങ്ങിവരുന്ന സ്നേഹയുഗത്തിൻറെയും ദിവസങ്ങൾ- വളരെ സമീപസ്ഥമാണ്. ഇതെല്ലാം സംഭവിക്കും; തിരുലിഖിതങ്ങൾ പൂർത്തീകരിക്കപ്പെടും.
പ്രിയപ്പെട്ടവരേ, എൻറെ പ്രകാശത്തിൻറെ മക്കളേ, ഐക്യത്തോടെ ജീവിക്കുക. എപ്പോഴും എന്നോട് അടുത്തിരിക്കുക. എന്നോടൊപ്പമായിരിക്കുക. വഴിതെറ്റിപ്പോയ നിങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക. ഞാൻ നൽകുന്ന എൻറെ അടയാളങ്ങളെ നിഷേധിച്ചുകൊണ്ട്, എൻറെ തിരുഹൃദയത്തെ മുറിപ്പെടുത്തുന്ന പുരോഹിതന്മാർക്കുവേണ്ടി പ്രാർത്ഥിക്കുക. സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ സന്ദേശം പ്രചരിപ്പിക്കുക. എല്ലാ ജനതകളോടും ഈ സന്ദേശം പ്രഖ്യാപിക്കുക. വിളവെടുപ്പുപോലെ, തയ്യാറായിരിക്കുന്ന ഈ സന്ദേശം എല്ലാവരിലേക്കും വ്യാപിപ്പിച്ചുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തുക. ഇത് അനേകരെ പോഷിപ്പിക്കും.
എൻറെയും എൻറെ പരിശുദ്ധ അമ്മയുടെയും ദൃഷ്ടികൾ നിങ്ങളുടെമേലുണ്ട്. ഞങ്ങളുടെ സമാധാനം ഞങ്ങൾ നിങ്ങൾക്കു നൽകുന്നു. ഈ സമാധാനം സ്വീകരിച്ച് അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുക.
ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു.
16.12.1988 Learn how to pray- Live Holy
കർത്താവേ?
ഇതു ഞാനാണ്. ഇന്നത്തെ ഐക്യസമ്മേളനത്തിനുള്ള എൻറെ സന്ദേശം ഇതാ:
എൻറെ പുഷ്പങ്ങളോട് ഞാൻ ചോദിക്കുകയാണ്; എൻറെ പുഷ്പങ്ങളെ, നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കുവാൻ പഠിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ ഹൃദയത്തിൽനിന്നു പ്രാർത്ഥിക്കുക. നിങ്ങളുടെ അധരങ്ങളിൽനിന്നുള്ളതല്ല, നിങ്ങളുടെ ഹൃദയങ്ങളിൽനിന്നുള്ള പ്രാർത്ഥനകളാണ് എനിക്ക് ആവശ്യം.
വേഗത്തിൽ ധൃതിപിടിച്ചു പ്രാർത്ഥിക്കരുത്. നിങ്ങളെത്തന്നെ ഏകാഗ്രമാക്കി, എന്നെ നോക്കിക്കൊണ്ട്, സാവധാനം പ്രാർത്ഥിക്കുക. ഞാൻ സന്നിഹിതനാണ്; നിങ്ങളുടെ പ്രാർത്ഥനകൾ എൻറെയടുക്കൽ എത്തട്ടെ.
നിരന്തരമായി പ്രാർത്ഥിക്കുവാൻ പഠിക്കുക. നിങ്ങൾ അനേകം മണിക്കൂറുകൾ തുടർച്ചയായി മുട്ടുകുത്തി പ്രാർത്ഥിക്കണമെന്നല്ല ഇതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. അങ്ങനെയല്ല. എന്നാൽ, എൻറെ സാന്നിദ്ധ്യം അനുസ്മരിക്കുന്നതിലൂടെ നിങ്ങൾ നിരന്തരമായ പ്രാർത്ഥനയിൽ ആയിരിക്കും. നിങ്ങളുടെ മനസ്സ് എന്നിലേക്ക് ഉയരും. നിങ്ങൾ പറയുന്നതും, ചെയ്യുന്നതും, ചിന്തിക്കുന്നതും എല്ലാം എനിക്കുവേണ്ടിയായിരിക്കും.
എനിക്കു ഭക്തിയും വിശ്വസ്തതയും വേണം. അളവുകളില്ലാതെ എന്നെ സ്നേഹിക്കുക; എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുക.
ഞാൻ നിങ്ങളുടെ രക്ഷകനും സമാശ്വസകനുമാണ്. അതുകൊണ്ട്, മടികൂടാതെ എൻറെ അടുക്കലേക്ക് വരുക. ഞാൻ നിങ്ങൾ എല്ലാവരെയും ആശ്വസിപ്പിക്കും. ഞാൻ നിങ്ങൾക്കു പ്രത്യാശ നൽകും. അതിനാൽ നിങ്ങളുടെ പ്രാർത്ഥനകളും ത്യാഗങ്ങളും കുറയ്ക്കരുത്. നിരന്തരമായി പ്രാർത്ഥനയിൽ വ്യാപരിച്ചുകൊണ്ട് അവ വർദ്ധിപ്പിക്കുക. കർത്താവായ ഞാൻ 1989 നായി ഒരു മുദ്രാവാക്യം നൽകിക്കൊണ്ട് എൻറെ സന്ദേശം അവസാനിപ്പിക്കുന്നു.
“ വിശുദ്ധമായി ജീവിക്കുക; തിന്മയ്ക്കു പകരം സ്നേഹം നൽകുക; ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ പരസ്പരം സ്നേഹിക്കുക.”
ഞാൻ സമാധാനവും സ്നേഹവുമാണ്. ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു.
17.12.1988 The Programme of My Meetings
( ഞങ്ങളുടെ യോഗത്തിനു ശേഷം)
എൻറെ കർത്താവേ?
ഇതു ഞാനാണ്.
ഇത്രയധികം ആളുകൾ യോഗത്തിൽ പങ്കെടുത്തതിൽ ഞാൻ ആശ്ചര്യപ്പെട്ടു. ഏകദേശം 130 പേർ വന്നിട്ടുണ്ടായിരുന്നു!
വാസുലാ, ഞാൻ മുമ്പു പറഞ്ഞതുപോലെ തന്നെ, നിങ്ങൾ അനേകരുണ്ടായിരിക്കും.
കർത്താവേ, പരിപാടിയെക്കുറിച്ച് ചില തർക്കങ്ങൾ ഉണ്ടായത് അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?
ഇതൊക്കെ ഞാൻ ശ്രദ്ധിക്കാതിരിക്കുമോ?
( യേശു പരിപാടിയുടെ കാര്യത്തിൽ, ചില വ്യക്തികളുടെ പെരുമാറ്റത്തിൽ, സംതൃപ്തനല്ലായിരുന്നു.)
വാസുലാ, എതിർക്കുന്ന ശക്തികൾ എപ്പോഴും ഉണ്ടാകും; എന്നാൽ, നിന്നെ ചവുട്ടിമെതിക്കാൻ ഞാൻ ആരെയും അനുവദിക്കുകയില്ല. നീ എല്ലാത്തിൽനിന്നും അകന്നു നിൽക്കുകയും, എന്നിൽ ആശ്രയിക്കുകയും ചെയ്യുക. ഇനിമുതൽ എൻറെ യോഗപരിപാടികൾ ക്രമീകരിക്കുന്നത് ഞാനായിരിക്കും; പരിപാടികൾ ഞാൻ നിശ്ചയിച്ചു നിനക്കു തരും. യോഗത്തിൽ നീ എന്തു പ്രസംഗിക്കണമെന്ന് ഞാൻ നിന്നോടു പറയും. പരിപാടികൾ ഉന്നതത്തിൽ നിന്നു നിനക്കു നൽകപ്പെടും. ഞാൻ ജ്ഞാനമാണ്; ജ്ഞാനത്തിൽനിന്നു നീ അതു സ്വീകരിക്കും.
ഇപ്പോൾ എഴുതുക: ആദ്യം നീ എൻറെ യോഗം നടത്താൻ പോകുന്ന സ്ഥലത്തെ വിശുദ്ധീകരിക്കണം. മുമ്പു ചെയ്തതുപോലെ വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന ചൊല്ലി അതു വിശുവീകരിക്കൂ.
“സമാധാനം നിങ്ങളോടുകൂടെ” എന്ന വാക്കുകൾ പറഞ്ഞുകൊണ്ട് എൻറെ യോഗം ആരംഭിക്കുക. കർത്താവായ ഞാനാണ് അവർക്കു സമാധാനം നൽകുന്നതെന്നും, ഈ വാക്കുകൾ എൻറെ അധരങ്ങളിൽ നിന്നാണ് വരുന്നതാണെന്നും നീ എൻറെ ചെറിയ പുഷ്പങ്ങളോട് പറയണം. തുടർന്നു നിങ്ങൾ എല്ലാവരിലേക്കും പരിശുദ്ധാത്മാവിനെ ക്ഷണിച്ചു പ്രാർത്ഥിക്കണം. നിങ്ങൾ എല്ലാവരും വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന ചൊല്ലണം. നിങ്ങളുടെ ഈ കാലഘട്ടത്തിൽ ഈ പ്രാർത്ഥന അത്യാവശ്യമാണ്.
ഈ കഴിഞ്ഞ യോഗത്തിൽ ജോയേൽ 3:1-5 തിരുവചനങ്ങൾ നീ വായിക്കണമെന്ന് ഞാൻ പറഞ്ഞതുപോലെതന്നെ, മറ്റു യോഗങ്ങളിലും നീ വായിക്കേണ്ട തിരുലിഖിതങ്ങളിലെ വിശുദ്ധ വചനം ഞാൻ നിനക്കു പറഞ്ഞുതരും. ഇപ്രകാരം വായിക്കുവാനുള്ള തിരുവചനഭാഗം ഞാൻ നിനക്കു കാണിച്ചുതരും. നീ അവരെ ആ വചനങ്ങൾ വായിച്ചുകേൾപ്പിക്കണം. അതിനുശേഷം, എന്തുകൊണ്ടാണ് ആ വചനം ഞാൻ തിരഞ്ഞെടുത്തതെന്ന് നീ അവരോട് പറയണം.
അതിനുശേഷം സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ സന്ദേശത്തിലെ ചില ഭാഗങ്ങൾ നീ അവരെ വായിച്ചുകേൾപ്പിക്കണം.
ഏത് ഭാഗമാണ് വായിക്കേണ്ടതെന്ന് ഞാൻ എങ്ങനെ അറിയും?
ഭയപ്പെടേണ്ട. ഞാൻ നിൻറെ ഉപദേഷ്ടാവും വഴികാട്ടിയും ആണല്ലോ?
അതെ, എൻറെ കർത്താവേ.
വായിച്ചതിനുശേഷം അവർക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ എന്ന് ചോദിക്കാം. അതു തുറന്ന സംവാദത്തിനുള്ള സമയമാണ്. കുഞ്ഞേ, ഞാൻ നിന്നെ പ്രചോദിപ്പിക്കുന്നതാണ്.
അതിനുശേഷം, അവരോടുള്ള എൻറെ സന്ദേശം അവരെ വായിച്ചു കേൾപ്പിക്കണം.
അവരെ സ്നേഹിച്ചുകൊണ്ട് എന്നെ സന്തോഷിപ്പിക്കുക. പരിശുദ്ധ ജപമാല പ്രാർത്ഥനയോടെ യോഗം അവസാനിപ്പിച്ച് എന്നെ പ്രസാദിപ്പിക്കുക.
ആരെങ്കിലും എന്നോടു സംസാരിക്കാൻ ആഗ്രഹിച്ചാൽ, ഞാൻ അവരെ സ്വീകരിക്കണമോ?
പ്രിയപ്പെട്ടവളേ, അവരോടു സംസാരിക്കുക.
എൻറെ കർത്താവായ യേശുവേ, അങ്ങേയ്ക്ക് നന്ദി.
20.12.1988 I, the Lord, Desire this Unity- the Advocate
കർത്താവേ?
ഇതു ഞാനാണ്.
ഓ ദൈവമേ!
( യേശു “ഇതു ഞാനാണ്” എന്നുപറഞ്ഞത് തീക്ഷ്ണമായ സ്നേഹത്തോടെയാണ്.)
വാസുലാ, എൻറെ കുരിശിനെ ആശ്ലേഷിക്കുക! എൻറെ കുരിശ് വഹിക്കുവാൻ എന്നോടൊപ്പം പങ്കുചേരുക. എൻറെ കുരിശ് നിന്നെ എൻറെ രാജ്യത്തിലേക്കു നയിക്കും. എൻറെ തിരുഹൃദയത്തിൽ വസിക്കുക. എൻറെ തിരുഹൃദയത്തിൻറെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങുക; അവിടെ നി സമാധാനം കണ്ടെത്തും.
എൻറെ കുഞ്ഞേ, എന്നെ പരിത്യജിച്ച നിൻറെ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക. അവർ ലൗകീക സമ്പത്തിൽമാത്രം മയങ്ങിനിൽക്കുന്നവരാണ്. എൻറെ കുരിശിനെ ഭയപ്പെടുന്ന, നാശത്തിൻറെ പാതയിലൂടെ സഞ്ചരിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക. എൻറെ കുഞ്ഞേ, എൻറെ സഭ ഐക്യപ്പെട്ട് ഒന്നായിത്തീരുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. കർത്താവായ ഞാൻ ഈ ഐക്യം ആഗ്രഹിക്കുന്നെന്ന് ഓരോ പുരോഹിതനും മനസ്സിലാക്കണം. യാതൊരു ഭിന്നതയും എന്നിൽനിന്ന് വരുന്നതല്ല. അത് എൻറെ എതിരാളിയിൽനിന്ന് വരുന്നതാണ്. എൻറെ രാജ്യം ഏകവും പരിശുദ്ധവുമായിരിക്കണം.
കർത്താവേ?
ഇതു ഞാനാണ്.
കർത്താവേ, ഏതാനും ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന്മാർ അങ്ങ് എനിക്കു നൽകിയിടുള്ള വെളിപാട് സന്ദേശങ്ങൾ വായിച്ചു. സഭകൾ ഐക്യപ്പെടണം എന്ന അങ്ങയുടെ സന്ദേശത്തോട് അവർ യോജിക്കുന്നില്ല. മാർപ്പാപ്പയുമായി ഐക്യപ്പെടണമെന്ന സന്ദേശം വായിച്ചപ്പോൾ, അവർ കോപവെറിയോടെ പറഞ്ഞു, ഈ സന്ദേശങ്ങൾ പിശാചിൽനിന്നുള്ളതാണെന്ന്.
ഒരു ഗ്രീക്ക് ഓർത്തഡോക്സ് സ്ത്രീ നല്ല മനസ്സോടെ ഈ സന്ദേശങ്ങൾ വായിച്ചു. തുടർന്ന് അവൾ ഒരു കത്തോലിക്കാ ദേവാലയത്തിൽ പോയി. അവളുടെ കുമ്പസ്സാരക്കാരനായ പുരോഹിതൻ ഇക്കാര്യം അറിഞ്ഞപ്പോൾ അവളെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു, ഈ സന്ദേശങ്ങൾ പിശാചിൽനിന്ന് വരുന്നതാണെന്ന്. അതിനുശേഷം, ആ പുരോഹിതൻ അവളെ സഭയിൽ നിന്നു പുറത്താക്കി! സഭകളുടെ ഐക്യത്തെക്കുറിച്ച് കേൾക്കുവാൻ പോലും അദ്ദേഹം ആഗ്രഹിക്കുന്നില്ല!
എന്നാൽ, ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ സാധാരണ വിശ്വാസികൾ ഈ സന്ദേശം വായിച്ചപ്പോൾ, സഭകളുടെ ഐക്യം അങ്ങ് ആഗ്രഹിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കി. എന്നാൽ, ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന്മാർ കോപാകുലരാകുന്നു!
എൻറെ കുഞ്ഞേ, ഇതെല്ലാം ഞാൻ അറിയുന്നതല്ലേ? എൻറെ ചിന്തകൾ അവരുടെ ചിന്തകളല്ല. എൻറെ വഴികൾ അവരുടെ വഴികൾ അല്ല. അവരുടെ പാപങ്ങളാൽ അവർ എന്നെ ഭാരപ്പെടുത്തുന്നു; അതിനാൽ അവർ യാതൊന്നും വ്യക്തമായി കാണുന്നില്ല.
ഐക്യം ഉന്നതത്തിൽനിന്ന് വരും. ഇപ്പോഴെത്തെ അവസ്ഥയിൽ നിങ്ങൾ ആകപ്പാടെ ഭിന്നിച്ചുകഴിയുന്നു. നിങ്ങൾ എൻറെ ദൈവികഛായയിൽ ജീവിക്കുന്നില്ല. നിങ്ങൾ എൻറെ കല്പന അനുസരിക്കുന്നുമില്ല. നിങ്ങളുടെ ഭിന്നത മലീമസമായ പടർച്ചവ്യാധിയാണ്; അതു പടർന്നു വ്യാപിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ഭിന്നത തുടർന്നുകൊണ്ടേയിരിക്കും. നിങ്ങളുടെ ഭിന്നത ഞാൻ അവസാനിപ്പിക്കുന്നില്ലെങ്കിൽ അതു തുടരും.
നിങ്ങളുടെ ഇടയിൽ സ്നേഹം ഇല്ലാതിരിക്കെ, നിങ്ങൾക്ക് ഐക്യപ്പെടുവാൻ കഴിയുമെന്ന് എങ്ങനെ നിങ്ങൾക്ക് വിശ്വസിക്കുവാൻ പറ്റുന്നു? നിങ്ങളിൽ അനേകരും ഇരുമ്പുദണ്ഡുപോലെ കടുപ്പമേറിയതും, വഴക്കമില്ലാത്തവരുമാണ്.
എന്നാൽ, ഞാൻ നിങ്ങൾ എല്ലാവരെയും വളയ്ക്കുകയും, ഐക്യപ്പെടുത്തുകയും ചെയ്യും! ഈ മരുഭൂമിയെ ഞാൻ ഒരു തടാകമാക്കിമാറ്റും; ഈ വരണ്ട ഭൂമിയെ ഞാൻ ഒരു ജലസ്രോതസ്സാക്കി മാറ്റും. പ്രിയപ്പെട്ടവരേ, നിങ്ങൾ എല്ലാവരെയും ഞാൻ ഈ പുതിയ ഭൂമിയിൽ നിവസിപ്പിക്കും. ഭൂമിയിലെ എൻറെ രാജ്യം സ്വർഗ്ഗത്തിലേതുപോലെ ആകും. എൻറെ രാജ്യം വരും.
ഈ പുതിയ കാലഘട്ടത്തിനായി ഞാൻ എത്രമാത്രം ആകാംക്ഷയോടെ കാത്തിരിക്കുന്നു! നിങ്ങൾ എല്ലാവരും എൻറെ പരിശുദ്ധ നാമത്തിൻ കീഴിൽ പരിപൂർണ്ണ ഐക്യത്തിൽ ജീവിക്കും. ജീവൻറെ പരമോന്നത ഉറവിടമായ ഞാൻ നിങ്ങൾ എല്ലാവരെയും ഒരു വിശുദ്ധ ജനമായി വീണ്ടും ജനിപ്പിക്കും. ഉന്നതത്തിൽനിന്ന് എൻറെ ദൈവീകഛായ ഒരു കണ്ണാടിപോലെ നിങ്ങളുടെമേൽ പ്രതിഫലിക്കും. പരിശുദ്ധരിൽ പരിശുദ്ധനായ ഞാൻ നിങ്ങൾ എല്ലാവരെയും പുനഃസ്ഥാപിച്ചിരിക്കുന്നെന്ന് നിങ്ങൾ മനസ്സിലാക്കും.
തിരുലിഖിതങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നു. ജ്ഞാനം കാത്തിരിക്കുകയില്ല. ഉഴവുകാരനെപ്പോലെയും, വിത്തു വിതയ്ക്കുന്നവനെപ്പോലെയും ജ്ഞാനം നിങ്ങളെ പരിപോഷിപ്പിക്കും. ജ്ഞാനം വരണ്ട ഭൂമിയെ വയലുകളാക്കി മാറ്റും. ഞാൻ അവളെ ഉഴുത്, അവളുടെ വയലുകൾ സമാധാനത്തിൻറെയും സ്നേഹത്തിൻറെയും വയലുകളാക്കി മാറ്റും. ഞാൻ ഈ ലോകത്തിൻറെ പ്രകാശമാണ്; നിങ്ങൾ അന്ധകാരത്താൽ മൂടപ്പെട്ടിരിക്കുന്നതായി ഞാൻ കാണുമ്പോഴെല്ലാം ഞാൻ നിങ്ങളിലേക്ക് ഇറങ്ങിവരും.
കർത്താവേ, എന്നിലൂടെ അങ്ങേയ്ക്ക് ഇപ്രകാരം അങ്ങയെത്തന്നെ വെളിപ്പെടുത്തുവാൻ കഴിയുമെന്നത് കേൾക്കാനോ വിശ്വസിക്കാനോ തയ്യാറല്ലാത്ത അനേകം പുരോഹിതന്മാർ ഉണ്ട്. അവർ പറയുന്നു, യേശു തങ്ങൾക്ക് സത്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും, അതിനാൽ തങ്ങൾക്ക് പരിശുദ്ധ ബൈബിൾ അല്ലാതെ മറ്റൊന്നും ആവശ്യമില്ലെന്നും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈ സന്ദേശങ്ങൾ വ്യാജമാണെന്നാണ് അവരുടെ അഭിപ്രായം.
പിതാവ് എൻറെ നാമത്തിൽ അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുമെന്നും, ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളവ നിങ്ങളെ അനുസ്മരിപ്പിക്കുമെന്നും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് യാതൊരു പുതിയ പ്രമാണവും നൽകുന്നില്ല. സത്യത്തെക്കുറിച്ചു നിങ്ങളെ ഓർമ്മിപ്പിക്കുകയും, വഴിതെറ്റി അലഞ്ഞുതിരിയുന്നവരെ സത്യത്തിൻറെ പൂർണ്ണതയിലേക്കു മടക്കിക്കൊണ്ടുവരുകയും മാത്രമാണ് ഞാൻ ചെയ്യുന്നത്.
കർത്താവായ ഞാൻ ഓർമ്മപ്പെടുത്തലുകൾ കൊണ്ട് നിങ്ങളെ ഉണർത്തിക്കൊണ്ടിരിക്കും. സഹായകനായ എൻറെ പരിശുദ്ധാത്മാവ് എൻറെ വചനത്തിൻറെ ഓർമ്മപ്പെടുത്തലുകാരനായി നിങ്ങളുടെ മദ്ധ്യേ എപ്പോഴും ഉണ്ടായിരിക്കും. അതിനാൽ, എൻറെ പരിശുദ്ധാത്മാവ് നിങ്ങളോട് സംസാരിക്കുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടരുത്. എൻറെ കൃപയാൽ നിങ്ങളെ മാനസാന്തരപ്പെടുത്തുന്നതിനും, എൻറെ വഴികൾ നിങ്ങളെ അനുസ്മരിപ്പിക്കുന്നതിനുമാണ് ഈ ഓർമ്മപ്പെടുത്തലുകൾ ഞാൻ നൽകുന്നത്.
വരൂ; പുഷ്പമേ, നീ എന്നെ കാണുമ്പോൾ എൻറെ നേരെ പുഞ്ചിരിക്കുക.
കർത്താവേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ. അങ്ങയുടെ പ്രബോധനങ്ങളെ പ്രതി അങ്ങേയ്ക്കു നന്ദി.
കുഞ്ഞേ, ജ്ഞാനം നിന്നെ പഠിപ്പിക്കും. നമ്മൾ, നമുക്ക്?
എന്നന്നേയ്ക്കും!
21.12.1988 I Love them to Folly
കർത്താവേ, അങ്ങയുടെ സന്ദേശത്തിലെ, അങ്ങയുടെ സ്നേഹത്തെ ചിലർ തെറ്റിദ്ധരിക്കുകയും, വികാരാത്മക സ്നേഹത്തോട് അതിനെ താരതമ്യം ചെയ്യുകയും ചെയ്യുമ്പോൾ, അങ്ങേയ്ക്കു ദുഃഖമുണ്ടാകുമല്ലോ!
(ചിലരിൽ നിന്നുള്ള ഒന്നു രണ്ട് അഭിപ്രായങ്ങൾ ഞാൻ കേട്ടിട്ടുണ്ടായിരുന്നു.)
കർത്താവേ?
ഇത് ഞാനാണ്. ഈ കാലഘട്ടത്തിൽ എൻറെ സ്നേഹം വിലമതിക്കപ്പെടുന്നില്ല; അതിനെ മനസ്സിലാക്കപ്പെടുന്നുമില്ല. എൻറെ മക്കളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നീ അറിയുന്നു.
( യേശു എൻറെ നേർക്ക് തിരിഞ്ഞ്, എന്നെ നോക്കിക്കൊണ്ടാണ് ഇതു പറഞ്ഞത്.)
ഞാൻ അവരെ ഭോഷത്തത്തോളം സ്നേഹിക്കുന്നു! എന്നാൽ, നിങ്ങളുടെ ദൈവമായ എന്നെ തിരിച്ചറിയുവാൻ സാധിക്കാത്തവിധം അത്രമാത്രം വളരെ ഗൗരവമേറിയതാണ് ഈ കാലഘട്ടത്തിൻറെ പാപങ്ങൾ !
ഞാൻ അവർക്കുവേണ്ടി നൽകിയ മോചനദ്രവ്യം അവർ മറന്നുപോയോ? ഞാൻ അപമാനിക്കപ്പെട്ടു; പീഡിപ്പിക്കപ്പെട്ടു; കഠിനമായി മർദ്ദിക്കപ്പെട്ടു; ഏറ്റവും വേദനജനകമായ മരണത്തെ ഞാൻ സ്വമനസ്സാൽ സ്വീകരിച്ചു. ഇവയെല്ലൊം സ്നേഹം നിമിത്തമാണ്. വസ്തുത അങ്ങനെ ആയിരിക്കുമ്പോൾ, ഞാൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് കോടിക്കണക്കിന് തവണ ആവർത്തിച്ച് എങ്ങനെ പറയാതിരിക്കും?
എൻറെ സ്നേഹത്തിൻറെ ആഴവും മഹത്ത്വവും അവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ ഞാൻ വീണ്ടും വീണ്ടും പറയുന്നു; എൻറെ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ തുളച്ചുകയറുന്നതുവരെ ഞാൻ ഇത് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കും!
ഇന്നും എൻറെ പീഡാനുഭവം വീണ്ടും സഹിക്കുവാൻ മടികൂടാതെ ഞാൻ സന്നദ്ധനാണ്.
അല്ലയോ സൃഷ്ടികളേ! നിങ്ങൾ എത്രമാത്രം സഹനം എനിക്കു തരുന്നു! നിങ്ങളോടുള്ള എൻറെ സ്നേഹം അനന്തമാണ്. ഈ സ്നേഹം മനസ്സിലാക്കാൻ പരിശ്രമിക്കൂ.
24.12.1988 I Am Love
യേശുവേ?
പ്രിയപ്പെട്ടവളേ, ഇതു ഞാനാണ്.
ഇന്ന് അങ്ങയുടെ ജന്മദിനത്തിൻറെ തലേദിവസമാണ്. കർത്താവേ, ഞാൻ അത്യധികം സന്തോഷിക്കുന്നു.
പ്രിയപ്പെട്ടവനേ, പരിശുദ്ധരിൽ പരിശുദ്ധനേ! നമ്മുടെ കർത്താവിന് സ്തുതി!
ദൈവമേ, എന്നെ അങ്ങയുടെ വിശുദ്ധിയിൽ ലയിപ്പിക്കണമേ. എങ്ങനെ വിശുദ്ധമായി ജീവിക്കാമെന്ന് എന്നെ പഠിപ്പിക്കണമേ.
നിത്യനായ ദൈവമേ, അങ്ങയുടെ വിശുദ്ധിയിൽ എന്നെ ലയിപ്പിച്ച് എന്നെ ശുദ്ധീകരിക്കണമേ.
പ്രിയപ്പെട്ടവനേ, അങ്ങയുടെ മക്കളായ ഞങ്ങളെ വിശുദ്ധീകരിക്കണമേ. ഞങ്ങളെ എല്ലാവരെയും ഐക്യപ്പെടുത്തി, ഒറ്റ ആട്ടിൻ തൊഴുത്തിലേക്ക് കൊണ്ടുവരണമേ; അങ്ങനെ അങ്ങയെ മഹത്ത്വപ്പെടുത്തിക്കൊണ്ട്, അങ്ങയെ സ്തുതിച്ചുകൊണ്ട് ഞങ്ങളെ ഒരു ബലിപീഠത്തിന് ചുറ്റും നിർത്തണമെ.
ഞങ്ങൾക്ക് സത്യം കാണിച്ചുതരാൻ അങ്ങയുടെ സത്യാത്മാവ് ഞങ്ങളിലേക്ക് ഇറങ്ങിവരാൻ അങ്ങ് അനുവദിക്കണമെ.
ഈ അന്ധകാരത്തിൽ അങ്ങയുടെ പ്രകാശം ഞങ്ങളുടെ മാർഗ്ഗദർശിയാകട്ടെ. ഞങ്ങളെ സത്യത്തിലേക്ക് നയിക്കണമേ. അങ്ങയുടെ മടങ്ങിവരവ് വരെ ഞങ്ങളെ ഒരു ഇടയൻറെ കീഴിൽ കൂട്ടിച്ചേർക്കണമേ.
കർത്താവേ, വരണമേ.
പ്രിയപ്പെട്ടവളേ, നിങ്ങൾ എല്ലാവരെയും ഞാൻ ഒറ്റ ആട്ടിൻ തൊഴുത്തിൽ, ഒറ്റ കൂട്ടമായി ഒന്നിച്ചുകൂട്ടും. എൻറെ സ്വന്തം കരങ്ങൾ നിങ്ങളുടെ സംരക്ഷണ വേലിയും, എൻറെ തിരുഹൃദയം നിങ്ങളുടെ ഭവനവുമായിരിക്കും. പ്രിയപ്പെട്ടവരേ, എൻറെ മടങ്ങി വരവിനുവേണ്ടി പ്രാർത്ഥിക്കുവിൻ. ഞാൻ സ്നേഹമാണ്; ജീവൻറെ പരമമായ ഉറവിടമാണ് ഞാൻ. അതിനാൽ, നിങ്ങളുടെ രക്ഷകനായ എൻറെ അടുക്കലേക്ക് വരുക. വരൂ!
അതെ, കർത്താവേ.
26.12.1988 I Love Children
യേശുവേ, ഏതൊരാൾക്കും അങ്ങയോട് നേരിട്ട് അനുഗ്രഹങ്ങൾ ചോദിക്കാമെന്ന് ഇന്നെനിക്ക് ബോദ്ധ്യപ്പെട്ടു. എന്നെ അനുഗ്രഹിക്കണമെന്ന് എനിക്ക് അങ്ങയോട് നേരിട്ട് ചോദിക്കാൻ പറ്റും എന്നാണ് ഞാൻ അർത്ഥമാക്കുന്നത്. ഞാൻ വിചാരിച്ചത് ഒരാൾക്ക് അങ്ങയോട് മറ്റുള്ളവർക്കുവേണ്ടി അനുഗ്രഹങ്ങൾ ചോദിക്കാമെന്നായിരുന്നു. എന്നാൽ, നമുക്കുവേണ്ടി പറ്റില്ല എന്നായിരുന്നു ഞാൻ വിചാരിച്ചത്.
നീ നികൃഷ്ടയാണെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. വാസുലാ, ലക്ഷക്കണക്കിന് പ്രാവശ്യം ഞാൻ നിന്നെ അനുഗ്രഹിച്ചിട്ടുണ്ട്. നീ അതു ശ്രദ്ധിച്ചിട്ടില്ലേ? നീ എന്നോട് ചോദിച്ചിട്ടില്ലെങ്കിലും, ഞാൻ നിന്നെ അനുഗ്രഹിച്ചു.
കുഞ്ഞേ, നിൻറെ അജ്ഞത എന്നെ നിരന്തരം ആശയക്കുഴപ്പത്തിലാക്കുന്നു. നിൻറെ നിസ്സഹായത, എന്നെ നിൻറെ അടുക്കലേക്ക് ഓടിവന്ന്, നിന്നെ എൻറെ തിരുഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കാൻ പ്രേരിപ്പിക്കുന്നു. കുട്ടികളെ ഞാൻ സ്നേഹിക്കുന്നു.
എന്നെ നിൻറെ ഗുരുവായും, നിന്നെ വഴിനയിക്കുന്നവനായും സ്വതന്ത്രമായി നിലനിൽക്കാൻ അനുവദിക്കുക. എൻറെ മേൽനോട്ടത്തിലും അധികാരത്തിലും പൂർണ്ണമായി ആശ്രയിക്കുക. അങ്ങനെ ചെയ്യുമ്പോഴാണ് നീ പൂർണ്ണമായി നിന്നെത്തന്നെ എൻറെ കരങ്ങളിൽ ഏല്പിക്കുന്നത്. അതുവഴി നീ എൻറെ ഇഷ്ടമായിരിക്കും നിർവ്വഹിക്കുന്നത്.
27.12.1988. Do not worry about Tomorrow. Subjectivity will always lead you wrong
യേശുവേ?
ഇതു ഞാനാണ്. ഞാൻ നിന്നിൽ നിന്ന് ചോദിക്കുന്നത് സ്നേഹം മാത്രമാണ്. എൻറെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തുക. വാസുലാ, യോഗങ്ങളിൽ എൻറെ സ്നേഹം പ്രകടിപ്പിക്കുക.
എൻറെ തോളിനു മീതെ നോക്കി, ഇനി അടുത്തതെന്തായിരിക്കുമെന്ന് അന്വേഷിക്കേണ്ട. ഇന്നത്തെ ദിവസം നിനക്കു നൽകുന്നത് സ്വീകരിക്കുക.
( ഞാൻ അടുത്ത മീറ്റിംഗിനെക്കുറിച്ച് ചിന്തിച്ച് ആകുലപ്പെട്ടിരുന്നു.)
കർത്താവേ, പദ്ധതി തയ്യാറാക്കുന്നത് തെറ്റാണോ?
ഞാൻ പറഞ്ഞത് നാളെയെക്കുറിച്ച് ആകുലപ്പെടരുതെന്നാണ്. ആകുലപ്പെടരുത്. എന്നിൽ വിശ്വസിക്കുക. നിന്നിൽ നിശ്വസിക്കുവാൻ നീ എനിക്ക് ഇടം നൽകിയിരുന്നെങ്കിൽ, എൻറെ പ്രവൃത്തി ചെയ്യുവാൻ എനിക്കു സ്വാതന്ത്ര്യം കിട്ടുമായിരുന്നു, എന്ന് നീ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുകയാണ്.
നിനക്കുള്ളതെല്ലാം എന്നിൽനിന്ന് വരുന്നതാണെന്നും, നീ ഇപ്പോൾ ചെയ്യുന്നത് നിൻറെ പ്രവൃത്തിയല്ല എൻറെ പ്രവൃത്തിയാണെന്നും, നീ ഒരിക്കൽ പൂർണ്ണമായി ഗ്രഹിക്കുമെന്ന് ഞാൻ ആശിക്കുന്നു. എന്നെക്കൂടാതെ നിനക്ക് നിൻറെ കണ്ണിറുക്കാൻ പോലും കഴിയുകയില്ല. അതുകൊണ്ട് നിന്നെത്തന്നെ എനിക്കു സമർപ്പിക്കുക. നിൻറെ വ്യക്തിപരമായ താത്പര്യങ്ങൾ നിന്നെ വഞ്ചിക്കുവാൻ അനുവദിക്കരുത്. ഞാൻ നിന്നെ സ്നേഹിക്കുന്നു; നീ വീണുപോകാൻ ഞാൻ അനുവദിക്കുകയില്ല.
എന്നെമാത്രം ആഗ്രഹിക്കുക; മറ്റൊന്നും ആഗ്രഹിക്കണ്ട. നിനക്കുള്ളതും ഞാൻ നിനക്ക് തരുന്നതും സ്വീകരിക്കുക. മനുഷ്യരുടെ പരദൂഷണങ്ങളും അപവാദങ്ങളും കേൾക്കരുത്.
എന്നിൽ ആശ്രയിക്കുക. എന്തെന്നാൽ, ഇത് എൻറെ പ്രവൃത്തിയാണ്. കാര്യങ്ങൾ സ്വയം സംഭവിക്കുന്നതുപോലെ സംഭവിക്കട്ടെ. അതാണ് ഞാൻ പ്രവർത്തിക്കുന്ന വഴി. കാര്യങ്ങളെയും സംഭവങ്ങളെയും തള്ളിപ്പിടിക്കരുത്. നീ തള്ളുമ്പോൾ നീ എന്നെയും തള്ളിമാറ്റുകയായിരിക്കും ചെയ്യുന്നത്. അതിനാൽ, ഒന്നുമല്ലാത്തവളായി നിലകൊള്ളുക. സർവ്വവും എന്നിൽനിന്ന് വരട്ടെ.
കർത്താവേ, “പ്രചോദനവും” “വ്യക്തിപരമായ താത്പര്യവും” തമ്മിലുള്ള വിത്യാസം ഞാൻ എങ്ങനെ അറിയും? ഇത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
പ്രിയപ്പെട്ടവളേ, ഞാൻ നിന്നോട് ഇക്കാര്യം പറയാം. നീ വയ്ക്കുവാൻ ആഗ്രഹിക്കുന്ന ഓരോ ചുവടിനും മുമ്പ് ആദ്യം എൻറെ അടുക്കൽ വരുക. നീ എൻറെ അടുക്കൽ വന്ന് എന്നോട് അഭിപ്രായം ചോദിക്കൂ. ബുദ്ധിയെ പ്രകാശിപ്പിക്കുകയും ഉപദേശം നൽകുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുക. ഞാൻ പറയുന്നത്, നീ വയ്ക്കുവാൻ പോകുന്ന ഓരോ ചുവടിനെയും കുറിച്ചാണ്; നീ ആരംഭിക്കാൻ പോകുന്ന എല്ലാറ്റിനും മുമ്പ് എൻറെ അടുക്കൽ വരുക. ഞാൻ നിന്നെ നയിക്കാം. ഒരിക്കലും നീ സ്വമേധയാ സ്വന്തം പദ്ധതിയിടരുത്.
വാസുലാ, വിവേചനവരം ലഭിക്കാൻ പ്രാർത്ഥിക്കുക. ഒന്നിനും ധൃതി കാണിക്കരുത്. നീ ജനിക്കുന്നതിന് വളരെ മുമ്പുതന്നെ എൻറെ പദ്ധതികൾ ഞാൻ നിശ്ചയിച്ചിട്ടുണ്ട്.
മകളേ, എൻറെ സന്ദേശം ലോകത്തെ അറിയിക്കാനും, എല്ലാവരിലേക്കും വ്യാപിപ്പിക്കുവാനും ഞാൻ നിന്നെ നിയോഗിച്ചിരിക്കുന്നു. എന്നാൽ, അവരെ എൻറെ സന്ദേശം ബോദ്ധ്യപ്പെടുത്താൻ ഞാൻ നിന്നോട് പറയുന്നില്ല. ചെവികൾ ഉള്ളവർ കേൾക്കട്ടെ. പുഷ്പമേ, എൻറെ എല്ലാ നിർദ്ദേശങ്ങളും ഓർക്കുക.
നമ്മൾ, നമുക്ക്?
അതെ, എൻറെ കർത്താവേ.
28.12.1988 I will never weary knocking. Love your neighbours as yourself
( ഇത് ഒരു മീറ്റിംഗിനുവേണ്ടിയുള്ള സന്ദേശമാണ്.)
ഞാൻ കർത്താവാണ്.
എൻറെ പുഷ്പങ്ങളെ, സമാധാനത്തിലായിരിക്കുക. എന്തെന്നാൽ, നിങ്ങളുടെ കർത്താവായ ഞാൻ സമാധാനമാണ്. എൻറെ പ്രിയ സൃഷ്ടികളേ, ഞാൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു! നിങ്ങൾ എനിക്ക് വിലപ്പെട്ടവരാണ്. ഞാൻ നിങ്ങളെ പുഷ്പങ്ങൾ എന്നു വിളിച്ചു; എൻറെ ദൈവീക പ്രകാശത്തിൽ വളരുക, വളരുക. ഇനിയും എൻറെ പ്രകാശം കണ്ടിട്ടില്ലാത്ത നിങ്ങളുടെ സഹോദരങ്ങൾക്കായി പ്രാർത്ഥിക്കുക. അവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുക.
പുഷ്പങ്ങളേ! നിങ്ങൾക്ക് ജലസേചനം നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു. എൻറെ അരുവി ഒരു നദിയായും, എൻറെ നദി സമാധാനത്തിൻറെയും സ്നേഹത്തിൻറെയും ഒരു മഹാ സമുദ്രമായി പരിണമിക്കുകയും ചെയ്യും. എൻറെ പ്രകാശത്തെ ഞാൻ വിദൂരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ഞാന് ഇനിയും എന്റെ പ്രബോധനങ്ങള് പ്രവചനംപോലെ ചൊരിയുകയും ഭാവിതലമുറകള്ക്കു നല്കുകയും ചെയ്യും.
(പ്രഭാഷകന് 24 : 33)
ഞാൻ നിങ്ങളുടെ ആശ്വാസദായകനും, നിങ്ങളെ ഏറ്റവും അധികം സ്നേഹിക്കുന്നവനുമാണ്.
പുഷ്പങ്ങളെ, നിങ്ങൾ ഇപ്പോൾ അന്ധകാരത്തിൻറെ ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് എനിക്കറിയാം. ഈ അന്ധകാരം സഹനങ്ങളും ദുരന്തങ്ങളും വരൾച്ചയും മാത്രമേ കൊണ്ടുവരുകയുള്ളൂ. ഈ കാലങ്ങളിൽ പലർക്കും ദൈവീകതയുടെ ബോധം നഷ്ടപ്പെടുകയും, തങ്ങളുടെ സ്വന്തം വഴിയിൽ ജീവിക്കുകയും, നന്മയും തിന്മയും തിരിച്ചറിയാൻ കഴിയാതിരിക്കുകയും ചെയ്യുമെന്ന് പറയപ്പെട്ടിട്ടുണ്ടല്ലോ.
പുഷ്പങ്ങളേ, ഒരു വ്യക്തി ഭൗതികതയാൽ നിറഞ്ഞ്, ലോകം നൽകുന്ന കാര്യങ്ങളോട് ഒട്ടിച്ചേർന്നിരിക്കുമ്പോൾ, ആ വ്യക്തി അന്ധകാരത്താൽ നിറയുന്നതിന് തന്നെത്തന്നെ അനുവദിച്ചിരിക്കുന്നു. ഇക്കാരണത്താൽ, ആ വ്യക്തിയിൽ പരിശുദ്ധിയ്ക്ക് ഇടമില്ല; എൻറെ ആത്മാവിന് ആ വ്യക്തിയിൽ വളരാൻ ഇടമില്ല; സത്യത്തിനും എൻറെ പ്രകാശത്തിനും ആ വ്യക്തിയിൽ ഇടമില്ല. ആ വ്യക്തി അന്ധകാരത്തിൽ ജീവിക്കുന്നു. അതുകൊണ്ടാണ്, ഇന്നത്തെ യുവതലമുറയക്ക് ആത്മീയത നഷ്ടമായിരിക്കുന്നതും, എൻറെ വചനം കേൾക്കാൻ വിസമ്മതിക്കുന്നതും, എന്നെ ദൈവമായി അംഗീകരിക്കാതിരിക്കുന്നതും. അവർ ദൈവീക സത്യത്തെ ഉപേക്ഷിച്ച്, ഭൗതീക വസ്തുക്കളുടെ പിന്നാലെ ഓടുന്നതിനാൽ അധഃപതിച്ച ദുരാഗ്രഹങ്ങളുടെ പിടിയിൽ കഴിയുന്നു.
എൻറെ പുഷ്പങ്ങളേ, നിങ്ങളിൽ ചിലർ ഈ അന്ധകാരത്തിൽ നടക്കുകയും, അഗാധമായ ഉറക്കത്തിൽ തുടരുകയും ചെയുന്നത് കണ്ട് നിങ്ങളിൽ പലരും എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു, കർത്താവായ ഞാൻ അവരുടെ വാതിലിന് പുറത്തു നിൽക്കുന്നു. അവർ കേൾക്കുന്നതുവരെ ഞാൻ അവരുടെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കും. അവരുടെ വാതിലിൽ മുട്ടുന്നതിൽ എനിക്കൊരിക്കലും മടുപ്പുവരുകയില്ല. ഞാൻ അവരെ ഒരിക്കലും പരിത്യജിക്കുകയില്ല! നിത്യമായ സ്നേഹത്താൽ ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. എൻറെ ഈ സ്നേഹത്തെ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ എല്ലാ പ്രശ്നങ്ങളോടും കൂടെ എൻറെ അടുക്കൽ വരുക. അവയെ എനിക്കു സമർപ്പിച്ച് നിങ്ങൾ വിശ്രമിക്കൂ. നിങ്ങൾ എൻറെ അടുക്കൽ വന്ന്, എന്നിൽ ആശ്രയിക്കുക. ഞാൻ നിങ്ങളുടെ സമാശ്വസകനാണ്; എൻറെ സമാധാനം നൽകിക്കൊണ്ട് ഞാൻ നിങ്ങളെ സമാശ്വസിപ്പിക്കും. നിങ്ങളുടെ വിനീതഹൃദയനായ രക്ഷകൻറെ അടുക്കലേക്ക് വരുക. ഞാൻ നിങ്ങളുടെ മുറിവുകൾ സൗഖ്യമാക്കാം. എന്നെ വിളിച്ച് പ്രാർത്ഥിക്കുന്നതിൽ ഒരിക്കലും മടുത്തുപോകരുത്. ഞാൻ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; ഞാൻ നിങ്ങൾ ഓരോരുത്തരെയും അനുഗ്രഹിക്കുന്നു. ഞാൻ നിങ്ങളുടെ കടുംബങ്ങളെയും അനുഗ്രഹിക്കുന്നു.
(പിന്നീട്, നമ്മുടെ പരിശുദ്ധ മാതാവ് സംസാരിക്കുന്നു.)
മക്കളേ, യേശുവിനെ സമീപിക്കൂ. അവൻ തൻറെ കുരിശിൽനിന്ന് നിങ്ങൾ എല്ലാവരെയും വിളിക്കുന്നു. അവൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ, നിങ്ങൾ പരസ്പരം സ്നേഹിച്ചുകൊണ്ട് അവനെ പ്രസാദിപ്പിക്കുക. കാരണം, മുഴുവൻ നിയമവും ഒരു ഒറ്റ കല്പനയിൽ സംഗ്രഹിച്ചിരിക്കുന്നു. “നിൻറെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക.”
സമാധാനവും സ്നേഹവും യേശുവിൻറെ ഹൃദയത്തിൽ കണ്ടെത്തുക. യേശുവിൻറെ സമാധാനവും സ്നേഹവും സ്വീകരിച്ച് അവ നിങ്ങളുടെ ഇടയിൽ വ്യാപിപ്പിക്കുക. യേശുവിൻറെ ദിവ്യമായ സ്നേഹത്താൽ മുഴുവൻ ലോകത്തെയും നിറയ്ക്കൂ. എൻറെ പുത്രൻ നിങ്ങൾക്കു നൽകുന്ന ആനന്ദത്താൽ നിങ്ങളുടെ വ്യക്തിത്വത്തെ പൂരിതമാക്കൂ.
കുഞ്ഞുങ്ങളേ, നിരന്തരം പ്രാർത്ഥിക്കുക. ദൈവത്തോട് സംസാരിക്കുക. നിങ്ങളുടെ സ്വർഗ്ഗീയ പിതാവുമായി ഒരു സ്ഥിരബന്ധം നിങ്ങൾ നിലനിർത്തുവിൻ. തീക്ഷ്ണതയോടേ പ്രാർത്ഥിക്കുക. നിങ്ങളുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ എത്തട്ടെ. സ്നേഹത്തോടെ പ്രാർത്ഥിക്കുവിൻ. അവിടുന്ന് നിങ്ങളുടെ പ്രാർത്ഥനകൾ അനുഭവിച്ചറിയട്ടെ.
അല്ലയോ മക്കളേ, ഞാൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്! ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ഞാൻ ഇപ്പോൾ ഇവിടെ നിങ്ങളോടൊപ്പം ഉണ്ട്. നിങ്ങൾ ഈ സ്ഥലത്ത് നിന്ന് പുറപ്പെടുമ്പോഴും, നിങ്ങളുടെ ഭവനങ്ങളിൽ പ്രവേശിക്കുമ്പോഴും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.
ഞങ്ങൾ എപ്പോഴും സന്നിഹിതരാണ്; എപ്പോഴും എന്നേക്കും സന്നിഹിതരായിരിക്കും.
പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു.
നമ്മൾ, നമുക്ക്.
( വിശുദ്ധ പൗലോസ് ഗലാത്തിയക്കാർക്ക് എഴുതിയ ലേഖനം 5, 6 അദ്ധ്യായങ്ങൾ യോഗത്തിൽ വായിക്കുവാൻ കർത്താവ് എന്നോട് പറഞ്ഞു. ഞാൻ അപ്രകാരം ചെയ്യും.)
1989
10.01.1989 Be My Reflection
( മീറ്റിംഗിനുള്ള സന്ദേശം )
കർത്താവേ?
ഇതു ഞാനാണ്. വിശുദ്ധിയോടെ പ്രാർത്ഥിക്കുക എന്നതുമാത്രമാണ് ഞാൻ നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്. നിരന്തരം പ്രാർത്ഥിക്കുവിൻ. നിങ്ങളുടെ ഹൃദയത്തിൽനിന്ന് പ്രാർത്ഥിക്കുവിൻ. പരസ്പരം നന്മ പ്രവർത്തിക്കുവിൻ. എൻറെ പ്രതിഫലനമായിരിക്കുവിൻ; എൻറെ ഛായ പ്രതിഫലിപ്പിക്കുവിൻ. എൻറെ വിശുദ്ധിയും നൈർമ്മല്യവും പ്രതിഫലിപ്പിക്കുന്ന കണ്ണാടികൾപോലെ ആയിരിക്കുവിൻ. നിങ്ങൾ എൻറെതാണെന്നും, നിങ്ങൾ സ്നേഹത്തിൻറെ മക്കളാണെന്നും ലോകം കാണട്ടെ. കാരണം കർത്താവിൻറെ ആത്മാവ് ഉള്ളിടത്ത് വിശുദ്ധിയും സ്നേഹവും ഉണ്ട്; അവിടെ പ്രകാശവും തേജസ്സും ഉണ്ട്.
അതിനാൽ പരസ്പരം സ്നേഹിക്കുവിൻ! നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ !
നിങ്ങൾ എല്ലാവരും അനുഗ്രഹീതരാണ്. പുതിയതായി വന്നവരും അനുഗ്രഹീതരാണ്. ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: നിത്യജീവനിലേക്കുള്ള വാതിൽ ഞാനാണ്. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ഞാനാണ് പുനഃരുത്ഥാനം. എൻറെ സമാധാനം സ്വീകരിക്കുവിൻ. എൻറെ സമാധാനം ഞാൻ നിങ്ങൾക്കു നൽകുന്നു; അതു സ്വീകരിച്ച് ലോകമെങ്ങും പരത്തുക. എൻറെ സന്തതികളായിരിക്കുക. ഓരോ വ്യക്തിയും നിങ്ങളിൽ എന്നെ തിരിച്ചറിയട്ടെ.
( കർത്താവ് അവിടുത്തെ സന്ദേശം ഗ്രൂപ്പിൽ വായിക്കുവാൻ ആവശ്യപ്പെടുന്നതിനു തൊട്ടുമുമ്പ് ഒരാൾ 70 സെൻറിമീറ്റർ ഉയരമുള്ള ഫാത്തിമായിലെ നമ്മുടെ പരിശുദ്ധ മാതാവിൻറെ രൂപം എനിക്കു നൽകി. എൻറെ എല്ലാ പൊതുയോഗങ്ങളിലും എന്നെ അനുഗമിക്കുന്നതിനായി പരിശുദ്ധ മാതാവ് സമയത്ത് തന്നെ ഇവിടെ എത്തിയെന്ന് ഞാൻ മനസ്സിലാക്കി.
Lausanne ക്കു പുറത്തുള്ള ഒരു സ്ഥലത്ത് സംഘടിപ്പിച്ച ഒരു യോഗത്തിൽ, ഫാത്തിമ മാതാവിൻറെ രൂപം കൊണ്ടുവരേണ്ടതില്ല, അവർ എല്ലാം അവിടെ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞു. ആ ദിവസം രാത്രി സ്വപ്നത്തിൽ ഫാത്തിമ മാതാവിൻറെ രൂപം ഞാൻ കണ്ടു. എൻറെ യോഗങ്ങളിൽ എന്നെ അനുഗമിക്കാനായി മാതാവ് വന്നതാണെന്ന് ഞാൻ മനസ്സിലാക്കിയത് ശരിയാണോ എന്നു ഞാൻ ചോദിച്ചു. അതിന് ഒരടയാളം തരണമെന്ന് ഞാൻ അപേക്ഷിച്ചു. ഞാൻ ഈ വാക്കുകൾ പറഞ്ഞ ഉടനെതന്നെ, നമ്മുടെ മാതാവ് അവിടുത്തെ കരങ്ങൾ തുറന്ന് എന്നെ ചേർത്തു പിടിച്ചു. ഞാൻ ഉറക്കത്തിൽ നിന്നുണർന്നു. പരിശുദ്ധ മാതാവ് സന്ദേശത്തിലൂടെ ഇപ്രകാരം എഴുതി: “ദയവായി എന്നെ ഒഴിവാക്കരുത്; നിന്നോടൊപ്പം എന്നെയും കൊണ്ടുപോവുക.”)
വാസുലാ, എൻറെ സമാധാനം സ്വീകരിക്കുക. കർത്താവ് നിനക്കു നൽകുന്ന അടയാളങ്ങൾ ശ്രദ്ധിക്കുക; അവയെ വിവേചിച്ചറിയുക; അവയെ അനുഗമിക്കുക.
കർത്താവ് നൽകുന്ന അടയാളങ്ങൾ ശ്രദ്ധിക്കുവാൻ എന്നെ സഹായിക്കണമെ.
ഞാൻ നിന്നെ സഹായിക്കും.
പരിശുദ്ധ അമ്മേ, അങ്ങേയ്ക്ക് നന്ദി.
(എന്നെക്കുറിച്ച് കേട്ട ഒരു പുരോഹിതൻറെ പ്രതികരണം ഇന്നലെ ഞാൻ അറിഞ്ഞു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു: ” അവളിൽനിന്ന് അകന്നു നിൽക്കുക; അവൾ വഞ്ചകിയാണ്.” എങ്ങനെയോ അദ്ദേഹത്തിൻറെ ഈ പരാമർശം എനിക്കു സന്തോഷം നൽകി. കാരണം, ഫരിസേയർ യേശുവിനെ ഒരു വ്യാജപ്രവാചകൻ എന്നുവിളിച്ചതുപോലെ ഞാൻ ഒരു വഞ്ചകിയാണെന്ന് ആരോപിക്കപ്പെടുന്നു. ഡിസംബർ 7, 1988 ൽ യേശു നൽകിയ സന്ദേശം ഇത് എന്നെ ഓർമ്മിപ്പിച്ചു. എന്നെ കുറ്റപ്പെടുത്തുകയും, പീഡിപ്പിക്കുകയും, കർശനമായി പരിശോധിക്കുകയും ചെയ്യുമെന്ന് യേശു എന്നോട് പലപ്രാവശ്യം പറഞ്ഞിരുന്നു. ഇത് യേശുവിൻറെ വാക്കുകൾ സത്യമാണെന്ന് തെളിയിക്കുന്നു. യേശുവിൻറെ നാമത്തിൽ ഞാൻ കുറ്റപ്പെടുത്തപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു.)
എൻറെ മകളേ, നിന്നെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക. അവരുടെ ഹൃദയം തുറക്കാൻ പ്രാർത്ഥിക്കുക. കർത്താവിൻറെ കരുണാപൂർണ്ണമായ അടയാളങ്ങളെ തിരിച്ചറിയാത്ത എല്ലാ മനുഷ്യർക്കുംവേണ്ടി പ്രാർത്ഥിക്കുക.
എൻറെ സമീപം നിലകൊള്ളുക. നമ്മൾ, നമുക്ക്?
അതെ, നമ്മൾ, നമുക്ക്.
13.01.1989 Can Satan divide himself against himself
യേശുവേ? അങ്ങ് എനിക്കു എഴുതി നൽകുന്ന ഈ സന്ദേശങ്ങൾ ആത്മവിദ്യ (Spiritism) മൂലമാണെന്ന് ഒരു പുരോഹിതൻ പറഞ്ഞിരിക്കുന്നു. കർത്താവേ, എന്നെ സഹായിക്കണമെ.
വാസുലാ, ഞാൻ നിന്നെ സഹായിക്കും. തിന്മയിൽ നിന്നു നിന്നെ രക്ഷിച്ച ദൈവത്തിനു മഹത്ത്വം ഉണ്ടാകട്ടെ. നിന്നെ സംശയിക്കുകയും, നിനക്കുനേരെ പലവിധ അപവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന എല്ലാവരും തിരുലിഖിതങ്ങളിൽ ഞാൻ പറഞ്ഞ വാക്കുകൾ ഓർക്കട്ടെ. നല്ല വൃക്ഷം നല്ല ഫലം കായ്ക്കും. എൻറെ വാസുലാ, നിനക്കു സമാധാനം. മനുഷ്യർ നിന്നെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോൾ നീ ആനന്ദിക്കുക; സ്വർഗ്ഗത്തിൽ നിൻറെ പ്രതിഫലം വലുതായിരിക്കും.
പ്രിയപ്പെട്ടവളേ, ഈ സന്ദേശങ്ങൾ കർത്താവായ എന്നിൽ നിന്നുള്ളതല്ല, ആത്മവിദ്യയിലൂടെയോ ഗൂഢവിദ്യയിലൂടെയോ വന്നവയാണെന്ന് പറയുന്നവരോടുഞാൻ ഈ ചോദ്യം ചോദിക്കുന്നു: സാത്താൻ തനിക്കെതിരെ തന്നെ ഭിന്നിക്കുമോ? സാത്താൻ അവനെതിരെതന്നെ ഭിന്നിച്ചാൽ, അവൻറെ രാജ്യം എങ്ങനെ നിലനില്ക്കും?
എൻറെ കുഞ്ഞേ, എൻറെ കൃപ നിൻറെമേൽ ഉണ്ട്. എന്നാൽ, അവർ ഇതു മനസ്സിലാക്കിയിട്ടില്ല.
കർത്താവേ, എന്നെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നവർ അങ്ങയുടെ ഈ സന്ദേശം വായിക്കുകയോ അല്ലെങ്കിൽ എന്നെ കാണുകപോലും ചെയ്യാത്തവരാണ്. അങ്ങയുടെ ഈ സന്ദേശത്തിലൂടെ അനേകർ മാനസാന്തരപ്പെട്ടിട്ടുണ്ടെന്നുള്ള വസ്തുത വിശ്വസിക്കാനും അവർ തയ്യാറല്ല. അവർ എന്നെ വിശ്വസിക്കുന്നില്ല.
കാരണം, അവർക്കു ചെവികൾ ഉണ്ടെങ്കിൽ അവർ കേൾക്കുന്നില്ല. കാലത്തിൻറെ ആരംഭം മുതൽ ഞാൻ പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. എന്നാൽ, അവരിൽ അനേകർ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. മനുഷ്യർക്ക് മാറ്റം വന്നിട്ടില്ല.
കർത്താവായ ഞാൻ ഇപ്രകാരം പറയുന്നു: ആരെങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ അംഗീകരിച്ച് ഏറ്റുപറഞ്ഞാൽ ദൈവദൂതന്മാരുടെ മുമ്പിൽ ഞാനും അവനെ അംഗീകരിച്ച് ഏറ്റുപറയും. എന്നാൽ, ആരെങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ നിഷേധിച്ചു പറഞ്ഞാൽ ദൈവദൂതന്മാരുടെ മുമ്പിൽ ഞാൻ അവനെ നിഷേധിക്കും. എന്നോടൊപ്പം അല്ലാത്തവൻ എനിക്കെതിരാണ്. എന്നോടൊപ്പം ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു.
എൻറെ സന്ദേശം ഒരിക്കലും അവസാനിക്കുകയില്ലെന്ന് ഞാൻ എല്ലാ തലമുറകളോടും പ്രഖ്യാപിക്കുന്നു. നിശ്ചയമായും എൻറെ ആത്മാവ് നിങ്ങളുടെ മദ്ധ്യേ ഉണ്ട്. നിങ്ങൾ എല്ലാവരെയും ഞാൻ നിത്യമായ സ്നേഹത്താൽ സ്നേഹിക്കുന്നു. എൻറെ ഈ സ്നേഹം നിമിത്തം നിങ്ങൾ വീണുപോകാൻ ഞാൻ അനുവദിക്കുകയില്ല. എൻറെ പ്രവർത്തികളെ തിരിച്ചറിയുക; അംഗീകരിക്കുക. ആത്മാക്കളെ വിവേചിച്ചറിയുക!
ആത്മാവിനാല് പ്രചോദിതനായി പ്രവചിക്കുന്നവന് മനുഷ്യരോടു സംസാരിക്കുന്നു.
അത് അവരുടെ ഉത്കര്ഷത്തിനും പ്രോത്സാഹത്തിനും ആശ്വാസത്തിനും ഉപകരിക്കുന്നു.
1 കോറിന്തോസ് 14 : 2-3
സ്നേഹത്തിൻറെയും കാരുണ്യത്തിൻറെയും അഗാധ സമുദ്രമായ എൻറെ തിരുഹൃദയം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഈ കാലഘട്ടം മൃതമാണ്. എന്നാൽ, ഞാൻ പുനരുത്ഥാനമാണ്; ഞാൻ ഈ കാലഘട്ടത്തെ ഉയിർപ്പിക്കും. കേൾക്കാൻ ചെവികളുണ്ടായിട്ടും കേൾക്കാൻ വിസമ്മതിക്കുന്ന പുരോഹിതന്മാർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. അവരോടുള്ള എൻറെ സ്നേഹം വലുതാണ്. അതുപോലെതന്നെ, അവർ എനിക്കു തരുന്ന സഹനങ്ങളും ദുഃഖവും വളരെ വലുതാണ്. എൻറെ കുഞ്ഞേ, എൻറെ കുരിശ് വഹിക്കുവാൻ എന്നോട് പങ്കുചേരുക. പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല.
കർത്താവായ ഞാൻ, അവസാനം വരെ നിന്നോടൊപ്പം ഉണ്ടായിരിക്കും. നമ്മൾ?
അതെ, കർത്താവേ?
നമുക്ക്?
അതെ, കർത്താവേ. എന്നന്നേക്കും. ആമ്മേൻ.
( ജനുവരി 16 ന് ക്രൈസ്തവ സഭകളുടെ എക്യുമെനിക്കൽ കൗൺസിലിൽ മെത്രാപ്പോലീത്ത ദമാസ്കീനോസിനെ സന്ദർശിക്കാൻ ഞാൻ ക്ഷണിക്കപ്പെട്ടു. ഈ സന്ദേശം കേൾക്കാനും പഠിക്കാനും അദ്ദേഹം ആഗ്രഹിച്ചു. സഭകളുടെ ഐക്യത്തിതുവേണ്ടി പ്രാർത്ഥിക്കുന്ന ആഴ്ചയിൽ തന്നെയാണ് യേശു എന്നെ അയച്ചത്. അത് ഒരടയാളമാണ്. ആഘോഷ ദിവസം ജനുവരി 18 ആണ്. ആ ദിവസം തന്നെയാണ് വിശുദ്ധ പത്രോസിൻറെ സിംഹാസനത്തിൻറെ തിരുനാളും. എൻറെ ജന്മദിനവും അന്നു തന്നെയാണ്.
1987 മെയ് മാസം 20 ന്, ഒരു പുരോഹിതൻ പോലും എന്നെ പിന്തുണച്ചിട്ടില്ലാത്ത കാലത്ത്, എന്നെ അറിയുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നവർ ഏതാനും സുഹൃത്തുക്കൾ മാത്രമായിരുന്നപ്പോൾ, സഭയെക്കുറിച്ചും സഭകളുടെ ഐക്യത്തെക്കുറിച്ചും യേശു എനിക്ക് സന്ദേശം നൽകിയപ്പോൾ, ആ കാലത്ത് ഏഷ്യയിൽ താമസിക്കുന്ന ഒരു അത്മായ സ്ത്രീയായ എനിക്ക് സഭകളുടെ എക്യുമെനിസത്തെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. നിരാശയോടെ ഞാൻ യേശുവിനോട് ചോദിച്ചു: ഈ സന്ദേശം എങ്ങനെ ശരിയായ ചെവികളിലെത്തും? യേശു ലളിതമായി പറഞ്ഞു: “അത് എത്തും.” (മെയ് 20, 1987). “അത് എത്തും” എന്ന യേശുവിൻറെ വാക്ക് ജനുവരി 16 കൃത്യമായി നിറവേറ്റപ്പെട്ടതായി ഞാൻ മനസ്സിലാക്കി. അവർ അങ്ങയുടെ സന്ദേശം സ്വീകരിക്കുമോ നിരസിക്കുമോ എന്നത് മറ്റൊരു കാര്യം.)
17.01.1989 Be intimate with Me. My shepherds I want them to be Pure.
( ഞാൻ പിന്നിലേക്ക് വഴുതിപ്പോകുന്നതായി എനിക്കു തോന്നി. അതുകൊണ്ട് എന്നെ ഉയർത്തി, അവിടുത്തെ വിവേചിച്ചറിയുവാനും അവിടുത്തെ സ്വരം കേൾക്കാനും അവിടുന്ന് എന്നെ പഠിപ്പിച്ചിട്ടുള്ള പ്രാർത്ഥനകൾ എന്നെ ഓർമ്മിപ്പിക്കണമെന്നു ഞാൻ യേശുവിനോടു പ്രാർത്ഥിച്ചു.)
യേശുവേ?
ഇതു ഞാനാണ്.
പുഷ്പമേ, എങ്ങനെ എന്നെ ധ്യാനിക്കണം, എങ്ങനെ എന്നെ കേൾക്കണം എന്ന് ഞാൻ നിന്നെ ഓർമ്മിപ്പിക്കാം. വചനമായ ഞാൻ നിന്നെ പ്രചോദിപ്പിക്കുകയും, ജ്ഞാനത്താൽ നിന്നെ അഭ്യസിപ്പിക്കുകയും ചെയ്യും. നിന്നെ തന്നെ തുറന്നുകൊടുക്കുക; നിന്നിൽ നിറയാൻ എൻറെ ആത്മാവിനെ അനുവദിക്കുക.
എന്നെ ധ്യാനിക്കുക; ധ്യാനത്തിലൂടെ അല്ലാതെ നീ എങ്ങനെ എന്നിൽ എത്തും? നിശ്ശബ്ദതയിൽ വിശ്വാസപൂർവ്വം നിൻറെ ദേഹിയെ എന്നിലേക്കുയർത്തുക. നിൻറെ സ്വതന്ത്രമായ ഇഛാശക്തിയെ നിൻറെ പിതാവായ എനിക്കു സമർപ്പിക്കുക. നിൻറെ ആവശ്യങ്ങൾ അറിയുന്ന ഞാൻ നിന്നെ നയിക്കുകയും പോഷിപ്പിക്കുകയും ചെയ്യും. കുഞ്ഞേ, അദ്ധ്വാനിക്കുക; കഠിനമായി അദ്ധ്വാനിക്കുക.
കർത്താവേ, ഞാൻ അതിനുവേണ്ടി പരിശ്രമിക്കുന്നു.
എന്നോടു സംസാരിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. എന്നോടു പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക; നിരന്തരം പ്രാർത്ഥിക്കുക. ഞാൻ ചോദിക്കുന്നത് പ്രാർത്ഥനകളാണ്.
കർത്താവേ, അങ്ങയുടെ സന്നിധിയിൽ ഇരുന്ന് സന്ദേശം എഴുതിയെടുക്കുന്നതും പ്രാർത്ഥനയാണോ?
അതെ. നീ സർവ്വശക്തനായ നിൻറെ ദൈവത്തോട് സംഭാഷണം നടത്തുകയാണല്ലോ. നിന്നോടൊപ്പം ഇരിക്കുമ്പോൾ ഞാൻ സന്തോഷിക്കുന്നു. നിൻറെ ദൈവത്തോടുള്ള നിരന്തരമായ ബന്ധത്തെക്കാൾ മഹത്തായത് മറ്റെന്തുണ്ട്? ഇപ്പോൾ ഞാൻ നിന്നോട് ഐക്യപ്പെട്ട് ഒന്നിച്ചിരിക്കുന്നു. ഞാനും നീയും; നീയും ഞാനും സ്നേഹത്തിൻറെ ഐക്യത്തിൽ.
അല്ലയോ വാസുലാ, എൻറെ കുഞ്ഞേ, നിനക്ക് സമാധാനം. ഈ സന്ദേശങ്ങളെല്ലാം നിനക്കു സ്വയം എഴുതുവാൻ സാധിക്കുമായിരുന്നെന്ന് എങ്ങനെ നിനക്കു ചിന്തിക്കുവാൻ കഴിഞ്ഞു?
എന്നെക്കൂടാതെ നിനക്ക് ഒരു ജ്ഞാനവചനവും എഴുതാൻ സാധിക്കുകയില്ലെന്ന് നിനക്ക് അനുഭവത്തിലൂടെ ബോദ്ധ്യം വരേണ്ടതിന് അല്പ സമയത്തേക്ക് എൻറെ മുഖം ഞാൻ നിന്നിൽനിന്ന് മറച്ചുവച്ചു.
നിന്നോടു സംസാരിക്കുന്ന ഞാനാണ് വെളിപാട്; ഞാൻ പ്രദാനം ചെയ്യുന്നു; ഞാൻ പഠിപ്പിക്കുന്നു; ഞാൻ വെളിപാട് നൽകുന്നു; ഞാൻ ഉയിർപ്പിക്കുന്നു; ദൈവത്തിൽ വിശ്വാസമില്ലാതെ ജീവിക്കുന്നവരെയും ഞാൻ പോഷിപ്പിക്കുന്നു.
എൻറെ വാസുലാ, നീ എൻറെ അടുക്കൽ സന്തോഷവതിയാണോ? നീ ആരുടെതാണെന്ന് അറിഞ്ഞതിൽ നീ സന്തോഷവതിയാണോ? നിൻറെ സൃഷ്ടാവായ ഞാൻ ദൈവമാണ്; ജീവനുള്ള ദൈവമാണ് ഞാൻ. ഇപ്പോൾ നിന്നോടു സംസാരിക്കുന്നത് നിൻറെ പിതാവാണ്. ഞാൻ പരിശുദ്ധ ത്രീത്വമാണ്. നിന്നെത്തന്നെ എനിക്കു സമർപ്പിക്കുക.
നീ ഒന്നുമില്ലായ്മയാണെങ്കിലും, ഒരു പ്രിയതമൻ തൻറെ കന്യകയെ പിന്തുടരുന്നതുപോലെ, ഞാൻ നിന്നെ പിന്തുടർന്നു. എന്നെ സ്നേഹിക്കാനും, എൻറെ പ്രവൃത്തികളിൽ പങ്കുചേരാനും നിന്നെ ഞാൻ സമ്മതിപ്പിച്ചു.
നീ എന്തല്ല എന്നതിനെക്കുറിച്ച് ഞാൻ ഗൗനിക്കുന്നില്ല. ഞാൻ എനിക്ക് മതിയായവനാണ്. എങ്കിലും, നീ എൻറെ പ്രകാശത്തിൽ ആയിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. നിന്നെ എൻറെ ആലയത്തിൽ കാണുന്നതിൽ ഞാൻ സന്തോഷിക്കുന്നു; നിന്നെ പോഷിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിൽ ഞാൻ ആനന്ദിക്കുന്നു.
എൻറെ കുഞ്ഞേ, നിനക്ക് ഇതെല്ലാം മനസ്സിലാകുന്നുണ്ടോ? എന്നെ ദുഃഖിപ്പിക്കരുത്.
( യേശുവിനോടുള്ള അടുത്ത ബന്ധവും പരിചയവും മൂലം ഇത് ദൈവമാണോ സംസാരിക്കുന്നതെന്ന സംശയം എനിക്കുണ്ടായി. അത് യേശുവിനെ ദുഃഖിപ്പിച്ചു.)
പിതാക്കന്മാർ എപ്പോഴും അവരുടെ മക്കളോട് വളരെ അടുപ്പത്തിലാണ്. എപ്പോഴും എന്നോട് വളരെ അടുത്ത ഗാഢബന്ധത്തിലായിത്തീരുക. എന്നാൽ, ഒരിക്കലും എൻറെ പരിശുദ്ധിയെ വിസ്മരിക്കരുത്. ഞാൻ നിന്നെ സ്നേഹിക്കുന്നു; നീയും എന്നെ പരിശുദ്ധിയിൽ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എൻറെ നിയമത്തെ ബഹുമാനിക്കുക. എൻറെ നിയമത്തെ ബഹുമാനിക്കുന്നതിലൂടെ നീ എന്നെത്തന്നെയാണ് ബഹുമാനിക്കുന്നത്. എൻറെ നിയമത്തെ സ്നേഹിക്കുക; എൻറെ നിയമത്തെ സ്നേഹിക്കുന്നതിലൂടെ നീ എന്നെത്തന്നെയാണ് സ്നേഹിക്കുന്നത്. എൻറെ നിയമത്തെ അനുസരിക്കുക; എൻറെ നിയമത്തെ അനുസരിക്കുന്നതിലൂടെ നീ എന്നെത്തന്നെയാണ് അനുസരിക്കുന്നത്. എൻറെ നിയമം നിന്നെ എൻറെ ഭവനത്തിലേക്കു നയിക്കും; അത് നിൻറെയും ഭവനവുമാണ്.
എന്നിൽ വിശ്വസിക്കുക; എന്തെന്നാൽ എൻറെ ശക്തി ഉന്നതമാണ്. നമ്മൾ, നമുക്ക്?
കർത്താവേ, നിത്യതയോളം.
എന്നെ സ്തുതിക്കുക.
കർത്താവേ, അങ്ങയുടെ സ്തുതികൾ അങ്ങയെ വായിച്ചുകേൾപ്പിക്കാൻ തിരുലിഖിതങ്ങളിൽനിന്ന് ഒരു ഭാഗം എനിക്കു കാണിച്ചു തരണമേ.
ഞാൻ കാണിച്ചുതരാം. വിശുദ്ധ ബൈബിൾ തുറക്കുക.
( ഞാൻ വിശുദ്ധ ബൈബിൾ തുറന്നു. അത് ദാനിയേൽ 3:52-90 വചന ഭാഗമായിരുന്നു. ആ വചനങ്ങൾ ഞാൻ കർത്താവിനെ വായിച്ചുകേൾപ്പിച്ചു. അത് അവിടുത്തെ പ്രസാദിപ്പിച്ചു.)
( പ്രാർത്ഥനാ ഗ്രൂപ്പിനുള്ള സന്ദേശം. ഫെബ്രുവരി 7 നു വേണ്ടിയുള്ള സന്ദേശം.)
സമാധാനം നിങ്ങളോടുകൂടെ. എൻറെ വചനം പ്രകാശമാണ്. എൻറെ വചനം സമാധാനവും സ്നേഹവുമാണ്. എൻറെ വചനം ഐക്യവും പ്രത്യാശയുമാണ്. എൻറെ അടുക്കലേക്ക് വരൂ; കൂടെക്കൂടെ എൻറെ വചനം വായിക്കുക.
പ്രിയപ്പെട്ടവരേ, ഞാൻ കാരുണ്യവാനായ യേശുവാണ്; നിങ്ങളുടെ രക്ഷകനായ യേശുവാണ് ഞാൻ; എൻറെ വചനങ്ങൾ ഈ ബലഹീനയായ ഉപകരണത്തിലൂടെ ആലേഖനം ചെയ്യുവാൻ ഞാൻ ഇറങ്ങിവരുന്നു.
എൻറെ അനന്തമായ സ്നേഹത്താലും അളവറ്റ കാരുണ്യത്താലും ഈ അന്ധകാരത്തിലേക്ക് ഞാൻ ഇറങ്ങിവരുന്നു. നിങ്ങളുടെമേൽ എൻറെ ആത്മാവിനെ വർഷിക്കാൻ ഈ വരണ്ട മരുഭൂമിയിലേക്ക് ഞാൻ ഇറങ്ങിവരുന്നു.
സുഷ്ടികളേ, ഈ വരണ്ട മണ്ണിനെ ജലസേചിതമാക്കി, ദാഹമുള്ള ഭൂമിയെ നദികളാക്കി മാറുവാൻ ഞാൻ ഇറങ്ങി വരുന്നു.
പ്രഭാതമഞ്ഞുപോലെ എൻറെ അനുഗ്രഹങ്ങൾ നിങ്ങളുടെമേൽ വർഷിക്കാൻ ഞാൻ ഇറങ്ങിവരുന്നു.
ഈ ദുഷ്ടതയെ നീക്കി അകറ്റാനും അതിക്രമങ്ങളെ വേരോടെ പിഴുതുകളയാനും, അവയുടെ സ്ഥാനത്ത് സമാധാനവും സ്നേഹവും പുനഃസ്ഥാപിക്കുവാനുമായി ഞാൻ വരുന്നു.
ഇന്ന് എൻറെ അധരങ്ങൾ സ്നേഹത്തിനുവേണ്ടിയുള്ള ദാഹത്താൽ വരണ്ടുണങ്ങിയിരിക്കുന്നു. നിങ്ങളുടെ സ്നേഹം എനിക്ക് ആവശ്യമാണ്. ഞാൻ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു; സ്നേഹത്തിനുവേണ്ടി ഞാൻ അതിയായി ദാഹിക്കുന്നു.
നിങ്ങൾ എന്നെ സ്നേഹിക്കാൻ പഠിക്കണമെന്ന് എൻറെ തിരുഹൃദയം എത്രയധികമായി ആഗ്രഹിക്കുന്നു! ഒരു ദിവസം നിങ്ങൾ സ്നേഹത്തിൻറെ ഉന്നതിയിലേക്കുയർന്ന് എന്നെ “അബ്ബാ” എന്നു വിളിക്കുന്നത് കേൾക്കാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു. അപ്പോൾ മാത്രമാണ് എൻറെ മുറിവുകൾ ഉണങ്ങുവാൻ ആരംഭിക്കുകയുള്ളൂ.
എൻറെ പുരോഹിതന്മാർഎൻറെ അനന്തസ്നേഹത്തിൽനിന്നു കോരി എടുത്തുകൊണ്ട് അവരുടെ ഹൃദയം നിറയ്ക്കണമെന്ന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു! അവരോടുള്ള എൻറെ സ്നേഹം വളരെ വലുതാണ്; അവർ സ്വർഗ്ഗത്തിൽ എത്തുന്നതുവരെ അതിൻറെ പൂർണ്ണത മനസ്സിലാക്കാൻ അവർക്കാവില്ല.
ഭക്തി അവരുടെ പതാകയായിരിക്കണം; വിശ്വസ്തത അവരുടെ വിളക്കായിരിക്കണം; നിർമ്മലത അവരുടെ തിരുവസ്ത്രമായിരിക്കണം; സ്നേഹം അവരുടെ ചിഹ്നമായിരിക്കണം. അങ്ങനെ എൻറെ കുഞ്ഞാടുകൾ എന്നിൽ അവരെ തിരിച്ചറിയുകയും, എൻറെ ഛായ അവരിൽ കണ്ടെത്തുകയും ചെയ്യട്ടെ. എൻറെ ഇടയന്മാർ ശുദ്ധിയുള്ളവരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; അവരുടെ ശുദ്ധതയിൽ അവരുടെ ഫലം സമ്പൂർണ്ണമാകട്ടെ.
എൻറെ തിരുഹൃദയത്തെ സന്തോഷിപ്പിക്കുക; എൻറെ കല്പനകളെ പൂർണ്ണമായി അനുസരിക്കുക; എന്നെ സ്നേഹിക്കുക എന്നത് എൻറെ കല്പനകൾ അനുസരിക്കുക എന്നതാണ്. പരസ്പരം സ്നേഹിക്കുക.
എൻറെ പ്രകാശത്തിൻറെ മക്കളേ, എൻറെ വചനങ്ങളിൽ ജീവിക്കുക; എൻറെ വചനങ്ങൾ നിങ്ങളിൽ ജീവിക്കട്ടെ.
നിങ്ങൾ എൻറെ സമാധാനം സ്വീകരിക്കുക; നിങ്ങളിൽ എൻറെ സമാധാനം ഉണ്ടായിരിക്കട്ടെ. എൻറെ സ്നേഹം സ്വീകരിക്കുക; എൻറെ സ്നേഹം നിങ്ങളിൽ നിറയട്ടെ. നിങ്ങൾ നിങ്ങളെത്തന്നെ എനിക്കു തുറന്നുതന്നാൽ, ഞാൻ നിങ്ങളെ പൂർണ്ണമായി നവീകരിക്കും. എന്നിൽ വിശ്വസിക്കുക; എൻറെ അടുക്കൽ വരുക; ഞാൻ നിങ്ങളിൽനിന്ന് ഒരു പുതിയ ജനതയെ സൃഷ്ടിക്കും! ഒരു നിർമ്മലമായ ജനതയെ ഞാൻ നിങ്ങളിൽനിന്ന് ഉളവാക്കും. എൻറെ സന്ദേശങ്ങളിൽ ജീവിക്കുക; എൻറെ സന്ദേശങ്ങളെ ധ്യാനിക്കുക.
സ്നേഹത്തോടെ എന്നിലേക്ക് വരുക. എൻറെ പാദമുദ്രകളെ പിന്തുടരുക; അവ നിങ്ങളെ എൻറെ ഭവനത്തിലേക്കു നയിക്കും; എൻറെ ഭവനം നിങ്ങളുടെയും ഭവനമാണ്. നിങ്ങളുടെ അപൂർണ്ണതയിൽ പോലും നിങ്ങൾ ലജ്ജിക്കരുത്; നിങ്ങളെ സ്വീകരിക്കാൻ ഞാൻ എൻറെ കരങ്ങൾ തുറക്കും. നിങ്ങളുടെ സ്നേഹം തണുത്തതാകാം; എന്നിരുന്നാലും, നിങ്ങൾ എൻറെ കരങ്ങൾക്കുള്ളിലേക്കു വീഴൂ; സ്നേഹത്തിൻറെ ഗുരുവായ ഞാൻ നിങ്ങളെ എന്നെ സ്നേഹിക്കാനും നിങ്ങൾ പരസ്പരം സ്നേഹിക്കാനും പഠിപ്പിക്കും.
എന്നെ സ്നേഹിക്കാത്തവരും എൻറെ അടുക്കലേക്ക് വരൂ. ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കുന്നു. എന്നെ കണ്ടിട്ടില്ലെങ്കിലും എന്നിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. എൻറെ ചെറിയ വ്യക്തികളെ, നിങ്ങൾ ഭാഗ്യവാന്മാർ; എന്തെന്നാൽ, അവരോട് എനിക്ക് പ്രത്യേക വാത്സല്യമുണ്ട്.
നിങ്ങൾ ചെറുതായിരിക്കുക; നിങ്ങൾ എന്തോ ആയിത്തീരാൻ പരിശ്രമിക്കരുത്. ചെറുതായി നിലകൊള്ളുക; അപ്പോൾ നിങ്ങൾക്ക് എൻറെ തിരുഹൃദയത്തിൻറെ അഗാധങ്ങളിലേക്ക് ഊർന്നിറങ്ങി ചെല്ലുവാൻ സാധിക്കും. കുഞ്ഞുങ്ങളെപ്പോലെ, ശിശുസഹജമായ വിശ്വാസമുള്ളവരായിരിക്കുക. അതാണ് എൻറെ പിതാവിനെ സന്തോഷിപ്പിക്കുന്നത്.
ഒരിക്കലും പ്രാർത്ഥന നിർത്തരുത്. ഹൃദയത്തോടെ പ്രാർത്ഥിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. നിങ്ങൾ എൻറെ ശരീരമായ സഭകളുടെ ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മാർപ്പാപ്പയ്ക്കും പാത്രികാർക്കിസിനും വേണ്ടി പ്രാർത്ഥിക്കണം. നിങ്ങൾ എല്ലാ പുരോഹിതന്മാർക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പത്രോസിൻറെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ അല്ലാത്ത ആടുകൾ, പത്രോസിൻറെ അടുക്കലേക്ക് മടങ്ങിവന്ന് രമ്യതപ്പെടുവാൻവേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. ഒരു ഇടയനും ഒരു ആട്ടിൻകൂട്ടവും ആയിത്തീരാൻവേണ്ടി പ്രാർത്ഥിക്കണം.
നിങ്ങൾ സമാധാനത്തിനും, ഐക്യത്തിനും സ്നേഹത്തിനും വേണ്ടി പ്രാർത്ഥിക്കണം. ഒരു ബലിപീഠത്തിനു ചുറ്റിലും നിന്ന് നിങ്ങൾ എന്നെ സ്തുതിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണം. പ്രിയപ്പെട്ടവരേ, ഐക്യപ്പെട്ട് ഒന്നാകുക. പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ ഒന്നാകുക.
ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു.
—-------------------------------------------
Notebook 31
22.01.1989 Forgive
കർത്താവേ?
കുഞ്ഞേ, ഞാൻ നിന്നോടൊപ്പം ഉണ്ട്. ഞാൻ നിനക്കായി ഒരുക്കുന്ന മാതൃക പിന്തുടരുക. വിവേചനത്തിൻറെയും സത്യത്തിൻറെയും ആത്മാവ് നിൻറെമേൽ എപ്പോഴും വരേണ്ടതിന് പ്രാർത്ഥിക്കുക. അവർ നിന്നെ പീഡിപ്പിക്കുമ്പോൾ ഉറച്ചുനിൽക്കുക; എന്നെയും നിൻറെ പരിശുദ്ധ മാതാവിനെയും അഭയം പ്രാപിക്കുക. വാസുലാ, ഞാൻ നിനക്കു നൽകിയിരിക്കുന്ന കൃപകളോട് ഒട്ടിച്ചേർന്നിരിക്കുക.
എൻറെ സ്വന്തം ജനങ്ങൾ കുറ്റം വിധിക്കുകയും, അന്യായമായി പെരുമാറുകയും ചെയ്ത ആദ്യത്തെ പ്രവാചക നീ അല്ല. അല്ല, നീ അല്ല.
എൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ തന്നെയാണ് എൻറെമേൽ ഏറ്റവും ആഴമുള്ള മുറിവുകൾ ഏല്പിക്കുന്നത്. അവർ ചെയ്യുന്നതെന്താണെന്ന് അവർ മനസ്സിലാക്കിയിട്ടില്ല; അവർ എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല.
എൻറെ കുഞ്ഞേ, ഞാൻ നിന്നെ തിരഞ്ഞെടുത്തതുകൊണ്ട് അവരുടെ ഹൃദയങ്ങൾ അസ്വസ്തമാണ്. നികൃഷ്ടവസ്ഥയിലുള്ളവളിലേക്കു പോലും എനിക്ക് ഇറങ്ങി വരുവാനും അവളെ സ്നേഹിക്കാനും കഴിയുമെന്നതിനാൽ അവരുടെ ഹൃദയങ്ങൾ വളരെ അസ്വസ്തമാണ്. കരുണയുടെ അഗാധസമുദ്രമായ എൻറെ തിരുഹൃദയത്തെ അവർ ഇനിയും മനസ്സിലാക്കിയിട്ടില്ല.
അവരിൽ പലരും പ്രതികാര ബുദ്ധിയുള്ളവരാണ്. “പിതാവേ, ഞങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ അവരോടു ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ” എന്ന് അവർ ദിവസേന പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ ശുദ്ധമായ മനഃസ്സാക്ഷിയോടുകൂടിയാണോ അവർ പിതാവിൻറെ സന്നിധിയിൽ വരുന്നത്?
ഈ ദിവസംവരെ നിന്നോടു ക്ഷമിക്കാത്തവർ, എങ്ങനെ തങ്ങളുടെ തെറ്റുകൾ തങ്ങളോടു ക്ഷമിക്കണമെന്ന് പിതാവിനോടു ചോദിക്കും?
നിന്നെ കുറ്റംവിധിക്കാൻ അവർക്ക് മടിയില്ല. അവർ സമാധാനത്തിനുവേണ്ടി നിലവിളിക്കുന്നു; എന്നാൽ, അവരിൽ ആരിലും സമാധാനം ഇല്ല. അവരിൽ ഒരാൾപോലും തങ്ങളുടെ ദുഷ്ടതയെക്കുറിച്ചു പശ്ചാത്തപിക്കുന്നില്ല.
സമാധാനത്തിനുവേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം എവിടെ? ഐക്യത്തിനുവേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം എവിടെ? ഇന്ന് നിങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നെങ്കിൽ അതിനുകാരണം നിങ്ങളുടെ ദുഷ്ടതയാണ്; നിങ്ങളുടെ ക്ഷമ നല്കാത്ത വ്യക്തിത്വമാണ്.
എവിടെയാണ് സ്നേഹം? സൃഷ്ടികളേ, നിങ്ങളിൽ സ്നേഹം ബാക്കിയുണ്ടോ? നിങ്ങളിൽ ജ്ഞാനം ഇല്ലേ? നിങ്ങളിൽ ഏറ്റവും ചെറിയവർക്കുപോലും ഞാൻ സമൃദ്ധമായി നല്കുമെന്നും, അന്യഭാഷകൾ സംസാരിക്കുന്നവരിലൂടെയും, പരദേശികളുടെ അധരങ്ങളിലൂടെയും ഞാൻ ജനതകളോടു സംസാരിക്കുമെന്ന് കർത്താവായ ഞാൻ പറഞ്ഞിട്ടുണ്ട്. എങ്കിലും അവർ കേൾക്കുന്നില്ല.
എൻറെ വാസുലാ, നീ ആകുലപ്പെടണ്ട. പീഡനങ്ങൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. പ്രിയപ്പെട്ടവളേ, ഞാൻ നിനക്കു നൽകിയിട്ടുള്ളതിനെ മുറുകെപ്പിടിക്കുക. നീ എൻറെ പരിശുദ്ധാത്മാവിനാൽ പ്രചോദിതയായിരിക്കുന്നതിനാൽ നീ ഇപ്പോൾ എൻറെ മകളാണ്. അതിനാൽ, എന്നോടു ഒട്ടിച്ചേർന്നു നിൽക്കുക. ഉറച്ചുനിൽക്കുവിൻ. ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.
എന്നോടു കാണിച്ച കരുണയ്ക്കും സ്നേഹത്തിനും ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ!
ധൈര്യമായിരിക്കുക. നീ നിൻറെ പിതാവിൻറെ കരങ്ങളിലാണ്. നമ്മൾ, നമുക്ക്?
അതെ, എന്നേക്കും.
27.01.1989 Evangelize with Love for Love
കർത്താവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. നിൻറെ ജീവിതത്തിലെ പ്രധാന അധികാരി ഞാനാണ്. അത് എപ്പോഴും അങ്ങനെതന്നെയായിരിക്കട്ടെ. കാരണം, ആയിരിക്കുന്നവൻ ഞാനാണ്.
എൻറെ പ്രകാശത്തിൽ നിലനിൽക്കുക. മനുഷ്യരെ എൻറെ അടുക്കലേക്കു കൊണ്ടുവന്നുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. നിൻറെ ശിശുസഹജമായ വാക്കുകളാൽ എന്നെ സ്നേഹപൂർവ്വം തലോടുക. ഒരിക്കലും പ്രാർത്ഥന നിർത്തരുത്. എപ്പോഴും എൻറെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധം നിനക്ക് ഉണ്ടായിരിക്കട്ടെ. ഇപ്പോൾ എന്നെ ഒരു രാജാവായി പരിഗണിക്കുക. സ്നേഹത്തിൻറെ പുഷ്പ മാലകൾ എനിക്ക് സമർപ്പിക്കുക. സ്വർഗ്ഗത്തിൽ എത്തുന്ന കുന്തിരിക്കധൂപം പോലെ നിൻറെ പ്രാർത്ഥനകൾ എൻറെ സന്നിധിയിൽ എത്തട്ടെ. മനുഷ്യരെ രക്ഷിക്കുന്നതിനായി അവരെ എൻറെ അടുക്കൽ കൊണ്ടുവരുക. എൻറെ തിരുഹൃദയത്തിൻറെ ആഴങ്ങളിലേക്ക് ഞാൻ അവരെ തള്ളിക്കയറ്റുന്നതിന് മനുഷ്യരെ നീ എൻറെ പക്കൽ കൊണ്ടുവരുക. അവർ ഓരോരുത്തരിൽനിന്നും സ്നേഹത്തിൻറെ തീച്ചൂളയിൽ ജ്വലിക്കുന്ന ദീപങ്ങൾ ഉളവാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ എന്നെ ബഹുമാനിക്കുക. സ്നേഹത്തിനുവേണ്ടി സ്നേഹപൂർവ്വം സുവിശേഷം പ്രസംഗിക്കുക.
വരൂ, എന്നെ സ്തുതിക്കുവിൻ.
എൻറെ നികൃഷ്തയിലേക്ക് നോക്കി, എന്നോടു കരുണ കാണിച്ച്, എന്നെ ഉയർത്തി എടുത്തതിന് കർത്താവ് സ്തുതിക്കപ്പെടട്ടെ.
മൃതരുടെ ഇടയിൽനിന്ന് എന്നെ ഉയർത്തി എടുത്തതിനാൽ കർത്താവ് സ്തുതിക്കപ്പെടട്ടെ.
ദുഷ്ടതയിൽനിന്ന് ഞങ്ങളെ രക്ഷിക്കുവാൻ, ഞങ്ങളിലേക്ക് കുനിഞ്ഞ് ഇറങ്ങിവന്നതിന് ദൈവം സ്തുതിക്കപ്പെടട്ടെ.
അവിടുത്തെ മക്കളോടുള്ള കർത്താവിൻറെ കാരുണ്യത്തിന് കർത്താവ് വാഴ്ത്തപ്പെടട്ടെ. അമ്മേൻ.
എന്നിൽനിന്ന് പോഷണം സ്വീകരിക്കുക. വരൂ, നമ്മൾ, നമുക്ക്?
അതെ, എൻറെ കർത്താവേ.
29.01.1989 I will Feed you before the eyes of your persecutors
( കഴിഞ്ഞ രാത്രി ഞാൻ ഒരു പ്രതീകാത്മക സ്വപ്നം കണ്ടു.
ജനങ്ങൾ നിറഞ്ഞ ഒരു ദേവാലയത്തിൽ ഞാൻ പ്രവേശിച്ചു. വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കുന്നു. ദേവാലയത്തിൽ ജനങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുകയായിരുന്നു. കുന്തുരിക്കധൂപം ദേവാലയ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു.
പുരോഹിതൻ ഒരു പെട്ടി കൊണ്ടുവന്നു. ആ പെട്ടിക്കുള്ളിൽ ജീവിച്ചിരിക്കുന്ന ഒരു പ്രാവുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു. ആ പ്രാവ് ദേവാലയത്തിനുള്ളിൽ, ജനങ്ങളുടെ ചുറ്റിലും പറന്ന് അവർക്കു സന്തോഷം പകരുന്നതിനുവേണ്ടി, പുരോഹിതൻ അതിനെ തുറന്നുവിടാനിരിക്കുകയായിരുന്നു. അദ്ദേഹം പ്രാവിനെ സ്വതന്ത്രമാക്കി. അതു ഞങ്ങളുടെ ചുറ്റിലും പറന്നു. ഞങ്ങളെല്ലാവരും കൈകൾ നീട്ടി; കാരണം ആ പ്രാവ് ആരുടെ കൈകളിലേക്ക് വരുന്നുവോ, അതൊരു അയാൾക്കുള്ള ഒരു കൃപയുടെ അടയാളമായി ഞങ്ങൾ കരുതിയിരുന്നു.
ആകാശ നീല നിറമുള്ള ആ പ്രാവ് എൻറെ കൈകളിലേക്ക് വന്ന് എൻറെ വിരൾത്തുമ്പിൽ ഇരുന്നു. എൻറെ ചുറ്റിലും നിന്നിരുന്നവരിൽ വലിയ ആശ്ചര്യവും സന്തോഷവും ഉളവായി. ചില ആളുകൾ ആ പ്രാവ് അവരിലേക്കും വരുമെന്ന് പ്രതീക്ഷിച്ചു.
ആ പ്രാവ് വീണ്ടും ചുറ്റിപ്പന്ന് ഉയർന്നു. വീണ്ടും ആ പ്രാവി എൻറെ കൈവിരൾത്തുമ്പിൽ വന്ന് വിശ്രമിച്ചു. ഞാൻ അതിനെ സാവകാശം കൈകളിൽ എടുത്തു; സ്നേഹപൂർവ്വം എൻറെ ഇടതു കവിളിൽ, ചെവിയോട് ചേർത്തുപിടിച്ചു; അതിൻറെ ദൃതഗതിയിലുള്ള ഹൃദയസ്പന്ദനം ഞാൻ കേട്ടു. അതിൻറെ ഹൃദയം ത്രസിക്കുകയായിരുന്നു.
തുടർന്നുള്ള സ്വപ്നത്തിൽ, ഞാൻ ഒരു പാതയിലൂടെ ഒറ്റയ്ക്കു നടക്കുന്നതായി കണ്ടു. ആ വഴിയുടെ ഇരുവശങ്ങളിലും, അജ്ഞാതരായ ചെറുജീവികൾ നിഷ്ക്കരുണം പരസ്പരം വിഴുങ്ങിക്കൊണ്ടിരുന്നു.
എന്നെ ഭയപ്പെടുത്താൻ ഒരു എലി അതിൻറെ വായിൽ മറ്റൊരു ജീവിയെ കടിച്ചുപിടിച്ചുകൊണ്ട് എൻറെ നേർക്ക് വന്നു. ഞാൻ ഭയപ്പെട്ടില്ല. ഞാൻ യജമാനൻ ആണെന്ന് അതിനെ കാണിക്കാൻ ഞാൻ വേഗത്തിൽ നടന്നുനീങ്ങി. എലി അതു മനസ്സിലാക്കി, പിന്നെ വഴിയരികിലേക്കു മാറി; എലി ഒരു അണ്ണാനെ പിന്നിൽനിന്ന് ആക്രമിച്ചു; അക്ഷരാർത്ഥത്തിൽ എലി അണ്ണാനെ വിഴുങ്ങി.
അതിനുശേഷം, ഞാൻ നടന്നുനീങ്ങവേ, എൻറെ മുമ്പിൽ ഏകദേശം ഏഴ് മീറ്റർ അകലെ, എൻറെ വഴിതടഞ്ഞുകൊണ്ട് ഒരു പാമ്പ് വഴിയിൽ കിടന്നിരുന്നു. അതിനെ എന്നെ കാണിച്ചുതന്നനിന് ഞാൻ ദൈവത്തിന് നന്ദിപറഞ്ഞു. കാരണം, അതിൻറെ നിറം സെല്ലോഫോണിൻറെതുപോലെ സുതാര്യമായതിനാൽ, ആളുകൾ അതിനെ ചവിട്ടാനും അതിൻറെ കടിയേല്ക്കാനും സാദ്ധ്യതയുണ്ട്. ഞാൻ അതിനെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു കടന്നുപോകാമെന്ന് തീരുമാനിച്ചതിനാൽ ഞാൻ തെല്ലും ഭയപ്പെട്ടില്ല.
പെട്ടെന്ന്, എൻറെ വലതുവശത്ത്, പിന്നിൽനിന്ന് മറ്റൊരു പാമ്പ് വന്നു. എന്നാൽ, അതു വിത്യസ്തമായിരുന്നു. അത് ആക്രമണസ്വഭാവമുള്ളതായിരുന്നു. അതും സുതാര്യമായിരുന്നു; അതിൻറെ ദേഹത്ത് ഏതാനും പുള്ളികൾ ഉണ്ടായിരുന്നു. എൻറെ കൈവിരലിൻറെ വണ്ണമേ അതിന് ഉള്ളെങ്കിലും ഏതാണ്ട് മൂന്ന് മീറ്റർ നീളമുള്ളതായിരുന്നു അത്. ഞാൻ കുടുങ്ങിയതായി എനിക്കു തോന്നി. എന്നാൽ, ഉടൻതന്നെ എൻറെ സ്വർഗ്ഗീയ പിതാവ് എന്നെ നിലത്തുനിന്ന് മൂന്ന് മീറ്റർ ഉയരത്തിലേക്ക് ഉയർത്തി. ഞാൻ മൂന്ന് മീറ്റർ ഉയരത്തിലേക്ക് ഉയർത്തപ്പെട്ടെങ്കിലും, ആ പാമ്പ് ഉയർന്ന് നിന്ന് എന്നെ ആക്രമിച്ചേക്കുമോ എന്നു ഞാൻ ഭയപ്പെട്ടു. അതിനാൽ, എൻറെ സ്വർഗ്ഗീയ പിതാവ് എന്നെ മുന്നോട്ട് ഉയരത്തിൽ ഒഴുക്കി, ഒരു സുഹൃത്തിനരുകിൽ കൊണ്ടുചെന്ന് നിർത്തി.
ഞങ്ങൾ രണ്ടുപേരും വഴിയുടെ അവസാനം നിന്നു. ഞങ്ങളുടെ മുന്നിൽ ഒരു മതിൽ, വഴി അടഞ്ഞു കിടക്കുന്നു. എന്തോ ശബ്ദം കേട്ട് ഞാൻ വലതുവശത്തേക്ക് നോക്കി. ആദ്യം ഞാൻ കണ്ട പാമ്പ് എന്തോ അന്വേഷിക്കുന്നതായി ഞാൻ കണ്ടു. പാമ്പിനെ കാണാതിരുന്ന സുഹൃത്തിനോട് ഞാൻ പറഞ്ഞു: ചലിക്കരുത്; നിശ്ചലമായി അവിടെത്തന്നെ നിൽക്കുക. അവൻ ചലിക്കാതിരിക്കാൻ അവിടെ പാമ്പുണ്ടെന്ന് ഞാൻ പറഞ്ഞില്ല; കാരണം, ഭയം മൂലം അവൻ ചലിക്കാൻ ഇടയുണ്ട്.
അപ്പോൾ രണ്ടാമത്തെ പാമ്പും അടുത്തെത്തി. പിന്നെ, ആദ്യത്തെ പാമ്പ് വിശപ്പുമൂലം ആർത്തിയോടെ, അതി ക്രൂരമായി, വണ്ണം കുറഞ്ഞ പാമ്പിനെ ആക്രമിച്ചു; അസഹ്യമായ ശബ്ദത്തോടെ ആ പാമ്പ് മറ്റെ പാമ്പിനെ വിഴുങ്ങി. ആ പാമ്പിന് ഇനി ഉറക്കത്തിൽ മാത്രമേ താത്പര്യമുള്ളു എന്നതിനാൽ ഞങ്ങളെ സമാധാനത്തിൽ വിട്ടേക്കുമെന്ന് അറിഞ്ഞതിൽ എനിക്ക് ആശ്വാസവും സമാധാനവും ലഭിച്ചു.)
നിന്നെ പീഡിപ്പിക്കുന്നവരുടെ മുമ്പിൽവച്ചുതന്നെ ഞാൻ നിനക്കു ആഹാരം നൽകി പോഷിപ്പിക്കും. അവർ നിന്നെ ചവുട്ടി മെതിക്കാതിരിക്കാനായി ഞാൻ നിന്നെ എൻറെ അടുക്കലേക്ക് ഉയർത്തും. പുഷ്പമേ, എൻറെ നീതിയുടെ മഞ്ഞുതുള്ളികൾ ഞാൻ നിൻറെമേൽ വർഷിക്കും. നിന്നെ വേരോടെ പിഴുതു നശിപ്പിക്കാൻ ഞാൻ ഒരു മനുഷ്യനെയും അനുവദിക്കുകയില്ല. ഞാൻ നിന്നെ കാത്തു സംരക്ഷിക്കുന്നു; നിൻറെ സ്വന്തം ആബ്ബായുടെ കരങ്ങൾക്കുള്ളിൽ നീ മറഞ്ഞിരിക്കുന്നു. നീ ഭയപ്പെടരുത്; ഞാൻ നിൻറെ സമീപം ഉണ്ട്. സ്നേഹമായ ഞാൻ നിന്നെ സ്നേഹിക്കുന്നു.
30.01.1989 My Creation is Deaf. The Rebel
എൻറെ കർത്താവേ? ഓ എൻറെ ദൈവമേ, അങ്ങയെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു!
ഇതു ഞാനാണ്. പുഷ്പമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ ആത്മാവ് നിൻറെമേൽ ഉണ്ട്. എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക. ഞാൻ നിന്നെ സഹായിച്ചില്ലായിരുന്നെങ്കിൽ, നീ ഇപ്പോഴും മൃതരുടെ ഇടയിൽ മരിച്ചു കിടക്കുമായിരുന്നു! (നിന്നിലൂടെ ഞാൻ വെളിപ്പെടുത്തുന്ന) ഈ സന്ദേശത്താൽ, ഞാൻ ദൈവവിശ്വാസമില്ലാത്ത ജനതകളെ ഉയിർപ്പിക്കേണ്ടതിന്, കർത്താവായ ഞാൻ നിന്നെ ഉയിർപ്പിച്ചിരിക്കുന്നു.
ദിവസങ്ങൾ പറന്നുപോകുന്നു; മണിക്കൂറുകളും അതിവേഗത്തിൽ പാഞ്ഞുപോകുന്നു. എന്നാൽ, എൻറെ സൃഷ്ടി ബധിരമാണ്! അന്ധകാരത്തിൽ മുങ്ങിത്താണുകിടക്കുന്ന അവർ എന്നെ ശ്രദ്ധിക്കുന്നില്ല; അവർ എൻറെ കരുണാർദ്രമായ അടയാളങ്ങളിൽ വിശ്വസിക്കുന്നുമില്ല!
എൻറെ സ്നേഹത്തിലും കരുണയിലും ഞാൻ നിന്നെ വിണ്ടെടുത്തു; നിന്നെ ഞാൻ എന്നിലേക്ക് എടുത്തുയർത്തി; എൻറെ തിരുഹൃദയത്തിൽ വച്ച് ഞാൻ നിന്നെ താരാട്ടുനടത്തി ലാളിച്ചു.
സ്വർഗ്ഗത്തിലെ എൻറെ പരിശുദ്ധ സിംഹാസനത്തിൽനിന്ന് ഞാൻ ഈ കൃതജ്ഞതയില്ലാത്ത തലമുറയിലേക്കു കുനിഞ്ഞിറങ്ങി വന്നു. എൻറെ മക്കളുടെ ചുടുരക്തത്താൽ നിങ്ങളുടെ കരങ്ങൾ നനഞ്ഞിരിക്കുന്നു. ഫാത്തിമായിൽ വച്ച് ഞാൻ നൽകിയ സന്ദേശത്തിൽ നിങ്ങൾ വിശ്വസിക്കാൻ വിസമ്മതിച്ചതിനാലാണ് രക്തം. അന്ന് നിങ്ങൾ അതിൻറെ അടിയന്തിരസ്വഭാവത്തിൽ വിശ്വസിച്ചില്ല. നിങ്ങളുടെ തെറ്റുകൾ ഇപ്പോൾ നിങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഠിനമായ പിടിവാശിമൂലം പുതിയരക്തം വീണ്ടും ചൊരിയപ്പെടും.
എൻറെ കുഞ്ഞേ, എൻറെ സ്വന്തപ്പെട്ടവരിൽ (പുരോഹിതന്മാർ ) അനേകർ സാത്താൻറെ പുകയാൽ അന്ധരായിരിക്കുന്നു! എൻറെ സ്വന്തപ്പെട്ടവർ ധൈര്യപൂർവ്വം, ഒട്ടും മടികൂടാതെ, വിമതപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അവരിൽ ആത്മാർത്ഥത ഇല്ല; അവരിൽ പരിശുദ്ധിയും ഇല്ല. ഞാൻ അവരിൽ സ്നേഹം അന്വേഷിക്കുന്നു, പക്ഷേ കണ്ടെത്തുന്നില്ല.
അവരിൽ നീതി കാണാനില്ല; ജ്ഞാനത്തിൻറെ സ്ഥാനത്ത് ഭോഷത്തത്തെ സ്വീകരിച്ചിരിക്കുന്നു. അവർ നീതിയെയും ജ്ഞാനത്തെയും പരിത്യജിച്ചിരിക്കുന്നു; എന്തെന്നാൽ, അവരുടെ നാവുകൾ ഇരട്ട മുഖമുള്ളതാണ്; അവ എപ്പോഴും വഞ്ചന മുറുമുറുത്തുകൊണ്ടിരിക്കുന്നു. ഈ വിമതർ വ്യർത്ഥാഭിമാനത്തെ തങ്ങളുടെ കിരീടമാക്കിയിരിക്കുന്നു; അനുസരണമില്ലായ്മയെ തങ്ങളുടെ അംശവടിയായി സ്വീകരിച്ചിരിക്കുന്നു. അവരിൽ ഞാൻ യാതൊരു സമാധാനവും കാണുന്നില്ല. അവരുടെ ചിന്താഗതികൾ എൻറെതല്ല. അവർ എൻറെ നഗരത്തെ അതിൻറെ നാശത്തിലേക്കും ശൂന്യതയിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു.
ഓ കായേനേ, കായേനേ! ഞാൻ നിനക്കു നൽകിയിരിക്കുന്ന ആത്മാവ് എവിടെയാണ്? നീ വീണ്ടും നിൻറെ നാശത്തിലേക്കു തന്നെയാണോ കുതിച്ചുകൊണ്ടിരിക്കുന്നത്?
ജനിച്ചനാൾ മുതൽ നീ ക്രൂരനാണെന്ന് ഞാൻ അറിഞ്ഞിരുന്നു. ഇത് എനിക്കു പുതിയ അറിവല്ല എന്നു നിനക്ക് അറിവുള്ളതിനാൽ, ഇപ്പോൾ നീ മഹാപുരോഹിതനായി കപടവേഷം കെട്ടി വന്നിരിക്കുന്നു. കറുത്ത മൃഗം (സാത്താൻ ) നിനക്കു നൽകിയിട്ടുള്ള കറുത്ത വസ്ത്രങ്ങളെ മറയ്ക്കാൻ നീ ഇപ്പോൾ സ്വർണ്ണവും വെള്ളിയും ഉള്ള എൻറെ വസ്ത്രങ്ങൾ അണിഞ്ഞ് വന്നിരിക്കുന്നു.
നിൻറെ ഉള്ളിൽ വെളിച്ചമില്ല; എൻറെ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഞ്ചിക്കുവാൻ കഴിയേണ്ടതിന്, നിൻറെ ഭീകര മുഖം മറയ്ക്കാൻ നീ ഒരു മുഖംമൂടി ധരിച്ചിരിക്കുന്നു. നിൻറെ മുഖം മൂടിക്ക് എന്നെ വഞ്ചിക്കുവാൻ കഴിയുകയില്ല. എന്തെന്നാൽ, നീ ധരിച്ചിരിക്കുന്ന ആട്ടിൻമുഖാവരണത്തിന് പുറകിൽ ഒരു മഹാ വിനാശം നീ മറച്ചുവച്ചിരിക്കുന്നത് എൻറെ കണ്ണുകൾ കാണുന്നുണ്ട്. ദുഷ്ടതയുടെ പടച്ചട്ടകൊണ്ട് നീ സർവ്വാംഗം ആയുധമണിത്തിരിക്കുന്നു! ഇപ്പോൾ നീ ലോകത്തെ കീഴടക്കാൻ പദ്ധതിയിട്ടിരിക്കുന്നു; മനുഷ്യരിൽ അവശേഷിച്ചിട്ടുള്ള ചെറിയ വെളിച്ചം പോലും അണച്ചുകളയാൻ നീ വെമ്പൽ കൊള്ളുന്നു. നിയമലംഘനം വർദ്ധിപ്പിക്കുകയും, വിശുദ്ധമായതിനെയെല്ലാം ഉന്മൂലനം ചെയ്യുകയും, ശക്തന്മാരെ അധികര സ്ഥാനത്തുനിന്നു നീക്കി എൻറെ വിശുദ്ധ ആലയത്തിൽ സർവ്വാധിപത്യം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് നിൻറെ ലക്ഷ്യം.
എൻറെ കുഞ്ഞേ, ഞാൻ നിന്നെ ദർശനത്തിൽ കാണിച്ച അണലി സർപ്പങ്ങൾ, എൻറെ വിശുദ്ധ കുദാശകളിലും, എൻറെ പരിശുദ്ധ സക്രാരികളുടെമേലും ഇഴഞ്ഞുനടക്കുന്നു. അവൻ പലരെയും വഞ്ചിക്കും; അവൻറെ വഞ്ചന നിമിത്തം ജനങ്ങൾ അന്ധരായിത്തീരും. അവൻ ധരിച്ചിരിക്കുന്ന വഞ്ചകവേഷം കാരണം ജനങ്ങൾ അന്ധരായിത്തീരും. അവരുടെ ഈ കാലഘട്ടത്തിൽ, അവരുടെ കണ്ണുകൾക്കു മുമ്പിൽ അവർ കാണുന്നത് മഹാപുരോഹിതനാണെന്ന് പാവപ്പെട്ടവരായ ഈ മനുഷ്യർ വിശ്വസിക്കുന്നു! വലിയ കാപട്യത്തിലൂടെ അവൻ എൻറെ സഭയിലുടനീളം വലിയ വിശ്വാസത്യാഗത്തിന് ഇടവരുത്തും. അവൻ വലിയ നാശവും ശൂന്യതയും ഉളവാക്കും; എന്നാൽ, അവയെല്ലാം അത്ഭുതങ്ങളാലും ആകാശത്തിൽ പ്രത്യക്ഷപ്പെടുന്ന അടയാളങ്ങളാലും മറയ്ക്കപ്പെടും.
അനുദിനം അർപ്പിക്കപ്പെടുന്ന നിത്യമായ എൻറെ ദിവ്യബലി അവൻ തള്ളിക്കളയും; അതിനെ അവൻ ചവുട്ടി മെതിച്ച് ഇല്ലാതാക്കും. എന്നാൽ, ഇതെല്ലാം ആരും തിരിച്ചറിയാത്തവിധം കാപട്യത്തിലൂടെയും ദുഷ്ടതയിലൂടെയും ആയിരിക്കും. എൻറെ വിശുദ്ധ നഗരം കായേൻറെ അധികാരത്തിൻ കീഴിലായിരിക്കും; കാരണം, അവർ എൻറെ മുന്നറിയിപ്പുകൾ തള്ളിക്കളഞ്ഞിരിക്കുന്നു.
അപ്രതീക്ഷിതമായി , നിഷ്പാദനായി ഞാൻ അവരുടെ അടുക്കൽ വന്നു. എന്നാൽ, അവർ എന്നെ പരിഹസിച്ചു. കായേൻറെ അധികാരം അല്പ കാലത്തേക്കേ നിലനിൽക്കുകയുള്ളൂ. പരിഹാരം ചെയ്യുന്ന, പ്രാർത്ഥിക്കുന്ന, ത്യാഗം ചെയ്യുന്ന എൻറെ പ്രിയപ്പെട്ട മക്കൾക്കു നന്ദി. ഇവയെല്ലാം ഞാൻ പരിഗണിച്ചിരിക്കുന്നു; നിങ്ങളുടെ ത്യാഗങ്ങൾ വ്യർത്ഥമായിട്ടില്ല. അനീതിയെയും അതിക്രമങ്ങളെയും നിങ്ങളുടെ പ്രാർത്ഥനകൾ കൊണ്ട് അടിച്ചമർത്താം.
കർത്താവേ, അങ്ങയുടെ വിശുദ്ധ ജനങ്ങൾക്ക് എന്തു സംഭവിക്കും?
എനിക്ക് വലിയ ദുഃഖം വരുത്തിക്കൊണ്ട്, അവൻറെ കപടവേഷത്താൽ അനേകർ വഞ്ചിക്കപ്പെടും; എന്തെന്നാൽ, അവൻ ധരിച്ചിരിക്കുന്നത് കുഞ്ഞാടിൻറെ മുഖം മൂടിയാണ്. അവൻറെ പക്ഷത്തേക്ക് അവൻ പലരെയും ആകർഷിക്കും. എന്നാൽ, അവൻറെ ഉള്ളിലുള്ള യഥാർത്ഥ അവസ്ഥ എന്താണെന്ന് കാണാൻ ഞാൻ നിന്നെ അനുവദിച്ചു. അത് അണലി സർപ്പത്തിൻറെ മാരക വിഷംപോലെയാണ്.
വാസുലാ, ഗംഭീരമായ ഇടിമുഴക്കത്തിൻറെ ശബ്ദത്തോടെയും, വലിയ സംഹാര അഗ്നിയോടെയും ഞാൻ വിമതനെയും അവൻറെ അനുയായികളെയും തകിടംമറിച്ചിടും. അസത്യത്താൽ പണിയപ്പെട്ടിരിക്കുന്ന അവരുടെ അഭയകേന്ദ്രം ഞാൻ ചവുട്ടിമെതിക്കും; വ്യാജങ്ങളിൽ നിർമ്മിച്ച അവരുടെ സുരക്ഷാകേന്ദ്രം ഞാൻ പൊടിക്കുമ്പാരമാക്കും.
അതിനുശേഷം, ഞാൻ അബേലുമാരെ വിളിക്കും; മഹാസ്നേഹത്തോടെ ഞാൻ അവരെ ആശ്ലേഷിക്കും. എൻറെ തിരുഹൃദയത്തിൽ ഞാൻ അവർക്ക് അഭയം നൽകും. അവർ എൻറെ നൈർമ്മല്യം നിറഞ്ഞ പ്രാവുകളെപ്പോലെയായിരിക്കും. എൻറെ തിരുഹൃദയം അവരുടെ കൂട് ആയിരിക്കും. ചുറ്റും നോക്കൂ; നീ കാണുന്നില്ലേ? എൻറെ സഹോദരന്മാരിൽ എത്രപേർ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് നീ ശ്രദ്ധിച്ചിട്ടില്ലേ? എൻറെ കുഞ്ഞേ, എൻറെ സ്വന്തപ്പെട്ടവരാൽ ഞാൻ ഒറ്റിക്കൊടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
കർത്താവേ, എന്തുകൊണ്ടാണ് അവർ അങ്ങയോട് ഇത് ചെയ്യുന്നത്? ഒരു പക്ഷേ, അവർ ഇത് തിരിച്ചറിയുന്നില്ലായിരിക്കും.
എൻറെ കുഞ്ഞേ, ദുരഭിമാനത്താലും അനുസരണക്കേടിനാലും അവർ അന്ധരായിത്തീർന്നിരിക്കുന്നു.
അവർ ചെയ്യുന്നത് ശരിയാണെന്ന് അവർ ആത്മാർത്ഥമായി ചിന്തിക്കുന്നു.
അവർ എൻറെ കല്പന ലംഘിച്ചുകൊണ്ടിരിക്കെ, അവർ ചെയ്യുന്നത് ശരിയാണെന്ന് അവർക്ക് എങ്ങനെ വിശ്വസിക്കുവാൻ കഴിയും?
അവർ എന്നെ അനുസരിക്കുന്നില്ല; അനുസരണക്കേട് എന്നിൽനിന്നു വരുന്നതല്ല! അവർ എൻറെ എതിരാളിയുടെ നിയമമാണ് പിന്തുടരുന്നത്. അവർ അവൻറെ കാല്പാടുകളിൽ തന്നെ അവരുടെ പാദങ്ങൾ വയ്ക്കുന്നു; അവർ അവരുടെ നാശത്തിലേക്കും വീഴ്ചയിലേക്കും നയിക്കപ്പെടുന്നു! കിഴക്കൻ കാറ്റുപോലെ ഞാൻ ഈ വിമതരെ ചിതറിക്കും. കാത്തിരുന്ന് കാണുക.
അവർക്കുവേണ്ടി പ്രാർത്ഥിക്കുക. എന്നെ സ്നേഹിച്ചുകൊണ്ട് എൻറെ നീതിയെ ശമിപ്പിക്കുക. മനുഷ്യരെ രക്ഷിക്കുന്നതിനുവേണ്ടി അവരെ എൻറെ അടുക്കൽ കൊണ്ടുവന്ന് എന്നെ മഹത്ത്വപ്പെടുത്തുവിൻ. ഈ ഇരുണ്ട കാലഘട്ടത്തിൽ ജീവിക്കുന്ന യുവജനങ്ങളുടെമേലാണ് എൻറെ കണ്ണുകൾ സവിശേഷമായി പതിഞ്ഞിരിക്കുന്നത്. വരൂ, നമുക്ക് പിതാവിനോടു പ്രാർത്ഥിക്കാം:
ഓ പിതാവേ, അങ്ങയുടെ മക്കളോടു, പ്രത്യേകിച്ച് യുവജനങ്ങളോടു, കരുണ കാണിക്കണമെ. ഇവരെ എടുത്ത് അങ്ങയുടെ ചിറകിൻ കീഴിൽ വയ്ക്കണമെ. ദുഷ്ടനിൽനിന്ന് അവരെ രക്ഷിക്കണമെ. അവരെ വലയം ചെയ്തിരിക്കുന്ന ആലസ്യത്തിൽനിന്ന് അവരെ രക്ഷിക്കണമെ. അങ്ങയുടെ സത്യത്തിൻറെ പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്കണമെ. അങ്ങയുടെ പ്രകാശത്തിലേക്ക് അവരെ കൊണ്ടുവന്ന് എന്നേക്കും നിലനിർത്തണമെ. ആമ്മേൻ.
കുഞ്ഞേ, വന്ന് വിശ്രമിക്കൂ. ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല. ഞാൻ നിനക്കു നൽകിയിട്ടുള്ള പ്രകാശം നിന്നിൽനിന്ന് എടുത്തുകളയുന്നതിൽ അവർ വിജയിക്കുകയില്ല. ഭയപ്പെടേണ്ട; ഞാൻ നിന്നോടൊപ്പം ഉണ്ട്. വരൂ; നമ്മൾ, നമുക്ക്? എൻറെ സാന്നിദ്ധ്യം?
അതെ, കർത്താവേ. ഞാൻ അങ്ങയെ മരണത്തോളം സ്നേഹിക്കുന്നു.
05.02.1989 Discernment
വാസുലാ, എൻറെ സമാധാനം സ്വീകരിക്കുക. എൻറെ സന്ദേശം വ്യക്തമാക്കുവാൻ എന്നെ അനുവദിക്കുക. ഞാൻ ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു ഭാഗം നീ ഏറ്റെടുക്കേണ്ടതില്ല. ഞാൻ നിന്നോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ നിനക്കു സ്വയം ചെയ്യാൻ കഴിയുകയില്ല.
ആദ്യമായി ഞാൻ പറയുന്ന കാര്യം ഇതാണ്: എൻറെ സന്ദേശങ്ങളിൽ ഞാൻ “ നീ “ എന്ന് എഴുതുമ്പോഴും, അത് യഥാർത്ഥത്തിൽ നീ തന്നെയല്ല! എത്രയോ തവണ ഞാൻ എഴുതി:
“ വാസുലാ, എൻറെ സഭയെ പുനഃരുജ്ജീവിപ്പിക്കുക”; എൻറെ ശക്തിയാൽ എൻറെ സഭയെ പുനഃരുജ്ജീവിപ്പിക്കുന്നത് ഞാൻ തന്നെയായിരിക്കും. പുഷ്പമേ, ഗരബന്ദാളിലെ എൻറെ മക്കളേ അനുഗ്രഹിക്കുന്നതും ഞാൻ തന്നെയായിരിക്കും.
എൻറെ പുഷ്പമേ, എൻറെ സഭയെ ഐക്യപ്പെടുത്തുവാൻ ഞാൻ ഉദ്ദേശിക്കുന്നു. “ വാസുലാ, എൻറെ സഭയെ ഐക്യപ്പെടുത്തുക” എന്ന് എത്രയോ തവണ ഞാൻ എഴുതിയിട്ടുണ്ട്. എൻറെ സഭയെ ഐക്യപ്പെടുത്തുന്നത് നീ ആയിരിക്കും എന്ന് യഥാർത്ഥത്തിൽ നീ ചിന്തിക്കുന്നുണ്ടോ? ഇവിടെയും എൻറെ വാക്കുകൾ പ്രതീകാത്മകമാണ്. അതിനാൽ, ഇക്കാര്യം അറിയുക: ഇനിയും നീ നിന്നെത്തന്നെ വഞ്ചിക്കരുത്. എല്ലാ കാര്യങ്ങളും ഞാൻ തന്നെയായിരിക്കും ചെയ്യുന്നത്.
എൻറെ ദൂതന്മാരെ, ഞാൻ നിങ്ങൾക്ക് അനേകം കൃപകൾ നൽകിയിട്ടുണ്ട്. നിങ്ങൾ അവ ഉപയോഗിക്കുക. നിങ്ങൾ ആശയക്കുഴപ്പത്തിലാകരുത്! സമാധാനത്തിലായിരിക്കുക. എൻറെ ദൈവീക സന്ദേശത്താൽ എൻറെ ആടുകളെ പോഷിപ്പിക്കുക. എൻറെ മാർഗ്ഗനിർദ്ദേശത്തിൽ ആശ്രയിക്കുക. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു.
09.02.1989 Be Firm like a rock. Live Our Messages
( അർദ്ധരാത്രി കർത്താവ് എന്നെ ഉണർത്തി ഒരു സന്ദേശം എഴുതുവാൻ പറഞ്ഞു.)
വാസുലാ, ഞാൻ നിന്നെ വിളിച്ചിരിക്കുന്നു. എന്നെ കേൾക്കുക.
പാറപോലെ ഉറച്ചിരിക്കുക. ചതുപ്പുമണൽ പോലെയാകരുത്. നിനക്ക് ദൗർബല്യങ്ങൾ ഉണ്ടായിരുന്നിട്ടും ഞാൻ നിന്നെ തിരഞ്ഞെടുത്തു; എന്നിരുന്നാലും ചതുപ്പുമണൽ പോലെ എൻറെ വചനങ്ങളെ നീ അപ്പാടെ വിഴുങ്ങി സ്വീകരിക്കുകയില്ലെന്ന് ഞാൻ അറിഞ്ഞിരുന്നു.
എൻറെ വചനം നിന്നിൽ നിക്ഷേപിക്കപ്പെടും; അവ നിന്നിൽ ആലേഖനം ചെയ്യപ്പെടും. എല്ലാവർക്കും വായിക്കാൻ കഴിയേണ്ടതിന് എൻറെ വചനം അവിടെ ഉണ്ടായിരിക്കും.
വാസുലാ, നീ ചിന്തിക്കുക: ഒരു കർഷകൻ തൻറെ ധാന്യം വിതയ്ക്കാൻ സമൃദ്ധമായ മണ്ണ് കൃഷിചെയ്ത് ഒരുക്കുമോ അഥവ അത് ചെളിക്കുഴികളിലോ ചതുപ്പുമണലിലോ എറിയുമോ?
എൻറെ വാസുലാ, എന്താണ് നിനക്ക് ഭയപ്പെടാനുള്ളത്? വിവേചനവരത്തിനായി പ്രാർത്ഥിക്കുക.
വാസുലാ, പതിനേഴാം തിയ്യതിയിലെ മീറ്റിംഗിനുള്ള എൻറെ പരിപാടി ഞാൻ ഇപ്പോൾ എഴുതും. അതിനുശേഷം, യോഗത്തിൽ സംബദ്ധിക്കുന്നവർക്കുള്ള സന്ദേശവും ഞാൻ എഴുതുന്നതാണ്. എൻറെ കുഞ്ഞേ, യോഗം നടക്കുന്ന ഹാളിനെ നീ കുന്തുരിക്ക ധൂപവും വിശുദ്ധ ജലവുംകൊണ്ട് വിശുദ്ധീകരിക്കുക. വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന ചൊല്ലിക്കൊണ്ട് പിശാചിനെ ബന്ധിച്ച് ഒഴിവാക്കണം.
( ഇനി ശേഷിക്കുന്ന പരിപാടി എൻറെ സ്വകാര്യ നോട്ടുബുക്കിൽ എഴുതിവയ്ക്കണമെന്ന് കർത്താവ് എന്നെ ഓർമ്മപ്പെടുത്തി.)
കൊള്ളാം, വാസുലാ. നീ എന്നെ മനസ്സിലാക്കി. വരൂ, ഇതാ, എൻറെ സന്ദേശം:
എൻറെ വചനം പ്രകാശമാണ്; എൻറെ വചനം സമാധാനവും സ്നേഹവുമാണ്. എൻറെ വചനം ഐക്യവും പ്രത്യാശയുമാണ്. എൻറെ അടുക്കൽ വരുക; എൻറെ വചനം കൂടെക്കൂടെ വായിക്കുക.
പ്രിയപ്പെട്ടവരേ, ഇത് ഞാൻ, കാരുണ്യവാനായ യേശുവാണ്. നിങ്ങളുടെ രക്ഷകനായ യേശുവായ ഞാൻ, ഈ ദുർബല ഉപകരണത്തിലൂടെ എൻറെ വചനം ആലേഖനം ചെയ്യാൻ ഇറങ്ങി വരുന്നു. എൻറെ അനന്തമായ സ്നേഹവും കരുണയും നിമിത്തം, ഈ അന്ധകാരം നിറഞ്ഞ വരണ്ട മരുഭൂമിയിൽ, നിങ്ങളുടെമേൽ എൻറെ ആത്മാവിനെ വർഷിക്കാൻ, ഞാൻ ഇറങ്ങിവരുന്നു.
സൃഷ്ടികളേ, ഈ വരണ്ട മണ്ണിനെ ജലസേചിതമാക്കാനും, ഈ ദാഹാർത്തമായ മണ്ണിൽനിന്ന് നദികളെ ഉളവാക്കാനുവായി ഞാൻ ഇതാ ഇറങ്ങിവരുന്നു. പ്രഭാതമഞ്ഞുപോലെ എൻറെ അനുഗ്രഹങ്ങൾ നിങ്ങളുടെമേൽ വർഷിക്കാൻ ഞാൻ ഇതാ ഇറങ്ങിവരുന്നു. സകല തിന്മകളെയും നീക്കിക്കളഞ്ഞ്, എല്ലാ അകൃത്യങ്ങളെയും വേരോടെ പിഴുതുകളഞ്ഞ്, അവയുടെ സ്ഥാനത്ത് സമാധാനവും സ്നേഹവും പുനഃസ്ഥാപിക്കാനായി ഞാനിതാ വരുന്നു.
ഇന്ന്, സ്നേഹത്തിനായുള്ള ദാഹത്താൽ എൻറെ അധരങ്ങൾ വരണ്ടുണങ്ങിയിരിക്കുന്നു. അവരിൽ നിന്നുള്ള സ്നേഹം എനിക്ക് ആവശ്യമാണ്. സ്നേഹത്തിനായി ഞാൻ ദാഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കാൻ പഠിക്കണമെന്ന് എൻറെ തിരുഹൃദയം വളരെയധികം ആഗ്രഹിക്കുന്നു. നിങ്ങൾ സ്നേഹത്തിൻറെ പാരമ്യത്തിലെത്തി, സ്നേഹം നിമിത്തം ആബ്ബാ എന്ന് എന്നെ വിളിക്കണമെന്ന് ഞാൻ എത്രയധികമായി ആഗ്രഹിക്കുന്നു. അപ്പോൾ മാത്രമേ എൻറെ മുറിവുകൾ ഉണങ്ങുവാൻ തുടങ്ങുകയുള്ളൂ.
എൻറെ പുരോഹിതന്മാർ എൻറെ അനന്ത സ്നേഹത്തിൽനിന്ന് സ്നേഹം കോരിയെടുത്ത് അവരുടെ ഹൃദയം നിറയ്ക്കണമെന്ന് ഞാൻ എത്രയധികമായി ആഗ്രഹിക്കുന്നു! എനിക്ക് അവരോടുള്ള സ്നേഹം വളരെ ഉന്നതമാണ്; അവർ സ്വർഗ്ഗത്തിലെത്തുന്നതുവരെ അതിൻറെ പൂർണ്ണത ഗ്രഹിക്കാൻ അവർക്ക് കഴിയുകയില്ല. ഭക്തി അവരുടെ പതാകയാകട്ടെ; വിശ്വസ്തത അവരുടെ വിളക്കാകട്ടെ; നൈർമ്മല്യം അവരുടെ വിശുദ്ധ വസ്ത്രമാകട്ടെ; എൻറെ ആടുകൾ അവരിൽ എന്നെ വ്യക്തമായി തിരിച്ചറിയുകയും, എൻറെ ഛായ അവരിൽ കാണുകയും ചെയ്യേണ്ടതിന് സ്നേഹം അവരുടെ മുദ്രയായിത്തീരട്ടെ.
എൻറെ ഇടയന്മാർ ശുദ്ധരായിത്തീരട്ടെ; അങ്ങനെ അവരുടെ ശുദ്ധതയിൽ അവരുടെ ഫലം സമ്പൂർണ്ണമായിത്തീരട്ടെ.
എൻറെ തിരുഹൃദത്തെ സന്തോഷിപ്പിക്കുകയും, എൻറെ കല്പനകൾ പൂർണ്ണമായി അനുസരിക്കുകയും ചെയ്യുക. സ്നേഹിക്കുക എന്നതിനർത്ഥം എൻറെ കല്പനകൾ അനുസരിക്കുക എന്നതാണ്. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ.
എൻറെ പ്രകാശത്തിൻറെ മക്കളേ, എൻറെ വചനം ശ്രവിക്കുവിൻ; എൻറെ വചനത്തിൽ ജീവിക്കുവിൻ; എൻറെ വചനം നിങ്ങളിൽ ജീവിക്കട്ടെ. നിങ്ങൾ എന്നെ കേൾക്കുകയാണെങ്കിൽ, സമാധാനം നിങ്ങളുടെ പതാകയും സ്നേഹം നിങ്ങളുടെ കിരീടവുമായിരിക്കും. നിങ്ങൾ നിങ്ങളെത്തന്നെ എനിക്കു പൂർണ്ണമായി തുറന്നുതന്നാൽ, ഞാൻ നിങ്ങളെ നവീകരിക്കും. എന്നിൽ വിശ്വസിക്കുക; ഞാൻ നിങ്ങളെ നവീകരിക്കുകയും, നിങ്ങളിൽനിന്ന് ഒരു പുതിയ ജനതയെ, ഒരു ശുദ്ധമായ ജനതയെ ഉളവാക്കും.
എൻറെ സന്ദേശം അനുസരിച്ചു ജീവിക്കുക; എൻറെ സന്ദേശത്തെക്കുറിച്ചു ധ്യാനിക്കുക. സ്നേഹപൂർവ്വം എൻറെ അടുക്കൽ വരുവിൻ. എൻറെ പാദമുദ്രകളെ പിന്തുടരുക; അവ നിങ്ങളെ എന്നിലേക്ക്, എൻറെ ഭവനത്തിലേക്കു നയിക്കും; എൻറെ ഭവനം നിങ്ങളുടെയും ഭവനമായിരിക്കും.
നിങ്ങൾ അപൂർണ്ണരാണെങ്കിലും മടിക്കരുത്; ഞാൻ എൻറെ കരങ്ങൾ തുറന്ന് നിങ്ങളെ ആശ്ലേഷിക്കും. നിങ്ങളുടെ സ്നേഹം മന്ദോഷ്ണമാണെങ്കിലും, എൻറെ കരങ്ങൾക്കുള്ളിലേക്കു വീഴുക. ഞാൻ സ്നേഹത്തിൻറെ ഗുരുവായതിനാൽ, എങ്ങനെയാണ് എന്നെ സ്നേഹിക്കേണ്ടതെന്ന് ഞാൻ നിങ്ങളെ പഠിപ്പിക്കാം; എങ്ങനെയാണ് നിങ്ങൾ പരസ്പരം സ്നേഹിക്കേണ്ടതെന്നും ഞാൻ നിങ്ങളെ പഠിപ്പിക്കാം. എന്നെ സ്നേഹിക്കാതിരിക്കുന്നവർപോലും എൻറെ അടുക്കലേക്കു വരുവിൻ. ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കുന്നു. വരൂ, ഞാൻ നിങ്ങളെ സൗഖ്യപ്പെടുത്താം.
എന്നെ കാണാതെതന്നെ എന്നെ വിശ്വസിക്കുന്നവർ ഭാഗ്യവന്മാർ. എൻറെ ചെറിയ മക്കളേ, നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങളോട് എനിക്ക് ഒരു പ്രത്യേക വാത്സല്യമുണ്ട്. ചെറുതായി, വിനീതരായി നിലകൊള്ളുവിൻ. എന്തോ ഒന്നാകാൻ ഒരിക്കലും ശ്രമിക്കരുത്. ചെറുതായി നിലകൊള്ളുക; അപ്പോൾ നിങ്ങൾക്ക് എൻറെ തിരുഹൃദയത്തിൻറെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങുവാൻ സാധിക്കും. ശിശുസഹജമായ വിശ്വാസത്തോടെ ശിശുക്കളെപ്പോലെയാകുവിൻ. എന്തെന്നാൽ, ഇതാണ് എൻറെ പിതാവിനെ പ്രസാദിപ്പിക്കുന്നത്.
പ്രാർത്ഥന ഒരിക്കലും നിർത്തരുത്. നിങ്ങളുടെ ഹൃദയംകൊണ്ട് പ്രാർത്ഥിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. എൻറെ ശരീരമായ സഭയുടെ ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കുവിൻ. മാർപ്പാപ്പയ്ക്കും പാത്രിയാർക്കീസിനും വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ പുരോഹിതന്മാർക്കുവേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണമെന്ന് ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. പത്രോസിൻറെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ അല്ലാത്ത ആടുകൾ പത്രോസിൻറെ അടുക്കലേക്ക് മടങ്ങിവന്നുകൊണ്ട് രമ്യതപ്പെടുവാൻവെണ്ടി നിങ്ങൾ പ്രാർത്ഥിക്കുവിൻ. നിങ്ങൾ ഒറ്റ ആട്ടിൻ കൂട്ടവും ഒരിടയനും ആയിത്തീരുന്നതിനുവേണ്ടി പ്രാർത്ഥിക്കുക.
നിങ്ങളുടെ ഇടയിൽ സമാധാനവും ഐക്യവും ഗാഢമായ പരസ്പര സ്നേഹവും ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. ഒരു ബലിപീഠത്തിനു ചുറ്റിലും നിന്നുകൊണ്ട് ഐക്യത്തോടെ എന്നെ സ്തുതിക്കുവാൻ കഴിയുന്നതിനുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുക. എൻറെ പ്രിയപ്പെട്ടവരേ, നിങ്ങൾ ഐക്യപ്പെട്ട് ഒന്നായിത്തീരുക. പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ പ്രിയപ്പെട്ടവരേ, നിങ്ങൾ ഒന്നായിത്തീരുവിൻ.
എൻറെ ഹൃദയത്തിൻറെ ആഴങ്ങളിൽനിന്നു ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു.
എൻറെ വാസുലാ, എൻറെ സന്ദേശം എഴുതി എടുക്കാമോ?
ഉവ്വ്, പരിശുദ്ധ മാതാവേ.
സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. എൻറെ പ്രിയപ്പെട്ടവരേ, നിങ്ങൾ എല്ലാവരും ഐക്യത്തിനു വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥനകൾ വർദ്ധിപ്പിക്കണമെന്ന് ഞാൻ ഇന്നു ആഹ്വാനം ചെയ്യുന്നു. ഈ ഐക്യമാണ് എൻറെ പുത്രൻ അത്യധികം ആഗ്രഹിക്കുന്നത്.
ചിതറിപ്പോയ പുരോഹിതന്മാർ പത്രോസിൻറെ ഏക ആട്ടിൻതൊഴുത്തിലേക്കു മടങ്ങിവരുന്നതിനുവേണ്ടി പ്രാർത്ഥിക്കുവിൻ. അവർ ആത്മാർത്ഥതയോടെ ഐക്യപ്പെടുന്നതിനുവേണ്ടി പ്രാർത്ഥിക്കുവിൻ. സമാധനത്തിനുവേണ്ടി പ്രാർത്ഥിക്കുവിൻ; വൈത്തോടു രമ്യതപ്പെടാത്ത മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. എപ്രകാരം തങ്ങൾക്ക് തെറ്റുപറ്റിപ്പോയെന്ന് അവർ ഗ്രഹിക്കുന്നതിനുവേണ്ടി തെറ്റായ രാജ്യങ്ങൾക്കുവേണ്ടി (സമൂഹങ്ങൾക്കുവേണ്ടി), ഒഴുകിനടക്കുന്ന തെറ്റായ രാജ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക.
ഈ നാളുകളിൽ, വിവിധ സ്ഥലങ്ങളിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്ന ജീവനുള്ള ദൈവത്തെ സ്തുതിക്കുവിൻ. അവിടുത്തെ അനന്തമായ സ്നേഹത്തെയും കരുണയേയും പ്രതി അവിടുത്തെ പ്രകീർത്തിക്കുവിൻ. അവിടുത്തെ കൃപ സർവ്വ മനുഷ്യവർഗ്ഗത്തിൻറെമേലും വർഷിക്കപ്പെട്ടൂകൊണ്ടിരിക്കും. അവിടുത്തെ സ്വീകരിക്കുന്നവർ അവിടുത്തെ പരിശുദ്ധ നാമത്തെ വാഴ്ത്തട്ടെ. അവിടുന്ന് സ്നേഹമുള്ള പിതാവായയതിനാൽ അവിടുത്തെ സ്തുതിക്കുവിൻ. ചെവികളുള്ളവർ സ്വർഗ്ഗത്തിൽനിന്നുള്ള ഈ മഹാനിലവിളി കേൾക്കട്ടെ.
ഞാൻ പരിശുദ്ധനായിരിക്കുന്നതിനാൽ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ.
എൻറെ പുഷ്പങ്ങളെ, ഞങ്ങളുടെ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കുക. ഞങ്ങളുടെ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ജീവിക്കുക, പ്രാവർത്തികമാക്കുക. അവിടുത്തെ കരുണ നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. ദൈവഹിതം എന്തെന്ന് ഗ്രഹിക്കുവാൻ പരിശ്രമിക്കുവിൻ. അവിടുത്തെ പ്രകാശത്തിൻറെ മക്കളായിത്തീരുവിൻ.
പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൻ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ആമ്മേൻ.
15.02.1989 Woe to those who tread upon My Spirit. I Will pursue the Sinner.
എൻറെ വാസുലാ, ഒരിക്കലും നിരാശപ്പെടരുത്. എന്തെന്നാൽ, ഞാൻ നിൻറെ മുമ്പിൽ നിൽക്കുന്നുണ്ട്. ആരോടു നിനക്ക് എന്നെ താരതമ്യം ചെയ്യാൻ കഴിയും? ഞാൻ ആദിയും അന്ത്യവുമാണ്; ഞാൻ നിത്യനായവൻ ആണ്; ഞാൻ ആയിരിക്കുന്നവൻ ആണ്; ഞാൻ ആയിരുന്നു; എന്നേക്കും ആയിരിക്കുന്നവൻ ഞാനായിരിക്കും. എൻറെ വചനം ഈ പ്രപഞ്ചമെങ്ങും അറിയപ്പെടും; എൻറെ വചനത്തെ തൊഴിക്കുന്നവൻ മുള്ളാണിയെ തൊഴിക്കുന്നവരെപ്പോലെ ആയിരിക്കും.
ലോകത്തിൻറെ ഓരോ കോണിലും അനേകം പീഡകർ ഉയർന്നുവരും. അവർ പടുകൂറ്റൻ കരിങ്കല്ലുപാറക്കഷണങ്ങൾ പോലെ, മനുഷ്യവർഗ്ഗത്തിലേക്കുള്ള എൻറെ വഴി തടയാനായി മതിലുകൾ തീർക്കും. ആരംഭം മുതലേ എനിക്ക് അവരെ അറിയാം, അവർ ഹൃദയശുന്യരും, അഹങ്കാരവും വഞ്ചനയും നിറഞ്ഞവരും, നാശകരമായ ഒരു മരുഭൂമിയാണെന്ന്. അവരുടെ സൈന്യനിരകൾ ഉയർന്നുവരും; എന്നാൽ അവയെല്ലാം വൃഥാവിലാകും. എൻറെ ഒറ്റ നിശ്വാസത്താൽ ഞാൻ അവരെ കീഴടക്കി തൂത്തുവാരും.
ഞാൻ നിങ്ങളുടെ കർത്താവും പരിശുദ്ധനായവനുമാണ്. എൻറെ വചനം അറിയപ്പെടേണ്ടതിനായി ഞാൻ രാജാക്കന്മാരെയും രാജ്യങ്ങളെയും മറിച്ചുവീഴ്ത്തിയവനാണ്. എൻറെ ശക്തിയാൽ ഞാൻ സിംഹാസനങ്ങളെ തകർത്ത്, ഞാനാണ് അധികാരി എന്നു സ്വയം വിളിക്കുന്നവരെ ലജ്ജിപ്പിച്ചവനാണ്; ഇത്തവണയും അത് അങ്ങനെതന്നെയായിരിക്കും. എല്ലാവരും കാണത്തക്കവണ്ണം ഞാൻ അവരെ നഗ്നരാക്കും. എൻറെ ക്രോധം ഞാൻ ദീർഘകാലം പിടിച്ചുവച്ചു. ഇന്ന്, ഞാൻ, കർത്താവായ ഞാൻ അവരോടു ഗൗരവമായി അഭ്യർത്ഥിക്കുന്നു: നിങ്ങളുടെ സിംഹാസനങ്ങളിൽനിന്ന് ഇറങ്ങിവന്ന് പശ്ചാത്തപിക്കുക!
മനുഷ്യവർഗ്ഗത്തിലേക്ക് എൻറെ ആത്മാവ് വർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനെ അടിച്ചമർത്താൻ ആര് എത്ര ശ്രമിച്ചാലും, അതിനെ ചവുട്ടിമെതിക്കാൻ ആരും വിജയിക്കുകയില്ല. എൻറെ ആത്മാവിനെ ചവിട്ടിമെതിക്കുന്നവർക്കു ഹാ ദുരിതം! അവിശ്വസ്തരും കാപട്യക്കാരും എൻറെ നിശ്വാസത്താൽ ഇല്ലാതാക്കപ്പെടും.
എൻറെ നീതി അവരുടെമേൽ വീഴാതിരിക്കാൻ ഞാൻ എത്രമാത്രം എൻറെ നീതിയെ പിടിച്ചുവയ്ക്കുന്നെന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ, അവർ പ്രാർത്ഥനയും പശ്ചാത്താപവും അവസാനിപ്പിക്കുമായിരുന്നില്ല.
ഞാൻ ഇപ്പോൾ അവർക്കു നൽകുന്നത് എന്താണെന്നും, ഐക്യപ്പെടുക, ഐക്യപ്പെട്ട് ഒന്നാകുക, പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ ഒന്നായിത്തീരുക എന്നു പറയുന്നത് ആരാണെന്നും അവർ അറിഞ്ഞിരുന്നെങ്കിൽ! എന്നാൽ, അവർ അത് കേൾക്കുകയില്ല; കാരണം അവർ അതു മനസ്സിലാക്കിയിട്ടില്ല. ഞാൻ അവർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ അവർ അത് കേൾക്കുകയോ വിശ്വസിക്കുകയോ ചെയ്തിട്ടില്ല.
ഞാൻ വളരെ ഗൗരവത്തോടെ നിങ്ങളോടു പറയുന്നു: സമയം അടുത്തിരിക്കുന്നു; അത്യന്തം ആസന്നമായിരിക്കുന്നു; കണക്കെടുപ്പിനുള്ള സമയം അടുത്തെത്തിയിരിക്കുന്നു. ഈ മണിക്കൂറിനെക്കുറിച്ച് ഞാൻ നിങ്ങക്കു മുന്നറിയിപ്പുകൾ നൽകിയിരുന്നില്ലെന്ന് ഇനി ആർക്കും പറയാൻ കഴിയില്ല. എൻറെ നിലവിളി കേട്ട് മരിച്ചവർപോലും ഉണർന്നു…അവർ പോലും ഉണർന്നു പശ്ചാത്തപിക്കുകയും, എന്നിലേക്കു തിരിച്ചുവരുകയും ചെയ്തു.
(വളരെ വ്യസനത്തോടെയാണ് ദൈവം സംസാരിച്ചത്.)
കർത്താവായ ഞാൻ നിങ്ങളുടെ ഇടയിലെ മരിച്ചവരെ ഉയിർപ്പിക്കുന്നു. അതെ, എൻറെ നിലവിളി അവർ കേട്ടതുകൊണ്ട്, ഈ ശവങ്ങളിലെ ഓരോരുത്തരെയും ഞാൻ ഉയർത്തും. ഞാൻ അവരിൽനിന്ന് ജീവനുള്ള പ്രകാശസ്തംഭങ്ങളെ ഉളവാക്കും.
(പുതിയതായി മാനസാന്തരപ്പെട്ടവരെയാണ് കർത്താവ് ഇവിടെ സൂചിപ്പിക്കുന്നത്.)
അവരിൽ ചിലരെ എൻറെ സഭയിലെ ഉറച്ച തൂണുകളായി ഞാൻ സ്ഥാപിക്കും. അവർ ഓരോത്തരുടെയും വലതുകൈയ്യിൽ എൻറെ വചനത്തിൻറെ ചുരുളും, ഇടതുകൈയ്യിൽ അവർക്ക് വഴികാട്ടിയായി എൻറെ വിളക്കും ഞാൻ വച്ചുകൊടുക്കും. ശിഷ്യൻറെ നാവ് ഞാൻ അവർക്കു നല്കും; അവരെ ഞാൻ നിങ്ങളുടെ മുമ്പിൽ ശുശ്രൂഷ ചെയ്യുന്നവരാക്കും. എല്ലാ ജനതകളും അവരുടെ സത്യസന്ധത കാണും; ഭൂമിയുടെ അതിർത്തികൾവരെ അവർ സത്യം പ്രഘോഷിക്കും.
ഭൂമി പുതുതായി സസ്യങ്ങളെ വളർത്തുന്നതുപോലെ, ഒരു തോട്ടം വിത്തുകൾ മുളപ്പിക്കുന്നതുപോലെ, കർത്താവായ ഞാൻ ഈ ശവങ്ങളെ പുനർജ്ജീവിപ്പിക്കും. എൻറെ അധരങ്ങൾ അവർക്ക് എൻറെ പുതിയ നാമം നൽകും.
കുഞ്ഞേ, വരൂ; എന്നോടൊപ്പമായിരിക്കുകക. നിൻറെ പിതാവിൻറെ കരങ്ങളിൽ നിലനിൽക്കുക. നമ്മൾ, നമുക്ക്?
കർത്താവേ, എന്നന്നേക്കും.
എൻറെ നാമത്തിൽ ഒപ്പിടുക.
അതെ.
(പിന്നീട് )
കർത്താവേ, ഇപ്പോൾ പലർക്കും അങ്ങയിൽനിന്നു വ്യക്തിപരമായ സന്ദേശങ്ങൾ ലഭിക്കണെന്ന് ആഗ്രഹമുണ്ട്. ചിലരുടെ ചോദ്യങ്ങൾ തികച്ചും ലൗകീകമാണ്. ചിലർ എന്നെ സ്വർഗ്ഗത്തിലേക്കുള്ള വിവരകേന്ദ്രം പോലെ കാണുന്നു.
വാസുലാ, അവരിൽ പലർക്കും ഇതിനകം ഞാൻ എൻറെ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അവ വിശുദ്ധ ഗ്രന്ഥത്തിലും ഈ സന്ദേശത്തിലും കണ്ടെത്തേണ്ടതാണ്.
കർത്താവേ, അവരുടെ പേരുകൾ ഞാൻ അങ്ങയോടു പറയട്ടെ.
നിനക്കു സ്വതന്ത്രമായി പറയാം.
(ഞാൻ ആ വ്യക്തികളുടെ പേരുകൾ കർത്താവിനോട് പറഞ്ഞു.)
എൻറെ മണവാട്ടി, എൻറെ പരിശുദ്ധിക്ക് യോജിക്കാത്ത ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകുകയില്ല. വിനീതരെ ഞാൻ വിളിക്കും; മരിച്ചവരെ ഞാൻ ഉയിർപ്പിക്കും; ബലഹീനരെ ഞാൻ പ്രോത്സാഹിപ്പിക്കും; പാപിയെ ഞാൻ പിന്തുടരും; ദൈവവിശ്വാസമില്ലാതീരിക്കുന്നവരെ അസംഖ്യം തവണ ഞാൻ വിളിക്കും. ഇനി മുതൽ വ്യക്തിപരമായ സന്ദേശങ്ങൾ എന്നു വിളിക്കുന്നവ ഇവയാകും. സന്ദേശങ്ങൾ എഴുതി എടുക്കുന്നതിൽ മടുപ്പുതോന്നരുത്. ഇപ്പോഴെത്തെപോലെ വിവേകത്തോടെ വ്യാപരിക്കുക. എപ്പോഴും ആദ്യമേ എന്നെ സമീപിച്ച് എന്നോട് ആലോചന നടത്തുക.
കർത്താവേ, ചിലപ്പോൾ ആരും വ്യക്തിപരമായ സന്ദേശങ്ങൾ ചോദിക്കുന്നില്ലെങ്കിലും അങ്ങ് ഇങ്ങനെയുള്ള സന്ദേശങ്ങൾ നല്കാറുണ്ട്.
ഞാൻ തിരഞ്ഞെടുക്കുകയും, നിശ്ചയിക്കുകയും ചെയ്യും. നീ പറയേണ്ടതെല്ലാം ഞാൻ നിൻറെ ചെവിയിൽ പറഞ്ഞുതന്നുകൊണ്ട് ഞാൻ നിന്നെ നയിക്കും.
വരൂ, നമുക്ക്, നമ്മൾ.
20.02.1989 I Have Opened My Heavenly Stores – Recognize The Times
( പ്രാർത്ഥനയ്ക്കും, തിരുവചന വായനയ്ക്കും, സന്ദേശങ്ങൾക്കുംവേണ്ടിയുള്ള യോഗം ഇന്നാണ്.)
യേശുവേ?
ഇത് ഞാനാണ്. യോഗത്തിനുള്ള എൻറെ പരിപാടി അനുസരിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ട്.
വരൂ, നമ്മൾ ഒരുമിച്ചു പ്രവർത്തിക്കും. നമ്മൾ, നമുക്ക്?
(പിന്നീട്)
(പുനഃസംഗമത്തിനായി നല്കപ്പെട്ട സന്ദേശം)
ഞാൻ നിങ്ങളുടെ ദൈവമായ കർത്താവാണ്. ഞാൻ എല്ലാറ്റിലും ഉപരിയായി നിലകൊള്ളുന്നവനായ സർവ്വാധിപനാണ്. നിങ്ങളെ സൃഷ്ടിച്ചവൻ ഞാനാണ്. ഞാൻ തുല്യരിലില്ലാത്ത ദൈവമാണ്. ഞാൻ പരിശുദ്ധരിൽ പരിശുദ്ധനാണ്. ഓരോ മാലാഖവൃന്ദത്തിലെയും അസംഖ്യം മാലാഖമാർ എൻറെ സന്നിധിയിൽ സ്രാഷ്ടാംഗം പ്രാണമിച്ചുകൊണ്ട് എന്നെ അനവരതം ആരാധിക്കുന്നു. നിങ്ങൾ എന്നെ ആരോടു താരതമ്യം ചെയ്യും? മുഴുവൻ സ്വർഗ്ഗവാസികളും സദാ എൻറെ മഹത്ത്വത്തെ സ്തുതിക്കുന്നു. ഞാൻ കെരുബുകളുടെമേൽ സിംഹാസനസ്ഥനാണ്. ഞാൻ മഹത്ത്വവും ശക്തിയും ധരിച്ചിരിക്കുന്നു. ഞാൻ വചനവും സത്യ പ്രകാശവും ആകുന്നു.
ഞാൻ എൻറെ സർവ്വാധിപത്യത്തിലും മഹത്ത്വത്തിലും ആണെങ്കിലും, എൻറെ വലിയ കരുണ നിമിത്തം ഞാൻ കുനിഞ്ഞിറങ്ങി നിങ്ങളെ സമീപിക്കുന്നു. പ്രത്യേകമായി അനുഗ്രഹിക്കപ്പെട്ട ജനതയായ നിങ്ങളുടെ അടുക്കലേക്കു ഞാൻ വരുന്നു. പ്രിയപ്പെട്ടവരേ, നിങ്ങളുടെ അടുക്കലേക്കു ഞാൻ വരുന്നു. നിങ്ങളുടെ മുമ്പിൽ നിഷ്പാദനായി, ഒരു ഭിക്ഷക്കാരനെപ്പോലെ ഞാൻ കൈനീട്ടി നിൽക്കുന്നു. സ്നേഹത്തിനും സമാധാനത്തിനും ഐക്യത്തിനുംവേണ്ടി ഞാൻ നിങ്ങളോട് കേണപേക്ഷിക്കുന്നു. നിങ്ങൾ എൻറെ നിലവിളി കേൾക്കുമോ?
തിരിച്ചറിയാൻ കഴിയാത്തവിധം എനിക്കു മുറിവേറ്റിരിക്കുന്നു. മനുഷ്യരുടെ കള്ളസാക്ഷ്യം, അനീതി, പാപത്തോടുള്ള ആകർഷണം തുടങ്ങിയ തിന്മകളാൽ എൻറെ മുറിവുകൾ നിരന്തരം പലമടങ്ങായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എൻറെ സൃഷ്ടികൾ എത്രകാലം ദൈവവിശ്വാസമില്ലാതെ ദുഷിച്ചതായി തുടരും? എൻറെ കല്പനകൾ ധിക്കരിക്കുന്നവരോടു ഞാൻ ചോദിക്കുന്നു: ശിക്ഷയുടെ നാളിൽ നിങ്ങൾ എന്തുചെയ്യും? സഹായത്തിനായി നിങ്ങൾ ആരുടെ അടുക്കലേക്ക് ഓടും? നിങ്ങളുടെ സമ്പത്ത് നിങ്ങൾ എവിടെ സൂക്ഷിക്കും?
എൻറെ അനന്തമായ കരുണയും ദയയും നിമിത്തം ഞാൻ ആകാശത്ത് അടയാളങ്ങൾ നല്കിയിരിക്കുന്നു. നിരന്തരം എൻറെ ആത്മാവിനെ മനുഷ്യവർഗ്ഗത്തിനുമേൽ ഞാൻ വർഷിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ യുവാക്കൾക്ക് ഞാൻ ദർശനങ്ങൾ നൽകുന്നു. അടയാളങ്ങളും കൃപകളും ഞാൻ നിങ്ങളുടെമേൽ വർഷിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? വിശന്നുപൊരിയുന്ന ഈ തലമുറയ്ക്കായി ഞാൻ എൻറെ സ്വർഗ്ഗീയ ഭണ്ഡാരം തുറന്നിരിക്കുന്നു. നിങ്ങളുടെ ഹൃദയത്തിനു സംതൃപ്തി വരുവോളം, നിങ്ങളുടെ വിശപ്പടങ്ങുവോളം നിങ്ങൾ സമൃദ്ധമായി ഭക്ഷിക്കും.
തിരുലിഖിതങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നു. യുഗാന്ത്യത്തിൻറെ അടയാളങ്ങൾ ഞാൻ നിങ്ങൾക്കു നൽകിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, എൻറെ സ്വന്തപ്പെട്ടവരിൽ അനേകർ ഈ അടയാളങ്ങളെ അംഗീകരിക്കുവാൻ വിസമ്മതിക്കുന്നു…. എന്തുകൊണ്ടാണ് നിങ്ങൾക്കു കാലത്തിൻറെ അടയാളങ്ങളെ തിരിച്ചറിയുവാൻ സാധിക്കുന്നില്ല.
എൻറെ മക്കളിൽ അനേകരും എന്നെ വിട്ടുപോയിട്ടും, എന്നെ പരിത്യജിച്ചിട്ടും നിത്യമായ സ്നേഹത്തോടെ, മടുപ്പുകൂടാതെ ഞാൻ അവരെ പിന്തുടരും. ഓരോരുത്തരെയും ആവർത്തിച്ച് ആവർത്തിച്ചു വിളിക്കുന്നതിൽ ഞാൻ ഒരിക്കലും പരാജയപ്പെടുകയില്ല.
നിങ്ങളുടെ പൂർണ്ണഹൃദയത്തോടെ എൻറെ അടുക്കലേക്ക് മടങ്ങി വരുവിൻ. ഉപവസിക്കുവിൻ; പശ്ചാത്തപിക്കുവിൻ. നിങ്ങളുടെ ഹൃദയം എനിക്കു തുറന്നു തരിക; ഞാൻ നിങ്ങളെ സൗഖ്യമാക്കാം. നിങ്ങളുടെ പിതാവിൻറെ പക്കലേക്കു നിങ്ങൾ തിരിയുവിൻ. പിതാവ് തൻറെ മക്കളെ വാത്സല്യപൂർവ്വം പരിചരിക്കുന്നതുപോലെ, മാനസാന്തരപ്പെട്ട് എൻറെ അടുക്കലേക്കു തിരിച്ചുവരുന്നവരെ ഞാൻ പരിചരിക്കും. എന്തെന്നാൽ, ബലഹീനരോടു ഞാൻ അത്യന്തം വാത്സല്യവാനും, നികൃഷ്ടരായവരോടു ഞാൻ വളരെയധികം കരുണാമയനും ആണ്. ഞാൻ കരുണനിറഞ്ഞവനും വലിയ കൃപാലുവുമാണ്.
പ്രിയപ്പെട്ടവരേ, ഉന്നതത്തിൽനിന്നുള്ള എൻറെ നിലവിളി കേൾക്കുക. എൻറെ ദൈവീക സ്നേഹത്തിൽനിന്നു നിങ്ങളുടെ ഹൃദയം നിറയ്ക്കുക; പരസ്പരം ക്ഷമിക്കുക; അന്യോന്യം കുറ്റം വിധിക്കരുത്. പരസ്പരം ക്ഷ്മിക്കുന്നതിലൂടെ നിങ്ങൾ ഐക്യത്തിൻറെ പാതയിൽ പ്രവേശിക്കും. നിങ്ങളുടെ അയൽക്കാരനെ കുറ്റംവിധിക്കാതിരിക്കുമ്പോൾ നിങ്ങൾ സത്യമായി എൻറെതാണെന്ന് വിളിക്കപ്പെടും. എൻറെ കുഞ്ഞാടുകളേ, നിങ്ങളുടെ ദൈവം നിങ്ങളിൽ സന്തോഷിക്കട്ടെ.
എൻറെ സമാധാനം ഞാൻ നിങ്ങൾക്കു നൽകുന്നു. നിങ്ങൾ എൻറെ സമാധാനം സ്വീകരിച്ച് അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുക. എൻറെ സ്നേഹം സ്വീകരിക്കുക; അത് ഒരു പുഷ്പമാല പോലെ നിങ്ങളെ വലയം ചെയ്യട്ടെ. എൻറെ ഹൃദയത്തിൻറെ മക്കളേ, ഇതു പറയുന്നതിൽ എനിക്കു ദുഃഖമുണ്ടെങ്കിലും, നിങ്ങളെ സത്യത്തിൽ നിലനിർത്തേണ്ടതുണ്ട്. എൻറെ കേണപേക്ഷകളും മുന്നറിയിപ്പുകളും ഉണ്ടായിട്ടും അനേകർ പാപത്തിൽത്തന്നെ തുടരും. അവരുടെ നിത്യനാശത്തിലേക്കാണ് അവർ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്നത്.
നിങ്ങൾ ജീവിക്കുന്നത് കലഹഭരിതമായ ഒരു കാലഘട്ടത്തിലാണ്. ഇങ്ങനെ പറയപ്പെട്ടിട്ടുണ്ട്: ജനങ്ങൾ ദൈവവിശ്വാസത്തെ പരിഹസിക്കും; ദൈവികവാഗ്ദാനങ്ങളെ അവർ കളിയാക്കും. കഠിനഹൃദയരായ ഇക്കൂട്ടർ കേൾക്കാൻ വിസമ്മതിക്കും.
ശുദ്ധീകരണനാളുകൾക്കു മുമ്പുള്ള അവസാന നാളുകളിലാണ് നിങ്ങൾ ജീവിക്കുന്നത്. ജാഗരൂകരാകുക; പകലും രാത്രിയും പ്രാർത്ഥിക്കുക. ഒരിക്കലും പ്രാർത്ഥന നിർത്തരുത്. ശുദ്ധീകരണദിനങ്ങൾ വളരെ ആസന്നമായിരിക്കുന്നെന്ന് ഞാൻ നിങ്ങളോടു ഗൗരവപൂർവം പറയുന്നു.
നിത്യമായ സ്നേഹത്താൽ ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. എൻറെ അനന്തമായ ഈ സ്നേഹം നിമിത്തം നിങ്ങൾക്കു മുന്നറിയിപ്പു നൽകുന്നതിനുവേണ്ടി ഞാൻ ഭൂമിയുടെ പലഭാഗങ്ങളിലേക്കും ഇറങ്ങിവരുന്നു. ഈ മുന്നറിയിപ്പുകളെ ഭീഷണികളായി തെറ്റിദ്ധരിക്കരുത്.
ഞാൻ പരിശുദ്ധനാണ്; എൻറെ ഛായയിൽ രൂപപ്പെടുത്തപ്പെട്ട നിങ്ങളും പരിശുദ്ധരായി ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാലത്തിൻറെ ആരംഭം മുതൽ വിശുദ്ധരെയും പ്രവാചകന്മാരെയും ഉയർത്തിക്കൊണ്ട് ഞാൻ പരിശുദ്ധനാണെന്നു നിങ്ങളെ ഓർമ്മപ്പെടുത്തി.
എൻറെ ശുദ്ധീകരണ ദിവസത്തിനായി ഞാൻ നിങ്ങൾ എല്ലാവരെയും ഒരുക്കിയിരിക്കുന്നു. ആ ദിവസം എൻറെ പരിശുദ്ധാത്മാവാകുന്ന അഗ്നി നിങ്ങളിലേക്ക് ശക്തിയോടെ പ്രവേശിച്ച് എല്ലാ ദുഷ്ടതയേയും നീക്കിക്കളയും. അശുദ്ധമായതിനെയെല്ലാം അതു നീക്കിക്കളയും. ആ ദിവസത്തിനായി ഒരുങ്ങിയിരിക്കുക. എൻറെ നിലവിളി കേൾക്കുക; എൻറെ യാചന ശ്രവിക്കുക.
ജ്ഞാനി ഈ വചനങ്ങൾ ഗ്രഹിക്കട്ടെ. എൻറെ അടുക്കലേക്കു മടങ്ങിവരുവിൻ. തിരിച്ചുവരുവിൻ; ഞാനാണ് നിങ്ങളുടെ അഭയസങ്കേതം. അടയാളങ്ങങ്ങളെ തിരിച്ചറിയുവിൻ. കാലത്തിൻറെ അന്ത്യത്തിൻറെ അടയാളങ്ങളെ തിരിച്ചറിയുവിൻ! നിങ്ങളുടെ ചെവികൾ അടയ്ക്കരുത്; നിങ്ങളുടെ കണ്ണുകൾ അടയ്ക്കരുത് . കാലത്തെ തിരിച്ചറിയുവിൻ…
കർത്താവായ ഞാനാണ് നിങ്ങളൂടെ അഭയകേന്ദ്രമെന്ന് ഓർക്കുക. പ്രിയപ്പെട്ടവരേ, നിങ്ങൾ ഉറച്ചുനിൽക്കുവിൻ. നിങ്ങൾ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരെയും ഞാൻ അനുഗ്രഹിക്കുന്നു.
26.02.1989 Allow Me In Your Nothingness To Be Everything
കർത്താവേ?
ഇതു ഞാനാണ്. എൻറെ സമാധാനം സ്വീകരിക്കുക. മൂന്നു വർഷത്തിലേറെയായി ഞാൻ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ.
അതെ, കർത്താവേ. അങ്ങ് എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അപ്പോൾ, ആത്മവിശ്വാസത്തോടെയിരിക്കുക . ഇപ്പോൾ ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല. എൻറെ ബന്ധങ്ങൾ നിത്യമായ ബന്ധങ്ങളാണ്. നീ എന്നോടു ബന്ധിക്കപ്പെട്ടിരിക്കുന്നു. ഞാനും നീയും; നീയും ഞാനും, എന്നേക്കും സ്നേഹത്തിൻറെ ഐക്യത്തിൽ.
ഒ, അതെ, എന്നെ ആഗ്രഹിക്കുക.
(പെട്ടെന്ന് എനിക്ക് എൻറെ സ്വർഗ്ഗീയ പിതാവിനോട് അതിതീവ്രമായ ആഗ്രഹം അനുഭവപ്പെട്ടു; ഞാൻ ഒരു അഗതിയെപ്പോലെയോ, വിധവയെപ്പോലെയൊ എനിക്കനുഭവപ്പെട്ടു. ദൈവത്തോടുള്ള തീവ്രമായ ആഗ്രഹം വേദനനാജനകമാണ്.)
നീ എൻറെ കൃപയിലാണ്. നിൻറെ ദൈവമായ എന്നെ ആഗ്രഹിക്കുക. നിൻറെ പിതാവായ എന്നെ ആഗ്രഹിക്കുക. നീ ഈ ലോകത്തിൻറെതല്ല എന്ന് എനിക്കനുഭവപ്പെടട്ടെ. പുഷ്പമേ, എന്നെ പ്രസാദിപ്പിക്കുക. എൻറെ പ്രകാശം തേടിക്കൊണ്ട് എൻറെനേർക്കു തിരിയുക. ഒരു പുഷ്പത്തിന് അതിൻറെ സൗന്ദര്യം നിലനിർത്താൻ ഒരു തോട്ടക്കാരനെ ആവശ്യമുള്ളതുപോലെ എന്നെ ദാഹത്തോടെ ആഗ്രഹിക്കുക. എന്നെ ആവശ്യമുള്ളതായി കരുതുക; എൻറെ പ്രകാശം ആവശ്യമുള്ളതായി കരുതി ജീവിക്കുക; എൻറെ നീരുറവകളെ ആവശ്യമുള്ളതായി കരുതുക. നിൻറെ വിശ്വാസത്തിൽ വളരുക.
വരൂ. അടുത്ത മീറ്റിംഗിന് നീ വായിക്കാനുള്ള തിരുവചനഭാഗം ഞാൻ നിൻറെ ചെവിയിൽ പറഞ്ഞുതരാം. എന്നിൽ ആശ്രയിക്കുക; ഞാൻ നിന്നെ പിന്താങ്ങും.
നീ ഒന്നുമില്ലായ്മയാണെന്ന് ഓർക്കണം. നിൻറെ ഒന്നുമില്ലായ്മയിൽ നിൻറെ സർവ്വവുമായിരിക്കാൻ എന്നെ അനുവദിക്കുക. നിൻറെ വിളക്കിലെ എണ്ണ ഞാൻ എപ്പോഴും പരിശോധിക്കുന്നതാണ്. നിൻറെ വിളക്കിലെ എണ്ണ വറ്റിപ്പോകുവാൻ ഞാൻ ഒരിക്കലും ഇടവരുത്തുകയില്ല. നിൻറെ ജ്വാല ഞാൻ ജ്വലിപ്പിച്ചു നിർത്തും. ഞാൻ നിന്നെ ഇരുട്ടിൽ വിടുകയില്ല. എൻറെ മാർഗ്ഗനിർദ്ദേശം സമാധാനത്തിൽ ആയിരിക്കും. അതിനാൽ, എന്നെ ഒരിക്കലും നിൻറെ ദൃഷ്ടിയിൽനിന്ന് അകറ്റിനിർത്തരുത്.
കർത്താവേ?
ഇതു ഞാനാണ്.
ഞാൻ അങ്ങയോട് ഒരു കാര്യം ചോദിക്കട്ടെ?
സ്വതന്ത്രമായി നിനക്കു ചോദിക്കാം.
കർത്താവേ, അങ്ങ് എന്നെ മൃതരിൽ നിന്ന് ഉയിർപ്പിച്ചില്ലേ?
ഞാൻ നിന്നെ ഉയിർപ്പിച്ചു.
എൻറെ കർത്താവും രക്ഷകനുമായവനേ, അങ്ങ് എന്നെ സമൃദ്ധമായി പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു.
തിന്മ എന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന് അങ്ങ് എനിക്ക് രാവും പകലും കാവലിരിക്കുന്നു.
എൻറെ പീഡകർ എന്നെ ചവുട്ടിമെതിക്കാനൊരുങ്ങുമ്പോൾ അങ്ങ് എന്നെ അങ്ങയുടെ സന്നിധിയിലേക്ക് ഉയർത്തി സുരക്ഷിതയാക്കുന്നു.
അങ്ങ് എൻറെ പരിപാലകനാണ്; അങ്ങ് എൻറെ മാർഗ്ഗദർശിയാണ്; അങ്ങ് എൻറെ അദ്ധ്യാപകനാണ്; അങ്ങ് എൻറെ മണവാളനും, പരിശുദ്ധ സഹചാരിയുമാണ്.
അങ്ങ് ഏറ്റവും വാത്സല്യനിധിയായ ദൈവമാണ്.
കർത്താവേ, അങ്ങയോടു ഞാൻ ഒരു കാര്യം ചോദിക്കട്ടെ:
അങ്ങ് അങ്ങയുടെ ആത്മാവിനെ എൻറെമേൽ വർഷിച്ചു. എൻറെ സഹോദരങ്ങളുടെമേലും അങ്ങയുടെ ആത്മാവിനെ വർഷിക്കുകയില്ലേ?
മൃതരുടെ ഇടയിൽ അങ്ങ് എന്നെ അന്വേഷിച്ചുവന്നു; അങ്ങ് എന്നെ ഉയിർപ്പിച്ചിരിക്കുന്നു.
അവശേഷിച്ച മൃതരെയും അങ്ങ് ഉയിർപ്പിക്കുകയില്ലേ?
വാസുലാ, ഞാൻ മൃതരെ ഉയിർപ്പിക്കും. ഇതിനോടൊകം തന്നെ ആ മൃതശരീരങ്ങളുടെ സമീപത്ത് ഞാനുണ്ട്. അവർ മുമ്പൊരിക്കലും കേൾക്കാത്ത കാര്യങ്ങൾ കേൾക്കുകയും, മുമ്പൊരിക്കലും അവർ പറഞ്ഞുകേട്ടിട്ടില്ലാത്ത കാര്യങ്ങൾക്ക് അവർ സാക്ഷ്യം വഹിക്കുകയും ചെയ്യും.
എൻറെ സൗന്ദര്യത്തെക്കുറിച്ചു ഒരിക്കലും പറഞ്ഞുകേട്ടിട്ടില്ലാത്തവർ പ്രകാശമായ എന്നെ കാണും. എൻറെ സ്നേഹത്തെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ, എൻറെ സ്നേഹം ഗ്രഹിക്കുകയും, മാനസാന്തരപ്പെടുകയും ചെയ്യും. നിങ്ങളുടെ യുവജനങ്ങളെ എൻറെ അടുക്കലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള എൻറെ വചനത്തിൻറെ പാത്രമായിരിക്കും അവർ.
അതെ, വിദേശികളായിരിക്കും എൻറെ സഭയെ പുനർനിർമ്മിക്കുക. അവർ പുരാതന നാശാവശിഷ്ടങ്ങൾ പുനർനിർമ്മിക്കും. ഇപ്പോൾ നശിച്ചുകിടക്കുന്നതിനെ അവർ പണിതുയർത്തും. നശിച്ചുകിടക്കുന്ന എല്ലാറ്റിനെയും അവർ പുനസ്ഥാപിക്കും. നീ ഇതൊക്കൊ ശ്രദ്ധിച്ചിട്ടുണ്ടോ?
കർത്താവേ, അങ്ങയുടെ സഭയുടെ നാശാവശിഷ്ടങ്ങളോടു തുലനം ചെയ്യുമ്പോൾ അവർ വളരെ കുറവാണ്.
ഞാൻ അവരെ വർദ്ധിപ്പിക്കും; നീ കാത്തിരുന്ന് കാണുക. സ്നേഹം സ്നേഹമായിത്തന്നെ തിരിച്ചുവരും. ഞാൻ എപ്പോഴും നിന്നോടൊപ്പം ഉണ്ട്. ഇപ്പോൾ വരൂ; എന്നിൽ വിശ്രമിക്കുക; നമ്മൾ, നുക്ക്?
എന്നേക്കും!
27.02.1989 Believe in What you Ask
സമാധാനം നിന്നോടുകൂടെ.
(വിശുദ്ധ മിഖായേൽ മാലാഖ )
കർത്താവിന് സ്തുതി.
( പരിശുദ്ധ മാതാവ്)
എന്നെ കേൾക്കുക. ഞാൻ കർത്താവാണ്. ഇപ്പോൾ നീ ചെയ്തതുപോലെ ഈ മനുഷ്യരെ എനിക്കു സമർപ്പിച്ചുകൊണ്ട് നീ എൻറെ അടുക്കൽ വരുക.
(എന്നോടു പ്രാർത്ഥന സഹായം ചോദിച്ചിട്ടുള്ള എല്ലാ മനുഷ്യരെയും ഞാൻ കർത്താവിൻറെ സന്നിധിയിൽ സമർപ്പിച്ചു. എനിക്ക് ഒരു ആത്മീയ വരൾച്ച അനുഭവപ്പെട്ടിരുന്നു.)
ആത്മീയ ദാരിദ്ര്യത്തിൽനിന്നു ചൂടോ തണുപ്പോ ഇല്ലാത്ത പ്രാർത്ഥനകൾ ആയാൽപ്പോലും ഞാൻ അവ കേൾക്കും. നിൻറെ ബലഹീനത എനിക്കറിയാം; എന്നാൽ എൻറെ ശക്തി നിന്നെ താങ്ങിനിർത്തും. നിൻറെ വിശ്വാസം വളരുന്നതിനുവേണ്ടി പ്രാർത്ഥിക്കുക.
ഈ മനുഷ്യരെയെല്ലാം ഞാനാണ് നിൻറെ അടുക്കലേക്ക് അയച്ചത് . എൻറെ തിരുഹിതം വിവേചിച്ചറിയുവാൻ പ്രാർത്ഥിക്കുക. ഇടവിടാതെ പ്രാർത്ഥിക്കുക. ചോദിക്കുക; നിങ്ങൾക്കു ലഭിക്കും. ചോദിക്കുക; ഒരിക്കലും പ്രാർത്ഥന അവസാനിപ്പിക്കരുത്. നീ വിടുന്ന ഒരു നെടുവീർപ്പുപോലും, അതു നിൻറെ ഹൃദയത്തിൽനിന്നാണ് വരുന്നതെങ്കിൽ, ഞാൻ അതു കേൾക്കും. അതിനാൻ നീ ചോദിക്കുന്ന കാര്യത്തിൽ നിനക്കു വിശ്വാസം ഉണ്ടായിരിക്കണം; ഞാൻ അത് നൂറിരട്ടിയായി നിനക്കു തിരിച്ചുതരും.
നീ ക്ഷമ ചോദിക്കുന്നുവോ? ഞാൻ നിന്നോടു ക്ഷമിക്കും.
നീ എന്നോടു സഹായം ചോദിക്കുന്നുവോ? ഏതു പിതാവാണ് തൻറെ കുഞ്ഞിനെ സഹായിക്കാതിരിക്കുന്നത്?
കർത്താവേ, ചില പിതാക്കന്മാർ അവരുടെ മക്കളെ സഹായിക്കാറില്ല.
അത്തരം പിതാക്കന്മാർ എന്നിൽനിന്നു വരുന്നതല്ല. അവർ എൻറെതായിരുന്നെങ്കിൽ, അവർ എന്നെ സ്നേഹിക്കുമായിരുന്നു; അവരുടെ മക്കളെ സ്നേഹിക്കുമായിരുന്നു.
നിങ്ങളുടെ ആത്മീയ വളർച്ചയിൽ നിങ്ങളെ സഹായിക്കാൻ ഞാൻ ഇവിടെ നിങ്ങളോടൊപ്പം ഉണ്ട്. എൻറെ ഭക്ഷണം ഞാൻ ഒരിക്കലും നിങ്ങൾക്കു നിഷേധിക്കുകയില്ല.
വരൂ; ജ്ഞാനം നിന്നെ പഠിപ്പിക്കും.
28.02.1989 Heavenly Works
(എനിക്ക് ആത്മീയ വരൾച്ച അനുഭവപ്പെട്ടു; ഭീതിജനകമായ വരൾച്ചയും തണുപ്പും അനുഭവപ്പെട്ടു.)
എൻറെ വാസുലാ, എൻറെ സ്നേഹത്തെ നിനക്ക് എങ്ങനെ സംശയിക്കുവാൻ കഴിഞ്ഞു? എൻറെ വിരൽ നിൻറെമേൽ വയ്ക്കുവാൻ എന്നെ അനുവദിക്കുക. ജ്ഞാനം നിന്നെ അഭ്യസിപ്പിക്കും. നിന്നെ നയിക്കുന്നത് ആരാണെന്ന് ഓർക്കുക; അതു ചിന്തിക്കുക!
എന്നെ സ്നേഹിക്കാത്തതും, ഹൃദയം തണുത്തുപോയതുമായ മനുഷ്യരുടെ ഹൃദയങ്ങളെ ചൂടുപിടിപ്പിക്കാൻ നിൻറെ സ്നേഹത്തിൻറെ സത്ത ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. ഈ സ്വർഗ്ഗീയ പ്രവർത്തികൾ ഞാൻ ഇതിനോടകം നിന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ നിന്നെ പഠിപ്പിച്ചിട്ടില്ലേ?
ഉവ്വ് , കർത്താവേ. അങ്ങ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ അത് സംഭവിക്കുമ്പോൾ ഞാൻ ആകുലപ്പെടുന്നു.
ഞാൻ എപ്പോഴും നിൻറെ അടുത്തുണ്ട്. മകളേ, നീ ഭയപ്പെടേണ്ടതില്ല.
വരൂ, നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
എന്നാൽ, എന്തുകൊണ്ടാണ് നീ അത് പറയുന്നത് ഞാൻ കേൾക്കാത്തത്? വരൂ, എൻറെ സാന്നിദ്ധ്യം ഞാൻ നിന്നെ ഓർമ്മിപ്പിക്കാം.
01.03.1989 Make Peace with God
(പുനഃസംഗമത്തിനുവേണ്ടി വിശുദ്ധ മിഖായേൽ മാലാഖ നൽകിയ സന്ദേശം)
വാസുലാ, ദൈവത്തിനു മഹത്ത്വം!
കർത്താവിനു സ്തുതി! കർത്താവിൻറെ കരുണ അതിരറ്റതാണ്. കർത്താവിൻറെ കൃപ നിങ്ങളുടെമേൽ ഉണ്ട്.
ഉണരുക! ഉണരുക! സത്യത്തെ ഉപേക്ഷിച്ച എല്ലാവരും കർത്താവിൻറെ അരികിലേക്ക് മടങ്ങിവരിക. മടങ്ങിവന്ന്, പശ്ചാത്തപിക്കുക!
നിങ്ങളുടെ സഹോദരങ്ങളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുക. കർത്താവിൻറെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
സമാധാനം, സമാധാനം! ദൈവത്തോടു സമാധാനത്തിലായിത്തീരുക.
വിശുദ്ധ മിഖായേൽ മാലാഖയായ ഞാൻ നിങ്ങളെ സംരക്ഷിക്കാൻ നിങ്ങളുടെ അടുക്കലുണ്ട്. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. ഈ ഈസ്റ്റർ നോമ്പുകാലത്ത് , മുമ്പത്തേക്കാൾ നിങ്ങളുടെ പ്രാർത്ഥനകൾ അത്യാവശ്യമായിരിക്കുന്നു.
പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ഞാൻ നിങ്ങളെ അനുഗഹിക്കുന്നു. ആമ്മേൻ.
03.03.1989 God Is Reminding You Of His Fundamental Truths. Jesus Means Saviour. Why Has The Lord Announced Himself? Tremendous Reparations Have To Be Done
(പുനഃസംഗമത്തിനുവേണ്ടി പരിശുദ്ധ മറിയം നൽകിയ സന്ദേശം)
എൻറെ പ്രിയപ്പെട്ടവരേ, സമാധാനം നിങ്ങളോടുകൂടെ. സ്നേഹത്തിൽ സ്ഥിരത പുലർത്താൻ ഞാൻ ഇന്നു നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
നിങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവത്തോടുള്ള വിശ്വസ്തത നിലനിർത്തിക്കൊണ്ട് അവിടുത്തെ മഹത്ത്വപ്പെടുത്തുക. നിങ്ങളെ പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കുക. ഇപ്പോൾ മിന്നിമിന്നി കത്തിക്കൊണ്ടിരിക്കുന്ന ഈ ജ്വാല വീണ്ടും ജലിച്ച്, എല്ലാവർക്കും കാണത്തക്കവിധമുള്ള ഒരു ദീപസ്തംഭമായിത്തീരട്ടെ.
നിങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുക. നിങ്ങളുടെ ഹൃദയങ്ങൾ കർത്താവിനായി പൂർണ്ണമായി തുറക്കുക. ആനന്ദത്തോടെ കർത്താവിനെ സ്വീകരിക്കുക. അവിടുന്ന് കാരുണ്യപൂർവ്വം നിങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്നതിൽ കർത്താവിനെ സ്തുതിക്കുക.
പുതിയ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കരുത്. അവിടുത്തെ വിളികൾ ദൈവീകസത്യത്തിൻറെ ഓർമ്മപ്പെടുത്തലുകളാണ്; എങ്ങനെയാണ് വിശുദ്ധമായി ജീവിക്കേണ്ടതെന്ന ഒരു ഓർമ്മപ്പെടുത്തലാണിത്. ദൈവം സ്നേഹമാണെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ; അടിസ്ഥാന സത്യങ്ങൾ ദൈവം നിങ്ങളെ ഓർമ്മിപ്പിക്കുന്നു. അതിനാൽ സത്യവും നിർമ്മലവുമായ കാര്യങ്ങളാൽ നിങ്ങളുടെ മനസ്സിനെ നിറയ്ക്കുക.
നിങ്ങളുടെ ഉള്ളിൽ ശുന്യസ്ഥലം ഇടരുത്; അല്ലാത്തപക്ഷം പ്രലോഭകനായ സാത്താൻ വന്ന് നിങ്ങളെ വഞ്ചിക്കും. അതിനാൽ, ദൈവിക സ്നേഹത്താൽ നിങ്ങളെത്തന്നെ നിറയ്ക്കുവിൻ. എന്തെന്നാൽ, സ്നേഹിക്കുന്നതിനുവേണ്ടിയാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുവിൻ. നിങ്ങളുടെ സഹോദരങ്ങളുടെ മാനസാന്തരത്തിതുവേണ്ടി പ്രാർത്ഥിക്കുവിൻ. നിങ്ങളുടെയിടയിൽ പരസ്പരസ്നേഹം വർദ്ധിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുവിൻ. ഞാൻ നിങ്ങളുടെ സമീപത്തുണ്ട്; ഞാൻ നിങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥത വഹിക്കും. അതിനാൽ, എൻറെ അടുക്കൽ വരുന്നതിന് മടിക്കണ്ട.
നിങ്ങളെ എപ്പോഴും സഹായിക്കുന്ന നിങ്ങളുടെ അമ്മയാണ് ഞാൻ.
സ്നേഹപൂർവ്വം കർത്താവിൻറെ അടുക്കലേക്ക് വരുക; അവിടുത്തെ സമാധാനത്താൽ കർത്താവ് നിങ്ങളെ നിറയ്ക്കും. സ്നേഹപൂർവ്വം ചോദിക്കുക; നിങ്ങൾക്ക് അതു ലഭിക്കും. സ്നേഹപൂർവ്വം പ്രാർത്ഥിക്കുക; ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും.
എൻറെ സമാധാനം സ്വീകരിക്കുക. ഞങ്ങൾ നൽകിയ സന്ദേശങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുക. പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ആമ്മേൻ.
Notebook 32
03.03.1989
(Messages for Biarritz in France. These Messages were given to me now to read there during the Holy Week)
നിങ്ങൾ എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ.
പ്രിയപ്പെട്ടവരേ, ഞാൻ കർത്താവാണ്. എൻറെ ശുശ്രൂഷകയിലൂടെ ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നു; എൻറെ ശുശ്രൂഷകയിലൂടെ ഞാൻ നിങ്ങളോടു സംസാരിക്കും.
പ്രിയപ്പെട്ടവരേ, ഈ ഭവനത്തിന് എൻറെ സമാധാനം ഞാൻ നൽകുന്നു. വരൂ, വരുവിൻ; എന്നെ കേൾക്കുവിൻ. ഞാൻ നിങ്ങളുടെ ദൈവമാണ്; നിങ്ങളിൽ ജീവൻ നിശ്വസിച്ച നിങ്ങളുടെ സൃഷ്ടാവാണ് ഞാൻ.
സ്നേഹത്താൽ ഞാൻ നിങ്ങളെ വിശുദ്ധീകരിച്ചു. ഏറ്റവും മഹത്തായ സ്നേഹത്തിൻറെ ഉറവിടം ഞാനാണ്. നിങ്ങളുടെ ദൈവമായ എന്നെ നിങ്ങൾ സ്നേഹിക്കേണ്ടതിന് സ്നേഹം നിമിത്തം ഞാൻ നിങ്ങളെ സൃഷ്ടിച്ചു. മനുഷ്യമക്കളേ, നിങ്ങൾ എൻറെതാണ്; നിങ്ങൾ എൻറെ സന്തതികളാണ്.
നിങ്ങൾ എൻറെ വചനങ്ങൾ പൂർണ്ണമായി ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ പരിശുദ്ധമായ പ്രവർത്തികളിൽ വിശ്വസിക്കുവിൻ. എൻറെ അനന്ത സ്നേഹത്തിലും, കവിഞ്ഞൊഴുകുന്ന മഹാ കാരുണ്യത്തിലും വിശ്വസിക്കുവിൻ. എന്നിൽ വിശ്വസിക്കുവിൻ. നിങ്ങളെ പുനർജ്ജീവിപ്പിക്കുന്നതിനുവേണ്ടി, എൻറെ അനന്ത കാരുണ്യം നിമിത്തം ഞാൻ നിങ്ങളിലേക്ക് താണിറങ്ങി വരുന്നു; ഇപ്പോൾ നിങ്ങളുടെ കണ്ണുകളെ മറച്ചിരിക്കുന്ന മൂടുപടം പോലുള്ള ആലസ്യത്തിൽനിന്ന് നിങ്ങളെ എടുത്തുയർത്തുന്നതിന് ഞാൻ നിങ്ങളിലേക്ക് ഇറങ്ങിവരുന്നു. ഞാൻ യേശുവാണ്; യേശു എന്നതിൻറെ അർത്ഥം രക്ഷകൻ എന്നാണ്.
അന്ധകാരത്തിൻറെ ആഴങ്ങളിലേക്കു നിങ്ങൾ വഴിതെറ്റിപ്പോകുന്നത് ഞാൻ കണ്ടിട്ട്, നിങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി എങ്ങനെ നിങ്ങളുടെ അടുക്കലേക്ക് ഞാൻ ഓടിവരാതിരിക്കും?
ഞാൻ കർത്താവും പരിശുദ്ധരിൽ പരിശുദ്ധനായവനുമാണ്. ഓരോ മാലാഖവൃദ്ധത്തിലേയും അസംഖ്യം മാലാഖമാർ, എൻറെ മുന്നിൽ സ്രാഷ്ടാംഗം വീണ് അവിരാമം എന്നെ ആരാധിക്കുന്നു. എൻറെ മഹത്ത്വവും സ്വർഗ്ഗീയ സിംഹാസനവും വിട്ട്, നിത്യാഗ്നിയിൽനിന്നു നിങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി, ഞാൻ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങി വരുന്നു. ഞാൻ എൻറെ സ്വർഗ്ഗവും, എൻറെ രാജ്യവും വിട്ടിട്ട്, നിങ്ങളുടെ മരുഭൂമിയിലേക്കും ശൂന്യതയിലേക്കും ഇറങ്ങിവന്നു.
അതെ, കെരുബുകൾ ചുറ്റും നിന്ന് ആരാധിക്കുന്ന എൻറെ സിംഹാസനം വിട്ടു, നിങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി, ഞാൻ നിങ്ങളുടെ അടുക്കൽ വന്ന് ദാരിദ്ര്യത്തിൽ ജനിച്ചു. അനാദികാലം മുതൽ, മുഴുവൻ നിത്യതയിലും പ്രപഞ്ചം ആരാധിക്കുന്ന സർവ്വാധിപനായ ഞാൻ, മനുഷ്യരാൽ അപമാനിക്കപ്പെടുന്നതിനു സമ്മതിച്ചു. ചമ്മട്ടികൊണ്ട് അടിക്കപ്പെടുന്നതിന് ഞാൻ എൻറെ പുറം കാണിച്ചുകൊടുത്തു. എന്നെ മുൾക്കിരീടം ധരിപ്പിക്കുവാൻ ഞാൻ അവരെ അനുവദിച്ചു. എന്നെ പരിഹസിക്കുവാനും, എൻറെ തിരുമുഖത്ത് കാർക്കിച്ച് തുപ്പുന്നതിനും ഞാൻ അവരെ അനുവദിച്ചു. നിങ്ങളോടുള്ള സ്നേഹം നിമിത്തം എന്നെ ക്രൂശിക്കുവാൻ ഞാൻ അവരെ അനുവദിച്ചു.
ക്രൂശിക്കപ്പെട്ടവൻറെ മക്കളേ! നിങ്ങൾക്കുവേണ്ടി ഞാൻ ചെയ്തതെല്ലാം നിങ്ങൾക്ക് എങ്ങനെ മറക്കുവാൻ കഴിഞ്ഞു? ബലത്താലും നിയമത്താലും പിടിക്കപ്പെടുന്നതിനുവേണ്ടി ജ്ഞാനം സ്വയം ഇറങ്ങിവന്നു. നിങ്ങളുടെ സഹനങ്ങളും വേദനകളും വഹിക്കുന്നതിനുവേണ്ടി ഞാൻ മനുഷ്യരാൽ വെറുക്കപ്പെടുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്തു. നിങ്ങൾ സ്വതന്ത്രരാക്കപ്പെടുന്നതിനു വേണ്ടി ഞാൻ കുരിശിൽ ആണികളാൽ തറയ്ക്കപ്പെട്ടു. നിങ്ങളെ വീണ്ടെടുക്കുന്നതിനുവേണ്ടി, എന്നെ കുത്തിത്തുളയ്ക്കുവാൻ ഞാൻ അവരെ അനുവദിച്ചു. നിങ്ങൾ നിത്യമായ ജീവൻ പ്രാപിക്കുന്നതിനുവേണ്ടിയും, എൻറെ രാജ്യത്തിൽ പങ്കുചേരുന്നതിനുവേണ്ടിയും ഞാൻ അത്യന്തം വേദനാജനകമായ മരണം സ്വമനസ്സാൽ സ്വീകരിച്ചു. നിങ്ങൾ നിത്യജീവൻ പ്രാപിക്കേണ്ടതിന് എൻറെ രക്തം നദിപോലെ ഒഴുകുവാൻ ഞാൻ അനുവദിച്ചു. നിങ്ങൾക്കുവേണ്ടി പാപിയായി കണക്കാക്കപ്പെടുവാൻ ഞാൻ എന്നെത്തന്നെ അനുവദിച്ചു.
ഈ തലമുറയുടെ അകൃത്യങ്ങളാൽ എൻറെ മുറിവുകൾ ഇന്ന് വീണ്ടും തുറക്കപ്പെട്ടിരിക്കുന്നു. എണ്ണമറ്റ മണിക്കൂറുകളായി ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വിളിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ എൻറെ അടുക്കലേക്കു മടങ്ങി വരുവിൻ!
നിത്യമായ സ്നേഹത്താൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു! വരൂ, എന്നോടു സമാധാനം സ്ഥാപിക്കുവിൻ. ഞാൻ നിങ്ങളെ ശിക്ഷിക്കുകയില്ല. ഞാൻ നിങ്ങളെ സ്വതന്ത്രരാക്കാം. ഇനി നിങ്ങളെ ദൈവവിശ്വാസമില്ലാത്തവരെന്ന് ഞാൻ വിളിക്കുകയില്ല; നിങ്ങൾ എൻറെ സ്വന്തം എന്ന് അറിയപ്പെടും. നിങ്ങൾ അനാഥരല്ല; സ്വർഗ്ഗത്തിൽ ഏറ്റവും വാത്സല്യനിധിയായ ഒരു പിതാവുണ്ട്.
ഞാൻ നിങ്ങളിൽനിന്നു ചോദിക്കുന്നത് ഒരു അംഗീകാരം മാത്രമാണ്. എൻറെ അടുക്കലേക്കു മടങ്ങി വരൂ; ഞാൻ നിങ്ങളെ എന്നന്നേക്കുമായി എന്നോട് ആത്മീയമായി വിവാഹം ചെയ്തിരിക്കും. ഞാൻ നിങ്ങളെ സത്യസന്ധതയാൽ, വിശ്വസ്തയാൽ, നൈർമ്മല്യത്താൽ കിരീടമണിയിക്കും. വലിയ വാത്സല്യത്തോടെ ഞാൻ നിങ്ങളെ എന്നോടു വിശ്വസ്തരാകുവാൻ പഠിപ്പിക്കും. നിങ്ങളുടെ സ്നേഹം ഞാൻ പിടിച്ചെടുത്ത്, അതിനെ എൻറെ ഹൃദയത്തിൽ സ്ഥാപിച്ച് അലങ്കരിക്കും. ഒരു വധുവിനെ വരൻ അലങ്കരിക്കുന്നതുപോലെ, ഞാൻ നിങ്ങളെ എൻറെ സ്നേഹത്താലും സമാധാനത്താലും അലങ്കരിക്കും.
പ്രിയപ്പെട്ടവരേ, നിങ്ങൾ എന്നെ ഭയപ്പെടേണ്ട. വരൂ, എൻറെ അടുക്കലേക്കു വരൂ; സ്നേഹത്തിൻറെ ആശ്ലേഷിക്കുന്ന കരങ്ങൾക്കുള്ളിലേക്കു വീഴു. ഞാൻ നിങ്ങളെ ശാസിക്കുകയില്ല. മറക്കാനും ക്ഷമിക്കാനുമാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.
സാത്താൻറെ വലയിൽ വീഴാൻ ബോധപൂർവ്വം തയ്യാറാകരുത്. നിങ്ങളുടെ കണ്ണുകൾ തുറന്ന് കാണുക; നിങ്ങളുടെ ചെവികൾ തുറന്ന് ഉന്നതത്തിൽനിന്നുള്ള എൻറെ നിലവിളി കേൾക്കൂ. നിങ്ങളുടെ ഹൃദയം തുറന്നു മനസ്സിലാക്കുക, നിങ്ങളെ വിളിക്കുന്നത് യേശുവായ ഞാനാണെന്ന്. നിങ്ങളുടെ ദേഹിയെ നിത്യമായി ജീവിക്കുന്നതിനുവേണ്ടിയാണ് ഞാൻ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് നിങ്ങൾ ധ്യാനിക്കാമോ?
ഞാൻ പരിശുദ്ധനാണ്; പരിശുദ്ധി അണിഞ്ഞിരിക്കുന്നവർ ഭാഗ്യവാന്മാർ; എന്തെന്നാൽ, സ്വർഗ്ഗവാതിലുകൾ അവരെ തടയുകയില്ല. എന്നാൽ, സ്വയം ശുദ്ധീകരിക്കാതെ പാപക്കറകളാൽ നിറഞ്ഞിരിക്കുന്നവർക്കു ഹാ ദുരിതം! അവർക്ക് എൻറെ രാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയുകയില്ല. നിങ്ങളെത്തന്നെ മാനസാന്തരപ്പെടുത്തുക; എൻറെ കരുണനിറഞ്ഞ വിളികളെ കേട്ടുകൊണ്ട് എൻറെ വഴിയിലുടെ നടക്കുക. എൻറെ സന്ദേശത്തെക്കുറിച്ച് ധ്യാനിക്കുക; എൻറെ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കുക.
കർത്താവായ യേശുക്രിസ്തുവായ ഞാൻ നിങ്ങൾ എല്ലാവരെയും എൻറെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു.
നിങ്ങൾ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു.
(ഫ്രാൻസിലെ ബിയറിറ്റ്സിലെ യോഗത്തിനായി നമ്മുടെ പരിശുദ്ധ മാതാവ് നൽകിയ സന്ദേശം)
കർത്താവിനെ സ്തുതിക്കുവിൻ! കർത്താവിനെ വാഴ്ത്തുവിൻ! മക്കളേ, ജ്ഞാനത്തിൻറെ വാക്കുകൾ കേൾക്കുവിൻ. കർത്താവിനെ നിഷേധിക്കരുത്. സത്യത്തെ അന്വേഷിക്കുക; സത്യത്തെ എതിർക്കരുത്. നിങ്ങളോടുതന്നെ ഇപ്രകാരം ചോദിക്കുക: എന്തുകൊണ്ടാണ് കർത്താവ് തന്നെത്തന്നെ ഞങ്ങൾക്ക് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നത്?
പ്രിയപ്പെട്ടവരേ, ഇക്കാലത്ത് അനേകർ തങ്ങൾ എവിടേയ്ക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാതെ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് കർത്താവ് അവിടുത്തെ സ്നേഹവും കരുണയും നിമിത്തം നിങ്ങളുടെ അടുക്കലേക്ക് വന്നിരിക്കുന്നത്.
നിങ്ങളുടെ ഈ കാലഘട്ടം മൃതമാണ്; അതിനെ ഉണർത്താൻ യേശു നിങ്ങളുടെ ദേഹിയെ അന്വേഷിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ; നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കുവാൻ കർത്തവിനെ അനുവദിക്കുവിൻ. അല്ലാത്തപക്ഷം, എങ്ങനെ കർത്താവ് നിങ്ങളെ സൗഖ്യമാക്കും?
വഴിതെറ്റി അലഞ്ഞുകൊണ്ടിരിക്കുന്ന നിങ്ങളുടെ ദേഹികളെപ്രതി രാവും പകലും വിലപിച്ചു കരയുന്ന നിങ്ങളുടെ പരിശുദ്ധ അമ്മയാണ് ഞാൻ. കർത്താവ് ഭൂമിയിൽ വിവിധ ഇടങ്ങളിലായി അസംഖ്യം അടയാളങ്ങൾ നിങ്ങൾക്കു നൽകുന്നു. കാലത്തിൻറെ അവസാന ഘട്ടത്തിലാണ് നിങ്ങൾ ജീവിക്കുന്നത്. മക്കളേ, ഞങ്ങളിലേക്കു മടങ്ങി വരുക; ഞങ്ങളുടെ വിളികൾ കേൾക്കുക.
എന്നോടു പ്രാർത്ഥിക്കുക; ഞാൻ നിങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കും. വന്ന്, സ്നേഹമായ കർത്താവിനോടൊപ്പം പ്രാർത്ഥിക്കുക. നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട്. നിങ്ങളുടെ കാൽച്ചുവടുകൾക്കൊപ്പം എൻറെ കാൽച്ചുവടുകളും ഉണ്ട്.
പ്രിയപ്പെട്ടവരേ, ഞങ്ങൾ എപ്പോഴും സന്നിഹിതരാണ്. കർത്താവിൻറെ സാന്നിദ്ധ്യം അനുസ്മരിച്ചുകൊണ്ട് അവിടുത്ത പ്രസാദിപ്പിക്കുക.
പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു. ആമ്മേൻക
(2 തിമോത്തി 3:1-17 തിരുവചനഭാഗം യോഗത്തിൽ വായിക്കുവാൻ കർത്താവ് എന്നോട് നിർദ്ദേശിച്ചു.)
കർത്താവേ?
ഇത് ഞാനാണ്. എൻറെ സാന്നിദ്ധ്യം അനുസ്മരിക്കുക. സ്നേഹം നിങ്ങളെ സ്നേഹിക്കുന്നു. എല്ലാ യോഗങ്ങളിലേക്കുമുള്ള നിൻറെ വഴികൾ ഞാൻ ഒരുക്കും.
നിങ്ങളിൽ നിശ്വസിക്കാൻ എൻറെ ആത്മാവിനെ അനുവദിക്കുവിൻ. സന്മനസ്സുള്ളവരാകാൻ ഞാൻ നിങ്ങളെ പഠിപ്പിക്കാം. അഹങ്കരിക്കാതിരിക്കാൻ ഞാൻ നിങ്ങളെ പഠിപ്പിക്കാം. ചെറുതായി, വിനീതരായി നിലകൊള്ളാൻ ഞാൻ നിങ്ങളെ പഠിപ്പിക്കാം. എൻറെ ആത്മാവ് നിങ്ങളുടെമേൽ ഉണ്ട്.
അനീതിയെ തുടച്ചുമായ്ച്ചുകളയാൻ ഞാൻ സ്നേഹം ആഗ്രഹിക്കുന്നു; എൻറെ സഭയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുവാൻ ഞാൻ സ്നേഹം ആഗ്രഹിക്കുന്നു; വിശന്നുപൊരിയുന്ന എൻറെ കുഞ്ഞാടുകളെ പരിപോഷിപ്പിക്കുവാൻ ഞാൻ സ്നേഹം ആഗ്രഹിക്കുന്നു; തിന്മയ്ക്കു പകരം സ്നേഹം നൽകാൻ ഞാൻ സ്നേഹം ആഗ്രഹിക്കുന്നു; എൻറെ അടങ്ങാത്ത സ്നേഹത്തിനുവേണ്ടിയുള്ള ദാഹം ശമിപ്പിക്കാൻ ഞാൻ സ്നേഹം ആഗ്രഹിക്കുന്നു.
ഓ എൻറെ കുഞ്ഞേ, വലിയ പരിഹാരങ്ങൾ ചെയ്യപ്പെടേണ്ടതുണ്ട്! എന്നാൽ, പരിഹാരം ചെയ്യാൻ ആത്മാർത്ഥതയുള്ള നിങ്ങൾ വളരെ ചുരുക്കംപേർ മാത്രമേയുള്ളൂ. ഇപ്പോൾ നിങ്ങൾ വളരെ വിരളംപേർ മാത്രമേ ഉള്ളൂ. എൻറെ സൃഷ്ടിയുടെ ഒരു അവശിഷ്ടഭാഗം മാത്രമേ ആത്മാർത്ഥതയുള്ളവരായിട്ടുള്ളൂ. എൻറെ അടയാളങ്ങളെ പിന്തുടരുന്ന പലരും വിസ്മയജനകമായ കാര്യങ്ങളാൽ ആകർഷിക്കപ്പെടുന്നവരാണ്; അതിലുപരി അവർക്കു മറ്റൊന്നുമില്ല! അത്തരം മനുഷ്യരെ നിങ്ങൾ കാണുന്നില്ലയോ?
ഭൂമിയിൽ ഒരു വിസ്മയം സൃഷ്ടിക്കാൻവേണ്ടിയല്ല എൻറെ അടയാളങ്ങൾ നിങ്ങൾക്ക് നൽകപ്പെടുന്നത്. വിസ്മയപരമായ കാര്യങ്ങൾ അന്വേഷിക്കുന്നവരോടു ഞാൻ ഗൗരവമായി പറയുന്നു, വിനയപൂർവ്വം എൻറെ അടുക്കലേക്ക് വന്ന് എന്നോടു പ്രാർത്ഥിക്കുക. അത്ഭുതങ്ങളും അടയാളങ്ങളും അന്വേഷിക്കാതെ എൻറെ അടുക്കലേക്കു വരുവിൻ. പ്രാർത്ഥനയോടെ എൻറെ അടുക്കൽ വരുവിൻ; പരിശുദ്ധരായിക്കുവിൻ; പശ്ചാത്തപിക്കുക; ഉപവാസം അനുഷ്ഠിക്കുവിൻ.
ശൂന്യമായ ഭ്രമങ്ങളാൽ നിങ്ങളെത്തന്നെ നിറയ്ക്കരുത്. അത്തരം കാര്യങ്ങൾ അന്വേഷിക്കുന്നവരെ ഞാൻ തൃപ്തിപ്പെടുത്തുന്നില്ല. അത്തരത്തിൽ ഞാൻ നിങ്ങളെ തൃപ്തിപ്പെടുത്താത്തതിൽ നിങ്ങൾ എന്നിൽനിന്നു പുറം തിരിഞ്ഞുപോകുന്നു….
ഞാൻ നിങ്ങൾക്കു നൽകിയിട്ടുള്ള ആത്മാവ് എവിടെയാണ്. നിങ്ങളുടെ ഹൃദയങ്ങൾ എൻറെ സിദ്ധാന്തങ്ങൾ അനുസരിക്കട്ടെ.
എൻറെ മുന്നിൽ നിങ്ങളുടെ കണ്ണുകൾ താഴ്ത്തുക. എൻറെ പരിശുദ്ധ സന്നിധിയിൽ മുട്ടുകുത്തി, നിങ്ങളുടെ ദുഷ്ടതയെക്കുറിച്ച് അനുതപിക്കുക. കർത്താവായ ഞാൻ താഴ്മയുള്ളവരെ ഉയർത്തും. എൻറെ സ്വരം കേൾക്കാൻ എൻറെ അടുക്കലേക്ക് വരുവിൻ. വിനയത്തോടെയും ആത്മാർത്ഥതയോടെയും ജ്ഞാനം കണ്ടെത്താൻ വരുവിൻ. വിസ്മയം അന്വേഷിക്കുന്നവരിലും, നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് പറയുന്നവരിലും ജിജ്ഞാസകൊണ്ട് വരുന്നവരിലും എൻറെ തിരുഹൃദയം സന്തോഷിക്കുന്നില്ല. അവർ എത്രമാത്രം കുറച്ചാണ് എന്നെക്കുറിച്ച് മനസ്സിലാക്കുന്നത്!
എൻറെ കുഞ്ഞേ, എൻറെ ജ്ഞാനം പൂർണ്ണമായി ഗ്രഹിക്കാൻ നിനക്ക് കഴിവില്ലെങ്കിലും, ഞാൻ നിൻറെ ഗുരുവായിരുന്നു; ഇപ്പോഴും നിൻറെ ഏക ഗുരു ഞാനാണ്. പടിപടിയായി ഞാൻ നിന്നെ മുന്നോട്ടു നയിക്കുന്നു. ജ്ഞാനത്തിൻറെ വഴികൾ ഞാൻ നിന്നെ അഭ്യസിപ്പിക്കുന്നു. സദ്ഗുണങ്ങളുടെ പാതയിലൂടെ ഞാൻ നിന്നെ നയിക്കുന്നു. ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ ശ്രമിക്കരുത്. ഞാൻ നിനക്കു നൽകിയിട്ടുള്ളതിനെയെല്ലാം മുറുകെ പിടിക്കുവിൻ.
എൻറെ കുഞ്ഞേ, എൻറെ സമാധാനം ഞാൻ നിനക്കു നൽകുന്നു. നിൻറെ കർത്താവിൻറെ പാദങ്ങൾ നീ ചുംമ്പിക്കുമോ?
ഉവ്വ് കർത്താവേ.
വരൂ, ഞാൻ സന്നിഹിതനാണ്.
06.03.1989 Never Cease Praying
നിനക്കു സമാധാനം. ഞാൻ, ദാനിയേൽ, നിൻറെ കാവൽമാലാഖ. നിന്നെ നയിച്ചുകൊണ്ട് ഞാൻ നിന്നോടൊപ്പം ഉണ്ട്. ഞാൻ കർത്താവിൻറെ അഭിഷ്ടമാണ് പ്രവർത്തിക്കുന്നത്. ഇടവിടാതെ ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. കർത്താവ് നിനക്കു നൽകുന്നതെല്ലാം സ്വീകരിക്കുവിൻ. തിന്മയെക്കുറിച്ച് ജാഗ്രത പാലിക്കുക
തിന്മ എന്നെ സമീപിക്കുമ്പോൾ ദയവായി അതിനെ ഓടിച്ചുകളയണമെ.
ഞാൻ അങ്ങനെ ചെയ്യുന്നുണ്ട്. എൻറെ വാസുലാ, തീക്ഷണതയോടെ പ്രാർത്ഥിക്കുവിൻ; എന്തെന്നാൽ, ഈ തീക്ഷ്ണമായ പ്രാർത്ഥനയാണ് കർത്താവിന് ഇഷ്ടം. ഒരിക്കലും പ്രാർത്ഥന നിർത്തരുത്. വരൂ, സമാധാനത്തിലായിരിക്കുവിൻ.
08.03.1989 Read Jonah
കർത്താവേ?
ഇതു ഞാനാണ്. നീ യോനാ പ്രവാചകൻറെ പുസ്തകം വയിക്കണമെന്ന് ഞാൻ നിർദ്ദേശിച്ചു. ഈ ദുഷിച്ച തലമുറയ്ക്കായി ഞാൻ ഒരുക്കിയിരിക്കുന്ന ശിക്ഷകളെ എപ്പോഴും എനിക്കു പിൻവലിക്കാനുകുമെന്ന് നീയും എൻറെ എല്ലാ മക്കളും അറിഞ്ഞിരിക്കണം. എൻറെ നീതിയുടെ പാനപാത്രം കവിഞ്ഞൊഴുകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, ഞാൻ നിങ്ങളോടു പറയുന്നു: പശ്ചാത്തപിക്കുവിൻ; ഉപവാസം അനുഷ്ഠിക്കുവിൻ; പരിശുദ്ധരായിരിക്കുവിൻ.
കർത്താവേ?
ഇത് ഞാനാണ്.
കർത്താവേ, ചിലർ ഉപവസിക്കാനും പശ്ചാത്തപിക്കാനും പരിശ്രമിക്കുന്നു. അതു മതിയോ? ഞങ്ങൾ ശരിയായ പാതയിലാണോ?
(കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നമ്മൾ അല്പം മെച്ചപ്പെട്ടിരിക്കുന്നെന്നും നമ്മൾ ശരിയായ പാതയിലാണെന്നും എനിക്കു തോന്നിയിരുന്നു.)
എൻറെ വാസുലാ, അനേകർ തങ്ങളുടെ ഉള്ളിൽ കുമിഞ്ഞുകൂടി കിടക്കുന്ന തിന്മകൾ നിമിത്തം നാശത്തിൻറെ പാതയിലാണ്. അവരുടെ ഉള്ളം രാത്രിപോലെ ഇരുണ്ടിരിക്കുന്നു. പിന്നെ എങ്ങനെ ഈ തലമുറ ശരിയായ പാതയിലാണെന്ന് നിനക്കു പറയുവാൻ കഴിയും?
ഞങ്ങൾ ഒരു മഹാദുരന്തത്തിൻറെ വക്കിലാണെന്ന് എല്ലാവരെയും അറിയിക്കാൻ ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? ചിലർക്ക് യാതൊന്നും അറിയില്ല!
എൻറെ ആത്മാവിനെ ഞെരുക്കിക്കൊണ്ടിരിക്കുമ്പോൾ, എൻറെ സ്വന്തപ്പെട്ടവർ എൻറെ മുന്നറിയിപ്പുകളെ മൂടിക്കെട്ടിക്കൊണ്ടിരിക്കുമ്പോൾ, എൻറെ ആത്മാവിനെ അടിച്ചമർത്തിക്കൊണ്ട് പ്രവചനങ്ങളെ നിന്ദിക്കുമ്പോൾ, ഞങ്ങളുടെ പ്രത്യക്ഷപ്പെടലുകൾ സത്യമല്ലെന്ന് പ്രഖ്യാപിക്കുന്നതിൽ ആനന്ദം കൊള്ളുമ്പോൾ- ഞാൻ ഇനി സഹിക്കുകയില്ല.
എൻറെ നീതി വിജയം വരിക്കും. ഇന്ന് ഞാൻ ഏറ്റവും കരുണാമയനായ സുഹൃത്തിനെപ്പോലെ നിങ്ങളുടെ അടുക്കലേക്കു വരുന്നു. എന്നാൽ, നാളെ ഞാൻ കർക്കശക്കാരനായ ന്യായധിപനെപ്പോലെ നിങ്ങളുടെ ഇടയിലേക്കു വരും. അവർ എൻറെ ആത്മാവിനെ അടിച്ചമർത്തുന്നു; എൻറെ അനുഗ്രഹങ്ങളെ പരിഹസിക്കുന്നു; ഇവരാണ് ഇന്നത്തെ കായേൻമാർ.
നിങ്ങൾ എല്ലാവരെയും ഞാൻ ഭോഷത്തത്തോളം സ്നേഹിക്കുന്നു. ഇത് എപ്പോഴും ഓർക്കണം. വലിയ പ്രായശ്ചിത്തപ്രവർത്തികൾ നടത്തുമ്പോൾ മാത്രമേ ഞാൻ എൻറെ നീതിയുടെ കാര്യത്തിൽ ഇളവുവരുത്തുകയുള്ളൂ.
സ്നേഹം നിങ്ങളെ സ്നേഹിക്കുന്നു. ഇത് ഞാൻ വിശുദ്ധ മിഖായേൽ മാലാഖയാണ്.
ദൈവപൈതലേ, ദൈവത്തിന് യാതൊന്നും അസാദ്ധ്യം ഇല്ല.
വലിയ പ്രായ്ശ്ചിത്തപ്രവർത്തികൾ നടത്തേണ്ടതുണ്ട്. നിങ്ങളുടെ തലമുറ മാനസാന്തരപ്പെടുകയാണെങ്കിൽ, പരിശുദ്ധരിൽ പരിശുദ്ധനായവൻ അവിടുത്തെ ശിക്ഷയ്ക്ക് ഇളവ് ചെയ്യും. ചെവികൾ ഉള്ളവർ കേൾക്കട്ടെ. ദൈവത്തെ ഭയപ്പെടുന്നവർക്ക് അവിടുത്തെ കാരുണ്യം തലമുറകളോളം വ്യാപിക്കുന്നു. ജാഗരൂകരായിരിക്കുവിൻ. തെറ്റുതിരുത്തൽ ഒരിക്കലും അവസാനിപ്പിക്കരുത്. ഇപ്പോൾ നിങ്ങളെ പരിഹസിക്കുന്നവർ പിന്നീട് തങ്ങളുടെ പല്ലുകൾ ഇറുമ്മും. ഈ ദുഷിച്ച തലമുറയ്ക്കുവേണ്ടി, വിശുദ്ധ മിഖായേൽ മാലാഖയായ ഞാൻ നിരന്തരം പ്രാർത്ഥിക്കുന്നു.
കുഞ്ഞേ, പ്രാർത്ഥിക്കുക. കർത്താവിനെ അനുസരിക്കുക. നിങ്ങൾ എല്ലാവരുടെയുംമേൽ അവിടുത്തെ പരിശുദ്ധാത്മാവിനെ വർഷിക്കുന്നതിനെ പ്രതി കർത്താവിനെ സ്തുതിക്കുവിൻ.
വിശുദ്ധ മിഖായേൽ മാലാഖയേ, അങ്ങേയ്ക്ക് നന്ദി.
നിനക്കു സമാധാനം.
വാസുലാ.
അതെ, കർത്താവേ?
ഇക്കാര്യം കൂടി ചേർത്ത് എഴുതുക: എൻറെ സ്വന്തം ജനങ്ങൾക്ക് അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം ചെല്ലുമ്പോൾ ഞാൻ പരിശുദ്ധാത്മാവിൽ വിശ്വസിക്കുന്നു എന്ന് എങ്ങനെ സമാധാനത്തോടെ പ്രാർത്ഥിക്കാൻ കഴിയും? കാരണം, അവരിൽ ഭൂരിപക്ഷവും പരിശുദ്ധാത്മാവിൻറെ പ്രവർത്തികളെ തിരസ്ക്കരിക്കുകയും, അതിനെ നിഷേധിക്കുകയും, അതിനെ ഞെരിക്കുകയും ചെയ്യുന്നു.
ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: അവരിൽ ഞാൻ യാതൊരു വിശുദ്ധിയും കാണുന്നില്ല. ഈ ഇരുട്ടിൽ, അവർ ഒരു ചെറിയ തീപ്പൊരി കാണുമ്പോൾ, കാറ്റുപോലെ അതിനെ വീശിക്കെടുത്തുവാൻ അവർ ഓടിവരുന്നു, ഇരുട്ടിൽത്തന്നെ അവരുടെ ദുഷ്പ്രവർത്തികൾ തുടരാനും അവ വെളിച്ചത്ത് വെളിപ്പെടാതിരിക്കാനുമായി തന്നെ.
വാസുലാ, അവർക്ക് വെളിച്ചത്തിൽ ജീവിക്കാൻ ആഗ്രഹമില്ലെന്ന് തോന്നുന്നു.
കർത്താവേ, എൻറെ വെളിച്ചമേ, ലോകത്തിൻറെ വെളിച്ചമേ, ഞാൻ അങ്ങയെ ആരാധിക്കുന്നു.
വരൂ, നീ എന്നെ സന്തോഷിപ്പിക്കുന്നു. എൻറെ കുഞ്ഞേ, ഒരു ദിവസം നീ വെളിച്ചം മാത്രമേ കാണുകയുള്ളൂ. വെളിച്ചം മാത്രം! ഒരിക്കലും നിരാശപ്പെടരരുത്. അവസാനം വരെ ഞാൻ നിന്നോടൊപ്പം ഉണ്ട്.
കർത്താവായ യേശുവേ, അങ്ങേയ്ക്കു നന്ദി. അങ്ങ് വാഴ്ത്തപ്പെട്ടവനാകട്ടെ. കർത്തവ് സ്തുതിക്കപ്പെടട്ടെ.
29.03.1989 Let Me Perfect you
( ഫ്രാൻസ്, ലൂർദ്ദിൽ)
വാസുലാ, ഇതു ഞാനാണ് യേശു. നിന്നെ വഞ്ചിക്കുവാൻ വഞ്ചകനെ അനുവദിക്കരുത്. ഞാൻ നിനക്കു നൽകിയിട്ടുള്ളതെല്ലാം എൻറെതാണ്.
സാത്താൻ സംശയിക്കുവാൻ എന്നെ പ്രലോഭിപ്പിക്കുന്നു.
എന്തിനാണ് നീ അവനെ ശ്രദ്ധിക്കുന്നത്? നിൻറെ ചെവികളെ ഞാൻ പരിശീലിപ്പിച്ചിട്ടുണ്ടല്ലോ? എന്നെ കാണുന്നതിന് നിൻറെ കണ്ണുകൾ ഞാൻ തുറന്നിട്ടുണ്ട്. പിന്നെ, എന്തിന് നീ സംശയിക്കുന്നു?
എൻറെ പല ദാസന്മാർക്കും നിനക്കുള്ളതുപോലെ അതേ വരം ഞാൻ നൽകിയിട്ടുണ്ട്. പിന്നെ, എന്തിന് നീ സംശയിക്കുന്നു. വാസുലാ, എൻറെ കുഞ്ഞാടേ, പച്ച പുൽത്തകിടിയിൽ വിശ്രമിക്കുന്നതിന് നിന്നെ നയിക്കുന്ന നിൻറെ നല്ല ഇടയൻ ഞാനാണ്. എൻറെ കരങ്ങളിൽ ഞാൻ നിനക്ക് അഭയം നൽകുന്നു. എൻറെ നന്മകൾകൊണ്ട് ഞാൻ നിന്നെ പോഷിപ്പിക്കുന്നു. എൻറെ ഹൃദയത്തിൽ വിശ്രമിക്കുവാൻ ഞാൻ നിന്നെ അനുവദിക്കുന്നു. എൻറെ കണ്ണുകൾ എപ്പോഴും നിൻറെമേലുണ്ട്. പിന്നെ എന്തിന് നീ എൻറെ പ്രവർത്തികളെക്കുറിച്ച് സംശയിക്കുന്നു?
കാരണം, ഞാൻ തന്നെ നല്ലവളല്ല.
എനിക്കതറിയാം. എന്നാൽ, നിന്നെ പരിപൂർണ്ണയാക്കാൻ എന്നെ അനുവദിക്കൂ.
(നമ്മുടെ ഈ ലോകം അന്ധകാരത്തിലാണെന്ന് ഞാൻ ചിന്തിച്ചുപോയി. യേശു ചിരിച്ചു. തുടർന്ന് ഊഷ്മളമായ ദൈവസ്നേഹം എന്നെ പൊതിയുന്നതായി എനിക്കനുഭവപ്പെട്ടു. അത് വളരെ മനോഹരമായിരുന്നു.)
ഞാൻ സ്നേഹമാണ്. നമ്മൾ ഒരുമിച്ച്, ഞാനും നീയും, നിൻറെ കൈ എൻറെ കൈയ്യിൽ; എൻറെ സാന്നിദ്ധ്യം നീ ഓർമ്മിക്കേണ്ടതിന് ഞാൻ നിൻറെ കരം വിടുകയില്ല.
വരൂ, നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
എന്നെ അതു കേൾപ്പിക്കൂക.
( പിന്നീട്, ഞങ്ങൾ ലൂർദ്ദിൽ എത്തി. പരിശുദ്ധ മാതാവ് വിശുദ്ധ ബെർണാഡിറ്റയ്ക്ക് പ്രത്യക്ഷപ്പെട്ട സ്ഥലത്തുള്ള ഗ്രോട്ടോ സന്ദർശിക്കുവാൻ ഞങ്ങൾ പോയി. അവിടെ മാതാവിൻറെ പ്രത്യക്ഷപ്പെടലിനുശേഷം ആദ്യമായി നിർമ്മിക്കപ്പെട്ട ദേവാലയവും ഞങ്ങൾ സന്ദർശിച്ചു. അവിടെ വച്ച് മാതാവിൻറെ ഒരു സന്ദേശം എനിക്കു ലഭിച്ചു. )
മാതാവ് പ്രകാരം പറഞ്ഞു:
“അവസാനം ഞങ്ങളുടെ ഹൃദയങ്ങൾ വിജയം വരിക്കും”.
26.03.1989 I Am your Life. Remain My Victim
( ഗരബന്ദാൾ സന്ദർശിച്ചതിനുശേഷം ലഭിച്ച സന്ദേശം)
ഗരബന്ദാളിനെ വിശുദ്ധീകരിക്കണമെന്ന് ഞാൻ നിന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാൻ നിന്നെ അവിടെ എത്തിച്ചു. ഇപ്പോൾ അതു പൂർത്തിയായിരിക്കുന്നു.
ഓർക്കുക: എൻറെ വഴികൾ നിങ്ങളുടെ വഴികളല്ല. എൻറെ ആത്മാവിന് നിന്നിൽ നിശ്വസിക്കുവാൻ ഇടം ലഭിക്കേണ്ടതിന് നിന്നെത്തന്നെ പൂർണ്ണമായി എനിക്കു വിട്ടുതരുവാൻ ഞാൻ നിന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവസാനം വരെ, നിൻറെ ദൗത്യം പൂർത്തിയാക്കുവോളം, ഞാൻ നിന്നെ ഉപയോഗപ്പെടുത്തുമെന്നാണ് ഉദ്ദേശിക്കുന്നത്. എൻറെ വിരൽ നിൻറെമേൽ വയ്ക്കുവാൻ അനുവദിക്കൂ. അങ്ങനെ നിൻറെ ദൈവത്തിൻറെ ആഗ്രഹങ്ങൾ നിന്നിൽ ആലേഖനം ചെയ്യപ്പെടട്ടെ.
എൻറെ റോസാ പുഷ്പമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇത്തരത്തിൽ നീ എന്നിലേക്കു വരുന്നതിലൂടെ നീ എൻറെ കല്പനകൾ പാലിക്കുകയും, നിൻറെ സ്വതന്ത്രമായ ഇഛയെ എനിക്കു സമർപ്പിക്കുകയുമാണ് ചെയ്യുന്നത്. എപ്പോഴും എനിക്ക് ഒന്നാം സ്ഥാനം നല്കുക; എന്നോടൊപ്പം നീ ചെലവഴിക്കുന്ന സമയം നീ എണ്ണരുത്.
എപ്പോഴും എന്നോട് സ്ഥിരമായ ബന്ധത്തിലിരിക്കുവാൻ ആഗ്രഹിക്കുക. ഞാനാണ് നിൻറെ ജീവൻ. എന്നോടു ചേർന്നുനിൽക്കുന്നത് നിനക്ക് അനുഗ്രഹമാണ്. ഞാൻ നിന്നെ എൻറെ തിരുഹൃദയത്തിൻറെ ആഴങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുകയും, നിൻറെ ദേഹിയെ പൂർണ്ണതയിലെത്തിക്കുകയും ചെയ്യും.
അതിനാൽ, ഈ രീതിയിൽ നിന്നെത്തന്നെ എൻറെ കരങ്ങളിലേക്കു വിട്ടുതന്നുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. ആത്മവിശ്വാസമുള്ളവളായിരിക്കുക. വന്ന്, എന്നെ സന്തോഷിപ്പിക്കുകയും, എന്നെ സ്തുതിക്കുകയും ചെയ്യുക. നിൻറെയും മാതാവായ എൻറെ മാതാവ് നിന്നെ സംരക്ഷിക്കുകയും, നയിക്കുകയും, സഹായിക്കുകയും ചെയ്യുന്നു. മകളേ, മാതാവിനെ വാഴ്ത്തുക. ഒരിക്കലും പ്രാർത്ഥന നിർത്തരുത്.
എൻറെ ദൈവമേ, അങ്ങയെ ഞാൻ ആരാധിക്കുന്നു.
എന്നെ എപ്പോഴും ആരാധിക്കുക.
( ഇന്നു വൈകുംന്നേരം എനിക്കു വളരെയധികം ക്ഷീണം അനുഭവപ്പെട്ടു. ദൈവം എനിക്കു നൽകിയിരിക്കുന്ന ഈ ദൗത്യം എന്നെ ഞെരുക്കുന്നതായി എനിക്കു തോന്നി. ഈ ത്യാഗങ്ങളെല്ലാം ഫലപ്രദമാകുമോ? അല്ലെങ്കിൽ അവയെല്ലാം വെറുതെയാകുമോ? ഒരിക്കലും നിർത്താൻ കഴിയാത്തതുപോലെ മുന്നോട്ടു പോകുവൻ എനിക്കു ശക്തി ഉണ്ടാകുമോ? അല്ലെങ്കിൽ ഒരുദിവസം അതെല്ലാം പരിധിവിട്ട്, ഞാൻ ഇതെല്ലാം ഉപേക്ഷിക്കുമോ?)
എൻറെ സമാധാനം സ്വീകരിക്കുക. ജ്ഞാനം നിനക്ക് ഉപദേശം നൽകിയിരിക്കുന്നു. നീ ഭയപ്പെടേണ്ട. എൻറെ സഹനത്തിൽ പങ്കുചേരാൻ ഞാൻ നിന്നെ തിരഞ്ഞെടുത്തതിൽ സന്തോഷിക്കുക. അത്യധികം അമൂല്യമായ എൻറെ കുരിശ് നിൻറെമേൽ വിശ്രമിക്കുന്നു. എനിക്കു വിശ്രമിക്കേണ്ടതുണ്ട്. നീ എനിക്കു നൽകുന്നതൊന്നും വെറുതെയാകുകയില്ല. യാതൊന്നും വൃഥാവിലാവുകയില്ല. ഞാൻ മഹത്ത്വീകരിക്കപ്പെടുന്നു.
എൻറെ ബലിയാടായി നിലകൊള്ളുക. സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ കുരിശ് എന്നോടൊപ്പം പങ്കിടുന്നതിന് പിതാവ് പ്രത്യേകമായി കൃപനൽകി അനുഗ്രഹിച്ച പ്രിയപ്പെട്ട ബലിയാടാണ് നീ. ഒരു ബലിയാട് എന്ന നിലയിൽ ഈ ലോകത്തിലുണ്ടാകുന്ന കഷ്ടങ്ങളും ക്ലേശങ്ങളും ലഘുവായിരിക്കുകയില്ല. നീ ഈ ലോകത്തിൻറെതല്ലെന്ന് തിരിച്ചറിയുക. നീ ലോകത്തിൻറെതാണെമട്ടിൽ ജീവിക്കാത്തതുകൊണ്ടാണ് ലോകം നിന്നെ കുറ്റപ്പെടുത്തുന്നത്.
അവരുടെ ശരീരം എപ്രകാരം ചാരമാകുമെന്നുള്ള യാഥാർത്ഥ്യം മറന്നുകൊണ്ട് അവർ നിന്നെ പരിഹസിക്കുന്നു. അതുകൊണ്ട് യാതൊന്നിതെക്കുറിച്ചും പരാതിപ്പെടാതിരിക്കാൻ ജാഗ്രതപാലിക്കുക. ഞാൻ നിന്നിൽനിന്ന് ആവശ്യപ്പെടുന്നത് ഒരു പങ്കിടലാണ്; സ്നേഹം നിമിത്തം സ്നേഹവുമായി പങ്കുവയ്ക്കുക.
സ്നേഹത്തിൻറെ പാനപാത്രത്തിന് കയ്പുണ്ട്. വളരെയധികം കയ്പുണ്ട്. അത് എന്നോടൊപ്പം പങ്കിടാൻ നിനക്കാവില്ലേ? എന്നെ എതിർക്കരുത്. ഭൂമിയിൽ നിന്നുള്ള നിൻറെ അപേക്ഷ കേട്ടിട്ട് എപ്പോഴെങ്കിലും ഞാൻ നിന്നെ എതിർത്തിട്ടുണ്ടോ? ഞാൻ നിനക്ക് ഉറപ്പു നൽകുന്നു: യാതൊന്നും വൃഥാവിലാവുകയില്ല.
നീ നിസ്സാഹായാണെന്ന് ഞാൻ അനാദികാലം മുതലേ അറിഞ്ഞിരുന്നു. പ്രത്യേകമായ പരിചരണം ആവശ്യമുള്ള ഒരു റോസാച്ചെടിയെപ്പോലെ ഞാൻ നിന്നെ പ്രത്യേകം കരുതലോടെ പരിചരിക്കുന്നു. ആവശ്യമുള്ളപ്പോൾ ഞാൻ നിൻറെ കമ്പുകൾ വെട്ടിയൊരുക്കുന്നു. എൻറെ കണ്ണുകൾ എപ്പോഴും നിൻറെമേൽ ഉണ്ട്. ഒരു അപരിചിതൻ നിൻറെ പുഷ്പം പറിച്ചെടുക്കാതിരിക്കൻ അസൂയയോടെ ഞാൻ നിന്നെ കാക്കുന്നു. ആരും നിന്നെ സ്പർശിക്കാൻ ഞാൻ അനുവദിക്കുകയില്ല. അല്ലാത്തപക്ഷം അവരുടെ വിരലുകൾ നിൻറെ ഇതളുകളെ ചുരുട്ടിക്കളയും. രാവും പകലും ഞാൻ നിനക്കു കാവലിരിക്കുന്നു. ഞാനാണ് നിൻറെ കാവൽക്കാരൻ; അതിനാൽ ധൈര്യമായിരിക്കുക. ആരും നിന്നെ ഉപദ്രവിക്കാൻ ഞാൻ അനുവദിക്കുകയില്ല.
( അന്ന് വൈകുംന്നേരം ഞാൻ വളരെയധികം ക്ഷീണിതയായിരുന്നു. കാരണം തലേദിവസം തുടർച്ചയായി പന്ത്രണ്ട് മണിക്കൂറോളം കാർ യാത്രയിലായിരുന്നു.
ഞാൻ ജപമല പ്രാർത്ഥിക്കുവാൻ തുടങ്ങി. ഫാത്തിമാ മാതാവിൻറെ രൂപത്തിൽ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ജപമാലയിലെ നാലാമത്തെ രഹസ്യം ധ്യാനിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് മാതാവിൻറെ രൂപത്തിലെ മേലങ്കിയും വസ്ത്രങ്ങളും പ്രകാശമുള്ള വെള്ളിവർണ്ണമായി മാറിത്തുടങ്ങി. ആ പ്രകാശം അതിശക്തമായിരുന്നു. അത് രൂപത്തിൻറെ ഉള്ളിൽനിന്നു പുറപ്പെടുന്നതായിട്ടാണ് എനിക്കു തോന്നിയത്. രൂപത്തിന് ജീവൻ വയ്ക്കുന്നതായി എനിക്കു തോന്നി. ഇത് ഏതാണ്ട് അഞ്ചു സെക്കൻറ് നേരത്തെയ്ക്ക് ഉണ്ടായിരുന്നു. ഇത് വളരെ മനോഹരമായ അനുഭവമായിരുന്നു. ഇത് എന്നെ കൂടുതൽ തീക്ഷ്ണമായി പ്രാർത്ഥിക്കുവൻ സഹായിച്ചു. എനിക്ക് വലിയ സന്തോമുണ്ടായി.
അടുത്ത ദിവസം ഞാൻ ജപമാല പ്രാർത്ഥിച്ചുകൊണ്ടിരിക്കെ മാതാവിൻറെ കണ്ണുകളിലേക്കു ശ്രദ്ധിച്ചു നോക്കി. ആ രൂപത്തിലെ മാതാവിൻറെ കണ്ണുകളിൽ ഒരണ്ണത്തിന് ഒരു അപാകത സംഭവിച്ചിരുന്നു. പെയിൻറ് പോയതുകൊണ്ടോ മറ്റോ സംഭവിച്ച ഒരു അപാക്ത. അവിടെ ബ്രൗൺ കളർ കൊടുത്ത് കൺപോളയിലെ അപാകത മാറ്റണമെന്ന് ഞാൻ വിചാരിരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ അപാകത അവിടെ ഇല്ല! രൂപത്തിലെ മാതാവിൻറെ രണ്ടു കണ്ണുകളും പരിപൂർണ്ണമായിരുന്നു.)
27.03.1989 My Children Have Turned Their Backs To Me – Do No Evil And No Evil Will Befall You As You Walk, I Leaven Your Path. Wisdom Is Given To The Lowly And Simple
യേശുവേ?
ഇതു ഞാനാണ്. പ്രിയപ്പെട്ടവളേ, എൻറെ രാജ്യം വരും. എൻറെ മഹത്ത്വത്തിനായി നിന്നെ ഉപയോഗിക്കാൻ എന്നെ അനുവദിക്കുക. നിൻറെ ദൈവമായ എന്നിൽനിന്നു നിൻറെ ആത്മാവ് വളരെ വിദൂരത്തിലാണെന്ന് തോന്നിയാലും, ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല.
പ്രിയപ്പെട്ട കുഞ്ഞേ, എന്നിൽ ആശ്രയിക്കുക; എന്നിൽ വിശ്വസിക്കുക. നിന്നിൽ പൂർണ്ണമായും സ്വതന്ത്രമായും നിശ്വസിക്കാൻ എൻറെ ആത്മാവിനെ അനുവദിക്കുക. എൻറെ കുഞ്ഞേ, എന്നെ അനുസരിച്ചുകൊണ്ടും, എൻറെ താത്പര്യങ്ങൾ മാത്രം അന്വേഷിച്ചുകൊണ്ടും നീ എനിക്കു പരിഹാരം ചെയ്യുക.
ഞാൻ എപ്പോഴും നിൻറെ മുന്നിൽത്തന്നെയുണ്ട്. അതിനാൽ, അഭയസങ്കേതമില്ലാത്തതും, പച്ചപുൽത്തകിടികളില്ലാത്തതും, വരണ്ടുണങ്ങിയതുമായ ഈ താഴ്വര മുറിച്ചുകടക്കാൻ ഭയപ്പെടേണ്ട. ഈ താഴ്വരയിലെ അന്ധകാരം നിന്നെ ഭീതിയിലാഴ്ത്തുന്നതായിട്ട് എനിക്കറിയാം. എന്നാൽ, ഈ മരുഭൂമിയിലൂടെ ഞാൻ നയിച്ചിട്ടുള്ളവരിലൊരുവനും ഒരിക്കലും ദാഹിച്ചിട്ടില്ലെന്ന് എന്നെക്കുറിച്ച് അറിയപ്പെടുന്നുണ്ടല്ലോ. വരണ്ട കാറ്റുകളിൽനിന്ന് എൻറെ സ്നേഹത്താൽ നിന്നെ സംരക്ഷിക്കുവാൻ ഞാൻ നിൻറെ മുന്നിലുണ്ട്. എൻറെ വചനത്താൽ ഞാൻ നിന്നെ പോഷിപ്പിക്കുന്നു.
നീ നടക്കുമ്പോൾ, നിൻറെ പാതയെ ഞാൻ അനുഗ്രഹിച്ചു സജ്ജമാക്കും. നിൻറെ പാദങ്ങൾ കല്ലുകളിൽ തട്ടാതാതിരിക്കാൻ നിൻറെ വഴികളിലെ കല്ലുകളും പാറക്കഷണങ്ങളും ഞാൻ എടുത്തുനീക്കും. നിൻറെ വഴി തുറക്കാനായി ഞാൻ അവയെല്ലാം മാറ്റിക്കളയും. എൻറെ പരിശുദ്ധ സാന്നിദ്ധ്യം നിൻറെ ശത്രുക്കൾ തന്നെയായ എൻറെ ശത്രുക്കളെ ഓടിച്ചുകളയും. നിന്നെ വലയം ചെയ്ത് സംരക്ഷിക്കുന്ന എൻറെ ദൂതന്മാർ നിൻറെ വഴിയിലുള്ള മുള്ളുകളും ഞെരിഞ്ഞിലുകളും വേഗത്തിൽ മുറിച്ചുകളയുന്നു. എൻറെ കുഞ്ഞേ, നിൻറെ രക്ഷകനായ ഞാൻ നിന്നെ കുത്തിക്കീറാൻ ഈ മുള്ളുകളെ അനുവദിക്കുകയില്ല.
പ്രിയപ്പെട്ടവളേ, എന്നിൽ ആശ്രയിക്കുക. ഞാൻ സർവ്വശക്തനാണ്; ഞാൻ ഏറ്റവും പരമോന്നതനാണ്; ഞാൻ നിന്നിൽനിന്ന് ആവശ്യപ്പെടുന്നത് സ്നേഹം, സ്നേഹം, സ്നേഹം മാത്രമാണ്. അതിനാൽ വരൂ, എന്നോടൊപ്പം സ്നേഹം പങ്കുവയ്ക്കൂ. ഞാനായിരിക്കട്ടെ നിൻറെ ആനന്ദം.
അല്ലയോ വാസുലാ, നിൻറെ ശിശുസഹജമായ ഹൃദയത്തോടെ എന്നെ സ്നേഹിക്കുകയും, സമാശ്വസിപ്പിക്കുകയും ചെയ്യുക. വരൂ, എൻറെ തലയ്ക്ക് വിശ്രമമേകുക; എൻറെ തലയിണചാരിയാവുക; എൻറെ പാദപീഠമാവുക; എൻറെ സ്വർഗ്ഗമാവുക. ഈ മരണത്തിൻറെ താഴ്വരയിലൂടെ നിന്നെ നയിക്കാൻ എന്നെ അനുവദിക്കൂ. താമസിയാതെ ഈ നിർജ്ജനതയിൽനിന്ന് എൻറെ ഭവനത്തിലേക്ക് നിന്നെ ഞാൻ കൊണ്ടുപോകും; ആ ഭവനം നിൻറെയും ഭവനമാണ്. എൻറെ കുഞ്ഞേ, എന്നോട് ഒന്നായിത്തീരുക. അല്ലയോ പ്രിയപ്പെട്ട കുഞ്ഞേ, നിൻറെ രക്ഷകനായ എന്നെ നീ സമാശ്വസിപ്പിക്കാമോ?
എന്നെ വിസ്മയകരമായി നയിക്കുന്ന നമ്മുടെ കർത്താവ് വാഴ്ത്തപ്പെടട്ടെ. കർത്താവേ, അങ്ങയെ ഭയപ്പെടുന്നവർക്കുവേണ്ടി അങ്ങു സൂക്ഷിച്ചിരിക്കുന്ന അങ്ങയുടെ നന്മ എത്ര വലുതാണ്. അങ്ങയിൽ ആശ്രയിക്കുന്നവർക്കു അങ്ങയുടെ നന്മകൾ സകലമരുഷ്യരും കാണേണ്ടതിനായി അങ്ങു നൽകുന്നു!
നമ്മുടെ കർത്താവും രക്ഷകനുമായവനിൽ ആനന്ദിക്കുക. നീതിമാന്മാരേ, ആനന്ദത്തോടെ ഉല്ലസിക്കുക. ഹൃദയ പരമാർത്ഥതയുള്ളവരേ, ആഹ്ലാദാനന്ദം മുഴക്കുവിൻ.
എൻറെ എല്ലാ ശത്രുക്കളുടെയും മുഖംമൂടി ഞാൻ നീക്കും. എന്നിലേക്കുള്ള വഴിയിൽ തടസ്സം ഉണ്ടാക്കുന്നവരെ ഞാൻ തുടച്ചുനീക്കും . ഒരിക്കൽകൂടി എൻറെ പരിശുദ്ധ മുഖം ഞാൻ വെളിപ്പെടുത്തും. നൈർമ്മല്യവും പരിശുദ്ധിയും സത്യസന്ധതയും കൊണ്ട് ഈ മരുഭൂമിയെ ഞാൻ ആവരണം ചെയ്യും. സ്നേഹവും സമാധാനവും നിങ്ങളോടൊപ്പം വസിക്കും. ഞാൻ നിങ്ങളോടൊപ്പം വസിക്കും എന്നും, നിങ്ങൾ എൻറെതായിരിക്കും എന്നും ഞാൻ പറഞ്ഞിട്ടില്ലയോ?
എൻറെ കുഞ്ഞേ, എൻറെ ആത്മാവ് അഹങ്കാരികളെ എതിർക്കുമെന്നും, ജ്ഞാനം വിനീതർക്കും ലളിതഹൃദയർക്കും നല്കപ്പെടുന്നെന്നും അവരെ ഓർമ്മിപ്പിക്കുക.
വരൂ…
29.03.1989 My Children Have Turned Their Backs To Me – Do No Evil And No Evil Will Befall You
( സ്വിറ്റ്സ്വർലണ്ടിൻറെ വടക്കു ഭാഗത്തുള്ള Courtetelle എന്ന സ്ഥലത്തു സംഘടിപ്പിച്ച യോഗത്തിനുവേണ്ടി നൽകപ്പെട്ട സന്ദേശം.)
സമാധാനം നിങ്ങളോടുകൂടെ.ഞാൻ കർത്താവാണ്; എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക. ഇന്ന് ഞാൻ എൻറെ ശുശ്രൂഷകയിലൂടെ നിങ്ങളോടു സംസാരിക്കാനെത്തുന്നു. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും, എപ്പോഴും ഞാൻ നിങ്ങളോടൊപ്പം ഉണ്ട്.
എന്നോടുള്ള നിങ്ങളുടെ സ്നേഹം അനുഭവിക്കുമ്പോൾ എൻറെ തിരുഹൃദയം ആനന്ദിക്കുന്നു. എൻറെ കുഞ്ഞാടുകളേ, നിങ്ങൾ എല്ലാവരെയും എൻറെ കരങ്ങൾക്കുള്ളിൽ ചേർത്തുപിടിച്ചു, ദുഷ്ടനിൽനിന്നു നിങ്ങളെ മറച്ചു സംരക്ഷിക്കണമെന്ന്, എപ്പോഴും ഞാൻ എത്രയധികമായി ആഗ്രഹിച്ചു!
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; നിത്യമായ സ്നേഹത്താൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; അസൂയവഹമായ ഒരു സ്നേഹത്താൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് നിങ്ങൾ സ്വർഗ്ഗത്തിൽ എത്തുമ്പോൾമാത്രമേ ഗ്രഹിക്കുകയുള്ളൂ.
എങ്കിലും, എൻറെ അഗാധമായ ഈ സ്നേഹത്തിൻറെ നടുവിലും എൻറെ മക്കളിൽ അനേകരും തങ്ങളുടെ പുറം എൻറെനേർക്കു തിരിച്ച് പോയിരിക്കുന്നു…. എൻറെ പീഡാനുഭവം അവർ മറന്നിരിക്കുന്നു. പരിണാമസിദ്ധാത്തിൻറെ പേരിൽ എൻറെ നാമം അവർക്ക് അർത്ഥശൂന്യമായിത്തീർന്നിരിക്കുന്നു.
അവർക്ക് വിഗ്രഹങ്ങളെ നൽകുക; അവരായിരിക്കും അവയെ ആരാധിക്കാൻ ആദ്യം ഓടിവരുന്നത്. എന്നാൽ, അവർക്കു പരിശുദ്ധമായിരിക്കുന്നത് നൽകുക; അവർ അതിനെ പരിഹസിക്കും.
നിങ്ങളുടെ പരിശുദ്ധനായവൻ സഹിക്കുന്നു; ഈ ഇരുണ്ട ലോകത്തിലെ അനുസരണമില്ലായ്മയും, അശുദ്ധിയും, അകൃത്യവും നിമിത്തം എൻറെ ശരീരം വികൃതമാക്കപ്പെട്ടിരിക്കുന്നു!
അല്ലയോ സൃഷ്ടികളേ! എൻറെ വേദനയാലുള്ള നിലവിളി മുഴുവൻ സ്വർഗ്ഗത്തെയും പ്രകമ്പനം കൊള്ളിക്കുന്നു; അതുകേട്ട് എൻറെ ദൂതന്മാർ ഭയന്ന് വീണ് സ്രാഷ്ടാംഗം പ്രണമിക്കുന്നു. എൻറെ പുത്രിമാരേ, പുത്രൻമാരേ, നിങ്ങൾ ഇനിയും എൻറെ നിലവിളി കേട്ടിട്ടില്ലേ? എൻറെ നിലവിളികൾ കേട്ട്, നിങ്ങളുടെ ബധിരത കണ്ട്, പിശാചുക്കൾപോലും സ്തംഭിച്ചുപോകുന്നു.
നിങ്ങളെ കാത്തിരുന്ന് എൻറെ കണ്ണുകളിൽനിന്നു രക്തകണ്ണീർ പകലും രാത്രിയും, മണിക്കൂറുകളായി അവിരാമം ഒഴുകുന്നു. എൻറെ ആത്മാവിനെ നിങ്ങൾ എന്നേക്കുമായി തിരസ്ക്കരിച്ചു കളഞ്ഞോ?
നിങ്ങൾക്കു വിശ്രമമേകുവാൻ ഒരു പച്ചപുൽത്തകിടി പോലുമില്ലാത്ത, നിങ്ങൾക്ക് ഉമേഷം നൽകുവാൻ ഒരു നീരുറവ പോലുമില്ലാത്ത ഈ നാശകരമായ മരുഭൂമിയിൽ എൻറെ നിലവിളി പ്രതിധ്വനിക്കുന്നു.
ഉന്നതങ്ങളിലെ എൻറെ സിംഹാസനത്തിൽനിന്നു ഞാൻ എൻറെ പഴയ മേച്ചിൽപ്പുറങ്ങളിലേക്ക് വരുമ്പോൾ കാണുന്നത് അവ അവഗണിക്കപ്പെട്ടും ഫലശൂന്യമായി ഉപേക്ഷിക്കപ്പെട്ട നിലയിലും കിടക്കുന്നതാണ്. എൻറെ സ്വന്തം കൈകൾക്കൊണ്ട് വലിയ സ്നേഹത്തോടെ ഞാൻ നട്ടുവളർത്തിയ പുഷ്പങ്ങൾ ഓരോന്നായി നശിച്ചുകൊണ്ടിരിക്കുന്നു. എൻറെ പുഷ്പ തടങ്ങൾ ഉപേക്ഷിക്കപ്പെട്ട് വരണ്ട നിലയിൽ കിടക്കുന്നു. എൻറെ കിണറുകൾ ഇപ്പോൾ ശൂന്യമായി, പൊടിനിറഞ്ഞ ഇരുണ്ടകുഴികളായി മാറിയിരിക്കുന്നു. അണലിസർപ്പങ്ങൾ അവയിൽ പാർക്കുന്നു. എൻറെ കാവൽക്കാർ എവിടെപ്പോയി? എന്തുകൊണ്ടാണ് അവർ എൻറെ പൂന്തോട്ടത്തെ അവഗണിച്ചത്? ഞാൻ മടങ്ങി വരുമ്പോൾ ഒരു പുഷ്പമെങ്കിലും ഞാൻ കണ്ടെത്തുമോ?
സ്നേഹരാഹിത്യവും, വിശ്വാസരാഹിത്യവും, സമാധാനരാഹിത്യവും നിമിത്തം എൻറെ ആത്മാവ് തകർന്നിരിക്കുന്നു. എൻറെ തിരുഹൃദയത്തിൻറെ മക്കളേ, ഈ മരുഭൂമിയിൽ എൻറെ നിലവിളി കേൾക്കുക. എൻറെ സ്വരം തിരിച്ചറിയുക; കുറഞ്ഞപക്ഷം കാലത്തിൻറെ അടയാളങ്ങളെ തിരിച്ചറിയുക! എന്നോടു രമ്യതപ്പെട്ടിട്ടില്ലാത്തവർ വന്ന് ഇപ്പോൾ എന്നോട് രമ്യതപ്പെടുക. നിങ്ങളുടെ അകൃത്യങ്ങൾ നിങ്ങളെ എന്നിൽനിന്ന് അകറ്റിക്കൊണ്ട് , മുഴുവൻ നിത്യതയെത്തന്നെയും കീറിമുറിച്ചിരിക്കുന്നു.
തിന്മ ചെയ്യരുത്; തിന്മ നിങ്ങൾക്കു സംഭവിക്കുകയില്ല. പരസ്പരം നന്മ ചെയ്യുവിൻ; പരസ്പരം സ്നേഹിക്കുവിൻ. നിങ്ങളുടെ ശത്രുക്കളോടു ക്ഷമിക്കുവിൻ. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന എൻറെ വചനങ്ങൾ ഞാൻ വീണ്ടും ആവർത്തിക്കുകയാണ്. എന്നാൽ, നിങ്ങളിൽ എത്രപേർ അവ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നുണ്ട്?
ഹൃദയപൂർവ്വം പ്രാർത്ഥിക്കുക. എനിക്കു സ്നേഹം വേണം. നിങ്ങളുടെ ഹൃദയത്തിൽനിന്നു വരുന്ന പ്രാർത്ഥനകളാൽ എന്നെ അലങ്കരിക്കാൻ വരൂ. സ്നേഹത്തിൻറെ അഗാധസമുദ്രമായ എൻറെ ഹൃദയത്തിൽനിന്ന് കോരിയെടുത്ത് നിങ്ങളുടെ ഹൃദയം നിറയ്ക്കുവിൻ.
ഞാൻ വളരെ ഗൗരവത്തോടെ പറയുന്നു: മണിക്കൂറുകൾ അതിവേഗം പാഞ്ഞുകൊണ്ടിരിക്കുന്നു; പ്രിയപ്പെട്ടവരേ, എൻറെ അടുക്കലേക്കു മടങ്ങിവരുവിൻ.
സമാധാനം! സമാധാനം! സമാധാനം! എല്ലാ ജനതകളോടും സമാധാനത്തിനുവേണ്ടി വിളിച്ചുപറയുവിൻ; ഐക്യപ്പെടുന്നതിന് സമാധാനം; സ്നേഹിക്കുന്നതിന് സമാധാനം; എന്നെ മഹത്ത്വപ്പെടുത്തുന്നതിന് സമാധാനം.
എൻറെ പ്രവാചകർ കണ്ട ഓരോ ദർശനവും സത്യമായി സംഭവിക്കും; എന്തെന്നാൽ, ഞാൻ പ്രസ്താവിക്കുന്നത് ഞാൻ നിറവേറ്റും.
എൻറെ പ്രിയപ്പെട്ടവരേ, എൻറെ പത്രോസിനായി (മാർപ്പാച്ചയ്ക്കുവേണ്ടി ) പ്രാർത്ഥിക്കുക. പാത്രിയാർക്കീസിനുവേണ്ടി പ്രാർത്ഥിക്കുക. എൻറെ പുരോഹിതന്മാർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.
(പുരോഹിതന്മാർ എന്നു പറഞ്ഞപ്പോൾ യേശുവിൻറെ തിരുഹൃദയം ഒരു പ്രത്യേകമായ സ്നേഹത്താൽ ത്രസിച്ചു. അതോടെ ഒരു വലിയവേദനയും അവിടുത്തെ തിരുഹൃദയത്തിനുണ്ടായി. യേശുവിൻറെ വേദന എൻറെ ഹൃദയത്തെയും തുളച്ചു. എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി.)
ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ എൻറെ ആട്ടിൻപറ്റവും ഒന്നായിത്തീരട്ടെ. ഞാൻ മടങ്ങി വരുന്നതുവരെ എൻറെ കുഞ്ഞാടുകൾ ഒറ്റ തൊഴുത്തിലേക്കു മടങ്ങിവരുന്നതിനുവേണ്ടി പ്രാർത്ഥിക്കുവിൻ.
നിങ്ങൾ എൻറെ സ്വരം കേട്ട് അനുസരിച്ചിരുന്നെങ്കിൽ! ഇപ്പോൾ നിങ്ങൾ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ചൊല്ലാമോ? ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നു ….ഞാൻ നിങ്ങളോടു വാഗ്ദാനം ചെയ്യുന്നു, എൻറെ രാജ്യം വരും; എൻറെ ഇഷ്ടം സ്വർഗ്ഗത്തിലെ ഭൂമിയിലും നടപ്പാകും. മക്കളേ, സമാധാനത്തിൽ ഫലം പുറപ്പെടുവിക്കുവിൻ. നിങ്ങൾ എല്ലാവരെയും കർത്താവായ ഞാൻ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
(യോഗത്തിനുവേണ്ടി നമ്മുടെ പരിശുദ്ധ മാതാവു നൽകിയ സന്ദേശം)
പ്രിയപ്പെട്ടവരേ, യേശുവിനെ ആശ്വസിപ്പിക്കുവിൻ; യേശുവിനെ സമാശ്വസിപ്പിക്കുവിൻ. പരസ്പരം സമാധാനത്തിൽ വർത്തിക്കുവിൻ. പരസ്പരം സ്നേഹിക്കുവിൻ. ദൈവത്തോടു വിശ്വസ്തരായിരിക്കുവിൻ. നിങ്ങളെത്തന്നെ പൂർണ്ണമായി ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ട് സമർപ്പിക്കുക; നിങ്ങൾ സമർപ്പിക്കുന്നത് സ്നേഹത്തിനുതന്നെയാണ്; അതുവഴി അവിടുന്ന് നിങ്ങളെ സ്നേഹവും സമാധാനവുംകൊണ്ട് പോഷിപ്പിക്കും.
കർത്താവും ഞാനും നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഈ ഹാളിലുള്ള എല്ലാ ആത്മീയ വസ്തുക്കളെയും കർത്താവും ഞാനും ആശീർവ്വദിക്കുന്നു.
മകളേ, എൻറെ സമാധാനം സ്വീകരിക്കുക. സ്നേഹത്തിൻറെ കരങ്ങളിലേക്ക് നിന്നെത്തന്നെ സമർപ്പിക്കുവിൻ; സ്നേഹം നിന്നെ എപ്പോഴും നയിക്കും. ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ അനുഗ്രഹങ്ങൾ സ്വീകരിക്കുക.
01.04.1989 Desire the Father
യേശുവേ?
ഇതു ഞാനാണ്. സ്നേഹം നിന്നെ നയിക്കട്ടെ. ബുദ്ധിമാന്മാരുടെ അഭിപ്രായങ്ങൾ കേൾക്കരുത്; അവർ ഞാൻ ഭൂമിയിൽ മനുഷ്യനായി ജീവിച്ചിരുന്ന കാലത്തിലെ നിയ്മജ്ഞരെപ്പോലെയാണ്. സ്നേഹത്തിനായി സ്നേഹപൂർവ്വം സുവിശേഷം പ്രഘോഷിക്കുക. എല്ലാവരും എൻറെ അനന്തമായ സ്നേഹം രുചിച്ചറിയട്ടെ.
കർത്താവേ, ഞാൻ അങ്ങയെ തീക്ഷ്ണമായി ആഗ്രഹിക്കുന്നു.
കുഞ്ഞേ, “കർത്താവേ, ഞാൻ അങ്ങയെ തീക്ഷ്ണമായി ആഗ്രഹിക്കുന്നു” എന്ന് നീ പറയുന്നത് കേട്ട് അനുഭവിച്ചറിയുന്നതിൽ എൻറെ തിരുഹൃദയം സന്തോഷിക്കുന്നു. ഇങ്ങനെ പറയുന്നത് ദൈവഭക്തിയുടെ ഫലമാണ്.
എൻറെ പ്രതിബിംബമായിത്തീരുക; എൻറെ ഒരു പകർപ്പായിത്തീരുക. പിതാവിനെ തീക്ഷ്ണമായി ആഗ്രഹിക്കുക. ഞാൻ ഭൂമിയിൽ ആയിരുന്നപ്പോൾ പിതാവിനെ തീക്ഷ്ണമായി ആഗ്രഹിച്ചിരുന്നു. ഞാൻ ഇടവിടാതെ പ്രാർത്ഥിച്ചു. സ്നേഹത്തിൻറെ ഐക്യത്തിൽ എൻറെ പിതാവിനോടൊപ്പം സ്ഥിരമായ ബന്ധത്തിലായിരിക്കണമെന്ന് ഞാൻ തീക്ഷ്ണമായി ആഗ്രഹിച്ചു.
ശിഷ്യയേ, ജ്ഞാനത്താൽ നിന്നെ വളർത്തിയെടുത്ത നിൻറെ ഗുരുവാണ് ഞാൻ. അതിനാൽ എന്നെ ആനന്ദിപ്പിക്കുക; എന്നോടു സ്ഥിരമായ ബന്ധത്തിലായിരിക്കുക. എനിക്ക് പ്രഥമസ്ഥാനം നൽകുക; എപ്പോഴും എന്നെ ആഗ്രഹിക്കുക. ഞാൻ നിനക്കു നൽകിയിരിക്കുന്ന ഈ വിധത്തിൽ എന്നെ കാണുമ്പോൾ സന്തോഷിക്കുക. എന്നോടു ചേർന്നുനിൽക്കുക. നിന്നിൽനിന്നു ഞാൻ ആഗ്രഹിക്കുന്നത് സ്നേഹം മാത്രമാണ്.
കർത്താവേ, നരകത്തിലേക്കു പോകുന്ന വ്യക്തികളോട് എനിക്കു ദയ തോന്നുന്നു. എന്തായലും, അവർ ഞങ്ങളെപ്പോലെതന്നെ ആയിരുന്നല്ലോ ഈ ഭൂമിയിൽ. അവരെ നരകത്തിൽനിന്നു പുറത്തുകൊണ്ടുവരാൻ ഒരു മാർഗ്ഗമുണ്ടായിരുന്നെങ്കിൽ….
നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാൻ അവർക്കു നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ, എൻറെ യാചനകളും സ്നേഹം നിറഞ്ഞ വിളികളും ഉണ്ടായിട്ടും അവർ തിന്മയെ തിരഞ്ഞെടുത്തു.
എങ്കിലും കർത്താവേ, ഇനി ഒരവസരം കൂടി ഉണ്ടായിരിക്കാമായിരുന്നില്ലേ?
കുഞ്ഞേ, അവർ എന്നെ പൂർണ്ണമായി തിരസ്കരിച്ചത് നീ മനസ്സിലാക്കുന്നില്ല. അവരുടെ അവസാന നിമിഷം വരെ ഞാൻ അവരെ സ്നേഹിച്ചു. സാത്താനാൽ നയിക്കപ്പെട്ട അവർ അവനെ പിന്തുടരാൻ തീരുമാനിച്ചു. അവരുടെ മരണത്തിന് ശേഷവും ഞാൻ അവരുടെ മുമ്പിൽ നിന്നിരുന്നു. എങ്കിലും അല്പംപോലും മടികൂടാതെ അവർ സ്വമനസ്സാൽ സാത്താനെ പിന്തുടർന്നു. അത് അവരുടെ പൂർണ്ണമായ, സ്വതന്ത്രമായ തിരഞ്ഞെടുപ്പായിരുന്നു; അവർ നരകത്തെ എന്നേക്കുമായി തിരഞ്ഞെടുത്തു.
കർത്താവേ, ഞാൻ എപ്പോഴും അങ്ങയുടെ അഭീഷ്ടം പ്രവർത്തിക്കട്ടെ!
വാസുലാ, ഒരിക്കലും എൻറെ കരം വിടരുത്. എന്നന്നേക്കുമായി നമ്മൾ, നമുക്ക്. സ്നേഹത്തിൻറെ ഓരോ കണികയും ഉപയോഗിക്കപ്പെടുന്നു. നിത്യനാശത്തിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കുന്നവരെ രക്ഷിക്കാൻ എനിക്ക് സ്നേഹം ആവശ്യമാണ്. വരൂ.
02.04.1989 My Prophets are part of My Body too
കർത്താവേ?
ഇതു ഞാനാണ്. ശിശുസഹജമായ വിശ്വാസത്തോടെ എന്നെ നോക്കുക; എൻറെ സഭയെ അലങ്കരിക്കുക.
കർത്താവേ, ഈ കാലഘട്ടത്തിലെ പ്രവാചകന്മാരെയും അങ്ങയുടെ വചനത്തെയും സ്വീകരിക്കാൻ എന്തുകൊണ്ടാണ് ചിലർക്ക് ഇത്രയധികം ബുദ്ധിമുട്ട്?
എൻറെ ആടുകൾ എൻറെ സ്വരം തിരിച്ചറിയുമെന്ന് ഞാൻ വളരെ ഗൗരവത്തോടെ നിന്നോടു പറയുന്നു.
അങ്ങയുടെ ഈ സന്ദേശം സ്വീകരിച്ച വലിയ പാപികളിൽ സംഭവിച്ച മാനസാന്തരങ്ങളും സൗഖ്യങ്ങളും അവിശ്വാസികളോടു പറഞ്ഞ് തെളിയിച്ചാലും അവർക്ക് ബോദ്ധ്യം വരുന്നില്ല.
എൻറെ വാസുലാ, അവരുടെ കൺമുമ്പിൽ ആരെങ്കിലും മരിച്ചവരിൽനിന്ന് ഉയിർത്താലും അവർ വിശ്വസിക്കുകയില്ല…. ഇവരെക്കുറിച്ച് ഏശയ്യാ പ്രവാചകൻ പറഞ്ഞത് ഇന്നും നിലനിൽക്കുന്നു: നിങ്ങൾ വീണ്ടും വീണ്ടും കേൾക്കും, എന്നാൽ മനസ്സിലാക്കുകയില്ല. നിങ്ങൾ വീണ്ടും വീണ്ടും കാണും, എന്നാൽ ഗ്രഹിക്കുകയില്ല. എന്തെന്നാൽ, അവർ കണ്ണുകൊണ്ട് കാണാതിരിക്കാനും, ചെവികൾകൊണ്ട് കേൾക്കാതിരിക്കാനും, ഹൃദയംകൊണ്ട് മനസ്സിലാക്കാതിരിക്കാനും , അവർ മാനസാന്തരപ്പെട്ട് ഞാൻ അവരെ സൗഖ്യപ്പെടുത്താതിരിക്കാനും ഈ ജനം തങ്ങളുടെ ഹൃദയം കഠിനമാക്കിയിരിക്കുന്നു; അവരുടെ കാതുകൾ മന്ദീഭവിച്ചിരിക്കുന്നു; അവർ തങ്ങളുടെ കണ്ണുകൾ അടച്ചിരിക്കുന്നു.
എൻറെ പ്രവാചകന്മാർ എൻറെ ശരീരമായ സഭയുടെ ഭാഗമാണെന്ന് പലരും മറന്നുപോകുന്നു. നിങ്ങൾ എല്ലാവരും ചേർന്ന് ഐക്യത്തിൽ സഭ വളരേണ്ടതിന് ഞാൻ നിങ്ങൾ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം കൃപകൾ നല്കിയിരിക്കുന്നു.
പ്രിയപ്പെട്ട കുഞ്ഞേ, ഞാൻ ചിലേർക്ക് അപ്പസ്തോലന്മാരാകാനും, ചിലർക്കു പുരോഹിതരാകാനും, ചിലർക്ക് അദ്ധ്യാപകരാകാനും, കലഹത്തിൻറെ നാളുകളിൽ മറ്റു ചിലർക്ക് പ്രവാചകന്മാരാകാനും വരം നൽകിയിരിക്കുന്നു. പിന്നെ, എന്തിന് എൻറെ പ്രവാചകന്മാരെ കണ്ട് അവർ ആശ്ചര്യപ്പെടുകയും, അവരെ തിരസ്ക്കരിക്കുകയും ചെയ്യുന്നു? ഒരു അവയവം മുറിച്ചുമാറ്റപ്പെട്ടിരിക്കുമ്പോൾ എൻറെ ശരീരമായ സഭ എങ്ങനെ ശരിയായി പ്രവർത്തിക്കും?
ഞാൻ ക്ഷീണിച്ചിരിക്കുന്നു. എൻറെ ശരീരമായ സഭ നിരന്തരം മുറിക്കപ്പെടുകയും കീറപ്പെടുകയും ചെയ്യപ്പെടുന്നു.
പുഷ്പമേ, നിന്നെ പീഡിപ്പിക്കുന്നവരെ സ്നേഹപൂർവ്വം സ്വീകരിക്കുക. അവരെ കുറ്റം വിധിക്കരുത്. എൻറെ പ്രവാചകന്മാർ എപ്പോഴും പീഡിപ്പിക്കപ്പെടും, കുറ്റപ്പെടുത്തപ്പെടും, ചാട്ടവാർകൊണ്ട് അടിക്കപ്പെടും, അടിച്ചമർത്തപ്പെടും, ഒരു പട്ടണത്തിൽ നിന്ന് മറ്റൊന്നിലേക്ക് പിന്തുടരപ്പെടും, അവഹേളിക്കപ്പെടും, ക്രൂശിക്കപ്പെടും. അങ്ങനെ ഈ ഭൂമിയിൽ ചൊരിയപ്പെട്ട എല്ലാ വിശുദ്ധരുടെയും രക്തത്തിൻറെ ഉത്തരവാദിത്തം ഈ തലമുറയിൽ വന്നുഭവിക്കും. തിരുലിഖിതങ്ങൾ ഒരിക്കലും വ്യാജം പറയുകയില്ല. ഞാനാണ് വചനം.
എൻറെ കുഞ്ഞേ, ശുദ്ധീകരണസ്ഥലത്തുള്ളവർക്കുവേണ്ടി പരിഹാരം ചെയ്യാൻ ഞാൻ നിന്നെ രൂപപ്പെടുത്തിയിരിക്കുന്നു. പുഷ്പമേ, പ്രാർത്ഥിക്കുക. പ്രാർത്ഥനകൾ ശുദ്ധീകരണസ്ഥലത്തുള്ളവരുടെമേൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നീ അറിയുന്നില്ല. അവരുടെ അഗ്നിയെ പ്രാർത്ഥനകൾകൊണ്ട് അണച്ചുകളയൂ. വരൂ, അവർക്കുവേണ്ടി പരിഹാരം ചെയ്യുക.
05.04.1989 Let My Word be your lamp. Take Shelter in Our Hearts
എൻറെ യേശുവേ?
ഇതു ഞാനാണ്. നിൻറെ ഇഷ്ടം എനിക്കു സമർപ്പിച്ചുകൊണ്ട് നീ എൻറെ അടുക്കൽവരുന്ന ഈ നിമിഷങ്ങളിൽ ഞാൻ എത്രമാത്രം സന്തോഷിക്കുന്നു! എന്നോടൊപ്പം നിലകൊള്ളുക; എൻറെ മക്കൾക്കുള്ള സന്ദേശം ഞാൻ എഴുതാം.
( 1989 ഏപ്രിൽ 21 നുള്ള യോഗത്തിനുവേണ്ടിയുള്ള സന്ദേശം യേശു എഴുതും.)
(യോഗത്തിൽ എഫേസോസുകാർക്കുള്ള ലേഖനം 4:17-32; 5:1-20 തിരുവചനങ്ങൾ വായിക്കാൻ യേശു എന്നോട് ആവശ്യപ്പെട്ടു.)
സമാധാനം നിങ്ങളോടുകൂടെ. ഞാൻ കർത്താവാണ്. ഞാനാണ് വചനം; ഞാൻ നിങ്ങളുടെ ഇടയിൽ ഉണ്ട്. എൻറെ കുഞ്ഞുമക്കളേ, എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക. നിങ്ങൾ എല്ലാവരും ഇവിടെ ഒന്നായി സമ്മേളിച്ചിരിക്കുന്നതിൽ എൻറെ തിരുഹൃദയം സന്തോഷിക്കുന്നു.
( ഇവിടെ യേശു ഉദ്ദേശിച്ചത്, എല്ലാ ക്രിസ്ത്യാനികളെയുമാണ്, റോമൻ കത്തോലിക്കർ, പ്രൊട്ടെസ്റ്റൻറുകാർ, ഓർത്തഡോക്സുകർ.)
പരിശുദ്ധിയുടെ പാതയിൽ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തണമെന്ന് ഞാൻ ഉദ്ദേശിക്കുന്നു. എൻറെ പാതയിലേക്ക് ഇനിയും പ്രവേശിച്ചിട്ടില്ലാത്തവരെ ഞാൻ ഉപേക്ഷിക്കുകയില്ല. ഞാൻ തിരികെച്ചെന്ന് അവരെ അന്വേഷിക്കും. ഞാൻ നിങ്ങൾ ഓരോരുത്തരെയും പിടിച്ച്, നീതിയുടെയും പരിശുദ്ധിയുടെയും എൻറെ പാത നിങ്ങൾക്ക് ഞാൻ കാണിച്ചുതരും. ഞാൻ നിങ്ങളെ പൊക്കിയെടുത്ത് സംവഹിക്കും. ഒരു വത്സലപിതാവിനെപ്പോലെ ഞാൻ നിങ്ങളെ വളർത്തുകയും, എൻറെ പ്രമാണങ്ങൾ നിങ്ങളെ പഠിപ്പിക്കുകയും ചെയ്യും. സ്നേഹത്തിൻറെ എൻറെ ആത്മാവിനെ നിങ്ങൾക്കു നൽകിക്കൊണ്ട് ഞാൻ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തും.
നിങ്ങൾ എന്നെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാനും, ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കാനും സ്നേഹത്തിൻറെ ഗുരുവായ ഞാൻ നിങ്ങളെ പഠിപ്പിക്കും. ഇതായിരിക്കും എന്നിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി.
എങ്ങനെയാണ് തനിയെ നടക്കുന്നതെന്ന് അറിയാത്ത കുഞ്ഞുകുട്ടികളെപ്പോലെയാണ് ഞാൻ നിങ്ങളെ കരുതുന്നത്. എൻറെ ഇരു കരങ്ങളും ഞാൻ നിങ്ങൾക്കു നീട്ടിനൽകും; നിങ്ങളുടെ കുഞ്ഞുകരങ്ങൾ എൻറെ കരങ്ങളിൽ നിങ്ങൾ വയ്ക്കും; അങ്ങനെ നമ്മൾ ഒരുമിച്ച്, നിങ്ങളും ഞാനും ഏതാനും ചുവടുകൾ മുന്നോട്ട് വയ്ക്കും….
ഇപ്പോൾ ഞാൻ എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?
(യേശു വളരെ സന്തോഷിക്കുന്നതായി കണ്ടു.)
നിങ്ങൾ നിങ്ങളെത്തന്നെ പൂർണ്ണമായും എനിക്കു തുറന്നു തരാൻ തയ്യാറാവുകയാണെങ്കിൽ, ഞാൻ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും, നിങ്ങളുടെ ദേഹിയെ അലങ്കരിച്ച് പരിപൂർണ്ണമാക്കുകയും ചെയ്യും.
എൻറെ പ്രമാണങ്ങൾ നിങ്ങളെ പഠിപ്പിക്കാൻ എന്നെ അനുവദിക്കുക. എങ്ങനെയാണ് എൻറെ പ്രമാണങ്ങൾ പാലിക്കേണ്ടതെന്ന് ഞാൻ നിങ്ങളെ പഠിപ്പിച്ചുതരും. എന്നിൽനിന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സദ്ഗുണങ്ങളുടെ കവാടം ഞാൻ തുറന്നുതരും. അതെ, ഞാൻ തന്നെ, എൻറെ സ്വന്തം കൈകൾക്കൊണ്ട്, എൻറെ ഫലങ്ങൾ നിങ്ങളുടെ വായിൽ വച്ചുതരും. എന്നോട് ഒട്ടിച്ചേർന്ന് നിൽക്കുക; ഉഗ്രമായ ക്രോധം അഴിച്ചുവിട്ടിരിക്കുന്ന ഇടങ്ങളിൽ, ഈ ക്ലേശകരമായ സമയത്ത് ഞാൻ നിങ്ങളെ രക്ഷിക്കും. ഈ സമയത്ത് ഇടം വലം തിരിച്ചറിയാനാവതെ അനേകർ ആശയക്കുഴപ്പത്തിൽ നിപതിക്കും.
ഇന്ന് മുമ്പത്തേക്കാൾ അധികമായി ദുഷ്ടനും പിശാചുക്കളും നിങ്ങളെ എല്ലാവരെയും വഞ്ചിക്കുവാൻ ശ്രമിച്ചുകൊണ്ട്, നിങ്ങൾക്കുവേണ്ടി കെണികൾ ഒരുക്കിക്കൊണ്ട്, ഈ ഭൂമിയുടെ ഓരോ മൂലയിലും ചുറ്റിസഞ്ചരിക്കുന്നു. ഇക്കാരണത്താലാണ് ഇടവിടാതെ പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്.
നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താൻ എൻറെ ശത്രുവിനെ അനുവദിക്കരുത്. ഈ ദിവസങ്ങളിൽ ജാഗ്രതയോടെ വർത്തിക്കുക. നിങ്ങളുടെ ഉള്ളിൽ ഒരു ശുന്യമായ ഇടവും കണ്ടെത്താൻ അവനെ അനുവദിക്കരുത്; അതിനാൽ എൻറെ വചനത്താലും, എൻറെ സ്നേഹത്താലും, എൻറെ സമാധാനത്താലും, എൻറെ നന്മകളാലും നിങ്ങളെത്തന്നെ നിറയ്ക്കുവിൻ. ചെറിയ വെള്ള ഓസ്തിയിൽ എന്നെ സ്വീകരിക്കാൻ പരിശുദ്ധ കുർബാനയിൽ സജീവമായി പങ്കുചേരുക; അതുവഴി നിങ്ങൾ പ്രലോഭനങ്ങൾക്കു കീഴ്പ്പെടുകയില്ല.
ഇടവിടാതെ പ്രാർത്ഥിക്കുവിൻ. നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങൾക്ക് അറിയാവുന്നതിനെക്കാൾ കൂടുതലായി, നിങ്ങൾ അവ എന്നോട് ചോദിക്കുന്നതിനു മുമ്പുതന്നെ, ഞാൻ അവ അറിയുന്നു. നിങ്ങളുടെ ഹൃദയം ഞാൻ അറിയുന്നു. സാദ്ധ്യമായ ഓരോ അവസരങ്ങളിലും എന്നെ അഭിമുഖീകരിച്ച്, പ്രാർത്ഥിക്കുക; ഈ ഭൂമിയിലെ പ്രാർത്ഥനയുടെ കുറവ് പരിഹരിക്കുവാൻ പ്രാർത്ഥിക്കുക.
നിങ്ങൾക്കുചുറ്റും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ തിന്മകളിൽനിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് നിങ്ങളുടെ പ്രാർത്ഥനകൾ നിങ്ങളുടെ പടച്ചട്ടയാകട്ടെ; സ്നേഹത്താൽ പിശാചിനെ നിരായുധനാക്കുവിൻ; സ്നേഹമായിരിക്കട്ടെ നിങ്ങളുടെ ആയുധം; എല്ലാവർക്കും കാണേണ്ടതിന് സമാധാനം നിങ്ങളുടെ നെറ്റിത്തടത്തിൽ എഴുതപ്പെടട്ടെ. (എല്ലാവരോടും സമാധാനത്തിൽ വർത്തിക്കുവിൻ).
നിങ്ങളുടെ ശരീരത്തിലെ ഓരോ അവയവത്തെയും എൻറെ പക്ഷത്തുനിന്നു യുദ്ധം ചെയ്യുന്ന ആയുധമാക്കി മാറ്റണം. അപ്പോൾ പാപം നിങ്ങളുടെമേൽ ഒരിക്കലും ആധിപത്യം പുലർത്തുകയില്ല.
(റോമ 6:34)
എൻറെ വചനം നിങ്ങളുടെ വിളക്കായിരിക്കട്ടെ. മനുഷ്യരുടെ ഹൃദയങ്ങളെ നേടുന്നതിനും, അവരെ മാനസാന്തരപ്പെടുത്തുന്നതിനുമായി , സ്നേഹത്തിൻറെയും സമാധാനത്തിൻറെയുമായ എൻറെ സന്ദേശം, ലോകത്തിൻറെ ഓരോ മൂലയിലേക്കും വ്യാപിപ്പിക്കുക.
എന്നെ ഇതുവരെ അറിഞ്ഞിട്ടില്ലാത്തവർ വന്ന്, എൻറെ തിരുഹൃദയം, സ്നേഹം ജ്വലിക്കുന്ന എത്രവലിയ ചൂളയാണെന്ന് അറിയട്ടെ. സ്നേഹജ്വാലയാൽ കത്തുന്ന എൻറെ തിരുഹൃദയം അവർ വന്ന് അനുഭവിച്ചറിയട്ടെ. നിങ്ങൾ അങ്ങനെ എന്നെ സമീപിക്കുമ്പോൾ, നിങ്ങളുടെ ഹൃദയം സ്നേഹക്കുറവാൽ കഠിനവും വരണ്ടതുമായിരുന്നാലും, എൻറെ സ്നേഹജ്വാലയാൽ ഞാൻ അതിനെ ആകർഷിച്ച്, അതിനെ ഒരു ജീവനുള്ള ഒരു വിളക്കാക്കി മാറ്റും.
പ്രിയപ്പെട്ടവരേ, എൻറെ ആത്മാവാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നവരേ, നിങ്ങളിൽ ചിലർ ഇപ്പോഴും എന്നെ എതിർക്കുന്നത് കണ്ടിട്ട് എൻറെ ഹൃദയം വളരെ വേദനിക്കുന്നു….
ഞാൻ എപ്പോഴെങ്കിലും അവിശ്വസ്തനായിട്ടുണ്ടെന്ന് അറിയപ്പെട്ടിട്ടുണ്ടോ? നിങ്ങളെ ഒരിക്കലും തള്ളിക്കളയാത്ത, ദുരിതകാലങ്ങളിൽ നിങ്ങളെ ഒരിക്കലും പരിത്യജിക്കാത്ത, എപ്പോഴും വിശ്വസ്തനായവനാണ് ഞാൻ. ഞാൻ നിങ്ങളെ ഒരിക്കലും പരിത്യജിച്ചിട്ടില്ല. ഒരു യുവാവ് തൻറെ പ്രിയതമയെ പിന്തുടരുന്നതുപോലെ ഞാൻ നിങ്ങളെ പിന്തുടരും. എന്തെന്നാൽ, വലിയ സ്നേഹത്തോടെ ഉന്നതത്തിൽനിന്നു നിങ്ങളെ നോക്കുന്ന നിങ്ങളുടെ വിശ്വസ്തനായ ദൈവമാണ് ഞാൻ. നിങ്ങൾ എൻറെ അടുക്കൽ വന്ന്, നിങ്ങളുടെ സഹനങ്ങൾ എനിക്ക് സ്നേഹപൂർവ്വം സമർപ്പിക്കുക. ഞാനും നിങ്ങളും, നിങ്ങളും ഞാനും ഒന്നുചേർന്ന് ആ സഹനങ്ങളെ പങ്കുവയ്ക്കും.
എൻറെ പുത്രിമാരേ, പുത്രൻമാരേ, നമുക്ക് ഒരുമിച്ച്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന പ്രാർത്ഥിക്കാമോ? പ്രാർത്ഥിക്കുന്നതിനുമുമ്പ്, നിങ്ങളെത്തന്നെ ശാന്തരാക്കി, ഹൃദയത്തിൽനിന്ന് സാവധാനം പ്രാർത്ഥിക്കുക. നിങ്ങൾ എന്താണ് പറയുന്നതെന്ന് ധ്യാനിച്ചുകൊണ്ടുള്ള നിങ്ങളുടെ പ്രാർത്ഥന പിതാവിൻറെ സന്നിധിയിൽ എത്തട്ടെ. ഞാൻ നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു…. എൻറെ രാജ്യം വരും; എൻറെ ഇഷ്ടം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും നിറവറും.
ഇപ്പോഴുള്ള അന്ധകാരത്തിനുപകരം ഞാൻ പ്രകാശം വരുത്തും. ദുഷ്ടതയ്ക്കു പകരമായി ഞാൻ സ്നേഹം കൊണ്ടുവരും; ഈ ആലസ്യത്തിനുപകരമായി നിങ്ങളുടെ ചുവടുകളെ നയിക്കാനുള്ള ഉജ്ജ്വലപ്രകാശം ഞാൻ സ്ഥാപിക്കും.
ഞാൻ നിങ്ങളെ നിരാശരാക്കുകയില്ല. എൻറെ സ്നേഹവാത്സല്യത്താൽ ഞാൻ നിങ്ങളുടെ വൃണങ്ങളെ സൗഖ്യമാക്കുകയും, നിങ്ങളുടെ മലിനതകളെ ശുദ്ധമാക്കുകയും ചെയ്യും. അതിനാൽ, എൻറെ അടുക്കൽ വന്ന് എന്നെ സ്നേഹിക്കുവിൻ. നിങ്ങളുടെ സ്നേഹം എൻറെ നീതിയുടെ ജ്വാലയെ ശമിപ്പിക്കട്ടെ. നിങ്ങളുടെ ഹൃദയത്തിൽനിന്നുള്ള നിങ്ങളുടെ പ്രാർത്ഥനകൾ എൻറെ മുറിവുകൾക്ക് ആശ്വസമേകട്ടെ. നിങ്ങളുടെ പ്രാർത്ഥനകൾ കുന്തിരിക്കധൂപംപോലെ സ്വർഗ്ഗത്തിലേക്ക് ഉയർന്ന് എന്നെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യട്ടെ.
രാത്രിയിൽ വന്ന് എൻറെ മുന്തിരിത്തോട്ടം നശിപ്പിച്ച് മുന്തിരിപ്പഴം നൽകാതിരിക്കാൻ ശ്രമിക്കുന്നവരുടെ തെറ്റുകൾക്കു പരിഹാരം ചെയ്യുക. നന്മ ചെയ്യുക; തിന്മ ചെയ്യുന്നത് അവസാനിപ്പിക്കുക. നിങ്ങൾ എന്തുചെയ്താലും അത് എൻറെ മഹത്ത്വത്തിനായി ചെയ്യുവിൻ.
പ്രിയപ്പെട്ടവരേ, വരൂ; എന്നോടൊപ്പം എൻറെ കുരിശ് വഹിക്കാൻ പങ്കുചേരുക. സ്നേഹത്തിനും സമാധാനത്തിനും ഐക്യത്തിനുംവേണ്ടി എൻറെ കുരിശ് നിലവിളിക്കുന്നു. നമ്മൾ ഒന്നിച്ച് എൻറെ കുരിശ് വഹിക്കും; നിങ്ങളും ഞാനും; ഞാനും നിങ്ങളും, സ്നേഹത്തിൽ ഐക്യപ്പെട്ട് എൻറെ കുരിശ് വഹിക്കും. കർത്താവായ യേശുക്രിസ്തുവായ ഞാൻ നിങ്ങൾ എല്ലാവർക്കും എൻറെ അനുഗ്രഹങ്ങൾ നൽകുന്നു. ഐക്യപ്പെട്ട് ഒന്നായിത്തീരുവിൻ.
( പിന്നീട് )
പുഷ്പമേ, എൻറെ സമാധാനം ഞാൻ നിനക്കു നൽകുന്നു. എൻറെ ആത്മാവ് നിൻറെമേൽ ഉണ്ട്. ആദ്യ നൂറ്റാണ്ടിലെന്നപോലെ, സഭയുടെ ആരംഭകാലത്തെന്ന പണ്ടത്തെപ്പോലെ, നിങ്ങൾ സ്നേഹത്തിൽ ജീവിച്ചുകൊണ്ട്, എൻറെ മടങ്ങിവരവ് വരെ എൻറെ സഭയെ നവീകരിക്കുക. സ്നേഹവും സമാധാനവും നൽകിക്കൊണ്ട് മൃതരായി കഴിയുന്നവരെ ഉയിർപ്പിക്കുക; ഭൂതങ്ങളുടെ ഈ ദേശം അങ്ങനെ പുതിയ ജീവതത്തെ ജനിപ്പിക്കട്ടെ. പ്രിയപ്പെട്ടരേ! എൻറെ മഹിമയാർന്ന ആ ദിനത്തെ ഞാൻ എത്രമാത്രം തീക്ഷ്ണമായി ആഗ്രഹിക്കുന്നു!
( പിന്നീട്, നമ്മുടെ പരിശുദ്ധ മാതാവ് യോഗത്തിനായി സന്ദേശം നൽകുന്നു.)
എൻറെ കുഞ്ഞേ, നിനക്കു ജ്ഞാനം നൽകിയതിനു കർത്താവിനെ സ്തുതിക്കുക.
(കർത്താവിൻറെ കരുണയ്ക്കും, അവിടുത്തെ സ്നേഹത്തിനും, അവിടുത്തെ പ്രവൃത്തികളിൽ എന്നെ പങ്കുചേർത്തതിനും കർത്താവ് സ്തുതിക്കപ്പെടട്ടെ!)
എൻറെ കുഞ്ഞുമക്കൾക്കുള്ള സന്ദേശം ഇതാ:
മക്കളേ, എൻറെ സമാധാനം നിങ്ങളോടുകൂടെ. പ്രിയപ്പെട്ടവരേ, ലാളിത്യത്തോടെ ദൈവത്തെ സമീപിക്കുവിൻ. കുട്ടികളെപ്പോലെ ആയിരിക്കുവിൻ; കാരണം കർത്താവിനെ പരീക്ഷിക്കാത്തവരാണ് അവിടുത്തെ കണ്ടെത്തുന്നത്. കർത്താവ് വിനയമുള്ളവർക്കും, അവിടുത്തെ അവിശ്വസിക്കാത്തവർക്കും തന്നെത്തന്നെ വെളിപ്പെടുത്തുന്നു. എൻറെ മക്കളേ, സർവ്വശക്തനായവനെ പരീക്ഷിക്കുന്നതിലൂടെ മൂഢർ ആശയക്കുഴപ്പത്തിലായിത്തിരുന്നു. ഇല്ല, ജ്ഞാനം ഒരിക്കലും കാപട്യം നിറഞ്ഞമനുഷ്യരിലേക്കു പ്രവേശിക്കുകയില്ല.
അതിനാൽ, നിങ്ങളുടെ ഹൃദയങ്ങൾ കർത്താവിനായി തുറക്കുക; ഹൃദയ ലാളിത്യത്തോടെ അവിടുത്തെ സ്വീകരിക്കുക. നിങ്ങൾ കർത്താവിൽ ആശ്രയിക്കുവിൻ; എന്തെന്നാൽ, അപ്പോൾ നിങ്ങൾ ജ്ഞാനത്തിലായിരിക്കും ആശ്രയിക്കുന്നത്. പ്രാർത്ഥനയിലൂടെ കർത്താവിലുള്ള നിങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുക. വിശ്വാസം ഉണ്ടായിരിക്കുന്നതു തന്നെയും കർത്താവു നൽകുന്ന ഒരു കൃപയാണ്.
എൻറെ പ്രിയപ്പെട്ടവരേ, എൻറെ വിമലഹൃദയത്തിലേക്കു വരുവിൻ; ഞാൻ നിങ്ങൾക്കു വിശ്രമമേകാം. കഷ്ടപ്പെടുന്ന എല്ലാവരും, വേദനിക്കുന്ന എല്ലാവരും എൻറെ അടുക്കലേക്കു വരുവിൻ; ഞാൻ നിങ്ങളുടെ മാതാവായതുകൊണ്ട്, ദുരിതത്തിലായിരിക്കുന്ന തൻറെ മകനെ ആശ്വസിപ്പിക്കുന്ന ഏതൊരു അമ്മയേയുംപോലെ, ഞാനും നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ അതിലും കൂടുതലായി ചെയ്യും; ഞാൻ പിതാവിനോടു നിങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കും; ഞാൻ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.
വരൂ, ഞങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ അഭയം പ്രാപിക്കുവിൻ. ഇപ്പോൾ ഞങ്ങളുടെ ഹൃദയങ്ങളെ ഞെരുക്കിക്കൊണ്ടിരിക്കുന്ന ഈ മുള്ളുമാലയുടെ മുള്ളുകൾ നഷ്ടപ്പെടുകയും, മുള്ളകളുടെ സ്ഥാനത്ത് പുതിയ പുഷ്പങ്ങളെ വിരിയിക്കുന്ന തളിർപ്പുകൾ ഉണ്ടാവുകയും ചെയ്യട്ടെ. ദൈവത്തിൽ വിശ്വസിക്കുക; ദൈവത്തിൽ ആശ്രയിക്കുക.
പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു. ആമ്മേൻ.
ഇതാ വിശുദ്ധ മിഖായേൽ മാലാഖ.
ദൈവത്തിൻറെ മക്കളേ, സാത്താനെ ശ്രവിക്കുകയോ, അവനോടു സംസാരിക്കുകയോ ചെയ്യരുത്. നുണ പറയുന്നത് പിശാചിനോടു സംസാരിക്കുന്നതുപോലെയാണ്. നിങ്ങളിൽ കോപം സൂക്ഷിക്കുന്നത് പിശാചിന് നിങ്ങളിൽ ഇടം നൽകുന്നതുപോലെയാണ്. നിങ്ങളുടെ നാവ് നിങ്ങളുടെ വീഴ്ചയ്ക്ക് കാരണമാകാതിരിക്കട്ടെ.
എന്നോടു പ്രാർത്ഥിക്കുക; ഞാൻ നിങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കും. ദൈവത്തിലും, അവിടുത്തെ അനന്ത കാരുണ്യത്തിലും വിശ്വസിക്കുക. നിങ്ങൾ എല്ലാവരെയും ഞാൻ അനുഗ്രഹിക്കുന്നു.